തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
'ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ'
എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി.
" ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ
ഗുണകർമാനി വേദായതി ഇത്യായുർവേദ ”' - ചരകാചാര്യൻ
ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത് .
ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു.
ഹിതമായ ആയുസ്സ്
അഹിതമായ ആയുസ്സ്
സുഖമായ ആയുസ്സ്
ദുഃഖമായ ആയുസ്സ്
പഞ്ചഭൂതങ്ങൾ
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ആകാശം, വായു, അഗ്നി തുടങ്ങിയവ ശരീരത്തിന്റെ കാര്യത്തിലെടുക്കുമ്പോൾ വാക്കിന്റെ അർത്ഥമല്ല, ഓരോ ശാഖയുടെയും വ്യവസ്ഥാനുസൃതമായ പേരായി ഗണിക്കണം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. സൂക്ഷ്മതലത്തിലേക്ക് പോവുമ്പോൾ, ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തിവിശേഷമുണ്ട്. ശരീരത്തിലെ ഓരോ അണുവും - ഭ്രൂണാവസ്ഥ മുതൽ മരണം വരെ അത്തരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. ഉണ്ടായതോടെയുള്ള നിലനിൽപ്പ് മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു. ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത് ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ് പഞ്ചഭൂതാത്മകമായി ദോഷങ്ങൾ എന്നു പറയുന്നത്.
ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക് ജനനം മുതൽ മരണം വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ് ആയുർവ്വേദത്തിന്റെ വിഷയം. മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ ആണുവും - ഭ്രൂണാവസ്ഥ മുതൽ മരണം വരെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. ഉണ്ടായതോടെയുള്ള നിലനിൽപ്പ് മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത് ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ് ദോഷങ്ങൾ എന്നു പറയുന്നത്. പോഷകമായ ദോഷത്തെ കഫമെന്നും, പാചകമായ ദോഷത്തെ പിത്തമെന്നും ചാലകമായ ദോഷത്തെ വാതമെന്നും പറയുന്നു. ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമർത്ഥമുള്ള "വാ" എന്ന ധാതുവിൽ നിന്നാണ് വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്. ജ്വലിപ്പിക്കുക, പ്രകാശിപ്പിക്കുക എന്നർത്ഥമുള്ള "തപ്" എന്ന ധാതുവിൽ നിന്ന് പിത്തമെന്ന ശബ്ദം. കൂട്ടിച്ചേർക്കുക എന്നർത്ഥമുള്ള "ശ്ലിഷ്മ" എന്ന ധാതുവിന്റെ പര്യായമാണ് കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവർത്തനം കൊണ്ട് ഫലിക്കുന്നത് എന്നും കഫത്തിന് അർത്ഥമുണ്ട്
ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങൾ(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് സുശ്രുതൻ അഭിപ്രായപ്പെട്ടിരുന്നു). "സ്വയം മലിനമായ ഘടകവും, മറ്റ് ശരീര ഘടകങ്ങളെ മലിനമാക്കുവാൻ കഴിവുള്ളതുമാണ് ദോഷം". ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.
"വാ ഗതി ഗന്ധനയോ: വായു" എന്നാണ് വാതത്തിന്റെ നിരുക്തി. ഗതി എന്ന വാക്കിന് ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അർത്ഥങ്ങൾ പറയാം. ഗന്ധനം എന്നാൽ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അർത്ഥങ്ങൾ. വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട് പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്. , പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു. ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക് തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്.
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക് തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്. തപ് എന്ന സംസ്കൃത ധാതുവിൽ നിന്ന് രൂപപ്പെട്ടതാണ് പിത്തം എന്ന ശബ്ദം. പിത്തത്തിന്റെ പ്രധാന കൃത്യങ്ങൾ
തപ് ദഹെഃ - ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക (പാകംചെയ്ത് സ്വാംശീകരിക്കുക),
തപ് സന്തപെഃ - അതിൽ നിന്ന് താപം ഉത്പാദിപ്പിക്കുക
തപ് ഐശ്വര്യെഃ - അതിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുക.
കഫം ജലത്തിൽ നിന്ന് ഉൽപ്പന്നമാകുന്നു. കേന ജലാദി ഫലാതി ഇതിഃ കഫഃ എതിരാളികളെ (രോഗങ്ങൾ) ചെറുത്ത് തോൽപ്പിച്ച് ശരീര പ്രവൃത്തികൾ മുറയ്ക്ക് നടത്തുന്നതിനാൽ ബല എന്നും അറിയുന്നു. രോഗാവസ്ഥയിൽ കഫം, ശരീരം പുറത്തേക്കു തള്ളുന്ന മലം(ദുഷിച്ചത്) ആണ്.
സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
അഷ്ടാംഗങ്ങൾ
ക്രമം |
പേര് |
വിഭാഗം |
വൃത്തം |
1 |
കായ ചികിൽസ |
പൊതു രോഗ ചികിൽസ |
ആതുര വൃത്തം |
2 |
കൗമാര ഭൃത്യം |
ബാലരോഗചികിൽസ |
ആതുര വൃത്തം |
3 |
ഗ്രഹ ചികിൽസ |
മാനസികരോഗ ചികിൽസ |
ആതുര വൃത്തം |
4 |
ശാലാക്യ തന്ത്രം |
കണ്ണ്-ചെവി-മൂക്ക്-തൊണ്ട-പല്ല് എന്നിവയിലെ രോഗങ്ങൾക്കുള്ള ചികിൽസ |
ആതുര വൃത്തം |
5 |
ശല്യ തന്ത്രം |
ശസ്ത്രക്രിയാ വിഭാഗം |
ആതുര വൃത്തം |
6 |
അഗദ തന്ത്രം |
വിഷചികിൽസ |
ആതുര വൃത്തം |
7 |
രസായനം |
യൗവനം നിലനിർത്താനുള്ള ചികിൽസ |
സ്വസ്ഥ വൃത്തം |
8 |
വാജീകരണം |
ലൈംഗികശക്തി വർദ്ധിപ്പിക്കാനുള്ള ചികിൽസ |
സ്വസ്ഥ വൃത്തം |
വൈദിക കാലത്ത് വൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു.ഔഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകളെന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും പറയുന്നു. ഉൽപ്പത്തിയെക്കുറിച്ചുള്ള
ആയുർവേദോൽപത്തിയെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ് സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകർന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാർ ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശൻ, ഭേളൻ മുതലായവർക്കു പകർന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹർഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനില്ക്കുന്നു. വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും വിശ്വാസമുണ്ട്. പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭവുമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്.
സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ് ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്[1].
ബൃഹത് ത്രയികൾ
സുശ്രുതസംഹിത ചരകസംഹിത അഷ്ടാംഗസംഗ്രഹം
ലഘുത്രയികൾ
മാധവനിദാനം ശാർങ്ഗധരസംഹിത ഭാവപ്രകാശം
ആയുർവേദശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി കേരളീയവൈദ്യൻമാർ ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ശോധനചികിത്സയിൽ പൂർവകർമ്മങ്ങളായ സ്‌നേഹ-സ്വേദങ്ങളിലാണ് പ്രധാനമായും ഈ മാറ്റം വരുത്തിയിട്ടുള്ളത്. പിഴിച്ചിൽ (കായസേകം) നവരക്കിഴി (ഷാഷ്‌ടികപിണ്ഡസ്വേദം) മുതലായവ ഉദാഹരണങ്ങളാണ്. രസായനഗുണം ഇവയുടെ പ്രത്യേകതയാണ്. വിധിപ്രകാരം തയറാക്കിയ തൈലം ഉപയോഗിച്ചു പിഴിച്ചിൽ നടത്തുമ്പോൾ രോഗി നന്നായി വിയർക്കുന്നുവെന്നുള്ളതു തന്നെ വാതവികാരങ്ങളെ ശമിപ്പിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നു. --ലക്ഷ്മി വി എം (സംവാദം) 04:54, 2 മേയ് 2015 (UTC)
കേരളീയ പഞ്ചകർമ്മ ചികിത്സകളിലെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് ധാര. തലവേദന മുതൽ മാനസിക വിഭ്രാന്തി വരെയുള്ള വിവിധതരം രോഗങ്ങളെ ശമിപ്പിക്കുവാൻ ധാരയ്ക്ക് കഴിയുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ധാരയ്ക്ക് വിവിധതരം തൈലങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ശാസ്ത്രപ്രകാരം തലയ്ക്ക് ചെയ്യുന്ന തക്രധാര മുതലായതിന് തള്ളവിരൽ ഉയരത്തിൽനിന്നും ധാരവീഴ്ത്തണമെന്നും തലയൊഴിച്ച് മറ്റ് ഭാഗങ്ങളിൽ പന്ത്രണ്ട് വിരൽ ഉയരത്തിൽ നിന്നും ധാര വീഴ്ത്തണമെന്നും ആതിനെക്കാൾ ഉയരം കുറച്ച് ഏത് രോഗത്തിന് ധാരചെയ്യുന്നുവോ ആ രോഗം വർദ്ധിക്കുമെന്നും അറിയുക.
ഔഷധം ജലത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ ഏറെക്കാലമിട്ട്, അതിലെ സക്രിയ ഘടകങ്ങൾ അതിൽ ലയിപ്പിച്ച് ഔഷധയോഗ്യമാക്കുന്നതാണ് ആസവങ്ങളും അരിഷ്ടങ്ങളും കഷായത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ, ശർക്കരയോ പഞ്ചസാരയോ തേനോ, മരുന്നുകൾ ചേർത്ത് വൃത്തിയുള്ള പാത്രത്തിൽ (മൺകലമാണെങ്കിൽ നല്ലത്) ഒഴിച്ചു വച്ച് വായ് ഭാഗം ഭദ്രമായി അടച്ചു കെട്ടി, യോഗങ്ങളിൽ പറഞ്ഞിടത്തോളം സമയം സ്ഫുടം ചെയ്ത ശേഷം തെളി ഊറ്റി അരിച്ചെടുത്താണ് ആസവാരിഷ്ടങ്ങൾ ഉണ്ടാക്കുന്നത് . സാധാരണയായി പ്രായപൂർത്തിയായ ഒരാൾക്കു് 25 മില്ലി ലിറ്റർ മുതൽ 50 മില്ലി ലിറ്റർ വരേയാണു് മാത്ര. കുട്ടികൾക്കു് തിളപ്പിച്ചാറിയ വെള്ളം ചേർത്താണു് കൊടുക്കുന്നതു്.
ഔഷധം ജലം ചേർത്ത് (തിളപ്പിച്ച് പാകം ചെയ്യാതെ) നിർമ്മിക്കുന്ന മദ്യമാണ് ആസവം.
ഔഷധങ്ങൾ പ്രത്യേക അളവിൽ ജലം ചേർത്ത് ദിവസങ്ങളോളം തിളപ്പിച്ച് പ്രത്യേക അളവു വരെ വറ്റിച്ച് ലഭിക്കുന്ന സത്ത് (കഷായം), ശർക്കര മുതലായവ ചേർത്ത് നിർമ്മിക്കുന്ന മദ്യമാണ് അരിഷ്ടം.
അ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
അയസ്കൃതി |
- |
പ്രമേഹം, അനുബന്ധ രോഗങ്ങൾ |
അഷ്ടാംഗഹൃദയം |
അശ്വഗന്ധാരിഷ്ടം |
അമുക്കുരം, നിലപ്പനക്കിഴങ്ങ്, മഞ്ചട്ടി, കടുക്കത്തോട്, മഞ്ഞൾ, മരമഞ്ഞൾത്തൊലി , ഇരട്ടിമധുരം, അരത്ത, പാൽമുതക് കിഴങ്ങ്, നീർമരുതുതൊലി, മുത്തങ്ങക്കിഴങ്ങ്, ത്രികോല്പകൊന്ന, കൊടിത്തൂവ വേര്, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, വയമ്പ്, കൊടുവേലിക്കിഴങ്ങ്, തേൻ, താതിരിപ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഞാഴൽപ്പൂവ്, ഇലവർങ്ഗം, നാഗപ്പൂവ് |
ബുദ്ധിമാന്ദ്യം, അപസ്മാരം, മാനസിക രോഗങ്ങൾ |
ഭൈഷജ്യരത്നാവലി |
അമൃതാരിഷ്ടം |
അമൃത്, ദശമൂലം, ശർക്കര, അയമോദകം, പർപ്പടകപ്പുല്ല്, ഏഴിലം പാലത്തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങക്കിഴങ്ങ്, നാഗപ്പൂവ്, കടുകുരോഹിണി, അതിവിടയം, കുടകപ്പാല അരി |
ജീർണ്ണജ്വരം, മലമ്പനി, അജീർണ്ണം |
ഭൈഷജ്യരത്നാവലി |
അശോകാരിഷ്ടം |
അശോകത്തിൻ തൊലി, ശർക്കര, താതിരിപ്പൂവ്, അയമോദകം, മുത്തങ്ങക്കിഴങ്ങ്, ചുക്ക്, മരമഞ്ഞൾ, ചെങ്ങഴുനീർക്കിഴങ്ങ്, നെല്ലിക്ക, താന്നിക്ക, കടുക്ക, മാങ്ങയണ്ടിപ്പരിപ്പ്, ജീരകം, ആടലോടകവേര്, ചന്ദനം |
ആർത്തവ സംബന്ധ സ്ത്രീ രോഗങ്ങൾ |
ഭൈഷജ്യരത്നാവലി |
അഹിഫേനാസവം |
ഇരിപ്പൂവ് ഇട്ട് വാറ്റിയ മദ്യം, കറപ്പ്, മുത്തങ്ങ കിഴങ്ങ്, ജാതിക്ക, കുടകപ്പാലയരി, ഏലം |
അതിസാരം, വിഷൂചിക |
സഹസ്രയോഗം |
അഭയാരിഷ്ടം |
കടുക്കത്തോട്, നെല്ലിക്കത്തോട്, പാച്ചോറ്റിത്തൊലി, മുന്തിരിങ്ങ, വിഴാലരി, ഇരിപ്പപ്പൂവ്, ശർക്കര, ഞെരിഞ്ഞിൽ, ത്രികോൽപക്കൊന്ന, കൊത്തമ്പാലരി, താതിരിപ്പൂവ്, കാട്ടുവെള്ളരിവേര്, കാട്ടുമുളക് വേര്, ശതകുപ്പ, ചുക്ക്, നാഗദന്തിവേര്, ഇലവിൻ പശ |
മൂലക്കുരു, മലബന്ധം, മഹോദരം, മൂത്ര തടസ്സം |
അഷ്ടാംഗഹൃദയം |
അരവിന്ദാസവം |
താമരപ്പൂവ്, രാമച്ചം, കുമ്പിൾവേര്, കരിങ്കൂവള കിഴങ്ങ്, മഞ്ചട്ടി, ഏലം, കുറുന്തോട്ടി വേര്, മാഞ്ചി, മുത്തങ്ങ കിഴങ്ങ്, നറുനീണ്ടി കിഴങ്ങ്, കടുക്കത്തോട്, താന്നിക്കത്തോട്, വയമ്പ്, നെല്ലിക്കത്തോട്, കച്ചോലം, ത്രികോല്പക്കൊന്ന, വട്ടപ്പൂന്താളിയരി, പടവലം, പർപ്പടകപ്പുല്ല്, നീർമരുത് തൊലി, ഇരിപ്പക്കാതൽ , ഇരട്ടിമധുരം, മുരാമാഞ്ചി, താതിരിപ്പൂവ്, മുന്തിരിങ്ങ, പഞ്ചസാര, തേൻ |
ബാലപീഡ, ബലം, പുഷ്ടി, ആയുസ്സ്. |
സഹസ്രയോഗം |
ആ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ആരഗ്വദാരിഷ്ടം |
-- |
ത്വക് രോഗങ്ങൾ |
-- |
ഉ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ഉശീരാസവം |
രാമച്ചം, ഇരുവേലി, താമരക്കിഴങ്ങ്, കുമ്പിൾവേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴൽപ്പൂവ്, പതിമുകം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, കൊടിത്തൂവ വേര്, പാടത്താളിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാൽമൊട്ട്, അത്തിമൊട്ട്, കച്ചോലക്കിഴങ്ങ്, പർപ്പടകപ്പുല്ല്, താമരവളയം, പടവലത്തണ്ട്, വലിയമലയകത്തിത്തൊലി, ഞാവൽത്തൊലി, ഇലവിൻപശ, മുന്തിരിങ്ങ, താതിരിപ്പൂവ്, ശർക്കര, മാഞ്ചി, കുരുമുളക് |
രക്തപിത്തം, രക്തദൂഷ്യം, പ്രമേഹം, രക്തക്കുറവ് |
ഭൈഷജ്യ രത്നാവലി |
ക
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
കനകാസവം |
നീല ഉമ്മം(കൊമ്പ്, വേര്, ഇല, കായ), ആടലോടകംവേരിലെ തൊലി, ഇരട്ടിമധുരം, തിപ്പലി, കണ്ടകാരിച്ചുണ്ട, നാഗപ്പൂവ്, ചുക്ക്, താലീസപത്രം, ചെറുതേക്ക്, താതിരിപ്പൂവ്, പഞ്ചസാര, തേൻ |
രക്തപിത്തം, രക്തദൂഷ്യം, പ്രമേഹം, രക്തക്കുറവ് |
ഭൈഷജ്യ രത്നാവലി |
കർപ്പൂരാസവം |
മദ്യം, കർപ്പൂരം, ഏലം, മുത്തങ്ങകിഴങ്ങ്, ഇഞ്ചി, കുറാശ്ശണി, കുരുമുളക് |
വിഷൂചിക, ഗ്രഹണി, അതിസാരം, ദഹനക്ഷയം |
സഹസ്ര യോഗം |
കുടജാരിഷ്ടം |
കുടകപ്പാലവേരിലെ തൊലി, മുന്തിരിങ്ങ, ഇരിപ്പപ്പൂവ്, കുമ്പിൾവേര്, താതിരിപ്പൂവ്, ശർക്കര |
രക്താതിസാരം, രക്താർശ്ശസ്സ്, ഗ്രഹണി |
ഭൈഷജ്യ രത്നാവലി |
കുമാര്യാസവം |
കറ്റാർവാഴപ്പോളയുടെ നീര്, ശർക്കര, തേൻ, ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പൂ, ഏലത്തിരി, ഇലവർങ്ഗം, നാഗപ്പൂവ്, കൊടുവേലിക്കിഴങ്ങ്, കാട്ടുതിപ്പലി വേര്, വിഴാലരിപ്പരിപ്പ്, അത്തിത്തിപ്പലി, കാട്ടുമുളകുവേര്, അടയ്കാമണിയൻവേര്, കൊത്തമ്പാലയരി, ചുവന്നപാച്ചോറ്റിത്തൊലി, കടുകുരോഹിണി, മുത്തങ്ങക്കിഴങ്ങ്, ത്രിഫലത്തോട്, അരത്ത, ദേവദാരം, മഞ്ഞൾ, മരമഞ്ഞൾത്തൊലി, പെരുങ്കുരുമ്പവേര്, മുന്തിരിങ്ങ, നാഗദന്തിവേര്, പുഷ്കരമൂലം, കുറുന്തോട്ടിവേര്, വലിയകുറുന്തോട്ടിവേര്, നായ്ക്കുരണവേര്, ഞെരിഞ്ഞിൽ, ശതകുപ്പ, കായം, അക്ലവ് തൊലി, വെളുത്തമിഴാമവേര്, ചുവന്നതമിഴാമവേര്, പാച്ചോറ്റിതൊലി, മാക്കീരക്കല്ല് |
രക്തക്ഷയം, ഹൃദ്രോഗം, ശുക്ലദോഷം |
ശാർങ്ഗധര സംഹിത |
കൂശ്മാണ്ഡാസവം |
കുമ്പളങ്ങനീര്, ശർക്കര, ചുക്ക്, കുരുമുളക്, തിപ്പലി, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗംതൊലി, പച്ചില, നാഗപ്പൂവ്, ജാതിക്ക, തക്കോലം, ജാതിപത്രി, ഞാഴൽപ്പൂവ്, വ്‌ളാങ്കായ്, കുടകപ്പാലയരി, ദേവതാരം, ഞെരിഞ്ഞിൽ, മുത്തങ്ങക്കിഴങ്ങ്, കരിങ്ങാലിക്കാതൽ, കൊടുവേലിക്കിഴങ്ങ്, കടുക്ക, താന്നിക്ക, നെല്ലിക്ക, അരത്ത, ഇരട്ടിമധുരം, തുമ്പൂണലരി, നാഗപ്പൂവ്, കാട്ടുതിപ്പലിവേര്, അയമോദകം, കരിഞ്ജീരകം, വെളുത്തജീരകം, കുമിഴ്കായ, കൂവനൂറ്, അക്ലാവ്തൊലി, വ്ലാർമരംതൊലി, ശതകുപ്പ, നറുവരി, കുടകപ്പാലത്തൊലി, കാകോളി, കച്ചോലം, ഇലവിൻപശ, മുത്തങ്ങക്കിഴങ്ങ്, വയൽച്ചുള്ളിയരി, കഴിമുത്തങ്ങ, പൂവങ്കുറുന്നൽ, പുത്തരിച്ചുണ്ടവേര്, കാട്ട്മുളക്വേര്, ചോനകപ്പുല്ല്, പതുമുകം, മഞ്ഞൾ, മരമഞ്ഞൾതൊലി, കൊത്തംബാലരി, ദേവതാളി, പാൽമുതക്കിഴങ്ങ്, ഉരുക്ക്പൊടി, താതിരിപ്പൂവ് |
ധാതുക്ഷയം, പാണ്ഡ്, പ്രമേഹം, രക്തപിത്തം, പ്ലീഹ, മഹോദരം |
അഷ്ടാംഗ ഹൃദയം |
ഖ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ഖദിരാരിഷ്ടം |
കരിങ്ങാലികാതൽ, ദേവതാരം, കാർകോലരി, മരമഞ്ഞൾതൊലി, ത്രിഫലതോട്, തേൻ, പഞ്ചസാര, താതിരിപ്പൂവ്, തക്കോലം, നാഗപ്പൂവ്, ജാതിക്ക, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗം, തിപ്പലി |
ത്വക് രോഗങ്ങൾ, പ്ലീഹോദരം, ഹൃദ്രോഗം |
ഭൈഷജ്യ രത്നാവലി |
ഗ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ഗണ്ഡീരാരിഷ്ടം |
മാങ്ങാനാറി, ചേർക്കുരു, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കുരുമുളക്, തിപ്പലി, വിഴാലരി, ചെറുവഴുതിനവേര്, വെണ്വഴുതിനവേര്, തൈര്, കൽക്കണ്ടും |
മൂലക്കുരു, നീര്, കുഷ്ഠം, പ്രമേഹം |
സഹസ്ര യോഗം |
ച
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ചന്ദനാസവം |
ചന്ദനം, ഇരുവേലി, മുത്തങ്ങക്കിഴങ്ങ്, കുമിഴ്വേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴൽപ്പൂവ്, പതുമുകം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, രക്തചന്ദനം, പാടത്താളിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാൽത്തൊലി, തിപ്പലി, കച്ചോലം, പർപ്പടകപ്പുല്ല്, ഇരട്ടിമധുരം, വലിയ മലയകത്തിതൊലി, മാവിൻ തൊലി, ഇലവ് പശ, താതിരിപ്പൂവ്, മുന്തിരിങ്ങ, ശർക്കര |
ഉപയോഗങ്ങള്‍ |
ഭൈഷജ്യ രത്നാവലി |
ചവികാസവം |
- |
പാണ്ഡ്, പീനസം |
യോഗ രത്നാകരം |
ചിത്രകാസവം |
- |
പാണ്ഡ്, കുഷ്ഠം, മൂലക്കുരു |
അഷ്ടാംഗ ഹൃദയം |
ജ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ജീരകാദ്യരിഷ്ടം |
ജീരകം, ശർക്കര, താതിരിപ്പൂവ്, ചുക്ക്, ജാതിക്ക, മുത്തങ്ങകിഴങ്ങ്, ഏലം, ഇലവർങ്ഗം, പച്ചില, നാഗപ്പൂവ്, കുറാശാണി, തക്കോലം, ഗ്രാമ്പൂ, |
പ്രസവാനന്തര രോഗങ്ങൾ |
ഭൈഷജ്യ രത്നാവലി |
ദ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ദന്ത്യരിഷ്ടം (ചെറുത്, വലുത്) |
നാഗദന്തിവേര്, കുമ്പിൾവേര്, കൂവളംവേര്, പാതിരിവേര്, പലകപ്പയ്യാനിവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, കറുത്തചുണ്ടവേര്, വെളുത്തചുണ്ടവേര്, ഞെരിഞ്ഞിൽ, ത്രിഫലത്തോട്, കൊടുവേലിക്കിഴങ്ങ്, ശർക്കര, താതിരിപ്പൂവ് |
മഹോദരം, ജീർണ്ണജ്വരം |
അഷ്ടാംഗ ഹൃദയം |
ദശമൂലാരിഷ്ടം |
കുമ്പിൾ, കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, കറുത്ത ചുണ്ട, വെളുത്ത ചുണ്ട, ഞെരിഞ്ഞിൽ (എല്ലാറ്റിന്റെയും വേര്), കൊടുവേലിക്കിഴങ്ങ്, പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, അമൃത്, നെല്ലിക്കത്തോട്, കൊടുത്തൂവവേര്, കരിങ്ങാലികാതൽ, വേങ്ങകാതൽ, കടുക്കത്തോട്, കോട്ടം, മഞ്ചട്ടി, ദേവദാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്ക്വേര്, വ്‌ളാങ്കായ്, താന്നിക്കത്തോട്, തമിഴാമവേര്, കാട്ട്മുളക്വേര്, മാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിഞ്ജീരകം, ത്രികോൽപ്പക്കൊന്ന, അരേണുകം, അരത്ത, തിപ്പലി, അടയ്ക്കാമണിയൻവേര്, കച്ചോലം, മഞ്ഞൾ, ശതകുപ്പ, പതുമുകം, നാഗപ്പൂവ്, മുത്തങ്ങക്കിഴങ്ങ്, കുടകപ്പാലയരി, കർക്കടകശൃംഗി, ജീരകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി, കുറുന്തോട്ടിവേര്, പന്നിക്കിഴങ്ങ്, മുന്തിരിങ്ങ, തേൻ, ശർക്കര, താതിരിപ്പൂവ്, തക്കോലം, ഇരുവേലി, ചന്ദനം, ജാതിക്ക, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗം, തിപ്പലി, കസ്തൂരി |
മൂത്രാശയ രോഗങ്ങൾ, ദഹന അനുബന്ധ രോഗങ്ങൾ, മഹോദരം മുതലായവ |
ഭൈഷജ്യ രത്നാവലി |
ദുരാലഭാരിഷ്ടം |
കോടിത്തൂവവേര്, നാഗദന്തിവേര്, പാടത്താളിക്കിഴങ്ങ്, കൊടുവേലിക്കിഴങ്ങ്, കടുക്കത്തോട്, ആടലോടകംവേര്, നെല്ലിക്കത്തോട്, ചുക്ക്, പഞ്ചസാര, ഞാഴൽപ്പൂവ്, തിപ്പലി, കാട്ട്‌മുളക്വേര് |
മൂലക്കുരു, മലബന്ധം, ദഹനക്ഷയം |
അഷ്ടാംഗ ഹൃദയം |
ദേവദാർവ്യാരിഷ്ടം |
ദേവതാരം, ആടലോടകംവേര്, മഞ്ചട്ടി, കുടകപ്പാലയരി, നാഗദന്തിവേര്, തകരം, മഞൾ, മരമഞ്ഞൾതൊലി, അരത്ത, വിഴാലരി, മുത്തങ്ങകിഴങ്ങ്, നെന്മേനിവാകത്തൊലി, കരിങ്ങാലിക്കാതൽ, നീർമരുത്തൊലി, ജീരകം, കുടകപ്പാലയരി, ചന്ദനം, അമൃത്, കടുകുരോഹിണി, കൊടുവേലിക്കിഴങ്ങ്, തേൻ, താതിരിപ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഇലവർങ്ഗം, ഞാഴൽപ്പൂവ്, നാഗപ്പൂവ് |
പ്രമേഹം, വാതം, ഗ്രഹണി, മൂലക്കുരു, കുഷ്ഠം |
സഹസ്ര യോഗം |
ദ്രാക്ഷാരിഷ്ടം |
മുന്തിരിങ്ങ, ശർക്കര, ഇലവർങ്ഗം, ഏലം, പച്ചില, നാഗപ്പൂവ്, ഞാഴൽപ്പൂവ്, കുരുമുളക്, തിപ്പലി, വിളയുപ്പ് |
ഉരഃക്ഷതം, ക്ഷയം, കാസം, ഗളരോഗങ്ങൾ |
ശാർങ്ഗധര സംഹിത |
ധ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ധാന്യാമ്ലം (വെപ്പു കാടി) |
- |
വാതസംബന്ധമായ രോഗങ്ങൾ |
സഹസ്ര യോഗം |
ധാത്ര്യരിഷ്ടം |
പച്ചനെല്ലിക്കനീര്, തേൻ, തിപ്പലി, പഞ്ചസാര |
അജീർണ്ണം, ഗ്രഹണി |
സഹസ്ര യോഗം |
ധാന്വന്തരാരിഷ്ടം |
- |
പക്ഷവാതം, സ്ത്രീരോഗങ്ങൾ, ക്ഷയം തുടങ്ങിയവ |
അഷ്ടാംഗ ഹൃദയം |
ന
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
നിംബാമൃതാസവം |
- |
ത്വക് രോഗങ്ങൾ, രക്തവാതം, വൃണങ്ങൾ |
അഷ്ടാംഗ ഹൃദയം |
പ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
പാർത്ഥാദ്യരിഷ്ടം |
ഹൃദ്രോഗം, രക്തക്ഷയം |
ഭൈഷജ്യ രത്നാവലി |
|
പിപ്പല്യാസവം / പിപ്പല്യാദ്യാസവം |
തിപ്പലി, കുരുമുളക്, കാട്ട്‌മുളക്വേര്, മഞ്ഞൾ, കൊടുവേലിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, വിഴാലരി, അടയ്ക്കമണിയൻവേര്, പാച്ചോറ്റിത്തൊലി, പാടത്താളിക്കിഴങ്ങ്, നെല്ലിക്കത്തോട്, ഏലാവുലകം, രാമച്ചം, ചന്ദനം, കൊട്ടം, ഗ്രാമ്പൂ, തകര, മാഞ്ചി, ഇലവർങ്ഗംതൊലി, ഏലം, പച്ചില, ഞാഴൽപ്പൂവ്, നാഗപ്പൂവ്, താതിരിപ്പൂവ്, ശർക്കര, മുന്തിരിങ്ങ |
ഗ്രഹണി, പാണ്ഡ് |
ഭൈഷജ്യ രത്നാവലി |
പുനർന്നവാസവം |
തിപ്പലി, കുരുമുളക്, ചുക്ക്, കടുക്ക, താന്നിക്ക, നെല്ലിക്ക, മരമഞ്ഞൾതൊലി, ഞെരിഞ്ഞിൽ, ചെറുവഴുതിനവേര്, വെണ്വഴുതിനവേര്, ആടലോടകംവേര്, വെളുത്താവണക്ക്വേര്, കടുകുരോഹിണി, അത്തിത്തിപ്പലി, തമിഴാമവേര്, വേപ്പ്തൊലി, അമൃത്, മൂലവരികിഴങ്ങ്, കൊടിത്തൂവവേര്, പടവലംതണ്ട്, താതിരിപ്പൂവ്, മുന്തിരിങ്ങ, പഞ്ചസാര, തേൻ |
പാണ്ഡ്, മഹോദരം |
ഭൈഷജ്യ രത്നാവലി |
പുഷ്കരമൂലാസവം |
പുഷ്കരമൂലം, കൊടിത്തൂവവേര്, കൊത്തമ്പാലരി, തിപ്പലി, കുരുമുളക്, ചുക്ക്, മഞ്ചട്ടി, കൊട്ടം, വ്‌ളാങ്കായ്, ദേവതാരം, വിഴാലരി, കാട്ട്‌മുളക്വേര്, പാച്ചോറ്റിത്തൊലി, കാട്ടുതിപ്പലിവേര്, കുമിഴ്വേര്, രാമച്ചം, അരത്ത്, ചെറുതേക്ക്, ചുക്ക്, ശർക്കര, താതിരിപ്പൂവ്, നാഗപ്പൂവ്, ത്രികോല്പക്കൊന്ന, ഏലം, ഇലവർങ്ഗം |
ക്ഷയം, അപസ്മാരം, ചുമ, രക്തപിത്തം |
അഷ്ടാംഗ ഹൃദയം |
പൂതീകരഞ്ജാസവം |
മൂലക്കുരു, ത്വക് രോഗങ്ങൾ, പ്ലീഹ |
അഷ്ടാംഗ ഹൃദയം |
|
പൂതീവൽക്കാസവം |
മൂലക്കുരു, ത്വക് രോഗങ്ങൾ, പ്ലീഹ |
അഷ്ടാംഗ ഹൃദയം |
ബ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ബലാരിഷ്ടം |
കുറുന്തോട്ടിവേര്, അമുക്കുരം, ശർക്കര, താതിരിപ്പൂവ്, അടവതിയൻകിഴങ്ങ്, വെളുത്താവണക്ക്വേര്, അരത്ത, ഏലം, പ്രസാരിണി, ഗ്രാമ്പൂ, രാമച്ചം, ഞരിഞ്ഞിൽ |
വാത രോഗങ്ങൾ |
ഭൈഷജ്യ രത്നാവലി |
ബാലാമൃതം |
കുട്ടികളിൽ രോഗ പ്രധിരോധത്തിന് |
മ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
മധുകാസവം |
ഇരിപ്പപ്പൂവ്, വിഴാലരി, കൊടുവേലിക്കിഴങ്ങ്, ചേർക്കുരു, മഞ്ചട്ടി, തേൻ, ഏലം, താമരവളയം, അകിൽ, ചന്ദനം |
ഗ്രഹണി |
അഷ്ടാംഗ ഹൃദയം |
മുസ്തകാരിഷ്ടം (മുസ്താരിഷ്ടം) |
മുത്തങ്ങക്കിഴങ്ങ്, ശർക്കര, താതിരിപ്പൂവ്, കുറാശാണി, ചുക്ക്, കുരുമുളക്, നാഗപ്പൂവ്, ഉലുവ, കൊടുവേലിക്കിഴങ്ങ്, ജീരകം |
കുട്ടികളിൽ ഗ്രഹണി, അതിസാരം |
|
മൂലകാദ്യരിഷ്ടം |
കുട്ടികളിലെ കരപ്പൻ, ചിരങ്ങ് |
ഭൈഷജ്യ രത്നാവലി |
|
മൃമദാസവം |
ഏക്കം, ചുമ, ഛർദ്ദി, നാഡിപ്പിഴ, ക്ഷയം |
ഭൈഷജ്യ രത്നാവലി |
|
മൃതസഞ്ജീവിനി |
ദഹനം, ബുദ്ധി, കാമസന്ദീപനം, ശുക്ല പുഷ്ടി |
ഭൈഷജ്യ രത്നാവലി |
|
മൃദ്വീകാരിഷ്ടം |
മുന്തിരിങ്ങ, കല്ക്കണ്ടം, തേൻ, താതിരിപ്പൂവ്, തക്കോലം, ഗ്രാമ്പൂ, ജാതിക്ക, കുരുമുളക്, ഇലവർങ്ഗം, ഏലം, പച്ചില, നാഗപ്പൂവ്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, കാട്ട്‌മുളക്വേര്, കാട്ട്‌തിപ്പലി, അരേണുകം |
ക്ഷീണം, പാരവശ്യം, ആലസ്യം |
ശാർങ്ഗധര സംഹിത |
ര
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
രോഹീതകാരിഷ്ടം |
പ്ലീഹ, പാണ്ഡ്, മഹോദരം |
ഭൈഷജ്യ രത്നാവലി |
ല
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ലോധ്രാസവം |
പ്രമേഹം, കുഷ്ഠം, ഗ്രഹണി |
അഷ്ടാംഗ ഹൃദയം |
|
ലോഹാസവം |
കടുക്ക, താന്നിക്ക, നെല്ലിക്ക, വേപ്പ്തൊലി, പടവലംതണ്ട്, മുത്തങ്ങക്കിഴങ്ങ്, പാടത്താളിക്കിഴങ്ങ്, അമൃത്, കൊടുവേലിക്കിഴങ്ങ്, ചന്ദനം, വിഴാലരി, മുക്കുറ്റി, ഇരിപ്പക്കാതൽ, കച്ചോലം, ആടലോടകംവേര്, ത്രികോല്പക്കൊന്ന, മഞ്ഞൾ, കൊടിത്തൂവവേര്, പർപ്പടകപ്പുല്ല്, കണ്ടകാരിച്ചുണ്ട, കുടകപ്പാലവേരിലെതൊലി; അരി, വെൺകൊടിത്തൂവവേര്, ചടച്ചിവെര്, കാർകോലരി, നായ്ക്കുരണവേര്, ഉലുവ, കൂവളംവേര്, കടുകുരോഹിണി, ബ്രഹ്മി, പുഷ്കരമൂലം, കരിങ്ങാലിക്കാതൽ, ഉരുക്ക്ചൂർണ്ണം, പുരാണകിട്ടം, കേംബൂക (തിങ്ങളൂരി) |
ഉദര രോഗങ്ങൾ, പാണ്ഡ്, കുഷ്ഠം |
ഭൈഷജ്യ രത്നാവലി |
വ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
വാശാരിഷ്ടം |
ശ്വാസ രോഗങ്ങൾ, രക്തപിത്തം |
||
വിദാര്യാദ്യാസവം |
പ്രസവ ശുശ്രൂഷയിൽ |
അഷ്ടാംഗ ഹൃദയം |
|
വിശ്വാമൃതം |
ഗ്രഹണി, അതിസാരം, അജീർണ്ണം |
ശ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
ശാരിബാദ്യാസവം |
നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, പാച്ചോറ്റിത്തൊലി, പേരാൽതൊലി, തിപ്പലി, കച്ചോലം, കൊടിത്തൂവവേര്, പതുമുകം, ഇരുവേലി, പാടത്താളിക്കിഴങ്ങ്, നെല്ലിക്കത്തോട്, അമൃത്, രാമച്ചം, ചന്ദനം, രക്തചന്ദനം, ജീരകം, കടുകുരോഹിണി, ചിറ്റോലം, പേരേലം, കൊട്ടം, അടവതിയൻകിഴങ്ങ്, കടുക്കത്തോട്, ശർക്കര, താതിരിപ്പൂവ്, മുന്തിരിങ്ങ |
പ്രമേഹം, രക്തവാതം |
ഭൈഷജ്യ രത്നാവലി |
ശിരീഷാരിഷ്ടം |
വിഷ സംബന്ധിയായ അസുഖങ്ങൾ |
ഭൈഷജ്യ രത്നാവലി |
|
ശ്രീഖണ്ഡാസവം |
മദ്യാസക്തിയിൽ നിന്ന് മുക്തിക്ക് |
ഭൈഷജ്യ രത്നാവലി |
സ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
സാരസ്വതാരിഷ്ടം |
ബുദ്ധിഭ്രമം, അപസ്മാരം |
ഭൈഷജ്യ രത്നാവലി |
എണ്ണകൾ
എള്ള് എന്നും നെയ്യ് എന്നുമുള്ള വാക്കുകളിൽ നിന്നാണ് എണ്ണ എന്ന വാക്കുണ്ടായത് (എള്ള്+നെയ്യ്=എൾനൈ=എണ്ണൈ=എണ്ണ). തിലത്തിൽ നിന്നെടുക്കുന്നതു കൊണ്ട് തൈലം. (തിലം എള്ള്). ഈ രണ്ട് പദങ്ങളും എള്ളെണ്ണയെ സൂചിപ്പിക്കുവാനാണ് ഉത്ഭവിച്ചതെങ്കിലും പിന്നീടത് മറ്റ് വിത്തുകളിൽ നിന്നെടുക്കുന്ന സ്നേഹദ്രവ്യങ്ങൾക്കും ബാധകമാവുകയാണുണ്ടായത്. എണ്ണ വിത്തു പോലെയാണ്, അതത് എണ്ണകൾ ഏതേത് വിത്തുകളിൽ നിന്നെടുക്കുന്നുവോ, അതത് വിത്തുകളുടെ ഗുണങ്ങളായിരിക്കും ആ എണ്ണകൾക്കുണ്ടാവുക.
അ
ഔഷധം |
പ്രധാന ചേരുവകള്‍ |
ഉപയോഗങ്ങള്‍ |
മൂലഗ്രന്ഥം |
അങ്കോലാദിതൈലം |
അങ്കോലംകുരു, കുരുമുളക്, വെള്ളക്കൊട്ടം, ഇലഞ്ഞിഇല, നാരകംഇല, എള്ളെണ്ണ |
തലയിലെ ത്വക് രോഗങ്ങൾ |
സഹസ്ര യോഗം |
അംഗാരതൈലം |
പെരുങ്കുരുമ്പവേര്, കോലരക്ക്, മഞ്ഞൾ, മരമഞ്ഞൾതൊലി, മഞ്ചട്ടി, കാട്ടുവെള്ളരിവേര്, വെണ്വഴുതിനവേര്, ഇന്തുപ്പ്, വെള്ളക്കൊട്ടം, അരത്ത, മാഞ്ചി, ശതാവരിക്കിഴങ്ങ്, എള്ളെണ്ണ |
പനി |
സഹസ്ര യോഗം |
അജ്‌ഝടാദിതൈലം |
കീഴാർനെല്ലി, വേപ്പ്ഇല]], കരുനോച്ചിയില, വരട്ടുമഞ്ഞൾ, എള്ളെണ്ണ |
മുഖരോഗങ്ങൾ |
സഹസ്ര യോഗം |
അണുതൈലം |
അടവതിയൻകിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങക്കിഴങ്ങ്, ഇലവർങ്ഗം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞൾതൊലി, ഇരട്ടിമധുരം, കഴിമുത്തങ്ങ, അകിൽ, ശതാവരിക്കിഴങ്ങ്, പുണ്ഡരീകകരിമ്പ്, കൂവളംവേര്, ചെറുനീർക്കിഴങ്ങ്, കണ്ടകാരി, ചെറുവഴുതിനവേര്, ചിറ്റീന്തൽവേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപരിപ്പ്, വെള്ളക്കൊട്ടം, ഏലം, അരേണുകം, താമരഅല്ലി, കുറുന്തോട്ടിവേര്, എള്ളെണ്ണ, ആട്ടിൻപാൽ |
ഊർദ്ധ്വാംഗ രോഗങ്ങൾ |
അഷ്ടാംഗ ഹൃദയം |
അഗ്നിവൃണതൈലം |
തിപ്പോള്ളലിന് |
||
അമൃതാദിതൈലം |
അമൃത്, ചന്ദനം, നറുനീണ്ടിക്കിഴങ്ങ്, രാമച്ചം, കൊട്ടം, മുത്തങ്ങക്കിഴങ്ങ്, നെല്ലിക്കത്തോട്, ചെങ്ങഴുനീർക്കിഴങ്ങ്, കച്ചോലം, എള്ളെണ്ണ |
രക്തവാതം, പിത്തസംബന്ധ രോഗങ്ങൾ |
സഹസ്ര യോഗം |
അരിമേദസ്തൈലം / അരിമേദാദി തൈലം |
കരിവേലംപട്ട, നാല്പാമരം, എള്ളെണ്ണ, ഇരട്ടിമധുരം, ഏലം, ഇലവർങ്ഗംതൊലി, പച്ചില, മഞ്ചട്ടി, കരിങ്ങാലികാതൽ, പാച്ചോറ്റിതൊലി, കുമിഴ്വേര്, മുത്തങ്ങക്കിഴങ്ങ്, അകിൽ, ചന്ദനം, രക്തചന്ദനം, കർപ്പൂരം, ജാതിക്ക, തക്കോലം, ജടാമഞ്ചി, താതിരിപ്പൂവ്, കാവിമണ്ണ്, താമരവളയം, ശതകുപ്പ, തിപ്പലി, താമരഅല്ലി, കുങ്കുമപ്പൂവ്, കോലരക്ക്, പടർചുണ്ടവേര്, ചെറുവഴുതിനവേര്, ഇളയകൂവളംകായ, ദേവതാരം, കന്മദം, ചരളം, ചോനകപ്പുല്ല്, പ്ലാശ്തൊലി, വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി, ഞാഴൽപ്പൂവ്, ചെറുപുന്നഅരി, നീർമരുത്തൊലി, കൊഴിഞ്ഞിൽവേര്, ത്രിഫലത്തോട്, ചെഞ്ചല്യം, പുഷ്കരമൂലം, വഴുതിനവേര്, മലംകാരയ്ക്ക |
മുഖം, ദന്തരോഗങ്ങൾ |
അഷ്ടാംഗ ഹൃദയം |
അശ്വഗന്ധാദിതൈലം |
ശുക്ലപുഷ്ടിക്ക് |
||
അസനവില്വാദിതൈലം |
വേങ്ങകാതൽ, കൂവളംവേര്, കുറുന്തോട്ടിവേര്, അമൃത്, ഇരട്ടിമധുരം, ചുക്ക്, ത്രിഫലത്തോട്, പശുവിൻപാൽ, എള്ളെണ്ണ |
കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ |
സഹസ്ര യോഗം |
അസനമഞിഷ്ഠാദിതൈലം |
കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ |
||
അസനേലാദിതൈലം |
കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ |
കടപ്പാട്-thureeyam.blogspot.in
അവസാനം പരിഷ്കരിച്ചത് : 2/16/2020
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധ...
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാ...