অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

യോഗ

യോഗ-നിര്‍വചനം

ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പരിശീലനമാണ് യോഗ. പൂര്‍ണ്ണമായ ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. ‘യോഗ’ എന്ന സംസ്കൃത വാക്കിന് ചേര്‍ച്ച എന്നാണര്‍ത്ഥം. അതിനാല്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്ന് യോഗയെ നിര്‍വചിക്കാം. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.

യോഗ ഒരു സാര്‍വിക അനുശീലനം

സംസ്കാരം, ദേശീയത, വംശം, ജാതി, മതവിശ്വാസം, ലിംഗം, പ്രായം, ശാരീരികാവസ്ഥ എന്നിവയ്ക്കതീതമായി അനുശീലിക്കാവുന്ന യോഗ പ്രകൃതത്തില്‍ സര്‍വജന സ്വീകാര്യവും സാര്‍വലൌകികവുമാണ്. സംഹിതകള്‍ വായിക്കുന്നതിലൂടെയോ സന്യാസിവേഷം ധരിക്കുന്നതിലൂടെയോ ഒരാള്‍ക്ക് ഒരു യോഗിയാകാന്‍ കഴിയില്ല. പരിശീലനമില്ലാതെ ഒരാള്‍ക്കും യോഗ തന്ത്രങ്ങളുടെ പ്രയോജനം അനുഭവിക്കുവാനോ അതിന്റെ അന്തര്‍ലീനമായ വീര്യം സാക്ഷാല്‍ക്കരിക്കാനോ സാദ്ധ്യമല്ല. നിത്യ സാദകം കൊണ്ടുമാത്രമേ ശരീരത്തിലും മനസ്സിലും അവയെ ഉദ്ധരിക്കുവാനുള്ള ഒരു ക്രമം രൂപപ്പെടുകയുള്ളൂ. ബോധത്തെ ശുദ്ധീകരിച്ചു കൊണ്ടും മനസ്സിനെ പരിശീലിപ്പിച്ചും കൊണ്ടും ബോധത്തിന്റെ ഉയര്‍ന്ന തലങ്ങളെ അനുഭവിക്കാനുള്ള ഉല്‍ക്കടമായ അഭിവാഞ്ച സാധകന് ഉണ്ടാകണം.

യോഗ ഒരു പരിണാമ പ്രക്രിയ

മനുഷ്യാവബോധത്തിന്റെ വികാസത്തിലെ ഒരു പരിണാമ പ്രക്രിയയാണ് യോഗ. ഒരു വ്യക്തിയിലും അയാള്‍ സ്വയം നിശ്ചയിക്കാത്ത പക്ഷം സമസ്താവബോധത്തിന്റെ പരിണാമം ആരംഭിക്കണമെന്നില്ല. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം പോലുള്ള ദു:ശീലങ്ങള്‍, അമിതാദ്ധ്വാനം, ലൈംഗികാതിക്രയതയും മറ്റ് ഉദ്ദീപനങ്ങളും വിസ്മൃതി തേടലും അബോധത്തിലേക്കുള്ള തിരിച്ചു പോക്കുമാണ്. പാശ്ചാത്യ മന:ശാസ്ത്രം അവസാനിക്കുന്നിടത്തു നിന്നാണ് ഇന്ത്യന്‍ യോഗികള്‍ ആരംഭിക്കുന്നത്. ഫ്രോയ്ഡിന്റെ മന:ശാസ്ത്രം രോഗത്തിന്റെ മന:ശാസ്ത്രമാണെങ്കില്‍ മാസ്ലോവിന്റേത് ആരോഗ്യവാന്റെ മന:ശാസ്ത്രവും ഇന്ത്യന്‍ മന:ശാസ്ത്രം ബോധോദയത്തിന്റെ മന:ശാസ്ത്രവുമാണ്. യോഗയില്‍ ഇത് മനുഷ്യ മന:ശാസ്ത്രത്തിന്റെ ചോദ്യമല്ല, മറിച്ച് ഉയര്‍ന്ന അവബോധത്തിന്റെ ചോദ്യമാണ്. ഇത് മാനസികാരോഗ്യത്തിന്റെ ചോദ്യവുമല്ല, മറിച്ച് ആത്മീയ വളര്‍ച്ചയുടെ ചോദ്യമാണ്.

യോഗ - ഒരു ആത്മീയ ചികിത്സ

യോഗയുടെ എല്ലാ പന്ഥാവുകള്‍ക്കും (ജപ,കര്‍മ്മ, ഭക്തി മുതലായ) വേദനകളെ ഇല്ലതാക്കാനുള്ള ശമനവീര്യമുണ്ട്. അന്തിമ ലക്‌ഷ്യത്തി‌ലേക്ക് യോഗപാദ സ്വീകരിച്ച ഒരു വിദഗ്ധ ആചാര്യന്‍റെ മാര്‍ഗ്ഗ നിര്‍‌ദ്ദേശം ഇക്കാര്യത്തില്‍ അനുപേക്ഷണിയമാണ്. ഒരു വിദഗ്ധ ഉപദേശകന്‍റെയോ യോഗിയുടെയോ നിര്‍‌ദ്ദേശം സ്വീകരിച്ചുകൊണ്ട് മാത്രമമേ തന്‍റെ പാത തിരഞ്ഞെടുക്കാവൂ.

ജപയോഗ

ഓം, രാമ, അള്ള, ദൈവം, വാഹേഗുരു മുതലായ ദൈവീക ശബ്ദങ്ങളിലോ മന്ത്രങ്ങളിലോ വ്യക്തിയുടെ മനസ്സിനെ ആവര്‍ത്തിച്ചുള്ള ഉച്ചാരണത്തിലൂടെയോ (ജപം) സ്മരണയിലൂടെയോ ഏകാഗ്രമാക്കി നിര്‍ത്താന്‍ സഹായിക്കുന്നു.

കര്‍മ്മയോഗ

സര്‍വ്വകര്‍മ്മങ്ങളും ഫലേച്ഛകുടാതെ നിര്‍വഹിക്കാന്‍ സാധകനെ പഠിപ്പിക്കുന്നു. ഈ സാധനയില്‍ യോഗി തന്‍റെ കര്‍മ്മത്തെ ദൈവീകമായ പ്രവര്‍ത്തിയായി കണ്ട് പൂണ്ണമായ ആത്മസമര്‍പ്പണത്തോടെയും എന്നാല്‍ നിരാഗ്രഹമായും അനുഷ്ഠിക്കുന്നു.

ജ്ഞാനയോഗ

വേദപാഠങ്ങളിലൂടെയും സന്യാസിമാരും ജ്ഞാനികളുമൊത്തുള്ള സഹവാസത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും ജീവാത്മാവ്, പരമാത്മാവ് എന്നിവയെ വേര്‍തിരിച്ചറിയുകയും സ്വന്തം ആത്മീയ അസ്ഥിത്വത്തെക്കുറിച്ചുള്ള ജ്ഞാനം ആര്‍ജ്ജിക്കുകയും ചെയ്യാന്‍ സഹായിക്കുന്നു.

ഭക്തിയോഗ

ദൈവേച്ഛയ്ക്കു മുമ്പാകെ സമ്പൂര്‍ണ്ണമായ കീഴടങ്ങലോടെയുള്ള തീവ്രമായ ഭക്തി സമ്പ്രദായമാണ് ഭക്തിയോഗ. ഭക്തിയോഗയുടെ സാധകന്‍ അഹം ബോധത്തില്‍ നിന്ന് മുക്തനും എളിമയുള്ളവനും ലൗകികതയുടെ ദ്വന്ദ്വങ്ങള്‍ ബാധിക്കാത്തവനും ആയിരിക്കും.

രാജയോഗ

അഷ്ടാംഗ യോഗം എന്ന് പൊതുവെ അറിയപ്പെടുന്ന രാജയോഗ മനുഷ്യന്‍റെ സമഗ്രവികാസത്തിനുള്ളതാണ്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവയാണ് രാജയോഗയിലെ എട്ട് അംഗങ്ങള്‍.

കുണ്ഡലിനി യോഗ

തന്ത്ര പാരമ്പര്യത്തിന്‍റെ ഒരു ഭാഗമാണ് കുണ്ഡലിനി യോഗ. ഏഴു ചിത്രങ്ങളില്‍ ആദ്യത്തേതായ മൂലധാര ചക്രത്തില്‍ ഒരു ഉര്‍വരശക്തി കുടികൊള്ളുന്നുണ്‌ടെന്ന് താന്ത്രികരും യോഗികളും വളരെ മുമ്പ്‌ തന്നെ തിരിച്ചറിഞ്ഞിരുന്നു. സുഷുമ്നയുടെ അടിഭാഗത്തുള്ള ഒരു ചെറു ഗ്രന്ഥിയാണ് ഈ കുണ്ഡലിനി ശക്തിയുടെ ഇരിപ്പിടം പുരുഷ ശരീരത്തില്‍ മൂത്രദ്വാരത്തിനും മലദ്വാരത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്നു. സ്ത്രീകളില്‍ ഇത് യോനീമുഖത്തിലാണ്. ഈ പ്രക്യതീത ശക്തിയെ ഉയര്‍ത്തിയവരാണ് ഋഷിമാര്‍, യോഗികള്‍, സിദ്ധര്‍, പ്രവാചകന്‍മാര്‍ തുടങ്ങി കാലത്തിനും സംസ്ക്കാരത്തിനും പാരമ്പര്യത്തിനുമനുസരിച്ച് പലപേരുകളില്‍ അറിയപ്പെടുന്നത് കുണ്ഡലിനിയെ ഉണര്‍ത്താന്‍ ഷഡ്ക്രിയകള്‍, ആസനങ്ങള്‍, പ്രാണയാമം, ബന്ധം, മുദ്ര, ധ്യാനം തുടങ്ങിയ യോഗ വിദ്യകളിലൂടെ നാം സ്വയം സജ്ജരാകേണ്ടതുണ്ട്. കുണ്ഡലിനിയുടെ ഉണരല്‍ മസ്തിഷ്ക്കത്തില്‍ ഒരു സ്‌പോടനത്തിന് കാരണമാവുകയും അവിടുത്തെ സുപ്തമേഖലകള്‍ പൂക്കളെന്നപ്പോലെ വിടരാന്‍ തുടങ്ങുകയും ചെയ്യുന്നു.

നാഡി

മനോതലത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും വിധത്തില്‍ വ്യക്തമായ പാതകളും പ്രകാശം, നിറം, ശബ്ദം തുടങ്ങിയ സവിശേഷതകളുമുള്ള ഊര്‍ജ്ജ പ്രവാഹങ്ങളാണ് നാഡികള്‍ എന്ന് യോഗാ ഗ്രന്ഥങ്ങള്‍ പറയുന്നു. ഈ നഡീജാലികയുടെ വൈപുല്യം കാരണം വിവിധ യോഗാ ഗ്രന്ഥങ്ങളില്‍ ഇവയുടെ എണ്ണം വ്യത്യാസമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഗോരക്ഷാസാധകം അഥവാ ഗോരക്ഷ സംഹിതയും ഹം യോഗ പ്രദീപികയും ഇവയുടെ എണ്ണം 72,000 ആണെന്ന് രേഖപ്പെടത്തുന്നു- നാഡീകേന്ദ്രം അഥവാ മണിപ്പൂര ചക്രം തൊട്ട് ഈ ആയിരകണക്കിന് നാഡികളില്‍ സുഷുമ്നയാണ് ഏറ്റവും പ്രധാനം. ശരീരത്തില്‍ നിന്നും പുറത്തേക്കുള്ള വാതിലുകളെ കൂട്ടിയിണക്കുന്ന പത്ത് മഹാ നാഡികള്‍ ഉണ്‌ടെന്ന് ശിവസ്വരോദയം എന്നഗ്രന്ഥത്തില്‍ പറയുന്നു. ഈ പത്തെണ്ണത്തില്‍ ഇന്ധ, പിംഗള, സുഷുമ്ന ഏറ്റവും പ്രധാനങ്ങളാണ്. അവ സുഷുമ്നയല്‍ ഉടനീളമായി സ്ഥിതി ചെയ്യുന്ന സബ് സ്റ്റേഷനുകളായ ചക്രങ്ങളിലേക്ക് ഊര്‍ജ്ജമെത്തിക്കുന്ന ഹൈ ടെന്‍ഷന്‍ ലൈനുകളാണ് ഈ മൂന്നെണ്ണവും.

ഇന്ത്യയിലെ ദേശീയതലത്തിലുള്ള യോഗാ സ്ഥാപനം

മൊറാര്‍ജിദേശായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് യോഗന്യൂഡല്‍ഹി

  • 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സ്ഥാപനം (ങഉചകഥ) ഭാരത സര്‍ക്കാരിന്റെ ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രായലത്തിലെ അഥഡടഒ വകുപ്പിന്‍ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ്.
  • ഭാരത തലസ്ഥാനത്തിന്റെ ഹ്യദയഭാഗമായ ന്യൂഡല്‍ഹിയിലെ 68, അശോകാ റോഡിലെ ലുട്ട് യെന്‍സ് മേഖലയിലെ മനോഹരമായ പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
  • ഒരു ആരോഗ്യശാസ്ത്രം എന്നനിലയില്‍ യോഗക്കുള്ള വന്‍ സാധ്യത കണക്കിലെടുത്ത് - പ്രത്യേകിച്ച് മനസംഘര്‍ഷംമൂലമുള്ള മന:ശാരീരിക രോഗങ്ങളുമായി ബന്ധപ്പെട്ട്- സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി 1970-ല്‍ അന്ന് ഒരു സ്വകാര്യ സമിതിയായിരുന്ന വിശ്വായതന്‍ യോഗാശ്രമത്തിന് 5 കിടക്കകളുള്ള ഒരു യോഗാ ഗവേഷണ ആശുപത്രി അനുവദിച്ചു കൊടുത്തൂ. പ്രതിരോധപരവും ശമനപരവും ആയ ഫല പ്രാപ്തി യോഗാ പരിശീലനങ്ങള്‍ക്കുണ്ടെന്ന ശാസ്ത്രീയ പഠനങ്ങളുടെ വെളിപ്പെടുത്തലോടെ 1976 ജനുവരി 1-ാം തീയതി സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (ഇഞകഥ) സ്ഥാപിക്കപ്പെട്ടു. അതോടെ യോഗ ഗവേഷണ ആശുപത്രി ജീവനക്കാരെ ഇതിലേക്ക് ആഗീരണം ചെയ്യുകയും ചെയ്തു.
  • പൊതുജനങ്ങള്‍ക്കുള്ള സൌജന്യ യോഗ പരിശീലനവും വിവിധ യോഗ പദ്ധതികളിലുള്ള ഗവേഷണവുമായിരുന്നു ഇഞകഥയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 1998വരെ യോഗ ഗവേഷണ പരിശീലനങ്ങളുടെ ആസൂത്രണം, പ്രചാരണം, ഏകോപനം എന്നിവയക്കുള്ള സ്ഥാപനമായി ഇഞകഥ നിലനിന്നു. യോഗയ്ക്ക് ദേശവ്യാപകമായി വളര്‍ന്നുവരുന്ന പ്രാധാന്യത്തിനു പുറമേ ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കേണ്ടതിന്റെയും വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളുടെയും ആവശ്യകത മുന്‍നിര്‍ത്തി ഒരു ദേശീയ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനം എടുക്കപ്പെടുകയും ഇഞകഥ യെ അതില്‍ ലയിപ്പിച്ച് സ്ഥാപനത്തിന് മൊറാര്‍ജിദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (ങഉചകഥ) എന്ന് പേരിടാന്‍ തീതുമാനിക്കുകയും ചെയ്തു.

ആയുഷ് വകുപ്പില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍

  • 21 രോഗങ്ങളെ അടിസ്ഥാനമാക്കിയുളള യോഗയും പ്രകൃതിചികില്‍സയും
  • ആയുഷിനെക്കുറിച്ചുളള സത്യവും മിഥ്യയും
  • ആയുഷ് രീതിയിലെ ഗുണനിലവാര നിയന്ത്രണം

ഉറവിടം: ഇന്ത്യാ ഗവണ്‍മെന്‍റ്

യോഗവിദ്യ

വളരെ പ്രാചീനമായ യോഗവിദ്യ വിദേശികളിലും കോര്‍പറേറ്റ് ജീവിതം നയിക്കുന്നവരിലും അതുപോലെ സാധാരണക്കാര്‍ക്കിടയിലും ജീവിതത്തിന്‍െറ ഏതുതുറയിലുള്ളവര്‍ക്കും പ്രായഭേദമന്യേ ആശ്രയിക്കാവുന്ന ഒരു ശാസ്ത്രവും പ്രയോഗവുമാണ്. മനസ്സിന്‍െറയും ശരീരത്തിന്‍െറയും പ്രശ്നങ്ങള്‍ക്ക് ഒരുപോലെ പരിഹാരം കാണാന്‍ യോഗക്ക് കഴിയുമെന്ന് കണ്ടത്തെിയതുതന്നെ കാരണം. ഇന്ന് ജീവിതശൈലിയിലെ പെട്ടെന്നുള്ള വ്യതിയാനം ഒട്ടേറെ ജീവിതശൈലീ രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പുതിയതരം ഭക്ഷണപദാര്‍ഥങ്ങള്‍, പരിസ്ഥിതിമലിനീകരണം, വിശ്രമമില്ലാത്തതും വ്യായാമരഹിതവുമായ ദിനചര്യകള്‍ എന്നിവയെല്ലാം അതിന് കാരണമായി. വൈകാരികപ്രശ്നങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവക്ക് മാറ്റമുണ്ടായില്ളെന്ന് മാത്രമല്ല പണ്ടത്തേതിനേക്കാള്‍ അപകടകരമായ നിലയില്‍ കൂടുകയും ചെയ്തു. യോഗയില്‍ ആധിയുംവ്യാധിയും പരസ്പര പൂരകങ്ങളാണ്. യോഗാസനങ്ങളും പ്രാണായാമവും മനസ്സിന് കൂടുതല്‍ അയവും രോഗത്തെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും പ്രദാനംചെയ്യുന്നു.
പ്രാണായാമം ശരീരത്തില്‍ കൂടുതല്‍ വായുസഞ്ചാരവും രക്തസഞ്ചാരവും സാധ്യമാക്കുന്നു. ശരീരത്തിനും മനസ്സിനും ഉന്മേഷവും പ്രസരിപ്പും ലഭിക്കുന്നു. ബാഹ്യസംഘര്‍ഷങ്ങള്‍ക്കും ആന്തരികസംഘര്‍ഷങ്ങള്‍ക്കും അയവുലഭിക്കുന്നു. ശാന്തമായ ഒരു അനുഷ്ഠാനമാണ് ഇത്.
യോഗയുടെ ഗുണങ്ങളെക്കുറിച്ചൊന്ന് പരിശോധിക്കാം. യോഗ ശരീരത്തിന്‍െറയും മനസ്സിന്‍െറയും ആരോഗ്യം നിലനിര്‍ത്തുകയും രോഗഭയത്തെ അകറ്റുകയും ചെയ്യുന്നു. ഇതിനൊപ്പം മനസ്സിന് ഏകാഗ്രത, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കുന്നു. പ്രാണായാമം കൂടുതല്‍ മന$ശക്തി പ്രദാനം ചെയ്യുന്നതിനൊപ്പം ശരീരത്തില്‍ കൂടുതല്‍ രക്തയോട്ടവും വായുസഞ്ചാരവും സംജാതമാകുന്നു. അതുപോലെ ഓക്സിജന്‍െറ ആഗിരണം കൂടുതല്‍ ആന്തരികാവയവങ്ങളില്‍ എത്തിച്ചേര്‍ന്ന് അവ കൂടുതല്‍ ശുദ്ധീകരിക്കുകയും സജീവമാകുകയും ചെയ്യുന്നു. നമ്മുടെ ബോധസത്താ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ ഒട്ടുമിക്ക രോഗങ്ങളും നമ്മെ വിട്ടുപോകുന്നു.
ഗര്‍ഭിണികള്‍ക്ക് ടെന്‍ഷന്‍ കുറക്കാനും സുഖപ്രസവത്തിനും യോഗ ഇടയാക്കുന്നു. പ്രസവശേഷം മൂന്നുമാസത്തിനുശേഷം ശരീരവടിവു നിലനിര്‍ത്താനും യോഗാഭ്യാസം സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നിരന്തരമായ യോഗാഭ്യാസം കാരണമാകുന്നു. വിഷാദം, ഉത്കണ്ഠ, കോപം, ഭയം എന്നിങ്ങനെ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ വിടുതല്‍ ലഭിക്കുന്നു. ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍മൂലം സങ്കീര്‍ണമാകുന്ന മനസ്സിനെ ശാന്തിയുടെ സമതലങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധനകൊണ്ട് സാധിക്കുന്നു.
അലോപ്പതിയും ആധുനിക വൈദ്യശാസ്ത്രവും ഇന്ന് യോഗക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യോഗയുടെ രോഗപ്രതിരോധശക്തിയും ഗുണങ്ങളും മനസ്സിലാക്കിയിട്ടുതന്നെയാണ്.
സ്വസ്ഥതയുള്ള ശരീരവും സ്വസ്ഥതയുള്ള മനസ്സുമാണ് മനുഷ്യന്‍െറ ശരിയായ സുഖം. അതാണ് യോഗയില്‍നിന്ന് ലഭിക്കുന്നത്.

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate