ഔഷധങ്ങളുടെയും ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. പല്ല് വേദനയെ അകറ്റാൻ ഗ്രാമ്പൂ ചതച്ച് പല്ലിൽ വയ്ക്കുന്നതും ഗ്രാമ്പൂ തൈലം പഞ്ഞിയിൽ മുക്കി പല്ലിൽ വയ്ക്കുന്നതും ഫലപ്രദമാണ്. മോണവേദനയ്ക്ക് ഗ്രാമ്പൂതൈലം ചൂടുള്ളത്തിൽ കലർത്തി വായിൽ കൊളളണം. ഈ പ്രയോഗം വായനാറ്റം അകറ്റാനും സഹായിക്കും.
കഫരോഗങ്ങളെ ശമിപ്പിക്കാൻ
കഫരോഗങ്ങളെ ശമിപ്പിക്കാൻ ഗ്രാമ്പൂതൈലം വെള്ളത്തിലൊഴിച്ച് ചൂടാക്കി നെഞ്ചിൽ
പുരട്ടുന്നതും, ഗ്രാമ്പു ചവച്ച് തിന്നുന്നതും ഉത്തമമാണ്. ഗ്രാമ്പൂവും വെളുത്തുള്ളിയും
സമമെടുത്ത് അരച്ച് തേനിൽ ചാലിച്ചു സേവിക്കുന്നത് ഇക്കിളും ശ്വാസംമുട്ടലും ശ്രമിക്കാൻ ഫല പദമാണ്.വയറിളക്കം അകറ്റാൻ ഗ്രാമ്പൂ, കറിവേപ്പില എന്നിവ ചേർത്തരച്ച് മോരിൽ കലക്കി കാച്ചിക്കുടിക്കുക. ഇത് വയറ് വീർപ്പിനും ഉപയോഗിക്കാം.
നെഞ്ചെരിച്ചിൽ
കരിക്കിൽ വെള്ളത്തിൽ ഗ്രാമ്പൂ ഒരു രാത്രി ഇട്ടുവച്ചശേഷം രാവിലെ പിഴിഞ്ഞരിച്ചു കുടിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും ഗ്രാമ്പു ചേർത്ത് ആഹാരം കഴിക്കുന്നതില്‍ ദഹനത്തെ സഹായിക്കും.
വിരശല്യത്തിനു
വിരശല്യത്തിനു ഗ്രാമ്പു, ഏലം, കായം, എന്നിവ സമമെടുത്ത് പൊടിച്ച് വെള്ളത്തിൽ ഒരു രാതി ഇട്ടുവച്ച ശേഷം രാവിലെ കുടിക്കണം, ഗ്രാമ്പൂ ചതച്ചിട്ട് തിളപ്പിച്ച വെള്ളം വായിൽ കൊണ്ടാൽ വായ്പുണ്ണും, ഗ്രാമ്പൂ അരച്ചിട്ട് കാച്ചിയ മോര് കുടിച്ചാൽ അർശസും ശമിക്കും.
കടപ്പാട്: കേരള കര്‍ഷകന്‍