অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ മേഖലയും വിവിധ അറിവുകളും

ആരോഗ്യ മേഖലയും വിവിധ അറിവുകളും

നാവു പറയും നമ്മുടെ ആരോഗ്യം

ആരോഗ്യമുള്ള നാവ് പിങ്ക് നിറമുള്ളതാണ്. ഇത് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കണം

ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. സ്‌കാര്‍ലെറ്റ് ഫീവര്‍ അല്ലെങ്കില്‍ കവാസാക്കി രോഗത്തിന്‍റെ ലക്ഷണമാകാം.

നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അണുബാധയുടെ ലക്ഷണമാണ്.

പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം ഉണ്ടാക്കാം. നാവിലെ ചെറുരോമങ്ങള്‍, പുകവലി, നിര്‍ജ്ജലീകരണം എന്നിവയാണ് കാരണങ്ങള്‍.

നാവിന് കറുപ്പു പോലുള്ള നിറം വരുന്നത് പാപ്പില്ലയുടെ അമിതവളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും.

പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബിയുടെ കുറവ് മൂലമോ ആകാം.

മഴക്കാലരോഗം തടയാന്‍ ആയുര്‍വേദ വഴികള്‍

മഴക്കാലത്ത് അധികം മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുയാണ് നല്ലതെന്ന് ആയുര്‍വേദം അനുശാസിയ്ക്കുന്നു.

കയ്പ്പുള്ള ആര്യവേപ്പു കഴിയ്ക്കുന്നത് മഴക്കാലത്തു നല്ലതാണെന്നും പറയുന്നു.ഇവയില്‍ ധാരാളം ആന്‍റിഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ശരീരത്തിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍ ഇവ സഹായിക്കും.

തുളസിയും ചൂടുവെള്ളവും കൂടി കഴിയ്ക്കുന്നതും ആയുര്‍വേദത്തില്‍ പറയുന്ന മറ്റൊരു വഴിയാണ്. തുളസിയില്‍ ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളമുണ്ട്. ഇത് ഡെങ്കു, മലേറിയ തുടങ്ങിയ അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

മഴക്കാലത്ത് ശരീരത്തിനു ചേര്‍ന്നൊരു ഭക്ഷണമാണ് ഉലുവ. ഉലുവ മരുന്ന് കര്‍ക്കിടകമാസത്തില്‍ കഴിയ്ക്കുന്നതിനുള്ള ഒരു കാരണവുമിതാണ്. ഇത് ദഹനപ്രശ്‌നങ്ങളൊഴിവാക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.

മഞ്ഞളും ചൂടുപാലും മഴക്കാലത്ത് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നൊരു വഴിയാണ്. മഞ്ഞളിന്‍റെ ആന്‍റിഓക്‌സിഡന്‍റ്ഗു ണങ്ങള്‍ കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.

വൈറ്റമിന്‍ സി അടങ്ങിയ പാവയ്ക്ക മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റാന്‍സഹായിക്കും.

മഴക്കാലത്തു വറുത്തതും പൊരിച്ചതുമെല്ലാം തിന്നാന്‍ താല്‍പര്യമേറും.എന്നാല്‍ ഇവ ഹൃദയത്തിനും അനുബന്ധ അവയവങ്ങള്‍ക്കുമെല്ലാം കേടാണ് . ഇവ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷി തടയുകയും ചെയ്യും.

പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വൃത്തിയുള്ളതും മനോഹരമായതുമായ പല്ലുകള്‍ ഓരോ ചിരിയുടെയും ആത്മവിശ്വാസം കൂട്ടുമെന്നതില്‍ സംശയം ഇല്ല. പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ;

നേര്‍ത്ത പല്‍പ്പൊടിയും പേസ്റ്റുകളുമാണ് പല്ല് വൃത്തിയാക്കാന്‍ അഭികാമ്യം. ദിനവും രണ്ട് നേരം പല്ല് വൃത്തിയാക്കുക; രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും.

കരിപ്പൊടി, ഉപ്പ്, കടുപ്പം കൂടിയ പല്‍പ്പൊടി എന്നിവ ഉപയോഗിച്ചുളള പല്ല് വൃത്തിയാക്കല്‍ പല്ലിന്‍റെ ഉപരിതലത്തില്‍ പോറലുകള്‍ ഉണ്ടാക്കുന്നു.

ഓരോ ഭക്ഷണശേഷവും വായ ശുദ്ധജലം ഉപയോഗിച്ച്‌ കഴുകുക. ഇത് പല്ലുകള്‍ക്കിടയില്‍ ആഹാരശകലങ്ങള്‍ ഒളിഞ്ഞിരുന്ന് ദുര്‍ഗന്ധവും അത് മോണയുടെയും പല്ലിന്‍റെക്ഷതത്തിനും ഇടയാക്കും.മിഠായി, ചോക്കലേറ്റ്, ഐസ്ക്രീം, കേക്ക് എന്നീ മധുര പലഹാരങ്ങള്‍ കുറയ്ക്കുക.

ദന്തക്ഷയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ദന്ത ഡോക്ടറെ കാണുക. പതിവും കൃത്യവുമായ പല്ല് വൃത്തിയാക്കല്‍ രീതികള്‍ പല്ലില്‍ ദന്ത ശര്‍ക്കര എന്ന രോഗം തടയാന്‍ സഹായിക്കും.

പ്രോട്ടീന്‍ കുറഞ്ഞാല്‍ ശരീരത്തിന് അപകടം

പെട്ടെന്ന് പേശികള്‍ ദുര്‍ബലമാവുന്നതായി തോന്നിയാല്‍ ഉറപ്പിക്കാം അത്പ്രോട്ടീന്‍ അഭാവമാണെന്ന്. നിങ്ങളുടെ പേശികള്‍ക്കുള്ള ഇന്ധനമാണ്പ്രോട്ടീന്‍. പ്രത്യേകിച്ച് പുരുഷന്‍മാരിലാണ് പേശീദുര്‍ബലത പെട്ടെന്ന്കാണപ്പെടുന്നത്.

കുറഞ്ഞ പ്രോട്ടീന്‍ ഉപഭോഗത്തിന്‍റെ  ഭാഗമായി മസ്തിഷ്‌കത്തിലും മാറ്റംവരുന്നു. മസ്തിഷ്‌കത്തിനും തളര്‍ച്ച സംഭവിക്കുന്നു. ഇത് ശരീരം ക്ഷീണിക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

മുടിയുടെ ആനാരോഗ്യമാണ് മറ്റൊരു പ്രശ്‌നം. നിങ്ങളുടെ മുടിയില്‍ കെരാട്ടിന്‍ എന്നറിയപ്പെടുന്ന ഒരു പ്രോട്ടീന്‍ ഉണ്ട്. ഇത് മുടിയുടെ വളര്‍ച്ചക്ക് വളരെപ്രധാനപ്പെട്ടതാണ്. വാസ്തവത്തില്‍ മുടി വളരുന്നതിന് പ്രോട്ടീന്‍ മതിയായ അളവില്‍ അത്യാവശ്യമാണ്.

നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറവുണ്ടെന്നതിനുള്ള ഒരു സൂചനയാണ്പലപ്പോഴും ആഹാരത്തിനോടുള്ള ആര്‍ത്തി. അമിതമായി ഭക്ഷണം കഴിക്കുമെങ്കിലും ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കിലാണ് പ്രശ്‌നം ഉണ്ടാവുന്നത്.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ദ്രാവകമില്ലാത്ത അവസ്ഥയാണ് ഒന്ന്. ശരീരത്തില്‍ ടിഷ്യൂകളില്‍ ദ്രാവകം കൃത്യമായി സൂക്ഷിച്ച് വെക്കാന്‍പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. പ്രത്യേകിച്ച് കാലുകളിലും മടമ്പുകളിലും എല്ലാം. എന്നാല്‍ പ്രോട്ടീന്‍ അഭാവം ഉണ്ടാവുമ്പോള്‍ അത് ഇതിനെ പ്രതികൂലമായി ബാധിക്കുന്നു.

പ്രോട്ടീന്‍ ശരീരത്തില്‍ ആവശ്യത്തിനുണ്ടെങ്കില്‍ മാത്രമേ പ്രതിരോധ ശേഷി കൃത്യമായി നടക്കുകയുള്ളൂ. പ്രതിരോധ ശേഷിക്ക് സഹായിക്കുന്ന കോശങ്ങള്‍ ഉണ്ടാക്കപ്പെടുന്നത് പ്രോട്ടീന്‍ വഴിയാണ്. വെളുത്ത രക്തകോശങ്ങള്‍, ആന്‍റിബോഡീസ്, ബ്ലഡ് പ്രോട്ടീന്‍ എന്നിവയെ എല്ലാം പ്രോട്ടീന്‍ വഴിയാണ്ശരീരത്തിന് ലഭിക്കുന്നത്.

നഖം പൊട്ടിപ്പോവുന്നത് പ്രോട്ടീന്‍ കുറവിന്‍റെ  പ്രധാന ലക്ഷണങ്ങളില്‍ഒന്നാണ്. കെരാട്ടിന്‍റെ അഭാവമാണ് ഇതിന്‍റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ബലമുള്ള നഖം വേണമെന്നുണ്ടെങ്കില്‍ പ്രോട്ടീന്‍ കൃത്യമായ അളവില്‍ ലഭിക്കണം. നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ എപ്പോള്‍ കുറവെന്ന്  കാണിക്കുന്നുവോ അപ്പോള്‍ മുതല്‍ നഖത്തിന്‍റേയും ആരോഗ്യം നഷ്ടപ്പെടും.

ഉറക്കമില്ലാത്ത അവസ്ഥയാണ് പ്രോട്ടീന്‍ ശരീരത്തില്‍ കുറവെന്ന് കാണിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. ഹോര്‍മോണല്‍ ഇംപാലന്‍സ് ആണ് ഇതിന്‍റെ  ഫലമായിഉണ്ടാവുന്നത്. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്ശരീരത്തേയും പേശികളേയും തളര്‍ത്തുന്നു.

സ്ത്രീകളില്‍ പ്രോട്ടീന്‍കുറവ് ഉണ്ടെങ്കില്‍ ആര്‍ത്തവം കൃത്യമായിരിക്കുകയില്ല. മാത്രമല്ല ഉയര്‍ന്ന അളവില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവ കഴിക്കുമ്പോള്‍ അത് അമിത വണ്ണത്തിലേക്കും ക്ഷീണത്തിലേക്കും നയിക്കുന്നു.

ഡയറ്റ് കൃത്യമായില്ലെങ്കില്‍ അത് മൂഡ് മാറ്റത്തിന് കാരണമാകും.ഇത് നിങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്തുന്നു. ഇതും പ്രോട്ടീന്‍ശരീരത്തില്‍ കുറവുണ്ടാവുമ്പോഴുള്ള പ്രശ്‌നങ്ങളാണ്.

മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുളപ്പിച്ച ചെറുപയറും കടലയും എല്ലാം നല്ലതാണ്. ഓരോ മുളപ്പിച്ച ധാന്യമണിയലും അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഒളിച്ചിരിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടവും അത്രതന്നെ. പോഷക മൂല്യവും നാരുകളുടെ വര്‍ദ്ധനയും ഉണ്ടാകുന്നു എന്നതാണ് മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളുടെ ഗുണം. പക്ഷെ അണുബാധക്കുളള സാധ്യത കൂടുതലാണ് താനും.

ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍.  പാചകം നല്ലവണ്ണം ചെയ്താല്‍ അണുക്കള്‍ നശിക്കുമെങ്കിലും അണുക്കളുണ്ടാക്കുന്ന വിഷം നിലനില്‍ക്കാനാണ് സാധ്യത. കൃത്യമായ രീതിയില്‍ തണുപ്പിച്ച്‌ സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. അല്ലാതെ ഒരിക്കലും പുറത്ത് സൂക്ഷിച്ചിരിയ്ക്കുന്ന ധാന്യങ്ങള്‍ ഉപയോഗിക്കരുത്.

ഒരിക്കലും ദുര്‍ഗന്ധമുള്ള ധാന്യങ്ങളും ഉപയോഗിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്.

കൃത്യമായ രീതിയില്‍ പാചകം ചെയ്തില്ലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയണം. വെള്ളത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കും.

വെളിച്ചെണ്ണയുടെ ചില ആരോഗ്യഗുണങ്ങളിതാ

വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പഠനറിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും പുതിയ ഒരു പഠനം അനുസരിച്ച്‌ വെളിച്ചെണ്ണയ്ക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെയിതാ, വെളിച്ചെണ്ണയുടെ ചില ഗുണങ്ങളിതാ

തൈറോയ്ഡിനെ അകറ്റുന്നു: പ്രകൃതിദത്തമായി തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തി അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നു.

പാചകത്തിന് ഉത്തമം: വെളിച്ചെണ്ണ ഉപയോഗിച്ച്‌ പാചകം ചെയ്യുമ്ബോള്‍, ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണം നഷ്ടമാകുന്നില്ല. എത്ര ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്താലും വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ പോഷകാംശം അതേപടി നിലനില്‍ക്കും.

കുട്ടികളിലെ ഓട്ടിസം ചെറുക്കും: വെളിച്ചെണ്ണ, കുട്ടികളിലെ ഓട്ടിസം ചെറുക്കാന്‍ സഹായിക്കുമെന്ന് നേരത്തെതന്നെ വ്യക്തമായിട്ടുള്ളതാണ്.

അല്‍ഷിമേഴ്സിനെ പ്രതിരോധിക്കും: മറവിരോഗം പിടിപെട്ടവര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ സ്ഥിരമായി നല്‍കിയാല്‍, രോഗത്തിന് ആശ്വാസം ലഭിക്കുകയും ചിലരില്‍ നന്നായി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹത്തിന് ഉത്തമം: വെളിച്ചെണ്ണ, ശരീരത്തിലെ ഇന്‍സുലിന്‍ നില മെച്ചപ്പെടുത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.

അലര്‍ജി, ദഹനം, എക്സിമ എന്നിവ അകലും: പൊതുവെ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളായ അലര്‍ജി, ദഹനം, എക്സിമ എന്നിവയ്ക്ക് പരിഹാരമാണ് വെളിച്ചെണ്ണയുടെ സ്ഥിരമായുള്ള ഉപയോഗം.

വിഷാദവും, ഉത്കണ്ഠയും ഭേദമാക്കും: വിഷാദം, ഉല്‍കണ്ഠ, മാനസികസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് വെളിച്ചെണ്ണയുടെ ഉപയോഗം.

കേശസംരക്ഷണം: മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയേക്കാള്‍ നല്ലൊരു മരുന്ന് വേറെയില്ല. സ്ഥിരമായി വെളിച്ചെണ്ണ തേച്ച്‌ കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതല്‍ മൃദുത്വവും അഴകും നല്‍കുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും.

ഓഫീസിലും ഭക്ഷണം ആരോഗ്യകരമാക്കാം

ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കുക എന്നത് ഒരു കലയാണ് .അതിനേക്കാള്‍ മികച്ചകല സന്തോഷവും ആരോഗ്യകരവുമായ ജീവിതരീതി ഉണ്ടാക്കുക എന്നതാണ് .ഇന്നത്തെ സമ്മര്‍ദ്ദം നിറഞ്ഞ കാലഘട്ടത്തില്‍ നന്നായി ഭക്ഷണം കഴിക്കുക എന്നത് പിന്നിലേക്ക് പോകുകയാണ്. ഇത് ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും .

കൂടാതെ ഓഫീസിലെ മോണിറ്ററില്‍ നോക്കി 8 -10 മണിക്കൂര്‍ ജോലിയില്‍ മുഴുകുകയും ശാരീരിക വ്യായാമം ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ലോകത്തെ ഓരോ വ്യക്തികളുടെയും പ്രശ്നം.ആരോഗ്യകരമായ ,കാലറി കുറഞ്ഞ ,പോഷകസമൃദ്ധമായ പലഹാരവും ഭക്ഷണവും ആരോഗ്യമുള്ള ജീവിതം സമ്മാനിക്കും.

വീട്ടില്‍ പാകം ചെയ്ത ഭക്ഷണം: ഓഫീസ് സമയങ്ങളില്‍ എപ്പോഴും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം .ഇത് സാമ്പത്തികലാഭവും ,സമയലാഭവും നല്‍കും .കൂടാതെ വൃത്തിയില്‍ ആരോഗ്യകരമായി പാകം ചെയ്യുന്നതിനാല്‍ ആരോഗ്യപരിപാലനത്തിനും നല്ലതാണ് .

വെള്ളക്കുപ്പികള്‍ ഓഫീസ് മേശപ്പുറത്തു വച്ചിരിക്കുക: ആരോഗ്യം സൂക്ഷിക്കാനായി ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ് .നിര്‍ജ്ജലീകരണം ശക്തിയും ദൃഡതയും നഷ്ടപ്പെടുത്തും .ഇത് ജോലിസമത്തെ കാര്യക്ഷമതയെ ബാധിക്കും .കൂടാതെ മലബന്ധം ,വൃക്കരോഗം ,പേശികളുടെ ആരോഗ്യപ്രശ്നം എന്നിവയ്ക്കും കാരണമാകും .അതിനാല്‍ ഓഫീസിലോ അല്ലെങ്കില്‍ നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലത്തോ ഒരു വെള്ളക്കുപ്പി കരുതുന്നത് നല്ലതാണ് .

നട്സ് പോലുള്ള ലഘുഭക്ഷണങ്ങള്‍ കരുതുക: നിങ്ങള്‍ക്ക് ജോലിസമയത്തു കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങളാണ് നട്സും ,മുളപ്പിച്ച ധാന്യങ്ങളും . പാക്കറ്റിലെ ഉപ്പുള്ള ചിപ്സ് പോലുള്ളവയെക്കാള്‍ ഇവ മികച്ചതാണ് .ധാന്യങ്ങളും ,നട്സും രോഗമില്ലാത്ത ജീവിതം നിങ്ങള്‍ക്ക് നല്‍കാന്‍ മികച്ചതാണ് .ഇവ നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യും .

പഴങ്ങള്‍ : ഇടയ്ക്ക് കഴിക്കാന്‍ പഴങ്ങള്‍ മികച്ചവയാണ് .ഇവ നാരുകളാല്‍ സമ്പന്നമാകയാല്‍ മികച്ച പ്രകൃതിദത്ത പോഷകാഹാരമാണ് .ഓഫീസില്‍ വച്ച്‌ പഴങ്ങള്‍ കഴിക്കുക എന്നത് വളരെ നല്ലതാണ് .ഇതോടൊപ്പം ഒരു ഗ്ലാസ് പാല്‍ കൂടിയായാല്‍ നിങ്ങളുടെ ശരീരത്തിന് വിറ്റാമിനും മിനറലുകളുമെല്ലാം സ്വന്തമാക്കാം

ഓട്സ്: നിങ്ങള്‍ക്ക് ഓഫീസില്‍ ധാരാളം ജോലി ചെയ്യേണ്ടതുണ്ടെങ്കില്‍ എളുപ്പത്തില്‍ ഓട്സ് തയ്യാറാക്കാം .ഇതിലേക്ക് പഴങ്ങളും നട്സും ചേര്‍ക്കുകയാണെങ്കില്‍ വളരെ നല്ലതാണ് .ഇവ ഭാരം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും .

ജങ്ക് ഫുഡ് ഒഴിവാക്കുക: ജങ്ക് ഫുഡ് കഴിക്കുന്നതിനു മുന്‍പ് രണ്ടുതവണ ചിന്തിക്കുക .ഇവ കാരണം ഹൃദ്രോഗം ,പ്രമേഹം ,ദന്തരോഗം ,ഡിപ്രഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം .ജീവിതം എന്നത് ദൈവത്തിന്‍റെ സമ്മാനമാണ് .ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സും അനുഗ്രഹവും ഉണ്ടാകൂ .അതിനാല്‍ ആരോഗ്യകരമായ ശീലങ്ങളിലൂടെ കടന്ന് പോയി ഓഫീസിലും സന്തോഷകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കൂ.

എനര്‍ജിഡ്രിങ്കുകള്‍ ആരോഗ്യത്തിനു നന്നല്ല

എനര്‍ജി ഡ്രിങ്കുകള്‍ക്ക് ഇന്ന് വളരെ വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ അതൊരു ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. രാത്രി ഉറക്കമിളച്ച്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികളും കായികാധ്വാനം മൂലം തളരുന്ന കായിക താരങ്ങളും ഒരു ആശ്വാസമെന്നവണ്ണം എനര്‍ജി ഡ്രിങ്കുകളെ മുറുകെപ്പിടിക്കുന്നു. എന്നാല്‍, അടുത്തകാലത്ത് നടന്ന പഠനങ്ങള്‍ വെളിവാക്കുന്നത് നമുക്ക് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുള്ള കാര്യമാണ് - എനര്‍ജി ഡ്രിങ്കുകള്‍ക്ക് ഗുണത്തിനൊപ്പം ദോഷവുമുണ്ട്!

എന്താണ് എനര്‍ജി ഡ്രിങ്കുകള്‍?

എനര്‍ജി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളും ഒന്നല്ല. അപ്പോള്‍ എന്താണ് എനര്‍ജി ഡ്രിങ്കുകള്‍?

മനസ്സിന്‍റെ ജാഗ്രതയും ഊര്‍ജവും ശാരീരിക ശേഷിയും ഒരു പരിധിവരെ ഉയര്‍ത്താന്‍ സഹായിക്കുന്ന പാനീയങ്ങളാണിവ. തലച്ചോറിന്‍റെ മന്ദത ഇല്ലാതാക്കുന്നതിനായി മിക്ക എനര്‍ജി ഡ്രിങ്കുകളിലും സാമാന്യം കൂടിയ തോതില്‍ കഫീന്‍ ചേര്‍ത്തിരിക്കും. പഞ്ചസാരയും വൈറ്റമിനുകളുമാണ് മറ്റുള്ള ചേരുവകള്‍.

ഇവയില്‍ എത്രത്തോളം കഫീന്‍ അടങ്ങിയിരിക്കുന്നു?

ഓരോ തരം പാനീയങ്ങളിലും വ്യത്യസ്ത തോതിലായിരിക്കും കഫീന്‍ അടങ്ങിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ഇതിന്‍റെ തോത് ഒരു ക്യാനില്‍ 70-200 മില്ലിഗ്രാം വരെ ആകാം.

ആളുകള്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് പിന്നാലെ പോകുന്നതിന്‍റെ കാരണം

എനര്‍ജി ഡ്രിങ്കുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ വളരെ കുറച്ചു മാത്രമാണ്. എന്നാല്‍, അതിന് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അത് ഇഷ്ടപ്പെടുന്നു. എനര്‍ജി ഡ്രിങ്കുകള്‍ക്ക് മനസ്സിന്‍റെ ജാഗ്രത വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട് എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതലായി പറഞ്ഞാല്‍, ഉറക്കമൊഴിച്ച്‌ ജോലി ചെയ്യുന്നതിന് ഇവ സഹായിക്കും. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉറങ്ങാതെ ജോലിചെയ്യാന്‍ ഇത് സഹായകമാണ്.

എനര്‍ജി ഡ്രിങ്കുകളുടെ ദോഷങ്ങള്‍

എനര്‍ജി ഡ്രിങ്കുകള്‍ക്ക് പരിപൂര്‍ണമായും ഗുണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പറയാന്‍ സാധിക്കില്ല. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതു മൂലം രക്തസമ്മര്‍ദവും ഹൃദയമിടിപ്പിന്‍റെ നിരക്കും ഉയരുമെന്നും അത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരവധി പഠനങ്ങളില്‍ പറയുന്നുമുണ്ട്

മിക്ക ആളുകളും ധരിച്ചിരിക്കുന്നത് എനര്‍ജി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളെ പോലെ ജലീകരണം നടത്താന്‍ സഹായിക്കുമെന്നാണ്. ഇത് തെറ്റായ ധാരണയാണ്. എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ യഥാര്‍ത്ഥത്തില്‍ നിര്‍ജലീകരണമാണ് നടത്തുന്നത്.

പഞ്ചസാര ചേര്‍ക്കാത്ത എനര്‍ജി ഡ്രിങ്കുകളും ലഭ്യമാണെങ്കിലും മധുരമുള്ള ഡ്രിങ്കുകളാണ് ഭൂരിപക്ഷം ആളുകളും വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഉപഭോഗം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും പ്രമേഹം, അമിതവണ്ണം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാന്‍ കാരണമാവുകയും ചെയ്യും.

ലേബലുകളില്‍ പറയുന്നതുപോലെ എനര്‍ജി ഡ്രിങ്കുകള്‍ സപ്ളിമെന്‍റുകളാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവ അമിതമായി ഉപയോഗിക്കരുത്. ഉപഭോഗം കുറയ്ക്കുകയും നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി വെള്ളം കുടിക്കുകയും ചെയ്യുക.

കാഴ്ചശക്തിയെ ബാധിക്കുന്ന മേക്കപ്പുകള്‍

കണ്ണിന്‍റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി നിങ്ങള്‍ മേക്ക്‌അപ് ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക വരണ്ട കണ്ണുകള്‍ എന്നറിയപ്പെടുന്ന മെയ്ബോമിയന്‍ ഗ്ലാന്‍ഡ് ഡിസ്ഫങ്ഷന്‍ (എംജിഡി) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കാഴ്ച ശക്തിയെ ബാധിക്കുന്ന ബ്ലെഫാരിറ്റിസ് എന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. പ്രായമായവരിലാണ് എംജിഡി സാധാരണ കണ്ടു വന്നിരുന്നത് എന്നാലിപ്പോള്‍ ചെറുപ്പക്കാരിലും സംഭവിക്കുന്നതായാണ് ചികിത്സാ രംഗത്തെ പുതിയ കണ്ടെത്തല്‍. വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാണപ്പെടുന്ന റെറ്റിനോയിഡ് മെയ്ബോമിയന്‍ ഗ്രന്ഥിയിലെ രക്തകോശങ്ങളെ നശിപ്പിക്കും. കണ്‍പോളകള്‍ക്കുള്ളില്‍ ഐലൈനര്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച്‌ കണ്ണുകള്‍ക്ക് തകരാര്‍ സംഭവിക്കാനും കാഴ്ച ശക്തി കുറയാനും ഉള്ള സാധ്യത കൂടുതലാണന്ന് കാനഡയിലെ യൂണിവേഴ്സിറ്റ് ഓഫ് വാട്ടര്‍ലൂവിന്‍റെ പഠനം പറയുന്നു.

മേക്‌അപ് മൂലമുണ്ടാകുന്ന എംജിഡി വളരെ അപകടകരമാണ്. വരണ്ട കണ്ണുകള്‍, ബ്ലെഫാരിറ്റിസ്, കാഴ്ചശക്തി കുറയുക തുടങ്ങിയ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എംജിഡി. കണ്ണുനീര്‍ വറ്റിപോകാതെ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന എണ്ണമയം ഉത്പാദിപ്പിക്കുന്ന ഇത്തരം നാല്‍പതോളം ഗ്രന്ഥികള്‍ കണ്ണില്‍ ഉണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ഈ എണ്ണ കട്ടപടിക്കുന്നതോടെ ഒഴുക്ക് തടസ്സപ്പെടുകയും ഇത് അടിഞ്ഞ് കൂടി ഗ്രന്ഥിയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും, ഇത് കണ്‍പോളകളില്‍ വീക്കം ഉണ്ടാക്കും. ഇത്തരത്തില്‍ തടസ്സപ്പെട്ട എണ്ണ ഗ്രന്ഥികളാണ് ചുവന്ന നീര്‍ത്ത കണ്‍പോളകള്‍ക്ക് കാരണമാകുന്നത്.

കണ്ണുകളില്‍ മേക് അപ് ഉപയോഗിക്കുന്ന 40 ശതമാനം സ്ത്രീകളെയും ഈ പ്രശ്നം ബാധിക്കാറുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നനവ് തട്ടാതെയും ഇളകാതെയും ഇരിക്കുന്നതിന് മസ്കാരയിലും ഐലൈനറിലും ഉപയോഗിക്കുന്ന പരാബെന്‍, യെല്ലോ വാക്സ് എന്നിവ കണ്ണിലെ എണ്ണ ഗ്രന്ഥികളില്‍ തടസ്സം സൃഷ്ടിക്കുകയും എംജിഡി, കണ്‍പോള വീക്കം, വരണ്ട കണ്ണുകള്‍, ബ്ലെഫാരിറ്റിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

ആരോഗ്യ സംരക്ഷണത്തിന് ശീമച്ചക്ക

മലയാളിയുടെ ആരോഗ്യ സംരക്ഷണത്തിന് ശീമച്ചക്ക പതിവായി കഴിക്കുന്നത് ഉത്തമമെന്നാണ് വിദഗ്ധ അഭിപ്രായം. ഏത് പ്രതികൂല സാഹചര്യത്തിലും ശരീരത്തെ കവചമായി സംരക്ഷിക്കുകയാണ് ശീമച്ചക്കയുടെ പ്രധാന ദൗത്യം.

പോഷക സമൃദ്ധിയിലും രുചിയിലും മുന്‍പന്തിയിലാണ് ശീമച്ചക്കയുടെ സ്ഥാനം. ശീമച്ചക്കയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്. 100 ഗ്രാം ശീമച്ചക്കയില്‍ 103 കിലോ കലോറി (431 കെ.ജി) ഊര്‍ജമുണ്ടാകും. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റ് , പഞ്ചസാര, കൊഴുപ്പ് , പ്രോട്ടീന്‍ , ബിറ്റ കരോട്ടിന്‍ , തയമീന്‍ (ജീവകം ബി-1), റൈബോഫ്ളവിന്‍ (ജീവകം ബി-2) , നിയാസിന്‍ (ജീവകം ബി-3) , പാന്‍റോ തെനിക് അമ്ലം (ജീവകം ബി-5) , ജീവകം ബി-6 , ജീവകം-ഡി , ജീവകം - ഇ , ജീവകം - കെ , അയണ്‍, കാല്‍സ്യം, മഗ്നീഷ്യം , പൊട്ടാസിയം, മാന്‍ഗനീസ് , സിങ്ക് , സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ 71 ശതമാനത്തോളം ജലാംശവും അടങ്ങിയിരിക്കുന്നു. ഏറെ പോഷക സമ്ബുഷ്ടമായ ശീമച്ചക്കയില്‍ പൂരിത കൊഴുപ്പ് വളരെ കുറവാണ്.

നാരുഘടകം നാരാളം അടങ്ങിയിട്ടുളളതിനാല്‍ പ്രമേഹ രോഗികള്‍, ഹൃദ് രോഗികള്‍ എന്നിവര്‍ക്ക് ധാരാളം കഴിക്കാവുന്നതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ശീമച്ചക്കയ്ക്ക് നല്ലൊരു പങ്കുണ്ട്. ശീമച്ചക്ക കഴിക്കുന്നതുമൂലം രക്തസമ്മര്‍ദം കുറച്ച്‌ വന്‍കുടലില്‍ അര്‍ബുദത്തിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

അമിനാമ്ലങ്ങളുടെ ഒരു വലിയ കലവറയാണ് ശിമച്ചക്ക. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് , ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരളം ശിമച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ശീമച്ചക്കയുടെ തുടര്‍ച്ചയായുള്ള ഉപയോഗം മോണയ്ക്ക് ബലം നല്‍കുകയും ആസ്മയും ഉദര സംബന്ധമായ പ്രശ്നങ്ങള്‍ ലഘൂകരിക്കുകയും വിശപ്പുണ്ടാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

ശീമപ്ലാവിന്‍റെ ഇലയുടെ നീരിന് രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയും എന്നാണ് വിദഗ്ധാഭിപ്രായം. ചെവി രോഗങ്ങള്‍, നാവിലുണ്ടാകുന്ന പൂപ്പല്‍ രോഗം എന്നിവയ്ക്കും ഉത്തമം. ശീമപ്ലാവിന്‍റെ ഉണക്കി പൊടിച്ച ഇല ചര്‍മ്മ രോഗങ്ങള്‍ക്കും പ്ലീന വീക്കം എന്നിവയ്ക്കും ധാരാളമായി ഉപയോഗിച്ചിരുന്നു. ശീമപ്ലാവിന്‍റെ കറ (അരക്ക്) വെള്ളത്തില്‍ നേര്‍പ്പിച്ച്‌ വയറിളക്കത്തിന് നല്‍കി വരുന്നു. അമിനാമ്ലങ്ങള്‍ ധാരാളം ഉള്ളതിനാല്‍ ശരീരത്തിന്‍റെയും മസ്തിഷ്കത്തിന്‍റെയും വികാസങ്ങള്‍ക്ക് ഉത്തമമാണ്. ഇതിലൂടെ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും തലമുടിയുടെ വളര്‍ച്ചയ്ക്കും അസ്ഥികളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഇത്തരത്തില്‍ ശീമച്ചക്കയ്ക്ക് നമ്മുടെ ആഹാര പദാര്‍ഥങ്ങളുടെ കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാനമാണ് നല്‍കി വരുന്നത്.

ഉറക്കം കുറഞ്ഞാല്‍ ശരീരത്തിന് അപകടം

ശരിയായ ഉറക്കമില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഉറക്കം കുറഞ്ഞാലും കൂടിയാലും ഈ ആരോഗ്യപ്രശ്നങ്ങള്‍ക്ക് മാറ്റമില്ല. ഉറക്കം കുറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം.

  • ബിപി കൂടാനുള്ള ഒരു പ്രധാന കാരണമാണ് ഉറക്കമില്ലായ്മ. ഇത് ഹൃദയപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
  • ഉറക്കമില്ലായ്മ അമിത വണ്ണത്തിന് കാരണമാകുന്നുണ്ട്. ഉറക്കമില്ലാത്തത് ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇത് ധാരാളമാണ്. മതിയായ ഉറക്കം തന്നെയാണ് ആദ്യത്തെ പരിഹാരം.
  • പ്രമേഹം ഉണ്ടാകുന്ന മിക്കവരിലും ഒരു കാരണമായി കണ്ടെത്തിയത് അവരുടെ ഉറക്കമില്ലായ്മയാണ്. നല്ല ഉറക്കം കിട്ടാത്തത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
  • ഉറക്കം എത്രമാത്രം കുറയുന്നുവോ അത്രമാത്രം പ്രതിരോധശേഷി ശരീരത്തില്‍ നിന്നും കുറഞ്ഞുകൊണ്ടേയിരിക്കുന്നു.  ഫ്രീ റാഡിക്കല്‍സിനെ പ്രതിരോധിയ്ക്കാനുള്ള ശരീരത്തിന്‍റെ കഴിവു കുറയും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. രാത്രിയിലാണ് ശരീരത്തില്‍ ഹോര്‍മോണിന്‍റെ ഉല്‍പാദനം നടക്കുന്നത്. ഇതിന്‍റെ അസന്തുലിതാവസ്ഥ പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു.
  • വിഷാദരോഗം ഉണ്ടാക്കാനും ഇത്തരത്തില്‍ ഉറക്കമില്ലായ്മ കാരണമാകുന്നുണ്ട്. വിഷാദരോഗം ഉള്ളവരില്‍ 15% പേരെങ്കിലും ഉറക്കപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്.
  • കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നമാണ് തലവേദന. ഉറക്കത്തിന്‍റെ അളവ് കുറയുന്തോറും തലവേദന വര്‍ദ്ധിയ്ക്കുമെന്ന കാര്യത്തില്‍ അനുഭവസ്ഥര്‍ക്ക് തര്‍ക്കമില്ല.

വയര്‍ലെസ് മോണിറ്ററിലൂടെ രക്തസമ്മര്‍ദ്ദമറിയാം,

രക്തസമ്മര്‍ദം അളക്കാന്‍ ലളിതമായി ഉപയോഗിക്കുന്ന ഉപകരണവുമായി ഐ ഹെല്‍ത്ത് ലാബ്. വയര്‍ലെസ് മോണിറ്ററാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട്ഫോണ്‍ ആപ്പിന്‍റെ സഹായമില്ലാതെയും അവലോകനം, വിശകലനം എന്നിവ സാധ്യമാവുന്ന സ്മാര്‍ട്ട് മോണിറ്ററാണിത്.

4.3 ഇഞ്ച് വലുപ്പത്തിലുള്ള ഡിസ്പ്ലേയില്‍ ചുരുങ്ങിയ രക്തസമ്മര്‍ദവും കൂടിയ രക്തസമ്മര്‍ദവും വേര്‍തിരിച്ചു കാണിക്കും, കൂടെ ഹൃദയമിടിപ്പിന്‍റെ എണ്ണവുമുണ്ടാകും. ബട്ടണ്‍ അമര്‍ത്തിയാലാണ് രക്തസമ്മര്‍ദം അളക്കാന്‍ തുടങ്ങുക.
ഡിസ്പ്ലേ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. വൈഫൈ വഴിയാണ് ബന്ധിപ്പിക്കുക. 2,000 റീഡിങ് വരെ ഓഫ്ലൈനില്‍ സൂക്ഷിക്കും. രണ്ടു യൂസര്‍മാരെയും കണക്‌ട് ചെയ്യാം. ബാഹ്യ, ആന്തരിക താപനിലയും അറിയിക്കുന്ന ഉപകരണത്തിന്‍റെവില 99 ഡോളറാണ്.

കടപ്പാട് : www.infomagic.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate