Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം സംരക്ഷിക്കൂ
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം സംരക്ഷിക്കൂ

കൂടുതല്‍ വിവരങ്ങള്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ മരുന്ന് വേണ്ട ചില പൊടിക്കൈകൾ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ രക്തസമ്മര്‍ദ്ദത്തിന് ആനുപാതികമായി ഉയരുന്നത് കൊണ്ട് ഈ രോഗാവസ്ഥയെ നിസ്സാരമായി കണക്കാക്കരുത്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുവാന്‍ ഇക്കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്.

പുകവലി ഉപേക്ഷിക്കുക

ഒരു സിഗരറ്റ് വലിച്ചതിന് ശേഷം ഏറെ നേരം ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായിരിക്കും. പുകവലി ശീലമായിരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനും പ്രയാസമാണ് എന്ന് മറക്കേണ്ട.

മാനസിക പിരിമുറുക്കം അരുത്

പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭ്യസിക്കുവാന്‍ വേണ്ടി മാറ്റിവെക്കേണ്ടത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുപരിയായി ഹൃദയാരോഗ്യം സംരക്ഷിച്ച് ഹൃദയാഘാതത്തെ തടയുവാന്‍ അത്യന്താപേക്ഷിതമാണ്. ധ്യാനവും യോഗയും ജീവനകലയും ശീലമാക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കും

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശരീരഭാരവും കുറയ്ക്കേണ്ടത് അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ചു അര ഭാഗത്ത് വണ്ണം കൂടാതെ ശ്രദ്ധിക്കണം.

സമീകൃതഭക്ഷണ ശൈലി ശീലമാക്കുക

ബി. പി. നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension). പയര്‍വര്‍ഗങ്ങളും, പഴങ്ങളും പച്ചക്കറിയും ആഹാരത്തിന്‍റെ ഭാഗമാക്കണം. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍ ഇവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല.

വ്യായാമം മുടക്കരുത്:

ഒരു ദിവസം കുറഞ്ഞത്‌ അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കണം. പൊടുന്നവേ വ്യായാമം അവസാനിപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍ക്ക് സൈക്കിളിംഗ്, നടത്തം, നീന്തല്‍ എന്നീ വ്യായാമങ്ങള്‍ ആയിരിക്കും അനുയോജ്യം

ആഹാരത്തില്‍ സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കുക

സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്തോറും രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതകളും കൂടുതലാണ്. പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വര്‍ജ്ജിക്കുക

പതിവായി കാപ്പി കുടിക്കുന്നവരില്‍ ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നില്ലെങ്കിലും, വല്ലപ്പോഴും മാത്രം കാപ്പിയും, കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും കുടിക്കുന്നവരില്‍ ഇത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനുതകുന്നു.

ചായകുടി രക്തസമ്മര്‍ദ്ദം കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനാല്‍ മിതമായി കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

മഴയെത്തും മുന്‍പേ

വേനല്‍ച്ചൂട് വിടപറഞ്ഞു തുടങ്ങി. ഇനി ഇതാ എന്നുപറയുമ്പോഴേക്കും മഴക്കാലമെത്തും. ആര്‍ത്തിരമ്പിയും ചാറലായും പെയ്യുന്ന മഴക്കാലത്തിന്റെ സുഖം ഒന്നു വേറെത്തന്നെയാണ്. എന്നാല്‍ കെടുതികള്‍ക്കൊപ്പം രോഗങ്ങളുടെ കൂടി കാലമാണ് മഴക്കാലം. നല്ല ശ്രദ്ധയില്ലെങ്കില്‍ പെട്ടെന്ന് തന്നെ രോഗങ്ങള്‍ പിടികൂടാം. മഴക്കാലത്തിതാ ഓര്‍മയില്‍ കരുതാന്‍ ഇത്തിരി കാര്യങ്ങള്‍…….

മഴക്കാല രോഗങ്ങള്‍
മഴക്കാല രോഗങ്ങള്‍ എന്നു പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുക ജലദോഷവും പനിയുമാണ്. സാധാരണ വൈറല്‍ പനി മുതല്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ വരെ മഴക്കാലത്ത് പടരാം.  ജലദോഷം, തൊണ്ടവേദന, വിശപ്പില്ലായ്മ, ഭക്ഷണത്തിന് രുചിയില്ലായ്മ, ക്ഷീണം എന്നിവയാണ് വൈറല്‍ പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൃത്യസമയത്തുളള ചികിത്സയോടൊപ്പം ശരീരത്തിന് നല്ല വിശ്രമവും ഈ അവസ്ഥയില്‍ ആവശ്യമാണ്. മരുന്ന് കഴിച്ചിട്ടും പനി കുറവില്ലെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം.പനിയുടെ ലക്ഷണങ്ങള്‍ നിസ്സാരമായി തളളരുത്.

മഴക്കാലത്ത് ദഹനപ്രക്രിയ സാധാരണയേക്കാള്‍ കുറവായതിനാല്‍ കട്ടിയുളള ആഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക. സ്്കൂള്‍ കുട്ടികളുടെ ചോറ്റുപാത്രങ്ങള്‍ ദിവസവും തിളപ്പിച്ച വെള്ളത്തില്‍ മുക്കിയെടുത്ത് അണുവിമുക്തമാക്കുക. നന്നായി ഉണങ്ങിയ  വസ്ത്രങ്ങള്‍ ധരിക്കുന്നതുവഴി ചര്‍മരോഗങ്ങള്‍ ഒഴിവാക്കാം.

കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ കൊതുക് വലകളും ലേപനങ്ങളും പുരട്ടാം. ഒപ്പം ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാം. മഴക്കാലത്തിന് മുന്നോടിയായി ജനല്‍, വാതില്‍, വെന്റിലേറ്റര്‍ എ്ന്നിവയില്‍ വലക്കമ്പികള്‍ ഘടിപ്പിക്കുക.

സഡന്‍ബ്രേക്കിങ് ഒഴിവാക്കാം

മഴക്കാലത്ത് റോഡിന്റെ ഗ്രിപ്പ് കുറയുന്നതിനാല്‍ വാഹനത്തിന്റെ വേഗത പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. സീബ്ര ക്രോസിങ്ങുകളിലും മറ്റ് മാര്‍ക്കിങ്ങുകളിലും ഗ്രിപ്പ് കുറവായതിനാല്‍ ഇത്തരം ഇടങ്ങളില്‍ സഡന്‍ബ്രേക്കിങ് പരമാവധി ഒഴിവാക്കാം. യാത്രവേളയില്‍ റെയിന്‍കോട്ട് കരുതാനും മറക്കരുത്. മൂടിയില്ലാത്ത മാന്‍ഹോളുകള്‍. കേബിള്‍ കുഴികള്‍ എന്നിവ മഴവെളളം നിറഞ്ഞ് അപകടം ക്ഷണിച്ചുവരുത്താം. ഇവ പ്രത്യേകം ശ്രദ്ധിക്കണം. കനത്ത മഴയുളളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഡിം മോഡില്‍ പ്രവര്‍ത്തിപ്പിക്കുക.

കുടിക്കാം ആവശ്യത്തിന് വെള്ളം

ചൂടൊക്കെ പോയില്ലേ ഇനി എന്തിനാ വെള്ളം കുടിക്കുന്നതെന്ന് കരുതരുത്. മഴക്കാലത്തും ശരീരത്തിന് ആവശ്യത്തിന് വെള്ളം നല്‍കണം. ചുക്ക്,ജീരകം, രാമച്ചം, തുളസി എന്നിവ ഇട്ട് തിളപ്പിച്ച വെള്ളവും ഇളംചൂടുളള കഞ്ഞിവെള്ളവും ഇക്കാലത്ത് ശരീരത്തിന് അനുയോജ്യമാണ്.

ഭക്ഷണപാനീയങ്ങളും സുക്ഷിക്കുക

മഴക്കാലത്ത് വെള്ളത്തില്‍ ധാരാളം മാലിന്യങ്ങള്‍ കലരുന്നതിനാല്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ വളരെ ശ്രദ്ധ വേണം.  പാചകത്തിനും കുടിക്കാനും ഫില്‍ട്ടര്‍ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷ്യവസ്തുക്കള്‍ ചൂടോടെ കഴിക്കാനും പാകം ചെയ്ത ശേഷം അടച്ചുവെയ്ക്കാനും ശ്രദ്ധിക്കുക. ദഹനരസത്തെ ഉത്തേജിപ്പിക്കുന്ന ഇഞ്ചി, കുരുമുളക്, വെളുത്തുളള എന്നിവ ചേര്‍ത്തുളള കറികള്‍ ശീലമാക്കാം.

ഇലകളില്‍ കൂടുതല്‍ പുഴുക്കള്‍ ഉണ്ടാകുന്ന സമയമായതിനാല്‍ ഇലവര്‍ഗങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കുക. വിറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ,മുസമ്പി, തക്കാളി തുടങ്ങിയവ മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കും. പൂപ്പല്‍ പെട്ടെന്ന് പിടിക്കാന്‍ സാധ്യതയുളളതിനാല്‍ ഭക്ഷണവസ്ത്തുക്കള്‍ ശരിയായി മൂടിവെക്കാന്‍ ശ്രദ്ധിക്കണം.

ശുചിത്വം
വീടിന്റെ പരിസരങ്ങളില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എലികളെ കെണിവെച്ച് നശിപ്പിക്കുക. വീടിന് ചുററും അണുനാശിനി തളിക്കാം.  കാലില്‍ മുറിവുണ്ടെങ്കില്‍ കൃഷിപ്പണികള്‍ ഒഴിവാക്കുക. ചെളിവെളളത്തില്‍ എലിമൂത്രം കലരാന്‍ ഇടയുളളതിനാല്‍ മുറിവുകളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ചേക്കാം. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ചിരട്ട,ടയര്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വെള്ളം കയറുന്ന ഓടകള്‍ എല്ലാം വൃത്തിയാക്കിയിടണം. പൂച്ചട്ടികള്‍, അക്വേറിയം, ഫ്രിഡ്ജ്, തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റുക.  വീടിന്റെ ടെറസ്സ്, സണ്‍ഷേഡ് എന്നിവിടങ്ങളിലെ വെള്ളം ഒഴുക്കിക്കളയുക.

ഡ്രൈഡേ
ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കാം, കൊതുകു നിവാരണത്തിന് എല്ലാ സ്ഥാപനങ്ങളിലും വിടുകളിലും  പരിസര ശുചീകരണത്തിനായി മാറ്റിവെയ്ക്കാം.

ആന്‍റിബയോട്ടിക്കുകള്‍ ആരോഗ്യത്തെ ഇല്ലാതാക്കും

പനിയ്ക്കും ചുമയ്ക്കും എന്തിന് ചെവി വേദയ്ക്ക് പോലും ആന്‍റിബയോട്ടികുകള്‍ നിര്‍േദശിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും കേട്ടുകേള്‍വി മാത്രമുള്ള മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എങ്കില്‍ ഒന്നറിഞ്ഞോളൂ…. മൂന്നില്‍ ഒന്ന് എന്ന ആനുപാതികത്തില്‍ നിങ്ങള്‍ കഴിയ്ക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്.

യുഎസില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്‍റിബയോട്ടികുകള്‍ അനാവശ്യമായി നിര്‍ദേശിക്കുന്നു എന്ന് കണ്ടെത്തിയത്. ആന്‍റിബയോട്ടിക്കുകള്‍ ഓവര്‍ ഡോസില്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് പ്രതിരോധ ശക്തിനഷ്ടപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ രണ്ട് മില്ല്യണ്‍ ആളുകളുടെ ആരോഗ്യസ്ഥിതി മോശമാവുകയും വര്‍ഷത്തില്‍ യുഎസില്‍ മാത്രമായി 23,000 ആളുകള്‍ മരിക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2011 ല്‍ യുഎസില്‍ നടത്തിയ പഠനത്തിന്‍റെ ഭാഗമായി 262 മില്ല്യണ്‍ ആളുകള്‍ക്കാണ് അനുയോജ്യമല്ലാത്ത ആന്‍റിബയോട്ടികുകള്‍ നിര്‍ദേശിക്കുന്നത്. പ്രായവും അസുഖവും മാത്രം കണക്കിലെടുത്ത് ആന്‍റിബയോട്ടികുകള്‍ കഴിക്കുന്നവരും കുറവല്ല. 184,000 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയ പരിശോധനയില്‍ 12.6 ശതമാനവും ആന്‍റിബയോട്ടികുകളാണ് നിര്‍ദേശിക്കുന്നത്.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്‍റിബയോട്ടിക്കുകളില്‍ പലതും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി കാണുന്നു. സ്ഥിരമായി ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ ഹൃദ്രോഗം ബാധിച്ചാണ് മരിക്കുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ്. നിസാര രോഗങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് പ്രതിരോധ ശേഷി നശിപ്പിക്കുകയും വലിയ രോഗിയാക്കി മാറ്റുകയും ചെയ്യുന്നു.

തേന്‍ ശീലമാക്കൂ: പ്രതിരോധശേഷി വര്‍ധിപ്പിക്കാം; കൊളസ്‌ട്രോള്‍ കുറയ്ക്കാം

വാനമ്പാടിയോട് തേനും വയമ്പും നാവില്‍ തൂവുന്നുണ്ടെന്നു പറയുന്ന കവിയോ, ഭാര്യയെയോ കാമുകിയെയോ ഒരിക്കലെങ്കിലും തേനേ എന്നു വിളിക്കുന്ന വ്യക്തിയോ തേനിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്  ചിന്തിക്കാനിടയില്ല. ഏവരേയും ആകര്‍ഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. ഇരുമ്പ്,കാല്‍സ്യം,മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയുമാണ് തേന്‍. കൊളസ്‌ട്രോള്‍,സോഡിയം എന്നിവ തീരെയില്ലാത്ത പ്രകൃതിഭക്ഷണമാണിത്. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും.

തേനുണ്ടാവുന്നത് എങ്ങനെ
ഏതാണ്ട് 60,000 തേനീച്ചകള്‍ രണ്ടുലക്ഷം പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന ദ്രാവകം തേനാവുന്നത് നീണ്ട പ്രക്രിയയിലൂടെയാണ്. ഈച്ചകള്‍ കുടിക്കുന്ന ദ്രാവകം അവയുടെ ആമാശയത്തിലുള്ള അറയില്‍ എന്‍സൈമുകളുമായി കലര്‍ന്നതിനു ശേഷം വായിലേക്ക് തിരിച്ചെത്തിക്കുന്നു. കൂട്ടിലെ ആറകളില്‍ പകരുന്ന ഈ ദ്രാവകത്തില്‍നിന്ന്  ജലാംശം ഇല്ലാതാക്കുന്നതിന് ചിറകുകള്‍ വീശി ബാഷ്പീകരണംനടത്തുകയാണ് തേനീച്ചകള്‍ ചെയ്യുന്നത്. അവസാനം കട്ടിയുള്ള തേനായി അത് മാറും.

തേനിന്റെ പതിനൊന്ന് ഉപയോഗങ്ങള്‍
ഉന്മേഷദായനി
പഞ്ചസാരയ്ക്കും മറ്റു മധുരങ്ങള്‍ക്കും പകരം തേനുപയോഗിച്ചാല്‍ അവയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ഊര്‍ജ്ജം ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും തേന്‍ സഹായിക്കും.

ചുമമരുന്ന്
രണ്ടു സ്പൂണ്‍ തേന്‍കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്‍കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട് തേന്‍.

സുഖനിദ്ര
നിദ്രാവിഹീനങ്ങളല്ലോ എന്ന് പാടാന്‍ വരട്ടെ ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മ മാറിക്കിട്ടും.

മുറി(വ്)മരുന്ന്
മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്‍. ഇതിന്റെ അണുനാശകശേഷി രോഗാണുക്കളുടെ വളര്‍ച്ചയെ തടയും. വീക്കവും വേദനയും കുറയാനും മുറിപ്പാടുകള്‍ മായ്ക്കാനും തേന്‍ സഹായിക്കും.

പ്രതിരോധശേഷി
പ്രഭാതഭക്ഷണത്തിനു മുന്‍പ് ഒരുഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും.അത് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

മന്ദത മാറ്റാം
മദ്യപാനത്തിനു ശേഷമുണ്ടാകുന്ന എല്ലാതരം അലസതയും എതാനും ടീസ്പൂണ്‍ തേന്‍ കുടിച്ച് മാറ്റാം.

ഹൃദ്രോഗം തടയും
തേന്‍കുടിക്കുന്നതു ശീലമായാല്‍ ഹൃദ്രോഗബാധ പോലും തടയാം. കൊളസ്‌ട്രോള്‍ കുറയാന്‍ തേന്‍ സഹായിക്കും.

സ്ലിം ബ്യൂട്ടിയാവാം
ഉറങ്ങുന്നതിനു മുന്‍പ് തേന്‍ കുടിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് കുറയും. മധുരപലഹാരങ്ങളോടുള്ള ആര്‍ത്തി തേന്‍ ഉപയോഗിക്കുന്നതു കൊണ്ട് കുറയ്ക്കാന്‍ കഴിയും.

സുന്ദരചര്‍മത്തിന്
വരണ്ടചര്‍മം സുന്ദരമാവാന്‍ തേന്‍ നല്ലതാണ്. ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതു തടയാന്‍ തേന്‍പുരട്ടിയാല്‍ മതി. കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മം മൃദുലമാക്കാന്‍ തേന്‍ പുരട്ടാം.

താരന്‍ നിയന്ത്രിക്കാം
തേന്‍ കുറച്ച് ചൂട് വെള്ളത്തില്‍ കലര്‍ത്തി തലയില്‍ പുരട്ടുന്നതു ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ഒരാഴ്ചയോളം താരന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും. മുടികൊഴിച്ചിലും തടയാം.

മുടിയുടെ പട്ടഴക്
ഒരു സ്പൂണ്‍ തേന്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലോ ഒലിവെണ്ണയിലോ കലര്‍ത്തി കുളിക്കുന്നതിന് 20 മിനിറ്റു മുന്‍പ് തലയില്‍ പുരട്ടി കഴുകിക്കളഞ്ഞാല്‍ പട്ടു പോലെ മൃദുലമായ മുടി സ്വന്തമാക്കാം.

തേന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നന്നെങ്കിലും ഒരു വയസ്സ് തികയുന്നതിനു മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതാണുത്തമം.

വേ​​​ന​​​ലി​​​നെ​​​ ​​​നേ​​​രി​​​ടാൻ​​​ ആ​​​യൂർ​​​വേ​​​ദം

സൂര്യ​ ​കി​ര​ണ​ങ്ങൾ​ ​നേ​രി​ട്ട് ​ഭൂ​മി​യി​ലേ​ക്ക് ​പ​തി​ക്കു​ക​യും​ ​ഭൂ​മി​ ​ഏ​റ്റ​വും​ ​ചൂ​ട് ​പി​ടി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​കാ​ല​മാ​ണി​ത്. വി​ഷു​ ​ക​ഴി​ഞ്ഞാൽ​ ​ചൂ​ടി​ന്റെ​ ​ശ​ക്തി​ ​കു​റേ​ക്കൂ​ടി​ ​ശ​ക്ത​മാ​കു​ന്നു.​ ​മാ​ന​ത്ത് ​ഇ​രു​ണ്ട​ ​കാർ​മേ​ഘ​ങ്ങൾ​ ​കൂ​ടി​യാ​യാൽ ഭൂ​മി​യിൽ​ ​ക​മ്പി​ളി​ ​പു​ത​ച്ച​തു​പോ​ലെ​ ​വി​ങ്ങും.
ആ​വാ​സ​ ​വ്യ​വ​സ്ഥയ്‌ക്ക് ഏ​റ്റി​രി​ക്കു​ന്ന​ ​ക്ഷ​ത​വും​ ​ഒാ​സോൺ​ ​പാ​ളി​ക​ളി​ലെ​ ​വി​ള്ള​ലു​ക​ളും​ ​കാ​ര​ണം​ ​അൾ​ട്രാ​വ​യ​ല​റ്റ് ​ര​ശ്‌മി​ക​ളു​ടെ​ ​മാ​ര​ക​ ​ആ​ക്ര​മ​ണ​വും​ ​ജീ​വ​ജാ​ല​ങ്ങൾ​ക്ക് ​അ​സ​ഹ്യ​മാ​വു​ക​യാ​ണ്.പ്ര​തി​ദി​നം​ ​ചൂ​ടേ​റി​ ​വ​രു​മ്പോൾ​ ​സൂ​ര്യാ​ഘാ​ത​ ​മ​ര​ണ​ങ്ങ​ളും​ ​കു​ഴ​ഞ്ഞു​വീ​ണു​ള്ള​ ​മ​ര​ണ​ങ്ങ​ളും​ ​വാർ​ത്ത​യ​ല്ളാ​താ​വാം. വേ​നൽ​ക്കാ​ല​ത്ത് ​ആ​രോ​ഗ്യ​-​സൗ​ന്ദ​ര്യ​ ​ത​ല്പ​ര​രിൽ​ ​വേ​വ​ലാ​തി​യാ​യി​രി​ക്കും. വി​യർ​പ്പും​ ​ചൂ​ട് ​കു​രു​ക്ക​ളും​ ​ത​ന്നെ​യാ​ണ് ​ഇ​വി​ടെ​ ​പ്ര​ധാ​ന​ ​വി​ല്ളൻ.​ ​വേ​നൽ​ക്കാ​ല​ത്ത് ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും​ ​സം​ര​ക്ഷി​ക്കാൻ​ ​ആ​യുർ​വേ​ദ​ ​മാർഗ​ങ്ങ​ളു​ണ്ട്.

ഏ​റെ​ ​പൊ​ടി​യും​ ​വി​യർ​പ്പും​ ​ചർ​മ്മ​ത്തി​നെ​ ​ബാ​ധി​ക്കു​ന്ന​ത് ​വേ​നൽ​ക്കാ​ല​ത്താ​ണ്.​ ​ഇൗ​ ​വേ​ള​യിൽ​ ​രോ​മ​കൂ​പ​ങ്ങൾ​ ​വൃ​ത്തി​യാ​ക്കാൻ​ ​ഒ​രു​ ​സ്പൂൺ​ ​ത​ക്കാ​ളി​ ​നീ​രും​ ​ര​ണ്ട് ​സ്പൂൺ​ ​ന​ല്ള​ ​തൈ​രും​ ​മ​തി.​ ​ഇ​വ​ ​മു​ഖ​ത്തും​ ​ക​ഴു​ത്തി​നും​ ​പു​ര​ട്ട​ണം.​ ​ഇ​രു​പ​ത് ​മി​നു​ട്ടി​ന് ​ശേ​ഷം​ ​മു​ഖം​ ​ചെ​റു​ചൂ​ട് ​വെ​ള്ള​ത്തിൽ​ ​ക​ഴു​കു​ക.
രാ​ത്രി​യിൽ​ ​ക​സ്തൂ​രി​മ​ഞ്ഞൾ,​ ​ര​ക്ത​ച​ന്ദ​നം​ ​ഇ​വ​ ​ര​ണ്ടും​ ​ചേർ​ത്തു​ ​പ​നി​നീ​രിൽ​ ​ചാ​ലി​ച്ച് ​മു​ഖ​ത്ത് ​പു​ര​ട്ടു​ക.​ ​അ​ര​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​ത​ണു​ത്ത​ ​വെ​ള്ള​ത്തിൽ​ ​ക​ഴു​ക​ണം.​ ​ചൂ​ടും​ ​പൊ​ടി​യും​ ​ഏ​റ്റു​ള്ള​ ​ചർ​‌​മ്മ​ത്തി​ലെ​ ​വാ​ട്ട​വും​ ​ക്ഷീ​ണ​വും​ ​മാ​റി​കി​ട്ടും.
വേ​നൽ​ക്കാ​ല​ത്ത് ​ത്വ​ക്ക് ​ദൂ​ഷ്യം​ ​പെ​ട്ടെ​ന്ന് ​ബാ​ധി​ച്ചേ​ക്കും.​ ​അ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാൻ​ ​പ്ര​തി​ദി​നം​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ത് ​മൂ​ന്ന് ​ലി​റ്റർ​ ​വെ​ള്ളം​ ​കു​ടി​ക്ക​ണം.​ ​വെ​റും​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​തി​നേ​ക്കാൾ​ ​ന​ല്ള​ത് ​ച​ന്ദ​നം,​ ​രാ​മ​ച്ചം,​ ​ഇ​രു​വേ​രി,​ ​ന​ന്നാ​റി,​ ​പ​തി​മു​ഖം,​​​ ​മ​ല്ളി​ ​ഇ​വ​ ​തി​ള​പ്പി​ച്ച​തോ​ ​ആ​യ​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​താ​ണ്.
ചൂ​ട് ​കു​രു​ക്ക​ളും​ ​വി​യർ​പ്പു​നാ​റ്റ​വും​ ​കു​റ​യു​ന്ന​തി​ന് ​’​ഖ​ദി​രാ​മി​ശ്രം​’​ ​കു​ടി​ക്കാ​വു​ന്ന​താ​ണ്.​ ​ഇ​ത് ​ര​ക്ത​ദൂ​ഷ്യം​ ​ഇ​ല്ളാ​താ​ക്കും.​ ​ന​ല്ള​ ​ര​ക്ത​പ്ര​സാ​ദ​വും​ ​ചു​റു​ചു​റു​ക്കും​ ​ത​രും.

ന​ല്ള​ ​പ​ഴ​വർ​ഗ്ഗ​ങ്ങൾ​ ​ധാ​രാ​ളം​ ​ക​ഴി​ക്കാം.​ ​അ​ധി​കം​ ​എ​രി​വു​ള്ള​തും​ ​മാം​സാ​ഹാ​ര​വും​ ​ക​ഴി​വ​തും​ ​ഉ​പേ​ക്ഷി​ക്കു​ക.​ ​ പ​രു​ത്തി​കൊ​ണ്ടു​ള്ള​ ​ന​ല്ള​ ​വെ​ളു​ത്ത​ ​വ​സ്ത്ര​ങ്ങൾ​ ​ചൂ​ടി​നെ​ ​ഒ​രു​പ​രി​ധി​ ​വ​രെ​ ​ശ​മി​പ്പി​ക്കും.

മജ്ജ മാറ്റിവെക്കല്‍: രക്താര്‍ബുദത്തിനൊരു പ്രതിവിധി

ജ്ജയിലുള്ള പ്രത്യേക മൂലകോശങ്ങള്‍ ശരീരത്തിനാവശ്യമായ രീതിയില്‍ ചുവപ്പു രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവയായി രൂപപ്പെടാന്‍ കഴിവുള്ളവയാണ്. ഈ മൂലകോശങ്ങളുടെ പ്രവര്‍ത്തനത്തെയാണ് രക്താര്‍ബുദം ബാധിക്കുന്നത്. അതുവഴി മൂലകോശങ്ങള്‍ അനിയന്ത്രിതമായി, അസാധാരണയായി രക്താണുക്കളെ ഉത്പാദിപ്പിക്കും.

ഇത്തരത്തിലുള്ള അസാധാരണ രക്തകോശങ്ങള്‍ അഥവാ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ അണുബാധക്കെതിരെ പൊരുതുക, ശക്തമായ രക്തപ്രവാഹത്തെ തടയുക എന്നിങ്ങനെയുള്ള രക്തത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഒന്നാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പരന്റ് (ബി.എം.ടി). രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് സുഖപ്പെടാനുള്ള ഏക വഴി.

ബി.എം.ടി.യില്‍ രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി ആരോഗ്യമുള്ള ദാതാവിന്റെ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ 1983ലാണ് ആദ്യമായി ബി.എം.ടി ചെയ്തത്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ഒമ്പതുവയസുകാരിയിലായിരുന്നു ഇത്. അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും സാങ്കേതിക വിദ്യകളും ഈ രീതിയെ കൂടുതല്‍ സുരക്ഷിതവും പ്രയോജനപ്രദവുമാക്കിത്തീര്‍ക്കുകയാണ് ഇപ്പോള്‍.

മൂലകോശങ്ങള്‍ക്ക് മൂന്നു സ്രോതസ്സുകളാണുള്ളത്. മജ്ജ, പെരിഫറല്‍ രക്തം, പൊക്കിള്‍ക്കൊടിയിലെ രക്തം എന്നിവ. ഇവയിലേതിലെങ്കിലുമുള്ള കോശങ്ങളില്‍ ഒന്ന് മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മജ്ജ മാറ്റിവയ്ക്കല്‍ മൂന്നുതരത്തിലാണുള്ളത്. ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന മൂലകോശ സ്രോതസ് പെരിഫറല്‍ മൂലരക്തകോശങ്ങളാണ് (ദാതാവിനെ സംബന്ധിച്ച് രക്തദാനത്തിന് തുല്യമാണത്).

മൂന്നു രീതിയിലുള്ള മജ്ജ മാറ്റിവയ്ക്കലുകളാണുള്ളത്. സ്വന്തം മൂലരക്തകോശങ്ങള്‍ തന്നെ സ്വീകരിക്കുന്ന ഓട്ടോലോഗസ് രീതി, സാദൃശ്യമുള്ള ഇരട്ടയില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന സിന്‍ജീനിക് രീതി, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍നിന്നും, സാധാരണയായി സഹോദരന്‍, സഹോദരി (അല്ലെങ്കില്‍ രക്തബന്ധമുള്ളവര്‍) എന്നിവരില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന അലോജനിക് രീതി എന്നിവയാണവ. രോഗിയുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ മൂലരക്തകോശങ്ങള്‍ അനുയോജ്യമാണെങ്കില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മുഴുവനായോ ഭാഗികമായോ എച്ച്.എല്‍.എ ജനിതക ടൈപ്പ് യോജിച്ചതാണെങ്കില്‍ മാത്രമേ മൂലരക്തകോശങ്ങള്‍ ദാനം ചെയ്യാന്‍ പാടുള്ളൂ മജ്ജ ദാനം ചെയ്യുന്നത് പെരിഫറല്‍ രക്തത്തില്‍നിന്നോ മജ്ജയില്‍നിന്നോ ആവാം.

പെരിഫറല്‍ മൂലരക്തകോശങ്ങള്‍ മാറ്റിവയ്ക്കുന്നത് ശസ്ത്രക്രിയ ആവശ്യമില്ലാത്ത രീതിയാണ്. കൈകളില്‍നിന്നുള്ള രക്തം എടുത്ത് ഒരു ഉപകരണത്തിലൂടെ മൂലരക്തകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇടുപ്പിലെ എല്ലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന മജ്ജയില്‍നിന്നുള്ള മൂലരക്തകോശങ്ങളും ദാനം ചെയ്യാവുന്നതാണ്. ബി.എം.ടി രീതി ലളിതമായ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ജീവനു ഭീഷണിയായ രക്താര്‍ബുദം ബാധിച്ച രോഗിയുടെ മൂലകോശങ്ങളെ ഉയര്‍ന്ന ഡോസിലുള്ള കീമോതെറാപ്പിയിലൂടെ റേഡിയേഷന്‍ ഉപയോഗിച്ചോ അല്ലാതെയോ നശിപ്പിക്കുന്നു. അതിനുശേഷം അനുയോജ്യമായ ദാതാവില്‍നിന്നെടുത്ത സ്വാഭാവിക മൂലകോശങ്ങള്‍ രോഗിയിലേക്ക് കുത്തിവയ്ക്കുന്നു. തുടര്‍ന്ന് രോഗിയെ രോഗപ്രതിരോധനിയന്ത്രണ സംവിധാനമുള്ള സുരക്ഷിതമായ സാഹചര്യത്തില്‍ ശുശ്രൂഷിക്കുന്നു. പുതിയതായി കുത്തിവച്ച മൂലകോശങ്ങള്‍ മജ്ജയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് സാധാരണരീതിയുള്ള രക്തകോശങ്ങള്‍ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയും അങ്ങനെ രോഗം സുഖമാകുകയും ചെയ്യുന്നു.
വിവരങ്ങള്‍:
ഡോ. വിവേക് രാധാകൃഷ്ണന്‍
കണ്‍സള്‍ട്ടന്റ്  മെഡിക്കല്‍ 
ഓങ്കോളജി / ഹെമറ്റോ ഓങ്കോളജി, 
ബോണ്‍ മാരോ ട്രാന്‍സ്പ്‌ളാന്റ് ഫിസിഷ്യന്‍, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി

അവധിക്കാലം രുചികരമാക്കാം

പരീക്ഷയുടെ ആലസ്യത്തെയും കത്തുന്ന  ചൂടിനെയും എറിഞ്ഞുടച്ച് കുട്ടികള്‍ കളികളിലൂടെ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് അവധിക്കാലങ്ങള്‍. വെയില് കൊള്ളരുത്, അധിക സമയം കളിക്കാന്‍ പോകരുത്… എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും അവര്‍ പാലിച്ചെന്നു വരില്ല. രാത്രിയില്‍ പോലും എങ്ങനെ കളിക്കാമെന്നായിരിക്കും അവരുടെ ചിന്ത.

അവര്‍ കളിച്ചു വളരട്ടെ. പക്ഷെ, നമുക്കല്പം മുന്‍കരുതലുകളെടുക്കണം. കാരണം അന്തരീക്ഷത്തിലുണ്ടായിരിക്കുന്ന വ്യതിയാനങ്ങള്‍ താപനില വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. നിര്‍ജലീകരണത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കണമല്ലോ.
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയാതെ നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെയാണ് അതില്‍ പ്രധാനം.

ആറ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിച്ചിരിക്കണം. തിളപ്പിച്ചാറ്റിയ വെള്ളത്തിനൊപ്പം പഴച്ചാറുകളും കരിക്കിന്‍വെള്ളവുമെല്ലാം നല്‍കാം. ജങ്ക് ഫുഡ് ഒഴിവാക്കണം. പായ്ക്കറ്റില്‍ വരുന്ന പഴച്ചാറുകള്‍ക്ക് പകരം വീട്ടില്‍ തന്നെ ഇവ തയ്യാറാക്കിയത് ഉപയോഗിക്കാം. ഫ്രൂട്ട് ഷേക്കുകള്‍, ജ്യൂസുകള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ കുട്ടികളേയും കൂടെ കൂട്ടാവുന്നതാണ്. അവര്‍ക്കൊപ്പം ഇവയെല്ലാം തയ്യാറാക്കി നല്‍കുമ്പോള്‍ തങ്ങളുണ്ടാക്കിയ ആഹാരത്തോട് ഇഷ്ടവും തോന്നും.

സോഫ്റ്റ് ഡ്രിങ്കുകള്‍ വാങ്ങി ഫ്രിഡ്ജില്‍ വച്ച് നല്‍കുന്ന ശീലം ഒഴിവാക്കണം. വല്ലപ്പോഴും ഔട്ടിങ്ങിനോ മറ്റോ പോകുമ്പോള്‍ മാത്രം അവ ഉപയോഗിക്കാം. ബേക്കറിയില്‍ നിന്നും വാങ്ങുന്ന കേക്കുകള്‍, കുക്കീസ് തുടങ്ങിയവ ഒഴിവാക്കുകയോ ആഴ്ചയില്‍ ഒരിക്കലായി ക്രമപ്പെടുത്തുകയോ ചെയ്യാം.

പപ്പായ, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയവയിലെല്ലാം ധാരാളം ജലം അടങ്ങിയിരിക്കുന്നതിനാല്‍ അവ കൂടുതലായി നല്‍കണം. കളിക്കിടയില്‍ വല്ലപ്പോഴും കഴിക്കുന്ന ഒന്നായി ആഹാരം ചുരുങ്ങിപ്പോകരുത്. കൃത്യസമയത്ത് ഭക്ഷണം നല്‍കണം. മറ്റ് ദിനങ്ങളിലേതുപോലെ തന്നെ പച്ചക്കറികളും കഴിക്കണം. പ്ലേറ്റിലെത്തുന്ന പച്ചക്കറികള്‍ കുട്ടികളുടെ ഉള്ളിലെത്തിക്കാന്‍ സാലഡുകളുടെ രൂപത്തില്‍ ചെറിയ ചില ചിത്രപ്പണികളൊക്കെയാകാം.

ചക്കയും മാങ്ങയുമെല്ലാം ധാരാളമായി ഉണ്ടാകുന്ന കാലമാണ്, അവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ജ്യൂസായി നല്‍കുന്നതിനേക്കാള്‍ പഴമായി കഴിക്കുന്നതാണ് നല്ലത്. നാടന്‍ പലഹാരങ്ങളും പരീക്ഷിക്കാം. തുറന്നു വച്ച ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, ൈകയും മുഖവും കഴുകിയതിന് ശേഷം മാത്രം ആഹാരം കഴിക്കുക തുടങ്ങിയ ശീലങ്ങളും മാറ്റിവയ്ക്കരുത്. വിറ്റാമിനുകള്‍ ധാരാളമടങ്ങിയ ഇലക്കറികള്‍, നാര് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കാം.

കളിയുടെ ഇടവേളകളില്‍ മോരുംവെള്ളം, ഇഞ്ചിനീര് ചേര്‍ത്തുണ്ടാക്കുന്ന നാരങ്ങാവെള്ളം തുടങ്ങിയവ നല്‍കാം. പഞ്ചസാര അധികം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങളില്‍ ആവശ്യത്തിന് മധുരം അടങ്ങിയിരിക്കുന്നതിനാല്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര അധികം ചേര്‍ക്കേണ്ടതില്ല. ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പച്ചക്കറികള്‍, പാല്‍, മുട്ട, ഇറച്ചി എന്നിവയെല്ലാം സാധാരണ സ്‌കൂള്‍ ദിവസങ്ങളില്‍ കഴിക്കുന്നത് പോലെ തന്നെ നല്‍കണം. വേനല്‍ക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്.

വയറിളക്കം മുതല്‍ ചിക്കന്‍പോക്‌സ് വരെയുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് വേനല്‍ക്കാലത്താണ്. വെള്ളം ധാരാളമായി കുടിക്കുന്നതിനൊപ്പം ദേഹവും ശുചിയാക്കണം.

ഫാസ്റ്റ്ഫുഡ്, കളര്‍ ചേര്‍ത്തതും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, അധികം കൊഴുപ്പും ഹോര്‍മോണുകളും അടങ്ങിയ മത്സ്യ-മാംസ ആഹാരങ്ങള്‍, അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ള സ്‌നാക്‌സ് എന്നിവയെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം. ആഹാരക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധ നല്‍കിയാല്‍ വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാം

കുട്ടികളെയും ചേര്‍ത്ത് പാചകം പരീക്ഷിക്കാന്‍ ലളിതവും സ്വാദിഷ്ടവുമായ കുറച്ച് വിഭവങ്ങളായാലോ. മുതിര്‍ന്നവരോടൊപ്പം മാത്രം കുട്ടികളെ പാചകം ചെയ്യാന്‍ അനുവദിക്കുക.

മിക്‌സഡ് ഫ്രൂട്ട് സാലഡ്

ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം -രണ്ട്
ഓറഞ്ച് -രണ്ട്
മാമ്പഴം -ഒന്ന്
ആപ്പിള്‍ -ഒന്ന്
പേരയ്ക്ക -ഒന്ന്
മുന്തിരി -150 ഗ്രാം
ചെറി -50 ഗ്രാം 
നാരങ്ങ -ഒന്ന്
പഞ്ചസാര -100 ഗ്രാം

തയ്യാറാക്കുന്ന വിധം:
എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങാ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം ഫ്രീസറില്‍ വച്ച് തണുപ്പിക്കുക.

മാങ്ങ സര്‍ബത്ത്

ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ -1 കിലോ
ഈന്തപ്പഴം -25 എണ്ണം
പശുവിന്‍ പാല്‍ -2 ലിറ്റര്‍
പഞ്ചസാര -250 ഗ്രാം

തയ്യാറാക്കുന്ന വിധം:
മാങ്ങ കഷണങ്ങളാക്കി പാലും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ഈന്തപ്പഴം പാലില്‍ അരച്ചെടുത്ത് രണ്ടും ചേര്‍ത്ത് യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

ജിഞ്ചര്‍  ലെമണ്‍

ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി -ഒരു കഷണം 
നാരങ്ങാ നീര് 
വെള്ളം -ആവശ്യത്തിന് 
പഞ്ചസാര -പാകത്തിന്

തയ്യാറാക്കുന്ന വിധം:
ഇഞ്ചി ചതച്ചെടുത്ത് അതിന്റെ നീരും നാരങ്ങാനീരും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. തണുപ്പിന് വേണ്ടി വേണമെങ്കില്‍ ഐസ് കട്ടകള്‍ ഇട്ട് ഉപയോഗിക്കാം.

സ്‌പെഷല്‍ സാലഡ്

ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി – രണ്ട്
ലെറ്റൂസ് – രണ്ട്
കാപ്‌സിക്കം – ഒന്ന്
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
ചീസ് കഷണങ്ങളാക്കിയത് – രണ്ട്
മുട്ട പുഴുങ്ങിയത് – രണ്ട്
സവാള -ഒന്ന്
ക്യാബേജ് -ചെറിയ കഷണം
നാരങ്ങ -ഒന്ന്

തയ്യാറാക്കുന്ന വിധം:
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞുവയ്ക്കുക. മുട്ടയും നീളത്തില്‍ മുറിക്കുക. ലെറ്റൂസ് ഇലകള്‍ നിരത്തി മീതേ പച്ചക്കറികളും മുട്ടയും അരിഞ്ഞു വച്ചത്  വിതറി നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിക്കാം.

ആപ്പിള്‍ ജാം

ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ തൊലി കളഞ്ഞത് -അര കിലോ
ഗ്രാമ്പൂ -രണ്ട് കഷണം
പട്ട -ഒരിഞ്ച് നീളത്തില്‍ രണ്ട് കഷണം
പഞ്ചസാര -മുക്കാല്‍ കിലോ
സിട്രിക് ആസിഡ്  -ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ആപ്പിള്‍ കഷണങ്ങളാക്കി നിറയെ വെള്ളം ഒഴിക്കുക. ഇതില്‍ ഗ്രാമ്പൂവും പട്ടയും ചതച്ചത് ചേര്‍ത്ത് വേവിക്കുക. ഗ്രാമ്പൂവും പട്ടയും തിളയ്ക്കുമ്പോള്‍ എടുത്ത് മാറ്റുക. വേവിച്ച ആപ്പിള്‍ നന്നായി ഉടച്ചെടുക്കുക. ഇതില്‍ പഞ്ചസാര, സിട്രിക് ആസിഡ് എന്നീ ചേരുവകള്‍ ചേര്‍ത്ത് കൂട്ട് തുടരെ ഇളക്കി ജാം പരുവമാകുന്നതു വരെ വേവിക്കുക.

അവധിക്കാലത്ത് കൂട്ടുകൂടാം, വെള്ളവും പഴങ്ങളുമായി

ഒന്നിനും ബെല്ലും ബ്രേക്കുമില്ലാതെ നടക്കുന്ന സമയമാണ് അവധിക്കാലം. ചിട്ടയായ പഠനകാലം കഴിഞ്ഞ് എത്തുന്ന വേനലവധിക്ക് കുട്ടികള്‍ക്ക് മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കാന്‍ മാതാപിതാക്കളും തയ്യാര്‍. എന്നാല്‍ കടുത്ത ചൂടും ശ്രദ്ധയില്ലായ്മയും വേനല്‍ക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും.

സ്‌കൂള്‍ സമയത്ത് കൃത്യതയോടെ നടന്നിരുന്ന ടൈം ടേബിളുകള്‍ പൊളിച്ചെഴുതുക എന്നതാണ് മിക്ക കുട്ടികളുടെയും ലക്ഷ്യം. അതിനാല്‍ത്തന്നെ കുട്ടിയുടെ ഭക്ഷണം, ഉറക്കം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ഇവ ശ്രദ്ധിക്കേണ്ടതാണ്. ചിക്കന്‍പോക്‌സ്, വയറിളക്കം, കണ്ണില്‍ക്കേട്, പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ കൂടി കാലമാണ് വേനല്‍ക്കാലം.

രണ്ട് നേരവുമുള്ള കുളി അത്യാവശ്യമാണ്. പുറത്തു പോകുന്ന വേളകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം നല്ലതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍.

ഏപ്രില്‍-മെയ് മാസങ്ങളില്‍ കനത്ത ചൂട് ആയതിനാല്‍ വെള്ളം നന്നായി കുടിക്കേണ്ടത് ആവശ്യമാണ്. നിര്‍ജലീകരണം കൊണ്ടുള്ള രോഗങ്ങള്‍ തടയാന്‍ വെള്ളംകൊണ്ട് സാധിക്കും. എന്നാല്‍ കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ നല്ലപോലെ ഉള്‍പ്പെടുത്തണം. കഴിവതും പുറത്ത് കടകളില്‍ നിന്നോ, വഴിയോരങ്ങളില്‍ നിന്നോ ലഭിക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. തണുത്ത വെള്ളത്തിനായി ഉപയോഗിക്കുന്ന ഐസിന്റെ ഉറവിടം ചോദ്യം ചെയ്യുന്ന ഇക്കാലത്ത് വീട്ടില്‍ നിന്നുള്ള തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് നല്ലത്. കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവയും ധാരാളമായി ഉപയോഗിക്കാം.

അമിതമായി വെയില്‍ കൊള്ളാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടികള്‍ വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. മുഴുവന്‍ സമയവും ടി.വി. യുടെയോ, കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഇവയ്ക്ക് മുന്നില്‍ ഒരു പാക്കറ്റ് ചിപ്‌സും പിടിച്ചിരിക്കുന്നത് കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൃത്യസമയത്ത് സമീകൃതാഹാരം എന്ന സന്ദേശം കുട്ടികളും മാതാപിതാക്കളും ഉള്‍ക്കൊള്ളണം. കഴിക്കുന്ന ഭക്ഷണം കുട്ടിക്ക് ദോഷകരമാവില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. പാല്‍, ഉണക്ക മുന്തിരി, കശുവണ്ടി, ബദാം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. പഴച്ചാറുകളില്‍ അതിമധുരം നന്നല്ല.

ഓട്ടിസം: നേരത്തേ കണ്ടുപിടിക്കുക, ചികിത്സിക്കുക

1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിന് പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസിക രോഗമായി അംഗീകരിച്ചത്. 12 വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് വയസ്സിന് മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. പക്ഷേ, മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആണ്‍കുട്ടികളില്‍ രോഗസാധ്യത.

ലക്ഷണങ്ങള്‍
ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളുടെ പെരുമാറ്റ രീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം ഉള്ള കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. മറ്റുള്ളവരാകട്ടെ 15-18 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ച കുറഞ്ഞുവരികയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെയുള്ള ചിരിയോ എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല.

ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്‌കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ അപൂര്‍വമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ അതില്‍ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് കഴിയില്ല. സ്വതഃസിദ്ധമായ ഉള്‍വലിയല്‍ മൂലം, ആഗ്രഹമുണ്ടെങ്കില്‍പ്പോലും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഇതുകൊണ്ടുതന്നെ ലൈംഗിക വികാരങ്ങള്‍ ഉണ്ടെങ്കിലും ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രയാസമാണ്.

മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും. മിതമായേ ഇത്തരക്കാര്‍ സംസാരിക്കൂ. ഉച്ചാരണത്തില്‍ പല ശബ്ദങ്ങളും ഇവര്‍ വിട്ടുകളയും. വാക്കുകളുടെ അര്‍ഥം ഉള്‍ക്കൊള്ളാതെ ഒഴുക്കന്‍ മട്ടിലാണ് സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവര്‍ എന്താണ് ഇവരോട് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവര്‍ക്കില്ല. വാക്കുകളോ വാചകങ്ങളോ തന്നെ സംസാരിക്കുമ്പോള്‍ വിട്ടുപോകാം. ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും കാണാറുണ്ട്.

അപൂര്‍വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. ‘ഹൈപ്പര്‍ ലെക്‌സിയ’ എന്നാണ് ഇതിനെ പറയുന്നത്. ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകള്‍ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവര്‍ക്ക് താത്പര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങള്‍. ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസംമാറല്‍, ഗൃഹോപകരണങ്ങള്‍ മാറ്റല്‍, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാല്‍പ്പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ കരയില്ല. വട്ടംകറങ്ങല്‍, ഊഞ്ഞാലാടല്‍, പാട്ട്, വാച്ചിന്റെ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികള്‍ അതിരുകവിഞ്ഞ കമ്പം കാണിക്കും. ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുക എന്നീ പ്രശ്‌നങ്ങളും ഓട്ടിസത്തില്‍ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളില്‍ മൂന്നില്‍ രണ്ടുഭാഗത്തിന് ബുദ്ധിവളര്‍ച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.

കാരണങ്ങള്‍
ഓട്ടിസ്റ്റിക് കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈ കുട്ടികളുടെ വളര്‍ച്ചയിലുണ്ടായിട്ടുള്ള വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല, തലച്ചോറിന്റെ പരിശോധനകളായ സി.ടി. സ്‌കാന്‍, എം.ആര്‍.ഐ., ഇ.ഇ.ജി. എന്നിവയിലും ഇവരുടെ മസ്തിഷ്‌കത്തിന് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഇവരുടെ തലച്ചോറില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുതലാണ്.

പാരമ്പര്യഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. ഓട്ടിസ്റ്റിക് കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. ഒരേ കോശത്തില്‍ നിന്ന് ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖംബാധിച്ചാല്‍ മറ്റേയാള്‍ക്ക് പിടിപെടാനുള്ള സാധ്യത 36 മുതല്‍ 96 ശതമാനമാണ്. കുട്ടികളെ വളര്‍ത്തുന്നതിലുള്ള പലവിധ പ്രശ്‌നങ്ങള്‍ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിന്റെ തീവ്രത കൂട്ടുന്നു.

പ്രായം കൂടുമ്പോള്‍
ഓട്ടിസം പരിപൂര്‍ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരില്‍ ബുദ്ധിവളര്‍ച്ച കൂടിയവര്‍ക്ക് കൂടുതല്‍ സുഖപ്രാപ്തി ലഭിക്കാം. പ്രായപൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍ രണ്ടുഭാഗമെങ്കിലും മാനസികവൈകല്യം ബാധിച്ചവരും ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിന് മാത്രമേ സ്വന്തമായി തൊഴില്‍ചെയ്ത് ജീവിക്കാനാകൂ. സ്വയം മുറിവേല്‍പ്പിക്കല്‍, അമിത ദേഷ്യപ്രകടനം എന്നിവ ഇവര്‍ക്ക് പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന അനുബന്ധ പ്രശ്‌നങ്ങളാണ്.

പ്രതിവിധി
ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്‌നങ്ങള്‍ക്കല്ലാതെ ഓട്ടിസത്തിനു പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല. അക്രമവാസന, അമിതബഹളം, ഉറക്കപ്രശ്‌നങ്ങള്‍, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാം. ചികിത്സ എത്രയും നേരത്തേ ആരംഭിക്കുന്നുവോ അത്രയും ഫലഫ്രാപ്തി ലഭിക്കുന്നു. ഓട്ടിസം ഉണ്ടോ എന്ന സംശയം ഉടലെടുക്കുമ്പോള്‍ത്തന്നെ പ്രതിവിധികളും സ്വീകരിച്ചുതുടങ്ങുന്നതാണ് ഉത്തമം. ചികിത്സയിലൂടെ ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ത്തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നു പോകുക. ഇവരുടെ പെരുമാറ്റ രൂപവത്കരണത്തിനുള്ള പരിശീലനം വീട്ടില്‍വെച്ചും സ്‌കൂളില്‍ വെച്ചും നല്‍കേണ്ടിവരും. മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.

ചൂട്: ചില കരുതലുകള്‍

ദിവസംചെല്ലുന്തോറും ചൂട് ഏറിവരികയാണ്. വര്‍ധിച്ച ചൂടിനെ അതിജീവിക്കാനും ആരോഗ്യം നഷ്ടപ്പെടാതെ കാക്കാനും ജീവിതത്തില്‍ ചിട്ടകളും ഭക്ഷണകാര്യങ്ങളില്‍ മാറ്റങ്ങളും ജീവിതശൈലിയില്‍ ക്രമീകരണങ്ങളും വരുത്തേണ്ടതുണ്ട്.

ശരീരാവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാനും ഉത്തമ ആരോഗ്യം നിലനിര്‍ത്താനും പ്രാണവായു, ജലം, അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുക്കള്‍, ലവണങ്ങള്‍, ഇലക്‌ട്രോലൈറ്റ്, ഇരുമ്പുസത്ത് തുടങ്ങി അനേകം വസ്തുക്കള്‍ കൃത്യമായ അളവില്‍ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ പ്രാണവായു കഴിഞ്ഞാല്‍ ഏറ്റവും ആവശ്യമായ ഘടകങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പദാര്‍ഥമാണ് ജലം.

ശരീരത്തിലെ മറ്റുഘടകങ്ങളെപ്പോലെയോ അതിലുപരിയോ ആയ ധര്‍മമാണ് ആരോഗ്യപരിപാലനത്തില്‍ ജലം നിര്‍വഹിക്കുന്നത്. ശരീരത്തിലെ ജലത്തിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയെ നിര്‍ജലീകരണം എന്നുപറയുന്നു. രോഗംകൊണ്ടും അല്ലാതെയും ഇത് സംഭവിക്കാം.

കുടിക്കുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറയുക, അത്യുഷ്ണത്തില്‍ ദീര്‍ഘസമയം ജോലിചെയ്യുക, വര്‍ധിച്ച വിയര്‍പ്പുമൂലം ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം രോഗങ്ങളൊന്നുമില്ലാതെതന്നെ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥാവിശേഷങ്ങളാകുന്നു.

ഡയബറ്റിസ് മെല്ലിറ്റസ്, ഡയബറ്റിസ് ഇന്‍സിപ്പിഡസ് തുടര്‍ച്ചയായ ഛര്‍ദി, തുടര്‍ച്ചയായ വയറിളക്കം, വര്‍ധിച്ച രക്തസ്രാവം തുടങ്ങിയവയെല്ലാം ശരീരത്തിലെ ജലാംശം കുറയ്ക്കുന്ന രോഗങ്ങളാകുന്നു.

ശരീരത്തിലെ ജലാംശത്തിന്റെ അളവ് തുടര്‍ച്ചയായി കുറഞ്ഞുപോയാല്‍ മൂത്രവ്യൂഹത്തില്‍ അണുബാധ, മൂത്രത്തില്‍ പഴുപ്പ്, വൃക്കയില്‍ കല്ലുകള്‍, കഫപാളികളില്‍ വരള്‍ച്ച, മലബന്ധം, വിശപ്പില്ലായ്മ, ത്വനേഗ്രാഗങ്ങള്‍, വൈറല്‍രോഗങ്ങള്‍, സൂര്യാതപം തുടങ്ങി പല വിഷമതകളുമുണ്ടാക്കുന്നു.

ചൂടുകാലാവസ്ഥയില്‍ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതുമൂലമുള്ള രോഗങ്ങളും മറ്റുവിഷമതകളും പിടിപെടാതിരിക്കാന്‍ ഒരു വ്യക്തി ദിവസവും മൂന്നുമൂന്നര ലിറ്റര്‍ വെള്ളം കുടിക്കണം. എന്നാല്‍, വര്‍ധിച്ച ചൂടില്‍ തുറന്ന സ്ഥലത്തുനിന്ന് ശാരീരികാധ്വാനം ചെയ്യുന്നവര്‍ അതില്‍ കൂടുതല്‍, അതായത് ദിവസവും മൂന്നര-നാലര ലിറ്റര്‍ വെള്ളം കുടിക്കണം.

ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ തോത് നികത്താന്‍ വെറും വെള്ളംതന്നെ കുടിക്കണമെന്നില്ല. ഇതിനായി മോര്, കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, വെജിറ്റബിള്‍ ജ്യൂസ്, കക്കിരി ജ്യൂസ്, പൊട്ടുവെള്ളരി ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ് എന്നിവയിലേതുമാകാം. വെള്ളം കുടിക്കുന്നതോടൊപ്പം പതിവായി ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ പ്രത്യേകിച്ച് വേവിക്കാതെ കഴിക്കുന്നവകൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മാംസാഹാരം, പ്രത്യേകിച്ച് ചുവപ്പുനിറമുള്ളവയും കൊഴുപ്പടങ്ങിയതുമായ മാംസം വളരെ കുറയ്ക്കുക. ചൂടുകാലാവസ്ഥയില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയുള്ള സമയത്ത് തുറന്ന സ്ഥലത്തെ ജോലികള്‍ കഴിവതും ഒഴിവാക്കുക. ദിവസവും രണ്ടോമൂന്നോ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുക.

ഓരോ ചൂടുകാലാവസ്ഥയിലും മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പിടിപെടാതെ ആരോഗ്യവാന്മാരായി ജീവിക്കാന്‍ കഴിയും.

ഡൗൺ സിൻഡ്രോം: വേണം പരിഗണന

എന്താണ് ഡൗൺ സിൻഡ്രോം?
ഓരോ 750 കുട്ടികൾ ജനിക്കുമ്പോഴും അതിൽ ഒരു കുഞ്ഞ് ഡൗൺ സിൻഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നത്. ഇത് ഒരു ക്രോമോസോം വ്യതിയാനമാണ്. സാധാരണ മനുഷ്യരിൽ 23 ജോഡി ക്രോമോസോമുകൾ ഉള്ളപ്പോൾ ഇവരിൽ 47 എണ്ണം ഉണ്ട്. 21-ാമത്തെ ക്രോമോസോം 2 എണ്ണം വേണ്ടതിനു പകരം ഇവരിൽ 3 എണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമോസോം അധികം. ഇത് ഒരു ജനിതകമായ പ്രശ്‌നമാണെങ്കിലും ഭൂരിഭാഗവും പാരമ്പര്യമായി ഉണ്ടാകുന്നതല്ല.

ഡൗൺ സിൻഡ്രോം എന്ന പേര് എന്തുകൊണ്ട്?
ഈ പേരു കേൾക്കുമ്പോൾ പലരും വിചാരിക്കുക ബുദ്ധിപരമായും ശാരീരികമായും പിന്നിലാകുന്ന അവസ്ഥ ആയതിനാൽ നൽകപ്പെട്ടതാണെന്നാണ്. എന്നാൽ അങ്ങനെയല്ല. ഏകദേശം 150 വർഷം മുൻപ് ഈ അവസ്ഥയുടെ സവിശേഷതകൾ ആദ്യമായി തിരിച്ചറിഞ്ഞ ലാങ്ങ്‌ഡോൺ ഡൗൺ എന്ന ബ്രിട്ടീഷ് ഡോക്ടറുടെ പേരിൽ നിന്നാണ് ഈ പേര് വന്നത്… അതായത് ഐൻസ്റ്റീനാണ് ഇത് കണ്ടു പിടിച്ചതെങ്കിൽ പേര് ഐൻസ്റ്റീൻ സിൻഡ്രോം എന്നാകുമായിരുന്നു. മുഖത്തിന് മംഗോളിയൻ വംശജരുടെതുമായി സാമ്യമുള്ളതിനാൽ മംഗോളിസം എന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ വംശീയത സ്ഫുരിക്കുന്ന പേരാണെന്നതിനാൽ ഒഴിവാക്കുകയായിരുന്നു. രൈടസോമി 21 എന്ന പേര് ഈ അവസ്ഥയുടെ ശരിയായ കാരണം വ്യക്തമാക്കുന്നു എന്നതിനാൽ ഇന്ന് കൂടുതലായി അംഗീകരിക്കപ്പെടുന്നു.

എന്ത് കൊണ്ട് മാർച്ച് 21?
ക്രോമോസോം 21 മൂന്നെണ്ണമുള്ള അവസ്ഥ ആയതിനാലാണ് (3/21) ഈ തിയ്യതി തിരഞ്ഞെടുത്തത്. ഇത് ഒരാഘോഷമാണ്, അല്ലാതെ വെറും ഒരു ദിനാചരണമല്ല. കാരണം എല്ലാ കുട്ടികൾക്കും സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് പൂർണതയോടെ ജനിക്കുന്നവരുടെ മാത്രമല്ല. ഈ സന്ദേശം ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണിത്. ഡൗൺ സിൻഡ്രോമുള്ള കുട്ടികളോടും അവരുടെ കുടുബാംഗങ്ങളോടും ഒപ്പം സമൂഹം ചേർന്നു നിൽക്കേണ്ട അവസരമാണിത്.

ഡൗൺ സിൻഡ്രോം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്… മറ്റുള്ളവരിൽ നിന്നും അൽപം വ്യത്യാസപ്പെട്ട വ്യക്തികൾ എന്നു മാത്രം. അവർക്ക് ചില പ്രശ്‌നങ്ങൾ കൂടുതലായി കാണപ്പെടുന്നു. ബുദ്ധിമാന്ദ്യം, ജൻമനായുള്ള ഹൃദയ വൈകല്യങ്ങൾ, കേൾവിക്കുറവ്, തിമിരം, തൈറോയിഡ് പ്രശ്‌നങ്ങൾ, ഉയരക്കുറവ്, ഇരിക്കാനും നടക്കാനും സംസാരിക്കാനും മറ്റുമുള്ള താമസം എന്നിവ ഇവയിൽ പ്രധാനമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജനറ്റിക് ക്ലിനിക്കിൽ ഡൗൺ സിൻഡ്രോമുള്ള 500 ൽ പരം കുട്ടികൾ വരുന്നുണ്ട്. ഫിസിക്കൽ മെഡിസിൻ വിഭാഗം, ഇംഹാൻസ്, ഇ.എൻ.ടി വിഭാഗം, നേത്രരോഗ വിഭാഗം, ഹൃദ്‌രോഗവിഭാഗം, പീഡിയാട്രിക് സർജറി വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.

ശരിയായ ചികിത്സയും മറ്റു പരിചരണങ്ങളും ലഭ്യമാക്കുകയാണെങ്കിൽ ഈ കുട്ടികൾക്ക് വലുതാകുമ്പോൾ സ്വന്തമായി ജോലി ചെയ്യാനും മറ്റുള്ളവരെ അധികം ആശ്രയിക്കാതെ ജീവിക്കാനുമുള്ള കഴിവും പ്രാപ്തിയും ഉണ്ടാക്കിക്കൊടുക്കാൻ പറ്റും. അത് നമ്മുടെ സർക്കാരും പൊതുസമൂഹവും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്.
ഇത് വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന അവസ്ഥയല്ല. ഏകദേശം 750 കുട്ടികൾ ജനിക്കുമ്പോൾ അതിലൊരാൾ ഡൗൺ സിൻഡ്രോമുമായാണ് ജനിക്കുന്നത്. കേരളത്തിലെ 3 കോടി ജനങ്ങളിൽ ഏറ്റവും കുറഞ്ഞത് 20,000 പേരെങ്കിലും ഡൗൺ സിൻഡ്രോം ഉള്ളവരായിരിക്കും.

പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം: 
ഈ വ്യക്തികൾ കാഴ്ചയിൽ മറ്റുള്ളവരിൽ നിന്നും അൽപം വ്യതാസമുള്ളവരാണ്. എന്നു കരുതി അവരെ തുറിച്ചു നോക്കരുത്. അത് അവരുടെ ആത്മവിശ്വാസം കുറക്കും. ഒരു പരിഷ്‌കൃത സമൂഹത്തിന് അവശ്യം വേണ്ട ഒരു ഗുണമാണിത്.
ഈ ഒരു അവസ്ഥയിൽ അവരോടും കുടുംബത്തോടും അതിരുകടന്ന അനുകമ്പയോ സങ്കടമോ പ്രദർശിപ്പിക്കരുത്. അവരുടെ ആവശ്യം അതല്ല. അവരുടെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. അവരെ നമ്മിലൊരാളായി കണക്കാക്കാൻ പറ്റണം.

സപ്പോർട്ട് ഗ്രൂപ്പുകളുടെ പ്രാധാന്യം: 
ഡൗൺ സിൻഡ്രോം ഉള്ള ഒരു കുഞ്ഞ് പിറക്കുമ്പോൾ പലപ്പോഴും ആ കുടുംബത്തിന് തുടക്കത്തിൽ ഇത് ഒരാഘാതമായിരിക്കും. യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ മാസങ്ങളെടുക്കും. ഈ സമയത്ത് ഇവർക്ക് താങ്ങും തണലും ആവശ്യമുണ്ട്.

ജനിക്കുന്ന ഏതൊരു കുഞ്ഞും അവന്/അവൾക്ക് പരമാവധി എത്താൻ പറ്റുന്ന ഉയരങ്ങളിൽ എത്തണമെങ്കിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായവും ധാരാളം അവസരങ്ങളും അനുകൂല സാഹചര്യങ്ങളും വേണം. ഡൗൺ സിൻഡ്രോമുള്ള ഒരു കുഞ്ഞും ഇത് പോലെത്തന്നെ. അവരുടെ ആവശ്യങ്ങൾ അൽപം വ്യത്യസ്തമായിരിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, വൊക്കേഷണൽ ആൻഡ്‌ ഓക്കുപേഷണൽ തെറാപ്പി, കൗൺസലിംഗ് സൗകര്യങ്ങൾ തുടങ്ങി അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

ഡൗൺ സിൻഡ്രോം സപ്പോർട്ട് ഗ്രൂപ്പിന്റെ ലക്ഷ്യം ഈ ആവശ്യങ്ങൾ ഒരുക്കാൻ സ്വയം ശ്രമിക്കുക എന്നതും സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരിക എന്നതുമാണ്. കേരളത്തിൽ (ഒരു പക്ഷേ ഇന്ത്യയിൽ തന്നെ) ഇത്തരമൊരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടായത് കോഴിക്കോട്ടാണ്. ശിശു രോഗവിദഗ്ധനായ ഡോ. ഷാജി തോമസ് ജോണിന്റെ നേതൃത്വത്തിൽ ദോസ്ത്(Down Syndrome Trust)എന്ന പേരിൽ 20 വർഷത്തോളമായി പ്രശംസനീയമായി പ്രവർത്തിക്കുന്നു ഈ സംരംഭം.
ഡോ.മോഹൻദാസ് നായർ
ശിശുരോഗ വിദഗ്ധൻ,
ഗവ.മെഡിക്കൽ കോളേജ്,
കോഴിക്കോട്.

ക്ഷയരോഗം: വേണ്ടത് ചികിത്സയോ, പ്രതിരോധമോ?

തലമുടിയും നഖവും പല്ലും ഒഴികെ ശരീരത്തിലെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാം. മൈകോ ബാക്ടീരിയം ട്യൂബര്‍ക്യുലോസിസ്(എഎഫ്ബി) എന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. രോഗി ചുമച്ചു തുപ്പുമ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രോഗാണുക്കളെ ശ്വസിക്കുമ്പോഴാണ് രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്നത്. അപൂര്‍വമായി മാത്രമേ മറ്റു തരത്തലുള്ള രോഗബാധയ്ക്ക് സാധ്യതയുള്ളൂ.

മാസ്‌ക് ധരിക്കുന്നതിലൂടെയും ചുമയ്ക്കുകയും തുപ്പുകയും ചെയ്യുമ്പോള്‍ തുവാലകൊണ്ട് മറച്ചുപിടിക്കുകയും, തുറസായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുóതു വഴി രോഗം പകരുന്നതു തടയാം.

ശ്വാസംവഴി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശ്വാസകോശത്തില്‍ ഇടം കണ്ടെത്തി അവ പ്രവര്‍ത്തനം തുടങ്ങുന്നു. വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുക. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതുകൊണ്ടുമാത്രം രോഗം വരണമെന്നില്ല. ശരീരത്തില്‍ കയറിയ രോഗാണുക്കള്‍ അവിടെ വെച്ചുതന്നെ ദിവസങ്ങള്‍ക്കുളളില്‍ നശിച്ചുപോകാം. അല്ലെങ്കില്‍ അവിടെ ചെറിയ വ്യത്യാസങ്ങളുണ്ടാക്കിയതിനുശേഷം പതുക്കെ പതുക്കെ നശിച്ചുപോകാം. അതല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഒരുപാട് കേടുപാടുകളുണ്ടാക്കി കഫം തുപ്പുന്ന രോഗിയാക്കിമാറ്റാം.

ചിലപ്പോള്‍ രോഗാണുക്കള്‍ അല്പാല്‍പമായി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേയ്ക്കും കടന്ന് രോഗം മൂര്‍ച്ഛിക്കാനിടയാക്കിയേക്കാം. രോഗാണു ശരീരത്തിന്റെ എല്ലാ അവയവത്തിലും എത്തിയാലും അവയെ കീഴ്‌പ്പെടുത്തി രോഗബാധയില്ലാത്ത അവസ്ഥയിലും രോഗിയെത്തിയെന്നുവരാം. അതും കൂടാതെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ രോഗാണുക്കള്‍ ഉറങ്ങിക്കിടക്കുന്നുണ്ടാകാം.

രോഗാണുക്കളുടെ ശരീരത്തിലെ പെരുമാറ്റരീതി ശരീരത്തിന്റെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കും. തീരെ പ്രതിരോധശേഷിയില്ലാത്തവര്‍ക്കാണ് ക്ഷയരോഗബാധയുണ്ടാകുന്നത്. പ്രതിരോധശേഷിയുള്ളവരില്‍ അണുക്കള്‍ ഉടന്‍തന്നെയോ പതുക്കെപതുക്കെയോ നശിക്കും. അതുമല്ലെങ്കില്‍ രോഗാണുക്കള്‍ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലാകും. എന്നെങ്കിലും പ്രതിരോധശക്തി കുറഞ്ഞ് അനുകൂല സാഹചര്യമുണ്ടായാല്‍ അവ വളരാന്‍തുടങ്ങും. ഈ രീതയില്‍ ശരീരത്തിലെ ഏത് അവയവത്തിലും ക്ഷയരോഗബാധ ഉണ്ടാകാം.

രോഗലക്ഷണങ്ങള്‍
ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കില്‍ കഫത്തോടുകൂടിയ ചുമ, പനി, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകാം. ശരീരം മെലിയുകയും ചെയ്യും. എന്നാല്‍ ആരോഗ്യമുള്ള ഒരാളില്‍ കഫമില്ലാതെ ചുമ മാത്രം വരുന്നത് ക്ഷയരോഗമാകാറില്ല. പനിയും ചുമയും ശരീരം ക്ഷീണിക്കലും ഒരുമിച്ചുവരുമ്പോള്‍ അത് ക്ഷയരോഗമാകാം.

ക്ഷയം മറ്റ് അവയവങ്ങളെ ബാധിക്കുമ്പോള്‍ വ്യത്യസ്ഥ ലക്ഷണങ്ങളുണ്ടാകാം. ചിലപ്പോള്‍ പനിമാത്രമാത്രമായി വരാം. വിട്ടുമാറാത്ത നീണ്ടുനില്‍ക്കുന്ന പനി. കാരണമില്ലാതെ ശരീരം മെലിയല്‍ ഒരു ലക്ഷണമാകാം.

ബോണ്‍ ടിബി: സന്ധിവേദന, സന്ധി വീക്കം, എല്ലില്‍ പഴുപ്പ്, മുഴ, നട്ടെല്ലിന് ക്ഷതംസംഭവിച്ച് കൈകാലുകള്‍ക്ക് ബലക്കുറവ് എന്നിവ ഉണ്ടാകാം.
ജനിറ്റോ യൂറിനറി ടിബി: വൃക്കകളെയാണ് ബാധിക്കുക. മൂത്രത്തില്‍ പഴുപ്പ്, മൂത്രതടസം, മൂത്രത്തില്‍ രക്തം, വൃക്കകളില്‍ കല്ല്, വയറുവേദന, പനി തുടങ്ങിവയാകാം ലക്ഷണങ്ങള്‍. ചിലപ്പോള്‍ കഴലവീക്കംമാത്രമാകാം. 
ബ്രെയിന്‍ ടിബി: തലച്ചോറില്‍ മുഴയുïാവാം. വിട്ടുമാറാത്ത തലവേദന, ബോധക്കുറവ്, പക്ഷാഘാതം എന്നിവയുമുണ്ടാകാം.

കണ്ണിനെ ബാധിച്ചാല്‍ കാഴ്ചയെ തടസ്സപ്പെടുത്തുന്നóപലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം.
വയറിനെ ബാധിച്ചാല്‍ വയറുവേദന, വയര്‍ സ്തംഭനം, വയറില്‍ നീരുകെട്ടുന്ന അവസ്ഥ എന്നിവ വരാം.

ശരീരത്തില്‍ ഏതുഭാഗത്തും ക്ഷയരോഗബാധയുണ്ടാകാമെന്നതിനാല്‍ വിചിത്രമായ രീതിയിലാകാം രോഗലക്ഷണങ്ങള്‍ ഉണ്ടാകുക. പൊതുവായ ഒരുലക്ഷണം, ശരീരം ക്ഷയിച്ചു പോകുന്നു എന്നതാണ്. ശരീരം മെലിയുന്നതിന് മറ്റ് നിരവധി കാരണങ്ങളുണ്ടെന്ന കാര്യവും മറക്കേണ്ട.

ചിലര്‍ക്കുമാത്രം രോഗബാധ എന്തുകൊണ്ട്?
മൈകോ ബാക്ടീരിയം ട്യൂബര്‍ക്യുലോസിസ് എന്ന രോഗാണുക്കളാണ് ക്ഷയരോഗബാധയ്ക്ക് കാരണക്കാരായി പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥകാരണം രോഗാണുക്കളല്ല, അവ ഒരു നിമിത്തംമാത്രമാണ്‍

ഏതാണ്ട് 90 ലക്ഷംപേര്‍ക്ക് ഓരോകൊല്ലവും ക്ഷയരോഗബാധയുണ്ടാകുന്നു. ഇവരില്‍ 11 ലക്ഷംപേര്‍ മരിക്കുന്നു. ഇതുകൂടാതെ എച്ച്‌ഐവി ബാധിതരായ ക്ഷയരോഗികളില്‍ മൂന്ന് ലക്ഷത്തോളംപേരും ഓരോവര്‍ഷവും മരണമടയുന്നു. ഇവരില്‍ 80 ശതമാനത്തിലധികംപേര്‍ ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലുമാണ്. അതായത് ലോകത്തിലേറ്റവും കൂടുതല്‍ ക്ഷയരോഗമുള്ളവരും എച്ച്‌ഐവി ബാധിതരും ഇന്ത്യയിലും ആഫ്രിക്കയിലുമാണെന്ന് ചുരുക്കം.

പോഷകാഹാരക്കുറവ്
പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗബാധയുണ്ടാകുന്നത്. പോഷകാഹാരക്കുറവ് കൊണ്ടാണ് പ്രതിരോധശേഷികുറയുന്നത്. പട്ടിണികൊണ്ടുമാത്രമല്ല പോഷകാഹാരക്കുറവുണ്ടാകുന്നത്, സമീകൃതാഹാരം കഴിക്കാത്തതു കൊണ്ടാണ പ്രതിരോധ ശേഷി കുറയുന്നത് ്. ഇന്ത്യയില്‍ സമീകൃതാഹാരം കഴിക്കുന്നവര്‍ പത്ത് ശതമാനം പോലുമില്ലെന്നാണ് നിരീക്ഷണം. ആഫ്രിക്കയില്‍ പട്ടിണിക്കാരുമുണ്ട്. സമീകൃതാഹാരം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഇത്രയധികം പേര്‍ക്ക് ക്ഷയരോഗ ബാധയുണ്ടാകുന്നത്.

വേണ്ടത്ര സൂര്യപ്രകാശം കിട്ടുന്നതുകൊണ്ട് വൈറ്റമിന്‍ ‘ഡി’ യുടെ കുറവ് രാജ്യത്ത് ഇല്ലെന്നാണ് ഒരുകാലത്ത് നാം വിശ്വസിച്ചിരുന്നത്. 1993ല്‍ നടത്തിയ പരിശോധനയില്‍ ഒരു ക്ഷയരോഗബാധിതന് വൈറ്റമിന്‍ ‘ഡി’ യുടെ കുറവ് കണ്ടെത്തിയത് ഈ ലേഖകന്‍ തന്നെയാണ്. തുടര്‍ന്ന് 20 കൊല്ലം നീണ്ട അന്വേഷണത്തില്‍, 90 ശതമാനംപേര്‍ക്കും വൈറ്റമിന്‍ ‘ഡി’ യുടെ കുറവുണ്ടെന്ന കണ്ടെത്തലിലെത്തിച്ചു. വൈറ്റമിന്‍ ‘ഡി’ ആവശ്യത്തിന് ലഭിക്കണമെങ്കില്‍ സമീകൃതാഹാരം കഴിക്കുകയും സൂര്യപ്രകാശം തൊലിയില്‍ തട്ടുകയും വേണം. സമീകൃതാഹാരം കഴിക്കുന്നയാള്‍ തുറസായ സ്ഥലത്ത് വ്യായാമം ചെയ്യുമ്പോള്‍ മാത്രമാണ് ഇത് ലഭിക്കുന്നത്. വൈറ്റമിന്‍ ‘ഡി’യുടെ കുറവ് ഇന്ത്യയിലെ സമ്പന്നര്‍ക്കുപോലും ഉണ്ടാകുന്നതിന്റെ കാരണമിതാണ്. പോഷകാഹാരക്കുറവുമായി എല്ലാരോഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന് മനസിലാക്കണം.

ക്ഷയരോഗത്തിന് കാരണം മൈകോ ബാക്ടീരിയം ട്യൂബര്‍ക്യുലോസിസ് ആണെന്ന പ്രചാരണം എല്ലാ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും രോഗാണുവിനെതിരെ തിരിച്ചുവിടാനിടയാക്കുന്നു.

ചികിത്സയോ, പ്രതിരോധമോ?
ലോക ബാങ്കില്‍നിന്ന് കടംവാങ്ങിയ പണം ഉപയോഗിച്ച് ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി രോഗ ചികിത്സമാത്രമാണ് ഇവിടെ നടത്തുന്നത്. ഒരാള്‍ മുങ്ങിച്ചാവുമ്പോള്‍ അല്ലെങ്കില്‍ തീപ്പൊള്ളലേല്‍ക്കുമ്പോള്‍ ആരും വെള്ളത്തിനേയോ, തീയേയോ പ്രധാനകാരണങ്ങളായി പറയാറുണ്ടോ? (ഇതിന്റെ അര്‍ത്ഥം രോഗംവന്നാല്‍ ചികിത്സവേണ്ട എന്നല്ല)

രോഗം വരാതിരിക്കാനും രോഗം മൂര്‍ച്ചിക്കാതിരിക്കാനും ചികിത്സ കഴിഞ്ഞാലും വീണ്ടും രോഗം വരാതിരിക്കാനുമുള്ള പ്രധാനമരുന്ന് എല്ലാവര്‍ക്കും സമീകൃതാഹാരം ലഭ്യമാക്കുകയെന്നതാണ്. സമീകൃതാഹാരം എന്താണെന്ന് മനസിലാക്കാന്‍ ബോധവത്കരണവും അനിവാര്യമാണ്. ക്ഷയം മാത്രമല്ല മറ്റു പല രോഗങ്ങളും ഇതിലൂടെ പ്രതിരോധിക്കാന്‍ നമുക്കാകും.

ക്ഷയരോഗബാധ രാജ്യത്ത് സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. മരുന്നുകളെ തോല്‍പ്പിക്കാന്‍കഴിയുന്ന രോഗാണുക്കള്‍ ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു (എംഡിആര്‍ ടിബി, എക്‌സ്ഡിആര്‍ ടിബി). ഇതിനെല്ലാം പരിഹാരം ജനങ്ങല്‍ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ്.

സമീകൃതാഹാരം എന്ത്?
സസ്യാഹാരം
1.അരി, ഗോതമ്പ്, മുത്താറി, ചോളം, ഓട്ട്‌സ്
2.പയര്‍, കടല, പരിപ്പ്, മുതിര, ഉഴുന്ന്, തൈര്
3.പച്ചക്കറികള്‍
4.പഴങ്ങള്‍
5.ശുദ്ധജലം

മാംസാഹാരം
1. അരി, ഗോതമ്പ്, മുത്താറി, ചോളം, ഓട്ട്‌സ്, കപ്പ, കാച്ചില്‍, ചേന, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക്
2. മത്സ്യം, മാംസം, മുട്ട (വറുത്തതും പൊരിച്ചതും ഒഴിവാക്കുക)
3. പച്ചക്കറികള്‍
4. പഴങ്ങള്‍
5. ശുദ്ധജലം

വറുത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും അമിതാഹാരവും ഒഴിവാക്കണം.

ക്ഷയരോഗ ചികിത്സ
എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ചുമച്ച് കഫം തുപ്പുന്നവരെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കുന്നു എന്നതുകൊണ്ട് താല്‍ക്കാലികമായി ഇത് ഗുണം ചെയ്യുന്നണ്ട്. എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടുള്ള രോഗചികിത്സ പ്രശ്‌നത്തിന് പരിഹാരമല്ല.

മാറിവരുന്ന ക്ഷയരോഗത്തിന്റെ ചിത്രം വിചിത്രമായിക്കൊണ്ടിരിക്കുകയാണ്. ക്ഷയരോഗംമാത്രമല്ല ഇന്ന് നമ്മുടെ രോഗികള്‍ക്കുള്ളത്; രോഗങ്ങളുടെ ഒരു പാക്കേജ് ആണ്.

-ക്ഷയരോഗവും എച്ച്‌ഐവിയും സാധാരണമായിക്കഴിഞ്ഞു
-ക്ഷയരോഗവും പ്രമേഹവും(30ശതമാനംപേര്‍ക്ക് പ്രമേഹം)
-ക്ഷയരോഗവും ഹൃദ്രോഗവും
-ക്ഷയരോഗവും അര്‍ബുദവും
-ക്ഷയത്തോടൊപ്പം കരള്‍ രോഗങ്ങളും
-എംഡിആര്‍ ടിബി
-എക്‌സ്ഡിആര്‍ ടിബി

ഇവയ്‌ക്കെല്ലാം കാരണം, ആരോഗ്യ സംരക്ഷണത്തെ അവഗണിച്ച് രോഗങ്ങളെ കൃഷിചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യ അധഃപതിച്ചുകൊണ്ടാണ്.

ആരോഗ്യ സംരക്ഷണത്തിന് വേണ്ടത്:
താഴെ പറയുന്നകാര്യങ്ങള്‍ എല്ലാപൗരന്‍മാര്‍ക്കും ലഭ്യമാക്കുക
-സമീകൃതാഹാരം
-ശുദ്ധജലം
-വ്യക്തി ശുചിത്വം
-സാനിറ്റേഷന്‍
-മാലിന്യ സംസ്‌ക്കരണം
-വ്യായാമം
-വ്യായാമംചെയ്യാന്‍വേണ്ട സ്ഥലം
-നല്ലശീലങ്ങള്‍
-മിത ഭക്ഷണം
-പുകവലി, മദ്യപാനം ഒഴിവാക്കല്‍

ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍

ജനസംഖ്യയില്‍ 35-40% ജനങ്ങളിലും നിദ്രാസംബന്ധമായ രോഗങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നിദ്രാരോഗങ്ങള്‍ ഇത്ര സാധാരണമായി കാണുന്ന പ്രശ്‌നമാണെങ്കില്‍ പോലും രോഗിയുടേയോ അടുത്ത ബന്ധുക്കളുടേയോ ശ്രദ്ധയില്‍ പെടുന്നില്ല. ഡോക്ടറുടെ ശ്രദ്ധയിലും കൊണ്ടുവരുന്നില്ല. എന്നാല്‍ നിദ്രാരോഗങ്ങളുടെ ശരിയായ ചികിത്സകൊണ്ട് ഇവകൊണ്ടുണ്ടാകുന്ന മറ്റു ഗുരുതരമായ രോഗങ്ങളെ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ രോഗി സ്വയം വെളിപ്പെടുത്താറില്ല. ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയെക്കുറിച്ച് പരാതി പറയുന്ന ഭാര്യയോട് കയര്‍ക്കുന്ന രംഗമാണ് ക്ലിനിക്കില്‍ കൂടുതലായി കാണാറ്. അതുകൊണ്ടുതന്നെ ഉറക്കസംബന്ധമായ രോഗങ്ങള്‍ പലപ്പോഴും കണ്ണില്‍ പെടാതെ പോകുന്നു.

ഉറക്കസംബന്ധമായ രോഗലക്ഷണങ്ങള്‍ മിക്കവാറും രോഗിയില്‍ നിന്നും കിട്ടുക പ്രയാസമാണ്. അതുകൊണ്ട് മിക്കപ്പോഴും രോഗിയോട് അടുപ്പമുള്ള ആളില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിയണം. എന്നാല്‍ ഇന്ന് നൂതനമായ പരിശോധനാ രീതികളിലൂടെ ഉറക്കസംബന്ധമായ അസുഖങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നു.

സുഖകരമായ നിദ്ര ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നിദ്രയില്‍ ഹൃദയമിടിപ്പ്, രക്തചംക്രമണം, ശ്വാസോച്ഛ്വാസം, മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം മുതലായവ ബോധമനസ്സിന്റെ നിയന്ത്രണത്തിലല്ലാതെ നടന്നുകൊണ്ടേയിരിക്കുന്നു. ഇതുകൂടാതെ ഓര്‍മ്മ, കോശങ്ങളുടെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കല്‍, മസ്തിഷ്‌കകോശങ്ങളുടെ വളര്‍ച്ച തുടങ്ങിയ വളരെ വിശിഷ്ടമായ പ്രവര്‍ത്തനങ്ങളും നിദ്രയില്‍ സംഭവിക്കുന്നു.

നിദ്രാരോഗങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം.
1. ഉറക്കക്കുറവ്
2. അമിതമായ ഉറക്കം
3. നിദ്രയെ തടസ്സപ്പെടുത്തുന്ന അസാധാരണമായ ചലനങ്ങള്‍

അനായാസം നിദ്രയിലേക്ക് വഴുതി വീഴാനുള്ള കഴിവ്, ഇടതടവില്ലാതെ ഒരു നിശ്ചിത സമയം ഉറങ്ങുവാനുള്ള കഴിവ്, രാവിലെ ഉറക്കച്ചടവില്ലാതെ ഉത്സാഹത്തോടുകൂടി ഉണരുവാനുള്ള കഴിവ് ഇവ മൂന്നും ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമാണ്. ഓരോരുത്തരുടെ ഉറക്കത്തിനും അവരവരുടേതായിട്ടുള്ള ഒരു താളമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ ദുരിതപൂര്‍ണ്ണമായ അനുഭവം ഇല്ലാത്തവര്‍ വിരളമായിരിക്കും. ഉറക്കമില്ലായ്മ ഒരു പ്രത്യേക സാഹചര്യം മൂലം ഒരു ചെറിയ കാലയളവിലേക്ക് മാത്രമുണ്ടാകാം, അതല്ലെങ്കില്‍ വളരെ കാലത്തേക്ക് നിലനില്‍ക്കാം.

പ്രത്യേക സാഹചര്യം മൂലമുണ്ടാകുന്ന ഉറക്കക്കുറവില്‍ മരുന്നുകള്‍ ഫലവത്താണ്. എന്നാല്‍ നീണ്ടുനില്‍ക്കുന്ന ഉറക്കമില്ലായ്മയില്‍ ഉറക്കഗുളികകളുടെ അമിതമായ ഉപയോഗം ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല ഇതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗം രോഗികളും Cognitive Behavioral Therapy (CBT) കൊണ്ടു സുഖപ്പെടുന്നു. ഈ ചികിത്സാരീതിയില്‍ രോഗിക്ക് സ്വന്തം നിദ്രയെക്കുറിച്ചുള്ള മിഥ്യാധാരണകളും, നിദ്രാസ്വഭാവങ്ങളും മാറ്റി ശരിയായ രീതിയില്‍ രോഗിയുടെ മനസ്സിനെ പാകപ്പെടുത്തുന്നു.

ഇടയ്ക്കിടയ്ക്ക് ഭംഗപ്പെടുന്ന നിദ്ര എന്തുകാരണം കൊണ്ടായാലും ആരോഗ്യത്തിന് നല്ലതല്ല. ഇതിനു കാരണങ്ങള്‍ പലതാകാം.
1. മാനസികാസ്വാസ്ഥ്യങ്ങള്‍
2. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുകയും, ശ്വാസതടസ്സം നേരിടുകയും (Sleep Apnea) ചെയ്യുക.
3. ഉറക്കത്തില്‍ കാലുകള്‍ക്ക് കഴപ്പ്, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ കൊണ്ട് കാലിട്ടടിക്കുകയും, ഉണരുകയും ചെയ്യുക.
4. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക, സംസാരിക്കുക, ഭയക്കുന്ന സ്വപ്നങ്ങള്‍ കാണുക തുടങ്ങിയവ.
ഇവയെ ശരിയായി നിര്‍ണ്ണയിച്ചാല്‍ ഫലപ്രദമായ ചികിത്സയിലൂടെ സുഗമമായ ഉറക്കം വീണ്ടെടുക്കാം.

ട്രെയിന്‍ യാത്രക്കിടയില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നവരുടെ ദൃശ്യം വളരെ സാധാരണമാണ്. അയാള്‍ ഗാഢനിദ്രയില്‍ ആയിരിക്കുമെന്നാണ് നമ്മള്‍ കരുതുക. പലപ്പോഴും അങ്ങനെ പറഞ്ഞു കേള്‍ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ കൂര്‍ക്കംവലി ഒരു രോഗലക്ഷണമായി ആരും കാണാറുമില്ല. കൂര്‍ക്കംവലിയെ കുറിച്ച് ചോദിക്കുമ്പോള്‍ മാത്രമായിരിക്കും അതു വെളിപ്പെടുത്താറ്. എന്നാല്‍ കൂര്‍ക്കംവലി ആരോഗ്യകരമായ ഉറക്കത്തിന്റെ ലക്ഷണമല്ല. ചിലരില്‍ ഉറക്കത്തില്‍ ശ്വാസനാളം ഇടുങ്ങിപ്പോകുന്നു. ഇടുങ്ങിയ ശ്വാസനാളത്തില്‍ കൂടിയുള്ള വായു സഞ്ചാരം കൂര്‍ക്കംവലിയായിത്തീരുന്നു.

കൂര്‍ക്കംവലി ഉറക്കത്തിന് ഭംഗമുണ്ടാക്കുന്നു. അതുമൂലം പകല്‍ക്ഷീണവും ഉന്മേഷമില്ലായ്മയും ഉണ്ടാകുന്നു. കൂര്‍ക്കംവലിയുള്ള ഭൂരിഭാഗം പേരിലും Sleep Apnea എന്ന രോഗം കാണപ്പെടുന്നു. ഈ രോഗികളില്‍ ഉറക്കത്തില്‍ ശ്വാസനാളം താല്‍ക്കാലികമായി അടഞ്ഞുപോകുന്നു. സെക്കന്റുകള്‍ക്കകം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് തലച്ചോററിയുന്നു. ഉണരാനായി തലച്ചോറില്‍ നിന്നും നിര്‍ദ്ദേശം വരുന്നു. രോഗി ഞെട്ടിയുണരുന്നു. ഈ താല്‍ക്കാലികമായ ശ്വാസതടസ്സത്തിനെ Apnea എന്നു വിളിക്കുന്നു. ഇത് ഉറക്കത്തില്‍ നൂറുകണക്കിനു തവണ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് രോഗി ബോധവാനായിരിക്കില്ല, മറിച്ച് കൂടെക്കിടക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുന്നു.

Sleep Apnea അപകടകാരിയാണ്. എന്നാല്‍ രോഗനിര്‍ണ്ണയവും ചികിത്സയും സാദ്ധ്യമാണ്. പക്ഷാഘാതം, ഹൃദ്രോഗം മുതലായ ഗുരുതരമായ അസുഖങ്ങള്‍ക്ക് ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍, കൊളസ്റ്റ്‌റോള്‍ തുടങ്ങിയവയെ പോലെത്തന്നെ Sleep Apnea യും ഒരു മുഖ്യകാരണമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇവര്‍ക്ക് സുഖനിദ്ര ലഭിക്കാത്തതു മൂലം ദിവസം മുഴുവന്‍ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുന്നു. ഈ രോഗികള്‍ അപകടസാദ്ധ്യതയുള്ള ജോലികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉറക്കം തൂങ്ങി അപകടം വരുത്തി വയ്ക്കാന്‍ സാദ്ധ്യത ഏറെയാണ്.

ഇപ്പോള്‍ രാവിലെ പത്രമെടുത്താല്‍ ഒരു റോഡപകടമെങ്കിലും കാണാതെ പത്രം മടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനുള്ള കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ പലപ്പോഴും ചെറുക്കാന്‍ കഴിയാത്ത ഉറക്കമായിരിക്കും കാരണം എന്നു മനസ്സിലാകുന്നു. തന്റേയും മറ്റുള്ളവരുടേയും ജീവിതസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം ആളുകള്‍ തീര്‍ച്ചയായും തന്റെ നിദ്രയെക്കുറിച്ചും, നിദ്രാരോഗങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. യാത്രയുടെ തുടക്കത്തില്‍ തനിക്ക് ഉറക്കം വരില്ല എന്ന ആത്മവിശ്വാസം ഏറെ നീണ്ടുനില്‍ക്കാറില്ല.

Sleep Apnea യുടെ രോഗനിര്‍ണ്ണയം sleep study അഥവാ Polysomnography യിലൂടെ സാദ്ധ്യമാണ്. ടെസ്റ്റിനു വേണ്ടി ഒരു രാത്രി സ്ലീപ് ലാബില്‍ കിടന്നുറങ്ങിയാല്‍ മാത്രം മതി. ആ സമയത്തുള്ള മസ്തിഷ്‌ക പ്രവര്‍ത്തനം, കണ്ണുകളുടെ ചലനം, ശ്വാസോച്ഛ്വാസം, പ്രാണവായുവിന്റെ അളവ്, ഹൃദയമിടിപ്പ്, കാലുകളുടെ ചലനം എന്നിവ രേഖപ്പെടുത്തുന്നു. പല രോഗികളിലും ടെസ്റ്റിന്റെ ആദ്യപകുതിയില്‍ തന്നെ Sleep Apnea സ്ഥിതീകരിക്കപ്പെടുന്നു. രണ്ടാം പകുതിയില്‍ അതിന്റെ ചികിത്സ (CPAP) കൊണ്ട് എന്ത് ഫലം കിട്ടും എന്നും പഠിക്കുന്നു.

അമിതവണ്ണം കുറക്കല്‍, മദ്യം, പുകവലി, ഉറക്കഗുളികകള്‍ എന്നിവ ഒഴിവാക്കല്‍, ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുവാന്‍ സഹായിക്കുന്ന പ്രത്യേകതരം തലയിണകളുടെ ഉപയോഗം ഇവയെല്ലാം Sleep Apnea ചികിത്സയുടെ ഭാഗമാണ്. എന്നിരുന്നാലും ഗുരുതര Sleep Apnea രോഗികള്‍ക്ക് CPAP ചികിത്സ ആവശ്യമായി വരുന്നു. ഇടുങ്ങിയ ശ്വാസനാളത്തെ വികസിപ്പിക്കുവാന്‍ വായുസമ്മര്‍ദ്ദം ഉപയോഗിക്കുന്ന രീതിയാണ് CPAP. ചെറിയൊരു ശതമാനം രോഗികള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നു. ടോണ്‍സില്‍, അഡിനോയ്ഡ,് തൊണ്ടയിലും, ശ്വാസനാളത്തിലും അടിഞ്ഞു കിടക്കുന്ന അമിതകൊഴുപ്പ് ഇവ നീക്കം ചെയ്തുകൊണ്ട് ശ്വാസനാളത്തിനെ വികസിപ്പിച്ചെടുക്കുന്നു.
നിദ്രാഭംഗത്തിന് മറ്റൊരു പ്രധാന കാരണമാണ് RLS (Restless Leg Syndrome). കാലുകള്‍ എപ്പോഴും അനക്കിക്കൊണ്ടിരിക്കുവാനുള്ള പ്രവണത, കാലുകള്‍ക്ക് കഴപ്പ്, അല്ലെങ്കില്‍ തരിപ്പ,് അല്ലെങ്കില്‍ ഇഴച്ചില്‍ തോന്നുക-ഇതില്‍ നിന്നും ആശ്വാസം ലഭിക്കുവാനായി രോഗി കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുകയോ, തിരുമ്മുകയോ ചെയ്യുന്നു. ചിലപ്പോള്‍ എഴുന്നേറ്റ് നടക്കേണ്ടതായി വരുന്നു. കാല്‍ വീണ്ടും നിശ്ചലമായി വെക്കുമ്പോള്‍ ഈ വേദന തിരികെ വരുന്നു. ഇതു കൂടുതലും രാത്രിയിലാണ് കാണപ്പെടുന്നത്. ഉറക്കത്തിലേക്ക് വഴുതി വീഴുവാന്‍ ഇതു തടസ്സമായിത്തീരുന്നു. ചിലരില്‍ ഇത് ഉറക്കത്തിലേക്ക് തുടരുന്നു. അങ്ങനെയുള്ളവരില്‍ ഉറക്കം എപ്പോഴും ഭംഗപ്പെട്ടുകൊണ്ടിരിക്കുന്നു.

85-90% RLS രോഗികളിലും PLMS (Periodic Limb Movement Disorder) എന്ന രോഗവും കാണപ്പെടുന്നു. ഇവര്‍ ഉറക്കത്തില്‍ കാലുകള്‍ ഒരു നിശ്ചിത ഇടവേളയില്‍ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. തന്മൂലം ഉറക്കത്തിന് അടിക്കടി തടസ്സം ഏര്‍പ്പെടുന്നു. പകല്‍ ക്ഷീണത്തിന് ഇതും ഒരു പ്രധാന കാരണമാകാം.

ഈ രോഗം കൂടുതലും രക്തക്കുറവുള്ളവരിലും, ഗര്‍ഭിണികളിലും, വൃക്ക സംബന്ധമായ രോഗമുള്ളവരിലും കാണപ്പെടുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൂടാതെ ഒരു പാരമ്പര്യ രോഗമായും ഇത് കാണാം. മരുന്നുകളും, വ്യായാമവും കൊണ്ട് രോഗശമനത്തിന് സാധ്യമായതിനാല്‍ ഇതിനെക്കുറിച്ചുള്ള അറിവ് പ്രായോഗികമായി പ്രധാനമാണ്.

ക്ലാസ്സ് മുറികള്‍ വിരസമായി അനുഭവപ്പെടുമ്പോള്‍ ഉറക്കം തൂങ്ങുന്ന സതീര്‍ത്ഥ്യരെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഉറക്കം തൂങ്ങി മുമ്പോട്ടായുന്ന ആള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നതുപോലെ ഞെട്ടി പൂര്‍വ്വസ്ഥിതിയിലെത്തുന്നു. ഇതൊരു രോഗമല്ല എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വിരസതയും, തലേദിവസത്തെ ഉറക്കമില്ലായ്മയും ക്ഷീണവും എല്ലാമാണ് ഇങ്ങനെയുള്ള ഉറക്കം തൂങ്ങലിനു കാരണം. പക്ഷേ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പകല്‍ സമയത്തുള്ള ചെറുക്കാന്‍ കഴിയാത്ത പൂച്ചയുറക്കങ്ങള്‍ Narcolepsy എന്ന രോഗത്തിന് ലക്ഷണമാകാം. അസാധാരണമായ ഈ രോഗം അതിന്റെ പ്രത്യേക ലക്ഷണങ്ങള്‍കൊണ്ട് ചിലപ്പോള്‍ അപസ്മാരം, മാനസികരോഗം എന്നിവയുമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇക്കൂട്ടരെ പകല്‍സമയത്ത് ഉറക്കം നിനച്ചിരിക്കാതെ പിടികൂടാം. വണ്ടിയോടിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ എന്നു വേണ്ട ഭക്ഷണം കഴിക്കുമ്പോള്‍ പോലും വരുന്ന ഇത്തരം ചെറുക്കാന്‍ കഴിയാത്ത ഉറക്കം വലിയ അപകടങ്ങളിലേക്ക് വഴി തെളിക്കാം. അമിത ഉറക്കത്തിനു പുറമേ താഴെ പറയുന്നവ Narcolepsy-യുടെ ലക്ഷണങ്ങളാകുന്നു.

1. ചിലപ്പോള്‍ വികാരതള്ളല്‍ മൂലം മാംസപേശികള്‍ പെട്ടെന്ന് അയഞ്ഞ് ശരീരം മുഴുവനുമോ അല്ലെങ്കില്‍ ശരീരത്തിന്റെ ഭാഗത്തിനോ നൈമിഷികമായി ബലക്കുറവ് അനുഭവപ്പെടാം. ഇതിനെ Cataplexy എന്നു പറയുന്നു.

2. മസ്തിഷ്‌കമുണര്‍ന്നാലും ശരീരമുണരാന്‍ വിസമ്മതിക്കുന്ന അവസ്ഥയെയാണ് Sleep Paralysis എന്നു പറയുന്നത്. സെക്കന്റുകളിലേക്കു മാത്രമേ ഇതു നീണ്ടുനില്‍ക്കുന്നുള്ളൂവെങ്കിലും ഈ അനുഭവം വളരെ ഭയപ്പെടുത്തുന്നതാണ്.

3. സ്വപ്നനിര്‍ഭരമായ ഉറക്കം. തലച്ചോറില്‍ hypocretin എന്ന രാസവസ്തുവിന്റെ ഉല്പാദനക്കുറവാണ് Narcolepsy-ക്ക് കാരണം. രോഗനിര്‍ണ്ണയത്തിന് Sleep Study യും, MSLT ടെസ്റ്റും ഉപയോഗിക്കാം. ജീവിതചര്യയിലെ മാറ്റങ്ങളും, മരുന്നുകളും കൊണ്ട് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കും.

ഉറക്കസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ സാധാരണമാണ്. ഉറക്കത്തില്‍ കൂര്‍ക്കംവലി, Sleep Apnea, ഉറക്കത്തില്‍ നടത്തം, പേടിസ്വപ്നങ്ങള്‍, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ മുതലായവ കുട്ടികളിലെ നിദ്രാരോഗങ്ങളില്‍ പെടുന്നു. ഇവയെ ഗൗരവമായി പരിഗണിക്കേണ്ടതാണ്. എന്തെന്നാല്‍ വളര്‍ച്ചക്കുറവ്, സ്വഭാവ വൈകല്യം, പഠന വൈകല്യം, പിരുപിരുപ്പ്, പകല്‍ ഉറക്കംതൂങ്ങല്‍ എന്നിവയെല്ലാം നിദ്രാരോഗങ്ങളെത്തുടര്‍ന്നുണ്ടാകാം. അതുകൊണ്ട് ഇവയെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ നിദ്രാരോഗങ്ങളെക്കുറിച്ചുള്ള അറിവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എപ്പോഴും കാലത്തിനൊപ്പം നീങ്ങുന്ന കേരളവും ഇതിനൊട്ടും പിന്നിലല്ല. 1999-ല്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കേരളത്തിലെ ആദ്യത്തെ സ്ലീപ്പ് ലാബ് എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി ആരംഭിച്ചു. ഇന്നു കേരളത്തിലെ പലഭാഗത്തും നിദ്രാരോഗനിര്‍ണ്ണയത്തിന് സംവിധാനമുണ്ട്. എന്നാലിപ്പോള്‍ ഏറ്റവും ആവശ്യം നിദ്രയെക്കുറിച്ചും, നിദ്രാരോഗങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ്.

പട്ടിണിയേക്കാളും കഷ്ടമാണ് ഉറക്കമില്ലായ്മ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് അതിശയം തോന്നാം. എന്നാല്‍ പഠനങ്ങള്‍ ഇതു തെളിയിക്കുന്നു. എന്നും അടുത്ത പ്രഭാതത്തില്‍ ഉണരും എന്ന പ്രതീക്ഷയോടുകൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിദ്ര ഒരിക്കലും നമ്മുടെ ശത്രുവല്ല, പക്ഷേ ശരിയായി പരിപാലിച്ചാല്‍ എന്നും നിദ്ര നമ്മുടെ നല്ല മിത്രമാണ്.

സുഷുമ്‌നയെ കാക്കാം തളരാതിരിക്കാം

സുഷുമ്‌ന നാഡി അഥവാ സ്പൈനൽ കോഡിന് സംഭവിക്കുന്ന രോഗാവസ്ഥയാണ് സ്പൈനൽ കോഡ് കംപ്രഷൻ അഥവ മൈലോപ്പതി. ശരീരത്തിലെ ഏറ്റവും പ്രാധാന്യമേറിയ നാഡിയാണ് സുഷുമ്‌ന നാഡി. കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്‌ന നാഡി. തലച്ചോറിൽ നിന്ന് ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും.

തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കുന്നത് സുഷുമ്ന നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഈ നാഡിക്ക് സംഭവിക്കുന്ന വേദനയാണ് മൈലോപ്പതിയായി മാറുന്നത്. നാഡിയിലെ മറ്റ് ഘടകങ്ങളെ ബാധിക്കുന്നതിനെ മൈലിറ്റിസ് എന്നും കോശങ്ങളെ ബാധിക്കുന്നതിനെ വാസ്‌കുലാർ മൈലോപ്പതി എന്നും പറയുന്നു. 
അപകടങ്ങൾ മൂലമോ വീഴ്ചകൾ മൂലമോ നട്ടെല്ലിന് ഉണ്ടാകുന്ന ക്ഷതങ്ങൾ സുഷുമ്‌ന നാഡിയുടെ സ്വാഭാവികത തകർക്കുകയും, നാഡിക്ക് ഞെരുക്കം സൃഷ്ടിക്കുകയും ചെയ്യും. ഇത് പിന്നീട് മൈലോപ്പതിയായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിൽ സംഭവിക്കുന്ന, നിസ്സാരം എന്ന് പറഞ്ഞ് തള്ളിക്കളയുന്ന വീഴ്ചകൾ, അണുബാധ എന്നിവയും ഈ രോഗാവസ്ഥയ്ക്ക് കാരണമാകും. നാഡിയിൽ മുഴകൾ വളരുന്നതും ഇതിന് കാരണമാകുന്നുണ്ട്. 
മൈലോപ്പതി ബാധിച്ചാൽ രോഗിക്ക് സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. പേശിയുടെ ബലക്ഷയമാണ് ഇതിന് കാരണമാകുന്നത്. നടക്കുമ്പോൾ അമിതമായ കാലുവേദന, ബലക്ഷയം, തളർച്ച എന്നിവയെല്ലാം പേശിയുടെ ബലം കുറയുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. വേദന കൂടുന്നതനുസരിച്ച് ദൈനംദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടായി വരും. സുഷുമ്‌ന നാഡിക്ക്‌ അമിതമായി മർദം ഏൽക്കേണ്ടി വരുന്നതും ഇതിന് കാരണമാകുന്നുണ്ട്. 
ശരിയായ രീതിയിലല്ലാതെ അമിതമായി ഭാരം ചുമക്കുന്നവരിലും, അധിക സമയം തെറ്റായ ശരീര ഘടനയിൽ ഇരുന്ന് ജോലി ചെയ്യുന്നതും നാഡിയുടെ തേയ്മാനത്തിന് കാരണമാകുന്നു. 
കഴുത്തിലെ സുഷുമ്‌നാ നാഡിയുടെ ഭാഗത്തിന് സംഭവിക്കുന്ന ക്ഷതങ്ങൾ പലപ്പോഴും മൈലോപ്പതിയിലേക്ക് നയിക്കാറുണ്ട്. ഈ വേദന ഇരു കൈകളിലേക്ക് പടരുകയും മരവിപ്പും തരിപ്പും ഉണ്ടാകുകയും ചെയ്യുന്നു. കഴുത്തിലെ വേദന കൂടുന്നതനുസരിച്ച് കൈകൾക്ക് ബലമില്ലാതാകുന്നു. നട്ടെല്ലിന്റെ ഭാഗത്തുള്ള സുഷുമ്‌നാ നാഡിക്ക് ക്ഷതങ്ങൾ സംഭവിക്കുന്നത് കാലുകൾക്ക് ബലക്കുറവും കഠിനമായ നടുവേദനയും ഉണ്ടാക്കും. വേദനയ്ക്കു പുറമേ ഈ രോഗാവസ്ഥ വ്യക്തിയുടെ ദഹന പ്രക്രിയ താറുമാറാക്കുന്നു. പലരിലും കഴുത്ത് വേദന ഒരു പ്രാരംഭ ലക്ഷണമായാണ് കണ്ടുവരുന്നത്. കഴുത്തിൽ ആരംഭിക്കുന്ന വേദന ഇരു തോളുകളേയും കാര്യമായി ബാധിക്കുന്നു. 
പലപ്പോഴും വേദന രോഗികളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ശരീരക്ഷീണം ഉണ്ടാക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ ഒരു വശം ചരിഞ്ഞ് കിടക്കുമ്പോഴും ചലിക്കുമ്പോഴും വേദനയുണ്ടാകുന്നതിനാലാണിത്. വേദന സംഹാരികൾ ഉപയോഗിക്കാതെ വിദഗ്ധമായ ചികിത്സയാണിവിടെ ആവശ്യം. എം.ആർ.ഐ , സി.ടി സ്‌കാനുകൾ വഴി രോഗാവസ്ഥയെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കും. ഡോക്ടറുടെ അഭിപ്രായം തേടിയതിനു ശേഷം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ.

വൃക്കരോഗങ്ങളെ കരുതിയിരിക്കുക

സമീപകാലത്തായി വൃക്കരോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവമായ വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്ക്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്.

വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണങ്ങള്‍
1. പോഷകഗുണം കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടും ശരീരവ്യായാമം കുറയുന്നതുമൂലവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ആളുകളില്‍ ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. പ്രായമാകുമ്പോള്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം ഇപ്പോള്‍ ചെറുപ്പത്തിലേ ആരംഭിക്കുന്നു. പ്രമേഹത്തിന്റെ കാലയളവ് കൂടുന്നതോടെ വൃക്കരോഗം വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദവും ആളുകളില്‍ രക്തസമ്മര്‍ദം ഉണ്ടാകാന്‍ കാരണമാകുന്നു. അനിയന്ത്രിതമായ രക്തസമ്മര്‍ദം വൃക്കരോഗത്തിലേക്ക് നയിക്കുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് ഇതിലേതെങ്കിലും ഒരു രോഗം മാത്രമുള്ളവരേക്കാള്‍ വൃക്കരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും വൃക്കരോഗവും ഉള്ളവരില്‍ രക്തസമ്മര്‍ദം ഉണ്ടെങ്കില്‍ അത് വൃക്കരോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. 2. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവരില്‍, പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ട്, വൃക്കരോഗങ്ങള്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ ആവശ്യമായ ശ്രദ്ധ ലഭിക്കാറില്ല. 3. വേദനസംഹാരി മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാണ്.
വൃക്കരോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍
1. എന്‍സ്‌സ്റ്റേജ് റീനല്‍ ഫെയിലിയര്‍ എന്നറിയപ്പെടുന്ന ഗൗരവമായ വൃക്കരോഗം വന്നാല്‍ ചികിത്സാമാര്‍ഗങ്ങള്‍ പരിമിതമാണ്. ഈ രോഗത്തിനുള്ള ചികിത്സ, വൃക്ക മാറ്റിവെക്കുന്നതോ ജീവിതകാലം മുഴുവനുമുള്ള ഡയാലിസിസോ (രക്തശുദ്ധീകരണം) ആണ്. 2. ലഘുവും മിതവുമായ വൃക്കത്തകരാറുകള്‍ ഒട്ടേറെ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വൃക്കരോഗം പിടിപെട്ട ആളുകള്‍ക്ക് ക്ഷീണം, തലചുറ്റല്‍, ആരോഗ്യക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഊര്‍ജം കുറയുകയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യും. പലപ്പോഴും വൃക്കരോഗികള്‍ക്ക് രാത്രികാലങ്ങളില്‍ കൂടുതലായി മൂത്രമൊഴിക്കാനുള്ള പ്രവണത കാണാറുണ്ട്. പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണമായിരിക്കാം ഇത്. ഇതുകൂടാതെ, മൂത്രത്തില്‍ ആല്‍ബുമിന്‍ വര്‍ധിച്ച അളവില്‍ നഷ്ടപ്പെടാം. ഇങ്ങനെ സംഭവിച്ചാല്‍ ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാകും.

3. പലപ്പോഴും വൃക്കരോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമായേക്കാം. രക്തസമ്മര്‍ദം ഉള്ളവരില്‍ വൃക്കരോഗം പിടിപെട്ടാല്‍ രക്തസമ്മര്‍ദം പെട്ടെന്ന് കൂടുതലാകാന്‍ ഇടയാകാറുണ്ട്. വൃക്കരോഗം പിടിപെട്ടവരില്‍ ശരീരത്തിലെ കൊഴുപ്പുകളുടെ അളവ് കൂടാറുണ്ട്. ഇതെല്ലാം ഹൃദ്രോഗങ്ങള്‍ക്കും മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകുന്നു. 4. വൃക്കരോഗമുള്ളവര്‍ക്ക് മരുന്നുകള്‍ മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പിടിപെടാന്‍ സാധ്യതയുള്ളവര്‍
ആര്‍ക്കും ഏത് സമയത്തും വൃക്കരോഗം പിടിപെടാം. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഈ അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്- പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, വൃക്കരോഗങ്ങള്‍ പാരമ്പര്യമായി ഉള്ള കുടുംബത്തിലെ അംഗങ്ങള്‍, സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നവര്‍, മൂത്രത്തില്‍ കല്ലുള്ളവര്‍, പ്രായം ചെന്നവര്‍.
കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍
വൃക്കരോഗം വേഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദം പരിശോധിക്കണം. മൂത്രത്തിലെ ആല്‍ബുമിന്റെ സാന്നിധ്യം വൃക്കയുടെ ഫില്‍റ്ററിങ് യൂണിറ്റിന്റെ തകരാറിനെ സൂചിപ്പിക്കുന്നു. മൂത്രത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടെങ്കില്‍ അത് വൃക്ക വീക്കം, വൃക്കകളില്‍ കല്ല്, മൂത്രത്തില്‍ ഇന്‍ഫെക്ഷന്‍ എന്നിവയെ സൂചിപ്പിക്കുന്നു. വെളുത്ത രക്താണുക്കള്‍ അണുബാധയെ സൂചിപ്പിക്കുന്നു. രക്തത്തിലെ ക്രിയാറ്റിനൈന്‍ ലെവല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ തരുന്ന ലഘുപരിശോധനയാണ്. വൃക്ക തകരാറിലാവുമ്പോള്‍ രക്തത്തിലെ ക്രിയാറ്റിനൈന്റെ അളവ് വര്‍ധിക്കുന്നു.
തകരാര്‍ കണ്ടെത്തിയാല്‍
രക്തപരിശോധനയിലോ മൂത്ര പരിശോധനയിലോ എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ വിശദമായ പരിശോധന ആവശ്യമാണ്. വൃക്കയെയും മൂത്രനാളികളെയും സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ വൃക്ക അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയാല്‍ ലഭിക്കും. വൃക്ക എത്രമാത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ഗ്ലോമെറുലാര്‍ ഫില്‍റ്ററേഷന്‍ റേറ്റ് (ജി.എഫ്.ആര്‍.) കണക്കാക്കണം. ക്രിയാറ്റിനൈന്‍ ലെവല്‍, രോഗിയുടെ പ്രായം, തൂക്കം, ലിംഗം എന്നിവയില്‍ നിന്ന് കണക്കാക്കാം. വൃക്കരോഗം ഏത് തരമാണ് എന്ന് തിരിച്ചറിയാനും എത്രമാത്രം തകരാര്‍ സംഭവിച്ചെന്ന് കണക്കാക്കാനും ചികിത്സ ആസൂത്രണം ചെയ്യാനും ചില കേസുകളില്‍ വൃക്കകളുടെ കോശപരിശോധന ആവശ്യമാണ്. ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇത് വളരെ എളുപ്പം ചെയ്യാവുന്നതാണ്.
മുന്‍കരുതല്‍ നടപടി
വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടുപിടിച്ച് കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പ്രാരംഭദശയിലുള്ള വൃക്കരോഗത്തെ മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കും. വൃക്കരോഗികളില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വൃക്കരോഗം ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വൃക്കരോഗികളില്‍ രക്തസമ്മര്‍ദം കുറവായിരിക്കണം. രക്തത്തിലെ പഞ്ചസാരയെ കര്‍ശനമായി നിയന്ത്രിക്കണം.

വൃക്കരോഗം കൊണ്ടുള്ള ഒരു പ്രധാനപ്രശ്‌നം അസ്ഥികള്‍ ക്ഷയിക്കുന്നതും ദുര്‍ബലമാകുന്നതുമാണ്. ഒരു ഫോസ്‌ഫേറ്റ് ബൈന്റര്‍ (സാധാരണഗതിയില്‍ ഒരു കാത്സ്യം സാള്‍ട്ട്) ഈ പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കും. രോഗിക്ക് വൈറ്റമിന്‍ ഡി.യും നല്കണം. രക്തക്കുറവും പരിഹരിക്കപ്പെടണം. അയേണ്‍ സപ്ലിമെന്റും രോഗിക്ക് നല്കണം.

വൃക്ക തകരാറിലാകുന്ന ഘട്ടത്തില്‍ അനീമിയ ചികിത്സിക്കാന്‍ എറിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഫലപ്രദമാണ്. എന്നാല്‍ ഇത് ചെലവേറിയതാണ്. വേദനസംഹാരികള്‍ ഒഴിവാക്കുക. പുകവലിക്കുന്നതും മദ്യപിക്കുന്നതും ഒഴിവാക്കണം. വ്യായാമം ചെയ്യുന്നത് നല്ലതാണ്. വൃക്കരോഗികള്‍ പ്രത്യേക ആഹാരക്രമം സ്വീകരിക്കണം. പ്രോട്ടിന്‍, ഉപ്പ് എന്നിവയുടെ അംശം ഭക്ഷണത്തില്‍ കഴിയുന്നത്ര കുറയ്ക്കണം. ശരീരം വീര്‍ക്കുകയാണെങ്കില്‍ കുടിക്കുന്ന ദ്രാവകങ്ങളുടെ അളവ് കുറയ്ക്കണം. പൊട്ടാസ്യം ധാരാളമായി അടങ്ങിയ പഴങ്ങള്‍, ചോക്ലേറ്റ് എന്നിവ പോലുള്ള ഭക്ഷണങ്ങളും കഴിയുന്നത്ര കുറയ്ക്കണം.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ നാല് തരമെന്ന് ഗവേഷകര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ നാല് വിധത്തിലുണ്ടെന്നും ഏതാണെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ചികിത്സ നല്‍കുന്നത് രോഗത്തെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്നും പഠനം. 
ലക്ഷണങ്ങള്‍ പരിശോധിച്ച് അതിനുവേണ്ട ചികിത്സയാണ് നല്‍കേണ്ടത്. ഇത് രോഗികളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
എല്ലാ പാന്‍ക്രിയാറ്റിക് കാന്‍സറും ഒരുപോലെയിരിക്കുമെങ്കിലും ജനിതക ഘടനയില്‍ത്തന്നെയുള്ള വ്യത്യാസങ്ങളും മറ്റും അതില്‍തന്നെ വ്യത്യസ്തതരം കാന്‍സറിന് കാരണമാകുന്നു. നാല് തരം കാന്‍സറുകളാണ് പഠനത്തില്‍ കണ്ടെത്തിയത്. നാലിനും നാല് തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടത്. ഏതുതരം പാന്‍ക്രിയാറ്റിക് കാന്‍സറാണ് ബാധിച്ചതെന്ന് കണ്ടെത്തുകയാണ് ആദ്യംവേണ്ടത്. 
കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്നാണ് വിലയിരുത്തല്‍. ഒരുശതമാനം പേര്‍ക്കുമാത്രമാണ് 10 വര്‍ഷത്തില്‍ കൂടുതല്‍ അതിജീവനശേഷിയുള്ളത്.
ശരിയായ സമയത്ത് രോഗംകണ്ടെത്തി ശരിയായ ചികിത്സ നല്‍കുന്നതിലൂടെ രോഗത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുമെന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ലെന്നെ റെയ്നോള്‍ഡ് പറയുന്നത്. 
ഏത് തരം പാന്‍ക്രിയാറ്റിക് കാന്‍സറാണ് ബാധിച്ചിരിക്കുന്നതെന്നും അതിന് ഏത് ചികിത്സാരീതിയാണ് ഉതകുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഗികള്‍ക്ക് ഏറെക്കാലം ജീവിക്കാമെന്നും ലെന്നെ പറയുന്നു. 
വ്യത്യസ്ത തരത്തിലുള്ള പാന്‍ക്രിയാറ്റിക് കാന്‍സറുകളും അതിന്റെ സങ്കീര്‍ണതകളും മനസിലാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മനസിലാക്കിക്കഴിഞ്ഞാല്‍ അതിനാവശ്യമുള്ള ചികിത്സ നല്‍കുക എളുപ്പമാണെന്ന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ. എമ്മ സ്മിത്ത് പറയുന്നു.
456 കാന്‍സര്‍ രോഗികളെയാണ് പഠനവിധേയരാക്കിയത്. ജേണല്‍ നാച്ച്വറിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്.

ചൂടിനെ തണുപ്പിക്കാന്‍

ചൂട് അസഹനീയമാംവിധം കൂടുന്നു. കുഞ്ഞുങ്ങളും മുതിര്‍ന്നവരുമാണ് ഏറെ കഷ്ടപ്പെടുന്നത്. സൂര്യതാപത്തെ കരുതി പെരുമാറിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. പകല്‍ തിളച്ചുമറിയുന്ന ചൂട്. രാത്രി ചൂടുകാറ്റും. കടുത്ത ചൂട് എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു? എങ്ങനെ നേരിടാം?

ആരോഗ്യ പ്രശ്‌നങ്ങള്‍

* നിര്‍ജലീകരണം
* ലവണാംശം കുറയല്‍
* ക്ഷീണവും തളര്‍ച്ചയും
*സൂര്യാഘാത സാധ്യത
ചൂടിനെ തണുപ്പിക്കാന്‍* പുറത്ത് ജോലിയെടുക്കുന്നവരുടെ ശരീരത്തിലെ താപനില അമിതമായി ഉയരാം
*ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം
*വെയിലത്ത് ജോലിചെയ്താല്‍ ബോധരഹിതരായി തളര്‍ന്ന് വീഴാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.
* ചര്‍മരോഗങ്ങള്‍ ഉണ്ടാകാം
* ശരീര ഭാഗങ്ങളില്‍ നിറവ്യത്യാസം വരാം
*അമിതവിയര്‍പ്പും പൂപ്പല്‍ ബാധയും സംഭവിക്കാം
* വൃദ്ധജനങ്ങളില്‍ അണുബാധയും വരാം
*കുഞ്ഞുങ്ങളിലും ചര്‍മരോഗങ്ങളും നിര്‍ജലീകരണവും ഉണ്ടാകാം

എങ്ങനെ പരിഹരിക്കാം

*കൂടുതല്‍ വെള്ളം കുടിക്കണം
* പന്ത്രണ്ടുമുതല്‍ പതിനഞ്ച് ഗ്ലാസ്സ് വരെ ആവശ്യം പോലെ ആകാം
*കോള പോലുള്ള കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക
* തേങ്ങാവെള്ളം ധാരാളം കുടിക്കാം
*മോരിന്‍ വെള്ളം കറിവേപ്പില ചേര്‍ത്ത് കഴിക്കാം
*കഞ്ഞിവെളളം ഉപ്പിട്ട് കഴിക്കുന്നത് ഉത്തമം
*പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിക്കണം
*തണ്ണിമത്തന്‍ നന്ന്
*കഴിവതും സസ്യാഹാരം മാത്രമാക്കുക
*രാവിലെ ഒന്‍പതിനും വൈകിട്ട് മൂന്നിനും ഇടയില്‍ പുറത്തുള്ള ജോലി ഒഴിവാക്കുക
* ജോലിസമയം പരമാവധി ക്രമീകരിക്കുക
*പ്രായമായവര്‍ ഒരുകാരണവശാലും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒഴിവാക്കരുത്
*സൂര്യരശ്മികള്‍ ഏല്ക്കാതിരിക്കാന്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം
*നൈലോണ്‍ പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കണം
*പ്രായമായവര്‍ക്ക് എന്തെങ്കിലും അസ്വാസ്ഥ്യങ്ങള്‍ കണ്ടാല്‍ വേഗം ഡോക്ടറെ സമീപിക്കണം
*രാത്രി കിടക്കുംമുന്‍പ് ചൂടുവെള്ളത്തില്‍ ദേഹം കഴുകാം
* കിടക്കുംമുന്‍പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കണം
*ഉറക്കം കൃത്യമാക്കുക (ഉണരാനും ഉറങ്ങാനും നിശ്ചിത സമയം )
*രാത്രിയില്‍ അമിത ഭക്ഷണം ഒഴിവാക്കുക
* തുറസ്സായ സ്ഥലത്ത് പണിയെടുക്കാതിരിക്കുക.

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല

യവനകഥയിലെ ക്ലിയോപാട്രയേ പറ്റി കേട്ടിട്ടില്ലെ. പുരാതന ഈജിപ്യന്‍, ഗ്രീക്ക്, റോമന്‍ രാജാക്കന്‍മാരുടെ ഉറക്കം കളഞ്ഞ സര്‍പ്പ സുന്ദരി. ക്ലിയോപാട്രയുടെ ചര്‍മ സൗന്ദര്യത്തിന്റെ രഹസ്യം അവരുടെ എണ്ണതേച്ചുള്ള കുളിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ലിയോപാട്രയുടേതുപോലെ അല്ലെങ്കിലും ചര്‍മ്മം ആരോഗ്യത്തോടെയും ആകര്‍ഷകമായും നിലനിര്‍ത്താന്‍ എണ്ണ വളരെ നല്ല ഓഷധമാണെന്ന് എത്രപേര്‍ക്കറിയാം. എണ്ണ തേച്ച് കുളിച്ചാല്‍ ഒന്നും രണ്ടുമല്ല അഞ്ചുഗുണങ്ങളാണ് നിങ്ങളേ കാത്തിരിക്കുന്നത്. മുഖവും ചര്‍മ്മവും വൃത്തിയാക്കാനും രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും എണ്ണ അത്യുത്തമമാണ്.
വരണ്ട ചര്‍മമാണോ നിങ്ങളുടേത്. എങ്കില്‍ ധൈര്യമായി മുഖത്ത് എണ്ണതേച്ചോളൂ. വരണ്ട ചര്‍മ്മക്കാര്‍ക്കുള്ള മറുമരുന്നാണ് എണ്ണ. ആദ്യ പ്രയോഗത്തില്‍ തന്നേ ചര്‍മ്മത്തിനെ ഈര്‍പ്പമുള്ളതാക്കാന്‍ സാധിക്കും. മാത്രമല്ല ക്രീമുകളില്‍ ഉപയോഗിക്കുന്ന ഹാനീകരമായ രാസവസ്തുക്കളേപ്പറ്റി ഭയപ്പെടുകയും വേണ്ട. മാത്രമല്ല ചര്‍മ്മം വരണ്ട് വിള്ളല്‍ വീഴാതിരിക്കാനും എണ്ണ സഹായിക്കും.
മുഖത്ത് ചുളിവുകള്‍ വീഴുന്നതില്‍ എന്തിന് വിഷമിക്കണം. എണ്ണതേച്ച് കുറച്ച് നേരം കഴിഞ്ഞ് കഴുകി കളയൂ. എണ്ണകളില്‍ ഭൂരിഭാഗവും ആന്റി ഓക്‌സിഡന്റുകളാലും വൈറ്റമിനുകളാലും സംപുഷ്ടമാണ്. നിങ്ങളുടെ ചര്‍മത്തിനെ ലോലമാക്കാന്‍ എണ്ണയോളം പോന്ന മറ്റൊന്നുമില്ല. എണ്ണ കൊണ്ടുള്ള ഫേഷ്യല്‍ മുഖത്ത് ഉണ്ടാകുന്ന തടിപ്പുകള്‍ക്കും അണുബാധയ്ക്കും കൈക്കൊണ്ട മരുന്നാണ്.
എണ്ണ ഉപയോഗിച്ചാല്‍ മുഖത്തെ ഏത് ചമയങ്ങളും വളരെ പെട്ടന്ന് മാറ്റാന്‍ സാധിക്കും. മേയ്ക്കപ്പുകള്‍ ഉപയോഗിക്കുന്നവര്‍ എണ്ണ മുഖത്ത് പുരട്ടുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കുകയേയില്ല എന്ന് നാട്ടുകാരേക്കൊണ്ട് പറയിക്കണമമെങ്കില്‍ എണ്ണ പ്രയോഗം തുടങ്ങിക്കൊള്ളു. ഉപയോഗിക്കുന്ന എണ്ണ കലര്‍പ്പില്ലാത്തതാണെന്ന് ഉറപ്പുവരുത്തുകയും വേണം. അല്ലങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് വരും.
ഇനി നിങ്ങള്‍ ഉപയോഗിക്കുന്നത് സുഗന്ധ തൈലങ്ങളാണെങ്കില്‍ ഗുണം ഇരട്ടിയാകും. ആരോഗ്യത്തിനു പുറമേ ശരീര ദുര്‍ഗന്ധമകറ്റാനും ഇത് സഹായിക്കും. കര്‍പ്പൂര തൈലം, ചന്ദന തൈലം കൂടാതെ പൂക്കളില്‍ നിന്ന് തയ്യാറാക്കുന്ന തൈലങ്ങള്‍ എന്നിവയും ഉപയോഗിക്കാം. ആരോമാ തെറാപ്പിയെന്നാണ് ഇതിന് പറയുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന തൈലങ്ങള്‍ ഗുണനിലവാരമുള്ളതായിരിക്കണം. വിപണിയില്‍ നിരവധി വ്യാജന്മാര്‍ ഉള്ളതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ദുഖിക്കേണ്ടി വരും.

മനസ്സിന് കാൻസർ ബാധിച്ചവർ

പത്തുപന്ത്രണ്ട്‌ കൊല്ലം മുമ്പ് അസുഖം വന്ന് ചികിത്സിച്ച് ഭേദമായതാണ് അവർക്ക്. ഇപ്പോൾ തുടർ പരിശോധനകളും മൂന്ന്‌ വർഷത്തിലൊരിക്കലോ മറ്റോ മതിയാകും. എന്നാലും കാൻസർ ഭേദമായവരുടെ കൂടിച്ചേരലുകളിൽ ഇടയ്ക്കൊക്കെ അവർ എത്തിച്ചേരാറുണ്ട്. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരിൽ നടന്ന അത്തരമൊരു സമ്മേളനത്തിൽ അവർ സംസാരിക്കുകയായിരുന്നു. സ്തനാർബുദ ചികിത്സയിൽ കഴിയുന്ന കാലത്തെ ചില അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്.

പത്ത്‌ കൊല്ലം മുമ്പത്തെ സ്തനാർബുദ ചികിത്സകളും ഇപ്പോഴത്തെ ചികിത്സാ രീതികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അന്ന് അവരുടെ ഒരു സ്തനം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഓപ്പറേഷന്‌ ശേഷം അസുഖം ഏതാണ്ട് ഭേദമായി. കുറച്ചുനാൾ കൂടി റേഡിയേഷനുമായി തുടരുകയായിരുന്നു അവർ.

ഒരു ദിവസം ആശുപത്രിയിലെത്തിയ അവർക്ക് ചില സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ഡോക്ടർമാരെ കാണാത്തതു കൊണ്ട് റേഡിയേഷൻ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ടെക്‌നീഷ്യനോട് അവർ സംശയങ്ങൾ ചോദിച്ചു. റേഡിയേഷൻ ചെയ്യുന്ന ഭാഗങ്ങളിൽ എണ്ണതേയ്ക്കാമോ എന്നാണ് ചോദിച്ചത്. 
‘എണ്ണ തേച്ചാൽ മുറിച്ചുകളഞ്ഞ ഭാഗം തിരിച്ചു വരുമോ…’ എന്നായിരുന്നു ദേഷ്യത്തോടെ ടെക്‌നീഷ്യന്റെ മറുചോദ്യം.

ഞെട്ടിപ്പോയി അവർ. ശസ്ത്രക്രിയയിലൂടെ അവയവം മുറിച്ചു കളഞ്ഞപ്പോൾ എന്നതിനെക്കാൾ വേദനിപ്പിക്കുന്നതായിരുന്നു ആ മറുപടി എന്നാണ് അവർ പറഞ്ഞത്. അതു മാത്രമല്ല, മറ്റു വേദനകളും അസുഖങ്ങളുമൊക്കെ കുറച്ചുനാൾ കൊണ്ട്‌ ഭേദമായി. എന്നാൽ, അയാളുടെ ആ വാക്കുകളുണ്ടാക്കിയ മുറിവ്, അതിന്റെ നീറ്റൽ ഇനിയും മാറിയിട്ടില്ല… കൊല്ലം പത്തു പന്ത്രണ്ടായെങ്കിലും ഇപ്പോഴും അതു പറയുമ്പോൾ അപമാനത്തിന്റെയും വേദനയുടെയും വിങ്ങലുണ്ടായിരുന്നു അവരുടെ സ്വരത്തിൽ.

ശസ്ത്രക്രിയയും രോഗവും ശരീരത്തിലുണ്ടാക്കുന്ന മുറിവുകൾ പോലെയല്ല, വാക്കുകളും പെരുമാറ്റവും മനസ്സിലുണ്ടാക്കുന്ന മുറിവ്. അതുണങ്ങാൻ അത്രയെളുപ്പമല്ല. അയാൾക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയില്ലെന്നും ഡോക്ടറോട് ചോദിക്കണമെന്നും പറയാമായിരുന്നു. അതല്ല, ധാർഷ്ട്യം നിറഞ്ഞ ഒരു മറുപടിയേ പറയൂ എന്നുള്ളയാളാണെങ്കിൽ പോലും രോഗാവസ്ഥയെയും ശസ്ത്രക്രിയ ചെയ്തയാളുടെ ശാരീരിക-മാനസിക അവസ്ഥയെയും കൃത്യമായി കുത്തിനോവിക്കുന്ന ക്രൂരമായ മറുപടി പാടില്ലെന്നെങ്കിലും ശ്രദ്ധിക്കാമായിരുന്നു.

പക്ഷേ, ചിലയാളുകൾ അങ്ങനെയാണ്, മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ ഒരുതരം ആനന്ദം ലഭിക്കുന്ന വികൃത മനസ്സുള്ളവർ. കുറവല്ല അത്തരക്കാർ നമുക്കിടയിൽ. രോഗദുരിതങ്ങളും അപകടങ്ങളുമൊക്കെ ആർക്കും എപ്പോഴും വരാവുന്നതാണെന്ന് അവർ ചിന്തിക്കുകയേ ഇല്ല. ഇതൊന്നും ഒരിക്കലും തന്നെ ബാധിക്കില്ല എന്ന മട്ടിലാണ് അവരുടെ ജീവിതവും പെരുമാറ്റങ്ങളുമൊക്കെ.

റാന്നിക്കടുത്ത്‌ നിന്നുള്ള ഒരു പെൺകുട്ടി അവരുടെ ചില സങ്കടങ്ങൾ പറഞ്ഞിരുന്നു. നമുക്ക് അവളെ റാണി എന്ന് വിളിക്കാം. ചികിത്സക്കാലത്ത് അവളുടെ വീട്ടുകാരും കൂട്ടുകാരികളും അവളോടൊപ്പം ഉണ്ടായിരുന്നു. അവളുടെ അടുത്തൊരു കൂട്ടുകാരിയെ സ്വന്തം ചേട്ടനുവേണ്ടി കല്യാണം ആലോചിച്ചത് റാണി തന്നെയാണ്.

കൂട്ടുകാരിയുടെ താത്പര്യം ചേട്ടനോടും വീട്ടിലുള്ളവരോടും പറഞ്ഞ്, എല്ലാവരും താത്പര്യമായി കല്യാണം നടത്തിയതാണ്. കൂട്ടുകാരിയും ചേട്ടനുമായുള്ള കല്യാണം കഴിഞ്ഞ് അധികം വൈകാതെ റാണിയുടെ രോഗം പൂർണമായി ഭേദമാവുകയും ചെയ്തു. പിന്നീട്, ഇടയ്ക്കുള്ള തുടർ പരിശോധനകൾ മാത്രം മതിയായിരുന്നു. അപ്പോഴേക്ക് പഴയ കൂട്ടുകാരി, ഇപ്പോൾ അവളുടെ വീട്ടിലെ വീട്ടുകാരിയായി, നാത്തൂനായി മാറിയിരുന്നല്ലോ.

‘നീ എന്റെ ജീവിതം തുലച്ചു’ എന്നാണ് ആ കൂട്ടുകാരി റാണിയെ കുറ്റപ്പെടുത്തിയത്. ‘എല്ലാ കാര്യങ്ങളും അറിയാവുന്നവളല്ലേ നീ, എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞിരുന്നതല്ലേ…’ എന്നൊക്കെ ചോദിച്ചപ്പോൾ പഴയ കൂട്ടുകാരി പറഞ്ഞത്: ‘നീ മരിച്ചുപോകുമെന്നാണ് ഉറപ്പായും വിശ്വസിച്ചിരുന്നത്’ എന്നായിരുന്നു.

കാൻസറുള്ള ഒരുവളോടൊപ്പം കഴിയുന്നത് എന്തു വിശ്വസിച്ചാണെന്ന് ആ കൂട്ടുകാരി ഒരുതരം പകയോടെ ചോദിച്ചപ്പോൾ തകർന്നുപോയി എന്നാണ് റാണി പറഞ്ഞത്. ചേട്ടന് ഒരു കുഞ്ഞുണ്ടായപ്പോൾ അതിനെ താലോലിക്കാൻ പോലും കുഞ്ഞിന്റെ അമ്മ സമ്മതിക്കുമായിരുന്നില്ല.

ഇക്കാര്യങ്ങളൊക്കെ ചേട്ടനോടോ വീട്ടിലെ മറ്റംഗങ്ങളോടോ പറയാനും റാണിക്ക് കഴിയുമായിരുന്നില്ല. അത് വീട്ടിലാകെ ഉണ്ടാക്കുന്ന അസ്വസ്ഥതയുടെ ആഴമോർത്ത് അവർ വല്ലാതെ അസ്വസ്ഥയായി. എങ്ങനെയും ആ വീട്ടിൽ നിന്ന് രക്ഷപ്പെടുകയല്ലാതെ റാണിക്ക് വഴിയില്ലായിരുന്നു. പക്ഷേ, എവിടേക്കു പോകാൻ?

ഇത്തരം കാര്യങ്ങൾ ഒന്ന്‌ തുറന്നുപറയാൻ പോലും അവർക്ക് മറ്റാരുമുണ്ടായിരുന്നില്ല, ഞങ്ങൾ ചികിത്സകരല്ലാതെ!
ചേർത്തലക്കാരനായ ഒരു ലുക്കീമിയ രോഗി, സ്വന്തം വീട്ടിൽ നിന്നുള്ള അനുഭവങ്ങൾ പറഞ്ഞത് അതിനെക്കാൾ വേദനിപ്പിക്കുന്നതായിരുന്നു. സ്വന്തം അമ്മയും സഹോദരങ്ങളും പോലും അയാളെ തള്ളിക്കളയുകയായിരുന്നു. ചികിത്സയ്ക്കായി കുറേ പണം ചെലവായിക്കഴിഞ്ഞപ്പോൾ ഇനി നിനക്ക് സ്വത്തിൽ വേറേ വിഹിതമൊന്നും തരാനാവില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത് സ്വന്തം അമ്മയാണെന്ന്‌ പറഞ്ഞപ്പോൾ അടക്കിപ്പിടിച്ചിട്ടും അയാളുടെ കണ്ണ് നിറഞ്ഞുവന്നു.
തിരുവനന്തപുരത്ത്‌ നിന്നുള്ള ഒരു രോഗിയെ വല്ലാതെ ബുദ്ധിമുട്ടിച്ചത് വർഷങ്ങളോളം കൂടെക്കഴിഞ്ഞ സ്വന്തം ഭാര്യയായിരുന്നു. കാൻസർ വന്നപ്പോൾ അയാളെ ഉപേക്ഷിച്ചുപോയി എന്ന ചീത്തപ്പേരു കൂടി ഒന്നൊഴിവാക്കിയെടുക്കണമായിരുന്നു അവർക്ക്.

അതിനായി കണ്ടെത്തിയ മാർഗമാകട്ടെ, ഭർത്താവ് തന്നെ പലതരത്തിൽ ഉപദ്രവിക്കുന്നു എന്ന് പലേടത്തും പരാതി നൽകുക എന്നതും. കുടുംബ കോടതിയിലും മറ്റും പല പരാതികൾ നൽകി അവർ. രോഗിയായ ഭർത്താവിനെ വിട്ടുപോവുകയും മനപ്പൂർവം അയാളുടെ മേൽ കുറ്റാരോപണങ്ങൾ വെച്ചുകെട്ടുകയും ചെയ്തു അവർ.
ഒട്ടേറെ രോഗങ്ങളുടെ ഒരു കൂട്ടമാണ് കാൻസർ എന്ന് പലതവണ നമ്മൾ പറഞ്ഞിട്ടുണ്ട്. അതിൽ വലിയൊരു വിഭാഗം രോഗങ്ങളും പൂർണമായിത്തന്നെ ചികിത്സിച്ചു ഭേദമാക്കാനും ഇന്ന് കഴിയുന്നുണ്ട്. പൂർണമായി ഭേദമാക്കാൻ കഴിയാത്ത പല രോഗങ്ങളും ഫലപ്രദമായ ചികിത്സയിലൂടെ വർഷങ്ങളോളം സുഖമായിത്തന്നെ കഴിയാനുമാവും. എന്നാൽ, ചികിത്സ ഗൗരവമേറിയ ഒരു പ്രക്രിയയാണ്. അടുത്ത ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ അതിന് കൂടിയേ തീരൂ.

പിന്തുണയേകാൻ കഴിയാത്തവർക്കും അവരെ ഉപദ്രവിക്കാതിരിക്കാമല്ലോ! രോഗദുരിതങ്ങളിൽ പെട്ടു കഴിയുന്നവരെ മനഃപൂർവം വേദനിപ്പിക്കുന്നവരെ എങ്ങനെയാണ് വിശേഷിപ്പിക്കുക? ഇത്തരം പ്രശ്നങ്ങളൊന്നും ബാധിക്കാത്തവരാണ് തങ്ങളെന്ന വിലകെട്ട ധാരണയുമായി കഴിയുന്നവരുടെ ധാർഷ്ട്യം!

വേദനിക്കുന്നവരോട് ഒരിറ്റു കാരുണ്യം പുലർത്തുകയെന്ന പ്രാഥമിക മനുഷ്യത്വം പോലും പുലർത്താത്തവരെ എങ്ങനെയാണ് മനുഷ്യരായി കാണാനാവുക? ശരീരത്തിന്‌ ബാധിക്കുന്ന ഏതു കാൻസറും ചികിത്സയിലൂടെ ഒരളവു വരെയെങ്കിലും അകറ്റി നിർത്താനാവും. മിക്കതും ഭേദപ്പെടുത്താനാവും. എന്നാൽ, മനസ്സിന്‌ കാൻസർ ബാധിച്ചവർക്ക് എന്തു ചികിത്സയാണുള്ളത്…?

കൊഴുപ്പ്‌ കുറയ്ക്കാൻ

അടിവയറിന്റെ പേശികളിലെ അമിതമായ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സയാണ് അബ്‌ഡോമിനോ പ്ലാസ്റ്റി. കൊഴുപ്പും തടിയും കുറച്ച് അടിവയറ്റിലെ മസിലുകളെ ദൃഢപ്പെടുത്തുന്നതിന് ഈ ശസ്ത്രക്രിയ സഹായിക്കും.

ടമ്മി ടിക് എന്ന നാമത്തിലും അറിയപ്പെടുന്ന ഈ ശസ്ത്രക്രിയ പുറത്തേക്ക് തള്ളിനിൽക്കുന്ന വയറ് കുറച്ച് ശരീരത്തിന്റെ കൃത്യമായ ആകൃതി നിലനിർത്തുന്നതിനാണ് സഹായിക്കുന്നത്.

പ്രധാനമായും സ്ത്രീകളാണ് ഈ ചികിത്സാ രീതി ഉപയോഗിക്കുന്നത്. പ്രായമേറുന്തോറും ശരീരം ശ്രദ്ധിക്കാതെ വരികയും പ്രസവാനന്തരം ശരീര ഭാരം വർധിക്കുകയും ചെയ്യും. അഭംഗി എന്നതിലുപരി ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടായേക്കാം. കൊഴുപ്പ് അടിഞ്ഞുകൂടി വയറ്‌ ചാടുന്നതാണ് ഇതിന്റെ ആദ്യ പടി.

ചർമത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതു മൂലം അടിയവയറ് തൂങ്ങുകയും വെളുത്ത വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിലാണ് അബ്‌ഡോമിനോ പ്ലാസ്റ്റി സഹായിക്കുന്നത്. കൂടാതെ നല്ല ശരീരപ്രകൃതി ഉണ്ടായിട്ടും ഡയറ്റിനോ, വ്യായാമത്തിനോ കുറയ്ക്കാൻ സാധിക്കാതെ ഫാറ്റ് അടിഞ്ഞുകൂടി ശരീരഭാരം തോന്നിക്കുന്നവർക്കും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്ന സൗന്ദര്യ ശസ്ത്രക്രിയകളിലൊന്നാണിത്. 
അടിവയറിലെയും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയ മേഖലയിലെയും കൊഴുപ്പ് എടുത്തുമാറ്റി ശേഷിക്കുന്ന ഭാഗം തുന്നിച്ചേർക്കുന്നു. ഇതിലൂടെ ശരീരത്തിലെ വേണ്ടാത്ത കൊഴുപ്പ് പുറത്തേക്ക് പോകുകയും അനാവശ്യമായി തൂങ്ങിനിൽക്കുന്ന അവസ്ഥ ഇല്ലാതാകുകയും ചെയ്യും. മൂന്ന്‌ മുതൽ അഞ്ച് മണിക്കൂർ വരെ ആണ് ശസ്ത്രക്രിയയുടെ സമയം. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചാണ് ശസ്ത്രക്രിയയുടെ രീതികളിൽ വ്യത്യാസം വരുന്നത്.

ശസ്ത്രക്രിയയ്ക്ക് മുൻപേ ഒരു വ്യക്തി മനസ്സിലാക്കിയിരിക്കേണ്ട കാര്യം, ഈ പ്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ സ്ഥിരമായ പാട് ഉണ്ടാകും എന്നതാണ്. ശസ്ത്രക്രിയയുടെ പാട് മാറ്റാൻ സാധിക്കില്ല. അടിവയറ് മുതൽ ഹിപ്പ് വരെ ഈ പാടുകൾ ഉണ്ടാകും. ഈ ശസ്ത്രക്രിയയുടെ മറ്റൊരു പരിണിത ഫലമാണ് ഇടയ്ക്ക് ഉണ്ടായേക്കാവുന്ന മരവിപ്പും തരിപ്പും. അടിവയറിനും സമീപ പ്രദേശങ്ങളിലുമായാണ് ഇത് അനുഭവപ്പെടുക. അടിവയറ്റിലെ കൊഴുപ്പ് എടുത്തു മാറ്റുമ്പോൾ അവിടെയുള്ള നാഡികളെ ബാധിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. താത്‌കാലികമായുണ്ടാകുന്ന ഒരു തരിപ്പാണിത്. 
അമിതമായ രക്തസ്രാവം, പകർച്ചവ്യാധി, കാലുകളിൽ നാഡീരക്ത പ്രതിബന്ധനം എന്നിവ ശസ്ത്രക്രിയക്കു ശേഷം ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്നൊരുക്കമായി രണ്ടാഴ്ച മുൻപ് മുതൽ പുകവലി, മദ്യപാനം, ആസ്പിരിൻ, ഗർഭനിരോധന മരുന്നുകൾ എന്നിവ ഒഴിവാക്കണം. ഇവ ഒഴിവാക്കുന്നതോടൊപ്പം കൃത്യമായ വ്യായാമവും ഡയറ്റും ശ്രദ്ധിക്കണം.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നോ നാലോ ദിവസം ആശുപത്രിയിൽ കഴിയേണ്ടതായി വരും. ശസ്ത്രക്രിയക്ക്‌ ശേഷമുള്ള ദ്രാവകം പുറത്തു പോകുന്നതിന് പ്രത്യേക ട്യൂബ് സംവിധാനം ഇതോടൊപ്പം സജ്ജീകരിച്ചിരിക്കും.

സർജറിക്കു ശേഷം രോഗിയുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് രണ്ട്‌ ദിവസം മുതൽ ഒരാഴ്ച വരെ ആശുപത്രിയിൽ കഴിയേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം കൃത്യമായ വിശ്രമം ആവശ്യമാണ്. അമിത ഭാരം എടുത്തുയർത്താനോ, ശരീരത്തിന് ആയാസമുള്ള ജോലികൾ ചെയ്യാനോ പാടില്ല. 
വീണ്ടും ഗർഭം ധരിക്കാൻ താത്‌പര്യപ്പെടുന്നവർ അടിവയറ്റിലെ മസിലുകൾ വികസിക്കാൻ സമയം നൽകണം. ശസ്ത്രക്രിയയിലൂടെ വലിച്ചു മുറുക്കിയ മസിലുകൾ ഗർഭാവസ്ഥയിൽ വീണ്ടും അയയും എന്നതിനാലാണിത്. ശസ്ത്രക്രിയയുടെ വിജയം ഈ ചികിത്സാ രീതിക്ക്‌ ശേഷം ഓരോരുത്തരും തുടരുന്ന വ്യായാമത്തിനേയും ഡയറ്റിനേയും ആശ്രയിച്ചിരിക്കും.

പരീക്ഷാപ്പേടി ഇല്ലാതാക്കാന്‍

വരുന്നത് പരീക്ഷക്കാലം. തമാശകള്‍ക്കും കളികള്‍ക്കും അവധികൊടുത്ത് അല്‍പ്പം ഗൗരവമായി പഠനത്തെ സമീപിക്കേണ്ട സമയമാണിതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഗൗരവമായ പരിഗണനയില്‍നിന്ന് മാറി പരീക്ഷാപ്പേടി എന്ന തലത്തില്‍ കാര്യമെത്തിയാല്‍ ഫലം വിപരീതമാകും. അമിതമായ ആശങ്കയും മനസ്സംഘര്‍ഷവും പരീക്ഷയെഴുത്തിനെ ബാധിക്കുകയും ചെയ്യും.

പരീക്ഷാപ്പേടി എന്നത് ഒരു മാനസികാവസ്ഥയാണ്. കൂടിയ ആശങ്ക,മനസ്സംഘര്‍ഷം, അസ്വസ്ഥത, അകാരണമായ ഭീതി എന്നിങ്ങനെ പലവിധ മാനസികാവസ്ഥകള്‍ ഇതിന്റെ ഭാഗമാണ്.

കാരണങ്ങള്‍
* യാഥാര്‍ത്ഥ്യബോധത്തിന് നിരക്കാതെ രക്ഷിതാക്കള്‍ കുട്ടികളെക്കുറിച്ച് പുലര്‍ത്തുന്ന പ്രതീക്ഷകള്‍
*രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കുട്ടികള്‍ക്ക് തോല്‍വി,മോശം പ്രകടനം ഇവയെക്കുറിച്ചുണ്ടാകുന്ന ഭീതി.
* വേണ്ടത്ര പഠിക്കാത്ത അവസ്ഥ
*ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍(ചിന്തകളും ഭയവും ചില പെരുമാറ്റരീതികളും നിയന്ത്രിക്കാനാകാതെ ആവര്‍ത്തിച്ചുവരുന്ന മാനസികാവസ്ഥ)
*ലക്ഷ്യം നേടുന്നതിനുുള്ള പ്രചോദനമില്ലാതിരിക്കുകയും ആത്മവിശ്വാസക്കുറവും
*പോഷകാഹാരക്കുറവും ഉറക്കമില്ലായ്മയും

ലക്ഷണങ്ങള്‍
പരീക്ഷാപ്പേടിയുടെ ലക്ഷണങ്ങളെ ശാരീരികം,പെരുമാറ്റ സംബന്ധിയായത്, വൈകാരികമായത് എന്നിങ്ങനെ മൂന്നായി തിരിക്കാം.
തലവേദന, വയറുവേദന, മനംപിരട്ടല്‍,വയറിളക്കം, അമിത വിയര്‍പ്പ്, ശ്വാസതടസ്സം, തലകറക്കം, ഹൃദയമിടിപ്പ് കൂടുക, വായ വരളുക, കൈകൈലുകള്‍ തണുക്കുകയോ വിറക്കുകയോ ചെയ്യുക, ഛര്‍ദ്ദി, വിറ, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക എന്നിവയാണ് ശാരീരിമായി അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍.

തോല്‍ക്കുമെന്ന ഭയം, അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍, തനിക്ക് എന്തൊക്കെയോ കുറവുകള്‍(പഠനത്തിന്റെ കാര്യത്തില്‍)ഉണ്ടെന്ന തോന്നല്‍, ശുഭപ്രതീക്ഷയില്ലാ്ത്ത സംസാരം, കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടെന്ന തോന്നല്‍,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍, ഉറക്കമില്ലായ്മയോ അമിത ഉറക്കമോ തുടങ്ങിയവയാണ് പഠനപരം അല്ലെങ്കില്‍ പെരുമാറ്റസംബന്ധിയായ ലക്ഷണങ്ങള്‍.

തീരെ ആത്മവിശ്വാസമില്ലാതിരിക്കുക,നിരാശ,വിഷാദം,ദേഷ്യം, പ്രതീക്ഷയില്ലാതിരിക്കുകയും നിസ്സഹായത അനുഭവപ്പെടുകയും ചെയ്യുക, നിരാശ.
പരീക്ഷയെക്കുറിച്ചുള്ള ചെറിയ ഭയം നല്ലതാണ്. കൂടുതല്‍ നന്നായി പഠിക്കാനും സമയം നന്നായി ഉപയോഗപ്പെടുത്താനും അതുവഴി കഴിയും. എന്നാല്‍ മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളിലേക്ക് അവ എത്തുമ്പോള്‍ കുട്ടികളുടെ പരീക്ഷയെഴുത്തിനെ അത് ബാധിക്കും. ചിലപ്പോള്‍ ശാരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യും.
പേടി കളയാന്‍
പഠനത്തിന് സ്വന്തമായി ഒരു മാതൃകയുണ്ടാക്കുക: നേരത്തേ പഠിച്ചുതുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഓരോ വിഷയത്തിന്റെയും ഗൗരവവും അത് പഠിക്കാനുള്ള വിഷമവും പരിഗണിച്ച് സമയക്രമം ഉണ്ടാക്കിവെയ്ക്കുക. അതില്‍ ആദ്യവായന, രണ്ടാം വായന, കുറിപ്പെടുക്കല്‍, റിവിഷന്‍ എന്നിവയക്കെല്ലാം സമയം ഉള്‍പ്പെടുത്തുക.

ശുഭാപ്തി വിശ്വാസം വളര്‍ത്തുക: നന്നായി പഠിക്കാന്‍ തനിക്കാവുമെന്നും നന്നായി പരീക്ഷ എഴുതാന്‍ കഴിയുമെന്നും സ്വയം ധരിപ്പിക്കുക. വീണ്ടും വീണ്ടും അതിനായി ശ്രമിക്കുക. ഇതേ സാന്ത്വന വാക്കുകള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കുട്ടികളിലേക്ക് പകരണം.

ശ്രദ്ധ പഠനത്തില്‍ മാത്രം: പരീക്ഷയെക്കുറിച്ച് ആശങ്കമാത്രം പങ്കുവെയ്ക്കുന്ന കൂട്ടുകാരുമായുള്ള ആശയവിനിമയം കുറയ്ക്കുക. മറ്റുള്ളവര്‍ എത്ര പഠിച്ചു, എന്ത് പഠിച്ചു എന്ന് കൂടുതല്‍ അന്വേഷിക്കാതിരിക്കുക. പരീക്ഷാഹാളിന് പുറത്തും ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുക. മറ്റൊരാള്‍ പഠിച്ചത് താന്‍ വായിച്ചുപോലുമില്ലെന്ന് ചിലപ്പോള്‍ അവിടെവെച്ച് അറിയും. അത് പരീക്ഷയ്ക്ക് വരണമെന്നില്ല. എന്നാല്‍ അതുണ്ടാക്കുന്ന മനസ്സംഘര്‍ഷം പരീക്ഷയാകെ നാശമാക്കുകയും ചെയ്യും.

ഓര്‍മിയ്ക്കാനുള്ള തന്ത്രങ്ങള്‍: പദ്യരൂപത്തിലും ചാര്‍ട്ട്‌ രൂപത്തിലുമെല്ലാം പഠനവിവരങ്ങള്‍ ക്രമപ്പെടുത്തി രസകരമാക്കുക. എളുപ്പം ഓര്‍ക്കാന്‍ അത് ഉപകരിക്കും. താന്‍ പഠിച്ച കാര്യം മറ്റൊരാളോട് വിശദീകരിക്കുക.

ധ്യാനം
ഒരിടത്ത് ഏകാഗ്രമായി 10 മിനിട്ടു ഇരിക്കാന്‍ ശീലിക്കുക. ഇത് ദിവസവും ചെയ്യുന്നത് പഠനത്തെ സഹായിക്കും. സാവധാനത്തിലുള്ള ശ്വാസോച്ഛാസം, പേശികള്‍ അയച്ചുള്ള വ്യായാമങ്ങള്‍ ഇവയെല്ലാം നല്ലതാണ്.

ഉറക്കം
പരീക്ഷയുടെ തലേനാള്‍ നന്നായി ഉറങ്ങുക. ഉറക്കക്കുറവ് ഓര്‍മയെ ബാധിക്കും. പഠിച്ച കാര്യങ്ങള്‍ അടുക്കും ചിട്ടയോടെ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരും. ഉറക്കമൊഴിഞ്ഞ് നന്നായി പഠിച്ചിട്ടും അതുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ പരീക്ഷാഹാളില്‍ കുഴഞ്ഞ് വീഴുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്.

കൗണ്‍സിലിങ്
പരീക്ഷാപ്പേടി സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മടികൂടൂതെ ഒരു കൗണ്‍സിലറുടെ സഹായം തേടുക.

രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍
ഓരോ കുട്ടിയ്ക്കും അവരുടേതായ കഴിവുകളുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പഠനത്തില്‍ സഹായിക്കുക. അമിതമായ ആശങ്ക പ്രകടിപ്പിക്കാതിരിക്കുക. പഠനത്തിന് പ്രേരിപ്പിക്കുമ്പോള്‍ തന്നെ പ്രസാദാത്മകമായി പെരുമാറുക. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ലോകാവസാനം എന്ന രീതിയില്‍ പെരുമാറാതിരിക്കുക. ഇത്ര മാര്‍ക്കുമേടിച്ചാല്‍ സമ്മാനം നല്‍കുമെന്ന വാഗ്ദാനം നല്‍കാതിരിക്കുക. മറ്റുകുട്ടികളുമായുള്ള താരതമ്യം ഒട്ടും വേണ്ട.

അമിത കോപം നിയന്ത്രിക്കാം

എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവമാണോ നിങ്ങള്‍ക്ക്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അല്പം ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ തന്നെയാണ്. അമിത കോപത്തിന് പല കാരണങ്ങള്‍ ഉണ്ട്.

ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ട, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ അവയില്‍ ചിലത് മാത്രം. പരിഹാരം കാണാതെ പല പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.

നാവിനെ അടക്കുക
തൊടുത്ത അമ്പ് പോലെയാണ് പറഞ്ഞുപോയ വാക്ക് എന്ന് പറയുന്നത് സത്യം തന്നെയാണ്. കോപിക്കുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്‌നം കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
നാളിതുവരെയുള്ള സ്‌നേഹത്തിനു യാതൊരു പ്രാധാന്യവും കൊടുക്കതെയാവും പലപ്പോഴും പലതും പറയുക. ബന്ധങ്ങള്‍ ശിഥിലമാകാന്‍ ഇതിനേക്കാള്‍ കൂടുതല്‍ മറ്റെന്തു വേണം? അതുകൊണ്ട് നാവിനെ നിയന്ത്രിക്കാന്‍ പഠിക്കുക.
ശീലിക്കണം മനസ്സടക്കം
മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.
സ്വയം ഒരു അവലോകനം
എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ?

ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്നതാണ്.
ശരീര ഭാഷ ശ്രദ്ധിക്കാം
എല്ലാം മനസ്സിലൊതുക്കി ഒന്നും മിണ്ടാതെയിരുന്നാലും നിങ്ങളുടെ അടവുകള്‍ വിജയിക്കണമെന്നില്ല. ശരീരഭാഷ ചിലപ്പോള്‍ നിങ്ങളെ ചതിച്ചേക്കാം. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ ചെയ്‌തേക്കാം.

എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് മിടുക്ക്. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയും ചെയ്‌തോളു.
സന്തോഷം കണ്ടെത്തുക
മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്‌പ്പെടുത്തുവാന്‍ സാധിക്കും. ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്.

ഗുരുതരമായ പ്രശ്‌നങ്ങളെ പോലും ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്‍പം ദേഷ്യം തോന്നിയാലും അത് വളര്‍ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതെയിരിക്കാന്‍ സന്തോഷമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക.
പരിഹാരം കണ്ടെത്തുക
ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല്‍ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്‌നം പരിഹരിക്കുക.
വിദഗ്‌ധോപദേശം തേടുക
കഴിയാവുന്ന മാര്‍ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്‌ധോപദേശം തേടുന്നത് സഹായകമായിരിക്കും. ഒരു കൌണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്‌നങ്ങളേ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവൂ. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നും മോചനം നേടാനുള്ള ചികിത്സകളും സ്വീകരിക്കാവുന്നതാണ്.

ഓര്‍ക്കുക, മുന്‍കോപം ഒന്നിനും പരിഹാരമാകുന്നില്ല. അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.

കാന്സര് വരുന്നത് തടയാം

കാന്സര് വരാനുള്ള സാധ്യത

ഗണ്യമായി കുറയ്ക്കാന് ഇനി പറയുന്ന കാര്യങ്ങള് സഹായിക്കും.
പുകയില ഉപയോഗം
വര്ഷംതോറും പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകളാണു മരിക്കുന്നത്. ഇതില്ത്തന്നെ മൂന്നിെലാരു ഭാഗം കാന്സര് മൂലമാണ്. തടയാവുന്ന കാന്സര് മരണങ്ങളില് 60 ശതമാനവും പുകയില കാരണമാണ്. ഇതില്ത്തന്നെ പ്രധാനം ശ്വാസകോശ കാന്സറാണ്. വായ, സ്വനപേടകം, ആഗേ്നയഗ്രന്ഥി, വൃക്ക, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കാന്സറുകളും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അകത്തേക്കു വലിക്കുന്ന പുകപോലെത്തന്നെ പുറത്തേക്കു വിടുന്ന പുകയും ദോഷകരമാണ്. അത് ശ്വസിക്കുന്നയാള്ക്ക് കാന്സര് സാധ്യതയുണ്ട്. സിഗരറ്റോ ബീഡിയോ കത്തുമ്പോഴുണ്ടാകുന്ന പുകയില് നാല്പതോളം കാന്സര്ജന്യ വസ്തുക്കള് അടങ്ങിയിരിക്കുന്നു.
മദ്യപാനം
പലതരം കാന്സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന് സംസ്ഥാനങ്ങള് കഴിഞ്ഞാല് മദ്യത്തിന്റെ ഉപയോഗത്തില് മുന്നില് നില്ക്കുന്നത് കേരളമാണ്. ഏറ്റവും അടുത്ത കാലത്തായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്വ്വേയില് 15 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരില് 45 ശതമാനവും മദ്യം ഉപയോഗിക്കുന്നതായാണ് കണ്ടത്. ഇത് ആശങ്കാജനകമാണ്.
അമിതവണ്ണം
ഹൃദ്രോഗം, തളര്വാദം, പ്രമേഹം എന്നിവ പോലെ പലതരം കാന്സറുകളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂരിത കൊഴുപ്പുകളും ട്രാന്സ്-ഫാറ്റി ആസിഡുകളും പഞ്ചസാരയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുക എന്നിവയാണ് ഇതു തടയാനുള്ള വഴി. ലോകജനസംഖ്യയുടെ 60 ശതമാനം ആളുകളും കൃത്യമായി വ്യായാമം ചെയ്യുന്നില്ല.

ഹൃദയസംബന്ധമായ അസുഖങ്ങള്, തളര്വാദം, സ്തനാര്ബുദം, വന്കുടലിലെ കാന്സര് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന് നിത്യേനയുള്ള വ്യായാമം ഒരു പരിധിവരെ സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവര്ത്തനം വര്ധിപ്പിക്കുക, ശരീരത്തിലെ കൊഴുപ്പിന്റെയും രക്തസമ്മര്ദത്തിന്റെയും അളവ് കുറയ്ക്കുക, ശരീരത്തിലെ നിരോക്സീകാരികളുടെ അളവ് വര്ധിപ്പിക്കുക തുടങ്ങിയവയിലൂടെയാണ് ഇത് സാധിക്കുന്നത്.
കാന്സര് ഉണ്ടാക്കുന്ന അണുബാധകള്
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകള് ലിവര് കാന്സറിന് കാരണമാവുന്നു. അതുപോലെ ഹ്യൂമന് പാപ്പിലോമ വൈറസ് ഗര്ഭാശയഗള കാന്സറിനും മറ്റ് മാരക രോഗങ്ങള്ക്കും കാരണമാവുന്നു. പല തരത്തിലുള്ള ലിംഫോമകള് എപ്സ്റ്റീന് ബാര് എന്ന വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്താര്ബുദം ഹ്യൂമന് റ്റി സെല് വൈറസുമായും കാപോസി സാര്ക്കോമ ഹ്യൂമന് ഹെര്പ്സ് വൈറസ് എട്ടുമായും ബന്ധപ്പെട്ടിരിക്കുന്നു.

ആമാശയ കാന്സറിന് ഹെലിക്കോബാക്ടര് പൈലോറി എന്ന ബാക്ടീരിയയുമായി ബന്ധമുള്ളതു പോലെ മൂത്രാശയ സംബന്ധമായ കാന്സറുകള് ഷിസ്റ്റോസോമ ഹെമറ്റോബിയം എന്ന പരാദവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഹെപ്പറ്റൈറ്റിസ്
രോഗബാധിതനായ ആളുമായുള്ള സമ്പര്ക്കം മൂലം രക്തത്തിലൂടെയും മറ്റ് ശരീര സ്രവങ്ങളിലൂടെയുമാണ് ഇതു പകരുന്നത്. ഇന്ത്യയില് 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി വാഹകരുണ്ട്. ഇവരില് 25 ശതമാനം പേര്ക്ക് ഗുരുതരമായ കരള് സംബന്ധമായ അസുഖങ്ങള് വരാനുള്ള സാധ്യതയുണ്ട്. മേല്പ്പറഞ്ഞവയെല്ലാം തന്നെ ചെറിയ പ്രായത്തില് കുട്ടികള്ക്ക് നല്കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ തടയാന് സാധിക്കുന്നതാണ്.

ഹെപ്പറ്റൈറ്റിസ് സി വൈറസും ക്രോണിക് ഹെപ്പറ്റൈറ്റിസിനും കരള് കാന്സറിനും കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് സി ക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ചിട്ടില്ല.
ഹ്യൂമണ് പാപ്പിലോമ വൈറസ്
ഹ്യൂമണ് പാപ്പിലോമ വൈറസ് സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണു പകരുന്നത്. എച്ച്.പി.വി. ബാധിച്ച മിക്ക ആളുകളിലും(70 മുതല് 80 ശതമാനം വരെ) ഒന്നു മുതല് രണ്ടുവരെ വര്ഷം കൊണ്ട് അത് നശിച്ചുപോകാറുണ്ട്. ഒരു ശതമാനത്തില് താഴെ സ്ത്രീകളില് മാത്രമേ ഈ വൈറസ് ബാധ ഗര്ഭാശയഗള കാന്സറായി മാറുന്നുള്ളൂ.

വര്ഷംതോറും 5.2 ലക്ഷത്തിലധികം സ്ത്രീകള് ഗര്ഭാശയഗള കാന്സര്(സെര്വിക്കല് കാന്സര്) മൂലം മരിക്കാനിട വരുന്നു. ഇത് 2030 ആകുേമ്പാഴേക്ക് ഇരട്ടിയാവാനാണ് സാധ്യത. നൂറിലധികം തരം ഹ്യൂമണ് പാപ്പിലോമ വൈറസുകളുണ്ട്. ഇതില് പ്രധാനം എച്ച്.പി.വി. 16, എച്ച്.പി.വി.-18 എന്ന രണ്ടുതരം വൈറസുകളാണ്. ഗര്ഭാശയഗള കാന്സര് പ്രതിരോധ കുത്തിവെപ്പിലൂടെ വളരെ ഫലപ്രദമായി തടയാം. ഇതിനായി രണ്ടുതരം വാക്സിനുകള് ഇന്ന് ലഭ്യമാണ്. ഈ കുത്തിവെപ്പ് എടുക്കേണ്ടത് 9നും 13നും ഇടയ്ക്ക് പ്രായമുള്ള പെണ്കുട്ടികള്ക്കാണ്. നിര്ദേശാനുസരണം പരിശോധനകള് തുടരേണ്ടതുമാണ്.
കുത്തിവെപ്പ് ഉയര്ത്തുന്ന വെല്ലുവിളികള്
1. വാക്സിന് വില കൂടുതലാണ്
2. ഇന്ത്യയിലെ കൗമാരക്കാരില് ഇത്തരം പ്രതിരോധ കുത്തിവെപ്പുകള് നല്കുന്നത് പലതരത്തിലുള്ള സദാചാരപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്ക്ക് വഴിയൊരുക്കും.

9നും 16നും ഇടയില് പ്രായമുള്ള പെണ്കുട്ടികളുടെ രക്ഷകര്ത്താക്കള്ക്കിടയില് നടത്തിയ പ്രാഥമിക പഠനങ്ങള് വെളിപ്പെടുത്തുന്നത് എച്ച്.പി.വി. വൈറസിനെക്കുറിച്ച് അവരില് ഏറിയ പങ്കും അജ്ഞരാണെന്നാണ്. എന്നാല്, ഈ വാക്സിന് കൗമാരക്കാര്ക്ക് സുരക്ഷിതമായ ലൈംഗിക സ്വാതന്ത്ര്യം നല്കാനാവുമെന്ന തെറ്റായ ധാരണയുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില് വാക്സിനേഷന് വ്യാപകമാക്കുന്നതിനു മുമ്പ് എച്ച്.പി.വി.യെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

വാതദോഷങ്ങൾ അകറ്റാൻ ആസനങ്ങൾ

പുറകോട്ടു വളഞ്ഞു ചെയ്യുന്ന ആസനങ്ങളായ ഭുജംഗാസനവും മകരാസനവും ആസ്മയും നടുവേദനയും ശമിപ്പിക്കും

ഭുജംഗാസനം ചെയ്യുന്ന വിധം

 1. വയർ നിലത്ത് അമർത്തി കിടന്നു കൊണ്ട് കാലുകൾ ചേർക്കുക. നെറ്റി നിലത്തു മുട്ടണം. കൈകൾ അതാതു തോളുകൾക്കു കീഴെയായി നിലത്തുവയ്ക്കുക.
 2. ഒരു സർപ്പം ഉയർത്തുന്നതുപോലെ തലയും ശരീരത്തിന്റെ മേൽഭാഗവും സാവധാനമുയർത്തുക.
 3. ഞെട്ടലോടെ പെട്ടെന്ന് ദേഹമുയർത്തരുത്. കശേരുക്കൾ ഒാരോന്നും വളയുന്നതായും ഈ സമ്മർദം കഴുത്ത്, മാറിടം, ഉദരംസ ഒടുവിൽ അരക്കെട്ട് എന്നീ ഭാഗങ്ങളിലേക്കു താഴോട്ടു സഞ്ചരിക്കുന്നതായും തോന്നണം. പൊക്കിൾ മുതൽ കാൽവിരലുകൾ വരെയുള്ള ഭാഗം നിലത്ത് അമർന്നിരിക്കണം. അൽപ്പസമയം ഈ നിലപാലിച്ച് സാവധാനം സരീരം കീഴ്പ്പോട്ടു കൊണ്ടുവരിക.

നേട്ടങ്ങൾ

ഭജംഗാസനം പരിശീലിക്കുന്നതിലൂടെ നട്ടെല്ലിനു വഴക്കവും നട്ടെല്ലിലെ സന്ധികൾക്ക് ഉത്തേജനവും ലഭിക്കുന്നു. രക്ത ചംക്രമണം ത്വരിതപ്പെടുന്നു. പുറംവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങൾ ഇല്ലാകുന്നു. ഭുജംഗാസനം ചെയ്യുമ്പോൾ വാരിയെല്ലിൻകൂട് വികസിക്കുകയും അങ്ങനെ ശ്വാസകോശങ്ങളുടെ ശേഷി വർധിക്കുകയും ചെയ്യുന്നു.

ആസ്മ ശമിപ്പിക്കുന്നു

ഭുജംഗാസനം ആസ്മരോഗശമനത്തിനു പ്രയോജനകരമാണ. ഗർഭശയ സംബന്ധവും അണ്ഡാശായ സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നതാണ്. ആമാശയത്തിലുണ്ടാകുന്ന സമ്മർദം മലബന്ധത്തെ ഇല്ലാതാക്കുന്നു. കൂടാതെ ശരീരത്തിനുള്ളിലെ പ്രാണസഞ്ചാരം ഊർജിതപ്പെടുകയും ചെയ്യുന്നു. ആർത്തവരാഹിത്യം, വേദനയോടുകൂടിയ ആർത്തവം‌, വെള്ളപോക്ക് മുതലായ രോഗങ്ങളും ശമിപ്പിക്കും.

മകരാസനത്തിന്റെ ഗുണങ്ങൾ

മകരാസനം സ്ഥിരമായ പരിശീലിച്ചാൽ നടുവേദന, ഇടുപ്പുവേദന, ഡിസ്ക് പ്രശ്നങ്ങൾ എന്നിവ ശമിക്കും. പുറംകോട്ടു വളയുന്ന ആസനങ്ങൾ ചെയ്തശേഷം മകരാസനത്തിൽ വിശ്രമിക്കുമ്പോൾ സകല ക്ഷീണനും പെട്ടെന്നു മാറുന്നു.

മകരാസനം ചെയ്യുന്ന വിധം

 1. കമിഴ്ന്ന് കിടക്കുക
 2. വയറിൽ വിശ്രമിച്ചുകൊണ്ട് ഒരു കൈ മറ്റേ കൈയുടെ മുകളിൽ വച്ച് തലയിണ ഉണ്ടാക്കുക.
 3. കവിളുകൾ കൈകളിൽ വിശ്രമിക്കട്ടെ.
 4. കാലിലെ പെരുവിരൽ അടുപ്പിക്കുകയും ഉപ്പൂറ്റികൾ അകത്തിവയ്ക്കുകയും ചെയ്യുക.
 5. ഈ നിലയിൽ ശവാസനത്തിലെന്നപോലെ ദീർഘശ്വാസം ചെയ്യുക.

പാദരക്ഷകൾ തിരഞ്ഞെടുക്കുമ്പോൾ

സുഖപ്രദമായ ഒരു മെത്തയെന്നപോലെ പാദങ്ങൾക്കു ചേർന്ന ചെരുപ്പ് ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം, ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചെരുപ്പു ധരിച്ചുകൊണ്ടാണ് അയാൾ കഴിച്ചുകൂട്ടുന്നത്. ക്രിസ്തുവിനു വളരെയേറെ വർഷങ്ങൾക്കു മുമ്പേതന്നെ തണുപ്പിലൂടെയും പാറക്കെട്ടുകളിലൂടെയും നടക്കുമ്പോൾ പാദങ്ങളെ സംരക്ഷിക്കാനായി മൃഗത്തോൽ കൊണ്ടുള്ള പാദരക്ഷകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 20—ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ റബർ, പ്ലാസ്റ്റിക്, സിന്തറ്റിക്, തുണി എന്നീ വസ്തുക്കൾ പുതിയതരം പാദരക്ഷകൾ ഉണ്ടാക്കാനായി പ്രയോഗത്തിൽ വന്നു.

ആകൃതി, ഭാരം

വിവിധതരം സ്റ്റൈലിലും ഡിസൈനിലുമുള്ള ചെരുപ്പുകളും ഷൂസുകളും ഇന്നു വിപണിയിലുണ്ട്. പാദരക്ഷകൾ വാങ്ങാൻ പോകുന്നവർ നടക്കുമ്പോൾ സൗകര്യപ്രദമാണോ, പാദങ്ങൾക്ക് അലങ്കാരമാണോ, ഏതുതരം പ്രവർത്തികളിലേർപ്പെടുമ്പോഴും വേദനയോ ഇറുക്കമോ തോന്നാത്തവയാണോ എന്നിങ്ങനെ കർശനമായ പരിശോധന നടത്തി വേണം ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ.

എല്ലാവർക്കും ഒരുപോലെ ചേരുന്ന ഒരു ഷൂസ് കണ്ടുകിട്ടില്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അളവും ആവശ്യവുമായിരിക്കും. കൂടാതെ ഒരാളുടെ ശരീരഭാരം, അയാൾ നടക്കുന്ന പ്രതലങ്ങൾ, അയാളുടെ പാദങ്ങളുടെ ആകൃതി എന്നിവയെല്ലാം കണക്കിലെടുത്തുവേണം പാദരക്ഷകൾ നിർമിക്കാൻ.

പല വസ്തുക്കൾ കൊണ്ടും പാദരക്ഷകൾ നിർമിക്കാം.

 1. ലെതർ (മൃഗത്തോൽ), പന്നി, ആട്ടിൻകുട്ടി, ചീങ്കണ്ണി, ഒട്ടകപ്പക്ഷി, തിമിംഗലം, പല്ലി എന്നിവയിൽ നിന്നെടുക്കുന്ന തോൽ.
 2. പ്ലാസ്റ്റിക്.
 3. റബർ
 4. തുണിത്തരങ്ങൾ.
 5. മരം.
 6. ചണം.
 7. ചിലതരം ലോഹങ്ങൾ.
 8. പെട്രോ കെമിക്കലിൽ നിന്ന് ഉരുത്തിരിഞ്ഞ വസ്തുക്കൾ— ഇവയെല്ലാം ഉദാഹരണം.

ഇന്ന് വിവിധതരം പാദരക്ഷകൾ വിപണിയിൽ ലഭ്യമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

 • ബൂട്ട്സ്: പാദം മുഴുവനും കണങ്കാലും കാൽമുട്ടുവരെയും മറയ്ക്കുന്ന പാദരക്ഷയാണിത്. തോൽ അല്ലെങ്കിൽ റബർ കൊണ്ടു നിർമിക്കുന്നു.
 • അത്്ലറ്റിക് ഷൂസ്: വിവിധതരം സ്പോർട്സിലെ കളിക്കാർക്കു വേണ്ടി ഡിസൈൻ ചെയ്യുന്നതാണിവ. ഓടുമ്പോൾ തറയുമായുള്ള ഘർഷണം കൂട്ടുന്ന രീതിയിലുള്ള സോളിൽ ലോഹം കൊണ്ടുണ്ടാക്കിയ കുന്തമുനകൾ വഴുതിവീഴാതിരിക്കാൻ സഹായിക്കുന്നു. വ്യായാമത്തിനായി ഓടുമ്പോഴും ജോഗിങ് ചെയ്യുമ്പോഴും ഇത്തരം ഷൂസാണു നല്ലത്.
 • സ്കൂൾ ഷൂസ്: ശരിയായ രീതിയിൽ പാകമായ ഷൂസ് വേണം സ്കൂളിലേക്കു തിരഞ്ഞെടുക്കാൻ. ഓടാനും വ്യായാമത്തിനുമായി ഷൂസ് ധരിക്കുമ്പോൾ സോക്സ് ഉള്ളിൽ ധരിക്കുന്നത് നല്ലതാണ്. സ്കൂൾ ഷൂസ് പ്ലാസ്റ്റിക്, റബർ, കാൻവാസ് എന്നിവയാൽ നിർമിക്കാം.
 • സാൻഡൽസ്: ചിലതരം ഡാൻസുകൾക്ക് വേണ്ടി പ്രത്യേക രീതിയിലുള്ള സാൻഡൽസ് നിർമിക്കാറുണ്ട്. ഔപചാരികമായ സന്ദർഭങ്ങളിൽ ധരിക്കാനും സാമൂഹ്യമായി നടത്തുന്ന യാത്രകളിൽ ധരിക്കാനും അഞ്ചു സെന്റീമീറ്ററോ അതിലും കൂടുതലോ ഉള്ള ഹീൽ ഘടിപ്പിച്ചിട്ടുള്ള സാൻഡൽസും ലഭ്യമാണ്.
 • സ്ലിപ്പേഴ്സ്: വള്ളിച്ചെരുപ്പ് എന്നറിയപ്പെടുന്നു. ചപ്പൽ എന്നും ഇതിനെ വിളിക്കുന്നു. കാഷ്വലായിട്ട് ധരിക്കാം. ഹീലിനു പിറകിൽ വള്ളിയില്ലാത്ത ബാക്ലെസ് ചെരുപ്പുകളാണിവ.
 • പ്രത്യേക പാദരക്ഷകൾ: പ്രമേഹം പോലുള്ള അസുഖമുള്ളവർ ധരിക്കാൻ ഡോക്ടർമാർ പ്രത്യേകം നിർദേശിക്കുന്ന ഡയബറ്റിക് ഷൂസുകൾ, പാദം, കണങ്കാൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്ക് നിർദേശിക്കപ്പെടുന്ന ഓർതോപീഡിക് ഷൂസ് എന്നിവ.

വാങ്ങുമ്പോൾ

നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരിയായ പാകത്തിലുള്ള ചെരുപ്പല്ലെങ്കിൽ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാങ്ങുന്നതിനു മുമ്പ് ഷൂസ്, ചെരുപ്പ് ധരിച്ചു ട്രയൽ (പരീക്ഷണം) ചെയ്യുന്നത് ഉചിതമായിരിക്കും. ഒരു ദിവസത്തിൽ വൈകുന്നേരമാകുമ്പോഴാണു പാദങ്ങൾ പകൽ മുഴുവനുള്ള ഓട്ടപ്പാച്ചിലിനുശേഷം ചെറിയ തോതിൽ കൂടുതൽ വലുപ്പം വയ്ക്കുന്നത്. അതുകൊണ്ട് വൈകുന്നേരം ചെരുപ്പു പരീക്ഷിക്കുന്നതാണു നല്ലത്. എഴുന്നേറ്റു നിന്നു കൊണ്ടു വേണം ഷൂസ് ധരിച്ചു പാകം നോക്കാൻ. പാദത്തിലെ ഏറ്റവും നീളം കൂടിയ വിരലിനു മുമ്പിലും പാദത്തിന്റെ പുറകിലും ഏതാണ്ട് അരയിഞ്ച് അകലം കൂടുതൽ വേണം. വശങ്ങളിൽ ഒരു തള്ളവിരൽ കടത്താനുള്ളത്ര വിടവുണ്ടാകണം. കാൽ വിരലുകൾ അനക്കാൻ സാധിക്കണം. മിക്കവരുടെയും ഇരുപാദങ്ങൾ തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടാകും എന്നതിനാൽ രണ്ടു കാലിലും ഷൂസിട്ടുവേണം നിന്നും നടന്നും പരീക്ഷിക്കാൻ. വലിയ പാദത്തിന്റെ പാകത്തിനു വേണം ചെരിപ്പു തിരഞ്ഞെടുക്കാൻ. ചിലരുടെ പാദം കൂടുതലായി തറയിൽ അമർന്നിരിക്കും. ചിലർക്ക് ഉള്ളംകാലിലെ വളവ് കൂടുതൽ ഉയർന്നിരിക്കും. ഈ വ്യത്യാസങ്ങൾക്കനുസരിച്ചു ഷൂസിനകത്തെ കുഷന്റെ ഘടനയിലും മാറ്റം വേണം. പ്രായം കൂടുന്തോറും പാദം, കണങ്കാൽ, ഉള്ളം കാലിലെ വളവ് എന്നിവയ്ക്കു നീളം, മുറുക്കം, ഉയരം എന്നിവയിൽ മാറ്റങ്ങൾ വരുന്നതിനനുസരിച്ചു പാദരക്ഷകൾ മാറ്റേണ്ടി വരും. ഓട്ടത്തിന് ഉപയോഗിക്കുന്ന ഷൂസ് 400 മുതൽ 600 മൈൽ ഓടാനേ ഉപയോഗിക്കാവൂ. അത്രയുമായാൽ ഷൂസ് മാറാം. നടപ്പിനായി ഷൂസുപയോഗിക്കുന്നവർ ആറു മാസത്തിലൊരിക്കൽ മാറ്റാം.

ദിവസവും ചെരുപ്പ്, ഷൂസ് മാറി മാറി ഉപയോഗിക്കുന്നത് പാദത്തിന്റെ ആകൃതിയിൽ മാറ്റം വരുത്താനും തന്മൂലം ശരീരഭാരത്തിന്റെ ലോഡ് സന്ധികളിലും പേശികളിലും ശരിയായ രീതിയിൽ ക്രമപ്പെടുത്താനും ഗുണകരമാണ്. ദിവസം മുഴുവൻ ഉപയോഗിച്ച ഷൂസ് ഉണങ്ങിക്കിട്ടാനും അതിനുള്ളിൽ വിയർപ്പും ഈർപ്പവും തങ്ങിനിന്നു ബാക്ടീരിയ വളരാതിരിക്കാനും ചെരുപ്പുകൾ മാറിമാറി ഉപയോഗിക്കണം. പാദരക്ഷകളുടെ നിർമാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിർമാതാക്കൾ എഎസ്ഒെ പോലുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കണം.

ഹൈ ഹീൽഡ് ഷൂസുകൾ ധരിക്കുന്നത് ഇന്നു ഫാഷനായി മാറിയിരിക്കുന്നു. എന്നാൽ പൊങ്ങിയ ഹീലുള്ള ചെരുപ്പുകൾ ധരിക്കുമ്പോൾ പാദത്തിനു മാത്രമല്ല ശരീരത്തിനു മുഴുവനും ക്ഷയം (മർദം) ഏൽപിക്കുന്നതായി കാണുന്നു. തഴമ്പ്, ആണിരോഗം എന്നിവ ഉണ്ടാകാനും ഇടയുണ്ട്. ഹൈ ഹീൽഡ് ഷൂസ് പാദത്തിനെ ഒരു അസ്വാഭാവികമായ രീതിയിൽ വളച്ചുനിർത്തുന്നതു കൊണ്ടു പാദങ്ങൾ മാത്രമല്ല നമ്മുടെ നിൽപ്തന്നെ തകരാറിലാകാം. നടുവേദനയ്ക്കും സാധ്യതയുണ്ടാകാം.

പ്രമേഹരോഗിയുടെ 10 ഭീതികൾ

പാമ്പിനെ എല്ലാവർക്കും പേടിയാണ്. കാൻസറിനെയും എല്ലാവർക്കും പേടിയാണ്. ഇതുരണ്ടിനും കാരണം മരണഭീതിയാണ്. പ്രമേഹത്തെ ആർക്കും പേടിയില്ലായിരുന്നു. എന്നാൽ കൂടുതൽ കൂടുതൽ അറിഞ്ഞതു മുതൽ നമ്മൾ പ്രമേഹത്തെയും ഭയക്കാൻ തുടങ്ങി. പ്രമേഹത്തെ ഭയക്കുന്നതു അടിസ്ഥാനരഹിതമാണ് എന്നു സ്ഥാപിക്കുവാനല്ല ശ്രമിക്കുന്നത്. നമ്മുടെ നാട്ടിൽ പ്രമേഹത്തോടു മാത്രമല്ല പേടി. പ്രമേഹ മരുന്നുകളെ പേടിയാണ്. പ്രേമഹ ചികിത്സയെ പേടിയാണ്. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതികളുടെ പട്ടിക നീളുന്നു. ഈ പേടികളെല്ലാം ചേർന്ന് പ്രമേഹചികിത്സയുടെ താളം തെറ്റിക്കുകയും രോഗികളെ വിവിധ രോഗാവസ്ഥകളുടെ പടുകുഴിയിലേക്കു തള്ളിവിടുകയും ചെയ്യുന്നു.

ഇത്തരം ഭയം വളർത്തുന്നതിനു പിന്നിൽ അൽപജ്ഞാനികളുടെ പങ്ക് വലുതാണ്. വിദഗ്ധനായ ഒരു ഡോക്ടർ പറയുന്നതിനെപ്പോലും അവിശ്വസിച്ചു കൊണ്ട് തട്ടിപ്പു ചികിത്സകളുടെയും ഒറ്റമൂലികളുടെയും പുറകേ പായാൻ പ്രേരിപ്പിക്കുന്നവരാണ് ഈ ഉപദേശികളിൽ പലരും. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതി ഒരു മൂടുപടം പോലെ രോഗിയെ കീഴടക്കുന്നു. എന്നാൽ അത്തരം ഭീതികളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് അവയെ തോൽപിക്കുവാനുള്ള മാർഗങ്ങളാണ് ഇവിടെ പറയുന്നത്.

1. മരുന്നുകളോടുള്ള ഭയം

ഇതു വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ഭയമാണ്. ഇൻസുലിൻ ഇൻജക്ഷൻ എടുക്കാൻ ഭയം, ഗുളികകൾ ഉപയോഗിക്കുവാൻ ഭയം, തുടർച്ചയായി മരുന്നുകൾ ഉപയോഗിക്കുവാൻ ഭയം ഇങ്ങനെയുള്ള അടിസ്ഥാനരഹിതമായ ഭയാശങ്കകൾ തന്നെയാണു വിദ്യാഭ്യാസമുള്ള മലയാളിയെയും അനധികൃതമായ, അംഗീകരിക്കപ്പെടാത്ത ചികിത്സാരീതികളിലേക്ക് ആകർഷിക്കുന്നത്. മരുന്നുകൾ ഒഴിവാക്കുവാനും മരുന്നുകളുടെ എണ്ണം കുറയ്ക്കുവാനും രോഗികൾ ശ്രമിക്കുന്നു. അലോപ്പതി മരുന്നുകൾ ഒഴിവാക്കി മറ്റ് ഔഷധങ്ങൾ തേടിപ്പോകുന്നു. എന്നാൽ ശാസ്ത്രീയമായ മരുന്നുപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഔഷധങ്ങൾ മാത്രമേ പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട മരുന്നുകൾക്കു തീർച്ചയായും പാർശ്വഫലങ്ങളും ഉണ്ടാകും.

സത്യത്തിൽ ഭയക്കേണ്ടത് പരീക്ഷണങ്ങൾക്കും ശാസ്ത്രീയ വിശകലനങ്ങൾക്കും വിധേയമാക്കാത്ത മരുന്നുകളെയാണ്. മരുന്നുകളെ ഭയന്നു ചികിത്സ ഒഴിവാക്കാനോ നീട്ടിവയ്ക്കുവാനോ ശ്രമിക്കുമ്പോൾ അവയവങ്ങളെ അൽപാൽപമായി പ്രമേഹം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന നഗ്നയാഥാർഥ്യം ഉൾക്കൊള്ളുക. വാസ്തവത്തിൽ ആ അവസ്ഥയെ ആണു നാം ഭയക്കേണ്ടത്. മരുന്നുകളെയല്ല.

2. പ്രമേഹം ഉണ്ട് എന്നറിയുമ്പോൾ

പ്രമേഹമുണ്ട് എന്നറിയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങളാണു ഞെട്ടൽ, നിഷേധം, ഭയം തുടങ്ങിയവയും ആ പരിശോധനാഫലം തെറ്റായിരിക്കാം എന്ന വെറുതെയെങ്കിലുമുള്ള ഒരു ആഗ്രഹവും. പക്ഷേ, ഈ വികാരങ്ങൾക്കെല്ലാം അടിസ്ഥാനം ഭയം തന്നെയാണ്. പ്രമേഹം പുതുതായി കണ്ടെത്തുന്നവർ ഒരു കാരണവശാലും ഭയക്കരുത്. അത്യാവശ്യം പ്രാരംഭദശയിൽ തന്നെ അതു കണ്ടെത്തുവാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയാണു വേണ്ടത്.

രക്തപരിശോധനയിൽ HbA 1c 6.5% എത്തുമ്പോഴാണു പ്രമേഹം ഉണ്ട് എന്നു തീർച്ചപ്പെടുത്താൻ കഴിയുന്നത്. മനസിന്റെ ശക്തി അൽപം പോലും കൈവിടാതെ കണ്ണ്, വൃക്ക, നാഡീവ്യൂഹങ്ങൾ, കരൾ തുടങ്ങി എല്ലാ അവയവങ്ങളും പരിശോധിച്ച് അനുബന്ധരോഗങ്ങൾ പിടിപെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയണം. തുടർന്ന് വിദഗ്ധ ഡോക്ടർ, ഡോക്ടറോടൊപ്പമുള്ള ഡയറ്റീഷ്യൻ, ഡയബറ്റിസ് നഴ്സ്, ഡയബറ്റിസ് എഡ്യുക്കേറ്റേഴ്സ് തുടങ്ങിയവരുടെ നിർദേശങ്ങൾ സ്വീകരിച്ചു സധൈര്യം ചികിത്സ ആരംഭിക്കുകയാണു വേണ്ടത്.

പ്രമേഹം കണ്ടെത്തുമ്പോൾ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ വളരെ കൂടുതലാണെങ്കിൽ ചികിത്സ തുടങ്ങി അൽപനാളുകൾക്കുശേഷമായിരിക്കാം വ്യായാമമുറകൾ തുടങ്ങേണ്ടത്. രോഗം കണ്ടെത്തിയ ഭയം കാരണം പിറ്റേദിവസം മുതൽ കഠിനമായ വ്യായാമം തുടങ്ങുന്നത് ഒരുപക്ഷേ, ആപത്തായി മാറിയേക്കും. ശാസ്ത്രീയമായ വിജ്ഞാനവും വിദഗ്ധനിർദേശങ്ങളുമാണ് പ്രമേഹനിയന്ത്രണത്തിനു നല്ലത്.

3. പഞ്ചസാര കുറഞ്ഞുപോയാൽ

കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ചികിത്സ സ്വീകരിക്കുന്നവരിൽ 20 ശതമാനം രോഗികൾക്കു മാത്രമേ വിജയകരമായി ചികിത്സിക്കാൻ കഴിയുന്നുള്ളൂ എന്നാണ്. ഇത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. പ്രമേഹം ചികിത്സിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുമോ എന്ന ഭയം മൂലം പല രോഗികളും ഔഷധങ്ങളുടെ യഥാർഥ ഡോസ് സ്വീകരിക്കില്ല. പ്രമേഹത്തിനു ചികിത്സിക്കുന്നവരിലും 80 ശതമാനത്തിലേറെപേർക്കും അനുബന്ധരോഗങ്ങൾ വരുന്നതു ഈ മരുന്നുകുറയ്ക്കൽ മൂലമാണ്.

രോഗിയുടെ പഞ്ചസാരയുടെ നിലവാരം എത്രയാണ് എന്നു തിട്ടപ്പെടുത്താതെ ഔഷധം കൃത്യമായി കുറിക്കാൻ സാധിക്കുകയില്ല. രക്തപരിശോധനകൾ ശാസ്ത്രീയമായി നടത്തി മാത്രമേ ഔഷധങ്ങളുടെ പ്രത്യേകിച്ചും ഇൻസുലിന്റെ അളവു തീരുമാനിക്കാൻ കഴിയൂ. അതു പലരിലും ആഴ്ചയിലൊരിക്കലോ ചിലപ്പോൾ മാസത്തിൽ പല പ്രാവശ്യമോ മാറ്റിക്കൊണ്ടോ ഇരിക്കേണ്ടിവരും. വ്യായാമവും മാനസികനിലയും ഭക്ഷണരീതികളും കാലാവസ്ഥയും ഒക്കെ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്കു കാരണമാകും. ഇതു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോകും എന്ന ഭയം ഉള്ളവർ ഔഷധത്തിന്റെ യഥാർഥ ഡോസിനു പകരം കുറഞ്ഞ അളവ് സ്വീകരിക്കും. ഇതാണ് പ്രമേഹ ചികിത്സയിലെ പ്രധാന പരാജയകാരണം.

തീവ്രചികിത്സയിലൂടെ രക്തത്തിലെ പഞ്ചസാര വളരെ നോർമലായിട്ടു നിലനിറുത്തുവാൻ കഴിയുന്നവർ കൃത്യമായ ഇടവേളകളിൽ ഡയറ്റീഷ്യൻ നിർദേശിക്കുന്ന പ്രകാരം ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര പെട്ടെന്നു താഴ്ന്നു പോകാം. പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോയാൽ അതു ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകാം. ചുരുക്കം ചില വേളകളിൽ മരണം വരെ സംഭവിക്കാം. എന്നാൽ ഹൈപ്പോഗ്ലൈസീമിയയെ പേടിച്ച് മരുന്നു കുറയ്ക്കുകയല്ല ആ അവസ്ഥ ഒഴിവാക്കുവാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ഫലപ്രദമായി പ്രമേഹ ഔഷധങ്ങൾ പ്രയോജനപ്പെടുത്തുവാനും രോഗികൾക്ക് കഴിയണം. അങ്ങനെ ഹൈപ്പോഗ്ലൈസീമിയ എന്ന ഭയം കൂടാതെ നമുക്കു ലക്ഷ്യത്തിലെത്തുവാൻ തക്കവിധത്തിൽ പ്രമേഹം വിജയകരമായി ചികിത്സിക്കണം.

4. യാത്രകളെ ഭയം

പ്രമേഹം നന്നായി ചികിത്സിക്കുന്ന രോഗികൾക്കു യാത്രകൾ പേടിസ്വപ്നമാണ്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള ഒരു നാടാണെങ്കിൽ പോലും പ്രമേഹരോഗികൾക്കു രോഗം വർധിപ്പിക്കുന്ന ഒരു സാഹചര്യമാണു നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലുള്ളത്. സഞ്ചരിക്കുന്ന വേളയിൽ മധുരമില്ലാത്ത ചായ, കാപ്പി, മധുരം ചേർക്കാത്ത പാനീയങ്ങൾ ഇവയൊക്കെ ലഭിക്കാൻ നന്നേ പ്രയാസമാണ്. ഇന്ത്യൻ റയിൽവേ പ്രമേഹരോഗികളുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ച് മധുരമില്ലാത്ത ചായയും കോഫിയും നൽകാൻ തീരുമാനിച്ചത് സ്വാഗതാർഹം തന്നെ.

ബസിലും ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ മധുരമില്ലാത്ത ഭക്ഷണങ്ങൾ ലഭിക്കുവാൻ എത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ കഴിവതും പ്രമേഹപ്രാരംഭാവസ്ഥയിലുള്ളവരും പ്രമേഹരോഗികളും യാത്രാവേളയിൽ ആവശ്യമുള്ളത്രയും ഭക്ഷണം കൂടെ കരുതുന്നതാണു നല്ലത്. നിവൃത്തിയില്ലാതെ മധുരം കഴിക്കേണ്ടതായി വരികയാണെങ്കിൽ അതിനനുസൃതമായി ഇൻസുലിൻ ഡോസ് കൂട്ടി എടുക്കാം. മധുരം മാത്രമല്ല എണ്ണയിൽ വറുത്തവയും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഭക്ഷണപ്രശ്നത്തിനൊപ്പം യാത്രാക്ഷീണവും മരുന്നുകളും ഇൻസുലിനും സമയത്ത് ഉപയോഗിക്കാനുള്ള അസൗകര്യവും ദീർഘയാത്രകളിൽ പ്രമേഹരോഗികൾക്ക് ബുദ്ധിമുട്ടാകാറുണ്ട്. യാത്രയ്ക്കൊരുങ്ങുമ്പോൾ തന്നെ ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹാരം കണ്ടെത്തണം. യാത്രകളെ ഭയക്കാതെ അത്തരം പ്രതിസന്ധികൾ നേരിടുവാനുള്ള ആസുത്രണമാണ് വേണ്ടത്.

5. ഡയാലിസിസ് പേടി

ഏതൊരു പ്രമേഹരോഗിയും ജീവിതത്തിൽ ഏറ്റവുമധികം ഭയക്കുന്നതു വൃക്കരോഗങ്ങളും അതേ തുടർന്നുള്ള ഡയാലിസിസും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ്. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്നു പോകുന്ന ഒരവസ്ഥയാണു വൃക്കരോഗം വരുമ്പോഴുണ്ടാകുക. വൃക്കരോഗത്തിന്റെ ആരംഭത്തിൽ പല രോഗികളും പറയുന്ന വാചകമുണ്ട്. എനിക്ക് എന്തു സംഭവിച്ചാലും ഞാൻ ഒരിക്കലും ഡയാലിസിസിനു വിധേയമാകില്ല സാർ. പക്ഷേ, ഈ തീരുമാനം പലർക്കും മാറ്റിമുറിക്കേണ്ടതായി വരും. പെട്ടെന്നു ശ്വാസംമുട്ടോ, അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ ജീവിതം തുടരാനായി ഡയാലിസിസ് അല്ലാതെ വേറെ മാർഗമൊന്നുമില്ല. ആധുനിക ചികിത്സാവിധികളിൽ വൃക്കരോഗം മൂർച്ഛിക്കാതെ പ്രമേഹം തുടർന്നു ചികിത്സിക്കുവാൻ നിരവധി മാർഗങ്ങളുണ്ട്.

വൃക്കരോഗം വരുമ്പോൾ ചികിത്സ വൃക്കയ്ക്കു മാത്രമാകരുത്. അതു പഞ്ചസാര, കൊഴുപ്പ്, രക്തസമ്മർദം തുടങ്ങി പല ഘടകങ്ങളെയാണു ചികിത്സയ്ക്കു വിധേയമാക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം രക്തസമ്മർദത്തിന്റെയും രക്തത്തിലെ പഞ്ചസാര ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങളുടെ സമയവും തോതുമൊക്കെ ചിലപ്പോൾ മാറ്റിക്കൊണ്ടിരിക്കേണ്ടതായി വരും. അഥവാ ഡയാലിസിസിനു വിധേയമാകേണ്ടി വന്നാൽ പോലും അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ എടുക്കുകയാണി രോഗികൾ ചെയ്യേണ്ടത്. ഭയം ഒന്നിനും ഒരു പ്രതിവിധിയല്ല.

വർഷങ്ങളോളം ചികിത്സ സ്വീകരിച്ചതിലും ഭക്ഷണക്രമീകരണങ്ങൾ നടപ്പാക്കിയതിലും അപാകത സംഭവിച്ചു. അലംഭാവം കാണിച്ചു എന്ന കുറ്റബോധം രോഗിക്കുണ്ടാകാം. എന്നാൽ ഭയം എന്ന വികാരം തുടർചികിത്സയ്ക്ക് ഒരു തടസമായി മാറരുത്. വൃക്കരോഗങ്ങൾ തടയാനും ഫലപ്രദമായി ചികിത്സിക്കാനും രോഗികൾക്കു സ്വാഭാവികജീവിതം നയിക്കുന്നതിനും ചികിത്സാവിധികളുണ്ട്. ശരിയായ മാർഗം തടസം കൂടാതെ സ്വീകരിക്കുക. സന്തോഷമായി ജീവിതം തുടരുക.

6. സംഭോഗ ഭീതി

പ്രമേഹരോഗികൾക്കു ലൈംഗിക ആവേശം കുറയുവാനും അതുപോലെ ലിംഗത്തിന്റെ ഉദ്ധാരണ ശക്തിയിൽ വ്യതിയാനങ്ങൾ വരുവാനും സാധ്യതയുണ്ട്. സംഭോഗവേളയിൽ നനവു കുറയുന്നതു കാരണം പ്രമേഹരോഗികളായ സ്ത്രീകൾക്കു വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ഇത്തരം കാര്യങ്ങൾ വായിച്ചും കേട്ടും അറിവുള്ളതിനാൽ ഈ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികൾക്കും ഇതെല്ലാം ഉണ്ട്. ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന ഭയം പൊതുവെ നിലവിലുണ്ട്. ഈ ഭയം രോഗം ഇല്ലാത്തവരിൽ പോലും ആശങ്കകൾക്കു കാരണമാകുന്നു. ലൈംഗികവേളയിലെ സുഖവും സന്തോഷവും സംതൃപ്തിയും എക്കാലവും നിലനിറുത്തുവാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം കണ്ടുപിടിക്കപ്പെടുന്ന വേളയിൽ തന്നെ ഇത്തരം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നെങ്കിൽ അതു ഡോക്ടറോട് പറയണം.

ചില പുരുഷന്മാരിൽ പ്രമേഹരോഗത്തിന്റെ പ്രാരംഭദശയിൽ തന്നെ ലിംഗത്തിന്റെ അഗ്രത്തിലായി ചൊറിച്ചിലും മുറിപ്പാടുകളും ഉണ്ടായേക്കും. ഇതു ചികിത്സകനെ അറിയിച്ചു വേണ്ടവിധത്തിൽ പരിഹരിക്കണം. പ്രമേഹരോഗം പ്രാരംഭത്തിലെ എട്ടോ പത്തോ വർഷങ്ങളിൽ അസ്വസ്ഥതയോ, അസുഖലക്ഷണങ്ങളോ പ്രകടിപ്പിക്കാതിരിക്കാം. അക്കാരണം കൊണ്ടുതന്നെ രോഗം വളരെ കൂടുതലാണ് എന്നു രക്തപരിശോധനയിലൂടെ തെളിഞ്ഞാലും അജ്ഞത കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ ജോലിത്തിരക്കു കാരണമോ പല ചെറുപ്പക്കാരും ചികിത്സയിൽ ശ്രദ്ധിക്കാറില്ല. സ്വയം രക്തപരിശോധന നടത്തുവാനോ ചികിത്സാസംഘത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പരിശോധനകളും ഔഷധങ്ങളും ഇടവേളകളിൽ പുനർക്രമീകരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും പലരും തയാറാകുന്നില്ല.

ലിംഗത്തിന്റെ ഉദ്ധാരണശക്തി കുറഞ്ഞുവരുന്നതു പ്രമേഹരോഗ ചികിത്സയിൽ പാകപ്പിഴകൾ വരുമ്പോഴാണ്. എന്നാൽ വരാനിരിക്കുന്ന ഒരു ഹൃദ്രോഗത്തിന്റെയോ പക്ഷാഘാതത്തിന്റെയോ മുന്നോടിയായിട്ടും ഇതിനെ കാണാം. ലൈംഗികശേഷി കുറവാണെങ്കിൽ സംഭോഗതാൽപര്യം കുറഞ്ഞുവരികയാണെങ്കിൽ സംഭോഗവേളയിൽ വേദന തോന്നുകയാണെങ്കിൽ തീർച്ചയായും ചികിത്സിക്കണം. പക്ഷേ, പ്രമേഹം ഉണ്ടാക്കുന്ന മറ്റേതൊരു രോഗത്തെയും പോലെ ആ ഒരു അസുഖലക്ഷണത്തിന്റെയോ അവയവത്തിന്റെയോ ചികിത്സ മാത്രമായിരിക്കരുത് സ്വീകരിക്കേണ്ടത്. അടിസ്ഥാനരോഗമായ പ്രമേഹത്തിനു സമഗ്രമായ ചികിത്സ സ്വീകരിക്കുകയാണെങ്കിൽ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. പ്രമേഹരോഗികൾ ശാസ്ത്രത്തിന്റെ ഇന്നത്തെ വളർച്ച ഉൾക്കൊണ്ടു കൊണ്ടു ഭയാശങ്കകൾ ഒന്നും കൂടാതെ തന്നെ ലൈംഗികവേഴ്ച ആസ്വദിക്കുകയാണു വേണ്ടത്. സംതൃപ്ത ലൈംഗികബന്ധങ്ങൾ ഹൃദയാരോഗ്യത്തിനും മനസിന്റെയും ശരീരത്തിന്റെയും ഊർജം നിലനിറുത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

7. വിവാഹം ചെയ്യാൻ പേടി

ഇതു രണ്ടർഥത്തിൽ കാണാം. യുവാക്കളിൽ ഇപ്പോൾ പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. വിവാഹപ്രായമെത്തുമ്പോൾ രോഗം വിവാഹത്തിനു തടസമാകാൻ സാധ്യതയുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഇത് ഒരുപോലെ ബാധകമാണ്. എന്നാൽ പ്രമേഹരോഗത്തെക്കുറിച്ചും പ്രമേഹത്തിന്റെ ശരിയായ ചികിത്സാവിധികളെക്കുറിച്ചും അറിവുള്ള പെൺകുട്ടികളും ആൺകുട്ടികളും പ്രമേഹരോഗികളാണെങ്കിൽ കൂടിയും ശരിയായ ചികിത്സ സ്വീകരിക്കുന്നവരാണ്. എങ്കിൽ വിവാഹം കഴിക്കുന്നതിന് അൽപവും വൈമുഖ്യം വേണ്ട.

ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കിൽ ചികിത്സയുടെ വിജയം നിർണയിക്കപ്പെടുന്നത് അത് എങ്ങനെ ഏതു വിധത്തിൽ സ്വീകരിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണ്. ഇൻസുലിൻ പമ്പുകൾ ഉപയോഗിക്കുന്നവർ, ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം ഇൻജക്ഷൻ എടുക്കുന്നവർ, നിരവധി പ്രാവശ്യം ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു രക്തപരിശോധന നടത്തുന്നവർ ഇവരെല്ലാം തന്നെ ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കിൽ കൂടിയും പ്രമേഹം വളരെ നന്നായി ചികിത്സിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരിൽ മറ്റു രോഗങ്ങൾ വന്നെത്തും എന്ന ഭയാശങ്കകൾ ആവശ്യമില്ല. എന്നാൽ വിവാഹത്തെ പേടി എന്ന വികാരം വിശാലമായി വിശകലനം ചെയ്യുകയാണെങ്കിൽ ഏതൊരു പ്രമേഹരോഗിക്കും ബാധകമാണെന്നു കാണാം. വിവാഹ സൽക്കാരങ്ങളിൽ പങ്കെടുക്കുന്ന കാര്യമാണത്. പ്രമേഹരോഗികൾക്ക് അതിൽ പൊതുവേ ഭയമുണ്ട്. നന്നായി പ്രമേഹം ചികിത്സിച്ച് അനുവദനീയമായ അളവുകളിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും രക്തസമ്മർദവും നിലനിറുത്തുവാൻ കഴിയുന്നവർക്കാണ് വിവാഹങ്ങളിൽ പങ്കെടുക്കുവാൻ കൂടുതൽ ഭയം. വിവാഹങ്ങളിൽ പങ്കെടുക്കേണ്ടി വന്നാൽ ഭക്ഷണം കഴിക്കാതെ അവിടെ നിന്നും രക്ഷപ്പെടുവാൻ കഴിയുകയില്ല. മലയാളിയുടെ സ്വതസിദ്ധമായ ആതിഥേയ മര്യാദ പ്രമേഹരോഗികൾക്കെല്ലാം ഒരു പേടിസ്വപ്നമാണ്. വീടുകൾ സന്ദർശിച്ചാലും ആഘോഷവേളകളാണെങ്കിലും നിർബന്ധപൂർവം ഭക്ഷണം അടിച്ചേൽപിക്കുവാനുള്ള ഒരു സ്വഭാവം മലയാളികൾക്കിടയിലുണ്ട്.

പരസ്യമായി തന്നെ താനൊരു പ്രമേഹരോഗിയാണ് എന്നും ചിട്ടയായ ഒരു ഭക്ഷണക്രമം സ്വീകരിക്കുന്ന ആളാണ് താനെന്നും രോഗികൾക്കും രോഗം വരാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉറക്കെ പറയാൻ കഴിയണം. അൽപം വാശിയോടെ തന്നെ അതു പ്രാവർത്തികമാക്കണം. അല്ലാത്തപക്ഷം ഇന്ന് ഒരു ദിവസത്തേക്ക് മാത്രമല്ലേ ഒരു നേരത്തേക്കു മാത്രമല്ലേ ഇത്, ഇന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു പലയാവർത്തി കേട്ടു മടുത്ത അഭ്യർഥനകൾ മാനിച്ച് ആഴ്ചയിൽ 3—4 പ്രാവശ്യം മധുരവും കൊഴുപ്പും ഉള്ളിലേക്കു കടത്തിവിടാൻ നമ്മൾ പ്രേരിതമാകുന്നു. ആഘോഷവേളകളിൽ മതിമറന്ന് അസുഖത്തെയും മറന്നുകളയരുത്. എല്ലാമാകാം. അമിതമാകരുത്. ഭയപ്പാടില്ലാതെ സന്തോഷപൂർവം വിവാഹങ്ങളിൽ പങ്കെടുക്കേണ്ടി വന്നാൽ അതാകാം. നിയന്ത്രണങ്ങൾ മറക്കരുതെന്നു മാത്രം.

8. പരിശോധനകളെ പേടി

ബഹുഭൂരിപക്ഷം പ്രമേഹരോഗികൾക്കും പരിശോധനകളെ ഭയമാണ്. വേദനകൊണ്ടോ, സമയക്കുറവുകൊണ്ടോ, ചെലവേറിയതുകൊണ്ടോ ഒന്നുമല്ല. പരിശോധനാഫലങ്ങളെയാണു ഭയം. പഞ്ചസാര കൂടിപ്പോകുമോ, കൊളസ്ട്രോൾ കൂടുതലാണോ, ഔഷധങ്ങൾ നിറുത്തിയതു കാരണം ബിപി കൂടുതലായിരിക്കുമോ. വൃക്കയിൽ അസുഖം തുടങ്ങി കാണുമോ തുടങ്ങി 100 കണക്കിനു പരിശോധനകൾക്ക് പതിനായിരക്കണക്കിനു ഭയങ്ങളാണ്. ഭയം പാടില്ല എന്നല്ല, ഭയം എന്ന വികാരം ഒന്നിനും പരിഹാരമല്ല.

ഇനി മറ്റൊരു കൂട്ടരുണ്ട്. നന്നായി ചികിത്സിച്ചു ഭക്ഷണത്തിലൂടെയും ഔഷധത്തിലൂടെയും വ്യായാമത്തിലൂടെയും എല്ലാ അളവുകോലുകളും അനുവദനീയമാണ് എന്ന് ഉറപ്പുവരുത്താൻ കൂടെക്കൂടെ ആഗ്രഹിക്കുന്നവർ. ഇക്കൂട്ടർ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ എല്ലാ പരിശോധനകളും നടത്തി അതു പ്രമേഹ ചികിത്സാസംഘം നിർദേശിച്ച് അളവുകോലുകൾക്കുള്ളിലാണ് എന്ന് ഉറപ്പുവരുത്തുന്നു. ഇക്കൂട്ടർക്ക് പരിശോധനകളെ തെല്ലും ഭയമില്ല. ഓരോ പരിശോധനകളും ഇവർക്കു സമ്മാനിക്കുന്നത് ആശ്വാസവും സംതൃപ്തിയുമാണ്. വാസ്തവത്തിൽ എല്ലാ പ്രമേഹരോഗികളും പ്രമേഹസംബന്ധമായ പരിശോധനാവിധികളെ ഈ വികാരത്തോടു കൂടിയാണ് സമീപിക്കേണ്ടത്. പരിശോധനകളെ ഭയന്നു ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാതിരിക്കുകയും ആശുപത്രിയിൽ ഡോക്ടറെ കൃത്യമായ ഇടവേളകളിൽ കാണാതിരിക്കുകയും ചെയ്യുന്നതു ആത്മഹത്യാപരമാണ്. കഴിഞ്ഞ മാസം മകന്റെ കല്യാണമായിരുന്നു. അതുകൊണ്ട് എല്ലാം കൂടുതലായിരിക്കും. മൂന്നുമാസം കഴിഞ്ഞു പരിശോധിക്കാം എന്ന ഒരു തീരുമാനം അബദ്ധമാണ്. ആഘോഷവേളകളിൽ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും മറ്റും കൂടുതലാണെങ്കിൽ അതു പരിശോധിച്ച് അപ്പോൾ തന്നെ നോർമലാക്കി ചികിത്സ തുടരുകയാണു വേണ്ടത്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ അതു കൂടിതന്നെ നിൽക്കുമ്പോൾ ഗുരുതര പാർശ്വഫലങ്ങൾ മറ്റ് അവയവങ്ങൾക്കു പതിയെ പതിയെ സംഭവിച്ചുകൊണ്ടിരിക്കും. പരിശോധനകളെ ഭയക്കാതെ അവ നമ്മുടെ ആരോഗ്യവും ആയുസും ജീവൻ നീട്ടിത്തരുന്ന ഉപാധികളായി കണ്ടു രണ്ടു കൈയും നീട്ടി ആശ്ലേഷിക്കുകയാണു വേണ്ടത്.

9. കുത്തിവയ്പുകളെ ഭയം

ഇൻസുലിൻ ഇൻജക്ഷനുകളെ ഭയക്കുന്ന രോഗികളുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പുവരെ ബഹുഭൂരിപക്ഷവും കുത്തിവയ്പുകളെ പേടിച്ചിരുന്നവരായിരുന്നു. പക്ഷേ, ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. ഇൻസുലിൻ ഇൻജക്ഷനുകൾ പ്രമേഹചികിത്സയിൽ ഏറ്റവും സുരക്ഷിതമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും പഴക്കം ചെന്ന ഫലപ്രദമായ പ്രമേഹചികിത്സാരീതിയും ഇൻസുലിൻ ഇൻജക്ഷനുകളാണ്. ഇവ കണ്ടുപിടിച്ചിട്ടു 93 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വേദനയുണ്ടാകാം എന്നതാകാം കുത്തിവയ്പുകളെ രോഗികൾ ഭയക്കുന്നത്. എന്നാൽ ഇപ്പോൾ ഈ ഭയം അസ്ഥാനത്താണ്. കഴിഞ്ഞ 6—7 വർഷങ്ങളായി സൂചികൾ വളരെ നേർത്തതായി മാറിയിട്ടുണ്ട്. അതുകൊണ്ടു കുത്തിവയ്പ് 100 ശതമാനവും വേദനയില്ലാത്ത ഒരു അനുഭവമാണ്. സൂചി കാണുമ്പോൾ തന്നെ മനസിൽ ഭയമുള്ള രോഗികളുണ്ട്. അത്തരക്കാരെയും കൂടി പരിഗണിച്ചുകൊണ്ട് ഇപ്പോൾ വളരെ വളരെ നേർത്ത നാനോ നീഡിൽ പോലെയുള്ള ഇൻസുലിൻ ഇൻജക്ഷനായിട്ടുള്ള സൂചികൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഇൻസുലിൻ ഇൻജക്ഷൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതു നിറുത്തുവാൻ കഴിയാതെ വരുമോ, ഇത് പലയാവർത്തി എടുക്കേണ്ടി വരാം, എന്നൊക്കെ കുത്തിവയ്പുമായി ബന്ധപ്പെട്ട മറ്റു ചില ഭയങ്ങളാണ്. ഇതും അസ്ഥാനത്താണ്. പ്രമേഹം കണ്ടെത്തുന്ന വേളയിലാണു ഇൻജക്ഷനുകൾ തുടങ്ങുന്നതെങ്കിൽ അതു നിറുത്തുവാൻ കഴിയും. ഗുളികകൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ പ്രമേഹം വളരെ ഗുരുതരമാകുന്നതിനു മുമ്പുതന്നെയാണ് ഇൻജക്ഷനുകൾ തുടങ്ങുന്നത്. എങ്കിലും തീർച്ചയായിട്ടും ഇൻസുലിൻ ഇൻജക്ഷൻ നമുക്കു നിറുത്തുവാൻ കഴിയും. ഇനി ഒരു വേള രോഗം വളരെ മൂർച്ഛിച്ച ശേഷമാണു ഇൻജക്ഷനുകൾ തുടങ്ങുന്നത് എങ്കിൽ നമുക്കതു നിറുത്തുവാൻ കഴിയില്ല. പക്ഷേ, ഇവിടെ ഭയത്തിന്റെ ആവശ്യമില്ല. ആ കുത്തിവയ്പിലൂടെ ജീവിതം കൂടുതൽ സജീവവും സുഖവും സന്തോഷവും ഊർജവും നിറഞ്ഞതാകുന്നു.

ഇൻസുലിൻ ഇൻജക്ഷനുകൾ എടുക്കുന്ന രോഗികൾ സ്വയം രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു തിട്ടപ്പെടുത്താൻ കൂടി പഠിച്ചു കഴിഞ്ഞാൽ, ഇൻജക്ഷനുകൾ എടുക്കേണ്ട രീതികൾ മനപാഠമാക്കാൻ കഴിഞ്ഞാൽ ഇൻജക്ഷനുകളെ തെല്ലും പിന്നെ ഭയക്കേണ്ടതില്ല.

10. മുറിവുകളുടെ ഭയം

സാധാരണക്കാരന് അന്നും ഇന്നും പ്രമേഹമെന്നാൽ ഉണങ്ങാത്ത മുറിവുകളാണ്. രക്തത്തിൽ പഞ്ചസാര ക്രമത്തിലും അധികമാണ് എങ്കിൽ ചെറിയ മുറിവ് പോലും പഴുക്കുവാനും പടരുവാനും അതു കാൽപാദങ്ങളും ഒരുപക്ഷേ കാൽ തന്നെ മുറിച്ചുമാറ്റുന്നതിനും കാരണമായി മാറിയേക്കും. പ്രമേഹത്തിന്റെ ഈ ഭീകരാവസ്ഥ കൊച്ചുകുഞ്ഞുങ്ങൾക്കു പോലും അറിയാവുന്ന ഒന്നാണ്. നമ്മുടെ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ പേർക്കാണു പ്രമേഹം ശരിയായ വിധത്തിൽ ചികിത്സിക്കാത്തതു കാരണം കാൽ മുറിച്ചുമാറ്റേണ്ടി വന്നിട്ടുള്ളത്. അപ്പോൾ തീർച്ചയായും ഈയൊരു “ഭയം അടിസ്ഥാനരഹിതമല്ല. തക്കതായ കാരണവുമുണ്ട്. ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ എല്ലാ പ്രമേഹരോഗികൾക്കും മുറിവുകളുണ്ടാകുമ്പോൾ അത് ഉണങ്ങാത്ത അവസ്ഥ വരുന്നില്ല. എത്ര ചെറിയ മുറിവാണെങ്കിൽ പോലും അതിനെ ഗുരുതരമായി കണ്ട് ഉടനെ തന്നെ ചികിത്സിക്കുക.

ഇൻസുലിൻ ഇൻജക്ഷനുകൾ എടുക്കുന്നവരാണെങ്കിൽ മുറിവിൽ അണുബാധ ഉണ്ടാകുമ്പോൾ പഞ്ചസാര കൂടുന്ന വേളയിൽ ഇൻസുലിൻ ഇൻജക്ഷന്റെ അളവു കൂട്ടിയാൽ മതിയാകും. പലപ്പോഴും സംഭവിക്കുന്നതു മുറിവുകൾ വിദഗ്ധമായി ചികിത്സിക്കപ്പെടുന്നു: എന്നാൽ നിർഭാഗ്യവശാൽ രക്തത്തിലെ പഞ്ചസാര 24 മണിക്കൂറും വിദഗ്ധമായി പഴുപ്പു പടരാത്ത വിധത്തിൽ നോർമലായി നിലനിറുത്തുവാൻ രോഗികൾക്കു സാധിക്കാതെ വരുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് ഒരുകാൽ നഷ്ടപ്പെട്ടവർക്ക് അൽപ വർഷങ്ങൾ കഴിയുമ്പോൾ മറ്റേ കാലിലും വ്രണമുണ്ടാകുന്നതും അതു പഴുക്കുവാൻ ഇടയാകുന്നതും.

പ്രമേഹരോഗികളുടെ അനാവശ്യമായ ഭയാശങ്കകൾക്കു കാരണം വാസ്തവത്തിൽ രോഗചികിത്സയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ കൂടുന്ന രോഗമാണെങ്കിലും നിരവധി സങ്കീർണതകൾ ഒപ്പമുള്ള ഒരു അവസ്ഥയാണ്. അവയെക്കുറിച്ചെല്ലാം സാമാന്യമായ ജ്ഞാനം രോഗികൾക്കു വേണം. പ്രമേഹം ഏതെങ്കിലും ഒരു അവയവത്തിൽ അനുബന്ധരോഗം വരുത്തിത്തീർക്കുമ്പോൾ ആ രോഗം മാത്രം ചികിത്സിക്കാതെ എല്ലാ അവയവങ്ങൾക്കും ഒരുപോലെ സംരക്ഷണം കിട്ടുന്ന വിധത്തിൽ അടിസ്ഥാനരോഗമായ പ്രമേഹത്തെ സമഗ്രമായി ചികിത്സിക്കുകയാണു വേണ്ടത്. അശാസ്ത്രീയ ചികിത്സാമാർഗങ്ങളും മരുന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ചികിത്സാവിധികളും സ്വീകരിക്കുന്ന രോഗികൾ തീർച്ചയായും പ്രമേഹത്തെ ഭയക്കണം. അങ്ങനെയല്ലാത്ത വിവേകമതികളായ, ശരിയായ ചികിത്സ ചെയ്യുന്ന രോഗികൾ പ്രമേഹത്തെ തെല്ലും ഭയക്കേണ്ടതില്ല.

കൊതുകും രോഗങ്ങളും

കൊതുകു കടിയേൽക്കാത്തവർ ചുരുങ്ങും. മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കളെ കൊതുകിന്റെ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ കണ്ടെത്താം.

കൊതുകുകൾ വെള്ളത്തിലാണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്തു കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു. വിവിധയിനം കൊതുകുകൾ വ്യത്യസ്ത സ്വഭാവക്കാരാണ്— മുട്ടയിടുന്നയിടത്തിന്റെ പ്രത്യേകതകളിലും മനുഷ്യരെ കടിക്കുന്നതിലും മറ്റും. പെൺകൊതുകുകൾ മാത്രമേ മനുഷ്യരെ കടിക്കൂ.

പലതരം കൊതുകുകൾ

നമ്മുടെ നാട്ടിൽ രോഗാണുവാഹകരായ നാലിനം കൊതുകുകൾ ഉണ്ട്: ക്യൂലക്സ്, എയ്ഡിസ്, അനോഫിലസ്, മാൻസോണി എന്നിവ. ക്യൂലക്സ് ആണ് ഏറ്റവും കൂടുതൽ. ഇവ അഴുക്കുവെള്ളത്തിലാണ് പെരുകുന്നത്. മലിനജലം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം അവയ്ക്കു പെരുകാനുള്ള വേദിയൊരുക്കുന്നു. രാത്രികാലങ്ങളിൽ വീട്ടിൽ കടന്നാണ് ഇവ മനുഷ്യരെ കടിക്കുന്നത്.

ഈഡിസ് എന്ന ഇനം കറുത്ത ശരീരത്തിൽ വലിയ വരകളുള്ള ഒരുതരം കൊതുകാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈ കൊതുകുകൾ പകൽസമയം പറന്നു നടന്ന് വീടിനു പുറത്തുവച്ചു മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്. മഴ വെള്ളം കെട്ടിനിൽക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ഫ്ളവർവേസുകൾ തുടങ്ങി പൂച്ചട്ടികളിൽ വരെ അവ പെരുകുന്നു.

മലിനജലത്തിലും ശുദ്ധജലത്തിലും ഒരുപോലെ മുട്ടയിട്ടു വളരുന്ന അനോഫിലസ് കൊതുകുകൾ രാത്രി സമയം പറന്നു നടന്നു വീട്ടിനുള്ളിലും പുറത്തും മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്.

മാൻസോണി ആണ് ഏറ്റവും കൂടുതൽ വലിപ്പമുള്ളവ. കേരളത്തിൽ വളരെ സാധാരണയായി കാണപ്പെടുന്നു. പ്രത്യേകിച്ചും തൊണ്ടു ചീകാനിടുന്ന കുളങ്ങളിൽ ഇവ സമൃദ്ധമായി പെരുകുന്നു. ചില പ്രത്യേകതരം ജലസസ്യങ്ങൾ ഈ കൊതുകിന്റെ വളർച്ചയെ സഹായിക്കുന്നു.

കൊതുകിനെ നിയന്ത്രിക്കാം

മന്ത്, ചിക്കുൻഗുനിയ എന്നീ രോഗങ്ങളെല്ലാം തന്നെ കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽ നിന്നു മറ്റുള്ളവരിലേക്കു നേരിട്ടു പകരുന്നില്ല. അതിനാൽ കൊതുകുകളെ നിയന്ത്രണാധീനമാക്കാൻ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടി രോഗകാരികളായ കൊതുകുകളെ നിയന്ത്രിക്കുകയെന്നതാണ്.

അതിനുള്ള മാർഗനിർദേശങ്ങൾ:

 1. കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീൻ പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം (ഫോഗിങ്). ഇതു സർക്കാർ തലത്തിൽ വ്യാപകമായി ചെയ്യാവുന്നതാണ്.
 2. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം.
 3. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ (ഉദാ: തൊണ്ടു ചീയ്ക്കാനും മറ്റും ഉപയോഗിക്കുന്നവ) കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. മണ്ണെണ്ണ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നു കൊതുകിന്റെ ലാർവയ്ക്കും പ്യൂപ്പയ്ക്കും അന്തരീക്ഷവായുമായുള്ള സമ്പർക്കം തടഞ്ഞ് അവയെ നശിപ്പിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇത് ആവർത്തിക്കേണ്ടി വരും.
 4. കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബൂസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാർഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാൻസോണി കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
 5. കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.
 6. വീടിനു പുറത്തു കിടന്നുറങ്ങരുത്.
 7. കാലിത്തൊഴുത്തും ചാണകക്കുഴികളും വീട്ടിൽ നിന്നും തെല്ലകലെ സ്ഥാപിക്കുക.
 8. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.

കൊതുകും ആസ്മയും

കൊതുകുകളെ തുരത്താൻ എടുക്കുന്ന പല മുൻകരുതലുകളും ആസ്മ അലർജി രോഗികൾക്കു രോഗം കടുക്കാനിടയാക്കുന്നു. പരിസരങ്ങളിലെ ചപ്പുചവറുകൾ കൂട്ടി പുകയിടുക, സാമ്പ്രാണി പുകയ്ക്കുക, പ്രത്യേക കീടനാശിനികളുപയോഗിച്ചു നടത്തുന്ന ഫോഗിങ്, കിടപ്പറയിൽ കത്തിക്കുന്ന കൊതുകുതിരി, ആൾഔട്ട്, ഗുഡ്നൈറ്റ് ഇവയെല്ലാം രോഗം നിയന്ത്രണാതീതമാക്കും.

മുറിയിൽ രാസവസ്തുക്കൾ പുകയ്ക്കുന്നതിനു പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റുപയോഗിക്കുക എന്നിവ മാത്രമാണ് ആസ്മ അലർജി രോഗികൾക്കു സുരക്ഷിതം.

കൊതുകു പരത്തും രോഗങ്ങൾ

കൊതുകുകൾ വിവിധരോഗങ്ങൾ പരത്തുന്നു. ക്യൂലക്സ് കൊതുകാണു മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ എന്നീ രോഗങ്ങൾ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ)യുടെ രോഗവാഹി. മാൻസോണി എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്.

വെപ്പുപല്ലുകളോട് ഇനി പറയാം ‘ഗുഡ് ബൈ

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിലെ പല്ലു കൊഴിച്ചില്‍ അനിവാര്യമായ ഒരു ജീവിത സത്യമായി കണക്കാക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, പല്ലുകൊഴിച്ചിലിന്റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയിലൂടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍, ദന്തപരിപാലനത്തിലെ പ്രധാനഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്. 
ഏതെങ്കിലും കാരണങ്ങളാല്‍ പല്ലുകള്‍ നഷ്ടമാവുന്ന പക്ഷം ചവയ്ക്കല്‍ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുറേക്കഴിയുമ്പോള്‍, നഷ്ടപ്പെട്ട പല്ലുകള്‍ മൂലം താടിയെല്ലിന്റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹാരക്കുറവു മൂലം വേഗത്തില്‍ വാര്‍ദ്ധക്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാല്‍, പലവിധ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൊഴിഞ്ഞ പല്ലിന് പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചു പിടിപ്പിക്കണം.

കൊഴിഞ്ഞ പല്ലിന് പകരം പുതിയ പല്ല്
——————————————————-
നഷ്ടപ്പെട്ട പല്ല് രണ്ടു വിധത്തില്‍ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പു പല്ലുകള്‍ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക് സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകള്‍ പൂര്‍ണമായതോ ഭാഗികമായതോ ആകാം. പല്ലുകള്‍ നഷ്ടപ്പെട്ട അനേകായിരം പേര്‍ക്ക് വെപ്പുപല്ലുകള്‍ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിന് ഏക പോംവഴി.

വെപ്പുപല്ലുകളുടെ ന്യൂനതകള്‍
—————————————
ന്യൂതനസങ്കേതികതയുടെ സഹായത്താല്‍ സമീപകാലത്ത് വെപ്പുപല്ലുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗികള്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായി തീര്‍ന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളില്‍ പലരും തൃപ്തരല്ലാത്തതിനു ചില കാരണങ്ങള്‍ താഴെപ്പറയുന്നു.

. ചവയ്ക്കാന്‍ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാര്‍ത്ഥ പല്ലുകള്‍ നല്‍കുന്ന സൌകര്യത്തിന്റെ പകുതിയില്‍ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകള്‍ സഹായകമാകൂ). രുചിയും, ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു. 
. ദുഷിച്ച ശ്വാസം
. അസുഖകരമായ ശബ്ദങ്ങള്‍- ഉപയോക്താവിന് അലോസരമുണ്ടാക്കും വിധമുള്ള ശബ്ദങ്ങള്‍ക്ക് വെപ്പുപല്ലുകള്‍ കാരണമാകും. 
. ചവയ്ക്കുന്നതിനുള്ള പ്രയാ‍സം മൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു… അതിന്റെ ഫലമായി ആരോഗ്യവും ആയുസ്സും കുറയുന്നു. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകള്‍ ഉപയോക്താവിന്റെ ദൈനംദിന പ്രവര്‍ത്തികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും അവര്‍ക്ക് തടസ്സം അനുഭവപ്പെടുന്നു. വ്യക്തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകള്‍ ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പശകള്‍ പലപ്പോഴും ഉപകാരത്തെക്കാള്‍ ദോഷമാണ് ഉളവാക്കുന്നത്. 
. താടിയെല്ലുകള്‍ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകള്‍ ചേരാതെ വരുന്നതു തടയാന്‍ മാര്‍ഗമില്ല. തല്‍ഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (Facial collapse) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടര്‍ന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു. 
. ഫിക്സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകള്‍ക്കുള്ള ഏക മേന്മ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാല്‍ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിര്‍മ്മിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകള്‍ക്കുപോലും ഫിക് സ് ചെയ്ത ദന്തങ്ങള്‍ നല്‍കുന്ന സുഖവും സൌകര്യവും നല്‍കാനാവില്ല.

ഫിക്സ് ചെയ്ത ദന്തങ്ങളുടെ മേന്‍മകള്‍
————————————————-
. ഉപയോഗം കൊണ്ടും, സൌന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു.
. സ്വാഭാവിക ദന്തങ്ങള്‍ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. 
. കൃത്രിമ ദന്തം ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്റല്‍ ഇംപ്ലാന്റുകള്‍ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ് സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.
. മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ് പ്പുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു. 
. ആരോഗ്യവും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.
ക്രൌണ്‍, ബ്രിഡ് ജസ്, ഡെന്റല്‍ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ചികിത്സകളുടെ ശരിയായ രീതിയിലുള്ള ദന്തചികിത്സയുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹരിക്കാന്‍ സഹായകരമാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച് പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയം കൊണ്ട് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും.

(ഡോ. പ്രശാന്ത് പിള്ള)
Oro-Maxillofacial Surgeon & Implantologist
http://smilecentre.in    എറണാകുളം

തലച്ചോറിന് വേണം മൈൻഡ് ഡയറ്റ്

ശരീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിങ് നടത്താൻ നമുക്ക് ഒരു മടിയുമില്ല. എന്നാൽ ശരീരത്തിനു മാത്രമല്ല, തലച്ചോറിനും വേണം ഡയറ്റിങ് എന്നാണ് ആധുനിക വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്. മൈൻഡ് ‍ഡയറ്റ് എന്ന പ്രത്യേക തരം ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ ബുദ്ധിക്കും ചിന്താശേഷിക്കും ചെറുപ്പം നിലനിർത്താൻ കഴിയുമത്രേ. വാർധക്യത്തിലും മൈൻഡ് ‍ഡയറ്റ് പിന്തുടർന്നവരുടെ ബുദ്ധി യുവാക്കളുടേതുപോലെ സൂക്ഷ്മവും ഏകാഗ്രവുമായി തുടരുന്നുവെന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.

എന്താണ് മൈൻഡ് ഡയറ്റ്

തലച്ചോറിന്റെ കാര്യക്ഷമത വർധിപ്പിക്കുന്ന പ്രത്യേകതരം ഭക്ഷണരീതിയാണ് മൈൻഡ് ഡയറ്റ്. കൊഴുപ്പേറിയ മാംസാഹാരം, വെണ്ണ, പേസ്ട്രി പോലുള്ള അതിമധുര ഭക്ഷണങ്ങൾ, അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ പൂർണമായും ഒഴിവാക്കിയിട്ടുള്ളതാണ് ഈ ഭക്ഷണക്രമം. ദിവസത്തിൽ ഒരു നേരം ധാന്യഭക്ഷണം, പച്ചക്കറികൾ പാതി വേവിച്ചത് രണ്ടു നേരം, ഇലക്കറികൾ ഒരു നേരം, ഒരു ഗ്ലാസ് വൈൻ, കശുവണ്ടി, തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആഴ്ചയിൽ ഒരു നേരം വളരെ കുറഞ്ഞ അളവിൽ മാംസാഹാരം കഴിക്കാം. ആഴ്ചയിൽ രണ്ടുവട്ടം മൽസ്യവും. മധുരപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം. കൃത്രിമ മധുരങ്ങൾ പൂർണമായും ഒഴിവാക്കാം. സ്ട്രോബെറി ധാരാളമായി കഴിക്കുന്നതു ശീലമാക്കാം. നിറമുള്ള പഴങ്ങളും പച്ചക്കറികളും പച്ചയ്ക്കു കഴിക്കുന്നതും നല്ലതു തന്നെ.

എന്തിനാണ് മൈൻഡ് ഡയറ്റ്

മറവിരോഗം പോലെ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മൈൻഡ് ഡയറ്റ് സഹായിക്കുന്നു. ഇതുമൂലം ഹൃദയസംബന്ധമായ രോഗങ്ങൾ, ഹൈപ്പർ ടെൻഷൻ, പക്ഷാഘാതം, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയും തടയാൻ കഴിയുന്നു. യുവാക്കളുടേതു പോലെ ചിന്താഗതികളിൽ ചെറുപ്പം നിലനിർത്താനും കഴിയും.

പ്രമേഹവും കൊളസ്ട്രോളും തമ്മിൽ

പ്രായാതിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലീരോഗമായ പ്രമേഹത്തിന്റെ മാരകശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം. 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നതു കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാവുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. ഇതിൽനിന്നുതന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ചില സാധാരണ സംശയങ്ങളും ഉത്തരവുമാണ് ഈ ഫീച്ചർ.

പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധമെന്ത്?

ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. നല്ല (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കും. ചീത്ത (എച്ച്ഡിഎൽ) കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിരക്ക് ഉയർത്തുകയും ചെയ്യും. കൂടാതെ പ്രമേഹത്തിൽ അധികമുണ്ടാവുന്ന ഗ്ലൂക്കോസ് എൽഡിഎൽ കൊളസ്ട്രോളുമായി ചേർന്ന് (ഗ്ലൈകോസിലേറ്റ് ) കരളിൽ അതു നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് തടസ്സമാവുന്നു.

എന്താണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ?

പ്രമേഹരോഗികളിലെ നല്ല കൊളസ്ട്രോൾ കുറവും ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലും ആയിരിക്കുമെന്നു പറഞ്ഞല്ലോ? അതായത് പ്രമേഹമുള്ളവരിലെ ലിപിഡ് പ്രൊഫൈൽ തെറ്റായ ദിശയിലാണ് പോകുന്നത്. ഈ പ്രതിഭാസത്തെയാണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ എന്നു പറയുന്നത്. അകാലത്തിൽ ഹൃദയധമനീരോഗം വരുന്നവരിലും ഈ ലിപിഡ് ക്രമക്കേട് സംഭവിച്ചിട്ടുള്ളതായി കാണാം.

പഠനങ്ങൾ പറയുന്നതു ടൈപ്പ് 2 പ്രമേഹത്തിനു മുന്നോടിയായുള്ള ഇൻസുലിൻ പ്രതിരോധവും ഡയബറ്റിക് ഡിസ്ലിപിഡിമിയയും അതിരോസ്ക്ലീറോസിസും രക്തക്കുഴലുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഹൃദ്രോഗസാധ്യത കൂടുതലോ?

ആണെന്നു പറയേണ്ടിവരും. പ്രമേഹരോഗികളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സിജൻ ഫ്രീ റാഡിക്കലുകൾ കൊളസ്ട്രോളിനെ ഓക്സീകരിച്ച് രക്തക്കുഴലിന്റെ ഭിത്തികളിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും തന്മൂലം ഹൃദ്രോഗസാധ്യതയും വർധിപ്പിക്കുന്നു. പ്രമേഹവും കൊളസ്ട്രോളിന്റെ ആധിക്യവും ഉള്ളവരിൽ രക്താതിസമ്മർദവും അമിത വണ്ണവും കൂടുതലായി കാണപ്പെടുന്നതു കൊണ്ടു വീണ്ടും ഹൃദ്രോഗസാധ്യത പല മടങ്ങായി വർധിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ പ്രമേഹസൂചനയാകാമെന്നു പറയുന്നതിൽ വാസ്തവമുണ്ടോ?

ഇതിൽ വാസ്തവമുണ്ട്. ടൈപ്പ് 2 ഇൻസുലിൻ പ്രതിരോധമുള്ളവരിൽ പ്രമേഹം പൂർണമായി പ്രകടമാകുന്നതിനു മുമ്പു തന്നെ കൊളസ്ട്രോൾ നിരക്ക് ഉയർന്നു കാണാറുണ്ട്. അതിനാൽ എൽഡിഎൽ നിരക്ക് ഉയർന്നു തുടങ്ങുമ്പോഴേ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു തുടങ്ങണം.

പ്രത്യേക വ്യായാമ—ഭക്ഷണക്രമീകരണം ഈ ഘട്ടത്തിൽ തുടങ്ങിയാൽ, ആസന്നമായേക്കാവുന്ന ഹൃദ്രോഗത്തെ പ്രതിരോധിക്കാം. പ്രത്യേകിച്ചും പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളവരിൽ.

പ്രമേഹനിയന്ത്രണം കൊളസ്ട്രോൾ കുറയ്ക്കുമോ?

ടൈപ്പ് 1 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ ഗണ്യമായ വ്യത്യാസം വരുത്തും. ടൈപ്പ് 1 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചാൽ പ്രമേഹമില്ലാത്തവരുടേതിനു സമാനമായ സാധാരണ നിരക്കിലേക്കു കൊളസ്ട്രോൾ മാറും. ടൈപ്പ് 1 പ്രമേഹം കൃത്യമായി നിയന്ത്രിക്കാഞ്ഞാൽ രക്തത്തിലെ നല്ല കൊളസ്ട്രോൾ താഴും. ട്രൈഗ്ലിസറൈഡുകളുടെ നിരക്കു വർധിക്കും.

ടൈപ്പ് 2 പ്രമേഹക്കാരിലും പ്രമേഹനിയന്ത്രണം കൊണ്ട് എച്ച്ഡിഎൽ കൂടുകയും ട്രൈഗ്ലിസറൈഡ് നിരക്ക് കുറയുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇവരുടെ രക്തധമനികളിലുണ്ടാകുന്ന പ്ലാക്കുകൾ കൊഴുപ്പു കൂടിയവയും നാരംശം കുറഞ്ഞവയുമായിരിക്കും. ഇത് ഹൃദയധമനീ രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ ഇത്തരക്കാരിലെ രോഗനിയന്ത്രണം പ്രധാനമാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രം ട്രൈഗ്ലിസറൈഡ് കുറയ്ക്കാനുള്ള മരുന്നു തുടങ്ങുന്നതാണ് അഭികാമ്യം. എങ്കിലേ, യഥാർഥത്തിൽ എത്രമാത്രം കൊളസ്ട്രോൾ കുറയ്ക്കണമെന്നു തീർച്ചപ്പെടുത്താനാകൂ.

പ്രമേഹരോഗികൾ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യേണ്ടത് എപ്പോഴൊക്കെ?

പ്രമേഹരോഗികൾ തുടക്കത്തിലും പിന്നീട് ആറു മാസത്തിലോ, വർഷത്തിൽ ഒരിക്കലെങ്കിലുമോ ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. എട്ടു മുതൽ പത്തു മണിക്കൂർ ഭക്ഷണം കഴിക്കാതെ വേണം ചെയ്യാൻ. പക്ഷേ, പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവർ വർഷത്തിൽ ഒരിക്കൽ മാത്രം കൊളസ്ട്രോൾ നിരക്കു പരിശോധിച്ചാൽ പോരാ. ഇടയ്ക്കിടെ പരിശോധന ചെയ്യേണ്ടിവരും.

ടെസ്റ്റ് ചെയ്യുന്നതിനു മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?

ടെസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പു വ്യായാമം ചെയ്യുന്നത് റിസൽട്ടിൽ മാറ്റങ്ങൾ വരുത്തും എന്നതുകൊണ്ടു ടെസ്റ്റ് ചെയ്യുന്ന ദിവസം രക്തം എടുത്തതിനു ശേഷം മാത്രം വ്യായാമം ചെയ്യുക. അതുപോലെതന്നെ ടെസ്റ്റിന്റെ തലേദിവസം അമിതഭക്ഷണവും കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങളും മദ്യപാനവും ഒഴിവാക്കണം.

സ്റ്റാറ്റിൻ മരുന്ന് ടൈപ്പ് 2 പ്രമേഹം കൂട്ടുമെന്ന് ഒരു പഠനം തെളിയിച്ചതായി വായിച്ചു. ഇതു ശരിയാണോ? അങ്ങനെയെങ്കിൽ പ്രമേഹരോഗികൾ ഈ മരുന്നു കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവരിൽ നേരിയ തോതിലുള്ള പ്രമേഹസാധ്യത ഉള്ളതായി ഒന്നു രണ്ടു പഠനങ്ങളിൽ കണ്ടിരുന്നു. പക്ഷേ, സ്റ്റാറ്റിൻ മൂലമുള്ള ഗുണഫലങ്ങൾ ഇതിനെക്കാളൊക്കെ എത്രയധികമാണ്. പ്രമേഹരോഗികളിൽ ആസന്നമായേക്കാവുന്ന ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫറൽ വാസ്കുലർ രോഗം എന്നിവയിൽ നിന്നെല്ലാമുള്ള സംരക്ഷണമാണ് സ്റ്റാറ്റിൻ വാഗ്ദാനം ചെയ്യുന്നത്. തന്നെയുമല്ല, ഇത്തരമൊരു നെഗറ്റീവായ കണ്ടെത്തൽ നടന്നിട്ടുള്ളത് ഒന്നോ രണ്ടോ പഠനങ്ങളിൽ മാത്രമാണ്. അമേരിക്കൻ ഡയബറ്റിക് അസോസിയേഷന്റെ ഇക്കാര്യത്തിലുള്ള നിർദേശം ഇപ്രകാരമാണ്. സ്റ്റാറ്റിന്റെ ഇത്തരമൊരു അയോഗ്യതയെ കണക്കിലെടുത്ത് മരുന്നു നിർത്തുന്നത് അഭികാമ്യമല്ല. മാത്രമല്ല, കഴിവതും പ്രമേഹരോഗികൾ തുടർച്ചയായി സ്റ്റാറ്റിൻ കഴിക്കണം.

പ്രമേഹരോഗികൾക്ക് ഭക്ഷണത്തിലൂടെ പരമാവധി ലഭിക്കാവുന്ന കൊളസ്ട്രോൾ അളവ് എത്രയാണ്?

പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർക്ക് ദിവസം പരമാവധി 200 മി.ഗ്രാം കൊളസ്ട്രോൾ മതി. പ്രമേഹവും ഹൃദ്രോഗവും പോലെ ഒന്നിലധികം ആപത്ഘടകങ്ങൾ ഉള്ളവർ ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ 200 മി.ഗ്രാമിലും താഴെയായി നിലനിർത്തുന്നതാണ് അഭികാമ്യം. ഇതിനായി ശരീരത്തിലെത്തുന്ന പൂരിത കൊഴുപ്പിന്റെ അളവു കുറയ്ക്കണം. മൃഗങ്ങളുടെ ശരീരാവയവ ഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്ട്രോൾ ഉള്ളത്. കഴിവതും അത്തരം മാംസം ഒഴിവാക്കണം. പാലും തൈരും കൊഴുപ്പു നീക്കി ഉപയോഗിക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ തന്നെ 213 മി.ഗ്രാം കൊളസ്ട്രോളുണ്ട്. അതിനാൽ വെള്ള കഴിക്കുന്നതാണ് സുരക്ഷിതം.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഗാംഗ്രീനും സ്ട്രോക്കിനും സാധ്യത കൂടുതലാണോ?

പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. അപ്പോൾ, പ്രമേഹത്തോടൊപ്പം കൊളസ്ട്രോളുമുള്ളവരുടെ കാര്യം പറയണ്ടല്ലോ? കാലിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തികളിലെ ആവരണത്തിൽ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെട്ടുണ്ടാകുന്നതാണ് പെരിഫറൽ വാസ്കുലർ രോഗം. അതു വഷളായാൽ ഗാംഗ്രീൻ ആകും.

രക്തത്തിലെ പഞ്ചസാര ഉയർന്നു നിന്നാൽ അതു ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാം. ഇതോടൊപ്പം കൊളസ്ട്രോൾ ഉയരുകയും ചെയ്താൽ ഗാംഗ്രീനുള്ള സാധ്യത ഇരട്ടിയാകും. സ്ട്രോക്കിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.

പ്രമേഹമുള്ളവരിലെ കൊളസ്ട്രോൾ നിരക്ക് എത്രയാകണം?

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ നിർദേശമനുസരിച്ച്, പ്രമേഹത്തോടൊപ്പം ഹൃദയധമനീ രോഗവുമുള്ളവരിൽ എൽഡിഎൽ 70 മി.ഗ്രാമിൽ താഴെയാകണം. എൽഡിഎൽ ഇത്രയും കുറയ്ക്കുന്നത് ഹൃദയാഘാതസാധ്യത ഗണ്യമായി കുറയ്ക്കും. പക്ഷേ, ഇതിന് ഉയർന്ന ഡോസ് മരുന്നു വേണ്ടി വന്നേക്കാം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാമും എച്ച്ഡിഎൽ നിരക്ക് 40—മി.ഗ്രാമും ആകണം. സ്ത്രീകളിൽ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) 50 മി.ഗ്രാം വേണം.

മറ്റു ഹൃദയധമനീ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികളിൽ എൽഡിഎൽ 100—മി.ഗ്രാമും എച്ച്ഡിഎൽ 50—മി.ഗ്രാമിനു മുകളിലും ആയിരിക്കണം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാം ആയി നിലനിർത്താം. ഇവരിൽ, എച്ച് ബി എ1സി പരിശോധനയിൽ ഗ്ലൂക്കോസ് നിരക്ക് ഏഴു ശതമാനത്തിലും കുറവായിരിക്കണം.

പ്രമേഹരോഗിയിലെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നു വേണോ? വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരേ?

പ്രമേഹരോഗിയിൽ നേരിയ തോതിലേ കൊളസ്ട്രോൾ ഉയർന്നിട്ടുള്ളൂ എങ്കിൽ പോലും അത് അങ്ങേയറ്റം അപകടകരമാകാം. അതിനാൽ ഡോക്ടർ മരുന്നു കഴിക്കാൻ നിർദേശിച്ചാൽ മടി വിചാരിക്കരുത്. കൊളസ്ട്രോളിനു മരുന്നു നിർദേശിക്കുന്നത് രോഗിയിലെ ആപത്ഘടകങ്ങളെ കൂടി കണക്കിലെടുത്താണ്. 40 വയസ്സു കഴിഞ്ഞ പ്രമേഹരോഗിയിൽ അമിതവണ്ണം പോലെയുള്ള ആപത്ഘടകങ്ങൾ ഒന്നിലധികമുണ്ടെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ അളവ് 70ൽ താഴെ നിലനിർത്തണം. ഈ അളവിലെത്തണമെങ്കിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരാ. ഉയർന്ന ഡോസിലുള്ള സ്റ്റാറ്റിൻ മരുന്നും കഴിക്കേണ്ടി വരാം.

പ്ലാസ്റ്റിക്കിനോട് കളിച്ച് ആരോഗ്യം തകർക്കല്ലേ

മിനറൽ വാട്ടർ കുപ്പികളും മറ്റും വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെപ്പേരും. എന്നാൽ, ഇതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക് കുപ്പികളുടെ ഏറ്റവും താഴ്വശത്തായി ത്രികോണാകൃതിക്കുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങൾ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ മനസിലാക്കാം. ഒന്നു മുതൽ ഏഴുവരെയുള്ള അക്കങ്ങളായിരിക്കും രേഖപ്പെടുത്തുക. ഒപ്പം ഒരു കോഡും ഉണ്ടാവും. അവ നൽകുന്ന സൂചനകൾ എന്തെന്നു നോക്കാം.

 1. PETE എന്ന കോഡ് പുറത്ത് രേഖപ്പെടുത്തിയിരിക്കും. പ്രധാനമായും മിനറൽ വാട്ടർ, സോഡ കുപ്പികളാണ് ഇവ. സൂര്യപ്രകാശം തട്ടിയാൽ ഇവ നശിച്ചുതുടങ്ങും. കാഴ്ചയിൽ ഇതു മനസിലാക്കാനാവില്ല. എന്നാൽ, അപകടകാരികളായ രാസവസ്തുക്കൾ ഇതിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളിൽ ചേരും. ഈ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. ബാക്ടീരിയകൾക്ക് എളുപ്പത്തിൽ കടന്നുകയറാനുള്ള സുഷിരങ്ങളും ഉണ്ട്.
 2. HDPE പാല്, ജ്യൂസ്, തുടങ്ങിയവ വിൽക്കുന്ന ബോട്ടിലുകളാണ് ഇവ. യാത്രയിൽ വെള്ളം കൊണ്ടുപോകാനും മറ്റും ഉപയോഗിക്കുന്ന കുപ്പികളും ഈ ഗണത്തിൽ വരും. എന്നാൽ, തണുത്ത വെള്ളം മാത്രമെ ഉപയോഗിക്കാവൂ. ചൂടുവെള്ളം നിറയ്ക്കുകയോ ശക്തിയേറിയ ഡിറ്റർജന്റുപയോഗിച്ച് കഴുകുകയോ ചെയ്താൽ ഈ കുപ്പികൾ വിഷമയമാകും.
 3. V രേഖപ്പെടുത്തിയിട്ടുള്ള ജ്യൂസ് ബോട്ടിലുകൾ ഈ ഗണത്തിൽപ്പെടുന്നു. ഇതിന്റെ നിർമാണത്തിൽ താലേറ്റ് എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ട്. തുടർച്ചയായി ഒരേ ബോട്ടിൽ ഉപയോഗിച്ചാൽ ഈ രാസവസ്തു ഉള്ളിലെ ഭക്ഷ്യവസ്തുവിലേക്ക് കലരുകയും അപകടകരമാവുകയും ചെയ്യും.
 4. LDPE രേഖപ്പെടുത്തിയിട്ടുള്ള ബോട്ടിലുകൾ. അടപ്പുകളും മറ്റും ഈ ഗണത്തിൽ പെടുന്നു. ആവർത്തിച്ചുള്ള ഉപയോഗത്തിനും സുരക്ഷിതം.
 5. PP രേഖപ്പെടുത്തിയിട്ടുള്ള ബോട്ടിലുകൾ. മൈക്രോവേവ് അവ്നിൽ ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ തുടങ്ങിയവ ഇത്തരം പ്ലാസ്റ്റിക് ഉപയോഗിച്ചു നിർമിച്ചവയാകും. ആവർത്തിച്ചുള്ള ഉപയോഗിത്തിലും സുരക്ഷിതം. എന്നാൽ, വാങ്ങുമ്പോൾ ഈ ശ്രേണിയിൽപെട്ടതുതന്നെയാണെന്ന് ഉറപ്പാക്കണം.
 6. PS രേഖപ്പെടുത്തിയിട്ടുള്ള ബോട്ടിലുകൾ. മുട്ട സൂക്ഷിക്കാനുള്ള കാർട്ടൺസ്, റസ്റ്ററന്റുകളിൽ നിന്നും മറ്റും ഭക്ഷണം പാക്ക് ചെയ്ത് നൽകുന പാത്രങ്ങൾ തുടങ്ങിയവ ഈ ഗണത്തിൽപെടുന്നു. ഇത് പെട്ടെന്ന് പൊട്ടിപ്പോകുന്നവയാണ്. ആവർത്തിച്ചുപയോഗിക്കാൻ പാടില്ല. ഇവ മൈക്രോവേവ് അവ്നിലും മറ്റും ഉപയോഗിക്കാൻ പാടില്ല.
 7. OTHER രേഖപ്പെടുത്തിയിട്ടുള്ളവ. ഇവ ഏറ്റവും സുരക്ഷിതവും ആവർത്തിച്ചുപയോഗിക്കാവുന്നതും ആണ്. ഇവയിൽ കറകൾ പറ്റിപ്പിടിക്കുകയുമില്ല. കുഞ്ഞുങ്ങളുടെ ആവശ്യത്തിനായുള്ള ബോട്ടിലുകളും മറ്റും ഇവ ഉപയോഗിച്ചുണ്ടാക്കുന്നു. എന്നാൽ, ചൂടുവെള്ളവും മറ്റും നിറയ്ക്കുമ്പോഴും ശക്തിയേറിയ രാസവസ്തുക്കളുമായി ബന്ധപ്പെടുമ്പോഴും ഇതിന്റെ നിർമാണവേളയിൽ ഉപയോഗിച്ചിട്ടുള്ള ബിസ്ഫെനോൾ എന്ന രാസവസ്തു പുറത്തേക്കുവരും. ബിസ്ഫെനോൾ വളരെ ഉയർന്ന അളവിൽ ഉള്ളിലെത്തുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. മനുഷ്യരിൽ ഇത്തരം പഠനം നടത്തിയിട്ടില്ല. മനുഷ്യരെയും ബാധിക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. എങ്കിലും ഏഴാം നമ്പർ ബോട്ടിൽ പൊതുവേ സുരക്ഷിതമാണ്.

ഇനി പ്ലാസ്റ്റിക് വസ്തുക്കൾ വാങ്ങുമ്പോൾ നോക്കിത്തന്നെ വാങ്ങുക. യാത്രയിൽ വാങ്ങുന്ന കുപ്പിവെള്ളം കുടിച്ചുകഴിഞ്ഞാൽ കുപ്പി നശിപ്പിച്ചുകളയുക. കടകളിലും മറ്റും സൂര്യപ്രകാശം തട്ടുന്ന വിധത്തിൽ കുപ്പിവെള്ളവും ജ്യൂസുകളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടാൽ അതിന്റെ അപകടം കടക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തുക.

ഉടലിനും ഉയിരിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ

തുളസി

പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.

ശംഖുപുഷ്പം

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.

തഴുതാമ

തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.

ശവക്കോട്ടപ്പച്ച

എവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.

സർപ്പഗന്ധി

രക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.

തൊട്ടാവാടി

ആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.

തുമ്പ

വയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.

ഉലുവ

ഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.

മുക്കുറ്റി

വഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.

ഒാരില

ദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.

മുത്തങ്ങ

പുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.

വേദന മാറ്റാന്‍ വ്യായാമങ്ങള്‍

നടുവേദന എന്ന പ്രശ്നം പ്രായമേറിയവരില്‍ മാത്രമല്ല, ചെറുപ്പകാരിലും ഇന്ന് സാധാരണമാണ്. വീട്ടമ്മമാര്‍ സ്ഥിരമായി ഒരേപോലെ നിന്നുകൊണ്ടും ഇരുന്നുകൊണ്ടും ജോലിചെയ്യുന്നവര്‍ പ്രായമായവര്‍ ,തുടര്‍ച്ചയായി ഇരുചക്രവാഹനവും കാറുമൊക്കെ ഉപയോഗിക്കുന്നവര്‍, ഇവര്‍ക്കൊക്കെ പൊതുവായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് നടുവേദന, പുറം വേദന എന്നൊക്കെ അറിയപ്പെടുന്ന ബാക്ക് പെയ്ന്‍. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. ഇത്തരത്തിലുള്ള നടുവേദന പതിവായവര്‍ തുടര്‍ച്ചയായ ഇരിപ്പും നില്‍പ്പും കുറയ്ക്കാന്‍ ശ്രമിക്കണം. കൂടാതെ, മുതുകിലെ പേശികള്‍ ബലപ്പെടുത്താന്‍ സഹായിക്കുന്ന സ്ട്രെച്ചിങ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിക്കും.

നില്‍ക്കുമ്പോള്‍ ഭാരം ഒരുപോലെ

നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരിക്കാതെ ഏതെങ്കിലും ഒരു കാലില്‍ ശരീരഭാരത്തിന്റെ 75 ശതമാനം ഭാരം ക്രമീകരിക്കുക. ആ കാലില്‍ അസ്വസ്ഥത തോന്നിത്തുടങ്ങുമ്പോള്‍ മറുകാലിലേക്കു ഭാരം ക്രമീകരിക്കുക. കൈകള്‍ കൊണ്ടു ഭിത്തിയിലോ കൈവരിയിലോ പിടിച്ചുകൊണ്ടു നില്‍ക്കുന്നതു കാലുകളുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. കിടക്കുമ്പോഴും ശ്രദ്ധ ആവശ്യമാണ്. നേരെ നിവര്‍ന്നുകിടക്കുന്നതിനു പകരം ഒരു വശംചരിഞ്ഞു കിടക്കുന്നതാണ് ഉത്തമം. സ്ത്രീകള്‍ ഇടതുവശം ചെരിഞ്ഞുകിടക്കുന്നതു ഗുണകരമാണ്.

ഇരിക്കുമ്പോള്‍

ഇരിക്കുമ്പോള്‍ പുറകിലേക്കു ചാഞ്ഞോ മുമ്പിലേക്കോ വശങ്ങളിലേക്കോ ഏതെങ്കിലും ഒരു ഭാഗത്തേക്കു മാത്രം ശരീരഭാരം വരത്തക്കവിധമോ ഇരിക്കരുത്. ഇരിക്കുമ്പോള്‍ കാല്‍പാ-ദങ്ങള്‍ രണ്ടും ക്രമമായി തറയില്‍ അമര്‍ന്നിരിക്കത്തക്കവിധം ഇരിക്കുക. പരമാവധി നിവര്‍ന്നിരുന്നുകൊണ്ടു കൈകള്‍ രണ്ടും മേശയിലോ കസേരയുടെ വശങ്ങളിലോ പടികളിലോ വിശ്രമിക്കത്തക്കവിധം വയ്ക്കുക.

ഇരിക്കുന്ന ആളിന്റ ഉയരത്തിനനുസരിച്ച് സീറ്റിന്റെ ഉയരം കൂട്ടുവാനും കുറയ്ക്കുവാനും ശ്രമിക്കണം. കൂടാതെ ശരീരത്തിന്റെ പുറകുവശം (മുതുക്) നന്നായി സപ്പോര്‍ട്ട് ചെയ്യുന്നതരത്തിലുള്ള ഇരിപ്പിടങ്ങള്‍ തിരഞ്ഞെടുക്കുക. ഇരിപ്പിടത്തിന്റെ കുഷ്യനുകള്‍ നമ്മുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവാത്ത വിധത്തിലുള്ളതാവണം. വ്യായാമത്തിലൂടെ വേദന മാറ്റാം നടുവേദനയകറ്റാന്‍ ഫലപ്രദമായ ചില വ്യായാമങ്ങള്‍ ഉണ്ട്. ലളിതവും എന്നാല്‍ നമ്മുടെ വീടുകളില്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കുന്ന ഏതാനും വ്യായാമങ്ങളിലൂടെ ഇത് വരാതിരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കും. നടുവേദന വരാതിരിക്കാനും വേദനയുള്ളവര്‍ക്കു അതു കുറയ്്ക്കാനും സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഇനി പരിചയപ്പെടാം. ഈ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ വേദന കൂടുന്നതായി അനുഭവപ്പെട്ടാല്‍ വ്യായാമം തുടര്‍ന്നു ചെയ്യാന്‍ ശ്രമിക്കരുത്. അതിയായ വേദനയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം കൂടി സ്വീകരിച്ചേ വ്യായാമം ആരംഭിക്കാവൂ.

*മുതുകിലെ പേശികള്‍ ശക്തമാകാന്‍ *

തറയില്‍ കാല്‍മുട്ടുകള്‍ കുത്തിക്കൊണ്ടു കൈപ്പത്തികള്‍ രണ്ടും തറയില്‍ ചേര്‍ത്തുവച്ചുകൊണ്ടു നില്‍ക്കുക. എന്നിട്ടു വലതുകാല്‍ സാവധാനം പുറകിലേക്കു നിവര്‍ത്തിക്കൊണ്ടു വരിക. ശേഷം കാല്‍ പൂര്‍വസ്ഥിതിയില്‍ ആക്കിയശേഷം ഇടതുകാലും ഇപ്രകാരം ചെയ്യുക. മുതുകിലെ പേശികള്‍ ഉറപ്പിക്കാനും നട്ടെല്ലിന് ആയാസം കുറയ്ക്കാനും സഹായിക്കുന്ന ഈ വ്യായാമം 10 മുതല്‍ 15 തവണവരെ ആവര്‍ത്തിക്കാം

*45 ഡിഗ്രിയില്‍ കാലുയര്‍ത്താം *

തറയില്‍ മലര്‍ന്നു കിടക്കുക. കൈകള്‍ രണ്ടും ശരീരത്തോടു ചേര്‍ത്തു തറയില്‍ അമര്‍ത്തിവയ്ക്കുക. തുടര്‍ന്നു കാലുകള്‍ രണ്ടും സാവാധാനം 45ഡിഗ്രിയില്‍ ഉയര്‍ത്തിക്കൊണ്ടു വരികയും വീണ്ടും പഴയ സ്ഥിതിയിലേക്കു കാലുകള്‍ കൊണ്ടുവരികയും ചെയ്യുക. മുതുകിലെ പേശികള്‍ക്കൊപ്പം വയറിലെ പേശികളും ദൃഢപ്പെടാന്‍ ഈ വ്യായാമം ആവര്‍ത്തിക്കുക.

കാല്‍മുട്ടില്‍ മര്‍ദം

തറയില്‍ ഇരുന്നശേഷം വലതുകാല്‍ മാത്രം നിവര്‍ത്തിവയ്ക്കുക. എന്നിട്ട് ഇടതുകാല്‍ മടക്കി പാദം വലതുകാലിന്റെ മുട്ടിനോടു ചേര്‍ത്തു വയ്ക്കുക. തുടര്‍ന്നു വലതുകൈയുടെ മുട്ടിനു മുകള്‍വശം കൊണ്ട് ഉയര്‍ത്തിവച്ച ഇടതുമുട്ടില്‍ മെല്ലെ അമര്‍ത്തുക. സാവാധാനം പൂര്‍വസ്ഥിതിയില്‍ എത്തുക. തുടര്‍ന്ന് വലതുകാല്‍ മടക്കി പാദം ഇടതുകാലിന്റെ മുട്ടിനോടു ചേര്‍ത്തു പിടിക്കുക. ഇടതുകൈയുടെ മുട്ടിനു മുകള്‍വശം കൊണ്ടു മെല്ലെ അമര്‍ത്തുക. ഈ വ്യായാമവും പത്തുതവണ ആവര്‍ത്തിക്കുക.

കുനിഞ്ഞ് തറയില്‍ തൊടാം

തറയില്‍ നിവര്‍ന്നു നില്‍ക്കുക. പാദങ്ങള്‍ ഒരടിയില്‍ കൂടുതല്‍ അകന്നു പോകാതെ ശ്രദ്ധിക്കണം. കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി സാവാധാനം നടു വളച്ചു കൈപ്പത്തികള്‍ തറയില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. കാല്‍മുട്ടുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. തുടര്‍ന്നു നിവര്‍ന്നു വന്നശേഷം കൈകള്‍ രണ്ടും നടുവില്‍ വച്ചുകൊണ്ടു പിന്നിലേക്കു വളയുക. പൂര്‍വസ്ഥിതിയില്‍ തിരിച്ചുവരിക. തുടക്കത്തില്‍ തറയില്‍തൊടാന്‍ കഴിയാത്തവര്‍ക്ക് ക്രമേണ ദിവസങ്ങള്‍ കൊണ്ട് അതിനു സാധിക്കും

നട്ടെല്ലിന് നേരിട്ട്

തറയില്‍ മലര്‍ന്നു കിടന്നശേഷം കൈകള്‍ രണ്ടും ശരീരത്തോടു ചേര്‍ത്തു തറയില്‍ അമര്‍ത്തിവയ്ക്കുക. രണ്ടു കാലുകളും മടക്കി മുട്ടുകള്‍ ഉയര്‍ന്ന് ചേര്‍ന്നുവരുന്ന വിധം പാദങ്ങള്‍ പൃഷ്ടഭാഗത്തോട് അടുത്തുവരുന്ന വിധത്തില്‍ തറയില്‍ അമര്‍ന്നിരിക്കത്തക്കവണ്ണം വയ്ക്കുക. തുടര്‍ന്നു പൃഷ്ഠഭാഗവും നടുവും മെല്ലെ മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക. പിന്നെ മെല്ലെ താഴേക്കു കൊണ്ടുവരിക. ഇതും പത്തു തവണ ആവര്‍ത്തിക്കണം. നട്ടെല്ലിനു നേരിട്ട് സ്ട്രെച്ചിങ് കിട്ടുന്ന ഈ വ്യായാമം നടുവിന്റെ കീഴ്ഭാഗത്തെ വേദനയ്ക്ക് നല്ല ആശ്വാസം നല്‍കാന്‍ സഹായിക്കും. ഈ വ്യായാമങ്ങള്‍ പുറവേദന വരാതിരിക്കുന്നതിനും വന്നവരില്‍ മാറുന്നതിനും സഹായകരമാണ്

വികാസ് ബാബു ചീഫ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് സെന്റര്‍ പനമ്പിള്ളി നഗര്‍ കൊച്ചി

ഹൃദയത്തെ സ്നേഹിക്കൂ… ജീവിതരീതിയിലൂടെ

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ 17 ദശലക്ഷംആളുകൾ ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഉൾപ്പടെയുള്ള കാർഡിയോ വാസ്കുലാർ രോഗങ്ങൾ മൂലം ഓരോ വർഷവും മരിക്കുന്നുണ്ട്. ഇതിൽ പത്ത് ലക്ഷവുംമരണവും നടക്കുന്നത് യുഎസിലാണ്. ഇതിൽ അതിശയോക്തി ഒന്നും തോന്നുന്നില്ലെങ്കിലും ആരോഗ്യത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവയിൽ പകുതി പേരെയും രക്ഷിച്ചെടുക്കാമായിരുന്നു എന്നു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ…

ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് നാം പൊതുവായി കാർഡിയോ വാസ്കുലാർ രോഗങ്ങൾ എന്നു പറയുന്നത്. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന കൊറോണറി ധമനികളെ ബാധിക്കുന്ന കൊറോണറി ഹാർട്ട് ഡിസീസ്, സ്ട്രോക്ക്, ഹാർട്ട് ഫെയിലുവർ, ര്തധമനികളിൽ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ, പെരിഫറൽ ഹാർട്ട് ഡിസീസ് എന്നിവ കാർഡിയോ വാസ്കുലർ രോഗങ്ങളാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണക്കു പ്രകാരം കാർഡിയോ വാസകുലാർ രോഗം മൂലം മരണപ്പെടുന്നവരിൽ 80 ശതമാനവും 65 വയസിനു മുകളിലുള്ളവരാണ്.

ഹൃദയരോഗങ്ങളിലെ പ്രധാന വില്ലൻ പുകവലിയാണ്. പുരുഷൻമാരിൽ 45 വയസും സ്ത്രീകളിൽ 55 വയസിനും ശേഷമാണ് ഹൃദയരോഗങ്ങൾക്കുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നതെന്ന് നാഷണൽ ഹാർട്ട്, ലങ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. പാരമ്പര്യമായും ഹൃദയരോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 55 വയസിനു മുൻപ് ഒരു വ്യക്തിയുടെ അച്ഛനോ, സഹോദരനോ അല്ലെങ്കിൽ 65 വയസിനു മുൻപ് അമ്മയ്ക്കോ സഹോദരിക്കോ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടെങ്കിൽ ആ വ്യക്തിക്കും ഹൃദയരോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ ഹാർട്ട്, ലങ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. എന്തായാലും പാരാമ്പര്യമായി രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണന്നു സാരം.

അനാരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുന്നവരിലും കാർഡിയോ വാസ്കുലാർ രോഗങ്ങൾ കൂടുതലായി കാണുന്നുണ്ട്. ഉയർന്ന തോതിലുള്ള ഫാറ്റ്, ഉപ്പ്, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ഭക്ഷണമാണ് നിങ്ങളുടെ ഡയറ്റെങ്കിൽ കൊളസ്ട്രോൾ, രക്തസമർദം, അമിതവണ്ണം എന്നിവയിൽ ഏതിനെങ്കിലും നിങ്ങൾ അടിമകളുമായിരിക്കും. ഇതു ഭാവിയിൽ ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കുമുള്ള വഴിയും തുറന്നു തരുന്നു.

കൊഴുപ്പിന്റെ അംശം കുറഞ്ഞ ആഹാരങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഗോതമ്പ്, മത്സ്യം, നാരുകളടങ്ങിയ ആഹാരം, വെജിറ്റബിൾ ഓയിൽസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ആരോഗ്യകരമായ ജീവിതരീതി പിന്തുടർന്നാൽ് നമ്മുടെ ഹൃദയത്തെയും സംരക്ഷിക്കാവുന്നതാണ്. ഇതിനായി ഇന്നു തന്നെ സിഗററ്റ്, ജങ്ക്ഫുഡ് എന്നിവയോട് ഗുഡ്ബൈ പറയൂ…

ആഹാരത്തിൽ വേണം 5 ഘടകങ്ങ‌ൾ

സ്കൂളിൽ പോയി തുടങ്ങുന്ന കുട്ടികളുടെ ആഹാരകാര്യത്തിലാണ് അമ്മമാർക്ക് ആശങ്ക ഏറെയും. ധാന്യം, പയർ, പച്ചക്കറികൾ, എണ്ണ പാൽ എന്നീ അഞ്ചു ഘടങ്ങൾ കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം (ദിവസവും ഒരു മുട്ടയും ഒരു ഇലക്കറിയും ഉൾപ്പെടുത്തണം). ഈ അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം ഭക്ഷണം. കുട്ടികളിൽ രോഗപ്രതിരോധ ശക്തിയും കണക്കുകൂട്ടുന്നതിനുള്ള കഴിവും ഏകാഗ്രതയും വർധിപ്പിക്കാൻ കൃത്യമായ അളവിലുള്ള പ്രഭാത ഭക്ഷണം നിർബന്ധമാണ്. ദോശയോ ഇഡ്ഡലിയോ പുട്ടോ ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ മുട്ടയോ സാമ്പാറോ കൊടുത്താൽ പോഷകങ്ങൾ സമീകൃതമായി. ഓരോ നേരത്തെ ഭക്ഷണത്തോടൊപ്പവും അൽപം പച്ചക്കറികൾ കൂടി പ്ലേറ്റിലോ ചോറ്റുപാത്രത്തിലോ വയ്ക്കുക. ആദ്യത്തെ കുറച്ചു ദിവസം അവഗണിച്ചെന്നു വരാം. വീണ്ടും കൊടുത്തു കൊണ്ടേയിരുന്നാൽ ക്രമേണ കുട്ടി കഴിച്ചു തുടങ്ങും. ഉച്ചഭക്ഷണത്തിന് എന്നും ചോറു നൽകാതെ വൈവിധ്യമാർന്ന വിഭവങ്ങൾ നൽകാം. സമ്പൂർണ ഉച്ചഭക്ഷണമാണു വെജിറ്റബിൾ പുലാവ്. അരി വേവിച്ച് ഗ്രാമ്പുവും, പട്ടയും, വേവിച്ച പച്ചക്കറികളും പട്ടാണിയും അൽപം വഴറ്റിയ സവാളയും ചേർത്തു പുലാവുണ്ടാക്കാം. ഇതോടൊപ്പം തൈരുചേർത്ത സാലഡും മല്ലിയില ചട്ട്ണിയും കൊടുത്താൽ സമീകൃതാഹാരമായി.

തക്കാളിച്ചോറും മുട്ടയും സാലഡും ചേർത്തു നൽകുന്നതും നല്ലതാണ്. ഇടവേളകളിലും നാലുമണിക്കും കഴിക്കാൻ ഈന്തപ്പഴവും അണ്ടിപ്പരിപ്പും നൽകുന്നതു നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്സ്, പയർ, പരിപ്പുവർഗങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടുന്ന ആന്റിബോഡിയുടെ അളവ് ശരീരത്തിൽ വർധിപ്പിക്കും. വിറ്റമിൻ സി അടങ്ങിയ നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തണം. മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാട്ടർബോട്ടിലിൽ തിളപ്പിച്ചാറിയ വെള്ളമോ നാരങ്ങവെള്ളമോ സംഭാരമോ കൊടുത്തു വിടാം.

മഴക്കാല േരാഗങ്ങളെ അകറ്റാൻ

കാലവർഷമെത്തി, മഴയും തണുപ്പും. പക്ഷേ, മഴയൊന്നു മാറി നിന്നാലോ, കടുത്ത ചൂടും വിയർപ്പും തന്നെ. രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ഇക്കാലത്താണ്. സാധാരണ ജലദോഷവും പനിയും മുതൽ ചിക്കുൻഗുനിയയും ഡെങ്കിയുമൊക്കെ വിളയാടുന്നതും ഈ സമയത്താണ്. ഒന്നു ശ്രദ്ധിച്ചാൽ ഇതിൽ പകുതിയിലേറെ പ്രശ്നങ്ങളും നമുക്കുതന്നെ ഒഴിവാക്കാവുന്നതാണ്. അത്തരം ചില കാര്യങ്ങളിതാ.

മഴക്കാലത്തു ചർമരോഗങ്ങൾക്കു സാധ്യത കൂടുതലാണ്. തൊഴിലുറപ്പു പദ്ധതിയുടെയും മറ്റും ഭാഗമായി ജോലികളുള്ളവരാണ് ഏറെയും. വെള്ളവും ചെളിയുമായി നിരന്തര സമ്പർക്കം വേണ്ടിവരുന്നവർ അതിനു തക്ക മുൻകരുതലെടുക്കണം. ഗ്ലൗസുകളും കാലുകൾ മുഴുവൻ മൂടുന്ന തരത്തിലുള്ള ഷൂസും ഉപയോഗിക്കണം. കൈയിലോ കാലിലോ മുറിവുണ്ടെങ്കിൽ വെള്ളം ഒട്ടും കടക്കാത്ത തരത്തിൽ ഡ്രസ് ചെയ്ത ശേഷമെ ഇത്തരം ജോലികളിൽ ഏർപ്പെടാവൂ.

പുറത്തുപോയി വന്നാൽ ഇളം ചൂടുവെള്ളമോ അണുനാശിനിയോ ഉപയോഗിച്ചു കാലുകളും കൈകളും വൃത്തിയായി കഴുകി തുടച്ച് ഈർപ്പം മാറ്റണം. കിടക്കുന്നതിനു മുൻപ് അൽപം എണ്ണയോ പെട്രോളിയം ജെല്ലിയോ കൈകാലുകളിൽ പുരട്ടുന്നതും നല്ലതാണ്. നഖങ്ങൾ കൃത്യമായി വെട്ടുക. ഫാഷന്റെ ഭാഗമായി നഖം വളർത്തുന്നവർ നഖങ്ങൾക്കിടയിലും വിരലുകൾക്കിടയിലും അഴുക്ക് അടിയാതെ ശ്രദ്ധിക്കുകയും വേണം.

വളംകടി പോലുള്ള അസുഖമുള്ളവർ അഴുക്കുജലവുമായുള്ള സമ്പർക്കം തീരെ ഒഴിവാക്കണം. ഡോക്ടറെ കണ്ടു തന്നെ മരുന്നു വാങ്ങുകയും വേണം. സ്ത്രീകളെ സംബന്ധിച്ചു മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നം നനഞ്ഞ തലമുടിയായിരിക്കും. പലരും ഫാനിനു നേരെ കീഴിൽ നിന്നോ ഡ്രയർ ഉപയോഗിച്ചോ ആയിരിക്കും മുടിയിലെ ഈർപ്പം നീക്കുക. ഇതു രണ്ടും സ്ഥിരമായി ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു നല്ലതല്ല.

നേരിട്ടു ശക്തിയായി കാറ്റടിക്കുന്നതു മുടിയുടെ അറ്റം പിളരാനും പൊട്ടാനും ഇടയാക്കും. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും നല്ലതല്ല. കഴിവതും പിന്നിയിടുക. രാവിലെ കുളി നിർബന്ധമാണെങ്കിൽ മുടി ഉണങ്ങാൻ വേണ്ടുന്ന സമയം കണക്കാക്കി കുളിക്കുക. അകിൽ, ചന്ദനം, കുന്തിരിക്കം തുടങ്ങിയവ കനലിലിട്ടു തലമുടി പുക കൊള്ളിക്കുന്നതു നല്ലതാണെന്ന് ആയുർവേദം പറയുന്നു.

മഴക്കാലത്തു ദാഹം കുറവായിരിക്കും. എന്നു കരുതി വെള്ളം കുടിക്കാതിരിക്കരുത്. കൃത്യമായ ഇടവേളകളിൽ ഓർത്ത് വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളമെ കുടിക്കാവൂ. പതിമുഖം, രാമച്ചം തുടങ്ങിയവയിട്ട വെള്ളമാണെങ്കിൽ കൂടുതൽ നല്ലത്. ഓർക്കുക, തുളസിയിട്ടു വെള്ളം തിളപ്പിക്കരുത്. തുളസി തിളപ്പിച്ചാൽ ശരീരത്തിനു ദോഷമെന്നാണ് ആയുർവേദമതം.

ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിലും ദേഹത്തും എണ്ണതേച്ചു കുളിക്കുക. പനി വന്നാൽ സ്വയം ചികിൽസ തീരെ വേണ്ട. ഗർഭിണികളും നവജാത ശിശുക്കളുടെ അമ്മമാരും കൂടുതൽ ശ്രദ്ധിക്കുക. കഴിയുന്നതും കൊതുകുവലയ്ക്കകത്തു കിടക്കുക. കൊതുകുതിരികൾ പോലുള്ളവ ഇവർക്കടുത്തു വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക.

കൊതുകിനെ തുരത്താൻ രാത്രി മുഴുവൻ ഫാനിട്ടു കിടക്കുന്നതും നല്ലതല്ല. സൈനസൈറ്റിസ് പോലുള്ള അസുഖമുള്ളവർ പ്രത്യേകിച്ചും. ഇത്തരക്കാർ രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിക്കുന്നതു നല്ലതാണ്.

പേശിവേദന പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ സോക്സ് ധരിക്കാം. തണുത്ത തറയിൽ ചവിട്ടുന്നത് ഒഴിവാക്കാൻ ചെരുപ്പിടാം. ഈർപ്പമുള്ള വസ്ത്രം ധരിക്കുന്നത് തീർത്തും ഒഴിവാക്കണം. കൊച്ചു കുട്ടികളുടെ തുണികളും വസ്ത്രങ്ങളും ഇസ്തിരിയിടുന്നത് ഈർപ്പം പൂർണമായും നീക്കും.

നനഞ്ഞ തുണികളും മുഷിഞ്ഞ തുണിയും വീട്ടിനകത്തു വാരിവലിച്ചിടുന്നത് ഒഴിവാക്കണം. കൊതുകിന്റെ സുഖവാസകേന്ദ്രങ്ങളാണു രണ്ടും. വീട്ടിലും ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യവും പരമാവധി ഒഴിവാക്കണം. ഭക്ഷണം കഴിവതും ചൂടോടെ തന്നെ കഴിക്കുക. ആഹാരസാധനങ്ങളോ വെള്ളമോ തുറന്നുവയ്ക്കരുത്. പുറത്തുനിന്നുള്ള ആഹാരം കഴിവതും കുറയ്ക്കുക. ചായയും കാപ്പിയും കുറയ്ക്കാം. എളുപ്പം ദഹിക്കുന്ന ആഹാരമാണു മഴക്കാലത്തു കൂടുതൽ നല്ലത്.

തൊണ്ട, ചെവി പ്രശ്നങ്ങളുള്ളവർ കിടക്കുമ്പോൾ മഫ്ലറോ മറ്റോ ഉപയോഗിച്ചു ചെവിയും കഴുത്തും മറയ്ക്കുന്നത് അധികം തണുപ്പേൽക്കുന്നതും അലർജിയുമൊക്കെ ഒഴിവാക്കാൻ സഹായിക്കും.

ഗര്‍ഭകാലത്തെ വിഷാദം

അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫ് ഒബ്‌സ്റ്റെട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റിന്റെ കണക്കു പ്രകാരം 14 ശതമാനത്തിനും 23 ശതമാനത്തിനും ഇടയില്‍ ഗര്‍ഭിണികള്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നതായി പറയപ്പെടുന്നു. മുന്‍പ് വിഷാദരോഗം വന്നിട്ടുളളവരില്‍ ഗര്‍ഭിണി ആകുന്നതോടെ വിഷാദം വരാനുളള സാധ്യതകളുണ്ട്. നാലു സ്ത്രീകളില്‍ ഒരാള്‍ക്ക് വിഷാദം വരുന്നതായാണ് ആരോഗ്യ പഠനങ്ങള്‍ പറയുന്നത്.

വിഷാദം ഒരു മാനസിക വ്യതിയാനമാണ്. ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് പലരേയും വിഷാദത്തിലേക്ക് നയിക്കുന്നത്. പക്ഷേ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മറ്റു മാറ്റങ്ങള്‍ പോലെ ഒന്നുമാത്രമാണ് ഇതെന്നു കരുതി അവഗണിക്കേണ്ട ഒന്നല്ല വിഷാദരോഗം. ഗര്‍ഭിണികളേയും ഗര്‍ഭസ്ഥശിശുവിനേയും ദോഷകരമായി ബാധിക്കാനുളള സാധ്യതകളുളളതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കണം.

വിഷാദം എങ്ങനെ തിരിച്ചറിയാം?

സ്ഥായിയായ വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുളള ബുദ്ധിമുട്ടുകള്‍, പതിവില്‍ നിന്നും വിപരീതമായി ദീര്‍ഘ സമയം ഉറങ്ങുകയോ ഉറക്കക്കുറവ് അനുഭവപ്പെടുകയോ ചെയ്യുക, മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുക, പതിവായി ചെയ്തിരുന്ന കാര്യങ്ങളിലും ആസ്വദിച്ചിരുന്ന കാര്യങ്ങളിലുമുളള താല്പര്യക്കുറവ്, എന്തിനോടും വിരക്തി അനുഭവപ്പെടുക, സ്വയം അപരാധിയെന്നു തോന്നുക, വിലകുറഞ്ഞ് തോന്നുക, ഭക്ഷണകാര്യങ്ങളിലുളള താല്പര്യക്കുറവ് ഇവയെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.

വിഷാദത്തിനുളള കാരണങ്ങള്‍ പലതാണ്. ഭാര്യാഭര്‍തൃ ബന്ധത്തിലെ വിളളലുകള്‍ കുടുംബ പ്രശ്‌നങ്ങള്‍, പിരിമുറുക്കമേറിയ ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭിണികളെ വിഷാദത്തിലേക്ക് തളളിവിട്ടേക്കാം. അത്‌കൊണ്ട് ഗര്‍ഭിണികള്‍ സദാ ഉല്ലാസവതികളായിരിക്കണം. അവര്‍ക്ക് ആവശ്യമായ പരിഗണനയും സ്‌നേഹവും കരുതലും നല്‍കി വിഷാദ ചിന്തകളെ മനസ്സില്‍ നിന്നകറ്റുകയാണ് അതിനാദ്യം വേണ്ടത്. വായനയും സംഗീതവും മനസ്സിനെ വിഷാദ ചിന്തകളില്‍ നിന്ന് അകറ്റാന്‍ സഹായിക്കും. ഗര്‍ഭിണിക്ക് ഇഷ്ടമുളള ഭക്ഷണങ്ങള്‍, ഇഷ്ട ജനങ്ങളോടൊത്തുളള സഹവാസം, ഇഷ്ട സ്ഥലങ്ങളിലേക്കുളള ആയാസരഹിതമായ യാത്ര എന്നിവ മനസ്സിനെ എപ്പോഴും സന്തുഷ്ടമാക്കും.

ഗര്‍ഭധാരണത്തിലെ ബുദ്ധിമുട്ടുകള്‍, മുന്‍പുണ്ടായിട്ടുളള അബോര്‍ഷന്‍, വന്ധ്യാതാനിവാരണ ചികിത്സ എന്നിവയും ചിലരില്‍ വിഷാദത്തിന് കാരണമാകുന്നുണ്ട്. മുന്‍കാല മാനസികാഘാതങ്ങള്‍, മനസ്സിനെ പിടിച്ചുലച്ച അധിക്ഷേപങ്ങല്‍ എന്നിവയും വിഷാദത്തിലേക്ക് നയിച്ചേക്കാം. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.

ഗര്‍ഭാവസ്ഥയിലെ വിഷാദം അവഗണിക്കേണ്ട ഒന്നല്ല.

വിഷാദം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ചികിത്സക്ക് മടിക്കരുത്. വൈകുന്തോറും അമ്മക്കും കുഞ്ഞിനും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ചിലര്‍ ലഹരിക്കു കീഴ്‌പ്പെട്ടുവെന്നു വരാം. ആത്മഹത്യാ പ്രവണത, പോഷകക്കുറവ് എന്നിവയിലേക്കും വിഷാദം രോഗികളെ കൊണ്ടു ചെന്നെത്തിക്കും.വിഷാദരോഗികളായ അമ്മമാര്‍ക്ക് നവജാത ശിശുവിനോട് മാനസികമായ ഒരു അടുപ്പം ഉണ്ടായിരിക്കണം എന്നില്ല. അവര്‍ക്ക് കുട്ടികളെ സ്‌നേഹിക്കാനോ പരിചരിക്കാനോ സാധിച്ചെന്നു വരില്ല.

ഗര്‍ഭവസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും വിഷാദം വലിയൊരളവില്‍ തന്നെ ബാധിക്കുന്നുണ്ട്. മാസം തികയാതെയുളള പ്രസവം, തൂക്കക്കുറവ്, വളര്‍ച്ചക്കുറവ്് എന്നിവ വിഷാദത്തിന്റെ പ്രതിഫലങ്ങളാണ്. പെരുമാറ്റ വൈകല്യങ്ങളിലേക്കും ഇത് നയിക്കാന്‍ സാധ്യതയുണ്ട്. ഒന്നിനോടും താല്പര്യമില്ലാത്ത ഉത്സാഹ രഹിതരായിരിക്കും ചില കുട്ടികള്‍. ചിലര്‍ക്ക് വാശിയും ദേഷ്യവും കൂടുതലായിരിക്കും. ഇവര്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കില്ല.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുകയോ സൈക്കോ തെറാപ്പി, ലൈറ്റ് തെറാപ്പി എന്നിവ ചെയ്യുകയോ ആവാം.അമ്മ കഴിക്കുന്നതെന്തും പ്ലാസന്റ വഴി കുഞ്ഞിലെത്തുന്നതിനാല്‍ ആന്റി ഡിപ്രസന്റ് മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത്തരം മരുന്നുകള്‍ കുഞ്ഞുങ്ങളില്‍ ഹൃദ്രോഗത്തിന് കാരണമാകുന്നതായി പറയപ്പെടുന്നുണ്ട്. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസമോ ബുദ്ധി വൈകല്യമോ ഉണ്ടാകാനുളള സാധ്യതകളും ഏറെയാണ്.

വളരെ ചുരുങ്ങിയ മിതമായ രീതിയിലാണ് വിഷാദമെങ്കില്‍ കുടുബാംഗങ്ങളുടെ സഹായത്തോടെയും സൈക്കോതെറാപ്പി വഴിയും വിഷാദത്തെ മെരുക്കിയെടുക്കാന്‍ സാധിക്കും. എന്നാല്‍ വിഷാദം ഗൗരവമായി ബാധിച്ചു കഴിഞ്ഞെങ്കില്‍ വെറും സൈക്കോതെറാപ്പി കൊണ്ടു മാത്രം രോഗം ഭേദമാക്കാനാവില്ല. ആന്റിഡിപ്രസന്റ് മരുന്നുകള്‍ കഴിക്കേണ്ടി വന്നേക്കാം.

വരാതെ നോക്കാം.

ഗര്‍ഭിണികള്‍ മെഡിറ്റേഷന്‍, ബ്രീത്തിംഗ് എക്‌സര്‍സൈസുകള്‍,യോഗ എന്നിവ ചെയ്യുകയാണെങ്കില്‍ വിഷാദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന പുതിയ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൈന്‍ഡ്ഫുള്‍നെസ്സ് ബേയ്‌സ്ഡ് കൊഗിനേറ്റീവ് തെറാപ്പി എന്നാണ് ഇതിന് യൂണിവേഴ്്‌സിറ്റി ഓഫ് കൊളറാഡോ ബോള്‍ഡറിലെ ശാസ്ത്രജ്ഞന്മാര്‍ പേര് നല്‍കിയിരിക്കുന്നത്. ബുദ്ധമത വിശ്വാസപ്രകാരമുളള ആചാരമായ വിപാസന (ഇന്‍സൈറ്റ് മെഡിറ്റേഷന്‍) യുടെ അടിസ്ഥാനത്തിലാണ് ഈ തെറാപ്പി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
മാറ്റങ്ങളെ നേരിടാനുളള മാനസികശക്തി, ക്ഷമ, സഹാനുഭൂതി എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ തെറാപ്പി.ജീവിതത്തിലെ ഓരോ നിമിഷവും ശാന്തതയോടെയും തുറന്ന സമീപനത്തോടെയും ജിജ്ഞാസയോടെയും അനുഭവിക്കുന്നതിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിപ്പിക്കുകയാണ് ഈ തെറാപ്പിയിലൂടെ ചെയ്യുന്നത്.

ഡിപ്രഷന്‍ വന്നിട്ടുളള 42 ഗര്‍ഭിണികളിലാണ് ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെറാപ്പി നടത്തിയത്. അവര്‍ക്കു വേണ്ടി പ്രസവത്തിനുമുമ്പായുളള യോഗ, നടന്നുകൊണ്ടുളള ധ്യാനം എന്നിവ ഉള്‍പ്പെട എട്ടു തരത്തിലുളള മൈന്‍ഡ്ഫുള്‍നെസ്സ് ക്ലാസുകള്‍ നടത്തുകയും മൈന്‍ഡ്ഫുള്‍ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി വീട്ടിലിരുന്ന് ചെയ്യാനുളള അസൈന്‍മെന്റുകള്‍ നല്‍കുകയും ചെയ്തു.

ഇതില്‍ പങ്കെടുത്ത ഗര്‍ഭിണികളെ ഗര്‍ഭാവസ്ഥയിലും പ്രസാവന്തരം ആറുമാസവും നിരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. വിഷാദം തിരികെ വരാനുളള സാധ്യതകള്‍ 40 ശതമാനത്തോളം കുറഞ്ഞതായാണ് അവര്‍ കണ്ടെത്തിയത്. സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ഈ തെറാപ്പിക്ക് ലഭിച്ചിരിക്കുന്നത്.

ഈ ലക്ഷണങ്ങള്‍ നിസ്സാരമല്ല

വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. നിസ്സാരമെന്ന് തോന്നുമെങ്കിലും മറ്റുപലതാണെന്ന് തെറ്റിദ്ധരിക്കാനിടയുമുള്ള ഇത്തരം ലക്ഷണങ്ങളെ വെറുതെ തള്ളിക്കളയുന്നത് ബുദ്ധിയല്ല.

ഇന്ന് 70 ശതമാനം സ്ത്രീകളിലും ക്ഷീണം പൊതുവായി കണ്ടുവരാറുള്ള ഒന്നാണ്. പലരും ഇത് പ്രായമേറുന്നതിന്റേയും ജോലിത്തിരക്കിന്റേയും കാരണങ്ങളായി കാണുമ്പോള്‍ സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണെന്ന് മറന്നുകൂട. ഹാര്‍ട്ട് അറ്റാക്കിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് പറയുന്നു.

പിരിമുറുക്കത്തിനും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ കാലങ്ങളീയി ബന്ധമുള്ളതാണ്. ഹാര്‍ട്ട് അറ്റാക്കിന് മുമ്പായി പതിവില്‍ നിന്നും വിപരീതമായി മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഉത്കണ്ഠയും പിരിമുറക്കവും അനുഭവപ്പെട്ട് തുടങ്ങും. ഇതേ തുടര്‍ന്ന നെഞ്ചുവേദനയും ഉണ്ടായെന്ന് വരാം. കൈകാലുകള്‍, സന്ധികള്‍, പുറംഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളിലെ വേദന ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോള്‍ വളരെ പതുക്കെ തുടങ്ങുന്ന വേദന ക്രമമായി ഉയര്‍ന്നുവരാം മറ്റുചിലപ്പോള്‍ വളരെ പെട്ടന്നായിരിക്കാം വേദന വരുന്നത്.

ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിലപ്പോള്‍ കാരണമില്ലാതെ കിതപ്പുതോന്നുകയാണെങ്കില്‍ മറ്റുചിലപ്പോള്‍ പടികയറുമ്പോഴും ദിനചര്യകളില്‍ ഏര്‍പ്പെടുമ്പോഴും വര്‍ധിച്ച അളവില്‍ കിതപ്പ് അനുഭവപ്പെട്ടേക്കാം.

മറ്റൊന്ന് വയറുവേദനയാണ്. ദഹനവ്യവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമേ നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ കനം തോന്നുക, തലക്ക് ലഹരി പിടിച്ച പോലെ തോന്നുക, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളെയെല്ലാം ഗൗനിക്കാതെ വിടരുത്. പതിവില്‍ നിന്നും വിപരീതമായി പെട്ടന്നുണ്ടാകുന്ന ഉറക്കക്കുറവും ശ്രദ്ധിക്കണം.

ഹൈപ്പോതൈറോയ്ഡിസം

അമിതമായ മുടികൊഴിച്ചില്‍,വിഷാദം,തളര്‍ച്ച,ക്രമരഹിതമായും അമിത രക്തസ്രാവത്തോടെയുമുള്ള ആര്‍ത്തവം എന്നിവ ഹൈപ്പോതൈറോഡിന്റെ ലക്ഷണങ്ങളാകാം.

സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം. നാല്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗര്‍ഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലപ്പോഴും തലപൊക്കുക. തളര്‍ച്ചയും വിഷാദവുമുള്‍പ്പടെയുള്ള ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളെ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകളായാണ് ഭൂരിഭാഗം സ്ത്രീകളും വിലയിരുത്തുക. അതുകൊണ്ടുതന്നെ പലപ്പോഴും രോഗം ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യും.

ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനമാണ് ഇവയുടെ ധര്‍മം. തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്.ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രധാനജോലി. ശരീരകോശങ്ങളുടെ വിഘടനയും വളര്‍ച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നതും തൈറോയ്ഡ് ഹോര്‍മോണുകളാണ്.

ഇവയുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. ഇങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ശരീരത്തിന്റെ മെറ്റാബോളിക് റേറ്റ് കുറഞ്ഞുവരും. തളര്‍ച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടി വക്കുക, ചര്‍മ്മം വരണ്ടു പോകുക, മുടികൊഴിച്ചില്‍, മുഖവും കൈകാലുകളും ചീര്‍ത്തുവരിക, മണവും രുചിയും മനലസ്സിലാകാന്‍ സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുന്ന ഗണ്യമായ കുറവ്, മലബന്ധം, ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടുകൂടിയും ഉണ്ടാകുന്ന ആര്‍ത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.

ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ മടിക്കരുത്. രക്തപരിശോധനയിലൂടെയും തൈറോയ്ഡ് സ്‌കാനിംഗിലൂടെയും രോഗനിര്‍ണ്ണയം നടത്തി ഹോര്‍മോണ്‍ നില സന്തുലിതമാകുന്നത് വരെ കൃത്രിമ ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടതായി വരും. ഇതിന് പുറമേ അയഡിന്റെ കുറവ് നികത്താനാവശ്യമായ ഭക്ഷപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. ഉപ്പ്, കടല്‍മത്സ്യം എന്നിവ അയഡിന്റെ നല്ല സ്രോതസ്സുകളാണ്.

അയഡിന്റെ കുറവുമൂലമുള്ള തൈറോയ്ഡ് രോഗങ്ങള്‍ ഒരു പരിധിവരെ അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കുന്നതുവഴി തടയാം. കാബേജ്, കോളിഫ്ലൂര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും അയഡിന്റെ കുറവിന് കാരണമാവാം. അതുകൊണ്ട് കഴിയുന്നതും അവ ഒഴിവാക്കാന്‍ ശ്രമിക്കണം.

ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്.

കടപ്പാട് : keralatimes.com

3.04347826087
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ