অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വന്ധ്യത ആയുര്‍വേദത്തില്‍

ആമുഖം

സമൂഹത്തില്‍ 40% ആളുകള്‍ക്കിടയില്‍ വന്ധ്യത ഇന്നും നിലനില്‍ക്കുന്നു.  പ്രത്യുല്‍പ്പാ ദനശേഷി ഇല്ലാതാവുന്ന അവസ്ഥക്കാണ് വന്ധ്യത എന്ന് പറയുന്നത്.  ആകെയുള്ള വന്ധ്യ തയില്‍ 40% പുരുഷ പ്രധാനവും 40% സ്ത്രീ പ്രധാനമായും 20% സ്ത്രീ പുരുഷ പ്രധാന മായും കാണപ്പെടുന്നു.  വിവാഹശേഷം തുടര്‍ച്ചയായി ഒരുമിച്ച് താമസിക്കുകയും ഗര്‍ഭം ധരിക്കാതിരിക്കുകയും ചെയ്യുന്നു എങ്കില്‍ വന്ധ്യത സംശയിക്കാം.

വന്ധ്യത പ്രധാനമായും രണ്ടായി തരം തിരിക്കാം.

1. പ്രാഥമികം

2. പിന്നീടുണ്ടാവുന്നത്.

വിവാഹശേഷം തീരെ ഗര്‍ഭം ധരിക്കാതിരിക്കുന്നത് പ്രാഥമിക വന്ധ്യതയും ഒരു തവണ ഗര്‍ഭം ധരിക്കുകയും പിന്നീട് ഗര്‍ഭം ധരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ യാണ് രണ്ടാമത്തെ വന്ധ്യത.

കാരണങ്ങള്‍

1. ഡി.എന്‍.എ യുടെ നാശം

2. പുകവലി, റേഡിയേഷന്‍

3. പാരമ്പര്യമായ കാരണങ്ങള്‍

4. പ്രമേഹം, തൈറോയ്ഡ്, അഡ്രിനല്‍ ഗ്ലാന്‍റിനു വരുന്ന തകരാറുകള്‍

5. പരിസ്ഥിതി കാരണങ്ങള്‍

സ്ത്രീകളില്‍ പ്രധാനമായും വന്ധ്യത കാണാനുള്ള കാരണങ്ങള്‍:

1. ഓവുലേഷന്‍ നടക്കുന്ന സമയത്ത് ലൈംഗികബന്ധം നടന്നിരിക്കണം

2. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങള്‍ ആരോഗ്യമുള്ളവയായിരിക്കണം

3. ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കൃത്യമായിരിക്കണം. പ്രായക്കൂടുതലും പ്രായക്കുറവും വന്ധ്യതക്ക് കാരണമാവാം.

4. അവയവപരമായിട്ടുള്ള രോഗങ്ങളും വന്ധ്യതക്ക് കാരണമാവാം.

അണ്ഡവാഹിനിക്കുഴലുകള്‍ക്കുള്ള തടസ്സം, തകരാറുകള്‍, ഗര്‍ഭാശയത്തിനുള്ള തകരാ റുകള്‍, അണ്ഡോല്‍പ്പാദനത്തിലുള്ള കുറവുകള്‍ അണ്ഡവാഹിനിക്കുഴലുകള്‍ക്കുള്ള വളര്‍ച്ചയില്ലായ്മ, സങ്കീര്‍ണ്ണമായിപകരുന്ന മറ്റ് രോഗങ്ങള്‍.  ഗര്‍ഭാശയ വീക്കം, ഗര്‍ഭാശയ മുഴകള്‍ തുടങ്ങിയ ഗര്‍ഭശയ രോഗങ്ങള്‍. പോളിയിറ്റിക് ഓവറിയന്‍ സിന്‍ഡ്രം പ്രധാനമാ യും അണ്ഡോല്‍പ്പാദനത്തെ തടസ്സപ്പെടുത്തുന്ന ഒരു അസുഖമാണ്.  ശരീരത്തിന്‍റെ അമിതഭാരവും ഭാരമില്ലായ്മയും വന്ധ്യതക്ക് കാരണമാണ്.

പുരുഷന്‍മാരില്‍ പ്രധാനമായും കാണുന്ന കാരണങ്ങള്‍

1. ശുക്ലത്തകരാറുകള്‍

2. ശുക്ലത്തിന്‍റെ താഴ്ന്ന ഗുണനിലവാരം

3.ബീജങ്ങളുടെ എണ്ണക്കുറവ്, ആരോഗ്യക്കുറവ്, ബീജമില്ലായ്മ

4. ആന്തരികസ്രവങ്ങളുടെ തകരാറുകള്‍

5. മരുന്നുകളുടെ ദുരുപയോഗം

6. പകര്‍ച്ചവ്യാധികള്‍, മറ്റസുഖങ്ങള്‍

7. വൃഷണങ്ങളുടെ വളര്‍ച്ചക്കുറവ്

8. ബീജവാഹിനിക്കുഴലുകള്‍ക്കുള്ള തടസ്സം

9.  യഥാസ്ഥാനത്തല്ലാതെയുള്ള ശുക്ലവിസര്‍ജനം

സ്ത്രീകളിലും പുരുഷډാരിലും കാണുന്ന വന്ധ്യതക്ക് പാരമ്പര്യം ഒരു ഘടകമാകാറുണ്ട്.  ഈ പറഞ്ഞ കാരണങ്ങള്‍ ഒന്നുമില്ലാതെയും വന്ധ്യത ചിലര്‍ക്കുണ്ടാകാറുണ്ട്.

രോഗനിര്‍ണ്ണയം:

വിവിധ പരിശോധനകളിലൂടെ രോഗം നിര്‍ണ്ണയിക്കാം.

1. രക്തപരിശോധന

2. മൂത്ര പരിശോധന

3. ശുക്ലപരിശോധന

4. സ്കാനിംഗ് - തുടങ്ങിയവയിലൂടെ രോഗം നിര്‍ണ്ണയിക്കാം.

ആയുര്‍വ്വേദത്തില്‍ വാതപിത്തകഫദോഷങ്ങളുടെ ലക്ഷണങ്ങളിലൂടെ രോഗിയെ പരിശോധിക്കുകയും വന്ധ്യത നിര്‍ണ്ണയിക്കപ്പെട്ടാല്‍ ആയുര്‍വേദത്തില്‍ പ്രതിപാതിക്കുന്ന പഞ്ചകര്‍മ്മചികിത്സ, ഔഷധസേവ, എന്നിവയിലൂടെ കൃത്യമായി ചികിത്സ എടുക്കുന്ന പക്ഷം വന്ധ്യത പരിഹരിക്കാം.  ആധുനിക ചികിത്സയേക്കാള്‍ ചിലവു കുറഞ്ഞ താണ്താനും.

ചികിത്സയിലെ സാധ്യാസാധ്യതകള്‍.

പ്രത്യേകകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന വന്ധ്യതക്ക് ആ കാരണങ്ങള്‍ക്കുള്ള ചികിത്സക്ക് വന്ധ്യതയെ അകറ്റാം. ഗര്‍ഭാശയ സംബന്ധവും ആര്‍ത്തവസംബന്ധവുമായ സുഖസാധ്യ മല്ലാത്ത  അസുഖമുള്ളവരുടെ വന്ധ്യത അസാധ്യമാണ്.  പാരമ്പര്യമായി വരുന്ന വന്ധ്യതയും സുഖസാധ്യമല്ല.

ചികിത്സ

പഞ്ചകര്‍മ്മാധിഷ്ഠിതമായ സ്നേഹം, സ്വേദനം, വമനം, വിരേചനം, കഷായവസ്തി, തൈലവസ്തി, എന്നീ ചികിത്സകളാണ് പ്രധാനമായും വന്ധ്യതയില്‍ ചെയ്യുന്നത്.  പുരുഷ വന്ധ്യതയില്‍ പ്രധാനമായും പാലും നെയ്യും ചേര്‍ന്നുള്ള ചികിത്സക്കാണ് പ്രാധാന്യം.

സ്ത്രീകളില്‍ തൈലവും ഉഴുന്നും ചേര്‍ന്നുള്ള ആഹാരവും പ്രധാമാണ്.  കൃത്യമായ രോഗനിര്‍ണ്ണയത്തിന് ശേഷം ആയുര്‍വ്വേദ ചികിത്സ ചെയ്യുകയാണെങ്കില്‍  നൂറുശതമാനം പരിഹരിക്കാം.  ഇന്ന്  നിലവിലുള്ള ചികിത്സകളില്‍ ഏറ്റവും ചിലവുകുറഞ്ഞതാണ് ആയുര്‍വ്വേദ ചികിത്സ.

കടപ്പാട് :

ഡോ: കെ.പി വിനോദ്ബാബു, എം.ഡി (ആയു)

ജെറി കോട്ടേജ്, എമിലി

കല്‍പ്പറ്റ, വയനാട്

മൊബൈല്‍:  9497872562

അവസാനം പരിഷ്കരിച്ചത് : 11/20/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate