Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അസിഡിറ്റി

അസിഡിറ്റിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ

അസിഡിറ്റി; കാരണങ്ങളും, ലളിതമായ പരിഹാരമാര്‍ഗ്ഗങ്ങളും

എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്‌നമായിരിക്കും അസിഡിറ്റി. നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ നേരത്തിന് എന്തെങ്കിലും കഴിക്കാന്‍ നമുക്ക് കഴിയാറില്ല. ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നമുക്ക് ഒന്നും തന്നെ കഴിക്കാന്‍ സാധിച്ചെന്നും വരില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്.

സാധാരണയായി നമ്മുടെ ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ഉടച്ചുകളയുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.

അസിഡിറ്റിക്കുള്ള സാധാരണമായ കാരണങ്ങള്

നിരന്തരം ഫാസ്റ്റ്ഫുഡ് കഴിക്കുന്നത്.

കഫീനോടുള്ള(caffeine) അമിതമായ താല്‍പര്യം

പുകവലി

അമിത മദ്യപാനം

ആഹാരം കഴിക്കുന്ന ദൈര്‍ഘ്യമേറിയ ഇടവേളകള്‍

ചില ലളിതമായ പരിഹാര മാര്ഗ്ഗങ്ങള്

എല്ലാ ദിവസവും ചൂടുകുറഞ്ഞ വെള്ളം കുടിക്കുക

കരിപ്പെട്ടി(പനംശര്‍ക്കര), ചെറുനാരങ്ങ, പഴം, ബദാം, തൈര് എന്നിവ അസിഡിറ്റിക്ക് പെട്ടെന്നുള്ള ശമനം നല്‍കും.

ഇളനീര്‍ അസിഡിറ്റിക്ക് ശമനം നല്‍കും

പുതീനയോ തുളസിയോ ഇട്ട് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം ആഹാരശേഷം കുടിക്കുക

പഴം, തണ്ണിമത്തന്‍, വെള്ളരി,  എന്നിവ ദൈനംദിനാഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ചെറിയ കഷ്ണം ഗ്രാമ്പൂ കഴിക്കുന്നത് നല്ല ഫലമുണ്ടാക്കും

എന്നാല്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാഹജര്യങ്ങള്‍ ഇല്ലാതാക്കുന്നതാണ്. അമിതമായി കഫീന്‍ കഴിക്കുന്നതും മദ്യപാനവും ഒഴിവാക്കുന്നതും ഏറെ നല്ലതാണ്.

അസിഡിറ്റിയെ ചെറുക്കാന്‍ ചില എളുപ്പവഴികള്‍

ഏതു സ്ഥലത്തും എതു സമയത്തും അസിഡിറ്റി നിങ്ങള്‍ക്ക് ഒരു പ്രശ്‌നമായേക്കാം. അസിഡിറ്റി ഉണ്ടാവുമ്പോള്‍ നെഞ്ചിനടുത്താണ് അസ്വസ്ഥത അനുഭവപ്പെടുന്നത് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. പലപ്പോഴും നിങ്ങള്‍ ഇതില്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ഇതാ നിങ്ങളെ സഹായിച്ചേക്കാവന്ന ചില ലളിതമായ പരിഹാരങ്ങള്‍
തുളസിയില
– അസിഡിറ്റിയെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് തുളസിയില. ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായി തുളസിയില പണ്ടുമുതലേ ഉപയോഗിച്ചുവരുന്നതാണ്. നിരവധി ആയുര്‍വേദ ഗുണങ്ങളുള്ള തുളസിയില ചവച്ചിറക്കുകയോ തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.
ഗ്രാമ്പൂ
– ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ അളവ് കൂട്ടുകയും നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും.
പഴം
– പഴം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കാരണം പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതിന് അസിഡിറ്റി പരിഹരിക്കാനുള്ള കഴിവുണ്ട്. കൂടാതെ വയറിലെ ആന്തരാവയവ പാളികളുടെ ബലം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതിലൂടെ അസിഡിറ്റി മുലമുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
തണുത്ത പാല്

– ഒരു ഗ്ലാസ് തണുത്ത പാല്‍ കഴിക്കുന്നത് മികച്ച രീതിയില്‍ അസിഡിറ്റിയെ പ്രതിരോധിക്കാന്‍ കഴിയും. പാലിലടങ്ങിയിരിക്കുന്ന കാത്സ്യം ആസിഡ് ഉണ്ടാവുന്നത് തടയുകയും ഇല്ലാതാക്കുകയും ചെയ്യും.
പൂതീന
– പുതീനയില വയറിനുള്ളിലെ ആസിഡ് അംശത്തെ കുറയ്ക്കാന്‍ സഹായിക്കുകയും ദഹന വ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു. പുതീനയില ഇല ചവച്ചിറക്കുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം.

പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം

മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ചില വർഗം ആഹാരസാധനങ്ങൾ ഭക്ഷിക്കുമ്പോഴോ അസിഡിറ്റി ഉണ്ടാവുക സാധാരണയാണ്. അസിഡിറ്റി കുറയക്കാൻ പലവിധ അന്റാസിഡുകളും മാർക്കറ്റിൽ സുലഭമാണ്.മരുന്നുകളുടെ പാർശ്വഫലങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ അസിഡിറ്റിയെ ചെറുക്കാനാവും. നമുക്ക് സുലഭമായ ആ മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.

വാഴപ്പഴം---പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു.

തുളസി---ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.അള്‍സറിനും തുളസി ഫലപ്രദമാണ്.

തണുത്ത പാല്‍---കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. മധുരവും മറ്റും ചേർക്കാതെ വേണം പാൽ കുടിക്കുവാൻ. തണുത്ത പാല്‍ എരിച്ചിൽ കുറയ്ക്കും. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.

പെരും ജീരകം---വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

ജീരകം---മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.

ഗ്രാമ്പൂ---പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഏലക്ക----ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.

പുതിന ---അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. അതോടൊപ്പം ഇതിന്‍റെ തണുപ്പ് നല്കാനുള്ള കഴിവ് എരിച്ചിലിനും, വേദനക്കും ശമനം നല്കും. ഏതാനും പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുടിക്കുക.മൗത്ത് ഫ്രഷ്നറായും പുതിന ഉപയോഗിക്കുന്നു.

ഇഞ്ചി ---നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

നെല്ലിക്ക---കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

തേങ്ങാവെള്ളം---തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.

തൈര്---പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കാതെ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും.

കറ്റാര്‍വാഴ----കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും

അസിഡിറ്റി – പരിഹാരം

സാധാരണയായി എല്ലാവരിലും കണ്ടു വരുന്ന പ്രശ്‌നമാണ്‌ അസിഡിറ്റി. ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്‍റാസിഡുകള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ അതില്ലാതെ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല്‍ മരുന്നുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാമെന്ന ഗുണവുമുണ്ട്. പ്രകൃതിദത്തമായ രീതിയില്‍ അസിഡിറ്റി പരിഹരിക്കാനുള്ള വഴികള്‍വാഴപ്പഴം - ഉയര്‍ന്ന പി.എച്ച്‌ മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച്‌ മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ അസിഡിറ്റിയെ ചെറുക്കാന്‍ പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന്‍ നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.തുളസി ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. അള്‍സറിനെ തടയാന്‍ സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന്‍ തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.തണുത്ത പാല്‍ കാല്‍സ്യത്താല്‍ സമ്ബുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില്‍ കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്‍ക്കാതെ വേണം തണുത്ത പാല്‍ കുടിയ്ക്കാന്‍. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.ജീരകം മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച്‌ തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.തേങ്ങാവെള്ളം തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്. തൈര് പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും.

3.25
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top