Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യവും വിവിധതരം അറിവുകളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യവും വിവിധതരം അറിവുകളും

കൂടുതല്‍ വിവരങ്ങള്‍

രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ

(ജൂണ്‍ 14 രക്തദാതാക്കളുടെ ദിനം)

ജൂ​ണ്‍ 14 ലോ​ക ര​ക്ത​ദാ​തൃ‌ദി​ന​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്ക​പ്പെ​ടു​ന്നു. എ, ​ബി, ഒ ​ര​ക്ത ഗ്രൂ​പ്പ് സ​ന്പ്ര​ദാ​യത്തിന്‍റെ സൃ​ഷ്ടാ​വും നൊ​ബേ​ൽ സമ്മാ​ന ജേ​താ​വു​മാ​യ ഡോ. ​കാ​ൾ​ലാ​ൻ​ഡ് സ്റ്റൈ​ന​റു​ടെ ജന്മദി​ന​മാ​ണ് ജൂ​ണ്‍ 14.

ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക​ളി​ൽ ഒ​ന്നാ​ണ് ര​ക്ത​ദാ​നം. കാ​ര​ണം ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യും. അ​തി​നാ​ലാ​ണു ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.

അ​ണു​ബാ​ധ​യി​ല്ലാ​ത്ത ര​ക്ത​ത്തിന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും വ​ർ​ഷം​തോ​റും ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് ജീ​വ​ൻ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ര​ക്ഷി​ക്കാ​ൻ സഹായിച്ച ര​ക്ത​ദാ​താ​ക്ക​ളോ​ടു​ള്ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​നും ഈ ​ദി​നാ​ച​ര​ണം അ​വ​സ​ര​മൊ​രു​ക്കു​ന്നു.

നി​ത്യേ​ന​യു​ണ്ടാ​കു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ൾ, ശ​സ്ത്ര​ക്രി​യ, പൊ​ള്ള​ൽ, ഫി​മോ​ഫീ​ലി​യ, ഡെ​ങ്കി​പ്പ​നി, കാ​ൻ​സ​ർ, പെ​ട്ടെന്നുണ്ടാ​കു​ന്ന ചി​ല അ​സു​ഖ​ങ്ങ​ൾ അ​ങ്ങ​നെ നി​ത്യ​ജീ​വി​ത​ത്തി​ൽ ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​തിന്‍റെയും ര​ക്തം ദാ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തിന്‍റെയും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ജീ​വി​ത​ത്തിന്‍റെ ഗ​തി​വി​ഗ​തി​ക​ൾ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ​തി​നാ​ൽ മ​റ്റൊ​രാ​ളു​ടെ ജീ​വ​നു​വേ​ണ്ടി ഇ​ന്ന് ന​ൽ​കു​ന്ന ജീ​വ​ര​ക്തം നാ​ളെ ന​മ്മൾ​ക്കും വേ​ണ്ടി​വ​ന്നേ​ക്കാം... അ​തോ​ടൊ​പ്പം ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ന​മ്മൾ കാാണിക്കുന്ന പ്ര​തി​ബ​ദ്ധ​ത നാ​ളെ മ​റ്റൊ​രാ​ൾ​ക്കു മാ​തൃ​ക​യാ​വു​ക​യും ചെ​യ്യും.

ര​ക്ത​ദാ​നം - നാം ​അ​റി​യേ​ണ്ട കാ​ര്യ​ങ്ങൾ

ര​ക്തം മ​നു​ഷ്യന്‍റെ ജീ​വ​ൻ​ത​ന്നെ​യാ​ണ്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ശ​രാ​ശ​രി 45 ലി​റ്റ​ർ വ​രെ ര​ക്ത​മാ​ണു​ള്ള​ത്. ഒ​രാ​ളു​ടെ ശ​രീ​ര ഭാ​ര​ത്തിന്‍റെ ഏ​ക​ദേ​ശം എട്ടു ശ​ത​മാ​നം ര​ക്ത​ത്തിന്‍റെ ഭാ​ര​മാ​ണ്. ആ​കെ​യു​ള്ള ശ​രീ​ര​ര​ക്ത​ത്തി​ൽ 15 ശ​ത​മാ​നം ന​ഷ്ട​പ്പൊ​ൽ പു​റ​മെ​നി​ന്നു ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. 20 - 30 ശ​ത​മാ​നം വ​രെ ര​ക്തം ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ഈ ​ന​ഷ്ടം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ നി​ക​ത്തി​യി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കും.

പ്ലാ​സ്മ, ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ, വെ​ളു​ത്ത ര​ക്താ​ണു​ക്ക​ൾ, പ്ലേ​റ്റ് ലെറ്റ് എ​ന്നി​വ​യാ​ണ് ര​ക്ത​ത്തിന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ൾ. നൂ​ത​ന​ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഫ​ല​മാ​യി ദാ​നം ചെ​യ്യ​പ്പെ​ടു​ന്ന ഓ​രോ യൂ​ണി​റ്റ് ര​ക്ത​വും ഘ​ട​ക​ങ്ങ​ളാ​യി വേ​ർ​തി​രി​ച്ച് നാ​ലു​പേ​രു​ടെ വ​രെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ത​കു​ന്നു.

ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം

അ​പ​ക​ട​ങ്ങ​ളു​ടെ​യും ശ​സ്ത്ര​ക്രി​യ​ക​ളു​ടെ​യും ഭാ​ഗ​മാ​യി മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ടു​ന്ന ര​ക്ത​ത്തി​ന് പ​ക​രം മ​നു​ഷ്യ​ര​ക്തം​കൊ​ണ്ടു മാ​ത്ര​മേ ശ​രീ​ര​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രേ​കീ​ക​രി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ. പ​ര​മാ​വ​ധി 35 ദി​വ​സം വ​രെ മാ​ത്ര​മേ ര​ക്തം സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യൂ. ആ​യ​തി​നാ​ൽ സ​ന്ന​ദ്ധ​ര​ക്ത​ദാ​നം വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ഒ​രി​ക്കലും ര​ക്തം ദാ​നം ചെ​യ്യാൻ പാ​ടി​ല്ലാ​ത്ത​വ​രുണ്ടോ?

ഹൃ​ദ്രോ​ഗി​ക​ൾ, ര​ക്താ​തി​സ​മ്മർ​ദ്ദം, പ്ര​മേ​ഹം, മ​നോ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​വ​ർ, ചു​ഴ​ലി​രോ​ഗം, അ​ർ​ബു​ദം, എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ത​ം ദാ​നം ചെ​യ്യാ​ൻ പാ​ടി​ല്ല.

ര​ക്ത​ദാ​നം കൊണ്ട് എന്തെങ്കിലും ദോ​ഷ​ഫ​ല​ങ്ങളുണ്ടോ?

ര​ക്ത​ദാ​നം തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ഒ​രു പ്ര​വ​ർ​ത്തി​യാ​ണ്. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കു​ക​ളി​ലൂ​ടെ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന് ഒട്ടും പേ​ടി​ക്കേ​ണ്ട​തി​ല്ല. ഒ​രാ​ൾ ര​ക്തം ദാ​നം ചെ​യ്യു​ന്പോ​ൾ ശ​രീ​രം അ​തി​വേ​ഗം ര​ക്ത​കോ​ശ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ൽ ര​ക്ത​ദാ​താ​വി​ന് ക്ഷീ​ണ​മോ പ്ര​യാ​സ​മോ അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല.

സു​ര​ക്ഷി​ത​മാ​യ ര​ക്തം എ​ങ്ങനെ ഉ​റ​പ്പാ​ക്കാം?

*ക​ഴി​യു​ന്ന​തും സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളി​ൽ നി​ന്നു
ര​ക്തം സ്വീ​ക​രി​ക്കു​ക.
*ര​ക്തം രോ​ഗാ​ണു​വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​റു​ള്ളൂ.

ര​ക്ത​ദാ​നം എ​വി​ടെ ‍?

സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത​ം ദാ​നം ചെ​യ്യാം. ആ​രോ​ഗ്യ​മു​ള്ള ഒ​രു ദാ​താ​വി​ൽ നി​ന്നും ര​ക്തം ശേ​ഖ​രി​ക്കാ​നും വേ​ണ്ടു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​വാ​നും ഗു​ണ​മേന്മ​യു​ള്ള ര​ക്തം സം​ഭ​രി​ക്കാനും ആ​വ​ശ്യാ​നു​സ​ര​ണം രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് ര​ക്ത​ബാ​ങ്കു​ക​ളി​ലു​ള്ള​ത്.

സ​ന്നദ്ധ ര​ക്ത​ദാ​നം പ്രോ​ത്സാഹിപ്പിക്കാൻ നാം എന്തു ചെയ്യണം?

അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ഡോ​ണ​ർ ഫോ​റ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ക്ത​ദാ​ന കാ​ർ​ഡ് കൈ​പ്പ​റ്റു​ക.

ആ​ശു​പ​ത്രി​ക​ൾ, ഓ​ഫീ​സു​ക​ൾ, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ ഏ​തൊ​രു സ്ഥാ​പ​ന​ത്തി​നും അ​വ​രു​മാ​യി ബ​ന്ധ​പ്പെട്ട ദാ​താ​ക്ക​ളു​ടെ മേ​ൽ​വി​ലാ​സം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​വാ​ൻ ബ്ല​ഡ് ഡോ​ണ​ർ ഫോ​റ​ങ്ങ​ൾ സഹായകം.

സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ൽ ഒ​രു​ വ​ർ​ഷം നാ​ലു​ല​ക്ഷം യൂ​ണി​റ്റി​ന് മു​ക​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്നു. എ​ന്നാ​ൽ സ​ന്ന​ദ്ധ ദാ​താ​ക്ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത് താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ആ​വ​ശ്യ​മാ​യ ര​ക്തം 100% സ​ന്ന​ദ്ധ ദാ​താ​ക്ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് നമ്മുടെ ല​ക്ഷ്യം. ഈ ​മ​ഹ​ത് സം​രം​ഭം വി​ജ​യി​പ്പി​ക്കു​വാ​നാ​യി ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും കൈ​കോ​ർ​ക്കാം.

ശ്രദ്ധിക്കുക

* 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മാ​ന​സി​ക​ശാ​രീ​രി​ക ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും ര​ക്ത​ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്.
* ഓ​രോ മൂ​ന്ന് മാ​സം ഇ​ട​വിട്ട് ഒ​രാ​ൾ​ക്ക് ര​ക്ത​ം ദാ​നം ചെ​യ്യാ​ൻ ക​ഴി​യും.
* കേ​ര​ളാ സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന ര​ക്ത​ദാ​യ​ക​രു​ടെ ഡ​യ​റ​ക്ട​റി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പേ​ര്, വ​യ​സ്, വി​ലാ​സം, ര​ക്ത​ഗ്രൂ​പ്പ് ഇ​ത്യാ​ദി വി​വ​ര​ങ്ങ​ൾ കേ​ര​ളാ സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, തി​രു​വ​ന​ന്ത​പു​രം 695035 എ​ന്ന വി​ലാ​സ​ത്തി​ലോ www.keralablood.com ലോ 1097​എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 

ഡോ.​പ്ര​ശാ​ന്ത്,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പാ​ന്പാ​ടും​പാ​റ, ഇ​ടു​ക്കി.

ഹൃദയാരോഗ്യത്തിന് പപ്പായ

നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ടു​ക്കേ​ണ്ട. ഗു​ണം മെ​ച്ചം. ത​നി​യേ കി​ളി​ർ​ത്തു വ​രു​ന്ന പ​പ്പാ​യ​തൈ ആ​രും പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലും വ​ള​ർ​ന്നു നി​റ​യെ കാ​യ്ക​ൾ ന​മു​ക്കു ത​രും. അ​പ്പോ​ൾ സ്വ​ല്പം വെ​ള​ള​വും ജൈ​വ​വ​ള​വും കൂ​ടി കൊ​ടു​ത്താ​ലോ...​ഗുണമേന്മയുള്ള കാ​യ്ക​ൾ ത​രും...

വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ആ​ൻ​റി ഓ​ക്സി​ഡ​ന്‍റു​ക​ൾ, നാ​രു​ക​ൾ... അ​വ​യൊ​ക്കെ പപ്പായയിൽ ധാ​രാ​ളം. വി​റ്റാ​മി​ൻ എ​യും സി​യും സ​മൃ​ദ്ധം. പ​ഴ​ത്തി​നു ഗു​ണം കൂ​ടു​ത​ലാ​ണെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ...​
മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള​ള ഇനങ്ങൾ കാണാ​റു​ണ്ട്. ഉൗ​ർ​ജം ധാ​രാ​ളം. ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ഫ​ലം. ​രു​ചി​ക​ര​മാ​യ ഫ​ലം. മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാം. പ​പ്പാ​യ​യി​ൽ നി​ന്നു നി​ര​വ​ധി മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. മു​ഖ​ത്തിന്‍റെ തി​ള​ക്കം മെച്ചപ്പെടുത്താൻ സ​ഹാ​യി​ക്കു​ന്ന ചി​ല ഫേ​സ്പാ​യ്ക്കു​ക​ളി​ൽ പ​പ്പാ​യ​യി​ലെ രാ​സ​ഘ​ട​ക​ങ്ങ​ളു​ണ്ട്. മുഖം മിനുങ്ങാൻ ഫേ​സ്പാ​ക്ക് ത​ന്നെ വേ​ണ​മെ​ന്നി​ല്ല. പ​പ്പാ​യ വി​ഭ​വ​ങ്ങ​ളോ പ​ഴ​മോ ക​ഴി​ച്ചാ​ലും ന​ല്ല​തു​ത​ന്നെ. അ​തി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ 
യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യകം.

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം..

പ്രാ​യ​മാ​യ​വ​ർ പ​പ്പാ​യ ക​ഴി​ക്കു​ന്ന​ത് ഏ​റെ ഗു​ണ​പ്ര​ദം. ദ​ഹനം മെച്ചപ്പെടുത്തുന്നു. മ​ല​ബ​ന്ധം ത​ട​യു​ന്നു. ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. കു​ട​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു.

കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. പ​പ്പാ​യ​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സർ ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോട്ടി​ൻ, വി​റ്റാ​മി​ൻ ഇ, ​പൊട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലിലെ ​കാ​ൻ​സ​ർ ത​ട​യാ​ൻ സ​ഹാ​യ​കം. 

പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​പ്പാ​യ ഗു​ണ​ക​രം. ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. സ​ന്ധി​വാ​തം, ഓ​സ്റ്റി​യോ പൊ​റോ​സി​സ് (ഒ​രു എ​ല്ലു​രോ​ഗം)​എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന നീ​രും വേ​ദ​ന​യും ശ​മി​പ്പി​ക്കു​ന്ന​തി​നും പ​പ്പാ​യ ഫ​ല​പ്ര​ദം. കൈ​യോ മ​റ്റോ മു​റി​ഞ്ഞാ​ൽ പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ ​വേ​ഗം മു​റി​വു​ണ​ങ്ങും.

ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ പ​പ്പാ​യ ഉ​ത്ത​മം. ആ​ർട്ടീരി​യോ​സ്ക​്ളീ​റോ​സി​സ്(​ര​ക്ത​ധ​മ​നി​ക​ൾ​ക്കു​ള​ളി​ൽ കൊ​ഴു​പ്പ് അ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ​ഞ്ചാ​ര​വേഗം കു​റ​യു​ന്ന അ​വ​സ്ഥ), പ്ര​മേ​ഹം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും പ​പ്പാ​യ​യ്ക്കു ക​ഴി​വു​ള​ള​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.

മു​ടി​യു​ടെ സൗ​ന്ദ​ര്യം മെച്ചപ്പെടുത്തുന്നതിനും പ​പ്പാ​യ ഗു​ണ​പ്ര​ദം. താ​ര​ൻ കു​റ​യ്ക്കു​ന്നു. പ​പ്പാ​യ​ ഷാ​ന്പൂ മു​ടി​യ​ഴ​കി​ന് ഉ​ത്ത​മം. കൂ​ടാ​തെ സ്ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​പ്പാ​യ ഉ​ത്ത​മം. താമസം, ന​ഗ​ര​ത്തി​ലാ​കട്ടെ, നാട്ടി​ൻ​പു​റ​ത്താ​കട്ടെ, ഒ​രു പ​പ്പാ​യ മരമെങ്കിലും നട്ടുവ​ള​ർ​ത്ത​ണം.

ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം, രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം

അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും അതിന്‍റേതായ പ്ര​തി​രോ​ധ​ത​ന്ത്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, പോ​ഷ​ക​ക്കു​റ​വ്, വ്യ​യാ​മ​ക്കു​റ​വ്, മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ, അ​മി​ത ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ​വ പ്ര​തി​രോ​ധ​ശേ​ഷി ദു​ർ​ബ​ല​മാ​ക്കു​ന്നു. ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും ശ്ര​ദ്ധി​ച്ചാ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തിന്‍റെ ക​രു​ത്തു​കൂട്ടാം.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി

ന​മു​ക്കു ചു​റ്റു​മു​ള​ള ബാ​ക്ടീ​രി​യ, വൈ​റ​സ്, മൈ​ക്രോ​ബു​ക​ൾ തു​ട​ങ്ങി​യ രോ​ഗ​കാ​രി​ക​ളാ​യ സൂ​ക്ഷ്മാ​ണു​ക്ക​ളെ ത​ട​യാ​നു​ള​ള ശ​രീ​ര​ത്തിന്‍റെ ക​രു​ത്താ​ണ് രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി. 
പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​ൽ അ​തു സാ​ധ്യ​മാ​കു​ന്ന​ത്. കോ​ശ​ങ്ങ​ൾ, കോ​ശ​സ​മൂ​ഹ​ങ്ങ​ൾ, അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെട്ട ഒ​രു നെ​റ്റ് വർ​ക്കാ​ണ് ശ​രീ​രത്തിന്‍റെ പ്ര​തി​രോ​ധ​വ്യ​വ​സ്ഥ. വെ​ളു​ത്ത​ ര​ക്താ​ണു​ക്ക​ൾ അ​ഥ​വാ ല്യൂ​കോ​സൈ​റ്റ്സ് പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണ്. 

സ്പ്​ളീ​ൻ, ബോ​ണ്‍​മാ​രോ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ല്യൂ​കോ​സൈ​റ്റ്സ് കാ​ണ​പ്പെ​ടു​ന്നു. ആ​മാ​ശ​യ​ത്തോ​ടു​ചേ​ർ​ന്നു കാ​ണ​പ്പെ​ടു​ന്ന സ്പ്ളീ​ൻ എ​ന്ന അ​വ​യ​വം ര​ക്തം അ​രി​ക്കു​ന്നു; പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യെ ബ​ല​പ്പെ​ടു​ത്തു​ന്നു. അ​ണു​ബാ​ധ ത​ട​യു​ന്നു. അ​സ്ഥി​ക്കു​ള​ളി​ലു​ള​ള കട്ടി​യേ​റി​യ​തും സ്പോ​ഞ്ച് പോ​ല​യു​ള​ള​തു​മാ​യ ജെ​ല്ലി​യാ​ണ് ബോ​ണ്‍​മാ​രോ. ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന അ​ണു​ബാ​ധ ചെ​റു​ക്കു​ന്ന​തി​നും ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ ശ​ക്തി മെ​ച്ച​പ്പെ​ടു​ത്ത​ണം. അ​തി​ന​ാണു കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന​നം മു​ത​ൽ നി​ശ്ചി​ത​പ്രാ​യം വ​രെ വാ​ക്സി​നു​ക​ൾ ന​ല്കു​ന്ന​ത്. ചി​ല രോ​ഗ​ങ്ങ​ൾ ത​ട​യു​ന്നതിനു വാ​ക്സി​നു​ക​ൾ ഗുണപ്രദം.

ജീ​വി​ത​ശൈ​ലി​, ആ​ഹാ​ര​ക്ര​മം ​ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും

ചി​ല​തു ശ്ര​ദ്ധി​ച്ചാ​ൽ ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​ സം​വി​ധാ​നം ഫ​ല​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​കും. 
* പു​ക വ​ലി​ക്ക​രു​ത്; പ​രോ​ക്ഷ​പു​ക​വ​ലി​യും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം. 
* മ​ദ്യ​പി​ക്ക​രു​ത്. 
* വ്യാ​യാ​മം ശീ​ല​മാ​ക്ക​ണം. 
* ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്ക​ണം
* ശ​രീ​ര​ഭാ​രം അ​മി​ത​മാ​ക​രു​ത്. 
* ര​ക്ത​സമ്മ​ർ​ദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തും നി​യ​ന്ത്രി​ത​മാ​ക്ക​ണം.
* മുട്ട, ​മാം​സം, മീ​ൻ തു​ട​ങ്ങി​യ​വ മ​തി​യാ​യ താ​പ​നി​ല​യി​ൽ വേ​വി​ച്ചു ക​ഴി​ക്ക​ണം. 
* എ​ണ്ണ, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. 
* കൈ​ക​ൾ സോ​പ്പ് തേ​ച്ചു​ ക​ഴു​ക​ണം.
* കൊ​ഴു​പ്പു കു​റ​ഞ്ഞ വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്ക​ണം.

ഡയറ്റും പ്രതിരോധശക്തിയും

ആ​ഹാ​ര​ക്ര​മ​ത്തി​നു(​ഡ​യ​റ്റ്) പ്ര​തി​രോ​ധ വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. 

വെളുത്തുള്ളി

 • വെ​ളു​ത്തു​ള​ളി​ക്കു രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി ന​ല്കു​ന്ന​തി​ൽ മു​ന്തി​യ ക​ഴി​വാ​ണു​ള​ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി വെ​ളു​ത്തു​ള​ളി​ക്കു​ണ്ടെ​ന്നു ല​ബോ​റ​റി പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.
 • കാ​ൻ​സ​ർ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.
 • ജ​ല​ദോ​ഷം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾട്ടി​പ്പി​ൾ സ്ളീ​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം.
 • ര​ക്ത​സ​ർ​ദം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം.


ഗ്രീ​ൻ ടീ

ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും.

 • പോ​ളി​ഫീ​നോ​ൾ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ഗ്രീ​ൻ​ടീ​യി​ൽ സ​മൃ​ദ്ധം. പ്ര​ത്യേ​കി​ച്ചും എപി ഗാലോ കേയ്റ്റ് ചിൻ 3 ഗാലേറ്റ് - ഇജിസിജി- എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ്. ഗ്രീ​ൻ ടീ​യു​ടെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​തി​നു​ള​ള പ​ങ്ക് ചി​ല്ല​റ​യ​ല്ല.
 • ഗ്രീ​ൻ ടീ ​ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഉൗ​ർ​ജം ന​ല്കു​ന്നു. ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ക്ഷീ​ണ​മ​ക​റ്റു​ന്നു. ശ​രീ​ര​ത്തി​ലെ അ​മി​ത കൊ​ഴു​പ്പ്, അ​മി​ത​ഭാ​രം, കു​ട​വ​യ​ർ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.
 • ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കി​യാ​ൽ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​ക്കാം. സ്ട്രോ​ക് സാ​ധ്യ​ത കു​റ​യ്ക്കാം. ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താം.
 • ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം, അ​തി​സാ​രം, ദ​ഹ​ന​ക്കേ​ട്, പ​നി, ചു​മ തു​ട​ങ്ങി​യ​വ ത​ട​യു​ന്നു. ഫം​ഗ​സ് രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.
 • പ​തി​വാ​യി ഗ്രീ​ൻ ടീ ​ക​ഴി​ക്കു​ന്ന​ത് യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ൽ വി​റ്റാ​മി​ൻ എ, ​ബി1, ബി2, ​ബി3, സി, ​ഇ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളു​മു​ണ്ട്.
 • കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ ഗ്രീ​ൻ ടീ​യ്ക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​റി​പ്പോ​ർട്ട്. കു​ട​ൽ, പാ​ൻ​ക്രി​യാ​സ്, ആ​മാ​ശ​യം, മൂ​ത്രാ​ശ​യം, ശ്വാ​സ​കോ​ശം, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ആ​രോ​ഗ്യ​മു​ള​ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്താ​തെ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി ഇ​വ​യ്ക്കു​ണ്ട്. ഗ്രീ​ൻ ടീ​യി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളാ​ണ് ഇ​വി​ടെ തു​ണ​യാ​കു​ന്ന​ത്. പ​ക്ഷേ, ഗ്രീ​ൻ ടീ​യി​ൽ പാ​ലൊ​ഴി​ച്ചു ക​ഴി​ച്ചാ​ൽ ഫ​ല​ം കു​റ​യും.


തേ​ൻ

 • തേ​ൻ ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ം. തേ​ൻ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റാ​ണ്.
 • മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യെ ത​ട​യു​ന്നു. ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
 • തൊ​ണ്ട​പ​ഴു​പ്പ്, ചു​മ മു​റി​വു​ക​ൾ, പൊ​ള​ള​ൽ തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടു​ത്തു​ന്നു.
 • തേ​നി​ൽ ഇ​ഞ്ചി​നീ​രു ചേർത്തു ക​ഴി​ക്കു​ന്ന​തും ഗു​ണ​പ്ര​ദ​ം.


ഇ​ഞ്ചി​
ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തി കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റ്ഗു​ണം ഇ​ഞ്ചി​ക്കു​ണ്ട്. അ​ണു​ബാ​ധ ത​ട​യു​ന്നു. മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദം. ആ​മാ​ശ​യ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ഞ്ചി സ​ഹാ​യ​കം. തൊ​ണ്ട​വേ​ദ​ന​യ​ക​റ്റു​ന്ന​തി​നു ഫ​ല​പ്ര​ദം. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ഇ​ഞ്ചി​നീ​രും തേ​നും ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും.
ചാ​യ ത​യാ​റാ​ക്കു​ന്പോ​ൾ അ​ല്പം ഇ​ഞ്ചി കൂ​ടി ച​ത​ച്ചു​ചേ​ർ​ക്കു​ന്ന​ത് ഉ​ത്ത​മം. ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ പ​തി​വാ​ക്കു​ന്ന​തു പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തും. 

പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു തൈ​ര്

 • തൈ​രി​ലു​ള​ള ബൈ​ഫി​ഡോ ബാ​ക്ടീരി​യം ലാ​ക്റ്റി​സ് എ​ന്ന മി​ത്ര ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ലെ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വൈ​റ​സ്, ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്ക​തി​രേ​യു​ള​ള പോ​രാ​ങ്ങ​ൾ​ക്കു ക​രു​ത്തു​പ​ക​രു​ന്നു. അ​വ​ശ്യം​വേ​ണ്ട പോ​ഷ​ക​ങ്ങ​ൾ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നും മി​ത്ര ബാ​ക്ടീ​രി​യം ശ​രീ​ര​ത്തി​നു സ​ഹാ​യ​കം.
 • തൈ​ര് ശീ​ല​മാ​ക്കി​യാ​ൽ കു​ട​ലി​ൽ അ​ണു​ബാ​ധ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. വി​വി​ധ​ത​രം വൈ​റ​സ് അ​ണു​ബാ​ധ ത​ട​യാം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താം.


പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും..

 • അ​വ​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളും രോ​ഗാ​ണു​ക്ക​ള തു​ര​ത്താ​നു​ള​ള ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
 • എ​ന്നാ​ൽ, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വേ​ണ്ട​ത്. പ​ച്ച​യ്ക്കും ജ്യൂ​സാ​ക്കി ക​ഴി​ക്കാ​നും സു​ര​ക്ഷി​തം ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച​വ​ത​ന്നെ. കാ​ര​റ്റ് ജ്യൂ​സാ​ക്കി ക​ഴി​ക്കാം.
 • കാ​ര​റ്റി​ലു​ള​ള ബീ​റ്റ ക​രോി​നെ ശ​രീ​രം വി​റ്റാ​മി​ൻ എ ​ആ​യി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​രോ​ഗ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.
 • അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന വെ​ളു​ത്ത ര​ക്ത​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നും വി​റ്റാ​മി​ൻ എ ​സ​ഹാ​യ​കം.
 • ഓ​റ​ഞ്ച്, മു​ന്തി​ര​ങ്ങ, നാ​ര​ങ്ങ തു​ട​ങ്ങി​യ​വയി​ലു​ള​ള വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു.


ശ​രീ​ര​ത്തി​ൽ ക​ട​ന്നു​കൂ​ടു​ന്ന രോ​ഗ​കാ​രി​ക​ളാ​യ അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ആ​ൻ​റി​ജ​നു​ക​ൾ. അ​വ​യെ ന​ശി​പ്പി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. വി​റ്റാ​മി​ൻ എ​യും സി​യും അ​ട​ങ്ങി​യ പച്ചക്കറികളും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ​ന്ധി​ക​ളി​ലു​ണ്ടാ​കു​ന്ന തേ​യ്മാ​ന​മാ​ണ് സ​ന്ധി​വാ​ത​ത്തിന്‍റെ പ്ര​ധാ​ന കാ​ര​ണം. ഭ​ക്ഷ​ണ​ നി​യ​ന്ത്ര​ണ​വും വ്യാ​യാ​മ​വും ന​ല്ല പ്ര​തി​രോ​ധം.

നല്ലതു നാടൻ ഭക്ഷണം
ക​ലോ​റി തീ​രെ​യി​ല്ലാ​ത്ത സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തു രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ​എ​ല്ലാ രോ​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി നമ്മുടെ നാ​ട​ൻ ഭ​ക്ഷ​ണ​ത്തി​നു​ണ്ട്. അ​താ​യ​ത് വീട്ടുവ​ള​പ്പി​ൽ കിട്ടുന്ന പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ആ​രോ​ഗ്യ​ദാ​യ​കം. എ​ന്നാ​ൽ, അ​ന്ധ​മാ​യി ഫാ​സ്റ്റ്ഫു​ഡി​നെ അ​നു​ക​രി​ച്ച് നമ്മു​ടെ നാ​ട​ൻ ഭ​ക്ഷ​ണ​ സം​സ്കാ​രം ത​ന്നെ ത​ക​ർ​ന്നി​രി​ക്കു​ന്നു.

വ്യാ​യാ​മം
ആ​രോ​ഗ്യ​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ വ്യാ​യാ​മ​ത്തി​നു പ​ക​രം​വ​യ്ക്കാ​നാ​കാ​ത്ത സ്ഥാ​ന​മു​ണ്ട്.​ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ന​ട​ത്തം സ്വീ​കാ​ര്യം. അ​തി​രാ​വി​ലെ​യോ വൈ​കിട്ടോ തു​റ​സാ​യ സ്ഥ​ല​ത്തു ന​ട​ക്കു​ന്ന​തു ഗു​ണ​ക​രം. ​ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​നേ ന​ട​ക്ക​രു​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ല​ഘു​പാ​നീ​യ​മോ വെ​ള്ള​മോ കു​ടി​ക്കു​ക.

ന​ട​ത്തം ശീ​ല​മാ​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ർ ആ​ദ്യം 10- 15 മി​നിട്ട് ന​ട​ന്നാ​ൽ മ​തി​യാ​വും. ക്ര​മേ​ണ 30- 45 മി​നിട്ട് വ​രെ​യാ​വാം. ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും 10 മി​നിട്ട് സാ​വ​ധാ​ന​ത്തി​ൽ ന​ട​ക്ക​ണം. അ​ധ്വാ​നം കു​റ​ച്ചു കൂ​ടു​ത​ൽ സ​മ​യം ന​ട​ന്നാ​ലും വ്യാ​യാ​മ​ത്തിന്‍റെ ഗു​ണം കിട്ടും. ​സൈ​ക്കി​ൾ സ​വാ​രി, ജോ​ഗിം​ഗ്, സ്റ്റാ​റ്റി​ക്ക് സൈ​ക്കി​ൾ, ട്രെ​ഡ്മി​ൽ മു​ത​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​യാ​മം എ​ന്നി​വ​യും ഗു​ണ​ക​രം. അ​സു​ഖ​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.​ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു ശി​ഷ്ട​കാ​ലം പ്ര​യാ​സ​ങ്ങ​ൾ കൂ​ടാ​തെ ജീ​വി​ക്കാം. വ്യാ​യാ​മം ഇ​തു ര​ണ്ടും ഉ​റ​പ്പു​വ​രു​ത്തു​ന്നു.

വി​വ​ര​ങ്ങ​ൾ: ജെ​സി​ഐ, കു​മ​ര​കം

പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?

പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം.

പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട

പത്രക്കടലാസുകളോ മറ്റു സാധാരണ പേപ്പറുകളോ, പ്ലാസ്റ്റിക് ബാഗുകളോ, പ്ലാസ്റ്റിക് പേപ്പറുകളോ ഭക്ഷണവിഭവങ്ങൾ പൊതിയാൻ ഉപയോഗിക്കരുത്. ചപ്പാത്തി പോലെയുള്ള പലഹാരങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ബട്ടർ പേപ്പർ ഉപയോഗിക്കാം. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷണം ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കുന്നതാണ് ആരോഗ്യകരം.

സുരക്ഷിതം സ്റ്റെയിൻലസ് സ്റ്റീൽ ലഞ്ച് ബോക്സ്

 • സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ച ലഞ്ച് ബോക്സുകളാണ് ഏറ്റവും സുരക്ഷിതം. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചവ ഉപയോഗിക്കാമെന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുവെങ്കിലും പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾ ഉപേക്ഷിക്കുകയാണ് അഭികാമ്യം .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി നമ്മുടെ സർക്കാരും ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
 • ലഞ്ച്ബോക്സ് നന്നായി കഴുകി വൃത്തിയാക്കി ജലാംശം ഉണങ്ങി‍യ ശേഷമേ പാകം ചെയ്ത ഭക്ഷണം നിറയ്ക്കാവൂ.
 • പായ്ക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കാനെടുക്കുന്പോൾ അരുചിയോ ചീഞ്ഞ ഗന്ധമോ അനുഭവപ്പെട്ടാൽ അത്തരം ഭക്ഷണം കഴിക്കരുത്.


കുട്ടികളുടെ ലഞ്ച്ബോക്സിൽ എന്തൊക്കെ‍?

 • കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്നും ഒരേതരം വിഭവങ്ങൾ മാത്രം നിറച്ചു നല്കരുത്. ഓരോ ദിവസവും വ്യത്യസ്തതയുള്ള വിഭവങ്ങൾ നല്കാം. ശരീരത്തിനാവശ്യമായ എല്ലാത്തരം പോഷകങ്ങളും ലഭിക്കുന്നതിന് അതു ഗുണപ്രദം.
 • പ്രാദേശികമായി ലഭിക്കുന്നതും സീസൺ അനുസരിച്ചു കിട്ടുന്നതുമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. വിവിധ നിറങ്ങളിലുള്ള ഭക്ഷണവിഭവങ്ങൾ ഭക്ഷണം കഴിക്കാൻ കുട്ടികൾക്കു പ്രേരണ നല്കും. കൂടാതെ നിറമുള്ള പഴങ്ങളും പച്ചക്കറികളും വിവിധതരം പോഷകങ്ങൾ കൊണ്ടു സന്പന്നവുമാണ്. മാത്രമല്ല, പല ഫലങ്ങളും വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്നവ ആയതിനാൽ വില നല്കേണ്ടതില്ല. പ്രാദേശികമായി വാങ്ങാനാകുന്നവയ്ക്കു നിസാര വില മാത്രമേ ഉണ്ടാവൂ. ഗുണവം രുചിയും മെച്ചം.

ഇഡ് ലി, ഉപ്പുമാവ് തുടങ്ങിയവ തയാറാക്കുന്പോൾ പ്രാദേശികമായി ലഭിക്കുന്ന ചീര പോലെയുള്ള ഇലകൾ അതിൽ നുറുക്കി ചേർക്കാം. വിഭവം പോഷകസമൃദ്ധവും രുചികരവും ആകർഷകവുമാകാൻ അതു സഹായകം.

 • ഏത്തപ്പഴം, ആപ്പിൾ, മാന്പഴം, പേരയ്ക്ക, കൈതച്ചക്ക തുടങ്ങിയ ഫലങ്ങൾ ലഞ്ച്ബോക്സിനെ ആകർഷകവും പോഷകസന്പന്നവുമാക്കുന്നു.
 • ലഞ്ച് ബോക്സുകളിൽ നിന്നു ബേക്കറി വിഭവങ്ങളെ പൂർണമായും ഒഴിവാക്കുക. മിക്ക ബേക്കറി പലഹാരങ്ങളുടെയും അടിസ്ഥാനം മൈദയും ആവർത്തിച്ചു ചൂടാക്കിയ എണ്ണയുമാണ്. രണ്ടും ആരോഗ്യജീവിതത്തിനു ഭീഷണിയാണ്.
 • ലഞ്ച് ബോക്സിൽ ഇടയ്ക്കിടെ വിവിധതരം നട്സ് ഉൾപ്പെടുത്തുക.
 • പീസ, ബർഗർ, പാസ്ത എന്നിവ ആരോഗ്യകരമായ രീതിയിൽ വീട്ടിൽതന്നെ തയാറാക്കി ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാവുന്നതാണ്. പക്ഷേ, അവ തയാറാക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
 • തവിടു കളയാത്ത ഗോതന്പുമാവ് ഉപയോഗിക്കുക
 • ധാരാളം പച്ചക്കറികളും ഇലക്കറികളും ചേർക്കണം.
 • ചപ്പാത്തി തയാറാക്കുന്പോൾ ഗോതന്പു മാവിനൊപ്പം വിവിധതരം പരിപ്പുകൾ പൊടിച്ചതും ചേർക്കാം. ചീര, ബീറ്റ്റൂട്ട്, മുരിങ്ങയില, കാരറ്റ് എന്നിവ നുറുക്കിയതും ചപ്പാത്തിക്കു കുഴയ്ക്കുന്ന മാവിൽ ചേർക്കാം.


മേൽ സൂചിപ്പിച്ച ഇലകളും പച്ചക്കറികളും ചേർത്തു തയാറാക്കിയ തോരൻ പരുവത്തിലുള്ള കൂട്ടുകറി ചപ്പാത്തി റോളിൽ നിറച്ചതും ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാം.

ശുചിത്വം പ്രധാനം

മാലിന്യം കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് 200ൽപരം അസുഖങ്ങൾ വ്യാപിക്കുന്നത്. അതിസാരം പോലയുള്ള അസുഖങ്ങൾ ജീവനു തന്നെ ഭീഷണിയാണ്. ടൈഫോയ്ഡ്, ഹൈപ്പറ്റൈറ്റിസ് എന്നിവയ്ക്കു മുഖ്യകാരണം അശുദ്ധജലത്തിന്‍റെ ഉപയോഗമാണ്. അതിനാൽ ഭക്ഷണം തയാറാക്കുന്പോഴും വിളന്പുന്പോഴും വ്യക്തിശുചിത്വം പ്രധാനം.

മാലിന്യം കലർന്ന ഭക്ഷണം അകത്തു ചെന്നാൽ സാധാരണയായി വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഉപ്പും പഞ്ചസാരയും തുല്യ അളവിൽ കലർത്തിയ തിളപ്പിച്ചാറിച്ച വെള്ളം(ഒആർഎസ് ലായനി) നല്കി നിർജ്ജലീകരണം തടയാം. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യണം.

തയാറാക്കിയത്- ടിജിബി

ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..?

 

ശ​രീ​ര​ത്തി​ലെ ഇ​ടു​ക്കു​ക​ളി​ലെ പൂ​പ്പ​ൽ ബാ​ധ​മൂ​ലം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ തേ​ടു​ന്പോ​ൾ ശ​മ​ന​മു​ണ്ടാ​കാ​റു​ണ്ട്, പ​ക്ഷേ വീ​ണ്ടും രോ​ഗം തി​രി​ച്ചു​വ​രും. 

രോഗം പൂ​ർ​ണ​മാ​യും മാ​റാ​നെ​ന്താ​ണു വ​ഴി? 

വ​ള​രെ സാ​ധാ​ര​ണ കാ​ണു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് ഇ​ടു​ക്കു​ക​ളി​ലെ പൂ​പ്പ​ൽ​ബാ​ധ. സ്ത്രീ ​പു​രു​ഷന്മാ​രെ ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം നി​മി​ത്തം നി​ര​വ​ധി പേ​ർ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. ശ​രീ​രം അ​മി​ത​മാ​യി വി​യ​ർ​ക്കു​ന്ന​വ​രെ​യും പ്ര​മേ​ഹ​രോ​ഗി​ക​ളെ​യും പോ​ളി​സ്റ്റ​ർ പോ​ലു​ള്ള കൃ​ത്രി​മ നാ​രു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​വ​രെ​യും ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​വ​രെ​യും വൃ​ത്തി​കു​റ​ഞ്ഞ ചു​റ്റു​പാ​ടു​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​രെ​യു​മാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. 

ച​ർ​മ​ത്തി​ൽ ജ​ലാം​ശം വ​ർ​ധി​ക്കു​ന്പോ​ൾ അ​വി​ട​ങ്ങ​ളി​ൽ പൂ​പ്പ​ൽ​ബാ​ധ ഉ​ണ്ടാ​വു​ന്നു. ഇ​താ​ണ് രോ​ഗ​കാ​ര​ണം. നമ്മുടെ ​സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന മ​രു​ന്നു​ക​ളാ​ണ് ട്രി​പ്പി​ൾ കോ​ന്പി​നേ​ഷ​നു​ക​ൾ. ആ​ന്‍റിബ​യോ​ട്ടി​ക്, സ്റ്റി​റോ​യി​ഡ്, ഫം​ഗ​സി​നെ​തി​രേ​യു​ള്ള മൂ​ല​കം എ​ന്നി​വ ചേ​ർ​ന്ന മ​രു​ന്നു​ക​ളാ​ണി​വ. വി​പ​ണി​യി​ൽ സു​ല​ഭ​മാ​യ ഇ​വ ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ട​ക​ൾ വ​ഴി ല​ഭ്യ​മാ​ണു​താ​നും. മി​ക്ക ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ ന​മ്മു​ടെ നാ​ട്ടു​കാ​ർ ആ​ദ്യം പ്ര​യോ​ഗി​ക്കു​ന്ന വ​ജ്രാ​യു​ധ​വും ഇ​തു​ത​ന്നെ. ഇ​താ​യി​രി​ക്കാം താ​ങ്ക​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രു​പ​ക്ഷേ വി​ന​യാ​യിത്തീ​രാ​ൻ കാ​ര​ണം

ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സ്റ്റി​റോ​യ്​ഡ് ചൊ​റി​ച്ചി​ൽ, ചു​വ​പ്പ്, ത​ടി​പ്പ് എ​ന്നി​വ ഉ​ണ്ടാ​ക്കു​മെ​ങ്കി​ലും ച​ർ​മ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ പൂ​പ്പ​ലി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ആ​ക്കം വ​ർ​ധി​പ്പി​ക്കും. ത​ത്ഫ​ല​മാ​യി രോ​ഗം ഒ​രി​ക്ക​ലും മാ​റാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യും. 

ഇ​ത​ല്ലെ​ങ്കി​ൽ മ​രു​ന്നു​ക​ൾ​ക്കെ​തി​രേ പൂ​പ്പ​ലു​ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യ​തു​മാ​വാം.
ന​മ്മു​ടെ നാ​ട്ടി​ൽ പൂ​പ്പ​ലു​ക​ൾ​ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ​ത​രം മ​രു​ന്നു​ക​ൾ​ക്കെ​തിരേ പൂ​പ്പ​ലു​ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യ​താ​ണ്.

ഒ​രേ മ​രു​ന്നു​ത​ന്നെ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന​താ​ണി​ത്. ഇ​ട​യ്ക്കി​ടെ മ​രു​ന്നു മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഈ ​പ്ര​ശ്നം സം​ഭ​വി​ക്കാ​റി​ല്ല. 

താ​ങ്ക​ൾ പ്ര​മേ​ഹം, എ​ച്ച്ഐ​വി എ​ന്നി​വ​യ്ക്കെ​തി​രേ​യു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​വു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

എ​ട്ടു വ​യ​സു​ള്ള എ​ന്‍റെ മ​ക​നു​വേ​ണ്ടി​യാ​ണ് ഈ ​ക​ത്തെ​ഴു​തു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി, ത​ല​യി​ൽ രോ​മം വ​ട്ട​ത്തി​ൽ കൊ​ഴി​യു​ന്ന​താ​ണ് പ്ര​ശ്നം. നി​ര​വ​ധി ഡോ​ക്ട​ർ​മാ​രെ കാ​ണി​ച്ചു. ഫം​ഗ​സ് ബാ​ധ ആ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തി​നാ​യു​ള്ള മ​രു​ന്നു​ക​ളും ന​ൽ​കി. ഫ​ല​മൊ​ന്നും കാ​ണു​ന്നി​ല്ല.

വ​ട്ട​ത്തി​ൽ രോ​മം കൊ​ഴി​യു​ന്ന​ത് അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ്. ത​ല, താ​ടി, മീ​ശ​രോ​മം, നെ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ മു​ടി​കൊ​ഴി​ഞ്ഞ ഭാ​ഗം കാ​ണാം. ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ഭാ​ഗ​ങ്ങ​ളി​ലും മ​റ്റു ചി​ല​പ്പോ​ൾ ശ​രീ​ര​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് ഒ​ന്നി​ല​ധി​കം മു​ടി​കൊ​ഴി​ഞ്ഞ വൃ​ത്താ​കൃ​തി​യി​ലു​ള്ള പാ​ടു​ക​ളും കാ​ണാ​റു​ണ്ട്. ഈ ​അ​സു​ഖ​ത്തി​നെ അ​ലോ​പേ​ഷ്യാ ഏ​രി​യേ​റ്റാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കാ​റു​ണ്ട്. കു​ട്ടി​ക​ളി​ൽ ഫം​ഗ​സ് ബാ​ധ ഈ ​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​വാ​റു​ണ്ട്. 

ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​ന്യ​വ​സ്തു​ക്കൾ​ക്കെ​തി​രേ (ഉ​ദാ: ബാ​ക്ടീ​രി​യ വൈ​റ​സ്) ന​മ്മു​ടെ ശ​രീ​രം ആ​ന്‍റിബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ ആ​ന്‍റിബോ​ഡി​ക​ൾ രൂ​പ​പ്പെ​ടാ​റു​ണ്ട്. 

അ​ത്ത​ര​ത്തി​ൽ ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ രോ​മ​കൂ​പ​ങ്ങ​ൾ​ക്കെ​തി​രേ ആ​ന്‍റിബോ​ഡി​ക​ൾ രൂ​പ​പ്പെ​ട്ടു രോ​മം കൊ​ഴി​യു​ന്ന​തു​മൂ​ലം മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച രോ​ഗം ഉ​ണ്ടാ​വാ​റു​ണ്ട്. 

മു​തി​ർ​ന്ന​വ​രി​ൽ മാ​ത്ര​മ​ല്ല കു​ട്ടി​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ രോ​ഗം ഉ​ണ്ടാ​വാ​റു​ണ്ട്. ഒ​രു​പ​ക്ഷേ, താ​ങ്ക​ളു​ടെ മ​ക​നും ഇ​ത്ത​ര​ത്തി​ൽ രോ​ഗം ഉ​ണ്ടാ​യ​താ​വാ​ൻ വ​ഴി​യു​ണ്ട്. 

ത​ല​ത്തി​ലെ ച​ർ​മ​ത്തി​ന്‍റെ ബ​യോ​പ്സി പ​രി​ശോ​ധ​ന​യി​ലൂ​ടെ താ​ങ്ക​ളു​ടെ മ​ക​ന്‍റെ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​വു​ന്ന​തും തു​ട​ർ ചി​കി​ത്സ ന​ട​ത്താ​വു​ന്ന​തു​മാ​ണ്. ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം തേ​ടു​ക. 

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ,
ക​ണ്ണൂ​ർ. ഫോ​ണ്‍: 04972 727828

എല്ലാത്തരം പനികൾക്കും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ഴി​ക്കു​ക

ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി അ​ര ഡ​സ​നി​ലേ​റ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ പേ​രു​ക​ൾ നാം ​കേ​ട്ടു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ലന്പ​നി, ജ​പ്പാ​ൻ​ജ്വ​രം, വെ​സ്റ്റ് നൈ​ൽ പ​നി, ടൈ​ഫോ​യ്ഡ്, ഇ​ൻ​ഫ്ളൂ​വെ​ൻ​സ്, എ​ച്ച്1-​എ​ൻ1, ചി​ക്ക​ൻ​പോ​ക്സ് തു​ട​ങ്ങി വി​വി​ധ പ​നി​ക​ളോ​ടൊ​പ്പം കോ​ള​റ​യും മ​ഞ്ഞ​പ്പി​ത്ത​വും ഇത്തവണ വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ന​മ്മു​ടെ നാ​ട്ടി​ലെ അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്ഷാ​മ​വും മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ളും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​വും ഒ​ക്കെ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വാം. അ​മി​ത കോ​ണ്‍​ക്രീ​റ്റ് സം​സ്കാ​ര​വും ന​മ്മു​ടെ നാ​ടി​ന്‍റെ അ​ന്ത​രീ​ക്ഷ​താ​പ​ത്തെ മാ​റ്റി​മ​റ​ച്ചി​രി​ക്കു​ന്നു. ചൂ​ടു​കു​രു​ക്ക​ൾ, ചി​ര​ങ്ങ് എ​ന്നി​വ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ലാ​ണ്. കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ചൂ​ടു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ തീ​രെ ക​ഴി​യു​ന്നി​ല്ല. ഓ​രോ നാ​ട്ടി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ന​മു​ക്ക് ചി​ല സൂ​ച​ന​ക​ൾ ത​രു​ന്നു. ആ ​നാ​ടി​ന്‍റെ സം​സ്കാ​രം, ജീ​വി​ത​ശൈ​ലി, സാ​മൂ​ഹി​ക ആ​രോ​ഗ്യ​ത്തെ​പ്പ​റ്റി​യു​ള്ള അ​റി​വി​ല്ലാ​യ്മ അ​മി​ത​മാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ങ്ങ​ൾ എ​ന്നിങ്ങനെ. അ​ങ്ങ​നെ നോ​ക്കു​ന്പോ​ൾ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും സാ​ക്ഷ​ര​ത​യി​ലും ഒ​ന്നാ​മ​തെ​ന്ന് വീ​ന്പി​ള​ക്കു​ന്ന കേ​ര​ളീ​യ​ർ​ക്കാ​ണ് ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.
വെ​ള്ള​ത്തി​ലൂ​ടെയും വാ​യു​വി​ലൂ​ടെയും പ​ക​രു​ന്ന രോ​ഗ​ങ്ങ​ളാ​ണ് മി​ക്ക​വ​യും. കൊ​തു​ക് പെ​രു​കുന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ 10 വ​ർ​ഷം​കൊ​ണ്ട് വി​വി​ധ​ത​രം കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന ചി​ക്ക​ൻ​ഗു​നി​യ, ഡെ​ങ്കി​പ്പ​നി എ​ന്നി​വ​യൊ​ക്കെ നാം ​ക​ണ്ടു. ചി​ക്ക​ൻ​ഗു​നി​യ രോ​ഗി​ക​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​വ​രു​ടെ വേ​ദ​ന​ക​ളി​ൽ​നി​ന്ന് മോ​ചി​ത​ര​ല്ല. വേ​ന​ൽ​ക​ഴി​യു​ന്പോ​ൾ എ​ത്തു​ന്ന മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളും ന​മു​ക്ക് പ്ര​തി​രോ​ധി​ക്ക​ണം. ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ​രീ​തി​ക്ക് വ​ള​ര​യേ​റെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. പേ​ടി​യാ​ണ് പ്ര​ശ്നം, അ​റി​വി​ല്ലാ​യ്മ​യും. പ​നി വ​രു​ന്പോ​ഴേ​ക്കും രോ​ഗി​ക്കും വീ​ട്ടു​കാ​ർ​ക്കും അ​മി​ത ഉ​ത്ക​ണ്ഠ​യാ​ണ്. രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യി​ല്ലാ​യ്മ​യാ​ണ് രോ​ഗം വ​ഷ​ളാ​ക്കു​ന്ന​ത്. 

എ​തു​ത​രം പ​നി​യാ​വ​ട്ടെ രോ​ഗീപ​രി​ച​ര​ണം, വി​ശ്ര​മം എ​ന്നി​വ വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. പ​നി വ​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ സ്വ​യം ചി​കി​ത്സി​ക്കു​ന്ന​വ​ർ​ക്കാ​ണ് രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​താ​ണ് കാ​ണാ​റ്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളാ​യി ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ​മ​രു​ന്നു​ക​ളാ​യ യൂ​പ്പ​റ്റോ​റി​യം, ഫോ​സ്ഫ​റ​സ് മു​ത​ലാ​യ മ​രു​ന്നു​ക​ൾ ക​ഴി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് വി​വി​ധ​ത​രം പ​നി​ക​ൾ പ്ര​തി​രോ​ധി​ച്ച​താ​യി അ​നു​ഭ​വ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഇ​നി വ​രു​ന്ന നാ​ളു​ക​ൾ മ​ഴ​ക്കൊ​പ്പ​മു​ള്ള പ​നി​ക​ൾ വ​രും. വേ​ന​ൽ​മ​ഴ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ’പാ​ക്കേ​ജ്’ പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ആ​രം​ഭി​ക്കും. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സ്വ​കാ​ര്യ സം​ഘ​ട​ന​ക​ളും ജ​ന​ന​ങ്ങ​ളും ഒ​ത്തൊ​രു​പ്പി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ഈ ​രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.
ഒ​ന്നി​ലേ​റെ വ​ഴി​ക​ളി​ലൂ​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​വാം. വാ​യു​വി​ലൂ​ടെ, വെ​ള്ള​ത്തി​ലൂ​ടെ ... വൈ​റ​സു​ക​ൾ ബാ​ക്ടീ​രി​യ​ക​ൾ എ​ന്നി​വ​യൊ​ക്കെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. ഇ​വ​യൊ​ക്കെ പ്ര​തി​രോ​ധി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം.

മ​ലേ​റി​യ, എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി എ​ന്നി​വ​യൊ​ക്കെ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യം​ചെ​ന്ന​വ​ർ, മ​റ്റ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​തോ വൃ​ക്ക​രോ​ഗ​മോ പ്ര​മേ​ഹ​മോ ഉ​ള്ള​വ​രൊ​ക്കെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഈ ​രോ​ഗി​ക​ൾ​ക്കാ​ണ് രോ​ഗം മൂ​ർ​ച്ഛി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത. ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ഇ​ത്ത​ര​ക്കാ​ർ​ക്ക് ഉ​ത്ത​മം.

ക​ഠി​ന​മാ​യ പ​നി, 104 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ 48 മ​ണി​ക്കൂ​ർ മു​ത​ൽ 72 മ​ണി​ക്കൂ​ർ​വ​രെ നി​ല​നി​ൽ​ക്കു​ക, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, സ​ന്ധി​വേ​ദ​ന, പേ​ശീ​വേ​ദ​ന, ക​ഴല​ത​ടി​പ്പ് എ​ന്നി​വ​യോ പ​നി തു​ട​ങ്ങി 3-4 ദി​വ​സം​കൊ​ണ്ട് ശ​രീ​ര​ത്തി​ൽ ചു​വ​ന്ന കു​രു​ക്ക​ളോ ചൊ​റി​ച്ചി​ലോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ രോ​ഗി​ക​ൾ സ്വ​യം ചി​കി​ത്സ ചെ​യ്യാ​തെ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ക.
പ​നി​ക്കു​വേ​ണ്ട​ത് പൂ​ർ​ണ വി​ശ്ര​മം ആ​ണ്. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം ധാ​രാ​ളം കു​ടി​ക്ക​ണം.

ശു​ചി​ത്വം പാ​ലി​ക്കു​ക, ഫ​ല​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ ധാ​രാ​ളം ക​ഴി​ക്കു​ക. കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പ​വും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​നും ഒ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്കു​ക.

എ​ല്ലാ പ​നി​ക​ൾ​ക്കും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക. ഹോ​മി​യോ മ​രു​ന്നു​ക​ൾ, എ​ല്ലാ ഡി​സ്പെ​ൻ​സ​റി​ക​ളി​ലും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും ല​ഭ്യ​മാ​ണ്. അ​ത് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. 

ഡോ. ​സ​ജി​ൻ എം​ഡി
ഹോ​മി​യോ​പ്പ​തി സ്കി​ൻ & അ​ല​ർ​ജി വി​ഭാ​ഗം 
ചെ​യ​ർ​മാ​ൻ & മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി. ​കെ​യ​ർ മ​ൾി സ്പെ​ഷാ​ലി​റ്റി ഹോ​മി​യോ​പ്പ​തി
കൈ​ര​ളി റോ​ഡ്, ബാ​ലു​ശേ​രി, കോ​ഴി​ക്കോ​ട്. 9048624204

പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!

പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ - കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്നു. അധികതുക കണ്ടെത്തേണ്ടിവരുന്നു. അതു സാന്പത്തിക ബാധ്യതയ്ക്കു കാരണമാകുന്നു. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പേ​ക്ഷി​ക്കാം. ദാരിദ്ര്യത്തിൽ നിന്നു കരകയറാം. പു​ക​വ​ലി​ക്കു ചെ​ല​വ​ഴി​ച്ചി​രു​ന്ന പ​ണം ഇ​നി ഗു​ണ​മേന്മയു​ള്ള ഭ​ക്ഷ​ണ​ത്തി​നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ആ​രോ​ഗ്യ​മു​ള്ള കുടുംബങ്ങളുടെ പ്രയത്ന​ത്തി​ൽ രാ​ജ്യ​മാ​കെ വി​ക​സ​ന​ത്തി​ന്‍റെ പ്ര​കാ​ശം നി​റ​യും. രാ​ജ്യം സു​സ്ഥി​ര പു​രോ​ഗ​തി നേ​ടും. 

"സു​ര​ക്ഷി​ത​' പു​ക​വ​ലി? അങ്ങനെയൊന്നില്ല

സി​ഗ​ര​റ്റ്, സി​ഗാ​ർ, പൈ​പ്പ്, ഹൂ​ക്ക...​ഏ​ത് ഉ​പ​യോ​ഗി​ച്ചാ​ലും പു​കവലിയുടെ ദോ​ഷ​ഫ​ല​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​യി​ല്ല. ഒ​രേ​ത​രം രാ​സ​വ​സ്തു​ക്ക​ൾ തന്നെ എല്ലാറ്റിലും. സി​ഗാ​റി​ൽ സി​ഗ​ര​റ്റി​ലു​ള്ള​തി​ല​ധി​കം കാ​ർ​സി​നോ​ജ​നു​ക​ളും വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളും ടാ​റുമുണ്ട്. ഹൂ​ക്ക പൈ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ നേ​രിട്ടു സി​ഗ​ര​റ്റ് വ​ലി​ക്കു​ന്പോ​ൾ എ​ത്തു​ന്ന​തി​ലും അ​ധി​ക​അ​ള​വി​ൽ പു​ക ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്നു.

പുകവലിയിൽ "സമത്വം' !!

സ്ട്ര​സ്ഫു​ൾ ജോ​ലി ചെ​യ്യു​ന്ന, സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും മുന്നിൽ നിൽക്കുന്നവരും സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പിന്നിൽ നിൽക്കുന്നവരും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ഒ​രു​പോ​ലെ! 

പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ

മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾക്കൊപ്പം നമ്മു​ടെ കുട്ടി​ക​ളും അവയ്ക്ക് അ​ടി​മ​ക​ളാവു​ക​യാ​ണ്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു. നാ​ലും കൂട്ടി​യു​ള്ള മു​റു​ക്ക്്, പാ​ൻ​പ​രാ​ഗ്, ത​ന്പാ​ക്ക്... തു​ട​ങ്ങി​യ പു​ക​യി​ല്ലാ​ത്ത (smokeless tobacco) പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വി​നാ​ശ​കാ​രി​ക​ൾ ത​ന്നെ. 

നിക്കോട്ടിനും കാർബൺ മോണോക്സൈഡും

പു​ക​യി​ല​യി​ലു​ള്ള നി​ക്കോട്ടി​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പു​ക​വ​ലി​ക്ക് അ​ടി​മ​യാ​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് പു​ക​യി​ലു​ള്ള കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​ർ​ന്നു കാ​ർ​ബോ​ക്സി ഹീ​മോ​ഗ്ലോ​ബി​നാകുന്നു. ഓ​ക്സി​ജ​നു ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​രാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്നു. ര​ക്ത​ത്തി​ൽ നി​ന്ന് കോ​ശ​ങ്ങ​ൾ​ക്കു മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ​യാ​കു​ന്നു.

പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ

 • വി​വി​ധ​ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു മു​ഖ്യ​കാ​ര​ണം
 • ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ദു​ർ​ബ​ല​മാ​കു​ന്ന​തി​നും അ​വ​യി​ൽ ര​ക്തം ക​ട്ടപി​ടി​ക്കാ​നു​മു​ള്ള സാ​ധ്യ​ത (സ്ട്രോ​ക്ക്സാ​ധ്യ​ത)
 • രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു. ന്യു​മോ​ണി​യ, ആ​സ്ത്്മ, ക്ഷ​യം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശരോഗങ്ങൾക്കു ​വർധിച്ച സാ​ധ്യ​ത.


പുകവലി: പഠനങ്ങൾ പറയുന്നത്

 • സി​ഗ​ര​റ്റി​ൽ 599 രാ​സ​ഘ​ട​കങ്ങൾ. സി​ഗ​ര​റ്റ് പു​ക​യി​ൽ 4000 ൽ​പ​രം രാ​സ​വ​സ്തു​ക്ക​ൾ. ഇ​തി​ൽ 69 എ​ണ്ണം കാ​ൻ​സ​റി​നി​ട​യാ​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.
 • പ്രാ​യ​മാ​യ​വ​രി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹ​വും പു​ക​വ​ലി​യും തമ്മി​ൽ ബ​ന്ധ​മു​ണ്ട്.
 • പു​ക​വ​ലി സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
 • പു​ക​വ​ലി പു​രു​ഷൻമാരു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കുന്നു.


സ്ത്രീകൾ പുകവലിച്ചാൽ

സ്ത്രീക​ളി​ൽ പു​ക​വ​ലി വ​ർ​ധി​ക്കു​ന്ന​താ​യി പഠനങ്ങൾ. 20 വ​ർ​ഷം മു​ന്പു​ള്ള ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സ്ത്രീ​ക​ളി​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ നി​ര​ക്കി​ലെ വ​ർ​ധ​ന ഏ​ക​ദേ​ശം 30 ഇ​രട്ടി​യി​ല​ധി​കം.

ലൈ​റ്റ് സി​ഗ​ര​റ്റ്, സി​ഗ​ര​റ്റ്സ് ഫോ​ർ ലേ​ഡീ​സ് എ​ന്നി​ങ്ങ​നെ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്ന പ​ര​സ്യ​ങ്ങ​ളോ​ടെ സ്ത്രീ​ക​ളെ ല​ക്ഷ്യ​മാ​ക്കി​യും സി​ഗ​ര​റ്റ് ബ്രാ​ൻ​ഡു​ക​ൾ (ഇ ​സി​ഗ​ര​റ്റും- ​ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ് - ഉൾപ്പെടെ) വി​പ​ണി​യി​ലു​ണ്ട്.

ഗർഭിണികൾ പുകവലിച്ചാൽ

ഗ​ർ​ഭ​മ​ല​സ​ൽ, മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വം, പ്ലാ​സ​ൻ​റ​യു​മാ​യി ബ​ന്ധ​പ്പെട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു സാധ്യത.

പുകവലിയും കാൻസറും

കാ​ൻ​സ​റു​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന ജീ​നു​ക​ളു​ടെ നാ​ശ​ത്തി​നു പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു.

 • അ​തി​ജീ​വ​ന സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള കാ​ൻ​സ​റു​ക​ളി​ലൊ​ന്നാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും.
 • സ്വ​ന​പേ​ട​കം, ഈ​സോ​ഫേ​ഗ​സ്, വാ​യ, തൊ​ണ്ട. ശ്വാ​സ​കോ​ശ​ങ്ങ​ൾ, മൂ​ത്രാ​ശ​യം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക​ക​ൾ, ക​ര​ൾ, ആ​മാ​ശ​യം, കു​ട​ൽ, സെ​ർ​വി​ക്സ്, അണ്ഡാ​ശ​യം, മൂ​ക്ക്, സൈ​ന​സ് എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ
 • ചി​ല​ത​രം ര​ക്താ​ർ​ബു​ദ​ങ്ങ​ൾ​


കാൻസർ സൂചനകൾ

പു​ക​വ​ലി​ക്കാ​ർ​ക്ക് നി​ര​വ​ധി അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ കിട്ടാ​റു​ണ്ട്. അപ്പോഴെ​ങ്കി​ലും പു​ക​വ​ലി നി​ർ​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്താ​ൽ അ​തി​ജീ​വ​ന​സാ​ധ്യ​ത​യേ​റും. 

ഈ​സോ​ഫാ​ഗ​സ്, ആ​മാ​ശ​യം

 • വി​ശ​പ്പി​ല്ലാ​യ്മ
 • ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നു വി​ഷ​മം


ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ

 • ക​ഴു​ത്തി​ൽ ത​ടി​പ്പു​ക​ൾ, മു​ഴ​ക​ൾ

ശ്വാസകോശ അർബുദ

 • വിട്ടുമാറാത്ത ചുമ
 • നെഞ്ചുവേദന
 • ശ്വാസംമുട്ടൽ
 • ചുമയ്ക്കുന്പോൾ രക്തംവരിക
 • ശബ്ദവ്യത്യാസം

ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.
പരോക്ഷപുകവലി
സി​ഗ​ര​റ്റിന്‍റെ പു​ക​യു​ന്ന അ​ഗ്ര​വും വായുവിൽ ക​ല​രു​ന്ന വി​ഷ​ലി​പ്ത​മാ​യ പു​ക​യും പു​ക വ​ലി​ക്കാ​ത്ത​വ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. 

സ്ട്രോ​ക്ക്, ഹൃ​ദ​യാ​ഘാ​തം, കൊ​റോ​ണ​റി ഹാ​ർട്ട് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത
പു​ക​വ​ലി​ക്കുന്നവരുടെ മ​ക്ക​ൾ​ക്ക്
ചു​മ, ശ്വാ​സം​മു​ൽ, ആ​സ്ത്മ, ന്യു​മോ​ണി​യ, ബ്രോ​ങ്കൈ​റ്റി​സ്, ചെ​വി​യി​ൽ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത
ഗ​ർ​ഭി​ണി​ക​ൾ പുക ശ്വസിച്ചാൽ
പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ഗ​ർ​ഭി​ണി​ക​ൾ അ​വ​യി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ക്കാ​നാ​നി​ട​യാ​കു​ന്ന​തും.

 • ന​വ​ജാ​ത​ശി​ശു​വി​നു തൂ​ക്ക​ക്കു​റ​വ്
 • വി​വി​ധ​ത​രം ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ
 • സ​ഡ​ൻ ഇ​ൻ​ഫ​ൻ​റ് ഡെ​ത്ത് സി​ൻ​ഡ്രോം(​എ​സ്ഐ​ഡി​എ​സ്)

ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ പുക ശ്വസിച്ചാൽ

 • ചെവിയിൽ അ​ണു​ബാ​ധ
 • ആ​സ്ത്മ

തെറ്റു തിരുത്താം
പ​റ​യും​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല പു​ക​വ​ലി ഉപേക്ഷിക്കൽ. പ​ക്ഷേ, കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തു പ്ര​യാ​സ​മു​ള​ള കാ​ര്യ​മ​ല്ല. പു​ക​വ​ലി​യി​ലൂ​ടെ പ​രോ​ക്ഷ​മാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് പ്രി​യ​പ്പെ​വ​രു​ടെ​കൂ​ടി ആ​രോ​ഗ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക. സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്പോ​ഴാ​ണ് ഒ​രാ​ൾ ഹീ​റോ ആ​കു​ന്ന​ത്. തെ​റ്റു തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നി​ട​ത്തോ​ളം വ​ലി​യ ഒ​രു സീ​റോ ത​ന്നെ. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നി​ർ​ത്താം. ന​മു​ക്കും ഹീ​റോ​യാ​വാം.

വിവരങ്ങൾ:
ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്
Renai Medicity,
കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ- 9447173088

തയാറാക്കിയത് - ടിജിബി

എ​ലി​പ്പ​നി ത​ട​യാം

കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.

 • മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്്.
 • വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക.
 • കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.
 • ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ജ​ലം അ​ണു​വി​മു​ക്ത​മാ​ക്കു​ക.
 • കുട്ടി​ക​ൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുക
 • കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ ചെ​ളി​വെ​ള​ള​ത്തി​ലി​റ​ങ്ങ​രു​ത്.
 • കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്നവർ ചെ​റു​കു​ള​ങ്ങ​ളി​ലെ കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
 • കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക.
 • എ​ലി​ക​ൾ വ​ള​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
 • ഹോ​ട്ടലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ
 • എ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക
 • കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ൽ ച​വിട്ടാ​നി​ട​യാ​യാ​ൽ അ​ണു​നാ​ശി​നി ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ കാ​ൽ ക​ഴു​കു​ക.
 • പു​റ​ത്തു സ​ഞ്ച​രി​ക്കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ദ​ര​ക്ഷ​ക​ൾ വീ​ടി​നു​ള​ളി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്.
 • കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടാ​യാ​ൽ ബാ​ൻ​ഡേ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക.

കൊതുകു പെരുകുന്നതു തടയാം

കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​നുള്ള സാഹചര്യമൊരുക്കരുത്. വീടിന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന പാ​ത്ര​ങ്ങ​ൾ, ട​യ​ർ ട്യൂ​ബു​ക​ൾ, ടാ​പ്പിം​ഗ് നി​ർ​ത്തി​യ തോ​ട്ടങ്ങ​ളി​ലെ ചി​ര​ട്ടക​ൾ തുടങ്ങിയ​വ​യി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​ൻ സാധ്യതയുണ്ട്.

 • കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. കൊ​തു​കി​നു മു​ട്ടയി​ടാ​ൻ ഒ​രു കു​ള​ത്തി​ലെ വെ​ള​ളം വേ​ണ​മെ​ന്നി​ല്ല. ഇ​ല​യു​ടെ​യും നാ​ന്പു​ക​ളു​ടെ​യും മ​ട​ക്കി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന വെ​ള​ളം മ​തി​യാ​കും. ഉ​പേ​ക്ഷി​ച്ച കു​പ്പി​യു​ടെ അ​ട​പ്പി​ൽ കെട്ടി​നി​ല്ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ൽ പോ​ലും ഈ​ഡി​സ് മു​ട്ടക​ൾ ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​തു​പോ​ലെ​ത​ന്നെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ളം പോ​ലും കൊ​തു​കു​ക​ൾ​ക്കു മു​ട്ടയി​ടാ​നു​ള​ള ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു. മ​നു​ഷ്യന്‍റെ ശ്ര​ദ്ധ​യെ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന ഈ​ഡി​സ് മു​ട്ടക​ൾ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്നു. അ​തി​നാ​ൽ മ​രു​ന്നു ത​ളി​ച്ചാലും കൊ​തു​കു​മു​ട്ടക​ളെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​വി​ല്ല.
 • ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​ർ​ഷം വ​രെ ഇ​വ​യ്ക്ക് ആ​യു​സു​ണ്ട്. മുട്ട ​വി​രി​ഞ്ഞി​റ​ങ്ങു​ന്ന കൊ​തു​കു​ക​ൾ​ക്ക് ഒ​രു മാ​സം വ​രെ​യും .​അ​ര കി​ലോ​മീ​റ്റ​ർ വ​രെ പ​റ​ന്നെ​ത്താ​നു​ള​ള ശേ​ഷി​യു​ണ്ട്. ഒ​രു പ്ര​ദേ​ശ​മാ​കെ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം ഇ​താ​ണ്. ഒ​രു പ്ര​ദേ​ശ​ത്തു ത​ന്നെ പ​നി ആ​വ​ർ​ത്തി​ച്ചു വ്യാ​പി​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ.
 • വേ​ന​ൽ​ക്കാ​ല​ത്ത് ഈ​ഡി​സ് മു​ക​ൾ ന​ശി​ക്കി​ല്ല. ചൂ​ടു​കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ലും ഈ​ഡി​സ് മു​ട്ടക​ൾ കേ​ടു​കൂ​ടാ​തെ തു​ട​രും. പി​ന്നെ ഇ​ട​യ്ക്കി​ടെ മ​ഴ​യും ചൂ​ടും ഇ​ട​ക​ല​ർ​ന്നു വ​ന്നു​പോ​കു​ന്ന കാലാവസ്ഥാ വ്യതിയാനവും. ഒ​രു തു​ള​ളി വെ​ള​ളം കിട്ടി​യാ​ൽ മുട്ട ​വി​രി​യും. അ​തി​നാ​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​നു​ള​ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.
 • ഉ​പ​യോ​ഗി​ക്കാ​ത്ത ക​ക്കൂ​സു​ക​ളു​ടെ ഫ്ള​ഷ് ടാ​ങ്കു​ക​ൾ, ക്ലോ​സ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ കൊ​തു​കു​ക​ൾ മു​ട്ടയി​ടാ​നു​ള​ള സാ​ഹ​ച​ര്യം ഏ​റെ​യാ​ണ്. അ​തി​നാ​ൽ അ​വ ന​ന്നാ​യി മൂ​ടി​യി​ട​ണം. വീ​ടി​നോ​ടു ചേ​ർ​ന്ന ക​ക്കൂ​സി​ലും പ​ല​പ്പോ​ഴും ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണം. സോ​പ്പു​പെട്ടിയു​ടെ അ​ട​പ്പി​നു​ള​ളി​ൽ ത​ങ്ങി​നി​ല്ക്കു​ന്ന ഏ​താ​നും തു​ള​ളി വെ​ള​ള​ത്തി​ലും ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ടയി​ടാം.
 • രാ​ത്രി​യും പ​ക​ലും കൊ​തു​കിന്‍റെ ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും കൊ​തു​കു​ക​ടി​യേ​ല്ക്കാ​തെ സൂ​ക്ഷി​ക്കു​ക. ശ​രീ​രം പൂ​ർ​ണ​മാ​യും മൂ​ടി​ക്കി​ട​ക്കു​ന്ന വ​സ്ത്രം ധ​രി​ക്കു​ക. മു​റി​യി​ൽ കു​ന്തി​രി​ക്കം പു​ക​യ്ക്കു​ക.

പല്ലുതേക്കുന്പോൾ ശ്രദ്ധിക്കൂ

ദി​വ​സ​വും ര​ണ്ടു​നേ​രം ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല്ലു​തേപ്പു ​ത​ന്നെ​യാ​ണ് അ​തി​പ്ര​ധാ​നം. പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ലം വൃ​ത്തി​യാ​യി ബ്ര​ഷ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക. ര​ണ്ടു​മു​ത​ൽ മൂ​ന്ന് മി​നി​റ്റു​വ​രെ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ബ്ര​ഷ് ചെ​യ്യേ​ണ്ട​ത്. മോ​ണ​യു​ടെ വ​രി​പ്പു​ക​ളി​ൽ ബ്ര​ഷി​ന്‍റെ ബ്രി​സി​ലു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

 • മൃ​ദു​വാ​യ​തോ ഇ​ട​ത്ത​ര​മാ​യ​തോ ആ​യ ബ്ര​സി​ലു​ക​ളു​ള്ള ബ്ര​ഷു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക. ദൃ​ഢ​ത​യു​ള്ള ബ്ര​സി​ലു​ക​ളും, ബ്ര​ഷ് ചെ​യ്യു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​മി​ത ബ​ല​വും പ​ല്ലി​നു തേ​യ്മാ​ന​വും മോ​ണ ചു​രു​ങ്ങ​ലും ഉ​ണ്ടാ​ക്കു​ന്നു.
 • ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ ബ്ര​ഷിം​ഗ് രീ​തി ഒ​രു ദ​ന്ത​ഡോ​ക്ട​റെ സ​മീ​പി​ച്ച് മ​ന​സി​ലാ​ക്കു​ക.
 • ദ​ന്ത​ക്ഷ​യ​ം ചെ​റു​ക്കാ​നു​ള്ള ഇ​നാ​മ​ലി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഫ്ളൂ​റൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേ​ടു​വ​ന്ന ഭാ​ഗ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പ്ലാ​ക്കി​നെ ത​ട​യു​വാ​നും ഫ്ളൂറൈഡ് സ​ഹാ​യി​ക്കു​ന്നു.
 • ദി​വ​സ​വും നാ​വ് വൃ​ത്തി​യാ​ക്കു​ക. ബ്ര​ഷ് കൊ​ണ്ടു​ത​ന്നെ​യോ പ്ലാ​സ്റ്റി​ക് ടം​ഗ് ക്ലീ​ന​റു​ക​ൾ കൊ​ണ്ടോ നി​ങ്ങ​ൾ​ക്ക് നാ​വ് വൃ​ത്തി​യാ​ക്കാം.
 • ഏ​തെ​ങ്കി​ലും ലോ​ഹം കൊ​ണ്ടു​ണ്ടാ​ക്കി​യ ക്ലീ​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. അ​വ നാ​വി​ലെ ര​സ​മു​കു​ള​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യേ​ക്കാം.
 • പ​ല്ലു​തേ​ച്ച​തി​നു​ശേ​ഷം വൃ​ത്താ​കൃ​തി​യി​ൽ മോ​ണ ത​ട​വു​ന്ന​ത് ര​ക്ത​ചം​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​ക​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യും. ബ്രി​സിലുക​ൾ വ​ള​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ​ത​ന്നെ ടൂ​ത്ത് ബ്ര​ഷ് മാ​റ്റു​ക. മൂ​ന്നു​മാ​സ​മാ​ണ് ഒ​രു ബ്ര​ഷി​ന്‍റെ ഏ​ക​ദേ​ശം കാ​ലാ​വ​ധി.
 • ഈ​ർ​പ്പ​മി​ല്ലാ​ത്തി​ട​ത്ത് ടൂ​ത്ത് ബ്ര​ഷു​ക​ൾ സൂ​ക്ഷി​ക്കു​ക. മ​റ്റാ​രു​മാ​യും പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക.
 • ടൂ​ത്ത് ബ്ര​ഷു​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​ത്ത ഇ​ട​ങ്ങ​ളി​ൽ പ​ല്ലു​വൃ​ത്തി​യാ​ക്കു​ന്ന ഡെ​ന്‍റ​ൽ ഫ്ളോ​സ് പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ക. പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ളി​ൽ അ​ള​വ​നു​സ​രി​ച്ച് ഇ​ന്‍റ​ർ​ഡെ​ന്‍റ​ൽ ബ്ര​ഷ്, യൂ​ണി ട​ഫ്റ​റ്റ​ഡ് ബ്ര​ഷ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​യോ​ജ​ന​ക​ര​മാ​ണ്.
 • ഡെ​ന്‍റ​ൽ പ്ലാക്ക് കു​റ​യ്ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു മാ​ർ​ഗ​മാ​ണ് മൗ​ത്ത് വാ​ഷി​ന്‍റെ ഉ​പ​യോ​ഗം. ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ചേ​രു​വ​ക​ൾ പ​ല്ലു​ക​ളി​ലും മോ​ണ​ക​ളി​ലും അ​ടി​യു​ക​യും ദി​വ​സം മു​ഴു​വ​ൻ സം​ര​ക്ഷ​ണം ന​ൽ​കു​ക​യം ചെ​യ്യു​ന്നു.


വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് 
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്,തിരുവല്ല. ഫോണ്‍ 9447219903

കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം

​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ചു​ണ്ട് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത പു​ക​വ​ലി ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ കു​റ​യും. പു​ക​വ​ലി​ക്കാ​രു​ടെ സാ​ന്നി​ധ്യ​മു​ള​ള മു​റി​യി​ലി​രി​ക്കു​ന്ന​തും ന​ല്ല​ത​ല്ല. ഇ​വ​ർ പു​റ​ന്ത​ള​ളു​ന്ന പു​ക​യി​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​യ 60 ൽ ​അ​ധി​കം വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം പു​ക ശ്വ​സി​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്. അ​തി​നാ​ൽ പു​ക​വ​ലി ഒ​രു സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നു ക​രു​തി ഒ​ഴി​വാ​ക്കു​ക.

 • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ ജൈവ സ​സ്യാ​ഹാ​രം ശീ​ല​മാ​ക്കു​ക. ദി​വ​സ​വും 400 മു​ത​ൽ 800 ഗ്രാം ​വ​രെ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ഹാ​ര​ത്തി​ലു​ൾ​
 • പ്പെ​ടു​ത്തു​ക.
 • ക​രി​ഞ്ഞ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്.
 • ഉ​പ്പി​ലിട്ട ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
 • പൂ​പ്പ​ൽ ബാ​ധി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്ക​രു​ത്.
 • ​ലൈം​ഗി​ക ജീ​വി​തം ന​യി​ക്കു​ന്ന സ്ത്രീ​ക​ൾ സെ​ർ​വി​ക്ക​ൽ സ്മി​യ​ർ ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം.
 • പു​ക​യി​ല​മു​റു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തു വാ​യ, തൊ​ണ്ട, ശ്വാ​സ​കോ​ശം. അ​ന്ന​നാ​ളം, ആ​മാ​ശ​യം എ​ന്നി​വ​യി​ലെ കാ​ൻ​സ​റി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഉ​പേ​ക്ഷി​ക്കു​ക. മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.
 • അ​മി​ത​ഭാ​ര​വും ഭാ​ര​ക്കു​റ​വും ശ്ര​ദ്ധ​യി​ൽ പെട്ടാ​ൽ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.
 • വ്യാ​യാ​മം ശീ​ല​മാ​ക്കു​ക. ന​ട​ത്തം ഗു​ണ​പ്ര​ദം.
 • ചു​വ​ന്ന​മു​ള​കിന്‍റെ ഉ​പ​യോ​ഗം, ചൂ​ടു​കൂ​ടി​യ ആ​ഹാ​രം എ​ന്നി​വ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കു​ന്ന​തു ആ​മാ​ശ​യ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കും.
 • ​കൊ​ഴു​പ്പു കൂ​ടി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ക.
 • ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക ജീ​വി​തം ഒ​ഴി​വാ​ക്കു​ക.
 • മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​ല ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ (വി​നാ​ഗ​രി​യോ പു​ളി​വെ​ള​ള​മോ ചേ​ർ​ത്ത വെ​ള​ള​ത്തി​ലോ)​സൂ​ക്ഷി​ച്ച ശേ​ഷ​മേ പാ​കം ചെ​യ്യാ​വൂ.
 • നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കാം. (ആ​പ്പി​ൾ, കാ​ബേ​ജ്, ചീ​ര, ബാ​ർ​ലി, ഓ​ട്സ്, ബീ​ൻ​സ്, ത​വി​ടു നീ​ക്കം ചെ​യ്യാ​ത്ത ധാ​ന്യ​പ്പൊ​ടി, പ​യ​ർ, ബ​ദാം, ക​ശു​വ​ണ്ടി, കു​ന്പ​ള​ങ്ങ, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ത​ക്കാ​ളി, ഉ​ള​ളി, ഈ​ന്ത​പ്പ​ഴം, സോ​യാ​ബീ​ൻ, ഓ​റ​ഞ്ച്...). പറന്പിൽ സുലഭമായ ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക
 • ലൈം​ഗി​ക ശു​ചി​ത്വം പാ​ലി​ക്കു​ക. ഒ​ന്നി​ല​ധി​കം പ​ങ്കാ​ളി​ക​ളു​മാ​യു​ള​ള ലൈം​ഗി​ക ജീ​വി​തം ഉ​പേ​ക്ഷി​ക്കു​ക. സ്ത്രീ​ക​ൾ പ്ര​സ​വ​ങ്ങ​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള​യു​ടെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക. കു​റ​ഞ്ഞ പ്രാ​യ​ത്തി​ലു​ള​ള വി​വാ​ഹം ഒ​ഴി​വാ​ക്കു​ക
 • ​ജൈ​വ​കൃ​ഷി​യി​ലൂ​ടെ വി​ള​യി​ച്ച ഇ​ല​ക്ക​റി​ക​ൾ, സി​ട്ര​സ് ഫ​ല​ങ്ങ​ൾ(​നാ​ര​ങ്ങ, ഓ​റ​ഞ്ച്) എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തു​ക.
 • ച​ക്ക​പ്പ​ഴം, മാ​ത​ള​നാ​ര​ങ്ങ, പ​പ്പാ​യ തു​ട​ങ്ങി​യ പ​ഴ​ങ്ങ​ൾ ശീ​ല​മാ​ക്കു​ക
 • കു​ടും​ബ​ത്തി​ലാ​ർ​ക്കെ​ങ്കി​ലും സ്ത​നാ​ർ​ബു​ദ​മോ ഓ​വേ​റി​യ​ൻ കാ​ൻ​സ​റോ ഉ​ണ്ടാ​യിട്ടുണ്ടെങ്കിൽ ആ ​കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ജെ​ന​റ്റി​ക്് ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണം. സ്ത​നാ​ർ​ബു​ദം മു​ൻ​കൂട്ടി​യ​റി​യാ​ൻ സ​ഹാ​യ​ക​മാ​യ ടെ​സ്റ്റു​ക​ൾ​ക്ക് ഒ​രു ഓ​ങ്കോ​ള​ജി​സ്റ്റിന്‍റെ മേ​ൽ​നോ​ട്ടത്തി​ൽ വി​ധേ​യ​മാ​ക​ണം.
 • വ​റു​ത്ത​തും എ​ണ്ണ​യി​ൽ പൊ​രി​ച്ച​തു​മാ​യ ആ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. മൈ​ദ വി​ഭ​വ​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക
 • ഉ​പ്പ്, എ​ണ്ണ, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
 • പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, പാ​ൻ​മ​സാ​ല എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
 • പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ഉ​പ​വ​സി​ക്കു​ക. യോ​ഗ ശീ​ല​മാ​ക്കു​ക. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും സ​സ്യാ​ഹാ​രം മാ​ത്രം ക​ഴി​ക്കു​ക.
 • പു​രു​ഷ​ൻ​മാ​ർ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ​സാ​ധ്യ​ത മു​ൻ​കൂട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള​ള സ്ക്രീ​നിം​ഗ്് ടെ​സ്റ്റി​നു വി​ധേ​യ​രാ​വു​ക.
 • ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യ്ക്കെ​തി​രേ​യു​ള​ള പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ത്തു​ക. ക​ര​ളി​നു​ണ്ടാ​കു​ന്ന് ചി​ല​ത​രം കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​തു സ​ഹാ​യ​കം.
 • ​സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സി​നെ (എ​ച്ച്പി​വി) പ്ര​തി​രോ​ധി​ക്കാ​ൻ പെ​ണ്‍​കുട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​നേ​ഷ​നു വി​ധേ​യ​രാ​ക​ണം.

ഗ​ർഭിണി​ക​ൾ കൈ​തച്ചക്ക(പൈനാപ്പിൾ) ക​ഴി​ക്കാ​മോ?

ഗ​ർ​ഭി​ണി​ക​ൾ പൈ​നാ​പ്പി​ൾ ക​ഴി​ക്ക​രു​ത് എ​ന്ന അ​ന്ധ​വി​ശ്വാ​സം നമ്മുടെ സ​മൂ​ഹ​ത്തി​ൽ പ​ര​ക്കെ നി​ല​നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ്. പ​ക്ഷേ, ഇ​തിന്‍റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ല​ർ​ക്കു​മ​റി​യി​ല്ല.

പ്രോട്ടീനെ വി​ഘ​ടി​പ്പിക്കാ​ൻ ശേ​ഷി​യു​ള്ള എ​ൻ​സൈം ആ​ണ് പൈ​നാ​പ്പി​ളി​ൽ അ​ട​ങ്ങി​യ ബ്രോ​മി​ലെ​യ്ൻ. അ​തി​നാ​ൽ പൈ​നാ​പ്പി​ൾ അ​ബോ​ർ​ഷ​ൻ ഉ​ണ്ടാ​ക്കു​ന്നു എ​ന്ന് സ​മൂ​ഹം മി​ഥ്യാ​ധാ​ര​ണ പു​ല​ർ​ത്തു​ന്നു. ഈ ​ധാ​ര​ണ തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെട്ടിട്ടുണ്ട്.

ഗ​ർ​ഭാ​വ​സ്ഥ​യു​ടെ ആ​ദ്യ​ത്തെ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡോ​ക്ടേ​ഴ്സ് ശി​പാ​ർ​ശ ചെ​യ്യു​ന്ന​തിന്‍റെ കാ​ര​ണം പൈ​നാ​പ്പി​ളി​ല​ട​ങ്ങി​യ ബ്രോ​മി​ലെ​യ്ൻ cervex നെ ​ബ​ല​ഹീ​ന​മാ​ക്കാ​നും ഗ​ർ​ഭാ​ശ​യ​ത്തി​ന് ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും പ്രേ​ര​ണ ന​ല്കു​ന്നു. അ​തി​നാ​ൽ ആ​ദ്യ​ത്തെ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ ഗ​ർ​ഭി​ണി​യു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഒ​ഴി​വാ​ക്കു​ന്ന​താ​ണു​ത്ത​മം. അ​തി​നു​ശേ​ഷം മി​ത​മാ​യ അ​ള​വി​ൽ പൈ​നാ​പ്പി​ൾ ക​ഴി​ക്കു​ന്ന​ത് ഗ​ർ​ഭ​സ്ഥ ശി​ശു​വിന്‍റെയും മാതാവിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് അ​ത്യു​ത്ത​മം ആ​ണെ​ന്ന് പ​റ​യു​ന്നു. പൈ​നാ​പ്പി​ളി​ല​ട​ങ്ങി​യ അ​യ​ണും ഫോ​ളി​ക് ആ​സി​ഡും വി​ള​ർ​ച്ച മാ​റ്റാ​ൻ സ​ഹാ​യ​കം. അ​തു​പോ​ലെ ഗ​ർ​ഭ​കാ​ല​ത്തെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ ക​ഴി​ക്കു​ന്ന​ത് സ്വ​ഭാ​വി​ക പ്ര​സ​വ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​താ​യും തെ​ളി​യി​ക്ക​പ്പെട്ടിട്ടുണ്ട്. ചി​ല ഡോ​ക്ടേ​ഴ്സ് ഗ​ർ​ഭ​ണി​ക​ൾ​ക്ക് എട്ട്, ​ഒ​ന്പ​ത് മാ​സ​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ ധാ​രാ​ള​മാ​യി ക​ഴി​ക്കാ​നു​ള്ള ഉ​പ​ദേ​ശം ന​ൽ​കാ​റു​ണ്ട്.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് സാ​ധാ​ര​ണ​യാ​യി ന​ൽ​കു​ന്ന ഒ​രു മ​രു​ന്നാ​ണ് beta blockers. ഇ​ത് ര​ക്ത​ത്തി​ലെ പൊട്ടാസ്യത്തിന്‍റെ അ​ള​വു കൂട്ടുന്നു. അ​തി​നാ​ൽ പൊട്ടാസ്യം അ​ട​ങ്ങി​യ പൈ​നാ​പ്പി​ൾ, ഏ​ത്ത​പ്പ​ഴം മു​ത​ലാ​യ​വ ഇത്തരം രോ​ഗി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മെ ക​ഴി​ക്കാ​വൂ. 

കി​ഡ്നി ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​വ​ർ പൊട്ടാ​സ്യം അ​ട​ങ്ങി​യ ആ​ഹാ​രം വ​ർ​ജ്ജി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ര​ക്ത​ത്തി​ൽ അ​ധി​ക​മാ​യു​ള്ള പൊട്ടാ​സ്യ​ത്തി​നെ അ​രി​ച്ചു​ക​ള​യാ​നു​ള്ള ക​ഴി​വ് കി​ഡ്നി​ക്കി​ല്ലാ​ത്ത​തി​നാ​ൽ പൈ​നാ​പ്പി​ൾ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് കൊ​ടു​ക്ക​രു​ത്. 
ബ്രോ​മി​ലെ​യ്ൻ ഒ​രു meat tenderizer ആ​ണ്. അ​തി​നാ​ൽ ചി​ല​രി​ൽ ഇ​ത് ചു​ണ്ടു​പൊ​ട്ടൽ, വാ​യി​ലെ തൊ​ലി​പോ​ക​ൽ, ശ്വാ​സം മു​ട്ടൽ എ​ന്നി​ങ്ങ​നെ​യു​ള്ള ചി​ല ബു​ദ്ധി​മുട്ടുക​ൾ ഉ​ണ്ടാ​ക്കും. ചി​ല​രി​ൽ ഇ​ത് താ​ത്കാ​ലി​കം ആ​ണ്. കടുത്ത അ​ല​ർ​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാണി​ക്കു​ന്ന​വ​ർ​ക്ക് പൈ​നാ​പ്പി​ൾ ന​ൽ​ക​രു​ത്.

ഷു​ഗ​ർ ധാ​രാ​ള​മാ​യു​ള്ള​തി​നാ​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് പൈ​നാ​പ്പി​ൾ ഒ​രു നി​ശ്ചി​ത അ​ള​വി​ൽ മാ​ത്ര​മെ ന​ൽ​കാ​വൂ.

ബ്രോ​മി​ലെ​യ്ൻ ര​ക്തം ക​ട്ട പി​ടി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ര​ക്തം ക​ട്ട പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്ന് ന​ല്കാ​റു​ണ്ട്. ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് പൈ​നാ​പ്പി​ൾ ന​ൽ​ക​രു​ത്. 

വി​വ​ര​ങ്ങ​ൾ: അ​ഡ്വ. ജോ​ണി മെ​തി​പ്പാ​റ. പ്രീ​ന ഷി​ബു തു​രു​ത്തി​പ്പി​ള്ളി​ണ്‍

ഇലക്കറികൾ പോഷകങ്ങളുടെ കലവറ

ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
ആരോഗ്യദായകം

ഇലക്കറികളിൽ കലോറി മൂല്യം കുറവായതുകൊണ്ട് അവയുടെ ഉപയോഗം ശരീരഭാരം വർധിപ്പിക്കാതെ നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ധാരാളം നാരുകളുടെ അംശവും, കുറഞ്ഞ അളവിലുള്ള കൊഴുപ്പും, ഫോളിക് ആസിഡ്, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ല്യൂട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, സിയാസാന്തിൻ, ബീറ്റാ കരോിൻ എന്നിവയുടെ സാന്നിദ്ധ്യം കാൻസർ രോഗത്തിെൻറയും ഹൃദയാഘാതത്തിെൻറയും നിരക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ശരീരത്തിനു രോഗപ്രതിരോധശക്തി നൽകുന്നതോടൊപ്പം തന്നെ ആയുർദൈർഘ്യത്തേയും പ്രധാനം ചെയ്യുന്നു. 

ഇലക്കറികളിൽ കൂടുതലായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിെൻറ അളവും, കുറഞ്ഞ തോതിലുള്ള ഗ്ലൂക്കോസും ടൈപ്പ് 2 പ്രമേഹ രോഗികളിൽ രോഗ നിയന്ത്രണത്തിന് സഹായകമാണ്. 

ഇലക്കറികളിൽ, കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെയുടെ സാന്നിധ്യം അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഓസ്റ്റിയോ കാൽസ്യം ശരീരത്തിൽ വേണ്ടുന്ന അളവിൽ നിലനിർത്തുന്നതിനും, ഇതുമൂലം മധ്യവയസായ സ്ത്രീകളിൽ കണ്ടുവരുന്ന ഇടുപ്പ് എല്ലുപൊട്ടൽ എന്ന അവസ്ഥയെ ഗണ്യമായി കുറക്കുന്നതിനും സഹായകമാണ്. 

രോഗപ്രതിരോധശേഷി കൂട്ടും

പച്ചനിറമുള്ള ഇലക്കറികൾ ഇരുന്പിെൻറയും കാൽത്സ്യത്തിെൻറയും ബീറ്റാ കരോട്ടിനുകളുടെയും ഏറ്റവും നല്ല കലവറയാണ്. ഈ ബീറ്റാ കരോട്ടിനുകൾ വിറ്റാമിൻ എ ആയി മാറ്റാൻ ശരീരത്തിന് എളുപ്പം സാധിക്കുന്നതുകൊണ്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു സഹായകമാകുന്നു. ആഹാരത്തിൽനിന്നും വിറ്റാമിൻ എ കിട്ടുന്നത് കുറവു വരുന്നതുമൂലം കുട്ടികളിൽ കാഴ്ചക്കുറവും മറ്റു അസുഖങ്ങളും ബാധിക്കുന്നുണ്ട്. 

നല്ല കടും പച്ചനിറമുള്ള ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് എന്ന പദാർത്ഥം കണ്ണിെൻറ ലെൻസിനേയും റെറ്റിനയേയും സംരക്ഷിക്കുന്നതിൽ പ്രാധാന്യം അർഹിക്കുന്നു. പ്രായമാകുന്നവരിൽ ഉണ്ടാകുന്ന തിമിരം, റെറ്റിനയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ എന്നിവയെ ഇത്തരം ഇലക്കറികളുടെ ഉപയോഗം മൂലം തടയാൻ സാധിക്കുന്നു. പ്രായാധിക്യത്തിലും കാഴ്ചശക്തിയെ ഒരു പരിധിവരെ നിലനിർത്താൻ സഹായിക്കുന്നു. 

കാൻസർ സാധ്യത കുറയ്ക്കും

പച്ചിലക്കറികളിലെ സിയാസാന്തിൻ എന്ന പദാർത്ഥം സ്തനങ്ങളിലും ശ്വാസകോശങ്ങളിലും കാൻസർ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതയെ കുറയ്ക്കും. അേപോലെ തന്നെ ഹൃദ്രോഗത്തിെൻറ നിരക്കിനേയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതകളേയും ഗണ്യമായി കുറയ്ക്കുന്നതുമാണ്. 

പച്ചിലക്കറികളിൽ പല തരത്തിലുള്ള കരോട്ടിനോയിഡുകൾ, ഫ്ളേവനോയിഡുകൾ, മറ്റു ശക്തിയേറിയ ആൻറീ ഓക്സിഡൻറുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കാൻസറിനെ പ്രതിരോധിക്കും. ആഴ്ചയിൽ മൂന്നോ അതിലധികമോ പ്രാവശ്യം ധാരാളം ഇലക്കറികൾ ഉപയോഗിക്കുന്നത് ലോകത്തുണ്ടാകുന്ന കാൻസറുകളിൽ നാലാം സ്ഥാനം വഹിക്കുന്ന ആമാശയ കാൻസറിനെ തടയുന്നതിനും ചർത്തിലുണ്ടാകുന്ന കാൻസറിനെ തടയുന്നതിനും സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 
കാബേജ്, കോളീഫ്ളവർ, ബ്രസൽസ്, ബ്രക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾസ്, ഐസോതയോ സൈനേറ്റുകൾ എന്നിവയുടെ സാന്നിധ്യം ആമാശയ കാൻസറുകളും മറ്റു കാൻസറുകളിൽ തടയുന്നു.

പച്ചിലക്കറികളിലെ നൈട്രേറ്റുകൾ ശരീരത്തിൽ കൊഴുപ്പു അടിഞ്ഞുകൂടുന്ന കോശങ്ങളെ, കൊഴുപ്പിനെ ദഹിപ്പിക്കുന്ന കോശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിൽ സഹായിക്കുന്നു. 

ചർമ്മം സുന്ദരമാക്കാം

പച്ചിലക്കറികളിലെ ഫോളേറ്റ്, ബീറ്റാകരോിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ എന്നിവ പ്രായമാകുന്പോൾ ചർത്തിലുണ്ടാകുന്ന ചുളിവുകൾ, വരൾച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ കോശങ്ങളിൽ ഉണ്ടാകുന്ന സർദ്ദത്തെ ലഘൂകരിക്കുക വഴിയാണ് ഇതിനെ സഹായിക്കുന്നത്. 

സ്ത്രീകൾക്ക് ഉത്തമം

ഫോളേറ്റുകളുടെ കുറവ് മൂലം സ്ത്രീകളിൽ ക്രമം തെറ്റിയ അണ്ഡോൽപ്പാദനവും വിളർച്ചയും ഉണ്ടാകുന്നു. ഇത് ഗർഭം അലസലിനും, വന്ധ്യതയ്ക്കും പ്രധാന കാരണമാണ്. പച്ചിലക്കറികളിൽ ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നതുമൂലം ഇവയുടെ ഉപയോഗം ചുവന്ന രക്താണുക്കൾ വർധിക്കുന്നതിനും, വിളർച്ചയെ തടയുന്നതിനും സഹായിക്കുന്നു. അണ്ഡോൽപ്പാദനത്തെ ക്രമത്തിലാക്കുക വഴി ഗർഭം അലസലിനെ തടയുകയും ഗർഭധാരണ ശേഷിയേ വർധിപ്പിക്കുകയും ചെയ്യുന്നു. 

പച്ചിലക്കറികളിലെ വിറ്റാമിൻ ബി 9, ഫോളേറ്റ്, കരോട്ടിനോയിഡുകൾ, ആൻറീ ഓക്സിഡൻറുകൾ എന്നിവ തലച്ചോറിെൻറ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നവയാണ്. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ, ഫ്രീറാഡിക്കിളുകളെ നശിപ്പിക്കുക വഴി പ്രായമാകുന്പോൾ ഉണ്ടാകുന്ന ഓർക്കുറവിനെ തടയാൻ സഹായിക്കുന്നു. 

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി 
(കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച് സിഎംഎസ് കോളജ് റോഡ്, കോട്ടയം

കടപ്പാട് : ദീപിക

3.17647058824
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ