നമ്മുടെ ചെറിയ അശ്രദ്ധകള്‍ തന്നെയാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. അതില്‍ സുപ്രധാനമാണ് അടുക്കളയിലെ നല്ല ശീലങ്ങള്‍. ചില വസ്തുക്കള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ആരോഗ്യപ്രശ്നങ്ങള്‍ മാറ്റി നിര്‍ത്താം.
പ്ളാസ്റ്റിക് കഴിക്കേണ്ട
ശരീരത്തിന് ഹാനികരമെന്ന് അറിയാമെങ്കിലും പ്ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളോട് വല്ലാത്ത താത്പര്യമാണ് നമ്മള് മലയാളികള്‍ക്ക്. അടുക്കളയില്‍ നിന്നും ആദ്യം ഇറക്കിവിടേണ്ടത് പ്ളാസ്റ്റികിനെ തന്നെയാണ്. ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കണ്ടെയിനറുകള്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണം. ഇത്തരം കണ്ടയ്നറുകളില്‍ സൂക്ഷിക്കരുത്.
കളയേണ്ടത് കളയൂ
ഉപയോഗ ശേഷം കളയേണ്ടവയാണ് സോഫ്റ്റ് ഡ്രിംഗ്സ് ബോട്ടിലുകള്‍. എന്നാല്‍ പലപ്പോഴും ഫ്രിഡ്ജില്‍ വെള്ളം സൂക്ഷിക്കാന്‍ ഈ കുപ്പികളാണ് നമ്മള് ഉപയോഗിക്കുന്നത്. ഗ്ളാസിന്റെ ബോട്ടിലുകളാണ് വെള്ളം ശേഖരിച്ച് വയ്ക്കാന്‍ നല്ലത്. പ്ളാസ്റ്റിക് കവര്‍ വേണ്ട. ചെറിയ പ്ലാസ്റ്റിക് കവറുകളുടെ ശേഖരവും അവ തൂക്കിയിടുന്ന വലിയ പ്ലാസ്റ്റിക് ബാഗും മിക്ക അടുക്കളയിലെയും കാഴ്ചയാണ്. പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും എപ്പോഴെങ്കിലും ഉപയോഗിക്കാനായി സൂക്ഷിച്ച് വയ്ക്കുന്ന ശീലം ആദ്യം ഒഴിവാക്കുക.
സമ്മാനങ്ങളവിടിരിക്കട്ടെ
വീട് പാലുകാച്ചിനും മറ്റും സമ്മാനമായി കിട്ടിയ കുറെ അടുക്കള വസ്തുക്കള്‍ മിക്ക വീട്ടിലും കാണും. പാക്കറ്റ് പോലും തുറക്കാതെ സൂക്ഷിച്ച് വയ്ക്കുന്ന ശീലവും മലയാളിക്ക് സ്വന്തം. പാത്രങ്ങള്‍ ഇങ്ങനെ ഏറെനാള്‍ ഉപയോഗിക്കാതെ വച്ച് ഉപയോഗിക്കുന്നതും ശരിയല്ല. എന്ത് എക്സ്പയറി ഡേറ്റ് കാലാവധി കഴിഞ്ഞ ഒരു വസ്തു പോലും അടുക്കളയില്‍ സൂക്ഷിക്കരുത്. ഏതൊക്കെ തരത്തില്‍ ഇവ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് പറയാനാകില്ല.
പാക്കറ്റില്‍ നിന്നും പൊട്ടിച്ചും അല്ലാതെയും ഇതൊക്കെ കാലാകാലങ്ങളോളം ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്ന ശീലം നല്ലതല്ല. അണുക്കളുടെ ഫേവ്റേറ്റ് പാത്രങ്ങള്‍ ഏറ്റവുമധികം അണുക്കള്‍ വസിക്കുന്ന ഇടമാണ് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച്. നിത്യവും ഉപയോഗശേഷം ചൂട് വെള്ളത്തില്‍ കഴുകി സൂക്ഷിക്കേണ്ടതാണ് ഇവ്. എന്നാല്‍ സ്പോഞ്ച പിഞ്ഞി ഒരു വഴിയായാലും നമ്മള് അത് ഓര്‍മ്മയാകും വരേയും ഉപയോഗിക്കും.
ഭക്ഷണം ബാക്കി വന്നാല്‍ നേരെ ഫ്രിഡ്ജിലേക്കു തള്ളും. പിറ്റേ ദിവസം എടുക്കാനും മറക്കും. പിന്നീട് ആഴ്ചകള്‍ കഴിഞ്ഞാകും ഇത് ഓര്‍മ്മപോലും വരിക. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പഴകിയ പാത്രങ്ങള്‍ കോട്ടിങ് പോയ നോണ്‍സ്റ്റിക് പാനുകളും മറ്റു പാത്രങ്ങളും അടുക്കളയില്‍ നിന്നും ഒഴിവാക്കണം. ഇതില്‍ പാകം ചെയ്യുമ്പോള്‍ കോട്ടിങ് ആഹാര പദാര്‍ത്ഥങ്ങളോടൊപ്പം ഉള്ളില്‍ ചെല്ലുകയും അസുഖം പിടിപെടാന്‍ കാരണമാവുകയും ചെയ്യും.
ചില കാരണങ്ങളാല്‍ ചര്‍മ്മത്തില്‍ ചലമോ രക്തമോ ദ്രാവകമോ (സെറം അഥവാ പ്ളാസ്മ) നിറയുന്നതു മൂലമാണ് ബ്ലിസ്റ്ററുകള്‍ അഥവാ കുമിളകള്‍ ഉണ്ടാവുന്നത്. ചര്‍മ്മത്തില്‍ ഒരു ഭാഗത്തു തന്നെ ശക്തിയായി ഉരസുന്നതു മൂലമോ പൊള്ളല്‍ മൂലമോ കടുത്ത തണുപ്പ് മൂലമോ അല്ലെങ്കില്‍ അണുബാധ മൂലമോ ആണ് ബ്ലിസ്റ്ററുകള്‍ ഉണ്ടാവുന്നത്. പുതിയ ഷൂസ് ധരിക്കുമ്പോള്‍, നഗ്നമായ കൈകള്‍ കൊണ്ട് തോട്ടപ്പണി ചെയ്യുമ്പോള്‍ തുടങ്ങി ലളിതമായ കാര്യങ്ങള്‍ മൂലവും ഇവ ഉണ്ടാകാം.സാധാരണ ബ്ലിസ്റ്ററുകള്‍ പ്രതിരോധിക്കാന്‍ വിഷമമില്ല. ബ്ളിസ്റ്ററുകളെ പ്രതിരോധിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും;
വായില്‍ ഉണ്ടാകുന്ന ബ്ലിസ്റ്ററുകള്‍ തടയാന്‍:
അടുത്ത നടപടികള്‍
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ബ്ലിസ്റ്ററുകള്ക്ക് ചികിത്സ നടത്താവൂ. ബ്ലിസ്റ്ററുകളുടെ മൂല കാരണത്തിന് ചികിത്സ തേടാന്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുക. ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്നത്തിന്റെ സൂചനയാവാമെന്നതിനാല് ബ്ലിസ്റ്ററുകളെ ഒരിക്കലും അവഗണിക്കരുത്. ബ്ലിസ്റ്ററുകള്‍ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമാവില്ല. അടിക്കടി ഇവ വരുന്നത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായിരിക്കാം. വായയിലോ ചര്‍മ്മത്തിലോ ജനനേന്ദ്രിയങ്ങളിലോ കൈകാലുകളിലോ തുടങ്ങി ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അടിക്കടി ബ്ലിസ്റ്ററുകള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ സന്ദര്‍ശിച്ച് രോഗനിര്‍ണയവും ചികിത്സയും നടത്തുക.
എന്താണ് മോണൊന്യൂക്ളിയോസിസ് (ചുംബനരോഗം)?
പ്രധാനമായും ഉമിനീരിലൂടെ പകരുന്നതിനാല്‍ മോണോന്യൂക്ളിയോസിസ് എന്ന പകര്‍ച്ചവ്യാധിയെ ചുംബന രോഗം എന്നും വിളിക്കുന്നു. മിക്കപ്പോഴും യുവാക്കളിലും കൗമാരക്കാരിലും ആണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. എങ്കിലും ഇത് ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. മോണോ, മോണോന്യൂക്ളിയോസിസ്, ഗ്ളാന്ഡുലര് ഫീവര്‍ എന്നിങ്ങനെയും ഈ രോഗാവസ്ഥ അറിയപ്പെടുന്നു.
കാരണങ്ങള്‍
മറ്റു വൈറസുകളും ഈ രോഗത്തിനു കാരണമാകാമെങ്കിലും പ്രധാനമായും എപ്സ്റ്റൈന്-ബാര്‍ വൈറസ് (ഇബിവി) ആണ് മോണോന്യൂക്ളിയോസിസ് എന്ന പകര്‍ച്ചവ്യാധിക്ക് കാരണമാവുന്നത്. സാധാരണയായി, ഉമിനീര് ഉള്‍പ്പെടെയുള്ള ശാരീരിക സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. ശുക്ളം, രക്തം എന്നിവയിലൂടെയും അവയവം മാറ്റിവയ്ക്കല്‍ നടത്തുമ്പോഴും അണുബാധ ഉണ്ടാവാം.
ഇനി പറയുന്ന വിഭാഗങ്ങള്‍ക്ക് മോണോന്യൂക്ളിയോസിസ് എന്ന പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യത കൂടുതലാണ്
ലക്ഷണങ്ങള്‍
ഇബിവി അണുബാധ ഉണ്ടായി നാല് മുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും പകര്‍ച്ചവ്യാധിയായ മോണോന്യൂക്ളിയോസിസിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. മിക്കപ്പോഴും ലക്ഷണങ്ങള്‍ സാവധാനത്തിലായിരിക്കും രൂപംകൊള്ളുന്നത്, എല്ലാ ലക്ഷണങ്ങളും ഒറ്റയടിക്ക് പ്രത്യക്ഷമാവണമെന്നുമില്ല. ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
ചിലയവസരങ്ങളില്‍ പ്ളീഹയ്ക്കും കരളിനും വീക്കമുണ്ടായേക്കാം. ലക്ഷണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവുകയും ആറ് മാസം വരെയോ അതില്‍ കൂടുതല്‍ സമയമോ നീണ്ടുനില്‍ക്കുകയും ചെയ്തേക്കാം.
ചികിത്സ
മോണോന്യൂക്ളിയോസിസിന് പ്രത്യേക ചികിത്സയൊന്നും നിലവിലില്ല. വൈറസ് അണുബാധ ആയതിനാല്‍ ആന്റിബയോട്ടിക്കുകള്‍ ശുപാര്‍ശചെയ്യാറില്ല. ലക്ഷണങ്ങളുടെ തീവ്രത കുറയാന്‍ ജലീകരണം നടത്തുക. ഇതിനായി ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുക.
പ്രതിരോധം
മോണോന്യൂക്ളിയോസിസ് എന്ന പകര്‍ച്ചവ്യാധിക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ഒന്നുമില്ല. രോഗത്തെ പ്രതിരോധിക്കാനായി വൈറസ്ബാധിച്ചവരുമായി ചുംബനത്തില്‍ ഏര്‍പ്പെടാതിരിക്കുക, ഇവരുമായി ഭക്ഷണം, പാനീയങ്ങള്‍ വ്യക്തിപരമായ സാധനങ്ങള്‍ തുടങ്ങിയവ പങ്കിടാതിരിക്കുക.
സങ്കീര്‍ണതകള്‍
അടുത്ത നടപടികള്‍
ഡോക്ടര്‍ അനുവദിക്കുന്നത് വരെ മറ്റുള്ളവരുമായി ശാരീരിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്ളീഹ താല്‍ക്കാലികമായി വീങ്ങാം. ചിലപ്പോള്‍ ഗുരുതരമായ അവസ്ഥയില്‍ പ്ളീഹ പൊട്ടുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും പനിയും അടിവയറ്റില്‍ വേദനയും ഉണ്ടാവുകയും ചെയ്തേക്കാം.
അപകട സൂചനകള്‍
അടിവയറ്റിനു മുകളില്‍ ഇടതു ഭാഗത്തായി കടുത്ത വേദന ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ അടിയന്തിര വൈദ്യസഹായം തേടുക. ഇത് പ്ളീഹ പൊട്ടുന്നതു മൂലമാകാം, ഈ ഘട്ടത്തില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്.
മുട്ടുവേദന സ്ത്രീകളേയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന രോഗമാണ്. സ്ത്രീകകളില്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചരില്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. 60 വയസു കഴിഞ്ഞ പുരുഷന്മാരിലും ഈ അവസ്ഥ കാണപ്പെടുന്നുണ്ട്.
ഇത്തരം മുട്ടുവേദന വന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
സമീകൃതാഹാരമായാണ് മുട്ട അറിയപ്പെടുന്നത്. വിവിധ വിറ്റാമിന്‍, ധാതുക്കള്‍, മാംസ്യം എന്നിവയാല്‍ പോഷകസമൃദ്ധമാണ് മുട്ട. പൊതുവെ കോഴിമുട്ടയ്ക്കാണ്നമ്മുടെ നാട്ടില്‍ ഏറെ ഡിമാന്‍ഡുള്ളത്. എന്നാല്‍ ഏറ്റവും പോഷകസമൃദ്ധമായത് കോഴിമുട്ട അല്ല. ഇവിടെയിതാ, നമ്മള് സ്ഥിരമായി കഴിക്കേണ്ട നാലുതരം മുട്ടയുംഅവയുടെ ഗുണങ്ങളും നോക്കാം.
കോഴി മുട്ട
സര്‍വ്വസാധാരണമായി ലഭ്യമാകുന്ന ഒന്നാണ് കോഴിമുട്ട. വിവിധ ജീവകങ്ങളും മാംസ്യവും അടങ്ങിയിട്ടുള്ള കോഴിമുട്ട ഏറെ ചെലവ് കുറഞ്ഞ ആഹാരമാണ്. അതുപോലെ ശരീരഭാരം നിയന്ത്രിക്കാനും മുട്ട ഉത്തമമാണ്.
കാട മുട്ട
വലുപ്പത്തില്‍ കോഴി മുട്ടയേക്കാള്‍ ചെറുതാണെങ്കിലും പോഷക ഘടകങ്ങളുടെ കാര്യത്തില്‍ കാടമുട്ടയ്ക്കാണ് വലുപ്പം കൂടുതല്‍.. ശരീരത്തിന് ഏറെ ഗുണകരമാകുന്ന ആന്റി ഓക്സിഡന്റുകളും മാംസ്യവും പോഷകങ്ങളും അടങ്ങിയതാണ് കാട മുട്ട. പൊതുവെ കൊളസ്ട്രോള്‍ കുറവും കരളിനെ സംരക്ഷിക്കുന്ന പോഷകങ്ങളും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
മല്‍സ്യമുട്ട
ആരോഗ്യത്തിന് ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള മല്‍സ്യ മുട്ട. ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലെയുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള മല്‍സ്യ മുട്ട ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. നല്ല കൊളസ്ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് മല്‍സ്യമുട്ട.
താറാവ് മുട്ട
കോഴി മുട്ട പോലെ അത്ര സാധാരണമല്ലാത്തതാണ് താറാവ് മുട്ട. എന്നാല്‍ പോഷകഗുണത്തിന്റെ കാര്യത്തില്‍ കോഴിമുട്ടയേക്കാള്‍ ഏറെ മുന്നിലാണ് താറാവിന്റെമുട്ട. മുട്ടയില്‍നിന്ന് സാല്‍മോണല്ല പോലെയുള്ള ബാക്ടീരിയ ബാധിക്കുന്ന പ്രശ്നം താറാവിന്റെ മുട്ട കഴിക്കുന്നവരില്‍ കുറവായിരിക്കും.
ഇനി പഴങ്ങളുടെ കാലമാണ്. ദാഹം ശമിപ്പിക്കുകയും ഉ ന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്ത ഗുണങ്ങളാണുള്ളത്. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക.
രക്തശുദ്ധിക്ക് മുന്തിരി: ആയുര്‍വേദശാസ്ത്ര വിധി പ്രകാരം രക്തവര്‍ധനവിനും രക്തശുദ്ധിക്കും മുന്തിരി ഒരുത്തമ ഷധമാണ്. ഇത് ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്യും. സ്ത്രീകള്‍ക്കുണ്ടാകാറുള്ള ആര്‍ത്തവസംബന്ധമായ തകരാറുകള്‍ക്ക് മുന്തിരിനീര് കുടിക്കുക. ന്യുമോണിയ, മലേറിയ, ടൈഫോയ്ഡ്, ജ്വരം എന്നിവയുള്ളപ്പോള് ദാഹശമനത്തിനായി മുന്തിരി ഉപയോഗിക്കാവുന്നതാണ്. കുടലുകളെ ശുദ്ധമാക്കി ഉടലിന് ആരോഗ്യം പ്രദാനം ചെയ്യും. മുന്തിരിക്കൃഷിയില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ മുന്തിരി നല്ല പോലെ കഴുകിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.
ചര്‍മ്മത്തിന് മധുരനാരങ്ങ: ഇതിലടങ്ങിയിട്ടുള്ള പോഷകാംശം പാലിന് തുല്യമാണ്. ഓറഞ്ച് ശരീരത്തിന് അഴകും, ആരോഗ്യവും ഓജസും തേജസും ഉണ്ടാക്കും. ചര്‍മ്മസൗന്ദര്യത്തിനും മുഖസൗന്ദര്യത്തിനുമൊക്കെ ഓറഞ്ചുനീര് ഉത്തമമാണ്. കുഞ്ഞുങ്ങള്‍ക്ക് ഓറഞ്ചുനീര് കൊടുത്താല്‍ രോഗപ്രതിരോധശക്തി ഉണ്ടാകുമെന്ന് മാത്രമല്ല സാധാരണ അസുഖങ്ങളൊന്നും തന്നെ അവരെ പിടികൂടുകയില്ല. ഗര്‍ഭവതികളായ സ്ത്രീകള്‍ ഓറഞ്ചുകഴിച്ച് ശീലിക്കുകയാണെങ്കില്‍ അവര്‍ക്ക് അഴകും, ആരോഗ്യവും, ബുദ്ധിശക്തിയും തികഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കും. രോഗികള്‍ക്ക് രോഗക്ഷീണം മാറാനും ഓറഞ്ച് കഴിക്കുന്നത് പ്രയോജനപ്രദമാണ്.
ദഹനത്തിന് കൈതച്ചക്ക: പൈനാപ്പിള്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തും. പൈനാപ്പിള്‍ കഴിച്ച് ശീലിക്കുകയാണെങ്കില്‍ ദഹനക്കുറവും വായുകോപവും മാറുമെന്ന് മാത്രമല്ല വൃക്കസംബന്ധമായ അസുഖങ്ങള്‍ക്കും പൈനാപ്പിള്‍ ഗുണപ്രദമാണ്. പുകവലിയുടെ ദൂഷ്യം ഇല്ലാതാക്കാന്‍ പൈനാപ്പിളിന് അപാരമായ കഴിവുണ്ട്. പൈനാപ്പിള്‍ ഇടയ്ക്കിടെ കഴിക്കുന്നത് ഒരു ശീലമാക്കിയെടുത്താല് അജീര്ണ്ണസംബന്ധമായ ശല്യങ്ങളും വയറ്റില്‍ വേദനയും കൃമിശല്യവും മാറിക്കിട്ടും.
അള്‍സറിന് മാമ്പഴം: പ്രകൃതി മനുഷ്യന് നല്‍കിയിട്ടുള്ള ഒന്നാന്തരം ടോണിക്കാണിത്. പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, വൈറ്റമിന്‍ എ, സി എന്നിവയും മാമ്പഴത്തില്‍ സമൃദ്ധമായ തോതില്‍ അടങ്ങിയിരിക്കുന്നു. ഒരു ഗ്ലാസ് മാമ്പഴച്ചാറില്‍ പാലും കുറച്ചുതേനും ചേര്‍ത്ത് ഒരുമാസക്കാലം തുടര്‍ച്ചയായി സേവിച്ച് വന്നാല്‍ ഭക്ഷണത്തിന് രുചിയും ദഹനശക്തിയും ലഭിക്കുന്നതിന് പുറമെ ഓര്‍മ്മശക്തിയും ശരീരത്തിന് തൂക്കവും ബലവും മാത്രമല്ല ശരീരകാന്തിയും ലഭിക്കും. കൃമിയും നശിക്കും. അള്‍സറും വയറ്റില്‍ കാന്‍സറും ഉണ്ടാകില്ല. മൂന്നൗണ്സ് തൈരും സമം മാമ്പഴച്ചാറും കുറച്ച് പഞ്ചസാരയും തേനും ചേര്‍ത്ത് ചുക്ക്, കുരുമുളക്, ജീരകം എന്നിവ പൊടിച്ച് മേമ്പൊടി ചേര്‍ത്ത് ശീലിച്ചാല്‍ നല്ല ലൈംഗികശേഷി ഉണ്ടാകും.
ക്ഷയത്തിന് നെല്ലിക്ക: പ്രകൃതി നമുക്ക് കനിഞ്ഞു നല്കിയ വിറ്റാമിന്‍ സി ഗുളികകളാണ് നെല്ലിക്ക. ഒരൊറ്റ നെല്ലിക്കയില്‍നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി ഇരുപത് ഓറഞ്ചില്‍നിന്നും കിട്ടുന്ന പോഷകമൂല്യത്തിന് തുല്യമാണ് എന്ന ശാസ്ത്രവിശകലനം എന്നും ഓര്‍മ്മിച്ചുകൊള്ളുക. വൃദ്ധന്മാര്ക്ക് നെല്ലിക്ക ആരോഗ്യം വീണ്ടെടുത്ത് കൊടുക്കും. ക്ഷയം, ചുമ, ശ്വാസം, ഹൃദ്രോഗം, ശുക്ലദോഷം എന്നിവയ്ക്കൊക്കെ പ്രയോജനപ്രദമാണിത്. ശ്വാസകോശസംബന്ധമായ എല്ലാവിധ അസുഖങ്ങള്‍ക്കും നെല്ലിക്ക അതിശയകരമായ ഫലം നല്കുന്നു. മൂത്ത നെല്ലിക്ക ചതച്ചുപിഴിഞ്ഞ് എടുത്തനീര് തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുറെശ്ശെ കഴിക്കുന്നത് പ്രമേഹരോഗത്തിന് നല്ലൊരു ഔഷധംപോലെ ഉപകരിക്കും.
വായ്നാറ്റത്തിന് ചെറുനാരങ്ങ: അഴകും ആരോഗ്യവും നല്കുന്ന ഒരു കനിയാണിത്. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി സമൃദ്ധമായ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന ശാസ്ത്രസത്യം മറക്കാതിരിക്കുക. ദഹനക്കേട്, ചര്മ്മദോഷം, മലബന്ധം, എന്നിവയ്ക്ക് ചെറുനാരങ്ങാ നല്ല ഫലം ചെയ്ത് കാണാറുണ്ട്. പയോറിയ, മോണപഴുപ്പ്, വായ്നാറ്റം എന്നിവയ്ക്ക് ചെറുനാരങ്ങാനീരും ഇരട്ടി പനിനീരും ചേര്‍ത്ത് നിത്യവും രണ്ടുനേരം വായില്‍ക്കൊണ്ടാല്‍ മതി.ഇത് ആമാശയത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. വേനലില്‍ തളര്‍ന്ന് വരുന്നവര്‍ക്ക് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കിട്ടിയാലുണ്ടാകുന്ന ഉണര്‍വും ഉന്മേഷവും സംതൃപ്തിയും പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ലല്ലോ.
അതിസാരത്തിന് നേന്ത്രപ്പഴം: അന്നജം, പ്രോട്ടീന്‍, ധാതുലവണങ്ങള്‍ എന്നിവയുടെ കലവറയാണ് നേന്ത്രപ്പഴം. രണ്ട് നേന്ത്രപ്പഴവും ഒരു പാലും കൂടിയായാല്‍ ഉത്തമമായ സമീകൃതാഹാരമായി. നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയവൃണം, മൂത്രരോഗങ്ങള്‍ എന്നിവയ്ക്കും ആശ്വാസമേകും. വിളര്‍ച്ചയും തളര്‍ച്ചയും ഈ ഫലവര്‍ഗം അകറ്റും.ഒരു ഏത്തപ്പഴം ശുദ്ധമായ തേനും ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ രക്തക്ഷയം, രക്തപിത്തം, ക്ഷയം, പിള്ളവാതം, നീറ്റലോട് കൂടിയ മൂത്രം പോക്ക് എന്നിവയ്ക്ക് ആശ്വാസമേകും. വിളര്‍ച്ചയും തളര്‍ച്ചയും ഈ ഫലവര്‍ഗ്ഗം അകറ്റും. വെള്ളപോക്ക് അധികമുള്ള സ്ത്രീകള്‍ നിത്യവും ഓരോ നേന്ത്രപ്പഴം കഴിച്ചാല്‍ പ്രത്യേകം മരുന്നുകള്‍ ഒന്നും കൂടാതെതന്നെ ഈ അസുഖം ഇല്ലാതാകും. ശരീരത്തിന് ബലവും നല്ല രോഗപ്രതിരോധശക്തിയും ഉണ്ടാകും. ടൈഫോയ്ഡ്, അതിസാരം, വയറ്റില്പ്പുണ്ണ്, ക്ഷയം എന്നിവയ്ക്കൊക്കെ നല്ലൊരു ഔഷധം കൂടിയാണ് ഈ ഫലവര്‍ഗം.
ധാതുപുഷ്ടിക്ക് ഈന്തപ്പഴം: മനുഷ്യശരീരത്തിനാവശ്യമായ അനേകം പോഷകമൂല്യങ്ങളടങ്ങിയതാണ് ഈന്തപ്പഴം. ക്ഷയം, പ്രമേഹം, ഗ്രഹണി, വാത, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കൊക്കെ ഒരു ഉത്തമ ഷധമാണിത്. മലബന്ധം, കഫശല്യം, വിളര്‍ച്ച എന്നിവയ്ക്കൊക്കെ ഗുണപ്രദമാണ്. അത്താഴത്തിനുശേഷം മൂന്നുനാല് ഈന്തപ്പഴം കഴിക്കുകയും ആനുപാതികമായി പശുവിന്പാല് കുടിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനും ധാതുപുഷ്ടിക്കും നല്ലതാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ തുടര്‍ച്ചയായി ഈന്തപ്പഴം കഴിച്ചാല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും അഴകും ബുദ്ധിയും കൂടുതലായിരിക്കും.
നാഡീബലത്തിന് തക്കാളി: എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് എന്നിവയും തക്കാളിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തെ വേണ്ടപോലെ തന്നെ പരിപോഷിപ്പിക്കും. മൂന്നുതരം അമ്ലങ്ങളും തക്കാളിയില്‍ ഉണ്ട്. രക്തം ശുദ്ധീകരിക്കാന്‍ ഉപകരിക്കുന്ന ത ക്കാളി നാഡികള്‍ക്ക് ഉത്തേജനം നല്കാന് ഒരുത്തമ ടോണിക്കുപോലെ ഉപകരിക്കുന്നു. മലബന്ധം അകറ്റുവാനും നിത്യവും തക്കാളി കഴിക്കുന്നത് പ്രയോജനപ്പെടും. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ലാസ് തക്കാളിനീര് കുടിക്കുന്നത് ആശ്വാസപ്രദമാണ്. വിളര്‍ച്ചയെയും ഇത് മാറ്റുന്നു. മോണയ്ക്കും പല്ലിനും അസ്ഥികള്‍ക്കും ബലം ലഭിക്കും. ഹൃദയം, തലച്ചോറ്, ഞരമ്പുകള്‍ എന്നിവയുടെയൊക്കെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ തക്കാളി ഏറെ ഫലവത്താണ്.
ലൈംഗികാരോഗ്യത്തിന് ആപ്പിള്‍ : കരളിനെ ഉത്തേജിപ്പിച്ച് രക്തപുഷ്ടിയുണ്ടാക്കുന്ന ആപ്പിള്‍ ലൈംഗികാരോഗ്യത്തിന് അത്യുത്തമമാണ്. ലൈംഗിക ബലക്കുറവ് അനുഭവപ്പെടുന്നവര്‍ക്ക് ആപ്പിള്‍ ഗുണം ചെയ്യും. കൂടാതെ പഴക്കംചെന്ന മലബന്ധത്തെപ്പോലും സുഖപ്പെടുത്താനുള്ള കഴിവ് ആപ്പിളിനുണ്ട്. ഭക്ഷണശേഷം ആപ്പിള്‍ കഴിച്ചാല്‍ ദന്തക്ഷയം, ഊന്വീക്കം, വായ്നാറ്റം എന്നിവയെ തടുത്ത് പല്ലുകളെ ബലമുള്ളതാക്കുന്നു. ദഹനസംബന്ധമായ തകരാറുകള്‍ ഇല്ലാതാക്കി ഉണര്‍വും ഉന്മേഷവും മനശക്തിയും ആപ്പിള്‍ പ്രദാനം ചെയ്യും.
പുളി നാം ഭക്ഷണരുചികള്ക്കുപയോഗിയ്ക്കുമെങ്കിലും പുളിയില പൊതുവെ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് പുളിയില. പല അസുഖങ്ങള്‍ക്കുള്ള ഫലപ്രദമായ ഒരു മരുന്നും. പുളിയില എങ്ങനെയാണ് മരുന്നായി ഉപയോഗിയ്ക്കുന്നതെന്നും ഇതിന്റെ ആരോഗ്യഗുണങ്ങളെന്തെന്നു മെന്നതിനെക്കുറിച്ചറിയൂ,
പുളിയിലയില്‍ ടാനിന് എന്നൊരു ഘടകമുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെനല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും നല്ലത്. ഇതിട്ടുവെള്ളം തിളപ്പിച്ചു കുടിയ്ക്കാം.
അല്പം തുളയിയിലയും പുളിയിലയും നാലു കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക.ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം. ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും.
പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.
പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് മലേറിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
ലിവര്‍ ആരോഗ്യത്തിന് പുളിയില ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
പ്രമേഹത്തിന് നല്ലൊരു മരുന്നാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നതു ഗുണം നല്‍കും.
പുളിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നത് ആര്‍ത്തവ സമയത്തെ വേദനങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ്.
ശരീരത്തിലുണ്ടാകുന്ന മുറിവുകളും ചതവുകളും വേഗം മാറാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം ഇത് നല്ലതാണ്.
വെളിച്ചെണ്ണയില്‍ ഉലുവയും കറിവേപ്പിലയും മൂപ്പിച്ചൊഴിച്ച മീന്‍കറിയുടെ കൊതിപ്പിക്കുന്ന മണം. അതു തന്നെ മതി നാവില്‍ വെള്ളം നിറയാന്‍ . അടുക്കളയിലെ മേളങ്ങള്‍ക്കു മാത്രമായി ഒതുക്കാവുന്നതല്ല ഉലുവയുടെ മേന്മകള് . ഉലുവയും അതിന്റെ ഇലകളും ആരോഗ്യസംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് അറിയുക.
യാത്രാവേളകളില്‍ പൊടിയടിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മളില്‍ ഓരോരുത്തരും സ്വീകരിക്കുന്നത്. പൊടിയടിക്കുന്ന അവസരങ്ങളില്‍ മാത്രം മതിയോ ഈ സുരക്ഷ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി വീടിനകത്തും പുറത്തും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന പല രോഗാണുക്കളും മറ്റ് അവയവങ്ങളെക്കാള്‍, നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്. ശ്വാസകോശരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണവും ഇതുതന്നെ.
ആരോഗ്യപ്രശ്നങ്ങള്‍
ശ്വാസകോശമെന്നത് നെഞ്ചിന്‍കൂടിനകത്തെ ആന്തരിക അവയവമാണ്. നെഞ്ചിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. രക്തത്തിലേക്ക് ഓക്സിജന്‍ കലര്‍ത്തുകയും രക്തത്തിലുള്ള കാര്ബണ്ഡയോക്സൈഡിനെ അന്തരീക്ഷത്തിലേക്ക് പുറന്തളളുകയുമാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം.
അണുബാധകള്‍ മൂലം വളരെ വേഗം ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിരന്തരമായി അണുബാധകളുണ്ടാകുന്നത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ശുചിത്വം പാലിക്കുകയെന്നതാണ് അണുബാധകളില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം.
ധാരാളം വെള്ളം കുടിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അണുബാധകള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനാകും. മറ്റൊന്ന് അലര്‍ജി രോഗങ്ങളാണ്. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയവയൊക്കെ അലര്‍ജി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളാണ്.
അപകടങ്ങളിലോ മറ്റോ നെഞ്ചിനുണ്ടാകുന്ന ക്ഷതങ്ങള്‍, ചെസ്റ്റ് ട്രോമ മൂലം ഉണ്ടാകുന്ന പരിക്കുകള്‍ ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് തടസമാകാം. ഇത് ശ്വാസകോശത്തിനു ചുറ്റും വെള്ളം കെട്ടികിടക്കുന്നതിനും വായു കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നതോടൊപ്പം പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
കാരണങ്ങള്‍
ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് വായു മലിനീകരണം. അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കാം. ഇത് രണ്ട് തരത്തിലാകാം. വീട്ടിനുള്ളില്‍ നിന്നുമുണ്ടാകുന്ന പൊടിപടലങ്ങളും പുറത്തുനിന്നുള്ളവയുമാകാം. വായുവിലൂടെ ശ്വാസകോശരോഗങ്ങള്‍ സൃഷ്ടിക്കുന്നത് ഇവയാണ്.
നിരന്തരമുള്ള പുകവലിയും ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശത്തിലെ ടൂബ്യൂളുകളില്‍ രോമങ്ങളുള്ള സെല്ലുകളുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് ഈ സെല്ലുകള്‍ ആവശ്യമാണ്. സീലിയ എന്നാണ് സെല്ലുകള്‍ അറിയപ്പെടുന്നത്.
ശ്വാസകോശത്തിലേക്ക് കടന്നുപോകുന്ന വായുവിനെ ഫില്‍റ്റര്‍ ചെയ്യുകയെന്നതാണ് സീലിയയുടെ പ്രവര്‍ത്തനം. ശുദ്ധമായ വായുവാണ് ശ്വാസകോശത്തിലേക്ക് എത്തേണ്ടത്. പുകവലിക്കുന്നവരില്‍ സീലിയയുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടമാകും. ഇതേത്തുടര്‍ന്ന് വായുവിന്റെ ഫില്‍റ്ററേഷന്‍ സാധ്യമാകാതെ വരും.
ശ്വാസകോശത്തില്‍ പൊടിപടലങ്ങളും മറ്റും അടിഞ്ഞു കൂടുന്നതിനും ഇത് കാരണമാകും. പുകവലി മൂലം ശ്വാസകോശാര്ബുദ്ദത്തിനുള്ള സാധ്യതയും കുറവല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന അലര്‍ജി, അണുബാധ ഇവയൊക്കെ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാം.
മറ്റ് അവയവങ്ങളെ ബാധിക്കാം
ശ്വാസകോശ രോഗങ്ങള്‍ മറ്റ് അവയവങ്ങളെയും ദോഷമായി തന്നെ ബാധിക്കാം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പരസ്പരം ബന്ധിതമാണ്. ഓക്സിനേഷനു വേണ്ടി അശുദ്ധ രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്നത് ഹൃദയമാണ്.
ഓക്സിജന്‍ ആഗിരണം ചെയ്തതിനു ശേഷം ശുദ്ധരക്തം ആദ്യമെത്തുന്നത് ഹൃദയത്തിലേക്കാണ്. പിന്നീട് മറ്റ് അവയവങ്ങളിലേക്ക് എത്തുന്നു. അതിനാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ഹൃദയത്തെയും ബാധിക്കാം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ തകാരാറുണ്ടാകുമ്പോള്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് താഴ്ന്നു പോകും. ഓക്സിജന്‍ രക്തത്തില്‍ എത്തിക്കുകയെന്ന ശ്വാസകോശത്തിന്റെ പ്രധാന പ്രവര്‍ത്തനം തന്നെ നിലയ്ക്കും. അതേത്തുടര്‍ന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കുമുള്ള ഓക്സിജന്റെ വിതരണം കുറയും.
ഓക്സിജന്റെ അളവ് കുറയുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടാനുമിടയാക്കാം. ശരീരത്തിന്റെ പ്രവര്‍ത്തന ശക്തിയെ ബാധിക്കുന്നതോടൊപ്പം ശ്വാസം മുട്ടല്‍, കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ കിതപ്പ്, അമിത ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകാം.
വ്യായാമം ശീലമാക്കാം
ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ നിത്യേനയുള്ള വ്യായാമം ശീലമാക്കേണ്ടതുണ്ട്. വ്യായാമത്തിലൂടെ ശാരീരിക ഘടന നേടുന്നതോടൊപ്പം ശ്വാസകോശത്തിന്റെ ആരോഗ്യവും നിലനിര്‍ത്താനാകും.
വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. എയ്റോബിക് വ്യായാമങ്ങളാണ് ശ്വാസകോശത്തിന് ഉത്തമം.
നെഞ്ചിന്‍കൂടിനുള്ളിലെ മസിലുകളുടെ വികാസവും സങ്കോചവും ശരിയായി നടക്കുന്നതിനും വ്യായാമങ്ങള്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നതിനും ഉപകരിക്കും. ഇടയ്ക്കിടെ ശ്വാസന വ്യായാമങ്ങള്‍ ചെയ്യുന്നതും ശ്വാസകോശത്തിനു ഗുണം ചെയ്യും.
വെറുതെയിരിക്കുന്ന അവസരങ്ങളില്‍ നന്നായി ശ്വാസം ഉള്ളിലേക്ക് എടുത്ത്, സാവധാനം ശ്വാസം പുറത്തേക്ക് വിട്ടുനോക്കൂ. ഇത് ശ്വാസകോശത്തെ ശുദ്ധീകരിക്കുകയും, ഓക്സിജന്റെ കൈമാറ്റം വേഗത്തിലാകാനും സഹായകമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വീടിനുള്ളില്‍ പുകവലി ഒഴിവാക്കുക. വീട്ടിലുള്ളവരോ പുറത്തു നിന്നുള്ളവരോ വീടിനുള്ളില്‍ പുകവലിക്കാതെ ശ്രദ്ധിക്കുക.
2. വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. പൊടിപടലങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാനിടയുള്ളത് ഫര്‍ണിച്ചറുകളിലാണ്.
3. പകല്‍ സമയം മുറികളിലെ ജനാലകള്‍ തുറന്നിടുക. ശുദ്ധവായു ലഭിക്കുന്നതിനു സഹായിക്കും.
4. രാസവസ്തുക്കള്‍ അടങ്ങിയ റൂം ഫ്രഷ്നസ് കഴിവതും ഉപയോഗിക്കാതിരിക്കുക. ഇതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അലര്‍ജി ഉള്ളവര്‍ക്ക് ദോഷം ചെയ്യും.
5. വീട് കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ വൃത്തയാക്കുന്നതും നന്നായിരിക്കും.
6. ദിവസവും വ്യായാമത്തിനായി കുറച്ചു സമയം മാറ്റി വയ്ക്കുക. ട്രാഫിക്കും പൊടിയും കൂടുതലുള്ള സ്ഥലങ്ങള്‍ വ്യായാമത്തിനായി തിരഞ്ഞെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
7. ജോലി സ്ഥലത്തു നിന്നും പൊടി അടിക്കേണ്ടി വന്നാല്‍ അതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക. ഉദാഹരണത്തിന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൊടി അടിക്കേണ്ടതായി വരാം. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കുക.
ദൈനം ദിന ജോലികള്‍ക്ക് ഒപ്പം ആരോഗ്യപരിപാലനത്തിന് സമയം കണ്ടെത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അല്‍പ്പം പ്രയാസമുള്ള കാര്യം തന്നെയാണ്. ദിവസവും 45 മിനിറ്റ് നേരം ജിമ്മില്‍ ചെലവഴിക്കാനായി മാറ്റിവയ്ക്കുക എന്നത് പലപ്പോഴും അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരിക്കും. സ്ത്രീകള്‍ ജിമ്മില്‍ പോകുമ്പോള്‍ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ നിങ്ങള്‍ അവഗണിക്കാന്‍ സാധ്യതയുണ്ട്. ശുചിത്വകാര്യത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ ഊന്നല്‍ കൊടുക്കേണ്ട ചില കാര്യങ്ങളെ കുറിച്ചറിയൂ..
മുടിയുടെ സംരക്ഷണം: നിങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും മുടിയില്‍ വിയര്‍പ്പ് തങ്ങി നിന്ന് അത് ഭാരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും ചെയ്തേക്കാം. ജിമ്മില്‍ നിന്ന് ഇറങ്ങിയ ശേഷം കഴിവതും വേഗം മുടി കഴുകുകയും കണ്ടീഷന്‍ ചെയ്യുകയും വേണം. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരവും അഴകില്ലാത്ത മുടിയും ആയിരിക്കും ലഭിക്കുക. മുടിയുടെ അവസ്ഥ നിങ്ങള്‍ അത് കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുമെന്ന് ഓര്‍ക്കുക.
ആര്‍ത്തവ സമയത്ത് അല്‍പ്പം കരുതല്‍: : സാനിറ്ററി പാഡുകള്‍ തുടയില്‍ ഉരഞ്ഞ് തടിക്കുന്നത് ആര്‍ത്തവ സമയത്ത് മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. പാഡുകള്‍ക്ക് പകരം ടാമ്പണുകള്‍ ഉപയോഗിക്കുന്നത് പ്രശ്നരഹിതമായി രക്ത്രസ്രാവത്തെ നേരിടാനും ജിമ്മില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ടാമ്പണുകള്‍ ഉപയോഗിക്കുന്നത് സുഖകരമായി തോന്നാത്തവര്‍ തുടയിടുക്കില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത് ചര്‍മ്മം ഉരഞ്ഞ് തടിക്കാതിരിക്കാന്‍ സഹായിക്കും.
ജിമ്മും ആഭരണങ്ങളും: ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ വിവാഹ മോതിരവും താലിമാലയും എങ്ങനെ ഊരിവയ്ക്കും എന്ന് ആശങ്കപ്പെടുന്ന സ്ത്രീകളുണ്ട്. ചില ആഭരണങ്ങള്‍ ഒരിക്കലും ഊരാത്തതോ അല്ലെങ്കില്‍ അതിന് അനുവദിക്കാത്തതോ ആയിരിക്കാം. എന്നാല്‍, ജിമ്മില്‍ പോകുന്ന സമയത്ത് ആഭരണങ്ങള്‍ ഇടാതിരിക്കുകയാണ് ഏറ്റവും ഉത്തമം. ഇത് വ്യായാമം ചെയ്യുമ്പോള്‍ അപകടമുണ്ടാക്കിയേക്കാം എന്നതിനെക്കാളുപരി ആഭരണങ്ങള്ക്കടിയില് വിയര്‍പ്പും അണുക്കളും അടിഞ്ഞ് ഭാവിയില്‍ പലതരം ചര്‍മ്മ അണുബാധകള്‍ക്ക് കാരണമായേക്കാം.
നഖ സംരക്ഷണം: നീളമുള്ളതും ചായം പൂശിയതുമായ നഖങ്ങളാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്യുമ്പോള്‍ നീണ്ട നഖങ്ങള്‍ക്ക് കേടുപറ്റുമെന്ന് മാത്രമല്ല അവ നെയില്‍ ബെഡില്‍ പരുക്ക് ഏല്‍പ്പിക്കുകയും ചെയ്യും. നിങ്ങളുടെ നഖങ്ങള്‍ വെട്ടി ചെറുതാക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് നഖത്തിനടിയില്‍ സൂക്ഷ്മ ജീവികള്‍ വളരുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും.
ശരിയായ അടിവസ്ത്രം: പാകത്തിലുള്ള ഒരു സ്പോര്‍ട്സ് ബ്രാ ധരിക്കുന്നത് ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ മാറിടങ്ങള്‍ക്ക് ശരിയായ സംരക്ഷണം നല്‍കും.
സ്വന്തം മാറ്റ് ഉപയോഗിക്കുക: നിലത്ത് കിടന്നുകൊണ്ട് ചെയ്യുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എങ്കില്‍ നിങ്ങള്‍ സ്വന്തം മാറ്റില്‍ വേണം കിടക്കേണ്ടത്. ജിമ്മില്‍ ലഭ്യമാകുന്ന മാറ്റുകള്‍ കഴിവതും ഉപയോഗിക്കാതെയിരിക്കുക.
ഭക്ഷണം കഴിച്ചുകൊണ്ട് തടി കുറയ്ക്കാം
ആഹാര നിയന്ത്രണം ഇല്ലാതെ തന്നെ ശരീര ഭാരം കുറയക്കാന്‍ താഴെ പറയുന്ന ലളിതവും വേദന രഹിതവുമായ മാര്‍ഗങ്ങളില്‍ ഒന്നോ അതിലധികമോ സ്വീകരിക്കുക
പ്രഭാത ഭക്ഷണം: പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നത് കലോറി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് പലരും കരുതുന്നത്. എന്നാലിത് ദിവസം മുഴുവന്‍ കൂടുതല്‍ കഴിക്കാന്‍ കാരണമായിത്തീരും. പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇത് ഒഴിവാക്കുന്നവരേക്കാള്‍ ബിഎംഐ കുറവായിരിക്കും കൂടാതെ സ്കൂളിലും മറ്റും ഇവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും. ധാന്യങ്ങള്‍, പഴം,കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവ അടങ്ങിയ പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് ആരോഗ്യം നല്‍കും.
ചവച്ച് കഴിക്കുക: ആഹാരം സാവധാനം ചവച്ച് വേണം കഴിക്കാന്‍. സങ്കീര്‍ണമായ ഭക്ഷണ ക്രമീകരണമില്ലാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പമാര്‍ഗമാണിത്.. ഓരോ തവണയും സ്വാദറിഞ്ഞ് ചവച്ച് ഭക്ഷണം കഴിക്കുന്നത് നിറഞ്ഞെന്ന തോന്നല്‍ പെട്ടന്ന് നല്‍കും.
അധിക ഉറക്കം: രാത്രിയില്‍ അധിക സമയം ഉറങ്ങുന്നവര്‍ക്ക് വര്‍ഷം 12 പൗണ്ട് കുറയ്ക്കാന്‍ കഴിയും എന്നാണ് മിച്ചിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകന്റെ കണ്ടെത്തല്‍. ദിവസം 2,500 കലോറി കഴിക്കുന്നവരിലാണ് ഗവേഷണം നടത്തിയത്. ഉറക്കം അലസമായ പ്രവര്‍ത്തനങ്ങളും ആവശ്യമില്ലാത്ത കഴിക്കലും കുറയ്ക്കാന്‍ സഹായിക്കും. ഇതിനാല്‍ അധിക ശ്രമം കൂടാതെ കലോറിയില്‍ 6 ശതമാനത്തോളം കുറവ് വരുത്താന്‍ കഴിയും.
പച്ചക്കറികള്‍: പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും.രാത്രിയില്‍ ഒന്നിന് പകരം മൂന്ന് തരം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി തുടങ്ങുക. അധികം ശ്രമിക്കാതെ തന്നെ കൂടുതല്‍ പച്ചക്കറികള്‍ കഴിക്കാന്‍ കഴിയും.
സൂപ്പ്: ഊണിന് മുമ്പ് സൂപ്പ് കുടിച്ചാല്‍ ആഹാരം കഴിക്കുന്നത് കുറയ്ക്കുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും കൂടുതലുള്ള കൊഴുത്ത സൂപ്പുകള്‍ ഒഴിവാക്കുക.
പിസ്സ : പിസ്സയും മറ്റും കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. മാംസത്തിന് പകരം പച്ചക്കറികള്‍ അടങ്ങിയ പിസ്സ കഴിച്ച് തുടങ്ങുന്നത് ഭക്ഷണത്തില്‍ നിന്ന് 100 കലോറി വരെ കുറയ്ക്കാന്‍ സഹായിക്കും.
പഞ്ചസാര :പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് കുറയ്ക്കുക. സോഡയ്ക്ക് പകരം വെള്ളമോ കലോറി കുറഞ്ഞ പഴച്ചാറുകളോ കുടിക്കുക. ഇതിലൂടെ 10 ടീ സ്പൂണ്‍ പഞ്ചസാര ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ കഴിയും.
ഗ്ലാസ്സ്: പാനീയങ്ങളില്‍ നിന്നുള്ള കലോറി കുറയ്ക്കുന്നതിന് ചെറിയ വീതിയുള്ള ഗ്ലാസ്സിന് പകരം നീളം കൂടിയ മെലിഞ്ഞ ഗ്ലാസ്സ് ഉപയോഗിക്കുന്നത് സഹായിക്കും. ഇങ്ങനെയാണെങ്കില്‍ ജ്യൂസ്, സോഡ, വീഞ്ഞ് തുടങ്ങി ഏത് പാനീയവും 25-30 ശതമാനം കുറച്ചെ കുടിയ്ക്കുകയുള്ളു.
മദ്യപാനം: മദ്യത്തിലെ ഓരോ ഗ്രാമിലടങ്ങിയിരിക്കുന്ന കലോറി കാര്ബോഹൈഡ്രേറ്റിനേക്കാളും പ്രോട്ടീനേക്കാളും കൂടുതലാണ്. മദ്യപിക്കുമ്പോള്‍ ചിപ്സും അണ്ടി പരിപ്പും മറ്റ് ഭക്ഷണങ്ങളും സാധാരണ കഴിക്കുന്നതിലും കൂടുതല്‍ കഴിക്കും. അതിനാല്‍ മദ്യപാനം കുറയ്ക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ: ശരീര ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് സഹായിക്കും.
യോഗ: യോഗ ചെയ്യുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഭാരം കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. യോഗ ചെയ്യുന്നത് ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാനുള്ള മനശക്തി നല്‍കും. ആവശ്യമുള്ളത് മാത്രമെ കഴിക്കുകയുള്ളു. യോഗയിലൂടെ ലഭിക്കുന്ന സ്വയം ബോധം അമിതമായി കഴിക്കുന്നതില്‍ നിന്നും തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്....
പുതിന ഗം: ലഘുഭക്ഷണങ്ങള്‍ കഴിക്കണമെന്ന് അമിതമായ തോന്നലുണ്ടായാല്‍ പഞ്ചസാര അടങ്ങിയിട്ടില്ലാത്ത വിവിധ രുചികളിലുള്ള ഗം ചവയ്ക്കുന്നത് നല്ലതാണ്. . ജോലിക്ക് ശേഷം ഭക്ഷണം ഉണ്ടാക്കുമ്പോള്‍, പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍, ടിവി കാണുമ്പോള്‍, ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ തുടങ്ങി മനസ്സറിയാതെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന സമയങ്ങള്‍ നിരവധിയാണ്. വിവിധ രുചികളിലുള്ള ഗം ചവയ്ക്കുന്നത് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാനുള്ള തോന്നല്‍ കുറയ്ക്കും.
വേവ് പാകത്തിന്: ആഹാരം അമിതമായി വേവിക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുറയാന്‍ കാരണമാകും.ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിന് ലഭിച്ചിലെങ്കില്‍ തൃപ്തി തോന്നിക്കില്ല ഇതിനാല്‍ വീണ്ടും കൂടുതല്‍ കഴിക്കാന്‍ തോന്നിപ്പിക്കും. ഇതൊഴിവാക്കാന്‍ സാലഡ് പോലുള്ള വേവിക്കാത്ത ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ ആവിയില്‍ വേവിക്കുകയോ പുഴുങ്ങുകയോ ചുടുകയോ ചെയ്യുക. മത്സ്യവും മാംസവും പൊരിച്ചും വേവിച്ചും ഉപോഗിക്കുക. മൈക്രോവേവിന്റെ ഉപയോഗം കുറയ്ക്കുക.
തക്കാളി സോസ്: ക്രീം സോസുകളേക്കാള് കലോറിയും കൊഴുപ്പും കുറവായിരിക്കും തക്കാളി സോസില്‍. അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
മാംസാഹാരം: മാംസാഹാരം കഴിക്കുന്നവരേക്കാള്‍ പച്ചക്കറി കഴിക്കുന്നവര്‍ക്കായിരിക്കും ശരീര ഭാരം കുറയ്ക്കാന്‍ എളുപ്പം. പച്ചക്കറികള്‍ എത്ര കഴിക്കുന്നുവോ അത്രയും ശരീര ഭാരം കുറയ്ക്കാന്‍ കഴിയും. പയര്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് .
100 കലോറി: ഭക്ഷണ നിയന്ത്രമില്ലാതെ വര്‍ഷം 10 പൗണ്ട് കുറയ്ക്കുന്നതിന് ദിവസം 100 കലോറി വീതം കുറയ്ക്കണം. ഇതിനായി എളുപ്പം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഏകദേശം ഇരുപത് മിനുട്ടില്‍ 1 മൈല്‍ ദൂരം നടക്കുക, 20 മിനുട്ട് നേരം കളകളും ചെടികളും പറിക്കുക, 20 മിനുട്ട് നേരം പുല്‍ത്തകിടിയിലെ പുല്ലരിയുക, 30 മിനുട്ട് നേരം വീട് വൃത്തിയാക്കുക, 10 മിനുട്ട് ഓടുക എന്നിവയെല്ലാം ഇതിന് സഹായിക്കും.
രാത്രി ഭക്ഷണം: രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിച്ച് ശീലിക്കുക. അത്താഴത്തിന് മുമ്പുള്ള ലഘുഭക്ഷണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. അത്താഴം കഴിഞ്ഞ് ഉടന്‍ തന്നെ പല്ല് തേക്കകുകയോ ഔഷധ ചായ കുടിക്കുകയോ ചെയ്യുന്നത് വീണ്ടും കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കും.
ചെറിയുള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും.
ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.
ചീത്ത കൊളസ്ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ചെറിയുള്ളി. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങളും വരുത്തി വയ്ക്കും. വൈളുത്തുള്ളി ചതയ്ക്കുമ്പോള്‍ അലിസിന് എന്ന ആന്റിഓക്സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്ക്കുമ്പോഴും ഇതുല്‍പാദിപ്പിയ്ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കും.
ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയുണ്ട്. ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടും.
രക്തക്കുറവിന് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതുകൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.
ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്. പ്രമേഹത്തിന് പരിഹാരമെന്നര്‍ത്ഥം. വൈറല്‍ അണുബാധകളെ ചെറുക്കാനും ഇത് ഏറെ നല്ലതാണ്.
ശാരീരികമായി ഏറെ ശ്രദ്ധ നല്‍കേണ്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ചെറിയ രോഗം പോലും പലപ്പോഴും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പലതരം പനികള്‍ ഇന്ന് പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും അത് ഗര്‍ഭിണികളെ ബാധിക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്‍ഭാവസ്ഥയിലാണ് വരുന്നതെങ്കില്‍ അത് ഗൗരവമായെടുത്തില്ലെങ്കില്‍ മാരകമാകും. ഗര്‍ഭകാലത്തെ ഡെങ്കി അമ്മയ്ക്കും കുഞ്ഞിനും രക്തസ്രാവത്തിന് ഇടവരുത്താനുള്ള സാധ്യതയേറെയാണ്. മാസം തികയാതെയുള്ള ജനനത്തിനും കുഞ്ഞിന്റെ മരണത്തിനും വരെ ഇത് കാരണമാകാനും സാധ്യതയുണ്ട്. പ്രസവ സമയത്തിനോട് അടുത്താണ് രോഗം പിടിപെടുന്നതെങ്കില്‍ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനും സാധ്യതയുണ്ട്.
ഗര്‍ഭകാലത്ത് മലേറിയയും പക്ഷി പനിയും പിടിപെട്ടാല്‍ ഗര്‍ഭം അലസുന്നതിനും സങ്കീര്‍ണമായ അണുബാധയ്ക്കും സാധ്യതയുണ്ട്. മലേറിയ ഗര്‍ഭിണികളില്‍ വിളര്‍ച്ചയുണ്ടാക്കും. കിഡ്നി അപകടത്തിലാകാനും കാരണമായേക്കും. ഡെങ്കി, മലേറിയ, പക്ഷിപനി തുടങ്ങിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് വരാതെ നോക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാന കാര്യമാണ്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്പാല് നല്‍കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. പശുവിന്പാല് നല്‍കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകുമെന്ന പഠനറിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതെ വരുന്ന അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാല് നല്‍കാറുണ്ട്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലാണ് ഈ പതിവ് കൂടുതലായും കണ്ടുവരുന്നത്. എന്നാല്‍,ഒരു വയസ്സാകും മുമ്പ് കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാല് ദഹിക്കാന്‍ പ്രയാസമാണ്. ഇതില്‍ ഇരുമ്പിന്റെ അംശം കുറവായതുകൊണ്ട് വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാകാതെ വരുന്നതോടെ കുഞ്ഞിന്റെ കിഡ്നിയെ പോലും പാലിന്റെ ഉപയോഗം ദോഷകരമായി ബാധിക്കുമെന്നും ഡാനോണ്‍ ഇന്ത്യ ന്യൂട്രീഷ്യന്‍ ഹെഡ് ഡോ നന്ദന് ജോഷി പറയുന്നു.
പശുവിന് പാല് കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജയ്പൂരില്‍ നിന്നുള്ള മുതിര്‍ന്ന പീഡിയാട്രീഷ്യനും ഗാസ്ട്രോഎന്റെറോളജിസ്റ്റുമായ ലളിത് ഭരദിയ പറയുന്നു. പശുവിന് പാലിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനാണ് കുഞ്ഞുങ്ങളില്‍ അലര്‍ജിക്ക് കാരണമാകുക. എക്സിമ പോലെയുള്ള ത്വക് രോഗങ്ങളോ ശ്വാസം മുട്ടലോ ഒക്കെ ഇതുമൂലം ഉണ്ടാവാം. വയറിളക്കം,ഛര്‍ദ്ദില്‍ തുടങ്ങിയവയും അലര്‍ജിയുടെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.
ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ പത്തില്‍ മൂന്ന് കുഞ്ഞുങ്ങളിലും പശുവിന് പാലിന്റെ ഉപയോഗം മൂലമുള്ള അലര്‍ജിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള നാല്പത് ശതമാനം കുഞ്ഞുങ്ങള്‍ക്കും പശുവിന് പാല് നല്‍കാറുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പത്തു ശതമാനം കുഞ്ഞുങ്ങള്‍ക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്നും പഠനം പറയുന്നു.
നല്ല ചിരി സൗന്ദര്യത്തിന്റെ ലക്ഷണമാണ്. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള അഞ്ച് കാരണങ്ങള്‍ ഇവയാണ്.
ഹൃദ്രോഗം തടയും
ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും.
ഭാരം കുറക്കും
ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.
സമ്മര്‍ദം കുറയ്ക്കും
പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും.
ഉറക്കം കൂട്ടും
നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. കൂടാതെ പല രോഗങ്ങളില്‍ നിന്നും ചിരി സഹായമാകും.
മുഖസൗന്ദര്യം വര്‍ദ്ധിക്കും
ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിലനിര്‍ത്താനും തൊക്ക് നല്ലതാകാനും ചിരി സഹായിക്കും. അതിനാല്‍ മനസ്സ് തുറന്ന് ചിരിക്കൂ.
നല്ല കറുത്ത നിറമുള്ള, തിങ്ങി നിറഞ്ഞ, മുട്ടൊപ്പമുള്ള മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്.
നമ്മളുടെ മുടി സത്യത്തില്‍ ജീവനില്ലാത്ത കോശങ്ങളാണ്. പലരും കരുതുന്നതു പോലെ മുടിയഗ്രമല്ല വളരുന്നത് മുടിയുടെ ജീവനുള്ള ഭാഗം തലയിലെ ത്വക്കിനടിയിലാണ്. അവിടന്നാണു മുടിവളരുന്നത്. അതുകൊണ്ടുതന്നെ മുടിമുറിച്ചതു കൊണ്ടോ തലവടിച്ചതു കൊണ്ടോ കൂടുതല്‍ മുടി വളരുകയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയുക.
മുടിയുടെ കറുപ്പു നിറത്തിനു കാരണം മെലാനിന്‍ എന്ന വര്‍ണവസ്തുവാണ്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയുത്പാദിപ്പിക്കുന്ന എം.എസ്.എച്ച്.( മെലനോസൈറ്റ് സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍) എന്ന ഹോര്‍മോണിന്റെ ഉത്തേജനം കൊണ്ടാണിത് ശരീരത്തിലുണ്ടാകുന്നത്. ശിരസില്‍ ശരാശരി ഒരു ലക്ഷം മുടികളാണുണ്ടാവുക. ഓരോ മുടിയിഴയും ആയിരം ദിവസത്തോളം വളരും, പിന്നെ നൂറു ദിവസത്തോളം വളരാതെ വിശ്രമിക്കും അതിനു ശേഷം കൊഴിഞ്ഞു പോവും. പിന്നീട് അതേ ചുവടില്‍ നിന്നും മറ്റൊരു മുടി മുളച്ച് വരും.
മുടി പലതരത്തില്‍ : എണ്ണമയമുള്ളതോ വരണ്ടതോ എന്നത് ശരീരത്തിലെ എണ്ണ ഗ്രന്ഥികളുടെ പ്രവര്ത്തനത്തിനമനുസരിച്ചായിരിക്കും. നീണ്ടതോ ചുരുണ്ടതോ ആയ മുടി, പാരമ്പര്യമനുസരിച്ചു ലഭിക്കുന്നതാണ്. ബാഹ്യമായ പ്രയോഗങ്ങള്‍ കൊണ്ടു താല്‍ക്കാലികമായി മുടി ചുരുട്ടാനോ നിവര്‍ക്കാനോ കഴിയും. മുടി നേര്‍ത്തതോ വണ്ണം കൂടിയതോ എന്നതും പാരമ്പര്യമാണ്. എന്നാല്‍ മുടിയുടെ അറ്റം പിളരുന്നതും കായകള്‍ പോലെയുണ്ടാകുന്നതും അവിടെ വച്ച് പൊട്ടിപ്പോകുന്നതും ഒരു തരം ഫംഗസ് മൂലമാണ്.
മുടി കൊഴിയാനുള്ള കാരണങ്ങള്‍: പുളിയും ഉപ്പും എരിവും കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ കൂടുതലായി കണ്ടിട്ടുണ്ട്. അമിതമായി വെയിലു കൊള്ളുക, അന്തരീക്ഷ മലിനീകരണം, രക്തക്കുറവ്, തൈറോയിഡ് രോഗങ്ങള്‍, പ്രസവം, എന്നിവ കൂടാതെ അമിത മാനസിക സംഘര്‍ഷം, ഉറക്ക തകരാറുകള്‍, സൈനസൈറ്റിസ് മുതലായ അലര്‍ജി രോഗങ്ങള്‍, തലയിലെ താപം കൂട്ടുന്ന മൈഗ്രൈന്‍ പോലുള്ള തലവേദനകള്‍ ഇവയാണ് മുടികൊഴിച്ചിലുണ്ടാക്കുന്ന മറ്റു കാരണങ്ങള്‍..
ഭക്ഷണം ശ്രദ്ധിക്കുക. പച്ചക്കറികള്‍ കൂടുതലായി കഴിക്കുക. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം മുടി വളര്‍ച്ചയ്ക്കു സഹായകമായിരിക്കും. കൊഴുപ്പിലലിയുന്ന വിറ്റാമിനുകളായ ഇ, കെ, എ, ഡി എന്നിവ വളരെ ആവശ്യമാണ്.
തലമുടിയെ ബാധിക്കുന്ന വിവിധ തകരാറുകള്‍ : ജടപിടിക്കുക: മുടി വളരുമ്പോള്‍ അവയുടെ പുറംപാളിയായ ക്യൂട്ടിക്കിളിന്റെ മിനുസം നഷ്ടപ്പെട്ട് പരുപരുത്തതായിതീരുക. അതിനു കാരണമാകുന്നത് അശ്രദ്ധമായി മുടി കൈകാര്യം ചെയ്യുന്നതും ചീകുന്നതുമൊക്കെയാകാം. മുടിയറ്റം പിളരുക, മുടിയറ്റം പൊട്ടിപ്പോവുക എന്നിങ്ങനെയുള്ള അവസ്ഥകളില്‍ മുടിയറ്റം മുറിച്ചു കളയുന്നത് താല്‍ക്കാലിക പരിഹാരമാകാം. താരന്: തലയിലെ ത്വക്ക് സദാ വളര്ന്നുകൊണ്ടിരിക്കുന്നതാണെങ്കിലും അതിനനുസരിച്ച് പുറംപാളിയിലെ കോശങ്ങള്‍ പൊഴിഞ്ഞുപൊയ്കൊണ്ടിരിക്കുക, നമ്മുടെ ശ്രദ്ധയിലതുപെടുന്നില്ലെങ്കിലും ചിലരില്‍ ഈ കോശങ്ങള്‍ ഒന്നുചേര്‍ന്ന് കട്ടപിടിച്ച് പാളികളായി ഇളകി പോകുന്നതിനെയാണു നാം താരനെന്നു പറയുന്നത്.
തലയിലെ ത്വക്കിലുണ്ടാകുന്ന രോഗബാധകള്‍, പഴുപ്പുകള്‍, സോറിയാസിസ് പോലുള്ള രോഗങ്ങള്‍ ഇവ താരനായി തെറ്റിദ്ധരിക്കാനിടയുണ്ട്. താരന് നാശിനികളായ ഷാമ്പൂ താല്‍ക്കാലികമായി താരനു പരിഹാരമുണ്ടാക്കുമെങ്കിലും ശാശ്വത പരിഹാരമായി ആന്തരിക മരുന്നുകള്‍ ആവശ്യമായി വരാറുണ്ട്. കാച്ചിയ എണ്ണ തലയില്തേയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും തലയോട്ടി വരളൂന്നത് തടയാന്‍ സഹായിക്കും.
അകാലനര: കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് അഞ്ചു മുതല്‍ പത്തു വര്‍ഷം നേരത്തെയാണു ഇപ്പോള്‍ മുടി നരയ്ക്കുന്നത്. അന്തരീക്ഷത്തിലും ജീവിത ശൈലിയിലും വന്ന മാറ്റമാകാം ഇതിനു കാരണം. മുടിയുടെ നിറത്തിനു കാരണമായ മെലാനിന്‍ എന്ന വര്‍ണകം ശരീരത്തില്‍ വിവിധ കാരണങ്ങളാല്‍ കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. തൈറോയിഡ് തകരാറുകളും പാരമ്പര്യവും വേര്ണേര്സ് സിന്‍ഡ്രം, തോംസണ്‍ സിന്‍ഡ്രം മുതലായ ശരീരിക രോഗാവസ്ഥകളും അകാല നരയുണ്ടാക്കാം. കൃത്രിമ ഡൈകള്‍ മുടി ആകെ നരയ്ക്കുന്നതിന്റെ ആക്കം കൂട്ടുന്നു. അകാല നരയെ ഒരു പരിധി വരെ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ടു നിയന്ത്രിക്കാന്‍ സാധിക്കും.
അലോപേഷ്യ ഏരിയേറ്റ എന്ന ഓട്ടോ ഇമ്മൂണ്‍ രോഗാവസ്ഥയില്‍, തലയില്‍ ഒരിടത്തെ മുടി വട്ടത്തില്‍ കൊഴിഞ്ഞു പോകുന്നു. ചിലരില്‍ ഇത് ശരീരത്തിലും കാണാം. ശരീരം സ്വന്തം മുടിവേരുകളെ തന്നെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ ചിലരില്‍ തനിയെ മാറും, എന്നാല്‍ മറ്റു ചിലരില്‍ ഇതു വ്യാപിച്ച് തലമുടി മുഴുവന്‍ കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയും മറ്റു ചിലരില്‍ ഇതു വീണ്ടും വരുന്ന അവസ്ഥയും ഉണ്ട്. അതിനാല്‍ ചികിത്സ ചെയ്യുന്നതാണ് അഭികാമ്യം. ഹോമിയോപ്പതിയില്‍ ഇതിനു വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഇതു കൂടാതെ ശസ്ത്രക്രിയ, പ്രസവം, ചില മരുന്നുകള്‍, മുടിയില്‍ അനുഭവപ്പെടുന്ന ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ എന്നിവയുടെ ഫലമായും മുടികൊഴിയാം .
ആരോഗ്യംശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച്അറിയുക.
എല്ലുകളുടെ ആരോഗ്യം:ഒരു പാത്രം തൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്കുകയുംചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടുതന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാനാവും.
ദഹനത്തിന് സഹായിക്കുന്നു:പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു.
ഇതില്‍ ഗുണകരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു : മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു : തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിന് നല്ലതാണ് : ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു : ഒരല്പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു : ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
കുടലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു: തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത (lactose intolerance), മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയപ്രശ്നങ്ങളില് ഗുണകരമാകാറുണ്ട്.
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു: തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
കടപ്പാട് : ഇന്‍ഫോ മാജിക്