অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

101 ആയുര്‍വേദ ഒറ്റമൂലികള്‍

101 ആയുര്‍വേദ ഒറ്റമൂലികള്‍

  • ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
  • പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
  • തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
  • ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
  • കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‌ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
  • മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
  • വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
  • ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
  • കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
  • ചൂട്കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക
  • ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
  • വളം കടിക്ക് വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
  • ചുണങ്ങിന് വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
  • അരുചിക്ക് ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക
  • പല്ലുവേദനയ്ക്ക ്‌വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്‌കൊണ്ട് കടിച്ച് പിടിക്കുക
  • തലവേദനയ്ക്ക് ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
  • വായ്‌നാറ്റം മാറ്റുവാന്‍ ഉമിക്കരിയും ഉപ്പും കുരുമുളക്‌പൊടിയും ചേര്‍ത്ത് പല്ല്‌തേയ്ക്കുക
  • തുമ്മലിന് വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
ജലദോഷത്തിന് തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
  • ടോണ്‍സി ലെറ്റിസിന് വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
  • തീ പൊള്ളലിന് ചെറുതേന്‍ പുരട്ടുക
തലനീരിന് കുളികഴിഞ്ഞ് തലയില്‍ രസ്‌നാദിപ്പൊടി തിരുമ്മുക
  • ശരീര കാന്തിക്ക് ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
  • കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍ ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
  • പുളിച്ച് തികട്ടലിന് മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
  • പേന്‍പോകാന്‍ തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
  • പുഴുപ്പല്ല് മറുന്നതിന് എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
  • വിയര്‍പ്പു നാറ്റം മാറുവാന്‍ മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
  • ശരീരത്തിന് നിറം കിട്ടാന്‍ ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഓരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
  • ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
  • മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
  • ഉഷ്ണത്തിലെ അസുഖത്തിന് പശുവിന്റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
  • ചുമയ്ക്ക ്പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്‌പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
  • കരിവംഗലം മാററുന്നതിന് കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
  • മുഖസൌന്ദര്യത്തിന് തുളസിയുടെ നീര് നിത്യവും തേയ്ക്കുക
  • വായുകോപത്തിന് ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്റെ നീര് കുടിക്കുക
  • അമിതവണ്ണം കുറയ്ക്കാന്‍ ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
  • ഒച്ചയടപ്പിന് ജീരകം വറുത്ത്‌പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
  • വളംകടിക്ക് ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
  • സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍ പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
  • താരന്‍ മാറാന്‍ കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
  • മുഖത്തെ എണ്ണമയം മാറന്‍ തണ്ണിമത്തന്റെ നീര് മുഖത്ത് പുരട്ടുക
  • മെലിഞ്ഞവര്‍ തടിക്കുന്നതിന് ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
  • കടന്തല്‍ വിഷത്തിന് മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
  • ഓര്‍മ്മ കുറവിന് നിത്യവും ഈന്തപ്പഴം കഴിക്കുക
  • മോണപഴുപ്പിന് നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
  • പഴുതാര കുത്തിയാല്‍ ചുള്ളമ്പ് പുരട്ടുക
  • ക്ഷീണം മാറുന്നതിന് ചെറു ചൂടുവെള്ളത്തില്‍ ഒരു
  • ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
  • പ്രഷറിന്തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
  • ചെങ്കണ്ണിന് ചെറുതേന്‍ കണ്ണിലെഴുതുക
  • കാല്‍ വിള്ളുന്നതിന് താമരയില കരിച്ച്
  • വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
  • ദുര്‍മേദസ്സിന്ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
  • കൃമിശല്യത്തിന് നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന് തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക് ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന് അമരി വേരിന്റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന് അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന് ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്‌പ്പൊടിയും ചേര്‍ത്ത് കഴിക്കുക
ചുമയ്ക്ക് തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക് കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
പുകച്ചിലിന് നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
ചര്‍ദ്ദിക്ക്കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന് തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
മൂത്രചൂടിന് പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക് കുമ്പളത്തിന്റെ ഇല തോരന്‍ വച്ച് കഴിക്കുക
മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന് ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്‍സറിന് ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
മലയശോദനയ്ക്ക് മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
പരുവിന് അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന് ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്‍ഘകാല യൌവനത്തിന് ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്‍ക്ക് വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക് ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക് ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
പനിക്ക് തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍ ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
മന്തിന് കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
ദഹനക്കേടിന് ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്‌ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
പ്രമേഹത്തിന് കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
വാതത്തിന് വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
വയറുകടിക്ക്ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
ചോറിക്ക്മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
രക്തകുറവിന് നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
കൊടിഞ്ഞിക്ക് പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന് പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന് മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
ചെന്നിക്കുത്തിന് നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്അല്പം വെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം,എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന് മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
വേനല്‍ കുരുവിന് പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
ശരീര ശക്തിക്ക് ഓഡ്‌സ് നീര് കഴിക്കുക
ആമ വാതത്തിന് അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്‍ വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന് ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക് മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന് വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
കണ്ണിലെ മുറിവിന് ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

അവസാനം പരിഷ്കരിച്ചത് : 7/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate