অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വട്ടമരത്തിന് ഉപയോഗങ്ങളേറെ

വട്ടമരത്തിനു ഉപയോഗങ്ങളേറെ

1832 - ൽ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞ വട്ടമരം എന്ന സസ്യം മാക്രങ്ക പെൽറ്റേറ്റ (Maacranga Peltata) എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. ഇലയട/ഇലയപ്പം പോലുള്ള പലഹാരങ്ങളുടെ നിർമാണത്തിലൂടെ കീർത്തി നേടിയ ഈ മരത്തിന്റെ ഉപയോഗം ശാസ്ത്രലോകവും വാണിജ്യലോകവും തിരിച്ചറിയേണ്ടതുണ്ട്.

വിവിധ ഉപയോഗങ്ങൾ

  • പെൻസിൽ, പേപ്പർ, തീപ്പെട്ടി, പോളിവുഡ് വ്യവസായത്തിൽ കൂടുതലായി ഉപയാഗിക്കുന്നു.
  • ശർക്കരയും മധുരപലഹാരങ്ങളും പൊതിയുവാൻ ഉപയോഗിക്കുന്നു.
  • ഇടുക്കി ജില്ലയിലെ മുതുവാൻ ആദിവാസികൾ വട്ടമരത്തിന്‍റെ ഇല പാത്രങ്ങളായി ഇപ്പോഴും ഉപയോഗിച്ചുവരുന്നു.
  • തണൽമരമായി പൊതുസ്ഥലങ്ങളിലും കളിസ്ഥലങ്ങളിലും നട്ടുവളർത്തുന്നു.
  • ഇലയപ്പം/ഇലയട പാകംചെയ്യുമ്പോൾ ഈ സസ്യത്തിന്റെ ഇലകൊണ്ട് പൊതിയുന്നു.
  • ശ്രീലങ്കയിലുള്ളവർ ഈ സസ്യത്തിന്‍റെ ഇലകൾ ആഹാരസാധനങ്ങൾക്ക് പ്രത്യേക സ്വാദു വരുത്തുവാൻ ഉപയോഗിക്കുന്നു.
  • ഇലകൾ പഴുപ്പിനെയും അപസ്മാരത്തെയും ചെറുക്കുന്നു.
  • ഇലയുടെ ജ്യൂസ് ഉപ്പുമായി ചേർത്ത് കേരളത്തിലെ ചില ആദിവാസികൾ അൾസറിനും മുറിവുകളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു.
  • ഇലകഷായം വാതരോഗങ്ങളെ ചെറുക്കുന്നു.
  • പൊള്ളലിന്റെ ചികിത്സയ്ക്ക് ചൂടാക്കിയ പട്ടകൊണ്ട് നിർമിച്ച കുഴമ്പ് നല്ലതാണ്.
  • തടിയുടെ പട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ശുദ്ധമായ മരക്കറ മുറിവുകളിൽ നിന്നുള്ള രക്തസ്രാവം തടയുവാൻ ഉപയോഗിക്കുന്നു.
  • തടിയിൽ നിന്നും ഉണ്ടാക്കുന്ന ചുവന്നപൊടി ആന്റിസെപ്റ്റിക് കുഴമ്പായി ഉപയോഗിക്കാം.
  • വിത്തിന്റെ പൊടി പ്രാചീനഭാരത ഔഷധക്കൂട്ടുകളിൽ പൊള്ളലിന്റെയും തൊലിപ്പുറത്തുണ്ടാകുന്ന ചുവപ്പുനിറത്തിൽ വിങ്ങലുള്ള വീക്കത്തെയും ഉണക്കാൻ ഉപയോഗിച്ചിരുന്നു.
  • വേരിന്റെ സത്തും ചൂടാക്കിയ പട്ടയും ചേർത്ത് അമർത്തിക്കെട്ടി പൈൽസിനെ പ്രതിരോധിക്കാം.
  • മഞ്ഞ നിറത്തിലുള്ള വർണകം സിൽക്കിന്റെ ഡൈയിംഗ് സമയത്ത് ടാനിക് ആസിഡും പൊട്ടാഷ് ആലവുമായി ചേർന്ന് നല്ല ദൃഢതയുള്ളതാക്കുന്നു. BSitosterol, Bergenin,8,10 dimethyl ether, Triomethyl ether തുടങ്ങിയ രാസവസ്തുക്കൾ ഈ മരത്തിന്റെ പട്ടയിൽ നിന്ന് വേർത്തിരിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഔഷധമൂല്യം വിദഗ്ദരുടെ നിർദ്ദേശപ്രകാരം മാത്രം നാം ഉപയോഗപ്പെടുത്തണം. ശാസ്ത്രലോകം അറിയേണ്ട നിരവധി അറിവുകൾ ഈ സസ്യവുമായി ബന്ധപ്പെട്ട് ഇനിയും ഉണ്ടാവേണ്ടതുണ്ട്. അവയും തിരിച്ചറിയുന്നതുകൂടി ഈ സസ്യത്തിന്റെ മൂല്യം ബഹുദൂരം മുൻപിൽ പോകുന്നതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 7/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate