অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പല്ല് വെള്ളുപ്പിക്കുവാനുള്ള 6 ആയൂർവേദ നുറുങ്ങുകൾ

പല്ല് വെള്ളുപ്പിക്കുവാനുള്ള 6 ആയൂർവേദ നുറുങ്ങുകൾ

നമ്മില്‍ മിക്കവര്‍ക്കും എല്ലാ ദിവസവും രാവിലെയും തുടര്‍ന്ന് ഒരു ദിവസത്തില്‍ നിരവധി തവണയും കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന ശീലമുള്ളവരാണ്.

വാസ്തവത്തില്‍, നമ്മളില്‍ ചിലര്‍ പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിനു മുന്‍പായി പോലും ഒരു കപ്പ് ചായ കുടിക്കുവാന്‍ ഇഷ്ടപ്പെടുന്നു! നിര്‍ഭാഗ്യവശാല്‍, ഈ ശീലം പല്ലുകളില്‍ അനാവശ്യമായ തവിട്ട് നിറമുള്ള കറകള്‍ രൂപപ്പെടുവാനും അനന്തരം ബാക്ടീരിയല്‍ ഡീഗ്രഡേഷന്‍[1] മൂലം പല്ലുകള്‍ കേടാകുവാനും കാരണമാകുന്നു.
നിങ്ങളുടെ പുഞ്ചിരിയെക്കുറിച്ച്‌ നിങ്ങള്‍ക്കുള്ള ആത്മവിശ്വാസം കുറയ്ക്കുക മാത്രമല്ല, നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍ ഈ അവശിഷ്ടങ്ങളില്‍ ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നതിനാല്‍, പല്ലിലെ കറകള്‍ പല്ലുകളുടേയും, മോണയുടേയും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും, ഇത് ഉടനെ അല്ലെങ്കില്‍ പിന്നീട്  പല്ലുകള്‍ കേടാകുന്നതിനും മോണ രോഗങ്ങള്‍ക്കും കാരണമാകും.
കൂടാതെ, ബാക്ടീരിയല്‍ ഡീഗ്രഡേഷന്‍ ശ്വാസ ദുര്‍ഗന്ധത്തിനുള്ള കാരണമായും അറിയപ്പെടുന്നു, നമ്മളില്‍ ആരും തന്നെ ആഗ്രഹിക്കാത്ത കാര്യം
ചായ & കാപ്പി ഉപേക്ഷിക്കുന്നത് ഒരു പരിഹാരമാണോ?
കാപ്പി അല്ലെങ്കില്‍ ചായ നമ്മുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്നും, ഇവ നമ്മുടെ സുസ്ഥിതിയ്ക്ക് ഗുണകരമാണെന്നതും നിങ്ങള്‍ക്കറിയാമോ ?
അപ്പോള്‍ പിന്നെ ദന്തഡോക്ടറുടെ ക്ലിനിക്കില്‍ വിലയേറിയ ഒരു അപ്പോയിന്റ്മെന്റ് ഒരാള്‍ നേടേണ്ടതുണ്ടോ? നമ്മളില്‍ മിക്കവര്‍ക്കും, ഉത്തരം മിക്കപ്പോഴും കൂടുതല്‍ സമഗ്രമായ ഒന്നായിരിക്കും കാരണം നമ്മള്‍ സ്വാഭാവികമായി ദോഷവശങ്ങള്‍ ഇല്ലാത്ത പ്രകൃത്യാ ഉള്ള പരിഹാര മാര്‍ഗങ്ങള്‍ ഇഷ്ടപ്പെടുന്നു. ആയതിനാല്‍ കാപ്പിയുടേയും ചായയുടേയും കറകളില്‍ നിന്നും രക്ഷപെടുവാന്‍ നിങ്ങളെ സഹായിക്കുന്നതും ആയുര്‍വേദ പ്രകാരം ദീര്‍ഘകാലത്തെ മികച്ച വായ് സരക്ഷണമാര്‍ഗങ്ങളായി ഇരട്ടി ഫലം നല്‍കുന്നതും ചില ടിപ്പുകള്‍ ഇതാ.
ടിപ്പ് 1 : നിങ്ങളുടെ ഉപഭോഗം കുറയ്ക്കുക
കാപ്പി അല്ലെങ്കില്‍ ചായ ഉപഭോഗത്തിന്റെ എണ്ണം കുറയ്ക്കുന്നത് പല്ലുകളിലെ കറകള്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ഇപ്പോള്‍ 4 കപ്പ് കുടിക്കുന്നുവെങ്കില്‍, അത് 3 ആയി കുറയ്ക്കുക, തുടര്‍ന്ന് ക്രമേണ 2 ആക്കുക.
"ഈ പാനീയങ്ങളുടെ ഉഷ്ണ, രൂക്ഷ സ്വഭാവങ്ങളാല്‍ അമിതമായ ഉപയോഗം പിത്ത ദോഷത്തിലേക്കും നയിക്കും, ഇത് പല്ലിന്റെ മഞ്ഞ അല്ലെങ്കില്‍ ബ്രൌണ്‍ നിറവ്യത്യാസമോ (പിത്ത വൃദ്ധി), കറുത്ത നിറവ്യത്യാസമോ (വാത വൃദ്ധി) എന്നിവയാല്‍ ഹൈപ്പര്‍അസിഡിറ്റിയ്ക്ക് കാരണമാകാം. ഇത് എന്തുകൊണ്ടെന്നാല്‍ കാപ്പിയും ചായയും കഷായവും (രൂക്ഷമായത്) തിക്തവും (ചെറിയ കയ്പ്പും) ആണ്, ഇത് വാത ദോഷം വര്‍ദ്ധിക്കുവാനും കഫ ദോഷം കുറയുവാനും കാരണമാകുന്നു, "ഡോ. മഹേഷ് ടി.എസ്., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലീവര്‍ ആയുഷിലെ ആയുര്‍വേദ സ്പെഷ്യലിസ്റ്റ് പറയുന്നു.
ടിപ്പ് 2: നിങ്ങള്‍ കുടിക്കുന്നതിന്റെ ഇടവേള വര്‍ദ്ധിപ്പിക്കുക
ഒരു ചെറിയ കാലയളവിനുള്ളില്‍ ഒന്നിലധികം കപ്പ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്നത് ദീര്‍ഘമായ ഇടവേളകളില്‍ അവ ഉപയോഗിക്കുമ്ബോഴുണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ നിങ്ങളുടെ പല്ലുകള്‍ കറപിടിപ്പിക്കുവാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ രാവിലെ ഒരു കപ്പ് കുടിച്ചാല്‍, അടുത്തത് വൈകുന്നേരങ്ങളില്‍ ആക്കുക.
ടിപ്പ് 3 : നിങ്ങളുടെ വായ് നല്ലവണ്ണം കഴുകുക
ഓരോ തവണയും നിങ്ങള്‍ കാപ്പി അല്ലെങ്കില്‍ ചായ കുടിച്ചതിന് ശേഷം, നിങ്ങളുടെ വായ് നന്നായി കഴുകുന്നത്, മിക്കവാറുമുള്ള എല്ലാ അവശിഷ്ടങ്ങളും അടിയുന്നതിന് മുന്‍പ് അവ ഒഴിവാക്കുവാന്‍ സഹായിക്കും.
"ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാന്നിന്റെ സാന്നിധ്യമാണ് പല്ലില്‍ കറയുണ്ടാകുവാനുള്ള പ്രധാന കാരണം, അതിനാല്‍ കുടിച്ച്‌ കഴിഞ്ഞ ഉടന്‍ വായ് കഴുകുന്നത് , ഇനാമലില്‍ പറ്റിപ്പിടിക്കുവാന്‍ ഇടയുള്ള അവശിഷ്ടങ്ങളെ നേര്‍പ്പിക്കുകയും നീക്കം ചെയ്യുകയും ചെയ്യും",ഡോ. മഹേഷ് പറയുന്നു.
ടിപ്പ് 4: ദിവസവും രണ്ടു നേരം നിങ്ങളുടെ പല്ല് തേയ്ക്കുക
ലീവര്‍ ആയുഷ് ആന്റി-കാവിറ്റി ക്ലോവ് ഓയില്‍ ടൂത്ത്പേസറ്റ് പോലെയുള്ള നല്ല ടൂത്ത്പേസ്റ്റുപയോഗിച്ച്‌ ദിവസേന കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും ബ്രഷ് ചെയ്യുകയും, പതിവായ് ഫ്ലോസ് ചെയ്യുകയും കൂടാതെ മധുരത്തിന്റെ അമിതമായ ഉപയോഗം ഒഴിവാക്കി കൊണ്ടും വായ് ശുചിയായി പരിപാലിക്കുക.
ഇതു പോലെയുള്ള നല്ല ശീലങ്ങള്‍ പല്ലുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കറകളിലും കാവിറ്റികളിലും നിന്ന് പല്ലുകളെ സംരക്ഷിക്കുകയും ചെയ്യും.
ടിപ്പ് 5: ആയൂര്‍വേദിക് ടൂത്ത്പേസ്റ്റ് ഉപയോഗിക്കൂ
പ്രബലമായ പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയിട്ടുള്ള ആയുര്‍വേദിക് ടൂത്ത്പസ്റ്റുകളിലേക്ക് മാറുന്നത് നല്ല ആശയമാണ്.
വാസ്തവത്തില്‍, ഉപ്പ് അടങ്ങിയിരിക്കുന്ന ടൂത്ത് പേസ്റ്റുകള്‍, കല്ലുപ്പും , അരിമേദാസ് തൈലവും ഉള്ള ലീവര്‍ ആയുഷ് വൈറ്റനിംഗ് ടൂത്ത്പേസ്റ്റ് പോലെയുള്ളവ, വെളുത്ത പല്ലിനായി കറകളെ നീക്കം ചെയ്യുന്നു.
ടിപ്പ് 6: പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക
പാല്‍, തൈര്, ചീര, തുടങ്ങിയവ പോലെ കാത്സ്യവും ഫോസ്ഫറസും സമ്ബുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പല്ലുകള്‍ക്ക് നല്ലതാണ് കാരണം, ഈ ധാതുക്കള്‍ പല്ലുകള്‍ക്കുള്ളില്‍ നിന്നും ശക്തിപകരുകയും പല്ലുകള്‍ കേടാകാതെ പ്രതിരോധിക്കുകയും ചെയ്യുന്നു.
*ഡോ. മഹേഷ്, അലിഗഡ്, ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍, ദ്രവ്യഗുണ വകുപ്പിന്റെ HOD യും പ്രൊഫസറും ആണ്. അദ്ദേഹത്തിന്റെ ചിന്തകള്‍, "കാപ്പിയും ചായയും ഉറക്കത്തെ ഇല്ലാതാക്കും എന്നാല്‍ അവയിലെ ടാനിന്‍ പല്ലുകളില്‍ അതിന്റെ മുദ്ര പതിപ്പിക്കുന്നു എന്നാണ് എന്റെ ദൃഢവിശ്വാസം. ദോഷകരമായ ശീലങ്ങളില്‍ നിന്നും അകന്നുപോകുവാനുള്ള ഏറ്റവും മികച്ച ആയുധമാണ് ഉറച്ച ഇച്ഛാശക്തി. വിജ്ഞാനത്തിന്റെ ആത്യന്തിക പ്രയോജനം നേടിയെടുക്കണമെങ്കില്‍ പഠിച്ച കാര്യങ്ങളെ നമ്മള്‍ അംഗീകരിക്കണം."
കടപ്പാട് :Dailyhunt


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate