অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധ സസ്യങ്ങള്‍ക്ക് ഔഷധി

ഔഷധസസ്യാധിഷ്ഠിതമായ ചികിത്സാരീതികള്‍ ലോകമെമ്പാടും മുഖ്യധാരയിലേക്ക് വന്നുകൊണ്ടിരിക്കയാണ്. ഭാരതീയ ചികിത്സാസബ്രദായമായ ആയുർവേദത്തിലെ ഒൗഷധ ങ്ങളിൽ ഏറിയ പങ്കും ഒൗഷധസസ്യചേരുവകളാണ്. ഇന്ത്യയിലെ 8000 ത്തിൽപ്പരം ആയുർവേദ മരുന്നു നിർമ്മാണ കമ്പനികളുടെ മൊത്തം വാർഷിക വിറ്റുവരവ് 15000 കോടി രൂപയോളം വരും. കേരളത്തിൽ ഏകദേശം 650 ആയുർവേദ ഒൗഷധ നിർമ്മാണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ആവാസവ്യവസ്ഥയുടെ നാശം, ശോഷണം, ഔഷധസസ്യങ്ങളുടെ അമിതചൂഷണം എന്നിവയാൽ പല ഒൗഷധസസ്യങ്ങളും അന്യം നിന്നുപോവുകയോ, അപൂർവമായിത്തീരുകയോ ചെയ്തിട്ടുണ്ട്. ഇത് ആയുർവേദ ഒൗഷധനിർമ്മാണം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനവും, ഒൗഷധസസ്യകൃഷിയും, പരിപാലനവും ഒൗഷധസ സ്യങ്ങളുടെ സുസ്ഥിരലഭ്യതയ്ക്ക് അനിവാര്യമാണ്.ഗുണമേയുള്ള ആയുർവേദ മരുന്നുകൾ മിതമായ വിലയിൽ സാധാരണ ജനങ്ങളിൽ എത്തിക്കുക എന്ന ദൗത്യവുമായി മുന്നേറുന്ന “ഔഷധി”ഭാരതത്തിലെ പൊതുമേഖലയിലുള്ള ആയുർവേദ ഒൗഷധ നിർമ്മാണ സ്ഥാപനങ്ങളിൽ ഏറ്റവും വലുതാണ്. ആയുർവേദ ഔഷധ നിർമ്മാണത്തിനായി400-ൽ പരം ഔഷധസസ്യഭാഗങ്ങൾ ഔഷധി ഉപയോഗിക്കുന്നുണ്ട്. ഒരു വർഷം 50 ലക്ഷം കിലോ ഗ്രാമിൽപ്പരം ഒൗഷധസസ്യങ്ങൾ ഒൗഷധിയിൽ ഉപയോഗിക്കുന്നു. പൊതുമേഖലാ സ്ഥാപനമായതിനാൽ ഇവ മിക്കവാറും ദർഘാസ് പ്രക്രിയയിലൂടെയാണ് സംഭരിക്കുന്നത്. എന്നാൽ ഔഷധിയുടെസാമൂഹിക പ്രതിബദ്ധതാനയത്തിന്റെ ഭാഗമായികർഷകരിൽനിന്ന് നേരിട്ട് ഔഷധസസ്യങ്ങൾ വാങ്ങുന്നുണ്ട്. വിവിധ വനവികസന ഏജൻസികൾ,വന സംരക്ഷണ സമിതികൾ എന്നിവരിൽനിന്ന്നേരിട്ടും ഒൗഷധസസ്യങ്ങൾ വാങ്ങിവരുന്നുണ്ട്.

കർഷകരുടെ കൂട്ടായ്മയായ “മറ്റത്തൂർ ലേബർ കോ

ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ജൈവക്ക്യഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന കയ്പക്ക, കദളി പ്പഴം എന്നിവ വാങ്ങി വരു ന്നു. (പസ്തുതസൊസൈറ്റി യു മാ യുണ്ടാക്കിയ ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് വിലസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടാണ് ഇത്തരം അസംസ്കൃതവസ്തുക്കൾ ഒൗഷധി ശേഖരിക്കുന്നത്. ഒരുലക്ഷത്തിൽപരം കിലോഗ്രാം കയ്പക്ക ഈ രീതിയിൽ ഒൗഷധി ഓരോ വർഷവും വാങ്ങിക്കുന്നുണ്ട്.കൂടാതെ മറയൂർ ആദിവാസി വനസംരക്ഷണ സമിതിയിൽ നിന്നും അവർ കൃഷിചെയ്യുന്ന കാട്ടുപടവലംവളരെ കൂടിയ അളവിൽ ഔഷധിക്ക് ലഭിക്കുന്നുണ്ട്.ആയുർവേദ ഔഷധങ്ങളുടെ ഗുണനിലവാരവും നിർമ്മാണവും ശരിയായ ഔഷധസസ്യങ്ങളുടെ ലഭ്യതയെ ആശ യിച്ചിരിക്കു ന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നും, അന്യരാജ്യങ്ങളിൽനിന്നുപോലും ഔഷധ സസ്യങ്ങൾ ലഭ്യമാക്കിയാണ് ആയുർവേദ ഔഷധങ്ങൾ നിർമ്മിക്കുന്നത്. ഔഷധസസ്യക്ക്യഷി വ്യാപകമാക്കുക എന്നതാണ് ഔഷധസസ്യങ്ങളുടെ സുസ്ഥിര ലഭ്യത ഉറപ്പുവരുത്താ
നുള്ള മാർഗം. ഇതിനായി കർഷകരുടെ കൂട്ടായ്മ.രൂപീകരിക്കുന്നപക്ഷം ഔഷധസസ്യക്കഷിക്കാരിൽ  നിന്നും നേരിട്ട് ഔഷധിക്ക്ഔഷധസസ്യങ്ങൾ  വാങ്ങാൻ സാധിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഔഷധസസ്യങ്ങൾ കണ്ടെത്തി ജൈവക്ക്യഷിരീതിയിൽ ഔഷധസസ്യക്കഷി നടത്തുന്നതാണ് നല്ലത്.ജൈവക്ക്യഷിരീതിയിൽ ഉണ്ടാക്കുന്ന ഔഷധസസ്യങ്ങൾ നല്ല വണ്ണം കഴുകി ഉണക്കിയും
പൂപ്പല്‍ബാധ ഇല്ലാതെയും മറ്റ് പാഴ്വസ്തുക്കള്‍ കലരാതെയും സംഭരിക്കണം. കാർഷിക സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നേരിട്ടോ കൂട്ടായ്മകള്‍ വഴിയോ അവരവരുടെ ഔഷധസസ്യങ്ങള്‍ഔഷധിയിലേക്ക് വിടാവുന്നതാണ്.    ഇപ്രകാരം കർഷകന് ന്യാമായ വിലയും ഔഷധിക്ക് ഗുണമേന്മയുള്ളഅസംസ്കൃതവസ്തുക്കളും ഉറപ്പാക്കാന്‍ കഴിയും. ഏതൊരുവിളയും ആവശ്യത്തിലധികം ഉത്പാദിപ്പിച്ചാൽ അതിന്റെ വില കുറയുന്നതിനും  കൃഷി നഷ്ടമാകുന്നതിനും സാധ്യതയുണ്ട്. ആയതിനാൽ ആയുർവേദ ഒൗഷധനിർമ്മാണ കമ്പനികളുമായി ഉണ്ടാക്കുന്നധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ അളവുമാത്രംകൃഷി ചെയ്യുന്നതായിരിക്കും അഭികാമ്യം. ഒൗഷധ സസ്യകൃഷിക്കാവശ്യമായ സാങ്കേതിക ഉപദേശങ്ങൾക്കായി ഒൗഷധി, സംസ്ഥാന ഒൗഷധസസ്യ ബോർഡ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്എന്നീ സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്.
കടപ്പാട്:കേരള കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate