ലോകത്ത് തന്നെ എല്ലാവരേയും ഭയപ്പെടുത്തുന്ന ഭയാനകമായ ക്യാന്‍സര്‍ എന്ന് തന്നെയാണ് ശ്വാസകോശാര്‍ബുദം അറിയപ്പെടുന്നത്. പ്രായമായവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്. എന്നാല്‍ ചെറുപ്പക്കാരിലും ശ്വാസകോശാര്‍ബുദത്തിന്റെ എണ്ണം അത്ര കുറവല്ല. ക്യാന്‍സര്‍മൂലം മരിക്കുന്നവരില്‍ നല്ലൊരു ശതമാനം രോഗികളും ശ്വാസകോശാര്‍ബുദം മൂലം മരണപ്പെടുന്നവരാണ്. ഇതിന്കാരണം നേരത്തെ തന്നെ ഇത് കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ്.
നിര്‍ത്താതെയുള്ള ചുമ
നിര്‍ത്താതെയുള്ള ചുമ നിങ്ങളില്‍ ദിവസങ്ങളോളം നിലനില്ക്കുന്നുണ്ടെങ്കില് അല്പം സൂക്ഷിക്കണം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ ലക്ഷണമാണ്.അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരത്തിലുള്ള ചുമയെ അവഗണിക്കരുത്. ചുമയോടൊപ്പം ജലദോഷമോ പനിയോ ഒന്നുമില്ലെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത്പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാവാം എന്നത് തന്നെ. അതുകൊണ്ട് ഉടനെ തന്നെ ഡോക്ടറെ കണ്ട് ശ്വാസകോശാര്‍ബുദം അല്ലെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്
പലപ്പോഴും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? ചെറിയ തോതില്‍ നടക്കുമ്പോള്‍ തന്നെ നിങ്ങളില്‍ കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ ശ്വാസകോശാര്‍ബുദം ഉണ്ടെന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ്. എന്നാല്‍ ഈലക്ഷണം കൊണ്ട് മാത്രം ശ്വാസകോശാര്‍ബുദം നിങ്ങളില്‍ ഉണ്ടെന്ന് പറയാന്സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളേയും ശ്രദ്ധിക്കണം എന്ന്മാത്രം.
നെഞ്ച് വേദന
പല തരത്തില്‍ നെഞ്ച് വേദന നിങ്ങളെ പ്രതിസന്ധിയില്ആക്കാം. എന്നാല്‍ ചിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചുമക്കുമ്പോഴോ അതികഠിനമായ രീതിയില്‍ നെഞ്ച് വേദന നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം പലപ്പോഴും ശ്വാസകോശാര്‍ബുദം തന്നെയായിരിക്കും. ഈ വേദന കൂടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് രോഗത്തെ വഷളാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകള്‍ പലവിധത്തിലാണ് ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നത്.
ശ്വാസം മുട്ടല്‍
ശ്വാസം മുട്ടല്‍ പലരിലും സാധാരണ കാണപ്പെടുന്ന ഒരുരോഗാവസ്ഥയാണ്. എന്നാല്‍ ശ്വാസം മുട്ടല്‍ സാധാരണയായി ഇത്തരത്തിലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ശ്വാസം മുട്ടല്‍ ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസം മുട്ടല്‍ ഉണ്ടാവുമ്പോള്‍ അത്അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ രോഗാവസ്ഥക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍ ശ്വാസംമുട്ട്പെട്ടെന്ന് ഉണ്ടാവുകയാണെങ്കില്‍ അത് ശ്വാസകോശാര്‍ബുദമായി തന്നെ കണക്കാക്കേണ്ടതാണ്.
ഇടക്കിടെയുള്ള അണുബാധ
ഇടക്കിടെയുള്ള അണുബാധയാണ് മറ്റൊരു പ്രധാനപ്രശ്നം. നെഞ്ചിലുണ്ടാവുന്ന അണുബാധയാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങള്‍ ആയി കണക്കാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നെഞ്ചിലുണ്ടാവുന്ന ഇടക്കിടെയുള്ള അണുബാധ പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ കൂടി ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ്.
വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
പലപ്പോഴും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അതൊരിക്കലും തൊണ്ടവേദനയായി മാത്രം കണക്കാക്കരുത്. കാരണം ഇത് പലപ്പോഴും അല്പം ഗുരുതരമായ അവസ്ഥയിലേക്കാണ് നിങ്ങളെ നയിക്കുന്നത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍പോലും വിഴുങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്നത് മറക്കരുത്. ഈ ലക്ഷണങ്ങളെല്ലാം തന്നെവളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ശബ്ദത്തിലെ മാറ്റം
ശബ്ദത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം വളരെയധികം ശ്രദ്ധിക്കണം. കാരണം ശബ്ദത്തിലെ മാറ്റങ്ങള്‍ പലപ്പോഴും ഒരുപ്രായത്തിന് ശേഷം ശ്രദ്ധയില്‍ പെട്ടാല്‍ അത് അപകടമാണ്. കാരണം ഇത്ശ്വാസകോശാര്ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടാവണം. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
അസാധാരണമായി തടി കുറയുന്നത്
അസാധാരണമായി തടി കുറയുന്നത് ശരീരത്തിന് ഏറ്റവും അപകടകരമായ സൂചനയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങള്വളരുന്നുണ്ടെങ്കില് അതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളില്‍ ഒന്നാണ് അകാരണമായി തടി കുറയുന്നത്. ഇത്തരം ഒരു ലക്ഷണം നിങ്ങളില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് ഇത്തരത്തില്‍ കാണപ്പെടുന്നത് എന്ന് തിരിച്ചറിയണം. ശ്വാസകോശാര്‍ബുദം ഇല്ലെന്ന് ഉറപ്പിക്കേണ്ടതും അത്യാവശ്യമാണ്.
നഖത്തിലെ വ്യത്യാസം
നഖത്തിലെ വ്യത്യാസം നോക്കി നമുക്ക് ഇത്തരംകാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ശ്വാസകോശാര്‍ബുദം നിങ്ങളില്ഉണ്ടെങ്കില് അത് നഖത്തിലും മാറ്റങ്ങള്‍ കാണിക്കുന്നു. ഇത് നഖത്തിന്റെ ക്യൂട്ടിക്കിള്‍ വ്യത്യാസം വരുന്നതിനും നഖത്തിന്റെ ഘടനയില്‍ മാറ്റം വരുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.
തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിന്‍ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയറിനെക്കാള്‍ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്. പൊങ്ങ്നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹലക്ഷണങ്ങള്‍ നിയന്ത്രിക്കാനും കഴിയും.ആന്റി ബാക്റ്റീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.
വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രാസ സവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും.
കല്ല്യാണത്തിനും പാര്‍ട്ടിക്കും എന്തിനേറെ ഓഫീസില്‍ പോകണമെങ്കില്‍ വരെ ചിലര്‍ക്ക് ഹൈഹീല്‍ ചെരുപ്പ് നിര്‍ബന്ധമാണ്. വ്യത്യസ്ത തരത്തിലുള്ള ഹൈഹീല്ചെരുപ്പ് ധരിക്കുന്നത് ഫാഷനബിള്‍ ആണെന്ന ധാരണയാണ് യൂത്തിനിടയില്‍. ഹൈഹീല്‍ ചെരുപ്പുകള്‍ക്ക് മാത്രമായി ഫാഷന്‍ ഷോ വരെ നടക്കാറുണ്ട്. എന്നാല്‍ ഹൈഹീല്ചെരുപ്പ് ഇടുന്നത് നമ്മുടെ ആരോഗ്യത്തിന് മോശമാണെന്ന് പലര്‍ക്കും അറിയില്ല. ഹൈഹീല്‍ ചെരുപ്പുകള്‍ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആര്ത്രൈറ്റിസ്അഥവാ ഡീജനറേറ്റീവ് ആര്‍ത്രൈറ്റിസിനു കാരണമാകാമെന്ന് വിദഗ്ധര്‍.
ദിവസവും മണിക്കൂറുകളോളം ഹൈഹീല്‍ഡ് ധരിക്കുന്നത് എല്ലുകള്‍ക്ക് ക്ഷതമുണ്ടാകാനും ഇതു വഴി സന്ധിവാതത്തിനും കാരണമാകും. സന്ധികള്‍ക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നില്ക്കുന്നതുമായ അവസ്ഥയാണ്ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. കാര്‍ട്ടിലേജ് വിഘടിക്കുക വഴിസന്ധികള്ക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകള്‍ തമ്മില്‍ ഉരസാനും വേദനയ്ക്കും ഇതുകാരണമാകും. ഹൈഹീല്‍ ചെരുപ്പ് കാല്‍പ്പാദങ്ങളുടെ എല്ലുകളില്‍ ഭാരം വരുത്തുകയും ഇത് ഫോര്ഫുട് പെയ്നിനു കാരണമാകുകയും ചെയ്യും. ഹീല്സ്ധരിക്കുന്നത് മുട്ടുകളിലും കാല്‍വിരലുകളിലും അമിത മര്ദ്ദംഏല്പ്പിക്കുകയും അവയ്ക്ക് വേദന വരികയും ചെയ്യും. കൂടാതെ സന്ധിവാതം, നടുവേദന, അരക്കെട്ടിനു വേദന, മുട്ടുവേദന ഇവയ്ക്കും കാരണമാകുന്നു. ഹീലുകളുടെ ഉയരമാണ് ഒരു പ്രശ്നം. ഒന്നര ഇഞ്ച് ആയിരിക്കണം ഇവയുടെ ഉയരം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത്. ഇത് അവരുടെ ശരീരഘടനെയെ ബാധിക്കുകയും പിന്നീട് കഠിനമായ വേദനയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (AIIMS) ലെ റൂമാറ്റോളജി വിഭാഗം വിദഗ്ധര്‍ പറയുന്നു.
ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. എന്നാല്‍ ഇതാ ചോക്ലേറ്റ് കഴിക്കാന്‍ മറ്റൊരു കാരണം കൂടി. ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റ്സിന്റെ അഭിപ്രായം.രക്തധമനികള്‍ ദൃഡമാകുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് സാധിക്കുമത്രേ. ധമനികളെ വഴക്കമുള്ളതാക്കുകയും ശ്വേതരക്താണുക്കളെ വഹിക്കുന്ന ധമനികള്‍ ധമനീഭിത്തികളില്‍ ഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യുക വഴി ധമനികള്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ ഇല്ലാതാക്കുന്നു.
നെതര്‍ലന്‍ഡ്സ് വഗേനിഗന്‍ യൂണിവേഴ്സിറ്റിയിലെ ന്യൂട്രീഷനിസ്റ്റുകളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. 45നും 70നും ഇടയില്‍ പ്രായമുള്ള അമിതവണ്ണക്കാരായ പുരുഷന്മാരെയാണ് ഇതിനായി നിരീക്ഷണ വിധേയമാക്കിയത്. ഇവര്‍ക്ക് സാധാരണ ഡാര്‍ക്ക് ചോക്ലേറ്റും ഫ്ളവനോള്‍സ് അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും നല്‍കുകയായിരുന്നു. നിരീക്ഷണ വിധേയമാക്കിയ കാലയളവില്‍ കൂടുതല്‍ കാലറി അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഇവര്‍ക്കു നല്‍കിയിരുന്നു.
ഫ്ളവനോള്സിന്റെ അളവുകൂടിയ ചോക്ലേറ്റ് സെന്സറിസ്റ്റിമുലേഷന് വര്‍ധിപ്പിക്കുന്നു. ഈ രണ്ടു ചോക്ലേറ്റും ഹൃദയാരോഗ്യത്തിന് ഒരേ ഫലം തന്നെയാണ് നല്‍കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ദിവസവും രണ്ടു കപ്പ് ചോക്ലേറ്റ് കുടിക്കുകയാണെങ്കില്‍ ഓര്‍മക്കുറവിനെ പ്രതിരോധിക്കാന്‍ സാധിക്കും. പക്ഷാഘാതം പിടിപെടാനുള്ള സാധ്യത കുറയ്ക്കാനും ചോക്ലേറ്റിനു കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ചോളം. ദഹനസംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് ചോളം. എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളംഅടങ്ങിയ ഭക്ഷണമാണ് ചോളം.
സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാര്‍ബുദം. സ്ത്രീകളില്‍ ഇത് സാധാരണമായി കാണാറുണ്ട്. എന്നാല്‍ പുരുഷന്മാര്ക്കും സ്തനാര്‍ബുദം ഉണ്ടാകാറുണ്ട് എന്നുള്ളത് ഇന്നും പലര്‍ക്കും അറിയാത്തകാര്യമാണ്.
താരതമ്യേന പുരുഷന്മാര്ക്ക്സ്തനാര്ബുദത്തിനുള്ള സാധ്യത കുറവാണ്. എന്നാല്‍ നിങ്ങളുടെ സ്തനങ്ങളില്എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും നിങ്ങള്‍ ഡോക്ടറെ സമീപിക്കണം. എന്നിരുന്നാലും പുരുഷന്മാര്ക്കിടയില് വളരെ വിരളമായികാണുന്ന രോഗമാണ് സ്തനാര്‍ബുദം. സ്ത്രീകളിലെ സ്തനാര്‍ബുദത്തിന് സമാനമായിപ്രായത്തിനനുസരിച്ചാണ് പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകുന്നത്.
പുരുഷ സ്ഥനാര്ബുദത്തിന് കാരണമാകുന്ന ഘടകങ്ങള്‍
ബി.ആര്.സി.എ ജീനിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ലിന്‍ഫെല്‍റ്റര്‍ സിന്‍ഡ്രോം, വൃഷണസംബന്ധിയായ പ്രശ്നങ്ങള്‍, കുടുംബത്തിലെ സ്തനാര്‍ബുദ ചരിത്രം, അമിതമദ്യപാനത്തിലൂടേയും പുകവലിയിലൂടേയും ശരീരിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയുടേയും ഫലമായുണ്ടാകുന്ന ഉയര്‍ന്ന ഈസ്ട്രജന് അളവ്. എന്നിവയാണ് പുരുഷ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.
പ്രവര്‍ത്തനരഹിതമായ ചെറിയ സ്തന കോശങ്ങളാണ് പുരുഷന്മാര്ക്കുള്ളത്( പാല്ഉല്പാദിപ്പിക്കാത്ത). സ്ത്രീകളിലേതു പോലെ പുരുഷന്മാരിലും സ്തനകോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്.
പുരുഷ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍
സ്തനങ്ങളിലുണ്ടാകുന്ന ട്യൂമര്‍ ചെറുതായിരിക്കുന്ന സമയത്തും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാവില്ല. ഈ സമയത്ത് ഇത് ചികിത്സിച്ച് ഭേദമാക്കുക എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ അത് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.
സ്തനാഗ്രത്തിനു താഴെ വേദനയില്ലാത്ത വിധത്തില്‍ ചെറിയ വീക്കം കാണപ്പെടുന്നതാണ്പുരുഷന്മാരില് പൊതുവില്‍ കാണുന്ന സ്തനാര്‍ബുദ ലക്ഷണം. മറ്റുലക്ഷണങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഞെട്ടിന്റെ ഭാഗത്തെ ചര്‍മ്മത്തിന് ഇതോടെ മാറ്റങ്ങള്‍ സംഭവിക്കും. അതായത് സ്തന ചര്‍മ്മത്തില്‍ വ്രണം, ചുളിവ്, ചുവപ്പ്, തുടങ്ങിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഞെട്ടില്‍നിന്നും രക്തം വരികയും ചെയ്തേക്കാം.
പുരുഷ സ്തനാര്‍ബുദം തിരിച്ചറിയാനുള്ള വഴികള്‍
ഏതൊരു പുരുഷനും സ്തനാര്‍ബുദം വന്നേക്കാം. ബയോപ്സി ടെസ്റ്റ് വഴി സ്തനാര്‍ബുദ കോശങ്ങളെ തിരിച്ചറിയാം. ബ്രെസ്റ്റ്സെല്ഫ് എക്സാം, നിപ്പിള്‍ ഡിസ്ച്ചാര്‍ജ്ജ് എക്സാമിനേഷന്, മാമ്മോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയവ ഇത് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ചികിത്സകള്‍
രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ നിശ്ചയിക്കപ്പെടുന്നത്. അര്‍ബുദം തിരിച്ചറിയുന്ന പുരുഷന്മാരിലധികവും ശസ്ത്രക്രിയക്ക് വിധേയരാകാറാണ് പതിവ്.
മറ്റു ചികിത്സാ മാര്‍ഗ്ഗങ്ങള്‍
റേഡിയേഷന്‍തെറാപ്പി: സ്തനങ്ങളിലും കക്ഷങ്ങളിലും നെഞ്ചിലുമെല്ലാം ശേഷിക്കുന്ന അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. അല്ലെങ്കില്‍ ശസ്ത്രക്രിയക്ക്മുമ്പ് മുഴയുടെ വലിപ്പം കുറയ്ക്കാനും ഇത് ഉപയോഗിക്കാം.
സിസ്റ്റമിക് തെറാപ്പി: ഇതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ നേരിട്ട് ഞരമ്പുകളില്‍ കുത്തിവെക്കുകയോ കഴിപ്പിക്കുകയോ ചെയ്യും. ബയോളജിക് തെറാപ്പി, കീമോ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു
മൂത്രപരിശോധനയിലൂടെ സ്തനാര്‍ബുദത്തെ നേരത്തെ അറിയാം
മൂത്ര പരിശോധനയിലൂടെ സ്തനാര്‍ബുദത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് പുതിയപഠനങ്ങള്‍. മൂത്ര സാമ്പിളുകളിലെ കോശ പരിണാമങ്ങളെ തിരിച്ചറിയുന്നതിലൂടെ സ്തനാര്‍ബുദത്തെ തിരിച്ചറിയാനാകുമെന്നാണ് ജര്‍മ്മനിയിലെ ഫ്രെയ്ബെര്ഗ്സര്വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്തനാര്‍ബുദ ചികിത്സാരംഗത്തെ ഒരു പുതിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തല്‍ ആരോഗ്യ രംഗത്ത് ഏറെപ്രതീക്ഷ നല്‍കുന്നതാണ്.
കാഴ്ചക്കുറവിനോ, തലവേദനക്കോ എല്ലാം കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കൂടുതലാണ്. കണ്ണടകള്‍ ഭംഗിക്കായി ധരിക്കുന്നവരുമുണ്ട്, എന്നാല്‍ കണ്ണടകളുടെ ഉപയോഗം ശരിയായ ക്രമത്തിലല്ലെങ്കില്‍ ആ ഒറ്റ കാരണത്താല്‍ തന്നെ നമ്മുടെകാഴ്ചയില് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് വാസ്തവം.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണടയിലൂടെയുള്ള വ്യൂ, അഥവ നോട്ടമാണ്. കണ്ണടയിലൂടെയുള്ള നോട്ടം ശരിയായ രീതിയിലായിരിക്കണം എന്നു പറയുമ്പോള്‍ തമാശയായി എടുക്കേണ്ടതില്ല. കണ്ണടകള്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ലെന്‍സിന് ഉള്ളിലൂടെ നോക്കുന്നതിന് പകരം ലെന്‍സിന് മുകളിലൂടെ നോക്കുക എന്നത്. ഇത് അപകടകരമാണ് എന്ന് തിരിച്ചറിയണം.
കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തില്‍ തന്നെ ഇത് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഇതുവഴി കണ്ണിനുള്ളിലേക്കുള്ള പ്രകാശപ്രവാഹത്തിന്റെ അളവില്‍ കുറവ് സംഭവിച്ചേക്കം. കാഴ്ച സംബന്ധമായ ഗുരുതരപ്രശ്നങ്ങളിലേക്ക് ഇത് നമ്മെ കൊണ്ടു ചെന്നെത്തിക്കും. മറ്റൊന്ന് കണ്ണടയുടെ സന്തുലനാവസ്ഥയാണ്. അതായത് നിരന്തരമായ ഉപയോഗം കണ്ണടയുടെ ആങ്കിളുകളില്‍ മാറ്റം വരുത്തിയേക്കാം. അതിനാല്‍ ഇടക്ക് ഒപ്ടിക്കല്‍ ഷോറൂമുകളില്‍ പോയി കണ്ണടയുടെ ആങ്കിള്‍ ക്രമീകരിക്കുന്നത് നല്ലതാണ്.
പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത.
ഇത് കൂടാതെ വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിന്‍ ബി രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പിസ്ത.
പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും ഏറെ നല്ലതാണ് പിസ്ത.
പ്രമേഹമുള്ളവര്‍ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത നല്ലതാണ്.
പിസ്ത കഴിച്ചാലുള്ള ഗുണങ്ങള്‍
മോണയിലുണ്ടാകുന്ന പ്രശ്നങ്ങളെ ആരും അത്ര പ്രാധാന്യത്തോടെ കാണാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇങ്ങനെ അവഗണിച്ച് കളയേണ്ട ഒരു ആരോഗ്യപ്രശ്നമല്ല മോണരോഗങ്ങള്‍. ഇത് ഹൃദയാഘാതത്തിലേക്ക് വരേ നയിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
മോണ രോഗമുള്ളവരില്‍ മോണകളില്‍ നിന്നും രക്തംവരാറുണ്ട്. മോണകളിലെ രക്തക്കുഴലുകള്‍ തുറന്നിരിക്കുന്നതു കൊണ്ടാണിത്. രക്തക്കുഴലുകള്‍ ഫാറ്റ് ഉള്‍പ്പടെയുള്ളവ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് രക്തക്കുഴലുകളില്‍ ബ്ലോക്കുകള്‍ ഉണ്ടാകുന്നതിന് കാരണമാകും.
തുറന്നിരിക്കുന്ന രക്തക്കുഴലുകളിലൂടെ ഹൃദയധമനികളിലേക്ക് രോഗാണുക്കള്‍ ചെല്ലാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മോണ രോഗങ്ങള്‍ ഉള്ളവരില്‍ ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
തൊലിപ്പുറത്തുണ്ടാകുന്ന അണുബാധ, പലപ്പോഴും ഒരു ശാരീരികാവസ്ഥയില്‍ നിന്ന് വിട്ട്, മാനസികമായി തന്നെ ബാധിക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ട്, പലതരത്തിലുള്ള അണുബാധകള്‍ തൊലിയിലുണ്ടായേക്കാം. ബാക്ടീരിയ, ഫംഗസ്, പാരസൈറ്റുകള്‍ തുടങ്ങിയവ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പുറമെ കാലാവസ്ഥാ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, ഗര്‍ഭാവസ്ഥ, സൂര്യതാപം, പ്രമേഹം തുടങ്ങി ഒട്ടേറെ ശാരീരിക-മാനസികാവസ്ഥകള്‍ അണുബാധയ്ക്ക് കാരണമാകുന്നു. എങ്കിലും നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ തൊലിപ്പുറത്തെ അണുബാധകള്‍ ഒഴിവാക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
സിന്ദൂരക്കുറി അണിഞ്ഞുനടക്കുന്നവര്‍ കരുതിയിരിക്കണമെന്ന് അമേരിക്കയില്‍നിന്നുള്ള പഠനം മുന്നറിയിപ്പ് നല്കുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ സിന്ദൂരക്കുറി അണിഞ്ഞുനടക്കുന്നവര്‍ കരുതിയിരിക്കണമെന്നാണ് അമേരിക്കയില്‍നിന്നുള്ള പഠനം മുന്നറിയിപ്പ് നല്‍കുന്നത്.. മതപരമായ ആവശ്യങ്ങള്‍ക്കായി സിന്ദൂരം ഉപയോഗിക്കുന്നവരാണ് കൂടുതലും. പുറമെ സൗന്ദര്യവര്‍ധക വസ്തുവായും ഇത് ഉപയോഗിച്ചു വരുന്നു. സിന്ദൂരത്തിന് കടും ചുവപ്പ് നിറം ലഭിക്കാന്‍ ചില ഉല്‍പ്പാദകര്‍ ലെഡ് ടെട്രോക്സൈഡ് കലര്‍ത്തുന്നതായാണ് കണ്ടെത്തല്‍.. അമേരിക്കയിലെ ന്യൂജഴ്സിയില്‍ 118 സിന്ദൂര്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 95 എണ്ണവും ദക്ഷിണേഷ്യയില്‍ നിന്നുള്ളതായിരുന്നു. 23 എണ്ണം മുംബൈയിലെയും ഡല്‍ഹിയിലെയും കടകളില്‍ നിന്ന് ശേഖരിച്ചവയും. പരിശോധിച്ച 80 ശതമാനത്തിലും അപകടകരമായ അളവില്‍ ഈയം അടങ്ങിയതായാണ് കണ്ടെത്തിയത്. അമേരിക്കന്‍ ഫുഡ് ആന്‍്റ് ഡ്രഗ്അഡ്മിനിസ് ട്രഷറര്‍ അനുവദിച്ചതിന്റെ മൂന്നിരിട്ടിയോളം അധികമാണ്പലതിലും ഈയത്തിന്റെ സാന്നിധ്യം. ഈയത്തിന്റെ അംശം അടങ്ങിയ വസ്തുവയറ്റില് എത്തുന്നതോ ശ്വസിക്കുന്നതോ അപടകരമാണെന്ന് പഠനത്തിന് നേതൃത്വംനല്കിയവര് പറയുന്നു. മനുഷ്യരില്‍, പ്രത്യേകിച്ചും ആറ് വയസിന് താഴെയുള്ളകുട്ടികളില്‍ ഈയത്തിന്റെ സാമീപ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഷെന്‍ഡല്‍ പറയുന്നു. രക്തത്തില്‍ ഈയത്തിന്റെ നേരിയ അംശത്തിന്റെ സാന്നിധ്യമുണ്ടായാല്‍ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്, പഠനമികവ് തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കയിലെ രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. ഈയത്തിന്റെ സാന്നിധ്യം തടയുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നും ഇവര്‍പറയുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഒരുഗ്രാമില്‍ 20 മൈക്രോഗ്രാമില്‍ കവിഞ്ഞ് ഈയത്തിന്റെ സാന്നിധ്യം പാടില്ലെന്നാണ് അമേരിക്കന്‍ ഫുഡ്ആന്്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പരിധി നിശ്ചയിച്ചത്. പരിശുദ്ധിയുടെയും പരിപാവനതയുടെയും പ്രതീകമായി കണ്ട് നിങ്ങള്‍ ഉപയോഗിക്കുന്ന സിന്ദൂരം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാതെ നോക്കുക
ക്യാന്‍സറിനെ ഭയപ്പാടോടെയാണ് പലരും കാണുന്നത്. മരണം വരെ സംഭാവിക്കാവുന്ന രോഗം ആയതു കൊണ്ടു തന്നെയാണ് ഈ ഭയവും. ക്യാന്‍സറിനെ തടയാന്‍ പല വഴിയും തിരയുന്നവരുമുണ്ട്. അതുപോലെ തന്നെ ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധിപഠനങ്ങളും നടന്നുവരുന്നു. അക്കൂട്ടത്തില്‍ നാരങ്ങയുടെ പുറം തൊലി ക്യാന്‍സര്‍ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. നാരങ്ങയുടെ തൊലിയില്‍ നിന്ന് വേര്‍തിരിച്ച സത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് രക്താര്‍ബുദ വിഭാഗത്തില്‍പ്പെടുന്ന ലിംഫോമയെ തടയുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രുട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്ച്ച്ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടില്‍ നിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളില്‍ പരീക്ഷണം നടത്തിയത്. അതില്‍ സിട്രസ്റെറ്റിക്കുലേറ്റ എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഡയറക്ടര്‍ ഡോ. പ്രകാശ്കുമാര് പറഞ്ഞു. എലികളിലാണ് പരീക്ഷണം നടത്തിയത്.
നെതര്‍ലന്‍ഡില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഫെറ്റോമെഡിസിന്‍ എന്ന അന്തര്‍ദേശീയ ജേണലില്‍ ഗവേഷണഫലവും പ്രസിദ്ധപ്പെടുത്തി. സിട്രസ് റെറ്റിക്കുലേറ്റയുടെ പുറംതോടില്‍ നിന്നുമുള്ള സത്ത് നല്കിയ എലികളില്‍ പകുതിയും ലിംഫോമ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തി.
മുരിങ്ങയുടെ ഔഷധ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. മുരിങ്ങയിലയില്‍ കൂടുതല്‍ മാംസ്യവും ജീവകം എയും ധാരളമായി അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ 6.7 ശതമാനം, കാത്സ്യം 2.3 ശതമാനം, മഗ്നീഷ്യം 21 മിഗ്രാം, കൊഴുപ്പ് 1.7 ശതമാനം, അന്നജം 12 ശതമാനം, ഗന്ധകം 137 മി ഗ്രാം, ജീവകം ബി, സി എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. തൊലിയില്‍ മൊരിജിന്, മൊരിന് ജിനിന് എന്നീ ആല്‍ക്കലോയിഡുകളും, അമ്ലവും വിത്തില്‍ ഒരു തരം എണ്ണയുമുണ്ടണ്ട്. മുരിങ്ങ ഒരു വേദനസംഹാരി കൂടിയാണ്. മുരിങ്ങ വേരിന്റെ തൊലി കഷായംവെച്ച് കഴിച്ചാല്‍ ശരീരവേദനയ്ക്ക് ആശ്വാസം ലഭിക്കും. വേരില്‍ ദുര്‍ഗന്ധമുള്ള ബാഷ്പശീലതൈലവുമുണ്ട്.
ഇതിന്റെ വിത്തുകളും ഇലകളും വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ കാര്‍നെഗി മെലണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനുപിന്നില്‍. മുരിങ്ങയില്‍ നിന്നും ഭക്ഷ്യയെണ്ണ ഉണ്ടാക്കാന്‍ കഴിയും. എണ്ണ എടുത്തതിനു ശേഷമുള്ള പിണ്ണാക്ക് പണ്ട് കാലങ്ങളില്‍ ജലശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്നു. ഈ പിണ്ണാക്കിന് ജലത്തിലെ മിക്ക അശുദ്ധവസ്തുക്കളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്.
മുരിങ്ങയില്‍ വലിയ തോതില്‍ ഡിസോള്‍വ്ഡ് ഓര്‍ഗാനിക് കാര്‍ബണ്‍ അടങ്ങിയിട്ടുണ്ട്. ഈ കാര്‍ബണ്‍ ജലത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെ 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കുന്നു. ജലത്തെ ശുദ്ധീകരിച്ച് കുടിക്കാന്‍ യോഗ്യമാക്കാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മുരിങ്ങയുടെ വിത്തുകളിലെ പ്രോട്ടീനുകള്‍ മണലിലടങ്ങിയിരിക്കുന്ന സിലിക്കയുമായി ചേര്‍ന്ന് ശുദ്ധീകരണത്തിന് സഹായിക്കും. എഫ്-സാന്‍ഡ് പുനരുപയോഗിക്കാനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്പരിഹരിക്കാനാണ് നമ്മള് വ്യായാമം ചെയ്യുന്നത്. സ്ഥിരമായി വ്യായാമംചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലത് തന്നെ. പക്ഷേ ചില കാര്യങ്ങള്‍ശ്രദ്ധിക്കണം. എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം. വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാന്‍. ടെറസ്, ഗാര്ഡന് എന്നിവിടങ്ങളില്‍ വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉന്മേഷം കിട്ടാന്‍ സഹായിക്കും.
വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നും കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക. ദാഹം തോന്നുന്നതിനു മുമ്പു തന്നെ കുറച്ചായി വെള്ളം കുടിക്കാം. ആഴ്ച്ചയില്‍ അഞ്ച് ദിവസത്തിലധികമോ, ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികമോ വ്യായാമം ചെയ്യുന്നവരില്‍ അധികവും മാനസിക സമ്മര്‍ദ്ദമുള്ളവരാണെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും യേല്‍ യൂണിവേഴ്സിറ്റിയും നടത്തിയ പഠനത്തില്‍ പറയുന്നു.
കുട്ടികള്‍ക്ക് വളരെ വേഗം അണുബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. അണുബാധ ഒഴിവാക്കാന്‍ താമസിയാതെ തന്നെ ആന്റിബയോട്ടിക്കുകളുടെ സഹായം തേടാറാണ പതിവ്. കുട്ടികള്‍ക്ക് ആന്റിബയോട്ടിക്സ് നല്കുമ്പോള് പല കാര്യങ്ങളും ശ്രദ്ധിക്കണം. ഓരോ ആന്റിബയോട്ടിക്കുകളും പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. അതിനാല്‍ തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കൃത്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ നല്കാന് പ്രത്യേകം ശ്രദ്ധിക്കണം. അളവ് കൂടിയാല്‍ കരള്‍ ഉള്‍പ്പടെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
ആന്റിബയോട്ടിക് അസുഖം മാറാനാണെങ്കിലും ശരീരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ ചില ഘട്ടത്തില്‍ ബാധിച്ചേക്കാം. പല കുട്ടികളിലും ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ വയറിളക്കം കണ്ടുവരാറുണ്ട്. ആന്റിബയോട്ടിക് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് കാരണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കിനൊപ്പം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നതാണ് പരിഹാരം.
അസുഖം മാറിയ ഉടന്‍ ആന്‍ിബയോട്ടിക് നല്‍കുന്നത് അവസാനിപ്പിക്കരുത്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു ഡോസ് മുഴുവനായും കൊടുക്കണം. ഇടയ്ക്കുവെച്ച് നിര്‍ത്തി പിന്നീട് ആ മരുന്ന് കൊടുക്കുമ്പോള്‍ ഫലമുണ്ടാകില്ല. കാരണം ശരീരം അതിനോടകം തന്നെ ആന്റിബയോട്ടിക്കിനെതിരായ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകും.
പെന്സിലിന് പോലുള്ള ചില ആന്റിബയോട്ടിക്കുകള്‍ ചില കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചില കുട്ടികളില്‍ വയറുവേദന വരുത്താറുണ്ട്. അലര്‍ജിയോ വയറുവേദനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
എല്ലാ മേഖലയിലും കമ്പ്യൂട്ടര്‍ ആധിപത്യം വന്നതോടെ കണ്ണുകള്‍ ഡിജിറ്റല്‍ സ്ക്രീനിലായി. ഇടവേളകളിലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗവും കണ്ണുകളുടെ വിശ്രമ സമയം കുറച്ചു. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതിനാല്‍ കണ്ണുമായി ബന്ധപ്പെട്ട് അസ്വസ്ഥത അനുഭവിക്കേണ്ടതായി വരുന്നു.
കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം നോക്കിയിരിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) അഥവാ ഇലക്ട്രോണിക് ഐ പെയിനാണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാന്‍ ബുദ്ധിമുട്ട്, മോണിറ്ററിലേക്ക് നോക്കുമ്പോള്‍ സമ്മര്‍ദ്ദം തോന്നുക തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുളള പല ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ അല്പമൊന്ന് ശ്രദ്ധിക്കാം...
എന്തെങ്കിലും രോഗങ്ങളുമായോ പതിവു ചെക്കപ്പിനായോ ഡോക്ടറെ കാണുമ്പോള്‍ അദ്ദേഹം ആദ്യം പറയുന്നത് നാവു നീട്ടാനായിരിക്കും. ഈ പതിവു പല്ലവിക്കു കാരണം മറ്റൊന്നുമല്ല, നാവു കണ്ടാല്‍ അറിയാം ഒരാള്‍ ആരോഗ്യവാനാണോ അല്ലയോ എന്ന്. നാവിനുണ്ടാകുന്ന മാറ്റങ്ങള്‍കൊണ്ട് രോഗങ്ങള്‍ വേഗത്തില്‍ കണ്ടുപിടിക്കാം.
കടുത്ത ചുവപ്പു നിറമുള്ള നാവ്
ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും. വിറ്റാമിന്‍ ബി12 ന്റെ അഭാവംമൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും.
നാവില്‍ വെളുത്ത നിറം
നാവില്‍ വെളുത്ത നിറത്തിലുള്ള പൂപ്പല്‍ കാണുന്നത് അനാരോഗ്യത്തിന്റെ ലക്ഷണമാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലുമാണ് ഇത്കൂടുതലായും കാണപ്പെടുന്നത്. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോഴുംചിലപ്പോള് നാവില്‍ പൂപ്പല്‍ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവില്‍ പൂപ്പല്‍ ബാധകാണപ്പെടാറുണ്ട്.
നാവില്‍ മഞ്ഞ നിറം
ബാക്ടീരിയല്‍ ഇന്‍ഫക്ഷന്റെ അനന്തരഫലമാണ് നാവില്‍ പ്രത്യക്ഷപ്പെടുന്ന മഞ്ഞനിറത്തിലുള്ള പൂപ്പല്‍ബാധ. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പല്‍ബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവില്‍ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളില്സ്ട്രോക്കിനു മുന്നോടിയായും നാവില്‍ മഞ്ഞ നിറത്തിലുള്ള പൂപ്പല്‍ബാധ കാണപ്പെടാറുണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു.
വേദനയില്ലാത്ത മുഴകള്‍
നാവില്വേദനയില്ലാത്ത മുഴകള്‍ കണ്ടാല്‍ സൂക്ഷിക്കണം. ഇവ വന്നു കഴിഞ്ഞ് ഒന്നു രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും. വായില്‍ കാന്‍സര്‍ വരുന്നതിനുമുമ്പുള്ള മുന്നറിയിപ്പാണിത്. വെളുത്ത നിറത്തിലോ ചുവപ്പു നിറത്തിലോ ഉള്ള ചെറിയ മുഴകളായിട്ടായിരിക്കും ഇവ നാവില്‍ പ്രത്യക്ഷപ്പെടുന്നത്. നാവില്‍ ഇത്തരത്തില്‍ എന്തങ്കിലും അടയാളം കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണാം. പുകവലിക്കുന്നവരിലാണ് കൂടുതലായും വായില്‍ കാന്‍സര്‍ കാണപ്പെടുന്നത്.
നാവിലെ വ്രണങ്ങള്‍
സാധാരണയായി നാവില്‍ അറിയാതെ കടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാകുന്നത്.ഇങ്ങനെയല്ലാതെ നാവില്‍ വരുന്ന വ്രണങ്ങള്‍ രണ്ടാഴ്ചയിലധികം നില്ക്കുകയാണെങ്കില് അത് കടുത്ത മാനസിക സമ്മര്‍ദത്തിന്റെയോ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയുടെയോ ലക്ഷണമാകാം.
നാവിലെ പുകച്ചില്‍
ആര്‍ത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകള്‍ക്കാണ് സാധാരണയായി നാവിനു പുകച്ചില്‍ അനുഭവപ്പെടുന്നത്.
നാവിനു വയലറ്റ് നിറം
നാവില്‍ വയലറ്റ് നിറം വന്നാല്‍ രക്തയോട്ടം കുറയുന്നതിന്റെ സൂചനയാണത്. പ്രമേഹം, രക്തം കട്ടപിടിക്കുക എന്നീ രോഗങ്ങളുള്ളവരിലും നാവിനു വയലറ്റു നിറംകാണപ്പെടാറുണ്ട്
ആരോഗ്യമുള്ള ഒരു ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണവും പോഷകങ്ങളുടെ കലവറയുമാണ് മുട്ട. ദിവസവും ഓരോ മുട്ട കഴിക്കുന്നത്ആരോഗ്യത്തിനും ഒപ്പം ചര്‍മ്മ സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യും.
മുട്ടയുടെ വെള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. വെള്ളയില്‍ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളനാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്.കുട്ടികള്‍ക്ക് സ്ഥിരമായി മുട്ട വെള്ള കൊടുക്കുന്നത്ബുദ്ധി വികാസത്തിന് ഏറെ സഹായിക്കുന്നു. കൂടാതെ ഇത് കൊഴുപ്പും കാലറിയും കുറഞ്ഞതും പോഷക സമ്പന്നവുമായതിനാല്‍ വിശപ്പു ശമിപ്പിക്കുന്നു.
പ്രോട്ടീന്‍ ധാരാളം അടങ്ങിയതിനാല്‍ മുട്ടയുടെ വെള്ള പേശി വളര്‍ച്ചയെ സഹായിക്കുന്നു. വെള്ള, കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട്തന്നെ യുവാക്കള്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് അത്യുത്തമമാണ്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നത് ഒഴിവാക്കി പകരം വെള്ളമാത്രം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല, വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദം കുറക്കാന്‍ ഉത്തമം. എല്ലുകള്‍ക്കു പൊട്ടലുണ്ടാകുന്നത് തടയാനും ഓസ്റ്റിയോപോറോസിസ് തടയാനും എല്ലുകളെ ശക്തിപ്പെടുത്താനും മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം സഹായിക്കുന്നു.
പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ അത് മാറ്റുന്നതിനായി ആദ്യം നാം പരീക്ഷിക്കുന്ന മാര്‍ഗ്ഗമാണ് ആവി പിടിക്കുക എന്നത്. ഇത് എറ്റവും നല്ലമാര്‍ഗ്ഗം തന്നെയാണ് അത് ശരിയായ രീതിയില്‍ ചെയ്യുകയാണെങ്കില്‍. ശരിയായ രീതി എന്നത് വളരെ പ്രധാനം തന്നെയാണ്
തെറ്റായ രീതിയില്‍ ആവി പിടിക്കുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് യാഥാര്‍ത്ഥ്യം മിക്കവരും ആവി പിടിക്കാനായി ഉപയോഗിക്കുന്നത് തലവേദനക്കും മറ്റും ഉപയോഗിക്കുന്ന ബാമുകളാണ്. ആവി പിടിക്കുന്നതിലൂടെ ഇവ ശരീരത്തിന്റെ ഉള്ളില്‍ ചെല്ലാന്‍ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ബാമുകള്‍ക്ക് പകരം തുളസിയില പനിക്കൂര്‍ക്ക, പച്ചമഞ്ഞള്‍, യൂക്കാലി എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കാം.
പരമാവധി അഞ്ച് മിനിറ്റില്‍ കൂടുതല്‍ ആവി ശരീരത്തിനുള്ളിലേക്ക് സ്വീകരിക്കരുത്. ഇത് നല്ലതല്ല. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആവി കള്ളില്‍ കൊള്ളാതെ നോക്കുക എന്നതാണ്. ഇതിനായി തുണി കൊണ്ട് കണ്ണു മൂടിയ ശേഷം മാത്രമേ ആവിപിടിക്കാവു. കണ്ണുകള്‍ തുറന്ന് ഒരിക്കലും ആവി പിടിക്കരുത്.
ആവിപിടിക്കുന്നത് മുഖ സൌന്ദര്യത്തിനും നല്ലതാണ്. പച്ചമഞ്ഞള്‍ ചേര്‍ത്തും വെറും വെള്ളത്തിലോ ആവി പിടിക്കുന്നതാണ് മുഖത്തിന് നല്ലത്. ഇത് മുഖ ചര്‍മ്മത്തെ കൂടുതല്‍ മൃദുലമാക്കുകയും മുഖത്തെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യും.
വായ്നാറ്റം എന്ന് പറഞ്ഞ് പലരും അതിനെ ദന്ത പ്രശ്നമായി കണ്ട് പരിഹാരംകാണാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ജീവിതത്തില്‍ പല വിധത്തിലാണ് പിന്നീട് ബാധിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളും എത്തുന്നു. കാരണം വായ്നാറ്റം പലപ്പോഴും പല രോഗങ്ങളുടേയും തുടര്‍ച്ചയാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
ദന്തപ്രശ്നങ്ങളുടെ മാത്രം പ്രശ്നമല്ല വായ്നാറ്റം എന്ന് പറയുന്നത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുരുതരമായ അവസ്ഥകള്ചില്ലറയല്ല. കാരണം വായ്നാറ്റത്തിന്റെ ചുവട് പിടിച്ച് പലപ്പോഴും പലരോഗങ്ങളും നമ്മുടെ ചുറ്റും കൂടാറുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ വായ്നാറ്റത്തെ ഇനി നിസ്സാരമായി വിടണ്ട. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ഉണ്ടാക്കുന്നത് എന്തൊക്കെയെന്ന്നോക്കാം.
ദന്തരോഗങ്ങള്‍
ഇന്നത്തെ കാലത്ത് ദന്തരോഗങ്ങള്‍ക്കും ദന്തസംരക്ഷണത്തിനും വളരെയധികം പ്രാധാന്യംനല്കുന്നവരാണ് എല്ലാവരും. രണ്ട് നേരം പല്ലു തേക്കുന്നതും എല്ലാം ഇതിന്റെ ഫലമായി തന്നെയാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും മോണരോഗം. ഇത് തിരിച്ചറിയാന്‍ നമ്മള് വൈകുന്നു. ദന്തസംരക്ഷണത്തില്‍ നമ്മള് കാണിക്കുന്ന അഭാവം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതാണ്പിന്നീട് മോണ രോഗം പോലുള്ള ദന്തസംരക്ഷണ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.മോണരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും വായ്നാറ്റം. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുക്കേണ്ടത്അത്യാവശ്യമാണ്.
ക്യാന്‍സറും വായ്നാറ്റവും
ക്യാന്‍സര്‍ പലപ്പോഴും ഗുരുതരമായി മാറുന്നത് കൃത്യസമയത്ത് രോഗനിര്‍ണയം നടത്താത്തതു കൊണ്ട് മാത്രമാണ്. പലലക്ഷണങ്ങളും ശരീരം കാണിച്ചിട്ടും പലരും അതിനെ വേണ്ടത്ര ഗൗരവത്തോടെകാണാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാനകാരണം. വായിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ പ്രഥമ ലക്ഷണമാണ്പലപ്പോഴും വായ്നാറ്റം. അതുകൊണ്ട് വായ്നാറ്റത്തിന് ചികിത്സ തേടാതെ തുടര്‍ച്ചയായി നില്ക്കുന്നതാണെങ്കില് അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വായ്നാറ്റമല്ലേ എന്ന് കരുതി നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല എന്ന കാര്യം മറക്കരുത്.
പല വിധത്തിലുള്ള അലര്‍ജികള്‍
ശരീരത്തെ ബാധിക്കുന്ന പലവിധത്തിലുള്ള അലര്‍ജികള്‍ ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതില്‍ തന്നെ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് തൊണ്ടയില്ഉണ്ടാവുന്ന പ്രശ്നങ്ങള്‍. ഇതെല്ലാം പലപ്പോഴും വായ്നാറ്റത്തിന് പ്രധാനകാരണങ്ങളില്‍ ഒന്നായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ശരീരത്തിലുണ്ടെന്ന് അറിയിക്കുന്നത് പലപ്പോഴും വായ്നാറ്റം ആയിരിക്കും. വായ്നാറ്റം പോലുള്ള അവസ്ഥകള്‍ ഇല്ലാതാക്കുകയാണ് ആദ്യംചെയ്യേണ്ടത്. എപ്പോഴും വായ് വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
കരളില്‍ പ്രശ്നമോ
ഇന്ന് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട രോഗങ്ങളില്ഒന്നാണ് പലപ്പോഴും കരള്‍ രോഗങ്ങള്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടും മുന്‍പ് ശരീരം നമുക്ക് നല്കുന്ന അപകട സൂചനകള്‍ തിരിച്ചറിയണം. വായില്‍ നിന്നും പുളിപ്പുള്ള മണം ആണ് വരുന്നതെങ്കില്‍ നിങ്ങളുടെ കരളിന് പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് കരള്‍ രോഗത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതും വായ്നാറ്റമെന്ന് പറഞ്ഞ് തള്ളിക്കളയാതെ ഗുരുതരമായി തന്നെ കണക്കാക്കേണം.
കിഡ്നി പ്രതിസന്ധിയില്‍
കിഡ്നിപോലുള്ള ആന്തരികാവയവങ്ങള്‍ പലപ്പോഴും പ്രവര്‍ത്തന രഹിതമാണ് എന്ന് നമ്മളറിയുന്നത് രോഗത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും. അതുകൊണ്ട് തന്നെഇത്തരം അവസ്ഥയില്‍ ശരീരം നല്കുന്ന മുന്നറിയിപ്പുകള്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടുള്ളതല്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കിഡ്നിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ വായ്നാറ്റത്തെക്കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് മൊത്തത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ മാറുന്നത് നമ്മള് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരും.
കാന്ഡിഡ ആല്‍ബിക്കന്‍സ്
കാന്ഡിഡ ആല്‍ബിക്കന്‍സ് എന്ന് നമുക്ക് ഈഅവസ്ഥയെ വിളിക്കാം. നാവ് തുളച്ച് ആഭരണങ്ങള്‍ ഇടുന്നവരിലാണ് ഇത്തരത്തില്ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വില്ലനാവുന്ന ഒന്നാണ്. ഇവരില്‍ വായ്നാറ്റം വളരെ കൂടിയ തോതില്‍ ഉണ്ടാവുന്നു. ഇത് ഇന്ഫെക്ഷന്പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നാവ് തുളച്ചാല് തന്നെ കൃത്യമായ പരിചരണം ഇല്ലെങ്കില്‍ അത് വളരെയധികം ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികംശ്രദ്ധിക്കണം.
വയറ്റില്‍ പ്രശ്നങ്ങള്‍
വായ്നാറ്റം എത്രയൊക്കെ പ്രതിരോധിച്ചാലും മാറുന്നില്ല എന്ന അവസ്ഥയുണ്ടോ? എന്നാല്‍ അതിന് പലപ്പോഴും വില്ലനാവുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ തന്നെയായിരിക്കും. ഇവരില്‍ വായ്നാറ്റം ഒരു സ്ഥിരം അവസ്ഥയായി മാറുന്നു. വയറ്റിലുള്ള പ്രശ്നത്തെ തുടര്‍ച്ചയെന്നോണം ആയിരിക്കും പലപ്പോഴും വായ്നാറ്റം പലരിലും പിടിമുറുക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥകള്‍ വളരെ നിസ്സാരമല്ല എന്ന കാര്യം മനസ്സിലാക്കുക. ഇത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവാതിരിക്കാന്‍ ശരീരം കാണിക്കുന്ന വായ്നാറ്റം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
സൈനസ് പ്രതിസന്ധി
സൈനസ് മൂലവും നിങ്ങളില്‍ വായ്നാറ്റം ഉണ്ടാവാം.എന്നാലും ഇത് ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത്തരം അവസ്ഥകള്നിങ്ങളില് ബാധിക്കുമ്ബോള്‍ തന്നെ അതിന്റെ ലക്ഷണമെന്നോണം പലപ്പോഴുംവായ്നാറ്റം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് സൈനസ്പ്രതിസന്ധി ഒരു ചില്ലറക്കാര്യമല്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണുന്നതിന് മുന്‍പ് വായ്നാറ്റം ഇതുകൊണ്ടാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സൈനസ് അണുബാധ ഉള്ളവരില്‍ വായ്നാറ്റം ഉണ്ടാവുന്നത് സാധാരണയാണ്. പലപ്പോഴും ഇത് രോഗത്തിന്റെ പ്രധാന സൂചനകളില്ഒന്നാണ്. അതുകൊണ്ട് സൈനസ് അണുബാധ ഉണ്ടെങ്കിലും അതിനെ നിസ്സാരമായി തള്ളാതെ ഡോക്ടറെ കാണുന്നതിനും പെട്ടെന്ന് ഈ പ്രതിസന്ധി മാറ്റുന്നതിനും വേണ്ടി ശ്രമിക്കുക.
ദന്തക്ഷയം
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഉള്ള ഒരുഅവസ്ഥയാണ് ദന്തക്ഷയം. ദന്തക്ഷയം ഉള്ളവരിലും പലപ്പോഴും വായ്നാറ്റം ഒരുപ്രധാനപ്പെട്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ വളരെ ഗൗരവത്തോടെകാണേണ്ടതാണ്. പല്ലിലെ അണുബാധയാണ് പലപ്പോഴും നമ്മളില്‍ ദന്തക്ഷയം ഉണ്ടാക്കുന്നത്. ഇത് വായ്നാറ്റം ഉണ്ടാക്കുകയും പല്ലുവേദന കൂട്ടുകയുംചെയ്യുന്നു. ഇത്തരം കാര്യങ്ങളില്‍ അല്പം കൃത്യമായ നടപടി എടുത്താല്‍ അതും വായ്നാറ്റം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.
ശരീരത്തില്‍ പലപ്പോഴും അഭംഗിയായി അരിമ്പാറകള്‍ ഉണ്ടാകാറുണ്ട്. ഇത്ചിലപ്പോഴെല്ലാം പെരുകുകയും ചെയ്യും. ഇത് നമുക്കുണ്ടാക്കുന്ന മാനസികമായ പ്രശ്നങ്ങള്‍ ചെറുതല്ല. അരിമ്പാറ ഇല്ലാതാക്കാന്‍ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാല്‍ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളകളില്‍ തന്നെയുണ്ട്.
വെളുത്തുള്ളിയെക്കുറിച്ചാണ്പറഞ്ഞുവരുന്നത്. അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാന്‍ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരുചെറിയ വെളുത്തുള്ളി എടുത്ത് അത് നെടികെ മുറിച്ച ശേഷം ഒഴിവാക്കേണ്ട പാടിലോ അരിമ്പാറയിലോ വച്ച് ബാന്‍ഡേജ് ഒട്ടിച്ച് കിടക്കുക.
ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്പാറ ഇല്ലാതാവും.ഇത് ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാല്‍ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല എന്നതാണ് ഈരീതിയുടെ അഡ്വാന്റേജ്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ഹൃദ്രോഗം പുരുഷന്മാര്ക്കുണ്ടാവുന്നതിനേക്കാള് ഏറെ മാരകമാവാറുണ്ടെന്നാണ് പഠനങ്ങള്‍. ഒരു അറ്റാക്കുണ്ടായതിനു ശേഷം മറ്റൊന്നുണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാള് സ്ത്രീകളിലാണ് കൂടുതല്‍.
സ്ത്രീകളില്‍ 34% ഹൃദ്രോഗം മൂലം മരിക്കുമ്പോള്‍ മറ്റു രോഗങ്ങളുടെ ഫലമായി മരിക്കുന്ന നിരക്ക് 29% മാത്രമാണെന്നാണ് കണക്കുകള്‍.
സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകുമപോള് ലക്ഷണങ്ങള്‍ അത്ര പ്രകടമാകാറില്ല. അതുകൊണ്ടുതന്നെ ചികിത്സയും താമസിക്കുന്നു. അത് മരണ വേഗംവര്ധിപ്പിക്കുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. എന്നാല്‍ ഇത് സ്ത്രീകളില്‍ എപ്പോഴും അനുഭവപ്പെട്ടെന്നുവരില്ല. നെഞ്ചുവേദനയ്ക്കുപകരം നെഞ്ചെരിച്ചില്‍, ശ്വാസതടസം, ഗ്യാസ്ട്രബിള്‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ്സത്രീകളില് കാണുക.ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു കരുതി സാധാരണ വൈദ്യ സഹായം തേടാറില്ല. നെഞ്ചു വേദന ഉണ്ടായാല്‍ പോലും സ്ത്രീകളാണെങ്കില്‍ അത് സാരമാക്കുക പതിവില്ല. അതുപോലെ ഹൃദ്രോഗ നിര്‍ണയത്തിനുപയോഗിക്കുന്ന പല പരിശോധനകളും അവരുടെ കാര്യത്തില്‍ വേണ്ടത്രഫലപ്രദമാകുന്നുമില്ല. അഭിപ്രായം ഖണ്ഡിതമായി പറയാന്‍ കഴിയാത്ത തരത്തില്‍ ഇസി.ജി ടെസ്റ്റിന്റെ ഫലം സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരാറ്.
ആദ്യഅറ്റാക്ക് ഉണ്ടായവരില്‍ ഒരു കൊല്ലത്തിനുള്ളില്‍ മരിക്കുന്നവരുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ മരണസംഖ്യ പുരുഷന്മാരേക്കാള് 25% കൂടുതലാണ്. ഹൃദ്രോഗത്തിലേക്കുള്ള രക്തസഞ്ചാരം പുഃനസ്ഥാപിക്കാനുള്ള വിവിധ ചികിത്സാമാര്‍ഗങ്ങളും സ്ത്രീകളില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല.
ബൈപാസ്സര്ജറിക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് അപകടസാധ്യത കൂടുതലാണ്. മാത്രവുമല്ല, ഇത്തരം ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകളില്‍ തുടര്‍ന്നുള്ള അതിജീവന സാധ്യതയും പുരുഷന്മാരേക്കാള് പത്തിരട്ടി കുറവാണ്.
സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന റിസ്ക് ഫാക്ടറുകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ദുര്‍വിനിയോഗം കൂടി ഉള്‍പ്പെടുന്നു. അതേ സമയംആര്ത്തവമുള്ള സ്ത്രീകളില്‍ കാണുന്ന ഈസ്ട്രോജന് ഹോര്‍മോണ്‍ സ്ത്രീകളെ ഹൃദ്രോഗത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷിക്കുന്നു, ഈസ്ട്രോജന് നല്ല എച്ച്.സി.എല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും അമിതരക്തസമ്മര്‍ദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ വിരാമത്തോടെ ഈസ്ട്രോജന്റെ പരിരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീകള്‍ സാവധാനം ഹൃദ്രോഗത്തിലേക്ക് വഴുതി വീഴുന്നു.
ആര്‍ത്തവം നിലച്ച സ്ത്രീകളെ ഹൃദ്രോഗ സാധ്യതയില്‍ നിന്നു പരിരക്ഷിക്കാനുള്ളതാണ് ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ.
ആര്‍ത്തവം നിലയ്ക്കുന്നതിന് മുമ്പ് സ്ത്രീകള്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന അതേ അളവിലുള്ള ഹോര്‍മോണ്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നല്‍കുക എന്നതാണ് ആ ചികിത്സയില്‍ അടങ്ങിയിട്ടുള്ളത്. ഈസ്ട്രോജന് തെറാപ്പിയെടുത്ത സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 53% കുറയ്ക്കാന്‍ കഴിഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈസ്ട്രോജന് തെറാപ്പിക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. ഈ ചികിത്സയ്ക്ക് വിധേയരായവരില്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയ ക്യാന്‍സറും മറ്റും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പാരമ്പര്യ ഹൃദ്രോഗ സാധ്യതയുള്ളവരും പുകവലി, പ്രമേഹം, അമിത കൊളസ്ട്രോള്‍, അമിത വണ്ണം തുടങ്ങിയ റിസ്ക് ഫാക്ടറുകള്‍ ഉള്ളവരും ഈസ്ട്രോജന് ഹോര്‍മോണ്‍ തെറാപ്പി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കൈക്കൊള്ളാന്‍ പാടുള്ളൂ.
ചുരുക്കത്തില്‍ ഹൃദ്രോഗത്തെ നിസ്സാരമാക്കി തള്ളിക്കളയരുത്. നെഞ്ചുവേദന പോലുള്ളവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടത്
ദിവസവും മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല.വിറ്റാമിന്‍ സി, എ, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ ദിവസവും മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ മാമ്പഴത്തിന് കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.
ശരീരത്തിലെചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ മാമ്പഴംകഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. ഒരു ബൗള്‍ മാമ്പഴത്തില്‍ ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഏറെനല്ലതാണ് മാമ്പഴം. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ ദിവസവും ഓരോ മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. വിളര്‍ച്ച തടയാന്‍ ഏറ്റവും നല്ലതാണ് മാമ്പഴം. കുട്ടികള്‍ ദിവസവും മാമ്പഴം ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത്പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.