Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

യുനാനി

ഇന്ത്യയില്‍ ദീര്‍ഘകാലമായി യുനാനി ചികിത്സാ സമ്പ്രദായം സ്തുത്യഹമായ സേവനം നല്‍കി വരുന്നു. ഏതാണ്ട് 11-ാം നൂറ്റാണ്ടോടെ അറബികളും പേര്‍ഷ്യക്കാരുമാണ് ഈ ചികിത്സാ സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇന്ന് യുനാനി സമ്പ്രദായം ഏറ്റവും കൂടുതല്‍ പ്രചാരമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

ആമുഖം

ഇന്ത്യയില്‍ ദീര്‍ഘകാലമായി യുനാനി ചികിത്സാ സമ്പ്രദായം സ്തുത്യഹമായ സേവനം നല്‍കി വരുന്നു. ഏതാണ്ട് 11-ാം നൂറ്റാണ്ടോടെ അറബികളും പേര്‍ഷ്യക്കാരുമാണ് ഈ ചികിത്സാ സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇന്ന് യുനാനി സമ്പ്രദായം ഏറ്റവും കൂടുതല്‍ പ്രചാരമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യുനാനിയില്‍ പരിശീലനവും ഗവേഷണവും ആരോഗ്യ സേവനവും നടത്തുന്ന സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.

യുനാനി എന്ന പദം സൂചിപ്പിക്കുന്നതുപോലെ ഈ ചികിത്സാ സമ്പ്രദായം ഉത്ഭവിച്ചത് ഗ്രീസിലാണ്. യുനാനി ചികിത്സയുടെ അടിത്തറയിട്ടത് ഹിച്ചോക്രാറ്റിസ് ആണ് ഈ ചികിത്സാ രീതി ഇന്നത്തെ രൂപഭാവങ്ങള്‍ കൈവരിച്ചതിന് അറബികളോട് കടപ്പെട്ടിരിക്കുന്നു. അവര്‍ യുനാനി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി സംരക്ഷിക്കുക മാത്രമല്ല, സ്വന്തം സംഭാവനകള്‍ കൊണ്ട് വളരെയേറെ സമ്പുഷ്ടിപ്പെടുത്തുകയും ചെയ്തു. ഈ പ്രക്രിയയില്‍ ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ശരീരഘടനാശാസ്ത്രം, ശരീരധര്‍മ്മശാസ്ത്രം, രോഗവിജ്ഞാനം, ഔഷധചികിത്സ, ശസ്ത്രക്രിയാശാസ്ത്രം എന്നിവയിലെ അറിവുകളെ അവര്‍ വിപുലമായി ഉപയോഗപ്പെടുത്തി.

ഈജിപ്ത്, സിറിയ, ഇറാഖ്, പേര്‍ഷ്യ, ഇന്ത്യ, ചൈന മറ്റ് മദ്ധ്യ-പൂര്‍വ്വ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സമകാലീന പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ നിന്ന് അറിവുകളെ ഉള്‍ക്കൊണ്ട് യുനാനി വൈദ്യം പരിപോഷണം നേടി. ഇന്ത്യയില്‍ അറബികളാല്‍ തുടക്കം കുറിക്കപ്പെട്ട യുനാനി ചികിത്സ താമസിക്കാതെ തന്നെ ഇവിടെ വേരുറപ്പിച്ചു. ഡല്‍ഹി സുല്‍ത്താന്മാര്‍ യുനാനി പണ്ഡിതന്മാര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുകയും അവരില്‍ ചിലരെ സര്‍ക്കാര്‍ ജീവനക്കാരും കൊട്ടാരം വൈദ്യന്മാരും ആയി നിയമിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഈ ചികിത്സാ രീതിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. അലോപ്പതി സമ്പ്രദായം കടന്നുവരുകയും പ്രചാരം നേടുകയും ചെയ്തു. ഇത് യുനാനി വൈദ്യത്തിന്റെ പരിശീലനം, ഗവേഷണം, പ്രയോഗം എന്നിവ പിറകോട്ടടിക്കാന്‍ കാരണമായി. ഏതണ്ട് രണ്ട് നൂറ്റാണ്ട് കാലത്തേക്ക് യുനാനിയോടൊപ്പം എല്ലാ പാരമ്പര്യ വൈദ്യങ്ങളും പൂര്‍ണ്ണമായ അവഗണന അനുഭവിക്കേണ്ടിവന്നു. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചിരുന്നതിനാല്‍ ഭരണകൂടത്തിന്റെ പിന്തുണ പിന്‍വലിക്കല്‍ ഈ ചികിത്സാ സമ്പ്രദായത്തിന് കാര്യമായ ദോഷമൊന്നും ചെയ്തില്ല. അത് തുടര്‍ന്നും പ്രയോഗത്തിലിരുന്നു. പ്രധാനമായും ഡല്‍ഹിയിലെ ശരീഫി കുടുംബവും ലഖ്നൌവിലെ അസീസി കുടുംബവും ഹൈദരാബാദിലെ നൈസാമും നടത്തിയ ശ്രമങ്ങളാണ് ബ്രിട്ടീഷ് ഭരണ കാലത്തെ അതിജീവിക്കാന്‍ യുനാനി വൈദ്യത്തെ സഹായിച്ചത്.

സ്വാതന്ത്യ്രാനന്തരം ദേശീയ സര്‍ക്കാരിന്റെയും ബഹുജനങ്ങളുടെയും രക്ഷാധികര്‍തൃത്വത്തില്‍ കീഴില്‍ ഇതര ഇന്ത്യന്‍ വൈദ്യ സമ്പ്രദായങ്ങളോടൊപ്പം യുനാനി പുത്തന്‍ കരുത്ത് ആര്‍ജ്ജിച്ചു. ഈ വൈദ്യ സമ്പ്രദായത്തിന്റെ സമഗ്ര വികാസനത്തിനായി ഭാരത സര്‍ക്കാര്‍ പല തീരുമാനങ്ങളും എടുത്തു. യുനാനിയുടെ പഠനവും പ്രയോഗവും പ്രോത്സാഹിപ്പിക്കാനും ചിട്ടപ്പെടുത്താനുമുള്ള നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. യുനാനി പ്രാക്റ്റീസ് ചെയ്യുന്നതിനും യുനാനി മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും പ്രമാണവല്‍ക്കരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. യുനാനി ഗവേഷണ സ്ഥാപനങ്ങളും പരിശോധനാശാലകളും സ്ഥാപിച്ചു. ഇന്ന് അംഗീകൃത പ്രാക്ടീഷണര്‍മാരും ആശുപത്രികളും പഠന ഗവേഷണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന യുനാനി വൈദ്യ രാജ്യത്തെ ആരോഗ്യ സേവന സംവിധാനത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നിരിക്കുന്നു.

യുനാനി തത്വങ്ങളും ആശയങ്ങളും

ഹിപ്പോക്രാറ്റിസിന്‍റെ പ്രസിദ്ധമായ ചതുര്‍ദ്രവ സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് യുനാനി വൈദ്യത്തിന്റെ അടിസ്ഥാന സിദ്ധാന്തം. മനുഷ്യ ശരീരത്തില്‍ രക്തം, ശ്ളേഷ്മം, പീതപിത്തം, കൃഷ്ണപിത്തം എന്നിങ്ങനെ നാല് ദ്രവങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഈ സിദ്ധാന്തം സങ്കല്‍പനം ചെയ്യുന്നു.

മനുഷ്യശരീരം ഇനി പറയുന്ന ഏഴ് ഘടകങ്ങള്‍ അടങ്ങിയതായി കണക്കാക്കപ്പെടുന്നു:

 • അര്‍ക്കാന്‍ (മൂലഘടകങ്ങള്‍)
 • മിസാജ് (പ്രകൃതം)
 • അഖ്ലത്ത് (ദ്രവങ്ങള്‍)
 • ആസാ (അവയവങ്ങള്‍)
 • അര്‍വാഹ് (ആത്മാക്കള്‍)
 • ഖുവ്വത്ത് (ശേഷികള്‍)
 • അഫാല്‍ (ധര്‍മ്മങ്ങള്‍)

അര്‍ക്കാന്‍ (മൂലഘടകങ്ങള്‍)

മനുഷ്യ ശരീരം നാല് മൂലഘടകങ്ങള്‍ അടങ്ങിയതാണ്. ഈ നാല് മൂലഘടകങ്ങള്‍ക്കും അവയുടെതായ ഗുണവിശേഷങ്ങളുണ്ട്:

മൂലഘടകംഗുണവിശേഷം
വായു ചൂടും ആര്‍ദ്രതയും
പൃഥ്വി തണുപ്പും വരള്‍ച്ചയും
അഗ്നി ചൂടും വരള്‍ച്ചയും
ജലം തണുപ്പും ആര്‍ദ്രതയും

മിസാജ് (പ്രകൃതം)

ഓരോ വ്യക്തിയും സമാനതയില്ലാത്തതായതിനാല്‍ യുനാനി ചികിത്സയില്‍ വ്യക്തിയുടെ പ്രകൃതം വളരെ പ്രധാനമാണ്. മൂലഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണ് ഒരു വ്യക്തിയുടെ സവിശേഷ പ്രകൃതമെന്ന് വിശ്വസിക്കപ്പെടുന്നു. നാല് മൂലഘടകങ്ങളും തുല്യ അളവിലായിരിക്കുന്നിടത്ത് പ്രകൃതം സമതുലിതമായിരിക്കും. ഈ അവസ്ഥ ഉണ്ടാകാറില്ല. അഭികാമ്യമായ പ്രകൃതം ഉണ്ടാകം എന്നേ പറയാനാകൂ. അന്തിമമായി പറയുകയാണെങ്കില്‍ പ്രകൃതം അസന്തുലമാകാനിടയുണ്ട് എന്നര്‍ത്ഥം. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യ ശരീരത്തിന്റെ ആരോഗ്യ പൂര്‍ണമായ പ്രവര്‍ത്തനത്തിനാവശ്യമായ വിധത്തിലുള്ള ഗുണവിശേഷങ്ങളുടെ (പ്രകൃതത്തിന്റെ)നീതി പൂര്‍വ്വകമായ വിതരണം ഇല്ലാതാകുന്നു.

അഖ്ലത്ത് (ദ്രവങ്ങള്‍)

ആഹാരത്തിന്റെ രൂപാന്തരണവും ഉപാപചയവും വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ളതും ഈര്‍പ്പമുള്ളതുമായ ശരീര ഭാഗങ്ങളാണ് ദ്രവങ്ങള്‍. അവ പോഷണം, വളര്‍ച്ച, നവീകരണം എന്നീ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. വ്യക്തിയുടെയും അവന്റെ വംശത്തിന്റെയും തുടര്‍ച്ചയ്ക്കു വേണ്ട ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നു. ദ്രവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും വിവിധ ശരീരാവയവങ്ങളുടെ ആര്‍ദ്രത നിലനിര്‍ത്തുകയും ചെയ്യുന്നു. ആഹാരം ദഹനത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. (1) അന്നപഥ ദഹനത്തില്‍ അത് അന്നക്കുഴമ്പും പിന്നെ അന്നരസവും ആയിത്തീരുകയും സിരകളിലൂടെ കരളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. (2) കരളില്‍ വച്ചുള്ള ദഹനത്തില്‍ അന്നരസം വ്യത്യസ്ത അളവുകളില്‍ ശരീരദ്രവങ്ങളായി മാറുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രക്തമായിരിക്കും. അങ്ങനെ കരളില്‍ നിന്നു പുറത്തേക്കു വരുന്ന രക്തം, ശ്ളേഷ്മം, പീതപിത്തം, കൃഷ്ണപിത്തം എന്നീ മറ്റു ദ്രവങ്ങളുമായി കലരുകയും ചെയ്യുന്നു. ദഹനത്തിന്റെ മൂന്നും നാലും ഘട്ടങ്ങള്‍ (3) നാളീദഹനം എന്നും (4) കലാദഹനം (ഢലലൈഹ മിറ ശേൌല റശഴലശീിെേ) എന്നും അറിയപ്പെടുന്നു. രക്തക്കുഴലുകളിലൂടെ ദ്രവങ്ങള്‍ ഒഴുകുമ്പോള്‍ കലകള്‍ (ശേൌല) അവയുടെ ആകര്‍ഷണ ബലം കൊണ്ട് പോഷകങ്ങളെ ആഗീരണം ചെയ്യുകയും പിടിച്ചു നിര്‍ത്തല്‍ ബലം കൊണ്ട് പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ദഹന ശക്തി സ്വാംശീകരണ ശക്തിയുമായി ഒത്തു ചേര്‍ന്ന് പോഷകങ്ങളെ കലകളാക്കി പരിവര്‍ത്തിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ പുറന്തള്ളല്‍ ബലം പാഴുല്‍പന്നങ്ങളെ വിസര്‍ജ്ജിക്കുന്നു. യുനാനി സമ്പ്രദായമനുസരിച്ച് ദ്രവങ്ങളുടെ സന്തുലനത്തിന് തടസ്സമുണ്ടാകുമ്പോള്‍ രോഗം ഉണ്ടാകുന്നു. അതിനാല്‍ ചികിത്സാ ലക്ഷ്യമിടുന്നത് ദ്രവങ്ങളുടെ സന്തുലനത്തിന്റെ പുന:സ്ഥാപനത്തിനാണ്.

ആസാ (അവയവങ്ങള്‍)

ഏതൊരവയവത്തിന്റെയും അനാരോഗ്യം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നു.

ഖുവ്വത്ത് (ശേഷികള്‍)

മൂന്ന് തരം ശേഷികളുണ്ട്:

 1. പ്രകൃതിശക്തി (കുവ്വാതബിയത്ത്) ഉപാപചയത്തിനും പ്രത്യുല്‍പാദനത്തിനുമുള്ള ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം കരളാണ്. ഇതിന്റെ പ്രക്രിയ ശരീരത്തിലെ എല്ലാ കലളിലും നിര്‍വഹിക്കപ്പെടുന്നു. ശരീത്തിന്റെ പോഷണവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്രിയകളാണ് ഉപാപചയം. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയുടെയും നിര്‍മ്മിതിയുടെയും ഉത്തരവാദിത്തം വളര്‍ച്ചാശക്തിക്കാണ്.
 2. മന:ശക്തി (കുവ്വാനഫ്സാനിയത്ത്) നാഡിയവും മാനസികവുമായ ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം മസ്തിഷ്ക്കമാണ്. ഗ്രഹണപരവും ചലനഹേതുകവുമായ ശേഷിയാണ് മന:ശക്തി. ഗ്രഹണ ശേഷി സംവേദനങ്ങളെ പ്രേഷണം ചെയ്യുകയും ചലനശേഷി അവയോടുള്ള പ്രതികരണം എന്ന നിലയില്‍ ചലനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു.
 3. ജീവശക്തി (കുവ്വാഹയ്വാനിയ്യ) ജീവന്‍ നിലനിര്‍ത്താന്‍ കാരണമായിരിക്കുന്ന ഈ ശേഷിയാണ് എല്ലാ അവയവങ്ങള്‍ക്കും മന:ശക്തിയുടെ ഫലങ്ങളെ സ്വീകരിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്. ജീവശക്തി കുടി കൊള്ളുന്നത് ഹൃദയത്തിലാണ്. കലകളില്‍ ജീവന്‍ നിലനിര്‍ത്തുന്നത് ജീവശക്തിയാണ്.

അഫാല്‍ (ധര്‍മ്മങ്ങള്‍)

ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ധര്‍മ്മങ്ങളും ചലനങ്ങളുമാണ് ഈ ഘടകം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ വിവിധ അവയവങ്ങള്‍ അവയുടെ ശരിയായ ആകൃതിയില്‍ സ്ഥിതി ചെയ്യുക മാത്രമല്ല, അവയുടെ ധര്‍മ്മങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ ധര്‍മ്മങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ ഓരോ അവയവത്തിന്റെയും ധര്‍മ്മങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.

ആരോഗ്യം: ശരീരധര്‍മ്മളെയും സാധാരണ ഗതിയില്‍ നിര്‍വറ്റിക്കപ്പെടുന്ന അവസ്ഥയാണ് ആരോഗ്യം എന്ന് പറയുന്നത്. രോഗം എന്നത് ആരോഗ്യത്തിന്റെ വിപരീതാവസ്ഥയാണ്. ഈ അവസ്ഥയില്‍ ഒന്നോ അതിലധികമോ ശരീരാവയവങ്ങളുടെ ധര്‍മ്മമോ ഘടനയോ തകരാറിലായിരിക്കും.

രോഗനിര്‍ണ്ണയം: യുനാനി സമ്പ്രദായത്തില്‍ ശരീരപരിശോധനയും നിരീക്ഷണവുമാണ് രോഗ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനം. ഒരാളുടെ ഏതൊരു രോഗാവസ്ഥയും ഇനി പറയുന്നവയുടെ ഉല്പന്നമായി കണക്കാക്കപ്പെടുന്നു:

 • അയാളുടെ ശരീരം നിര്‍മ്മിതമായിരിക്കുന്ന ദ്രവ്യം
 • അയാളുടെ പ്രകൃതം, ഘടന, ശേഷികളുടെ കരുത്ത്
 • അയാളില്‍ പ്രവര്‍ത്തിക്കുന്ന ബാഹ്യഘടകങ്ങള്‍
 • അയാളുടെ ശാരീരിക ധര്‍മ്മങ്ങള്‍ നിലനിര്‍ത്താനും തടസ്സങ്ങളെ പരമാവധി ഒഴിവാക്കാനും പ്രകൃത്യാതന്നെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍

പരസ്പര ബന്ധിയായ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തു കൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവും മനസ്സിലാക്കി ചികിത്സ നിശ്ചയിക്കപ്പെടുന്നു. രോഗ കാരണങ്ങളെ വിശദമായി പഠിച്ച ശേഷമാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. വൈദ്യന്മാര്‍ ഇതിനായി മുഖ്യമായും ആശ്രയിക്കുന്നത് നാഡീമിടിപ്പ് പരിശോധനയും മലം, മൂത്രം എന്നിവയുടെ പരിശോധനയുമാണ്. ഹൃദയത്തിന്റെ സങ്കോച വികാസങ്ങള്‍ മൂലം ധമനികളില്‍ ഒന്നിടവിട്ട് അനുഭവപ്പെടുന്ന സങ്കോചവും വികാസവുമാണ് നാഡീമിടുപ്പ് (നബ്സ്).

നാഡീമിടിപ്പ്, മലം, മൂത്രം എന്നിവയുടെ പരിശോധനയ്ക്കു പുറമെ ശരീര പരിശോധന ഹൃദയസ്പന്ദനം പരിശോധിക്കല്‍, വിരല്‍ കൊണ്ട് ശരീരത്തില്‍ കെട്ടി പരിശോധനിക്കല്‍, ഗുപ്തവിദ്യങ്ങള്‍ (ീരരൌഹമേശീിേ) എന്നിവയും രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.

രോഗപ്രതിരോധം

രോഗ ചികിത്സ പോലെ തന്നെ രോഗ പ്രതിരോധവും ഈ വൈദ്യ സമ്പ്രദായത്തിന്റെ മുഖ്യ പരിഗണനാവിഷയമാണ്. ചുറ്റുപാടിനും പാരിസ്ഥിതിക ഘടകങ്ങള്‍ക്കും മനുഷ്യന്റെ ആരോഗ്യത്തിന്മേലുള്ള സ്വാധീനം ഈ സമ്പ്രദായത്തിന്റെ ആരംഭകാലം മുതലേ തിരിച്ചറിയപ്പെട്ടിരുന്നു. ജലം, ആഹാരം, വായു എന്നിവ മാലിന്യമുക്തമായി സുക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ യുനാനി വൈദ്യം ഊന്നല്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആറ് ആവശ്യമുന്നുപാധികള്‍ (അസ്ബാബ് സിത്താ-എ-സരോരിയ്യ) യുനാനി സമ്പ്രദായം മുന്നോട്ട് വയ്ക്കുന്നു:

 • വായു
 • ഭക്ഷ്യപേയങ്ങള്‍
 • ശാരീരിക വ്യായാമങ്ങളും വിശ്രമവും
 • മാനസിക വ്യായാമങ്ങളും വിശ്രമവും
 • ഉറക്കും ഉണര്‍വും
 • ശോധനയും അതിന്റെ നിയന്ത്രണവും

നല്ല ശുദ്ധവായു ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയില്‍ വരുന്ന ഗുണപരമായ മാറ്റം പല രോഗികളെയും രോഗ വിമുക്തരാക്കുന്നതായി പ്രസിദ്ധ അറബ് ഭിഷഗ്വരനായ അവിസെന്നയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നല്ല വായു സഞ്ചാരമുള്ള, വാതായനങ്ങളോടുകൂടിയ വീടുകളുടെ ആവശ്യകതയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. അഴുകാത്തതും രോഗാണുക്ത പദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതുമായ പുതിയ ആഹാരമാണ് ഒരാള്‍ കഴിക്കേണ്ടത്. മലിനജലം പലവിധ രോഗങ്ങളെ വഹിക്കുന്നതാണ്. അതിനാല്‍ ജലം എല്ലാതരം മാലിന്യങ്ങളില്‍ നിന്നും വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യുനാനി വൈദ്യം എടുത്തു പറയുന്നു.

ഉത്തമാരോഗ്യത്തിന്റെ പരിപാലനത്തില്‍ വ്യായാമങ്ങള്‍ക്കും വിശ്രമത്തിനും വലിയ പങ്കാണുള്ളത്. പേശികളുടെ വളര്‍ച്ചയ്ക്കും പോഷണം ഉറപ്പു വരുത്താനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും വിസര്‍ജ്ജനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും വ്യായാമം സഹായകമാണ്. ഹൃദയവും കരളും സുസ്ഥിതിയില്‍ നിലനിലക്കാനും വ്യായാമം ആവശ്യമാണ്.

സന്തോഷം, ദു:ഖം, ദേഷ്യം തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് ആരോഗ്യത്തിന്മേലുള്ള സ്വാധീനത്തെ കുറിച്ച് യുനാനി വൈദ്യം വിസ്താരമായി രേഖപ്പെടുത്തുന്നുണ്ട്. ഈ വിഷയം വിശദമായി കൈകാര്യം ചെയ്യുന്ന മന:ശാസ്ത്ര ചികിത്സ എന്ന ഒരു ശാഖ തന്നെ യുനാനിയിലുണ്ട്.

സാധാരണ ഗതിയുള്ള ഉറക്കവും ഉണരലും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം ശാരീരികവും മാനസികവുമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഉറക്കക്കുറവ് ഊര്‍ജ്ജത്തിന്റെ ദുര്‍വ്യയത്തിനും മാനസിക ദുര്‍ബലതയ്ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

ശരിയായ വിധത്തില്‍ വിസര്‍ജ്ജന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. മാലിന്യങ്ങള്‍ പൂര്‍ണമായും പുറന്തള്ളപ്പെടാതിരിക്കുന്നതോ അതിന് പ്രയാസമോ തടസമോ അനുഭവപ്പെടുന്നതോ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

ചികിത്സ

രോഗിയുടെ വൈയക്തികതയെ മൊത്തത്തിലാണ് യുനാനി വൈദ്യം കണക്കിലെടുക്കുന്നത്. ഓരോ വ്യക്തിക്കും അയാളുടേതായ അടിസ്ഥാന ഘടനയും ശരീരഘടനയും നിര്‍മ്മിതിയും പ്രതിരോധ സംവിധാനവും ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. പരിസ്ഥിതി ഘടകങ്ങകോട് ഓരോ വ്യക്തിയും പ്രതികരിക്കുന്നത് ഓരോ രീതിയിലാണ്.

യുനാനിയില്‍ ഇനി പറയുന്ന തരത്തിലുള്ള ചികിത്സകളാണുള്ളത്:

നിയന്ത്രിത ചികിത്സ (ഇലാജ്-ബില്‍-തദ്ബീര്‍)

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തിയും മാലിന്യങ്ങളെ പുറന്തള്ളിയും ശരീരഘടനയെ പുഷ്ടിപ്പെടുത്തി ആരോഗ്യം സംരക്ഷിക്കാനുള്ള പ്രത്യേക സങ്കേതങ്ങളും രീതികളുമാണ് നിയന്ത്രിത ചികിത്സ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അറിയപ്പെടുന്ന “വിഷവിമുക്തീകരണ മാര്‍ഗ്ഗ”ങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണിത്.

നിയന്ത്രിത ചികിത്സയിലെ പ്രധാന സങ്കേതങ്ങളും അവ ഫലപ്രദമാണെന്ന് കരുതപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളും തുടര്‍ന്ന് വിവരിക്കുന്നു:

 1. സിരോഛേദം (ഫസ്ദ് : കൊത്തിക്കല്‍) താഴെ പറയുന്ന പ്രശ്നങ്ങള്‍ക്ക് ഫലപ്രദം:
  • രക്ത സംബന്ധിയായ പ്രശ്നങ്ങള്‍, രക്താതി സമ്മര്‍ദ്ദം എന്നിവ ശരിയാക്കാന്‍
  • രക്തത്തില്‍ മാലിന്യങ്ങളുടെ കുമിഞ്ഞുകൂടല്‍ ഒഴിവാക്കി രക്തദൂഷ്യം തടയാന്‍
  • വിവിധ ശരീരഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍
  • ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍
  • ചില ആര്‍ത്തവ പ്രശ്നങ്ങള്‍ കൊണ്ടുള്ള അസുഖങ്ങള്‍ മാറ്റാന്‍
  • ശരീര പ്രകൃതത്തിലെ ഉഷ്ണ പദാര്‍ത്ഥങ്ങളെ ക്രമീകരിക്കാന്‍
 2. രക്തചൂഷണം (അല്‍-ഹിജാമ : കൊമ്പുവെക്കല്‍) - ചുവടെ നല്‍കിയി രിക്കുന്ന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു:
  • മാലിന്യങ്ങള്‍ ഒഴിവാക്കി ത്വക്കിനെ ശുദ്ധീകരിക്കാന്‍.
  • ആര്‍ത്തവാധിക്യം, നാസികാരക്തസ്രാവം എന്നിവ പരിഹരിക്കാന്‍
  • കരള്‍ രോഗശമനത്തിന്
  • മലമ്പനി ചികിത്സയ്ക്കും പ്ളീഹ സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കണം
  • അര്‍ശസ്സ്, വൃഷ്ണങ്ങളുടെയും ഗര്‍ഭപാത്രത്തിന്റെയും നീര്‍വീക്കം, ചിരങ്ങ്, കുരു തുടങ്ങിയവയുടെ ചികിത്സയ്ക്ക്.
 3. സ്വേദനം (തരീവ് : വിയര്‍പ്പിക്കല്‍): സാധാരണ വിയര്‍ക്കല്‍ പ്രക്രിയ ത്വക്ക്, രക്തം, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാഴ്വസ്തുക്കളെ പുറന്തള്ളാന്‍ പ്രയോജനപ്പെടുന്നു. അമിതമായ ചൂട് കുറക്കാന്‍ സഹായകരം, വരണ്ടതോ ഈര്‍പ്പമുള്ളതോ ആയ ആവികൊള്ളിക്കല്‍, ചൂടുവെള്ളത്തിലുള്ള കുളി, ഉഴിച്ചില്‍, രോഗിയെ ചൂടുവായുവുള്ള മുറിയിലിരുത്തല്‍ എന്നിവ സ്വേദനത്തിനുള്ള മാര്‍ഗങ്ങളാണ്
 4. മൂത്രസംവര്‍ദ്ധനം (ഇദ്രാര്‍-ഇ-ബൌള്‍): മൂത്രത്തിലൂടെ പുറന്തള്ളല്‍, ഹൃദയം, കരള്‍, ശ്വാസകോശങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രയോഗിക്കുന്നു.
 5. തുര്‍ക്കിസ്നാനം (ഹമാം):
  • മലിന പദാര്‍ത്ഥപ്രശ്നം, അമിതവിയര്‍ക്കല്‍ എന്നിവ പരിഹരിക്കാന്‍.
  • ചെറു ചൂട് നല്‍കാന്‍
  • പോഷണം വര്‍ദ്ധിപ്പിക്കാന്‍
  • കൊഴുപ്പ് കുറയ്ക്കന്‍
  • കൊഴുപ്പ് കൂട്ടാന്‍

സാധാരണ ആരോഗ്യമുള്ളപ്പോള്‍ തണുത്ത വെള്ളത്തിലുള്ള കുളിയാണ് അഭിലഷണീയം. പക്ഷാഘാതം, പേശീബലം കുറയല്‍ എന്നിവ പോലുള്ള രോഗങ്ങളില്‍ ഉഴിച്ചിലിനുശേഷം ചൂടു വെള്ളത്തിലുള്ള കുടി നിര്‍ദ്ദേശിക്കുന്നു.

 1. ഉഴിച്ചില്‍ (മാലീഷ്): മൃദുവായ ഉഴിച്ചില്‍ പ്രശാന്തിദായകവും വിശ്രാന്തിദായകവുമാണ്. വെള്ളം തൊടാതെയുള്ള അമര്‍ത്തി ഉഴിച്ചില്‍ വിരേചനകരവും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതുമാണ്. എണ്ണകൂട്ടിയുള്ള ഉഴിച്ചില്‍ പേശികളെ അയവുള്ളതാക്കുകയും ത്വക്കിനെ മൃദുവാക്കുകയും ചെയ്യുന്നു.
 2. പ്രതിപ്രകോപനം (ഇീൌിലൃേ കൃൃശമേശീിേ): ഈ സങ്കേതം വേദന, ചുട്ടുനീറ്റല്‍, ചൊറിച്ചല്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. മുഴകള്‍ ഭേദ മാക്കാനും വീക്കം കുറക്കാനും ഇത് സഹായിക്കുന്നു.
 3. വയറിളക്കല്‍ (ഇസ്ഹല്‍): യുനാനിയില്‍ വിരേചന ഔഷധങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പ്രയോഗത്തിന് ലിഖിതങ്ങളായ നിയമങ്ങളുണ്ട്. ഈ രീതി സാധാരണ ഉപാപചയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു.
 4. വമനം (ഖയ്): തലവേദന, ചെന്നിക്കുത്ത്, ടോണ്‍സ്ലൈറ്റിസ്, ബ്രോങ്കോ നിമോണിയ, ബ്രോങ്കിയന്‍ ആസ്മ എന്നിവ ഭേദമാക്കാന്‍ വമനഔഷധങ്ങ ഉപയോഗിക്കപ്പെടുന്നു. ഉന്മാദം, വിഷാദം, എന്നിവപോലുള്ള മാനസിക രോഗങ്ങള്‍ക്കും ഈ രീതി പ്രയോജനകരമാണ്.
 5. വ്യായാമം (റിയാളത്ത്): ഉത്തമാരോഗ്യത്തിനും ചിലരോഗങ്ങളുടെ ചികിത്സയക്കും ശരീരത്തിന്റെ വ്യായാമം വളരെ പ്രധാനമാണ്. ആമാശയാരോഗ്യത്തിനും ദഹനത്തിന്റെ ഉദ്ദീപനത്തിനും വ്യായാമം ഗുണകരമാണ്. വിവിധതരം വ്യായാമങ്ങള്‍ക്ക് പ്രത്യേകം ചട്ടങ്ങളും സമയക്രമവും വ്യവസ്ഥകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
 6. അട്ടയെക്കൊണ്ട് കടിപ്പിക്കല്‍ (തലീവ്-ഇ-അലാഖ്): രക്തത്തില്‍ നിന്ന് ദൂഷിത പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഒരു മാര്‍ഗമാണിത്. പുഴുക്കടി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. ഇതിന്റെ പ്രയോഗത്തിന് യുനാനിയില്‍ പ്രത്യേക വ്യവസ്ഥകള്‍ വിവരിക്കുന്നുണ്ട്.

ഭക്ഷണചികിത്സ (ഇലാജ്-ബില്‍-ഘിസ്)

യുനാനി ചികിത്സയില്‍ ആഹാരത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. ആഹാരത്തിന്റെ അളവും ഗുണവും ക്രമീകരിക്കുന്നതിലൂടെ പലവിധ രോഗങ്ങളും വിജയകരമായി ചികിത്സിച്ചു ഭേദമാക്കാനാകും. ചില പ്രത്യേക രോഗങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണ ക്രമം വിസ്തരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചില ആഹാരങ്ങള്‍ വിരേചകങ്ങളും ചിലവ മൂത്രവര്‍ദ്ധകങ്ങളും മറ്റു ചിലവ സ്വേദകങ്ങളുമായി കണക്കാക്കപ്പെടുന്നു.

ഔഷധ ചികിത്സ (ഇലാജ്-ബില്‍-ദവ)

പ്രകൃതി ദത്തമായ, മുഖ്യമായും സസ്യജന്യമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്. പ്രാദേശികമായി ലഭ്യമായവയായതിനാലും ശേഷഫലങ്ങള്‍ (മളലൃേ ലളളലര) ഇല്ലാത്തവയോ വളരെ കുറഞ്ഞവയോ ആയതിനാലും പ്രകൃതിദത്ത ഔഷധങ്ങള്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. മരുന്നുകള്‍ക്കും അവയുടെതായ പ്രകൃതമുണ്ടെന്ന് യുനാനി വൈദ്യം സങ്കല്‍പ്പിക്കുന്നു. വ്യക്തിയുടെ പ്രത്യേക പ്രകൃതത്തിന് ഊന്നല്‍ നല്‍കുന്ന ചികിത്സാരീതിയായതിനാല്‍ രോഗിയുടെ പ്രകൃതത്തിന് അനുയോജ്യമായതുഠ അതിനാല്‍ തന്നെ രോഗമുക്തിയെ ത്വരിതപ്പെടുത്തുന്നതും പാര്‍ശ്വഫലങ്ങള്‍ കൊണ്ടുള്ള അപായസാദ്ധ്യത ഒഴിവാക്കുന്നതുമായ ഔഷധങ്ങളാണ് ഉപയോഗപ്പെടുന്നത്. മരുന്നുകള്‍ അവയുടെ താപ-ശീത-ആര്‍ദ്ര-അനാര്‍ദ്ര പ്രകൃതങ്ങളാലാണ് (ചൂടുള്ള, തണുപ്പുള്ളദ ഈര്‍പ്പമുള്ള, വരണ്ടപ്രകൃതങ്ങള്‍) പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവയെ പ്രകൃതത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഔഷധത്തിന്റെ മാത്രം വീര്യം (ുീലിേര്യ) രോഗിയുടെ പ്രായം, പ്രകൃതം, രോഗത്തിന്റെ സ്വഭാവം, രോഗ കാഠിന്യം എന്നിവ വൈദ്യന്‍ പരിഗണിക്കുന്നു. ചൂര്‍ണ്ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍ (ൌൃൌു) ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു. ബദല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുള്ള നിയമങ്ങള്‍ യുനാനിയിലുണ്ട്.

ശസ്ത്രക്രിയ (ഇലാജ്-ബില്‍-യാദ്)

ശസ്ത്രക്രിയാരംഗത്തെ മുന്‍ഗാമികളും സ്വന്തമായി ശസ്ത്രക്രിയാ സങ്കേതങ്ങളും ഉപകരണങ്ങളും വികസിപ്പിച്ചവരുമാണെങ്കിലും ഈ ചികിത്സാ സങ്കേതം വളരെ പരിമിതമായി മാത്രമേ യുനാനിയില്‍ പ്രയോഗത്തിലുള്ളൂ. ചില ലഘു ശസ്ത്രക്രിയകള്‍ മാത്രമേ ഇന്ന് യുനാനിയില്‍ നടത്തപ്പെടുന്നുള്ളൂ.

ഔഷധ നിയന്ത്രണം യുനാനിയില്‍

1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്റ്റും അതില്‍ കീഴിലുള്ള ചടങ്ങളും കാലാകാലങ്ങളില്‍ അവയ്ക്കുള്ള ഭേദഗതികളും അനുസരിച്ചാണ് യുനാനി മരുന്നുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമത്തിന്റെ നിര്‍വഹണത്തിന്റെ ചുമതല ഭാരത സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള ഔഷധ സാങ്കേതികാ ഉപദേശക ബോര്‍ഡിനാണ് പ്രസ്തുത നിയമം രാജ്യത്തുടനീളം ഏകരൂപമായി നടപ്പിലാക്കാന്‍ വേണ്ട ഉപദേശക നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഇതര സംവിധാനങ്ങള്‍ക്ക് ഈ സമിതി നല്‍കി വരുന്നു.

യുനാനിയിലെ സംയുക്ത ഔഷധങ്ങളുടെ (രീാുീൌിറ റൃൌഴ) ഉല്‍പാദനത്തില്‍ ഏകീകൃതമാനദണ്ഡങ്ങള്‍ രൂപപ്പെടുത്താന്‍ ഭാരത സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം യുനാനി ഫാര്‍മക്കോപ്പിയ കമ്മിറ്റി രൂപീരിച്ചിട്ടുണ്ട്. യുനാനി വൈദ്യം, രസതന്ത്രം, സസ്യശാസ്ത്രം, ഫാര്‍മക്കോളജി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്.

യുനാനി ഫാര്‍മക്കോപ്പിയ

ഔഷധങ്ങളുടെ ഗുണനിയന്ത്രണം ഉറപ്പു വരുത്താനുള്ള പരിശോധനകളുടെയും വിശകലനങ്ങളുടെയും മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും സമീകരിക്കാനുള്ള പ്രമാണ വിവരങ്ങളടങ്ങിയ ഗ്രന്ഥമാണ് ഫാര്‍മക്കോപ്പിയ. ഈ പ്രമാണങ്ങള്‍ അനന്തിമമായി നിശ്ചയിക്കുന്നത് യുനാനി ഫാര്‍മക്കോപ്പിയ കമ്മിറ്റിയാണ്. ഇതിനുള്ള പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫാര്‍മക്കോപ്പിയല്‍ ലബോറട്ടറി ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു.

1091 ഔഷധ യോഗങ്ങള്‍ അടങ്ങിയ നാഷണല്‍ ഫോര്‍മുലറി ഫോര്‍ യുനാനി മെഡിസിന്റെ (ച.എ.ഡ.ങ) അഞ്ചു ഭാഗങ്ങളും ഒറ്റ മരുന്നുകളെ കുറിച്ചുള്ള 298 ഏകവിഷയ പ്രബന്ധങ്ങളടങ്ങിയ യുനാനി ഫാര്‍ക്കോപ്പിയ ഓഫ് ഇന്ത്യ (ഡ.ജ.ക) യുടെ ആറ് വാല്യങ്ങളും 50 ഔഷധ ചേരുവകളടങ്ങിയ യുനാനി ഫാര്‍മക്കോപ്പിയ ഓഫ് ഇന്ത്യ, ഭാഗംകക ന്റെ ഒന്നാം വാല്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഫാര്‍മക്കോപ്പിയല്‍ ലബേറാട്ടറി

ആയൂര്‍വേദ, യുനാനി, സിദ്ധ സമ്പ്രദായങ്ങളുടെ പ്രമാണ നിര്‍ണയ പരിശോധനാ ലബോട്ടറിയാണ് ഘാസിയാബാദിലെ ദി ഫാര്‍മക്കോപ്പിയല്‍ ലബോറട്ടറി ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ (ജഘകങ). 1970 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ദേശീയതലത്തിലുള്ളതും 1940 ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതുമാണ്. ആയൂര്‍വേദ, യുനാനി, സിദ്ധ സമ്പ്രദായങ്ങളുടെ ഫാര്‍മക്കോപ്പിയാ കമ്മിറ്റികള്‍ അതാത് ഫാര്‍മക്കോപ്പിയകള്‍ക്കനുസൃമാണെന്ന് അംഗീകരിച്ച ശേഷമാണ് ഈ ലബോറട്ടറിയാല്‍ തയ്യാറാക്കപ്പെടുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഗവേഷണങ്ങള്‍ യുനാനിയില്‍

 • 1920 കളില്‍ മസീഹ്-ഉല്‍-മുല്‍ക്ക് ഹക്കീം അജ്മല്‍ ഖാന്‍ ആണ് ആദ്യമായി യുനാനി വൈദ്യത്തില്‍ ഗവേഷണം എന്ന ആശയം തിരിച്ചറിഞ്ഞത്. അക്കാലത്തെ ഒരു പ്രമുഖ ബുദ്ധിജീവിയായിരുന്ന ഹക്കീം അജ്മല്‍ഖാന്‍ ഗവേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഡോ.സലിമുസ്സമാന്‍ സിദ്ധിഖിയെ കണ്ടെത്തുകയും അദ്ദേഹത്തെ ദല്‍ഹിയിലെ ആയൂര്‍വേദിക് ആന്റ് യുനാനി തിബ്ബിയ്യ കോളേജില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും ചെയ്തു.
 • പൊതുവെ സര്‍പ്പഗന്ധി എന്നറിയപ്പെടുന്ന സസ്യത്തിന്റെ ഔഷധ ഗുണങ്ങളെ പറ്റിയുള്ള ഡോ.സിദ്ധിഖിയുടെ കണ്ടെത്തലുകള്‍ രക്താതിസമ്മര്‍ദ്ദം, ഉന്മാദം, സ്കിസോഫ്രേനിയ, ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ, മന:ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയ രക്തപര്യയന സംബന്ധിയും നാഡീസംബന്ധിയുമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൈകണ്ട ഔഷധം എന്ന നിലയില്‍ ഈ സസ്യത്തിനുള്ള പ്രാധാന്യം സ്ഥാപിക്കപ്പെടുന്നു. തുടര്‍ച്ചയായ ഗവേഷണങ്ങളിലേക്ക് നയിച്ചു. റാവുള്‍ഫിയ സെര്‍പെന്റൈന (ഞമൌീംഹളശമ ലൃുെലിശിേമ) എന്ന ശാസ്ത്ര നാമത്തില്‍ ഈ സസ്യം ലോകം മുഴുവന്‍ അറിയപ്പെടുന്നു. 1969 ല്‍ ഭാരത സര്‍ക്കാരിന്റെ രക്ഷാധികര്‍തൃത്വത്തില്‍ കീഴില്‍ സെന്‍ട്രല്‍ കൌണ്‍സില്‍ സംസ്ഥാപിച്ചതോടെ യുനാനി അടക്കമുള്ള വിവിധ ഇന്ത്യന്‍ വൈദ്യ സദ്രായങ്ങളില്‍ ചിട്ടയോടെയുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചു. ഏതാണ്ട് ഒരു ദശകത്തോളം യുനാനിയിലെ ഗവേഷണങ്ങള്‍ നടത്തപ്പെട്ടത് സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്ത്യന്‍ മെഡിസിന്‍ ആന്റ് ഹോമിയോപ്പതി (ഇഇഞകങഒ) യില്‍ ഈ സമിതികളുടെ സംരക്ഷണയിലാണ്. 1971 ല്‍ ആയൂര്‍വേദെയും സിദ്ധയും, യുനാനി വൈദ്യം, ഹോമിയോപ്പതി, യോഗയും പ്രകൃതി ചികിത്സയും എന്നീ നാല് സ്വതന്ത്ര ഗവേഷണ സമിതികളായി ഇഇഞകങഒ വേര്‍പിരിഞ്ഞു.

സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍

ഭാരത സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമായി 1979 ജനുവരിയില്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍ പ്രവര്‍ത്തനമാരംഭിച്ചു.

യുനാനി ആശുപത്രികളും ഡിസ്പെന്‍സറികളും

ജന സാമാന്യത്തിനിടയില്‍ നല്ല പ്രചാരമുണ്ട് യുനാനി ചികിത്സയ്ക്ക്. ദേശീയതലത്തിലുള്ള ആരോഗ്യ സേവന മേഖലയുടെ ഒരു അവിഭാജ്യഘടകമാണ് രാജ്യമെമ്പാടുമുള്ള യുനാനി വൈദ്യന്മാര്‍. ലഭ്യമായ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് 47963 രജിസ്റ്റര്‍ ചെയ്യപ്പെട്ട യുനാനി വൈദ്യന്മാരുണ്ട്.

ഇന്ന് 15 സംസ്ഥാനങ്ങളില്‍ യുനാനി ആശുപത്രികളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 263 യുനാനി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാറ്റിലും കൂടി ആകെ 4686 കിടക്കകളുണ്ട്.

ഇരുപത് സംസ്ഥാനങ്ങളില്‍ യുനാനി ഡിസ്പെന്‍സറികളുണ്ട്. അവയുടെ മൊത്തം എണ്ണം 1028 വരും. ഇവയ്ക്കു പുറമെ ആന്ധ്രാപ്രദേശില്‍ രണ്ടും ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും ഡല്‍ഹിയില്‍ അഞ്ചും ഡിസ്പെന്‍സറികള്‍ കേന്ദ്ര ആരോഗ്യ പദ്ധതികളുടെ ഇഏഒട കീഴിലും പ്രവര്‍ത്തിക്കുന്നു.

യുനാനി വിദ്യാഭ്യാസം

സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നിയന്ത്രണത്തിലാണ്. ഇന്ന് യുനാനി വൈദ്യത്തിലെ വിദ്യാഭ്യാസ പരിശീലന സൌകര്യങ്ങള്‍ 1970 ലെ ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ആക്ടിന്റ അടിസ്ഥാനത്തില്‍ സംഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഒരു സമിതിയാണിത്. നാല്‍പത് അംഗീകൃത യുനാനി വൈദ്യ കോളേജുകള്‍ ഇന്ന് രാജ്യത്തുണ്ട്. ഇവ യുനാനിയില്‍ പഠനത്തിനും പരീശീലനത്തിനും സൌകര്യം നല്‍കുന്നു. അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സുകളില്‍ ഏതാണ്ട് 1770 വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജുകളിലെല്ലാം കൂടി ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നു. ഈ കോളേജുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളാല്‍ നടത്തപ്പെടുന്നവയോ ആണ്. ഈ സ്ഥാപനങ്ങളെല്ലാം വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നിര്‍ദ്ദേശിക്കുന്ന പാഠ്യ പദ്ധതിയാണ് ഈ കോളേജുകള്‍ പിന്തുടരുന്നത്.

ഇല്‍മുല്‍ അദ്വിയ (ഫാര്‍മക്കോളജി), മൊത്തലിജാത് (മെഡിസിന്‍), കുല്ലിയാത്ത് (ബേസിക് പ്രിന്‍സിപ്പിള്‍സ്), ഹിഫ്സാന്‍-ഇ-സിഹത് (ഹൈജീന്‍), ജര്‍റാഹിയത് (സര്‍ജറി), തഹാഫുസി വാ സമാജി തിബ്ബ്, അംറാസ്-ഇ-അത്ഫല്‍, ഖബാല-വ-അംറാസ്-ഇ-നിസ്വാന്‍ (ഗൈനക്കോളജി) എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമുള്ള സൌകര്യങ്ങളും ലഭ്യമാണ്. എല്ലാ കോഴ്സുകളിലുമായി മൊത്തം 79 പേര്‍ക്ക് വര്‍ഷം തോറും പ്രവേശനം നല്‍കി വരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍, ബാംഗ്ളൂ

1984 നവംബര്‍ 19-ാം തീയതി സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. യുനാനി വൈദ്യം വികസിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള മികവിന്റെ കേന്ദ്രമായാണ് ഇത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെയും കര്‍ണ്ണാടക ഗവണ്‍മെന്റിന്റെയും ഒരു സംയുക്ത സംരംഭമാണിത്. രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, ബാംഗ്ളൂരുമായി ഇത് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ആയുഷ് വകുപ്പില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍

 • യുനാനിയിലെ വീട്ടുചികില്‍സകള്‍
 • Guidelines & IEC Materials in AYUSH

 

ഉറവിടം:

ആയുഷ് വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്‍റ്

2.63043478261
midlaj Mar 14, 2018 11:37 PM

യുനാനി പഠനം കേരളത്തിൽ
മലബാർ മേഖല എവിടെയെല്ലാം പഠന സ്വകാരം
94*****99 പ്ലീസ് ഹെൽപ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top