অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അരിവാള്‍ രോഗം

അരിവാള്‍ രോഗം അപകടകാരി അല്ല

അരിവാള്‍ രോഗം ജനിതക പ്രശ്നം ആകയാല്‍ ഔഷധം കൊണ്ടുള്ള ചികിത്സ അസാധ്യമാണ്. ആഗോള തലത്തില്‍ ഈ കാര്യം ചര്‍ച്ചാവിഷയവും പരീക്ഷണ വിധേയവുമാണ്‌. അടുത്ത കാലത്താണ് ഇതിനെ പറ്റിയുള്ള അറിവ് ലഭിച്ചതെങ്കിലും പുരാതന കാലം മുതലേ ഈ രോഗാവസ്ഥ വ്യക്തികളില്‍ അനുഭവപ്പെട്ടിരുന്നു. ചുവന്ന രക്താണുക്കള്‍(red blood cells) സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30,40,60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നംഇവരെ വെള്ളപ്പിത്തത്തിലേക്ക്(aneamia) നയിക്കും. ശ്വാസം മുട്ടല്‍,കൈ കാലുകളില്‍ വേദന,പനി,വയറുവേദന,അനുഭവപ്പെടും. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും.ഇത് സാധാരണ പകരുന്ന മഞ്ഞപിത്തത്തില്‍ പെട്ടതല്ല.

ഇവരുടെ ശരീരഘടനയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കരളിന്‍റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആണ്. അതിനാല്‍ തന്നെ ദഹനം പ്രയാസമാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറവായതിനാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടക്കുന്നില്ല.തല്‍ഫലമായി അനീമിയ ഹാര്‍ട്ട് പ്രശ്നം ഉണ്ടാകുന്നു.കിഡ്നിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടക്കുന്നില്ല. പതപ്പയെ(spleen) കാര്യമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങളാല്‍ ആരോഗ്യനില വളരെ മോശമാണ്. അദ്ധ്വാനം അസാധ്യമാണ്. ഇവരുടെ ശരീര വേദന അതികഠിനമാണ്. ഇവര്‍ പറയുന്നത് വേദന പ്രസവവേദനയെക്കാള്‍ പതിന്മടങ്ങ് കഠിനം ആണെന്നാണ്‌.

1975 മുതല്‍ ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്‍റെ വെളിച്ചത്തില്‍, ഈ രോഗികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ വസ്തുക്കള്‍ പ്രകൃതിയില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ്. അതിവേഗം രക്താണുക്കള്‍ ഉണ്ടാകുന്ന ഞാവല്‍പഴം,നെല്ലിക്ക,തേന്‍,വിവിധ ഇനം പച്ചിലകള്‍ ധാരാളമായി ലഭിച്ചിരുന്നു. അക്കാലങ്ങളില്‍ 81 വയസ്സ് വരെ ജീവിച്ചിരുന്ന വ്യക്തികളെ കാണാന്‍ സാധിച്ചിരുന്നു. ഇന്ന് 40 വയസ്സ് വരെ ജീവിക്കാന്‍ കഴിയുന്നില്ല.

ഇന്നത്തെ ഇവരുടെ ഭക്ഷണം ഗവര്‍മെന്റ് കൊടുക്കുന്ന അരി,പയര്‍ തുടങ്ങിയവ ആണ്. ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു എന്ന് മാത്രം. ഇരുമ്പിന്‍റെ അംശം ഇതില്‍ കുറവാണ്.ഫോളിക് ആസിഡ് ഗുളിക ലഭികുന്നുണ്ടെങ്കിലും ഇത് കഴിക്കുമ്പോള്‍ ഒരു കനം അനുഭവപ്പെടുന്നു എന്നാണു പറയുന്നത്. എന്നാല്‍ ചുരുങ്ങിയ വസ്തുക്കളില്‍ കൂടുതല്‍ ഇരുമ്പ് സത്ത് ലഭിക്കുന്ന നിരവധി പച്ചിലകള്‍ ഉണ്ട്. അവ ഗുളികകള്‍ ആക്കി കൊടുക്കുമ്പോള്‍ അവര്‍ പറയുന്നത് ഭക്ഷണം കഴിക്കുന്നത് പോലെ അനുഭവപ്പെടുന്നു എന്നാണ്. ഈ രീതിയില്‍ ഔഷധങ്ങള്‍ നല്‍കുമ്പോള്‍ അവര്‍ വളരെ ആരോഗ്യത്തോടെ ജോലികള്‍ ചെയ്ത് ജീവിക്കുന്നുണ്ട്.

ഈ പ്രശ്നത്തില്‍ seintific research നടത്തുന്നു. 40 വര്‍ഷം ഇവരുടെ ജീവിത ശൈലിയും ഭക്ഷണ ക്രമവും വീക്ഷിച്ചതിന്റെ വെളിച്ചത്തില്‍,ഇവരില്‍ വന്ന മാറ്റങ്ങള്‍  പഠന വിഷയമാക്കിയപ്പോള്‍, ഇവര്‍ക്ക് ആശ്വാസം പകരാന്‍ സാധാരണ ഔഷധങ്ങള്‍ക്ക് സാധ്യമാണെന്നു തീര്‍ച്ചയായും പറയുവാന്‍ സാധിക്കും.

ജീവിത ശൈലിയിലെ മാറ്റം

ഇവര്‍ പുല്ല് മേഞ്ഞ വീട്ടില്‍, രാത്രികാലങ്ങളില്‍ വീടിന്‍റെ ഒരു ഭാഗത്ത് തീ കത്തിച്ച് വീട് മുഴുവന്‍ ചൂടാക്കി കിടന്നിരുന്നു. ഇന്ന് സിമന്‍റ് ഇട്ട് വാര്‍ത്ത മേല്‍ക്കൂരക്കുള്ളില്‍ കിടക്കുന്നു. അതിനാല്‍ തന്നെ അതിശൈത്യം അനുഭവിക്കുന്നു. ഇവര്‍ക്ക് തണുപ്പ് ഒട്ടും സഹിക്കാന്‍ പറ്റില്ല.വേദന വര്‍ദ്ധിക്കുന്നു.

ഭക്ഷണം

നെല്ല് തൊലി മാത്രം കളഞ്ഞ് ചോറ് വറ്റിച്ച് കഴിച്ചിരുന്നു. ബി കോംപ്ലക്സ്‌,അന്നജം,കാത്സ്യം സമൃദ്ധമായി ലഭിച്ചിരുന്നു. ഇന്നത്തെ റേഷന്‍ അരി അത്ര ഗുണം ചെയ്യുന്നില്ല. പച്ചിലകളും, വനവിഭവങ്ങളും ജലവിഭവങ്ങളും അപ്രത്യക്ഷമായി. അനുദിന ഭക്ഷണത്തിലൂടെ ലഭ്യമായിരുന്ന ആവശ്യ പോഷകങ്ങള്‍ ഇല്ലാതായി. ജീവിത താളം തെറ്റി. കഠിന യാതനയുടെ വക്താക്കളായി മാറി. വികസിത രാജ്യങ്ങള്‍ പരീക്ഷണങ്ങള്‍ വികസ്വരരാജ്യങ്ങളില്‍ നടത്തുന്നു. ഫലപ്രാപ്തി താല്‍കാലിക ശമനത്തിനുള്ള ഔഷധങ്ങള്‍ മാത്രം കണ്ടെത്തിയിരിക്കുന്നു. വികസ്വര(DEVOLOPING) രാജ്യത്തെ ഈ പ്രശ്നം പരിഹരിക്കാന്‍ നമ്മുടെ നാട്ടില്‍ തന്നെ അസംസ്കൃതവസ്തുക്കളും അതിന് വേണ്ട അറിവുകളും ദൈവം പ്രദാനം ചെയ്തിട്ടുണ്ട്.

വസ്ത്രധാരണം

ധാരാളം സൂര്യ പ്രകാശം ശരീരത്തിന്‍റെ താപനില നിലനിര്‍ത്താനും മറ്റും ആവശ്യമാണ്‌. അന്ന് നാമമാത്ര വസ്ത്രം ധരിച്ച് പകല്‍ അന്തിയോളം ജോലി ചെയ്തിരുന്നു. ഇന്ന് എല്ലാം സൗജന്യമായി ലഭിക്കുന്നതിനാലും വേണ്ടത്ര പോഷണം ഇല്ലാത്തതിനാലും പുറത്തിറങ്ങാതെ കിടപ്പ് രോഗികളായി മാറുന്നു.

പഠനം

രക്ത പരിശോധനയില്‍ ഉപരി വ്യക്തി പരിശോധന ആവശ്യമാണ്‌. മലേറിയയില്‍ നിന്ന് രക്ഷയായി പ്രകൃതി സ്വീകരിച്ച ഈ മാര്‍ഗ്ഗം പ്രകൃതി വിഭവങ്ങളും സാഹചര്യങ്ങളും വഴി പുനരുദ്ധരിക്കാന്‍ സാധിക്കും. ഇവര്‍ക്കായി ഒരു ഫാമിലി ഹെല്‍ത്ത്‌ കിറ്റ്‌ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ നിര്‍മ്മാണവും ഉപയോഗവും അവരെ തന്നെ പഠിപ്പിച്ച് സ്വയം ആരോഗ്യ സംരക്ഷണത്തിലേക്ക് ഇവരെ നയിക്കുക എന്നതാണ് നമ്മുടെ കടമ.

കുടുംബ ജീവിതം

ബോധവല്‍ക്കരണത്തിലൂടെ രണ്ടു രോഗികള്‍ തമ്മില്‍ വിവാഹം കഴിക്കാതെയും ഇന്റര്‍ മാരിയെജ് പ്രോത്സാഹിപ്പിച്ചു , അടുത്ത ബന്ധുക്കള്‍ തമ്മില്‍ ഉള്ള വിവാഹം ഒഴിവാക്കിയും ക്രമേണ രോഗത്തിന്‍റെ കാഠിന്യം കുറച്ചു കൊണ്ട് വന്നു രോഗം ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. ബോണ്‍ മാരോ (bone marro) മാറ്റിവക്കല്‍ അത്ര സാധ്യമല്ലല്ലോ. ഇവരുടെ വേദനകളില്‍ പ്രത്യേകിച്ച് ഇപ്പോള്‍ മീഡിയ വഴി അസാധ്യമായ ഒരു രോഗം എന്നാ ധാരണ ജനങ്ങളില്‍ ഉള്ളതിനാല്‍ മാനസികമായി ഇവര്‍ വല്ലാതെ ക്ലെശിതരാണ്. കൌണ്‍സിലിങ്ങും പ്രോത്സാഹനവും സഹായവും ഒന്നിച്ച് നല്‍കണം. വിവാഹ ജീവിതം ഇവര്‍ക്ക് സാധ്യമാണ്. എന്നാല്‍ ഇന്ന് സ്ത്രീകളെ കല്യാണം കഴിക്കാന്‍ ആരും തയ്യാറാകുന്നില്ല. അതിനാല്‍ നിരവധി പെണ്‍കുട്ടികള്‍ ഗവര്‍ന്മെന്റ് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ വിസമ്മതിക്കുന്നു. ഇത്തരം വസ്തുതകള്‍ ഗവര്‍ന്മേന്റും സമൂഹവും മനസ്സിലാക്കി ഒത്തൊരുമിച്ച് സ്വദേശത്തെ വിഭവങ്ങള്‍ സമാഹരിച്ച്, നാട്ടറിവുകള്‍ സമാഹരിച്ച് ആധുനിക പരിശോധനകള്‍ ഉപയോഗപ്പെടുത്തി ഒരു സമഗ്ര ആരോഗ്യ പദ്ധതിയിലൂടെ സാധ്യമാകുന്ന ഒരു പ്രശ്നം ആണിത്. നിരവധി അരിവാള്‍ രോഗികള്‍ ഈ മാര്‍ഗ്ഗങ്ങളിലൂടെ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കണം. നിരന്തരമായി രക്തം കയറ്റി കൊണ്ടിരുന്നവര്‍ ഇത്തരം ജീവിത ശൈലി സ്വീകരിച്ചതിന് ശേഷം രക്തം കയറ്റേണ്ടതായി വന്നിട്ടില്ല. അവര്‍ ആരോഗ്യത്തോടെ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്.

കടപ്പാട്:

സി. ഇന്നസെന്റ്  എം.എസ്.എം.ഐ

മെഡിക്കൽ സോഷ്യൽ വർക്കർ

വിന്നർ ഓഫ് ഗോൾഡൻ മദർ അവാർഡ് -2015

കാലിക്കറ്റ് യൂണിവേഴ്സിറ്റി

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate