অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും വിവിധതരം അറിവുകളും

ആരോഗ്യവും വിവിധതരം അറിവുകളും
 1. ഇഞ്ചി മഹാത്മ്യം
 2. മാതളനാരങ്ങ (ഉറുമാൻ) കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ
 3. കിവാനോ
 4. സ്തനാര്‍ബുദവും പാരമ്പര്യവും
 5. ആപ്പിളും ആരോഗ്യവും
 6. പോഷകാഹാരക്കുറവും കുട്ടികളുടെ പഠനവും
 7. പെണ്‍കുട്ടികളും ജീവിതശൈലി രോഗങ്ങളും
 8. പ്രഭാതഭക്ഷണം
 9. മുന്തിരിയും ആരോഗ്യവും
 10. ചെറിജ്യൂസും ഉറക്കവും
 11. ഈന്തപ്പഴം
 12. മൂത്രക്കല്ലും വൃക്ക പരാജയവും
 13. മീൻ കഴിക്കൂ ഹൃദയാരോഗ്യം നിലനിർത്തൂ
 14. ഔഷധസമ്പൂര്‍ണം മുരിങ്ങ
 15. ക്യാന്‍സറിന്‍റെ എട്ട് ലക്ഷണങ്ങള്‍
 16. സ്‌ട്രെച്ച്‌ മാര്‍ക്‌സിന്‌ വീട്ടില്‍ പ്രതിവിധി
 17. സസ്യാഹാരം ‘വൈറ്റമിന്‍’ സമൃദ്ധം
 18. അല്‍ഷൈമേഴ്സ്
 19. എന്താണ് കൊളസ്ട്രോള്‍?
 20. വീട്ടു ചികില്‍സയ്ക്ക്‌ പാര്‍ശ്വഫലങ്ങളില്ലാത്ത നാട്ടുമരുന്നുകള്‍
 21. പോള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യാം
 22. മനുഷ്യശരീരത്തെ സംബന്ധിച്ച അത്ഭുതപ്പെടുത്തുന്ന വസ്തുതകള്‍
 23. മൗത്ത് അള്‍സറിന് വീട്ടുപരിഹാരങ്ങള്‍
 24. വ്യായാമം അപകടമാകാതിരിക്കാന്‍

ഇഞ്ചി മഹാത്മ്യം

ഇഞ്ചി ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ വയറ്റു വേദന വരുമ്പോഴൊൽ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.

ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.

മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.

തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്. നമ്മുടെ നാട്ടില്‍ കൃതൃമ പാനീയങ്ങള്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം.

അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും കാരണം.

കഫകെട്ട്, ഛര്‍ദ്ദി, മനം പിരട്ടല്‍, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്‍റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും.

അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.

സ്ത്രീകളുടേം ഉറ്റമിത്രമാണ് ഇഞ്ചി. ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് തേനില്‍ ചേര്‍ത്ത് തലയില്‍ തേല്‍ക്കുന്നത് തലമുടിയുടെ കറുത്ത തിളക്കം നിലനിര്‍ത്താനും താരന്‍ അകറ്റാനും സഹായിക്കും. ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.

ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്‍ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍കെട്ടുകള്‍ക്കും ഒരു പരിധിവരെ പരിഹാരം ആണ്.

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

മാതളനാരങ്ങ (ഉറുമാൻ) കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ചില പഴവര്‍ഗങ്ങളാകട്ടെ, ചില അസുഖങ്ങള്‍ തടയാനും സഹായിക്കും. പോംഗ്രനൈറ്റ് അഥവാ മാതളനാരങ്ങയുടെ (ഉറുമാൻ) കാര്യം തന്നെയെടുക്കാം. ഇത് ശരീരത്തിന്‍റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

ഈ ഫലം ഹൃദയത്തിന് ഏതെല്ലാം വിധത്തിലാണ് പ്രയോജനം ചെയ്യുകയെന്നറിയേണ്ടേ, ഹൃദയത്തിന്‍റെ മസിലുകളില്‍ വന്നെത്തുന്ന കൊഴുപ്പിനാണ് ലിപിഡുകള്‍ എന്നു പറയുക. ഇവ ഹൃദയാഘാതവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ലിപിഡുകള്‍ അകറ്റാന്‍ സഹായിക്കും.

അതികഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സ്‌ട്രെസ് പോലുള്ളവ ഉണ്ടാകുമ്പോഴും ഹൃദയത്തിന്‍റെ മസിലുകള്‍ വികസിക്കും. പോംഗ്രനൈറ്റ് ഈ

വികാസം നിയ്ന്ത്രിക്കാന്‍ സഹായിക്കും. ഇസിജിയില്‍ വ്യതിയാനങ്ങളുണ്ടാകുന്നതു തടയാനും പോംഗ്രനേറ്റ് സഹായിക്കും. ഇസിജിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഹൃദയരോഗത്തിന്‍റെ സൂചനകളാവാം.

നമ്മുടെ ശരീരത്തില്‍ പല കാരണങ്ങളാലും ഓക്‌സിഡേഷനുണ്ടാകാം. ഇത് ഹൃദയത്തിന്‍റെ മസിലുകളെ ദോഷകരമായി ബാധിയ്ക്കും.
ഹൃദയപ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ഈ പ്രശ്‌നം ഒഴിവാക്കും. ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിയ്ക്കുമ്പോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. മാതങ്ങ നാരങ്ങ കഴിച്ചാല്‍ ഹൃദയം രക്ഷപ്പെടുമെന്ന കാര്യം ഉറപ്പായില്ലേ...

കിവാനോ

ആഫ്രിക്കയില്‍ നിന്ന് കേരളത്തിലെത്തി താരമാകാന്‍ ഒരുങ്ങുകയാണ് 'കിവാനോ' എന്ന വെള്ളരിവര്‍ഗ വിള. നാട്ടിലെ ഉഷ്ണമേഖലയിലും വളര്‍ന്ന് കായ്കള്‍ ഉണ്ടാകുന്ന ഇവ നാട്ടില്‍കാണുന്ന കക്കിരിയുടെ ബന്ധുവാണ്.

ഉരുണ്ട പാവക്കയുടെ രൂപമുള്ള കിവാനോപഴങ്ങളുടെ പുറം നിറയെ വലിയ മുള്ളുകള്‍ നിറഞ്ഞുനില്‍ക്കും. വെള്ളരിപോലെ നിലത്ത് പടര്‍ത്തിയോ പന്തല്‍ ഒരുക്കിയോ വളര്‍ത്താം. മുള്ളന്‍ കക്കിരി, ആഫ്രിക്കന്‍ കുക്കുംബര്‍ എന്നെല്ലാം വിളിപ്പേരുള്ള ഈ സുവര്‍ണ വിളയുടെ കായ്കള്‍ക്ക് കിലോഗ്രാമിന് അഞ്ഞൂറിലധികംരൂപ കിട്ടുമെന്നാണ് അറിവ്.

മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ക്കുള്ളിലെ മാധുര്യമേറിയ പള്‍പ്പാണ് ഭക്ഷ്യയോഗ്യം. ജീവകം-സി, കാത്സ്യം, മംഗ്‌നീഷ്യം,ഇരുമ്പ് തുടങ്ങിയവ നിറഞ്ഞ പള്‍പ്പില്‍നിന്ന് ഭക്ഷ്യപാനീയങ്ങള്‍ നിര്‍മിക്കുകയുമാകാം.

ഓസ്‌ട്രേലിയ, കാലിഫോര്‍ണിയ തുടങ്ങിയ രാജ്യങ്ങളിലെ കൃഷിയിടങ്ങളില്‍ കാണുന്ന ഇവ നാട്ടിലെവെള്ളരിപോലെ തന്നെയാണ് കൃഷിചെയ്യേണ്ടത്. ജൈവവളങ്ങള്‍ ചേര്‍ത്ത് തടമെടുത്ത് നാലുവിത്തുകള്‍ ഓരോ തടത്തിലും കുത്തിയിടാം.

വള്ളികള്‍ പടരുന്നതിനനുസരിച്ച് നിലത്ത് ഓലമടലുകളോ മരക്കമ്പുകളോ നിരത്തികൊടുക്കണം. പന്തല്‍ നിര്‍മിച്ച് മുകളിലേക്ക് പടര്‍ത്തിവിടുകയും ചെയ്യാം.രണ്ടുമാസത്തിനുള്ളില്‍ വള്ളിയിലാകെ ചെറു മഞ്ഞപ്പൂക്കള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും.

പരാഗണം നടന്ന പെണ്‍പൂക്കള്‍ വളര്‍ന്ന് കായ്കള്‍ വിളയാന്‍ രണ്ടുമാസമെടുക്കും. മഴ കിട്ടുന്നില്ലെങ്കില്‍ ജലസേചനം കിവാനോയ്ക്ക് നിര്‍ബന്ധമാണ്. ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കുന്നത് കൂടുതല്‍ കായ്ക്കാന്‍ സഹായിക്കും.

കായകള്‍ മുള്ളുനിറഞ്ഞ് കാണുന്നതിനാല്‍ കീടാക്രമണത്തെ പ്രകൃത്യാതന്നെ ഇവ അതിജീവിക്കും. കിവാനോ എന്ന മുള്ളന്‍ കക്കിരിക്ക് കേരളത്തില്‍ വാണിജ്യകൃഷിക്ക് സാധ്യതകള്‍ ഏറെയാണ്.

സവാള നല്‍കുന്ന ആരോഗ്യപാഠങ്ങള്‍

സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌. ഉള്ളിവില ഉയര്‍ന്നപ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിപ്പു കൂടിയത്‌ എന്തുകൊണ്ടായിരുന്നു?

എന്തുകൊണ്ടാണ്‌ പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്‌? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള ഉത്തരമായി.

അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലികുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ കുടുംബക്കാര്‍ തന്നെ.

ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌

യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യഎന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 - മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രഗവേഷകര്‍ പറയുന്നു.

രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും ഉപയോഗിച്ചിരുന്നു. സവാളയ്‌ക്ക് ഏകദേശം നൂറില്‍പരം ഉപയോഗങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു.

പച്ചയ്‌ക്കും വേവിച്ചും വറത്തും ഉണക്കിയും സാലഡ്‌ രൂപത്തിലാക്കിയും അച്ചാറിട്ടുംചമ്മന്തിയായിട്ടും ഒക്കെ ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ്‌ സവാള.നിറത്തിലുമുണ്ട്‌ ഈ വൈവിധ്യം. ചുവപ്പ്‌, വെള്ള, മഞ്ഞ, പച്ച എന്നീ നിറങ്ങളിലൊക്കെ സവാളയുണ്ട്‌. ഇതിന്‍റെ തണ്ടും രുചികരമായ ഭക്ഷ്യവസ്‌തു തന്നെ.

സവാളയുടെ കണ്ണീര്‍ രഹസ്യം

സവാളയില്‍ സള്‍ഫറിന്‍റെ രൂപാന്തരങ്ങളായ തയോസള്‍ഫേറ്റ്‌, സള്‍ഫൈഡ്‌, സള്‍ഫോക്‌സൈഡ്‌ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സവാളയില്‍ അടങ്ങിയ സിസ്‌റ്റീന്‍ സള്‍ഫോക്‌സൈഡാണ്‌ അതിന്‌ തനതായ ഗന്ധവും രുചിയും കണ്ണുനിറക്കാനുള്ള കഴിവും നല്‍കുന്നത്‌.

തയോസള്‍ഫേറ്റുകളാവട്ടെ സാല്‍മൊണെല്ല, ഇ.കോളി എന്നിവ ഉള്‍പ്പെടെ പല രോഗാണുക്കളെയും ചെറുക്കാനുള്ള ശേഷിയുണ്ട്‌. ഇതിനു പുറമെ സവാളയില്‍ കാല്‍സ്യം, മഗ്നീഷ്യം, സോഡിയം,പൊട്ടാസ്യം, ഫോസ്‌ഫറസ്‌, ക്രോമിയം, ഫോളിക്ക്‌ ആസിഡ്‌, വിറ്റാമിന്‍ ബി, സി എന്നിവയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഭാക്കിഡന്റുകളും ഇതിലുണ്ട്‌.

സവാളയുടെ ഗുണങ്ങള്‍

ഫ്‌ളേവനോയിഡുകളാല്‍ സമൃദ്ധമായ സവാള ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്‍റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതിസമ്മര്‍ദം തടയുകയും ചെയ്യുന്നു.

രക്‌തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌.

ആന്‍ജൈന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌. ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്‌,ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായ്‌ളക്ക്‌ കഴിയും.

ഉള്ളിനീരും തേനും സമം ചേര്‍ത്ത മിശ്രിതം ചുമയ്‌ക്കുള്ള ഔഷധമാണ്‌. ശ്വാസനാളത്തിന്‍റെ സങ്കോചനത്തെ തടഞ്ഞ്‌ ആസ്‌ത്മ രോഗികള്‍ക്ക്‌ ആശ്വാസം നല്‍കാനും സവാള സഹായിക്കുന്നു. ആമാശയത്തിലെ കാന്‍സറിനെ പ്രതിരോധിക്കുവാനുള്ള കഴിവ്‌ സവാളയ്‌ക്കുണ്ടെന്ന്‌ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

അമേരിക്കയിലെ ജോര്‍ജിയയില്‍ ധാരാളമായി കണ്ടുവരുന്ന വിഡാലിയ വിഭാഗത്തില്‍പ്പെട്ട സവാള ധാരാളമായി ഭക്ഷിക്കുന്നവര്‍ക്കിടയില്‍ അമേരിക്കയുടെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ ആമാശയ കാന്‍സര്‍ ഭീഷണി കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സവാളയും മറ്റ്‌ ഉള്ളി വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ചൈനാക്കാര്‍ക്കിടയില്‍ മറ്റ്‌ ഭൂവിഭാഗങ്ങളിലെ ആളുകളെക്കാള്‍ ആമാശയകാന്‍സര്‍ നിരക്കില്‍ 40 ശതമാനം കുറവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

ഡച്ചുകാര്‍ക്കിടയിലും ഗ്രീക്കുകാര്‍ക്കിടയിലും നടത്തിയ സമാനപഠനങ്ങളിലും സവാള പതിവായി ഭക്ഷിക്കുന്നവരില്‍ ഭക്ഷിക്കാത്തവരേക്കാള്‍ ആമാശയ അര്‍ബുദനിരക്ക്‌ കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

 1. സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു.മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.
 2. പ്രാണിശല്യത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സവാള ഉപകരിക്കും. തേനീച്ചയും മറ്റു പ്രാണികളും കടിച്ചിടത്ത്‌ സവാള മുറിച്ച്‌ തേയ്‌ക്കുന്നതും ഉള്ളിനീര്‌ പുരട്ടുന്നതും ആശ്വാസകരമാണ്‌. വയറ്റുവേദനയില്‍ നിന്ന്‌ ആശ്വാസം നല്‍കുന്നു
 3. സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക്‌ ആശ്വാസം നല്‍കും. ഇതിനു പുറമെലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള സവാളയുടെ കഴിവ്‌ പ്രസിദ്ധമാണ്‌.
 4. സവാളയും അമിതമായാല്‍ നന്നല്ല. കാരണം വയറെരിച്ചില്‍, ഓക്കാനം എന്നിവ ഉണ്ടാവാം. സവാള എണ്ണയില്‍ വഴറ്റിയും പൊരിച്ചതും അധികം കഴിക്കാതിരിക്കുന്നതാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. ഇവിടെ വില്ലന്‍ സവാളയല്ല,എണ്ണയും കൊഴുപ്പുമാണ്‌ എന്ന കാര്യം കൂടി ഓര്‍ക്കണം. ധാരാളം വെളിച്ചവും കാറ്റുമുള്ള സ്‌ഥലങ്ങളില്‍ വേണം സവാള സൂക്ഷിക്കാന്‍.

ഉരുളക്കിഴങ്ങും സവാളയും ഒരു പാത്രത്തില്‍ സൂക്ഷിക്കരുത്‌
പല വീട്ടുകാരും ചെയ്യുന്നതു പോലെ സവാളയും ഉരുളക്കിഴങ്ങും ഒരേ പാത്രത്തില്‍ സൂക്ഷിക്കരുത്‌. ഉരുളക്കിഴങ്ങില്‍ നിന്ന്‌ എത്തിലിന്‍ വാതകവും ജലാംശവും വലിച്ചെടുത്ത്‌ സവാള പെട്ടന്നു ചീയാന്‍ ഇടയാകും.
ഉള്ളി മുറിക്കുമ്പോള്‍ കണ്ണു നീറാതിരിക്കാന്‍ മുറിക്കുന്നതിനുമുന്‍പ്‌ ഒരു മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വച്ചാല്‍ മതി. പിന്നീട്‌ പുറത്തെടുത്ത്‌ വെള്ളത്തിലിട്ട്‌ അരിയുക. അരിഞ്ഞ സവാള വായുനിബദ്ധമായ പാത്രത്തില്‍ അടച്ചുവച്ചാല്‍ ഓക്‌സിലേക്ഷന്‍ തടയാം. മുറിച്ചതോ അരിഞ്ഞതോ ആയ സവാള ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ ഗുണം നഷ്‌ടപ്പെടാനും ചീയാനും ഇടയാകും.
കൃഷ്ണതുളസി
വളരേയെറെ പ്രാധാന്യവും പ്രസക്തിയുമുള്ള വിശുദ്ധമായ ചെടിയായാണ് കൃഷ്ണതുളസിയെ ഹിന്ദുമതാചാരത്തില്‍ കണക്കാക്കുന്നത്. മതാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ഗൃഹവൈദ്യത്തിലും കൃഷ്ണതുളസിയ്ക്ക് ഏറെ പ്രധാന്യമുണ്ട്.
ഇലകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കുമുള്ള പ്രത്യേക സുഗന്ധം തന്നെ കൃഷ്ണ തുളസിച്ചെടിയുടെ സവിശേഷതയാണ്. ഭാരതവും പേര്‍ഷ്യയുമാണ് കൃഷ്ണ തുളസിയുടെ ജന്മനാടുകള്‍.
വിത്ത് വഴി സ്വാഭാവിക പ്രജനനം നടത്തുന്ന കൃഷ്ണതുളസിയുടെ നടീല്‍വസ്തുവും വിത്ത് തന്നെയാണ്. സൂര്യപ്രകാശം കിട്ടുന്നിടങ്ങളില്‍ ചട്ടികളിലും നിലത്തും നട്ടുപരിപാലിക്കാവുന്നതാണ്.
ഔഷധഗുണങ്ങള്‍
തുളസിയിലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.
തലേദിവസം അഞ്ചോ ആറോ തുളസിയിലയിട്ട് വച്ച ഒരു ഗ്ലാസ് വെള്ളം രാവിലെ കുടിച്ചാല്‍ പല അസുഖങ്ങള്‍ക്കും ശമനമുണ്ടാകും.
പനിക്കൂര്‍ക്കയിലയും തുളസിയിലയും വാട്ടിപ്പിഴഞ്ഞ നീര് ഓരോ സ്പൂണ്‍ വീതമെടുത്ത് അര സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന ചുമ, പനി എന്നിവയ്ക്ക് ആശ്വാസം നല്‍കും
തുളസിയില പിഴിഞ്ഞ് രണ്ടു സ്പൂണ്‍ നീരെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനമാകും. രണ്ടോ മൂന്നോ സ്പൂണ്‍ തുളസിയിലനീര് കഴിക്കുന്നത് എക്കില്‍ മാറുന്നതിന് നല്ലതാണ്. തുളസിയിലയിട്ട് കാച്ചിയ എണ്ണ ദിവസവും തലയില്‍ തേച്ച് കുളിക്കുന്നത് ജലദോഷത്തെ അകറ്റി നിർ ത്തും
പാമ്പ്, തേള്‍, പഴുതാര, ചിലന്തി തുടങ്ങിയവയുടെ വിഷത്തിന് ഉത്തമമാണ്. പനി, വായ്പുണ്ണ്, മലേറിയ, പീനസം എന്നിവയ്ക്കം ഫലപ്രദമാണ്. ഇതിന്‍റെ ഇലച്ചാറില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിച്ചാല്‍ ജലദോഷവും ചുമയും ശമിക്കും.
ഇലച്ചാറും തേനും തുല്യ അളവിലെടുത്ത് സേവിച്ചാല്‍ വസൂരി, ലഘുവസൂരി എന്നിവ ശമിക്കും. കൃഷ്ണതുളസിയുടെ വേര് കഷായം വെച്ചു കഴിച്ചാല്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന രോഗം ശമിക്കും.
തണ്ണിമത്തന്‍
നല്ല ചൂടുകാലത്ത് തണ്ണിമത്തന്‍ എന്നു കേട്ടാല്‍ തന്നെ സുഖമുള്ളരൊരു കുളിരാണ്. ദാഹം മാറ്റുക, ഡിഹൈഡ്രേഷന്‍ തടയുക തുടങ്ങിയവ തണ്ണിമത്തന്‍റെ നല്ല വശങ്ങളാണ്. എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തണ്ണിമത്തന്‍ ഏറെ ഗുണകരമാണ്.

 

തണ്ണിമത്തന്‍ ചര്‍മത്തിന് ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്നു നോക്കൂ.

തണ്ണിമത്തന്‍ ചര്‍മത്തിന് പറ്റിയ നല്ലൊരു സ്വാഭാവിക ടോണറാണ്. ഇതിന്‍റെ തോടു കൊണ്ട് മുഖത്തുരസുന്നത് നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തും മുഖത്തുരസാം. നല്ലൊരു മസാജിംഗ് ഫലം നല്‍കാനും ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തണ്ണിമത്തന്‍ കൊണ്ടുള്ള മസാജിംഗിന് കഴിയും.

തണ്ണിമത്തനില്‍ ലൈകോഫീന്‍, വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍സുണ്ടാകുന്നത് തടയും. ഇത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പാടുകള്‍ വരാതിരിക്കാനും സഹായിക്കും.

ഇത് മുഖത്തു പുരട്ടുന്നതിനൊപ്പം കഴിക്കുന്നതും ഗുണം ചെയ്യും. നല്ല ചര്‍മത്തിന് ജലാംശം വളരെ പ്രധാനമാണ്. തണ്ണിമത്തന്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തങ്ങ. ഇതിലെ വൈറ്റമിന്‍ എ ചര്‍മകോശങ്ങളില്‍ നിന്നും എണ്ണയുല്‍പാദിപ്പിക്കുന്നത് കുറയ്ക്കും.

വരണ്ട ചര്‍മത്തിന് പുതുജീവന്‍ നല്‍കാനും തണ്ണിമത്തന്‍ സഹായിക്കും. ഇത് കഴിയ്ക്കുന്നതും ഇതിന്‍റെ ജ്യൂസ് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തന്‍.

ഇതു കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണമയം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതു തന്നെ കാരണം. തണ്ണിമത്തന്‍ ദാഹത്തിനു കഴിക്കുന്നതിനൊപ്പം ചര്‍മസംരക്ഷണത്തിനും ഇനിമുതല്‍ ഉപയോഗിക്കാം.

ദിവസവും ഒരു കഷണം തണ്ണിമത്തന്‍ കഴിക്കുന്നത് ഹൃദ്രാഗം തടയുമെന്ന് പഠനം. തണ്ണിമത്തന്‍ കൊളസ്ട്രാള്‍ ഉണ്ടാക്കുന്നതിനെ തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്‍, എല്‍ഡിഎല്‍ കൊളസ്ട്രാളിന്റെ അളവിനെ പകുതിയായി കുറച്ചതായി എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

പതിവായി തണ്ണിമത്തന്‍ കഴിക്കുന്നത് മൂലം ശരീരഭാരം നിയന്ത്രിക്കാനും രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കാനും സാധിക്കുമെന്ന് യു എസ്സിലെ പെര്‍ഡു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

തണ്ണിമത്തല്‍ ഹൃദ്രാഗവുമായി ബന്ധപ്പെട്ട അപകട സാധ്യതകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും വ്യക്തമായിട്ടുണ്ട്.

കായികതാരങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് തണ്ണിമത്തന്‍. വ്യായാമം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന ശരീരവേദനയ്ക്ക് പേശിവേദനയ്ക്കും മികച്ച പരിഹാരമാണ് തണ്ണിമത്തന്‍ ജ്യൂസ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ മാസികയായ അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തണ്ണിമത്തനില്‍ ധാരാളമായി കണ്ടുവരുന്ന എല്‍-സിറ്റ്രുലിന്‍ എന്ന അമിനോ ആസിഡിന്‍റെ സാന്നിദ്ധ്യമാണ് മസിലുകളില്‍ ഉണ്ടാകുന്ന വേദന ശമിപ്പിക്കുന്നത്.

വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി സാധാരണ തണ്ണിമത്തന്‍ ജ്യൂസും എല്‍- സിറ്റ്രുലിന്‍ ധാരളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍ ജ്യൂസും എല്‍ – സിറ്റ്രുലിന്‍ നീക്കം ചെയ്ത തണ്ണിമത്തന്‍ ജ്യൂസും കായികതാരങ്ങള്‍ക്ക് നല്‍കി അവരെ പരിശോധനയ്ക്ക് വിധേയരാക്കി.

എല്‍- സിറ്റ്രുലിന്‍ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും സധാരണ തണ്ണിമത്തന്‍ ജ്യൂസും കുടിച്ച കായികതാരങ്ങള്‍ക്ക് മറ്റുള്ളവരെയപേക്ഷിച്ച് ശരീരവേദന കുറവായിരുന്നതായി വ്യക്തമായി.

എല്‍- സിറ്റ്രുലിന്‍ അധികമായിട്ടുള്ള തണ്ണിമത്തന്‍ ജ്യൂസ് വളരെ എളുപ്പത്തില്‍ ലഭ്യമല്ല. എങ്കിലും ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സാധാരണ തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കുന്നതും ഇതേ ഫലം പ്രതീക്ഷിക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ ഇനി മുതല്‍ വ്യായാമത്തിന് മുമ്പ് തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കാന്‍ മറക്കണ്ട.

കൊതുകുതിരി

നമ്മുടെ നാട്ടില്‍ പലതരം പനികളും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ത്തുന്നതില്‍ കൊതുകെന്ന ഇത്തിരിക്കുഞ്ഞന്‍റെ പങ്ക് ചെറുതല്ല. കൊതുകുശല്യം കാരണം ശരിയായൊന്നുറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.

പലപ്പോഴും കൊതുകിനെതിരെ നമ്മള്‍ ഉപയോഗിക്കുന്ന ആയുധം കൊതുകു തിരികളാണ്. കൊതുകുകള്‍ അടുക്കാത്ത വിധത്തില്‍ ശക്തമായ പുകവമിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും. എന്നാല്‍ ഈ കൊതുകുതിരികള്‍ വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒരു കൊതുകുതിരിയില്‍ നിന്നും വരുന്ന പുക നൂറു സിഗരറ്റുകളുടെ പുകയ്ക്ക് തുല്യമാണെന്നാണ് ചെസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സാല്‍വി പറയുന്നത്. കൊതുകുതിരിയുടെ പുക സിഗരറ്റുണ്ടാക്കുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ നമ്മുടെ ശ്വാസകോശങ്ങള്‍ക്കുണ്ടാക്കുന്നുണ്ടന്ന് മലേഷ്യയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയത്.

സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്‍റ് (സിഎസ്ഇ), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ എയര്‍ പൊലൂഷന്‍ ആന്‍ഡ് ഔര്‍ ഹെല്‍ത്ത്' എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് സന്ദീപ് സാല്‍വി ഇക്കാര്യം വ്യ്ക്തമാക്കിയത്.

കൊതുകിനെ ഓടിക്കാന്‍ നോക്കുന്നതിനും പകരം കൊതുകുകള്‍ ഇല്ലാതാകുന്നതിനും വീടും പിരസരവും വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടതെന്നും, കൊതുകുതിരിയെന്ന എളുപ്പവഴി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ശ്വാസകോശ സംബന്ധമായ അസുഖത്തിനും ക്യാന്‍സര്‍ വരെ ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

അമേരിക്കയിലെ നോര്‍ത്ത്‌ കരോലൈന സര്‍വകലാശാലയിലെ സാംക്രമികരോഗ വിഭാഗം പ്രഫസര്‍ കാരിന്‍ ബി. യീറ്റസിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ പഠനത്തിലാണ്‌ ഇത്‌കണ്ടെത്തിയത്‌.

കൊതുകുതിരിയില്‍ നിന്നുള്ള പുക ശ്വസിക്കുന്നത്‌ മനുഷ്യൻറെ കണ്ണ്‌,തൊണ്ട, മൂക്ക്‌, തൊലി തുടങ്ങിയവയെ ബാധിക്കാമെന്നും ഇതുമൂലംആസ്ത്മ, തലവേദന, ഹൃദ്രോഗം, മറ്റു ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാവാന്‍ സാധ്യതയുണ്ടൈന്നും പഠനം വെളിപ്പെടുത്തുന്നു.

സ്തനാര്‍ബുദവും പാരമ്പര്യവും

സ്തനാര്‍ബുദവും പാരമ്പര്യവും

സ്തനാര്‍ബുദം സ്ത്രീകളെ എന്നും ഭയപ്പെടുത്തുന്ന ഒരു രോഗമാണ്. ഇത് പാരമ്പര്യമായി ഉണ്ടാവാനും സാധ്യതയുണ്ട്. എന്നാല്‍, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ വളരെ ചെറു പ്രായത്തില്‍ തന്നെ പരിശോധന നടത്തണമെന്നില്ലെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ചെറുപ്രായത്തിലെ സ്തനാര്‍ബുദ പരിശോധന ആവശ്യമുണ്ടോ എന്ന് ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ണ്ണയിക്കാമെന്നും പഠനങ്ങള്‍ പറയുന്നു.


സ്തനാര്‍ബുദം കുടുംബത്തില്‍ പലര്‍ക്കും വരുന്നുണ്ടെങ്കില്‍ നേരത്തേ തന്നെ പരിശോധന നടത്തുന്നതാണ് നല്ലത്. സ്തനാര്‍ബുദങ്ങളില്‍ 25-30 ശതമാനവും പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍, കുടുംബത്തില്‍ സ്തനാര്‍ബുദം ഉണ്ടാകുന്ന കണക്ക് വച്ച് ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുമോ എന്ന് പറയാനാകില്ല.
അടുത്ത ബന്ധുക്കളില്‍(അമ്മ, സഹോദരി, മകള്‍) ആര്‍ക്കെങ്കിലും സ്തനാര്‍ബുദം 40 വയസിന് മുന്‍പ് വന്നിട്ടുണ്ടെങ്കില്‍ കുടുബത്തിലുള്ള മറ്റുള്ളവര്‍ക്ക് 50 വയസിന് മുന്‍പ് അസുഖം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.

എന്നാല്‍, ഇത് അപകടകരമായി ജീനുകളില്‍ മാറ്റം വരുന്ന കുടുബങ്ങള്‍ക്ക് മാത്രം ബാധകമായതാണ്. സ്തനാര്‍ബുദം ഉണ്ടായ സഹോദരിമാരുള്ള സ്ത്രീകളില്‍ നടത്തിയ പഠനങ്ങളില്‍ ചിലര്‍ക്ക് സ്തനാര്‍ബുദമുണ്ടാകുകയും മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കുകയും ചെയ്തു.
തക്കാളിയും സൗന്ദര്യവും
സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമായ തക്കാളിയുടെ ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം എന്നാണ്. തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍.

തക്കാളിയി അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റാമിനുകളും ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്എന്നിവയും മനുഷ്യ ശരീരത്തെ വേണ്ട പോലെ പോഷിപ്പിക്കുന്നു.

രക്ത സ്രാവമുള്ള മൂലക്കുരു രോഗികൾ എല്ലാദിവസവും ഒരോ ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നത് നല്ലതായിരിക്കും. വിളർച്ചയും തളർച്ചയും അകറ്റാൻ തക്കാളി നല്ലതാണ്.
തക്കാളി നീരും ഒറഞ്ച് നീരും സമം ചേർത്ത്അരിപ്പൊടിയി കുഴച്ച് മുഖത്തു പുരട്ടിയാൽ മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളി നീര്, ഒരുസ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്തും കണ്ണിനുചുറ്റും തേച്ച് അഞ്ചു മിനിട്കഴിഞ്ഞ് കഴുകി കളയുക. ഇതു തുടച്ചയായി രണ്ടാഴ്ചയോളം ആവർത്തിക്കുകയാണെങ്കി കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുക അകലുന്നതാണ്.

കൂടാതെ കണ്ണുകൾക്ക് നല്ല തിളക്കവും കിട്ടും. അതുപൊലേ തക്കാളിയുടെ നീര് അര സ്പൂണ്‍ തേൻ എന്നിവ മിശ്രിതമാക്കി കഴുത്തി തേക്കുക പത്തു മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് മാറിക്കിട്ടും.
ചെറുനാരങ്ങയുടെ ഔഷധഗുണം

കാണാന്‍ ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ കയ്യിലിരിപ്പ് ചെറുതല്ല, തൊലിയില്‍പ്പോലും ഇവ ശേഖരിച്ചുവച്ചിരിക്കുന്ന ഗുണങ്ങള്‍ക്ക് കണക്കില്ല. ചെറുന്നാരങ്ങയിൽ അഞ്ചു ശദമാനത്തോളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ബി, സി വിറ്റാമിനുകളും കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് പ്രോട്ടീൻ കാർബോഹൈഡ്രേറേറ് എന്നിവയുടെ കലവറയാണ് ചെറുന്നാരങ്ങ.

ദഹന സമ്പന്ധമായ പ്രശ്നങ്ങളായ നെഞ്ചരിച്ചിൽ, വയറിളക്കം, വയറു വീർക്കുന്നതു പൊലേയുള്ള അസ്വസ്ഥത എന്നിവക്ക് വളരെ നല്ലതാണ്.

ചെറുന്നാരങ്ങ പ്രകൃതി ദത്തമായ ഒരു അണുനാശിനികൂടിയാണ്. ത്വക്കിലുണ്ടാകുന്ന ചില അലർജിക്കളും മറ്റും അകറ്റാൻ ചെറുന്നാരങ്ങ നീരിനുകഴിയും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റാൻ നല്ലൊരു ബ്ലീച്ചായി പ്രവർത്തിക്കാനും ഇവക്ക് കഴിവുണ്ട്.
ചെറുന്നാരങ്ങ നീർ ചേർത്ത ഇളം ചൂടുവെള്ളം കവിൾ കൊള്ളുന്നത് ഇൻഫെക്ഷൻ അകറ്റും. ഇതി പോട്ടാസ്യത്തിൻറെ അളവ് കൂടുതലായതിനാൽ രക്താതിസമ്മർദ്ദം കുറക്കാനും സ്ട്രസ് കുറക്കാനും സഹായിക്കും.

ആസ്തമക്കും ശ്വസന പ്രശ്നങ്ങക്കും നല്ല പ്രതവിധികൂടിയാണ് ചെറുന്നാരങ്ങ

ആപ്പിളും ആരോഗ്യവും

ദിവസവും ഒരാപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിത്താം എന്നാണല്ലോ ചൊല്ല്. അതെ
ആഹാരത്തിനു 15 മിനുട്ട് മുമ്പ് ഒരാപ്പിൾ കഴിച്ചാൽ അമിതമായ ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കും.

പല്ലിൻറെ ദ്രവീകരണത്തെ തടയും. ആപ്പിൾ കഴിക്കുന്നത് ദന്താരോഗ്യത്തിനു ഉത്തമ മാണ്. ബാക്ടീരിയയുടെ പ്രവർത്തനമാണ് പല്ലിനെ ദ്രവിപ്പിക്കുന്നത്. ആപ്പിൾ ജ്യൂസിന് 80%ത്തോളം ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.


നോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നത് ഒരാഴ്ചയിൽ 5 അധികം ആപ്പിൾ കഴിക്കുന്നത് ആസ്തമ പോലുള്ള ശ്വാസകോശ സംബന്തമായ രോഗങ്ങൾക്ക് വളരെ അധികം ഫലപ്രദമാണ്.

തൊലി കളയാതെ ആപ്പിള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ കണ്ടെത്തല്‍ .

ഇങ്ങനെയൊക്കെ പറയുന്നുണ്ടങ്കിലും ഇന്നു മാക്കറ്റിൽ ലഭ്യമാക്കുന്ന ആപ്പിൾ കഴിച്ചാൽ വീട്ടിൽത്തന്നെ ഒരു ഡോക്ടറെ നിത്താം എന്നതണ് മറ്റു പല പരീക്ഷണങ്ങളും പറയുന്നത്.

പോഷകാഹാരക്കുറവും കുട്ടികളുടെ പഠനവും

ലോകത്തിലെ കുട്ടികളില്‍ നാലിലൊരു ഭാഗം പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് ഇംഗ്ളണ്ടിലെ ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന സന്നദ്ധ സംഘടന.

സ്കൂളുകളില്‍ പഠനത്തിലും മറ്റും പിറകോട്ട് പോവുന്ന കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളാണ്. ഇത് കുട്ടികളുടെ വായിക്കാനും എഴുതാനുമുള്ള കഴിവിനെ ബാധിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.


പോഷകഹാരക്കുറവുള്ള കുട്ടികള്‍ മെലിഞ്ഞും ശോഷിച്ചുമാണ് കാണപ്പെടുന്നത്. അവരുടെ തലച്ചോറിന്റെ വികസനവും അപൂര്‍ണമായിരികകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ലളിതമായ കാര്യങ്ങള്‍ പോലും പഠിക്കാന്‍ കഴിയാത്ത അവസ്ഥതയിലേക്ക് ഇത് കുട്ടികളെ എത്തിക്കുന്നു. എത്യോപ്യ, ഇന്ത്യ, പെറു, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്.

പെണ്‍കുട്ടികളും ജീവിതശൈലി രോഗങ്ങളും

ജീവിത ശൈലിയില്‍ ഈ അടുത്ത കാലത്ത് പെട്ടെന്നുണ്ടായ ചിലമാറ്റങ്ങള്‍ എല്ലാ സ്ത്രീകളിലും പ്രത്യേകിച്ച് കൗമാരക്കാരില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍. മാസംന്തോറുമുള്ള ആര്‍ത്തവം കൃത്യമായി ഉണ്ടാകാതിരിക്കുക, ആര്‍ത്തവ സമയത്ത് കൂടുതലായി രക്തസ്രാവം ഉണ്ടാവുക തുടങ്ങിയവയാണ് അടുത്തകാലത്തായി നമ്മുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ കൂടുതലായും സ്ത്രീകളില്‍ പൊതുവേയും കണ്ടുവരുന്ന ഒരു പ്രശ്നം.
ഇത്തരം രോഗങ്ങളുടെ തോത് സമീപകാലത്തായി കൂടുതലായിട്ടുമുണ്ട്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം നഗരങ്ങളില്‍ ശരാശരി പുകുതിയിലധികം പെണ്‍കുട്ടികളില്‍ കണ്ടുവരുന്നുണ്ട്.
ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം എന്നി കാര്യങ്ങളിലും മാനസികനിലയിലും ഉണ്ടായ കാതലായ മാറ്റങ്ങളാണ് ഇത്തരം ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമായി കണ്ടുവരുന്നത്. ഇന്നുണ്ടാകുന്ന രോഗങ്ങളില്‍ 90 ശതമാനത്തോളവും ജീവിത ക്രമത്തിലുണ്ടായ താളപ്പിഴകള്‍ മൂലമാണ്.

പരമ്പരാഗത ആഹാരശീലങ്ങളില്‍ നിന്ന് മാറി ഫാസ്റ്റ് ഫുഡുകളും കോളപോലുള്ള പാനീയങ്ങളും പൊരിച്ചതും വറുത്തതുമായ ബേക്കറി പലഹാരങ്ങളും മാംസ ഭക്ഷണവും നമ്മുടെ നിത്യോപയോഗ വസ്തുക്കളായി മാറിയതാണ് പെണ്‍കുട്ടികളിലെ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഒരു പ്രധാന കാരണം.

വ്യായാമ രഹിതമായ ജീവിതം മറ്റൊരു പ്രശ്നമാണെങ്കിലും അമിതമായ മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് ഇതിൻറെയൊക്കെ മൂലകാരണമായി തീരുന്നത്.

പഠനം അറിവുനേടല്‍ എന്നതിനേക്കാളുപരി ഉയര്‍ന്ന തൊഴില്‍ നേടാനുളള ഉപാധിയായി മാറുകയും ജോലി സമൂഹത്തില്‍ കുടുംബങ്ങള്‍ക്കുള്ള ആഭിജാത്യത്തിൻറെ അളവുകോലുകളുമായി മറുകയും ചെയ്തതോടെ ഈ രംഗത്ത് മല്‍സരം മുറുകുകയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം എടുത്താല്‍ പെന്താത്ത ഭാരമാവുകയും ചെയ്തു.

ഇത്തരം സാഹചര്യം കുട്ടികള്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. നന്നായി പഠിച്ചാല്‍ മാത്രം പോര ഒന്നാമതെത്തണം എന്ന മാതാപിതാക്കളുടെ മനോഭാവം ഒരുതരത്തില്‍ കുട്ടികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കൗമാര മനസുകളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്.

കടുത്ത സമ്മര്‍ദ്ദത്തിന് ഇരയാകുന്ന കുട്ടികളില്‍, പ്രത്യേകിച്ച് എന്‍ട്രന്‍സിനും മറ്റുമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലത്ത് ആര്‍ത്തവക്രമക്കേടുകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. പഠനഭാരം, മല്‍സരസ്വഭാവം എന്നിവ സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന് പുറമെ ഉറക്കക്കുറവ്, വ്യായാമത്തിന്‍െറ അഭാവം എന്നിവയും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടികളില്‍ ആര്‍ത്തവക്രമക്കേടുകള്‍ക്ക് പുറമെ അമിതവണ്ണം, ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും മറ്റും രോമക്കൂടുതല്‍ എന്നിവയും കണ്ടുവരുന്നു.

ഇത് രോഗിയില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുകയും വ്യായാമം തീരെയില്ലാത്ത ജീവിതക്രമങ്ങളും രോഗങ്ങള്‍ക്ക് ചെറിയതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്.

പഠിക്കുന്ന കുട്ടികള്‍ എന്ന പരിഗണന നല്‍കി വീട്ടുജോലികളില്‍ നിന്ന് വിമുക്തരാവുന്ന ഇവര്‍ ക്ളാസുമുറികളിലും ട്യൂഷന്‍ ക്ളാസുകളിലും ഏിറിയപങ്കും ചെലവഴിക്കുന്നതിനാല്‍ തികച്ചും വ്യായാമരഹിതമായ ജീവിതമാണ് നയിക്കുന്നത്.

പുതിയ തലമുറയിലെ ചിലര്‍ ടൂവീലറിലും ബാക്കിയുള്ളവര്‍ ബസുകളിലും മറ്റും യാത്രപതിവാക്കുകമൂലം നടത്തം എന്ന സ്വാഭാവിക വ്യായാമം പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമാകുന്നു. വ്യായാമക്കുറവും കൊഴുപ്പേറിയ ഭക്ഷണശീലവും ചേര്‍ന്ന് തടികൂടാനിടയാകുകയും ചെയ്യുന്നു.
മുമ്പ് വിശേഷദിവസങ്ങളിലോ വിരുന്നുകാര്‍ വരുമ്പോഴോ മാത്രം വീടുകളില്‍ പാചകം ചെയ്തിരുന്ന കോഴിയിറച്ചികൊണ്ടുള്ള വിഭവങ്ങള്‍ നിത്യഭക്ഷണമായതും ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടിയിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ ഹോര്‍മോണുകളും മറ്റും നല്‍കി പെട്ടെന്ന് വളര്‍ത്തിയെടുക്കുന്ന ബ്രോയിലര്‍-ലഗോണ്‍ കോഴികള്‍ ഉണ്ടാക്കുന്ന കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വിദഗ്ദര്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്തായാലും ഇവ പതിവായി കഴിക്കുന്നവരില്‍ നിരവധി രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്.

ഈ രോഗത്തിൻറെ ചികില്‍സയുടെ ഒരു പ്രധാനഭാഗം ജീവിതശൈലിയില്‍ മാറ്റം വരുത്തുകതന്നെയാണ്.

ശരിയായ രീതിയിലുള്ള ഭക്ഷണം, പതിവായ വ്യായാമം, യോഗ എന്നിവയാണ് മരുന്നുകള്‍ക്കൊപ്പം നിര്‍ദ്ദേശിക്കാറുള്ളത്.

എരുവ്, പുളി എന്നിവ പരമാവധി ഒഴിവാക്കുക, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും ഉപേക്ഷിക്കുക, ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചൂടാക്കി ഉപയോഗിക്കാതിരിക്കുക, മാംസഭക്ഷവും മുട്ടയും ഒഴിവക്കുക എന്നിവയാണ് വേഗത്തിലുള്ള രോഗശമനത്തിന് ആവശ്യമായിട്ടുള്ളത്.

പ്രഭാതഭക്ഷണം

ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇഡ്‌ലിയും സാമ്പാറുമാണ് ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് പറയുന്നു.
എട്ട് വയസ്സു മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്.
പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുംബൈ നിര്‍മ്മല നികേതന്‍ കോളേജിലെ അദ്ധ്യാപിക മാലതി ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഇന്ത്യക്കാരുടെ കാര്‍ബോഹൈഡ്രേറ്റ്, ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം എന്നിവയുടെ പര്യാപ്തതയുടെ അടിസ്ഥാനത്തിലാണ് പോഷണത്തിന്റെ അളവ് കണ്ടെത്തുന്നത്.
മുംബൈയില്‍ 79% പേരും പോഷക ഗുണമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്‍ഹിയില്‍ ഇത് 76 ശതമാനവും കൊല്‍ക്കത്തയില്‍ ഇത് 75 ശതമാനവുമാണ്.
എന്നാല്‍ ചെന്നൈയില്‍ ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്‍ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്‍ ഉണ്ടാക്കിയതാണ്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീന്‍ കുറവും ഫൈഹര്‍ അംശം ഇല്ലാത്തതുമാണ്.

ഡല്‍ഹിയിലെ പ്രഭാതഭക്ഷണമായ പറാത്തയില്‍ എണ്ണയുടെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഒരുപരിധിവരെ ഹാനീകരമാണ്.

ഇത്തരം മിഥ്യാധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതായത്, ഭക്ഷണം, കുളി, ജോലി, ജനങ്ങളുമായുള്ള ഇടപഴകല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. അതുകൊണ്ടുതന്നെ രോഗനിര്‍ണയം ഏറെ ശ്രമകരമാണ്.

സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 വയസ്സുമുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ അസുഖം ആരംഭിക്കാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ ആരംഭം.
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത അല്‍പം കൂടുതലാണ്. വിവാഹിതര്‍, ജോലിക്കാര്‍, കുടിയേറ്റക്കാര്‍, താഴ്ന്ന വരുമാനക്കാര്‍, മറ്റുള്ളവരുമായി ബന്ധമില്ലാതെ ഒറ്റക്ക് താമസിക്കുന്നവര്‍ എന്നിവരിലും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.

കാരണങ്ങള്‍
ഈ അസുഖത്തിനുള്ള ശരിയായ കാരണം എന്താണെന്നത് അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം പ്രത്യക്ഷപ്പെടുക.

മനുഷ്യൻറെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറില്‍ സ്ഥിതി ചെയ്യുന്ന ലിംബിക് വ്യൂഹം, ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ളിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലിംബിക് വ്യൂഹവും ബേസല്‍ ഗാംഗ്ളിയയുമായുള്ള പരസ്പര ബന്ധമാണ് മനുഷ്യൻറെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള ഘടനാപരവും പ്രവര്‍ത്തന പരവുമായിട്ടുള്ള വൈകല്യങ്ങളാവാം ഒരുപക്ഷേ സംശയരോഗത്തിനുള്ള കാരണം.

തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയങ്ങള്‍ കൈമാറാന്‍ വേണ്ട ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിൻറെ കൂടുതലായുള്ള പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ക്ക് കാരണമെന്ന് അനുമാനിക്കുന്നു.

മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് താരതമ്യേന സമൂഹത്തില്‍ കുറവാണ് കാണപ്പെടുന്നതെങ്കിലും സംശയരോഗിയുടെ സ്വഭാവവും പെരുമാറ്റവുംമൂലം വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

ആത്മഹത്യ, കൊലപാതകം, ദാമ്പത്യകലഹം, വിവാഹമോചനം എന്നിവയെല്ലാം പലപ്പോഴും സംശയരോഗത്തിൻറെ പ്രത്യാഘാതങ്ങളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക.

ഭര്‍ത്താവിൻറെ സംശയം ഒരു രോഗമാണെന്നറിയാതെ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്ന ഭാര്യ, ഭാര്യയുടെ സംശയംമൂലം കുടുംബത്തിലും സമൂഹത്തിലും അവഹേളനം സഹിക്കേണ്ടിവരുന്ന ഭര്‍ത്താവ്, മറ്റൊരാള്‍ തന്നെ വധിച്ചേക്കാമെന്ന ഭയത്താല്‍ ഏത് സമയവും ജാഗരൂകനായിരിക്കുന്ന ഒരാള്‍ എന്നിങ്ങനെ നിരവധിപേര്‍ സംശയരോഗത്തിൻറെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ്.

പീഡന സംശയം
താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍.

ചാരിത്ര്യ സംശയരോഗം
പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. കൂടുതലും പുരുഷന്‍മാരിലാണ് ഈ രോഗം കണ്ടുവരുന്നത്.

സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സുസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടംപോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തൻറെ സംശയത്തിന് അനുകൂലമായ തെളിവുകള്‍ ഭാര്യയുടെ മുന്നില്‍ അവതരിപ്പിക്കുന്നു.

സംശയത്തിനാസ്പദമായ തെളിവുകള്‍ ഇവര്‍ പങ്കാളിയുടെ കിടക്കവിരിയില്‍ നിന്നോ അടിവസ്ത്രങ്ങളില്‍ നിന്നോ മറ്റു സ്വകാര്യ വസ്തുക്കളില്‍നിന്നോ ശേഖരിക്കുന്നു.

പ്രേമമെന്ന സംശയരോഗം (Erotomania)
കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോ മാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത പഥികയായിരിക്കും. വളരെ രസകരമായ ഒരു രോഗമാണിത്.

തന്നേക്കാള്‍ സാമ്പത്തികമായും സാമൂഹികപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി മറ്റുള്ളവര്‍ കാണാതെ രഹസ്യമായി തന്നെ പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിൻറെ മുഖ്യ ലക്ഷണം.

ടെലിഫോണ്‍, ഇ-മെയില്‍, കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കിയോ ഈ വ്യക്തിതന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു.

ശാരീരിക രോഗസംശയം(Somatic Delusional disorder)
ശാരീരിക രോഗ സംശയം പലതരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു, മുടിയിലോ ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിൻറെ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, ചുണ്ട്, ചെവി മുതലായവ വൃത്തികെട്ട ആകൃതിയിലാണ്, ശരീരാവയവങ്ങളായ കുടല്‍, തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നിരവധി തരത്തിലും രൂപത്തിലും ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്.

താന്‍ വലിയ ആളാണെന്ന സംശയം(Grandiose Delusion)
ഇത്തരം സംശയരോഗത്തില്‍ രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിൻറെ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സംശയരോഗികള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുകയാണെങ്കില്‍ ഏതാണ്ട് പകുതിപേര്‍ പൂര്‍ണ സുഖം പ്രാപിക്കുകയും 10 ശതമാനം പേര്‍ ഭാഗികമായി സുഖംപ്രാപിക്കുന്നതായും കണ്ടിട്ടുണ്ട്. 30 ശതമാനം പേര്‍ക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രം കാണുമ്പോള്‍ 10 ശതമാനം പേര്‍ പൂര്‍ണമായും രോഗത്തിൻറെ പിടിയില്‍ അമരുന്നു.

ഇതൊക്കെയാണെങ്കിലും സംശയരോഗത്തില്‍ രോഗിയുടെയും ഡോക്ടറുടെയും അടുത്ത ബന്ധുക്കളുടെയും ആത്മാര്‍ഥമായ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുത്താല്‍, താരതമ്യേന ചികില്‍സിച്ച് ഭേദമാക്കിയെടുക്കാന്‍ പ്രയാസമുള്ള ഈ രോഗവും ഒരു പരിധിവരെ വിജയകരമായി നിയന്ത്രിക്കാന്‍ സാധിക്കും.

ഡോ. പി.എന്‍. സുരേഷ് കുമാര്‍
മാനസിക രോഗ വിദഗ്ദന്‍
കെ.എം.സി.ടി മെഡിക്കല്‍ കോളജ്
കേഴിക്കോട്.

മുന്തിരിയും ആരോഗ്യവും

മുന്തിരിയും മുന്തിരി ഉല്‍പന്നങ്ങളും കഴിക്കുന്നത് സ്ഥിരമാക്കുന്നത് ആരോഗ്യകരമായ ശീലം വളര്‍ത്താന്‍ ഉതകുമെന്ന് പഠനറിപ്പോര്‍ട്ട്.

മുന്തിരി ജ്യൂസും ഉണക്കമുന്തിരിയും പോഷകസമൃദ്ധമായ ഭക്ഷണമാണെന്നാണ് പഠനഫലം പറയുന്നത്.

മുന്തിരിയുടെ ലഹരിമുക്തമായ എല്ലാ രൂപവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമാണ്.

21,800 പേരുടെ അഞ്ചു വര്‍ഷത്തെ ആഹാരരീതി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ മുന്തിരിയും മുന്തിരി ഉല്‍പന്നങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നാരുകള്‍ എന്നിവ മറ്റുള്ളവരേക്കാള്‍ കൂടുതലായി കണ്ടെത്തി.


ഇവര്‍ക്ക് കൂടുതലായി പച്ചക്കറികളും ധാന്യങ്ങളും മറ്റും കഴിക്കാനാകുന്നതായും ഇവരില്‍ കൊഴുപ്പിൻറെയും കൊളസ്ട്രോളിൻറെയും തോത് കുറവായും കാണപ്പെട്ടു.
മാത്രമല്ല കൊഴുപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ആഹാരങ്ങളോട് മുന്തിരിപ്രിയര്‍ വിമുഖത പ്രകടിപ്പിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

പഠനഫലം ഫിലഡെല്‍ഫിയയിലെ അക്കാദമി ഓഫ് നുട്രീഷന്‍ ആന്‍ഡ് ഡയറ്റിക്സ് ഫുഡിലും നുട്രീഷന്‍ കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പൊസിഷനിലും അവതരിപ്പിച്ചു.

ചെറിജ്യൂസും ഉറക്കവും

ചുവന്ന് തുടുത്ത ചെറിപ്പഴം. കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. ബേക്കറികളിലെ കണ്ണാടിക്കുപ്പികളിൽ പഞ്ചസാരവെള്ളത്തിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന ചുവന്നസുന്ദരിമാരെ വാങ്ങി ആർത്തിയോടെ കഴിക്കാറുമുണ്ട്.

കേക്കും ബ്രഡുമടക്കം പല ബേക്കറി പലഹാരങ്ങളും   ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.

ഈ പഴസുന്ദരിക്ക് മറ്റു ചില കഴിവുകളുമുണ്ടത്രേ. നല്ല ഉറക്കം നൽകാൻ കഴിവുള്ളവളത്രേ ചെറി. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും അവൾക്ക്  സാധിക്കും.

രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.   ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്‌ളേറ്റും,  ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.
ബ്രിട്ടനിലെ നോർത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങൾ കുടിച്ചവരെയും നിരീക്ഷിച്ചു. ചെറി ജ്യൂസ് കുടിച്ചവർക്ക് ദീർഘസമയം നല്ല ഉറക്കം കിട്ടി. മാത്രമല്ല  അവർ പകൽ ഉറക്കം തൂങ്ങുന്നതും ഇല്ലാതായി.ഉറങ്ങാനുള്ള അവരുടെ ശേഷി കൂടുകയും ചെയ്തു. ചെറിയിലടങ്ങിയ മെലാടോണിൻ ആണ് ഉറക്കത്തെ സഹായിക്കുന്ന  ഘടകം.  നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി. എൻ. എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മർദം, ജോലിസ്വഭാവം, രോഗം, മാനസിക പ്രശ്‌നങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ഉറക്കം കുറയ്ക്കാറുണ്ട്.

ഗുളികയും മറ്റും നൽകിയാണ് ഈ പ്രശ്‌നം കുറയ്ക്കുന്നത്. ചെറുചൂട് പാൽ കുടിക്കുന്നത് ഉറക്കം നൽകും. അതുപോലെയോ അതിനേക്കാൾ മെച്ചമോ ആണ് ചെറി ജ്യൂസ് കുടിക്കുന്നത്.

ഉറക്ക പ്രശ്‌നം ഒഴിവാക്കാൻ
മറ്റു ചില മാർഗങ്ങൾ
1 രാത്രി വൈകി ഭക്ഷണം, പ്രത്യേകിച്ച് മസാല ചേർന്നത്, കഴിക്കരുത്,.
2 ഉറങ്ങുന്നതിനു മുൻപ് കഠിനാധ്വാനം പാടില്ല.
3  ഉറങ്ങും മുൻപ് കമ്പ്യൂട്ടർ ഗെയിം വേണ്ട, അക്രമങ്ങൾ നിറഞ്ഞ സിനിമ കാണരുത്. കാപ്പി കുടിക്കരുത്. കാരണം കഫീൻ ഉറക്കം കളയും

  ഈന്തപ്പഴം

റമദാന്‍ നൊയമ്പിന്‍റെ ഈ വിശുദ്ധദിനങ്ങളിലാണ് ഈന്തപ്പഴത്തിനു മാറ്റേറുന്നത്. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍, പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുളളവര്‍.
 • പ്രോട്ടീന്‍സമ്പന്നമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തപ്പഴത്തിലുണ്ട്. അതിനാല്‍ ആമാശയത്തിന്‍റെ ആരോഗ്യത്തിനും ഗുണപ്രദം.
 • സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം. അതിനാല്‍ ഈന്തപ്പഴം കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും.
 • ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഡോഡിയം തീരെ കുറവ്. അതിനാല്‍ നാഡികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം.
 • ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളര്‍ച്ച തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരം.
 • ഈന്തപ്പഴത്തിലടങ്ങിയ ഫ്‌ളൂറിന്‍ പല്ലുകളുടെ നാശം തടയുന്നു.
 • മലബന്ധം ഒഴിവാക്കാന്‍ ഈന്തപ്പഴം ഗുണപ്രദം. കുതിര്‍ത്ത ഈന്തപ്പഴം രാവിലെ കഴിച്ചാല്‍ മലബന്ധത്തില്‍നിന്നു മോചനം.
 • ആമാശയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍, ദഹനക്കേട്, അതിസാരം, ആമാശയ അര്‍ബുദം എന്നിവതടയുന്നതിനും ഈന്തപ്പഴം ഗുണപ്രദം.
 • കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ദിവസവും ഈന്തപ്പഴം മിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിനു സഹായകം.
 • പേശികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഉത്തമം.
 • ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്‍റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം പമ്പ കടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു.
 • ദിവസവും 2035 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും.ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.
 • ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ശരീരഭാരം കൂട്ടുന്നതിനും ഈന്തപ്പഴം ഗുണപ്രദം.

മൂത്രക്കല്ലും വൃക്ക പരാജയവും


മൂത്രക്കല്ല് രോഗം ലോക വ്യാപകമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ആഹാര രീതികളും ജീവിതശൈലിയിലുള്ള വ്യതിയാനങ്ങളുമാണ് ഇതിന് കാരണം. അമിതവണ്ണം, പ്രമേഹം, ആഗോള താപനം എന്നിവമൂലമുള്ള പ്രശ്നങ്ങളാണ് മൂത്രക്കല്ല് രോഗത്തിവുള്ള പ്രധാന കാരണം. 

അമിത വണ്ണത്തിനുള്ള ബാരിയാട്രിക് സർജറി കാൽഷ്യം ഓക്സലേറ്റ് കല്ലുകൾ കൂടുതലായി ഉണ്ടാക്കുന്നു. ഇത്തരം ഓക്സലേറ്റ് കല്ലുകൾ വൃക്കപരാജയത്തിനും കാരണമായേക്കാം. 

മുതിർന്ന പൗരന്മാരിൽ 13 ശതമാനം ആളുകളിൽ വൃക്കപരാജയമുണ്ടാകുന്നു. മൂത്രക്കല്ലുരോഗവും വൃക്കപരാജയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങളാണ്.

കാരണങ്ങൾ

വൃക്കകൾക്കുള്ള തടസം, മൂത്രരോഗാണുബാധ, ഇടവിട്ടുള്ള ശസ്‌ത്രക്രിയകൾ, അനുബന്ധമായ മറ്റു രോഗങ്ങൾ (പ്രമേഹം), രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, മറ്റു വൃക്കരോഗങ്ങൾ മുതലായവയാണ്. വൃക്കപരാജയത്തിനുള്ള കാരണങ്ങൾ ആരംഭദിശയിൽ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചാൽ ഭാവിയിലുള്ള ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ മുതലായവ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

മൂത്രക്കല്ല് രോഗികളിൽ 1-17.5 ശതമാനം വരെ ആൾക്കാർക്ക് വൃക്ക പരാജയമുണ്ടാകുന്നു. പ്രായംകൂടുന്തോറും മൂത്രക്കല്ല് രോഗം കൊണ്ട് വൃക്കപരാജയമുണ്ടാകാനുള്ള സാധ്യതകൂടുന്നു. അമിതവണ്ണമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും മൂത്രക്കല്ല് രോഗം കൊണ്ട് വൃക്ക പരാജയമുണ്ടാകാനുള്ള സാധ്യത കൂടുന്നു. വളരെ വലിപ്പമേറിയ കല്ലുകൾ, തടസങ്ങൾ മുതലായവയാണ് വൃക്ക പൂർണമായി പരാജയപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ.

ഇ.എസ്.ഡബ്ള്യു.എൽ ചികിത്സ രണ്ട് സെന്റിമീറ്റർ താഴെയുള്ള വൃക്കയിലെ കല്ലുകൾക്ക് ഉപയോഗിക്കുന്നു. ഇ.എസ്.ഡബ്ള്യു.എൽ ചികിത്സയുടെ വിജയ സാധ്യത പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കല്ലിന്റെ വലിപ്പം, സ്ഥാനം, കല്ലുകളുടെ കാഠിന്യം രോഗിയുടെ വണ്ണം കല്ലിന്റെ ഘടന മുതലായവയാണ് അവ. 

പി.സി.എൻ.എൽ ചികിത്സ വളരെ വലിപ്പമേറിയ കല്ലുകൾക്ക് ഉപയോഗിക്കുന്നു. പി.സി.എൻ.എൽ ചികിത്സ വഴി വൃക്കകൾക്കുള്ള പ്രവർത്തനമാന്ദ്യം ഇല്ല എന്നുതന്നെ പറയാം. രക്തനഷ്‌ടം പി.സി.എൻ.എൽ ചികിത്സയുടെ ഒരുപ്രശ്‌നമാണെങ്കിലും രക്തം കൊടുക്കുന്നത് വൃക്കകളുടെ പ്രവർത്തനം കുറയാതെ തടയും. 

മൂത്രരോഗാണുബാധ പി.സി.എൻ.എൽ ചികിത്സയുടെ മറ്റൊരു പ്രശ്നമാണ്. അനുയോജ്യമായ ആന്റിബാക്ടീരിയൻ മരുന്നുകൾ, കല്ലുകൾ പൂർണമായി നീക്കം ചെയ്യുക, വൃക്കയിലെ മൂത്രം കെട്ടിനിൽക്കാതെ വെളിയിലേക്ക് പോകാനുള്ള ട്യൂബുകൾ ഘടിപ്പിക്കുക മുതലായവ വഴി വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാൻ സഹായിക്കും.

വെണ്ടയ്ക്കയുടെ ഔഷധഗുണം

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും.

ഗുരുവാണ് ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്.

ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്.

വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം എന്ന് ഫാദര്‍ ബി.ജെ.പോനോന്‍ അഭിപ്രായപ്പെടുന്നു.

വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്‍വീതം തേനും നെയ്യും ചേര്‍ത്ത് രാത്രി സേവിച്ച് അതിനുമീതേ പാല്‍ കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു.

ശുക്ലത്തിന് കട്ടി വര്‍ധിക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും.
മൂത്രത്തില്‍നിന്ന് പഴുപ്പ്‌പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.

വെണ്ടയ്ക്കയില്‍ അടങ്ങിയ പോഷകദ്രവ്യങ്ങള്‍ ഇവയാണ്:

പ്രോട്ടീന്‍ 2.2 ശതമാനം, ധാതവങ്ങള്‍ 0.7 ശതമാനം, കൊഴുപ്പ് 0.2 ശതമാനം, കാര്‍ബോഹൈഡ്രേറ്റ് 7.7 ശതമാനം, കാത്സ്യം 0.01 ശതമാനം, ഇരുമ്പ് 1.5 ശതമാനം, ഫോസ്ഫറസ് 0.03 ശതമാനം, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

മീൻ കഴിക്കൂ ഹൃദയാരോഗ്യം നിലനിർത്തൂ


ഹൃദയാരോഗ്യം സംരക്ഷിക്കാൻ മത്സ്യ വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. നേരത്തേ ഇത്തരം ഒരു കണ്ടെത്തൽ നടന്നിരുന്നുവെങ്കിലും ഇതിനെ കൂടുതൽ ബലപ്പെടുത്തുന്ന തെളിവുകളാണ് പുതിയ പഠനത്തിൽ പുറത്തു വരുന്നത്.

മത്സ്യ വിഭവങ്ങൾ കഴിക്കാത്തവർക്ക് 23 ശദമാനത്തിൽ കൂടുതൽ ഹൃദ്രോഗം വരുവാനുള്ള സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. ചിലയിനം മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റീ ആസിഡുകളാണ് ഹൃദയത്തിൻറെ പ്രവർത്തനം സുഗമമാക്കി ഹൃദയത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നത്.എന്നാൽ എല്ലാ മത്സ്യങ്ങൾക്കും ഈ ഒമേഗ 3 യുടെ സാനിധ്യം ഇല്ലെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ ഹാർട്ട് അസോസിയേഷനു വേണ്ടി ഹവായ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ലിക്സിൻ മെങ് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. എന്നാൽ ആരോഗ്യകരമെന്ന് കരുതി എല്ലാ മത്സ്യവും കഴിക്കാനാവില്ല. എണ്ണയിൽ പൊരിച്ച മീൻ, ഉപ്പിട്ടു ഉണക്കിയ മീൻ എന്നിവയിൽ ഒമേഗ 3 ഫാറ്റീ ആസിഡിൻറെ അംശമില്ല.

പൊരിച്ച മത്സ്യത്തെക്കാൾ ഗുണമുള്ളാണ് പാകം ചെയ്ത മത്സ്യ വിഭവങ്ങൾ. മാത്രമല്ല പൊരിച്ച മത്സ്യവിഭവങ്ങൾ ഹൃദയാരോഗ്യത്തെ ദോശകരമായി ബാധിക്കാനും സാധ്യതയുണ്ട്. ഉപ്പിട്ടു ഉണക്കിയ മീൻ കഴിക്കുന്നത് ഹൃദയത്തിന് കൂടുതൽ ദോശകരമാണെന്ന് പഠനം മുന്നറീയ്പ്പ് നൽക്കുന്നു.

കേരളത്തിൻറെ ദേശീയ മത്സ്യമായ മത്തി (ചാള), സാൽമൻ, ചെറുമീനുകൾ എന്നിവയിൽ ഒമേഗ 3 ഫാറ്റീ ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റീ ആസിഡിൻറെ അംശമുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ഏറ്റവും ഗുണം ചെയ്യുന്നത് ഹൃദ്രോഗികൾക്കാണ്.

കാരണം ഒമേഗ 3 ഫാറ്റീ ആസിഡ് ഹൃദ്രോഗ സാധ്യതയെ ചെറുക്കുന്നു. 82,243 പുരുഷൻമാരിലും 1,03,884 സ്ത്രീകളിലുമായി നടത്തിയ പഠന ശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് അമോരിക്കൻ ശാസ്ത്ര ഹാർട്ട് അസോസിയേഷൻ അറീയിച്ചു.

പൊറോട്ടയും ആരോഗ്യവും പിന്നെ ആരോഗവും

കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് പൊറോട്ട. ഒട്ടുമിക്യ പരുപാടികളിലും ഭക്ഷണ വിഭവങ്ങളിൽ ആദ്യം കാണപ്പെടുന്നത് പൊറോട്ടയാണ്. എതിനു പറയുന്നു ഒരു വീടു പണിയുണ്ടായാൽ അതിലെ പണിക്കാർക്ക് 10 മണിയുടെ നാസ്തക്ക് മിക്യവാറും ഇതായിരിക്കും. പ്രത്യേകിച്ച് പ്രധാന വാപ്പിന് പൊറോട്ടയും കൊഴിയും ഇല്ലങ്കിൽ പണിക്കാർക്കു തന്നെ പണി എടുക്കുവാൻ ഒരു ഉത്സാഹവും ഉണ്ടാകില്ല.

പൊറോട്ട ഉണ്ടാക്കുന്ന മൈദ എന്നു പറയുന്ന സാധനം കൂടുതലായി ഉപയോഗിച്ചിരുന്നത് വാൾ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനായിരുന്നു. ഇന്നു അതിനു മാറ്റമൊന്നും വന്നിട്ടില്ല. പക്ഷെ ഒട്ടിക്കുന്നത് മനുഷ്യൻറെ വയറ്റിനകത്താണെന്ന് മാത്രം. മൈദ എന്നു പറയുന്ന സാധനം എന്താണെന്ന് അതു കഴിക്കുന്നവനൊ ഉണ്ടാക്കുന്നവനൊ വിൽക്കുന്നവനൊ അറിയില്ല.

ഗോതമ്പിനെ ക്രാക്കി ചതച്ച് അതിൻറെ പോശകഗുണമുള്ള നാരും മറ്റും എടുക്കുന്നു. ബാക്കിവരുന്നതിൽ നിന്ന് റവയും എടുത്ത് അതിൻറെ ബാക്കിയിൽ നിന്ന് ആട്ടയും ഉണ്ടാക്കുന്നു. പിന്നെയും ബാക്കിവരുന്ന ചണ്ടിയിൽ അലാക്സിൻ എന്ന കെമിക്കൽ ഒഴിച്ച് സൊഫ്റ്റ് ആക്കുന്നു. ഈ അലാക്സിൻ എന്നാൽ എന്താണെന്ന് അറിയുമൊ?

പ്രമേഹ രോഗികൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ പരീക്ഷിക്കുന്നതിന് വേണ്ടി മൃഗങ്ങളിലും മറ്റും പ്രമേഹമുണ്ടാക്കാൻ കുത്തിവെക്കുന്ന മരുന്നാണ് അലാക്സിൻ. ഇങ്ങനെ സോഫ്റ്റാക്കിയ ഗോതമ്പിൻറെ ചണ്ടി വെളുപ്പിക്കുന്നതിന് വേണ്ടി ബെൻസോയിൻ പറോക്സൈഡ് എന്ന കെമിക്കൽ ഉപയോഗിക്കുന്നു. ഇങ്ങനെയാണ് ഗോതമ്പിൻറെ ചണ്ടി നമ്മുടെ മുന്നിൽ മൈദ എന്ന രൂപത്തിൽ എത്തുന്നത്.

ഇനി ബെൻസോയിൻ പറോക്സൈഡ് എന്താണെന്ന് അറിയുമോ? അതു നമുക്കെല്ലാവർക്കും പരിചയമാണ് അറിയില്ല എന്നൊള്ളൂ പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക്. അതായത് ഫെയർ ആൻറ് ലൗലീ പോലേയുളള ക്രീമുകളിൽ മുഖം ബ്ലീച്ച് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കെമിക്കാലാണ് ഇതെന്ന്. അതുകൊണ്ട് പൊറോട്ട തിന്നാൽ വയറു ബ്ലീച്ചായികിട്ടുമെന്നു പറയാം.

ഏറ്റവും കൂടുതൽ പൊറോട്ട ഉപയോഗിക്കുന്നത് കേരളമാണെന്ന് മുന്നെ പറഞ്ഞില്ലേ അത്പൊലേ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളതും കേരളത്തിൽ തന്നെയാണ്. കാരണം ഇതൊക്കെ തന്നെ

ഔഷധസമ്പൂര്‍ണം മുരിങ്ങ


മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്.

ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്. വേദനാ ശമിപ്പിക്കാനും കൃമികളെ നശിപ്പിക്കാനും മുരിങ്ങയില ഫലപ്രദമാണ്.

മുരിങ്ങ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.

അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.

മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു

ക്യാന്‍സറിന്‍റെ എട്ട് ലക്ഷണങ്ങള്‍


ചുമച്ച് ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്‍റെ സാന്നിധ്യമുണ്ടോ? ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ കാണുക. കാരണം ഇവ ക്യാന്‍സര്‍ എന്ന മാരകരോഗത്തിന്‍റെ പ്രാരംഭ ലക്ഷണമാകാം. ബ്രിട്ടണിലെ കീല്‍ സര്‍വകലാശാ‍ലയിലെ ശാസ്ത്രജ്ഞരാണ് ക്യാന്‍സര്‍ രോഗത്തിന്‍റെ എറ്റവും അടുത്ത എട്ട് ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണുക, വിളര്‍ച്ച, സ്തനങ്ങളിലെ മുഴകള്‍, ആര്‍ത്തവ വിരാമശേഷമുള്ള അസാധാരണ രക്തസ്രാവം, പ്രോസ്റ്റേറ്റിലെ മുഴകള്‍, മലദ്വാരത്തിലൂടെയുളള രക്തസ്രാവം എന്നിവയാണ് ക്യാന്‍സറിനോട് അടുത്ത് നില്‍ക്കുന്ന മറ്റ് ലക്ഷണങ്ങള്‍.

ഇത്തരം ലക്ഷണങ്ങളെല്ലാം ക്യാന്‍സര്‍ രോഗമാവണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇവയിലേതെങ്കിലും ഒരു ലക്ഷണമുണ്ടെങ്കില്‍ അത് ക്യാസറിന്‍റെ തുടക്കമാകാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രദ്ധയില്‍പ്പെടുന്ന നിമിഷം ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാവണമെന്നും ശാസ്ത്ര സംഘം നിര്‍ദേശിച്ചു.

55 വയസ്സിനു താഴെ ഉള്ളവരില്‍ സ്തനങ്ങളിലെ മുഴകളും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമാ‍ണ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളായി കണ്ടെത്തിയത്. 55 വയസ്സ് കഴിഞ്ഞവരില്‍ പ്രത്യേകിച്ചും പുരുഷന്‍‌ന്‍‌മാരില്‍ ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് അന്നനാള ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

60 വയസ്സിനുമേലുള്ള പുരുഷന്‍മാരിലും സ്ത്രീകളിലും മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണപ്പെടുന്നുവെങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയനാകണം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോഴെ അത് ക്യാന്‍സര്‍ ആണെന്ന് ഉറപ്പിച്ച് നീറി നീറി മരിക്കേണ്ടെന്നും ശാസ്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എങ്കിലും ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സയ്ക്ക് വിധേയനാവുന്നത് ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുജീവിതത്തിലേയ്ക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാനും വഴിയൊരുക്കും

ക്യാന്‍സറുണ്ടാക്കും വീട്ടുസാമഗ്രികള്‍

ക്യാന്‍സറിന് പല കാരണങ്ങളുണ്ട്. ഓരോ തരം ക്യാന്‍സറിനുമുള്ള കാരണങ്ങളും വ്യത്യസ്തമായിരിക്കും. മിക്കവാറും ഭക്ഷണജീവിത രീതികളാണ് ക്യാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നതിനുള്ള കാരണമായി പറയാറ്. എന്നാല്‍ ഇവയല്ലാതെ നാം വീട്ടില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ക്യാന്‍സറിന് ഇട വരുത്താറുമുണ്ട്. ഇവ പല ഗുണങ്ങള്‍ക്കുമായാണ് നാം ചെയ്യുന്നതെങ്കിലും അറിയാതെ ക്യാന്‍സര്‍ കാരണങ്ങളായി മാറുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍ വരുത്തി വയ്ക്കുന്ന, നാം വീട്ടില്‍ ഉപയോഗിയ്ക്കുന്ന ചില ഉല്‍പന്നങ്ങളെക്കുറിച്ച് അറിയൂ,

റൂം ഫ്രഷ്‌നര്‍

റൂം ഫ്രഷ്‌നര്‍ മുറിയില്‍ സുഗന്ധം നിറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവയില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കളാണ്.

പെയിന്റിംഗുകള്‍

ചുവരലങ്കാരത്തിന് ഏറ്റവും നല്ല ഒരു വഴിയാണ് പെയിന്റിംഗുകള്‍. എന്നാല്‍ പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജനുകളുണ്ടാകും.

മെഴുകുതിരികള്‍

വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കുന്ന മറ്റൊന്നാണ് മണമുള്ള മെഴുകുതിരികള്‍. എന്നാല്‍ ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. ബീവാക്‌സ് പോലുള്ള തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

കെമിക്കലുകള്‍

വാഹനങ്ങളുടെ യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ ഹാനികരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വീട്ടില്‍ സൂക്ഷിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയും ക്യാന്‍സറിന് കാരണമാകുന്ന ഒന്നാണ്.

ഡ്രൈക്ലീനിംഗ്‌ വസ്ത്രങ്ങള്‍

ഡ്രൈ ക്ലീനിംഗിനു നല്‍കേണ്ട ആവശ്യവുമുണ്ടാകാറുണ്ട്. ഡ്രൈക്ലീനിംഗിന് ചിലപ്പോള്‍ പെട്രോക്ലോറോ എഥിലീനാണ് ഉപയോഗിക്കാറ്. ഇത് സ്‌കിന്‍ ക്യാന്‍സറിനു കാരണമാകുന്ന ഒരു ഉല്‍പന്നമാണ്. ലിക്വിഡ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സിട്രസ് ജ്യൂസ് ക്ലീനറുകള്‍ എന്നിവയുപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

കീടനാശിനികള്‍

കീടനാശിനികള്‍ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ലിന്‍ഡേന്‍ അടങ്ങിയിരിക്കുന്ന പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്.

മൈക്രോവേവ്

പാചകം എളുപ്പമാക്കുന്ന ഒന്നാണ് മൈക്രോവേവ്. എന്നാല്‍ ഇതിന്‍റെ വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.

കാര്‍പെറ്റ്

കാര്‍പെറ്റ് ക്ലീനറുകളിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

സ്‌ട്രെച്ച്‌ മാര്‍ക്‌സിന്‌ വീട്ടില്‍ പ്രതിവിധിവിവിധ കാരണങ്ങള്‍ കൊണ്ട്‌ ശരീരത്ത്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാകാറുണ്ട്‌. പെട്ടന്ന്‌ ശരീരഭാരം കൂടുക, ശരീരഭാരം അധികം കുറയുക, ആര്‍ത്തവം, ഗര്‍ഭധാരണം തുടങ്ങി വിവിധ അവസ്ഥകളില്‍ ചര്‍മ്മത്തിന്‍റെ ഏറ്റവും പുറമെയുള്ള ആവരണം വലിയുകയോ ചുരങ്ങുകയോ ചെയ്യും. ഇത്‌ വയര്‍, മാറിടം, തുട, കൈകള്‍ തുടങ്ങി വിവിധ ശരീര ഭാഗങ്ങളില്‍ ചുവന്ന പാടുകള്‍ ഉണ്ടാവാന്‍ കാരണമാകും.

ചര്‍മ്മത്തിന്‌ ഇലാസ്‌തികത നഷ്‌ടമാവുകയും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാവുകയും ചെയ്യും. ഇത്തരം പാടുകള്‍ പുരുഷന്‍മാരിലും സ്‌ത്രീകളിലും ആത്മവിശ്വാസം കുറയാനും മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാകാനും കാരണമാകും. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ കളയാന്‍ പരമ്പരാഗത മരുന്നുകള്‍ ലഭിക്കുമെങ്കിലും പലതും ചെലവേറിയതാണ്‌. ഇവ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഇതിലടങ്ങിയിട്ടുള്ള രാസവസ്‌ക്കുകള്‍ ചര്‍മ്മത്തിന്‌ ദോഷം ചെയ്യും. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ പ്രതിവിധികള്‍ ഉണ്ട്‌.

വെള്ളം കുടിക്കുക

ചര്‍മ്മത്തിലുണ്ടാകുന്ന വൈരൂപ്യങ്ങള്‍ പരിഹരിക്കാനുള്ള ലളിതമായ മാര്‍ഗ്ഗമാണ്‌ വെള്ളം. ചര്‍മ്മം ആരോഗ്യത്തോടെയും ജലാംശത്തോടും ഇരിക്കാന്‍ വെള്ളം സഹായിക്കും. വെള്ളം ചര്‍മ്മത്തിന്‍റെ നനവ്‌ നിലനിര്‍ത്തി ഇലാസ്‌തികത നഷ്‌ടപെടാതെയും വരണ്ടു പോകാതെയും നോക്കുന്നു. ഗര്‍ഭകാലത്തും ശരീരഭാരം കുറയ്‌ക്കുന്ന കാലയളവിലും ദിവസം 8-10 ഗ്ലാസ്സ്‌ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ വരാതെ ചര്‍മ്മത്തിന്‌ വികസിക്കാനും ചുരുങ്ങാനും ഇത്‌ മൂലം കഴിയും.

എണ്ണ തടവുക

പ്രകൃതി ദത്ത എണ്ണകളുടെ മിശ്രിതം സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ നീക്കം ചെയ്യാന്‍ പരീക്ഷിക്കാവുന്നതാണ്‌. ഒരു തുടം ബാദാംഎണ്ണ, ഒലിവ്‌ എണ്ണ, ജോജോബ എണ്ണ അല്ലെങ്കില്‍ അവകാഡോ എണ്ണ, ആറ്‌ തുള്ളി സൂര്യകാന്തി എണ്ണ, എട്ട്‌ തുള്ളി കര്‍പ്പൂര എണ്ണ അല്ലെങ്കില്‍ നാല്‌ ടേബിള്‍ സ്‌പൂണ്‍ ഒലിവ്‌ എണ്ണ, നാല്‌ ടേബിള്‍ സ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌, രണ്ട്‌ ടീസ്‌പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ കളയാന്‍ സഹായിക്കുന്ന നല്ല വീട്ടുമരുന്നാണ്‌.

തേച്ച്‌ കുളി

സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉള്ള ഭാഗങ്ങളില്‍ ഓട്‌സോ അപ്രികോട്ടോ കൊണ്ടുണ്ടാക്കിയ സ്‌ക്രബുകള്‍ ഉപയോഗിച്ച്‌ തേച്ച്‌ കഴുകുന്നത്‌ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. നാരങ്ങ ഉപയോഗിച്ച്‌ തേയ്‌ക്കുന്നതും നല്ലതാണ്‌. ചര്‍മ്മത്തില്‍ നാരങ്ങ തേച്ചിട്ട്‌ എണ്ണ അല്ലെങ്കില്‍ വിറ്റാമിന്‍ സിയും ഇലാസ്‌തികത കൂടാനുള്ള മരുന്നുകളും ചേര്‍ത്തുള്ള കുഴമ്പ്‌ പുരട്ടി തടവുക. നാരങ്ങ കൊണ്ട്‌ വീണ്ടും ശരീരം തേച്ചിട്ട്‌ ഒന്നോ രണ്ടോ മണിക്കൂറിന്‌ ശേഷം കുളിക്കുക. നാരങ്ങയിലുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആഴത്തിലേക്ക്‌ ഇറങ്ങി ചെന്ന്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കാന്‍ സഹായിക്കും.

വിറ്റാമിനടങ്ങിയ ആഹാരം

വിറ്റാമിന്‍ സിയും ധാതുക്കളും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാവുന്നത്‌ തടയുന്നതിനും സഹായിക്കും. പ്രോട്ടീനുകളും നാരുകളും ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ വിറ്റാമിന്‍ എ, സി, ഡി3, ഇ , ഫോലിക്‌ ആസിഡ്‌ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ എല്ലാ ഗൈനക്കോളജിസ്‌റ്റുകളും പറയാറുണ്ട്‌.

വിറ്റാമിന്‍ ഇ അടങ്ങിയ എണ്ണകള്‍

വിറ്റാമിന്‍ ഇ അടങ്ങിയ എണ്ണകള്‍ പുറമെ പുരട്ടുന്നതും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ കുറയ്‌ക്കാന്‍ നല്ലതാണ്‌. കൊളാജന്‍ ഫൈബറിന്‍റെ ഉത്‌പാദനം വിറ്റാമിന്‍ ഇ ത്വരിതപ്പെടത്തും. ഇത്‌ നശിച്ച ചര്‍മ്മ കോശങ്ങള്‍ വീണ്ടും ഉണ്ടാകുന്നതിനും പാടുകള്‍ ഉണ്ടായ ഭാഗത്തെ ചര്‍മ്മത്തിന്‍റെ നിറം തിരിച്ച്‌ ലഭിക്കുന്നതിനും കാരണമാകും.

ജെനിസ്റ്റീന്‍

തോഫു, സോയ പാല്‍, സോയ ബീന്‍, മറ്റ്‌ സോയ ഉത്‌പന്നങ്ങള്‍ എന്നിവയില്‍ കാണുന്ന ഫൈറ്റോഈസ്‌ട്രജനാണ്‌ ജെനിസ്റ്റീന്‍. ഇവ കൊളാജെന്റെ ഉത്‌പാദനം ഉയര്‍ത്തും. പ്രായം കൂടുമ്പോള്‍ ചര്‍മ്മം നശിക്കുന്നതിനും പെട്ടെന്ന്‌ ഭേദപെടാതിരിക്കുന്നതിനും കാരണമാകുന്ന ചില എന്‍സൈമുകകളെ ഇവ നിഷ്‌ക്രിയമാക്കും.

പച്ചക്കറികള്‍

ചീര, കടുക്‌, വെണ്ടക്ക, സെലറി, പച്ചടിച്ചീര, പച്ച ബീന്‍സ്‌, ശതാവരി, ഒലിവ്‌, മുള്ളങ്കി തുടങ്ങിയ പച്ചക്കറികള്‍ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്‌. ചര്‍മ്മത്തിലെ ജലാംശം ഉയര്‍ത്താനും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലതാക്കാനും ഇവ സഹായിക്കും.

വെളിച്ചെണ്ണ

സ്‌ട്രെച്ച്‌ മാര്‍ക്‌സില്‍ ചൊറിച്ചില്‍ ഉണ്ടാവുക സാധാരണമാണ്‌. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പാടുകള്‍ ഭേദമാകാന്‍ സമയമെടുക്കും. ചൊറിച്ചിലുള്ള സ്‌ട്രെച്ച്‌ മാര്‍ക്‌സില്‍ വെളിച്ചെണ്ണ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുക. രണ്ടാഴ്‌ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്‌താല്‍ ചൊറിച്ചില്‍ മാറുകയും പാടുകള്‍ ഇല്ലാതാകുകയും ചെയ്യും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി നിറഞ്ഞ ഓറഞ്ച്‌, നാരങ്ങ, കുരുമുളക്‌, ബ്രോക്കോളി എന്നിവ കൊളാജന്‍ ഉണ്ടാകുന്നതിനും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ പെട്ടന്ന്‌ ഇല്ലതാകുന്നതിനും സഹായിക്കും.

കാരറ്റ്‌

സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ മാറ്റുന്നതിനും ചര്‍മ്മത്തിനുണ്ടാകുന്ന നാശങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്ന കൊളാജന്‍ ഫൈബറുകള്‍ ഉണ്ടാകുന്നതിന്‌ വിറ്റാമിനുകള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. കാരറ്റ്‌ , ചീര, മത്തങ്ങ എന്നിവയില്‍ നിന്നും വിറ്റാമിന്‍ എ ലഭിക്കും. കൊളാജന്‍റെ അളവുയര്‍ത്താന്‍ ഇവ സഹായിക്കും.

വ്യായാമം

സൈക്ലിങ്‌ പോലെയുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മസിലുകളെ മെച്ചപ്പെടുത്തുന്നതിന്‌ പുറമെ ശരീര ഭാരം പടിപടിയായി കുറയാനും സഹായിക്കും. ഇത്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാകുന്നത്‌ തടയും. പ്രാണായാമം ഉള്‍പ്പെടയുള്ള യോഗ ശീലിക്കുന്നത്‌ ചര്‍മ്മത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്തി സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ വരുന്നത്‌ തടയും.

ഗ്ലൈക്കോളിക്‌ ആസിഡ്‌

ആല്‍ഫ-ഹൈഡ്രോക്‌സി കുടബത്തില്‍ പെടുന്ന ഗ്ലൈക്കോളിക്‌ ആസിഡ്‌ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുന്നതിന്‌ ഉത്തമമാണ്‌. കരിമ്പില്‍ നിന്നും മൂക്കാത്ത മുന്തിരിങ്ങയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇവ ചര്‍മ്മത്തിലെ നശിച്ച പുറം പാളി നീക്കം ചെയ്‌ത്‌ ആരോഗ്യമുള്ള അകം പാളി അനാവരണം ചെയ്യും. കൊളാജന്‍ ഫൈബറുകളുടെ ഉത്‌പാദനം ഇവ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നാണ്‌ പഠനം പറയുന്നത്‌. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയായിട്ടാണ്‌ ഗ്ലൈക്കോളിക്‌ ആസിഡിനെ കരുതുന്നത്‌.

സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌

ഈ പ്രതിവിധികള്‍ നിങ്ങളുടെ ചര്‍മ്മത്തിന്‌ സ്വാഭാവിക സുഖപെടലിനുള്ള ശക്തി പകരും. അതുവഴി സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കാന്‍ കഴിയും. ദിവസേന എന്ന രീതിയില്‍ ഇവ ഉപയോഗിക്കണം. എന്ത്‌ മരുന്ന്‌ ഉപയോഗിക്കുമ്പോഴും ഡോക്‌ടറുടെ നിര്‍ദ്ദേശം ആരായുന്നത്‌ നല്ലതാണ്‌. മരുന്നിന്‍റെ അളവ്‌ കൂടാതിരിക്കാനും കഴിക്കുന്ന മറ്റ്‌ മരുന്നുകളുമായി ചേര്‍ന്ന്‌ ദോഷഫലം ഉണ്ടാകാതിരിക്കാനും ഇത്‌ സഹായിക്കും.

സസ്യാഹാരം ‘വൈറ്റമിന്‍’ സമൃദ്ധം


നമുക്ക്‌ വേണ്ടതെല്ലാം ഭൂമി അതിന്‍റെ പച്ചപ്പില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ ഹരിതസമൃദ്ധി. പാര്‍ശ്വഫലങ്ങളില്‍ നിന്നു മുക്തമായ ആയുര്‍വേദവും പ്രകൃതിചികിത്സയും, സസ്യാഹാരത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും മറ്റൊന്നും കൊണ്ടല്ല.

ഏറെ ദോഷം ചെയ്യുന്ന രാസവസ്തുക്കളുടെ സംഭരണശാലയാകുകയാണ്‌ അനുനിമിഷം നമ്മുടെ ശരീരം. ശീതളപാനീയങ്ങളും ഫാസ്റ്റ്‌ ഫുഡുമെല്ലാം നമ്മുടെ ശരീരത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുന്നു. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമാണ്‌ പ്രകൃതിലേക്കുള്ള മടക്കം. തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊന്നും നേരമില്ലെന്ന്‌ ഭംഗിവാക്ക്‌ പറഞ്ഞൊഴിയാം. പക്ഷേ പരീക്ഷിച്ചറിയണം സസ്യഭക്ഷണത്തിന്‍റെ ലാളിത്യവും നന്‍‌മയും.

ഓരോ സസ്യാഹാരവും ഓരോ ഔഷധമാണ്‌. അവയുടെ ഉപയോഗം നമ്മളെ പ്രകൃതിജീവനത്തിന്‍റെ പാതയിലേക്ക്‌ നയിക്കും. വൈറ്റമിന്‍ 'ഇ'യാല്‍ സമ്പുഷ്ടമാണ്‌ ഗോതമ്പ്‌. പച്ചപ്പട്ടാണി, കാബേജ്‌ എന്നിവയില്‍ കരളിന്‍റെ തകരാറുകളും രക്തം കട്ടപിടിക്കാന്‍ താമസിക്കുന്നതും പരിഹരിക്കുന്ന 'വൈറ്റമിന്‍ കെ'യുണ്ട്‌.
നാരങ്ങ, നെല്ലിക്ക, ഓറഞ്ച്‌, മുന്തിരി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്‌ എന്നിവയിലെല്ലാം വൈറ്റമിന്‍ 'സി' അടങ്ങിയിരിക്കുന്നു. അധികം അധ്വാനമോ പണച്ചെലവോ കൂടാതെ സമൃദ്ധവും ആരോഗ്യദായകവുമായ ആഹാരം പ്രകൃതിയൊരുക്കിയിട്ടുണ്ട്‌. വായ്‌പുണ്ണിനെ അകറ്റുന്ന അകത്തിച്ചീര, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന ഇഞ്ചി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഉള്ളി, നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരമായ കാരറ്റ്‌, മൂത്രാശയരോഗങ്ങള്‍ക്ക്‌ പ്രതിവിധിയായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, ബീന്‍സ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രകൃതിചികിത്സയല്ല, പ്രകൃതിയോടൊത്തുള്ള ജീവിതമാണ് നമുക്കാവശ്യം. അതിനനുസരിച്ചുള്ള ചര്യകള്‍ സ്വീകരിച്ചു ജീവിക്കലാണ്‌ ഉത്തമം. ഈ സമ്പ്രദായത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളുണ്ട്‌.


  1. പച്ചക്കറികള്‍ അധികം വേവിക്കാതിരിക്കുക.
  2. പച്ചയായി കഴിക്കാവുന്നവ അങ്ങനെ തന്നെ ഉപയോഗിക്കുക.
  3. തൊലി പൂര്‍ണമായി ചെത്തിക്കളയാതിരിക്കുക.
  4. പച്ചക്കറികള്‍ അരിഞ്ഞശേഷം കഴുകാതിരിക്കുക.
  5. കഴിയുമെങ്കില്‍ പാചകത്തിന്‌ മണ്‍പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
  6. വെള്ളം കുറച്ചു വേവിക്കുക.
  7. എരിവും ഉപ്പും കുറയ്ക്കുക.

അല്‍ഷൈമേഴ്സ്


നിങ്ങള്‍ വളരെ കൊഞ്ചിക്കുന്ന നിങ്ങളുടെ പേരക്കുട്ടിയുടെ പേര് നിങ്ങള്‍ മറന്നു പോയോ. നിങ്ങള്‍ക്കു നിങ്ങളുടെ മരുമകള്‍ ഭക്ഷണം തരുന്നില്ല എന്ന് നിങ്ങളുടെ മകനോട് നിങ്ങള്‍ പരാതി പറയാറുണ്ടോ. നിങ്ങളുടെ പുതിയ അയല്‍ക്കാരന്റെ പേര് നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ലേ. എങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണം. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ പേരക്കുട്ടിയുടെ പേരറിയാം, നിങ്ങളുടെ മരുമകള്‍ സമയത്തിന് നിങ്ങള്‍ക്ക് ഭക്ഷണം തന്നതുമാണ്. പക്ഷേ നിങ്ങളുടെ ഓര്‍മ്മയില്‍ ആ കാര്യങ്ങള്‍ നിങ്ങള്‍ മറന്നു പോയതാണ്. അതേ സമയം പഴയ ഓര്‍മ്മകള്‍ നശിക്കാതെ കിടക്കും.
വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥയെ ആണ് അല്‍ഷൈമേഴ്സ് അഥവാ മറവി രോഗം എന്നു പറയുന്നത്. ഈ നൂറ്റാണ്ടിന്റെ രോഗം എന്നും അവസ്ഥയെന്നും ഒക്കെ നമ്മുക്ക് അല്‍ഷൈമേഴ്സിനെ വിശേഷിപ്പിക്കാം. 65 വയസ്സ് കഴിഞ്ഞവരില്‍ പത്തു ശതമാനവും 80 കഴിഞ്ഞവരില്‍ 50 ശതമാനവും കാണപ്പെടുന്ന അല്‍ഷൈമേഴ്സിന് ഫലപ്രദമായ ഒരു മരുന്ന് ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നത് രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.

ഡിമന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗം ഇതാണ്. ലോകത്ത് എല്ലായിടത്തും ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കൂടിയതോടെ അല്‍ഷൈമേഴ്സ് ബാധിച്ചവരുടെ എണ്ണവും കൂടി.
1906-ല്‍ മാനസിക രോഗ ശാസ്ത്രജ്ഞനായ അലിയോസ് അല്‍ഷൈമേഴ്സ് ആണ് ഈ രോഗത്തെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.

അല്‍ഷൈമേഴ്സിന്റെ ചില പൊതു ലക്ഷണങ്ങള്‍
മറവി- വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയുമ്പോഴും അടുത്ത കാലത്തുണ്ടാവുന്ന കാര്യങ്ങള്‍ മറന്നു പോകുന്നു പോകുന്നു
സംശയം, മിഥ്യാ ധാരണകള്‍
പെട്ടെന്ന് ദേഷ്യപ്പെടല്‍
പെട്ടെന്നുണ്ടാകുന്ന വികാര മാറ്റങ്ങള്‍
ഭാഷയുടെ ഉപയോഗത്തില്‍ പിഴകള്‍ സംഭവിക്കുക
സ്ഥലകാല ബോധം നഷ്ടപ്പെടല്‍
ഇടയ്ക്കിടെ ബാലന്‍സ് കിട്ടാതെ വീഴുക

അല്‍ഷൈമേഴ്സിന്റെ കാരണങ്ങള്‍
അല്‍ഷൈമേഴ്സിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോളും അവ്യക്തമാണ്. പഠനങ്ങള്‍ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും പറയപ്പെടുന്ന കാരണങ്ങളില്‍ ഒന്ന് തലച്ചോറിലെ ന്യൂറോണുകള്‍ നശിക്കുന്നതാണ്. ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്ക്കത്തില്‍ ഏകദേശം പതിനായിരം കോടി ന്യൂറോണുകളും അവ തമ്മില്‍ നൂറു ലക്ഷം കോടി കണക്ഷനുകളും ഉണ്ട്.

സിനാപ്സുകള്‍ എന്നറിയപ്പെടുന്ന ഈ കണക്ഷനുകളില്‍ കൂടിയാണ് ന്യൂറോണുകള്‍ തമ്മില്‍ സംവദിക്കുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ന്യൂറോണുകള്‍ അല്‍ഷൈമേഴ്സ് രോഗികളില്‍ നശിക്കുന്നു. അങ്ങനെ സിനാപ്സുകള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുകയും, ക്രമേണ ബാക്കിയുള്ള സിനാപ്സുകളും, ന്യൂറോണുകളും നശിക്കുകയും ചെയ്യുന്നു.
അതേ സമയം കോളിനെര്‍ജിക് സിദ്ധാന്തമനുസരിച്ച് അസെറ്റൈകോളിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ സംശ്ളേഷണം കുറയുന്നതാണ് ഈ രോഗത്തിന് കാരണം. എന്നാല്‍ അസെറ്റൈകോളിന്റെ കുറവ് നികത്താനുപയോഗിക്കുന്ന മരുന്നുകള്‍ കഴിച്ചിട്ടും അല്‍ഷൈമേഴ്സ് രോഗികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുന്നില്ല എന്നത് കാരണം ഈ സിദ്ധാന്തത്തിന് അധികം സാദ്ധുത ഇല്ല.

1991-ല്‍ മുന്നോട്ട് വെയ്ക്കപ്പെട്ട അമലോയ്ഡ് ബീറ്റാ സിദ്ധാന്തമനുസരിച്ച്, മസ്തിഷ്ക കോശങ്ങളില്‍ അമലോയ്ഡ് ബീറ്റാ എന്ന പ്രോട്ടീന്‍ അടിഞ്ഞു കൂടുന്നതാണ് അല്‍ഷൈമേഴ്സ് രോഗത്തിന് കാരണം എന്ന് പറയുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഒരിടയ്ക്ക് അല്‍ഷൈമേഴ്സും അലൂമിനിയത്തിന്റെ ഉപയോഗവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ് കുറേ പഠനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ല എന്ന് കാലക്രമേണ പഠനങ്ങള്‍ തെളിയിച്ചു.

അല്‍ഷൈമേഴ്സിന്റെ വിവിധ ഘട്ടങ്ങള്‍
 • പ്രീ ഡിമെന്‍ഷ്യ
 • ഡിമെന്‍ഷ്യ ആദ്യ ഘട്ടങ്ങളില്‍
 • ഡിമെന്‍ഷ്യ
 • ഡിമെന്‍ഷ്യ മൂര്‍ദ്ധന്യ ഘട്ടത്തില്‍

പ്രീ ഡിമെന്‍ഷ്യ
അല്‍ഷൈമേഴ്സിന്റെ പ്രാരംഭ ഘട്ടങ്ങളാണ് പ്രീ ഡിമെന്‍ഷ്യ എന്നറിയപ്പെടുന്നത്. ഈ ഘട്ടത്തില്‍ കാണുന്ന ആദ്യ ലക്ഷണമാണ് മറവി. ഒരു ചെറിയ കാര്യം പോലും ഓര്‍ത്തെടുക്കാന്‍ ഈ ഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടനുഭവപ്പടുന്നു. പലപ്പോഴും ഇത്തരം മറവി വാര്‍ദ്ധക്യത്തിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടുന്നു. അതു പോലെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനൊക്കെ ഈ ഒരു ഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടനുഭവപ്പെടുന്നു.

ഡിമെന്‍ഷ്യ ആദ്യ ഘട്ടങ്ങളില്‍
കാര്യങ്ങള്‍ മനസ്സിലാക്കാനും, കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിലും ഉള്ള പ്രശ്നങ്ങള്‍ ഈ ഘട്ടത്തില്‍ ഒന്നു കൂടി പ്രകടമാകുന്നു. ഈ ഒരു ഘട്ടത്തില്‍ പുതിയ കാര്യങ്ങളെക്കാളും പഴയ കാര്യങ്ങള്‍ ആയിരിക്കും കൂടുതല്‍ ഓര്‍മ്മ. സംസാരത്തിലും മറ്റും വ്യത്യാസം പ്രകടമാവാന്‍ തുടങ്ങുന്നു.

ഡിമെന്‍ഷ്യ
ഈ ഒരു ഘട്ടമാകുമ്പോളേക്കും രോഗിയുടെ നില വളരെ അധികം വഷളായി തുടങ്ങിയിട്ടുണ്ടാകും. എഴുതാനും വായിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു തുടങ്ങുന്നു. ഈ ഘട്ടത്തില്‍ അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാതെ പോകുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുക, കാര്യമൊന്നുമില്ലാതെ ദേഷ്യപ്പെടുക തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. അതു പോലെ ഈ ഒരു ഘട്ടത്തില്‍ വീഴ്ചയും പതിവാകുന്നു.

ഡിമെന്‍ഷ്യ മൂര്‍ദ്ധന്യ ഘട്ടത്തില്‍
ഡിമെന്‍ഷ്യയുടെ മൂര്‍ദ്ധന്യ ഘട്ടമാകുമ്പോളേക്കും രോഗിക്ക് പരസഹായമില്ലാതെ ഒന്നും വയ്യ എന്ന അവസ്ഥയായിട്ടുണ്ടാകും. തീരെ മിണ്ടാന്‍ വയ്യാതാവുകയും, ഭഷണം ഒറ്റയ്ക്ക് കഴിക്കാന്‍ പറ്റാതെയും ആവുന്നു. അല്‍ഷൈമേഴ്സ് ബാധിച്ച് ആരും മരിക്കുന്നില്ലെങ്കിലും, അള്‍സറോ, ന്യൂമോണിയയോ പോലുള്ള മറ്റ് രോഗങ്ങള്‍ വന്നാണ് ഇവര്‍ മരിക്കുന്നത്.
അല്‍ഷൈമേഴ്സിന്റെ അപകട സാദ്ധ്യതകള്‍
പ്രായം ആണ് ഒരു പ്രധാന കാര്യം. പ്രായം കൂടുന്നതിനനുസരിച്ച് അല്‍ഷൈമേഴ്സ് ബാധിക്കാനുള്ള സാദ്ധ്യതയും കൂടുന്നു.
കുടുംബത്തില്‍ അടുത്ത രക്ത ബന്ധത്തിലുള്ള ആര്‍ക്കെങ്കിലും അല്‍ഷൈമേഴ്സ് വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുന്നു.
അസാധാരണമായി നിങ്ങളുടെ ജീനുകളില്‍ കാണുന്ന എന്തെങ്കിലും വ്യത്യാസം ചിലപ്പോള്‍ അല്‍ഷൈമേഴ്സിലേയ്ക്ക് നയിച്ചേക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
തലയ്ക്കുണ്ടാവുന്ന എന്തെങ്കിലും ക്ഷതം
ആയുര്‍വേദത്തില്‍
കോയമ്പത്തൂര്‍ ആര്യ വൈദ്യഫാര്‍മസിയിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. രവീന്ദ്രന്റെ അഭിപ്രായത്തില്‍, ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളാണ് അല്‍ഷൈമേഴ്സിന്റെ ഒരു പ്രധാന കാരണം. പണ്ടത്തെ കാലത്തെ ഭക്ഷണ രീതിയില്‍ ധാരാളം നെയ്യും പാലുല്‍പ്പന്നങ്ങളും മറ്റും ഉള്‍പ്പെട്ടിരുന്നു. നെയ്യുല്‍പ്പന്നങ്ങള്‍ ബുദ്ധി ശക്തിക്കും, തലച്ചോറിനും വളരെ നല്ലതായിരുന്നു. അതേ സമയം ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരവും, അത് പോലെ എല്ലാ കാര്യങ്ങള്‍ക്കും കംപ്യൂട്ടറിനെയും മറ്റും ആശ്രയിക്കുന്നതും, തലച്ചോറിന്റെ ജോലി കുറച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അല്‍ഷൈമേഴ്സിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍, ഒരു പരിധി വരെ രോഗിയെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികേ കൊണ്ട് വരാവുന്നതാണ്. അതുപോലെ ആയുര്‍വ്വേദത്തില്‍ അല്‍ഷൈമേഴ്സ് ചികിത്സക്ക് മുലപ്പാലിനുള്ള പങ്കിനെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിന്റെ ലഭ്യതയാണ് ഒരു പ്രധാന പ്രശ്നം.
മുന്‍കരുതല്‍
എല്ലാ അസുഖങ്ങളുടെ കാര്യത്തിലും നമ്മള്‍ പറയാറുള്ള ഒരു കാര്യമുണ്ട്. അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കലാണ് എന്ന്. അത് ഏറ്റവും യോജിക്കുന്നത് അല്‍ഷൈമേഴ്സിന്റെ കാര്യത്തില്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം. കാരണം തലച്ചോര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ അല്‍ഷൈമേഴ്സ് വരാനുള്ള സാദ്ധ്യത വളരെ കുറവാണ്. അത് കൊണ്ട് നിങ്ങളുടെ തലച്ചോര്‍ നന്നായി ഉപയോഗിക്കുക.
പുതിയ എന്തെങ്കിലും കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുക. അത് വഴി നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ എപ്പോളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
എന്തെങ്കിലും വായിക്കുക
പാട്ട് കേള്‍ക്കുക
കൊഴുപ്പ് കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക
ഒമേഗ 3 ആസിഡ് അടങ്ങിയ മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ 2-3 പ്രാവശ്യമെങ്കിലും കഴിക്കുക
വിറ്റമിന്‍ 'സി'യും വിറ്റമിന്‍ 'ഇ'യും അടങ്ങിയ പഴങ്ങളും പച്ചക്കറിയും ധാരാളം കഴിക്കുക
ചികിത്സ
ചികിത്സ എന്ന പദം അല്‍ഷൈമേഴ്സ് രോഗികളെ സംബന്ധിച്ച് 'ഓര്‍മ്മ' എന്ന പദം പോലെ തന്നെ അന്യമാണ്. പല ഗവേഷണങ്ങള്‍ നടക്കുന്നുണ്ടങ്കിലും ഫലപ്രദമായ ഒരു മരുന്നും ഇത് വരെ കണ്ട് പിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഈ രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നത്. എന്നിരുന്നാലും ചില മരുന്നുകള്‍ കഴിക്കുന്നത് വഴി രോഗം ബാധിക്കുന്നതിന്റെ വേഗത ഒന്ന് കുറയ്ക്കാന്‍ കഴിയുന്നു. അതു പോലെ ഈ രോഗബാധിതരില്‍ ഉണ്ടാവുന്ന ഉറക്കമില്ലായ്മയും, ആശങ്കകളും, അക്രമ വാസനകളും മറ്റും മരുന്നുകളും, പരിചരണവും വഴി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.
കുടുംബത്തിന്റെ സഹകരണം
അല്‍ഷൈമേഴ്സ് ബാധിതരെക്കാള്‍ ഈ രോഗത്തിന്റെ ഭീകരത ശരിക്കും അനുഭവിക്കേണ്ടി വരുന്നത് കുടുംബാംഗങ്ങളാണ്. കാരണം ഈ രോഗ ബാധിതരുടെ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും വഷളായി കൊണ്ടിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുക, സാധനങ്ങള്‍ വലിച്ചെറിയുക, ആളുകളെ തിരിച്ചറിയാരിക്കുക എ
ന്നൊക്കെയുള്ള അവസ്ഥയെത്തുമ്പോളേക്കും വീട്ടുകാര്‍ ആകെ തളര്‍ന്നു പോകും. എന്ത് ചെയ്തിട്ട് എന്താ കാര്യം എന്ന ഒരു ചിന്ത സ്വാഭാവികമായി ഉടലെടുത്തേക്കാം. ഡോക്ടറോടും മറ്റുള്ളവരോടും സംസാരിച്ച് ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക. രോഗിയോട് വളരെ സ്നഹത്തോടെ പെരുമാറുക. അവരില്‍ നിന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചൊന്നും കിട്ടി എന്ന് വരില്ല. പക്ഷേ ഒന്നോര്‍ക്കുക. ഇന്നവര്‍ മറവിയുടെ ലോകത്ത് തപ്പിത്തടയുകയാണെങ്കിലും ഒരു കാലത്ത് അവര്‍ക്ക് നിങ്ങള്‍ വളരെ പ്രിയപ്പെട്ടതായിരുന്നു. നിങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ കുറേ വിലപ്പെട്ട മുഹൂര്‍ത്തങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ടാവും. അത് കൊണ്ട് ഒരു കാരണവശാലും അവരെ നിങ്ങള്‍ ഒറ്റപ്പെടുത്തരുത്. കാരണം അവര്‍ക്ക് നിങ്ങള്‍ മാത്രമേ ഉള്ളൂ.
കൊളസ്ട്രോള്‍ അപകടകാരിയോ?

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് കൊളസ്ട്രോള്‍. മലയാളിയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. കൊളസ്ട്രോളിനെ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? നമ്മുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് കൊളസ്ട്രോള്‍. മറ്റെല്ലാ വസ്തുക്കളെയും പോലെ അധികമാകുമ്പോള്‍ മാത്രമാണ് ഇവനും വില്ലനാകുന്നത്.

എന്താണ് കൊളസ്ട്രോള്‍?


മനുഷ്യ കോശങ്ങളിലും രക്തത്തിലും കണ്ടു വരുന്ന ഒരു കൊഴുത്ത പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഭക്ഷണത്തിലൂടെയും കരളിലെ ഉത്പാദനത്തിലൂടെയുമാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. കൊളസ്ട്രോള്‍ തന്മാത്രകളെ മൂന്നായി തിരിച്ചിരിക്കുന്നു.

1.സാന്ദ്രത കുറഞ്ഞ ലിപോ പ്രോട്ടീന്‍ കൊളസ്ട്രോള്‍ (എല്‍.ഡി.എല്‍)
2. സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍. (എച്ച്.ഡി.എല്‍)
3.സാന്ദ്രത തീരെ കുറഞ്ഞ ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ (വി.എല്‍.ഡി.എല്‍)


കൊളസ്ട്രോള്‍ എന്ന ബന്ധു.
ഹൃദ്രോഗങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിക്കാനും രക്തക്കുഴലുകളില്‍ അടിഞ്ഞു കിടക്കുന്ന ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയാനും സാന്ദ്രത കൂടിയ എച്ച്.ഡി.എല്ലിനു കഴിയും. ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കോശങ്ങളിലെ വൈദ്യുതിവാഹകപ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നു. വിറ്റാമിന്‍ എ, ഡി,ഇ, കെ തുടങ്ങിയവയുടെ ആഗിരണത്തെ സജീവമാക്കുന്നു. വിവിധയിനംസ്റ്റിറോയിഡ് ഹോര്‍മോണുകളുടേയും ലൈംഗിക ഹോര്‍മോണുകളുടേയും ഉത്പാദനം കൊളസ്ട്രോളില്‍ നിന്നാണ്.

കൊളസ്ട്രോള്‍ വില്ലനാകുന്നത് എങ്ങനെ?
രക്തത്തിലെ കൊളസ്ട്രോളിന്‍റെ എഴുപതു ശതമാനവും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്‍ (എല്‍.ഡി.എല്‍) ആണ്. ഓക്സീകരണം സംഭവിച്ച എല്‍.ഡി.എല്‍അത്യപകടകാരിയാണ്. ഇത് ധമനികളുടെ ഉള്‍പ്പാളികളില്‍ പറ്റിപ്പിടിച്ച് പുറ്റായി വളര്‍ന്ന് ധമനികളുടെ വ്യാസം കുറച്ച് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നു.അതിരോസ്ക്ളിറോസിസ് എന്നാണിത് അറിയപ്പെടുന്നത്. ഹൃദയധമനികള്‍ അടഞ്ഞുപോകല്‍, പിന്നെ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കും ആണ് അനന്തരഫലം. അതുകൊണ്ടുതന്നെ എന്‍.ഡി.എല്ലിനെ ചീത്ത കൊളസ്ട്രോള്‍ എന്നു വിളിക്കുന്നു.

കുടവയര്‍ ബാഹ്യസൂചന
യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി, അനേകവര്‍ഷങ്ങള്‍ എടുത്താണ് അതിരോസ്ക്ളിറോസിസ് ആക്രമിക്കുന്നത്. ഇത് കൌമാരത്തില്‍ത്തന്നെ ആരംഭിക്കുന്നു. അദ്ധ്വാനം കൂടിയ ജോലികള്‍ ചെയ്യുമ്പോഴോ വേഗത്തില്‍ നടക്കുമ്പോഴോ വിമ്മിട്ടം അനുഭവപ്പെടുന്നത് കൊഴുപ്പടിയുന്നതിന്‍റെ ലക്ഷണമാണ്. അന്‍ജൈന എന്നാണ് ഇത് അറിയപ്പെടുന്നത്. കൊഴുപ്പടിയുന്നതിന്‍റെ ബാഹ്യസൂചനതന്നെയാണ് കുടവയര്‍.

കൊളസ്ട്രോള്‍ നില അറിയുക.
20 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കൊളസ്ട്രോള്‍ നിലപരിശോധിച്ചറിയണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത് വേണം. പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഇടയ്ക്കിടെ പരിശോധിക്കണം. വിവധതരം കൊളസ്ട്രോളിന്‍റെ നില പരിശോധിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് ലിപിഡ് പ്രൊഫൈല്‍ അറിയുകയാണ്.

ചികിത്സിക്കാം, മരുന്നില്ലാതെതന്നെ.
മരുന്നുവേണ്ട, മനസ്സുവെച്ചാല്‍ മതി മൂന്നു മാസം കൊണ്ട് കൊളസ്ട്രോള്‍നിയന്ത്രിക്കാം. ഭക്ഷണനിയന്ത്രണം, വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇതാണ് ശരിയായ മാര്‍ഗ്ഗം. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം.

ഭക്ഷണക്രമം:
  • നാരുകൂടിയ ഭക്ഷണം കഴിക്കുക.
  • പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
  • ഇറച്ചി കഴിയുന്നതും ഒഴിവാക്കുക.
  • മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക.
  • മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം.
  • പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.
വ്യായാമം:
ദിവസവും 45 മിനിട്ടുവീതം സ്ഥിരമായി നടക്കുന്നത് അമിതകൊഴുപ്പ് അടിയുന്നത് തടയും. നീന്തല്‍, സൈക്ളിങ് പോലുള്ളവയും നല്ലതാണ്. എങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരമേ വ്യായാമം തുടങ്ങാവൂ.

ആയുര്‍വേദ ചികിത്സ
പഥ്യം കൃത്യമായി പാലിച്ച് ആയുര്‍വേദ ചികിത്സ നടത്തിയാല്‍ കൊളസ്ട്രോള്‍ തടയാം.വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നു. മരണാദികഷായം, രസോനാദി കഷായം,ഗുല്‍ഗുലുതിക്തതം കഷായം എന്നിവയും വിധിപ്രകാരം കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. ത്രിഫല, മുത്തങ്ങ, മലങ്കാരങ്ക, വേപ്പിന്‍തൊലി,കൊന്നത്തൊലി ഇവ ചൂര്‍ണ്ണമാക്കിയും കഷായമാക്കിയും രോഗിയുടെ ശരീരസ്ഥിതിയനുസരിച്ച് കഴിക്കുക. ഇവ അരച്ച് ലേപനം ചെയ്യുക,വെള്ളം തിളപ്പിച്ച് കുളിക്കുക. എന്നിവയെല്ലാം കൊളസ്ട്രോള്‍ കുറക്കും.ആവശ്യത്തിലധികം ഉറങ്ങാതെ, മുഠക്കമില്ലാതെ വ്യായാമവും ചെയ്യണം.

പേരയ്ക്ക പോഷക സമൃദ്ധം.

കേരളത്തില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ഫലമാണ് പേരക്ക. താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്‍റെ ആപ്പിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട്.

കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ് .

ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും. നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കാം. അധികം പഴുത്താല്‍ വിറ്റാമിന്‍ സി കുറയും . നന്നായി കഴുകി കടിച്ചു തിന്നാം. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം.

പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ. പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.

ഇത് കൂടാതെ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

വീട്ടു ചികില്‍സയ്ക്ക്‌ പാര്‍ശ്വഫലങ്ങളില്ലാത്ത നാട്ടുമരുന്നുകള്‍


ചുമയോ, ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്കോടുന്നത്‌ നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണ അസുഖങ്ങള്‍ക്ക്‌ നമ്മുടെ വീട്ടില്‍വെച്ചു തന്നെ നല്‍കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത നിരവധി മരുന്നുകളുണ്ട്‌. തുളസിയിലയും കുരുമുളകും ചേര്‍ത്ത്‌ തിളപ്പിച്ച കഷായം കൂടെക്കൂടെ കുടിക്കുന്നത്‌ മുക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ആശ്വാസം പകരുന്നതാണ്‌. .

ശരീരത്തിന്റെ ആരോഗ്യത്തിന്‌ ഒരു അനുകൂലഘടകമായി പനി എന്ന രോഗത്തെ പ്രകൃതിചികിത്സകര്‍ കാണുന്നു. ചൂടുകുറയ്ക്കാന്‍ഇടയ്ക്കിടെ ശരീരം മുഴുവന്‍ വെളളം നനച്ചു തുടയ്ക്കുകയും 20 മിനിട്ട്‌ നേരം വയറ്റത്തും, നെഞ്ചിലും തോര്‍ത്ത്‌ വെളളത്തില്‍ നനച്ച്‌ ഇടുകയും വേണം. പനിക്കൂര്‍ക്കയുടെ ഇലവാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ചേര്‍ത്ത്‌ പലവട്ടം കൊടുക്കുന്നത്‌ കുഞ്ഞുങ്ങളിലെ ചുമ, പനി,ജലദോഷം ഇവയ്ക്കെല്ലാം ഏറെ ഫലപ്രദമാണ്‌. ആടലോടകത്തിന്റെ ഇലയുടെ നീരില്‍ തേന്‍ചേര്‍ത്ത്‌ പലപ്രാവശ്യം കൊടുക്കുന്നതും ചുമ,ആസ്‌ത്‌മ തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ നല്ലതാണ്‌. ഒരുസ്‌പൂണ്‍ ചെറുനാരങ്ങാനീരും, ഒരുസ്‌പൂണ്‍ തുളസിനീരും ചേര്‍ത്ത്‌ കുടിക്കുന്നത്‌ കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തെയും കഫക്കെട്ടിനെയും ശമിപ്പിക്കും. ദിവസവും 3 സ്‌പൂണ്‍ ചെറുപയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.

മുറിവുണങ്ങാന്‍ മരുന്നുകള്‍

കുട്ടികള്‍ കളിക്കുന്നതിനിടയില്‍ മുറിവുകള്‍ ഉണ്ടാകുന്നത്‌ സാധാരണയാണ്‌. മുറിവില്‍ മഞ്ഞള്‍പ്പൊടി വിതറുന്നത് മുറിവ്‌പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ നല്ല ഒരു ആന്റിസെപ്‌റ്റിക്‌ ഔഷധമാണ്‌. പച്ചമഞ്ഞള്‍, പുളിയില ഇവ അരച്ച്‌ പുരട്ടുന്നതും, തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത്‌ പുരട്ടുന്നതും, പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ്‌,എന്നിവയ്ക്ക്‌ ഫലപ്രദമാണ്‌. പച്ചമഞ്ഞള്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെളളം മുറിവ്‌ കഴുകാനും ഉപയോഗിക്കാം.

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാം

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിക്കാന്‍ ബ്രാഹ്മിനീര്‌ വെണ്ണയിലോ, നെയ്യിലോ ചേര്‍ത്ത്‌ പതിവായി കൊടുക്കുന്നത്‌ നല്ലതാണ്‌. ഒരു ടീസ്‌പൂണ്‍ നെയ്യില്‍ അര ടീസ്‌പൂണ്‍ ബ്രഹ്മിനീര്‌ ചേര്‍ത്താണ്‌ കൊടുക്കേണ്ടത്‌. കൊട്ടം, വയമ്പ്‌, കടുക്കാത്തോട്‌, ബ്രാഹ്മി, താമരവല്ലി ഇവ പൊടിച്ച്‌ തേനും, നെയ്യും ചേര്‍ത്ത്‌ കുഴച്ച്‌ കുട്ടികള്‍ക്ക്‌ കൊടുത്താല്‍ നിറം,ആയുസ്‌, കാന്തി എന്നിവയുണ്ടാകും.

ദഹനക്കേടിനും വയറുവേദനയ്ക്കും മരുന്നുകള്‍

ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഔഷധമാണ്‌ ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ചേര്‍ത്ത്‌ കൊടുത്താല്‍ ദഹനക്കുറവ്‌, വയറിളക്കം, എന്നിവ ശമിക്കും. നാരങ്ങനീരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും, തൈരില്‍ ഇഞ്ചിയും,ഉപ്പും ചേര്‍ത്തു കഴിക്കുന്നതും വയറുവേദനയ്ക്ക്‌ നല്ലതാണ്‌. കറിവേപ്പിലയും ദഹനത്തിന്‌ ഉത്തമമാണ്‌. പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകാം. ദഹനക്കേട്‌ മുതല്‍ അര്‍ബുദരോഗം വരെയുളള അസുഖങ്ങള്‍ക്ക്‌ വയറുവേദന ഒരു രോഗലക്ഷണം മാത്രമാണ്‌. ജാതിക്ക അരച്ച്‌ ശര്‍ക്കരനീരില്‍ കൊടുക്കുന്നത്‌ ദഹനം വര്‍ധിപ്പിക്കുകയും വയറ്റിലെ ഗ്യാസിന്‌ ശമനം വരുത്തുകയും ചെയ്യും.

മലബന്ധം അകറ്റാം

മലബന്ധമകറ്റാന്‍ ധാരാളം ഇലക്കറികളും, പച്ചക്കറികളും, പഴങ്ങളുംഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുളപ്പിച്ച ചെറുപയറും, തവിടുകളയാത്ത അരിയും മലബന്ധത്തിന്‌ നല്ലതാണ്‌. ആവശ്യത്തിന്‌ വെളളം കുടിക്കണം. രാവിലെയുളള വ്യായാമം മലബന്ധം കുറയ്ക്കുന്നു. ബ്രാഹ്മിനീര്‌ കൊടുക്കുന്നത്‌ കൊച്ചുകുഞ്ഞുങ്ങളുടെ മലബന്ധത്തേയും ഇല്ലാതാക്കും.

ഛര്‍ദ്ദിയ്ക്ക്‌ ആശ്വാസം

ഛര്‍ദ്ദിയുണ്ടായാല്‍ കുട്ടിക്ക്‌ തേന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. കരിക്കിന്‍വെളളവും ഛര്‍ദ്ദിയുളളവര്‍ക്ക്‌ കൊടുക്കാം. പഴച്ചാറുകള്‍, കരിക്ക്‌, തേന്‍വെളളം ഇവ കുട്ടികള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കാം. ധാരാളം വെളിച്ചവും, വായുവും കടക്കുന്ന മുറിയില്‍ കുട്ടികളെ വിശ്രമിക്കാന്‍അനുവദിക്കണം.

ത്വക്ക്‌ രോഗങ്ങള്‍ നിയന്ത്രിക്കാം

കുട്ടികള്‍ക്ക്‌ ത്വക്ക്‌ രോഗങ്ങള്‍ പലവിധത്തില്‍ കണ്ടുവരുന്നുണ്ട്‌.പഴവര്‍ഗങ്ങള്‍ കുട്ടികള്‍ക്ക്‌ ധാരാളം കൊടുക്കാവുന്നതാണ്‌. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ച്‌ കുളിക്കുന്നത്‌ നല്ലതാണ്‌. പ്ലാവിലയും, മഞ്ഞളും ഇട്ട്‌ തിളപ്പിച്ച വെളളം കുളിക്കാനുപയോഗിക്കുന്നത്‌ ഗുണപ്രദമായി കണ്ടിട്ടുണ്ട്‌. കുളിക്കുമ്പോള്‍ സോപ്പ്‌, ഷാമ്പൂ എന്നിവ ഉപയോഗിക്കരുത്‌.

പപ്പായയേ വെറുതെ കളയല്ലേ

കർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ" എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്. "ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ.

ദഹന പ്രകൃയയെ സഹായിക്കുന്ന ഏറ്റവും നല്ല സസ്യാഹാരമാണ് പപ്പായ. ആമാശയത്തിലെത്തിയ ഭക്ഷണ പദാർഥങ്ങളിലെ അസിഡിറ്റി നിയന്ത്രിക്കാനും പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന അമിനോ ആസിഡുകൾ രൂപപ്പെടുത്തുവാനും പപ്പായ സ്ഥിരമായി കഴിക്കുന്നത് ഉപകരിക്കും. പപ്പായയുടെ കറയിൽ അടങ്ങിയിരിക്കുന്ന "പപ്പയിൻ" എന്ന രാസാഗ്നിയാണ് ഇതൊക്കെ ചെയ്യുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ജീവകം 'എ' പപ്പായയിൽ സമൃദ്ധമായതോതിൽ അടങ്ങിയിരിക്കുന്നു. അതുപൊലേ ജിവകം 'സി' യുടെയും ഒരു കലവറയാണ് പപ്പായ. ഏത്തക്കായയിൽ ഉള്ളതിൻറെ പന്ത്രണ്ട് ഇരട്ടിയും ഓറഞ്ചിൻറെ ഏഴു ഇരട്ടിയും കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിനു പപ്പായ നല്ലതാണ്. പപ്പായ സ്ഥിരമായി കഴിക്കുന്നവർക്ക് പല്ലുവേദന അപൂർവ്വമാണ്.

പഴുത്ത പപ്പായയുടെ മാംസളഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുകയാണെങ്കിൽ മുഖശോഭ വർദ്ധിക്കും. മൂലക്കുരു രോഗികളിൽ കാണപ്പെടുന്ന മലബന്ധത്തിനു ഉത്തമ ഔഷധമാണ് പപ്പായ. ആർത്തവ ക്രമമില്ലാത്ത സ്ത്രീകൾ പച്ച പപ്പായ തുടർച്ചയായി ഒരാഴ്ചയോളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവം ക്രമത്തിലാവും. പച്ച പപ്പായ കഴിക്കുമ്പോൾ തുടക്കമുള്ള ഗർഭം അലസുന്നതിനും ചിലപ്പോൾ സാധ്യത ഉണ്ട്. പപ്പായക്കുരു അരച്ച്  ലേപനം ചെയ്താൽ പുഴുക്കടി ശമിക്കും. വിരകളെ അകറ്റാൻ ഈ കുരു തേനിൽ ചേർത്ത് കഴിച്ചാൽ മതി. പപ്പായക്ക് ഔഷധഗുണം മാത്രമല്ല പോഷക ഗുണം കൂടി ഉള്ളതാണ്.

പപ്പായയിൽ നിന്നെടുക്കുന്ന "പപ്പയിൻ" ഇന്ന് രാജ്യാന്തര വിപണിയിൽ വളരെ വിലമതിക്കുന്ന ഒരു ഔഷധമാണ്. ദഹനക്കേടിന് ഏറ്റവും നല്ല മരുന്നാണ് പപ്പയിൻ. ആമാശയരോഗങ്ങൾക്കുള്ള മരുന്നായും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അർശസ്സ്, കരൾ രോഗം എന്നീ അസുഖങ്ങൾ തടയാൻ പപ്പയിനു കഴിവുണ്ട്.

പോള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യാം

പാചകം ചെയ്യുമ്പോഴോ തീയിനടുത്തു പെരുമാറുമ്പോഴോ ശരീരത്തിന് പൊള്ളലേല്‍ക്കുന്നത് സാധാരണമാണ്. ചിലത് നിസാരമായിരിക്കും. ചിലത് ഗുരുതരവും.
  • തണുത്ത വെള്ളം പൊള്ളലുള്ള ഭാഗത്തൊഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും.
  • കയ്യിലോ കാലിനോ പൊള്ളലേറ്റാല്‍ പൈപ്പ് തുറന്ന് അതിനടിയില്‍ പിടിക്കുകയോ ഐസ് വെള്ളത്തില്‍ കൈ മുക്കിപ്പിടിക്കുകയോ ആവാം.
  • വസ്ത്രമുള്ള ഭാഗത്താണ് തീപ്പൊള്ളലെങ്കില്‍, വസ്ത്രം മാറ്റാന്‍ നോക്കരുത്. ഇതിന് മുകളിലൂടെ തന്നെ വെള്ളമൊഴിക്കാം.
  • പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് നല്ലതാണ്. ഇത് മുറിവിനെ തണുപ്പിക്കും. പൊള്ളല്‍ കൂടുതല്‍ ഗുരുതരമാവാതിരിക്കാനും ഇത് നല്ലതാണ്.
  • വെണ്ണ, നെയ്യ്, എണ്ണ, ലോഷനുകള്‍ എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. ഇത് ചര്‍മസുഷിരങ്ങളെ അടച്ച് പൊള്ളലേറ്റ മുറിവ് പഴുക്കാന്‍ ഇട വരുത്തും.
  • തുണി, ബാന്റേഡ് എന്നിവ കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടുകയുമരുത്.
  • മുറിവ് ഗുരുതരമെങ്കില്‍ മെഡിക്കല്‍ സഹായം തേടാന്‍ മടിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികിത്സ കൂടുതല്‍ അപകടം വിളിച്ചു വരുത്തിയേക്കാം.

മനുഷ്യശരീരത്തെ സംബന്ധിച്ച അത്ഭുതപ്പെടുത്തുന്ന വസ്തുതകള്‍


മനുഷ്യശരീരത്തെപ്പറ്റി നാം ഇതുവരെയും അറിഞ്ഞിട്ടില്ലാത്ത വിസ്മയകരമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൌതുകം തോന്നാം.  എന്തെല്ലാം അത്ഭുതപ്രതിഭാസങ്ങളാണ് നമ്മുടെ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.  മുഷ്യശരീരത്തിന്റെ അത്ഭുതം ജനിപ്പിക്കുന്ന ഇത്തരം പ്രത്യേകതകളെപ്പറ്റി ഒന്നു മനസ്സിലാക്കാം.

ശ്വാസകോശത്തില്‍ 3 ലക്ഷം മില്യന്‍ കാപ്പിലറി രക്തക്കുഴലുകള്‍

നമ്മുടെ ശ്വാസകോശത്തില്‍ തീരെചെറിയ രക്തക്കുഴലുകളായ 3 ലക്ഷം മില്യന്‍ കാപ്പിലറിരക്തക്കുഴലുകളുണ്ട് എന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നും. ഈ കാപ്പിലറി രക്തക്കുഴലുകള്‍ കൂട്ടിയോജിപ്പിച്ചാല്‍ അതിന്റെ നീളം 2400 കിലോമീറ്റര്‍ വരും. സ്ത്രീകളുടെ ഓവറികളില്‍ അഞ്ചുലക്ഷത്തോളം അണ്ഡകോശങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ 400 എണ്ണത്തിനു മാത്രമേ  പുതിയ ഒരുജീവന്‍ സൃഷ്ടിക്കുവാനുളള അവസരം ലഭിക്കുന്നുളളൂ.

ഓരോ വൃക്കയിലും പത്തുലക്ഷം അരിപ്പകള്‍

മനുഷ്യശരീരത്തിലെ ഓരോ വൃക്കയിലും പത്തുലക്ഷം അരിപ്പകളുണ്ട്.  ഒരു മിനിറ്റില്‍ ശരാശരി1.3 ലിറ്റര്‍ രക്തം അരിക്കല്‍ പ്രക്രിയയ്ക്ക് വിധേയമാവുന്നു. പുരുഷന്റെ വൃഷണങ്ങളില്‍ 10 ദശലക്ഷം ബീജകോശങ്ങളാണ് ഓരോദിവസവും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ഭൂമിയിലുളള മുഴുവന്‍ ആളുകളെയും ഇവിടെ നിന്നു മാറ്റിയാല്‍ ആറുമാസങ്ങള്‍ക്കുളളില്‍ അത്രയും ആളുകളെ സൃഷ്ടിക്കുവാന്‍ ഈ ബീജകോശങ്ങള്‍ മതിയാകും.

അസ്ഥികള്‍ക്ക് ഗ്രാനൈറ്റിന്റെ ബലം

ഭാരം താങ്ങുന്നതില്‍ ഗ്രാനൈറ്റ്‌ പോലെ ബലമുളളതാണ് മനുഷ്യശരീരത്തിലെ അസ്ഥികള്‍.  ഒരു തീപ്പെട്ടിയുടെ അളവിലുളള അസ്ഥിക്ക് 9 ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം.  ഇത് സിമന്റ് കോണ്‍ക്രീറ്റ് താങ്ങുന്ന ഭാരത്തിന്റെ നാലിരട്ടിയാണെന്നോര്‍ക്കുക. കൈവിരലുകളിലെയും, കാല്‍വിരലുകളിലെയും നഖങ്ങള്‍ ആരംഭസ്ഥാത്തുനിന്നും വിരലിന്റെ അഗ്രംവരെ വളരാന്‍ ആറുമാസം എടുക്കുമത്രേ.
ത്വക്ക് മുഷ്യശരീരത്തിലെ ഏറ്റവുംവലിയ അവയവം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയഅവയവം ത്വക്കാണ്.  പ്രായപൂര്‍ത്തിയായ ഒരാളില്‍ ത്വക്ക് 20 സ്ക്വയര്‍ഫീറ്റ് വ്യാപിച്ചുകിടക്കുന്നു. ത്വക്കില്‍ ലക്ഷക്കണക്കിന് കോശങ്ങള്‍ ഉണ്ടായിരിക്കും. ഏററവും മുകളിലത്തെ കോശങ്ങള്‍ ഉപയോഗശ്യൂന്യമായിപ്പോകുമ്പോള്‍ അവയ്ക്കു പകരം പുതിയ കോശങ്ങള്‍ ഉണ്ടാവുന്നു. 30 മിനിറ്റില്‍, മനുഷ്യശരീരം 2.5 ലിറ്റര്‍ വെളളം തിളയ്ക്കുന്നതിനാവശ്യമായ താപം പുറത്തുവിടുന്നു എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം.
ഉറങ്ങുമ്പോള്‍ ഉയരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

നാം ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഉയരം 8 മില്ലിമീറ്റര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തദിവസം തന്നെ വര്‍ധിച്ചഉയരം കുറഞ്ഞ് പഴയതുപോലെ ആയിത്തീരുന്നു. നാം നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ ഗുരുത്വാകര്‍ഷണം മൂലം നമ്മുടെ ശരീരത്തിലെ കാര്‍ട്ടിലേജ്ഡിസ്കുകള്‍ സ്പോഞ്ചുപോലെ അമര്‍ന്നുപോകുന്നതാണിതിനു കാരണം.

ആമാശയത്തിലെ വീര്യമേറിയ ദഹനരസങ്ങള്‍

നമ്മുടെ ആമാശയത്തിലെ ദഹനരസങ്ങള്‍ക്ക് സിങ്ക് അഥവാ നാകം എന്ന ലോഹത്തെ വരെ ലയിപ്പിക്കാനുളള കഴിവുണ്ട്.  ആമാശയത്തിനുളളിലെ കോശങ്ങള്‍ പെട്ടെന്ന് മാറി പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ദഹനരസങ്ങള്‍ക്ക് കഴിയുന്നില്ലത്രേ. പാശ്ചാത്യനാടുകളിലുളള ഒരാള്‍ അയാളുടെ ആയുസില്‍ 50 ടണ്‍ ആഹാരവും, അമ്പതിനായിരം ലിറ്റര്‍ വെളളവും കുടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?.

ദൃഷ്ടികേന്ദ്ര പേശികള്‍  ഒരുദിവസം ഒരുലക്ഷം പ്രാവശ്യം ചലിക്കുന്നു.

നമുക്ക് കിട്ടുന്ന വിവരങ്ങളില്‍ 90 ശതമാവും ലഭിക്കുന്നത് കണ്ണുകളിലൂടെയാണ്. കാഴ്ചകൊണ്ട് ജീവിക്കുന്ന സൃഷ്ടികള്‍ എന്ന് മനുഷ്യനെ വിശേഷിപ്പിക്കാം. കണ്ണിലെ ദൃഷ്ടികേന്ദ്ര പേശികള്‍ ഒരുദിവസം ഒരുലക്ഷം പ്രാവശ്യം ചലിക്കുന്നു.  നമ്മുടെ കാലിലെ പേശികള്‍ ഇതേ വേഗതയില്‍ ചലിച്ചാല്‍ നാം ഒരുദിവസം 80 കിലോമീറ്റര്‍ ദൂരമായിരിക്കും സഞ്ചരിക്കുക.

രുചിക്കുകയും മണക്കുകയും ചെയ്യുന്നത് എങ്ങനെ?.

പദാര്‍ത്ഥങ്ങളുടെ രുചിയറിയാന്‍ നമ്മെ സഹായിക്കുന്നത് നാക്കിന്റെ മുകള്‍തലത്തിലുള്ള ചെറിയമുഴകളാണ്. ഇവയെ സ്വാദ്മുകുളങ്ങള്‍ എന്നു വിളിക്കുന്നു. ഈ സ്വാദ്മുകുളങ്ങളോട് ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വിശേഷതരം നാഡി മധുരം, പുളിപ്പ്, ഉപ്പ്, കയ്പ് എന്നിവയുടെ ചോദനകള്‍ തലച്ചോറിലേക്ക് അയയ്ക്കുകയും, രുചിയറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മൂക്കിനു നേരെ മുകളില്‍ സ്ഥിതിചെയ്യുന്ന ഘ്രാണസംബന്ധിയായ നാഡികളാണ് മണമറിയാന്‍ സഹായിക്കുന്നത്.

മനുഷ്യശരീരത്തിന്റെ വലുപ്പം എത്രമാത്രം
നമ്മുടെ ശരീരത്തിലെ ചില അവയവങ്ങളുടെ വലുപ്പവും, നീളവും, എണ്ണവും കേട്ടാല്‍ നാം അത്ഭുതപ്പെട്ടുപോകും. നമ്മുടെ ശ്വാസകോശങ്ങള്‍ നിവര്‍ത്തി പരന്ന രൂപത്തിലാക്കിയാല്‍ ഒരു ടെന്നീസ്കോര്‍ട്ടിന്റെ വിസ്തൃതി വരുമത്രേ. ശരീരത്തിലുള്ള ഞരമ്പുകളെല്ലാം കൂടി ചേര്‍ത്തുവെച്ച് ഒര ചരടാക്കിയാല്‍, ആ ചരടു കൊണ്ട് 7 തവണ ഭൂമിയെ ചുറ്റാം. നമ്മുടെ രക്തത്തില്‍ 20 ലക്ഷം ചുവന്നരക്താണുക്കളും, 300 കോടി വെളുത്തരക്താണുക്കളുമുണ്ട്. മുഷ്യശരീരം ഒരത്ഭുതം തന്നെ.

മൗത്ത് അള്‍സറിന് വീട്ടുപരിഹാരങ്ങള്‍

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്‌നങ്ങളും ശരീരത്തിന്റെ ഉയര്‍ന്ന ഊഷ്മാവുമെല്ലാം ഇതിന് കാരണങ്ങളായി പറയാം. ഇതിന് ചിലപ്പോള്‍ പലരും വൈറ്റമിന്‍ ഗുളികകളേയാണ് ആശ്രയിക്കാറ്. ഇതല്ലാതെ വായ്പ്പുണ്ണിന് പരിഹാരമായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്.
ഉപ്പ്, ബേക്കിംഗ് സോഡ

ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്തു കലര്‍ത്തി ഒരു പേസ്റ്റുണ്ടാക്കുക. ഇത് വായ്പ്പുണ്ണുള്ള ഭാഗത്തു പുരട്ടുക. 10 മിനിറ്റു കഴിഞ്ഞ് വായ കഴുകാം.

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം ഈ ഗുണം നല്‍കും.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് വയറിനെ തണുപ്പിക്കുന്നു.

ഐസ്

വായ്പ്പുണ്ണുള്ളിടങ്ങളില്‍ ഐസ് വയ്ക്കുന്നതും നല്ലതാണ്. ഇത് വേദനയില്‍ നിന്നും ആശ്വാസം നല്‍കു.

പേരയ്ക്കയുടെ ഇല

പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇത് പല്ലു വെളുപ്പിക്കാനും വായ്‌നാറ്റം അകറ്റാനും കൂടി സഹായിക്കും.

പഴം, തേന്‍

പഴം, തേന്‍ എന്നിവ കഴിയ്ക്കുന്നതും മൗത് അള്‍സറിനുള്ള പരിഹരങ്ങളാണ്. തേന്‍ മുറിവിനു മുകളില്‍ പുരട്ടുന്നതും നല്ലത് തന്നെ.

പച്ചക്കറികള്‍

നല്ല പച്ച നിറമുള്ള പച്ചക്കറികള്‍ വായ്പ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കും. ഇവയില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക

നെല്ലിക്ക വേവിച്ച് ഈ പേസ്റ്റ് വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടുന്നത് മുറിവ് പെട്ടെന്നുണക്കാന്‍ സഹായിക്കും.

വ്യായാമം അപകടമാകാതിരിക്കാന്‍


വ്യായാമം ചെയ്യേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പല അസുഖങ്ങളെ തടഞ്ഞു നിര്‍ത്താനും ചില അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയുമാണ് വ്യായാമങ്ങള്‍. എന്നാല്‍ വ്യായാമങ്ങള്‍ ചിലപ്പോഴെങ്കിലും വിനയാകാറുമുണ്ട്. വ്യായാമത്തിനിടയില്‍ മുറിവുകളും അപകടങ്ങളും വരുമ്പോഴാണിത്. പലപ്പോഴും ശ്രദ്ധക്കുറവാണ് അപകടങ്ങള്‍ക്കു കാരണമെങ്കിലും വ്യയാമം ചെയ്യുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഉളുക്കുകളും അപകടങ്ങളുമെല്ലാം സംഭവിക്കാന്‍ സാധ്യത കൂടുതലുമാണ്. വ്യായാമം അപകടമാകാതിരിക്കാന്‍ വ്യായാമം ചെയ്യുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
  1. വ്യായാമം ചെയ്യുമ്പോള്‍ ഇതിനു ചേര്‍ന്ന ഷൂസും വസ്ത്രങ്ങളും തെരഞ്ഞെടുക്കുക.
  2. ഷൂസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഷൂസ് ധരിച്ച് വ്യായാമം ചെയ്യുന്നത് അപകടങ്ങളും ഉളുക്കുകളുമെല്ലാം ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
  3. വസ്ത്രങ്ങളും അയഞ്ഞ, വ്യായാമത്തിന് തടസം വരാത്ത വിധത്തിലുള്ളവ തെരഞ്ഞെടുക്കുക.
  4. മസിലുകള്‍ക്ക് ഏല്‍ക്കുന്ന ആഘാതം വ്യായാമത്തിനിടയില്‍ പറ്റുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ആദ്യം വാം അപ് വ്യായാമങ്ങള്‍ ചെയ്യുക. ഇതോടെ മസിലുകള്‍ക്ക് അയവ് ലഭിയ്ക്കും. കൂടുതല്‍ കഠിനമായ വ്യായാമങ്ങള്‍ക്ക് ശരീരം സജ്ജമാകും.
  5. വ്യായാമം ചെയ്യുമ്പോള്‍ റിസ്റ്റ് ബാന്റുകളും കാല്‍മുട്ടില്‍ ധരിയ്ക്കവുന്ന നീ ക്യാപുകളും ഇടുക. ഇത് ഇത്തരം ഭാഗങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ സഹായിക്കും.
  6. 6കഠിനമായ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ തുടക്കത്തില്‍ ഒരു പരിശീലനുണ്ടായിരിക്കുന്നത് നല്ലതാണ്. ശരിയായ രീതിയില്‍ വ്യായാമങ്ങള്‍ ചെയ്തില്ലെങ്കില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.
  7. നിങ്ങളുടെ പരിധികള്‍ മനസിലാക്കി വ്യായാമം ചെയ്യുക. മറ്റൊരാള്‍ ചെയ്യുന്നതു കണ്ട് അങ്ങനെ തന്നെ ചെയ്യാന്‍ ശ്രമിക്കരുത്.
  8. വ്യായാമത്തിനിടയില്‍ ആവശ്യത്തിന് വിശ്രമം ലഭിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. വ്യായാമത്തിന്റെ പൂര്‍ണപ്രയോജനം ലഭിയ്ക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.

  കടപ്പാട് : dearsnnears.blogspot.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate