অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവ എങ്ങനെ കുറയ്ക്കാം

ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവ എങ്ങനെ കുറയ്ക്കാം

 

ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌, ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം നിലവില്‍ ഒരു വിദഗ്ദ്ധന്റെ ഇടപെടല്‍ ആവശ്യമായ മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഇതില്‍ 7.5% മുതിര്‍ന്ന പൗരന്മാരാണ്.

ഒരു പക്ഷേ, ഇതുകൊണ്ടാകാം ലോകമെമ്ബാടുമുള്ള ആളുകള്‍ ഇപ്പോള്‍ യോഗ, ആയുര്‍വേദം, ധ്യാനം തുടങ്ങി പുരാതനകാലത്ത് സാധാരണമായിരുന്ന സമഗ്ര പരിശീലനങ്ങളിലേക്ക് ആകൃഷ്ടരാകുന്നത്.
ലിവര്‍ ആയുഷിലെ ആയുര്‍വേദ വിദഗ്ധനായ *ഡോ. മഹേഷ് റ്റി.എസ് ന്റെ അഭിപ്രായത്തില്‍ "സമ്മര്‍ദ്ദമല്ല നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്, എന്നാല്‍ അതിനോടുള്ള മനോഭാവമാണ്." ആയുര്‍വേദവുമായുള്ള എന്റെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്, നമ്മള്‍ സ്വയം കൂടുതല്‍ കൂടുതല്‍ മനസിലാക്കുമ്ബോള്‍ കൂടുതല്‍ സമാധാനപരമായിരിക്കുമെന്നാണ്. സമ്മര്‍ദപൂരിതമായ ഒരു അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുകയും വിശകലനം ചെയ്യുന്നതും ചെയ്യുന്നത് അതിന്റെ യഥാര്‍ത്ഥ ഫലത്തെക്കാള്‍ ദോഷകരമാണ്. "
മാനസികാരോഗ്യത്തിനായി ആയുര്‍വേദം
ഈ മാനസിക ഘടകങ്ങളായ സത്വ, രാജസ, തമാസ എന്നിവയുടെ അസന്തുലിതാവസ്ഥ മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇവ മൂന്നും സന്തുലിതാവസ്ഥയിലാകിമ്ബോള്‍ അവര്‍ ഗുണ എന്ന് അറിയപ്പെടുന്നു. എന്നിരുന്നാല്‍, രാജസ (ആക്റ്റിവിറ്റീസ്), തമസ (അന്ധകാരം) എന്നിവ അസമതുലിതാവസ്ഥയിലാകുമ്ബോള്‍ അവ ദോഷങ്ങള്‍ എന്നറിയപ്പെടുന്നു.
ഇപ്പോള്‍, ശരീരത്തിന്റെ മൂന്ന് ദോഷങ്ങളും (കഫ, പിത്ത, വാത) മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്ന രണ്ട് ദോഷങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ രാജസ, തമാസങ്ങളുടെ അസന്തുലിതാവസ്ഥ ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന മൂന്ന് ദോഷങ്ങളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. ഇത് രാജസ തമാസങ്ങളെ വീണ്ടും വികലമാക്കും, അങ്ങനെ ഒരു ദൂഷിത വലയം ഉണ്ടാകുകയും ചെയ്യും
അതിനാല്‍, മാനസിക രോഗങ്ങള്‍ സുഖപ്പെടുത്തുന്നതിന്, ഒരാള്‍ ഈ ദോഷങ്ങളെ സന്തുലതപ്പെടുത്തുകയും അതോടൊപ്പം രാജസത്തേയും തമാസത്തേയും നിയന്ത്രിക്കുകയും വേണം. ആയുര്‍വേദത്തിന്റെ ക്ലാസിക്കലും ആധികാരികവുമായ പുസ്തകങ്ങളില്‍ നിന്നും നേരിട്ട് എടുത്തിട്ടുള്ളതാണ് താഴെ പറയുന്ന നുറുങ്ങുകള്‍.
1. നിങ്ങളുടെ ഭക്ഷണ രീതി മെച്ചപ്പെടുത്തുക
ആയുര്‍വേദം ആരോഗ്യകരമായ ഒരു ഭക്ഷണ രീതി ശക്തമായി ശുപാര്‍ശ ചെയ്യുന്നു എന്തെന്നാല്‍, നിങ്ങള്‍ യോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍, നിങ്ങളുടെ ദഹനേന്ദ്രിയം നിങ്ങളുടെ ശരീരത്തിന് ദോഷകരമാവുന്ന ആമ എന്ന് വിളിക്കപ്പെടുന്ന ചില ഉപോല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ആമയുടെ അവസ്ഥയെ ആശ്രയിച്ച്‌ ലംഘന, ലംഘന പചന, സംശോധന എന്നിവയിലൂടെ ആമ നിയന്ത്രിക്കാം. ഇങ്ങനെയാണ് നിങ്ങള്‍ ഭക്ഷണരീതി മെച്ചപ്പെടുത്തുവന്‍ കഴിയുന്നത്:
ആമ മൃദുവാണെങ്കില്‍ നീണ്ട കുരുമുളക്, കറുത്ത കുരുമുളക്, ഇഞ്ചി (ത്രികാതു) എന്നിവയുടെ മിശ്രണം കഴിക്കേണ്ടതാണ്.
അമിത അഹാരം കഴിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശപ്പ് വരുന്നതിന് മുന്‍പോ ഭക്ഷിക്കരുത്.
പാകം ചെയ്ത ആഹാരം കഴിക്കുക.
തിളപ്പിച്ച്‌ പകുതിയാക്കിയ ചൂടുവെള്ളം ഒരു ഗ്ലാസ് കുടിക്കുക
ദോഷങ്ങളെ സന്തുലനപ്പെടുത്തുന്ന ഔഷധ ഫോര്‍മുലകള്‍ നിര്‍ദ്ദേശിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്.
2. നിങ്ങളുടെ ശരീരത്തിന്റെ തരം അനുസരിച്ച്‌ വ്യായാമം ചെയ്യുക
നേരത്തെ സൂചിപ്പിച്ച 3 ദോഷങ്ങളുടെ സംയോജനത്തിന്റെ അടിസ്ഥാനത്തില്‍ 7 തരം ശരീര ഘടന അല്ല്ലെങ്കില്‍ പ്രകൃതി ഉണ്ട്. ശരീരത്തിന്റെ ശക്തി അനുസരിച്ച്‌ വേണം വ്യായാമം ചെയ്യേണ്ടതെന്ന് ആയുര്‍വേദം വിശദീകരിക്കുന്നു. അതിനാല്‍ വാത പ്രകൃതം ഉള്ളവര്‍ കനത്ത വ്യായാമങ്ങളില്‍ ഏര്‍പ്പെടരുത്. പകരം, കൂടുതല്‍ നടക്കുകയോ ജോഗ് ചെയ്യുകയോ വേണം. പിത്ത ശരീര വിഭാഗത്തിലുള്ളവര്‍ മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടാവുന്നതാണ്, കഫ ശരീര പ്രകൃതമുള്ളവര്‍ സ്ഥിരമായി എയ്റോബിക്സും കാര്‍ഡിയോയും ചെയ്യുമ്ബോള്‍ നന്നായി ചെയ്യണം.
3. പച്ചമരുന്നുകള്‍ കഴിക്കുക
വിവിധ രോഗങ്ങളെ ചികിത്സിക്കുന്നതിനായി പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ഉപയോഗിക്കുന്നതില്‍ ആയുര്‍വേദം പേരുകേട്ടതാണ്. സമാനമായ രീതിയില്‍ മാനസിക വിഭ്രാന്തിയും ചികിത്സിക്കാന്‍ കഴിയും. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ചില സാധാരണ ഔഷധ സസ്യങ്ങള്‍ താഴെ പറയുന്നവയാണ്:
അശ്വഗന്ധ - ഉറക്കചക്രം സുസ്ഥിരമാക്കാന്‍ സഹായിക്കുകയും, സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസിക നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വാച - പ്രത്യേക രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി ബ്രഹ്മി, ത്രിഫല, ഇരട്ടിമധുരം, ശങ്കുപുഷ്പി എന്നിവ ഒരുമിച്ച്‌ ചേര്‍ക്കുന്നു.
ബ്രഹ്മി - നിങ്ങളുടെ നാഡീവ്യവസ്ഥയിലും ബുദ്ധിയിലും അതിന്റെ മികച്ച ഫലത്തിനാല്‍ അറിയപ്പെടുന്ന ഒരു ഔഷധ സസ്യം.
ശങ്കുപുഷി - സമാധാനം നല്‍കുന്നതിനും ഉറക്കം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ഔഷധ സസ്യം.
4. നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുക- പഞ്ചകര്‍മ്മയും മറ്റ് പ്രവര്‍ത്തനങ്ങളും
ശരീരത്തിന്റെ ശുദ്ധീകരണത്തിന് സഹായിക്കുന്ന അഞ്ച് ആയുര്‍വേദ സാങ്കേതികവിദ്യകള്‍ സംയുക്തമായി പഞ്ചകര്‍മ്മ എന്ന് അറിയപ്പെടുന്നു. ഇവയാണ്:
വമന - മരുന്നിനാലുള്ള നിയന്ത്രിത ഛര്‍ദ്ദി
വിരേചന - മരുന്നിനാലുള്ള നിയന്ത്രിത വയറിളക്കല്‍
ബസ്തി-ഹെര്‍ബല്‍ എനിമ
നസ്യ - മൂക്കിലൂടെ പുറംതള്ളല്‍
രക്തമോക്ഷണ - നിയന്ത്രിതമായി രക്തം അനുവദിക്കല്‍
പഞ്ചകര്‍മ്മ കൂടാതെ, മറ്റ് ആയുര്‍വേദ ചികിത്സകളാണ്:
ശിരോധാര അല്ലെങ്കില്‍ പരിഷേക - ദ്രാവക പ്രവാഹം, സാധാരണയായി എണ്ണ, തലയിലൂടെ ഒഴിക്കുന്നു
അഭ്യംഗ- പഞ്ചകര്‍മ്മയിലെ വമന, വിരേചന എന്നിവയ്ക്ക് മുന്‍പായി ചെയ്യുന്ന എണ്ണ തിരുമ്മല്‍
5. നല്ല ശീലങ്ങള്‍ പിന്തുടരുക
ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി നല്ല ശീലങ്ങള്‍ വളര്‍ത്തുന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്:
സൂര്യോദയത്തിനു തൊട്ടുമുമ്ബുള്ള 45 മിനുട്ട് മുന്‍പ് ബ്രഹ്മ-മുഹൂര്‍ത്തത്തില്‍ ഉണരുക
വിശപ്പിന്റെ അല്ലെങ്കില്‍ അഗ്നിയുടെ പ്രകൃതം അനുസരിച്ച്‌ ഓരോ ദിവസവും മൂന്നു തവണ ഭക്ഷണം കഴിക്കുക.
കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഒഴിവു സമയം ചിലവഴിക്കുക.
ദൈനംദിനം ഉപയോഗിക്കുന്ന രാസവസ്തുക്കളാലുള്ള ഉത്പന്നങ്ങള്‍ക്ക് പകരമായി ആയുര്‍വേദ തത്വങ്ങള്‍ക്കനുസൃതമായ ലീവര്‍ ആയുഷ് പോലെ ഈ വൈദ്യ ശാസ്ത്രത്തിന്റെ 5000 വര്‍ഷം പഴക്കമുള്ള ആദര്‍ശങ്ങളെ ആദരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുക. *ഡോ. മഹേഷ്, അലിഗഡ്, ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദ്രവ്യ ഗുണ വകുപ്പിലെ പ്രൊഫസറും HODയും ആണ്.
കടപ്പാട് Dailyhunt

അവസാനം പരിഷ്കരിച്ചത് : 7/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate