অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും അറിവുകളും

ആരോഗ്യവും അറിവുകളും

വൃക്കരോഗത്തെ സൂക്ഷിക്കുക

സാധാരണയായി തലവേദനയോ, ശരീരവേദനയോ തോന്നിയാല്‍ കയ്യില്‍ കിട്ടുന്ന വേദനസംഹാരികള്‍ വാരി വിഴുങ്ങുന്നതാണ് പലരുടെയും ശീലം. ഇത്തരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കും കിഡ്‌നിയെ തകര്‍ക്കാനുളള കഴിവുണ്ട്. എന്നാല്‍ കിഡ്‌നിയുടെ തകരാര്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധയില്‍ പെടില്ല എന്നതാണ് യാഥാര്‍ഥ്യം. ശ്വാസം മുട്ടലോ, മുഖത്ത് നീരോ കണ്ടാല്‍ ആളുകള്‍ ഫിസിഷ്യനെയോ, ഹൃദ്രോഗ വിദഗ്ധനെയോ കാണും. എത്ര മരുന്നുകള്‍ കഴിച്ചാലും രോഗം കുറയില്ല. ചികിത്സയുടെ അവസാന ഘട്ടത്തിലാവും കിഡ്‌നിയുടെ തകരാര്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുക. അപ്പോഴേയ്ക്കും രോഗിയുടെ നില ഗുരുതരമായേക്കും.

ഒരു മനുഷ്യന് രണ്ട് വൃക്കകളാണുളളത്. വൃക്ക പണിമുടക്കിയാല്‍ ജീവന്‍ അപകടത്തിലായതു തന്നെ. അത്രയ്ക്ക് പ്രാധാന്യമാണ് ഈ അവയവത്തിനുളളത്. തീഷ്ണമായ വൃക്ക പരാജയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇക്കഴിഞ്ഞ ലോക കിഡ്‌നി ദിനത്തില്‍ വൈദ്യലോകം മുന്‍ഗണന നല്‍കിയത്. പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് വൃക്കയ്ക്ക് പരാജയം സംഭവിക്കുന്നത്. പെട്ടെന്ന് വൃക്കകള്‍ കേടാകാം. പരിക്ക്, രോഗം, വിഷാംശം എന്നിവ കൊണ്ടാകാം ഇത്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകും. കിഡ്‌നിക്ക് ഉണ്ടാകുന്ന താല്‍ക്കാലിക തകരാറുകള്‍ തടയുകയെന്നതാണ് ഇത്തവണത്തെ കിഡ്‌നി ദിനത്തിന്റെ ഉദ്ദേശം.

ഡെങ്കിപ്പനി, എലിപ്പനി,ബ്രൂഫീന്‍ പോലെയുളള വേദന സംഹാരികളുടെ അമിതോപയോഗം, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയേക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദ്യാതിസാരം പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതോടെ കിഡ്‌നി തകരാറിലാവും. തുടക്കത്തില്‍ തന്നെ രക്തപരിശോധന നടത്തിയാല്‍ ഇക്കാര്യം കണ്ടുപിടിക്കാം. ഡയാലിസിസ് ഉള്‍പ്പടെയുളള ചികിത്സയിലൂടെ രോഗം മാറ്റാം. കിഡ്‌നി അസുഖങ്ങളെ സാധാരണം, അപകടകരം, ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നത്, എന്നിങ്ങനെ തരംതിരിക്കാം. വൃക്ക രോഗത്തിന്റെ പ്രാരംഭത്തില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. അതിനാല്‍ നിങ്ങളുടെ വൃക്കകള്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയാന്‍ പരിശോധനയാണ് ഏക മാര്‍ഗം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കുടുംബപശ്ചാത്തലം, എന്നിങ്ങനെയുളള സുപ്രധാന അപകടഘടകങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ വൃക്കരോഗം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

തക്കാളി ജ്യൂസ് കഴിക്കൂ...

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ കുറവാണ്. ഇതാ ഇത്തരത്തിലുള്ളവര്‍ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഫലപ്രദം തക്കാളി ജ്യൂസാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം മസിലുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുവാനും ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലാക്കുവാനും തക്കാളി ജ്യൂസ് സഹായിക്കുമത്രേ. തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഗ്രീസിലെ ചില ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

15 അത്‌ലെറ്റുകളെ ഉള്‍പ്പെടുത്തി രണ്ട് മാസം ഇവര്‍ പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍ 9 പേര്‍ക്ക് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസും ആറു പേര്‍ക്ക് സാധാരണ എനര്‍ജി ഡ്രിങ്ക്‌സും കുടിക്കാന്‍ നല്‍കി. വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലുക്കോസ് നിലയും വളരെ പെട്ടെന്ന് സാധാരണ നിലയില്‍ എത്തിയതായി കണ്ടെത്തുകയായിരുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും എന്നും തെളിഞ്ഞിട്ടുണ്ട്.

കരളിനെ കാത്തു രക്ഷിക്കും കാപ്പി

നിങ്ങള്‍ മദ്യപാനം ഇത്തിരി കൂടുതല്‍ നടത്തുന്ന ആളാണോ.. എങ്കില്‍ കാപ്പി കുടി കൂടി നന്നായി നടത്തിക്കൊള്ളൂ.. കാപ്പി കുടിച്ചാല്‍ മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളില്‍നിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനം. ഫിന്‍ലന്‍ഡിലെ 19,000 സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്. 25നും 74നും ഇടയില്‍ പ്രായമുള്ള, കാപ്പിയും മദ്യവും ഉപയോഗിക്കുന്നവരെയാണ് പഠനവിധേയമാക്കിയത്. മദ്യ ഉപയോഗം കരളിലെ ദഹനരസത്തിന്റെ(എന്‍സൈം) അളവ് വര്‍ധിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് കരള്‍രോഗമുണ്ടാകുന്നത്. പ്രതിദിനം 3.5 പെഗ് മദ്യപിക്കുകയും കാപ്പി കുടിക്കാതിരിക്കുകയുംചെയ്യുന്ന പുരുഷന്മാരില്‍ കരളിലെ ദഹനരസത്തിന്റെ അളവ് മദ്യം ഉപയോഗിക്കാത്തവരേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്. എന്നാല്‍, ദിവസം തോറും അഞ്ച് കപ്പോ അതിലധികമോ കാപ്പി ഉപയോഗിക്കുന്ന അമിതമദ്യപാനികളുടെ കരളിലെ ദഹനരസം കാപ്പി കുടിക്കാത്ത മദ്യപാനികളെ അപേക്ഷിച്ച് 50 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

ടാംപെര്‍ സര്‍വകലാശാലയും സെയ്‌നാജോകി സെന്‍ട്രല്‍ ആശുപത്രിയും സംയുക്തമായി നടത്തിയ പഠനം ജേണല്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ആല്‍ക്കഹോളിസത്തിലാണ് പ്രസിദ്ധീകരിച്ചത്.

അല്‍ഷിമേഴ്‌സിനു കാരണം ചെറുപ്പത്തിലെ ശീലങ്ങള്‍

പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന മറവിരോഗമെന്നാണ് അല്‍ഷിമേഴ്‌സിനെ പൊതുവേ കണക്കാക്കുന്നത്. എന്നാല്‍ ചെറുപ്പം മുതല്‍ ഉണ്ടാകുന്ന ചില ഓര്‍മ്മപ്രശ്‌നങ്ങള്‍ വളര്‍ന്നാണ് അല്‍ഷിമേഴ്‌സ് ഉണ്ടാകുന്നതെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയിലെ ഗവേഷകക്കുറിപ്പ് പറയുന്നു. ചിലരുടെ ശീലങ്ങള്‍ പരിശോധിച്ചാണ് അവര്‍ പുതിയ നിഗമനങ്ങളിലെത്തുന്നത്. എന്തും പരസ്പരം കൂട്ടിക്കുഴച്ചു ചിന്തിക്കുന്നവരില്‍ ക്രമേണ ഓര്‍മ്മയിലെ പദസമ്പത്ത് നശിക്കുന്നു. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും അല്‍ഷിമേഴ്‌സ് വരാം. ഒരു താക്കോലും ഉറുമ്പും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായും ഉറുമ്പിനെ താക്കോല്‍ എന്നു വിളിക്കും. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള വ്യത്യാസവും അകലവും പ്രത്യേകതയുമൊക്കെ തിരിച്ചറിയപ്പെടുന്നത് ഇത്തരത്തില്‍ അസ്ഥാനത്താവുന്നു. ക്രമേണ പദസമ്പത്തും തീര്‍ത്തും ഇല്ലാതാവും.

സ്തനാരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍

സ്തനഭംഗി സ്ത്രീകളുടെ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. സ്തനങ്ങളുടെ ഭംഗി മാത്രമല്ല, ആരോഗ്യവും വളരെ പ്രധാനം തന്നെ. ആരോഗ്യം സ്തനഭംഗിയ്ക്കും വളരെ പ്രധാനം തന്നെയാണ്. സ്തനങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഇ ഓയില്‍, ഫല്‍ക്‌സ് സീഡുകള്‍, ഒലീവ് ഓയില്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ വളരെ പ്രധാനമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ചില പ്രത്യേക തരം ഘടകങ്ങളാണ് സ്തനഭംഗിയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നത്. സ്തനങ്ങളുടെ ആരോഗ്യത്തിനും ഒപ്പം ഭംഗിയ്ക്കും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. പ്രത്യേകിച്ച് സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍. മഞ്ഞനിറത്തിലുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സ്തനഭംഗിക്കും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. പഴം, മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം, ഓറഞ്ച്, ക്യാരറ്റ്, ആപ്രിക്കോട്ട് എന്നിവ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. സ്തനഭംഗിയ്ക്കും അസുഖങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കും. കോളിഫല്‍ര്‍, ക്യാബേജ്, ബ്രൊക്കോളി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയില്‍ ഐസോത്തിയോസൈനേറ്റ്‌സ് എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം സഹായിക്കും. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. ബദാം, ബട്ടര്‍ ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മാറിടവേദന, മാറിടത്തില്‍ തടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. ഫല്‍ക്‌സ് സീഡ്, ഫ്ല്‍ക്‌സ് സീഡ് ഓയില്‍ എന്നിവ ഒമേഗ ത്രീ, ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിലെ ഈസ്ട്രജന്‍ അളവ് ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇവ വളരെ സഹായകമാണ്. ഒലീവ് ഓയില്‍, ഫിഷ് ഓയില്‍ എന്നിവയും മാറിട വലിപ്പത്തിനും സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാനും സഹായകമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഈ ഗുണം ചെയ്യുന്നത്. അനാവശ്യമായ കൊഴുപ്പു കുറയ്ക്കാനും അതുവഴി അസുഖങ്ങള്‍ തടയാനും ഇവ സഹായിക്കും.

ഫാസ്റ്റ് ഫുഡ് നല്‍കും ആസ്തമ

ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായിരിക്കുകയാണ്. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവും ഇത്തരം ഭക്ഷണത്തോട് ആളുകളെ അടുപ്പിക്കുന്നു. എന്നാല്‍ ഇതിന്റെ ദോഷത്തെപ്പറ്റി അറിഞ്ഞാല്‍ ഇത്തരം ഭക്ഷണത്തെ നാം ഒഴിവാക്കുക തന്നെ ചെയ്യും. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍. 50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് ഈ നിഗമനം. ആഴ്ചയില്‍ മൂന്നു തവണ ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. പിസ, ബര്‍ഗ്ഗര്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രശ്‌നക്കാര്‍. ഇവയില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആസ്തമ, എക്‌സിമ, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയും ഇതു മൂലമുണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാല്‍ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്.

രോഗശമിനിയായ ഉലുവ

ഉലുവയെന്നാല്‍ കറികള്‍ക്കു മണവും സ്വാദും കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുവായാണു നാം സാധാരണയായി കാണുന്നത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണം അമൂല്യമാണെന്നാണ് യാഥാര്‍ഥ്യം. ആയുര്‍വേദത്തിലും ചൈനീസ് പാരമ്പര്യചികിത്സയിലും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. രക്തത്തില്‍ ഉയര്‍ന്ന നിലയിലുള്ള പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ ഉലുവ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ലൈംഗികശേഷി നന്നാക്കാനും ഉലുവയ്ക്ക് കഴിയും. ഉലുവയില്‍ ധാരാളം നാരുകളും രാസഘടകങ്ങളുമുണ്ട്. ലബോറട്ടറികളിലും എലികളിലും നടത്തിയ പഠനങ്ങളിലൂടെ ഉലുവയ്ക്ക് നീര്‍ക്കെട്ട് കുറയ്ക്കാന്‍ കഴിയുമെന്ന് മനസിലായിട്ടുണ്ട്. വേദനാസംഹാരിയും കൂടിയാണത്. കാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്.

അടുത്തകാലത്ത് വിദേശങ്ങളില്‍ നടത്തിയ ചില പഠനങ്ങളില്‍ പ്രമേഹരോഗികള്‍ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഉലുവയിലടങ്ങിയിട്ടുള്ള നാരുകള്‍ പ്രമേഹത്തിനെതിരെ നന്നായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത് ഒരുപാട് പഠനങ്ങള്‍ തുടര്‍ന്നും നടത്തേണ്ടതുണ്ട്.

ചിലരില്‍ ഉലുവ കഴിച്ചതിന്റെ ഫലമായി ഉയര്‍ന്ന നിലയിലുള്ള കൊളസ്‌ട്രോള്‍ കുറയുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വേറെ ചിലരില്‍ ഒരു മാറ്റവും സംഭവിക്കുന്നുമില്ല. രാവിലത്തെ ആഹാരത്തോടൊപ്പം ഉലുവ കൂടി വേവിച്ച് കഴിച്ച കുറേ പേരില്‍ ശരീരത്തിന്റെ അമിതഭാരം കുറയുന്നതായി കണ്ടിട്ടുണ്ട്. വിശപ്പു കുറവുള്ളവര്‍ക്ക് ഉലുവ കഴിക്കാന്‍ കൊടുക്കുന്നത് ജര്‍മ്മിനിയില്‍ ചികിത്സയുടെ ഭാഗമാണ്.

ഈയിടെ ആസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍, ഉലുവ ഉപയോഗിച്ചുണ്ടാക്കിയ ഒരു ഫുഡ് സപ്‌ളിമെന്റ് കൊടുത്തപ്പോള്‍ കുറേ പേരില്‍ ലൈംഗികശേഷി നല്ല നിലയിലായി എന്നാണറിയുന്നത്. പേശികള്‍ക്ക് നല്ല ദൃഢതയും ലഭിച്ചു എന്നും പറയുന്നു. ഹോര്‍മോണുകളുടെ ഫലം ചെയ്യുന്ന ചില രാസഘടകങ്ങള്‍ ഉലുവയിലുണ്ട്. അതായിരിക്കും ഒരുപക്ഷേ, ഈ നല്ല ഫലത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിഷയത്തില്‍ പ്രാഥമികപഠനം മാത്രമേ നടന്നിട്ടുള്ളൂ. പഠനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള വക ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

ഇതൊക്കെ കേട്ടതുകൊണ്ട് നാളെ മുതല്‍ ധാരാളം ഉലുവ തിന്നുകളയാം എന്നൊന്നും ആരും തീരുമാനിക്കേണ്ട. കാരണം, ഇതൊന്നും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മാത്രമല്ല, കൂടിയ അളവില്‍ ഉലുവ കഴിച്ചാല്‍ എത്രമാത്രം സുരക്ഷിതമാണെന്നും അറിയില്ല. ഗര്‍ഭിണികളും കാന്‍സറിനുള്ള ചികിത്സയിലിരിക്കുന്നവരും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. എന്തായാലും ഉലുവ കഴിക്കുന്നതു തന്നെയാണ് നല്ലത്.

രോഗങ്ങള്‍ തടയും ചെറുനാരങ്ങ

കൈവെള്ളയില്‍ വയ്ക്കാവുന്ന അത്ര ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ മൂല്യം എത്രയോ വലുതാണ്. ചൂടില്‍ തളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ മതി, സകല ക്ഷീണവും പമ്പ കടക്കും. ആരോഗ്യസംരക്ഷണത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയൂ. വണ്ണം കുറയ്ക്കാനുള്ള പ്രധാന വഴികളിലൊന്നാണ് ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ സഹായകമാണ്. വലമഹവേ യലിലളശെേ ഹലാീി ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിയ്ക്കും. അണുബാധയകറ്റാന്‍ നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാനീര്. ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ശരീരത്തില്‍ രൂപം കൊള്ളുന്ന ഫ്രീ റാഡിക്കല്‍സ് ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യും. ഇവ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ചെറുനാരങ്ങ ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കും. ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ നല്ലതു തന്നെ. ഇത് ബിപി, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. ഇത് പ്രോസ്‌റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന

എങ്കില്‍ ഇതു ശ്രദ്ധിക്കൂ..

നിങ്ങളൊരു മുഴു കുടിയനാണോ. എന്നാല്‍ അതില്‍ നിന്നുള്ള മോചനം നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യും. മദ്യം ഉപേക്ഷിക്കുന്നത് പക്ഷാഘാതം സാധ്യത, ഭാരനഷ്ടം, കരള്‍രോഗ സാധ്യത, ഹാങ്ഓവര്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ തടയും. ഇതിന് പുറമെ ഇത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. ഇനി പറയുന്ന കാര്യങ്ങള്‍ മദ്യവര്‍ജ്ജന പാതയിലേക്ക് നിങ്ങള്‍ക്ക് വഴികാട്ടും.

മദ്യവര്‍ജനത്തിനു മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. മദ്യപാനം നിര്‍ത്തുന്നത് മൂലം അനുഭവപ്പെടുന്ന വിടവാങ്ങല്‍ ലക്ഷണങ്ങള്‍ വേദനാജനകമാണ്. പരിഭ്രമം, ഉത്കണ്ഠ, വിറയല്‍, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ വിടവാങ്ങല്‍ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

മദ്യപാനം ഉപേക്ഷിക്കാന്‍ കൃത്യമായ ഒരു തീയതി തീരുമാനിക്കുക. ഈ തീയതിയില്‍ തന്നെ തീരുമാനം നടപ്പാക്കുകയും ചെയ്യുക.

മദ്യത്തോടൊപ്പം ബിയര്‍, വൈന്‍ മുതലായ എല്ലാത്തിനോടും വിടപറയുക. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് നല്‍കാനെന്ന പേരില്‍ പോലും ബിയറോ വൈനോ മദ്യമോ സൂക്ഷിക്കരുത്. അതിഥികള്‍ക്ക് ചായയോ നാരങ്ങാ വെള്ളമോ കോളയോ നല്‍കുക.

ഒരാഴ്ച കൊണ്ടൊന്നും നിങ്ങള്‍ക്ക് മദ്യപാനശീലം ഉപേക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ ആദ്യഘട്ടത്തില്‍ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുക. അമിതമദ്യപാനം മൂലം നിങ്ങള്‍ക്ക് ഛര്‍ദ്ദിലോ രൂക്ഷമായ തലവേദനയോ ഉണ്ടാകാറുണ്ടോ? ഉണ്ടെങ്കില്‍ മദ്യപിക്കുന്നതിന് മുമ്പ് അതേ കുറിച്ച് ഓര്‍ക്കുക.

മദ്യപിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കുക. മദ്യപിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കുന്നത് മദ്യത്തോടുള്ള ആസക്തി കുറയ്ക്കും. വയറുനിറച്ച് ആഹാരം കഴിച്ചാല്‍ കൂടുതല്‍ കുടിക്കാനാവില്ല. ആഹാരം കഴിച്ചതിന് ശേഷം മദ്യപിക്കുമ്പോള്‍ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അളവില്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അത് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും.

മദ്യവര്‍ജ്ജനം ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ വിറ്റാമിന്‍ ബി ഗുളികകളോ മറ്റോ കഴിക്കുക. മദ്യം തയാമിന്‍ ഉള്‍പ്പെടെയുള്ള ഇത്തരം വിറ്റാമിനുകള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കും. തയാമിന്റെ അഭാവം ചിന്താശേഷിയെ ദോഷകരമായി ബാധിക്കുകയും വെര്‍നിക്ക് കോര്‍സാക്കോഫ് സിന്‍ഡ്രോം അഥവാ വെറ്റ് ബ്രെയിനിന് കാരണമാകുകയും ചെയ്യും.

മദ്യപിക്കുന്നതിന് നിങ്ങള്‍ക്ക് പ്രത്യേക സമയം ഉണ്ടെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് നിങ്ങള്‍ മദ്യപിക്കുന്നത് എന്നിരിക്കട്ടെ. ഈ ശീലം മാറ്റാനായി നിങ്ങള്‍ക്ക് ഈ സമയത്ത് അച്ഛനമ്മമാരെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ സ്‌പോട്‌സ് പോലുള്ളവയില്‍ പങ്കെടുക്കാം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം.

മദ്യപാനികളോടൊപ്പം കൂട്ടുകൂടുന്നതും മദ്യപാന സദസ്സുകളില്‍ പോകുന്നതും ഒഴിവാക്കുക. പഴയ സഹകുടിയന്മാരെ കണ്ടില്ലെന്ന് നടിക്കുക. നിങ്ങളോടൊപ്പം കുടിച്ചിരുന്നവര്‍ സ്ഥിരം കുടിയന്മാര്‍ ആയിരുന്നില്ലെന്ന് മനസ്സിലാക്കാനും അവര്‍ ബിയറും വൈനും കുടിച്ചിരുന്നപ്പോള്‍ നിങ്ങള്‍ മദ്യത്തില്‍ മുങ്ങുകയായിരുന്നെന്ന് തിരിച്ചറിയാനും ഇത് നിങ്ങളെ സഹായിക്കും.

മദ്യം ഉപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചിന്താഗതി മാറ്റുക. ആരുടെയെങ്കിലും നിര്‍ബന്ധ പ്രകാരം ഒരു സുഹൃത്തിനെ കൈവിടുകയാണെന്ന തോന്നല്‍ പാടില്ല. മറിച്ച് നിങ്ങളോടൊപ്പം കൂടിയ ഒരു ശത്രുവിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത് മനസ്സിനെ ബോദ്ധ്യപ്പെടുത്തുക. ഇത് ലഹരിയില്‍ നിന്നുള്ള മോചനം അനായാസവും കാര്യക്ഷമവുമാക്കും.

പള്‍സ് റേറ്റ് കുറയ്ക്കാന്‍

പെട്ടെന്നു ഹൃദയമിടിപ്പിന്റെ തോത് ഉയരുന്ന അവസ്ഥയാണ് ടാക്കിക്കാര്‍ഡിയ. ഇത് ഹൃദയാരോഗ്യത്തിന് ഏറെ കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ടാക്കിക്കാര്‍ഡിയ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. തൈര്, പാല്‍, ചീസ്, ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയവ ഉദാഹരണം.

ദിവസവും 270 മുതല്‍ 400 മില്ലീഗ്രാം വരെ മഗ്‌നീഷ്യം കൃത്യമായ പള്‍സ് റേറ്റിന് സഹായകമാണ്. ബ്രസീല്‍ നട്‌സ്, ബദാം, ഫല്‍ക് സീഡുകള്‍, ഓട്‌സ്, ഡേറ്റ്‌സ് എന്നിവ മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ചാള, അയില, കക്കയിറച്ചി എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ഫല്‍ക്‌സ് സീഡുകള്‍ എന്നിവയും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയവയാണ്.

പൊട്ടാസ്യമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഹൃദയമസിലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മസിലുകളുടെ വികാസവും ചുരുങ്ങളുമാണ് കൃത്യമായ രീതിയില്‍ പള്‍സ് റേറ്റുണ്ടാകാന്‍ സഹായിക്കുന്നത്.

ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ഉയര്‍ന്ന പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും. ഇവ പ്രതിരോധശേഷി നല്‍കാനും നല്ലതു തന്നെ.

നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങളും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മുന്തിരി, ആപ്പിള്‍, പീച്ച്, ബെറികള്‍ തുടങ്ങിവ പള്‍സ് റേറ്റ് കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയിലില്‍ മോണോ സ്വാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന് ഇത് നല്ലതാണ്.

വൈന്‍ മിതമായ അളവില്‍ കുടിയ്ക്കുന്നത് നല്ല കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തും. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.തവിടു കളയാത്ത ധാന്യങ്ങളില്‍ ഫൈറ്റോഈസ്ട്രജനുകള്‍, ഫൈറ്റോസ്റ്റിറോള്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയരോഗങ്ങള്‍ക്കെതിരെയുള്ളള നല്ലൊരു പ്രതിരോധമാര്‍ഗമാണ്.

ഉദ്ദാരണക്കുറവിന്റെ കാരണങ്ങള്‍

നിരവധി പുരുഷന്മാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉദ്ധാരണക്കുറവ്. ഇതിനു പല കാരണങ്ങളുമുണ്ട്. അറിയപ്പെടുന്നതും അല്ലാത്തതുമായ കാരണങ്ങള്‍ ഇതിനു വഴിവയ്ക്കും. ഇതാ അത്തരം ചില കാരണങ്ങള്‍.

കൂര്‍ക്കംവലി ഉദ്ധാരണക്കുറവിനുള്ള ഒരു കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൂര്‍ക്കം വലിയ്ക്കുന്നത് സ്ലീപ് ആപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ കാരണമാകാം. ഇത്തരം പ്രശ്‌നങ്ങളുള്ളവരില്‍ ശരീരത്തിലെ ഓക്‌സിജന്‍ അളവ് കുറവായിരിക്കും. ഇത് ഉദ്ധാരണക്കുറവിനും വഴിയൊരുക്കും.

മോണ രോഗങ്ങളുള്ളവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. മോണയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് പലപ്പോഴും മോണ രോഗങ്ങള്‍ക്കു കാരണമാകുന്നത്. രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും.

ദീര്‍ഘനേരം സൈക്കിളോടിക്കുന്ന നാലു ശതമാനം പുരുഷന്മാരിലെങ്കിലും മറ്റുള്ളവരേക്കാള്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും ചിലപ്പോള്‍ ഈ പ്രശ്‌നം കണ്ടുവന്നേക്കാം. ഉറക്കക്കുറവ് ശാരീരിക, മാനസിക ക്ഷീണം വരുത്തുന്നതു തന്നെ കാരണം.

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. ഇതിനായി കഴിയ്ക്കുന്ന മരുന്നുകളും കാരണമാകാം.

മസില്‍ ബോഡിയ്ക്കു വേണ്ടി സ്റ്റിറോയ്ഡുകള്‍ കുത്തിവയ്ക്കുന്ന പതിവുണ്ട്. ഇത് വൃഷണങ്ങള്‍ ചുരുങ്ങുന്നതിനും ഇതുവഴി ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും ഇട വരുത്തുന്നു.

ഭാര്യ പുരുഷസുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് ചിലരിലെങ്കിലും ഉദ്ധാരണക്കുറവുണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മുടികൊഴിച്ചിലിനു കഴിയ്ക്കുന്ന ചിലതരം മരുന്നുകളും ചിലരില്‍ ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും. ഇതുപോലെ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കു കഴിയ്ക്കുന്ന മരുന്നുകളും ഇതിന് കാരണമാകും.

ടിന്‍ ഫുഡ് കഴിയ്ക്കുന്നത് ഉദ്ധാരണക്കുറവിന് വഴിയൊരുക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ടിന്നുണ്ടാക്കുമ്പോള്‍ ബിസ്ഫിനോള്‍ എ എന്നൊരു രാസവസ്തുവും ചേര്‍ക്കും. ഇത് പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെയും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റേയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും.

ഹൈബിപി രക്തക്കുഴലുകളേയും ഞരമ്പുകളേയും ദോഷകരമായി ബാധിയ്ക്കും. രക്തപ്രവാഹത്തില്‍ കുറവുണ്ടാകും. ഇതും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണം തന്നെ.

പ്രമേഹവും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതും രക്തപ്രവാഹത്തെ ദോഷകരമായി ബാധിയ്ക്കും.

അമിതവണ്ണമുള്ള പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നവും ബീജക്കുറവും കണ്ടുവരുന്നു. കൊഴുപ്പ് പുരുഷന്മാരില്‍ ഈസ്ട്രജന്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട്. ഇത് ലൈംഗികപ്രശ്‌നങ്ങളും പുരുഷവന്ധ്യതയും വരുത്തിവയ്ക്കും.

മദ്യപിക്കുന്നത് സെക്‌സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലര്ക്കുമുണ്ട്. മദ്യം തലച്ചോറിനെ തളര്ത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

മുടികൊഴിച്ചിലിനു പ്രധാന കാരണം വെള്ളം.

മുടി കൊഴിച്ചിലിനു കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന വെള്ളമാണ് ഇതില്‍ പ്രധാനംമുടികൊഴിച്ചിലിനുള്ള കാരണം അന്വേഷിച്ചു പോകുന്നതിന് മുന്‍പ് താഴ പറയുന്ന ഏതെങ്കിലും വെള്ളത്തിലാണോ നിങ്ങള്‍ കുളിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കൂ. എല്ലാവര്‍ക്കും അറിയുന്നതു പോലെ ക്ലോറിന്‍ വെള്ളം മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. വെള്ളം വൃത്തിയാക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് മുടിയെ വല്ലാതെ വരണ്ടതാക്കും. മുടി കൊഴിയാനുള്ള ഒരു കാരണം മാത്രമല്ല, മുടിയില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ഇത് കാരണമാകും. കട്ടി കൂടിയ വെള്ളവും മുടികൊഴിച്ചിലിനുള്ള ഒരു കാരണം തന്നെയാണ്. ഇതില്‍ മഗ്‌നീഷ്യം, കാല്‍സ്യം, സിലിക്ക എന്നിവയുണ്ട്. ഇത് താരനുണ്ടാക്കുകയും ഇതുവഴി മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു. ഉപ്പുവെള്ളവും മുടികൊഴിച്ചിലിന് ഇട വരുത്തുന്ന ഒന്നു തന്നെയാണ്. ഇത് മുടി വല്ലാതെ വരണ്ടതാക്കും. സ്ഥിരമായ മുടികൊഴിച്ചിലിനും ഇത് ഇട വരുത്തുക തന്നെ ചെയ്യും. ചില രാജ്യങ്ങളില്‍ കടല്‍ വെള്ളം ഉപ്പു കളഞ്ഞാണ് ഉപയോഗിക്കുന്നത്. ഇത്തരം വെള്ളം മുടികൊഴിച്ചിലുണ്ടാക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ ക്ലോറിന്‍, സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുകയും മുടി കൊഴിച്ചില്‍, നര തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശുദ്ധമായ വെള്ളമാണ് മഴവെള്ളമെന്നും ഇതുകൊണ്ട ഇത് മുടിയ്ക്കു നല്ലതാണെന്നും വിശ്വാസമുണ്ട്. എ്ന്നാല്‍ അന്തരീക്ഷമലിനീകരണം വഴി മഴവെള്ളം എത്തുമ്പോഴേയ്ക്കും മലിനമാകുന്നുണ്ട്. ഇത് മുടിയ്ക്കു നല്ലതല്ല. മാത്രമല്ല, ആസിഡ് റെയിന്‍ പോലുള്ളവയും മുടിയ്ക്ക് ഏറെ ദോഷം വരുത്തുന്നതാണ്. കിണര്‍ വെള്ളം പൊതുവെ മുടിയ്ക്ക് നല്ലതാണെങ്കിലും കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം മുടിയ്ക്ക് ദോഷം വരുത്തുന്ന ഒന്നാണ്. ഭൂമിയുടെ വല്ലാതെ താഴ്ചയിലുള്ള് അടിത്തട്ടില്‍ നിന്നും വരുന്നതു കൊണ്ട് ഇതില്‍ അയേണ്‍, മഗ്‌നീഷ്യം എ്ന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് ദോഷം വരുത്തുന്ന ഘടകങ്ങള്‍ തന്നെയാണ്.

സൗന്ദര്യ സംരക്ഷണത്തിന് വാള്‍നട്ട് ഓയില്‍

സൗന്ദര്യം സംരക്ഷിക്കാന്‍ ഒട്ടനവധി മാര്‍ഗങ്ങള്‍ നാം തേടാറുണ്ട്. ക്രീമുകളും ഓയിലുകളും അടക്കം നിരവധി പരീക്ഷണങ്ങള്‍ നാം നടത്തുന്നു. ചിലത് ഫലിക്കും ചിലത് പരാജയപ്പെടും. എന്നാല്‍ യോഗ്യമായ വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിലാണ് നാം ശ്രദ്ധവയ്‌ക്കേണ്ടത്. വെറുതെ ദേഹത്തും മുഖത്തും ഒരു പാട് സാധനങ്ങള്‍ വാരിത്തേച്ചിട്ടു കാര്യമില്ല. ഗുണമുള്ളവ തന്നെ വേണം ഉപയോഗിക്കാന്‍. ഇത്ാ അത്തരമൊരു ലേപനമാണ് വാള്‍നട്ട് ഓയില്‍.

വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ ഈ എണ്ണയ്ക്ക് ശരീരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. മുഖത്തുണ്ടാകുന്ന ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതിരിക്കാനും പറ്റിയ വഴിയാണ് വാള്‍നട്ട് ഓയില്‍. ഇതിന്റെ എണ്ണമയമാണ് ഈ ഗുണം നല്‍കുന്നത്. അണുബാധയകറ്റുന്നതിനും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. ശരീരത്തില്‍ എവിടെയെങ്കിലും പൂപ്പല്‍ ബാധയുണ്ടായാല്‍ ഇവിടെ വാള്‍നട്ട് ഓയില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ അല്‍പം വെളുത്തുള്ളി ചതച്ചിട്ടാല്‍ ഫലം ഇരട്ടിയ്ക്കും. സോറിയാസിസ് പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. കുളിയ്ക്കുന്നതിനു മുന്‍പോ ശേഷമോ ഈ എണ്ണ രോഗം ബാധിച്ചിടത്തു തേയ്ക്കുക. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്ട് ഓയില്‍. ഹൃദയരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ അകറ്റാന്‍ വാള്‍നട്ട് ഓയില്‍ സഹായിക്കും.

ഈന്തപ്പഴം കഴിക്കൂ... അസുഖങ്ങളെ അകറ്റൂ..

ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.

മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.

നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.

സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.

പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്‌ളോറിന്‍ എന്നൊരു ഘടകമുണ്ട്. പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും.

ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം ശരിയോ അതോ തെറ്റോ.. ഇതേപ്പറ്റി ാരാളം പേര്‍ക്ക് സംശയങ്ങളുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധമാകാമോ, ഇത് ദോഷമാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍. ഇക്കാര്യത്തില്‍ ആദ്യം ഊന്നിപ്പറയേണ്ട ഒരു വിഷയമുണ്ട്. ഈ സമയത്ത് ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതായത് ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്. ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംഗോ അതുപോലുള്ള ഡിസ്ചാര്‍ജുകളോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. എന്നാല്‍ മുന്‍പ് അബോഷന്‍, മാസം തികയാതെയുള്ള പ്രസവം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭകാലത്തെ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അതുപോലെ അംമ്‌നിയോട്ടിക് ഫ് ളൂയിഡിന്റെ അളവു കുറവാണെങ്കിലും ഇത് ഒഴിവാക്കണം. കാരണം ഈ ഫല്‍യിഡാണ് കുഞ്ഞിന്റെ രക്ഷാകവചമായി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ ലൈംഗികബന്ധം ഗര്‍ഭകാലത്ത് അനുവദനീയമാണെങ്കിലും ഇതില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതിരിക്കുകയാണ് നല്ലത്. എപ്പോഴും സ്ത്രീക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള രീതിയായിരിക്കും സ്വീകരിക്കേണ്ടതും.

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കൂ

ഗര്‍ഭിണികള്‍ക്ക് ഏറ്റവും ശ്രദ്ധവേണ്ട സമയമാണ് ആദ്യ മാസങ്ങളും പ്രസവമടുക്കുന്ന സമയവും. ഇതില്‍ പസവസമയമടുക്കുന്തോറും കൂടുതല്‍ ശ്രദ്ധ വേണം. പ്രസവസമയം സാധാരണ നേരത്തെ തന്നെ അറിയാന്‍ സാധിക്കും. എങ്കിലും പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കാറുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്‌നിയോട്ടിക് ഫ് ളൂയിഡ് പ്പെടുക തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നതിന്റെയും കാരണമാകും. എന്നാല്‍ മാസം തികയാതെ പ്രസവം നടക്കുന്നതും അപൂര്‍വമല്ല. ഇത് ചെറിയ തോതിലെങ്കിലും കുഞ്ഞിന് ദോഷകരവുമാണ്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ഗര്‍ഭകാലത്ത് വൈറ്റമിന്‍ അത്യാവശ്യമാണ്. കാല്‍സ്യം, വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല വൈറ്റമിനുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ പോരായ്മ മാസം തികയാതെയുള്ള പ്രസവത്തിന് ഒരു പ്രധാന കാരണമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് യൂട്രസ് ഭിത്തികളില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ വളരെ പ്രധാനമാണ്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു

വിചിത്രമെന്നു തോന്നുമെങ്കിലും മോണകള്‍ക്കുണ്ടാകുന്ന അസുഖം മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് പല്ലുകളുയും മോണയുടേയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യം തന്നെ. ശരീരത്തില്‍ വെള്ളം കുറയുന്നതും നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രസവമടുക്കുമ്പോള്‍ എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ബാത്‌റൂമില്‍ പോകുക. മൂത്രം പിടിച്ചു നിര്‍ത്തുന്നത് ഗര്‍ഭപാത്രത്തിന് സമ്മര്‍ദമുണ്ടാക്കുകയും ഇത് നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കുകയും ചെയ്യും.പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഇവയിലെ കെമിക്കലുകള്‍ ദോഷം ചെയ്യും

ഗര്‍ഭകാലത്ത് കൂടുതല്‍ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് പൊക്കിള്‍കൊടി മുറിഞ്ഞ് അബോര്‍ഷന് ഇട വരുത്തും. എന്നാല്‍ അവസാന മാസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദമുണ്ടാക്കി പ്രസവം നേരത്തെയാകാന്‍ ഇട വരുത്തും.

ചൂടുകാലമെത്തി ഒന്നു സൂക്ഷിച്ചോളൂ..

ഫെബ്രുവരി കഴിഞ്ഞു മാര്‍ച്ചെത്തിയാല്‍ ചൂടുകാലമായി. പഴയതിലും വ്യത്യസ്തമായി ഇത്തവണ ചൂട് ഏറുമെന്നാണു റിപ്പോര്‍ട്ട്. ഇക്കൊല്ലം മലയാള നാട്ടില്‍ മഴ ഒഴിഞ്ഞു നിന്നതും ചൂട് വര്‍ധിക്കാന്‍ ഇടയാക്കും.. കടുത്ത ചൂട് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവും എന്നറിയുക. ഭക്ഷണക്രമങ്ങളിലുള്ള തെറ്റായ രീതികള്‍ പോലും ഇക്കാലത്ത് ശരീരത്തെ ദോഷകരമായി ബാധിക്കും.

ചര്‍മരോഗങ്ങള്‍, നിര്‍ജലീകരണം, വൈറല്‍ ഫീവര്‍ തുടങ്ങിയവയാണു വേനല്‍ക്കാലത്തു പൊതുവായി കണ്ടുവരുന്ന രോഗങ്ങള്‍. ചര്‍മത്തെയാണു വേനല്‍ക്കാലം ഏറ്റുമധികം ദോഷകരമായി ബാധിക്കുന്നത്. ചൂടുകുരു മുതല്‍ സൂര്യാഘാതം, സണ്‍ബേണ്‍, സണ്‍ റിയാക്ഷന്‍ എന്നിവയാണു പ്രശ്‌നങ്ങളുണ്ടാക്കുക. വേനല്‍ക്കാലങ്ങളില്‍ ശരീരത്തില്‍ ചൂടുകുരുക്കള്‍ പൊങ്ങുന്നതു സാധാരണയാണ്. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നതു കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണു സൃഷ്ടിക്കുക. ചര്‍മത്തില്‍ നേരിട്ടു വെയിലേല്‍ക്കുന്നതു സൂര്യാഘാതത്തിലേക്കും സണ്‍ബേണിലേക്കും നയിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ നേരം ശരീരത്തിലേല്‍ക്കുന്നവരില്‍ നിര്‍ജലീകരണം സംഭവിക്കും. ശരീരം പൊള്ളുകയും കുഴഞ്ഞു വീഴുകയും ചെയ്യും. കടുത്ത സൂര്യാഘാതമേല്‍ക്കുന്നതു മരണത്തിനു വരെ കാരണമാകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

അമിതമായി ചൂടേറ്റു നിര്‍ജലീകരണം സംഭവിച്ച ശരീരത്തിലെ ചര്‍മം പാട പോലെ ഇളകി വരുന്നതാണു സണ്‍ബേണ്‍. വെയിലിന്റെ കാഠിന്യമനുസരിച്ചു പൊള്ളലിന്റെ അളവും വലുതാകും. ഇതേ രീതിയില്‍ത്തന്നെയാണു സണ്‍ റിയാക്ഷനും പ്രത്യക്ഷപ്പെടുക. ശരീരത്തില്‍ പൊള്ളിയതു പോലെ പാടുകള്‍ കാണുന്നതിനൊപ്പം കുരുക്കളും പൊങ്ങി വരും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും വേഗം ഒരു ഡോക്റ്ററെ കാണം. വേനല്‍ക്കാലങ്ങളില്‍ വൈറല്‍ ഫീവര്‍, വയറിളക്കം എന്നിവയും കണ്ടു വരാറുണ്ട്. ചൂടിനൊപ്പം അന്തരീക്ഷത്തില്‍ പൊടി നിറയുന്നതും അസുഖങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്.

കടുത്ത ചൂടില്‍ പുറത്തേക്കിറങ്ങുന്ന സാഹചര്യങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. വേനല്‍ക്കാലത്തു കഴിവതും കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പോളിയെസ്റ്റര്‍ വസ്ത്രങ്ങളും മറ്റും വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണു നല്ലത്. വേനല്‍ക്കാലത്തു നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയേറിയതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ഏറെ നേരം വെയിലേല്‍ക്കുന്ന സാഹചര്യങ്ങളില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ചു സ്വയം തണുപ്പിക്കാന്‍ ശരീരത്തിനു കഴിയാതെ വരും. ഇതു തടയാന്‍ ധാരാളം വെള്ളം കുടിക്കുക. ദിവസേന മൂന്നു ലിറ്റര്‍ (ഏകദേശം 12 ഗ്ലാസ്) വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. സംഭാരവും പഴച്ചാറുകളും വേനല്‍ക്കാലത്ത് ഉത്തമമാണ്. കുക്കുമ്പര്‍, തണ്ണിമത്തന്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ജ്യൂസുകളും ശരീരത്തെ തണുപ്പിക്കാന്‍ നല്ലതാണ്. വേനല്‍ക്കാലത്തു ഭക്ഷണത്തില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ജലാംശം കൂടുതലടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ചൂടുകാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന ഉത്തമ ബോധ്യം വേണം. അതനുസരിച്ചു വേണം ഇക്കാലത്ത് ജീവിതചര്യ ചിട്ടപ്പെടുത്താന്‍.

കറിവയ്ക്കും മുന്‍പ് ചിക്കന്‍ കഴുകരുതേ..

എത്ര വൃത്തിയുള്ള ഭക്ഷണ പദാര്‍ത്ഥമായാലും കറിവയ്ക്കും മുന്‍പ് കഴുകിയില്ലെങ്കില്‍ എന്തോ കുറവുപോലെയാണ് നമ്മള്‍ മലയാളികള്‍ക്ക്. മലയാളികള്‍ മാത്രമല്ല ഒരുമിക്ക ആളുകളും ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ തന്നെ. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ കറിവയ്ക്കും മുന്‍പ് കഴുകുന്നത് ശരിയായ രീതി തന്നെ എ്ന്നാല്‍ ചിക്കന്റെ കാര്യത്തില്‍ ഇത്തിരി വ്യത്യാസമുണ്ടെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. ചിക്കന്‍ കറി വയ്ക്കും മുന്‍പ് കഴുകുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനഫലം. ചിക്കന്‍ കറി വയ്ക്കും മുന്‍പ് കഴുകുമ്പോള്‍ ചുറ്റുപാടും ഇതില്‍ നിന്നുള്ള ബാക്ടീരികയകളും മറ്റു രോഗാണുക്കളും പരക്കുകയാണ് ചെയ്യുന്നത്. സിങ്കിലും പാത്രങ്ങളിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലുമെല്ലാം ഇത്തരം രോഗാണുക്കളെത്തുന്നു. ചിക്കന്‍ മാത്രമല്ല, ടര്‍ക്കിക്കോഴി, താറാവിറച്ചി തുടങ്ങിയവയും ഇത്തരം ഫലങ്ങളുണ്ടാക്കുന്നവ തന്നെയാണ്. ഇവയില്‍ കൂടുതലുള്ള ഈര്‍പ്പം ടിഷ്യൂപേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ചിക്കനും മറ്റ് ഇറച്ചികളും നല്ലപോലെ വേവിക്കുമ്പോള്‍ ഇവയിലെ രോഗാണുക്കള്‍ നശിക്കും. ഇതുകൊണ്ട് ഇവ കഴുകാതെ പാചകം ചെയ്യാന്‍ മടിക്കേണ്ടതില്ലെന്നാണ് പഠനഫലം പറയുന്നത്. പാകം ചെയ്യാത്ത ചിക്കനില്‍ നിന്നുള്ള വെള്ളം പരിസരത്തും മറ്റു ഭക്ഷ്യവസ്തുക്കളിലും ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവ കഴുകാനുപയോഗിക്കുന്ന സ്ഥലവും പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കാനും ശ്രദ്ധിക്കണമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പാചകം ചെയ്തു കഴിഞ്ഞ ഇറച്ചി ഇത് കഴുകാന്‍ ഉപയോഗിച്ച പാത്രം നല്ലപോലെ കഴുകാതെ ഇതിലേക്കു തന്നെ വയ്ക്കുകയുമരുത്. ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്താല്‍ ഇതിലെ രോഗാണുക്കള്‍ പൂര്‍ണമായും നശിച്ചുപോവുകയും ചെയ്യും.

അസിഡിറ്റിയോ.... സൂക്ഷിക്കണം...

ഒരുമിക്കവരും ഇന്നു നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഇതിന്റെ ഭാഗമായാണ് പ്രധാനമായും ഗ്യാസ് ട്രബിള്‍ ഉണ്ടാകുക. ഇവ രണ്ടും രോഗലക്ഷണങ്ങളാണ്. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, വയറു കമ്പിക്കല്‍, സ്തംഭനം, കലശലായ ഏമ്പക്കം തുടങ്ങി പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകും. ഗ്യാസ്‌ട്രോഫേഗല്‍ റിഫ്‌ളക്‌സ് ഡിസീസ് അഥവാ ജിഇആര്‍ഡിയാണ് ഇത്തരം പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം.

അള്‍സര്‍, ആമാശയഭിത്തികളില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍, പിത്തസഞ്ചിയിലുണ്ടാവുന്ന കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സമാന ലക്ഷണങ്ങളുണ്ടാകാം. അമിതവണ്ണമാണ് അസിഡിറ്റിയിലേക്കു നയിക്കുന്ന പ്രധാന കാരണം. ആമാശയത്തിലെ വാല്‍വ് അകാരണമായി അയയുമ്പോഴാണ് അമ്ലരസം മുകളിലേക്കു വരുന്നത്. ആരോഗ്യമുള്ളവരിലും ഇതു സംഭവിക്കുന്നുണ്ട്. വയറിനു പിടിക്കാത്തതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദിക്കുന്നത് ഇങ്ങനെയാണ്. ആമാശയത്തിലെ സുരക്ഷാസംവിധാനത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ ദഹനപ്രക്രിയയുടെ ഭാഗമായ ദഹനദ്രവം മുകളിലേക്കു വരുന്നു.

അസിഡിറ്റി ഇത്രത്തോളം വ്യാപകമാകാന്‍ കാരണം ജീവിതചര്യകളിലെ വ്യത്യാസമാണ്. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത്, കംപ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി ഏറെ നേരം ഇരിക്കല്‍, അമിത ഭക്ഷണം തുടങ്ങിയവ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണമാണ് മറ്റൊരു കാരണം. ചായയ്‌ക്കൊപ്പം എണ്ണയില്‍ മുക്കിപ്പൊരിച്ച വിഭവങ്ങളാണ് സാധാരണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങള്‍ ശരീരത്തു പിടിക്കാതെ വരുന്നതും തിരിച്ചറിയണം.

ഉടന്‍ ഏതെങ്കിലും മരുന്നു വാങ്ങി കഴിക്കലാണ് പതിവുരീതി. ഡോക്റ്ററെ കാണാനുള്ള സമയക്കുറവ്, മടി, ടെസ്റ്റുകളോടുള്ള പേടി, മറ്റെന്തെങ്കിലും അസുഖമുണ്ടാകുമോ എന്ന ഭയം എന്നിവയൊക്കെ സ്വയം ചികിത്സക്കു പ്രേരണ നല്‍കുന്നവയാണ്. ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ വരുന്ന അസിഡിറ്റിയും മറ്റു ലക്ഷണങ്ങളും സ്വാഭാവികമായി കരുതാം. എന്നാല്‍ ആഴ്ചയില്‍ പലതവണ ഇത് അലട്ടുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. ഒന്നോ രണ്ടോ ദിവസത്തെ മരുന്നുകൊണ്ട് സാധാരണ അവസ്ഥകള്‍ ഭേദമാക്കാം. കുറച്ചു കൂടി പ്രശ്‌നമെന്നു തോന്നുന്ന ലക്ഷണങ്ങള്‍ സ്‌കാനിങ് അല്ലെങ്കില്‍ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് പരിശോധിക്കുക. ഇത് തീര്‍ച്ചയായും മരുന്നു കഴിക്കേണ്ട അവസ്ഥയാണ്.

നാല്‍പ്പതു വയസു കഴിഞ്ഞവര്‍ ജീവിതചര്യയില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. അമിത വണ്ണമുണ്ടാകാതെ നോക്കണം. എല്ലാ ദിവസവും പാര്‍ട്ടികളും ജങ്ക് ഫുഡുമായി ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുന്നത് കുറയ്ക്കണം. ചെറുപ്രായത്തില്‍ത്തന്നെ ഉയര്‍ന്ന ശമ്പളം കൈയിലെത്തുന്നവര്‍ എല്ലാ ദിവസവും പാര്‍ട്ടികളും ജങ്ക് ഫുഡുമായി ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുന്നത് കുറയ്ക്കണം.

പനിയുണ്ടെങ്കില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

പനി വരുന്നത് ഇത്തിരി അസ്വസ്ഥതയാണെങ്കിലും ചിലപ്പോള്‍ ഇതിനെ ആഗ്രഹിച്ചു പോകുന്നസമയവുമുണ്ട്. ഓഫിസിലെയും സ്‌കൂളിലെയും തലവേദനകളില്‍ നിന്നു പലര്‍ക്കുമുള്ള രക്ഷയാണ് രണ്ടു ദിവസമെങ്കിലുമുള്ള പനി. പ്രശ്‌നങ്ങളില്‍ നിന്നൊഴിഞ്ഞ് ചുമ്മാ ടിവിയും കണ്ടു വീട്ടിലിരുന്നാ മതി. ആരും ചോദിക്കാനുമില്ല. പരമ സുഖം. ഇങ്ങനെയൊക്കെയാണെങ്കിലും കുറേ കഴിയുമ്പോള്‍ സംഗതി മാറും. നന്നായി ബോറടിച്ചു തുടങ്ങും. മാത്രമല്ല അസ്വസ്ഥതയും കൂടും. അസുഖം പെട്ടെന്നു മാറി സുഖപ്പെടാനും ആ സമയത്തെ ബോറടി മാറ്റാനും ചില വഴികളൊക്കെയുണ്ട്. ഈ സമയത്ത് ശരീരം കൂടുതല്‍ ക്ഷീണിക്കുന്നതിനാല്‍ തന്നെ,വെള്ളം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ധാരാളം വെള്ളം കുടിക്കുക. കൂടാതെ മരുന്നുകള്‍ മുറ തെറ്റാതെ കഴിക്കുകയും വേണം. തലവേദനയുണ്ടെങ്കില്‍ അധിക നേരം വായിക്കാതിരിക്കുന്നതാണ് നല്ലത്. ടിവിയും കമ്പ്യൂട്ടറും സമയം പോകാന്‍ വളരെ നല്ല മാര്‍ഗമാണ്. പക്ഷെ ഒരുപാടു നേരം കണ്ടാല്‍ തല വേദന വരാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ കുട്ടുകാരെ വിളിക്കാം. ബോറടി മാറുമെന്നു മാത്രമല്ല,അവരോടു സംസാരിക്കുന്നതു ഒരല്‍പ്പം ആശ്വാസവും സന്തോഷവും പകര്‍ന്നു തരും. ഭക്ഷണം അധികം വേണ്ട, പ്രത്യേകിച്ചും വയറു വേദനയുണ്ടെങ്കില്‍. സോഡാ,ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ചര്‍ദ്ദി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വേദന സുഖമാകും വരെ ബ്ലാങ്കറ്റോ പുതപ്പോ മറ്റോ പുതച്ച് സ്വസ്ഥമായി ഒരല്‍പ്പസമയം കിടക്കുകയോ ഉറങ്ങുകയോ ചെയ്യാം. എന്തായാലും മറ്റൊരിടത്തേക്കും പോകാനോ മറ്റു ജോലികളൊന്നും ചെയ്യാനോ ഒന്നും കഴിയാത്തതിനാല്‍ അസുഖം മാറുന്നത് വരെയുള്ള സമയം മൊത്തത്തില്‍ ഫ്രീ ആണ്. അത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാം. പനിയുള്ളപ്പോള്‍ വ്യായാമം ചെയ്യുന്ന ശീലവും വേണ്ട. ശരീരത്തിന് വിശ്രമം ആവശ്യമുള്ള സമയമാണിത്. ക്ഷീണമില്ലെങ്കില്‍ പോലും കൂടുതല്‍ സമയവും റസ്റ്റ് എടുക്കുന്നതാണ് നല്ലത്. അസുഖം പെട്ടെന്നു ഭേദമാകാന്‍ ഇത് സഹായിക്കും. രണ്ടു ദിവസത്തേക്കാള്‍ കൂടുതല്‍ സമയം പനിയുണ്ടായാല്‍ അതാകും തലവേദന എന്നു മറക്കാതിരുന്നാല്‍ നന്ന്. അതിനാല്‍ പനി വന്നാല്‍ അത് എത്രയും വേഗം ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നല്ലത്.

ക്രമരഹിത ആര്‍ത്തവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവോ, സാരമില്ല പരിഹാരമുണ്ട്

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്. പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ, മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

ആണിനെ ആണാക്കുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ സാധാരണം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനാണ് പ്രാധാന്യം കൂടുതല്‍. ആണിനെ ആണാക്കുന്ന ഹോര്‍മോണ്‍ എന്നു വേണമെങ്കില്‍ പറയാം. ഈ ഹോര്‍മോണ്‍ പല തരത്തിലും പുരുഷശരീരത്തെ സ്വാധീനിക്കുന്നുണ്ട്. പ്രധാനമായും മസിലുകളുടെ കാര്യത്തില്‍. പുരുഷശരീരത്തില്‍ മസിലുകള്‍ കൂടുതലുണ്ടാകാന്‍ കാരണം ഈ ഹോര്‍മോണ്‍ തന്നെയാണ്. മസിലുകള്‍ക്കായി സ്റ്റിറോയ്ഡുകള്‍ കുത്തിവയ്ക്കുന്ന പുരുഷന്മാരെക്കുറിച്ച് കേട്ടു കാണും. ഈ സ്റ്റിറോയ്ഡുകള്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ മാത്രമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് എല്ലുബലം കൂടും. ഇതിന് കാരണവും ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തന്നെ്. ഈ ഹോര്‍മോണ്‍ കാല്‍സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിക്കും. രക്തത്തിന്റെ അളവും പുരുഷന്മാരില്‍ അധികമാണ്. ഇതിന് കാരണവും ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തന്നെയാണ്. ഇവ രക്താണുക്കളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്മാരില്‍ ശരീരത്തില്‍ ധാരാളം രോമങ്ങളുള്ളതിന് കാരണവും ഈ ഹോര്‍മോണ്‍ തന്നെയാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ തന്നെയാണ് ഇതിനും കാരണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടെന്ന് തടിക്കാത്തതിന് കാരണവും ഈ ഹോര്‍മോണ്‍ തന്നെയാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. പുരുഷന്മാരെ ചെറുപ്പമാക്കി നില നിര്‍ത്തുന്നതിനുള്ള ഒരു കാരണവും ഈ ഹോര്‍മോണ്‍ തന്നെയാണ്. പ്രായത്തെ തടഞ്ഞു നിര്‍ത്താന്‍ ഈ ഹോര്‍മോണിന് സാധിക്കും. പല പുരുഷന്മാരിലും ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കുറയുന്നതായി കാണാറുണ്ട്. ഇത്തരക്കാര്‍ക്ക് ഹോര്‍മോണ്‍ തെറാപ്പിയും ലഭ്യമാണ്.

പ്രാതലിനു ബ്രെഡ് വേണ്ടേ വേണ്ട...

ബ്രെഡെന്നാല്‍ എളുപ്പം കിട്ടാവുന്ന ഭക്ഷണമാണ്. രാവിലെയും രാത്രിയും വേണമെങ്കില്‍ ഉച്ചയ്ക്കും വിശക്കുമ്പോഴുമെല്ലാം കഴിയ്ക്കാവുന്ന ഭക്ഷണമെന്ന ഗുണവും ബ്രഡിനുണ്ട്. പാശ്ചാത്യനെങ്കിലും ഇന്ത്യക്കാരും, മലയാളികളുടെ പോലും പതിവ് ഭക്ഷണമായിക്കഴിഞ്ഞു ബ്രഡ്. എന്നാല്‍ ബ്രഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് പറഞ്ഞു വരുന്നത്. മിക്കവാറും പേര്‍ പ്രാതലിനാണ് ബ്രെഡ് ഉപയോഗിക്കാറ്. രാജാവിനെപ്പോലെ പ്രാതലെന്ന സങ്കല്‍പത്തിന് ഇത് ചേരില്ല. കാരണം ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ നിങ്ങള്‍ക്ക് ലഭിയ്ക്കുന്നില്ല. ഇവിടെ പരിഹാരം ഗോതമ്പു ബ്രെഡാണ്. ഇതില്‍ നാരുകള്‍ അടങ്ങിയി്ട്ടുണ്ട്. ബ്രെഡില്‍ ധാരാളം ഉപ്പടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു ദോഷം. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല. തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ബ്രെഡ് എന്നറിയുക. സാധാരണ ബ്രെഡില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും ഉപ്പും പഞ്ചസാരയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു മാത്രമല്ല, തടി വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. ഇതൊരിക്കലും സമീകൃതാഹാരമെന്നു പറയാനാവില്ല. വിശപ്പു മാറ്റും എന്നു മാത്രം. പ്രത്യേകിച്ച് പ്രാതല്‍ കഴിയ്ക്കുന്നത് വലിയൊരു ഇടവേളയ്ക്കു ശേഷമായതിനാല്‍ സമീകൃതാഹാരമാണ് ശരീരത്തിനു വേണ്ടത്. ദിവസം മുഴുവനുമുള്ള ഊര്‍ജം ശരീരം നേടുന്നതും ഇതുവഴിയാണ്. അപ്പോള്‍ ബ്രെഡ് കഴിയ്ക്കുന്നതു കൊണ്ട് ഗുണമില്ലെന്നര്‍ത്ഥം. എന്നാല്‍ പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ഇനിമുതല്‍ എപ്പോള്‍ വിശന്നാലും ബ്രെഡ് തിന്നുന്ന പതിവ് അവസാനിപ്പിക്കുന്നതാണു നല്ലത്.

തടി കൂടിയാലും വിഷമിക്കേണ്ട...

അങ്ങനെ തടിയന്മാര്‍ക്കു സന്തോഷിക്കാനൊരു വാര്‍ത്ത വരുന്നു. അമിതവണ്ണം ആപത്ത്. പലതരം അസുഖങ്ങള്‍ ഉണ്ടാകും എന്നൊക്കെ മാത്രമായിരുന്നു ഇത്രയും കാലം പറഞ്ഞിരുന്നത്. പുതുവര്‍ഷത്തില്‍ ശരീരഭാരം കുറയ്ക്കുമെന്നു പ്രതിജ്ഞ എടുത്തവര്‍ അല്‍പ്പം ആലോചിച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. കാരണം അമിതവണ്ണമുള്ളവര്‍ക്ക് ആയുസ് കൂടുമെന്നു പുതിയ പഠനം പുറത്തു വന്നിരിക്കുന്നു. വണ്ണം കൂടുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും ആയുസു വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ജേണല്‍ ഒഫ് അമെരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ഇരുപത്തഞ്ചിനും 29.5നും ഇടയിലുള്ളവര്‍ സാധാരണ ശരീരഭാരമുള്ളവരേക്കാള്‍ കുറച്ചു കൂടുതല്‍ കാലം ജീവിച്ചിരുന്നുവെന്നു ഗവേഷകര്‍ പറയുന്നു. ഒന്നോ രണ്ടോ പേരെ മാത്രം നിരീക്ഷിച്ചു കണ്ടെത്തിയ കാര്യമല്ല. ഇന്ത്യ, അമെരിക്ക, കാനഡ, യൂറോപ്പ്, ആസ്‌ട്രേലിയ, ചൈന, തായ്വാന്‍, ജപ്പാന്‍, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു ദശലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണു അമിതവണ്ണത്തിന്റെ മേന്മ തിരിച്ചറിഞ്ഞിരിക്കുന്നത്. 

കുറച്ചു ഭാരം കൂടുതലുള്ളതു ആരോഗ്യത്തെ അനുകൂലമാക്കി നിര്‍ത്തുന്നതെങ്ങനെ എന്നൊക്കെ പഠനത്തില്‍ പറയുന്നുണ്ട്. എന്തായാലും പണ്ടു തൊട്ടേ പറഞ്ഞുവച്ച കാര്യങ്ങള്‍ പുതിയ പഠനത്തില്‍ മാറിത്തുടങ്ങുന്നു. അമിതവണ്ണവും ആരോഗ്യത്തിന്റെ ലക്ഷണമായി അവതരിപ്പിക്കപ്പെടുന്നു. ഇനിയാരെങ്കിലും ടാ തടിയാ എന്നു വിളിച്ചാല്‍, ഞാന്‍ ഇങ്ങനൊക്കെ കുറച്ചുകാലം കൂടുതല്‍ ജീവിക്കും ഭായ് എന്നൊരു മറുപടി ധൈര്യമായി പറയാം. ഇപ്പോള്‍ ഒരു പഠനത്തിന്റെ പിന്തുണയുമുണ്ടല്ലോ...

ചിരിക്കു മറിഞ്ഞോളു ആരോഗ്യം കൂടും

മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നു പറഞ്ഞാല്‍ തന്നെ ഭാഗ്യമാണ്. അപ്പോള്‍ ഇത് ആരോഗ്യത്തിനു കൂടി സഹായിക്കുമെങ്കിലോ...

 • ചിരി മാനസികസമ്മര്‍ദം ഇല്ലാതാക്കാനും ലഘൂകരിക്കാനും സഹായിക്കുന്നു.
 • ശരീരത്തിലെ രക്തചംക്രമണം കൂട്ടാന്‍ സഹായിക്കും.
 • അമിത രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ കുറയ്ക്കാന്‍ ചിരി സഹായിക്കുന്നു. പേശികളുടെ പിരിമുറുക്കം കുറയ്്ക്കുന്നു.
 • ചിരിക്കുമ്പോള്‍ മുഖത്തെ പേശികള്‍ക്കു വ്യായാമം കിട്ടുന്നു.
 • പൊട്ടിച്ചിരിക്കുന്നതിലൂടെ വയറിനും ഡയഫ്രത്തിനും നല്ല വ്യായാമം കിട്ടുന്നു.
 • ശരീരത്തിലെ അധിക കലോറി നഷ്ടമാകാനും സഹായിക്കും.
 • നല്ല ചിരി ദഹനത്തിനു സഹായകരമാണ്.
 • മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ കൂടുതലായി ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ്, ചിരി കുറയ്ക്കുന്നു. എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവു കൂടുകയും ചെയ്യും.
 • രോഗപ്രതിരോധശേഷിക്കു കാരണമാകുന്ന ആന്റിബോഡികള്‍ വര്‍ധിപ്പിച്ചു രോഗപ്രതിരോധശേഷി കൂട്ടുന്നു.
 • തലച്ചോറിലേക്കു കൂടുതല്‍ എന്‍ഡോര്‍ഫിന്‍ എത്തുന്നതിനാല്‍ കൂടുതല്‍ ഉന്മേഷം കിട്ടും.

ഭക്ഷണം ക്രമീകരിക്കൂ വയര്‍ കുറയ്ക്കാം

ഇക്കാലത്ത് വയര്‍ ഒരു പ്രധാന സൗന്ദര്യപ്രശ്‌നമായി മാറിയിട്ടുണ്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും വയര്‍ ചാടുന്നത് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. മാറിയ ജീവിതസാഹചര്യങ്ങളില്‍ വ്യായമം കുറഞ്ഞതും തെറ്റായ ഭക്ഷണശീലങ്ങളുമാണ് വയര്‍ ചാടാന്‍ കാരണം. പ്രസവ ശേഷം വയര്‍ കൂടുന്നത് മിക്കവാറും സ്ത്രീകള്‍ നേരിന്ന പ്രശ്‌നമാണ്. വയര്‍ അമിതമായി ചാടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ചില വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

രാവിലത്തെ ഭക്ഷണത്തിനല്‍ നാരുകളടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ദഹനപ്രക്രിയ എളുപ്പമാക്കി വയറിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ നാരുകള്‍ ഉള്‍പ്പെട്ട ഭക്ഷണം സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയുകയും ചെയ്യും. ഇതിനുപുറമെ പഴങ്ങളും രാവിലെ കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നിര്‍ബന്ധമായും കുറയ്ക്കുക. വയറ്റിനുള്ളില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും വയര്‍ ചാടാനും ഉപ്പിന്റെ അമിതമായ ഉപയോഗം ഇടയാക്കുകയും ചെയ്യും. തൈര് ദിവസവും കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇതു സഹായിക്കും.

കൂടുതല്‍ വെള്ളം കുടിച്ചാല്‍ വയര്‍ കൂടുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ഇതിലൂടെ വയര്‍ കുറയ്ക്കാനാകും. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം. ഇത് ദഹനം അനായാസമാക്കുകയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുനോക്കിയാല്‍ ക്രമേണ വയര്‍ കുറയും.

ഹൈഹീല്‍ കാണാന്‍ സുന്ദരം, ആരോഗ്യം പോക്ക

ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ച് സുന്ദരിമാര്‍ പോകുന്നക് കാണാന്‍ ഒരഴകാണ്. എന്നാല്‍, ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഈ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഇതു ധരിക്കുന്ന മോഡേണ്‍ സ്ത്രീകള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ഒരു പരിധിവരെ അറിയാം. പക്ഷേ ഉപേക്ഷിക്കാനൊരു മടി അല്ലേ, ഹൈഹീല്‍ ചെരുപ്പുമിട്ട് തെന്നി തെന്നി നടക്കാന്‍ എല്ലാതരുണീമണികള്‍ക്കും ഇഷ്ടമുണ്ടാവും. അന്നനടയോടുള്ള ഈ പ്രണയമാണ് സുന്ദരിക്കുട്ടികളെ ഹൈഹീലിലെത്തിക്കുന്നത്.നടുവേദനയും വിരലുകള്‍ ഞെരിഞ്ഞമരുന്നതും ഒന്നും ഒരു പ്രശ്‌നമല്ല. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന മട്ടിലാണ് നടത്തം. പക്ഷേ ഈ ഫാഷന്‍ ഭ്രമം വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ഹൈഹീല്‍ ചെരുപ്പുകളിട്ടതിന്റെ ഫലമായി വൈദ്യസഹായം തേടേണ്ടിവന്നത് ഒരുപാട് പേരാണ്. പലര്‍ക്കും നടുവുളുക്കും കാല്‍കഴ ഉളുക്കുമെല്ലാമാണ് പ്രധാന പ്രശ്‌നങ്ങള്‍. ചെരുപ്പുകളില്‍ നിന്നുവീണ് മുന്‍നിരയിലെ പല്ലുകളഞ്ഞവരുമുണ്ട്.ഹൈഹീലുപയോഗിക്കുന്ന 60% പേര്‍ക്കും കാലില്‍ വേദയുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതൊക്കെയാണെങ്കിലും ഹൈഹീല്‍ ഉപേക്ഷിക്കാന്‍ ആരും തയ്യാറാവുന്നില്ല.

യോഗയിലൂടെ സ്‌ട്രോക്കിനെ നിയന്ത്രിക്കാം

സ്‌ട്രോക്കിന് തടയിടാന്‍ യോഗയ്ക്ക് കഴിയും. തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കാനും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും യോഗകൊണ്ടാവും.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു മന്ദീഭവിക്കുകയോ ഭാഗികമായി നിലയ്ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌ക്കാഘാതം. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഇതുമൂലം ശരീരം പൂര്‍ണമായോ ഭാഗികമായോ തളര്‍ന്നുപോയേക്കാം.

മാനസിക പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങിയവയൊക്കെ ക്രമേണ സ്‌ട്രോക്കിലേക്ക് നയിക്കാം. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ യോഗയിലൂടെയും ഈ രോഗത്തെ ചെറുത്തു നിര്‍ത്താന്‍ സാധിക്കും. അതിനു കഴിയുന്ന യോഗാമുറകള്‍ പരിചയപ്പെടുക. എന്നാല്‍ വായിച്ചോ മറ്റുള്ളവര്‍ പറഞ്ഞോ കേട്ട അറിവു വച്ച് ഇത് അഭ്യസിക്കരുത്. യോഗയുടെ ശരിയായ ഫലം ലഭിക്കണമെങ്കില്‍ വിദഗ്ധ മേല്‍നോട്ടം കൂടിയേ തീരു.

പത്മാസനം

ഇരുകാലുകളും നീട്ടിനിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഇടത്തേതുടയുടെ മുകളില്‍ വയ്ക്കുക. അതേപോലെ ഇടുതുകാല്‍ മടക്കി വലത്തെ തുടയുടെ മുകളിലും വയ്ക്കുക. ഇരുകാലുകളുടെയൃം ഉപ്പൂറ്റി അടിവയറിനോടു ചേര്‍ന്നിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്ന് ഇരു കൈകളും നീട്ടി അതാതു വശത്തെ കാല്‍മുട്ടുകളില്‍ വയ്ക്കുക. തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും അഗ്രങ്ങള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കുക. ശേഷിക്കുന്ന വിരലുകളെല്ലാം മടക്കാതെയും ചേര്‍ത്തും വയ്‌ക്കേണ്ടതാണ്. അതിനു ശേഷം നട്ടെല്ലു നിവര്‍ന്നിരുന്ന് സാവധാനം ശ്വാസം എടുക്കുകയും വിടുകയുംചെയ്യണം. ഇതുപോലെ കാലുകള്‍ മാറ്റിവച്ചു ചെയ്യുക.

ഗുണങ്ങള്‍

ധ്യാനത്തിലിരിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ആസനമാണിത്. ശരീരത്തിന് സ്ഥിരതയും മനസിന് നിയന്ത്രണവും ഏകാഗ്രതയും ലഭിക്കുന്നു. ഉദരസംബന്ധമായ എല്ലാരോഗങ്ങള്‍ക്കും ഉത്തമപ്രതിവിധിയാണിത്.

ഭുജംഗാസനം

ഇരുകാലുകളും ചേര്‍ത്തുവച്ച് തറയില്‍ കമിഴ്ന്നു കിടക്കുക. താടി തറയില്‍ പതിഞ്ഞിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ശേഷം ഇരു കൈകളും തോളുകളുടെ താഴെ നിലത്ത് ഉപ്പിച്ചുവയ്ക്കുക. അതോടൊപ്പം സാവധാനം ശ്വാസം എടുത്തുകൊണ്ട് നെഞ്ചും തലയും തറയില്‍ നിന്നും ഉയര്‍ത്തുകയും സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇത്തരത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് തവണ ആവര്‍ത്തിക്കാവുന്നതാണ്. ഉയരുമ്പോള്‍ അടിവയര്‍ തറയില്‍ നിന്നുയര്‍ത്താതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗുണങ്ങള്‍

അരക്കെട്ടും അതിനോടുനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നു. ദഹനനേന്ദ്രിയവ്യൂഹങ്ങള്‍ക്കു നല്ല ആയാസം ലഭിക്കും.. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിവ നിശേഷം മാറുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. കൈകളും പുറത്തെ പേശികളും ശക്തമാകുന്നു. ഇതുമൂലം സ്‌ട്രോക്കിനെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നു.

വ്യാഘ്രാസനം

ഇരുകാലുകളും കൈകളും തറയില്‍ ഊന്നി കുട്ടികള്‍ ആനകളിക്കാന്‍ നില്‍ക്കുന്നതുപോലെ നില്‍ക്കുക. ഇരുകൈകളും തോളുകളുടെ അകലത്തിലായിരിക്കണം തറയില്‍ കുത്തുവാന്‍. അതേപോലെ ഇരുകാല്‍മുട്ടുകളും. തുടര്‍ന്ന് ശ്വാസമെടുത്തുകൊണ്ട് നടു താഴ്ത്തുകയും തല മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുക. അതോടൊപ്പം വലതുകാല്‍ പുറകോട്ട് ഉയര്‍ത്തുകയും ചെയ്യുക. ഉടന്‍ ശ്വാസം വിട്ടുകൊണ്ട് നടുവ് മുകളിലേക്ക് ഉയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക. അതോടൊപ്പം കാല്‍മുട്ട് മടക്കി മുന്നോട്ട് കൊണ്ടുവന്ന് നെറ്റിയില്‍ മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവര്‍ത്തിക്കുക. ഇതേപോലെ ഇടുതുകാലും ആവര്‍ത്തിക്കാവുന്നതാണ്.

ഗുണങ്ങള്‍

വാതസംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടുന്നു. കഴുത്തിനും തോളുകള്‍ക്കും നട്ടെല്ലിനും നല്ല അയവും ബലവും ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ഉദരാന്തര്‍ഭാഗത്തുള്ള മുഴുവന്‍ അവയവങ്ങള്‍ക്കും നല്ല വ്യായാമം ലഭിക്കുന്നു. കൂടാതെ കാലുകളിലെയും കൈകളിലെയും നീര്‍ക്കെട്ടുകള്‍ നിശേഷം മാറുകയും ചെയ്യുന്നു.

അടിവയര്‍ ഒതുങ്ങിക്കിട്ടുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം കിട്ടുന്നു. സ്‌ട്രോക്കിനു കാരണമാകുന്ന പല രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്.

വൃക്ഷാസനം

കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച് വിരിപ്പില്‍ നിവര്‍ന്നു കിടക്കുക. വലതുകാല്‍ മടക്കി സാവധാനം ഇരു കൈകളും ഉപയോഗിച്ച് വലതുകാലിന്റെ പാദത്തില്‍ പിടിച്ച് ഇടുതുകാലിന്റെ തുടയുടെ മുകളില്‍ ചേര്‍ത്തു ഉറപ്പിച്ചുവയ്ക്കുക. ഇപ്പോള്‍ വലതുകാലിന്റെ ഉപ്പൂറ്റി വൃഷണത്തിന്റെ അടിയില്‍ ചേര്‍ന്നിരിക്കണം.പിന്നീട് രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി തൊഴുതുപിടിക്കുക. ആ നിലയില്‍ നിന്നും സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതേപോലെ അടുത്ത കാലും ചെയ്യേണ്ടതാണ്. രണ്ടോ മൂന്നോ മിനിട്ട് ഇത് ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

ഏകാഗ്രതയ്ക്ക് അനുയോജ്യമായ ആസനമാണിത്. ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നതിനു വളരെയധികം സഹായിക്കുന്നു ജനനേന്ദ്രിയഭാഗങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിക്കിട്ടുന്നു. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നു.

ഉഷ്ട്രാസനം

വരിപ്പില്‍ മുട്ടുകുത്തി നിവര്‍ന്നു നില്‍ക്കുക. കാല്‍മുട്ടുകളും കാല്‍പാദങ്ങളും ഒരടി അകലയത്തില്‍ വയ്ക്കുക. കാല്‍പാദങ്ങള്‍ രണ്ടും തറയില്‍ പതിഞ്ഞിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം സാവധാനം ശ്വാസമെടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് അതാതു വശത്തെ കൈകള്‍ അതാതു വശത്തെ കാലുകളുടെ ഉപ്പൂറ്റിയില്‍ പിടിക്കുക. അതോടൊപ്പം നടു മുന്നോട്ട് തള്ളിയും തല പിന്നിലേക്ക് വളച്ചു വച്ചും നിന്ന് സാവധാനം ശ്വാസമെടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവരുമ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കാവുന്നതാണ്. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കണം.

ഗുണങ്ങള്‍

ഹൃദയത്തിനും ശ്വാസകോശത്തിനും നല്ല വികാസവും ആരോഗ്യവും ലഭിക്കുന്നു. അതുകൊണ്ട് രക്തചംക്രമണം ക്രമീകരിക്കപ്പെടുകയും ശുദ്ധരക്തം വേണ്ടത്ര ലഭിക്കുകയും ചെയ്യുന്നു. നട്ടെല്ലിന് പിന്നോട്ട് നല്ല വളവു ലഭിക്കുന്നതുകൊണ്ട് നടുവേദനക്ക് ശമനം ലഭിക്കുന്നു. യുവത്വം നിലനില്‍ക്കുകയും ചെയ്യുന്നു. എപ്പിലപ്‌സി, മാനസിക രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് ഈ ആസനം. കണ്ണുകളെ തിമിര ബാധയില്‍ നിന്നും മോചിപ്പിക്കുന്നു. ദീപനാവയവങ്ങള്‍ ശക്തിപ്പെടുകയും ഉദരരോഗത്തിനു ശമനം ലഭിക്കുകയും ചെയ്യുന്നു. സ്‌ട്രോക്കു വരുന്നതില്‍ നിന്നും ശരീരത്തെ വളരെയധികം സഹായിക്കുന്ന യോഗാസനമാണിത്.

വൃശ്ചികാസനം

തറയില്‍ ഒരു വിരിപ്പു വിരിച്ച് അതില്‍ കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച് കമിഴ്ന്നു കിടക്കുക. താടി തറയില്‍ പതിഞ്ഞിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം രണ്ടു കൈകളും തോളുകളുടെ താഴെ തറയില്‍ ഇരു വശങ്ങളിലും ഉറപ്പിച്ചു വയ്ക്കുക.

തുടര്‍ന്ന് ശ്വാസം എടുത്തുകൊണ്ട് നെഞ്ചും തലയും ഉയര്‍ത്തുക. കൈകളുടെ മുട്ടുകള്‍ നിവര്‍ന്നു വരുന്നതുവരെ ശരീരം ഉയര്‍ത്തുക. അതോടൊപ്പം ഇരുകാലുകളും പുറകോട്ടു മടക്കി പാദങ്ങള്‍ രണ്ടും ചേര്‍ത്തു തലയില്‍ സാവധാനം പതിച്ചു വയ്ക്കുക. ഈ നിലയില്‍നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ബുദ്ധിമുട്ടുവരുമ്പോള്‍ പൂര്‍വസ്ഥതിയെ പ്രാപിക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാവുന്നതാണ്.

ഗുണങ്ങള്‍

ഹൃദയത്തിനും ശ്വാസകോശത്തിനും ആമാശയത്തിനും നല്ലരീതിയിലുള്ള പ്രവര്‍ത്തനം കിട്ടുന്നു. അരക്കെട്ട്, അടിവയറ് അതിനോടനുബന്ധിച്ചുള്ള അവയവങ്ങള്‍ എന്നിവ ശക്തമാകുന്നു. നട്ടെല്ലിനു പൂര്‍ണമായ വളവുലഭിക്കുന്നതു മൂലം നടുവേദന നിശേഷം മാറുന്നു. ശ്വാസകോശത്തിനു ശക്തി വര്‍ധിക്കുന്നതുമൂലം ആസ്ത്മയും ക്ഷയവും മാറുന്നു. പാന്‍ക്രിയാസിനു നല്ല രീതിയിലുള്ള പ്രവര്‍ത്തനം കിട്ടുന്നു. ശരീരത്തിലെ എല്ലാ ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം സുഗമമാകുന്നതുകൊണ്ട് സ്‌ട്രോക്കിനുള്ള സാധ്യത കുറയുന്നു.

പവനമുക്താസനം

കാലുകള്‍ രണ്ടും ചേര്‍ത്തും നീട്ടിയും വിരിപ്പില്‍ മലര്‍ന്നു കിടക്കുക. ഇരുകൈകളും അതാതുവശത്ത് കമിഴ്ത്തിവയ്ക്കുക.ശ്വാസം എടുത്തുകൊണ്ട് ഇരുകാലുകളും ഉയര്‍ത്തി മടക്കി ഇരു കൈകള്‍കൊണ്ടും കാലില്‍ കോര്‍ത്തു പിടിക്കുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് തലപൊക്കി താടി കാല്‍മുട്ടില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. അതേപോലെ സാവധാനം ശ്വാസം എടുത്തുകൊണ്ട് തല താഴ്ത്തുകയും ചെയ്യുക. ഇങ്ങനെ പത്തുതവണ ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

നട്ടെല്ലിനും കഴുത്തിലെ കശേരുക്കള്‍ക്കും അയവും ബലവും ലഭിക്കുന്നു. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ മുതലായവ നിശേഷം മാറിക്കിട്ടുന്നു. നടുവേദനയ്ക്കു ശമനവും ഉണ്ടാകുന്നു. സന്ധിവാതവും മൂലസന്ധികള്‍ക്കുണ്ടാകുന്ന വേദനയും

കുറയുന്നു. നട്ടെല്ലിന്റെ പുറകോട്ടുള്ള വളവ് കുറയുന്നു. തലയ്ക്കും കണ്ണിനും നല്ലരീതിയില്‍ രക്തയോട്ടം ലഭിക്കുകയും ചെയ്യുന്നു.

ധനുരാസനം

ഇരുകാലുകളും നീട്ടി വിരിപ്പില്‍ കമിഴ്ന്നു കിടക്കുക. കാലുകള്‍ ഒന്നരയടിയോളം അകലത്തിലും കൈകള്‍ ശരീരത്തിന്റെ ഇരുവശങ്ങളിലും കമിഴ്ത്തി വയ്‌ക്കേണ്ടതുമാണ്. ഇനി ഇരുകാലുകളും പിന്നിലേക്ക് മടക്കി കൈകള്‍ കൊണ്ട് കാല്‍പാദങ്ങളില്‍ പിടിക്കുക. അതിനുശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട് നെഞ്ചും തലയും ഉയര്‍ത്തുകയും ആ നിലയില്‍ ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇങ്ങനെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കണം.

ഗുണങ്ങള്‍

കുടവയര്‍ ചുരുങ്ങുന്നു. ജനനേന്ദ്രിയത്തിനും അതിനോട് അനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നതിനും ഈ യോഗാസനം സഹായിക്കുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. അരക്കെട്ടും അതിനോട് അനുബന്ധിച്ചുള്ള അവയവങ്ങളും ശക്തമാകുന്നു. സന്ധിവാതത്തെതുടര്‍ന്നുണ്ടാകുന്ന വേദനകള്‍ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു.

പര്‍വതാസനം

ഇരുകാലുകളും നീട്ടിനിവര്‍ന്നിരിക്കുക. വലതുകാല്‍ മടക്കി ഇടത്തേ തുടയുടെ മുകളില്‍ കയറ്റി വയ്ക്കുക. അതേപോലെ ഇടതുകാല്‍ മടക്കി വലത്തെ തുടയുടെ മുകളിലും കയറ്റി വയ്ക്കുക. ഇരുകാലുകളുടെയും ഉപ്പൂറ്റി അടിവയറിനോട് ചേര്‍ന്നിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്ന് ഇരു കൈകളും നെഞ്ചിനു നേരെ തൊഴുതു പിടിക്കുകയും ശ്വാസം എടുത്തുകൊണ്ടു സാവധാനം ഇരുകൈകളും മുകളിലേക്കുയര്‍ത്തുക. അപ്പോള്‍ കൈകള്‍ തലയുടെ ഇരുവശത്തും ചേര്‍ന്നിരിക്കുകയും കൈമുട്ടുകള്‍ മടങ്ങാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. ഈ നിയില്‍ നിന്നു സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോള്‍ ഇരുകരങ്ങളും താഴ്ത്തിയിടുക. വീണ്ടും കാലുകള്‍ തിരിച്ചുവച്ചും ഇതേപോലെ ചെയ്യണം.

ഗുണങ്ങള്‍

ശ്വാസകോശത്തിനും ഹൃദയത്തിനും നല്ല വികാസം ലഭിക്കുന്നു. വാതസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുകയും ചെയ്യുന്നു. പുറത്തെയും അരക്കെട്ടിലെയും മസിലുകള്‍ ശക്തമാകുന്നു. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു. തുടയുടെ അമിതമായ തടിപ്പ് കുറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. നടുവേദന പൂര്‍ണമായി മാറുന്നു. ഇടുപ്പു വേദനയും മാറുന്നു.

നല്ല ലൈംഗികതയ്ക്ക് നല്ല ജീവിതശൈലി

ഇന്നു കാണുന്ന പല ലൈംഗിക പ്രശ്‌നങ്ങളുടെയും കാതലായ പ്രശ്‌നം ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ്. ശരിയായ ജീവിതശൈലി നല്ല സെക്‌സിന് വഴിയൊരുക്കുന്നു.ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായ ശക്തി വിശേഷത്തെയാണ് ത്രിദോഷങ്ങള്‍ എന്നു ആയുര്‍വേദം നിര്‍വചിക്കുന്നത്. ത്രിസ്ഥൂണങ്ങള്‍ എന്ന് അറിയപ്പെടുന്ന ഇവയുടെ കര്‍മ്മഫലമായ സുസ്ഥിതിയാണ് ആരോഗ്യത്തിന് കാരണം. കര്‍മ്മഫലങ്ങളായ ശക്തിവിശേഷങ്ങളായ ത്രിദോഷങ്ങള്‍, ലൈംഗിക സംരക്ഷണ ഠടകങ്ങളാണ് ഇവയ്ക്ക് പ്രകടമാകുന്നിന് ശരീരത്തിന്റെ രചനാപരമായ ഏഴ് ഘടകങ്ങളാല്‍ നിര്‍മിതങ്ങളാണ്. ഇവയാണ് സപ്ത ധാതുക്കള്‍. ശരീരത്തില്‍ ആരോഗ്യത്തെ നിലനിര്‍ത്തുന്നത് ഈ സപ്ത ധാതുക്കളാണ്. ഇതില്‍ പ്രധാനമാണ് ആഹാരം, നിദ്ര, ബ്രഹ്മചര്യം. ഇവയെ ത്രയഉപസ്തംഭങ്ങള്‍ എന്നു പറയുന്നു. ഇവയുടെ ഹിതവും മിതവും, അതായത് വേണ്ടത് വേണ്ടത്ര അളവില്‍ ആചരണം ത്രിദോഷ സന്തുലിതാവസ്ഥ നിലനിര്‍ത്തുകവഴി ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഈ മൂന്ന് ഘടകങ്ങളെയും പരിശോധിക്കുകയാണെങ്കില്‍ ഇവ മൂന്നും ഹിതവും മിതവുമായ അളവില്‍ സ്വാസ്ഥ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മനസിലാവും. എന്നാല്‍ ഇവയുടെ അമിതവും അത്യല്‍പ്പവും സ്വസ്ഥ്യനാശത്തിന് കാരണമാകും.

ബ്രഹ്മചര്യം

ഭാഷാപരമായി ലൈംഗികമായ ഒഴിഞ്ഞുനില്‍പ്പ് എന്നര്‍ഥം വരുമെങ്കിലും ഇവിടെ ബ്രഹ്മചര്യം സാങ്കേതികമായി ലൈംഗിക സ്വഭാവത്തെ അഥവാ ശീലത്തെ സൂചിപ്പിക്കുന്നു. ആരോഗ്യസംരക്ഷണത്തില്‍ ലൈംഗിക ശീലങ്ങള്‍ക്ക് പരമപ്രധാനമായ സ്ഥാനമാണ് ആയുര്‍വേദം കല്‍പ്പിച്ചിരിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാകും.

വംശവര്‍ധനവ് ഉറപ്പുവരുത്തുന്നതിന് ജീവജാലങ്ങള്‍ക്ക് എന്നപോലെ മനുഷ്യനും പ്രകൃത്യാ ലഭിച്ചിട്ടുള്ള വാസനാവിശേഷമാണ് ലൈംഗിക തൃഷ്ണ. എന്നാല്‍ വാസനകളെ പിന്‍തുടരുന്നത് കേവലം അരാജകത്വത്തിലേക്ക് നയിക്കുമെന്നതിനാല്‍ മേല്‍പ്പറഞ്ഞ വാസനകളെ ആരോഗ്യകരമായി ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ആയുര്‍വേദം തിരിച്ചറിയുന്നു. ഈ ക്രമപ്പെടുത്തലുകളെയാണ് ബ്രഹ്മചര്യംകൊണ്ട് ഉദ്ദേശിക്കുന്നത്.ലൈംഗികത ആയുര്‍വേദത്തില്‍

ലൈംഗികത കേവലമൊരു ശാരീരിക ചോദനയല്ല, മറിച്ച് ഒരു സ്വാഭാവിക ജൈവപ്രതികരണമായാണ് ആയുര്‍വേദം അംഗീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഇതിന്റെ മാനസികവും ശാരീരികവും ആധ്യാത്മികവുമായ തലങ്ങളെയും ആയുര്‍വേദം തിരിച്ചറിയുന്നു. മനുഷ്യന്റെ ശാരീരിക ചയാപചയ പ്രക്രിയകളുടെ (മെറ്റബോളിസം) ഭാഗമായി ഉളവാകുന്ന സ്വാഭാവിക പ്രവര്‍ത്തനോന്മുഖ അവസ്ഥാ വിശേഷങ്ങളെ വേഗങ്ങളെന്നു പറയുന്നു. വിശപ്പ്, ദാഹം, നിദ്ര, മലമൂത്രവിസര്‍ജനം, കണ്ണീര്‍ എന്നിവപോലെ ഒരു വേഗമായി ലൈംഗികതൃഷ്ണയേയും ആയുര്‍വേദം കണക്കാക്കുന്നു. മേല്‍പ്പറഞ്ഞ വേഗങ്ങള്‍ ബലാല്‍ക്കാരമായി പ്രവര്‍ത്തിക്കുന്നതും തടസപ്പെടുത്തുന്നതും ആരോഗ്യത്തിന് വിഘാതമുണ്ടാക്കുന്നവയാണ്. ലൈംഗിക തൃഷ്ണ അഥവാ ശുക്ലവേഗം തടുക്കുവാനും ബലം പ്രയോഗിച്ച് പ്രവര്‍ത്തിപ്പിക്കുവാനും പാടില്ലാത്ത വേഗമാണ്. ആഹാരത്തിന്റെ പരിണാമപ്രക്രിയയുടെ ഭാഗമയി സ്വാഭാവികമായി പരിണമിച്ചുവരുന്ന ശുക്‌ളധാതു മാനസികവും പാരിസ്ഥിതികവുമായ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. (ശുക്ലമെന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുല്‍പാദനപരമായ അംശമായാണ് ആയുര്‍വേദം അനുശാസിക്കുന്നത്). ലൈംഗിക പ്രക്രിയ നിര്‍വഹണം സകല ഇന്ദ്രിയങ്ങള്‍ക്കും സുഖകരമായ അനുഭവത്തെ അല്ലെങ്കില്‍ ആനന്തത്തെ പ്രദാനം ചെയ്യുന്നു എങ്കിലു കൃത്യനിര്‍വഹണത്തിനുള്ള കര്‍മ്മേന്ദ്രിയമാണ് ഉപസ്തം.

ശുകഌാതുവിന്റെ പോഷണത്തെ ചെയ്യുന്ന മൂര്‍ത്തവും അമൂര്‍ത്തവുമായ ദ്രവ്യങ്ങളുടെ വിശേഷ സ്വഭാവത്തെ വൃഷ്യപ്രഭാവം എന്നു പറയുന്നു. ഇവ ആഹാരങ്ങളോ, ഔഷധങ്ങളോ ചിന്തകളോ ഗന്ധവിശേഷങ്ങളോ, കാഴ്ചകളോ, സ്പര്‍ശങ്ങളോ, രുചികളോ, സാഹചര്യങ്ങളോ എന്തുമാകാം. മനസിനെ ഉണര്‍ത്തുകയും അതുവഴി ശരീരത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്ന എന്തും ശുക്ലപുഷ്ടികരമായി കണക്കാക്കുന്നു. അതിനാല്‍ തന്നെ സങ്കല്‍പ്പത്തെ ഏറ്റവും ശക്തമായ വൃഷ്യദ്രവ്യമായി കരുതുന്നു. ഇത് ലൈംഗികതയില്‍ മാനസിക ഘടകങ്ങള്‍ക്കുള്ള സ്വാധീനത്തെ വ്യക്തമാക്കുന്നു. ലൈംഗികതയില്‍ കലകളുടെയും മാനസികാവസ്ഥകളുടെയും പശ്ചാതലങ്ങളുടെയും സ്വാധീനം ആയുര്‍വേദം വ്യക്തമാക്കുന്നു.

ലൈംഗിക ശേഷി സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വാജീകരണം എന്ന പ്രത്യേക വിഭാഗം തന്നെ ആയുര്‍വേദത്തിലുണ്ട്. (അഷ്ടാംഗങ്ങളിലൊന്ന്). ഇന്ന് കേരളത്തില്‍വളരെയധികം ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയായി ഇത് മാറിക്കൊണ്ടിരിക്കുന്നു. ദ്ര്യവ്യ ചികിത്സ വാജീകരണ ചികിത്സയുടെ നിസാര അംശമായിരിക്കേ, ദ്ര്യവ്യ ചികിത്സയുടെയും വാജീകരണ ചികിത്സയുടെയും ചതിക്കുഴിയില്‍ ധാരാളം ആളുകള്‍ അകപ്പെട്ടുപോകുന്നുണ്ട്. എന്നാല്‍ വാജീകരണം എന്നത് കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിലേക്കോ, അല്ലെങ്കില്‍ വൈകൃതത്തിലേക്കോ ഉള്ള സമ്മതപത്രമല്ല.

ലൈംഗിക ചര്യ ആയുര്‍വേദത്തില്‍

ആഹാരത്തിന്റെയും നിദ്രയുടെയും കാര്യത്തിലെന്നപോലെ ലൈംഗികവൃത്തിയിലും വ്യക്തമായ ക്രമീകരണം അഥവാ അനുശാസനങ്ങള്‍ ആയുര്‍വേദം മുന്നോട്ടുവയ്ക്കുന്നു. എപ്രകാരം വേണ്ടയളവില്‍ വേണ്ടപോലെയുള്ള വിധിവിഹിതമായ ആഹാരവും നിദ്രയും ശരീരത്തിന് ആരോഗ്യം പകരുന്നുവോ അപ്രകാരമുള്ള ലൈംഗികജീവിതം ആരോഗ്യം പകരുന്നു. അമിതാഹാരവും അല്‍പാഹാരവും നിഷിദ്ധാഹാരവും ആരോഗ്യത്തെ തകര്‍ക്കുപോലെ തെറ്റായ ലൈംഗികശീലങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. പ്രത്യുല്‍പാദന ലൈംഗികത എന്നും ആനന്തദായകമായ ലൈംഗികത എന്നും ലൈംഗികതയെ തിരിക്കുകയാണെങ്കില്‍ രണ്ടിനും അത്യന്താപേക്ഷിതമായ ഘടകം മാനസികമായ ഭാവമാണ്. പരസ്പരമുള്ള, ആത്മാര്‍ഥവും അഗാധമായ സ്‌നേഹവും സൗഹാര്‍ദവും ഊഷ്മളവും സഫലവുമായ ഒരു പ്രക്രിയയിലൂടെ ലൈംഗികതയെ ഒരാധ്യാല്‍മിക തലത്തിലേക്ക് ഉയര്‍ത്തുന്നു. എന്നാല്‍ തിരിച്ചാണെങ്കില്‍ അതിനെ ഏറ്റവും അധമമായ വികാമായി അധപതിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മാനസികമായ തിരുത്തല്‍ അസാമാന്യമായ ഈ ലൈംഗിക സിന്ധിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ദേശകാല പരിഗണനയോടു കൂടിയുള്ള ആരോഗ്യപരമായ നിറദേശങ്ങള്‍ക്ക് അനുസൃതമായും ധര്‍മ്മനിഷ്ഠമായ ലൈംഗികതയാണ് ആയുര്‍വേദം അനുശാസിക്കുന്നത്. ദേശകാലങ്ങള്‍ അനുസരിച്ച് ശരീരത്തിലും മറ്റും വരുന്ന വ്യതിയാനങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്. ശീതകാലങ്ങളില്‍ പൊതുവേ വാജീകരണ ഔഷധങ്ങള്‍ സേവിച്ചുകൊണ്ട് താരതമ്യേന കൂടുതല്‍ ഉണര്‍വോടെ ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാവുന്നതാണ്. എന്നാല്‍ ഉഷ്ണകാലത്ത് ശരീരബലം കുറയുന്ന അവസരമായതിനാല്‍ കര്‍ശന നിയന്ത്രണത്തോടെ മാത്രമേ ലൈംഗിക പ്രക്രിയയില്‍ ഏര്‍പ്പെടാന്‍പാടുള്ളു (പതിനഞ്ച് ദിവസത്തില്‍ ഒരിക്കലോ മറ്റോ). എന്നാല്‍ സമശീതോഷ്ണമായ കാലത്ത് താരതമ്യേന അയവോടു കൂടിയ ലൈംഗിക സ്വാതന്ത്ര്യം ആസ്വദിക്കാവുന്നതാണ്(മൂന്നു ദിവസത്തിലൊരിക്കല്‍). പ്രത്യുല്‍പാദന ലൈംഗികതയുടെ കാര്യത്തില്‍ ശാരീരികവും മാനസികവുമായ തയാറെടുപ്പോടെ വൃഷ്യമായ ആഹാര വിഹാരങ്ങളുടെ പിന്തുണയോടെയുള്ള ലൈംഗിക ജീവിതം ആത്യന്തപരമായി കുടുംബപരവും സാമൂഹ്യപരവുമായ സ്വസ്ഥ്യത്തിന് സാഹചര്യമൊരുക്കുന്നു. ഈ രീതി നമ്മുടെ നാട്ടില്‍ പല സ്ഥലങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ശാന്തിമുഹൂര്‍ത്തം, പെണ്‍കുട്ടിയുടെ വീട്ടില്‍ പുതിയാപ്ലയുടെ താമസവും മറ്റും ഈ സാഹചര്യം ഉറപ്പാക്കാന്‍ വേണ്ടിയുള്ള രീതികളാണ്.

നിലനില്‍ക്കുന്ന സാമൂഹിക, ധാര്‍മിക രീതികള്‍ക്ക് വിരുദ്ധമായുള്ള ലൈംഗികത രോഗത്തിലേക്ക് നയിക്കാം. നിഷിദ്ധമായ ബന്ധങ്ങള്‍ മനസ്ഥാപങ്ങളില്‍ തുടങ്ങി, ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. രോഗാവസ്ഥകളിലും ശാരീരികമായ മറ്റ് ബുന്ധിമുട്ടുകള്‍ അനുഭവിക്കുന്ന അവസരങ്ങളിലും വാര്‍ധക്യത്തിലും ബാല്യത്തിലും ഇത് വിരുദ്ധമോ, നിഷേധമോ ആണ്. അത്യധികമായ ശാരീരിക, മാനസിക ആയാസത്തിനു ശേഷം, അത്യധികമായ ഭക്ഷണത്തിനു ശേഷം, അമിതമായി മദ്യപിച്ചതിനുശേഷവും മറ്റും ലൈംഗിക പ്രക്രിയ ഒഴിവാക്കണം.

ചില വാജീകരണോപാധികള്‍

സാമാന്യമായി മനസിന് ഇഷ്ടമായതെന്തും പുഷ്ടികരമായ എന്തും ആഹാരമായാലും ആചാരമായാലും സാഹചര്യമായാലും എന്തും ലൈംഗികതയെ മെച്ചപ്പെടുത്തുന്നു. ഏങ്കിലും ഏറ്റവും പ്രധാനം മാനസികമായ ഭാവമാണ്. പ്രശ്‌നരഹിതമായ, ഊഷ്മളവും, പരസ്പരം സ്‌നേഹത്തിലും പരസ്പര ബഹുമാനത്തിലുമുള്ള ലൈംഗികത ആരോഗ്യകരമായി ഉന്നതതലത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കും.

സവിശേഷമായ ഗന്ധങ്ങള്‍, വിശിഷ്ടമായ വര്‍ണങ്ങള്‍, മധുരമായ സംഗീതം, സുന്ദരമായ കാഴ്ചകള്‍ എന്നിവ ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എണ്ണതേച്ചുള്ള കുളി, സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം, നെയ്യ്, വെണ്ണ, പാല്‍, ഗോതമ്പ്, മുരിങ്ങയില, മത്സ്യങ്ങള്‍, ഈന്തപ്പഴം, മുന്തിരി, ചുവന്നുള്ളി, പടവലം, കുമ്പളം തുടങ്ങിയ ആഹാര പദാര്‍ഥങ്ങളും മറ്റും ലൈംഗിക ശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. നാട്ടില്‍ ഇന്ന് ഏറെ സുലഭമായ ചക്ക, ലൈംഗിക ഉണര്‍വിന് സഹായിക്കുന്ന ആഹാര ഔഷധമാണ്.

ആരോഗ്യകരമായ ലൈംഗികതയോട് ഒപ്പം തന്നെ പരിഗണിക്കപ്പെടേണ്ട പരിഗണിക്കപ്പെടേണ്ട മറ്റൊരു വിഷയം ലൈംഗികമായ അസ്വാസ്ഥ്യത്തിന്റേതായ സാഹചര്യങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ വൈദ്യനിര്‍ദേശപ്രകാരമുള്ള ഔഷധങ്ങളുടെ പ്രയോഗം ഫലപ്രദമായി അനുഭവപ്പെട്ട് വന്നിട്ടുണ്ട്.

പെണ്‍കുട്ടികളും ജീവിതശൈലി രോഗങ്ങളും

ജീവിത ശൈലിയില്‍ ഈ അടുത്ത കാലത്ത് പെട്ടെന്നുണ്ടായ ചിലമാറ്റങ്ങള്‍ എല്ലാ സ്ത്രീകളിലും പ്രത്യേകിച്ച് കൗമാരക്കാരില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍. മാസംന്തോറുമുള്ള ആര്‍ത്തവം കൃത്യമായി ഉണ്ടാകാതിരിക്കുക, ആര്‍ത്തവ സമയത്ത് കൂടുതലായി രക്തസ്രാവം ഉണ്ടാവുക തുടങ്ങിയവയാണ് അടുത്തകാലത്തായി നമ്മുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ കൂടുതലായും സ്ത്രീകളില്‍ പൊതുവേയും കണ്ടുവരുന്ന ഒരു പ്രശ്‌നം. ഇത്തരം രോഗങ്ങളുടെ തോത് സമീപകാലത്തായി കൂടുതലായിട്ടുമുണ്ട്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം നഗരങ്ങളില്‍ ശരാശരി പുകുതിയിലധികം പെണ്‍കുട്ടികളില്‍ കണ്ടുവരുന്നുണ്ട്.

ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം എന്നി കാര്യങ്ങളിലും മാനസികനിലയിലും ഉണ്ടായ കാതലായ മാറ്റങ്ങളാണ് ഇത്തരം ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമായി കണ്ടുവരുന്നത്. ഇന്നുണ്ടാകുന്ന രോഗങ്ങളില്‍ 90 ശതമാനത്തോളവും ജീവിതക്രമത്തിലുണ്ടായ താളപ്പിഴകള്‍ മൂലമാണ്.

പരമ്പരാഗത ആഹാരശീലങ്ങളില്‍ നിന്ന് മാറി ഫാസ്റ്റ് ഫുഡുകളും കോളപോലുള്ള പാനീയങ്ങളും പൊരിച്ചതും വറുത്തതുമായ ബേക്കറിപലഹാരങ്ങളും മാംസഭക്ഷണവും നമ്മുടെ നിത്യോപയോഗ വസ്തുക്കളായി മാറിയതാണ് പെണ്‍കുട്ടികളിലെ ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഒരു പ്രധാന കാരണം. വ്യായാമ രഹിതമായ ജീവിതം മറ്റൊരു പ്രശ്‌നമാണെങ്കിലും അമിതമായ മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് ഇതിന്റെയൊക്കെ മൂലകാരണമായി തീരുന്നത്.

പഠനം അറിവുനേടല്‍ എന്നതിനേക്കാളുപരി ഉയര്‍ന്ന തൊഴില്‍ നേടാനുളള ഉപാധിയായി മാറുകയും ജോലി സമൂഹത്തില്‍ കുടുംബങ്ങള്‍ക്കുള്ള ആഭിജാത്യത്തിന്റെ അളവുകോലുകളുമായി മറുകയും ചെയ്തതോടെ ഈ രംഗത്ത് മല്‍സരം മുറുകുകയും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം എടുത്താല്‍ പെന്താത്ത ഭാരമാവുകയും ചെയ്തു. ഇത്തരം സാഹചര്യം കുട്ടികള്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. നന്നായി പഠിച്ചാല്‍ മാത്രം പോര ഒന്നാമതെത്തണം എന്ന മാതാപിതാക്കളുടെ മനോഭാവം ഒരുതരത്തില്‍ കുട്ടികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ കൗമാര മനസുകളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്.

കടുത്ത സമ്മര്‍ദ്ദത്തിന് ഇരയാകുന്ന കുട്ടികളില്‍, പ്രത്യേകിച്ച് എന്‍ട്രന്‍സിനും മറ്റുമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലത്ത് ആര്‍ത്തവക്രമക്കേടുകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. പഠനഭാരം, മല്‍സരസ്വഭാവം എന്നിവ സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന് പുറമെ ഉറക്കക്കുറവ്, വ്യായാമത്തിന്റെ അഭാവം എന്നിവയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടികളില്‍ ആര്‍ത്തവക്രമക്കേടുകള്‍ക്ക് പുറമെ അമിതവണ്ണം, ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും മറ്റും രോമക്കൂടുതല്‍ എന്നിവയും കണ്ടുവരുന്നു. ഇത് രോഗിയില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുകയും

വ്യായാമം തീരെയില്ലാത്ത ജീവിതക്രമങ്ങളും രോഗങ്ങള്‍ക്ക് ചെറിയതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്. പഠിക്കുന്ന കുട്ടികള്‍ എന്ന പരിഗണന നല്‍കി വീട്ടുജോലികളില്‍ നിന്ന് വിമുക്തരാവുന്ന ഇവര്‍ ക്‌ളാസുമുറികളിലും ട്യൂഷന്‍ ക്‌ളാസുകളിലും ഏറിയപങ്കും ചെലവഴിക്കുന്നതിനാല്‍ തികച്ചും വ്യായാമരഹിതമായ ജീവിതമാണ് നയിക്കുന്നത്. പുതിയ തലമുറയിലെ ചിലര്‍ ടൂവീലറിലും ബാക്കിയുള്ളവര്‍ ബസുകളിലും മറ്റും യാത്രപതിവാക്കുകമൂലം നടത്തം എന്ന സ്വാഭാവിക വ്യായാമം പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമാകുന്നു. വ്യായാമക്കുറ്വും കൊഴുപ്പേറിയ ഭക്ഷണശീലവും ചേര്‍ന്ന് തടികൂടാനിടയാകുകയും ചെയ്യുന്നു.

മുമ്പ് വിശേഷദിവസങ്ങളിലോ വിരുന്നുകാര്‍ വരുമ്പോഴോ മാത്രം വീടുകളില്‍ പാചകം ചെയ്തിരുന്ന കോഴിയിറച്ചികൊണ്ടുള്ള വിഭവങ്ങള്‍ നിത്യഭക്ഷണമായതും ആരോഗ്യപ്രശ്‌നങ്ങള്‍ കൂട്ടിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ ഹോര്‍മോണുകളും മറ്റും നല്‍കി പെട്ടെന്ന് വളര്‍ത്തിയെടുക്കുന്ന ബ്രോയിലര്‍ലഗോണ്‍ കോഴികള്‍ ഉണ്ടാക്കുന്ന കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വിദഗ്ദര്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്തായാലും ഇവ പതിവായി കഴിക്കുന്നവരില്‍ നിരവധി രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്.

ഈ രോഗത്തിന്റെ ചികില്‍സയുടെ ഒരു പ്രധാനഭാഗം ജീവിതശൈലിയില്‍ മാറ്റം വരുത്തുകതന്നെയാണ്.

ശരിയായ രീതിയിലുള്ള ഭക്ഷണം, പതിവായ വ്യായാമം, യോഗ എന്നിവയാണ് മരുന്നുകള്‍ക്കൊപ്പം നിര്‍ദ്ദേശിക്കാറുള്ളത്.

എരുവ്, പുളി എന്നിവ പരമാവധി ഒഴിവാക്കുക, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും ഉപേക്ഷിക്കുക, ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചൂടാക്കി ഉപയോഗിക്കാതിരിക്കുക, മാംസഭക്ഷവും മുട്ടയും ഒഴിവക്കുക എന്നിവയാണ് വേഗത്തിലുള്ള രോഗശമനത്തിന് ആവശ്യമായിട്ടുള്ളത്.

തടി കുറയ്ക്കാന്‍ ബ്ലാക്ക് ടീ

നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പാലില്ലാത്ത ചായ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. കാരണം കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു പശുവിന്‍പാല്‍ കൂട്ടിക്കലര്‍ത്തുന്നതോടെ ഇല്ലാതെയാകുമെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ . ചായയുടെ കൊഴുപ്പിനെതിരേ പ്രവര്‍ത്തിക്കാനുള്ള കഴിവു പാല്‍ നശിപ്പിക്കുമത്രെ. ചായയിലുള്ള ടീഫ്‌ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നീ ഘടകങ്ങളാണ് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍

ചായയില്‍ പാല്‍ കലര്‍ത്തിയാല്‍ ചായയിലുള്ള ടീഫ്‌ളേവിന്‍സ്, ടീ റബ്ഗിന്‍സ് എന്നിവ പാലിലെ പ്രോട്ടീനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രയോജനം ലഭിക്കില്ലെന്ന് അസമിലെ അസം ജോഹട്ടിലെ ടീ റിസേര്‍ച്ച് അസോസിയേഷനിലെ ശാസ്ത്രജ്ഞനായ ദേവജിത്ത് ബോര്‍ താക്കൂര്‍ പറഞ്ഞു. ജാപ്പനീസ് ശാസ്ത്രജ്ഞനായ ഹിരോകായ് യാജിമയും ചായയ്ക്ക് കൊഴുപ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യം വേണോ യോഗ ചെയ്യൂ

യോഗ ചികിത്സ(യോഗതെറാപ്പി) എന്നത് വിശദീകരിക്കാന്‍ എളുപ്പമല്ല.അത്രയേറെ ആഴവും പരപ്പും ഉള്ള വിഷയമായതിനാലാണിത്.

സരളമായി പറഞ്ഞാല്‍ യോഗ ചികിത്സ എന്നത് ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു ശാഖയാണ്.വേദന ശമിപ്പിക്കാനും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്ന് മുക്തി നേടാനും ഇത്‌കൊണ്ടു കഴിയും.മാനസികമായുണ്ടാകുന്ന വ്യഥകള്‍ക്ക് ആശ്വാസം കണ്ടെത്താനും യോഗ ചികിത്സ കൊണ്ട് കഴിയും.

പുരാതന കാലം മുതലുള്ള വിശ്വാസങ്ങളും ആശയങ്ങളും മറ്റും ആധുനിക വൈദ്യശാസ്ത്രവും മനശാസ്ത്രവും മറ്റുമായി സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് യോഗ തെറാപ്പി.പരമ്പരാഗതമായ യോഗാഭ്യാസം ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. എന്നാല്‍ ആധുനിക കാലത്തെ യോഗ ചികിത്സ ഹോളിസ്റ്റിക് ചികിത്സയുടെ ഭാഗമാണ്. സൈനസൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ മുതല്‍ മാനസിക വിക്ഷോഭം വരെയുളള രോഗങ്ങള്‍ ഇതു കൊണ്ട് ഭേദമാക്കാനാകും.

യോഗചികിത്സയുടെ തത്വം

ഒരാളുടെ ആരോഗ്യ സ്ഥിതി അയാളില്‍ തന്നെ ആണെന്നാണ് യോഗയുടെ തത്വം. ശാരീരികവും മാനസികവും വൈകാരികവുമായ തുല്യത ഉറപ്പാക്കുന്നതിനാണ് യോഗ ഊന്നല്‍ നല്‍കുന്നത്.

ചികിത്സകള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം യോഗ ചികിത്സ അറിവ് നേടുന്നതിന് ഉപകരിക്കുന്നു. പുരാതനമായ വിദ്യകള്‍ കൊണ്ട് നമുക്ക് നമ്മെ തന്നെ കൂടുതല്‍ മനസിലാക്കാനാകുന്നു.

ആയുര്‍വേദത്തിലൂടെ നടുവിനു വേദന മാറ്റം

ആയുര്‍വേദ ചികിത്സ സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. നടുവേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സയില്‍ വിശ്രമവും പത്ഥ്യവും അത്യാവശ്യമാണ്.

നിലത്തോ പലകകട്ടിലിലോ കിടക്കുന്നതാണ് ഉത്തമം. ഇത് നട്ടെല്ല് നിവര്‍ന്ന് കിടക്കുന്നതിന് സഹായിക്കും.വ്യായാമ മുറകളും യോഗയും അഭ്യംഗം, വസ്തി കടീവസ്തി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകള്‍ യഥാവിധി ചെയ്യേണ്ടതാണ്.

കടീവസ്തിയാണ് ആയുര്‍വേദത്തിലെ ഫലപ്രദമായ ചികിത്സാ രീതി.

വായുക്ഷോഭം, മലബന്ധം എന്നിവ ചികിത്സിച്ച് സുഖപ്പെടുത്തിയാല്‍ മാത്രമെ നടുവേദനയ്ക്ക് ശമനമുണ്ടാകുകയുള്ളൂ. കരുനെച്ചിയിലയുടെ നീരും ആവണക്കെണ്ണയും ചേര്‍ന്ന് കഴിക്കുന്നത് ഇതിന് ഉത്തമമാണ്. ശരിയായ ചികിത്സാ രീതിയും ശരിയായ ജീവിത രീതിയുമാണ് ഇതില്‍ നിന്നും മോചനം നേടാനുള്ള ഏക മാര്‍ഗ്ഗം.

രാസ്‌നാസപതകം, സഹചരാദി തുടങ്ങിയ കഷായങ്ങളും യോഗരാജ ഗുല്‍ഗുലു തുടങ്ങിയ വടകങ്ങളും ആവര്‍ത്തിച്ച ധന്വന്തരം, സഹചരാദി, ഗന്ധതൈലം തുടങ്ങിയ പച്ച മരുന്നുകളുമാണ് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നത്.

ശരിയായ ജീവിത ശൈലിയിലൂടെയും ചികിത്സയിലൂടെയും മാത്രമേ നടുവേദനയ്ക്ക് ശമനമുണ്ടാവുകയുള്ളൂ. ആയുര്‍വേദ ചികിത്സ സ്വീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഭേദമായെന്നാണ് ആയുര്‍വേദത്തിന്റെ പക്ഷം.

കുട്ടികളെ വളര്‍ത്താനുള്ള ടിപ്‌സ്

പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നില്‍തന്നെയാണ്, ഭയങ്കര ദേഷ്യമാണ്, കള്ളം പറയുന്നു, ചീത്ത വാക്കുകള്‍ മാത്രമേ പ്രയോഗിക്കൂ... കുട്ടികളേക്കുറിച്ചുള്ള പല അച്ഛനമ്മമാരുടേയും പരാതി ഇങ്ങനൊക്കെയാണ്? ഈ കുട്ടിയെന്താ ഇങ്ങനെ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നതിനു പകരം ഈ കുട്ടി ഇങ്ങനെയാകാന്‍ കാരണം തങ്ങള്‍തന്നെയാണോ എന്നു മാതാപിതാക്കള്‍ സ്വയം ചിന്തിക്കണം. അവരോടുള്ള സമീപനത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പിഴവു സംഭവിച്ചോ എന്നു പരിശോധിക്കണം.

മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവര്‍ വളര്‍ന്നുവരുന്ന സാമ്പത്തികസാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ഓരോ കുട്ടിയുടേയും സ്വഭാവരൂപീകരണത്തേയും വ്യക്തിത്വ വികസനത്തേയും സ്വാധീനിക്കും. കുട്ടി സ്വഭാവ വൈകൃതമുള്ളവനാണെങ്കില്‍ കാരണം മറ്റൊന്നുമല്ല, അവന്‍ വളര്‍ന്ന സാഹചര്യംതന്നെ. ഓരോ കുട്ടിയുടേയും പ്രശ്‌നങ്ങളെ സാഹചര്യവുമായി കൂട്ടിയിണക്കിവേണം പരിഹാരത്തിനായി ശ്രമിക്കാന്‍.

ഈ വിഷയം സംബന്ധിച്ചു നടന്ന പഠനങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പത്തു സുപ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:

1 അളവില്ലാതെ സ്‌നേഹിക്കുക
ഉപാധികളില്ലാതെ കുട്ടികളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ശരിയായി സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാതാപിതാക്കളുടെ മാനസികനില കുട്ടികളോടുള്ള സ്‌നേഹത്തെ ബാധിക്കരുത്. സ്‌നേഹം കുട്ടിക്കു ബോധ്യപ്പെടുന്നതും സ്ഥിരം സ്വഭാവമുള്ളതുമാകണം. സ്‌നേഹം മനസിലിരുന്നാല്‍ മതി, പ്രകടിപ്പിച്ചാല്‍ കുട്ടികള്‍ വഷളാകും എന്ന പഴഞ്ചന്‍ ചിന്താശൈലികള്‍ ഏറെ ദോഷം ചെയ്യും. പ്രകടിപ്പിക്കാത്ത സ്‌നേഹം പിശുക്കന്റെ കൈയിലെ നാണയത്തുട്ടുപോലെ ഉപയോഗശൂന്യമാണെന്നു തിരിച്ചറിയണം.

2 ക്രിയാത്മക പരിശീലനം
കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവരില്‍ ചിട്ടയും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതും. വ്യക്തവും സ്ഥിരസ്വഭാവമുള്ളതുമായ നിര്‍ദേശങ്ങള്‍ വേണം കുട്ടികള്‍ക്കു നല്‍കാന്‍. പ്രായത്തിനനുസരിച്ച് കുട്ടിയുടെ സ്വഭാവരീതി മാറും. അതു മനസിലാക്കി വേണം അവരോട് പെരുമാറാന്‍. മാതാപിതാക്കളുടെ സമീപനം ഒരിക്കലും പരസ്പരവിരുദ്ധമാകരുത്.

ശിക്ഷണം സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കുട്ടിയുടെ അഭാവത്തില്‍ അതു ചര്‍ച്ചചെയ്തു പരിഹരിക്കണം. മാതാപിതാക്കളുടെ പരസ്പരവിരുദ്ധമായ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്തിത്വവികാസത്തേയും തീരുമാനമെടുക്കാനുള്ള കഴിവിന്റെ രൂപീകരണത്തേയും സാരമായി ബാധിക്കും. കുട്ടിക്കു പറയാനുള്ളതു കേട്ടുമനസിലാക്കിയശേഷം കാര്യകാരണ സഹിതം നിര്‍ദേശം നല്‍കുകയാണു വേണ്ടത്.

ശാസ്ത്രീയമായി വേണം കുട്ടികളെ ശിക്ഷിക്കാന്‍. ശിക്ഷയെന്നു കേള്‍ക്കുമ്പോഴേ വടിയും അടിയുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ അടി ഒരിക്കലും ഒരു പ്രധാന ശിക്ഷാമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല. അടികിട്ടും തോറും ചില കുട്ടികള്‍ കൂടുതല്‍ വാശിയുള്ളവരായിത്തീരാം. ഇവരില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണാം. അതിനാല്‍ വടി ഒഴിവാക്കി പകരം ചെയ്ത തെറ്റിനു കുട്ടിയേക്കൊണ്ട് ക്ഷമ പറയിക്കുക, നല്‍കിവരുന്ന സമ്മാനങ്ങളും വാഗ്ദാനങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുക തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികള്‍ അവലംബിക്കാം.

ഇതു കുട്ടിക്കു കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ക്രൂരമായ ശിക്ഷാരീതികള്‍ കര്‍ശനമായും ഒഴിവാക്കണം.

3. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക
എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനുവേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും വേണം.

4. അച്ഛനമ്മമാരുടെ പരസ്പര സ്‌നേഹം
വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കെ നല്ല മാതാപിതാക്കളാകാന്‍ കഴുയൂ. ഇവര്‍ പുലര്‍ത്തുന്ന പരസ്പരസ്‌നേഹം, ബഹുമാനം, വിശ്വാസ്യത എന്നിവ കുടുംബത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. കുട്ടിയോടു മാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പരസ്പര ബഹുമാനവും കുട്ടിയേക്കൂടി ബോധ്യപ്പെടുത്തുകയും വേണം. ഇതു കുട്ടികളേയും ആഹഌദഭരിതരാക്കും എന്നു മാത്രമല്ല, അച്ഛനും അമ്മയും എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് അറിയാനാകുകയും ചെയ്യും.

5. ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക
അടിസ്ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സത്യസന്ധത, അര്‍പണബോധം, ഉത്തരവദിത്തബോധം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവനതല്‍പരതയും ആത്മവീര്യവും ഉണ്ടാക്കും.

6. പരസ്പരം ബഹുമാനിക്കുക : കുടുംബത്തില്‍ എല്ലാവരും പരസ്പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടികളോട് നന്ദിപ്രകടിപ്പിക്കുന്നതിലും ാവശയത്തിനു ക്ഷമാപണം നടത്തുന്നതിലും നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുട്ടികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നു വിശദീകരിക്കാന്‍ സാധിക്കണം.

ശ്വസന വ്യായാമം ചെയ്യൂ, വണ്ണം കുറയ്ക്കാ

വയര്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഡയറ്റ്, വ്യായാമം എന്നിവയെല്ലാം ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. ഇതിനേക്കാളെല്ലാം നല്ലൊരു വഴിയുണ്ട്, വയര്‍ കുറയാന്‍, ബ്രീത്തിംഗ് എക്്‌സര്‍സൈസ്.വയറ്റിലെ കൊഴുപ്പു നീക്കാനും വയര്‍ കുറയ്ക്കാനും ഇത് സഹായിക്കും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ശ്വസനക്രിയകളുണ്ട്.

ഡീപ് ബ്രീത്തിംഗ്

ലളിതവും ദിവസവും ചെയ്യാന്‍ വളരെ എളുപ്പവുമാണ് ഇത്. ദിവസവും 15-20 മിനിറ്റ് ഇതു ചെയ്താല്‍ വയറ്റിലെ കൊഴുപ്പ് മാറ്റാന്‍ സാധിക്കും.

നിലത്തോ കസേരയിലോ നിവര്‍ന്നിരിക്കുക. മടിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ അടച്ചിരിക്കുക. ആദ്യം മൂന്നുനാലു തവണ സാധാരണ രീതിയില്‍ ശ്വാസം വലിക്കണം. പിന്നീട് ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും വേണം. ശ്വസിക്കുമ്പോള്‍ നാലുവരെ മനസില്‍ എണ്ണുന്ന സമയം വരെയെങ്കിലും ശ്വാസം ഉള്ളിലേക്കെടുക്കണം. നിശ്വസിക്കുമ്പോള്‍ ആറു വരെ എണ്ണുന്ന സമയവും. ഇത് പത്തു പതിനഞ്ച് മിനിറ്റ് അടുപ്പിച്ചു ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കും.

വയര്‍ കുറയാന്‍ മാത്രമല്ല, സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ ഓക്‌സിജന്‍ അളവ് വര്‍ദ്ധിപ്പിക്കാനും ഇത്തരം വ്യായാമം സഹായിക്കും.

ബെല്ലോസ് ബ്രീത്തിംഗ്

നിവര്‍ന്നിരുന്ന് വായ നല്ലപോലെ അടച്ച് ഉള്ളിലേക്കു ശ്വാസമെടുക്കുകയും പുറത്തേക്കു കളയുകയും ചെയ്യുക. ഇത് ക്രമമായി വേഗം വര്‍ദ്ധിപ്പിച്ചു ചെയ്യണം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, നെഞ്ചിനും ലംഗ്‌സിനും കൂടി ചേര്‍ന്ന വ്യയാമമാണ്. ദിവസവും 15 മിനിറ്റു നേരമെങ്കിലും ഈ വ്യായാമം ചെയ്യണം.

അബ്‌ഡൊമിനല്‍ ബ്രീത്തിംഗ്

വയറ്റിലെ മസിലുകള്‍ക്ക് സ്‌ട്രെസ് നല്‍കുന്ന വ്യായാമമാണിത്. ഇത് യോഗയിലെ പ്രാണായാമത്തോട് സാമ്യമുള്ളതുമാണ്. നിലത്ത് ഒരു കുഷ്യന്‍ വച്ച് ഇതില്‍ മുട്ടുകുത്തി നില്‍ക്കുക. കണ്ണുകടച്ച് നിവര്‍ന്നു വേണം നില്‍ക്കാന്‍. പത്തുവരെ എണ്ണുക. തുടര്‍ന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. പുറത്തേക്ക് കഴിയാവുന്ന വിധത്തില്‍ ശക്തമായി ശ്വാസം വിടുക. വയറ്റിലെ ശ്വാസം മുഴുവന്‍ പുറത്തേക്കു പോയതായി അനുഭവപ്പെടും. രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നിര്‍ത്തിയ ശേഷം ശ്വാസം ഉള്ളിലേക്ക് ശക്തിയായി വലിക്കണം. ഉള്ളിലേക്കു ശ്വാസം വലിച്ച ശേഷം രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നില്‍ക്കുക. ഇത് ദിവസവും 10 തവണയെങ്കിലും ചെയ്യുക.

വണ്ണം കുറയ്ക്കാന്‍ റാസ്‌ബെറി

ഇന്ത്യയില്‍ സാധാരണമായി ലഭിയ്ക്കുന്ന ഒന്നല്ലെങ്കിലും റാസാബറി. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാലും തീരില്ല.

തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്. ഈ എന്‍സൈം തന്നെയാണ് ഈ ഫലത്തിന് സ്വാഭാവികമായ ഒരു പ്രത്യേകതരം മണം നല്‍കുന്നതും.കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നു. ഇതാണ് തടി കുറയാന്‍ സഹായകമാകുന്നത്.

റാസ്‌ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പു തോന്നുകയുമില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. റാസ്‌ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി തന്നെയാണ്.

ഹൃദയാഘാത സാധ്യത കുറയ്ക്കുക എന്ന ഫലം കൂടി റാസ്‌ബെറി നല്‍കുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവര്‍ഗമാണ് ഇത്. ഇതിലെ കെറ്റോണ്‍ അഡിനോപെക്ടിന്‍ ഉല്‍പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഇത് നിയന്ത്രിക്കു

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഇനി വരുന്നത് മഞ്ഞുകാലമാണ്. അത് ഇതാ എത്തിക്കഴിഞ്ഞു. ഇനിയുള്ള ദിനങ്ങള്‍ സെറ്ററില്‍ പൊതിഞ്ഞേ ആളുകളെ കാണാന്‍ കഴിയു. മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. ഭക്ഷണം കഴിക്കുന്നതു തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗം.ഇതിനായി പ്രത്യേക ഭക്ഷണ രീതിതന്നെ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.

 • ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാന്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും വളരെ പ്രധാനമാണ്. ഓറഞ്ച് ഇവ രണ്ടും അടങ്ങിയ ഭക്ഷണവുമാണ്. ഇത് മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നാണ്.
 • ചീരയും ഈ സീസണില്‍ ചേര്‍ന്നൊരു ഭക്ഷണസാധനമാണ്. ഇതിലെ നാരുകളും മറ്റു ധാതുക്കളും പോഷകഗുണം ഏറെയുള്ളവയാണ്.
 • നിലക്കടല ഏറെ ഉത്തമം. ഇത് പുഴുങ്ങിയോ വറുത്തോ പച്ചയ്‌ക്കോ കഴിയ്ക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ മാത്രമല്ല, ചൂടുല്‍പാദിപ്പിക്കാനും ഇത് സഹായിക്കും. സ്വാദിനു വേണമെങ്കില്‍ കപ്പലണ്ടി മിഠായിയായും കഴിയ്ക്കാം.
 • ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതും ചൂട് ഉത്പാദിപ്പിക്കുന്നതുമായ ഒന്നാണ് പേരയ്ക്ക. മഞ്ഞുകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്ന്.
 • വൈറ്റമിന്‍ എ, ബി, സി, ഡി, ഇ, കെ എന്നിവയടങ്ങിയ ഭക്ഷണമാണ് ക്യാരറ്റ്. ചര്‍മത്തിനും കണ്ണിനും ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും സഹായിക്കുന്നു.
 • കിവിയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന ഒരു ഫലമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
 • കൊക്കോയും കഴിയ്‌ക്കേണ്ട ഒന്നു തന്നെ. ശരീരത്തിന് ചൂടു ലഭിക്കാനും ഉന്മേഷം തോന്നാനും ഒരു കപ്പ് കാപ്പി മതിയാകും.
 • ചിക്കന്‍ സൂപ്പും ഉത്തമം തന്നെ. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷിയും ബലവും നല്‍കും. അസുഖമുള്ളപ്പോള്‍ ആരോഗ്യം എളുപ്പം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ചിക്കന്‍ സൂപ്പ്് കുടിയ്ക്കുകയെന്നത്.

ഗര്‍ഭിണികള്‍ ശ്രദ്ധിയ്ക്കൂ

ഗര്‍ഭകാലം പ്രത്യേക ശ്രദ്ധ വേണ്ട സമയം തന്നെയാണ്. ചില ചെറിയ അശ്രദ്ധകള്‍ മതി, അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലാക്കാന്‍. ഭക്ഷണകാര്യങ്ങളില്‍ മുതല്‍ ജീവിത രീതികളില്‍ വരെ ഈ ശ്രദ്ധ വേണം.

ഇപ്പോള്‍ തൈറോയ്ഡ് ഒരു സാധാരണ പ്രശ്‌നമായിരിക്കുകയാണ്. ഗര്‍ഭിണികളില്‍ തൈറോയ്ഡ് അബോര്‍ഷന് വരെ കാരണമായേക്കാം. ഗര്‍ഭിണികള്‍ ഇതുകൊണ്ടു തന്നെ തൈറോയ്ഡുണ്ടോയെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.നല്ലപോലെ വെള്ളം കുടിയ്‌ക്കേണ്ടതും ഗര്‍ഭകാലത്ത് അത്യാവശ്യം. വെള്ളം കുടിയ്ക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ പ്രധാന തന്നെയാണ്. ദഹനപ്രശ്‌നങ്ങള്‍, യൂറിനറി ഇന്‍ഫെക്ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് വളരെ പ്രധാനമാണ്.വളര്‍ത്തുമൃഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് പൂച്ചയില്‍ നിന്ന് ഗര്‍ഭകാലത്ത് അകലം സൂക്ഷിക്കുക. കാരണം പൂച്ചയില്‍ നിന്ന് ടോക്ലോപ്ലാസ്‌മോസിസ് എന്ന അണുബാധ വരാന്‍ സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ തലച്ചോറിന് കേടുണ്ടാക്കാനും അന്ധത വരുത്താനും കാരണമാകുന്നു. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബ്രൊക്കോളി, ചീര തുടങ്ങിയവ ഫോളിക് ആസിഡ് അടങ്ങിയവയാണ്.

ഗര്‍ഭകാലത്ത് ആയാസമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യാം. ഇത് ഗര്‍ഭകാല അസ്വസ്ഥകള്‍ പരിഹരിക്കാനും സുഖപ്രസവത്തിനും സഹായിക്കും.

നല്ല ഉറക്കവും ഗര്‍ഭിണികള്‍ക്ക് വളരെ അത്യാവശ്യമാണ്. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. മത്സ്യവും ഇറച്ചിയും കഴിയ്ക്കുമ്പോള്‍ നല്ലപോലെ വേവിച്ചു കഴിയ്ക്കുക. അല്ലെങ്കില്‍ സാല്‍മൊണെല്ല പോലുള്ള ബാക്ടിരീയകളില്‍ നിന്നും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. കോസ്‌മെറ്റിക്‌സ്, മേക്കപ്പ് എന്നിവ ഗര്‍ഭകാലത്ത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കുഞ്ഞിനെ ദോഷകരമായി ബാധിയ്ക്കും. മദ്യം, സിഗരറ്റ്, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ വരുത്തി വയ്ക്കും. കുഞ്ഞിനെ ബാധിയ്ക്കും.ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഗര്‍ഭകാലത്ത് ഇവ ഉപേക്ഷിക്കുക. നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമെന്നു മാത്രമല്ല, അപകടങ്ങള്‍ വരാനും സാധ്യത കൂടുതലാണ്.

തടി കുറയ്ക്കാന്‍ മൂന്നുമാര്‍ഗ്ഗങ്ങള്‍

തടിയുള്ളവര്‍ തടി കുറഞ്ഞുകിട്ടാനായി പട്ടിണി കിടക്കുന്നവരാണ്. എന്നാല്‍ പട്ടിണി കിടക്കാതെ മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കൊണ്ടു തടി കുറയ്ക്കാന്‍ ഇതാ നല്ല മൂന്നു മാര്‍ഗ്ഗം.

കാലറിയുടെ കലവറ എന്ന് വെറുതെ പഴികേള്‍ക്കുന്ന വസ്തുവാണ് ചീസ്. എന്നാല്‍ ചീസ് കൂടുതലായി കഴിക്കുന്നവര്‍ മെലിയാനുള്ള സാധ്യതയുമേറെയുണ്ടത്രെ.

അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ നുട്രീഷ്യന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലിനൊഹോളിക്ക് ആസിഡ് എന്ന വസ്തുവാണ് ചീസിനെ മെലിയാനുള്ള ഉപകരണമാക്കി മാറ്റുന്നത്. ശരീര പ്രവര്‍ത്തനം (മെറ്റബോളിസം) വര്‍ധിപ്പിക്കാന്‍ ഈ ആസിഡിന് കഴിയും. എന്നാല്‍ ഒരു ഔണ്‍സില്‍ കൂടുതല്‍ ചീസ് കഴിക്കുന്നത് നല്ലതല്ല . നട്ട്‌സ് കഴിക്കുന്നത് വിശപ്പ് കൊല്ലാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

ബാഴ്‌സലോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. നട്ട്‌സില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ സൊറോട്ടോണിന്‍ ലെവല്‍ കൂട്ടും. അതായത് നിങ്ങളുടെ മൂഡ് മികച്ചതാക്കും മാത്രവുമല്ല വിശപ്പ് കുറയ്ക്കുകയും ചെയ്യും.

മെറ്റബോളിസം ലെവല്‍ വര്‍ധിപ്പിക്കും. തത്ഫലമായി കൂടുതല്‍ കാലറി കത്തിച്ചുകളയാന്‍ ശരീരത്തിന് കഴിയും.

നല്ലൊന്താരം മുളകുപയോഗിക്കുന്ന കറികള്‍ നിങ്ങളെ സ്ലിമ്മാക്കാന്‍ സഹായിക്കും.

ഈ മുളകിലടങ്ങിയിരിക്കുന്ന കപ്‌സൈചിന്‍ എന്ന വസ്തു ഭാരം കുറയ്ക്കാനുള്ള ശ്രമത്തെ ഏറെ സഹായിക്കുമെന്ന് ഡെന്‍മാര്‍ക്ക് അസര്‍ഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. ഊര്‍ജത്തെ ചൂടാക്കി മാറ്റുന്ന തെര്‍മോജെനിസിസ് എന്ന പ്രവര്‍ത്തനത്തെ ഇത് സഹായിക്കും.

ഇത് വഴി ശരീരത്തിന്റെ പ്രവര്‍ത്തനം വര്‍ധിക്കുമെന്നും കൂടുതല്‍ കാലറി എരിച്ചു കളയുമെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പാല്‍ കുടിക്കൂ; ഓര്‍മ്മശക്തികൂട്ടൂ

സാധാരണയായി പാല്‍ കുടിക്കുന്നത് കുട്ടികല്‍ മാത്രമാണ് എന്നതാണ് ധാരണ.എന്നാല്‍ ആ ധാരണ തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പാല്‍ ഗുണം ചെയ്യും. ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ.

കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്‌യുമെന്ന് വിദഗ്ധര്‍. പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു.

പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍.

ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്‌യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം.

പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്‌ക പരീക്ഷകള്‍ക്കു വിധയേമാക്കി.ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.

എട്ടു പരീക്ഷകളിലും കൂടുതല്‍ സ്‌കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.

മഞ്ഞുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരുപാടു സൗന്ദര്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കാലാവസ്ഥയാണ് മഞ്ഞുകാലം. പാദം വെടിച്ചുകീറുക, മൊരി ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നേടാന്‍ ഇതാ ചില എളുപ്പ വിദ്യകള്‍. മഞ്ഞു കാലത്ത് ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. അതുകൊണ്ടാണ് ചര്‍മം വരണ്ടു മൊരിയുന്നത്. ചര്‍മസൗന്ദര്യത്തിന് എണ്ണ തേച്ചു കുളിച്ചാല്‍ ചര്‍മം മൊരിയുന്നത് ഒരു പരിധി വരെ തടയാം.ചര്‍മത്തിന് മൃദുത്വവും കിട്ടും.

എള്ളെണ്ണയും കടുകെണ്ണയും ഒലിവെണ്ണയും ചര്‍മത്തിനു ചൂടും മിനുമിനുപ്പും നല്‍കും.പത്തു മിനിറ്റു കഴിഞ്ഞ് ഇളം ചൂടു വെള്ളത്തില്‍ കുളിക്കുക. തണുപ്പാണെന്ന് കരുതി ചൂടു കൂടുതലുള്ള വെള്ളത്തില്‍ കുളിക്കരുത്. അത് ചര്‍മത്തിന്റെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടാന്‍ ഇടയാക്കും.

മഞ്ഞുകാലത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാല്‍ ചര്‍മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്. പകരം പയറുപൊടിയോ കടലമാവോ ഉപയോഗിച്ചാല്‍ ചര്‍മത്തിന് കൂടുതല്‍ സ്‌നിഗ്ധത കിട്ടും. സോപ്പ് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഗിസറിന്‍ അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിക്കാം.കൈകാലുകളിലും കക്ഷത്തിലും ശരീരത്തിലെ മടക്കുകളിലും മാത്രം സോപ്പു തേച്ചാലും മതി. കുളി കഴിഞ്ഞാല്‍ ഉടനേ മോയ്‌സ്ചറൈസോ കോള്‍ഡ് ക്രീമോ പുരട്ടാം. നനവുള്ളപ്പോഴാണ് ചര്‍മം ഇവയെ നന്നായി വലിച്ചെടുക്കുക. ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ദിവസവും രണ്ടു തവണ കുളിക്കുന്നത് നല്ലതാണ്.

മഞ്ഞുകാലം മുടിക്കും ത്വക്കിനും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാലാവസ്ഥയാണ്. രാവിലെ വീട്ടിലെ പണികളെല്ലാം ഒതുക്കി ജോലിസ്ഥലത്തേക്കുള്ള പാച്ചിലില്‍ സ്വന്തം ത്വക്കിനെയോ മുടിയെയോ കാര്യമായി ശ്രദ്ധിക്കാന്‍ അവര്‍ക്ക് നേരം കിട്ടുന്നില്ല.

അതിന്റെ ഫലമോ ത്വക്കെല്ലാം വരണ്ട് മുടിയും ഭംഗിയില്ലാതാവുന്നു. അല്പസമയം ചെലവഴിച്ചാല്‍ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.മഞ്ഞുകാലത്ത് കഴിവതും ഷാമ്പു ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറുന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക. മുടിയില്‍ കണ്ടീഷണര്‍ തേക്കേണ്ടത് അത്യാവശ്യമാണ്. ഇത് മുടിയുടെ വരള്‍ച്ച നിയന്ത്രിച്ച് മുടിക്ക് നല്ല മിനുസം നല്കുന്നു. തേങ്ങാപ്പാല്‍, കറ്റാവാഴ തുടങ്ങിയ പ്രകൃതദത്ത കണ്ടീഷണര്‍ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുക. ഇതിനായി ഒലിവ് ഓയില്‍ , ബദാം ഓയില്‍ ഇവ രണ്ടും കൂടി യോജിപ്പിച്ച് ഇളം ചൂടില്‍ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക.തലയില്‍ ചൂടുവെള്ളം ഒഴിക്കരുത്. ഇളം ചൂടുവെള്ളത്തില്‍ തല കഴുകാം. ഇത് മുടിയിലെ ഈര്‍പ്പം സംരക്ഷിക്കും. കുളി കഴിഞ്ഞാല്‍ മുടി നന്നായി ഉണങ്ങാന്‍ അനുവദിക്കുക.

മുടി ഉണങ്ങാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക. ഇത് മുടിയെ കൂടുതല്‍ ഡ്രയാക്കി മാറ്റും. കൂടാതെ മുടി കൂടിപ്പിടിക്കാനും പൊട്ടിപ്പോകാനും ഇടയാക്കുന്നു. മുടിയില്‍ ആവി കൊള്ളിക്കുന്നത് നല്ലതാണ്.മുടി അധികം കാറ്റടിക്കാതെ യാത്രകളില്‍ ഒതുക്കി കെട്ടിവയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. തണുപ്പുകാലമായതോടെ സൗന്ദര്യ പ്രശ്‌നങ്ങളും ഓടിയെത്തും. കാലുകള്‍ വിണ്ടുകീറുന്നതും ചര്‍മം വരളുന്നതുമാണ് തണുപ്പുകാലത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.കാലുകള്‍ വിണ്ടുകീറുന്നത് തടയാനിതാ ചില വഴികള്‍:വിണ്ടുകീറല്‍ തടയാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകളുണ്ട്,കായവും കടുകെണ്ണയും ചേര്‍ന്ന മിശ്രിതം ഉറങ്ങുന്നതിന് മുമ്പ് വിണ്ടുകീറിയ ഭാഗത്ത് തേച്ച് കിടക്കുക.നന്നായി പഴുത്ത പഴം പള്‍പ്പ് രൂപത്തിലാക്കി കാലില്‍ തേക്കുന്നതും നല്ലതാണ്.ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ കാല് പൊട്ടിയത് പൂര്‍ണമായും ഒഴിവാക്കാനാകും.മഞ്ഞള്‍, തുളസി, കര്‍പ്പൂരം എന്നിവ തുല്യ അളവില്‍ എടുത്ത് ഇതില്‍ അല്‍പ്പം കറ്റാര്‍ വാഴയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്.ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം കാലിന് പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നതാണ്. കാലുകള്‍ ചെരുപ്പില്‍ കുടുങ്ങിക്കിടക്കുന്ന രീതിയില്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ അളവിലുള്ള ചെരുപ്പ് വാങ്ങുക.തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ ചെരുപ്പിടാതെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കാലില്‍ പൊടി പിടിക്കാനും വരണ്ടുപോകാനും കാരണമാകും.

കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

വിശക്കുമ്പോള്‍ കഴിക്കരുത്, തടി കൂടില്ല

വിശക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ലെന്നു വേണമെങ്കില്‍ പറയാം. തടി കൂട്ടുവാന്‍ ഇട വരുത്തുന്ന മാര്‍ഗങ്ങളിലൊന്നാണിത്. ഹംഗര്‍ പാംഗ്‌സ് എന്ന് വിശക്കുമ്പോള്‍ കഴിയ്ക്കുന്ന ഈ രീതിയെ പറയാം. കാരണം വിശക്കുമ്പോള്‍ കഴിയ്ക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഇത്തരം പ്രവണതകള്‍ തടയാന്‍ വഴികളുണ്ട്.

ജോലിക്കൂടുതല്‍ കൊണ്ട് ഇടയ്ക്കുള്ള ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്. വിശന്നാലും ജോലി തീര്‍ത്തിട്ടു കഴിയ്ക്കാമെന്നു കരുതുന്നവ. കൂടുതല്‍ ഭക്ഷണം ഉള്ളിലെത്താന്‍ ഇത് ഇട വരുത്തും. ഇടയ്ക്കിടെ കുറേശെ വീതം ഭക്ഷണം കഴിയ്ക്കുന്നതാണ് പരിഹാരം. ജോലിയ്ക്കിടെ കഴിയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങളെന്തെങ്കിലും കരുതുക. ഗോതമ്പു ബ്രെഡ്, പച്ചക്കറി സാലഡ്, ഫലങ്ങള്‍ എന്നിവ ഇതിനു ചേര്‍ന്ന ഭക്ഷണങ്ങളാണ്.

വിശപ്പും ദാഹവും തിരിച്ചറിയാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ ശരീരത്തിന് ആവശ്യം വെള്ളമായിരിക്കും. ഇത് വിശപ്പാണെന്നു കരുതി ഭക്ഷണം കഴിയ്ക്കാതിരിക്കുക. തടി കൂട്ടുവാന്‍ ഇട വരുത്തുന്ന കാരണങ്ങളിലൊന്നാണിത്. ദാഹത്തിന് ആവശ്യമായ പാനീയങ്ങള്‍ കുടിയ്ക്കുന്നത് ശരീരഭാരം കൂട്ടുകയില്ല.ഹംഗര്‍ പാംഗ്‌സ് വരുമ്പോള്‍ ഭക്ഷണം ഒഴിവാക്കി കരിക്കിന്‍ വെള്ളം, ഗ്രീന്‍ ടീ, ചെറുനാരങ്ങാവെള്ളം എന്നിവ കുടിയ്ക്കാം. അധിക ഭക്ഷണം ഉള്ളില്‍ ചെല്ലുന്നതു തടയാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണിത്.പ്രാതല്‍ ഉപേക്ഷിക്കുന്നത് ഹംഗര്‍ പാംഗ്‌സ് വര്‍ദ്ധിപ്പിക്കാന്‍ ഇട വരുത്തുന്ന ഒരു ഘടകമാണ്. ഇത് ശരീരത്തെ തളര്‍ത്തുകയും സ്വാഭാവികമായും മറ്റു കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ഇട വരുത്തുകയും ചെയ്യുന്നു.കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണം നോക്കണം. കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. മധുരവും ഉപ്പും കലര്‍ന്ന സ്‌നാക്‌സുകളും വറുത്തവയും കഴിവതും ഒഴിവാക്കുക.ഭക്ഷണം വല്ലാതെ കുറയ്ക്കുന്നതും ഉപേക്ഷിക്കുന്നതും ഹംഗര്‍ പാംഗ്‌സ് കൂട്ടാന്‍ ഇട വരുത്തും. ഒറ്റയടിയ്ക്ക് ഭക്ഷണം കുറയ്ക്കാമെന്നു കരുതുകയുമരുത്

വണ്ണം കുറയ്ക്കാന്‍ ഇളനീരും ഓറഞ്ച് ജ്യൂസും

വണ്ണമുള്ളവര്‍ക്കേ അതിന്റെ വിഷമം എത്രമാത്രമെന്ന് മനസിലാകൂ. മറ്റുള്ളവര്‍ക്ക് മുന്നില്‍ പലപ്പോഴും അപഹാസ്യരായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ പരമദയനീയം തന്നെ. തടി കുറയാന്‍ എന്തു മാര്‍ഗമെന്ന് ആലോചിച്ച് വിഷമിക്കുകയല്ലാതെ മറ്റൊരുമാര്‍ഗം ഇക്കൂട്ടര്‍ക്കില്ലെന്നു പറയാന്‍ വരട്ടെ. തടിയുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വണ്ണം കുറയ്ക്കാം, ചില പാനീയങ്ങള്‍ കുടിച്ചാല്‍ മതി.

കരിക്കിന്‍ വെള്ളത്തിന് തന്നെയാണ് ഇതില്‍ ആദ്യസ്ഥാനം. ഇളനീരില്‍ ക്രൃത്രിമമായി ഒന്നു ചേര്‍ത്തിട്ടില്ലെന്നതു തന്നെ അഥിന്റെ ആദ്യഗുണം. മറ്റേത് ജ്യൂസുകളേക്കാളും കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. കൂടുതല്‍ ഊര്‍ജം നല്‍കും. കൂടുതല്‍ ശാരീരിക അധ്വാനത്തിന് സഹായിക്കും.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്.വെജിറ്റബിള്‍ ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കുക വഴിയാണ് ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്. ഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പ് പച്ചക്കറി ജ്യൂസ് കുടിച്ചു നോക്കൂ. കാര്യമായ പ്രയോജനം ലഭിക്കും.കൊഴുപ്പില്ലാത്ത പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

കടപ്പാട് : pravasini.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate