অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറിയാം ചില ഔഷധസസ്യങ്ങളെ

നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഔഷധസസ്യങ്ങള്‍

മനുഷ്യന്‍റെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങള്‍ ഉണ്ടെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് അവയ്ക്കൊന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ചില സസ്യങ്ങള്‍ നീണ്ടകാലം ഉപയോഗിച്ചാല്‍ അവ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും, നാഡീവ്യൂഹങ്ങളുടെ ഉത്തേജനത്തിനും ഉപകരിക്കും. ശാരീരികാരോഗ്യത്തിനും ഉപകരിക്കും.

ഓര്‍മ്മ വര്‍ധിപ്പിക്കുന്ന ഔഷധസസ്യങ്ങള്‍

  • ബ്രഹ്മി

ശാസ്ത്രീയനാമം : Bacopa meneiri

ഇതിന്‍റെ ഇല കറിയായും ചട്ണിയായും സലാഡായും ദിവസേന ഉപയോഗിച്ചാല്‍ നാഡീകോശങ്ങളുടെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്.

  • ശതാവരി

ശാസ്ത്രീയനാമം : Asparagus racemosus

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ കഴിവുള്ള സസ്യം. ഇതിന്‍റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചത് ഒഅകുതി ടീസ്പൂണ്‍, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് ദിവസേന സേവിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതിനും ശരീരപുഷ്ടിക്കും നല്ലതാണ്.

  • മാതളം

ശാസ്ത്രീയനാമം : Punica granatum

ഇതിന്‍റെ ഇല കുറേക്കാലം ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കും

  • ഇരട്ടിമധുരം

ശാസ്ത്രീയനാമം : Glycirrhiza glabra

ഇതിന്‍റെ ഉണങ്ങിയ വേര് (3-4 gms) പകുതി ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് 100 ml പശുവിന്‍ പാലില്‍ കഴിച്ചാല്‍ വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

മാനസിക സമ്മര്‍ദ്ദത്തെ അകറ്റാന്‍

ചില ഔഷധസസ്യങ്ങള്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാം.

  • അടയ്ക്കാമണിയന്‍

ശാസ്ത്രീയനാമം : Sphaeranthus indicus

ഈ ചെടി വയലുകളില്‍ ഒരു കളയായി വളരുന്നതാണെങ്കിലും വളരെ ഔഷധമൂല്യം ഉള്ളതാണ്. ചെടി ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവയ്ക്കാം. അര ടീസ്പൂണ്‍ പൊടി ഒരു കപ്പ് വെള്ളത്തില്‍ എടുത്ത് 5 മിനുറ്റ് തിളപ്പിച്ച്‌ രണ്ട് നേരമായി ദിവസവും കഴിച്ചാല്‍ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും.

  • ഫാഷന്‍ ഫ്ലവര്‍

ശാസ്ത്രീയനാമം : Passitlora incarnata

ഈ സസ്യത്തിന്‍റെ പൂക്കള്‍ ശേഖരിച്ച് ജ്യൂസ് ഉണ്ടാക്കി തേനും ചേര്‍ത്ത് കഴിച്ചാല്‍ മനസ്സിന്‍റെ ഉത്‌കണ്ഠ കുറയ്ക്കാന്‍ സാധിക്കും.

കടപ്പാട്: ബിജു കെ. ജെ, ബോട്ടാനിസ്റ്റ്

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate