Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യ പ്രശ്നങ്ങളും അറിവുകളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ പ്രശ്നങ്ങളും അറിവുകളും

കൂടുതല്‍ വിവരങ്ങള്‍

ക്യാന്‍സറിന് ഹോമിയോപ്പതി

നമ്മുടെ ശരീരം കോടിക്കണക്കിനു കോശങ്ങള്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ ശരീരകോശങ്ങള്‍ ഒരു പ്രത്യേക ചിട്ടയായും നിയന്ത്രണവിധേയമായും ആണ് വിഭജിക്കപ്പെടുന്നത്. കോശങ്ങള്‍ നിയന്ത്രണാതീതമായി വിഭജിക്കുമ്പോഴാണ് മുഴകള്‍ ഉണ്ടാകുന്നത്. മുഴകളെ പൊതുവേ അപകടകാരികളെന്നും അങ്ങനെ അല്ലാത്തവയെന്നും രണ്ടായി തരംതിരിക്കാം.  കോശങ്ങള്‍ ശരീരധര്‍മ്മങ്ങള്‍ക്കനുസൃതമല്ലാതെ നിയന്ത്രണാതീതമായി വിഭജിക്കുമ്പോഴാണ് കാന്‍സര്‍ ഉണ്ടാകുന്നത്.

ഒരു ആഗോള പ്രശ്‌നമാണ് കാന്‍സര്‍. ഇന്ന് ലോകത്ത് പ്രതിവര്‍ഷം ഒരു കോടി ജനങ്ങളെ പുതിയതായി കാന്‍സര്‍ ബാധിക്കുന്നുണ്ട്. ഇതില്‍ 70 ശതമാനവും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലാണെന്നത് നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. ഇന്ന് ആഗോളതലത്തില്‍ 12 ശതമാനത്തോളം മരണങ്ങള്‍ക്ക് കാരണമായ കാന്‍സറിനെക്കുറിച്ച് ആധൂനിക വൈദ്യശാസ്ത്രവും ഹോമിയോപ്പതിയും കൂടുതല്‍ വ്യക്തമായ അറിവ് നേടിയിട്ടുണ്ട്.

ഓരോ വര്‍ഷവും പുതുതായി കാന്‍സര്‍ ബാധിക്കുന്ന ഒരു കോടി ജനങ്ങളെ ഹോമിയോപ്പതി ചികിത്സാ മാര്‍ഗ്ഗത്തിലൂടെ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ സാധിക്കും. തുടക്കത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിച്ച് കാന്‍സര്‍ രോഗികളെ രോഗത്തില്‍നിന്നും മോചിപ്പിക്കാന്‍ ഹോമിയോ ചികിത്സയ്ക്ക് കഴിയും എന്നു തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. കാന്‍സറിന്റെ പൊതുവായ സ്വഭാവം കോശത്തിന്റെ സാധാരണ വളര്‍ച്ചാരീതിയിലും, വിഭജനത്തിലുമുണ്ടാകുന്ന ക്രമരാഹിത്യമാണ്.

ചെറുതായി ഉണ്ടായി തുടങ്ങിയ പ്രസ്തുത ക്രമരാഹിത്യം ഗുരുതരമായി മാറുന്നു. ഇതിന്റെ അടുത്തഘട്ടം കാന്‍സര്‍ തുടങ്ങിയ ഭാഗത്തുനിന്നു മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിക്കുന്നു. രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. അസുഖം ബാധിക്കുന്ന ശരീരഭാഗത്തെയും ഏതുതരം കാന്‍സര്‍ എന്നതിനെയും അനുസരിച്ച് കാന്‍സര്‍ രോഗത്തിന്റെ സവിശേഷതകളില്‍ വ്യത്യാസം കാണാവുന്നതാണ്. അര്‍ബുദ (കാന്‍സര്‍) ജന്യ ഘടകങ്ങളുമായി നമ്മുടെ ശരീരം സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നാണ് അസുഖത്തിന്റെ ആരംഭം. അന്തരീക്ഷത്തില്‍നിന്നോ, തൊഴില്‍ സംബന്ധിയായോ, ആഹാരം, ജീവവായു തുടങ്ങിയവയിലൂടെ ഒക്കെയോ അര്‍ബുദജന്യ ഘടകങ്ങളുമായി സമ്പര്‍ക്കം വരാം.

പാരമ്പര്യമായി ലഭിക്കുന്ന ജനിതക ഘടകങ്ങളെക്കാളേറെ നമ്മുടെ ആഹാരരീതി, ജീവിതശൈലിയുടെ ഭാഗമാക്കിയ ദുശ്ശീലങ്ങള്‍ എന്നിവയാണ് പലപ്പോഴും അര്‍ബുദജന്യ ഘടകങ്ങളുമായി സമ്പര്‍ക്കത്തിന് കാരണമാകുന്നതും കാന്‍സറിനെ ശക്തിപ്പെടുത്തുന്നതും. ശ്വാസകോശ കാന്‍സറിന്റെ 90% വും വായ്, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറിന്റെ ഭൂരിഭാഗവും പുകയില ഉപയോഗം മൂലം ഉണ്ടാകുന്നവയാണ്.

അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതരീതി എന്നിവ അന്നനാളം, കുടല്‍ തുടങ്ങിയവയിലെ കാന്‍സറുകള്‍ക്ക് കാരണമാകാം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വായ്, അന്നനാളം, ആമാശയം, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ കാന്‍സര്‍ വരാനുള്ളസാധ്യത കുറയ്ക്കും. പ്രിസര്‍വ് ചെയ്ത മാംസം, റെഡ് മീറ്റ് എന്നിവയുടെ ഉപയോഗം കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂട്ടും.

അമിതമായ മദ്യപാനം വായ  തൊണ്ട, അന്നനാളം, കരള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. അന്തരീക്ഷ മലിനീകരണം മൂലം നമുക്ക് അര്‍ബുദജന്യങ്ങളായ പല രാസവസ്തുക്കളുമായും സമ്പര്‍ക്കം വരികയും അത് പലതരം കാന്‍സറുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഉദാഹരണമായി ആസ്ബസ്റ്റോസ് ശ്വാസകോശ കാന്‍സറിനും, അനിലിന്‍ ചായങ്ങള്‍ മൂത്രാശയ കാന്‍സറിനും, ബെന്‍സിന്‍ രക്താര്‍ബുദത്തിനും കാരണമാകാറുണ്ട്.

ചില പ്രത്യേകതരം അണുബാധകള്‍ കാന്‍സറിന് കാരണമാകാറുണ്ട്. ഉദാഹരണത്തിന് വൈറല്‍ ഹെപ്പറ്റൈറ്റിസ് (ബിയും സിയും വിഭാഗത്തില്‍ പെട്ടത്) കരളിലെ കാന്‍സറിനും, ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗള കാന്‍സറിനും കാരണമാവുകയോ സാധ്യത വര്‍ദ്ധിപ്പിക്കുകയോ ചെയ്യാറുണ്ട്, സൂര്യനില്‍നിന്നുള്ള അമിതമായ അള്‍ട്രാവയലറ്റ് രശ്മികള്‍ കാന്‍സറിന് കാരണം ആകാം. കാന്‍സര്‍ പലപ്പോഴും നാം തുടരുന്ന ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്നു.

എന്ത് ജോലി ചെയ്തു ജീവിക്കുന്നുവെന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. ഉദാ:- ടയര്‍ നിര്‍മ്മാണത്തിനിടയിലും മറ്റും ബെന്‍സിന്‍ എന്ന രാസവസ്തുവുമായി ഉണ്ടാകുന്ന സമ്പര്‍ക്കം രക്താര്‍ബുദത്തിന് കാരണമാകാറുണ്ട്. ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൂടുതലായി കണ്ടുവരുന്ന കരളിലെ കാന്‍സറിനു മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി അണുബാധ, അഫ്‌ളാടോക്‌സിന്‍ മൂലമുള്ള ഭക്ഷ്യവിഷബാധ എന്നിവയാണ് പ്രധാന കാരണങ്ങള്‍.

പുകവലിയുടെ വര്‍ദ്ധിച്ച ഉപയോഗം മൂലം ശ്വാസകോശാര്‍ബുദം ഇന്ന് വളരെ കൂടുതലായി ഇന്ത്യയില്‍ കണ്ടുവരുന്നു. ഫാസ്റ്റ് ഫുഡ് സംസ്‌കാരം വര്‍ദ്ധിച്ചതോടെ ഇന്ന് ആമാശയ കാന്‍സര്‍ കൂടുതലായി ഇന്ത്യയില്‍ കണ്ടുവരുന്നു. അതുപോലെ തന്നെ മദ്യം അമിതമായി കഴിക്കുന്നതുമൂലം ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍, ആമാശയ കാന്‍സര്‍ എന്നിവ ഇന്ന് വളരെ കൂടുതലാണ്.

കാന്‍സര്‍ ഒരിക്കലും പകര്‍ച്ചവ്യാധിയല്ല. ഒരാളുടെ ശരീരത്തില്‍ തന്നെ അസുഖം ആരംഭിച്ച ഭാഗത്ത് നിന്ന് മറ്റു ഭാഗങ്ങളിലേക്ക് കാന്‍സര്‍ വ്യാപിക്കാം. എന്നാല്‍ രോഗിയില്‍നിന്ന് മറ്റൊരാളിലേക്ക് ഒരു കാരണവശാലും കാന്‍സര്‍ പകരുന്നില്ല. അപൂര്‍വ്വം ചില കാന്‍സറുകള്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേരില്‍ കാണപ്പെടുന്നത് ജനിതക ഘടന, ജീവിതരീതി എന്നിവയിലെ സാമ്യംകൊണ്ടാണ്. വ്യത്യസ്ത അര്‍ബുദജന്യ ഘടകങ്ങളുമായുണ്ടാകുന്ന സമ്പര്‍ക്കം മൂലം കോശങ്ങളിലെ മാറ്റമാണ് (മ്യൂട്ടേഷന്‍) കാന്‍സറിന് മൂലഹേതു.

പുകയിലയുടെ ഉപയോഗം മൂലം കാന്‍സര്‍ ഇന്ന് ഇന്ത്യയില്‍ വളരെ കൂടുതലാണ്. പുകവലി, മുറുക്ക്, പൊടിവലി ഇവയില്‍ ഏതു വിധത്തില്‍ ആയാലും അത് മനുഷ്യന്റെ ആയുസ്സ് കുറച്ച് മരണത്തിലേക്ക് അടുപ്പിക്കുന്നു. പുകവലി മൂലം ലോകത്താകെ പ്രതിവര്‍ഷം 30 ലക്ഷത്തിലധികം പേര്‍ മരിക്കുന്നു. പുകയില വിഷമാണ്. പുകയിലയില്‍ ആയിരത്തിലധികം വിഷ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ നിക്കോട്ടിന്‍, ടാര്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയാണ് പ്രധാനമായത്.

ഏകദേശം ഇരുപത്തിനാലുതരം രോഗങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ പിടികൂടാന്‍ പുകവലിയുടെ ഉപയോഗം ഇടയാക്കുന്നു; ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, മൂത്രസഞ്ചി, ആമാശയം, ഗര്‍ഭാശയം എന്നിവയില്‍ പുകയില ഉപയോഗം കാന്‍സറിന് കാരണമാകുന്നു. ശ്വാസകോശത്തിനെ ബാധിക്കുന്ന 90% കാന്‍സറും പുകവലിക്കാരിലാണ് കണ്ടുവരുന്നത്. പുകയില ഉപയോഗം മൂലമുള്ള കാന്‍സര്‍ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും പുകവലിയില്‍നിന്നു മോചനം നേടുവാനുള്ള സാമൂഹ്യ പിന്തുണ ഉറപ്പുവരുത്തേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണ്.കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയാണ് സാധാരണ ചികിത്സാരീതികള്‍.കാന്‍സര്‍ എന്നത് ഒറ്റ രോഗമല്ല.

പലതരം കാന്‍സറുകള്‍ ഉണ്ട്. ഓരോന്നിനും ചികിത്സ വ്യത്യസ്തമായിരിക്കും. രോഗം ബാധിച്ച ശരീരഭാഗം രോഗത്തിന്റെ ഘട്ടം, ഏതുതരം കോശങ്ങളാണ് രോഗബാധിതമായത്, രോഗത്തിന്റെ സ്വഭാവം, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, മാനസിക, ശാരീരിക പ്രത്യേകതകള്‍ എന്നിവ കണക്കിലെടുത്താണ് ഓരോ രോഗിയുടെയും ചികിത്സ ഹോമിയോപ്പതിയില്‍ നിശ്ചയിച്ചിരിക്കുന്നത്.

സ്തനാര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. മുന്‍കൂട്ടി കണ്ടെത്തുകയാണ് പ്രധാനം. ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം സ്തനഗ്രന്ഥികളില്‍ വെള്ളം കെട്ടിനിന്നുണ്ടാകുന്ന നീര്‍ക്കെട്ട് മുഴയായി തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ട്. മുലഞെട്ട് ഉള്‍വലിഞ്ഞാണോ, അതിന് എന്തെങ്കിലും മാറ്റമുണ്ടോ എന്നു പരിശോധിക്കണം. മുലഞെട്ടുകള്‍ക്ക് ചുവപ്പ്, നീര് എന്നിവയുണ്ടോ, ചൊറിച്ചില്‍ ഉണ്ടോ എന്നും ശ്രദ്ധിക്കണം.

സ്തനത്തിന് ആകൃതി വ്യത്യാസം. തടിപ്പ്, മുഴ, നീര്, ചുവപ്പ് നിറം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. എല്ലാത്തരം കാന്‍സറുകളെയും ഉള്‍പ്പെടുത്തിപ്പറഞ്ഞാല്‍ ഒരുലക്ഷത്തില്‍ നൂറു പേര്‍ക്ക് കാന്‍സര്‍ ഉണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ കേരളത്തിലും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന കാന്‍സര്‍ സ്തനാര്‍ബുദമാണ്. മുന്‍പ് ഗര്‍ഭാശയ കാന്‍സറായിരുന്നു കൂടുതല്‍. സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്.

പാരമ്പര്യം അതില്‍ പ്രധാനമാണ്. ആഹാരം, അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ ഗുളികകളുടെ ഉപയോഗം, പാരമ്പര്യമായി സ്തനാര്‍ബുദമുള്ള കുടുംബത്തില്‍ പെട്ടവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത പത്ത് ഇരട്ടിയാണ്. പ്രസവിക്കാത്തവരിലും, മുലയൂട്ടാത്തവരിലും അധികം മുലയൂട്ടാത്തവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലുണ്ട്. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ സംരക്ഷണം നല്‍കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു. ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലത്തും ഈസ്ട്രജന്റെ ഉല്‍പാദനം കുറയുന്നുണ്ട്.

അതുകൊണ്ടാണ് പ്രസവവും മുലയൂട്ടലും സ്തനാര്‍ബുദത്തില്‍നിന്നും സംരക്ഷണം നല്‍കുന്നത്. വളരെ നേരത്തെ ആര്‍ത്തവം ഉണ്ടാകുന്നവരിലും താമസിച്ച് ആര്‍ത്തവം നില്‍ക്കുന്നവരിലും കൂടുതല്‍ കാലം ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതുകൊണ്ട് സ്തനാര്‍ബുദ സാധ്യത കൂടുന്നു. ജനറ്റിക് ടെസ്റ്റ് വഴി സ്തനാര്‍ബുദം വരാന്‍ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താന്‍ കഴിയും. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിലൂടെ മാത്രമേ നേരത്തെ പരിശോധനകള്‍ നടത്തി സ്ത്രീകളെ സന്നദ്ധരാക്കാന്‍ കഴിയൂ. തുടക്കത്തില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്.

പൂര്‍ണ്ണമായും ഹോമിയോ മരുന്ന് ഉപയോഗിച്ച് ഭേദപ്പെടുത്താം. സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തും ഉണ്ടാകുന്ന തെന്നി മാറാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. പാരമ്പര്യം വഴി സ്തനാര്‍ബുദം വരുന്നവര്‍ നാലു ശതമാനത്തില്‍ താഴെയാണ്. കുടുംബത്തില്‍ സ്തനാര്‍ബുദം വന്നവര്‍ ഉണ്ടെങ്കില്‍ ജീന്‍ ടെസ്റ്റ് വഴി നിങ്ങള്‍ക്ക് സ്തനാര്‍ബുദം വരുവാന്‍ സാധ്യതയുണ്ടോ എന്ന് അറിയാം. ബി.ആര്‍.സി.എ1, ബി.ആര്‍.സി.എ2 എന്നീ ജീനുകളെയാണ് പരിശോധിക്കുന്നത്. സ്തനാര്‍ബുദ സാധ്യതയുള്ളവരില്‍ ഈ ജീനുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്.

സ്തനാര്‍ബുദത്തിന് ഇടയാക്കുന്ന മറ്റു ഘടകങ്ങള്‍:-
് ആര്‍ത്തവം നേരത്തെയാകുന്നത്.
് ആര്‍ത്തവവിരാമം താമസിക്കുന്നത്.
് പ്രസവിക്കാതിരിക്കുക.
് ആദ്യ പ്രസവം താമസിച്ചാകുക.
് മുലയൂട്ടാതിരിക്കുക.
് ഫൈബ്രോ സിസ്റ്റിക് മാസ്‌റ്റൈറ്റിസ് പോലുള്ള സ്തന രോഗങ്ങള്‍.
് അര്‍ബുദമല്ലാത്ത തരം മുഴകള്‍ സ്തനത്തിലുള്ളവരും അത്തരം മുഴകള്‍ നീക്കം ചെയ്തിട്ടുള്ളവരും സ്തനാര്‍ബുദം പിടിപെടാന്‍ സാധ്യത ഉള്ളവരുടെ കൂട്ടത്തില്‍ പെടുന്നു.
് ഹോര്‍മോണ്‍ ഗുളിക കഴിക്കുന്നവര്‍
് മദ്യപാനം ഉള്ള സ്ത്രീകള്‍, നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നവര്‍ പലരുമുണ്ട്. ഇത് സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു.
് വ്യായാമമില്ലാത്തവര്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍
്മുഴകള്‍: സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന തെന്നി  മാറാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം.
്‌സ്തനത്തില്‍നിന്നുള്ള സ്രവം: മുലഞെട്ടുകളില്‍നിന്ന് ഏതുതരം സ്രവം ഉണ്ടായാലും പരിശോധിപ്പിക്കാന്‍ മറക്കരുത്. പ്രത്യേകിച്ച് രക്തം കലര്‍ന്ന ഡിസ്ചാര്‍ജ് സൂക്ഷിക്കേണ്ടതാണ്. ഇത് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
്കാഴ്ചയില്‍ വ്യത്യാസം: രണ്ടു സ്തനങ്ങളും തമ്മില്‍ കാഴ്ചയിലോ, രൂപത്തിലോ എന്തെങ്കിലും പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
്മുലഞെട്ടുകള്‍ക്ക് വ്യത്യാസം: പുറത്തേക്ക് തള്ളിനിന്നിരുന്ന മുലഞെട്ട് അകത്തേക്ക് വലിഞ്ഞു പോകുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കണം.
്ചര്‍മ്മത്തില്‍ വ്യത്യാസം: സ്തനത്തിലെ ചര്‍മ്മത്തില്‍ കട്ടിയുള്ള പാടുകളോ, തടിപ്പുകളോ, പുതിയ മറുകുകളോ കണ്ടാല്‍ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കണം.

കാന്‍സര്‍ രോഗികള്‍ ചുവന്ന ഇറച്ചി, പോത്തിറച്ചി, തൊലിയോടുകൂടിയ കോഴി ഇറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി, എണ്ണ കൂടുതലുള്ള ആഹാരങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, പാല്‍, വെണ്ണ, നെയ്യ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം, ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കലുകള്‍ ചിലതരം കാന്‍സറുകളെയും, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെയും ചെറുക്കാന്‍ കഴിവുള്ളവയാണ്. പഴങ്ങളില്‍നിന്നുള്ള ആന്റിഓക്‌സിഡന്റ്കളും കാന്‍സറിനെ തടയുന്നവയാണ്.

ജനിതകവും, ജീവശാസ്ത്രപരവും, പാരിസ്ഥിതികവുമായ കാരണങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുവാന്‍ പ്രേരകമാവുന്ന തരത്തിലുള്ള ബോധവല്‍ക്കരണമാണ് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗം. സാന്ത്വന ചികിത്സയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അര്‍ബുദരോഗികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുവാനും, പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടുവാനും രോഗപ്രതിരോധത്തിനും സഹായകമാകുന്ന വിധത്തിലുള്ള ചികിത്സയാണ് ഹോമിയോപ്പതിയില്‍ ഉള്ളത്.

രോഗാരംഭത്തില്‍ തന്നെ കാന്‍സര്‍ രോഗികള്‍ ഹോമിയോപ്പതി മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ഒട്ടുമിക്ക കാന്‍സര്‍ രോഗികളെയും പൂര്‍ണ്ണമായി ഭേദപ്പെടുത്തുവാന്‍ ഹോമിയോ ചികിത്സാ സമ്പ്രദായത്തിനു കഴിയും എന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രോഗത്തിന്റെ അവസാനഘട്ടത്തിലായാലും വേദന മാറ്റാനുള്ള ഉത്തമ ഔഷധങ്ങള്‍ ഹോമിയോപ്പതിയില്‍ ഉണ്ട്.

ശരിയായ ചികിത്സയിലൂടെ വന്ധ്യത അകറ്റാം

വന്ധ്യത ഒരു രോഗമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് രണ്ടു വര്‍ഷം മുന്‍പാണ്. ഈ രംഗത്ത് ഹോമിയോ ചികിത്സ വളരെ ഫലപ്രദമാണ്. സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭധാരണ സാധ്യത ഹോമിയോപ്പതി മരുന്ന് കഴിച്ചാല്‍ ഉണ്ടാകും. 2008-ലാണ് ലോകാരോഗ്യ സംഘടന വന്ധ്യതയെ ഒരു രോഗമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് റിപ്രൊഡക്ടീവ് മെഡിസിനും വന്ധ്യത രോഗമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. സമൂഹത്തില്‍ പത്തിലൊരു ദമ്പതികള്‍ ഏതെങ്കിലും തരത്തിലുള്ള വന്ധ്യതാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്്. പുരുഷന്മാരിലും സ്ത്രീകളിലും ഇന്ന് വന്ധ്യതാ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. വന്ധ്യതാ ചികിത്സയുടെയും ഗര്‍ഭധാരണത്തിന്റെയും കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ പ്രായം. 30 വയസ്സിന് മുന്‍പേ ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. പ്രായം കൂടുംതോറും പലവിധ പ്രയാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭനിരോധനോപാധികളൊന്നും സ്വീകരിക്കാതെ ചുരുങ്ങിയത് ഒരു വര്‍ഷം എങ്കിലും സാധാരണ ലൈംഗിക ജീവിതം പുലര്‍ത്തിയിട്ടും ഗര്‍ഭമാകുന്നില്ലെങ്കിലേ ചികിത്സയെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാല്‍ ചികിത്സ ആവശ്യമാണ്. ഗര്‍ഭാശയ മുഴകള്‍ വല്ലതും ഉണ്ടോ എന്ന് അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്ത് നോക്കണം. സാധാരണ ക്രമം തെറ്റിയ ആര്‍ത്തവം ഓവറിയില്‍ cyst ഉള്ളതുകൊണ്ടാകാം. uterus ല്‍ മുഴകള്‍ ഉള്ളതുകൊണ്ടും ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ കാരണങ്ങള്‍കൊണ്ട് ഗര്‍ഭം ധരിക്കാതെ ഇരിക്കാം. fibroid, overy cyst, endo mterium തുടങ്ങിയവയ്ക്ക് ഹോമിയോപ്പതിയില്‍ ഓപ്പറേഷന്‍ കൂടാതെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. fallopian tube block നും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ഉണ്ട്. ശരീരത്തിലും മുഖത്തും രോമവളര്‍ച്ച ഉള്ള സ്ത്രീകളില്‍ ഹോര്‍മോണല്‍ ഇംബാലന്‍സ് ഉണ്ടാകാറുണ്ട്. മിക്ക സ്ത്രീകളിലും (P.C.O.D) poli cyst ovarian disease ലെ കാണാറുണ്ട്. അണ്ഡാശയത്തിലോ അണ്ഡനാളിയിലോ തടസ്സമുള്ളവര്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയില്‍ ഉണ്ട്. പുരുഷന്മാരില്‍ ശുക്ല പരിശോധനയില്‍  sperrm count  കുറവുണ്ടോ എന്നു കണ്ടുപിടിക്കാം. sperrm count കുറവുണ്ടെങ്കില്‍ ഏറ്റവും ഫലപ്രദമായ ചികിത്സയും മരുന്നും ഹോമിയോപ്പതിയില്‍ ഉണ്ട്. ഹോമിയോപ്പതിയുടെ ജര്‍മ്മന്‍ മെഡിസിന്‍ ഉപയോഗിച്ച് treatment ചെയ്താല്‍  sperrm count കൂടും. അതുപോലെ ലൈംഗിക ബലക്കുറവിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ഉണ്ട്. പ്രമേഹം ഉള്ളവര്‍ക്ക് ബലക്കുറവ് ഉണ്ടാകാറുണ്ട്. ഓരോ വ്യക്തിയുടെയും മാനസിക ശാരീരിക പ്രത്യേകതകള്‍ മനസ്സിലാക്കിയാണ് ഹോമിയോപ്പതിയില്‍ ചികിത്സ നല്‍കുന്നത്. ഓരോ വ്യക്തിയുടെയും ലക്ഷണചിത്രം നോക്കി മരുന്ന് കൊടുത്താല്‍ വന്ധ്യത പരിപൂര്‍ണമായി മാറ്റുവാന്‍ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന് കഴിയും. മറ്റു ചില കാരണങ്ങള്‍കൊണ്ടും ഗര്‍ഭധാരണം നടക്കാതെ വരാം, അതില്‍ ചിലത്,

1.അണ്ഡാഗമനത്തോടടുത്ത ദിനങ്ങളില്‍ ബന്ധപ്പെടാത്തതു കൊണ്ട് ഗര്‍ഭധാരണം നടക്കില്ല.
2.കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്.
3.വ്യായാമം പ്രധാന ഘടകമാണ്. എല്ലാ ദിവസവും വ്യായാമം ആവശ്യമാണ്.
4.തടിയും തൂക്കവും കുറച്ചാല്‍ fibroid cyst, endo mteriosis, fallopian tube klockതുടങ്ങിയവ വരാനുള്ള സാധ്യത കുറയും.
5.വൃഷണത്തിലെ വെരിക്കോസിസിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയില്‍ ഉണ്ട്.
ഹോമിയോപ്പതി ചികിത്സ ചെയ്യുകയാണെങ്കില്‍ എത്ര വര്‍ഷം പഴക്കമുള്ള വന്ധ്യതകള്‍ പോലും ഹോമിയോപ്പതിയില്‍ ഫലപ്രദമായി ചികിത്സിച്ച് മാറ്റാന്‍ കഴിയും. ഹോമിയോപ്പതി മരുന്ന് തുടര്‍ച്ചായി കഴിച്ചാല്‍ എശയൃീശറ ഇ്യേെ, ഋിറീ ങലേൃശീശെ,െ എമഹഹീുശമി ഠൗയല ആഹീരസതുടങ്ങിയവ ഓപ്പറേഷന്‍ കൂടാതെ മാറി കിട്ടും. വന്ധ്യതയുടെ കാരണം മനസ്സിലാക്കി അതനുസരിച്ച് ഓരോ രോഗിയുടെ ലക്ഷണചിത്രം നോക്കി മരുന്ന് കൊടുത്താല്‍ വന്ധ്യത മാറി ഗര്‍ഭം ധരിക്കാറുണ്ട്. ശുക്ലം പരിശോധിച്ച് ഒട്ടും ബീജം ഇല്ലാത്ത രോഗികളില്‍ പോലും ഹോമിയോപ്പതി മരുന്ന് കൊടുത്താല്‍ ബീജത്തിന്റെ അളവ് കൂടാറുണ്ട്. വെരിക്കോസില്‍ ഉള്ള രോഗികളില്‍ ബീജസംഖ്യ കുറവ് കാണിക്കാറുണ്ട്. ശരിയായ ഹോമിയോപ്പതി ചികിത്സയിലൂടെ ബീജത്തിന്റെ അളവ് കൂട്ടാന്‍ കഴിയും. വെരിക്കോസില്‍ ചികിത്സിച്ച് മാറ്റാനും കഴിയുന്നു. സര്‍വസാധാരണമായി കാണുന്ന ഒന്നാണ് വൃഷണത്തിലെ വെരിക്കോസില്‍. അശുദ്ധരക്തം വഹിക്കുന്ന സിരകള്‍ വൃഷണത്തിന് ചുറ്റും ചുറ്റിപ്പിണഞ്ഞ് തടിച്ച് കിടക്കുന്നതാണ് വെരിക്കോസില്‍. സിരകള്‍ക്ക് പ്രവര്‍ത്തന തകരാറുകള്‍ വന്ന് അശുദ്ധരക്തം വൃഷണത്തിലെ സിരകളില്‍ത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് വെരിക്കോസില്‍. ഈ അവസ്ഥ ഹോമിയോപ്പതി ചികിത്സകൊണ്ട് ഫലപ്രദമായി ചികിത്സിക്കാം. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ജീവിതശൈലി ക്രമീകരിച്ചും, ശരീരത്തിന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തിയും ബീജത്തിന്റെ എണ്ണവും ചലനശേഷിയും വര്‍ധിപ്പിക്കാന്‍ കഴിയും. വൃഷണത്തില്‍ ഉണ്ടാവുന്ന ഏതു തകരാറും പുരുഷന്റെ ഉല്‍പാദനശേഷിയെ ബാധിക്കും. ശുക്ലപരിശോധനയിലൂടെ ബീജസംഖ്യ അറിയാം. ഒരു മില്ലി ശുക്ലത്തില്‍ ഏതാണ്ട് പത്ത് കോടി ബീജങ്ങള്‍ ഉണ്ടാവും. ഇത് രണ്ട് കോടിയില്‍ താഴെയാവുമ്പോഴാണ് കൗണ്ട് കുറവാണെന്നു പറയുന്നത്. ലോകത്തെങ്ങും വന്ധ്യതാ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. വന്ധ്യതയുടെ തോത് വര്‍ധിക്കുന്നതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് പുതിയ കാലത്തെ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെ. അന്തരീക്ഷ വായുവിലും ജലത്തിലുമൊക്കെ വര്‍ധിച്ച മാലിന്യം, വ്യായാമ കുറവ്, പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍, ആധുനിക ജീവിതത്തിന്റെ സന്തത സഹചാരിയായ മനസ്സമ്മര്‍ദ്ദം എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നു. ഹോര്‍മോണ്‍ കുത്തിവച്ച് വളര്‍ത്തിയ കോഴിയുടെ മാംസം, കൃത്രിമ മധുരവും നിറങ്ങളും ചേര്‍ന്ന പലഹാരങ്ങള്‍, കോളപാനീയങ്ങള്‍, അമിതമായി വിഷാംശം തളിച്ചു വളര്‍ത്തിയെടുത്ത പച്ചക്കറികള്‍, വിഷാംശം കൂടിയ പഴവര്‍ഗ്ഗങ്ങള്‍, കൃത്രിമ രാസവസ്തുക്കള്‍കൊണ്ടുള്ള പ്രിസര്‍വേറ്റീവുകളും മറ്റും ചേര്‍ന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ കൂടുതലായി കഴിക്കുന്നവരില്‍ പലതരത്തിലുള്ള വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൃത്രിമ ഭക്ഷണ ഇനങ്ങള്‍ കഴിവതും കുറയ്ക്കുക, കോള, ലഘുപാനീയങ്ങള്‍, പായ്ക്കറ്റില്‍ വരുന്ന വരവ് പലഹാരങ്ങള്‍, ബ്രോയിലര്‍ ചിക്കന്‍, തണുപ്പിച്ച് സൂക്ഷിക്കുന്ന മത്സ്യ മാംസങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.

പച്ചക്കറികളും പഴങ്ങളും രണ്ടു മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് അതിലെ വിഷാംശങ്ങള്‍ പരമാവധി നീക്കം ചെയ്തശേഷം മാത്രം കഴിക്കുക. നല്ലയിനം പച്ചക്കറികള്‍, നാടന്‍ പഴങ്ങള്‍, പയര്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍, സമ്പൂര്‍ണ്ണ ധാന്യാഹാരങ്ങള്‍ തുടങ്ങിയവയ്ക്ക് ആഹാരത്തില്‍ പ്രാധാന്യം നല്‍കുക. നല്ല ഭക്ഷണം ബീജം കൂടുവാന്‍ സഹായിക്കുന്നു. പുക വലിക്കുന്ന പുരുഷന്മാരുടെ ബീജസംഖ്യയും ചലനശേഷിയും കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കാരുടെ പങ്കാളികളായ സ്ത്രീകള്‍ക്ക് പരോക്ഷ പുകവലി മൂലം അണ്‌ഡോല്‍പാദന പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മദ്യപിക്കുന്നവരുടെ രക്തത്തിലെ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം മൂലം ബീജോല്‍പാദനവും ബീജസംഖ്യയും കുറഞ്ഞുവരാറുണ്ട്. ഈ ഘട്ടത്തില്‍ ഹോമിയോപ്പതി മരുന്ന് കൊടുത്താല്‍ ബീജത്തിന്റെ അളവ് കൂടുന്നതായി കണ്ടുവരുന്നു. അണ്‌ഡോല്‍പാദനത്തിലെ വൈകല്യങ്ങളാണ് അറുപത് ശതമാനം സ്ത്രീ വന്ധ്യതയ്ക്കും കാരണം സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് വഴിയൊരുക്കുന്ന കാരണങ്ങള്‍ പലതുണ്ട്. സ്ത്രീയുടെ പ്രായം, അണ്‌ഡോല്‍പാദനത്തിലെ പ്രശ്‌നങ്ങള്‍, ഫലോപിയന്‍ നാളിയിലെ തകരാറുകള്‍, ഗര്‍ഭാശയത്തിലെ മുഴകള്‍, പ്രതിരോധ വ്യവസ്ഥയിലെ പ്രവര്‍ത്തന വൈകല്യം, ഹോര്‍മോണ്‍ തകരാറുകള്‍, ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിക്കാന്‍ കഴിയാത്ത അവസ്ഥ, ലൈംഗിക രോഗങ്ങള്‍ എന്നിവയൊക്കെ വന്ധ്യതയ്ക്ക് കാരണമായിത്തീരാറുണ്ട്. അമിതവണ്ണമുള്ള സ്ത്രീകളില്‍ അണ്‌ഡോല്‍പാദനം കുറയാന്‍ സാധ്യത ഉണ്ട്. നമ്മുടെ നാട്ടില്‍ വന്ധ്യതയ്ക്ക് ഇടയാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. ഒരു തരം ഹോര്‍മോണ്‍ പ്രശ്‌നമാണിത്. അണ്‌ഡോല്‍പാദന വൈകല്യത്തിന് ഇതൊരു പ്രധാന കാരണമായിത്തീരാറുണ്ട്. എന്‍ഡോ മെട്രിയോസിസ് ഓവറിയുടെ പ്രവര്‍ത്തനം കുറയുകയോ നിലയ്ക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ എന്‍ഡോ മെട്രിയോസിസ് ഉണ്ടാവാം.

ഗര്‍ഭപാത്രത്തിലെ അകം പാളിയാണ് എന്‍ഡോമെട്രിയം. ഓരോ മാസവും ആര്‍ത്തവചക്രത്തിനിടയില്‍ ഇത് രൂപംകൊള്ളുകയും ചെയ്യുന്നുണ്ട്. എന്‍ഡോ മെട്രിയത്തിന് സമാനമായ കലകള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ് എന്‍ഡോ മെട്രിയോസിസ് എന്നു പറയുന്നത്. പ്രത്യുത്പാദന അവയവങ്ങളെ എന്‍ഡോ മെടിയം ആക്രമിക്കുന്നതാണ് വന്ധ്യതയ്ക്ക് വഴിവയ്ക്കുന്നത്. എന്‍ഡോ മെട്രിയം പുറമെ വളര്‍ന്നാലും ആര്‍ത്തവ സമയത്ത് രക്തസ്രാവം ഉണ്ടാകാം. അണ്ഡാശയത്തില്‍ രക്തം കട്ട പിടിക്കാനും അവയവങ്ങള്‍ ഒട്ടിപ്പിടിക്കാനും ഇത് ഇടയാക്കുന്നു. പലപ്പോഴും അണ്ഡാശയത്തില്‍ ചെറുമുഴകളും രൂപംകൊള്ളാറുണ്ട്. എന്‍ഡോ മെട്രിയോസിസ് ഉള്ളവരില്‍ ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവകാലത്തും ശക്തമായ വേദന അനുഭവപ്പെടും, അമിത രക്തസ്രാവം ഉണ്ടാകാം. ഹോമിയോപ്പതി മരുന്നുപയോഗിച്ച് എന്‍ഡോ മെട്രിയോസിസ് ചികിത്സിച്ച് ഭേദപ്പെടുത്താം, അമിത രക്തസ്രാവം പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം. സ്ത്രീകളില്‍ അണ്‌ഡോല്‍പാദനത്തില്‍ തകരാറുകളുണ്ടോ എന്നറിയണം. അതുപോലെ അണ്ഡവാഹിനിക്കുഴലിലോ, ഗര്‍ഭപാത്രത്തിലോ തകരാറുകള്‍ ഉണ്ടോ എന്നു വിലയിരുത്തണം. രക്തത്തിലെ FSH, LH എന്നീ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ ചില സൂചനകള്‍ തരും. ഇവ ഉയരുന്നത് അണ്‌ഡോല്‍പാദന തകരാറിന്റെ സൂചനയാണ്. അഡ്രീനല്‍ ഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തന വൈകല്യം അണ്‌ഡോല്‍പാദനത്തിലെ തകരാറിന് കാരണമാവാം. അതിനാല്‍ ഈ ഗ്രന്ഥികളുടെ ഹോര്‍മോണ്‍ അളവുകളും നോക്കണം. പ്രോജസ്റ്ററോണ്‍ ഹോര്‍മോണ്‍ അളവും നിശ്ചയിക്കേണ്ടതുണ്ട്. വന്ധ്യതയ്ക്ക് ഹോമിയോപ്പതി മരുന്ന് കഴിക്കുകയാണെങ്കില്‍ ഫലപ്രാപ്തിയില്‍ എത്താന്‍ ഓരോ രോഗിക്കും സാധിക്കും. ഹോമിയോപ്പതി മരുന്നില്‍ വിശ്വാസം അര്‍പ്പിക്കുകയാണെങ്കില്‍ വന്ധ്യത മാറി ജീവിത വിജയം നേടാം.

കടപ്പാട് :

Dr. K.V. Shine, DHMS
Dr. Shine Multi Speciality Homoeopathic Hospital
Chakkaraparambu
cochi-682 032, Mob: 9388620409

2.80952380952
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ