অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍

ഏക്തയുടെ പ്രഥമ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 17, 18, 19 തീയതികളില്‍ കോഴിക്കോട്ട് മൂന്നുവേദികളില്‍ നടത്തും. മികച്ച ഷോര്‍ട്ട് ഫിലിമിന് ഒരുലക്ഷം കാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവും നല്‍കും. മികച്ച സംവിധായകന്‍, കാമറമാന്‍, എഡിറ്റര്‍, സംഗീതം, നടന്‍, നടി തുടങ്ങി ഇരുപത്തഞ്ചോളം മറ്റ് അവാര്‍ഡുകളും നല്‍കും. സ്കൂള്‍, കോളജ്, വൈദേശികം, പൊതുവിഭാഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പ്രത്യേക മത്സരവിഭാഗം ഏര്‍പ്പെടുത്തി.

മത്സരത്തിന് ലഭിക്കുന്ന ഷോര്‍ട്ട് ഫിലിമുകളില്‍നിന്ന് പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെടുന്നവ വിദഗ്ധര്‍ അടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി പരിശോധിച്ച് മികച്ച ചിത്രങ്ങളെയും വ്യക്തികളെയും തെരഞ്ഞെടുക്കും. 30 മിനിറ്റാണ് ദൈര്‍ഘ്യം. സഞ്ജീവ് ശിവനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. മേളയിലെ പരിപാടികള്‍ നയിക്കുന്നത് റസൂല്‍ പൂക്കുട്ടി, സന്തോഷ് ശിവന്‍, ജോയ് മാത്യു, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ്. ഡോ. ബിജു, ഡോ. വി.സി. ഹാരിസ്, പ്രദീപ് ചൊക്ളി, തേജ് മെര്‍വിന്‍ എന്നിവര്‍ അംഗങ്ങളായ ജൂറി കമ്മിറ്റിയുടെ ചെയര്‍മാന്‍ തിരക്കഥാകൃത്ത് ജോണ്‍ പോളാണ്. ഫെസ്റ്റിവലില്‍ പത്മശ്രീ ജയറാം, കാമറമാന്‍ വിപിന്‍ മോഹന്‍ എന്നിവരെ ആദരിക്കും. വിവിധ വേദികളിലായി നടക്കുന്ന മേളയില്‍ പ്രഗല്‍ഭര്‍ നയിക്കുന്ന സെമിനാറുകള്‍, ഓപണ്‍ ഫോറം, ചര്‍ച്ചകള്‍ തുടങ്ങിയവയുണ്ടാകും. സമാപനദിവസം അവാര്‍ഡ്നിശയും നടത്തും.



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate