എരിവും പുളിയുമുള്ള ഭക്ഷണം കിട്ടിയാല്‍ അതുമതി. മാംസഭക്ഷണങ്ങളാണെങ്കില്‍ പറയുകയും വേണ്ട. അടുത്തിടെയായി എരിവും പുളിയും തീരെ കഴിക്കാന്‍ വയ്യ.
മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറുവേദനയും ദഹനക്കേടും. നെഞ്ചെരിച്ചിലും നടുവുവേദനയുമൊക്കെ കൂടിയപ്പോഴാണ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയില്‍ പിത്താശയക്കല്ലിന്റെ ആരംഭമാണെന്നു കണ്ടെത്തി.
7.62- 15.24 സെന്റീമീറ്റര്‍ നീളമുള്ള ചെറിയ സഞ്ചിയാണ് പിത്താശയം. വലതുവശത്തെ നെഞ്ചില്‍, കരളിന്റെ പിന്നിലായാണ് പിത്താശയം സ്ഥിതി ചെയ്യുന്നത്. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു.
കരളില്‍ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധര്‍മ്മം. ആഹാരപദാര്‍ത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു.
ശരീരത്തിലെ ത്രിദോഷങ്ങളില്‍ പ്രധാനിയായ പിത്തദോഷമാണ് പിത്തനീരിന്റെ ഗുണകര്‍മ്മങ്ങളെ നിയന്ത്രിക്കുന്നത്. പിത്തനീരിന്റെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്.
പിത്താശയക്കല്ല്, പിത്താശയത്തിലെ നീര്‍ക്കെട്ട്, ഗ്രഹണി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥകള്‍.
പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു വ്യാധിയാണ് പിത്താശയക്കല്ല്. ഇന്ന് സര്‍വസാധാരണമായി കാണുന്നതും കേട്ടുകേള്‍വിയുള്ളതുമായ ഒരു രോഗമാണ് മൂത്രാശയക്കല്ല്.
പിത്താശയക്കല്ല് അത്ര സാധാരണ രോഗമല്ലെങ്കിലും ഇന്നത്തെ കാലത്ത് അധികരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണിത്.
പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ആയുര്‍വേദ വിധിപ്രകാരം പിത്തരോഗമായാണ് ഇതിനെ കാണുന്നത്. ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു.
ഇതിനെയാണ് പിത്താശയക്കല്ല് അഥവാ ഗാല്‍ബ്‌ളാഡര്‍ സ്‌റ്റോണ്‍ എന്നു പറയുന്നത്. ആയുര്‍വേദ മരുന്നുകള്‍, ചികിത്സകള്‍, പത്യാഹാരം തുടങ്ങിയവയിലൂടെ ഇത്തരം കല്ലുകള്‍ അലിയിച്ച് ഇല്ലാതാക്കാവുന്നതാണ്. അലോപ്പതിയില്‍ മരുന്നു ചികിത്സകളും ശസ്ത്രക്രിയയുമാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്.
കാരണങ്ങള്‍
എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും.
മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും. കൃത്രിമ ഭക്ഷണങ്ങള്‍, മൈദ, ഡാല്‍ഡ, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം രോഗം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.
കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമാണ് അമിതവണ്ണത്തിനു കാരണം. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ കാരണമാകും.
അമിത കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവും അമിത കൊളസ്‌ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതഘടകങ്ങളാണ്. മാനസിക സമ്മര്‍ദം ഏതു രോഗവും അധികരിക്കാനേ ഇടയാക്കൂ.
പിത്താശക്കല്ലിനും മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്. ഏത് രോഗത്തിനും മാനസിക സമ്മര്‍ദം വിപരീത ഗുണമാണ് നല്‍കുക. അതുകൊണ്ട് അമിത മാനസിക സമ്മര്‍ദം ഈ രോഗത്തിനിടയാക്കും. മിക്ക രോഗങ്ങള്‍ക്കും പാരമ്പര്യം പ്രധാന ഘടകമാണ്്. പിത്താശയക്കലും പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
ലക്ഷണങ്ങളും ദേഹപരിശോധനകളും വഴി വ്യാധിയെ തിരിച്ചറിയാമെങ്കിലും സാധാരണയായി പിത്താശയക്കലിനെ തിരിച്ചറിയാനുള്ള വളരെ എളുപ്പവും ലളിതവുമായ മാര്‍ഗമാണ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ്.
പരിഹാരങ്ങള്‍
ഭക്ഷണത്തിലുള്‍പ്പെടെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിത്താശയക്കല്ല് പരിഹരിക്കാനാകും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കുക. പാല്‍, മോര്, നെയ്യ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമില്ല. എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മിതത്വം പാലിക്കേണ്ടതുണ്ട്.
എരിവ്, പുളി ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ പ്രയാസമായതിനാല്‍ കറികളില്‍ മസാലകളുടെ അളവ് കുറയ്ക്കുക. പിത്താശയക്കലുള്ളവര്‍ ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്്.അതോടൊപ്പം പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കണം.
മാനസിക സമ്മര്‍ദം കഴിവതും കുറയ്്ക്കണം. അത്തരം സാഹച്യങ്ങളില്‍ നിന്നും കഴിവതും ഒഴിവാകുക. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ പിത്താശയക്കല്ല് ഒരു പരിധി വരെ പരിഹരിക്കാനാകും.
ആയുര്‍വേദ ചികിത്സ രീതികള്‍
തുടക്കത്തിലുള്ള പിത്താശയക്കല്ലിന്റെ അവസ്ഥകള്‍ മരുന്നു ചികിത്സയിലൂടെ മാറ്റി എടുക്കാവുന്നതാണ്. മൂന്ന് ആഴ്ചമുതല്‍ മൂന്ന് മാസം വരെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള മരുന്നുകള്‍ കഴിക്കേണ്ടതായി വരും.
രോഗാവസ്ഥ മൂര്‍ച്ഛിച്ച് ഒന്നിലധികം കല്ലുകള്‍ കാണപ്പെടുകയോ, കല്ലുകളുടെ വലിപ്പം കൂടുതലാവുകയോ ചെയ്താല്‍ മരുന്നു സേവ മാത്രം കൊണ്ട് മാറ്റിയെടുക്കാന്‍ പ്രയാസമാണ്. ഇതിനു പ്രത്യേക ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സകളും കൂടെ ആവശ്യമായി വരും.
അഭ്‌യംഗം, സ്വേദനം, ധാരകള്‍, പിഴിച്ചില്‍, സ്‌നേഹപാനം,വിരേചനം, തുടങ്ങിയവയാണ് സാധാരണയായി ചെയ്തു വരാറുള്ള പഞ്ചകര്‍മ്മ ചികിത്സകള്‍, രോഗിബലം, രോഗബലം, പ്രായം, മറ്റു രോഗാവസ്ഥകള്‍, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ പഞ്ചകര്‍മ്മ ചികിത്സയ്ക്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഔഷധചികിത്സയില്‍ സാധാരണയായി തിക്തകം കഷായം, മഹാതിക്തകം കഷായം, പുനര്‍ നവാദി കഷായം, ദ്രക്ഷാദി കഷായം, ബ്രഹ്ത്യാദി കഷായം, ചന്ദ്രപ്രഭ ഗുളിക, അവിപത്തി ചൂര്‍ണം തുടങ്ങിയ ഔഷധങ്ങള്‍ വൈദ്യയുക്തി പ്രകാരം പ്രയോഗിച്ചു വരുന്നു.
മറ്റു രോഗാവസ്ഥകളായ പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍, ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ തുടങ്ങിയവരെ വളരെ ശ്രദ്ധപൂര്‍വ്വം ചികിത്സിക്കേണ്ടതുണ്ട്.
ചികിത്സസമയത്തെ പത്യകര്‍മ്മങ്ങള്‍
വീട്ടു ചികിത്സകള്‍
പ്രത്യേക ഔഷധങ്ങള്‍
ചെറൂള , തഴുതാമ, ഞെരിഞ്ഞില്‍, കറ്റാര്‍ വാഴ, ചന്ദനം, കല്ലുരുക്കി, പടവലം, വേപ്പ്, കടുക്ക്, താന്നിക്ക്, നെല്ലിക്ക, രാമച്ചം, മാതളം, കീഴാര്‍നെല്ലി,
കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി
കണക്കാക്കപ്പെടുന്നു.
സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു.
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്.
ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്.
കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു.
മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്ത ദോഷമാണ്. പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്.
കാരണങ്ങള്‍ പലതുണ്ട്
ഭക്ഷണരീതി :
തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്‍ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്‍പ്പെടുന്നു.
രക്തക്കുറവ് :
രക്തക്കുറവ് മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു.
വെള്ളം :
ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.
സോപ്പ്, ഷാംപൂ :
സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ :
ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന്‍ കാരണമാകുന്നു.
പാരമ്പര്യം :
പാരമ്പര്യമായി മുടികൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചിലരില്‍ പാരമ്പര്യമായി മുടികൊഴിയുന്നതുമാകാം.
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ :
കേശസംരക്ഷണമെന്ന പേരില്‍ മുടിയില്‍ തേക്കുന്ന പല രാസവസ്തുക്കള്‍, ഡൈകള്‍, ക്രീമുകള്‍, മുടിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയേക്കാം.
രോഗാവസ്ഥകള്‍ :
പലവിധ രോഗാവസ്ഥകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, കാന്‍സര്‍, മാനസികരോഗങ്ങള്‍, അനീമിയ, സോറിയാസിസ്, താരന്‍ തുടങ്ങി രോഗങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാകുന്നു.
മാനസികസമ്മര്‍ദം :
മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് മാനസിക സമ്മര്‍ദം. അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, അമിതമായ ചിന്തകള്‍,അശാന്തമായ മാനസിക അന്തരീക്ഷം, എന്നിവ പ്രത്യക്ഷമായും പരോക്ഷമായും മുടിയെ ബാധിക്കും.
ലഹരി പദാര്‍ഥങ്ങളുടെഉപയോഗം
മദ്യം, പുകവലി, പാന്‍മസാല എന്നീ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും മുടികൊഴിച്ചിലിനു കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇവയുടെ ഉപയോഗം താരതമ്യേന കേരളത്തില്‍ കുറവായതിനാല്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ കുറവായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേശസംരക്ഷണത്തിനുള്ള പച്ചമരുന്നുകള്‍
സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെമ്പരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ.
കേശസംരക്ഷണത്തിനുള്ള എണ്ണകള്‍
തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്
കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി
കണക്കാക്കപ്പെടുന്നു.
ആയുര്‍വേദം സ്ത്രീകളുടെ ആരോഗ്യത്തിന് പ്രഥമസ്ഥാനമാണ് നല്‍കുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കഠിനമായ പഥ്യത്തിന്റെയോ കഷായത്തിന്റെയോ സഹായമില്ലാതെ, സ്ത്രീകളില്‍ പൊതുവെ കാണുന്ന പല രോഗങ്ങളേയും അകറ്റി നിര്‍ത്താമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
ഗര്‍ഭിണികളിലെ നടുവേദന
ഗര്‍ഭിണിയാകുന്നതോടെ ശരീരം കൂടുതല്‍ അയയുന്നു. ഇതുകൊണ്ടുതന്നെ അധികം അധ്വാനിക്കുകയോ കുനിഞ്ഞുനിന്നു ജോലി ചെയ്യുകയോ, ഭാരമെടുക്കുകയോ ചെയ്യുമ്പോള്‍ നടുവേദന അനുഭവപ്പെടുന്നു. എല്ലാ നടുവേദനയും ഇതുമൂലം ആകണമെന്നില്ല. ഗര്‍ഭാശയത്തിന്‍േറയും എല്ലുകളുടെയും തകരാറുകാരണവും നടുവേദന ഉണ്ടാകാറുണ്ട്. അതിനാല്‍ ഗര്‍ഭിണികളിലെ നടുവേദന നിസാരമായി തള്ളിക്കളയരുത്. നടുവേദന കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യന്റെ സഹായം തേടണം.
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന രക്തസമ്മര്‍ദം
രക്തസമ്മര്‍ദത്തിന്റെ തോതനുസരിച്ച് ഗര്‍ഭിണികളുടെ കൈകാലുകളിലും മുഖത്തും നീരു കാണപ്പെടുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളപ്പോള്‍ തലതചുറ്റല്‍, കാഴ്ചക്കുറവ്, ഓക്കാനം, തലവേദന, ഛര്‍ദി എന്നിവയും അനുഭവപ്പെടുന്നു. ഗര്‍ഭിണികളുടെ രക്തസമ്മര്‍ദം ഇടക്കിടെ പരിശോധിക്കേണ്ടതാണ്.
ഗര്‍ഭോല്‍പാദനത്തിന്
പശുവിന്‍പാലില്‍ അഞ്ചുഗ്രാം തിരുതാളിവേര് അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക.
ആര്‍ത്തവ വേദന
മിക്ക സ്ത്രീകളുടെയും പ്രശ്‌നമാണ് ആര്‍ത്തവ സമയത്തെ വയറുവേദന. ആര്‍ത്തവരക്തം ശരിയായ രീതിയില്‍ പോകാതിരിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവത്തിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ മറ്റു കാരണങ്ങളൊന്നുമില്ലാതെയും വേദന തോന്നാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. ചിലരില്‍ രക്തം കെട്ടിക്കിടന്ന് ഗര്‍ഭപാത്രത്തിനു ചുറ്റും നീര് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വേദനകളില്‍ ഓക്കാനം, ഛര്‍ദ്ദി, തലവേദന, നടുവേദന എന്നീ അസ്വാസ്ഥ്യങ്ങളും കാണാറുണ്ട്.
അല്പാര്‍ത്തവം
കുറച്ച് എള്ള് വറുത്തുപൊടിച്ച് ഓരോ കരണ്ടി വീതം ദിവസേന രണ്ടുനേരം കഴിക്കുക. ഗര്‍ഭിണികള്‍ എള്ള് അധികം ഉപയോഗിക്കാന്‍ പാടില്ല.
അമിതാര്‍ത്തവം
ആര്‍ത്തവം സാധാരണ ഏഴു ദിവസംവരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ രക്തസ്രാവം 10 മുതല്‍ 15 ദിവസംവരെ നീണ്ടു നിന്നേക്കാം; ദിവസത്തില്‍ നാലില്‍ കൂടുതല്‍ പാഡ് മാറേണ്ടിവരുന്നതും അമിതാര്‍ത്തവത്തിന്റെ ലക്ഷണമാണ്. തലകറക്കം, ക്ഷീണം, വിളര്‍ച്ച, ശരീരവേദന എന്നിവയും അമിതാര്‍ത്തവത്തോടൊപ്പം കാണുകയാണെങ്കില്‍ ചികിത്‌സ തേടാന്‍ മടിക്കരുത്. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ നീര്, മുഴ, കുടിയ രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനു കാരണമാവുന്നു.
മൂത്രത്തില്‍ പഴുപ്പ്
ആര്‍ത്തവകാലത് തികഞ്ഞ ശുചിത്വം പാലിക്കാത്തവരില്‍ മൂത്രത്തില്‍ പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. അടിവയറ്റില്‍ അസഹ്യമായ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
മൂത്രതടസം
സ്ത്രീകളില്‍ കണ്ടുവരുന്ന മൂത്രതടസം ചിലപ്പോള്‍ ഗര്‍ഭാശയരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. മൂത്രം അധികനേരം പിടിച്ചുവെച്ചാല്‍ അടിവയറ്റില്‍ വേദനയും നീരും ഉണ്ടാകുന്നതിന് കാരണമാവും.
മൂത്രത്തില്‍ ഉപ്പ്
ഗര്‍ഭിണികളില്‍ കണ്ടുവരുന്ന മറ്റൊരു രോഗമാണ് മൂത്രത്തില്‍ ഉപ്പ്. മൂത്ര പരിശോധനയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താവുന്നതാണ്. തലവേദന, ഛര്‍ദ്ദി, കാഴ്ചയ്ക്കു മങ്ങല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.
ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം.
ആസ്ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. മരുന്നുകഴിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം.
ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവ ഒഴിവാക്കുക. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക.
മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം.
ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയും കഴിക്കാന്‍ പാടില്ല. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ സ്വയം കണ്ടെത്തിയാല്‍ ആസ്ത്മപോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതിരിക്കാന്‍ സഹായിക്കും.
തൊഴിലിന്റെ സ്വഭാവം, അലര്‍ജി, ചില മരുന്നുകള്‍, ഭക്ഷണ - പാനീയങ്ങള്‍, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം മാനസിക സമ്മര്‍ദം തുടങ്ങിയവയെല്ലാം ആസ്ത്മ വര്‍ധിക്കാന്‍ കാരണമാകുന്നു.
ആസ്ത്മയും ആയുര്‍വേദവും.
ആസ്ത്മയ്ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പ്രകൃതിയൊരുക്കുന്ന ഔഷധക്കൂട്ടുകള്‍ അലര്‍ജിയെ തടയുകയും ആസ്ത്മയുടെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു.
മറ്റ് ശരീരദോഷങ്ങള്‍ക്ക് പ്രയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ രോഗത്തിന്റെയും രോഗി യുടെയും സ്ഥിതി മനസിലാക്കി ആയുര്‍വേദത്തില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്.
രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും രോഗത്തിന്റെ ആവര്‍ത്തനസ്വഭാവം കുറയ്ക്കുവാനും ഇന്ദുകാന്ത ഘൃതം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണ്.
ആസ്ത്മയുടെയും അലര്‍ജിയുടെയും അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്.
ഓര്‍മശക്തി, ബുദ്ധിശക്തി എന്നിവ പോലെ ചലനശക്തിയും ജീവിത വിജയത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ചലനശക്തിയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് അഥവാ വാതരക്തരോഗം.
ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയത്തിനും വൈകല്യം ഉണ്ടാക്കും. അതുകൊണ്ട് ആര്‍ത്രൈറ്റിസിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. തൊണ്ടവേദന അടിക്കടി ഉണ്ടാകുകയും യഥാസമയം യുക്തമായ പരിഹാരം കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
പ്രായമായവരെയും ചെറുപ്പക്കാരെയും ലിംഗഭേദമന്യേ ബാധിച്ച് കാണുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. എങ്കിലും നാല്‍പ്പത് വയസിനോടടുത്ത ചടച്ച ശരീരപ്രകൃതക്കാരില്‍ ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്.
പ്രധാനമായും കാല്‍മുട്ടിനാണ് ഈ രോഗം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൈവിരലുകളുടെ സന്ധികളില്‍ ആരംഭിച്ച് ക്രമേണ ശരീരത്തിലെ വലിയ സന്ധികളിലേക്ക് ബാധിക്കുകയുമാണ് രോഗത്തിന്റെ പൊതുസ്വഭാവം.
ലക്ഷണങ്ങള്‍
രോഗബാധിതമായ സന്ധിയില്‍ വീക്കവും വേദനയും ചലിപ്പിക്കാനുള്ള പ്രയാസവുമാണ് തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെടുക. തണുത്ത കാലാവസ്ഥയും സാഹചര്യങ്ങളുമാണ് പെട്ടെന്നുള്ള രോഗഹേതു. രോഗം പ്രത്യക്ഷപ്പെടുന്നതിന് മുന്‍പായി അസ്ഥി സന്ധികളില്‍ പൊതുവേ ചെറിയ വീക്കവും, നിവര്‍ക്കാനും മടക്കാനും നേരിയ തോതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കാം.
മിക്കവരിലും ഉള്‍പ്പനിയും സന്ധികളിലാകെ നീരും വേദനയുമായിട്ടായിരിക്കും ഈ രോഗത്തിന്റെ തുടക്കം. ഇതാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണവും. ക്രമേണ ഈ രോഗം ഇത് കാല്‍മുട്ടില്‍ കേന്ദ്രീകരിച്ചേക്കാം. കൈകാല്‍ തരിപ്പും, മരവിപ്പും, ശരീരത്തിന്റെ പൊതുവായ ക്ഷീണവും തൂക്കക്കുറവും രോഗാരംഭ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
ചിലരില്‍ ആദ്യം കൈകാലുകളിലെ ചെറിയ സന്ധികളിലായിരിക്കും നീരും വേദനയും, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുക. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് സന്ധിവേദനയും വീക്കവും വര്‍ധിക്കുകയും പേശീ കാഠിന്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്യും. മാംസപേശീ ശോഷവും ഈ രോഗത്തില്‍ സംഭവിക്കാം. ചെറിയ പനി, നെഞ്ചിടിപ്പ്, വിളര്‍ച്ച എന്നിവയും അനുഭവപ്പെടാം.
രോഗം പഴകിയാല്‍ വേദയും മാംസപേശീ സംങ്കോചവും സന്ധികളുടെ സുഗമമായ ചലനത്തെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തിലെ സന്ധി വൈരൂപ്യം ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കിലും രോഗം പഴകുംതോറും സ്ഥിരവൈകല്യമായി മാറാം. ക്രമേണ സന്ധി നിഷ്ചലമായി തീരാനും ഇടയുണ്ട്. നിശ്ചലമായി തീരുന്ന സന്ധിഭാഗങ്ങളുമായി ബന്ധപ്പെട്ട അസ്ഥിഭാഗങ്ങളും വികൃതമായി തീരാം.
രോഗത്തിന്റെ ആരംഭഘട്ടത്തില്‍ ഇടക്കിടെ ലക്ഷണങ്ങള്‍ വന്നും പോയും നില്‍ക്കുന്നതാണ്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെല്ലാം തന്നെ ആയുര്‍വേദത്തില്‍ വാതരക്തമെന്ന രോഗത്തിന്റെ വിവരണത്തില്‍ ഉള്‍ക്കൊള്ളുന്നു.
വാതരക്തത്തില്‍ വാതത്തിന് പ്രാമുഖ്യമുള്ളപ്പോള്‍ കുത്തി വലിക്കുന്നതു പോലുള്ള വേദന അതിശക്തമാവുകയും സിരകള്‍ തുടിക്കുന്നതു പോലെ തോന്നുകയും, വിരല്‍ സന്ധികളില്‍ പ്രത്യേകിച്ച് മരവിപ്പും നീരും ഉള്ള സന്ധികളില്‍ ചുവപ്പ് നിറം കാണപ്പെടുകയും ചെയ്യും.
നീര് അപ്രത്യക്ഷമാകുകയും വീണ്ടും ഉണ്ടാകുകയും ചെയ്യും. രോഗം പഴകിയാല്‍ തുടയെല്ലുകളില്‍ ശക്തമായ കഴപ്പും നീരും അനുഭവപ്പെടാം.രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടനെയും കുറെ സമയം ഇരുന്നിട്ട് എഴുന്നേറ്റാലുടനെയും ഇത് അനുഭവപ്പെടും. രോഗം മൂര്‍ച്ഛിച്ചാല്‍ പേശികള്‍ കട്ടിയാകുന്ന അവസ്ഥയുണ്ടാകും.
സന്ധികളില്‍ നിന്ന് സന്ധികിലേക്ക് നീരും വേദനയും വ്യാപിക്കുകയും, കടുത്ത പനി, വായ്ക്ക് അരുചി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ആമവാതത്തിന്റേതാണ്. ഇവയില്‍ നിന്നും വാതരക്തത്തെ വേര്‍തിരിക്കുന്ന പ്രധാനപ്പെട്ട ലക്ഷണം സന്ധികളില്‍ പ്രധാനമായി കേന്ദ്രീകരിക്കുന്ന നീരും വേദനയുമാണ്.
കാരണങ്ങള്‍
ശരീരായാസമുള്ള ജോലികള്‍, അപഥ്യങ്ങളായ ആഹാരങ്ങള്‍, പകല്‍ ഉറക്കം, ഉറക്കമിളപ്പ്, അമിതമായ മദ്യപാനശീലം, അമിതയാത്ര, മലമൂത്രാതികളെ ബലമായി തടഞ്ഞ് നിര്‍ത്തല്‍, രൂക്ഷതയേറിയതും അമ്ലലവണ പ്രധാനമായ ആഹാരങ്ങള്‍, ഓരോ ഋതുക്കളിലും വിധിച്ചിട്ടുള്ളതിന് വിപരീതവും അസ്ത്യങ്ങളുമായ ആഹാരങ്ങള്‍ മുതലായവ വാതരോഗത്തിന് കാരണങ്ങളാകാം. സുകുമാര ശരീരികളിലും സ്തൂലന്മാരിലും പൊതുവേ സുഖജീവിതം നയിക്കുന്നവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്.
രോഗത്തിന് രണ്ടവസ്ഥകള്‍
ഈ രോഗത്തിന് ഉത്താനമെന്നും ഗംഭീരമെന്നും രണ്ടവസ്ഥകളുണ്ട്. രോഗത്തിന്റെ ആരംഭഘട്ടമായ ഉത്താനാവസ്ഥയില്‍ ത്വക്കിനെയും മാംസത്തെയും മാത്രമേ രോഗം ബാധിക്കാറുള്ളൂ. ഈ ഘട്ടത്തില്‍ കാലുകള്‍ കൂടുതല്‍ വിയര്‍ക്കുകയും, തണുപ്പ് അനുഭവപ്പെടുക, കാലുകള്‍ക്ക് കനം തോന്നുക, ത്വക്കിന് നിറവ്യത്യാസം വരിക എന്നീ അവസ്ഥകള്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങളുണ്ടാകുന്ന ചിലസമയത്ത് സന്ധികളില്‍ പുകച്ചിലും ചൊറിച്ചിലും അനുഭവപ്പെടാം.
സന്ധികള്‍ക്ക് സങ്കോചവും കാണപ്പെടാറുണ്ട്. ഈ അവസ്ഥയില്‍ ചികിത്സിക്കാതിരുന്നാല്‍ രോഗം ഗംഭീരാവസ്ഥയില്‍ എത്തിച്ചേരും. ഗംഭീരാവസ്ഥയില്‍ സന്ധികളിലെ നീര് വര്‍ധിക്കുകയും സന്ധികള്‍ ചലനസ്വഭാവമില്ലാതെ കൂടുതല്‍ കഠിനമായി തീരുകയും, വേദന കൂടുതല്‍ ആഴത്തിലായി തീരുകയും ചെയ്യും. ആദ്യഘട്ടത്തിലെ പോലെ നീര് വേഗം കുറയാനുള്ള സാധ്യത വളരെ കുറവാണ്.
ഉറക്കകുറവ്, വിശപ്പില്ലായ്മ, തലവേദന എന്നിവയും ഉണ്ടാകുന്നു. തുടര്‍ന്ന് സന്ധികളുമായി ബന്ധപ്പെട്ട മാംസപേശികള്‍ക്ക് ശോഷവും ആകൃതി വ്യത്യാസവും ഉണ്ടാകുന്നു. പ്രമേഹ രോഗികള്‍ ഈ അവസ്ഥ എത്തിയാല്‍ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുക ബുദ്ധിമുട്ടാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുളി അധികമുള്ളതും ഉപ്പ് അധികം ചേര്‍ത്തതും, ദഹിക്കാന്‍ വിഷമമുള്ളതും, അധികം ചൂടുള്ളതുമായ ആഹാരപാനീയങ്ങള്‍ ഈ രോഗത്തിന് വര്‍ജ്യമാണ്. അധികമായി ചെയ്യുന്ന സാഹസ വ്യായാമങ്ങള്‍, അതിമൈഥുനം എന്നിവ വര്‍ജിക്കണം. മദ്യപാനം തീര്‍ത്തും ഒഴിവാക്കണം. ലഘുവായ വ്യായാമങ്ങള്‍ ശീലിക്കുക.ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം വളരെ ആവശ്യമാണ്.
കാല്‍സ്യം ലഭിച്ചില്ലെങ്കില്‍ ഓസ്റ്റിയോ പോറോസിസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രത്യേകിച്ചും ആര്‍ത്തവം നിലച്ച സ്ത്രീകളില്‍. പാലും പാലുല്‍പന്നങ്ങളും കാല്‍സ്യത്തിന്റെ കലവറകളാണ്. 60 വയസിനു ശേഷം പ്രതിദിനം 1000 മൈക്രോ കാല്‍സ്യം വളരെ ആവശ്യമാണ്. അതുകൊണ്ട് കാല്‍സ്യങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
മിക്ക വാതരോഗങ്ങളിലും വിളര്‍ച്ച അനുബന്ധലക്ഷണമായി കാണാറുണ്ട്. ജീവകങ്ങളടങ്ങിയ സാലഡുകള്‍, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉപവാസം ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഹിതമല്ലെന്നു ഓര്‍ക്കേണ്ടതുണ്ട്. മനസ്സ് സംഘര്‍ഷഭരിതമാകാതെ ദു:ഖം, കോപം, ആകുലചിന്തകള്‍ എന്നിവ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
ചികിത്സ
ആദ്യഘട്ടമായ ഉത്താനാവസ്ഥയില്‍ പൂര്‍ണ വിശ്രമവും ലഘുചികിത്സകളും കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുന്നതാണ്. തൈലങ്ങളുടെ ബാഹ്യോപയോഗം, ധാരകോരല്‍, അവകാഹസ്വേതം, എന്നിവകൊണ്ട് തന്നെ ശാന്തി ലഭിച്ചേക്കാം. എന്നാല്‍ ഗംഭീരഘട്ടത്തിലെത്തിയാല്‍ നെയ് സേവിക്കല്‍, സ്വേതനം, വിരേചനം, വസ്തി എന്നീ ക്രിയാക്രമങ്ങള്‍ ആവശ്യമായി വരും.
പത്ഥ്യമായ ആഹാരവിഹാരങ്ങള്‍ക്ക് വാതരക്ത രോഗത്തില്‍ ചികിത്സകള്‍ക്കൊപ്പം തന്നെ പ്രാധാന്യമുണ്ട്. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയിട്ടുള്ള അനുയോജ്യമായ കഷായങ്ങള്‍ ദോഷകോപ ശമനത്തിനും രക്തശുദ്ധിക്കും സഹായിക്കുന്നു.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാരാസ്‌നാദി കഷായം, കോകിലാക്ഷം കഷായം, മഹാമഞ്ജിഷ്ഠാതി കഷായം, തുടങ്ങിയവ രോഗശമനത്തിന് ഉത്തമമാണ്. കൂടാതെ സന്ധികളിലെ നീര്‍ക്കെട്ടിന് കൊട്ടംചുക്കാദി തൈലം, മധുയഷ്ട്യാദി തൈലം, പിണ്ഡതൈലം, ക്ഷീരബല 101 ആവര്‍ത്തി, ക്ഷീരബല തൈലം തുടങ്ങിയവയും വാതരക്ത രോഗത്തിന് പരിഹാരമായി നിര്‍ദേശിക്കാറുണ്ട്്.
ഡോ. ആര്‍. ശ്യാം കിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പ്
ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്‍വേദചിട്ടകള്‍ നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍
തിരിച്ചറിയാന്‍ സാധിക്കും.
ശരീരമാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയെന്ന് ത്വക്കിനെ വിശേഷിപ്പിക്കാം. കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍പോലും ത്വക്കില്‍നിന്നു മനസിലാക്കാന്‍ കഴിയും.
അലര്‍ജിമൂലം ഉണ്ടാകുന്ന ആസ്ത്മയുടെ ലക്ഷണങ്ങള്‍വരെ ത്വക്കിലൂടെ അറിയാമെന്നു പറയുമ്പോള്‍ മനുഷ്യശരീരത്തില്‍ ത്വക്കിന്റെ സ്ഥാനം എത്ര വലുതാണെന്ന് പറയേണ്ടതില്ലല്ലോ.
ത്വക്കിനെ വിശേഷിപ്പിക്കാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം, പുറംലോകവുമായി നേരിട്ടു ബന്ധമുള്ള ഏക അവയവം, ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ചെറിയ മാറ്റങ്ങള്‍പോലും പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണം എന്നിങ്ങനെ ത്വക്കിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു.
എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു അവയവത്തെ സംരക്ഷിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുമില്ല, സമയംനീക്കിവയ്ക്കാന്‍ ശ്രമിക്കാറുമില്ല. മറ്റെല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ചര്‍മത്തിനും പ്രത്യേക പരിചരണം അത്യാവശ്യമാണ്.
ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്‍വേദചിട്ടകള്‍ നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.
ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍
കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരദുര്‍ഗന്ധം അകറ്റാന്‍
മുഖക്കുരു ഒഴിവാക്കാന്‍
ചര്‍മ്മത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍
ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
പാടുകള്‍ മാറാന്‍
ദിനചര്യയില്‍ ശ്രദ്ധിക്കാന്‍
ആരോഗ്യമുള്ള ചര്‍മ്മത്തിന്
മുഖത്തിനു നിറം വര്‍ധിപ്പിക്കാന്‍
ചര്‍മ്മസംരക്ഷണം വീട്ടില്‍
കടപ്പാട്:
ഡോ. പി.ആര്‍.ജയ
ഡോ. സന്ദീപ് കിളിയന്‍ കണ്ടി
ഡോ. ആര്‍. രവീന്ദ്രന്‍
വിദ്യാസമ്പന്നതയിലും, വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍പ്പോലും മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ വേണ്ടത്ര ഗൗരവമായി കാണുന്നില്ല
ലോകത്ത് ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തില്‍ മഞ്ഞപ്പിത്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. സൂര്യഭഗവാനോട് സൂര്യരശ്മികളാല്‍ കാമല രോഗത്തില്‍ നിന്നും മുക്തി തരുവാനപേക്ഷിക്കുന്ന സൂക്തങ്ങളുണ്ട്.
വിദ്യാസമ്പന്നതയിലും, വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍പ്പോലും മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ വേണ്ടത്ര ഗൗരവമായി കാണുന്നില്ല.
മഞ്ഞപ്പിത്തം എന്നാല്‍ എന്താണെന്നോ, അതിനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നോ, ചികിത്സ വേണോ, വേണ്ടയോ എന്നോ അറിയാന്‍ ശ്രമിക്കാത്തവരും, അറിഞ്ഞാലും മനപ്പൂര്‍വം വിസ്മരിക്കുന്നവരുമാണ് കൂടുതല്‍.
മഞ്ഞപ്പിത്തം
സാധാരണ ശരീരത്തെ മഞ്ഞനിറം ബാധിക്കുന്ന ലക്ഷണങ്ങളോടുകൂടിയ രോഗത്തെയാണ് മഞ്ഞപ്പിത്തം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ആധുനിക ശാസ്ത്രത്തില്‍ മഞ്ഞനിറം എന്നര്‍ഥം വരുന്ന ഫ്രഞ്ച് പദത്തില്‍നിന്നും ഉത്ഭവിച്ച ജോണ്ടിസ് എന്നും, കരള്‍ സംബന്ധമായ അസുഖം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമായ ഹെപ്പറ്റൈറ്റിസ് എന്നുമാണ് മഞ്ഞപ്പിത്തത്തെ പറയുന്നത്. ആയുര്‍വേദശാസ്ത്രത്തിലെ കാമല രോഗമാണ് ഇതിനോട് ഉപമിക്കാവുന്നത്.
മഞ്ഞപ്പിത്തം ആയുര്‍വേദത്തില്‍
ലോകത്ത് ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തില്‍ മഞ്ഞപ്പിത്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. സൂര്യഭഗവാനോട് സൂര്യരശ്മികളാല്‍ കാമല രോഗത്തില്‍ നിന്നും മുക്തി തരുവാനപേക്ഷിക്കുന്ന സൂക്തങ്ങളുണ്ട്. (നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന മഞ്ഞനിറം, പോക്കുവെയില്‍ കൊള്ളിച്ച് മാറ്റുന്ന മുത്തശിവൈദ്യം സാക്ഷ്യം).
അഥര്‍വ വേദത്തില്‍ കാമലയുടെ മഞ്ഞനിറത്തെപ്പറ്റിയും, ഹരീമ, ഹരീത തുടങ്ങിയ പര്യായങ്ങളും കാണാവുന്നതാണ്.
കാമല ഒരു സാംക്രമിക രോഗമായി പ്രതിപാദിക്കുന്നതും കാണാവുന്നതാണ്. ആയുര്‍വേദത്തില്‍ ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, മാധവനിദാനം ഗ്രന്ഥങ്ങളെല്ലാം മഞ്ഞപ്പിത്തത്തിന്റെ വ്യക്തമായ ലക്ഷണവും, ചികിത്സയും വിശദീകരിക്കുന്നു.
ആയുര്‍വേദത്തില്‍ യകൃത് (കരളി) നോട് ബന്ധപ്പെട്ട രോഗമായാണ് മഞ്ഞപ്പിത്തം (കാമല) പറഞ്ഞിരിക്കുന്നത്. ആയുര്‍വേദം ത്രിദോഷസിദ്ധാന്തത്തിലും (വാതം - പിത്ത - കഫദോഷങ്ങള്‍) പഞ്ചമഹാഭൂതസിദ്ധാന്തത്തിലും അധിഷ്ഠിതമാണ്.
ത്രിദോഷങ്ങളിലെ പിത്തദോഷദുഷ്ടിയാല്‍ ഉണ്ടാവുന്ന വിളര്‍ച്ച) ഉള്ള രോഗി പിത്തവര്‍ദ്ധകമായ ഭക്ഷണപദാര്‍ഥങ്ങളും, വിഹാരങ്ങളും കൊണ്ട് പിത്തം വര്‍ദ്ധിച്ചാല്‍ വരുന്ന രോഗമാണ് കാമല. രക്ത-മാംസ-മേദോ ധാതുക്കളുടെ ദുഷ്ടിയും ഇതിനു കൂടെ വരുന്നതാണ്. കോഷ്ഠാശ്രിതം, ശാഖാശ്രിതം എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മഞ്ഞപ്പിത്തചികിത്സ വിവരിച്ചിരിക്കുന്നത്.
രോഗിയുടെ നഖ-മൂത്ര-മല- നേത്ര- ത്വക്ക് തുടങ്ങിയവയെല്ലാം മഞ്ഞനിറത്തോടെ കാണുന്നതാണ് ലക്ഷണം. ഒന്നോ- അതില്‍ കൂടുതലോ ഭാഗങ്ങളില്‍ മഞ്ഞനിറം ദര്‍ശിക്കാവുന്നതാണ്.
അനുബന്ധ ലക്ഷണങ്ങള്‍
ഉപദ്രവങ്ങള്‍
ക്രമേണ കാമല (മഞ്ഞപ്പിത്തം) ദേഹം മൊത്തമായി നീരോടുകൂടി കാണുന്ന കുംഭകാമില, ദേഹം മൊത്തമായി പച്ച നിറത്തിലാകുന്ന ഹലീമക, ദേഹത്തിനകത്തും, പുറത്തും മഞ്ഞനിറമാകുകയും, കണ്ണ് ചുവക്കുകയും ചെയ്യുന്ന പാനകി എന്നീ അവസ്ഥകളിലേക്ക് നീങ്ങാവുന്നതാണ്.
പരിശോധനകള്‍
പനിയും, ഉദരസംബന്ധമായ അസുഖങ്ങളും മറ്റും കാണുമ്പോള്‍ രക്ത-മൂത്ര-മല പരിശോധനയിലൂടെ മഞ്ഞപ്പിത്തം കണ്ടുപിടിക്കാം.
ചില രോഗികളില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എം.ആര്‍.ഐ എന്നിവ ആവശ്യമായി വരാറുണ്ട്. കരള്‍, സ്പ്ലീന്‍, പാന്‍ക്രിയാസ്, പിത്തസഞ്ചി ഇവയുടെ സ്ഥിതി മനസിലാക്കാനാണിത്.
ചിലതരം പനികളും മറ്റും കരളിനെ ബാധിക്കുമ്പോള്‍ ഇത്തരം പരിശോധനയില്‍ വ്യതിയാനങ്ങള്‍ കാണാറുണ്ട്. മഞ്ഞപ്പിത്തം അധികമായി ലിവര്‍ സീറോസിസ് തുടങ്ങിയ അവസ്ഥയില്‍ എത്താതെ ചികിത്സിക്കാന്‍ ഇത്തരം പരിശോധനകള്‍ ആവശ്യമാണ്.
രോഗിയെ അറിഞ്ഞ് ചികിത്സ
മറ്റ് ഏതൊരു രോഗത്തേയും പോലെ രോഗകാരണങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം തന്നെയാണ് ആദ്യപടി.
മരുന്നുകള്‍
മുന്‍കരുതലുകള്‍
ശ്രദ്ധിക്കേണ്ടത്
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സന്ദീപ് കിളിയന്‍കണ്ടി
കോഴിക്കോട്
അടുക്കളയില്‍ കൂടുതല്‍ സമയം നിന്നു ജോലി ചെയ്യേണ്ടിവരുന്ന വീട്ടമ്മമാരെ അലട്ടുന്ന പ്രശ്‌നമാണ് ഉപ്പൂറ്റി വേദന. ഇതിന് ആയുര്‍വേദ തൈലങ്ങളിലൂടെ ശമനം ലഭിക്കുന്നതാണ്.
തലവേദന, മുട്ടുവേദന, നടുവേദന എന്നിങ്ങനെ നിത്യേന അലട്ടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഗുരുതരമായ രോഗങ്ങളുടെ അനുബന്ധമല്ലാത്ത ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പൊടികൈകളുണ്ട്.
ആയുര്‍വേദത്തിലെ ഒറ്റമൂലികളായ ഔഷധങ്ങള്‍ ആയുര്‍വേദ കടകളില്‍നിന്ന് വാങ്ങി ഫസ്‌റ്റെയിഡായി വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്.
ഉപ്പൂറ്റിവേദന
അടുക്കളയില്‍ കൂടുതല്‍ സമയം നിന്നു ജോലി ചെയ്യേണ്ടിവരുന്ന വീട്ടമ്മമാരെ അലട്ടുന്ന പ്രശ്‌നമാണ് ഉപ്പൂറ്റി വേദന. ഇതിന് ആയുര്‍വേദ തൈലങ്ങളിലൂടെ ശമനം ലഭിക്കുന്നതാണ്.
തലവേദന
കഴുത്തുവേദന
നടുവേദന
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ നടുവേദന തീരവ്യാധിയായി മാറാന്‍ കാരണമായിട്ടുണ്ട്. വേദന ശമിപ്പിക്കാനുള്ള വഴികള്‍.
മുട്ടുവേദന
ഉപ്പൂറ്റി വിണ്ടുകീറല്‍
കടപ്പാട്:
ഡോ. സുനു കുരുവിള കോട്ടയം.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ
നല്‍കാവുന്നതാണ്.
പ്രായ - കാല ദേശ ഭേദമെന്യേ സര്‍വസാധാരണമായി എല്ലാവരെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് ജലദോഷം. ഒരിക്കലെങ്കിലും ജലദോഷബാധിതരാകാത്തവര്‍ ഉണ്ടാകില്ല. ജലദോഷം അതിവേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു.
എന്നാല്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ഭേദമാകകയും ചെയ്യുന്നു. മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ നല്‍കാവുന്നതാണ്.
രോഗകാരണങ്ങള്‍
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം.
ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്‌ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്.
കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു.
ലക്ഷണങ്ങള്‍
ലക്ഷണങ്ങള്‍ പ്രധാനമായും അണുബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. മൂക്ക്, തൊണ്ട, സൈനസുകള്‍, സ്വരപേടകം ഇവയെ ആശ്രയിച്ചായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള ലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയായവരില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയും കുട്ടികളില്‍ ആറ് മുതല്‍ എട്ട് തവണ വരെയും ജലദോഷം ഉണ്ടാകാം.
കുട്ടികളില്‍ ഇതിനോടനുബന്ധിച്ച് പനിയും കണ്ടുവരുന്നു. എന്നാല്‍ മുതിര്‍ന്നവരില്‍ പനി ലക്ഷണമായി സാധാരണ കാണാറില്ല. വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്.
ഏഴ് ദിവസം മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ശമിക്കും. പ്രതിരോധശക്തി പൊതുവേ കുറഞ്ഞവരിലും ലക്ഷണങ്ങള്‍ രണ്ടാഴ്ച തുടരാം.
ജലദോഷത്തെ തുടര്‍ന്നുള്ള ഉപദ്രവരോഗമായി ചുമ പലപ്പോഴും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയില്‍നിന്ന് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗം പകരുന്നതിന് സാധ്യത കൂടുതല്‍.
പകരുന്ന രീതി
പ്രതിരോധമാര്‍ഗങ്ങള്‍
ചികിത്സ രീതികള്‍
ജലദോഷം പിടിപെട്ടയാളുടെ പ്രതിരോധശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നതും ലക്ഷണങ്ങള്‍ ശമിക്കുന്നതിനുമുള്ള ഔഷധങ്ങളും ചികിത്സാ രീതികളുമാണ് ആയുര്‍വേദ ചികിത്സവിധിയില്‍ അവംലംബിക്കുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ള സമൃദ്ധമായ ഔഷധസസ്യങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്.
തുളസി, തുമ്പ, മഞ്ഞള്‍, ഇഞ്ചി, കച്ചോലം, തിപ്പലി, ആടലോടകം തുടങ്ങിയ ഔഷധങ്ങള്‍ പരമ്പരാഗതമായി നാം ഗൃഹവൈദ്യത്തില്‍ ഉള്‍പ്പെടുത്തി വരുന്നുമുണ്ട്. ഇവയുടെ ഗുണങ്ങള്‍ മനസിലാക്കി ഉപയോഗപ്രദമാക്കുകയെന്നതാണ് പ്രധാനം.
ജലദോഷത്തിലെ രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉപദ്രവവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനും ഒപ്പം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ഉത്തമമായ ആയുര്‍വേദ ഔഷധയോഗങ്ങള്‍ ധാരാളമുണ്ട്. ഔഷധയോഗങ്ങള്‍ എല്ലാം തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
ഒഴിവാകേണ്ട കാര്യങ്ങള്‍
തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്
ഡോ. ഹേമ എല്‍.
മെഡിക്കല്‍ ഓഫീസര്‍
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, തുമ്പമണ്‍
ആയുസിന്റെ വേദമായ ആയുര്‍വേദത്തില്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, ആത്മാവ് തുടങ്ങിയവയെപ്പറ്റിയും, അവയുടെ സ്വസ്ഥാവസ്ഥയെയും രോഗാവസ്ഥയെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഇവയില്‍ മനസ് എല്ലാത്തരം രോഗാവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്നു. തെളിഞ്ഞ മനസുതന്നെ രോഗാവസ്ഥയില്‍ നിന്നുള്ള മോചനമാണ്.
മനസിനെയും മനസിന്റെ മൂന്ന് ഗുണങ്ങളെയും (രാജസീക ഗുണം, തമോഗുണം, സാത്വികഗുണം) മനോ കര്‍മ്മങ്ങളായ (ഈര്‍ഷ്യ, അഹങ്കാരം, സന്തോഷം, സന്താപം) തുടങ്ങിയവയെക്കുറിച്ചും ആയുര്‍വേദം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ആയുര്‍വേദത്തില്‍ പതിനാറുതരം വ്യക്തിത്വങ്ങളെയും അവരുടെ സ്വഭാവ വ്യത്യാസങ്ങളെയും കുറിച്ച് പ്രതിപാദ്യം ലഭ്യമാണ്. ഇവയെ മാനസികബലം കുറഞ്ഞ ഹീനസത്വക്കാര്‍, മധ്യമമായ മാനസികശക്തിയുള്ള മധ്യമസത്വക്കാര്‍, ഉയര്‍ന്ന മാനസിക ശക്തിയുള്ള പ്രവരസത്വക്കാര്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.
ഇതില്‍ ഹീനസത്വക്കാര്‍ പറഞ്ഞാല്‍ അനുസരിക്കാത്തവരും വിഷമ ഘട്ടങ്ങളില്‍ പതറുന്നവരും, ചെറിയ വിഷമസന്ധികള്‍പോലും തരണം ചെയ്യാത്തവരും, ഭയം, ശോകം, ദുരഭിമാനം എന്നീ സ്വഭാവങ്ങളോടുകൂടിയവരുമായിരിക്കും.
ദുരഭിമാനം മൂലമുള്ള ആത്മഹത്യ ഇക്കൂട്ടരില്‍ കൂടുതലായിരിക്കും. ഇക്കൂട്ടര്‍ സാധാരണ രീതിയില്‍ വിഷാദരോഗത്തിന് പെട്ടെന്ന് അടിമപ്പെടുന്നവരാണ്.
കാരണങ്ങള്‍ തിരിച്ചറിയുക
ഓരോ വ്യക്തിയുടെയും, അയാളുടെ ചുറ്റുപാടിനും ചിന്താഗതികള്‍ക്കും അനുസരിച്ച് കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. സാധാരണയായി ചികിത്സക്ക് സമീപിക്കുന്ന രോഗികളില്‍ രണ്ടു കാരണങ്ങളാണ് മുഖ്യമായും കാണാറുള്ളത്.
സ്വന്തം ഇഷ്ടത്തിനോ, ചിന്തയ്‌ക്കോ നിരക്കാത്തതും സംഭവിക്കുന്നതും, ഇഷ്ടമായതും, ആഗ്രഹിച്ചതും ലഭിക്കാത്തതും. ആധുനിക യുഗത്തില്‍ വിഷാദരോഗത്തിന് പുതിയ ചില മാനങ്ങളാണുള്ളത്.
അത്യാഗ്രഹങ്ങളില്‍ മുങ്ങി മനസിനെ ആകാശത്തേക്ക് മേയാന്‍ വിടുന്ന ആധുനിക സമൂഹം, സ്വന്തം ശാരീരിക മാനസിക മേഖലയില്‍ അവ വരുത്തുന്ന വിനാശങ്ങളെ അവഗണിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ കര്‍ത്തവ്യം മറക്കുന്നു. അപ്പോള്‍ എത്തിപ്പെടുന്ന ഒരു മാനസികസംഘര്‍ഷ മേഖലയാണ് വിഷാദം.
സ്‌നേഹസാന്ത്വനവാക്കുകള്‍ ലഭിക്കുവാനോ, നല്‍കുവാനോ സമയമോ സന്ദര്‍ഭമോ ലഭിക്കാത്ത യുവാക്കളും, കുട്ടികളും മധ്യവയസ്‌കരും സ്ത്രീകളും എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിഷാദത്തിനടിമപ്പെടുന്നവരാണ്.
കണക്കുകള്‍ പരതി നോക്കുമ്പോള്‍ 80 ശതമാനം പേരും ചികിത്സയ്ക്ക് എത്താറില്ല. അല്ലെങ്കില്‍ രോഗാവസ്ഥ ശ്രദ്ധിക്കാറില്ല.
കുട്ടികളാണെങ്കില്‍ സ്‌കൂളിലെയോ, മുതിര്‍ന്നവരെങ്കില്‍ ജോലി സംബന്ധമായതോ, വീട്ടിലെയോ, ജീവിതപങ്കാളിയുടെയോ, സാമ്പത്തികമായുള്ളതോ ആയ പ്രശ്‌നങ്ങള്‍, ചില രോഗങ്ങള്‍ പിടിപെടുന്നത് മൂലമുള്ള മാനസികവ്യതിയാനങ്ങള്‍, രക്തസമ്മര്‍ദം, ഉറക്കക്കുറവ്, കൊളസ്‌ട്രോള്‍ ഇവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം, അപ്രതീക്ഷിതമായ അപകടങ്ങള്‍ തുടങ്ങിയവ വിഷാദത്തിലേക്ക് വഴിതെളിക്കുന്നു.
എല്ലാത്തരം രോഗികളിലും ഏതു പ്രായത്തിലും വിഷാദാവസ്ഥ ഉണ്ടാകാം. യുവാക്കളില്‍ കണ്ടു വരുന്ന ടീന്‍ ഡിപ്രഷന്‍, ആര്‍ത്തവ വിരാമത്തില്‍ കണ്ടുവരുന്ന മെനോപോസ് ഡിപ്രഷന്‍, മറ്റു രോഗാവസ്ഥകളില്‍ കണ്ടുവരുന്ന ഡിപ്രഷന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
ലക്ഷണങ്ങള്‍ പലത്
ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുക
മുകളില്‍ സൂചിപ്പിച്ച മാനസിക സമ്മര്‍ദ ലക്ഷണങ്ങളില്‍ അഞ്ചോ - ആറോ എണ്ണം രണ്ടാഴ്ച തുടര്‍ച്ചയായി ഒരു വ്യക്തി അനുഭവിക്കക്കുകയാണെങ്കില്‍ അത് വിഷാദരോഗമായി കണക്കാക്കാം.
സാധാരണ, രോഗിയുടെ കൂടെയുള്ളവരാണ് രോഗം കണ്ടുപിടിക്കാനും, ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടറെ സമീപിക്കുവാനും മുന്‍കൈ എടുക്കേണ്ടത്. വലിയ കുറ്റകൃത്യമോ, ആത്മഹത്യയോ മറ്റു അവിവേകങ്ങളോ സംഭവിക്കാതിരിക്കാന്‍ സഹായ ഹസ്തം നീട്ടേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
കാരണം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്കുപ്രകാരം ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളില്‍ 3-ാം സ്ഥാനമാണ് വിഷാദരോഗത്തിനുള്ളത്. ലോക ജനസംഖ്യയുടെ 19 ശതമാനവും വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
രോഗവിമുക്തി
'ധീ ധൈര്യ ആത്മാദി വിജ്ഞാനം
മനോദോഷൌഷധം പരം' - അഷ്ടാംഗ ഹൃദയം
ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം പറയുന്ന മാര്‍ഗങ്ങള്‍, നല്ലചിന്തകള്‍(ധീ), ധൈര്യം (മനസിന് - ഡോക്ടറുടെ പക്കല്‍ നിന്നോ രോഗിക്ക് സ്വയം തോന്നേണ്ടത്), ആത്മ സാക്ഷാത്കാരം (വിവിധ തരത്തിലുള്ള ഭക്തി മാര്‍ഗങ്ങള്‍ ഇതിനു സഹായിക്കുന്നു) ഇവയാണ്.
രോഗം സ്ഥിരീകരിച്ചാല്‍ അടുത്തഘട്ടത്തില്‍ പല രോഗികളിലും കാണുന്നത് ആരെ സമീപിക്കണം എന്ന ചിന്തയാണ്. സുഹൃത്തുക്കളോ, ഭാര്യയോ, മക്കളോ, അച്ഛനമ്മമാരോ അറിയാതെ സൈക്ക്യാട്രിസ്റ്റിനെയോ കാണാന്‍ പോകുവാന്‍ തീരുമാനിക്കുകയും, പിന്നീട് അതു മാറ്റി സ്വന്തം ചികിത്സാസൂത്രങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു.
ഔഷധപ്രയോഗം ആയുര്‍വേദത്തില്‍
വ്യക്തമായ കൗണ്‍സിലിംങ് തന്നെയാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെയും കൂടെയുള്ളവരുടെയും തുറന്ന സമീപനം ഉണ്ടെങ്കില്‍ താരതമ്യേന ചികിത്സയും എളുപ്പമാകുന്നു.
വിഷാദരോഗത്തിനോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്ഥ്യങ്ങളായ വിശപ്പു കുറവ്, ഭാരക്കുറവ്, അമിത വിശപ്പ്, ഭാരക്കൂടുതല്‍ തുടങ്ങിയവയ്‌ക്കെല്ലാം മരുന്നുകള്‍ നല്‍കിയും, മനസിന് ഉറപ്പ് നല്‍കുവാന്‍ സാത്വിക ഗുണം കൂടുവാനനുസൃതമായ ചിട്ടകളും ക്രമീകരണങ്ങളും ചെയ്യുക.
സാരസ്വതാരിഷ്ടം, മൃദ്വീകാദികഷായം, കല്യാണകം കഷായം, മഹാകല്യാണ കഷായം, മാനസമിത്രവടകം, ബ്രഹ്മിഘൃതം, അശ്വഗന്ധചൂര്‍ണം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം തുടങ്ങിയവയെല്ലാം അവസ്ഥാനുസരണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുതാണ്.
ചികിത്സകള്‍ നിത്യേന എണ്ണതേച്ചു കുളി
വ്യായാമം മുഖ്യഘടകമാണ്. ചിട്ടയായ വ്യായാമത്തിലൂടെ വിഷാദരോഗത്തെ ഒരുപരിധി വരെ നിയന്ത്രിക്കാം. യോഗ വിഷാദരോഗത്തിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്.
മനസിനെനിയന്ത്രിക്കാനും, സാത്വികഗുണം കൂടുവാനും യോഗ സഹായിക്കുന്നതാണ്. ധ്യാനം, പ്രാണായാമം, സൂര്യനമസ്‌ക്കാരം തുടങ്ങിയവ സ്വീകരിക്കാവുതാണ്.
വിഷാദരോഗംവരാതിരിക്കാന്‍
ഗര്‍ഭം ഉണ്ടാവുമ്പോള്‍ തന്നെ ബുദ്ധി സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. മരണവും ജനനവും, സന്തോഷവും ദുഃഖവും ഒരുപോലെ കാണാന്‍ മനസിനെ പാകപ്പെടുത്തുക.
സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള ചര്യകള്‍ പാലിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വികലമായ അറിവുകള്‍ വച്ച് സ്‌കിസോഫ്രീനിയ(ഉന്മാദം), സൈക്കിക് ഡിസോര്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് ചികിത്സ ആരംഭിക്കാതെ വിഷാദരോഗം ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചികിത്സ തുടങ്ങുക.
അതും വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം. ആയുര്‍വേദ ശാസ്ത്രത്തിന്, വിഷാദരോഗ ചികിത്സയ്ക്ക് നല്‍കാന്‍ ഒരുപാടുണ്ട്. വിഷാദരോഗമോ സംശയമോ, മാനസിക പിരിമുറക്കമോ വന്നാല്‍ ഉടന്‍തന്നെ സംശയ ഭേദമന്യേ വിദഗ്ധ സേവനം സ്വീകരിക്കാവുതാണ്.
ചാത്തന്‍ സേവയും, മന്ത്രവാദവും, ജിന്നിനെ ഒഴിപ്പിക്കലും ഒന്നിനും പരിഹാരമല്ല എന്നോര്‍ക്കുക. അതിന്റെ പേരിലുണ്ടാകുന്ന പണനഷ്ടത്തിലും മാനഹാനിയിലും ചെന്നുപെടാതെ സൂക്ഷിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സന്ദീപ് കിളിയന്‍കണ്ടി
ചീഫ് കണ്‍സള്‍ട്ടന്റ്
ചാലിയം ആയുര്‍വേദിക്‌സ്, കോഴിക്കോട്
അവസാനം പരിഷ്കരിച്ചത് : 4/28/2020