Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ ജീവനം

കൂടുതല്‍ വിവരങ്ങള്‍

ഉറക്കം നഷ്ടപ്പെടുന്നവര്‍ സൂക്ഷിക്കുക: അല്‍ഷിമേഴ്‌സ് രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ട്

നിങ്ങള്‍ ഉറക്കം നഷ്ടപ്പെടുന്നവരാണോ. ശരിയായ ഉറക്കം നിങ്ങളില്‍ നിന്ന് വിട്ടകന്നിട്ട് എത്ര ദിനങ്ങളായി എന്നു നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ. ശരിയായ ആരോഗ്യത്തിന് ശരിയായ ഉറക്കം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്.

ഉറക്കക്കുറവ് പലരിലും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ ഗവേഷണം.

കൂടുതല്‍ ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളര്‍ക്കും പകല്‍ ഉറക്കം തൂങ്ങുന്നവര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള ലക്ഷണങ്ങള്‍ കൂടുതലാണെന്നാണ് അമേരിക്കയില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും മൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. രോഗം ബാധിച്ചു തുടങ്ങിയാല്‍ ക്രമേണ ഓര്‍മശക്തി കുറഞ്ഞ് പൂര്‍ണമായും മറവി എന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.

ആയുര്‍വേദ മരുന്നുകള്‍ക്കു വില കൂടി

കോഴിക്കോട്: പന്ത്രണ്ടു ശതമാനം ജിഎസ്ടി നിലവില്‍ വന്നതോടെ ആയുര്‍വേദ മരുന്നുകള്‍ക്കും വിലകൂടി. അരിഷ്ടം, ആസവം എന്നിവയ്ക്കും കഷായം ഉള്‍പ്പെടെയുള്ള ജനറിക് മരുന്നുകള്‍ക്കുമാണ് നികുതിവര്‍ധന കൂടുതല്‍ ബാധകമാവുക. അഞ്ചുശതമാനം വാറ്റ് മാത്രമുണ്ടായിരുന്ന അരിഷ്ടാസവങ്ങള്‍ക്ക് ഏഴുശതമാനവും ജനറിക് മരുന്നുകള്‍ക്ക് അഞ്ചര ശതമാനവുമാണ് നികുതി കൂടിയത്.

ഇതിനൊപ്പം സിറപ്പ്, ആയുര്‍വേദ സോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 2.4 ശതമാനം നികുതി അധികമായി. പരസ്യംനല്‍കി വില്‍ക്കുന്ന മരുന്നുകളുടെ നികുതി മാത്രമാണ് കുറഞ്ഞത്. അത് 13ല്‍ നിന്ന് 12 ശതമാനമായി. ഇതോടെ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് വിലകുറയുമെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്.

അഞ്ച് ശതമാനം വാറ്റും രണ്ടുശതമാനം കേന്ദ്രസംസ്ഥാന എക്‌സൈസ് നികുതികളുമാണ് ആയുര്‍വേദ മരുന്നുകള്‍ക്കുണ്ടായിരുന്നത്. ഇതില്‍ത്തന്നെ കൂടുതല്‍ മരുന്നുകള്‍ക്കും വാറ്റ് മാത്രമേയുള്ളൂ. ഇവിടെ ഉത്പാദിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന മരുന്നുകള്‍ക്കാണ് സെന്‍ട്രല്‍ എക്‌സൈസ് നികുതി ചുമത്തിയിരുന്നത്.

ആല്‍ക്കഹോളിന്റെ അളവ് കൂടിയവയ്ക്കാണ് സംസ്ഥാന എക്‌സൈസ് തീരുവ. ഇതില്‍ത്തന്നെ പരമാവധി വിലയുടെ 35 ശതമാനം എക്‌സൈസ് തീരുവ ഇളവു നല്‍കിയിരുന്നു. അതുകൊണ്ട് ഒന്നര ശതമാനമേ എക്‌സൈസ് തീരുവ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല എം.ആര്‍.പി.യെക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ കഴിയാത്തതിനാല്‍ മരുന്നു ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തന്നെയാണ് എക്‌സൈസ് തീരുവയുടെ ബാധ്യത വഹിച്ചിരുന്നത്. ഇത് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നില്ല.

എന്നാല്‍ 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ രോഗികള്‍ ഈ അധിക ബാധ്യത മുഴുവന്‍ വഹിക്കണം. പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ക്കുള്‍പ്പെടെ 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് വലിയരീതിയില്‍ ബാധിക്കുമെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ജനറല്‍ മാനേജര്‍ കെ.എസ്. മണി പറഞ്ഞു. അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം ലോറി വാടക കൂടിയതും ആയുര്‍വേദ മേഖലയെ ബാധിക്കുമെന്ന് മരുന്നുവിതരണക്കാര്‍ പറയുന്നു. ലോറിവാടകയ്ക്കു പുറമേ 18 ശതമാനം ജി.എസ്.ടിയും നല്‍കണം. ഇതും അധികബാധ്യതയാണ്. അതേസമയം ചെറുകിട ഏജന്‍സികളില്‍ പലര്‍ക്കും ജിഎസ്ടി സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. പഴയ സ്റ്റോക്കുള്ളവര്‍ എംആര്‍പി വിലയാണ് ഈടാക്കുന്നത്. വിലകൂടുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ അറിയിപ്പു കിട്ടിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

ആദ്യം കയ്ക്കും പിന്നെ മധുരിക്കും;നെല്ലിക്ക ജ്യൂസിൽ അടങ്ങിയ ഔഷധ ഗുണങ്ങൾ

നെല്ലിക്ക ഒട്ടുമിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരാണ് കൂടുതലും. ആരോഗ്യത്തിനു ഏറ്റവും അത്യുത്തമമാണ് നെല്ലിക്ക. ഇത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി താഴെ പറയുന്നു.

രോഗപ്രതിരോധ ശേഷിക്കും ശരീരപോഷണം നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. നെല്ലിക്ക ജ്യൂസാക്കി കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 • രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.
 • നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.
 • നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍ കൊളസ്ട്രോളിന്റെ അളവ് കുറക്കാം.
 • നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.
 • ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.
 • നെല്ലിക്കയിലുള്ള മെഡിസിനല്‍, തെറാപ്പി ഗുണങ്ങള്‍ പനി, ജലദോഷം പോലുള്ള രോഗങ്ങള്‍
 • ശമിപ്പിക്കാന്‍ ഉത്തമമാണ്.
 • നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
 • ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.

നിത്യജീവിതത്തില്‍ നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. നെല്ലിക്കക്ക് വളരെ കുറഞ്ഞ വിലയാണുള്ളത്. അതിനാല്‍ ആര്‍ക്കും ഇത് വാങ്ങി കഴിക്കുന്നതിന് തടസ്സമുണ്ടാവില്ല. ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്കായി ആശുപത്രികള്‍ കയറിയിറങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള ജ്യൂസുകള്‍ വീട്ടില്‍ നിന്നും ഉണ്ടാക്കി കഴിയുന്നതാണ് ഉത്തമം.

ഹൃദയത്തിന്റെ ചങ്ങാതി;ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ

ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി.കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതും അടുക്കളയുടെ ഭാഗവുമായതിനാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ബുദ്ധിമുട്ടില്ല.ഇഞ്ചി ഹൃദയത്തിന്റെ ചങ്ങാതിയാണ്.ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി.കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.ഹൈപ്പര്‍ ടെന്‍ഷന്‍,സ്‌ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയുന്നു തുടങ്ങി നിരവധി ഗുണങ്ങളുണ്ട് ഈ കുഞ്ഞന്.

ഇഞ്ചിനീര് ശരീരിത്തിന് ഏറെ ഗുണപ്രദമാണ്.ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ഇന്‌ഫെക്ഷനുകള്‍ തടയും.പ്രത്യേകിച്ചും ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി.മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്ക് ആശ്വാസമാണ് ഇഞ്ചി.സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്.

ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക.ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും ഇഞ്ചി.രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ്കത്തുമത്രേ.

ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴ്ത്തുന്നു.ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങള്‍ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു.

രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
മുഖക്കുരു കുറയ്ക്കുന്നു, മാരകമായ കാന്‍സര്‍ രോഗം തടയാന്‍ സഹായിക്കുന്നു. പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കുന്നു എന്നിങ്ങനെ ഇഞ്ചിയെ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

സന്തോഷം നുകരാം കാപ്പിയിലൂടെ

അമിതമായി കാപ്പി കുടിക്കുന്നത് നിര്‍ത്തണമെന്നാണ് പൊതുവെ കണ്ടു വരുന്ന നിലപാട്.എന്നാല്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ് എന്നതാണ് പുതിയ പഠനം. കാപ്പികുടിക്കുന്നത് വിഷാദരോഗത്തെയും ആത്മഹത്യാ പ്രവണതയേയും തടയുമെന്നാണ് പഠനം പറയുന്നത്.

ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്ക് വിഷാദരോഗം വരാനുളള സാധ്യത വളരെക്കുറവാണെന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ക്ലോറോജെനിക് ആസിഡ്, ഫെലൂറിക് ആസിഡ ്എന്നീ പദാര്‍ത്ഥങ്ങളാണ് വിഷാദരോഗത്തെ പ്രതിരോധിക്കുന്നത്. ഇവ തലച്ചോറിലെ ന്യൂറോണകളില്‍ വിഷാദമുണ്ടാക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കുന്നു. കാപ്പിയിലടങ്ങിയ കഫീന്‍ വിഷാദരോഗികളിലുണ്ടാകുന്ന അമിതമായ ഭയം, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മനംപിരട്ടല്‍ എന്നിവ കുറ്ക്കാന്‍ സഹായകരമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

കാപ്പിയെ കൂടാതെ ധാരാളം ആന്റി ഓക്സിഡന്‍സ് അടങ്ങിയ ഗ്രീന്‍ ടീയും വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.

കടുകിന്റെ വലിപ്പത്തിലല്ല കാര്യം ഗുണത്തില കാര്യം

കടുകിനെ അതിന്റെ വലിപ്പത്തിലെന്നപോലെ ചെറുതായി കാണുന്നവരാണ് നമ്മളിൽ പലരും.എന്നാൽ കടുക് നൽകുന്ന ആരോഗ്യ ഗുണത്തെപ്പറ്റി ആർക്കുംഅത്ര അറിവില്ല എന്നതാണ് വസ്തുത. ഭക്ഷണത്തിൽ റോജി കൂട്ടാൻ മാത്രമുള്ള ഒരു വസ്തുവല്ല കടുക്.നേരെമറിച്ചു ഇതിനുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.

ഫൈറ്റോ ന്യൂട്രിയന്റുകൾ,മിനറൽസ്,വിറ്റാമിനുകൾ,ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കടുക്.എണ്ണക്കുരുകളുടെ ഗണത്തിൽ ഏറ്റവും അതികം കലോറി പ്രധാനം ചെയ്യുന്നതും കടുക് തന്നെയാണ്.100 ഗ്രാമ കടുകിൽ നിന്ന് 508 കലോറി ലഭിക്കുമെന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു അതിശയം തോന്നിയേക്കാം.ഇതിന് പുറമെ രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയസിനും കടുകിൽ അടങ്ങിയിട്ടുണ്ട്.

കാലിലെയും കൈകളിലേയുമൊക്കെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി.ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാൻസർ കോശങ്ങൾ രൂപപെടുന്നതിൽ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് നൽകുന്നു.കാൻസർ കോശങ്ങളുടെ വളർച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്ക് സാധിക്കും.

റുമാറ്റിക് ആർത്രൈറ്റിസ് ബാധിതർക്ക് മികച്ച ഒരു വേദന സംഹാരിയാണ് കടുക്.നിങ്ങൾ കഴിക്കുന്ന മത്സ്യത്തിൽ കുറച്ചു കടുക് കൂടി ചേർത്ത് കഴിച്ചുനോക്കു.കടുത്ത മൈഗ്രേനും പമ്പ കടക്കും.ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്.

പ്രകൃതിദത്ത സൗന്ദര്യവർധകം കൂടിയാണ് കടുക്.

 • കടുക് അരച്ച് ലാവെൻഡർ അല്ലെങ്കിൽ റോസിന്റെ കൂടെ അൽപ്പം എണ്ണയും ചേർത്ത് പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക.നശിച്ച ചർമ്മ കോശങ്ങളെ ഇല്ലാതാക്കി മുഖകാന്തി വർധിപ്പിക്കും.
 • കറ്റാർവാഴ നീരിനൊപ്പം ചേർത്ത് പുരട്ടുന്നതും ചർമ്മകാന്തി വർധിപ്പിക്കാൻ ഏറെ സഹായകരമാണ്.
 • തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് ഏറെ ഉത്തമമാണ്.കാമുകിലുള്ള വിറ്റാമിൻ ഇ.എ,ഒമേഗ 3,6 ഫാന്റി ആസിഡുകൾ,കാൽസ്യം,പ്രോട്ടീൻ എന്നിവ മുടിയെ കരുത്തുറ്റതാക്കാനും ഏറെ സഹായകരമാണ്.
 • കടുക് അരച്ച് മുടിയിൽ തേച്ചു 7 ദിവസം കുളിക്കുക.ഇത് മുടിക്ക് ഏറെ ഉത്തമമാണ്.

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ സവാള ഉപയോഗിച്ച് തുടങ്ങു

 

ഭക്ഷണത്തിൽ സവാള വഹിക്കുന്ന പങ്കു ചെറുതൊന്നുമല്ല.രുചിക്ക് മാത്രമല്ല,ആരോഗ്യകരമായ പല കാര്യങ്ങൾക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.മുടിയുടെ വളർച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്.എന്നാൽ,തടികുറയ്ക്കാൻ സവാള ഏറ്റവും നല്ലൊരു മാർഗമാണെന്ന് അധികമാരും കേട്ട് കാണില്ല.തടികുറയ്ക്കാൻ സവാള നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം…

 • സവാള ശരീരത്തിന്റെ അപചയപ്രക്രിയ വർദ്ധിപ്പിക്കും.ഇത് ദഹനത്തിനും സഹായിക്കും.കോശങ്ങൾ ഭക്ഷണം ആഗിരണം ചെയുന്നത് തടയും.ഇതുവഴി തടി കുറയും.
 • ഇതിൽ പലതരം ധാതുക്കളും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിനും തടി വർദ്ധിപ്പിക്കുന്നത് തടയാനും സഹായിക്കുന്നു.
 • സവാള ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തിലെ തടി കുറയാൻ സഹായിക്കുന്നു.
 • എന്നും ഭക്ഷണത്തിൽ സവാള ഉപയോഗിക്കുന്നത് തടി കുറയ്ക്കാൻ കാരണമാകുന്നു.

പ്രമേഹ പാരമ്പര്യമുള്ളവരുടെ ശ്രദ്ധക്ക്

 

നഗര ജീവിത ശൈലി ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ ജീവിത ശൈലീ രോഗങ്ങൾ നാട്ടിൻപുറത്തുമെത്തി.കായികാധ്വാനം ഇല്ലാതെയായി.ഭക്ഷണ ശീലങ്ങളും പാടുമാറി.അതിനാൽ പ്രമേഹത്തിനു ഗ്രാമ നഗര ഭേദങ്ങളില്ല.നഗരത്തിലുള്ളതുപോലെതന്നെ ഗ്രാമത്തിലും പ്രേമേഹ ബാധിതരുടെ എന്നതിൽ വർധനവുണ്ടായി..

എല്ലാം മധുരം തന്നെ…
ചായയ്ക്ക് രണ്ടു സ്പൂൺ പഞ്ചസാര ഉപയോഗിച്ചു വരുന്നവർ ഒരു സ്പൂണിൽ നിർത്തിയാൽ അത്രയും നല്ലത്.തേൻ,ശർക്കര,കരിപ്പെട്ടി,കൽക്കണ്ടം എന്നിവയിലെല്ലാം മധുരമുണ്ട്.ഒന്നും സേഫാണെന്നു പറയാനാവില്ല.എല്ലാത്തിലും ഗ്ളൂക്കോസ് അല്ലെങ്കിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.

തേൻ ആന്റിഓക്സിഡന്റാണ്‌,പക്ഷെ…
തേൻ സിറപ്പിന്റെ രൂപത്തിലായതിനാൽ മധുരം കൂടുതലാണ്.ഗാഢതയേറിയതിനാൽ കുറച്ച് കഴിച്ചാൽ മതി.തേനിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ടെന്ന് കരുതി ഒരു പ്രേമേഹ രോഗി പഞ്ചസാരയ്ക്ക് പകരം തേൻ കഴിക്കുന്നത് ഗുണകരമല്ല.
തടയാനാകില്ല;വൈകിപ്പിക്കാം..
മുൻകരുതലുകളെടുത്ത് പ്രമേഹ സാധ്യത പൂർണ്ണമായും തടയാൻ നമുക്കാവില്ല.പക്ഷെ രോഗം വരുന്നത് ഒരു പരിധിവരെ താമസിപ്പിക്കാനാകും.

പ്രമേഹ ലക്ഷണങ്ങൾ അവഗണിക്കരുത്..
അമിതമായ ദാഹവും വിശപ്പും,അസഹ്യമായ ക്ഷീണം,അമിതമായ വിയർപ്പ് എന്നിവയൊക്കെ അനുഭവപ്പെട്ടാൽ രക്ത പരിശോധനയ്ക്കു വിധേയമാകണം.പ്രമേഹമുണ്ടെന്ന് തെളിഞ്ഞാൽ അപ്പോൾത്തന്നെ ആഹാര നിയന്ത്രണത്തിലൂടെ 50 ശതമാനം,വ്യായാമത്തിലൂടെ 25 ശതമാനം,മരുന്നിലൂടെ 25 ശതമാനം എന്നിങ്ങനെ പ്രമേഹം നിയന്ത്രിക്കാനാകും

പേരയ്ക്ക:വിറ്റാമിൻ c യുടെ കലവറ

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽനിന്നു സംരക്ഷണം നൽകുന്നു .ശരീരത്തിൽ അമിതമായി അടിയുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു,അതിനാൽ പേരയ്ക്ക സ്ഥിരമായി ഉപയോഗിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയും .ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നഅളവിൽ പേരയ്ക്കയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.ഇതു ശരീരത്തിലെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുന്നു.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A കഴ്ചശക്തി വര്ധിപ്പിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.
പേരയ്ക്കയിൽ വിറ്റാമിൻ ബി-9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദമാണ്.ഹോർമോണുകളുടെ ഉത്പാദനം,പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു.തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും സഹായിക്കുന്നു. ഇതിലെ മാംഗനീസ് സ്ട്രസ്സാകുറയ്ക്കുന്നു, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുന്നു .

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ

 

ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരുംതന്നെ കഴിക്കാറില്ല.മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നു പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും.കറിവേപ്പിലയുടെ ഗുണങ്ങൾ ആർക്കും അറിയില്ല എന്നതാണ് വസ്തുത.

വളെരെയധികം ഗുണമേന്മ ഏറിയ ഒറ്റ മൂലിയാണ് കറിവേപ്പില.ഇത് അഴകിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.കിഡ്നി പ്രേശ്നങ്ങൾ,കണ്ണ് രോഗങ്ങൾ,അകാലനര,ദഹന സംബന്ധമായ അസുഖങ്ങൾ,മുടികൊഴിച്ചിൽ,അസിഡിറ്റി,തുടങ്ങി എല്ലാ രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ് കറിവേപ്പില.പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കിൽ മോരിൽ അരച്ചു കുടിക്കുകയോ ചെയ്യാം.

ജീവകം എ ധാരാളം ഉള്ളതിനാലും ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാലും തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികകളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമാണ്.നേത്ര രോഗങ്ങൾ,മുടികൊഴിച്ചിൽ,വയറു സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്.ആഹാരങ്ങളിൽ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ ഗുണങ്ങൾ ഇനിയെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്.

കടപ്പാട്-keralatimeslive.com

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ