Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / ചർമത്തിലെ കറുത്ത പാടുകൾ ഒഴിവാക്കാന്‍ ആയുര്‍വേദ സണ്‍ ബ്ലോക്കുകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചർമത്തിലെ കറുത്ത പാടുകൾ ഒഴിവാക്കാന്‍ ആയുര്‍വേദ സണ്‍ ബ്ലോക്കുകള്‍

മഴക്കാലത്തെക്കാളേറെ വേനല്‍ക്കാലത്ത്, വര്‍ഷത്തിലെ മറ്റേതൊരു സമയത്തേക്കാളും നമ്മുടെ ചര്‍മത്തില്‍ കൂടിയ അളവില്‍ യു.വി. രശ്മികള്‍ ഏല്‍ക്കുന്നു.

മഴക്കാലത്തെക്കാളേറെ വേനല്‍ക്കാലത്ത്, വര്‍ഷത്തിലെ മറ്റേതൊരു സമയത്തേക്കാളും നമ്മുടെ ചര്‍മത്തില്‍ കൂടിയ അളവില്‍ യു.വി. രശ്മികള്‍ ഏല്‍ക്കുന്നു. ഇത് ഹൈപ്പര്‍പിഗ്മെന്‍റേഷനിലേക്കും - അമിതമായ സൂര്യതാപം ഏല്ക്കുന്നതു മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ - സൂര്യ അലര്‍ജിയിലേക്കും വരെ നയിച്ചേക്കാം!

ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ ഇരുണ്ട ചര്‍മമുള്ള വ്യക്തികളിലാണ് കൂടുതല്‍ സാധാരണമെങ്കിലും, വെളുത്ത നിറക്കാരില്‍ പോലും ഇത് സംഭവിക്കാവുന്നതാണ്.

അതുകൊണ്ട്, നിങ്ങളുടെ ചര്‍മത്തെ അസമാനമായും അനാരോഗ്യകരമായും കാണപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം എന്നുണ്ടെങ്കില്‍, തുടര്‍ന്നു വായിക്കുക, കാരണം 5000 വര്‍ഷം പഴക്കമുള്ള ആയുര്‍വേദ വൈദ്യശാസ്ത്രത്തിന് നിങ്ങളുടെ ചര്‍മത്തെ ഈ പിഗ്മെന്‍റേഷന്‍റെ ക്ലേശത്തില്‍ നിന്നും എങ്ങനെ സംരക്ഷിക്കുവാന്‍ സാധിക്കുമെന്ന് ഈ ലേഖനത്തിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്ക് കാട്ടിത്തരും.

ആയുര്‍വേദവും ഹൈപ്പര്‍പിഗ്മെന്‍റേഷനും

"ഉചിതമായ രീതിയില്‍ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്ബോള്‍ ശരീരത്തിന്‍റെ എല്ലാ ഭാഗത്തെയും പരിചരിക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം," ആയുര്‍വേദ വിദഗ്ധനായ ലീവര്‍ ആയുഷ് ഡോ. മഹേഷ് ടി.എസ്. അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ഭൂഗോളത്തിന്‍റെ എല്ലാ ഭാഗത്തും ജനസമ്മിതി നേടിക്കഴിഞ്ഞിരിക്കുന്ന ഭാരതീയ വൈദ്യത്തിന്‍റെ ഒരു പുരാതന രൂപമാണ് ആയുര്‍വേദം. വിശുദ്ധ വേദഗ്രന്ഥങ്ങളുടെ (വേദങ്ങള്‍) പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കി, അനേകം രോഗങ്ങളെ തടയുവാനും ചികിത്സിക്കുവാനും പ്രകൃതിദത്ത ചേരുവകള്‍ ആയുര്‍വേദം ഉപയോഗിക്കുന്നു. യഥാര്‍ഥത്തില്‍, അനാദികാലം മുതല്‍ക്കുതന്നെ സാധാരണ ചര്‍മരോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആയുര്‍വേദ മരുന്നുകള്‍ ഭാരതീയരെ സഹായിച്ചിട്ടുണ്ട്, അതിനാലാണ് അതിന്‍റെ തത്വങ്ങള്‍ ഭാരതീയ സംസ്കാരത്തിന്‍റെ ഒരു ഭാഗമായി തീര്‍ന്നിട്ടുള്ളത്.

ആയൂര്‍വേദത്തില്‍ സൂര്യസ്നാനത്തിന് ആതപസേവനയെന്നാണ് പേര്; അത് ചരക സംഹിത സൂത്ര സ്ഥാനം 22nd അധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ലംഘന ചികിത്സയുടെ വിവിധ രീതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇതേ ലംഘന അമിതമായി ചെയ്താല്‍ അമിത ദാഹം, ശരീരത്തിന് പൊതുവെ ദോഷം (ദേഹനാശ) ആദിയായ വിപരീത ഫലങ്ങളിലേക്കു നയിക്കുന്നു. ഇത് ആതപസേവനക്കും (സൂര്യസ്നാനം) ബാധകമാണ്. അതിലൂപരി, സൂര്യസ്നാനത്തിന്‍റെ സവിശേഷത താപ (ഉഷ്ണ) സ്വഭാവമാണ്, അത് പിത്തദോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു; ഭ്രജക പിത്തത്തിന്‍റെ ഇരിപ്പിടമായ ചര്‍മം അമിത സൂര്യതാപം ഏല്‍ക്കുന്നപക്ഷം വികലമായിത്തീരുന്നതാണ്. പൊതുവെ ഗുണകരമായ എന്തും അമിതോപയോഗത്താലോ ദുരുപയോഗത്താലോ ദോഷകരമായിത്തീരുന്നു എന്ന ഡോ. മഹേഷിന്‍റെ ഉള്‍ക്കാഴ്ച ഇതിനെ പിന്താങ്ങുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, സൂര്യന്‍ ഭൂമിയിലെ ചൈതന്യത്തിന്‍റെ സ്രോതസ്സാണ്, പക്ഷേ ചുട്ടുപൊള്ളിക്കുന്നത് ആകുമ്ബോള്‍ അത് നാശത്തിന്‍റെ സ്രോതസ്സായി മാറുന്നു.

അങ്ങനെ പിത്തദോഷത്തെ നിയന്ത്രിക്കുന്ന ഒരു ചികിത്സാക്രമം, സൂര്യസ്നാനത്തിന്റെ / സൂര്യരശ്മികള്‍ അമിതമായി ഏല്‍ക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് അനുയോജ്യമാണ്.

ആയുര്‍വേദം നല്‍കുന്ന പരിഹാരമാര്‍ഗങ്ങളെ കൂടുതല്‍ ലളിതവല്‍ക്കരിക്കുന്നതിന്, അമിതമായി സൂര്യരശ്മികള്‍ ഏല്‍ക്കുന്നതില്‍നിന്ന് ഉണ്ടാകുന്ന ഹൈപ്പര്‍പിഗ്മെന്‍റേഷനും ചര്‍മവുമായി ബന്ധപ്പെട്ട കുഴപ്പങ്ങളും തടയുന്നതിന് പ്രകൃതിദത്തമായ സണ്‍ ബ്ലോക്കുകള്‍ തിരഞ്ഞെടുക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന ചില ആയുര്‍വേദ ചേരുവകള്‍ ഇവിടെ കൊടുക്കുന്നു.

1. കറ്റാര്‍വാഴ

മുഖത്ത് ഉള്‍പ്പെടെ നിങ്ങളുടെ ചര്‍മ്മത്തില്‍ നിത്യവും കുറഞ്ഞത് 15 മിനിട്ട് നേരത്തേക്ക് കറ്റാര്‍വാഴ പുരട്ടുന്നത്, സൂര്യന്‍റെ യു.വി. കിരണങ്ങള്‍ മൂലമുണ്ടാകുന്ന മെലാനിന്‍ നിക്ഷേപത്തിന്‍റെ ഉത്പാദനം കുറക്കുവാന്‍ സാധിക്കും.

അതു കൂടാതെ, സെക്കന്‍റ് ഡിഗ്രി പൊള്ളലുകള്‍ വരെ ഭേദപ്പെടുത്താനുള്ള ശക്തിയേറിയ സവിശേഷതകള്‍ക്ക് അറിയപ്പെടുന്ന ഒരു ഔഷധമാണ് കറ്റാര്‍വാഴ. അതുകൊണ്ട്, നിങ്ങളുടെ ചര്‍മത്തില്‍ കറ്റാര്‍വാഴ പുരട്ടുന്നത് നിങ്ങളെ സൂര്യാതപത്തില്‍നിന്നും സംരക്ഷിക്കുന്നതാണ്.

2. മഞ്ഞള്‍

ബാക്ടീരിയകള്‍ക്കും നീര്‍ക്കെട്ടിനുമെതിരെ ശക്തമായി പ്രവര്‍ത്തിക്കാനുള്ള സവിശേഷതകളുള്ള മറ്റൊരു പ്രകൃതിദത്ത ചേരുവയാണ് മഞ്ഞള്‍. അതിനാല്‍ മഞ്ഞള്‍ പായ്ക്ക് പുരട്ടുന്നത് സൂര്യാഘാതത്തില്‍നിന്നും ഹൈപ്പര്‍പിഗ്മെന്‍റേഷനില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനുള്ള മഹത്തായ ഒരു മാര്‍ഗമാണ്.

വീട്ടിലുണ്ടാക്കാവുന്ന മഞ്ഞള്‍ പായ്ക്കുതന്നെ വേണമെന്ന നിര്‍ബന്ധം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍, ലീവര്‍ ആയുഷ് ആന്‍റി-മാര്‍ക്ക്സ് ടര്‍മെറിക് ഫെയ്സ് ക്രീം പോലെ മഞ്ഞളും കുങ്കുമാദിതൈലവും കൊണ്ട് ആയുര്‍വേദ തത്വങ്ങള്‍പ്രകാരം രൂപപ്പെടുത്തിയിട്ടുള്ള ജൈവമഞ്ഞള്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ക്രീമുകള്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

3. കുങ്കുമാദി തൈലം

കുങ്കുമാദി തൈലം, എണ്ണ അടിസ്ഥാന ഘടകമായുള്ളതും ധാരാളം ശക്തമായ ഔഷധസസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതുമായ ഒരു ആയുര്‍വേദ ലേപനൗഷധമാണ്. ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ പോലുള്ള ചര്‍മപ്രശ്നങ്ങള്‍ കുറയ്ക്കുന്നതില്‍ ഇത് വളരെ ഫലപ്രദമാണ്.

4. പാല്‍

ഒരു പ്രകൃതിദത്ത ചര്‍മശുദ്ധീകരിണിയും ടോണറും ആയി പാല്‍ ഉപയോഗിക്കുന്നതും ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ഇതിനു കാരണം, കാച്ചാത്ത പാലില്‍ മെലാനിന്‍റെ ഉല്‍പാദനത്തെ കുറയ്ക്കുവാനും ചര്‍മത്തിലെ ചൊറിച്ചിലും പൊള്ളലും ശമിപ്പിക്കുവാനും ഇരുണ്ട പാടുകള്‍ കുറയ്ക്കുവാനും കഴിവുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്.

5. ചന്ദനം

ചര്‍മത്തിന്മേലുള്ള സാന്ത്വനിപ്പിക്കുന്ന ഫലത്തിനും സൂര്യന്റെ യു.വി. രശ്മികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള കഴിവിനും അറിയപ്പെടുന്ന ചന്ദനവും നീര്‍വീക്കത്തിനെതിരെ ശക്തിയായി പ്രവര്‍ത്തിക്കുന്ന ഒരു ആയുര്‍വേദ ചേരുവയാണ്.

*അലിഗഡിലുള്ള ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ദ്രവ്യഗുണ വിഭാഗത്തിലെ പ്രൊഫസറും എച്ച്‌.ഒ.ഡി.-യും കൂടിയാണ് ഡോ. മഹേഷ്.

കടപ്പാട്:lever ayush

2.92857142857
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top