Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആമാശയ ക്യാൻസറും കോളൻ ക്യാൻസറും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആമാശയ ക്യാൻസറും കോളൻ ക്യാൻസറും

ആമാശയ ക്യാൻസറും കോളൻ ക്യാൻസറും; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

ആമാശയ ക്യാൻസർ

കോശങ്ങളിൽ നിന്നാണ്  ആമാശയ ക്യാൻസർ ഉണ്ടാകുന്നത്.  കോശങ്ങൾ ട്യൂമറിലേക്ക് വളരാനുള്ള സാധ്യത കൂടുതലാണ്. അതിനെയാണ് ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. വളരെ പതുക്കെയാകും ഈ രോഗം വളരുക.

ലക്ഷണങ്ങൾ...

 1. ക്ഷീണം
 2. ചെറുതായി ഭക്ഷണം കഴിച്ചാലും വയറ് നിറഞ്ഞ പോലെ തോന്നുക.
 3. നെഞ്ചെരിച്ചിൽ.
 4. ദഹിക്കാത്ത അവസ്ഥ.
 5. സ്ഥിരമായി ഛർദി ഉണ്ടാവുക.
 6. വയറ് വേദന.
 7. ശരീരഭാരം കുറയുക.

ആമാശയത്തിലെ മുഴകൾ...

 1. ഗ്യാസ്റിക് അഡിനോകാർസീനോമ (95%)
 2. ഗ്യാസ്ട്രിക് ലിംഫോമ (3-6%)
 3. ഗ്യാസ്ട്രിക് കാർസിനോയ്ഡ് ട്യൂമറുകൾ (0.3%)
 4. ഗാസ്ട്രോ ഇന്റസ്റ്റിനൽ സ്ട്രോമൽ ട്യൂമറുകൾ
 5. മെറ്റാസ്റ്റാറ്റിക് ട്യൂമറുകൾ

കാരണങ്ങൾ...

 1. അമിതമായി ഉപ്പ് കഴിക്കുക, സ്മോക്ക് ഭക്ഷണങ്ങളുടെ അമിത ഉപയോഗം.
 2. പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക.
 3. ഇതിന് മുമ്പ് വയറിൽ ക്യാൻസർ വന്നിട്ടുണ്ടെങ്കിൽ.
 4. ഹീലിയോബാക്കറ്റർ പൈലോറി അടങ്ങിയ അണുബാധ.
 5. ദീർഘകാല വയറ്റിൽ വീക്കം
 6. അനീമിയ
 7. പുകവലി
 8. വയറ്റിൽ പോളിപ്സ്( അസാധാരണമായ ടിഷ്യു വളർച്ച).
 9. പാരമ്പര്യം

രോഗനിർണ്ണയവും അന്വേഷണവും...

 1. രക്തപരിശോധന ; ഇരുമ്പിന്റെ കുറവ് കൊണ്ട് അനീമിയ ആണോ എന്നറിയാം.
 2. വൃക്കസംബന്ധമായ പ്രവർത്തനങ്ങൾ: വൃക്കകളുടെയും കരൾ പ്രവർത്തനത്തെയും വിലയിരുത്താൻ ചികിത്സകൾ
 3. എന്റോസ്കോപ്പിയും ബയോസ്പ്പി: രോഗനിർണയത്തിനും, ഹിസ്റ്റോളജിക്കൽ വേർതിരിക്കുന്നതിനും ടിഷ്യു ലഭിക്കുക.  ഉദാ. HER2 സ്റ്റാറ്റസ്.
 4. സിടി തൊറസ് + പെൽവീസ് : ട്യൂമർ കണ്ടുപിടിക്കുന്നതിനുള്ള മാർഗം, ലഫ്റ്റനൊപ്പൊപ്പതി ആൻഡ് മെറ്റാസ്റ്റാറ്റിക് ഡിസീസ് അല്ലെങ്കിൽ അസിറ്റ്സ് പോലുള്ള അസുഖങ്ങളെ കുറിച്ചറിയാൻ.
 5. എന്റസ്കോപ്പിക്ക് അൾട്രാസൗണ്ട്: ടി, എൻ ഘട്ടങ്ങളെ തിരിച്ചറിയാൻ.
 6. ലാപ്രോസ്കോപ്പി വാഷിങ്സ്: ഉള്ളിലെ മെറ്റാസ്റ്റിറ്റിക്ക് രോഗം കണ്ടെത്താൻ  ലാപ്രോസ്കോപ്പി വാഷിങ്സ് എളുപ്പം സാധിക്കും.

ആമാശയ ക്യാൻസർ വരാതിരിക്കാനുള്ള മാർഗങ്ങൾ...

 1. ‌വയറിൽ ക്യാൻസർ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് വ്യായാമം. ദിവസവും കുറച്ച് സമയമെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക.
 2. ദിവസവും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
 3. ഉപ്പിട്ടും സ്മോക്ക് ഭക്ഷണങ്ങളും ഒഴിവാക്കുക.
 4. പുകവലി പാടില്ല.

എന്താണ് കോളൻ ക്യാൻസർ; ലക്ഷണങ്ങളും കാരണങ്ങളും...

വൻകുടലിൽ ആരംഭിക്കുന്ന അർബുദത്തെയാണ് കോളൻ ക്യാൻസർ എന്ന് പറയുന്നത്. കോളൻ ക്യാൻസറിന്റെ മറ്റൊരു പേരാണ് കൊളറാക്ടൽ ക്യാൻസർ. ദഹനനാളത്തിൽ നിന്നാണ് കോളൻ ക്യാൻസർ ആരംഭിക്കുന്നത്.

ലക്ഷണങ്ങൾ...

 1. ഭാരം കുറയൽ
 2. വയറിളക്കം അല്ലെങ്കിൽ മലബന്ധം.
 3. മലത്തിൽ മാറ്റങ്ങൾ വരിക.(നിറവ്യത്യാസം പോലെ)
 4. മലം വളരെ കട്ടിയാവുക.
 5. മലത്തിൽ രക്തം ഉണ്ടാവുക.
 6. കഠിനമായ വയറുവേദന, കൊളുത്ത്.
 7. മലവിസര്‍ജ്ജന സമയത്ത് വേദന.

കാരണങ്ങൾ...

 1. മിക്ക കോളൻ ക്യാൻസറുകളും ഉണ്ടാകുന്നത് ക്യാൻസറായി അല്ല. അണ്ഡോമെറ്റസ് പോളിപ്സ് എന്നു വിളിക്കുന്ന ട്യൂമറുകൾ വൻകുടലിന്റെ ഉള്ളിൽ ഉണ്ടാവുകയാണ് ചെയ്യാറുള്ളത്.
 2. ആമാശയ നീർകെട്ടു രോഗം,വൻകുടലിൽ പുണ്ണുണ്ടാവുക, ക്രോണിക്ക് രോഗം.
 3. അമിതമായി ചുവന്ന മാംസം കഴിക്കുക.
 4. കോളൻ ക്യാൻസർ ഇതിന് മുമ്പ് വന്നിട്ടുണ്ടെങ്കിൽ.( കോളൻ കാൻസറിന്റെ കുടുംബചരിത്രം).
 5. കുറഞ്ഞ ഫൈബർ
 6. പൊണ്ണത്തടി

ഘട്ടങ്ങൾ...

ക്യാൻസർ പിടിപ്പെട്ടാൽ അതിന് പല ഘട്ടങ്ങളുണ്ട്. ക്യാൻസർ എത്രത്തോളം പിടിപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ചികിത്സകൾ.

പ്രതിരോധം...

 1. ആരോഗ്യകരമായ ഭാരം നിലനിർത്തുക.
 2. വ്യായാമം
 3. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക.
 4. കൊഴുപ്പുള്ള ഭക്ഷണം,  മാംസം എന്നിവ കഴിക്കുന്നത് കുറയ്ക്കുക.

രോഗനിർണ്ണയം...

 1. കുത്തിവയ്പ്പിന്റെ ബയോപ്സിക്കു ശേഷം കൊളോനോകോപ്പി
 2. സിറ്റി അപ്ഡോമെൻ.
 3. കാർസിനോഎബ്രോയോണിക്ക് ആന്റിജൻ( സിഇഎ).
 4. മറ്റ് ക്ലിനിക്കൽ കണ്ടെത്തലുകൾ.

ചികിത്സ...

ഏത് തരത്തിലുള്ള ക്യാൻസർ ആണെങ്കിലും ഘട്ടം, പ്രായം , ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചികിത്സ നടത്തുക. സർജറി, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് കോളൻ ക്യാൻസർ പിടിപ്പെട്ടാൽ പ്രധാനമായി തിരഞ്ഞെടുക്കുന്നത്.

ലേഖനത്തിന് കടപ്പാട് : ഡോ. പിയുഷ് സൊമാനി,

​​ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം,

തുംബേ ഹോസ്പിറ്റൽ, ദുബായ്

ക്യാൻസറിനും ഒാങ്കോളജി വിഭാ​ഗത്തിനും വേണ്ടിയുള്ള മിഡിൽ ഈസ്റ്റിലെ പ്രമുഖ ആശുപത്രിയാണ് തുംബേ ഹോസ്പിറ്റൽ

ആര്യ ഉണ്ണി

കടപ്പാട്    web  team

2.88888888889
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top