Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യമൂല്യങ്ങള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യമൂല്യങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്.

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. ഇന്ന് ഇന്ത്യ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെല്ലാം പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രമേഹം പല രീതിയിലാണ് ബാധിക്കുക. ഗുരുതരമാകുമ്പോള്‍ ഹൃദയം, കണ്ണുകള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ പ്രമേഹത്തിന് സാധിക്കും. എന്നാല്‍ ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്താനാകും. ഓരോ പ്രമേഹ രോഗികളുടെ വീട്ടിലും ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒരു സസ്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അത് മറ്റൊന്നുമല്ല, കറ്റാര്‍ വാഴയാണ്.

ഏറെ ഔഷധഗുണങ്ങളുള്ള കറ്റാര്‍ വാഴക്ക് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള അത്ഭുതസിദ്ധിയുള്ളതായി ആയുര്‍വേദത്തിലും മറ്റും പ്രതിപാദിക്കുന്നുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് അനിയന്ത്രിതമായി ഉയരുന്ന രോഗികളില്‍ പഞ്ചസാരയുടെ ഘടനയില്‍ മാറ്റംവരുത്തി അത് നിയന്ത്രിക്കാന്‍ കറ്റാര്‍ വാഴയ്ക്ക് സാധിക്കും. കൃത്യമായ ആഹാരശീലത്തിനും മരുന്നുകള്‍ക്കുമൊപ്പം കറ്റാര്‍വാഴയുടെ ഇല കൂടി ശീലമാക്കിയാല്‍ പ്രമേഹം നന്നായി നിയന്ത്രിക്കാനാകുമെന്നാണ് ആയൂര്‍വേദത്തിലെ വിദഗ്ദ്ധര്‍ പറയുന്നത്. കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോസ്റ്റെറോള്‍ ഉള്‍പ്പടെയുള്ള ആന്റി ഓക്സിഡന്റുകളാണ് ഇതിന്റെ ഔഷധഗുണത്തിന് കാരണമാകുന്നത്.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും വൃക്ക, കരള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കറ്റാര്‍വാഴ ഉത്തമമാണ്.

എന്താണ് അലർജി? അലർജി ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം?

അലര്‍ജി നമ്മളില്‍ പലര്‍ക്കും ഉണ്ടായിരിക്കും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും. തുമ്മല്‍, തലവേദന തുടങ്ങി പല രീതികളിലൂടെയാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്.  സാധാരണഗതിയില്‍ അലര്‍ജി അത്ര ഉപദ്രവകാരിയല്ല. എന്നാല്‍ ചിലപ്പോഴൊക്കെ സ്വാഭാവികജീവിതത്തെ സ്വാധീനിക്കുന്ന വിധത്തില്‍ അലര്‍ജി വില്ലനാകും. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുകയും അലര്‍ജി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

അലര്‍ജി വാസ്തവത്തില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ലളിതമായി പറഞ്ഞാല്‍ ശരീരത്തിന്റെ അമിത പ്രതികരണമാണ് അലര്‍ജി. ചില പദാര്‍ത്ഥങ്ങള്‍ ദോഷകരമാണെന്ന്് ശരീരം തീരുമാനിക്കുകയും അവയ്‌ക്കെതിരെ തീവ്രമായി പ്രതികരിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് അലര്‍ജി എന്ന് നമ്മള്‍ പറയുന്നത്.

ഇത് പല രീതിയിലും പ്രത്യക്ഷപ്പെടാം. തുമ്മലോ തലവേദനയോ ചൊറിച്ചിലോ മുതല്‍ മാരകമായ അനാഫിലാക്‌സിസ് എന്ന രോഗാവസ്ഥ വരെയാകാം.

ഇങ്ങനെ അലര്‍ജിയ്ക്ക് കാരണമാകുന്ന വസ്തുക്കളെ അലര്‍ജന്റ്്‌സ് എന്നാണ് പറയുക.

വൈറസ്, ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുമ്പോഴാണ് സാധാരണയായി നമുക്ക് രോഗങ്ങള്‍ വരുന്നത്. ദോഷകരമെന്ന് ശരീരം കരുതുന്ന ഏതു വസ്തുവുമായി ബന്ധപ്പെടുമ്പോഴും ശരീരത്തിലെ ശ്വേതരക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇവ അലര്‍ജന്റ്‌സിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നു.

ഇങ്ങനെ അലര്‍ജന്റ്‌സും ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില രാസവസ്തുക്കളും സൃഷ്ടിക്കപ്പെടും. ഇവയാണ് മീഡിയേറ്റേഴ്‌സ്. ഇവയാണ് ശരീരത്തില്‍ തടിപ്പ് പോലെ കാണുന്ന അലര്‍ജിലക്ഷണങ്ങള്‍ക്ക് കാരണം.

അലര്‍ജിയുണ്ടാകുന്നത് എങ്ങനെയെന്ന് ഇനി പരിശോധിക്കാം.

അലര്‍ജന്റ്‌സിന്റെ സാന്നിധ്യത്തില്‍ ശരീരം ആന്റിബോഡീസ് ഉല്‍പാദിപ്പിക്കുമെന്ന് പറഞ്ഞല്ലോ. ഓരോ ആന്റിജന്‍സ് അല്ലെങ്കില്‍ അലര്‍ജന്റ്‌സിന് വേണ്ടിയും ശരീരം ഓരോ തരം ആന്റിബോഡിയാണ് ഉല്‍പാദിപ്പിക്കുന്നത്.

ഇതിനെ കൈകാര്യം ചെയ്യാന്‍ ശരീരം തയ്യാറെടുത്തിട്ടുണ്ടാവും. അലര്‍ജന്റ്‌സിനെ തിരിച്ചറിയുമ്പോള്‍ തന്നെ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും. അലര്‍ജി എന്ന അവസ്ഥയ്ക്ക് കാരണം ഇതാണ്.

അലര്‍ജിയുടെ പ്രധാനകാരണങ്ങള്‍

അലര്‍ജിയ്ക്ക് പല കാരണങ്ങളുമുണ്ട്.  അതില്‍ പ്രധാനം പാരമ്പര്യം തന്നെയാണ്.

മാതാപിതാക്കളില്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്കും അലര്‍ജിയുണ്ടാകാന്‍ 50 ശതമാനം സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 75 ശതമാനമാണ്.

പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

മാറിയ ജീവിതശൈലികളും സാഹചര്യങ്ങളും അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്. ജങ്ക് ഫുഡിന്റെയും മായം കലര്‍ന്ന ഭക്ഷണത്തിന്റെയും ഉപയോഗം  അലര്‍ജിയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല ഭക്ഷണങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന വസ്തുക്കള്‍ അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്.

ചെറിയ പ്രായത്തില്‍ അമിതമായി ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വരുന്നവരില്‍ അലര്‍ജിയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ജനിച്ച ആറ് മാസത്തിനുള്ളില്‍ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വന്നവരില്‍ അലര്‍ജി വരാനുള്ള സാധ്യത അമ്പതു ശതമാനത്തിലധികമാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴും അലര്‍ജി വരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, കൂടുതല്‍ നിയന്ത്രിക്കുക, ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവ്, അമിതമായ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെയാണ്. അപ്പോഴും അലര്‍ജിയ്ക്ക് സാധ്യത വര്‍ദ്ധിക്കും.

ആഗോളതാപനവും അലര്‍ജിസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനങ്ങളില്‍ തെളിയുന്നു. ഉയര്‍ന്ന താപനിലയും അപ്രതീക്ഷിത മഴയുമാണ് പ്രധാന കാരണങ്ങള്‍.

അലര്‍ജി കണ്ടെത്താന്‍ എന്തൊക്കെയാണ് മാര്‍ഗങ്ങള്‍ എന്നറിയേണ്ടതും അത്യാവശ്യമാണ്.

ഇതിനായി ഇന്ന് പലവിധ ടെസ്റ്റുകളുമുണ്ട്. ഏതൊക്കെ വസ്തുക്കളോടാണഅ ശരീരം അമിതമായി പ്രതികരിക്കുന്നതെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകളാണ് അലര്‍ജി സ്‌കിന്‍ ടെസ്റ്റ്. രക്തപരിശോധനയിലൂടെയും അലര്‍ജന്റ്‌സിനെ കണ്ടെത്താം. എന്നാല്‍ സ്‌കിന്‍ ടെസ്റ്റിന്റെ അത്ര കൃത്യമാവില്ല ഇത്.

തൊലിപ്പുറത്തുള്ള അലര്‍ജിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്‌കിന്‍ പാച്ച് ടെസ്റ്റ് സഹായിക്കും.

അലര്‍ജി ഒഴിവാക്കാന്‍ എന്തു ചെയ്യണം?

അലര്‍ജി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് വഴി. എങ്കിലും ചില കാര്യങ്ങളില്‍ കരുതലെടുക്കാം

 1. കുഞ്ഞുങ്ങള്‍ക്ക് ആറുമാസം വരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം.
 2. പൊടി അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാര്‍പ്പറ്റ്, ചവിട്ടുമെത്ത എന്നിവ വൃത്തിയായി സൂക്ഷിക്കുക
 3. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി വെയ്ക്കുകയും പൊടി ശ്വസിക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.
 4. ബാത്‌റൂം പോലെ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.
 5. കൃത്രിമഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രകൃതിദത്ത ആഹാരങ്ങള്‍ ശീലമാക്കുക.
 6. അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക.
 7. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുക.
 8. സിഗററ്റ് പുക ശ്വസിക്കരുത്. പുകയിലുള്ള ടോക്‌സിക് കെമിക്കല്‍സ് അലര്‍ജി വര്‍ദ്ധിപ്പിക്കും.

ശ്വാസകോശം വൃത്തിയാക്കാന്‍ ഒറ്റമൂലി

കവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്.ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി.ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് ഈ ഒറ്റമൂലി എളുപ്പത്തില്‍ ഉണ്ടാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിന് കഴിയും. ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താം.

ആവശ്യമായ സാധനങ്ങള്‍

400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു വലിയ കഷ്ണം,വെളുത്തുള്ളി ആവശ്യത്തിന്. ഇത്രയും സാധനങ്ങളാണ് ഒറ്റമൂലിക്ക് ആവശ്യം.

തയ്യാറാക്കുന്ന വിധം;

ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷ്ണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. ശേഷം പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കാം.

ചെറുനാരങ്ങ...ഔഷധങ്ങളുടെ കലവറ

ഔഷധങ്ങളില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നതാണ് ചെറുനാരങ്ങ. ഏതൊരു രോഗത്തിന്റെ ശമനത്തിനും ചെറുനാരങ്ങ അത്യുത്തമമാണ്. ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിക്കുന്നത് ഗുണം ചെയ്യും.തേനും നാരങ്ങാനീരുംഅര സ്പൂണ്‍ വീതം ചേര്‍ത്ത് ദിവസവും രണ്ടനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുമെന്നതില്‍ സംശയമില്ല.

വയറിളക്കം മാറുന്നതിനും ചെറുനാരങ്ങ അത്യുത്തമമാണ്. ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നത് വയറിളക്കം അകറ്റുന്നതിന് സഹായിക്കും. മാത്രമല്ല കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരനെ അകറ്റാന്‍ സഹായകമാണ്.തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും ശമിക്കാന്‍ സഹായിക്കുമെന്നതില്‍

അതിവേഗം കുടവയര്‍ കുറയ്ക്കാം

അസ്ഥികള്‍ കൊണ്ട് ആവരണം ചെയ്യപ്പെടാത്ത ശരീരഭാഗമാണു വയര്‍. കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടും ആ ഭാഗത്തെ പേശികളുടെ ബലക്കുറവുകൊണ്ടും വയര്‍ ചാടുന്ന പ്രവണതയുണ്ടാകുന്നു. ശാരീരികാധ്വാനം കുറയുന്നവര്‍ക്കും കൂടുതല്‍ സമയം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍ക്കുമാണു പേശികളുടെ ബലക്കുറവ് കൂടുതലും.

കൊഴുപ്പുരുക്കാനുള്ള വ്യായാമങ്ങള്‍ക്കൊപ്പം വയറിലെ പേശികള്‍ ദൃഢമാക്കാനുള്ള പ്രത്യേക വ്യായാമങ്ങളും ചെയ്യുന്നതോടെ കുടവയര്‍ ചുരുക്കാനാവും. വയര്‍ കൂടാതിരിക്കാനും വയര്‍ ചാടിയവര്‍ക്ക് അതു കുറയ്ക്കാനും സഹായിക്കുന്ന ഏതാനും മികച്ച ജിം വ്യായാമരീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വയറിലെ പേശികള്‍ ബലപ്പെടുത്താനും അവയുടെ സൌന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന, ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട വ്യായാമരീതികളാണിവ.

സിറ്റ് അപ് ക്രഞ്ചസ്

ഒരാള്‍ക്കു സ്വതന്ത്രമായി നിവര്‍ന്നു കിടക്കുവാന്‍ സാധിക്കുന്ന വീതിയും നീളവുമുള്ള ഒരു ബഞ്ചില്‍ കിടന്നുകൊണ്ടുവേണം സിറ്റ് അപ് ക്രഞ്ചസ് എന്ന വ്യായാമം ചെയ്യാന്‍. ബഞ്ചില്‍ കിടന്നശേഷം ഇരു കാല്‍മുട്ടുകളും അല്‍പം മടക്കി കാല്‍പാദങ്ങള്‍ കൊണ്ടു ബഞ്ചിന്റെ ഒരറ്റത്തായി  ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പറില്‍ കാലുകള്‍ ലോക്ക് ചെയ്തു പിടിക്കുക.

തുടര്‍ന്ന് ഇരുകൈകളും മുട്ടുകള്‍ മടക്കി തലയുടെ ഇരുവശങ്ങളിലുമായി ചേര്‍ത്തു പിടിക്കുക. സാവധാനം ശരീരം മുകളിലേക്ക് ഉയര്‍ത്തി എഴുന്നേറ്റ് ഇരിക്കുന്ന അവസ്ഥയിലേക്കു കൊണ്ടുവരിക. ഇങ്ങനെ താഴേക്കു വരുമ്പോള്‍ ശരീരം പൂര്‍ണമായും ബഞ്ചില്‍ സ്പര്‍ശിക്കേണ്ടതില്ല. തുടര്‍ന്നു വീണ്ടും മുകളിലേക്കും താഴേക്കുമായി, ശരീരപ്രകൃതത്തിനനുസരിച്ച് ആവശ്യമായ എണ്ണം ക്രമപ്പെടുത്തി വ്യായാമം ചെയ്യുക. തുടക്കത്തില്‍ കുറച്ച് എണ്ണം മാത്രം ചെയ്യുക. വയറില്‍ വേദന അനുഭവപ്പെട്ടാല്‍ അന്നത്തെ വ്യായാമം തല്‍ക്കാലം നിര്‍ത്തണം.

ലെഗ് റെയ്സ്

ബഞ്ചില്‍ കിടന്നശേഷം ഇരുകൈകളും തലയ്ക്കു പിന്നിലായി, ബഞ്ചിന്റെ ഒരറ്റത്തു ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പറില്‍ ബലമായി പിടിച്ചുകൊണ്ടു കാലുകള്‍ നിവര്‍ത്തി നിവര്‍ന്നു കിടക്കുക.

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ അറിയാന്‍

ഭക്ഷ്യവിഷബാധ എന്നത്  നാം സാധാരണ കേൾക്കുന്ന ഒന്നാണ്. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച് ,ആളുകൾ ആശുപത്രിയിലായതും , മരണം സംഭവിച്ചതും, ഹോട്ടലുകൾ അടച്ചുപൂട്ടിയതും എല്ലാം വാർത്തയിൽ ഇടം പിടിച്ചിരുന്നു. നമ്മുടെ വീടുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ്  ഇപ്പോൾ പറഞ്ഞു വരുന്നത്. സാധനങ്ങൾ  കേടുകൂടാതെ സുക്ഷിക്കാൻ നാം ഉപയോഗിക്കുന്ന  ഒന്നാണ്  ഫ്രിഡ്ജ്‌ . വേണ്ടവിധം  ശ്രദ്ധിച്ചില്ല എങ്കിൽ , നിശ്ചിതസമയം കഴിഞ്ഞാൽ ഫ്രിഡ്ജിൽ  ഇരുന്നു വളരെ അപകടകരമാം വിധം ഭക്ഷണം  കേടാകാൻ സാധ്യത ഉണ്ട്. അതിനാൽ  ഓരോ ആഹാരപദാർഥങ്ങളും  എത്രനാൾ വരെ ,എത്ര സമയം വരെ ഫ്രിഡ്ജിൽ  സൂക്ഷിക്കാം എന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.

ബീഫും ചിക്കനും 2-4 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ദശ കട്ടിയുള്ള മീൻ 2-3 ദിവസം വരെയും , ഞണ്ട്, കൊഞ്ച് എന്നിവ 12 മണിക്കൂറിൽ കൂടുതലും സൂക്ഷിക്കാൻ പാടില്ല. പൊട്ടിക്കാത്ത മുട്ട 4 ആഴ്ച വരെയും, പൊട്ടിച്ച മുട്ട 2 ദിവസം വരെയും  കേടുകൂടാതെ ഫ്രിഡ്ജിൽ ഇരിക്കും. അതുപോലെ കവറ്പാൽ പൊട്ടിച്ചത് 3 ദിവസം വരെ സൂക്ഷിക്കാം. കാരറ്റും, സെലറിയും 2 ആഴ്ച വരെയും ,ബീൻസ് 5 ദിവസം വരെയും സൂക്ഷിക്കാം. സൂപ്പ് 3 ദിവസം വരെയും,വീട്ടിൽഉണ്ടാക്കിയ സാലാഡ് 3 മുതൽ അഞ്ച് ദിവസം വരെയും സൂക്ഷിക്കാം.

ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌

ഹെഡ്ഫോണുകള്‍ തരംഗമായി കഴിഞ്ഞു. എഫ് എം റേഡിയോയും മൊബൈല്‍ ഫോണുകളും ഒക്കെ ജന ഹൃദയങ്ങളില്‍ ഇടം നേടിയതോടെ ഹെഡ്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവും കൂടി. എന്നാല്‍, ഹെഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അത്ര സുഖകരമല്ലാത്ത കാര്യമാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. ഹെഡ് ഫോണ്‍ ഉപയോഗിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നവരില്‍ കേള്‍വിക്കുറവ് അനുഭവപ്പെടുമെന്ന് പഠനം. മൈസൂരിലെ ഓള്‍ ഇന്ത്യാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മൊബൈലില്‍ നിന്നോ മറ്റോ ഹെഡ് സെറ്റ് വഴി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നത് ശീലമാക്കിയ പുതിയ തലമുറയെ കേള്‍വി പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. മൈസൂരിലെ 3000 യുവാക്കളില്‍ നടന്ന പരിശോധനയില്‍ 68 ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ എട്ടു ശതമാനത്തിന് കാലക്രമേണ കേള്‍വി ശക്തി തന്നെ നഷ്ടപ്പെടുന്നതായും പഠനം തെളിയിക്കുന്നു. ഈ ശീലം കാരണം ഏഴ് ശതമാനം പേരില്‍ അസ്വസ്ഥതയും, 4.5 ശതമാനത്തിന് ഇടക്കുള്ള കേള്‍വി തടസ്സവും, 9.7 ശതമാനം ആളുകള്‍ക്ക് ചെവിയില്‍ മുഴക്കവും 5.6 ശതമാനത്തിന് ചെവിയില്‍ ഭാരം അനുഭവപ്പെടുന്നതായും പറയുന്നു. കൂടാതെ 13.4 ശതമാനം ആളുകള്‍ക്ക് ഹെഡ് ഫോണ്‍ വഴി പാട്ടുകേട്ടു കഴിഞ്ഞാല്‍ ശക്തമായ തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇവരുടെ അകചെവിയിലെ ക്ലോക്കിയയെയാണ് ആദ്യം പ്രശ്‌നം ബാധിക്കുന്നത്. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നവര്‍ക്കും ഇത് തന്നെയാണ് അനുഭവമെന്നും ഓള്‍ ഇന്ത്യാ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിലെ ഗവേഷകര്‍ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം ഹെഡ് ഫോണ്‍ വഴി നേരിട്ട് ചെവിയുടെ ഉള്ളിലെത്തുന്നതിനാല്‍ അത് ശ്രവണശക്തിയെയും ചെവിക്കുള്ളിലെ നാഢീഞരമ്പുകളെയും സാരമായാണ് ബാധിക്കുന്നത്. കുറഞ്ഞ അളവില്‍ കുറച്ചു സമയം മാത്രം പാട്ടുകേള്‍ക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്നും ഈ ശീലം കാരണം ശ്രവണശക്തി പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഇത് ചികിത്സിച്ചു ഭേദപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും പഠനം വ്യക്തമാക്കുന്നു.

കശുവണ്ടിപരിപ്പ് കഴിക്കുന്നവർ വായിച്ചറിയാൻ

ആരോഗ്യകാരണങ്ങൾ കൊണ്ട് പലരും കശുവണ്ടിപരിപ്പും, ഉണക്കമുന്തിരിയും ധാരാളം കഴിക്കുന്നവരാണ്‌.

ഉണങ്ങിയ പഴങ്ങള്‍, പോഷകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്‌, പഞ്ചസാര എന്നവയാല്‍ സമ്പുഷ്ടമാണ്‌. ബദാം, കശുവണ്ടി, പിസ്‌ത,റെസിന്‍ തുടങ്ങിയവയാണ്‌ സാധാരണ ഉണങ്ങിയ പഴങ്ങളില്‍ ഉള്‍പ്പെടുന്നത്‌. ശരീരത്തിന്റെ ആരോഗ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന്‌ ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ഉണങ്ങിയ പഴങ്ങള്‍ വളരെ നല്ലതാണ്‌.  പോഷകങ്ങള്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികളോടും ചെറിയ കുട്ടികളോടും ഇവ കഴിക്കാന്‍ പറയാറുണ്ട്‌.

ഉണങ്ങിയ പഴങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നിറഞ്ഞതാണ്‌. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ ഉയര്‍ത്തും. ഇത്‌ ഭാരം കുറയ്‌ക്കുന്നതിനു പകരം കൂട്ടുകയാണ്‌ ചെയ്യുക. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കുക. ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആഹാരത്തിനൊപ്പം ഒരു പാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഊര്‍ജവും നല്‍കാന്‍ ഇത്‌ മതിയാകും.

ബദാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികമായ ഗുണങ്ങള്‍ മെച്ചപ്പെടുത്താനും നല്ലതാണ്‌.ഉണങ്ങിയ അത്തിപ്പഴം ബലക്ഷയം, പ്രമേഹം എന്നിവയ്‌ക്ക്‌ നല്ലതാണ്‌. റെസിന്‍ ചര്‍മ്മത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്‌. ശരീരത്തിന്റെ ചൂട്‌ കുറയ്‌ക്കാനും ഇവ സഹായിക്കും. ബാദാം പോലെ റെസിനും വെള്ളത്തില്‍ കുതിര്‍ത്ത്‌ കഴിക്കുന്നതാണ്‌ നല്ലത്‌. ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ കശുവണ്ടി അധികം കഴിക്കുന്നത്‌ നല്ലതല്ല.

നിശ്ചിത സമയത്ത്‌ ഉണങ്ങിയ പഴങ്ങളിലൂടെ മാത്രം ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ വിഭജിച്ച്‌ കഴിക്കുന്ന രീതി പിന്തുടരുക. എല്ലാ സമയത്തും ഉണങ്ങിയ പഴങ്ങള്‍ കഴിക്കരുത്‌. ഉദാഹരണത്തിന്‌ ബദാമിലെ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന്‌ രാത്രി മൊത്തം ഇവ വെള്ളത്തില്‍ മുക്കി വച്ചിട്ട്‌ രാവിലെ കഴിക്കുക. ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ബദാം ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. അത്തി പഴം പോലുള്ള ഉണങ്ങിയ പഴങ്ങള്‍ ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കുന്നത്‌ നല്ലതാണ്‌. ഓരോ തരം ഉണങ്ങിയ പഴങ്ങളും കഴിക്കാന്‍ നിശ്ചിത സമയം കണ്ടെത്തുക . എല്ലാത്തരം പഴങ്ങളും ഒരേ സമയത്ത്‌ കഴിക്കരുത്‌.

ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌ , പോഷകങ്ങള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്‌ പിസ്‌ത. പിസ്‌തയിലെ കൊഴുപ്പ്‌ പൂര്‍ണമായി നമ്മുടെ ശരീരം ആഗീരണം ചെയ്യില്ല അതിനാല്‍ ഇവ കലോറി കുറഞ്ഞ ആഹാരമായി കണക്കാക്കാം.

ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആവശ്യമായ അളവില്‍ മാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

അനായാസം ആര്‍ക്കും തടിവെയ്ക്കാം

മറ്റ് അസുഖങ്ങളൊന്നു മില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ഐഡിയല്‍ വെയ്റ്റ് നേടാന്‍ സാധിക്കും.

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക.

ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം.

ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്

പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.

ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക.

അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക

പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.

ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം \'മേദസ്സ് ദു:ഖമാണുണ്ണീ, മെലിഞ്ഞ ദേഹം സുഖപ്രദം\' എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും.

ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:

രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം  മുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല. വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക. , ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.

കോളിഫ്ലവർ കഴിക്കുന്നവരാണോ നിങ്ങൾ തീർച്ചയായും അറിയേണ്ടത്

ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവർ . ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.ഹൃദയപ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോളിഫ്ലവറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ കോളിഫ്ലവർ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. കോളിഫ്ലവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. കോളിഫ്ലവറിൽ കാല്‍സ്യം ധാരാളം ക്യാന്‍സര്‍ പ്രതിരോധശേഷി ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫ്ലവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍. കോളിഫ്ലവറിൽ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫഌവറും ഉള്‍പ്പെടുത്താം.

പേരക്കയുടെ ഗുണങ്ങൾ അറിയണ്ടേ

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ കണ്ടുവരുന്ന ഒരു ഫലമാണ് പേരക്ക. എന്നാൽ മിക്കവർക്കും ഈ ഫലത്തിനോട് താൽപര്യമില്ല.എന്നാൽ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട് എന്ന കാര്യം ഇവരിൽ മിക്കവർക്കും അറിയില്ല.പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ.പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.ഇത് കൂടാതെ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു .കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ്.ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.അതെ സമയം അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയും.അത് കൊണ്ട് ഇളം പഴുത്ത പേരക്ക കഴിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

Aloe barbadensis എന്നറിയപ്പെടുന്ന കറ്റാര്‍വാഴയുടെ ജന്‍മദേശം വെസ്റ്റ്‌ഇന്‍ഡീസാണ്‌. ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്‌. ഒരു വര്‍ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില്‍ വളരും. വരണ്ട കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുന്നത്‌. വളരെ തടിച്ച ഇലകളില്‍ കൊഴുപ്പോടുകൂടിയ ജ്യൂസ്‌ ധാരാളമുണ്ട്‌. കടല്‍ത്തീരസംരക്ഷണത്തിനും കടല്‍വെള്ളത്തിണ്റ്റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്‌. അലങ്കാര സസ്യമായും നട്ടു വളര്‍ത്താം. കറ്റാര്‍വാഴയുടെ ചുവട്ടില്‍ നിന്നുള്ള ചിനപ്പുകളാണ്‌ നടീല്‍വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്‍, മണ്ണ്‌, ഉണങ്ങിയ ചാണകപ്പൊടി ഇവ തുല്യ അളവില്‍ ചേര്‍ത്തിളക്കി നിറയ്ക്കണം.

ത്വക്ക് രോഗങ്ങള്‍, കര്‍ണനേത്ര രോഗങ്ങള്‍, മുടിവളര്‍ച്ചാക്കുറവ്‌, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക്‌ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്‍, രക്തശുദ്ധി, ചതവ്‌ എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്‌. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യവസ്തുക്കളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നു.ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നുണ്ട്‌.

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

 1. കറ്റാര്‍ വാഴയുടെ ജെല്ല്‌ മുഖത്ത്‌ പുരട്ടി 10 മിനിറ്റ്‌ മസാജ്‌ ചെയ്‌താല്‍ മുഖക്കുരു, കരിവാളിപ്പ്‌ എന്നിവയ്‌ക്ക് ശാശ്വത പരിഹാരം ലഭിക്കും.
 2. വരണ്ട ചര്‍മ്മത്തിന്‌ ഏറ്റവും മികച്ച മൊസ്‌ചറൈസറാണ്‌ കറ്റര്‍വാഴ ജെല്ല്‌. ഇത്‌ അഞ്ചു മിനിറ്റ്‌ മുഖത്ത്‌ പുരട്ടി മസാജ്‌ ചെയ്യ്‌താല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറി ചര്‍മ്മം ദൃഢതയുള്ളതാകും.
 3. ഷേവിങ്ങിന്‌ ശേഷമുള്ള അസ്വസ്‌ഥതകള്‍ മാറ്റാന്‍ ആഫ്‌റ്റര്‍ ഷേവിന്‌ പകരമായി കറ്റാര്‍ വാഴ ജെല്ല്‌ പുരട്ടുക.
 4. സ്‌ട്രെച്ച്‌മാര്‍ക്ക്‌ അകറ്റാന്‍; സ്‌ട്രെച്ച്‌മാര്‍ക്കുള്ളിടത്ത്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്‌താല്‍ സ്‌ട്രെച്ച്‌മാര്‍ക്ക്‌ മാറിക്കിട്ടും. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച്‌മാര്‍ക്കുകള്‍ക്കും ഇത്‌ മികച്ച ഔഷധം ആണ്‌.
 5. സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ്‌ കറ്റാര്‍വഴ ജെല്ല്‌. ഇത്‌ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യ്‌താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും.
 6. ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്യുക.
 7. മുടിയുടെ സംരക്ഷണത്തിന്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ആഴ്‌ചയില്‍ രണ്ട്‌ തവണ സ്‌ഥരമായി ചെയ്‌താല്‍ മുടിയുടെ വളരും, മുടിക്ക്‌ കറുപ്പ്‌ വര്‍ധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരന്‍ കുറയുകയും ചെയ്യും.
 8. കറ്റാര്‍വാഴ, കൈയുന്നീ. നീലയമരി എന്നിവയിട്ട്‌ കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചില്‍ താരന്‍ എന്നിവയ്‌ക്ക് പരിഹാരമുണ്ടാകുകയും ചെയ്യുന്നു.

ചെലവുകളും പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഈ സുന്ദരിയേ വേഗം തന്നെ നിങ്ങളുടെ അടുക്കള തോട്ടത്തില്‍ നട്ടുപിടിപ്പിക്കു.

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില

കറികളിൽ അലങ്കരിക്കാനും രുചിക്കുമായി ചേർക്കുന്ന മല്ലിയില ആരോഗ്യ സംരക്ഷണത്തിലും മികച്ചതാണ്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് മല്ലിയില മികച്ചൊരു ഔഷധം തന്നെ. നാരുകൾ, ഇരുന്പ്, മഗ്‌നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവയുടെ കലവറ കൂടിയാണ് മല്ലിയില. ദഹനം എളുപ്പമാക്കും, ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കും . ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും. മല്ലിയില ഭക്ഷണപദാർത്ഥത്തിൽ ഉൾപ്പെടുത്തിയാൽ ഈ ബാക്ടീരിയകൾ നശിക്കും. പല വിധത്തിൽ ശരീരത്തിനുള്ളിൽ എത്തിപ്പെടുന്ന ലേഡ്, മെർക്കുറി, ആഴ്സനിക് പോലുള്ള ഉപദ്രവകാരിയായ ലോഹങ്ങൾക്കെതിരെ പ്രവർത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും. ഛർദ്ദി ഇല്ലാതാക്കും . നല്ല കൊളസ്ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കുകയും ചെയ്യും.

ക്യാരറ്റ് പുരുഷാരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ ഗുണം ചെയ്യുമെന്നറിയൂ,

വൈറ്റമിന്‍ സി അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷണമാണ് ക്യാരറ്റ്. പ്രത്യേകിച്ച് കണ്ണിനു പ്രശ്‌നമുള്ളവര്‍ക്ക്. ഇതിലെ വൈറ്റമിന്‍ സി കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനു സഹായിക്കും. ക്യാരറ്റ് എല്ലാവര്‍ക്കും നല്ലതാണെങ്കിലും പുരുഷന്മാര്‍ ഇതു കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിയ്ക്കുന്നു. കാരണം പല ഗുണങ്ങളും ക്യാരറ്റ് കഴിയ്ക്കുന്നതു കൊണ്ട് പുരുഷന്മാര്‍ക്കുണ്ട്. 30 കഴിഞ്ഞ പുരുരുഷന്മാര്‍ ഇത് തീര്‍ച്ചയായും കഴിച്ചിരിയ്ക്കണമെന്നു പറയും.

ക്യാരറ്റ് പുരുഷാരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ ഗുണം ചെയ്യുമെന്നറിയൂ,

രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ക്ക് കൂടുമെന്നു പറയാം. ഹൃദയാഘാതത്തിന് ഇവര്‍ കൂടുതല്‍ അടിമപ്പെടുന്നതിന്റെ കാരണം ഇതുതന്നെ. രക്തം ശുദ്ധീകരിയ്ക്കാന്‍ ക്യാരറ്റിനു കഴിയും. പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ക്യാരറ്റിനു കഴിയും. നാരടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹനത്തിനും ഇത് സഹായിക്കും. ഇത് ദിവസവും കഴിച്ചു നോക്കൂ, ഗ്യാസ് അടക്കമുള്ള വയര്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ് ക്യാരറ്റ്. പുരുഷന്മാരിലെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുവാനും ക്യാരറ്റിന് കഴിയും. തിമിരം പോലുള്ള കാഴ്ചയെ ബാധിയ്ക്കുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ ക്യാരറ്റിനു കഴിയും.

ഹൃദയപ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തണമെങ്കില്‍ ക്യാരറ്റ് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തൂ. മോണ, പല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. പ്രായമേറുന്തോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വാതരോഗത്തിന് സാധ്യതയേറുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റിലെ വൈറ്റമിന്‍ സി. പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അകറ്റി നിര്‍ത്താനും ക്യാരറ്റിന് കഴിയും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതുവഴി രോഗങ്ങളെ അകറ്റി നിര്‍ത്താനാവും.

പ്രമേഹരോഗമുള്ള പുരുഷന്മാര്‍ ദിവസവും ഭക്ഷണത്തില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മലബന്ധം തടയുന്നതിനും ക്യാരറ്റിനു കഴിയും. ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ക്യാരറ്റ്.

ഭക്ഷണ ക്രമീകരണത്തിലൂടെ നടുവേദന കുറയ്‌ക്കാം

നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ട്‌ കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം .

ആഹാരകാര്യത്തില്‍ വരുത്തുന്ന വിട്ടുവീഴ്‌ച്ചാ മനോഭാവം പലപ്പോഴും നടുവേദനയ്‌ക്ക് കാരണമായേക്കാം. അതിനാല്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഘടകങ്ങള്‍ ഉണ്ട്‌.

നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ട്‌ കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.

അമിതവണ്ണം കുറയ്‌ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. അമിത വണ്ണമുള്ളവര്‍ ഏത്തപ്പഴം ഒഴിവാക്കുന്നതാണ്‌ നല്ലത്‌. കാത്സ്യം പോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമാണ്‌ വിറ്റാമിന്‍ ഡി. കാത്സ്യം ശരീരത്തിലേയ്‌ക്ക് ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്‌.

രാവിലയോ വൈകിട്ടോ ഇളവെയില്‍ കൊള്ളുന്നത്‌ വിറ്റാമിന്‍ ഡി ലഭിക്കുന്നതിന്‌ സഹായകമാകും. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം എല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമമാണ്‌.

ആവിയില്‍ പുഴുങ്ങിയ ഭക്ഷണമാണ്‌ നല്ലത്‌. ഉദാഹരണം ഇഡലി, പുട്ട്‌, ഇടിയപ്പം മുതലായവ. കൂടാതെ ലഹരിപാനീയങ്ങള്‍ , പുകവലി, മദ്യം എന്നിവ നടുവേദനയുള്ളവര്‍ പാടേ ഉപേക്ഷിക്കണം.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. കൊഴുപ്പു കൂടുതലായി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും അകറ്റി നിര്‍ത്തണം. കലോറി കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണവും മധുരപലഹാരങ്ങളും അമിത വണ്ണത്തിനുള്ള കാരണങ്ങളാണ്‌.

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ചെറിയ മീനുകളിലും പാടമാറ്റിയ പാലിലും കാത്സ്യം കൂടുതലടങ്ങിയിരിക്കുന്നു. ബദാം, എള്ള്‌, കടുക്‌, ജീരകം, കായം, കുരുമുളക്‌ ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്‌. തവിടുകളയാത്ത ധാന്യങ്ങള്‍, അരി, ഗോതമ്പ്‌, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍, ഈന്തപ്പഴം, മുന്തിരി എന്നിവ കാത്സ്യത്തിന്റെ കലവറയാണ്‌.

നാരടങ്ങിയ ഭക്ഷണം

ഇലക്കറികളിലും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും നാരിന്റെ അളവ്‌ വളരെ കൂടുതലാണ്‌. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നാരുകളാല്‍ സമ്പന്നമാണ്‌.

അമിതവണ്ണമോ, കാല്‍സ്യത്തിന്റെ കുറവോ മൂലം ഉണ്ടാകുന്ന നടുവേദനയെ ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചു നിര്‍ത്താമെന്നതില്‍ സംശയമില്ല. ഈ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയാല്‍ ഒരു പരിധി വരെ നടുവേദന വരുന്നത്‌ തടയാം.

മുട്ടുവേദനയും ഉപ്പൂറ്റിവേദനയും വീട്ടമ്മമാരുടെ ശ്രദ്ധയ്‌ക്ക്

മണിക്കൂറുകളോളം നിന്നുകൊണ്ട്‌ വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടേയും, അധ്യാപനം, നഴ്‌സിങ്ങ്‌, ട്രാഫിക്‌ ഡ്യൂട്ടി, സെയില്‍സ്‌ തുടങ്ങിയ ജോലി ചെയ്യുന്നവരില്‍ മുട്ടുവേദന മധ്യവയസിന്‌ തുടക്കത്തില്‍തന്നെ പ്രത്യക്ഷപ്പെടാറുണ്ട്‌. ഉയര്‍ന്ന ജീവിത നിലവാരം വീട്ടമ്മമാര്‍ക്ക്‌ പ്രത്യേകിച്ചും നല്‍കിയ സംഭാവനകളാണ്‌ മുട്ടുവേദനയും ഉപ്പൂറ്റിവേദനയും. ഇന്ന്‌ വീട്ടമ്മമാര്‍ ഒരു മെഷീന്‍ ഓപ്പറേറ്ററാണ്‌. യന്ത്രങ്ങള്‍ ജോലി ഏറ്റെടുക്കുന്പോള്‍ ആയാസം കുറഞ്ഞതു കൊണ്ട്‌ ശരീരഭാരം കൂടി. ദാരിദ്ര്യം കുറഞ്ഞപ്പോള്‍ അമിതപോഷണം ശരീരഭാരം വര്‍ധിപ്പിച്ചു. ഭാരം വഹിക്കുന്ന പ്രധാന സന്ധികള്‍ കാല്‍മുട്ടും ഉപ്പുറ്റിയുമാണ്‌. ഇരിക്കുന്പോഴും നില്‍ക്കുന്പോഴും ജോലി ചെയ്യുന്പോഴുമുള്ള ശരീരത്തിന്‍റെ നിലകള്‍ അഥവാ സ്‌ഥിതി ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദം ഏല്‍പിക്കാറുണ്ട്‌. തുടര്‍ച്ചയായ സമ്മര്‍ദം ആ ഭാഗത്ത്‌ വേദനയും നീര്‍കെട്ടും പ്രവര്‍ത്തിഹാനിയും ഉണ്ടാക്കും. കൃത്യമായ പരിചരണവും പരിഹാരവും ചെയ്യുന്നില്ലങ്കില്‍ ഘടനാപരമായ വൈകല്യം ഉണ്ടാവുകയും സന്ധികള്‍ ക്ഷയിച്ചു പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും വലി

തുളസിയുടെ ഔഷധ ഗുണങ്ങൾ

തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോഷം മുതല്‍ വിഷബാധയ്‌ക്കുവരെ മുറ്റത്തെ തുളസി മരുന്നാക്കാം. സമൂലം ഔഷധമുള്ളതിനാല്‍ വീടുകളില്‍ ഏറെ പ്രാധാന്യത്തോടെയാണു പണ്ടൊക്കെ കൃഷ്‌ണതുളസി വളര്‍ത്തിയിരുന്നത്‌. ജലദോഷം, കഫം, കുട്ടികളിലെ വയറുവേദന എന്നിവ ശമിപ്പിക്കാന്‍ തുളസി ഇല ഉത്തമമാണ്‌. ഇലയുടെ നീര്‌ ഒരു രൂപ തൂക്കം ദിവസേന രാവിലെ കഴിച്ചാല്‍ കുട്ടികളുടെ ഗ്രഹണിക്കും ഇല പിഴിഞ്ഞ്‌ ചെവിയിലൊഴിക്കുന്നത്‌ ചെവിക്കുത്തിനും ഫലപ്രദമാണ്‌. കുടലിലെ വ്രണങ്ങള്‍ ഇല്ലാതാക്കാനും തുളസിനീര്‌ നല്ലതാണ്‌. തേനീച്ച, പഴുതാര, എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയില പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച്‌ പുരട്ടിയാല്‍ മതി. അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളിലും തുളസി ഉപയോഗിക്കാം. ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വിളര്‍ച്ച മാറി രക്‌തപ്രസാദം കൈവരാന്‍ സഹായിക്കും. തുളസിയില കഷായം വച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌.

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ തടയാൻ തുളസിക്ക് കഴിയും. മുഖക്കുരുവിനു മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാൻ നല്ലതാണ്.

തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്.അതിനാൽ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കുന്നതിനും സഹായിക്കും.

തലേദിവസം 5, 6 തുളസിയിലയിട്ട് വച്ച ഒരു ഗ്ലാസ് വെള്ളം ദിവസവും രാവിലെ കുടിച്ചാൽ പല അസുഖങ്ങക്കും ശമനമുണ്ടാകും.

തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവ മാറാൻ തുളസിക്കഷായം വളരെ നല്ലതാണ്.

തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും.

വീടിനു ചുറ്റും തുളസിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നത് കൊതുകുശല്യം കുറയ്ക്കും. തുളസിനീര്‍ പതിവായി കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.

നിങ്ങൾ ടൂത്ത് ബ്രഷ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതു വായിക്കു!

ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല്‌ വൃത്തിയാക്കുന്നതിന്റെ പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍, ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്‌ക്കലിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്‌. പല്ലിന്റെ വൃത്തിയ്‌ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പരമ പ്രധാനമാണ്‌. വായുടെ ശുചിത്വത്തിന്‌ ടൂത്ത്‌ ബ്രഷും വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്‌. എല്ലാ 3-4 മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. ബ്രഷിലെ നാരുകള്‍ തേഞ്ഞു തുടങ്ങിയാലും ഉടന്‍ തന്നെ ഇവ മാറ്റണം.
ടൂത്ത്‌ ബ്രഷുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണന്ന്‌ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ മാഞ്ചസ്റ്ററലെ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോകോകി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍.

രോഗാണുക്കള്‍
നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷില്‍ നിരവധി രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോസോസി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.
ബാക്‌ടീരിയ
നമ്മുടെ വായില്‍ ഓരോ ദിവസവും നൂറ്‌ കണക്കിന്‌ സൂക്ഷ്‌മ ജീവികള്‍ എത്തുന്നുണ്ട്‌. അത്‌ ഒരു വലിയ കാര്യമല്ല. എന്നാല്‍ ബാക്‌ടീരിയയുടെ എണ്ണം ക്രമാതീതമായി ഉയരാതെ സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. പല്ല്‌ വൃത്തിയാക്കുമ്പോള്‍ നീക്കം ചെയ്യുന്നത്‌ ബാക്‌ടീരിയയാണന്ന ഓര്‍മ്മ വേണം. ഓരോ സമയവും ബ്രഷ്‌ ചെയ്യുമ്പോള്‍ പല്ലിന്‍ നിന്നും ബാക്‌ടീരിയ ബ്രഷിലേക്കെത്തും.

മുറിവ്‌
ബ്രഷ്‌ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുമ്പോള്‍ പ്രത്യേകിച്ച്‌ ഇലക്‌ട്രിക്‌ ടൂത്‌ ബ്രഷ്‌ ഉപയോഗിക്കുമ്പോള്‍ വായിലെ തൊലിക്കടിയിലേക്ക്‌ ഈ സൂഷ്‌മ ജീവികളെ തള്ളും. ഇതില്‍ പല രോഗാണുക്കളും നിങ്ങളുടെ വായില്‍ ഉള്ളതിനാല്‍ ടൂത്ത്‌ ബ്രഷിലും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി പങ്ക്‌ വയ്‌ക്കുന്നില്ല എങ്കില്‍ ഇവ പുതിയ അസുഖങ്ങള്‍ക്ക്‌ കാരണമായേക്കില്ല. എന്നാല്‍, രോഗം വീണ്ടു വരാന്‍ ഇവ കാരണമായേക്കാം.
രോഗ കാരണം
ടൂത്ത്‌ ബ്രഷ്‌ ഉപയോഗിക്കുന്നു എന്നത്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പകരണമെന്നില്ല. നിങ്ങളുടെ വായിലും ടൂത്ത്‌ ബ്രഷിലും നിരവധി രോഗാണുക്കള്‍ എത്തിയാലും ശരീരത്തിന്‌ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്‌.

ടോയിലറ്റും ബ്രഷും
പൊതുവെ ബാത്‌റൂമുകള്‍ ചെറുതായിരിക്കും. പല വീടുകളിലും ടോയിലറ്റ്‌കള്‍ ബ്രഷ്‌ വയ്‌ക്കുന്ന ബാത്‌റൂം സിങ്കിനോട്‌ വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ്‌ ഫ്‌ളഷുകളും അന്തരീക്ഷത്തിലേക്ക്‌ നിരവധി ബാക്‌ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്‌. ടൂത്ത്‌ ബ്രഷ്‌ തുറന്നിരിക്കുന്നിടത്ത്‌ ടോയിലറ്റ്‌ സ്‌പ്രെ ഉപയോഗിക്കരുത്‌. കഴിവതും ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത്‌ ബ്രഷുകള്‍ സൂക്ഷിക്കുക.

ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡര്‍
ടോയിലറ്റിനോട്‌ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ പലപ്പോഴും ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡറുകളും ബാക്‌ടീരിയകളുടെ സങ്കേതമാകാറുണ്ട്‌. ടോയിലറ്റ്‌ ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ വായു മാര്‍ഗം ഇവ എത്തുന്നതാണ്‌. ഒരു വീട്ടിലെ ഏറ്റവും അഴുക്കുള്ള വസ്‌തുക്കളില്‍ ഒന്ന്‌ ഇതായിരിക്കും.

ടൂത്ത്‌ ബ്രഷ്‌ സൂക്ഷിക്കാനുള്ള ഉപായങ്ങള്‍
ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ്‌ നന്നായി കഴുകുക
ഈര്‍പ്പമുള്ളിടത്ത്‌ ബാക്‌ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ്‌ നനവില്ലാത്തിടത്ത്‌ സൂക്ഷിക്കുക. ഉപയോഗിച്ചതിന്‌ ശേഷം ബ്രഷിന്‌ ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ടൂത്ത്‌ ബ്രഷ്‌ മാറുമ്പോള്‍
എല്ലാ മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റുക. ടൂത്ത്‌ ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക്‌ അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ്‌ മാറ്റുന്നത്‌ നല്ലതാണ്‌.

വായ സംരക്ഷണം
മോണ രോഗങ്ങള്‍, വായ നാറ്റം, കേടുള്ള പല്ല്‌, ചീത്ത ശ്വാസം എന്നിവയ്‌ക്കു കാരണം ബാക്‌ടീരിയ ആണ്‌. ഇത്തരം ബാക്‌ടീരിയകളെ ഇല്ലാതാക്കാന്‍ പല്ലും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പല്ല്‌ തേയ്‌ക്കുന്നതിന്‌ മുമ്പ്‌ ആന്റി ബാക്‌ടീരിയല്‍ മൗത്ത്‌ വാഷ്‌ ഉപയോഗിച്ച്‌ വായ കഴുകുന്നത്‌ ബ്രഷിലേക്ക്‌ ഇവ എത്തുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ..?

തുടര്‍ച്ചയായുണ്ടാവുന്ന ക്ഷീണം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലവിധ രോഗങ്ങള്‍ കൊണ്ടാവാം ക്ഷീണം അനുഭവപ്പെടുന്നത്. അതു കൊണ്ട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം അനുഭവപ്പെടുന്നവര്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കേണ്ടതുണ്ട്. ക്ഷീണം വരുന്നതിന് പല കാരണങ്ങളുണ്ട്. വിളര്‍ച്ച, ഹൃദ്രോഗം, ഹോര്‍മോണ്‍ തകരാറുകള്‍, അര്‍ബുദം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും ക്ഷീണം കണ്ടുവരുന്നു. ഉറക്കകുറവും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ജീവിതശൈലിയും ഇതിനുകാരണമാണ്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാതെ വരുന്നതാണ് വിളര്‍ച്ച്ക്ക് കാരണം. ദിവസം കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. അതുപോലെ ദിവസേനയുള്ള വ്യായാമം ശരീരത്തിന് ഉന്‍മേഷം പകരും. ഇലക്കറികളും പഴങ്ങളും നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കണം. മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളും വര്‍ജിക്കണം. ഫാസ്റ്റ് ഫുഡുകള്‍ പരമാവധി അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. വശ്യത്തിന് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ തരം ജ്യൂസുകള്‍ കഴിക്കുന്നതും നല്ലതാണ്. ഇത്തരം ശ്രദ്ധ ജീവിതത്തില്‍ വെച്ചു പുലര്‍ത്തുകയാണെങ്കില്‍ ക്ഷീണം പമ്പകടക്കും

പരസ്‌പരം പങ്കിടാന്‍ പാടില്ലാത്ത 11 കാര്യങ്ങള്‍

ദൈനംദിന ജീവിതത്തില്‍ സുഹൃത്തുമായും പങ്കാളിയുമായും മറ്റുള്ളവരുമായും പല കാര്യങ്ങളും പങ്കിടാറുണ്ട്. അത് ചിലപ്പോള്‍, ഒരു രഹസ്യമാകാം, അല്ലെങ്കില്‍ ഭക്ഷണമാകാം. ചോക്ലേറ്റും കളിപ്പാട്ടങ്ങളും കൂട്ടുകാരുമായി പങ്കിടണമെന്നാണ് കുട്ടികളെപ്പോലും പറഞ്ഞു പഠിപ്പിക്കുന്നത്. എന്നാല്‍ നിത്യജീവിതത്തില്‍ മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ലാത്ത 11 കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ലിപ്‌സ്റ്റിക്ക്

മറ്റൊരാള്‍ ഉപയോഗിക്കുന്ന ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നത് പലതരം വൈറസുകള്‍ പകരാനും, ത്വക്ക്‌രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും. അതുകൊണ്ടു ലിപ്‌സ്റ്റിക്കുകള്‍ പങ്കുവെയ്‌ക്കരുതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

ഹെഡ്ഫോണുകള്‍

ഒരാള്‍ ഉപയോഗിക്കുന്ന ഹെ‍ഡ്ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്. ഹെഡ്ഫോണ്‍ വഴി ബാക്‌ടീരിയകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരും. ഇത് ഇന്‍ഫെക്ഷനുണ്ടാകാന്‍ കാരണമാകും.

കുളിക്കാനുള്ള ടവല്‍, തോര്‍ത്ത്

കുളിക്കാനുള്ള ടവല്‍, തോര്‍ത്ത് എന്നിവ ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ പലതരം ത്വക്ക്‌രോഗങ്ങള്‍ പകരാന്‍ കാരണമാകും, മുഖക്കുരു, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ പകരാന്‍ സാധ്യതയുണ്ട്.

ഷേവിങ് റേസര്‍

ഒരുകാരണവശാലും ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന റേസര്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇത് ഫംഗസ്-ബാക്ടീരിയ-വൈറസ് എന്നിവ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗുരുതരമായ ത്വക്ക്‌രോഗങ്ങള്‍ പകരാനും ഇത് വഴിവെക്കും.

ടൂത്ത്ബ്രഷ്

ടൂത്ത്ബ്രഷുകള്‍ പങ്കുവെയ്‌ക്കുന്നവര്‍ ജാഗ്രതൈ. വായ്പ്പുണ്ണ്, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളും പിടിപെടാന്‍ സാധ്യതയുണ്ട്. പ്രധാനമായും ദമ്പതിമാര്‍ക്കിടയിലാണ് ടൂത്ത് ബ്രഷ് പങ്കുവെയ്ക്കുന്ന പ്രവണത കണ്ടുവരുന്നതെന്ന് യുകെബാത്ത്‌റൂംസ് ഡോട്ട് കോം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

സോപ്പ്

ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കുന്ന സോപ്പ് കുളിക്കാന്‍ എടുക്കരുത്. സോപ്പ് ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ ത്വക്ക്‌രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

ചീര്‍പ്പ്

ഒരാള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്.

ഡിയോഡറന്റ്

നിങ്ങള്‍ ഉപയോഗിക്കുന്ന ഡിയോഡറന്റ് മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുമ്പ് ഒരു കാര്യം ഓര്‍ക്കുക, അണുക്കള്‍ പകരാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം ത്വക്ക്‌രോഗവും.

നെയ്ല്‍ കട്ടര്‍

നഖം മുറിക്കുന്ന നെയ്ല്‍ കട്ടര്‍ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കുവെക്കരുത്. ഇങ്ങനെ ചെയ്താല്‍ ഹെപ്പറ്റൈറ്റിസ്, മറ്റുപലതരം ഇന്‍ഫെക്ഷനുകളും പകരാനുള്ള സാധ്യതയേറെയാണ്.

തൊപ്പിയും ഹെല്‍മെറ്റും

തൊപ്പിയും ഹെല്‍മെറ്റും മറ്റൊരാളുമായി പങ്കുവെച്ചാല്‍, മുടികൊഴിച്ചില്‍, താരന്‍ എന്നിവ പകരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ തലമുടിയെ ബാധിക്കുന്ന ഫംഗല്‍ ഇന്‍ഫെക്ഷനും ഇതുമൂലം പകരം.

കണ്ണട

സണ്‍ഗ്ലാസ് പോലെയുള്ളവ ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പങ്കുവെയ്‌ക്കുന്നതുമൂലം കണ്ണിനെ ബാധിക്കുന്ന ഇന്‍ഫെക്ഷന്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

എങ്ങനെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം ?

വിദ്യാര്‍ത്ഥികളാണെങ്കിലും ഉന്നത തൊഴില്‍ രംഗങ്ങളില്‍ വിരാചിക്കുന്നവരാണെങ്കിലും ഓര്‍മ ശക്തിയാണ് അവരുടെ പ്രവര്‍ത്തന മേഘലയിലെ മേഖലയിലെ മികവ് വര്‍ദ്ധിപ്പിക്കുന്നതിലെ അടിസ്ഥാന ഘടകം. ഒരു സമൂഹത്തിന്റെ വളര്‍ച്ച തന്നെ വിലയിരുത്തപ്പെടുന്നത് അവരുടെ ബൗദ്ധിക നിലവാരത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്.

ഏതു പ്രായത്തിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബുദ്ധിയെ വികസിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുമെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിന്റെ വികസിപ്പിക്കാനുള്ള ഈ കഴിവിനെ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. അതായത് പരിശീലനത്തിലൂടെയും വ്യായമത്തിലൂടെയും ബുദ്ധിവികാസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാം.

പ്രവര്‍ത്തനങ്ങളിലും പഠനങ്ങളിലുമുണ്ടാക്കുന്ന ആകാംക്ഷയും ഉത്കണ്ഠയും ഓര്‍മശക്തിയെ മോശമായി ബാധിക്കും. ജോലിയിലെയും പഠനത്തിലൂടെയും ഉണ്ടാകുന്ന മാനസിക പിരിമുറക്കങ്ങള്‍ ചെറിയ ചില മാനേജ്‌മെന്റെ തന്ത്രങ്ങളിലൂടെ നിയന്ത്രിക്കാനാവണം. പിരിമുറുക്കങ്ങളില്ലാത്ത മനസിന് മാത്രമേ കാര്യങ്ങള്‍ ആലോചിക്കാനും ഓര്‍മിക്കാനും പുതിയ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാനും സാധിക്കുകയുള്ളു.

കായിക ജോലിയില്‍ ഏര്‍പ്പെടുന്നവരോ മറ്റു ബൗദ്ധിക ജോലികളില്‍ ഏര്‍പ്പെടുന്നവരാണെങ്കിലും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും വ്യായമവും ലഭിച്ചിരിക്കണം. കായികമായ വ്യയാമത്തിലേര്‍പ്പെടുമ്പോള്‍ കായിക വ്യായാമം തലച്ചോറിന്റെ വളര്‍ച്ചക്ക് കൂടി ആവശ്യമാണെന്ന് നമ്മള്‍ അറിയണം. കായികമായ അധ്വാനത്തിലൂടെ തലച്ചോറിന് കൂടി ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ട്. ഇത് ഓര്‍മശക്തികുറയാനിടയാക്കുന്ന രോഗങ്ങളിലേക്ക് നയിക്കാവുന്ന റിസ്‌ക് കുറക്കുമെന്നാണ് ബൗദ്ധിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.

ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നത് കഴിക്കുന്ന ആഹാരത്തിലൂടെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ധാതുക്കളും മൂലകങ്ങളും ലഭിക്കുന്ന തരത്തില്‍ പഴങ്ങളും പച്ചക്കറികളും പരിപ്പ് വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഒമേഗ ത്രീ എന്ന വൈറ്റമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യവശ്യമായ വൈറ്റമിനാണ്. മല്‍സ്യങ്ങള്‍ ഒമേഗ ത്രീയുടെ അപൂര്‍വ്വ കലവറയാണ്.

ബുദ്ധിപരമായ വ്യായാമം ലഭിക്കുന്ന രീതിയിലുള്ള വ്യത്യസ്തമായ വിനോദങ്ങളും പ്രശ്‌നോത്തരികളും മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരത്തിലുണ്ട്, സുഡോകോ പോലുള്ള വിനോദപരമായ പസ്സിലുകളിലേര്‍പ്പെടുന്നതും ബുദ്ധിശക്തി ഉയര്‍ത്തും.

മുഖഭംഗിക്ക് നാരങ്ങ മാജിക് !

ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. പാടുകളെ നീക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ അരകപ്പ് തൈര് എടുക്കുക. ഇതിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുക. രണ്ടും നന്നായി കലർത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക.  നാരങ്ങ ചർമ്മത്തെ വൃത്തിയാക്കുകയും തൈര് നനക്കുകയും ചെയ്യും. കുക്കുമ്പർ ജ്യൂസ് ഒരു ടേബിൾ സ്പൂണിനൊപ്പം ഒരു ടേബിൾ സ്പൂൺ നാരങ്ങ ചേർത്ത് ഇളക്കുക. ഒരു കോട്ടൺ എടുത്ത് ഇതിൽ മുക്കി വട്ടത്തിൽ മുഖത്ത്  അഞ്ച് മിനിട്ടോളം തേക്കുക.  തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ച‍‍ർമ്മത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഫേസ് പാക്ക് ഉത്തമമാണ്. തക്കാളിനീര് മൂന്നോ നാലോ സ്പൂണിൽ ഒന്നോ രണ്ടോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇത് ഒരു പാത്രത്തിൽ കുഴമ്പുരൂപത്തിൽ ചേർക്കുക. മുഖത്ത് പുരട്ടി ഉണങ്ങാൻ പത്ത് മിനിട്ട് കാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാൻ ഇത് ഉത്തമമാണ്.

പഞ്ചസാരയെന്ന ഒരു വെളുത്ത വിഷം.

എല്ലാത്തിനും രണ്ടു വശങ്ങൾ ഉള്ളതുപോലെ പഞ്ചസാരക്കുമുണ്ട് കുറെ ചീത്ത വശങ്ങൾ . കേട്ടോളൂ , ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മയക്കു  മരുന്നായി പഞ്ചസാര മാറിയിരിയ്ക്കുന്നു. ഷുഗർ ഒരു തരത്തിൽ മറ്റൊരു  ബ്രൌണ്‍ ഷുഗർ തന്നെയാണ്. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ അത് നമ്മെ  അതിന്റെ അടിമയായി മാറ്റുന്നു. ഒരു ശരാശരി മയക്കു മരുന്നിന്റെ പ്രവർത്തന രീതികൾ തന്നെയാണ് പഞ്ചസാരക്കും ഉള്ളത്. സങ്കീർണ്ണവും ഗുരുതരവുമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇത് സമ്മാനിക്കുന്നത്. കരിമ്പിൽ നിന്നാണല്ലോ പഞ്ചസാര ഉണ്ടാക്കുന്നത്‌. കരിമ്പിൽ ധാതുക്കളും വിറ്റാമിനുകളും അമിനോ ആസിഡുകളും പ്രോട്ടീനുകളും  എൻസൈമുകളും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയിൽ അന്നജം  മാത്രമേ ഉള്ളൂ . അതുകൊണ്ട് തന്നെ പഞ്ചസാര ഒരു രാസവസ്തു തന്നെയാണ്  തീർച്ചയായും. അതിനെ കൊക്കൈൻ എന്ന മാരകമായ ഉത്പന്നവുമായി  താരതമ്യപ്പെടുത്താവുന്നതാണ്. കുറെയേറെ ചീത്ത സ്വഭാവങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കുട്ടി. കൃത്രിമമായി ഉത്പാദിപ്പിക്കപ്പെട്ട പഞ്ചസാര പല്ലിനെ സാരമായി ബാധിക്കുന്നു. എങ്ങനെയെന്നല്ലേ ?അവ പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു . പോടുകൾ ഉണ്ടാക്കുന്നു. പഞ്ചസാരയിൽ കാർബോഹൈഡ്രെറ്റ് അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അമിതോപയോഗം ഇത്തരം കാർബോഹൈഡ്രെറ്റിനെ അടിഞ്ഞുകൂടി  കൊഴുപ്പായി രൂപാന്തരപെടുത്തി അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഒരു പുതിയ അറിവ്. അല്ഷിമേഴ്സ് രോഗത്തിന് പിന്നിലും പഞ്ചസാരയുടെ 'വെളുത്ത' കരങ്ങൾ  ഉണ്ടത്രേ. ഈ രോഗത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ കൃത്രിമ സോഫ്റ്റ്‌  ഡ്രിങ്കുകളിലെ ഷുഗറിന്റെ 'തനിനിറം' വെളിപ്പെട്ടു. രക്തത്തിൽ പഞ്ചസാര കൂടിയാൽ രക്തത്തിന്റെ കട്ടിയും കൂടുന്നു ഒപ്പം ഇത് ബ്ലഡ്‌ സർക്കുലെഷനെ വിപരീതമായി ബാധിക്കുന്നു. റിഫൈൻഡ് ഷുഗറിന്റെ അമിതോപയോഗം അസ്ഥിയെ നശിപ്പിക്കുന്നു. ഇത് നിരവധി പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. പഞ്ചസാരയെന്ന വെളുത്ത വിഷത്തിന്റെ കറുത്ത മനസ് ലോകത്തിനു മുന്നിൽ പിടിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ അന്തത്തോടെ ആണ്  അപ്പോഴേയ്ക്കും ആപത്കരമായി അത് ലോകത്തെ ബാധിച്ചു കഴിഞ്ഞു. ഒന്നോർത്തു നോക്കൂ, സോഫ്റ്റ്‌ ഡ്രിങ്കിനും മധുരപലഹാരങ്ങൾക്കും വേണ്ടി ചിലവിടുന്ന പണം നാളെ നമുക്ക് ഡോക്ടറിനു കൊടുക്കേണ്ടി വരരുത്.  അതും പഞ്ചസാര കാരണം.

ന്യൂ ജനറേഷൻ ഡിപ്രഷൻ ഒഴിവാക്കാൻ

നല്ല സുഹൃത്തുക്കൾ

ഉപദേശങ്ങൾ നൽകാനും സാന്ത്വനം പകരാനും നല്ലൊരു സുഹൃത്തിന് കഴിയും. അതിനാൽതന്നെ നിങ്ങളുടെ വിഷമങ്ങൾ കേൾക്കാനും നിങ്ങളെ സഹായിക്കാനും കഴിയുന്ന സുഹൃത്തുക്കളെ സമ്പാദിക്കുക.

ഒഴിവാക്കേണ്ടവര്‍

തലതിരിഞ്ഞ ചിന്താഗതിക്കാർ കൂടെയുള്ളവരുടെ ജീവിതവും നശിപ്പിക്കും. അത്തരക്കാരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് മനസ്സിന് ശാന്തിയും സമാധാനവും നൽകും.

ഒറ്റപ്പെടൽ ഒഴിവാക്കുക

പ്രശ്നങ്ങളിൽ പെടുമ്പോൾ മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. എന്നാൽ അങ്ങനെ ചെയ്യുന്നത് വിഷാദം വർദ്ധിപ്പിക്കാനല്ലാതെ മറ്റൊന്നിനും സഹായിക്കില്ല എന്നതാണ് സത്യം. ആളുകളുമായി ഇടപഴകുന്നത് സമ്മർദ്ദങ്ങൾ അകറ്റാനും സന്തോഷം വീണ്ടെടുക്കാനും സഹായകമാണ്.

മറ്റുള്ളവരെ പഴിചാരാതിരിക്കുക

ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവരെ പഴിചാരുന്നത് നല്ല ശീലമല്ല. അത് പ്രശ്നങ്ങൾക്ക് പരിഹാരവുമാവില്ല. തന്‍റെ പരിധിക്കപ്പുറം സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ദൗർബല്യത്തെയാണ്‌ കാണിക്കുന്നത്.

തനിക്കുവേണ്ടി ജീവിക്കുക

മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കുന്നവർ മാനസിക രോഗങ്ങൾക്ക് അടിമപ്പെടാൻ സാധ്യത കൂടുതലാണ്. ഭൂമിയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം സംതൃപ്തിക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കുക.

ഉറക്കം

മനസ്സിന്‍റെ ആരോഗ്യം നിലനിർത്താനായി രാത്രി ഒരൽപം നേരത്തെ കിടക്കാൻ ശ്രമിക്കുക. മാനസികാരോഗ്യവും ഉറക്കവും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. ദിവസേന ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നവരിൽ വിഷാദരോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

pസംഗീതം ആസ്വദിക്കുകp

ആത്മാവിനെ തൊട്ടുണർത്താൻ സംഗീതത്തിന് സാധിക്കും. വൈകാരിക തീവ്രതയുള്ള സംഗീതം നിങ്ങളുടെ വേദനയെ ശമിപ്പിച്ച് നിങ്ങൾക്ക് ആഹ്ലാദം പകരും. അതിനാൽ വിഷാദം പിടികൂടുമ്പോൾ സംഗീതം ആസ്വദിക്കാൻ സമയം കണ്ടെത്തുക.

ശുഭപ്രതീക്ഷ പുലർത്തുക

അശുഭ ചിന്തകളെ ബോധപൂർവ്വം അകറ്റിനിർത്തുക. കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുക. ഇത് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും.

സ്വയം മനസ്സിലാക്കുക

മിക്കപ്പോഴും ജീവിതത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ആളുകൾ വിഷാദത്തിന് അടിമപ്പെടുന്നത്. തന്നെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കുന്നത്‌ സ്വയം ബഹുമാനിക്കാനും കാര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടുപോകാനും ആളുകളെ സഹായിക്കും.

മറ്റുള്ളവരുടെ സഹായം തേടുക

ജീവിതത്തിലെ ദുർഘടഘട്ടങ്ങളെ തനിച്ച് തരണം ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല. ഇത്തരം ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടുന്നത് വളരെ ഗുണം ചെയ്യും. ജീവിതപങ്കാളിയുടെയോ സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ അടുത്ത് നിങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുക. ഇത് നിങ്ങൾക്ക് ആശ്വാസം പകരും.

വിനോദയാത്രകൾ

അതിമനോഹരമായൊരു പ്രകൃതിദൃശ്യം ഏത് ഹൃദയത്തിന്‍റെ വേദനയും ഒരൽപ്പം ശമിപ്പിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ അവധിയെടുത്ത് ചെറിയ ഉല്ലാസയാത്രകൾ നടത്തുക. ജീവിതത്തിന്‍റെ ആനന്ദം തിരിച്ചുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും. തുടർച്ചയായി വിശ്രമമില്ലാതെ അധ്വാനിക്കുന്നവരെ അപേക്ഷിച്ച് ഇടയ്ക്കിടെ വിനോദയാത്രകൾ നടത്തുന്നവരുടെ മാനസികാരോഗ്യം നല്ലതായിരിക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

സമീകൃത ഭക്ഷണം

പഴങ്ങൾ, പച്ചക്കറികൾ, മാംസം, പയറുവർഗ്ഗങ്ങൾ,അന്നജം എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുക. സമീകൃതാഹാരം ഊർജ്ജസ്വലമായ ശരീരത്തോടൊപ്പം കരുത്തുറ്റൊരു മനസ്സും നിങ്ങൾക്ക് നൽകുന്നു.

വ്യായാമം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

തെറ്റായ രീതിയില്‍ ചെയ്യുന്ന വ്യായാമങ്ങള്‍  ദോഷമാവുകയും , ചിലപ്പോള്‍ ഗുരുതരമായ പരുക്കുകള്‍ക്കും കാരണമാകാം. വ്യായാമങ്ങളില്‍ ഒഴിവാക്കേണ്ടുന്ന കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ബഞ്ച് പ്രസ്, മിലിട്ടറി പ്രസ് തുടങ്ങിയവ ചെയ്യുമ്പോള്‍ നടുവ് വളയരുത്. വളഞ്ഞാല്‍ നടുവുവേദനയും, ഉളുക്കും സംഭവിക്കാം. തറയില്‍ കാലുകളൂന്നി നിതംബം ഇരിപ്പിടത്തില്‍ ഉറപ്പിച്ച് ബഞ്ച് പ്രസ് ചെയ്യുമ്പോള്‍ നടുവിന് ചെറിയൊരു വളവുണ്ടാകാനിടയുണ്ട്.

സ്ക്വാറ്റ്സ് ചെയ്യുമ്പോള്‍ ശരീരം കൃത്യമായ നിലയിലായിരിക്കണം. പ്രത്യേകിച്ച് ബാര്‍ബെല്‍ വെയ്റ്റ് എടുക്കുമ്പോള്‍. ഭാരം രണ്ട് കാലുകളിലേക്കും തുല്യമായി വരത്തക്കവണ്ണം നിന്ന് മുഖം മുന്നോട്ടുള്ള നിലയില്‍ നില്‍ക്കണം. മുട്ടുകള്‍ തമ്മില്‍ കോര്‍ക്കുന്നതും, നടുവ് അമിതമായി വളയുന്നതും ഒഴിവാക്കുക.

ലളിതമായ വ്യായാമ മുറയായ പുഷ് അപ് ചിലപ്പോള്‍ ദോഷകരമാകാം. കൈകള്‍ ശരീരത്തിന് ഇരുവശത്തും ഒരേ അകലത്തില്‍ വച്ച് വേണം പുഷ് അപ് ചെയ്യാന്‍. അത് തോളിനേക്കാള്‍ ഏറെ അകലത്തിലാകുകയുമരുത്. പുഷ് അപ് ചെയ്യുമ്പോള്‍ ശരീരം നിവര്‍ന്നിരിക്കുകയും ചെയ്യണം.

വയറിന് വേണ്ടി ക്രഞ്ചിംഗ് നടത്തുമ്പോള്‍ പലരും കൈകള്‍ കഴുത്തിന് പുറകില്‍ വെയ്ക്കാറുണ്ട്. ഇങ്ങനെ വച്ചാല്‍ കഴുത്തില്‍ സമ്മര്‍ദ്ധമുണ്ടാവുകയും കഴുത്ത് വേദനക്ക് കാരണമാവുകയും ചെയ്യും.

മിക്കവരും വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പേശികള്‍ക്ക് പ്രാധാന്യം നല്കാറില്ല. സന്ധികള്‍ക്ക് ചലനക്ഷമത കുറയാനും, പേശികള്‍ക്ക് അമിതഭാരം അനുഭവപ്പെടാനും ഇത് ഇടയാക്കും.വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഏത് ഭാഗത്തിനാണോ ചെയ്യുന്നത് അത് പൂര്‍ണ്ണമായും വികസിപ്പിച്ച് ചെയ്യുക.

തോളും, കൈയ്യും, നടുവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുള്‍ അപ്. പുള്‍ അപ് ചെയ്ത് കഴിഞ്ഞാലുടനെ കൈകള്‍ക്ക് വിശ്രമം നല്കുകയും, ശരീരത്തെ അയച്ചിടുകയും ചെയ്യരുത്. ശരീരത്തെ സജീവമാക്കി നിര്‍ത്തി വളയാതെ വേണം പുള്‍ അപ് ചെയ്യാന്‍‌.

ഭാരോദ്വഹനം ചെയ്യുമ്പോള്‍ പെട്ടന്നുള്ള ചലനങ്ങള്‍ ഒഴിവാക്കി സാവധാനവും, ക്രമബദ്ധമായും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഭാരം വഹിക്കാനും, പരുക്കുകളേല്‍ക്കുന്നത് തടയാനുമാകും.

തടി കുറയ്ക്കാന്‍ വേണ്ടി ഇവയൊന്നും ചെയ്യരുത്..

പ്രഭാത ഭക്ഷണം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാത ഭക്ഷണം. ഒരു രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം തുടര്‍ന്ന് കഴിക്കുന്ന ഭക്ഷണമാണിത്. ദിവസം മുഴുവന്‍ ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജം നല്കുന്നതും, ശാരീരിക പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനും പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ ഇത് ഒഴിവാക്കാതിരിക്കുക.

ദീര്‍ഘമായ ഇടവേളകള്‍

ഏറെ ദീര്‍ഘിച്ച ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടക്കിടക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഏറെ നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയയയര്‍ത്തുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. ശരീരഭാരം കുറയാന്‍ സഹായിക്കുമെങ്കിലും ഇത് ദോഷകരമായ രീതി തന്നെയാണ്.

ആരോഗ്യകരമല്ലാത്ത ഭക്ഷണം

വറുത്ത ആഹാരസാധനങ്ങളും, ഹാംബര്‍ഗര്‍ പോലുള്ള വയും ശരീരഭാരം കുറയ്ക്കുകയില്ല. എണ്ണകളും, കൊഴുപ്പും അമിതമായി അടങ്ങിയ ഇവ ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കലോറി വര്‍ദ്ധിക്കുകയും ചെയ്യും.

ദ്രാവക രൂപത്തിലുള്ള കലോറി

ജലാംശം നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ പാനീയങ്ങള്‍ കഴിക്കണം. എന്നാല്‍ ഇത് അമിതമായാല്‍ ശരീരഭാരം കൂടാനിടയാകും. ആവശ്യത്തിന് വ്യായാമമില്ലാതെ മദ്യം അമിതമായി ഉപയോഗിച്ചാലും അത് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.

ഒരേ തരം ഭക്ഷണം

ഒരിനം ഭക്ഷണം തന്നെ അമിതമായി കഴിക്കാതിരിക്കുക. മിതമായി മാത്രം ഒരേ തരം ഭക്ഷണം ഉപയോഗിക്കുക.

ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍

ശരീരഭാരം കുറയ്ക്കാനായി ശരിയായ മാര്‍ഗ്ഗങ്ങളെന്തെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പലര്‍ക്കും ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ തെറ്റായവ എന്തൊക്കെയാണെന്ന് അറിഞ്ഞുകൂടാ. അതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുകയും അഥവാ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യുക.

ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നവർ അറിയാന്‍

ഉപ്പ് മനുഷ്യര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും അപകടകാരിയുമാണ്. നമ്മളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ പരമാവധി 10 ഗ്രാം ഉപ്പ് മാത്രമേ ആവശ്യമുള്ളൂ. ഉപ്പിന്റെ ദൈനംദിന ഉപയോഗം ആറു ഗ്രാമില്‍ നിര്‍ത്തുകയാണെങ്കില്‍ ലോകത്തെമ്പാടും 70,000 ഹൃദയാഘാതം ഒഴിവാക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഉപ്പിന്‍റെ അമിതമായ ഉപയോഗം നിമിത്തം ലോകത്ത് പ്രതിവര്‍ഷം 23 ലക്ഷം പേര്‍ മരിക്കുന്നതായാണ് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയാഘാതവും പക്ഷാഘാതവും മൂലം 2010ല്‍ മരിച്ചവരില്‍ പതിനഞ്ച് ശതമാനം പേരും അമിതമായി ഉപ്പുപയോഗിക്കുന്നവരായിരുന്നു എന്നും പഠനത്തില്‍ പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ ഉപ്പിന്റെ സാന്ദ്രത കൂടുമ്പോള്‍ ശരീരം കൂടുതല്‍ വെള്ളം നിലനിര്‍ത്തും. ശരീരസ്രവങ്ങളുടെ സാന്ദ്രതയും അധികരിക്കും. ഇതാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ഹൃദയധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഇതുവഴിവെക്കും. കൂടാതെ ഉയര്‍ന്ന അളവില്‍ ശരീരസ്രവങ്ങള്‍ കടന്നുപോകുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക്‌കേടുണ്ടാക്കിയേക്കാം. അതുപോലെ കൂടിയ അളവിലുള്ള ദ്രവസാന്നിധ്യം ഹൃദയത്തിനും ക്ഷീണമുണ്ടാക്കും. ശരീരത്തില്‍ നിന്ന് ലവണാംശം നീക്കം ചെയ്യപ്പെടുന്നത് വൃക്കകള്‍ വഴി മൂത്രത്തിലേക്കാണ്. എന്നാല്‍ തീരെ ചെറിയ കുട്ടികളില്‍ വൃക്കകള്‍വേണ്ടത്ര വികസിക്കാത്തതിനാല്‍ അവരുടെ ശരീരത്തില്‍ നിന്ന് ലവണാംശം ഇങ്ങനെ നീക്കം ചെയ്യാന്‍ കഴിയില്ല. ഇക്കാരണത്താല്‍ തന്നെ കുഞ്ഞുകുട്ടികളുടെ ഭക്ഷണത്തില്‍ ഉപ്പ് പരമാവധി കുറയ്ക്കുന്നതാണ് ഉത്തമം. റഷ്യ, ഈജിപ്ത്, ഉക്രെയിന്‍ എന്നിവിടങ്ങളിലെ ജനങ്ങളാണ് അമിതമായ ഉപ്പുപയോഗം മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ യുഎഇ, ഖത്തര്‍, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം മരണക്കണക്കുകളില്‍ പിന്നില്‍ നില്‍ക്കുന്നു. മധുരത്തിന്‍റെ അമിതമായ ഉപഭോഗം മൂലം പ്രതിവര്‍ഷം 180000 പേര്‍ മാത്രമാണ് ലോകത്ത് മരിക്കുന്നത്. അതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മടങ്ങ് ജനങ്ങളാണ് ഉപ്പ് അമിതമായി കഴിച്ച് മരണത്തിലേക്ക് നയിക്കപ്പെടുന്നത്.

രാത്രിയില്‍ മാത്രം ചുമയ്ക്കുന്നുവോ??

പനിയ്‌ക്കൊപ്പവും കോള്‍ഡിനൊപ്പവുമെല്ലാം വരുന്ന ഒന്നാണ് ചുമ. പലതരം രോഗങ്ങളുടേയും ലക്ഷണമാണിത്. ഇതുകൂടാതെ പുകവലി പോലുള്ള ചില ശീലങ്ങളും ചുമയ്ക്കു കാരണമാകാം.

പലതരം ചുമകളുണ്ട്. ചിലര്‍ക്ക് രാത്രി മാത്രം ചുമ വരാം. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസവുമില്ല. കഫമില്ലാത്ത വരണ്ട ചുമയായിരിയ്ക്കും ഇത്. അല്‍പനേരം കഴിയുമ്പോള്‍ തനിയെ മാറുകയും ചെയ്യും.

കര്‍ണരോഗങ്ങള്‍ കരുതിയിരിക്കുക

മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും. കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം

കേള്‍വിയെ തകര്‍ക്കുന്ന നിരവധി കര്‍ണരോഗങ്ങളുണ്ട്‌. അശ്രദ്ധമായ ജീവിതശൈലി തന്നെയാണ്‌ ഇത്തരം തകരാറുകള്‍ക്ക്‌ കാരണം. കേള്‍വി എക്കാലത്തും നിലനില്‍ക്കണമെങ്കില്‍ കര്‍ണസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയും വലിയ ശബ്‌ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത്‌ കേള്‍വിയുടെ ആയുസ്‌ കുറയ്‌ക്കും.

കേള്‍വിക്കുറവോ, ചെവിക്ക്‌ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തണം. യഥാസമയത്ത്‌ ചികിത്സ ലഭിക്കാതിരുന്നാല്‍ ചിലപ്പോള്‍ കേള്‍വിശക്‌തിയെ അത്‌ സാരമായി ബാധിച്ചേക്കാം.

ചെവി ഒലിപ്പ്‌

കര്‍ണശൂല എന്നുപറയുന്ന അസുഖമാണിത്‌. പ്രായപൂര്‍ത്തിയായവരിലാണ്‌ ഇത്‌ കൂടുതലായി കണ്ടുവരുന്നത്‌. കുട്ടികളില്‍ ചെവിയില്‍ പഴുപ്പും പിന്നീടിത്‌ പൊട്ടി പുറത്തേക്കൊലിക്കുകയും ചെയ്യുന്ന അവസ്‌ഥ കാണാറുണ്ട്‌. ചെവിയിലെ പാടപൊട്ടിയാണ്‌ പഴുപ്പ്‌ പുറത്തേക്കൊലിക്കുന്നത്‌. പൊട്ടിയ പാട ചികിത്സ കൂടാതെതന്നെ ശരിയായിക്കൊള്ളും. എന്നാല്‍ ഇതിന്‌ പഴയതിന്റെ അത്ര ഗുണനിലവാരം ഉണ്ടാകില്ല.

മൂന്നാവരണങ്ങളാണ്‌ പാടയ്‌ക്കുള്ളത്‌. എന്നാല്‍ പൊട്ടികഴിഞ്ഞാല്‍ രണ്ടാവരണങ്ങളേ കാണുകയുള്ളൂ. അതിനാല്‍ കേള്‍വി ശക്‌തി കുറയാം.

ചെവി ഒലിപ്പിനെ രണ്ടായി തിരിക്കാം. ഗുരുതരമായതും ഗുതരമല്ലാത്തതും.

ചെവി ഒലിപ്പ്‌ വലിയ പ്രശ്‌നകാരിയല്ല എന്നുകരുതിയവര്‍ക്ക്‌ തെറ്റി. ചെവി ഒലിപ്പു കണ്ടാല്‍ ഉടനെ ഡോക്‌ടറെ കണ്ട്‌ ചികിത്സ നടത്തുക. തലകറക്കം, നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ്‌ തെറ്റുക, തലച്ചോറിലേക്കും രക്‌തത്തിലേക്കും പഴുപ്പ്‌ കയറുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ചെവിയില്‍ പഴുപ്പുണ്ടോ എന്നു പരിശോധിപ്പിക്കുക. ഗുരുതരമാണെങ്കില്‍ ശസ്‌ത്രക്രിയ ആവശ്യമാണ്‌. ശസ്‌ത്രക്രിയ കഴിഞ്ഞാലും മൂന്നുമാസമാകുമ്പോള്‍ ചെവി വൃത്തിയാക്കണം. ആറുമാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ട്‌ പരിശോധന നടത്തുക.

ഫംഗസ്‌ ബാധ

അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതു മൂലമാണ്‌ ഫംഗസ്‌ ബാധ ഉണ്ടാകുന്നത്‌.

ഗ്രാമങ്ങളിലെ പൊതു കുളത്തിലും, തോട്ടിലും, മലിനമായ പൈപ്പു വെള്ളത്തിലും കുളിക്കുന്നവരില്‍ ചെവിയില്‍ കൂടുതലായി ഫംഗസ്‌ ബാധ ഉണ്ടാകുന്നു. ചെവിയിലെ ഈര്‍പ്പവും, ചെറിയ ചൂടും ഫംഗസിന്‌ കാരണമാകും. ചെവി വേദനയാണ്‌ ഇതിന്റെ ലക്ഷണം. ചെവി വൃത്തിയാക്കുകയും, ഫംഗസിനുള്ള തുള്ളിമരുന്നൊഴിക്കുകയുമാണ്‌ ഇതിനുള്ള പ്രതിവിധി.

എല്ലിന്റെ തകരാറ്‌

മധ്യകര്‍ണത്തിലുള്ള മൂന്നു ചെറിയ എല്ലുകളില്‍ ഏറ്റവും ചെറിയ 'സ്‌റ്റെപിസ്‌' ചലിക്കുമ്പോഴാണ്‌ ശബ്‌ദം കേള്‍ക്കുന്നത്‌. ഈ അസ്‌ഥിക്കു ചുറ്റും ചെറിയ വളര്‍ച്ചയുണ്ടായി ചലനശേഷി നഷ്‌ടപ്പെടുമ്പോഴാണ്‌ മധ്യവയസ്‌കരില്‍ കേള്‍വിശക്‌തി കുറയുന്നത്‌.'സ്‌റ്റെപിഡക്‌ടമി' എന്നറിയപ്പെടുന്ന ശസ്‌ത്രക്രിയയിലൂടെ ഇത്‌ പരിഹരിക്കാനാകും. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ശസ്‌ത്രക്രിയയാണിത്‌.

ശസ്‌ത്രക്രിയ സമയത്ത്‌ അസ്‌ഥിക്ക്‌ അടുത്തുകൂടി പോകുന്ന നാഡി മുറിഞ്ഞാല്‍ കേള്‍വി പൂര്‍ണമായി നഷ്‌ടപ്പെടാന്‍ കാരണമാകും. സ്‌റ്റെപിസ്‌ അസ്‌ഥിയില്‍ ഒരു ദ്വാരമിട്ട്‌ ചെറിയ ഒരു കമ്പി (പിസ്‌റ്റണ്‍) കയറ്റി മറ്റൊരു അസ്‌ഥിയായ 'ഇന്‍കസു'മായി ഘടിപ്പിക്കുകയാണ്‌ ശസ്‌ത്രക്രിയയിലൂടെ ചെയ്യുന്നത്‌.

ചര്‍മ്മ വരള്‍ച്ച

മൂക്കിനടിയില്‍ തുറക്കുന്ന ട്യൂബിലൂടെ ചെവിക്കുള്ളില്‍ വായു എത്തിയാല്‍ മാത്രമേ ചര്‍മ്മപാളിക്ക്‌ അകത്തെ വായുസമ്മര്‍ദ്ദം പുറത്തേതിന്‌ തുല്യമാവുകയുള്ളൂ. ജലദോഷമോ, അലര്‍ജിയോ ഉണ്ടായാല്‍ മധ്യകര്‍ണത്തിലെ ചര്‍മ്മപാളി അകത്തേക്കു വളഞ്ഞ്‌ അണുബാധയുണ്ടാകുന്നു. ചെവിയില്‍നിന്നുള്ള ഒലിപ്പാണ്‌ ഇതിന്റെ ലക്ഷണം. രാത്രികാലങ്ങളില്‍ ചെവിവേദന അനുഭവപ്പെടും. സ്‌കാന്‍ ചെയ്‌താല്‍ ചര്‍മ്മത്തിലെ വീര്‍പ്പ്‌ അറിയാന്‍ കഴിയും. ചെവിയില്‍ തുള്ളി മരുന്നൊഴിക്കുക. ഒപ്പം ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റിബയോട്ടിക്‌ ഗുളികകളും കഴിക്കുക. അണുബാധ മാറിയാല്‍ ചര്‍മ്മത്തിലെ വീര്‍പ്പും മാറിക്കൊള്ളും.

മുഖം കോടല്‍

സാധാരണ പക്ഷാഘാതം മൂലം മുഖം കോടിപ്പോകാറുണ്ട്‌. എന്നാല്‍ ചെവിക്കുള്ളില്‍ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാലും ഇത്‌ സംഭവിക്കാം. ചലനശേഷി നിയന്ത്രിക്കുന്ന നാഡി കടന്നുപോകുന്നതു ചെവിക്കുള്ളിലൂടെയാണ്‌. ഈ നാഡിക്ക്‌ പഴുപ്പോ, വൈറല്‍ ബാധയോ ഉണ്ടായാല്‍ മുഖം കോടിപ്പോകുന്നു.

ചെവിക്കുള്ളിലുണ്ടാകുന്ന പരുക്ക്‌, മുഴ എന്നിവ യഥാസമയം ചികിത്സിച്ചില്ല എങ്കില്‍ നാഡികളെ തളര്‍ത്തി മുഖത്തിന്‌ കോട്ടമുണ്ടാകാം. മരുന്നുകഴിച്ചാല്‍ മാറുന്നതാണെങ്കിലും ചില മുഴകള്‍ ശസ്‌ത്രക്രിയയിലൂടെ മാറ്റേണ്ടതായിവരും. നല്ലൊരു ഇ.എന്‍.ടി ഡോക്‌ടറെ കാണിച്ചാല്‍ ഇതറിയാന്‍ കഴിയും.

ചെവിക്കായം നിറഞ്ഞാല്‍

പ്രാണികളില്‍ നിന്നും ചെവിക്ക്‌ സംരക്ഷണം ലഭിക്കണമെങ്കില്‍ ചെവിക്കായം ആവശ്യമാണ്‌. എന്നാല്‍ ചെവിക്കായം കുമിഞ്ഞുകൂടിയാല്‍ ചെവിവേദനയുണ്ടാകും. ബാഹ്യകര്‍ണത്തില്‍ കട്ടപിടിച്ച്‌ കല്ലുപോലെ ചെവിക്കായമിരിക്കും. ഇത്‌ ചെവിവേദനയുണ്ടാക്കുകയും ഒപ്പം കേള്‍വി ശക്‌തി കുറയ്‌ക്കുകയും ചെയ്യും. കട്ടപിടിച്ച ചെവിക്കായം സ്വയം എടുത്തുകളയരുത്‌.

ചില തുള്ളിമരുന്നുകള്‍ ഒഴിച്ചാല്‍ അത്‌ അലിഞ്ഞു കിട്ടും. ഇത്‌ കുറച്ചു ദിവസമൊഴിക്കുമ്പോള്‍ വേദന കുറയും. കുറഞ്ഞില്ല എങ്കില്‍ ഡോക്‌ടറെ കാണുക. കുട്ടികളിലാണ്‌ ഈ പ്രശ്‌നമെങ്കില്‍ ഡോക്‌ടറെ കാണിക്കുന്നതായിരിക്കും ഉചിതം. നമ്മള്‍ തന്നെ ചെവിക്കായം എടുക്കാന്‍ ശ്രമിക്കുകയോ, മരുന്നൊഴിക്കുകയോ ചെയ്യരുത്‌.

രാവിലത്തെ തലവേദന ക്യാന്‍സറാകാം.

രാവിലെ പതിവായി നിങ്ങള്‍ക്ക് തലവേദനയുണ്ടോ..? നിങ്ങളിത് നിസാരമായി കാണരുത്. ചിലപ്പോള്‍ ഇത് ബ്രെയ്ന്‍ ക്യാന്‍സര്‍ ആകാം. മസ്തിഷ്‌ക്കത്തിലെ കോശങ്ങളുടെ വളര്‍ച്ച ക്രമവിരുദ്ധമാകുമ്പോഴാണ് തലച്ചോറില്‍ ക്യാന്‍സര്‍ പിടിപ്പെടുന്നത്.

ബുദ്ധിമാനാകാന്‍ ഇവ കഴിക്കൂ.

ബ്രെയ്ന്‍ ക്യാന്‍സറിനെ ബ്രെയ്ന്‍ ട്യൂമര്‍ എന്നും പറയുന്നു. ഇത് തലച്ചോര്‍ ഗ്രന്ഥികള്‍ക്കും ഞരമ്പുകള്‍ക്കുള്ളിലുമാണ് ഉണ്ടാകുന്നത്. ക്യാന്‍സര്‍ വിഭാഗത്തിലെ മാരകമായ ഒന്നാണിത്. പെട്ടെന്നുതന്നെ മരണം സംഭവിക്കാം. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം എന്നും ക്രമമായി നടക്കേണ്ടത് ആവശ്യവുമാണ്. ക്യാന്‍സറില്‍ നിന്നും നിങ്ങളുടെ തലച്ചോറിനെ രക്ഷിക്കൂ...

ചെറുപയറിന്റെ ആരോഗ്യപ്പെരുമ

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍ ഭക്ഷണം സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണെന്ന് അറിയാം. ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കും. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം.

കപ്പപ്പൊടി ആരോഗ്യത്തിന്.

മഞ്ഞപ്പിത്തം, കരള്‍രോഗം, ദഹനക്കുറവ്, രക്തവര്‍ദ്ധനവ് തുടങ്ങി പല രോഗങ്ങളും ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നവരുമുണ്ട്. ചെറുപയറിന്റെ ആരോഗ്യ വിശേഷങ്ങളിലേയ്ക്ക് പോകാം...

ഓറഞ്ച് കഴിക്കാന്‍ മടിക്കല്ലേ പ്ലീസ്.

നിങ്ങള്‍ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ എന്തിനാണ് മടിക്കുന്നത്. ഓറഞ്ച് ഇനിയെങ്കിലും കഴിക്കാതിരിക്കരുത്. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. നിങ്ങളെങ്ങനെ ഇരിക്കുന്നു എന്നുള്ളത് നിങ്ങള്‍ എന്തുകഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് കേട്ടിട്ടില്ലേ...

പടവലങ്ങ പോലെ മെലിയാം.

ഓറഞ്ചില്‍ വലിയതോതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ കാത്തുസൂക്ഷിക്കുമെന്ന് നിങ്ങള്‍ക്കറിയ്യാമല്ലോ.. ഇനിയും ഓറഞ്ചിനെക്കുറിച്ച് പല കാര്യങ്ങളും അറിയാനുണ്ട്.

ഹാര്‍ട്ട് അറ്റാക്കിന് മുന്‍പും പിന്‍പും

ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ്. 30-40 വയസ്സിനുള്ളില്‍ മിക്കവര്‍ക്കും ഹൃദയത്തിന് തകരാറുകള്‍ വരുന്ന അവസ്ഥയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് പിന്നീടുള്ള ജീവിതം പേടിച്ചു തീര്‍ക്കുന്നവരും ഉണ്ട്.

'ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്..'

ഹാര്‍ട്ട് അറ്റാക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകാന്‍ കഴിയാത്തവരുണ്ട്. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്ന് കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ചൊന്നു നിങ്ങള്‍ ചിന്തിച്ചു നോക്കൂ, ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍ ജീവിതം തുടര്‍ന്നും ആസ്വദിക്കാം..

ഡോക്ടറെന്തിന് നാക്കു നീട്ടാന്‍ പറയുന്നു?

നാവ് നിങ്ങളുടെ ആരോഗ്യത്തിന്‍റെ സൂചകമാണ്. ഡോക്ടറെ കാണുമ്പോള്‍ അവര്‍ വാപൊളിക്കാനും നാവ് നീട്ടാനും പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. വായ്ക്കുള്ളിലേക്ക് നോക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച ഏറെക്കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റും എന്ന് നിങ്ങള്‍ക്കറിയാമോ?

ശരീരത്തിലെ ഏറ്റവും ശക്തമായ പേശി എന്ന് വിളിക്കപ്പെടുന്ന നാവ് നിരവധി പേശികള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണ്. ഇത് ഭക്ഷണം രുചിക്കാനും, വിഴുങ്ങാനും സംസാരിക്കാനും നമ്മളെ സഹായിക്കുന്നു. ആരോഗ്യമുള്ള നാവിന് പിങ്ക് നിറവും പാപ്പില്ലേ എന്ന ചെറിയ മുകുളങ്ങളുമുണ്ടാകും.

നാവിനെ ബാധിക്കുന്ന പ്രശ്നങ്ങളെ അടുത്തറിയാം.

ഉപരിതലത്തിലെ മാറ്റങ്ങള്‍ - വിരല്‍ നാവിന് മുകളിലൂടെ ഓടിക്കുക. ചെറിയ തോതില്‍ രോമവും നുരയുമുള്ള ധാരാളം മുകുളങ്ങളെ സ്പര്‍ശിച്ചറിയാനാവും. രസമുകുളങ്ങള്‍ക്കിടയിലെ ചെറു രോമങ്ങളാണിവ. ഈ രോമങ്ങളിലെ മാറ്റം പ്രത്യേക ക്രമമോ കാരണമോ ഇല്ലാത്തതും ഉപദ്രവകരമല്ലാത്തതും ആണ്. അല്ലെങ്കില്‍ അവ ഉള്ളിലുള്ള ഒരു പ്രശ്നത്തിന്‍റെ ലക്ഷണമാകാം.

മിനുസം - പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബി യുടെ കുറവ് മൂലമോ ആകാം. ഇവ ശരീരത്തിന്‍റെ ഊര്‍ജ്ജത്തിന് വേണ്ടിയുള്ള ഭക്ഷണത്തിന്‍റെ ഉപയോഗത്തില്‍ പ്രധാനപ്പെട്ടതാണ്.

ഭൂപടം പോലുള്ള പാടുകള്‍ - നാവില്‍ ക്ഷതമേറ്റത് പോലുള്ള അടയാളങ്ങള്‍ കാണപ്പെടും. ഇതിന്‍റെ സ്ഥാനം ദിവസം തോറും മാറിക്കൊണ്ടിരിക്കും. ഇത് പൊതുവെ ഉപദ്രവകരമല്ലെങ്കിലും, ചില സമയത്ത് അരോചകമാകും. ഇതിന് പിന്നിലെ കാരണം വിറ്റാമിന്‍ ബിയുടെ കുറവാണ്. എന്നാല്‍ മദ്യം, ചില ആഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം വഴിയും ഇത് സംഭവിക്കാം.

ചുളിവുകള്‍ - ചാലുകളും, ചുളിവുകളും, കുഴികളും സ്കോര്‍ട്ടല്‍ ടംഗ് എന്ന് അവസ്ഥയാവാം. ഇത് ഉപദ്രവരഹിതമായ അവസ്ഥയാണ്. എന്നാല്‍ ചിലപ്പോള്‍ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടും. കൂടാതെ നാവിനെ വൃത്തിയായും ബാക്ടീരിയ രഹിതമായും സൂക്ഷിക്കാന്‍ പ്രയാസവും നേരിടും.

കറുപ്പ് - സമയാസമയങ്ങളില്‍ ഒരാളുടെ നാവിന് കറുപ്പും, രോമാവൃതവുമായ കാഴ്ച വരും. ഇത് താല്കാലികവും, ഉപദ്രവ രഹിതവും ആണെങ്കിലും പാപ്പില്ലെയുടെ അമിത വളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും.

മഞ്ഞ - പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം വരാനിടയാക്കും. നാവിലെ ഈ ചെറുരോമങ്ങള്‍ പുകവലി, പനി, വാകൊണ്ടുള്ള ശ്വസനം, നിര്‍ജ്ജലീകരണം എന്നിവയാല്‍ ബാധിക്കപ്പെടും. വായയുടെ ശുചിത്വം സംരക്ഷിച്ചാല്‍ ഈ മഞ്ഞനിറം കുറയും.

വെള്ള - നാവിലെ ചെറുരോമങ്ങളില്‍ ബാക്ടീരിയ തങ്ങിനില്‍ക്കുന്നതാണ് കറുപ്പ്, മഞ്ഞ എന്നിവയെ പോലെ വെള്ളനിറത്തിനുമുള്ള കാരണം. ഇതിനും പുകവലി, നിര്‍ജ്ജലീകരണം, വായകൊണ്ടുള്ള ശ്വസനം മൂലം വായ ഉണങ്ങുക തുടങ്ങിയവയൊക്കെ കാരണമാകുന്നവയാണ്.

വേദന, എരിച്ചില്‍, വീക്കം, രുചി തിരിച്ചറിയാന്‍ സാധിക്കാതിരിക്കുക, അസ്വഭാവികമായ ചലനങ്ങള്‍, നാക്ക് ചലിപ്പിക്കാനുള്ള പ്രയാസം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.

ആവരണം - നാവിലെ ആവരണവും നനവിന്‍റെ നിലയും നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച അവസ്ഥ വെളിവാക്കും.

വെള്ള ആവരണം - നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അണുബാധയുടെ ലക്ഷണമാണ്. അത് ബാക്ടീരിയകളുടെ അമിത വളര്‍ച്ചയോ, പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഇന്‍ഫ്ലമേറ്ററി രോഗങ്ങള്‍ മൂലമോ ആകാം.

ഇരുണ്ട നിറം - ആരോഗ്യമുള്ള നാവ് ചൂടും പിങ്ക് നിറമുള്ളതുമാവും. ഇത് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിത ശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കുക. ഏത് രൂപത്തിലുമുള്ള പുകയില ഉപയോഗം വായിലെ അര്‍ബുദത്തിന് കാരണമാകുന്നതാണ്.

മൂന്നു നേരവും ആഹാരം കഴിക്കുന്നവർ അറിയാന്‍

എന്തൊക്കെ സംഭവിച്ചാലും മുറ തെറ്റാതെ മൂന്നു നേരവും ആഹാരം കഴിക്കുന്നവരാണ്‌ നാം എല്ലാവരും . ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിച്ചാൽ രോഗങ്ങൾ ഉറപ്പാണ് . അത് മനസ്സിൽവച്ച്  ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത്‌ ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക്‌ കഴിയുന്നതാണ്‌.

വാരിവലിച്ചു കഴിക്കാതെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിക്കാമെന്ന്‌ കരുതുന്നവര്‍ ചുരുക്കം.

ആഹാരം, നിദ്ര, എന്നിവ  മനുഷ്യശരീരത്തിന് അത്യാവശ്യമായ രണ്ടു കാര്യങ്ങളാണ് . ഇതില്‍ ആഹാരമാണ്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌. നാം കഴിക്കുന്നത്‌ എന്തോ അതാണ്‌ നമ്മെ രൂപപ്പെടുത്തുന്നത്‌. ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ്‌ പാല്‍, നെയ്‌, പാല്‍ച്ചോറ്‌, പഴവര്‍ഗങ്ങള്‍ എന്നിവ. കാമ, ക്രോധ, ലോഭ, ഗുണങ്ങള്‍ എരിവ്‌, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട്‌ ഉയരാന്‍ സാധ്യതയുണ്ട്‌. ദഹിക്കാന്‍ പ്രയാസമേറിയതും, പോത്ത്‌, പന്നി എന്നിവയുടെ മാംസങ്ങള്‍, പഴകിയ ആഹാരസാധനങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും കാമ, ക്രോധ സ്വഭാവങ്ങളെ ഉയർത്തും എന്നാണ് പഠനങ്ങൾ പറയുന്നത്  വീണ്ടും ചൂടാക്കിയവ വിഷത്തിനു തുല്യം.

കഴിക്കുന്ന ആഹാരത്തിന്റെ അളവിനെക്കുറിച്ച്‌ ആചാര്യന്മാര്‍ വ്യക്‌തമായി പറയുന്നുണ്ട്‌. ആമാശയത്തിലുള്ള അളവിനെ നാലായി ഭാഗിച്ചാല്‍ അതില്‍ 2/4 ഭാഗം മാത്രമേ ഖര ആഹാരംകൊണ്ട്‌ നിറയ്‌ക്കേണ്ടതുള്ളു. 1/4 ഭാഗം ജലത്തിനായും 1/4 ഭാഗം  വായുവിന്റെ സഞ്ചാരത്തിനായും വിധിച്ചിരിക്കുന്നു.

ആഹാരത്തോടൊപ്പം സേവിക്കാവുന്ന പാനീയമാണ്‌ അനുപാനം എന്ന്‌ ആയുര്‍വേദം വിശേഷിപ്പിക്കുന്നത്‌. മിതമായ ചൂടിലുള്ള ശുദ്ധജലം ഏറ്റവും അഭികാമ്യം എങ്കിലും ആഹാരഗുണത്തെ ആശ്രയിച്ച്‌ അനുപാതം വ്യത്യസ്‌തമാകുന്നു. ചുക്കുവെള്ളം, മല്ലിവെള്ളം, ജീരകവെള്ളം, കൊഴുപ്പുകുറഞ്ഞ കഞ്ഞിവെള്ളം തുടങ്ങി നിരവധി അനുപാനങ്ങള്‍ അവസ്‌ഥയനുസരിച്ച്‌ സേവിക്കാം.

സേവിക്കുന്ന രീതിയനുസരിച്ചു ആഹാരത്തെ ആയുര്‍വേദത്തില്‍ നാലായി തരംതിരിച്ചിരിക്കുന്നു.

 1. ചവച്ച്‌ അരച്ച്‌ കഴിക്കുന്നവ. ഉദാഹരണം ചോറ്‌, ചപ്പാത്തി
 2. പാനീയ രൂപത്തിലുള്ളവ ഉദാഹരണം പായസം, സുപ്പ്‌
 3. നക്കി കഴിക്കേണ്ടവ അഥവാ ലേഹ്യങ്ങള്‍, ലേഹ പാകത്തിലുള്ളവ
 4. കടിച്ചു മുറിച്ചു കഴിക്കേണ്ടവ


ഈ വ്യത്യസ്‌ത രീതിയിലുള്ള ആഹാരസേവ വായക്കും ബന്ധപ്പെട്ട പേശികള്‍ക്കും ഉത്തമമായ വ്യായാമം കൂടിയാണ്‌.

ആദ്യം സേവിച്ച ആഹാരം പൂര്‍ണമായും ദഹിച്ചശേഷം, വിശപ്പ്‌ ഉണ്ടെന്ന്‌ ഉറപ്പായശേഷം ശുദ്ധമായ മനസോടെ ആഹാരത്തെ നിന്ദിക്കാതെ സമാധാനപൂര്‍ണമായി വേണം കഴിച്ചു തുടങ്ങാന്‍.

മധുരം, പുളി, ഉപ്പ്‌, കയ്‌പ്, കഷായം, കടു) കൃത്യമായ അളവില്‍ ആഹാരത്തില്‍ അടങ്ങിയിരിക്കണം

പാകം ചെയ്‌ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഉത്തമം.

അമിതവേഗത്തിലും, അധികം സമയം എടുത്തുള്ള ആഹാരസേവയും ഒരു പോലെ ദോഷകരങ്ങളാണ്‌

അമിതവേഗത്തിലുള്ള ആഹാരസേവ ഭക്ഷണം ശ്വാസനാളിയില്‍ പ്രവേശിക്കുന്നതിന്‌ കാരണമാകുന്നു. ഏറെനേരം ഇരുന്നുള്ള ഭക്ഷണം ദഹനവ്യവസ്‌ഥയെ താറുമാറാക്കുകയും ഗ്യാസിന്റെ ഉപദ്രവങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്നു.

ഒരേ അളവില്‍ തേനും നെയ്യും ചേരുന്നത്‌ വിഷോപമാണ്‌. തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ച്‌ ചേര്‍ക്കുന്നതും പാലും മത്സ്യവും ഒരുമിച്ച്‌ ഭക്ഷിക്കുന്നതും വിരുദ്ധാഹാരങ്ങളാണ്‌. മധുരവും പുളിയുമുള്ള ആഹാരങ്ങള്‍ ഒരുമിച്ച്‌ സേവിക്കുന്നതും വിരുദ്ധാഹാരമാണെന്ന്‌ പറയപ്പെടുന്നു

പനി വരാതിരിയ്ക്കാൻ ചെയ്യേണ്ടത്

പനിയുടെയും ജലദോഷത്തിന്റെയും കാലം അടുത്തെത്തി കഴിഞ്ഞു. ഇവയെ നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കണം. പനിയെയും ജലദോഷത്തെയും കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

കൈകള്‍

ഈ വര്‍ഷമെങ്കിലും ജലദോഷത്തിന്റെയും പനിയുടേയും പിടിയില്‍ പെടാതിരിക്കണമെന്നുണ്ടോ? സ്ഥിരം വൃത്തിയായി കൈകള്‍ കഴുകുന്നതിലൂടെ ജലദോഷത്തെയും പനിയെയും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയും. കുറഞ്ഞത്‌ 20 സെക്കന്‍ഡ്‌ സമയമെങ്കിലും എടുത്ത്‌ കൈകള്‍ ഉരച്ച്‌ കഴുകണം.

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ പ്രതിരോധ സംവിധാനത്തെ ശക്തിപെടുത്താന്‍ കഴിയും. ഇത്‌ അസുഖങ്ങളുടെ കാലയളവ്‌ കുറയ്‌ക്കുകയും എപ്പോഴും അസുഖങ്ങള്‍ വരുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

പനി വൈറസ്‌

പനിയോ ജലദോഷമോ ഉള്ള ഒരാള്‍ നിങ്ങള്‍ക്ക്‌ ഒപ്പം ഉണ്ടെങ്കില്‍ അവരില്‍ നിന്നും കുറഞ്ഞത്‌ ആറടി മാറി നില്‍ക്കുക. പനി വൈറസിന്‌ ഇത്രയും ദൂരം സഞ്ചരിച്ചെത്താനുള്ള കഴിവുണ്ടെന്നാണ്‌ പറയുന്നത്‌.

പ്രതിരോധം

പനിയ്‌ക്കുള്ള പ്രതിരോധ കുത്തിവെയ്‌പ്‌ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പനി വന്നേക്കാം. എന്നു കരുതി അത്‌ ചെയ്യാതിരിക്കണെമെന്നല്ല. അതിനുള്ള സാധ്യത ഉണ്ടെന്ന്‌ മാത്രം.

വീട്ടുമരുന്നുകള്‍

വിറ്റാമിന്‍ സി, ഇച്ചിനാസിയ പോലെ പനിക്ക്‌ വിവിധ മരുന്നുകള്‍ ഉണ്ട്‌. ഇതിന്‌ പുറമെ വീട്ടില്‍ നിന്നു തന്നെ പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടെത്താം. ധാരാളം സൂപ്പ്‌ കുടിക്കുന്നത്‌ നല്ലതാണ്‌. അതുപോലെ ചായ ധാരാളം കുടിക്കുന്നത്‌ ശരീരത്തിലെ ജലാംശം നിലിനിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. ഇത്‌ പനിയും മറ്റും വരുന്നത്‌ പ്രതിരോധിക്കാന്‍ സഹായിക്കും.

കടപ്പാട്: arogyamwe.blogspot.in

2.94117647059
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ