অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യമേഖല

ആരോഗ്യമേഖല

മാനസികപ്രശ്നങ്ങളിലെ ശാരീരിക രോഗലക്ഷണങ്ങള്‍...

മാനസിക പ്രശ്നങ്ങള്‍ പലപ്പോഴും വിവിധ ശാരീരിക രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്.കാരണം തിരിച്ചറിയാതെ ഇത്തരം ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തുന്നവര്‍ ധാരണമാണ്.'സാധാരണ മാനസിക പ്രശ്നങ്ങള്‍' (common mental disorders-സി.എം.ഡി.) എന്നറിയപ്പെടുന്ന,വിഷാദമോ ഉത്കണ്0യോ വിശദീകരിക്കാനാകാത്ത ശരീരിക രോഗലക്ഷണങ്ങളോ പ്രകടമാകുന്ന ഒരു കൂട്ടം രോഗാവസ്ഥകളാണ് പൊതുവേ ഇത്തരക്കാരുടെ പ്രശ്നം.സമൂഹത്തിന്‍റെ ഏതു തലത്തിലുള്ളവരിലും സി.എം.ഡി കണ്ടുവരാറുണ്ട്. സ്ത്രീകളില്‍ സി.എം.ഡി ലക്ഷണങ്ങള്‍ കാണാനുള്ള സാധ്യത പുരുഷമ്മാരെക്കാള്‍ കൂടുതലാണ്..

ഇത്തരം ദുരിതവുമായി ജീവിക്കുന്നവര്‍ സാധാരണമായി ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്താറുള്ളത് ശരീരിക പ്രശനങ്ങളുമായാണ്. മാസങ്ങളോ വര്‍ഷങ്ങളോ ആസ്പത്രികളിലും ക്ലിനിക്കുകളിലും കയറിയിറങ്ങി അനേകം പരിശോധനകള്‍ നടത്തി രോഗത്തിനു കുറവോ മനസ്സിനു തൃപ്തിയോ ഇല്ലാതെ മറാരോഗികളെന്നു സ്വയമനുമാനിച്ച് ശിഷ്ടജീവിതം കഴിക്കുകയാണ് മിക്കവരും ചെയ്യാറ്.അവരില്‍ വലിയ ശതമാനത്തിനും വിഷാദത്തിന്‍റെയോ ഉത്കണ്0യുടെയോ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.

ദീര്‍ഘകാലം നീളുന്ന ശരീരിക രോഗങ്ങളും അവയുടെ ചികിത്സയുണ്ടാക്കുന്ന കഷ്ടപ്പാടുകളും പണച്ചെലവും സമയസമയം ചികിത്സ തേടാനും ഏതെങ്കിലുമൊരു ചികിത്സയില്‍ ഉറച്ചുനില്‍ക്കാനുമുള്ള താത്പര്യം നഷ്ടമാകുന്നത് ഇതിനു നിമിത്തമാകാം. എന്നാല്‍ സി.എം.ഡി ഹോര്‍മോണ്‍,ഇമ്മ്യുണ്‍ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പല ശാരീരിക രോഗങ്ങള്‍ക്കും കാരണമാകാം.

പ്രാഥമികരോഗ്യമേഖലയിലാണ് ഒട്ടുമ്മിക്ക സി.എം.ഡി രോഗങ്ങളും ആദ്യം എത്തിച്ചേരാറുള്ളതെങ്കിലും അവരില്‍ മൂന്നിലൊന്നു പേരുടെ പോലും യഥാര്‍ഥപ്രശ്നം തിരിച്ചറിയപ്പെടാറില്ല. സി.എം.ഡി തിരിച്ചറിയാന്‍ വിവിധതരം ചോദ്യ വലികള്‍ നിലവിലുണ്ട്. രോഗനിര്‍ണയത്തിനു മനോരോഗവിദഗ്ധര്‍ ഇതു ഉപയോഗിക്കുന്നുണ്ട്.തുടക്കത്തില്‍ കണ്ടെത്തി കൃത്യമായി ചികില്‍സിച്ചാല്‍ പൂര്‍ണ്ണമായും രോഗവിമുക്തരാകും

കരള്‍ രോഗങ്ങളെ അകറ്റാന്‍ മുന്‍കരുതലുകള്‍

നമ്മുടെ സമൂഹത്തില്‍ അത്രയേറെ ശ്രദ്ധിക്കപ്പെടാത്ത ഒരുകൂട്ടം രോഗങ്ങളാണ് കരള്‍ രോഗങ്ങള്‍.കരളിനെ ബാധിക്കുന്ന ഫാറ്റിലിവറും ഹെപ്പറ്റൈറ്റിസും സിറോസിസുമൊക്കെ ഇന്നു ചെറുപ്പക്കാരെ പോലും പിടികൂടുന്നവയാണ്.അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ രഹിതമായ ജീവിതശൈലിയും ലഹരി വസ്തുക്കളോടുള്ള അമിതാസക്തിയുമൊക്കെയാണ് കരള്‍ രോഗങ്ങള്‍ ഇത്രയും വ്യാപകമാകുവാന്‍ കാരണമായത്.

നാം കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ്,പ്രോട്ടീന്‍,കൊഴുപ്പ് എന്നീ ഘടകങ്ങളുടെ ചയാപചായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും രക്തത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനായി ശേഖരിച്ചുവെക്കുന്നതും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഗ്ലൈക്കൊജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസായി മാറ്റുന്നതും കരളാണ്.

കരള്‍ രോഗങ്ങളുടെ പ്രത്യേകത അവ ഘട്ടം ഘട്ടമായാണ് പ്രത്യക്ഷപ്പെടുക എന്നതാണ്.കരള്‍ രോഗങ്ങളുടെ ആദ്യ ഘട്ടമാണ് ഫാറ്റിലിവര്‍.കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയാണിത്.കരള്‍ വീക്കം മാത്രമായിരിക്കും ബാഹ്യലക്ഷണം.കരളിനു നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണ്‌ ഹെപ്പറ്റൈറ്റിസ്.ഹെപ്പറ്റൈറ്റിന്‍റെ പ്രധാന ലക്ഷണം മഞ്ഞപ്പിത്തവുംഇതിനു കാരണം കണ്ടെത്തി നിയന്ത്രിച്ചാല്‍ കരളിന്‍റെ ആരോഗ്യം വീണ്ടെടുക്കാനാകും.കരളിന്‍റെ സ്ഥായിയായ അവസാന ഘട്ടമാണ് സിറോസിസ്.കരളിലെ കോശങ്ങള്‍ നശിക്കുകയും തുടര്‍ന്ന് കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു.ഇതിനെ തുടര്‍ന്നുണ്ടാകുന്ന മാരകമായ സങ്കീര്‍ണാവസ്ഥയാണ് ഹെപ്പറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന ലിവര്‍ കാന്‍സര്‍.

കരള്‍ രോഗങ്ങളുടെ പ്രധാന വില്ലന്‍ മദ്യപാനം തന്നെയാണ്.എന്നാല്‍ മാറിയ ലൈഫ്സ്റ്റൈലും ഭക്ഷണ ശീലങ്ങളും അമിത മരുന്നുപയോഗവുമെല്ലാം ഇതിനെ ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തില്‍ പെടുത്തിരിക്കുന്നു.മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുകയും കൃത്യമായ വ്യായാമവും പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതു വഴിയും കരള്‍ രോഗങ്ങളെ മാറ്റിനിര്‍ത്താനാകും.

അതിസാരം എന്നാ ഷിഗല്ല വയറിളക്കം.

എന്താണ് ഈ ഷിഗല്ല വയറിളക്കം....?

ഇതിനെ അതിസാരമെന്നു പറയാം.. ഷിഗല്ല എന്ന ബാക്ടീരിയകൾ ഉണ്ടാക്കുന്ന ഈ രോഗത്തിൽ വയറിളക്കത്തോടൊപ്പം മലത്തിൽ രക്തത്തിന്റെയും, കഫത്തിന്റെയും അംശങ്ങൾ ഉണ്ടാകും. വിസർജ്യത്തിലൂടെ പടരുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍

വയറിളക്കം, പനി , ക്ഷീണം, മലത്തിൽ രക്തത്തിന്റെയോ, കഫത്തിന്റെയോ അംശം , ഈ രോഗ ലക്ഷണങ്ങൾ രോഗം ഉറപ്പാക്കാൻ സഹായിക്കും. ഷിഗല്ല എന്ന ബാക്ടീരിയ വൻകുടലിന്റെ ഭിത്തികളിൽ ക്ഷതങ്ങൾ ഉണ്ടാക്കുന്നു , ഇത് കാരണമാണ് മലത്തിൽ രക്തവും കഫവും കാണുന്നത്.

പകരുന്നതെങ്ങനെ...?

രോഗബാധിതനായ ഒരാളുടെ വിസർജ്യം കുടിവെള്ളത്തിൽ കലരുകയും, ഈച്ചകളും ഈ രോഗം പകർത്തും. മഴക്കാലത്ത് ജല മലിനീകരണത്തിന് സാധ്യതയേറെ ഉള്ളതിനാൽ കഴിവതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും, ഭക്ഷണ വസ്തുക്കൾ മൂടി വയ്ക്കുകയും ചെയ്യണം. സാധാരണ വയറിളക്കം എന്ന് കരുതി ഇതിനെ നിർലക്ഷിക്കുന്നതാണ് ആപത്താകുന്നത്. ആന്റീബയോട്ടിക്ക് ചികിത്സയിലൂടെ ഈ രോഗം പെട്ടന്നു തന്നെ പൂർണമായും സുഖമാകും. യഥാസമയത്തു ചികിത്സിച്ചാൽ ഈ രോഗത്തെ ഭയക്കേണ്ടതില്ല.

കടപ്പാട് : Dr . അമൃത

സ്ത്രീകളും ലൈംഗികപ്രശ്നങ്ങളും....?

ദാമ്പത്യജീവിതത്തില്‍ ലൈംഗികതയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. വിവാഹത്തിന്‍റെ ആദ്യനാളുകള്‍ക്ക്ശേഷം സ്ത്രീകളില്‍ പൊതുവേ താല്‍പര്യം കുറയുകയാണ് ചെയ്യുന്നത്. പൊതുവേ സ്ത്രീകളില്‍ കാണുന്ന പ്രധാനപ്പെട്ട ലൈംഗികപ്രശ്നങ്ങളാണ് ഉത്തേജനത്തിന്‍റെ കുറവും രതിമൂര്‍ച്ചയില്ലയ്മയും. ലൈംഗിക സംതൃപ്തിയ്ക്ക് പ്രധാനമായും വേണ്ടത് തമ്മിലുള്ള നല്ല ആശയ വിനിമയവും പരസ്പര ധാരണയും പരസ്പര പരിഗണനയുമാണ്. കുടുംബപ്രശ്നങ്ങള്‍ മനസിനെ അലട്ടുന്നത് ലൈംഗിക ജീവിതത്തെയും ബാധിക്കും. അത്തരം പ്രശ്നങ്ങള്‍ ഒരു സൈക്കോളജിസ്റ്റിനെ നേരില്‍ സമീപിച്ച് വ്യക്തിപരവും ശരീരികപരവുമായ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതുവഴി മാറ്റിയെടുക്കനാകും. തൈറോയിഡ് ഹോര്‍മോണിന്‍റെ കുറവും ചെറിയ അളവില്‍ ലൈംഗിക താല്പര്യത്തെ ബാധിക്കാം. ലൈംഗികതയോട് താല്പര്യക്കുറവ്, ദേഷ്യം, മാനസിക പിരിമുറുക്കം കൊണ്ടും വിഷാദം കൊണ്ടും സംഭവിക്കുന്നതാണ്.

സാധാരണ, ഗര്‍ഭകാലത്ത് ആറുമാസമായാലും ശരീരിക ബന്ധത്തിലെര്‍പ്പെടുന്നതില്‍ പ്രശ്നമൊന്നുമില്ല. പി.സി.ഒ.ഡി.ഉള്ളവരില്‍ ലൈഗികതല്പര്യക്കുറവും ചിലപ്പോള്‍ സംതൃപ്തിക്കുറവും വേദനയും പ്രകടമാകാറുണ്ട്. പക്ഷേ പി.സി.ഒ.ഡി.ചികിത്സിക്കാനായി ഹോര്‍മോണ്‍ ചികിത്സയോ മെറ്റ്ഫോര്‍മിന്‍ ചികിത്സയോ സ്വീകരിക്കുന്നവരില് ലൈംഗിക പ്രശ്നങ്ങള്‍ കുറയുന്നതായി കാണാറുണ്ട്.

ഉറപ്പാണ്‌, വയറു കുറയും

കുടവയറിനെ ഒളിപ്പിച്ചു വയ്ക്കാന്‍ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? മടി മാറ്റിവച്ചു കൃത്യമായി വ്യായാമം ചെയ്തു നോക്കൂ. ഒപ്പം ജീവിതശൈലീക്രമീകരണവും ഉണ്ടെങ്കില്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വയര്‍ ആലിലപോലെ ഒതുക്കം, ഇതാ ഈ ചിട്ടകള്‍ ഒന്നു പാലിച്ചു നോക്കൂ.....

ആദ്യം കാരണം കണ്ടുപിടിക്കണം
അമിതമായ ഭക്ഷണവും വ്യായാമത്തിന്‍റെ അഭാവവുമാണ് കൂടുതല്‍ പേരുടെയും കുടവയറിനു കാരണം. ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് വയറു ചാട്ടത്തിനു പ്രധാന കാരണം. ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കുടവയറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലരില്‍ വയറിലെ മസിലുകളുടെ അമിതമായ അയവ് മൂലവും കുടവയറുണ്ടാകും. ജനിതകപരമായ കാരണങ്ങളും അസുഖങ്ങളും കുടവയറിനു കാരണമായേക്കാം.
ലൈഫ് സ്റ്റൈല്‍ മാറ്റിയേ പറ്റു
മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന്‍ ഉറപ്പായാല്‍ പിന്നെ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി ക്രമീകരിക്കുകയാണ്. ദിവസവും കുറഞ്ഞത് നാല്‍പ്പത് മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റി വയ്ക്കണം. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകുകയും ഇനി കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള സാധ്യത ഇല്ലാതാക്കുകയും വേണം.   
വ്യായാമം ചെയ്യുമ്പോള്‍
 • വയറിന്‍റെ മസിലുകള്‍ക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നു എന്നതാണു പ്രധാനം. അബ്ഡോമിനല്‍ മസിലിനെ കരുത്തുള്ളതാക്കുന്ന വ്യായാമങ്ങളാണു വേണ്ടത്.
 • നീന്തലാണ് ഏറ്റവും നല്ല വ്യായാമം.സൈക്ലിംഗ്, ജോഗിംഗ് എന്നീ എക്സര്‍സൈസുകളും വയറിന് നല്ല വ്യായാമം നല്‍കും.
 • ദിവസവും മൂന്ന്‍ ഘട്ടമായി ഇരുപത് മിനിറ്റ് നേരം വീതം വ്യായാമം ചെയ്യുന്നതാണ്‌ ഉത്തമം. ഇതിനു കഴിയാത്തവര്‍ രാവിലെയും വൈകിട്ടും വ്യായാമം ചെയ്താല്‍ മതിയാകും.
 • ശയന പ്രദിക്ഷിണം വയര്‍ കുറയാന്‍ പറ്റിയ വ്യായാമമാണ്.
 • ഭക്ഷണ നിയന്ത്രണം വേണം
 • തവിടുള്ള അരി കൂടുതലായി കഴിക്കുന്നതാണ് ഉത്തമം.
 • പഞ്ചസാര അടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കുക. കാരണം പഞ്ചസാര അമിതമായി കഴിക്കുന്നത് വയറിന്‍റെ അടി ഭാഗം കൂടുതലായി ചാടാന്‍ ഇടയാക്കും.
 • ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. സംസ്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.
 • ദിവസവും കുറച്ചു നട്സ് കഴിക്കുക. അത് ശരീരത്തിന് ഗുണം ചെയ്യും.
 • പ്രോട്ടിന്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക.

മുഖകാന്തി വര്‍ധിപ്പിക്കാന്‍ 10 പോംവഴികള്‍

മുഖത്തിന്‍റെ അനാകര്‍ഷകത്വം നിങ്ങളെ അലട്ടുന്നുണ്ടോ?മുഖചര്‍മ്മങ്ങളിലെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റി തിളങ്ങുന്ന നൈസര്‍ഗികമായ മുഖസൗന്ദര്യം ലഭിക്കാന്‍, നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ലളിതമായ ചില പൊടിക്കൈകള്‍.

 • മുഖത്ത് സ്ഥിരമായി ഈന്തപ്പഴം അരച്ച് പുരട്ടുന്നത് ചുളിവുകളും അടയാളങ്ങളും ഉണ്ടാകുന്നത് തടയും.
 • ഓട്ട്സ് പൊടിയും തൈരും ചേര്‍ത്ത് നല്ലതുപോലെ കുഴച്ച് ദിവസവും മുഖത്ത് തേയ്ക്കുന്നത് മുഖത്തെ ചര്‍മ്മം മൃദുവാക്കും.
 • ദിവസവും രാവിലെ അരകപ്പ് നാരങ്ങാനീര് ചേര്‍ത്ത വെള്ളം കുടിക്കുക. എന്നും ആദ്യമായി ഇത് ചെയ്യുന്നത് കണ്ണുകള്‍ക്ക് തെളിച്ചവും മുഖത്തിന് അഴകും നല്‍കും.
 • ആപ്പിളിന്‍റെ നീരുകൊണ്ടുള്ള വിനാഗിരിയും തുല്ല്യ അളവില്‍ വെള്ളവും ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് പുരട്ടിയാല്‍, മുഖം നല്ല വൃത്തിയുള്ളതാവുകയും ചര്‍മ്മത്തിന് മിനുസം ഉണ്ടാവുകയും ചെയ്യുന്നു.
 • മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറുന്നതിന് ദിവസവും രാത്രി തൈരും കസ്തൂരിമഞ്ഞപ്പൊടിയും ചേര്‍ത്ത് കുഴച്ച് പുരട്ടുക.
 • മുഖത്തെ പാടുകള്‍ നീക്കുന്നതില്‍ സെലറി നീരിന് വളരെയധികം അതിശയങ്ങള്‍ ചെയ്യാന്‍ കഴിയും.
 • മുഖത്തിന്‍റെ അനാകര്‍ഷകത്വം മാറ്റുന്നതിന് ഒരു ടീസ്പൂണ്‍ പാല്‍പ്പാടയും ചതച്ചെടുത്ത പീച്ച് പഴം മൂന്നു ടീസ്പൂണും നന്നായി ചേര്‍ത്ത് കുഴച്ച മിശ്രിതം മുഖത്ത് തേച്ച് കഴുകുക.
 • മഞ്ഞള്‍, പപ്പായ, കടുക്, എന്നിവ അരച്ചത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് തെളിച്ചം നല്‍കും.
 • മുഖത്തെ ചുളുവുകള്‍ മാറ്റുന്നതിന് കുങ്കുമവും ഗ്ലിസ്സറിനും നാരങ്ങാനീരും പനിനീരില്‍ കലര്‍ത്തിയുണ്ടാക്കുന്ന ലായനി വളരെ ഫലപ്രദമാണ്.
 • മുഖം കഴുകുമ്പോള്‍ സോപ്പ് പതയോടൊപ്പം കുറച്ച് പഞ്ചസാര കൂടി ചേര്‍ക്കുക. മുഖത്ത് നിന്നുള്ള മൃതകോശങ്ങളെ നീക്കി ചര്‍മ്മം കൂടുതല്‍ പ്രസന്നമാക്കാന്‍ അത് സഹായിക്കും.

മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ....?

ഇന്ന് ലോകത്തിലെ തൊണ്ണൂറുശതമാനം സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിലും താരനും...

സ്വയം ചെയ്യാവുന്ന ചില പൊടിക്കൈകള്‍
തേനും വെളിച്ചെണ്ണയും കലര്‍ത്തി മുടിവേരുകളില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കും. ഇത് ശിരോചര്‍മത്തില്‍ പുരട്ടി പതുക്കെ ചീപ്പു കൊണ്ടു ചീകാം. മുടിത്തുമ്പിന്റെ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കാം. മുടിത്തുമ്പു പിളരാതിരിയ്ക്കാനും ഇത് ഏറെ ഗുണകരം.
വെളിച്ചെണ്ണ ചൂടാക്കി തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടിവളരാന്‍ ഏറെ നല്ലതാണ്. കിടക്കും മുന്‍പ് ഇതേ രീതിയില്‍ പുരട്ടി പിറ്റേന്നു കാലത്തു വരെ വച്ചാല്‍ ഏറെ നല്ലത്. 
ആര്യവേപ്പിലയും വെളിച്ചെണ്ണും ഒരുമിച്ചുപയോഗിയ്ക്കുന്നത് താരനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് അരച്ച്‌ വെളിച്ചെണ്ണ ചേര്‍ത്തോ ആര്യവേപ്പിലയിട്ട വെളിച്ചെണ്ണ തിളപ്പിച്ചോ ഉപയോഗിയ്ക്കാം.
വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്തു ചൂടാക്കി തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് താരന്‍ മാറാന്‍ ഏറെ ഗുണകരം.
വെളിച്ചെണ്ണ, ഒലീവ് ഓയില്‍, തൈര്, തേന്‍ എന്നിവ ചേര്‍ത്തു ഹെയര്‍ പായ്ക്കുണ്ടാക്കാം. ഇത് മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടി വളരാന്‍ ഏറെ നല്ലതാണ്.

ഹെർണിയ എന്ന അവസ്ഥ

എന്താണ് ഹെർണിയ

ശരീരത്തിലെ ഒരു ക്ഷീണ പ്രദേശത്തിലൂടെയോ, സുഷിരത്തിലൂടെയോ ആന്തരികാവയവം പൂർണമായോ ഭാഗികമായോ പുറന്തള്ളപെടുമ്പോഴാണ് ഹെർണിയ എന്ന അവസ്ഥയുണ്ടാകുന്നത്. ഹെർണിയ പല രീതിയിലുണ്ടെങ്കിലും വയറിൽ പല ഭാഗങ്ങളിലായി കാണപ്പെടുന്ന ഹെർണിയെയാണ് നമ്മൾ കൂടുതൽ അറിയുന്നത്.കാരണം,വയറിന്റെ മാംസപേശികളിൽ ഉണ്ടാകുന്ന ബലക്ഷയം,സ്ഥിരമായി തുമ്മൽ, ചുമ, വയറിളക്കം , മലബന്ധം, വയറിനെ ബാധിക്കത്തക്ക കഠിനാധ്വാനം, പെട്ടന്ന് വണ്ണം കൂടുന്നത് തുടങ്ങിയവയാണ്‌..ചില കുഞ്ഞുങ്ങളിൽ ജന്മനാ ഇത് കാണാം.
ലക്ഷണങ്ങള്‍
ചെറിയ വേദനയോടാണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രായമായവർക്ക്, പ്രമേഹം പോലെയുള്ള അസുഖമുള്ളവർക്കും വേദനയുണ്ടാകാറില്ല.വേദനയോട് കൂടിയതോ, വേദനരഹിതമോ ആയ മുഴ.ഈ മുഴ ക്രമേണ വലുതാകും, അപ്പോൾ കടുത്ത വേദനയും പ്രയാസവും അനുഭവപ്പെടും.മലർന്നു കിടക്കുമ്പോൾ ഈ മുഴ അപ്രത്യക്ഷമാവുകയോ, ചെറുതാവുകയോ ചെയ്യും.ഹെർണിയയ്ക്ക് ഉള്ളിലുള്ള കുടലും മറ്റും അകത്തേക്ക് വലിയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.കാലക്രമേണ ഹെർണിയക്കുള്ളിലെ കുടൽ കുരുങ്ങി മലബന്ധം ഉണ്ടാകും, ചിലപ്പോൾ രക്തയോട്ടം കുറഞ്ഞ് കടുത്ത വേദനയുമായായിരിക്കും രോഗികൾ ഡോക്ടറെ കാണാൻ എത്തുന്നത്. സ്ത്രീകളിൽ ഗർഭകാലത്ത് വയറിന്റെ മസിലിന് ഉണ്ടാകുന്ന വലിച്ചിലും, വയറിലെ സിസേറിയൻ പോലുള്ള സർജറികൾ , അവിടുത്തെ തയ്യൽ അലിഞ്ഞുപോവുകയൊ ചെയ്യുന്നത് ഹെർണിയയ്ക്ക് കാരണമാകാം.
എങ്ങനെ തിരച്ചറിയാം.....?
വയറിന്റെ മുകൾഭാഗം മുതൽ താഴെവരെയുള്ള സ്ഥലത്ത് മുഴമാത്രമായോ, വേദനയോട് കൂടിയ മുഴയോ കണ്ടാൽ ഹെർണിയ സംശയിക്കാം. കിടക്കുമ്പോൾ ഈ മുഴ ചെറുതാകുകയോ, അപ്രത്യക്ഷമാവുകയോ ചെയ്യുന്നത് ഹെർണിയയുടെ ലക്ഷണമാണ്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മുഴയുടെ വലുപ്പം വലുതാകുന്നെങ്കിൽ ഹെർണിയ ആണെന്ന് 90% ഉറപ്പിക്കാം. പൊക്കിളിന് ചുറ്റിലും മുകളിലും കാണപ്പെടുന്ന മുഴ ചുമയ്ക്കുമ്പോൾ വലുതാകണമെന്നില്ല.
ഹെർണിയ പ്രധാനമായും രണ്ടു തരമുണ്ട്. internal hernia- ശരീരത്തിൻ ഉള്ളിൽ ഉണ്ടാകുന്നത്. external hernia- ഇത് ശരീരത്തിന് പുറത്ത് കാണും. ഇതാണ് കൂടുതലായും കാണപ്പെടുന്നത്. വയറിന്റെ ഏറ്റവും അടിയിൽ രണ്ടു വശങ്ങളിലും കാണപ്പടുന്നതാണ് inguinal hernia , ഇതാണ് വളരെ സാധാരണമായി കാണപ്പെടുന്നതും. ഇതിന് കാരണം, വയറിലെ ഏറ്റവും ദുർബലമായ പ്രദേശമാണ് ഇത്, അതുകൊണ്ട് തന്നെ ഈ ഭാഗത്തിൽ നിന്ന് ആന്തരികാവയവും പുറന്തള്ളപ്പെടുന്നു. മുഴയായോ, വേദനയായോ ആണ് ആദ്യം ഈ inguinal hernia പ്രത്യക്ഷപ്പെടുന്നതെങ്കിലും ചിലർ ഇതിനെ നിസ്സാരമായി തള്ളികളയുന്നത് കാരണം പിന്നീട് അമിതവേദന, ഛർദി, മലബന്ധമായാണ് ആശുപത്രികളിൽ എത്താറുള്ളത്.. ഹെർണിയയ്ക്ക് ശസ്ത്രക്രിയയാണ് പരിഹാരം.
അടിയന്തര ശസ്ത്രക്രിയ എപ്പോൾ,?
കുടലുകൾ കുരുങ്ങുകയോ, അമിതവേദനയോ, മലബന്ധമോ ഉണ്ടാകുമ്പോഴാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.ഹെർണിയയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയയാണോ , ഓപ്പൺ ശസ്ത്രക്രിയയാണോ നല്ലത് എന്നത് പലരുടേയും സംശയമാണ്..രണ്ടും നല്ലതുതന്നെയെന്നു പറയാം.രണ്ടിനും അതിന്റെതായ അനുകൂല വശങ്ങളും പ്രതികൂല വശങ്ങളും ഉണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയയിൽ ആശുപത്രിവാസവും, ശസ്ത്രക്രിയശേഷമുള്ള വേദനയും വളരെ കുറവായിരിക്കും. പക്ഷെ ചെലവ് താരതമ്യേന കൂടുതലാവും..താക്കോൽദ്വാര ശസ്ത്രക്രിയ തിരഞ്ഞെടുക്കുമ്പോൾ നല്ല ആശുപത്രിയും ,പരിചയ സമ്പന്നരായ ഡോക്ടർമാരും ആണെന്നു ഉറപ്പു വരുത്തണം. വയറിനു അകത്തുനിന്നാണ് ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് ജനറൽ അനസ്തേഷ്യയും ആവശ്യമാണ്. ഓപ്പൺ ശസ്ത്രക്രിയ ചിലവ് കുറഞ്ഞതാണ്. അതുപോലെ മിക്കവാറും പരിചയസമ്പന്നരായ എല്ലാ സർജൻമാർക്കും ഈ ശസ്ത്രക്രിയ ചെയ്യാം.വീണ്ടും ഹെർണിയ വരുന്ന സാഹചര്യത്തിൽ ഓപ്പൺ സർജറി ചെയ്തവർക്ക് താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്തവരെക്കാളും പ്രയാസങ്ങൾ കുറവായിരിക്കും. ഹൃദയതകരാറുകൾക്ക് മരന്നുകഴിക്കന്നവർ ആ കാര്യം ആദ്യമെ ഡോക്ടറോട് സൂചിപ്പിക്കണം. കാരണം ചില മരുന്നുകൾ 2-3 ദിവസം മുൻപ് നിർത്തേണ്ടതുണ്ട്.ശസ്ത്രക്രിയ കഴഞ്ഞവർ കുറെമാസത്തേക്ക് അവിടെ സമ്മർദം വരുന്നതരത്തില്‍ വ്യായാമമോ, ഭാരം എടുക്കുകയോ ചെയ്യരുത്. ചുമ തുമ്മൽ,മലബന്ധം വരാതെയും സൂക്ഷിക്കണം. കുറഞ്ഞത് ഒരുമാസമെങ്കിലും വിശ്രമം അത്യാവശ്യമാണ്. മുറിവുഭാഗം വൃത്തിയായി സൂക്ഷിക്കണം.പടികൾ കയറുന്നത്,ഓടുന്നത്,ലൈംഗികത,തുടങ്ങിയവ ഒഴിവാക്കണം.അമിതമായ ആഹാരം നിയന്ത്രിക്കണം.
ഹെർണിയ തടയാൻ...
ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ കാൽമുട്ടുകൾ കുനിച്ച് മടക്കി ഭാരം എടുക്കുക അരഭാഗം വളച്ച് എടുക്കരുത്.

dr അമൃത ബവീഷ്

പ്രമേഹവും ഭക്ഷണരീതിയും....

പ്രമേഹം പിടിപെട്ടെന്നു കരുതി ഇഷ്ട ഭക്ഷണമെല്ലാം ഉടൻ ഒഴിവാക്കേണ്ടതില്ല..പ്രമേഹ രോഗികൾ ഭക്ഷണം ഒഴിവാക്കുകയല്ല വേണ്ടത് നിയന്ത്രിക്കുകയാണ് വേണ്ടത്.  ആരോഗ്യകരമായ ഭക്ഷണം ശീലിക്കുകയാണ് ചെയ്യേണ്ടത്. തടി കൂടുതൽ ആണെങ്കിൽ തടി കുറയ്ക്കുക.വിശക്കുമ്പോൾ മാത്രം കഴിക്കുക.കഴിക്കുന്നതിന് മുമ്പായി ഒരുഗ്ലാസ് വെള്ളം കുടിക്കുക. ഇത് വിശപ്പ് കുറയ്ക്കും.

ചോറും ചപ്പാത്തിയും..
ചോറും ഗോതമ്പും ഒരേപോലാണ്, രണ്ടിലും അന്നജം ഒരേപോലെയാണെന്നർഥം. ചോറായാലും ചപ്പാത്തിയായാലും നിയന്ത്രിത അളവിൽ കഴിക്കാം. ശരീരഭാരവും, അധ്വാനത്തിന്റെ തോതും അനുസരിച്ചിരിക്കണം എന്നു മാത്രം. ശരാശരി 60 കിലൊ തൂക്കമുള്ള ഒരാൾക്ക് ഉച്ചയ്ക്ക 2 കപ്പ് ചോറ് കഴിക്കാം, രാത്രി ഒരു കപ്പും. ചപ്പാത്തിയാണെങ്കിൽ എണ്ണയോ നെയ്യോ പുരട്ടാതെ 3 എണ്ണം കഴിക്കാം.റാഗി വളരെ നല്ല ഭക്ഷണമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതും ഒരു നേരത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം,അതുപോലെ ചോളവും. ഇഡ്ഡലി , ദോശ. 3-4 ഇഡ്ഡിലി, ദോശ കഴിക്കാം.
മുട്ട.
പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുട്ട നല്ലതാണ്.
പ്രമേഹത്തോടൊപ്പം കൊളസ്ട്രോൾ പ്രശ്നം ഉള്ളവർ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം.

മത്സ്യം.
അയല, മത്തി, നത്തോലി ഇതുപോലുള്ള ചെറിയ മീനുകൾ നല്ലതാണ് omega 3 ഫാറ്റിആസിഡ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറി വച്ച കഴിക്കുമ്പോളാണ് ഗുണം കിട്ടുന്നത്. എണ്ണയിൽ വറുക്കുമ്പോൾ ഇവയിലെ ഒമെഗ3 നശിക്കും. ഒപ്പം കൊളസ്ട്രോളും ബിപിയും കൂടും. .ഞണ്ട് ചെമ്മീൻ മിതമായ അളവിൽ വല്ലപ്പോഴും കഴിക്കാം. കോഴിയിറച്ചി കഴിക്കാം. ബീഫ്, മട്ടൻ ഒഴിവാക്കുക.
പാൽ..
പാട മാറ്റിയ പാൽ, മോര് കഴിക്കാം.
കിഴങ്ങ് വര്‍ഗങ്ങള്‍
കപ്പ, ചേന, ഉരുളക്കിഴങ്ങ് , ബീറ്റ്റൂട്ട് ഇവ അന്നജത്തിന്റെ ഉറുവിടമാണ്.  പ്രമേഹരോഗികൾ ഇവ നിയന്ത്രക്കണം ചോറ്, ചപ്പാത്തിക്ക് പകരമായി വേണമെങ്കിൽ ഒരു നേരം ഇവ കഴിക്കാം. പക്ഷെ ചോറിനൊപ്പം ഇവയും കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചോറിനൊപ്പം ഉരുളക്കിഴങ്ങുപ്പേരി ഒഴിവാക്കുക.
ചെറിയ കഷണങ്ങള്‍ കറിയിലുള്ളത് കുഴപ്പമുണ്ടാക്കില്ല, പക്ഷെ ഒരേ അളവിൽ കിഴങ്ങും, ചോറും വേണ്ട.
ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, മുസംബി പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഫലമാണ്.
ഇവയിൽ ഒന്ന് ദിവസവും കഴിക്കാം. ഒരു ആപ്പിൾ/ ഓറഞ്ച് എന്നിങ്ങനെ. പഴങ്ങൾ മുഴുവനായി കഴിക്കുന്നതാണ് നല്ലത്, ജ്യൂസ് രൂപത്തിൽ വേണ്ട. കരിക്കിൻ വെള്ളം, തേൻ, ശീതളപാനീയം ഒഴിവാക്കുക. നേന്ത്രപ്പഴം. ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രമേഹരൊഗികൾ ഒരു ചെറിയ കഷ്ണം മാത്രം കഴിക്കുക. പച്ച ചക്ക തോരനായോ, ഉപ്പേരിയായോ കഴിക്കാം, പക്ഷെ ചോറിനൊപ്പം വേണ്ട, കാരണം രണ്ടും ചേരുമ്പോൾ രക്തത്തിലെ പഞ്ചസാര നില കൂടും.

ഇലക്കറികളും പച്ചക്കറികളും പ്രമേഹരോഗികൾക്ക് ധാരാളം കഴിക്കാം. അതിനാൽ നിത്യ ഭക്ഷണത്തിൽ ഇവ ഉൾപെടുത്തുക. വിശപ്പ് മാറാൻ ഇത് സഹായിക്കും. പയറ്, വാഴക്കാമ്പ്, കൂമ്പ്, മുരിങ്ങ, വെണ്ട, വെള്ളേരി, കക്കിരി ധാരാളം കഴിക്കാം മുതിര, ചെറുപയർ, പരിപ്പ്, കടല ഇവ നിത്യവും കഴിക്കുക. ബദാം, നിലകടല, മിതമായി കഴിക്കാം. കശുവണ്ടിയിൽ കൊഴുപ്പ് കൂടുതലാണ്, മിതമായി കഴിക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം കുറഞ്ഞ തോതിൽ മാത്രം കഴിക്കുക.ഉലുവ വെള്ളം, മുതിര വെന്ത വെള്ളം, നാരങ്ങാവെള്ളം, ജീരകവെള്ള നല്ലതാണ്

വേദനാസംഹാരികളും പാർശ്വഫലങ്ങളും…

ഒരു ചെറിയ തലവേദനയ്ക്ക് പോലും മരുന്നുകടയിൽനിന്ന് വേദനാസംഹാരികൾ വാങ്ങിക്കഴിക്കുന്നവരാണ് ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും.. വായിലൂടെ കഴിക്കുന്ന മരുന്നുകൾ ആമാശയത്തിൽ ചെന്ന് ദഹനപ്രക്രിയിലൂടെ കുടലിൽ വച്ചു ആഗിരണം ചെയ്യപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ അമിതമായി വേദനാസംഹാരികളും മറ്റും കഴിക്കുന്നവരിൽ പ്രധാനമായും കാണുന്ന ഒരുപാർശ്വഫലമാണ് ആമാശയവ്രണങ്ങൾ/ peptic ulcer.

ഇടയ്ക്കിടെ വേദനസംഹാരികൾ കഴിക്കുന്നവരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഓക്കാനവും ഛർദിയും ചിലപ്പോൾ ഈ രോഗത്തിന്റെ പ്രാരംഭലക്ഷണമാകാം.
പ്രായമായവരിൽ, നേരത്തെ അൾസർ പ്രശ്നമുള്ളവരിൽ, സ്റ്റിറോയ്ഡുകൾ ഉപോയോഗിക്കുന്നവരിൽ, നടുവേദന പോലുള്ള അസുഖങ്ങളിൽ ഉയർന്ന തോതിൽ വേദനസംഹാരി കഴിക്കുന്നവരിൽ, മദ്യപാനം , പുകവലി ഇവ ഉള്ളവരിൽ ആമാശയവ്രണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
.എന്തുകൊണ്ട് വേദനസംഹാരികൾ ആമാശയപ്രശ്നങ്ങൾ ഉണ്ടാക്കുന്നു….
ആമാശയത്തിന്റെ നിർമാണത്തിനും ഉറപ്പിനും പ്രോസ്റ്റാഗ്ലാൻഡിനുകൾ മുഖ്യപങ്ക് വഹിക്കുന്നവയാണ്. വേദനാസംഹാരികൾ ഇപറഞ്ഞ പ്രോസ്റ്റാഗ്ലാൻഡിൻ ഉത്പാദനത്തെ തടയും, അതുകൊണ്ടുതന്നെ ആമാശയത്തിന്റെ ഉൾഭിത്തികളിൽ വിള്ളലും വൃണങ്ങളും ഉണ്ടാകുന്നു.
മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വേദനസംഹാരികൾ അമിതമായി ഉപയോഗിക്കാതിരിക്കുക. നടുവേദനയ്ക്കും മറ്റും വേദനസംഹാരി ലേപനങ്ങൾ ഉപയോഗിക്കുക. സ്റ്റിറോയ്ഡ്, വേദനാസംഹാരി മരുന്നുകൾ ഇവ ഭക്ഷണത്തിന് ശേഷം ആമാശയത്തിനെ സംരക്ഷിക്കുന്ന മരുന്നുകൾക്കൊപ്പം മാത്രം കഴിക്കുക.. ഗുളികകൾ കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക പ്രത്യേകിച്ചും ക്യാപ്സ്യൂളുകൾ കഴിക്കുന്നതിന് മുൻപും ശേഷവും വെള്ളം കുടിക്കുക.നിന്നുകൊണ്ട് ഗുളിക കഴിക്കുന്നതാണ് ഉത്തമം.
ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.

അസിഡിറ്റി എന്നു പറഞ്ഞു ഇന്ന് എല്ലാവരും തോന്നുമ്പോഴൊക്കെ omeprazole, pantsprazole പോലുള്ള ഗുളികകൾ കഴിക്കുന്നത് കാണാം. ഈ മരുന്നുകൾ അസിഡിറ്റി രോഗങ്ങളിൽ ഒരു വരദാനം തന്നെയാണ്, പണ്ട് ശസ്ത്രക്രിയയിലൂടെ മാത്രം സുഖപെടുത്താൻ പറ്റിയിരുന്ന പെപ്റ്റിക് അൾസർ രോഗങ്ങളെ ഇവ ആഴ്ചകൾകൊണ്ടു തന്നെ സുഖപെടുത്താനുള്ള കെൽപുള്ളവയാണ്. അമാശയത്തിലെ ആസിഡ് ഉത്പാദനം ഇവ ഗണ്യമായി കുറയ്ക്കുകയാണ് ചെയ്യുന്നത്,  പക്ഷെ ഇവയുടെ അമിത ഉപയോഗവും ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ചവച്ചരച്ച് കഴിക്കുന്ന ഗുളികകൾ കഴിക്കുന്ന ലാഘവത്തോടെ ഇവ കഴിക്കരുത്.  വിറ്റമിൻ-b12 ആഗിരണത്തിനു വേണ്ട ഒരു ഘടകത്തിന്റെ ഉത്പാദനയെ ഇവ തടയുന്നത് കാരണം അമിത അൾസർ മരുന്നുകളുടെ ഉപയോഗം വിറ്റ-b12 അഭാവത്തിന് കാരണമാവുകയും അത് വിരൾച്ച ഞരമ്പുകളുടെ തകരാറുകൾക്ക് വഴിയൊരുക്കും , പ്രത്യേകിച്ചും സസ്യഭക്ഷണം മാത്രം കഴിക്കുന്നവരിലും, പ്രായമേറിയവരിലുമാണ് അൾസർ മരുന്നുകളുടെ അമിത ഉപയോഗം പ്രശ്നങ്ങൾ സൃഷ്ടിക്കുക.

Dr amritha baveesh

കാലൊന്നു ഇടറിയാല്‍…..?

വീഴ്ചയെ തുടർന്ന് കാലിൽ നീരുണ്ടാകുന്നത് സാധാരണമാണ്.ഞരമ്പിനു ക്ഷതമേറ്റാലും എല്ലിനു പൊട്ടൽ സംഭവിച്ചാലും നീര് വരാനുള്ള സാധ്യതയുള്ളതിനാൽ ആദ്യം തന്നെ എല്ലിന് പൊട്ടൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. നീരു കുറയാതെ നിൽകുകയോ, അല്ലെങ്കിൽ നീരുള്ള ഭാഗം അനക്കാനോ തൊടാനോ പറ്റാത്തത്ര വേദനയുണ്ടെങ്കിൽ എല്ലിന് ക്ഷതം സംശയിക്കാം.  ഇങ്ങനെയുള്ള അവസരങ്ങളിൽ വിദഗ്ധ സഹായം തേടണം. ഒടിവൊന്നും ഇല്ലാത്ത സാധാരണ നീരിന് ആദ്യം ഐസ്പായ്ക്ക് വയ്ക്കാം. ഇത് വേദന കുറയ്ക്കും,

വേദനാസംഹാരികളായ ജെല്ലുകളും, ക്രീമുകളും പുരട്ടാം. നീരുള്ള ഭാഗം അനക്കാതെ വയ്ക്കേണ്ടത് അത്യാവശ്യമാണ്, കാലിനു എത്ര വിശ്രമം ഏകുന്നുവോ അത്രയും പെട്ടന്നു നീരു കുറയും. ക്രേപ്പ് ബാൻഡേജ് ഉപയോഗിക്കാം. അതുപോലെ കാലിലെ നീരിനും ചതവിനും ഏറ്റവും നല്ല ഔഷധമാണ് മുറിവെണ്ണ.  മുറിവെണ്ണ നീരുള്ള ഭാഗത്തു തേയ്ക്കുകയോ, ചെറിയ തുണി മുറിവെണ്ണയിൽ മുക്കി നീരുള്ള ഭാഗത്ത് കെട്ടിവയ്ക്കുകയോ ചെയ്യാം.

ഫാറ്റി ലിവര്‍ : നിയന്ത്രണമില്ലാതെ മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണശീലവും…

കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥയാണിത്.

സാധാരണ40-60 വയസ്സാകുമ്പോഴാണ് ഇത് കണ്ടുവരുന്നത്, പക്ഷേ ഇപ്പോള്‍ യുവത്വത്തില്‍ തന്നെ കരളിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചെറുപ്പം മുതല്‍ അനാരോഗ്യകരമായ ഭക്ഷണശീലമാണ് ഇതിന് കാരണം, ഒപ്പം ഏറ്റവും അപകടകരമായ ഘടകം ടീനേജ് ഡ്രിങ്കിങ് ആണ്. മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കും എങ്കിലും ആദ്യം പ്രഹരമേല്‍ക്കേണ്ടി വരുന്ന അവയവമാണ് കരള്‍. നിയന്ത്രണമില്ലാതെ മദ്യപാനം തുടരുന്ന 90% പേരിലും ഫാറ്റിലിവര്‍ കണ്ടുവരുന്നു. നിരുപദ്രവകാരിയായ കരള്‍ഗരോമാണിതെന്നു പറയാം. പക്ഷേ ഇത് നിസ്സാരമായി തള്ളികളയരുത്.. കാരണം ഇത് തടഞ്ഞില്ലെങ്കില്‍ രോഗം സങ്കീര്‍ണ്ണമാവുകയും സിറോസിസിലേക്ക് വഴിതെളിക്കുകയും ചെയ്യും.

അമിത മദ്യപാനം ,ചെറുപ്പം മുതലെ ഊര്‍ജം കൂടുതലുള്ള ഭക്ഷണരീതി, പാരമ്പര്യം, ചില ജനിതക ഘടകങ്ങള്‍, ഇവയാണ് ഫാറ്റിലിവറിനു കാരണങ്ങള്‍..
ലക്ഷണങ്ങള്‍
കാര്യമായ ലക്ഷണങ്ങളൊന്നും പലപ്പോഴും കണ്ടുവരില്ല. ചിലര്‍ക്ക് വിശപ്പില്ലായ്മ, ഓക്കാനം, മഞ്ഞപ്പിത്തം, വയറിന്ഠെ വലതു ഭാഗത്ത് വേദന തുടങ്ങിയവ കാണാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മദ്യപാനിയാണെങ്കില്‍ മദ്യപാനം നിര്‍ത്തുകയും, അമിത കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, ഭാരം കുറയ്ക്കുകയും ചെയ്യുന്നതോടെ ഇതിന് പരിഹാരമാകും, കരള്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യും.
ആല്‍ക്കൊഹോളിക് ഹെപ്പറ്റൈറ്റിസ്
കരള്‍ രോഗത്തിന്ഠെ രണ്ടാം ഘട്ടമാണിത്, കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയില്‍ മദ്യപാനവും പഴയ ഭക്ഷണശൈലിയും തുടര്‍ന്നാല്‍ അത് ആല്‍ക്കൊഹോളിക്ക് ഹെപ്പറ്റൈറ്റിസില്‍ എത്തും. ഈ ഘട്ടത്തില്‍ കരളിന് നീര്‍വീക്കമുണ്ടാകും, കരളില്‍ കൊഴുപ്പ് അടിയും , കരളിന്‍റെ  ഘടനയില്‍ തന്നെ മാറ്റമുണ്ടാകും. തുടര്‍ന്ന് കരളിന്ഠെ പ്രവര്‍ത്തനക്ഷമത കുറയും.
ലക്ഷണങ്ങള്‍
പനി ,വിശപ്പില്ലായ്മ, വയറു വേദന, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പൊതുവെ കാണുന്നത്. പക്ഷേ എല്ലാവരിലും ഈ ലക്ഷണങ്ങള്‍ കാണില്ല, കരളിലെ എന്‍സൈമുകളുടെ അളവു കൂടിയിരിക്കും .രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താം.

കടപ്പാട് :themirrorofkerala.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate