Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആ​രോ​ഗ്യ​മേ​ഖ​ല - അറിവുകള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആ​രോ​ഗ്യ​മേ​ഖ​ല - അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി

ആ​രോ​ഗ്യ​മേ​ഖ​ല ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തെ വീ​ക്ഷി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ​വ​രെ അ​പേ​ക്ഷി​ച്ച് ശാ​രീ​രി​ക​മാ​യി ഏ​റെ പ്ര​യാ​സ​ങ്ങ​ൾ ഉ​ട​ന​ടി നേ​രി​ടു​ന്നി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ ഇ​രു​പ​ത് -ഇ​രു​പ​ത്ത​ഞ്ച് വ​യ​സ്സോ​ട് കൂ​ടി ത​ന്നെ അ​നേ​കം ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ടു​ന്നു. അ​മി​ത​വ​ണ്ണ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം ഇ​ന്ന​ത്തെ പ​രി​ഷ്കൃ​ത​മെ​ന്ന് ക​രു​തു​ന്ന ആ​ഹാ​ര​രീ​തി​ക​ളും വ്യാ​യാ​മ​ക്കു​റ​വു​മാ​ണ്. ഹോ​ർ​മോ​ൺ ത​ക​രാ​റു​ക​ളും പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ളും വ​ള​രെ വി​ര​ള​മാ​യി പ്ര​ശ്ന​ക്കാ​രാ​കാം. കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ്ദം, വി​ഷാ​ദം, ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​യ്മ, ത​ന്നി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങി​കൂ​ടാ​നു​ള്ള പ്ര​വ​ണ​ത ഇ​വ​യെ​ല്ലാം അ​മി​ത​വ​ണ്ണം മൂ​ലം കാ​ണ​പ്പെ​ടു​ന്നു.
കു​ട്ടി​ക​ളി​ലെ ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​ക്കാ​ർ പ​ല​പ്പോ​ഴും മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണ്. ചെ​റി​യ പ്രാ​യം​മു​ത​ൽ ത​ന്നെ കു​ട്ടി​ക​ളി​ൽ അ​നാ​രോ​ഗ്യ​ക​ര​മാ​യ ആ​ഹാ​ര​രീ​തി​ക​ൾ ശീ​ലി​പ്പി​ക്കു​ക, ഇ​ഷ്ട​ഭ​ക്ഷ​ണം മാ​ത്രം കൊ​ടു​ക്കു​ക, സ​മ​യ​ക്കു​റ​വ് കാ​ര​ണം ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ക, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ന​ൽ​കു​ക ഇ​വ​യെ​ല്ലാം അ​മി​ത​വ​ണ്ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു. ചെ​റി​യ രീ​തി​യി​ലു​ള്ള ശ​രീ​ര​ഭാ​രം വ​ർ​ദ്ധി​ക്കു​ന്ന​ത് ശ്ര​ദ്ധി​യ്ക്കാ​തെ വ​രി​ക​യും, വേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തും പൊ​ണ്ണ​ത്ത​ടി​യി​ലേ​ക്ക് ന​യി​ക്കു​ന്നു. കു​ട്ടി​ക​ളെ പ​ട്ടി​ണി​ക്കി​ട്ട് ശി​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം കാ​യി​കാ​ധ്വാ​നം കൂ​ട്ടു​ക​യും കു​ടും​ബം മു​ഴു​വ​ൻ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലേ​ക്ക് മാ​റു​ക​യുമാ​ണ് വേ​ണ്ട​ത്.
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

 • ചെ​റു​പ്പ​കാ​ലം മു​ത​ൽ ത​ന്നെ പ​ഴ​ങ്ങളും പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. വി​ല കൂ​ടി​യ മ​റു​നാ​ട​ൻ പ​ഴ​ങ്ങ​ളേ​ക്കാ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ യ​ഥാ​കാ​ല​ത്തു​ണ്ടാ​കു​ന്ന​വ ശീ​ലി​പ്പി​ക്കു​ക. പ​ഴ​ങ്ങ​ൾ ജ്യൂ​സ​ടി​ച്ച് കൊ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ ത​ന​താ​യ മ​ധു​ര​ത്തോ​ടു​കൂ​ടി മാ​ത്രം ശീ​ലി​പ്പി​ക്കു​ക. കു​ട്ടി പ്ര​ഭാ​ത​ഭ​ക്ഷ​ണം ശ​രി​യാ​യ രീ​തി​യി​ൽ ക​ഴി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക.
 • സ​മ​യ​ക്കു​റ​വ് കാ​ര​ണം പ​റ​ഞ്ഞ് ഉ​ച്ച​നേ​ര​ങ്ങ​ളി​ൽ ജ​ങ്ക് ഫു​ഡ് ടി​ഫി​നാ​യി കൊ​ടു​ത്തു​വി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
 • സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം മാ​ത്രം ല​ഭ്യ​മാ​ക്കു​ക.
 • ഫാ​സ്റ്റ്ഫു​ഡ്, കാ​ർ​ബ​ണേ​റ്റ​ഡ് ട്രി​ങ്ക്സ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തും അ​മി​ത​മാ​യി വാ​ങ്ങാ​തി​രി​ക്കു​ക.
 • സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മം ഇ​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക.
 • ടി​വി, ക​ന്പ്യൂ​ട്ട​ർ, മൊ​ബൈ​ൾ ഗെ​യിം​സ് ഇ​വ​യി​ൽ​നി​ന്നും വി​ട്ട് കൂ​ടു​ത​ൽ സ​മ​യം ശാ​രീ​രി​ക വ്യാ​യാ​മം ല​ഭി​ക്കു​ന്ന ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ക.
 • മാം​സാ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
 • ശ​രീ​ര​ഭാ​ഗം ഇ​ട​യ്ക്കു നോ​ക്കു​ക​യും പ്രാ​യ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ന്ന​താ​യി ക​ണ്ടാ​ൽ വേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​പേ​ക്ഷ വി​ചാ​രി​യ്ക്ക​രു​ത്. നി​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ര​ക്ഷ നി​ങ്ങ​ളു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വൈ​ദ്യ​നി​ർ​ദേ​ശം വേ​ണ്ട സ​മ​യ​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​റെ സ​മീ​പി​ച്ച് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക.

Dr. ഇ​ന്ദു ശ​ശി​കു​മാ​ർ MD (Ay)
അ​മ​ല ആ​യു​ർ​വേ​ദി​ക് ഹോ​സ്പി​റ്റ​ൽ & റി​സ​ർ​ച്ച് സ​ന്‍റ​ർ.

വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം

മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത​ക​രാ​റിന്‍റെ ല​ക്ഷ​ണ​മാ​ണു മ​ഞ്ഞ​പ്പി​ത്തം. ക​രളിന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​കു​ന്ന​തി​നു കാ​ര​ണം പ​ല​താ​ണ്. അ​മി​ത മ​ദ്യ​പാ​നം മൂ​ലം ക​ര​ൾ​നാ​ശം സം​ഭ​വി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് വൈ​റ​സ് മൂ​ലം ക​ര​ളി​നു​ണ്ടാ​കു​ന്ന നീ​രും വീ​ക്ക​വു​മാ​ണു ഹെ​പ്പ​റ്റൈ​റ്റി​സ്. ഇ​തു മ​ഞ്ഞ​പ്പി​ത്ത​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സു​ക​ൾ വെ​ള​ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ പ​ക​രു​ന്നു. അ​തി​നാ​ലാ​ണ് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണം എ​ന്നു പ്ര​ത്യേ​കം പ​റ​യു​ന്ന​ത്.

ഭ​ക്ഷ​ണം ന​ന്നാ​യി വേ​വി​ച്ചു​ക​ഴി​ക്കു​ക. ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണം പാ​ടി​ല്ല. ചൂ​ടാ​ക്കി ക​ഴി​ക്കു​ക. റോ​ഡ​രു​കി​ൽ രോ​ഗാ​ണു​ക്ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഉ​പ്പു​വെ​ള്ള​ത്തി​ലിു വ​യ്ക്കു​ക. പി​ന്നീ​ടു ന​ന്നാ​യി ക​ഴു​കി​യെ​ടു​ത്തു പാ​കം ചെ​യ്യു​ക. കി​ണ​റു​ക​ളും മ​റ്റു കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റോ പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റാ ക​ല​ർ​ത്തി ശു​ദ്ധീ​ക​രി​ക്കാം. വാട്ട​ർ ടാ​ങ്കു​ക​ൾ ഇ​ട​യ്ക്കി​ടെ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളി​ൽ വ​ലി​ച്ചെ​റി​യ​രു​ത്. അ​ങ്ങ​നെ ശ്ര​ദ്ധ​യി​ൽ​പ്പെട്ടാ​ൽ ത​ട​യ​ണം. സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​ങ്ങ​ൾ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക​ല​രാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ക​ക്കൂ​സ് കു​ഴി​യും കി​ണ​റും നി​ർ​മി​ക്കു​ന്പോ​ൾ തമ്മി​ൽ ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. ക​ക്കൂ​സും കു​ളി​മു​റി​യും ഇ​ട​യ്ക്കി​ടെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി ശു​ചി​യാ​ക്കു​ക.മ​ഞ്ഞ​പ്പി​ത്തം ത​ട​യു​ന്ന​തി​ൽ വ്യ​ക്തി​ശു​ചി​ത്വ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. മ​ല​മൂ​ത്ര​വി​സ​ർ​ജ​ന​ത്തി​നു ശേ​ഷം കൈ​ക​ൾ സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ തേ​ച്ചു ക​ഴു​ക​ണം. ആ​ഹാ​രം ത​യാ​റാ​ക്കു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​ന്പും കൈ ​സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ പു​രട്ടി ന​ന്നാ​യി ക​ഴു​ക​ണം. പു​രട്ടു​ന്ന ഹാ​ൻ​ഡ് വാ​ഷ് പൂ​ർ​ണ​മാ​യും നീ​ങ്ങും​വി​ധം ക​ഴു​കാ​ൻ ശ്ര​ദ്ധി​ക്ക​ണം. തുമ്മുക​യും ചു​മ​യ്ക്കു​ക​യും ചെ​യ്യു​ന്പോ​ൾ തൂ​വാ​ല​യോ ടി​ഷ്യൂ​പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ചു മ​റ​ച്ചു പി​ടി​ക്ക​ണം എ​ന്ന കാ​ര്യം പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ!
വൈ​റ​സ് രോ​ഗ​ങ്ങ​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ൾ നി​ല​വി​ലി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. നി​ല​വി​ൽ ല​ഭ്യ​മാ​യ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യം തേ​ട​ണം. ജീ​വി​ത​ത്തി​ൽ ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ലൂ​ടെ, മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് ബാ​ധ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യാ​ണ് ഉ​ചി​തം. വ്യ​ക്തി​ശു​ചി​ത്വ​വും സാ​മൂ​ഹി​ക​ശു​ചി​ത്വ​വും പ്ര​ധാ​നം.

മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം

മൈ​ഗ്രേ​ൻ ഡ​യ​റ്റ്
ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി, സ്പി​നാ​ച്ച് തു​ട​ങ്ങി​യ​വ)
വേ​വി​ച്ച കാ​ര​റ്റ്, മ​ധു​ര​ക്കി​ഴ​ങ്ങ്
ജീ​വ​ക​ങ്ങ​ൾ (റൈ​ബോ​ഫ്ളാ​വി​ൻ(​വി​റ്റാ​മി​ൻ ബി), ​ഒ​മേ​ഗ-3 ദി​വ​സേ​ന 400 മി​ല്ലി​ഗ്രാം)
ഫാ​റ്റി ആ​സി​ഡ്, കെ-​ക്യു-​പ​ത്ത്
ധാ​തു​ല​വ​ണ​ങ്ങ​ൾ (മൈ​ഗ്രേ​നു​ള്ള 40 ശ​ത​മാ​നം രോ​ഗി​ക​ൾ​ക്കും മ​ഗ്നീ​ഷ്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യു​ണ്ട്. അ​തു​കൊ​ണ്ട് മ​ഗ്നീ​ഷ്യം 400 മി​ല്ലി ഗ്രാം ​ദി​വ​സേ​ന ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ക​ഴി​ക്ക​ണം)
പു​രാ​ത​ന ഗ്രീ​ക്കു​കാ​ർ മൈ​ഗ്രേ​ൻ ചി​കി​ത്സ​യ്ക്കാ​യി വേ​വി​ച്ച ഒൗ​ഷ​ധ​ച്ചെ​ടി​യാ​ണ് ഫീ​വ​ർ​ഫ്യൂ. ഇ​ത് പ്രാ​ഥ​മി​ക​മാ​യി പ​നി​ക്കു​ള്ള ചി​കി​ത്സ​യ്ക്കാ​യി ക​ണ്ടു​പി​ടി​ച്ച​താ​ണെ​ങ്കി​ലും ഇ​തു​പ​യോ​ഗി​ച്ച് ഭൂ​രി​ഭാ​ഗം രോ​ഗി​ക​ൾ​ക്കും അ​ദ്ഭു​ത​ക​ര​മാ​യി മൈ​ഗ്രേ​ൻ ഉ·ൂ​ല​നം ചെ​യ്യാ​ൻ സാ​ധി​ച്ചു. 250 മി​ല്ലി​ഗ്രാം അ​ട​ങ്ങു​ന്ന കാ​പ്സ്യൂ​ളു​ക​ൾ വി​പ​ണി​യി​ൽ ല​ഭി​ക്കും.
ത​ല​വേ​ദ​ന​യെ പ്ര​തി​രോ​ധി​ക്കു​ന്ന ഭ​ക്ഷ​ണ​ഘ​ട​ക​ങ്ങ​ൾ:
ഫൂ​വ​ർ​ഫ്യൂ 250 മി​ല്ലി​ഗ്രാം ദി​വ​സേ​ന.
ദി​വ​സ​വും ഇ​ഞ്ചി​നീ​ര് 1/2-1 ടീ​സ്പൂ​ണ്‍
മ​ഗ്നീ​ഷ്യം 400-700 മി​ല്ലി​ഗ്രാം ദി​വ​സ​വും.
കാ​ൽ​സ്യം (1-2 ഗ്രാം), ​വി​റ്റ​മി​ൻ - ഡി 5 ​മൈ​ക്രോ​ഗ്രാം.
ക​രി​ക്കി​ൻ​വെ​ള്ളം.
ഒ​മേ​ഗ-3-​ഫാ​റ്റി അ​മ്ലം (ക​ട​ൽ​മ​ത്സ്യം)
കൊ​എ​ൻ​സൈം-​ക്യൂ - പ​ത്ത് അ​ഥ​വാ ക്യു​ബി​ക്യു​നോ​ണ്‍, ജീ​വ​ക​ങ്ങ​ളോ​ടു സാ​ദൃ​ശ്യ​മു​ള്ള ഒ​രു കൊ ​എ​ൻ​സൈ​മാ​ണ്. മൈ​ഗ്രേ​നു​ള്ള 35 ശ​ത​മാ​നം രോ​ഗി​ക​ളി​ലും ഇ​തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യു​ണ്ട്. ദി​വ​സേ​ന 200 മി​ല്ലി​ഗ്രാം ക്യു​ബി​ക്യു​നോ​ണ്‍ മൈ​ഗ്രേ​ൻ ത​ട​യും.
മൈ​ഗ്രേ​ൻ ത​ട​യാ​ൻ തീ​ർ​ച്ച​യാ​യും ക​ഴി​ക്കേ​ണ്ട വി​ഭ​വ​ങ്ങ​ൾ:
സ്പി​നാ​ച്ച്, മ​ധു​ര​ക്കി​ഴ​ങ്ങ്, ത​വി​ടു​ള്ള അ​രി, ധാ​ന്യ​ങ്ങ​ൾ (ഇ​വ​യി​ലെ​ല്ലാം ധാ​രാ​ളം മ​ഗ്നീ​ഷ്യ​മു​ണ്ട്).
ബ്രൊ​ക്കോ​ളി, കൊ​ഴു​പ്പി​ല്ലാ​ത്ത പാ​ല്, ധാ​ന്യ​ങ്ങ​ൾ, കൂ​ണ്, കൊ​ഴു​പ്പി​ല്ലാ​ത്ത് ബീ​ഫ് (റി​ബോ​ഫ്ളാ​വി​ൻ ധാ​രാ​മു​ള്ള​വ. കു​റ​ഞ്ഞ​ത് 400 മി​ല്ലി​ഗ്രാം റി​ബോ​ഫ്ളാ​വി​ൻ ക​ഴി​ക്ക​ണം).
ക​ട​ൽ​മ​ത്സ്യം (മ​ത്തി), ഒ​ലി​വ് എ​ണ്ണ, മു​ട്ട (ഒ​മേ​ഗ-3-​ഫാ​റ്റി അ​മ്ല​ങ്ങ​ൾ അ​ട​ങ്ങി​യ​വ).
ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. നി​ർ​ജ​ലീ​ക​ര​ണം മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കും. 12 ഗ്ലാ​സ് വെ​ള്ളം. നോ​ർ​മ​ൽ ചാ​യ, കൊ​ഴു​പ്പു​ക​ള​ഞ്ഞ പാ​ൽ.
മൈ​ഗ്രേ​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ
ല​ക്ഷ​ണ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും കാ​ഠി​ന്യ​വു​മ​നു​സ​രി​ച്ച് മൈ​ഗ്രേ​ൻ പ​ല​താ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. ത​ല​വേ​ദ​ന വ​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ മു​ന്പ് 60 ശ​ത​മാ​നം പേ​ർ​ക്കും പെ​ട്ടെ​ന്നു​ള്ള ഭാ​വ​മാ​റ്റ​ങ്ങ​ൾ അ​താ​യ​ത് പ്രോ​ഡ്രോം ഉ​ണ്ടാ​കാ​റു​ണ്ട്. വി​ഷാ​ദം, വി​ഭ്രാ​ന്തി, ഉ​ത്ക​ണ്ഠ, ഭ​ക്ഷ​ണ​ത്തോ​ടു​ള്ള ആ​ർ​ത്തി, ത​ള​ർ​ച്ച, മ​ല​ബ​ന്ധം, അ​മി​ത​ദാ​ഹം, മൂ​ത്ര​ശ​ങ്ക ഇ​വ​യെ​ല്ലാം പ്രോ​ഡ്രോ​മു​ക​ളാ​ണ്.

മൈ​ഗ്രേ​ന്‍റെ ര​ണ്ടാ​മ​ത്തെ സ​വി​ശേ​ഷ പൂ​ർ​വ​ല​ക്ഷ​ണം ഓ​റ​യാ​ണ്. ത​ല​വേ​ദ​ന​യ്ക്കു മു​ന്പ് 5-20 മി​നി​റ്റി​ൽ തു​ട​ങ്ങി ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​വി​ശേ​ഷ​ത​രം പ​രി​വേ​ഷ​ങ്ങ​ളും തേ​ജോ​വ​ല​യ​ങ്ങ​ളു​മാ​ണ് ഓ​റ. കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​തി​യാ​ന​ങ്ങ​ൾ: പ്ര​കാ​ശ​വ​ല​യം, ക​റു​ത്ത​പൊ​ട്ട്, ക​ന്പി​ക​ൾ​പോ​ലു​ള്ള തി​ള​ക്കം, മ​ങ്ങു​ന്ന കാ​ഴ്ച​ശ​ക്തി, നി​റ​ഭേ​ദ​ങ്ങ​ൾ കൂ​ടാ​തെ ഒ​രു​വ​ശ​ത്തു ശ​ക്തി​കു​റ​യു​ക, ത​രി​പ്പു​ണ്ടാ​കു​ക ഇ​വ​യെ​ല്ലാം ഓ​റ​ക​ളാ​ണ്. ഈ ​പൂ​ർ​വ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു ശ​ക്തി കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ ശ​ക്തി​പ്രാ​പി​ക്കു​ന്നു.
ഓ​റ​യോ​ടു​കൂ​ടി​യ​താ​ണ് ക്ലാ​സി​ക് മൈ​ഗ്രേ​ൻ. മ​ണി​ക്കൂ​റു​ക​ളോ​ളം (1-72 മ​ണി​ക്കൂ​റു​ക​ൾ) നീ​ണ്ടു​നി​ൽ​ക്കു​ന്നു. ചി​ല​പ്പോ​ൾ ത​ല​ത​ല്ലി​ത്ത​ക​ർ​ക്കാ​ൻ തോ​ന്നും. അ​ധി​കം​പേ​ർ​ക്കും ഓ​റ​യി​ല്ലാ​ത്ത മൈ​ഗ്രേ​നാ​ണ് ഉ​ണ്ടാ​കു​ന്ന​ത് (4-72 മ​ണി​ക്കൂ​റു​ക​ൾ). സ്ത്രീ​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. ഒ​പ്പം ഓ​ക്കാ​നം, പ്ര​കാ​ശ​ത്തോ​ടു​ള്ള വി​ര​ക്തി തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ടു​ന്നു. പു​രു​ഷ·ാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ൾ​ക്കു കൂ​ടു​ത​ലാ​യി ത​ല​വേ​ദ​ന​യു​ടെ പ​രാ​ധീ​ന​ത​ക​ൾ ഉ​ണ്ടാ​കു​ന്നു. ആ​ർ​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഋ​തു​വി​രാ​മ​ത്തി​നു ശേ​ഷ​വും ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ സേ​വി​ക്കു​ന്പോ​ഴും മൈ​ഗ്രേ​ൻ ഉ​ണ്ടാ​കും.
മൈ​ഗ്രേ​ന്‍റെ ചി​കി​ത്സ
ജീ​വി​ത​ശൈ​ലി​യും കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും സ​ന്തു​ലി​ത​മാ​കു​ന്ന​തോ​ടൊ​പ്പം ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. പാ​ര​സെ​റ്റാ​മോ​ൾ എ​പ്പോ​ഴും ക​ഴി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. ഇ​ത് വൃ​ക്ക​പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​കും. സു​മി​ട്രി​പ്റ്റാ​ൻ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​ണ് (ട്രി​പ്റ്റാ​ൻ​സ്). കൂ​ടാ​തെ പ്രൊ​പ്രാ​നോ​ളാ​ൻ, അ​മി​ട്രി​പ്റ്റ​യി​ൻ, ടോ​പ്രാ​മെ​റ്റ്, സോ​ഡി​യം വാ​ൽ​പ്രോ​വേ​റ്റ് എ​ന്നി​വ​യും പ്ര​തി​രോ​ധ​ത്തി​നു ചി​കി​ത്സ​യ്ക്കു​മാ​യി ന​ൽ​ക​പ്പെ​ടു​ന്നു.
സ്ഥി​ര​മാ​യി മൈ​ഗ്രേ​നു​ള്ള​വ​ർ ഒ​രു ഹെ​ഡ്എ​യ്ക് ക​ല​ണ്ട​ർ ത​യാ​റാ​ക്കി മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന ദി​വ​സ​ങ്ങ​ൾ അ​തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. കൃ​ത്യ കാ​ല​യ​ള​വി​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന പ്രോ​ഫി​ലാ​ക്ടി​ക് ഒൗ​ഷ​ധ​ങ്ങ​ൾ ക​ഴി​ക്കു​ക​യും വേ​ണം.
ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ ഹെ​ഡ് എ​യ്ക് കെ​യ​ർ, ഹെ​ഡ്എ​യ്ക് കെ​യ​ർ
സെ​ന്‍റ​ർ, എ​റ​ണാ​കു​ളം

മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ

ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്രേ​ൻ എ​ന്നു ച​രി​ത്രം പ​റ​യു​ന്നു. 
ഹെ​മി​ക്രേ​നി​യ എ​ന്നു പ​റ​ഞ്ഞാ​ൽ അ​ർ​ഥാ​വ​ഭേ​ദ​കം അ​ഥ​വാ ത​ല​വേ​ദ​ന. ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ ആ​ധി​കാ​രി​ക ഗ്ര​ന്ഥം ര​ചി​ച്ച​ത് 1873-ൽ ​എ​ഡ്വേ​ർ​ഡ് ലി​വിം​ഗ് ആ​യി​രു​ന്നു.
എ​ന്നാ​ൽ 1600-ാം നൂ​റ്റാ​ണ്ടി​ൽ ആം​ഗ​ലേ​യ ഭി​ഷ​ഗ്വ​ര​നാ​യ തോ​മ​സ് വി​ല്ലി​സ് ആ​ണ് ത​ല​വേ​ന​യു​ടെ കാ​ര​ണ​ങ്ങ​ളെ​പ്പ​റ്റി ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി ന​ട​ത്തി​യ​തെ​ന്നും രേ​ഖ​ക​ളു​ണ്ട്. ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ ഘ​ട​നാ വ്യ​തി​യാ​ന​ങ്ങ​ളാ​ണ് ത​ല​വേ​ദ​ന​യ്ക്ക് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ക​ണ്ടെ​ത്തി.
ത​ല​വേ​ദ​ന വാ​സ്ത​വ​ത്തി​ൽ...
ത​ല​വേ​ദ​ന വാ​സ്ത​വ​ത്തി​ൽ ത​ല​ച്ചോ​റി​ന്‍റെ വേ​ദ​ന​യ​ല്ല. വേ​ദ​നാ സം​വേ​ദ​ന സ്വീ​ക​ര​ണി​ക​ൾ മ​സ്തി​ഷ്ക​ത്തി​ലി​ല്ല എ​ന്ന​താ​ണ​തി​ന്‍റെ കാ​ര​ണം. ത​ല​ച്ചോ​റി​നെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഡു​റാ​മാ​റ്റ​ർ എ​ന്ന സ്ത​രം വേ​ദ​ന​യെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന സു​പ്ര​ധാ​ന ത​ന്തു​ക്ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്നു. ഡു​റാ​മാ​റ്റ​റി​ലു​ണ്ടാ​കു​ന്ന വ​ലി​ച്ചി​ൽ, വീ​ക്കം ഇ​വ ക​ഠി​ന​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു.
ത​ല​ച്ചോ​റി​ന്‍റെ അ​ടി​വ​ശ​ത്തു​ള്ള ധ​മ​നി​ക​ൾ​ക്കു ചു​റ്റും സു​ല​ഭ​മാ​യു​ള്ള നാ​ഡി​ത​ന്തു​ക്ക​ൾ വ​ലി​യു​ന്പോ​ഴും വേ​ദ​ന​യു​ണ്ടാ​കു​ന്നു. ക​ഴു​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തും ത​ല​യ്ക്കു പി​റ​കി​ലും സം​വേ​ദ​നാ​ജ​ന​ക​ങ്ങ​ളാ​യ നാ​ഡി​ക​ൾ സ​മൃ​ദ്ധ​മാ​യു​ണ്ട്. ഇ​വി​ടെ​യും ത​ല​വേ​ദ​ന​യു​ടെ ഉ​റ​വി​ട​മാ​കാം.
ത​ല​യോ​ട്ടി​ക്കു പു​റ​ത്തു​ള്ള മാം​സ​പേ​ശി​ക​ൾ വ​ലി​ഞ്ഞു മു​റു​കു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ അ​വ​യ്​ക്കു​ള്ളി​ലെ ത​ന്തു​ക്ക​ൾ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. അ​തു​പോ​ലെ ത​ല​യോ​ട്ടി​യു​ടെ ഉ​പ​രി​ത​ല​ങ്ങ​ളി​ലു​ള്ള ച​ർ​മ്മ​ങ്ങ​ളി​ലെ ധ​മ​നി​ക​ൾ വി​ക​സി​ക്കു​ന്പോ​ഴും അ​സ​ഹ്യ വേ​ദ​ന​യു​ണ്ടാ​കാം.
കൂ​ടാ​തെ ക​ണ്ണു​ക​ൾ, നാ​സാ​ഗ​ഹ്വ​ര​ങ്ങ​ൾ, ചെ​വി​ക​ൾ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ൾ​ക്കു വീ​ക്ക​മു​ണ്ടാ​കു​ന്പോ​ൾ ക​ല​ശ​ലാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​കാം.
മു​ഖ​ത്തി​ന്‍റെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ട്രൈ​ജെ​മി​ന​ൽ നാ​ഡി​യു​ടെ ക്ര​മ​ര​ഹി​ത​മാ​യ ഉ​ത്തേ​ജ​ന​വും ദു​സ്സ​ഹ​മാ​യ ത​ല​വേ​ദ​ന​യ്ക്കു (ട്രൈ​ജെ​മി​ന​ൽ ന്യൂ​റാ​ർ​ജി​യ) കാ​ര​ണ​മാ​കു​ന്നു.
ത​ല​വേ​ദ​ന ര​ണ്ടു തരം
ത​ല​വേ​ദ​ന​യെ ര​ണ്ടു വി​ശാ​ല ഗ്രൂ​പ്പു​ക​ളാ​യി ത​രം തി​രി​ക്കാം. പ്രാ​ഥ​മി​ക (പ്രൈ​മ​റി) ത​ല​വേ​ദ​ന, ദി​തീ​യ (സെ​ക്ക​ൻ​ഡ​റി) ത​ല​വേ​ദ​ന എ​ന്നി​വ​യാ​ണ്.
പ്രൈ​മ​റി ത​ല​വേ​ദ​ന
വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ​യു​ണ്ടാ​കു​ന്ന​താ​ണു പ്രൈ​മ​റി ത​ല​വേ​ദ​ന. അ​തു​കൊ​ണ്ടു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ വൈ​വി​ധ്യം കൊ​ണ്ടാ​ണു വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ത​ല​വേ​ദ​ന​ക​ൾ പ്ര​ധാ​ന​മാ​യി മൂ​ന്നാ​യി തി​രി​ക്കാം.

മൈ​ഗ്രേ​ൻ, ക്ല​സ്റ്റ​ർ ഹെ​ഡ്എ​യ്ക്, ടെ​ൻ​ഷ​ൻ ഹെ​ഡ്എ​യ്ക് എ​ന്നി​വ​യാ​ണ്. കൂ​ടാ​തെ ക​ല​ശ​ലാ​യ ചു​മ, ര​തി​മൂ​ർ​ച്ഛ, അ​തി​ശൈ​ത്യം തു​ട​ങ്ങി​യ​വ​യും പ്രാ​ഥ​മി​ക ത​ല​വേ​ദ​ന​ക്കു കാ​ര​ണ​മാ​കാം. 90 ശ​ത​മാ​നം ത​ല​വേ​ദ​ന​ക​ളും പ്രാ​ഥ​മി​ക​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.
സെ​ക്ക​ൻ​ഡ​റി ഹെ​ഡ് എ​യ്ക്
പ്ര​ത്യേ​ക​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന​താ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡ് എ​യ്ക്. അ​മി​ത ര​ക്ത​സ​മ്മ​ർ​ദം, ത​ല​ച്ചോ​റി​ലെ ട്യൂ​മ​റു​ക​ൾ, മ​സ്തി​ഷ്ക സ്ത​ര​ങ്ങ​ളു​ടെ വീ​ക്കം (മെ​നി​ജൈ​റ്റി​സ്), ത​ല​ച്ചോ​റി​നേ​ൽ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ൾ (ട്രൗ​മ), സ്ട്രോ​ക്ക്, മ​സ്തി​ഷ്ക​ത്തി​ലെ ര​ക്ത​സ്രാ​വം, സെ​ർ​വി​ക്ക​ൽ സ്പോ​ൻ​ഡി​ലോ​സി​സ്, ഹൈ​പ്പോ ഗ്ലൈ​സേ​മി​യ തു​ട​ങ്ങി​യ​വ​യാ​ണ് ദ്വി​തീ​യ ത​ല​വേ​ദ​ന​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.
മൈ​ഗ്രേ​ൻ ട്രി​ഗ​റു​ക​ൾ
പ്രൈ​മ​റി ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​യി പ​ല കാ​ര​ണ​ങ്ങ​ളും ഇ​ന്ന് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മൈ​ഗ്രേ​ൻ ചി​കി​ത്സ​യി​ൽ ഒൗ​ഷ​ധ​ങ്ങ​ളെ​ക്കാ​ളു​പ​രി ജീ​വി​ത​ശൈ​ലി​യി​ൽ വ​രു​ത്തേ​ണ്ട കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ​ക്കാ​ണു പ്രാ​ധാ​ന്യം. മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കു​ന്ന കൃ​ത്യ​മാ​യ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ൾ അ​ഥ​വാ ട്രി​ഗ​റു​ക​ൾ പ്ര​സ​ക്ത​മാ​ണ്.
അ​വ​യു​ടെ പ്ര​കോ​പ​ന​മാ​ണ് മി​ക്ക​പ്പോ​ഴും മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും. മൈ​ഗ്രേ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു രോ​ഗി​ക്ക് ഇ​വ പ്രേ​ര​ണാ​ഘ​ട​ക​മാ​കു​ന്നു​വെ​ന്നു സാ​രം. മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്തും ഇ​വ​യെ പ​രി​ച​യ​ത്തി​ലൂ​ടെയും ക​ണ്ടു​പി​ടി​ക്ക​ണം.
അ​സാ​ധാ​ര​ണ​മാ​യ ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മ​ന​ക്ലേ​ശം, ക്ഷോ​ഭം, അ​മി​താ​ധ്വാ​നം, ത​ള​ർ​ച്ച, കാ​ലാ​വ​സ്ഥാ-​പ​രി​സ്ഥി​തി വ്യ​തി​യാ​നം, ദീ​ർ​ഘ​നേ​രം ടി​വി കാ​ണു​ക, സൂ​ര്യ​പ്ര​കാ​ശം, ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക, ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം, പ്ര​ത്യേ​ക ഗ​ന്ധം, ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ളു​ടെ ഉ​പ​യോ​ഗം, ആ​ർ​ത്ത​വ​വി​രാ​മം, ആ​ർ​ത്ത​വം, ഉ​പ​വാ​സം തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​വി​ശേ​ഷ ട്രി​ഗ​റു​ക​ളാ​ണ്.
എ​ന്നാ​ൽ, ട്രി​ഗ​റു​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​നം ഭ​ക്ഷ​ണ​ശൈ​ലി​യി​ൽ പു​ല​ർ​ത്തു​ന്ന സ​വി​ശേ​ഷ​ത​ക​ൾ ത​ന്നെ. ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ ഇ​ന​ങ്ങ​ളും ഭ​ക്ഷ​ണ നേ​ര​ങ്ങ​ളു​മെ​ല്ലാം മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​തി​ന് സു​പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​കു​ന്നു​വെ​ന്ന് ഈ​യ​ടു​ത്ത കാ​ല​ത്തു ന​ട​ന്ന പ​ല പ​ഠ​ന​ങ്ങ​ളും തെ​ളി​യി​ക്കു​ന്നു. (തുടരും)
ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
സ്പെ​ഷ​ലി​സ്റ്റ് ഇ​ൻ ഹെ​ഡ് എ​യ്ക് കെ​യ​ർ, ഹെ​ഡ്എ​യ്ക് കെ​യ​ർ
സെ​ന്‍റ​ർ, എ​റ​ണാ​കു​ളം

കുട്ടികളിലെ സോറിയാസിസ്

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ കു​ട്ടി​ക​ളെ​യെ​ന്ന​പോ​ലെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ഴ്ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു രോ​ഗ​മാ​ണ് സോ​റി​യാ​സി​സ്. ജ​നി​ത​ക​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ഈ ​രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്. അ​ച്ഛ​നോ അ​മ്മ​യ്ക്കോ സോ​റി​യാ​സി​സ് ഉ​ണ്ടാ​യാ​ൽ മ​ക്ക​ൾ​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ​തി​നാ​ലു ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ ര​ണ്ടു​പേ​ർ​ക്കും ഈ ​രോ​ഗം ഉ​ണ്ടാ​യാ​ൽ മ​ക്ക​ൾ​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത നാ​ൽ​പ​തു ശ​ത​മാ​നം വ​രും.
കെ​രാ​റ്റി​നൈ​സേ​ഷ​ൻ
ന​മ്മു​ടെ ച​ർ​മ​ത്തി​ൽ ന​ട​ക്കു​ന്ന കെ​രാ​റ്റി​നൈ​സേ​ഷ​ൻ എ​ന്ന പ്ര​ക്രി​യ​യി​ൽ ന​ട​ക്കു​ന്ന വൈ​ക​ല്യ​ങ്ങ​ളാ​ണ് സോ​റി​യാ​സി​സി​ന് കാ​ര​ണം. എ​പ്പി​ഡെ​ർ​മി​സി​ന്‍റെ ഏ​റ്റ​വും താ​ഴെ സ്ഥി​തി​ചെ​യ്യു​ന്ന വ​ള​രെ വേ​ഗം വി​ഭ​ജി​ക്കു​ന്ന കോ​ശ​ങ്ങ​ൾ​ക്കു രൂ​പ​മാ​റ്റം സം​ഭ​വി​ച്ചാ​ണ് ച​ർ​മ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​പ​രി​ത​ല​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന മൃ​ത​കോ​ശ​ങ്ങ​ളാ​യ സ്ട്രാ​റ്റം കോ​ർ​ണി​യം ഉ​ണ്ടാ​കു​ന്ന​ത്. ഈ ​പ്ര​ക്രി​യ​യ്ക്കി​ട​യ്ക്കാ​ണ് ന​മ്മു​ടെ ച​ർ​മ​ത്തി​ലെ പ്ര​ധാ​ന മാം​സ്യ​ങ്ങ​ളാ​യ കെ​രാ​റ്റി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​തി​നെ കെ​രാ​റ്റി​നൈ​സേ​ഷ​ൻ എ​ന്നു വി​ളി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഈ ​പ്ര​ക്രി​യ​യ്ക്ക് ര​ണ്ടാ​ഴ്ച സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ൽ സോ​റി​യാ​സി​സ​് ഉ​ള്ള​വ​രി​ൽ ഈ ​പ്ര​ക്രി​യ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ന​ട​ക്കും. ത​ത്ഫ​ല​മാ​യി ച​ർ​മോ​പ​രി​ത​ല​ത്തി​ൽ മൃ​ത​കോ​ശ​ങ്ങ​ൾ ക​ട്ടി​പി​ടി​ച്ചു കി​ട​ക്കു​ന്നു. ഇ​ത് ച​ർ​മോ​പ​രി​ത​ല​ത്തി​ൽ ശ​ൽ​ക്ക​ങ്ങ​ളാ​യി കാ​ണ​പ്പെ​ടു​ന്നു.
കാരണങ്ങൾ
കു​ട്ടി​ക​ളി​ൽ ഈ രോ​ഗം വ​രു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ് മാ​ന​സി​ക സ​മ്മ​ർ​ദം. താ​ങ്ങാ​ൻ ക​ഴി​യാ​ത്ത സി​ല​ബ​സ്, കു​ടും​ബാ​ന്ത​രീ​ക്ഷം, സ്കൂ​ളി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ അ​സു​ഖം വ​രു​ന്ന​തി​നോ മൂ​ർഛി​ക്കു​ന്ന​തി​നോ കാ​ര​ണ​മാ​കാ​റു​ണ്ട്. പ​രീ​ക്ഷക്കാ​ല​ത്ത് രോ​ഗം വ​ർ​ധി​ക്കു​ന്ന​തും അ​വ​ധി​ക്കാ​ല​ത്ത് ശ​മി​ക്കു​ന്ന​തും പ​തി​വാ​ണ്. വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷ​വും കു​ടും​ബാ​ന്ത​രീ​ക്ഷ​വും തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ൽ പൊ​തു​വേ ഈ ​അ​സു​ഖം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റി​ല്ല. സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ കു​ട്ടി​ക​ളി​ൽ സോ​റി​യാ​സി​സ് വ​രു​ന്ന​തി​നു കാ​ര​ണ​മാ​ണ്. ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം സോ​റി​യാ​സി​സ് ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാ​നോ ഉ​ള്ള രോ​ഗം അ​ധി​ക​മാ​കാ​നോ കാ​ര​ണ​മാ​കാ​റു​ണ്ട്. വേ​ദ​ന​സം​ഹാ​രി​ക​ൾ, മ​ലേ​റി​യ​യ്ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ, വി​ഷാ​ദ​രോ​ഗ​ത്തി​നെ​തി​രേ​യു​ള്ള മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ​യാ​ണി​വ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
ശ​രീ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ഒ​രു​പോ​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റി​ല്ല. കു​ട്ടി​ക​ളി​ൽ സോ​റി​യാ​സി​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​ത് കാ​ൽ​മു​ട്ട്, മു​ഖം, കൈ​മു​ട്ട്, ത​ല​യോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ വ​ലി​യ ചു​വ​ന്ന ത​ടി​പ്പു​ക​ൾ ചൊ​റി​ച്ചി​ലോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ത​ടി​പ്പു​ക​ൾ​ക്ക് മു​ക​ളി​ൽ വെ​ള്ളി​നി​റ​ത്തി​ലു​ള്ള ശ​ൽ​ക്ക​ങ്ങ​ൾ കാ​ണാം. ഈ ​ശ​ൽ​ക്ക​ങ്ങ​ൾ അ​ട​ർ​ത്തി​മാ​റ്റി​യാ​ൽ ച​ർ​മ​ത്തി​ൽ ര​ക്തം പൊ​ടി​യു​ന്ന​ത് കാ​ണാം. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ ചെ​തു​ന്പ​ലു​ക​ൾ രോ​മാ​വൃ​ത​മാ​യ ഭാ​ഗ​ങ്ങ​ൾ ക​ട​ന്ന് നെ​റ്റി​യി​ലേ​ക്കും ക​ഴു​ത്തി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കാം. മു​തി​ർ​ന്ന​വ​രി​ൽ ന​ഖ​ങ്ങ​ളി​ലും സോ​റി​യാ​യി​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​റു​ണ്ട്. ചെ​റി​യ അ​തി​സൂ​ഷ്മ​ങ്ങ​ളാ​യ കു​ഴി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ന​ഖ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എത്തുന്നു.

തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റാം
ഒ​ന്നി​ച്ചി​രു​ന്ന​തു​കൊ​ണ്ടോ ഒ​ന്നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ഹ​സ്ത​ദാ​നം ചെ​യ്ത​തു​കൊ​ണ്ടോ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തു​കൊ​ണ്ടോ സോ​റി​യാ​സി​സ് പ​ക​രി​ല്ല. കു​ട്ടി​ക​ളി​ലു​ള്ള സോ​റി​യാ​സി​സ് മൂ​ലം സ​ഹ​പാ​ഠി​ക​ൾ അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്താ​റു​ണ്ട്. ഇ​വ​യെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​ന്നു തെ​റ്റി​ദ്ധ​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളും ധാ​രാ​ളം. ഇ​തെ​ല്ലാം കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​സ​മ്മ​ർ​ദം ഏ​റുന്നതി​നും രോ​ഗം കൂ​ടാ​നും കാ​ര​ണ​മാ​കാം.
ചി​കി​ത്സ
രോ​ഗ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​പ്പ​റ്റി അ​വ​രെ ബോ​ധ​വാന്മാ​രാ​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ​പ​ടി. കു​ട്ടി​ക​ളി​ൽ സി​ല​ബ​സ്, പ​രീ​ക്ഷ​ക​ൾ ഇ​വ​മൂ​ല​മു​ള്ള മാ​ന​സി​ക​സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യേ​ണ്ട​തു​ണ്ട്. യോ​ഗ, ധ്യാ​നം എ​ന്നി​വ ഇ​തി​നു​പ​ക​രി​ക്കും. വേ​ദ​ന​സം​ഹാ​രി​ക​ൾ, മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ ഇ​വ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. അ​ണു​ബാ​ധ​മൂ​ല​മു​ള്ള സോ​റി​യാ​സി​സി​ന് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളാ​ണ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ന് എ​ണ്ണ​മ​യം പ്ര​ദാ​നം ചെ​യ്യു​ന്ന ലേ​പ​ന​ങ്ങ​ൾ കൂ​ടെ​ക്കൂ​ടെ പു​ര​ട്ട​ണം.

ഭ​ക്ഷ​ണ​രീ​തി​
ഉ​പ​വാ​സ​വും ക​ലോ​റി​മൂ​ല്യം കു​റ​ഞ്ഞ ഭ​ക്ഷ​ണ​വും സോ​റി​യാ​സി​സി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.
ആ​വ​ശ്യ​ത്തി​നു മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ക, അ​ന​വ​സ​ര​ത്തി​ലു​ള്ള ഭക്ഷ​ണം ഒ​ഴി​വാ​ക്ക​ണം. ടി​വി കാ​ണു​ന്പോ​ൾ വ​ല്ല​തും കൊ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക ന​മ്മി​ൽ പ​ല​രു​ടെ​യും ശീ​ല​മാ​ണ്. കൂ​ടാ​തെ ക​ലോ​റി​ക​മൂ​ല്യം കു​റ​ഞ്ഞ ഭ​ക്ഷ​ണം​ത​ന്നെ ശീ​ല​മാ​ക്ക​ണം. ദു​ർ​മേ​ദ​സ് ഉ​ള്ള​വ​രി​ൽ സോ​റി​യാ​സി​സ് വ​രാ​നും വ​ർ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

 • ഒ​മേ​ഗ 3 ഫാ​റ്റി അ​മ്ല​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക. ന​മ്മു​ടെ നാ​ട്ടി​ൽ സു​ല​ഭ​മാ​യി കി​ട്ടു​ന്ന മ​ത്സ്യ​ങ്ങ​ളി​ൽ ഇ​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്.​

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ,ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828

ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം

അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും അതിന്‍റേതായ പ്ര​തി​രോ​ധ​ത​ന്ത്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, പോ​ഷ​ക​ക്കു​റ​വ്, വ്യ​യാ​മ​ക്കു​റ​വ്, മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ, അ​മി​ത ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ​വ പ്ര​തി​രോ​ധ​ശേ​ഷി ദു​ർ​ബ​ല​മാ​ക്കു​ന്നു. ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും ശ്ര​ദ്ധി​ച്ചാ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തിന്‍റെ ക​രു​ത്തു​കൂട്ടാം.

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി

ന​മു​ക്കു ചു​റ്റു​മു​ള​ള ബാ​ക്ടീ​രി​യ, വൈ​റ​സ്, മൈ​ക്രോ​ബു​ക​ൾ തു​ട​ങ്ങി​യ രോ​ഗ​കാ​രി​ക​ളാ​യ സൂ​ക്ഷ്മാ​ണു​ക്ക​ളെ ത​ട​യാ​നു​ള​ള ശ​രീ​ര​ത്തിന്‍റെ സംവിധാനമാണ് രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി. 
പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​ൽ അ​തു സാ​ധ്യ​മാ​കു​ന്ന​ത്. കോ​ശ​ങ്ങ​ൾ, കോ​ശ​സ​മൂ​ഹ​ങ്ങ​ൾ, അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെട്ട ഒ​രു നെ​റ്റ് വർ​ക്കാ​ണ് ശ​രീ​രത്തിന്‍റെ പ്ര​തി​രോ​ധ​വ്യ​വ​സ്ഥ. വെ​ളു​ത്ത​ ര​ക്താ​ണു​ക്ക​ൾ അ​ഥ​വാ ല്യൂ​കോ​സൈ​റ്റ്സ് പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണ്. 

സ്പ്​ളീ​ൻ, ബോ​ണ്‍​മാ​രോ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ല്യൂ​കോ​സൈ​റ്റ്സ് കാ​ണ​പ്പെ​ടു​ന്നു. ആ​മാ​ശ​യ​ത്തോ​ടു​ചേ​ർ​ന്നു കാ​ണ​പ്പെ​ടു​ന്ന സ്പ്ളീ​ൻ എ​ന്ന അ​വ​യ​വം ര​ക്തം അ​രി​ക്കു​ന്നു; പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യെ ബ​ല​പ്പെ​ടു​ത്തു​ന്നു. അ​ണു​ബാ​ധ ത​ട​യു​ന്നു. 

(അ​സ്ഥി​ക്കു​ള​ളി​ലു​ള​ള കട്ടി​യേ​റി​യ​തും സ്പോ​ഞ്ച് പോ​ല​യു​ള​ള​തു​മാ​യ ജെ​ല്ലി​യാ​ണ് ബോ​ണ്‍​മാ​രോ. )ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന അ​ണു​ബാ​ധ ചെ​റു​ക്കു​ന്ന​തി​നും ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ ശ​ക്തി മെ​ച്ച​പ്പെ​ടു​ത്ത​ണം. അ​തി​ന​ാണു കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന​നം മു​ത​ൽ നി​ശ്ചി​ത​പ്രാ​യം വ​രെ വാ​ക്സി​നു​ക​ൾ ന​ല്കു​ന്ന​ത്. ചി​ല രോ​ഗ​ങ്ങ​ൾ ത​ട​യു​ന്നതിനു വാ​ക്സി​നു​ക​ൾ ഗുണപ്രദം.

ജീ​വി​ത​ശൈ​ലി​, ആ​ഹാ​ര​ക്ര​മം

​ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും ചി​ല​തു ശ്ര​ദ്ധി​ച്ചാ​ൽ ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​സം​വി​ധാ​നം ഫ​ല​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​കും.

 • പു​ക വ​ലി​ക്ക​രു​ത്; പ​രോ​ക്ഷ​പു​ക​വ​ലി​യും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം.
 • മ​ദ്യ​പി​ക്ക​രു​ത്.
 • വ്യാ​യാ​മം ശീ​ല​മാ​ക്ക​ണം.
 • ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്ക​ണം
 • ശ​രീ​ര​ഭാ​രം അ​മി​ത​മാ​ക​രു​ത്.
 • ര​ക്ത​സമ്മ​ർ​ദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തും നി​യ​ന്ത്രി​ത​മാ​ക്ക​ണം.
 • മുട്ട, ​മാം​സം, മീ​ൻ തു​ട​ങ്ങി​യ​വ മ​തി​യാ​യ താ​പ​നി​ല​യി​ൽ വേ​വി​ച്ചു ക​ഴി​ക്ക​ണം.
 • എ​ണ്ണ, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം.
 • കൈ​ക​ൾ സോ​പ്പ് തേ​ച്ചു​ ക​ഴു​ക​ണം.
 • കൊ​ഴു​പ്പു കു​റ​ഞ്ഞ വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്ക​ണം.


ഡയറ്റും പ്രതിരോധശക്തിയും

ആ​ഹാ​ര​ക്ര​മ​ത്തി​നു(​ഡ​യ​റ്റ്) പ്ര​തി​രോ​ധ വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. 

വെളുത്തുള്ളി

 • വെ​ളു​ത്തു​ള​ളി​ക്കു രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി ന​ല്കു​ന്ന​തി​ൽ മു​ന്തി​യ ക​ഴി​വാ​ണു​ള​ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി വെ​ളു​ത്തു​ള​ളി​ക്കു​ണ്ടെ​ന്നു ല​ബോ​റ​റി പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.
 • കാ​ൻ​സ​ർ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.
 • ജ​ല​ദോ​ഷം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾട്ടി​പ്പി​ൾ സ്ളീ​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം.
 • ര​ക്ത​സമ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം.


ഗ്രീ​ൻ ടീ
ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും.

 • പോ​ളി​ഫീ​നോ​ൾ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ഗ്രീ​ൻ​ടീ​യി​ൽ സ​മൃ​ദ്ധം. പ്ര​ത്യേ​കി​ച്ചും എപി ഗാലോ കേയ്റ്റ് ചിൻ 3 ഗാലേറ്റ് - ഇജിസിജി- എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ്. ഗ്രീ​ൻ ടീ​യു​ടെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​തി​നു​ള​ള പ​ങ്ക് ചി​ല്ല​റ​യ​ല്ല.
 • ഗ്രീ​ൻ ടീ ​ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഉൗ​ർ​ജം ന​ല്കു​ന്നു. ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ക്ഷീ​ണ​മ​ക​റ്റു​ന്നു. ശ​രീ​ര​ത്തി​ലെ അ​മി​ത കൊ​ഴു​പ്പ്, അ​മി​ത​ഭാ​രം, കു​ട​വ​യ​ർ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.
 • ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കി​യാ​ൽ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​ക്കാം. സ്ട്രോ​ക് സാ​ധ്യ​ത കു​റ​യ്ക്കാം. ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താം. * ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം, അ​തി​സാ​രം, ദ​ഹ​ന​ക്കേ​ട്, പ​നി, ചു​മ തു​ട​ങ്ങി​യ​വ ത​ട​യു​ന്നു. ഫം​ഗ​സ് രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.
 • പ​തി​വാ​യി ഗ്രീ​ൻ ടീ ​ക​ഴി​ക്കു​ന്ന​ത് യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ൽ വി​റ്റാ​മി​ൻ എ, ​ബി1, ബി2, ​ബി3, സി, ​ഇ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളു​മു​ണ്ട്.
 • കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ ഗ്രീ​ൻ ടീ​യ്ക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​റി​പ്പോ​ർട്ട്. കു​ട​ൽ, പാ​ൻ​ക്രി​യാ​സ്, ആ​മാ​ശ​യം, മൂ​ത്രാ​ശ​യം, ശ്വാ​സ​കോ​ശം, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ആ​രോ​ഗ്യ​മു​ള​ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്താ​തെ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി ഇ​വ​യ്ക്കു​ണ്ട്. ഗ്രീ​ൻ ടീ​യി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളാ​ണ് ഇ​വി​ടെ തു​ണ​യാ​കു​ന്ന​ത്. പ​ക്ഷേ, ഗ്രീ​ൻ ടീ​യി​ൽ പാ​ലൊ​ഴി​ച്ചു ക​ഴി​ച്ചാ​ൽ ഫ​ല​ം കു​റ​യും.


തേ​ൻ

 • തേ​ൻ ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ം. തേ​ൻ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റാ​ണ്.
 • മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യെ ത​ട​യു​ന്നു. ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
 • തൊ​ണ്ട​പ​ഴു​പ്പ്, ചു​മ മു​റി​വു​ക​ൾ, പൊ​ള​ള​ൽ തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടു​ത്തു​ന്നു.
 • തേ​നി​ൽ ഇ​ഞ്ചി​നീ​രു ചേർത്തു ക​ഴി​ക്കു​ന്ന​തും ഗു​ണ​പ്ര​ദ​ം.


ഇ​ഞ്ചി​
ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തി കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റ്ഗു​ണം ഇ​ഞ്ചി​ക്കു​ണ്ട്. അ​ണു​ബാ​ധ ത​ട​യു​ന്നു. മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദം. ആ​മാ​ശ​യ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ഞ്ചി സ​ഹാ​യ​കം. തൊ​ണ്ട​വേ​ദ​ന​യ​ക​റ്റു​ന്ന​തി​നു ഫ​ല​പ്ര​ദം. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ഇ​ഞ്ചി​നീ​രും തേ​നും ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും.

 • ചാ​യ ത​യാ​റാ​ക്കു​ന്പോ​ൾ അ​ല്പം ഇ​ഞ്ചി കൂ​ടി ച​ത​ച്ചു​ചേ​ർ​ക്കു​ന്ന​ത് ഉ​ത്ത​മം. ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ പ​തി​വാ​ക്കു​ന്ന​തു പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തും.


പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു തൈ​ര്

 • തൈ​രി​ലു​ള​ള ബൈ​ഫി​ഡോ ബാ​ക്ടീരി​യം ലാ​ക്റ്റി​സ് എ​ന്ന മി​ത്ര ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ലെ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വൈ​റ​സ്, ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്ക​തി​രേ​യു​ള​ള പോ​രാ​ങ്ങ​ൾ​ക്കു ക​രു​ത്തു​പ​ക​രു​ന്നു. അ​വ​ശ്യം​വേ​ണ്ട പോ​ഷ​ക​ങ്ങ​ൾ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നും മി​ത്ര ബാ​ക്ടീ​രി​യം ശ​രീ​ര​ത്തി​നു സ​ഹാ​യ​കം.
 • തൈ​ര് ശീ​ല​മാ​ക്കി​യാ​ൽ കു​ട​ലി​ൽ അ​ണു​ബാ​ധ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. വി​വി​ധ​ത​രം വൈ​റ​സ് അ​ണു​ബാ​ധ ത​ട​യാം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താം.


പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും..

 • അ​വ​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളും രോ​ഗാ​ണു​ക്ക​ള തു​ര​ത്താ​നു​ള​ള ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
 • എ​ന്നാ​ൽ, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വേ​ണ്ട​ത്. പ​ച്ച​യ്ക്കും ജ്യൂ​സാ​ക്കി ക​ഴി​ക്കാ​നും സു​ര​ക്ഷി​തം ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച​വ​ത​ന്നെ. കാ​ര​റ്റ് ജ്യൂ​സാ​ക്കി ക​ഴി​ക്കാം.
 • കാ​ര​റ്റി​ലു​ള​ള ബീ​റ്റ ക​രോട്ടി​നെ ശ​രീ​രം വി​റ്റാ​മി​ൻ എ ​ആ​യി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​രോ​ഗ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.
 • അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന വെ​ളു​ത്ത ര​ക്ത​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നും വി​റ്റാ​മി​ൻ എ ​സ​ഹാ​യ​കം.
 • ഓ​റ​ഞ്ച്, മു​ന്തി​ര​ങ്ങ, നാ​ര​ങ്ങ തു​ട​ങ്ങി​യ​വയി​ലു​ള​ള വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ്
 • ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു.

ശ​രീ​ര​ത്തി​ൽ ക​ട​ന്നു​കൂ​ടു​ന്ന രോ​ഗ​കാ​രി​ക​ളാ​യ അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ആ​ൻ​റി​ജ​നു​ക​ൾ. അ​വ​യെ ന​ശി​പ്പി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. വി​റ്റാ​മി​ൻ എ​യും സി​യും അ​ട​ങ്ങി​യ പച്ചക്കറികളും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

ആമാശയത്തിനു തുണയായ് പപ്പായ

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം..

 • പ്രാ​യ​മാ​യ​വർ പ​പ്പാ​യ ക​ഴി​ക്കു​ന്ന​ത് ഏ​റെ ഗു​ണ​പ്ര​ദം. ദ​ഹനം മെച്ചപ്പെടുത്തുന്നു. മ​ല​ബ​ന്ധം ത​ട​യു​ന്നു. ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ പ​പ്പാ​യ ഉ​ത്ത​മം.കു​ട​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു.
 • കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. പ​പ്പാ​യ​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സർ സാധ്യത കുറയ്ക്കുന്നതായി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോട്ടി​ൻ, വി​റ്റാ​മി​ൻ ഇ, ​പൊട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലിലെ ​കാ​ൻ​സ​ർ ത​ട​യാ​ൻ സ​ഹാ​യ​കം.
 • പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ​പ്പാ​യ ഗു​ണ​ക​രം. ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എ​ന്നി​വ ഉ​ണ്ടാകു​ന്ന​തു ത​ട​യു​ന്നു. സ​ന്ധി​വാ​തം, ഓ​സ്റ്റി​യോ പൊ​റോ​സി​സ് (ഒ​രു എ​ല്ലു​രോ​ഗം)​എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന നീ​രും വേ​ദ​ന​യും ശ​മി​പ്പി​ക്കു​ന്ന​തി​നും പ​പ്പാ​യ ഫ​ല​പ്ര​ദം. കൈ​യോ മ​റ്റോ മു​റി​ഞ്ഞാ​ൽ പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും.

ആ​ർട്ടീരി​യോ​സ്ക​്ളീ​റോ​സി​സ്(​ര​ക്ത​ധ​മ​നി​ക​ൾ​ക്കു​ള​ളി​ൽ കൊ​ഴു​പ്പ് അ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ​ഞ്ചാ​ര​വേഗം കു​റ​യു​ന്ന അ​വ​സ്ഥ), പ്ര​മേ​ഹം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും പ​പ്പാ​യ​യ്ക്കു ക​ഴി​വു​ള​ള​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.

 • മു​ടി​യു​ടെ സൗ​ന്ദ​ര്യം മെച്ചപ്പെടുത്തുന്നതിനും പ​പ്പാ​യ ഗു​ണ​പ്ര​ദം. താ​ര​ൻ കു​റ​യ്ക്കു​ന്നു. പ​പ്പാ​യ​ ഷാ​ന്പൂ മു​ടി​യ​ഴ​കി​ന് ഉ​ത്ത​മം. കൂ​ടാ​തെ സ്ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​പ്പാ​യ ഉ​ത്ത​മം. ഉൗ​ർ​ജം ധാ​രാ​ളം. ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ഫ​ലം. ​രു​ചി​ക​ര​മാ​യ ഫ​ലം. മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാം. പ​പ്പാ​യ​യി​ൽ നി​ന്നു നി​ര​വ​ധി മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും‍?

അ​ത്യ​ന്തം സ​ങ്കീ​ർ​ണ​വും ഗ​ഹ​ന​വു​മാ​ണ് ജീ​വ​ന്‍റെ ‘മെ​ക്കാ​നി​സം’. ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളി​ൽ സൃ​ഷ്ടി​ക​ർ​ത്താ​വി​ന്‍റെ ഈ ​ക​ര​വി​രു​ത് ദൃ​ശ്യ​മാ​ണെ​ങ്കി​ലും ഉ​ദാ​ത്ത​സൃ​ഷ്ടി​യാ​യ മ​നു​ഷ്യ​നി​ൽ അ​തി​ന്‍റെ തി​ക​വാ​ർ​ന്ന സ​ന്പൂ​ർ​ണ​ത ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യും. ജീ​വി​ക​ളു​ടെ ദ​ഹ​ന​പ്ര​ക്രി​യ​യി​ൽ അ​ടു​ക്കും ചി​ട്ട​യു​മു​ള്ള ദ​ഹ​നഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ന്നെ ഉ​ദാ​ഹ​ര​ണം. 

ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നാ​വ​ശ്യ​മാ​യ ആ​ഹാ​രം ഉ​മി​നീ​രു​മാ​യി കൂ​ടി​ക്ക​ല​ർ​ന്ന് ആ​മാ​ശ​യ​ത്തി​ലെ​ത്തുന്നു. തുടർന്നുദ​ഹ​ന​പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ ഉ​മി​നീ​ര് ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്ട സ​മ​യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​സ്ര​വ​മാ​ണ് ദ​ഹ​ന​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. 

ഉ​മി​നീ​രി​ൽ ധാ​രാ​ളം മൂ​ല​ക​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. (ഇ​വ​യി​ൽ ചി​ല​ത്... ജ​ലം, കാ​റ്റ​യോ​ണ്‍​സ്, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം, ആ​ന​യോ​ണ്‍​സ്, ക്ലോ​റി​ൻ, മ്യൂ​സി​ൻ, ഇ​മ്മ്യൂ​ണോ​ഗ്ലോ​ബി​ൻ, കാ​ലി​ക്രീ​ൻ, ഹോ​ർ​മോ​ണു​ക​ൾ, എ​പി​ഡേ​ർ​മ​ൽ ഗ്രൗ​ത്ത് ഫാ​ക്ട​ർ, പ്രോ​ആ​ർ​ജി​നി​ൽ, എ​ൻ​സൈ​മു​ക​ൾ (ആ​ൽ​ഫ അ​മി​ലേ​യ്സ്, ലി​ൻ​ഗ്വ​ൻ ലൈ​പേ​യ്സ്, ട​യ​ലി​ൻ തു​ട​ങ്ങി​യ​വ), ഒ​പ്പി​യോ​ർ​ഫി​ൻ, സെ​ല്ലു​ലാ​ർ എ​ൻ​സൈ​മു​ക​ൾ, വാ​ത​ക​ങ്ങ​ൾ, ഓ​ക്സി​ജ​ൻ, നൈ​ട്ര​ജ​ൻ, കാ​ർ​ബ​ണ്‍ ഡൈ​യോ​ക്സൈ​ഡ്, യൂ​റി​യ, യൂ​റി​ക് ആ​സി​ഡ്, പ്രൊ​ട്ടീ​ൻ, ഫോ​സ്ഫേ​റ്റ്, ഗ്ലോ​ബു​ലി​ൻ) തെ​ളി​ഞ്ഞ​തും ജ​ല​മ​യ​മു​ള്ള​തും രു​ചി​യു​ള്ള​തു​മാ​യ ഉ​മി​നീ​ര് നാ​വി​നെ പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​ക്കി നി​ല​നി​ർ​ത്തു​ന്നു. 

ഉ​മി​നീ​ര് ന​മ്മു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഇ​വ​യി​ൽ നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ഉ​മി​നീ​ര് ശ​രി​യാ​യ ദ​ഹ​ന​പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു. ഈ ​സ്ര​വ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബി​ൻ എ​ന്ന ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​ വ​ർ​ധി​പ്പി​ക്കു​ന്നു. 

ഗ​സ്റ്റി​ൻ മു​ത​ലാ​യ ഫോ​ർ​മോ​ണു​ക​ൾ രു​ചി​വ്യ​ത്യാ​സ​ങ്ങ​ൾ വി​വേ​ചി​ച്ച് മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ബാ​ക്ടീ​രി​യ​ൽ ഘ​ട​ക​ങ്ങ​ൾ പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും അ​ണു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ഒ​രു പ​രി​ധി​വ​രെ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ദി​വ​സേ​ന ഉ​മി​നീ​രി​ന്‍റെ ഉ​ത്പാ​ദ​ന നി​ല 0.75 മു​ത​ൽ 1.5 മി​ല്ലി ഉ​മി​നീ​രി​ന്‍റെ അ​ള​വി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ ധാ​രാ​ളം രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.

ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​ഞ്ഞാൽ

1. ഡി​റോ​സ്റ്റോ​മി​യ (ഉ​ണ​ങ്ങി​യ വാ​യ) ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണി​ത്. പ്രാ​യ​മാ​യ​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ചി​ല മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​മാ​യും ഇ​ത് കാ​ണ​പ്പെ​ടു​ന്നു. 

ഉ​ദാ. ആ​ന്‍റി ഹൈ​പ്പ​ർ​ടെ​ൻ​സീ​വ്, ഡി​ക്കോ​സ്റ്റ​ൻ​സ്, ആ​ന്‍റി ഹി​സ്റ്റോ​മി​ക് മ​രു​ന്നു​ക​ൾ അ​ധി​ക തോ​തി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൂ​ല​വും ഈ ​രോ​ഗാ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു. വെ​പ്പു​പ​ല്ല് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വു കു​റ​യു​ന്ന​തു​മൂ​ലം പ​ല്ല് സെ​റ്റ് വാ​യി​ൽ ഇ​രി​ക്കാ​തെ വ​രി​ക​യും അ​തു​മൂ​ലം അ​സ്വ​സ്ഥ​ത​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

രോ​ഗ​ല​ക്ഷ​ണം
ഉ​മി​നീ​രി​ന്‍റെ ക​ട്ടി കൂ​ടു​ക​യും അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നും വി​ഴു​ങ്ങു​വാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട്.ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

ചി​കി​ത്സാ രീ​തി​ക​ൾ
ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക.
ഉ​മി​നീ​രി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.
ഉ​ദാ: പി​ലോ​ക​ൾ​ച്ച​ർ, സി​റി​ക് മാ​ല​ൻ, ഹൈ​ഡ്രോ​ക്ലോ​റൈ​ഡ്, സാ​ൽ​വേ സ​ബ്സ്റ്റി​റ്റ്യൂ​ട്ട്സ്, ഓ​ർ​ബി​റ്റ് പോ​ലു​ള്ള ചൂ​യിം​ഗം.

2. ജോ​ഗ്ര​ൻ​സ് സി​ൻ​ഡ്രം

ഉ​മി​നീ​ർ, നേ​ത്ര ഗ്ര​ന്ഥി​ക​ളെ​യാ​ണ് ഈ ​അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഉ​മി​നീ​ര്, ക​ണ്ണു​നീ​ര് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം കു​റ​യു​ക​യും ചെ​യ്യു​ന്നു.

കാ​ര​ണ​ങ്ങ​ൾ

പാ​ര​ന്പ​ര്യം, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം, അ​നു​ബാ​ധ, ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി​ക്കു​റ​വ്.

രോ​ഗ​ല​ക്ഷ​ണം
ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തു​വ​ഴി ഉ​ണ​ങ്ങി​യ വാ​യ്. ഇ​തു​മൂ​ലം ആ​ഹാ​രം ച​വ​ച്ച് അ​ര​യ്ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി തി​രി​ച്ച​റി​യാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു.
ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്നു.

ചി​ല രോ​ഗ​ങ്ങ​ളി​ൽ ഈ ​അ​സു​ഖം മൂ​ലം ഉ​മി​നീ​ര് ഗ്ര​ന്ഥി​ക​ളി​ൽ നീ​ര് ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു. ഈ ​നീ​ര് വേ​ദ​നാ​ര​ഹി​ത​മാ​യി​രി​ക്കും. 

വ​ര​ണ്ട ക​ണ്ണു​ക​ൾ കാ​ര​ണം അ​വ്യ​ക്ത​മാ​യ കാ​ഴ്ച​യും ക​ണ്ണു​വേ​ദ​ന​യും ഉ​ണ്ടാ​കു​ന്നു.
ഈ ​രോ​ഗാ​വ​സ്ഥ മൂ​ലം ശ​രീ​ര​ച​ർ​മ​ത്തി​ന്‍റെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടു​ക​യും ച​ർ​മ​രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

ചി​കി​ത്സ​ക​ൾ

കൃ​ത്രി​മ ക​ണ്ണു​നീ​ർ, ഉ​മി​നീ​ർ മു​ത​ലാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. 
3. സൈ​ന​സി​നോ​സി​സ്
ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ അ​മി​ത​മാ​യി വി​ക​സി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ, പോ​ഷ​ക​ക്കു​റ​വു​ള്ള​വ​ർ, മ​ദ്യ​പാ​നി​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ
ഗ്ര​ന്ഥി​ക​ളി​ൽ വേ​ദ​ന​ര​ഹി​ത​മാ​യ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്നു. പാ​ർ​ട്ട​ൽ ഗ്ര​ന്ഥി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി നീ​ർ​ക്കെ​ട്ട് കാ​ണ​പ്പെ​ടു​ന്ന​ത്.

ചി​കി​ത്സ​ക​ൾ

ഈ ​രോ​ഗ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി ആ​ദ്യം അ​തി​ന് ചി​കി​ത്സ നേ​ടു​ക (ഉ​ദാ. പ്ര​മേ​ഹം ഉ​ള്ള​വ​രി​ൽ അ​തി​നെ ആ​ദ്യം ചി​കി​ത്സ ചെ​യ്യു​ക)
ഉ​മി​നീ​ർ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന പി​ലോ​ക​ഫി​ൻ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. 

ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ബാ​ക്ടീ​രി​യ​ൽ ഘ​ട​ക​ങ്ങ​ൾ പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും അ​ണു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ഒ​രു പ​രി​ധി​വ​രെ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ഉ​മി​നീ​ര് ശ​രി​യാ​യ ദ​ഹ​ന​പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു. ഈ ​സ്ര​വ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബി​ൻ എ​ന്ന ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​ വ​ർ​ധി​പ്പി​ക്കു​ന്നു. 

സൈ​ലോ​ലി​ത്തി​യാ​സി​സ് -
ഉ​മി​നീ​ർ, ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് വാ​യി​ലേ​ക്ക് പ്ര​വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കു​ഴ​ലു​ക​ളി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കു​ന്നു.

രോ​ഗ​ല​ക്ഷ​ണം

* ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു മു​ന്പോ പി​ൻ​പോ ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വേ​ദ​ന
* കൂ​ടാ​തെ ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ മു​ഴ കാ​ണ​പ്പെ​ടു​ന്നു.മു​ഴ​ക​ൾ, മു​ക​ൾ ചു​ണ്ടി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.നാ​ക്കി​ലും കീ​ഴ്ചു​ണ്ടി​ലും അ​ണ്ണാ​ക്കി​ലും മു​ഴ കാ​ണ​പ്പെ​ടു​ന്നു.

ചി​കി​ത്സ​
ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ (ഉ​ദാ. നാ​ഫു​ലി​ൻ) അ​ണു​ബാ​ധ കു​റ​യ്ക്കു​ന്നു.
വ​ലി​യ മു​ഴ​ക​ൾ (ക​ല്ലു​ക​ൾ) നീ​ക്കാ​ൻ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്കു പ​ക​ര​മാ​യി പ്രി​സോ​ലൂ​ട്ടീ​വ് ഷോ​ക്ക് വേ​വ് ലി​തോ​റോ​ട്രോ​പ്സി ചെ​യ്യാ​വു​ന്ന​താ​ണ്.

ഡൈ​ല​ഡി​നെ​റ്റീ​വ് വൈ​റ​സു​ക​ൾ, ബാ​ക്ടീ​രി​യ​ക​ൾ എ​ന്നി​വ മൂ​ലം ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന വേ​ദ​ന​യു​ള​വാ​ക്കു​ന്ന ഉ​മി​നീ​ർ​ഗ്ര​ന്ഥി​ക​ളി​ലെ മു​ഴ​ക​ളാ​ണി​ത്. ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ന്നു. ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന ഗ്ര​ന്ഥി​ക​ളി​ൽ മു​ഴ​ക​ളും വേ​ദ​ന​ക​ളും അ​നു​ഭ​വ​പ്പെ​ടു​ന്നു. ചി​ല നേ​ര​ങ്ങ​ളി​ൽ ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് പ​ഴു​പ്പ് പു​റ​പ്പെ​ടു​ന്നു. 

ചി​കി​ത്സ​ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, പ​ഴു​പ്പു​ള്ള ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് ആ​ദ്യം പ​ഴു​പ്പ് നീ​ക്കം ചെ​യ്യു​ക, വ​ലി​യ മു​ഴ​ക​ൾ ശ​സ്ത്ര​ക്രി​യ വ​ഴി നീ​ക്കം ചെ​യ്യു​ക.

ഉ​മി​നീ​രി​ന്‍റെ അ​ള​വ് കൂ​ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന രോ​ഗം.
സൈ​ലോ​റി​യ - അ​മി​ത തോ​തി​ലു​ള്ള ഉ​മി​നീ​രി​ന്‍റെ ഉ​ത്പാ​ദ​നം

ചി​കി​ത്സ​ക​ൾ
ആ​ന്‍റി​കൊ​ളോ​റ​ണി​ക് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ട്രാ​ൻ​സ്ഡു​മ​ൽ സ്കോ​പ്ള​ർ, സ്പീ​ച്ച് തെ​റാ​പ്പി, ശ​സ്ത്ര​ക്രി​യ​ക​ൾ.

ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ
മാ​ര​ക​മാ​യ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ- പ്ലി​യേ​മോ​ർ​ഫി​ക്ക് അ​ഡി​നോ​മ, മ​യോ എ​പ്പി​ത്തീ​ലി​യോ​മ, ബൈ​സ​ൻ​സെ​ൽ കാ​ർ​സി​നോ, വാ​ർ​ട്ടി​ൻ ട്യൂ​മ​ർ, കാ​ൻ​കോ​സൈ​റ്റോ​മ, ഡെ​ബേ​ഷ്യ​സ് അ​ഡി​നോ​മ, ഡ​ക്റ്റ​ണ്‍ പ​പ്പി​ലോ​മാ​സ്, പാ​പ്പി​മ​ല​റി സി​സ്റ്റ​ഡി​നോ​മ, സൈ​ലോ ബ്ലാ​റ്റ്റ്റോ​മ.

മാ​ര​ക​മാ​യ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ
- സ്ഖ്യാ​മ​സ് സെ​ൽ കാ​ർ​സി​നോ, മ്യൂ​കോ എ​പ്പി​ടെ​ർ​മോ​യി​സ് കാ​ർ​ഡി​നോ, അ​ഡി​സ​ക്സ് ഡി​സ്റ്റി​ക് കോ​ർ​ഡി​നോ​മ, ബൈ​സ​ൽ​സെ​ൽ അ​സി​നോ കാ​ർ​ഡി​നോ, ഓ​ക്കോ​സി​സ്റ്റി​ക് കാ​ർ​ഡി​നോ​മ, സെ​ബേ​ഷ്യ​സ് അ​ഡി​നോ​കാ ക​സി​നോ​മ. 

രോ​ഗനി​ർ​ണ​യം സി​ലോ​ഗ്രാ​ഫി, ഹി​സ്റ്റോ​പ​ത്തോ​ള​ജി, എ​ക്സ​റേ, ബ​യോ​പ്സി, സി​ടി, എം​ആ​ർ​ഐ സ്കാ​ൻ.

ചി​കി​ത്സ​ക​ൾ

മ​ദ്യ​പാ​നം, പു​ക​വ​ലി മു​ത​ലാ​യ ദൂ​ഷ്യ​സ്വ​ഭാ​വ​ങ്ങ​ൾ നി​ർ​ത്തു​ക. ശ​സ്ത്ര​ക്രി​യ​ക​ൾ, റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി, സി​മോ​തെ​റാ​പ്പി, ഇ​ട​യ്ക്കി​ട​ക്കു​ള്ള തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, 
ഫോണ്‍ 9447219903 
drvinod@dentalmulamoottil.com
www.dentalmulamoottil.com

​കടപ്പാട്: ദീപിക

2.9375
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ