অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൌര പ്രയോഗങ്ങള്‍

സാമൂഹ്യ സൗരോര്‍ജ്ജ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍

നാരായണ്‍പൂര്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടില്ല; ഇവിടെ 16 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നു. മണ്ണെണ്ണവിളക്കിന്‍റെ വെട്ടമാണിവിടെയുള്ളത്. ലിറ്ററിന് 30 - 40 രൂപ വില വരും; വെളിച്ചമാകട്ടെ വെറും 10 ലുമണ്‍ മാത്രം. ഇവിടെ ഓരോ വീട്ടിലും ഒരു സൗരോര്‍ജ്ജ വിളക്ക് നല്‍കി. 60 വാട്ടിന്‍റെ രണ്ട് സോളാര്‍ പാനലുകളുള്ള സാമുഹ്യസൗരവിളക്ക് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഗ്രാമത്തില്‍ സ്ഥാപിക്കുകയും ചെയ്തു. രണ്ട് സര്‍ക്യൂട്ട് പെട്ടികള്‍ വച്ച് അതില്‍നിന്ന് ഒരുനേരം ഗ്രാമത്തിലെ 16 വീട്ടിലേയും വിളക്കുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇതുമൂലം കഴിയുന്നു.

പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റം:

സാധാരണ വീടുകളില്‍ മണ്ണെണ്ണ വിളക്കാണ് കത്തിച്ചിരുന്നത്. 2-2.5 ലിറ്റര്‍ മണ്ണെണ്ണയാണ് ഒരു വിളക്ക് പ്രതിമാസം കത്തിക്കാന്‍ വേണ്ടിയിരുന്നത്. സൗരവിളക്കിന്‍റെ വെളിച്ചം വളരെ കൂടുതലാണെങ്കിലും കൈയ്യില്‍ കൊണ്ടുനടക്കാമെന്നുള്ളതുകൊണ്ട് മണ്ണെണ്ണവിളക്കു പൂര്‍ണമായി ഒഴിവാക്കിയില്ല. ഒരു മണ്ണെണ്ണവിളക്ക് മാത്രം മാറ്റി പകരം സൗരോര്‍ജ്ജ വിളക്ക് വച്ചു.
അതനുസരിച്ച് ഒരുമാസം ഒരു കുടുംബത്തില്‍ മണ്ണെണ്ണ ഉപഭോഗത്തില്‍ വന്ന കുറവ് 2-2.5 ലിറ്റര്‍.

ഒരു ലിറ്റര്‍ മണ്ണെണ്ണ കത്തുമ്പോള്‍ വമിക്കുന്ന കാര്‍ബണ്‍‌ഡൈയോ‌ക്‌സൈഡ് : 2.5 കി.ഗ്രാം. 16 കുടുംബങ്ങള്‍ കാര്‍ബണ്‍‌ഡൈയോ‌ക്‌സൈഡ് കുറച്ചതിന്‍റെ കണക്ക് : 960-1200 കി.ഗ്രാം. ((~ 1 കാര്‍ബര്‍ ക്രെഡിറ്റ്)
ഇപ്പോള്‍ ഓരോ കുടുംബവും ഒരുവിളക്കില്‍നിന്ന് 70-100 രൂപ ലാഭിക്കുന്നു. സൗരവിളക്ക് സംവിധാനം നിലനിര്‍ത്തുവാനും ഭാവി ആവശ്യങ്ങള്‍ക്കും വേണ്ടി ഓരോ കുടുംബവും പ്രതിമാസം 25 രൂപ സമ്പാദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

സാമൂഹ്യമാറ്റം

വെളിച്ചത്തില്‍ സൗരവിളക്കു തന്നെ മണ്ണെണ്ണ വിളക്കിനേക്കാള്‍ കേമം; ഗ്രാമത്തില്‍ അതുകൊണ്ട് ഒരു സായാഹ്ന പഠനകേന്ദ്രം തുറന്നു. പഠനനിലവാരം മെച്ചപ്പെടുത്താന്‍ ഇതുപകരിക്കും. മണ്ണെണ്ണ ഉപഭോഗം കുറഞ്ഞാല്‍ തുറന്ന വിപണിയില്‍നിന്നും കൂടിയ വിലയ്ക്ക് എണ്ണ വാങ്ങുന്നതും ഒഴിവാക്കാം; ഇനി അവര്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെയുള്ള മണ്ണെണ്ണ മതി.
ഇങ്ങനെ മിച്ചം വരുന്ന പണം അവര്‍ക്ക് സഹകരണ ഗ്രൂപ്പ് നിക്ഷേപപദ്ധതിയില്‍ നിക്ഷേപിക്കാം. മണ്ണെണ്ണയ്ക്കു പകരം പരിസ്ഥിതി സൗഹൃദ സൗരോര്‍ജ്ജം ഉപയോഗിക്കുന്നത് അന്തരീക്ഷത്തിനുണ്ടാക്കുന്ന മെച്ചങ്ങള്‍ വേറെയും.

സാമ്പത്തിക ബാലന്‍സ് ഷീറ്റ്

ഡി.ആര്‍.സി.എസ്.സി.യുടെ സംഭാവന
രണ്ട് സൗരോര്‍ജ്ജ പാനലിന്‍റെ വില (900 രൂപ വീതം) 18,00.00
സൗരോര്‍ജ്ജപാനല്‍ സ്ഥാപിക്കാനുള്ള ഫ്രെയിം : 1500.00
രണ്ട് സര്‍ക്യുട്ട് ബോക്സും സൗരവിളക്ക് ചാര്‍ജ്ജ് ചെയ്യാനുള്ള വയറും : 1500.00
16 സൗരോര്‍ജ്ജവിളക്ക് (900 രൂപ വീതം) : 14,400.00
കൊല്‍ക്കത്തയില്‍നിന്നും 16 സൗരോര്‍ജ്ജവിളക്ക് നാരായണ്‍പൂരില്‍ എത്തിക്കാന്‍ ചെലവ്: 6,000.00
ഡി.ആര്‍.സി.എസ്.സി.യുടെ മൊത്തം സംഭാവന: 41,400.00

സമൂഹത്തിന്‍റെ പങ്കാളിത്തം
ഒരുനില കെട്ടിടത്തിനു മുകളില്‍ 3 സൗരോര്‍ജ്ജപാനല്‍ സ്ഥാപിക്കാനുള്ള കൂലി (50 രൂപ വീതം 4 പേര്‍ക്ക്) : 200.00
വിളക്ക് സ്ഥാപിക്കാന്‍ കൂലിയും മറ്റും : 500.00
സൗരോര്‍ജ്ജപാനല്‍ പെയിന്‍റ് അടിക്കാനും മറ്റും : 100.00
മൊത്തം സമൂഹത്തിന്‍റെ പങ്കാളിത്തം : 800.00

 

ഉറവിടം : ഡി.ആര്‍.സി.എസ്.സി.യുടെ ന്യൂസ് ലെറ്റര്‍, ലക്കം 6

പ്രതീക്ഷകളുടെ പ്രകാശം തെളിയുന്ന മഹ്‌തേബ


ജാര്‍ഖണ്ഡിലെ ഒരു ചെറിയ ഗ്രാമമാണ് മഹ്‌തേബ. ജാര്‍ഖണ്ഡ് ഗിരിവര്‍ഗ്ഗക്കാര്‍ ധാരളമുള്ള ഒരു സംസ്ഥാനമാണ്; കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പ്രധാന ഉപജീവന മാര്‍ഗ്ഗം. ഉപജീവനത്തിനു വേണ്ടി ചന്ദനത്തിരി ഉണ്ടാക്കല്‍, ഇലകള്‍ ഉപയോഗിച്ച് പ്ലേറ്റുകളും കുമ്പിളുകളും ഉണ്ടാക്കല്‍ വനങ്ങളില്‍ നിന്നും ഔഷധ ചെടികള്‍ ശേഖരിച്ച് തരംതിരിക്കല്‍, തുടങ്ങിയ ജോലികളിലും ഇവര്‍ സാധാരണഗതിയില്‍ ഇടപെടാറുണ്ട്.

ഈ ഗ്രാമത്തില്‍ ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല. വൈദ്യുതി ഇല്ലാത്ത പ്രദേശത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി ഊഹിക്കാവുന്നതാണല്ലൊ? സ്ത്രീകള്‍ മുന്‍പ് സൂചിപ്പിച്ച തരത്തിലുള്ള ഉപജീവന വൃത്തകളില്‍ പരിചയം ഉള്ളവരാണ്. ദിവസം മുഴുവന്‍ പലതരം പ്രവര്‍ത്തികളില്‍ വ്യാപരിച്ചിരിക്കുന്ന ഇവര്‍ക്ക്, സായാഹ്നങ്ങളിലേക്കും അവരുടെ ജോലി തിരക്ക് നീളുന്ന സ്ഥിതിയാണ്. അപ്പോള്‍ അവര്‍ക്ക് അരണ്ട വെളിച്ചത്തില്‍ അല്ലെങ്കില്‍ ഇരുട്ടില്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു.

ഒരു പുതിയ പ്രഭാതം

ലാബല്‍ - (LaBL)- ഒരു ദശലക്ഷം ജീവിതങ്ങളെ പ്രകാശമാനമാക്കുക – എന്ന പ്രോജക്റ്റ്- ജൂലൈ 2008- ല്‍ ഈ ഗ്രാമത്തില്‍ നടപ്പിലാക്കി.

സീഡ്സ് (SEEDS) എന്നു പേരുള്ള ഒരു സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ വികസന സംഘടനയാണ് ഇതിനു വേണ്ട പ്രചരണ പരിപാടികള്‍ക്ക് മുന്നില്‍ നിന്നിരുന്നത്. ഗ്രാമീണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആസൂത്രണവും വികസനവും, സാമൂഹ്യ സേവനം, മാനസിക വികസനം തുടങ്ങിയ താഴെ തട്ടിലെ വികസന പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളില്‍ ദീര്‍ഘകാല പരിചയമുള്ള ഒരു സംഘടനയാണ് സീഡ്സ്.

സോളാര്‍ വിളക്കുകളുടെ വരവോടെ ഗ്രാമത്തിലെ സ്ഥിതികള്‍ മെച്ചമായി. ജീവിതത്തില്‍ തെളിഞ്ഞ ഒരു പുതിയ വെളിച്ചം മഹ്‌തേബയിലെ സവരിതുഡു എന്ന യുവതിയായ വീട്ടമ്മയെ വളരെ ആഹ്ലാദിപ്പിച്ചു. അവള്‍ക്ക് എന്നും പുലര്‍‌ച്ചെ നാലുമണിക്ക് തന്നെ ഭക്ഷണം ചെയ്യുന്നതുള്‍‌പ്പെടെയുള്ള വീട്ടുജോലികള്‍ ആരംഭിക്കേണ്ടിയിരുന്നു. കാരണം അവളുടെ ഭര്‍ത്താവിന് രാവിലെ 5 മണിക്കു തന്നെ ജോലി സ്ഥലത്തേക്ക് പോകേണ്ടതാണ്. അയാള്‍ ഒരു വ്യവസായ തൊഴിലാളി ആയിരുന്നു. വീട്ടില്‍ ആകെ ഉള്ള ഒരു വിളക്ക് ഭര്‍ത്താവ് തയ്യാറാകുന്ന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍, വെളിച്ചം കാണാതെ ഭക്ഷണം പാകം ചെയ്യുന്നത് സുരക്ഷിതമല്ല. വെളിച്ചം കാണാതെ ചേരുവകള്‍ ചേര്‍ക്കുന്നത് ശരിയാവില്ല. ജോലി തീര്‍ക്കാന്‍ കൂടുതല്‍ സമയം എടുക്കും. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് പുറപ്പെടാന്‍ പലപ്പോഴും താമസിച്ചു പോകുമായിരുന്നു. സോളാര്‍ വിളക്കുകള്‍ ലഭ്യമായതോടെ, സവരിയുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകുന്നു. ഭര്‍ത്താവ് കൃത്യ സമയത്ത് യാത്ര തിരിക്കുന്നു.

സംരംഭകത്വത്തിന്‍റെ വിളക്ക്

ബജെ മുര്‍മു എന്ന വനിതയും മറ്റ് സ്ത്രീകളും ചേര്‍ന്ന് തുടങ്ങിയ സ്വയംസഹായ ഗ്രൂപ്പാണ്. അഖില ഗിരിവര്‍ഗ്ഗ ബഹുസ്വയംസഹായ ഗ്രൂപ്പ്, അവര്‍‌ക്കെല്ലാം ഗിരിവര്‍ഗ്ഗ ഗ്രാമങ്ങളില്‍ പ്രചാരമുള്ള, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും നിലക്കടലയും ചേര്‍ത്തുണ്ടാക്കുന്ന പഫ് ഉണ്ടാക്കാന്‍ പരിശീലനം കിട്ടിയിട്ടുണ്ട്. സോളാര്‍ വിളക്കുകള്‍ നിലവില്‍ വന്നതോടെ, അവര്‍ക്ക് സയാഹ്ന സമയം വളരെ പ്രയോജനകരമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ വന്‍‌തോതില്‍ ‘പഫ്’ ന്‍റെ ഓര്‍ഡര്‍ നേടി, അത് വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. – വിവാഹ സദ്യകളില്‍,

ഗ്രാമത്തിലെയും സമീപത്തുള്ള ടൗണുകളിലെയും വിപണികളില്‍ അന്ധകാരം അവരുടെ തൊഴില്‍ പരിശ്രമങ്ങള്‍ക്ക് ഒട്ടും തടസ്സമാകുന്നില്ല. ഗണേശു തുഡു എന്ന ചെറുപ്പക്കാരന്‍ വാസനാ സമ്പന്നനായ ഒരു കലാകാരനാണ്, അയാള്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഒഴിവു സമയങ്ങളില്‍ രാത്രിയില്‍ കലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍‌പ്പെടുന്നു. പെയിന്‍റിങ്ങ്, ചെറിയ പ്രതിമകള്‍, തെര്‍‌മ്മോക്കോള്‍ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍ ഇവയൊക്കെ നിര്‍മ്മിക്കുന്നു. ഗ്രാമത്തില്‍ സോളാര്‍ വിളക്കുകള്‍ തെളിഞ്ഞതിനു ശേഷമാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമായത്. ഇപ്പോള്‍ സമീപ പ്രദേശത്തുള്ളവരുടെ ഓര്‍ഡര്‍ അനുസരിച്ച് കലാശീല്പങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഇതി‍ന്‍റെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വിനോദ സഞ്ചാരികളും അയല്‍ പ്രദേശങ്ങളിലുള്ളവരും ആവശ്യക്കാരാണ് ഗണേശ്, അയാളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ട പണം സമ്പാദിക്കുന്നു. കോളേജ് വിദ്യാഭ്യാസം സ്വപ്നം കാണുന്നു. ഈ സോളാര്‍ വിളക്കുകള്‍ പ്രദീപ്തമാക്കുന്നത് അയാളുടെ ഭാവിയെ തന്നെയാണ്.

 

Source : http://labl.teriin.org

ബന്‍ഗംഗ – സൂര്യോര്‍ജ്ജത്തിലൂടെ ഉയര്‍‍‌ത്തെഴുന്നേല്‍ക്കുന്ന ഒരു ഗ്രാമം

രാജസ്ഥാനിലെ വിരാട് നഗര്‍ ബ്ലോക്കിലാണ് ബന്‍ഗംഗാ ഗ്രാമം, ഭൂഗര്‍ഭ ജലത്തിന്‍റെ അമിത ചൂഷണം മൂലം വൃക്ഷങ്ങള്‍ വന്‍‌തോതില്‍ നശിച്ച് ഇല്ലാതായിരിക്കുന്നു. നൂറുകണക്കിന് ഏക്കര്‍ സ്ഥലം തരിശ്ശായിരിക്കുന്നു. ഇത് കൂടുതല്‍ വരള്‍ച്ചക്ക് കാരണമാകുന്നു.

ബന്‍ഗംഗയിലെ ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഗ്രാമത്തില്‍ വൈദ്യൂതീകരണം നടന്നിട്ടില്ല. മണ്ണെണ്ണ വിളക്കുകളാണ് രാത്രിയിലെ ഏക ആശ്രയം. മണ്ണെണ്ണ വിളക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനും കണ്ണുകളുടെ കാഴ്ചശക്തിക്കും ഹാനികരമാണെന്ന് അനുുഭവപ്പെടുന്നു.

സാമൂഹ്യ-സാമ്പത്തിക നേട്ടങ്ങളുമായി സോളാര്‍ വിളക്കുകള്‍.

‘ഒരു ദശലക്ഷം ജീവിതങ്ങളിലേക്ക് വെളിച്ചം’ എന്ന പരിപാടി ഗ്രാമത്തില്‍ പരിവര്‍ത്തനം തുടങ്ങുന്നു. ബന്‍ഗംഗയിലെ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ തെളിച്ചമുള്ള വിളക്കുകള്‍ കിട്ടി തുടങ്ങി. ഇപ്പോള്‍ വിളക്കുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വാടകയ്ക്ക് വാങ്ങി ഉപയോഗിക്കാന്‍ അവര്‍ തയ്യാറാണ്.

ബന്‍ഗംഗയിലെ ജീവിതനിലവാരം ഉയര്‍ന്നു എന്ന് പറയാം. സൗരോര്‍ജ്ജം വിളക്കുകള്‍ തെളിക്കുന്നതിനും ചിലപ്പോള്‍ മറ്റ് വീടാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യവും സൗകര്യവും വര്‍ദ്ധിച്ചു വരുന്നു. സ്ത്രീകളുടെ നിത്യജീവിതത്തിലെ വിരസത ഏറെ കുറഞ്ഞിട്ടുണ്ട്., അവര്‍ക്ക് സന്ധ്യാസമയങ്ങളിലും ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നു. വീടിനുള്ളില്‍ ഇപ്പോള്‍ മണ്ണെണ്ണ വിളക്കുകളുടെ പുക ഇല്ലാത്തതിനാല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുന്നുണ്ട്.

 

പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിയുന്നു.

പുതിയ വിളക്കുകളുടെ ലഭ്യത ഗ്രാമത്തിലെ ഉല്പന്നങ്ങളുടെ അളവിനെ ഉയര്‍ത്തുകയും കൂടുതല്‍ ആദായ സമ്പാദനം സാദ്ധ്യമാക്കുകയും ചെയ്തു.—കൂടുതല്‍ കുട്ടകളും ചൂലുകളും ഉണ്ടാക്കുന്നു. പച്ചക്കറി വിളവ്/തരംതിരിക്കല്‍ സാദ്ധ്യമായിട്ടുണ്ട്. കുടുംബങ്ങളില്‍ വരുമാന വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. ഗ്രാമങ്ങളിലെ കടകളും പച്ചക്കറി കച്ചവടക്കാരും രാത്രിയില്‍ ഏറെ സമയം അവരുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.

ബന്‍ഗംഗാ പ്രോജക്റ്റിന്‍റെ (ദശലക്ഷം ജീവിതങ്ങള്‍ക്ക് വെളിച്ചം) സഹയോഗിയാണ് പീപ്പിള്‍ ടു പീപ്പിള്‍ എന്ന സംഘടന. ഇവരുടെ മേല്‍‌നോട്ടത്തില്‍ ധാരാളം സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളാണ് പ്രവര്‍ത്തന മേഖല. സോളാര്‍ വിളക്കുകള്‍ അനുഗ്രഹമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ലാഭകരമായ ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സമയം വളരെ കൂടിയിരിക്കുന്നു. സ്വയംസഹായ സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും അംഗങ്ങള്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തിലേക്ക് നീങ്ങുന്നു.

ഗോടിദേവി എന്ന സ്ത്രീ സോളാര്‍ ഊര്‍ജ്ജത്തിന്‍റെ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ നടത്തുന്നുണ്ട്. അവര്‍ ഒരു സ്ത്രീ സംരംഭക എന്ന നിലയില്‍ കരുത്ത് നേടിയിരിക്കുന്നു. അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമൂഹത്തില്‍ മാന്യത ലഭിക്കുന്നു. അവരുടെ മകന്‍ ഈ പ്രവര്‍ത്തനത്തില്‍ അവരെ സഹായിക്കുന്നു. അയാള്‍ സാങ്കേതിക കാര്യങ്ങളും ബിസിനസ്സ് ബന്ധങ്ങളുടെ സമര്‍ത്ഥമായി നിയന്ത്രിക്കുന്നു.

 

Source : http://labl.teriin.org

കോട്ടപാളയത്ത് സൂര്യന്‍ രാത്രിയിലും തിളങ്ങുന്നു.

കോട്ടപാളയം ഒരു മാതൃകയാണ്. ഈ മാതൃക ഇതര ഗ്രാമങ്ങളിലേക്ക് പകര്‍ത്തുന്നത് പൊതു നന്മയിലേക്ക് നയിക്കും. ഒരു സന്നദ്ധ സംഘടനയ്ക്കും ഒരു സ്വകാര്യകമ്പനിയും അവിടത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സംയുക്ത പരിശ്രമം നടത്തുന്നു.

മുരുഗമ്മ എന്ന സ്ത്രീ കോയമ്പത്തുരില്‍ പോയ കോട്ടപാളയത്ത് തിരിച്ചെത്തിയത് രാത്രി അവസാന വണ്ടിയിലാണ്. വേഗത്തില്‍ നടന്ന് വീട്ടിലെത്തി. 10 വയസ്സു മാത്രം പ്രായമുള്ള മകളോട് അടുത്തുള്ള പബ്ലിക് ടാപ്പില്‍ നിന്നും വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ സ്വയം വിചാരിച്ചു- മൂന്നു വര്‍ഷം മുന്‍പ് ഇവിടെ ഇങ്ങനെ ഒരു സൗകര്യം ഇല്ലായിരുന്നല്ലോ?

കോട്ടപ്പാളയം ഒരു വൃത്തിയും വെടിപ്പുമുള്ള ഗ്രാമമാണ്. മുതഗമ്മയുടേത് ഉള്‍‌പ്പെടെ 50 വീടുകള്‍ വൃത്തിയുള്ള ഗ്രാമതെരിവുകളുടെ വശങ്ങളില്‍ സ്ഥിതി ചെയ്യുന്നു. വൃത്തിയും ലാളിത്യവും ഉള്ള എളിയ വീടുകള്‍ ചെമന്ന കൂര ഓടകളും വെള്ള പൂശിയ മതിലുകളും വാവയ്പാളയം പഞ്ചായത്തിലെ ഒരു ജനസേവന കേന്ദ്രമാണ്. കോയമ്പത്തുരേക്ക് ഒന്നര മണിക്കൂര്‍ ബസ് യാത്രയാണ്.

കോട്ടപ്പാളയം ഒരു വൃത്തിയും വെടിപ്പുമുള്ള ഗ്രാമമാണ്. മുതഗമ്മയുടേത് ഉള്‍‌പ്പെടെ 50 വീടുകള്‍ വൃത്തിയുള്ള ഗ്രാമതെരിവുകളുടെ വശങ്ങളില്‍ സ്ഥിതി ചെയ്യുന്നു. വൃത്തിയും ലാളിത്യവും ഉള്ള എളിയ വീടുകള്‍ ചെമന്ന കൂര ഓടകളും വെള്ള പൂശിയ മതിലുകളും വാവയ്പാളയം പഞ്ചായത്തിലെ ഒരു ജനസേവന കേന്ദ്രമാണ്. കോയമ്പത്തുരേക്ക് ഒന്നര മണിക്കൂര്‍ ബസ് യാത്രയാണ്

കോട്ടപ്പാളയത്ത് രാത്രികാലങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നില്ല. തമിള്‍നാട്ടിലെ മറ്റു പ്രദേശങ്ങളിലെ മറ്റു ഗ്രാമങ്ങള്‍ പോലെ ഇവിടെ വൈദ്യുതി എത്തിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഗ്രീഡ്- ല്‍ നിന്നും വിതരണം ഉണ്ടാകാറില്ലായിരുന്നു. അന്ന് രാത്രിയില്‍ സഞ്ചരിക്കുക എന്നതും ടാപ്പില്‍ നിന്നും വെള്ളം ശേശരിക്കുക എന്നതും ചിന്തിക്കാവുന്ന കാര്യമായിരുന്നില്ല. ഇന്ന് 10 സോളാര്‍ വിളക്കുകള്‍ ഈ പ്രദേശത്തിലെ തെരുവുകളില്‍ തെളിഞ്ഞ് നില്‍ക്കുന്നു. ഭൂരഹിതരും ഏഴകളുമായ കൃഷിക്കാരുടെ സമൂഹം ഈ വഴിവിളക്കുകള്‍ ലഭിച്ചപ്പോള്‍ കൂടുതല്‍ അധ്വാനിക്കുന്നു. അവര്‍ക്ക് കൂടുതല്‍ സ്വാഭിമാനം തോന്നുന്നു.

സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. സാങ്കേതികത നന്നെ കുറവ്. എന്നാല്‍ അതിലേക്ക് നയിക്കുന്ന പരിശ്രമങ്ങള്‍ രസകരമായ സമൂഹ്യ പ്രക്രിയയാണ്. ‘സിദ്ധാനി ശിരിപ്പഗള്‍’ എന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍, സുന്ദരമൂര്‍ത്തിയും സെന്തില്‍ ആറുമുഖവും ആണ് മുന്‍‌കൈ എടുത്തത്. കോയമ്പത്തൂര്‍ ഡിസ്ട്രിക്ട് ഗ്രാമ വികസന ഏജന്‍സിയുടെ ഊര്‍ജ്ജസ്വലനായ പ്രോജക്റ്റ് ഓഫീസര്‍ ജയാബാലകൃഷ്ണനെ ബാഗ്ലൂരിലെ ഇന്‍ഫ്രാസിസ്, എന്ന ഗ്രാമങ്ങളിലെ ചെറു പദ്ധതികളില്‍ മുതല്‍ മുടക്കുന്ന കമ്പനിയുമായി പരിചയപ്പെടുത്തിയത് അവരാണ്.

ഒരു ലഘു ഉടമ്പടി ആവിര്‍ഭവിച്ച് തമിള്‍നാട് സംസ്ഥാന ഗവണ്മെന്‍റ് ഒരു ലക്ഷം രൂപാ ഗ്രാന്‍റ് നല്‍കും. ഇന്‍ഫ്രസിസ് ഒരു ലക്ഷം രൂപാ അവരുടെ ഭാഗത്ത് നിന്ന് നിക്ഷേപിക്കുകയും പദ്ധതി പ്രകാരമുള്ള സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യും. മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ കമ്പനിക്ക് ഈ തുക പഞ്ചായത്തില്‍ നിന്ന് തിരിച്ചു പിടിക്കാം. പിന്നീട് ഇതിന്‍റെ ഉടമസ്ഥതയും നടത്തിപ്പും (own & operate) പഞ്ചായത്തില്‍ നിക്ഷിപ്തം. ഇരുപത് വര്‍ഷം കൊണ്ട് പഞ്ചായത്തിന് 3,00,000 ലക്ഷം രൂപാ സമാഹരിക്കാന്‍ കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്.

2005 ഫെബ്രുവരിയില്‍ തെരുവുകളില്‍ വെളിച്ചം പരന്നു. താമസക്കാര്‍ക്ക് അഭിമാനം തോന്നി. അവര്‍ക്ക് രാത്രിയില്‍ വഴി കണ്ട്, സഞ്ചരിക്കാം എന്നായി. ഇഴജന്തുക്കളെ ക്കണ്ടാല്‍ ഒഴിഞ്ഞു മാറാം. കുട്ടികള്‍ക്ക് കൂറെ വൈകുന്നതുവരെ കളിക്കാം. വിദ്യുച്ഛക്തി ബോര്‍ഡിന്‍റെ പവര്‍കട്ട് അവരെ ബാധിക്കുന്നില്ല. എല്ലാത്തിനും ഉപരി, സ്വന്തം പങ്കാളിത്തത്തിലൂടെ നേടിയത് എന്ന യഥാര്‍ത്ഥ ജനാധിപത്യ വികാരം അവര്‍ക്കുണ്ടാകുന്നു.

എല്ലാവരും വെള്ളം ശേഖരിക്കുന്ന പൊതു പൈപ്പിന്‍റെ സമീപത്താണ് ഒരു വിളക്ക്. പുരുഷസ്വയം സഹായസംഘങ്ങളുടെ വാരത്തിലൊരിക്കല്‍ യോഗം ചേരുന്ന ഇടത്താണ് മറ്റൊരു വിളക്ക്. ഈ രണ്ടു വിളക്കുകള്‍ ഗ്രാമത്തിലെ ജീവിത ക്കൂട്ടായ്മയ്ക്ക് വലിയ കൈത്താങ്ങായിരിക്കുന്നു.

ഗ്രാമവാസികള്‍ക്ക്, ഇപ്പോള്‍ മൂവന്തികള്‍ വീഷാദമല്ല, കഥകള്‍ പറയാനും കേള്‍ക്കാനുമുള്ള അവസരമാണ് നല്‍കുന്നത്.

Source : ഹിന്ദുസ്ഥാന്‍ ടൈംസ്

ഇന്ത്യയില്‍ സ്ഥായിയായ ഗ്രാമവൈദ്യുതീകരണത്തിനായി വനിതകളുടെ ലഘു-ഉദ്യമം

സെന്‍റര്‍ ഫോര്‍ അപ്രോപ്രിയേറ്റ് ടെക്‌നോളജി ലൈവ്‌ലീഹുഡ്-സ്കില്‍സ് CATALIS സൗരോര്‍ജ്ജം ഗ്രാമീണ ജനതയ്ക്കായി വൈദ്യുത വിളക്കുകള്‍ കത്തിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്‍‌കൈയെടുത്ത് നടപ്പിലാക്കുന്നു. ഗ്രാമീണ വനിതകളെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിന് പ്രേരിപ്പിക്കുകയും അതുവഴി ഇത്തരം പദ്ധതികള്‍ വിജയപ്രദമാകുന്നു എന്ന് CATALIS ഉറപ്പുവരുത്തുകയും ചെയ്യുന്നു.
നിര്‍മ്മിക്കുക, വിപണനം ചെയ്യുക, നിലനിര്‍ത്തുക (Make, Market and Maintain) എന്ന അര്‍ത്ഥം വരുന്ന മൂന്ന് ഇംഗ്ലീഷ് വാക്കുകളുടെ ആദ്യത്തെ മൂന്നക്ഷരമായ ‘3M’ സമീപനത്തിലൂടെ ഗ്രാമങ്ങളിലേക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ CATALIS ന്‍റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുകയുണ്ടായി. തുടക്കത്തില്‍ ഝാര്‍ഖണ്ടിലെ പ്രേരകാ ഗ്രാമത്തെയാണ് മാതൃകാ ഗ്രാമമായി തെരഞ്ഞെടുത്തത്. സാമൂഹികമായ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിലേക്ക് ആദ്യമായി 3 വ്യത്യസ്ത കുഗ്രാമങ്ങളില്‍ നിന്നുള്ള പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി രൂപവല്ക്കരിക്കുകയുണ്ടായി. 15 അംഗങ്ങളുള്ള മാതൃകാ ഗ്രാമ കമ്മിറ്റിയില്‍ 6 പേര്‍ സ്ത്രീകളായിരുന്നു. ഈ കമ്മിറ്റി CATALIS-ലെ സ്റ്റാഫംഗങ്ങളുമായി സഹകരിച്ച് ധനാഗമനമാര്‍ഗങ്ങളെപ്പറ്റിയും ഗ്രാമീണരുടെ ആവശ്യകതകളെക്കുറിച്ചും നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് സ്വീകാര്യവും അനുയോജ്യവുമായ സാങ്കേതികവിദ്യകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. സുപ്രധാന മേഖലകളിലുള്ളവര്‍ക്ക് ആവശ്യം ജോലിചെയ്യുന്നതിനുള്ള ഊര്‍ജ്ജമായിരുന്നു – അതായത് സ്വന്തം ഗൃഹങ്ങളില്‍ വൈദ്യുതി ലഭിക്കുക എന്നതായിരുന്നു പ്രാമുഖ്യം.

ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് സന്ധ്യയാകുന്നതോടെ അവരുടെ ജോലികളെല്ലാം നിശ്ചലമാകുന്ന അവസ്ഥയാണ്. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുമൂലം ജോലിയില്‍ പുരോഗതിയോ വികസനോ ഉണ്ടാക്കാന് കഴിയുന്നില്ല എന്നു മാത്രമല്ല, അവരുടെ ആരോഗ്യം, ചുറ്റുപാടുകള്‍, സുരക്ഷ എന്നിവയിലും ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിരുന്നു, ഇതിനെ അതി ജീവിക്കാന്‍ മണ്ണെണ്ണ, വിറക് കാര്‍ഷികാവശ്യശിഷ്ടങ്ങള്‍ എന്നിവയും ഉപയോഗിക്കേണ്ടതായി വന്നിരുന്നു. മണ്ണെണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനായി സൗരോര്‍ജ്ജ വൈദ്യുതി സുലഭമായി ലഭിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. CATALIS സഹായത്തോടെയുള്ള ഏതെങ്കിലും ഒരു ഉദ്യമക്കാരന്‍ സൗരോര്‍ജ്ജ വൈദ്യൂതീകരണം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ഗ്രാമീണ സമൂഹം തീരുമാനിക്കുകയും ചെയ്തു.
സമൂഹവുമായി നിരന്തരം നടത്തിയ ചര്‍ച്ചകളിലൂടെ അനുയോജ്യമായ ഒരു മാതൃക വികസിപ്പിച്ചെടുക്കുവാന്‍ CATALIS-ന് കഴിഞ്ഞു.
തുടര്‍ന്ന് രണ്ടു സ്വയം സഹായ സംഘം (SHGS) രൂപവത്ക്കരിച്ചു. ജിദാന്‍ മസ്കല്‍ സ്വയം സഹായ സംഘം എന്നും ഹരകാന്‍ സ്വയം സഹായം സംഘം എന്നും പേര് നല്കിയ സംഘത്തില്‍ 10 വനിതകള് വീതം അംഗങ്ങളായുണ്ടായിരുന്നു. വളരെ രസകരമെന്നു പറയട്ടെ, തീവ്രമായ പരിശീലന പരിപാടിക്കു ശേഷം ചുരുങ്ങിയ കാലയളവില്‍ അവര്‍ക്ക് സൗരോര്‍ജ്ജം വൈദ്യുതോപകരണങ്ങള്‍ കൂട്ടിയോജിപ്പിക്കുവാന്‍ കഴിഞ്ഞു. വ്യാപാരം നടത്തുന്നതിനുള്ള കഴിവ്, സംഘത്തിന്‍റെ ഭരണ നിര്‍വഹണം, പ്രശ്ന പരിഹാരം, വ്യാപാര പദ്ധതികളുടെ കാര്യക്ഷമത ഒപ്പം സൗരോര്‍ജ്ജ-വൈദ്യുതോപകരണങ്ങളുടെ വിവിധ മേഖലകള്‍ എന്നിവയും സംഘത്തിന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍‌പ്പെട്ടിരുന്നു. പരിശീലന കാലയളവില്‍തന്നെ ദൃശ്യമാകുന്ന വിധത്തിലാണ് പരിപാടി സംവിധാനം ചെയ്തിരുന്നത് – സ്വയം ആര്‍ജ്ജവും ആത്മവിശ്വാസവും നേടുന്നതിനോടൊപ്പം സംഘാംഗങ്ങള്‍ക്കും അപ്രകാരം ആത്മവിശ്വാസം ലഭിക്കുന്ന എന്നതായിരുന്നു പരിശീലനപരിപാടിയുടെ മുഖ്യലക്‌ഷ്യം.

ഗ്രാമീണരുടെ സ്വന്തം ഗ്രാമത്തിലെ വൈദ്യുതോപയോഗം നിറവേറുന്നതിനൊപ്പം, സംഘാംഗങ്ങള്‍ക്ക് പരിശീലകരുടെയോ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെയോ സഹായമില്ലാതെ തന്നെ പ്രതിദിനം ശരാശരി 46.9 രൂപ സമ്പാദിക്കുവാന്‍ കഴിയുന്നുണ്ട്. 
അവര്‍ നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജവൈദ്യുതി വിളക്കുകള്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വില്ക്കുന്നതോടൊപ്പം തന്നെ സമീപ ഗ്രാമങ്ങളിലും വില്പന നടത്തുക വഴി പ്രതിദിനം 250-300 രൂപ ഓരോ വിളക്കില്‍ നിന്നും ലാഭമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഈ വിളക്കുകള്‍ പ്രകാശിപ്പിക്കുന്നത് എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിച്ചാണ്. ഇവ 20 മണിക്കൂര്‍ വരെ ജ്വിച്ചുകൊണ്ടിരിക്കുമെങ്കിലും സാധാരണ സൗരോര്‍ജ്ജ വിളക്കുകള്‍ 4-8 മണിക്കൂര്‍ മാത്രമേ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയുള്ളൂ. സംഘാംഗങ്ങള്‍ വിശ്വസ്തരായ വിതരണ സ്രോതസ്സില്‍ നിന്നു മാത്രമേ ആവശ്യമായ ഘടകങ്ങള്‍ വാങ്ങുകയുള്ളൂ. 6 മാസത്തിനകം ഏതാണ്ട് 800 വിളക്കുകളാണ് കൂട്ടിയോജിപ്പിച്ചശേഷം സംഘം സമീപപ്രദേശങ്ങളില്‍ വില്പന നടത്തിയത്. സൗരോര്‍ജ്ജ വിളക്കുകള്‍ വഴി വെളിച്ചം ലഭ്യമാക്കിയതോടൊപ്പം തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ ആവശ്യവും ഉടലെടുക്കുകയുണ്ടായി. അതിനായി പ്രത്യേക പരിശീലനവും കൂടി ലഭിച്ചതോടെ സൗരോര്‍ജ്ജം കൊണ്ട് മൊബൈല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സംരംഭങ്ങളും അവര്‍ തുടങ്ങി. തന്‍മൂലം വനിതകള്‍ക്കു അധികവരുമാനത്തിനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. ഈ സംരംഭത്തിനുള്ള അടിസ്ഥാന മൂലധനം ലീഡ്സ് (LEADS) എന്ന പേരിലുള്ള സര്‍ക്കാരിത ഏജന്‍സിയും ബാക്കി മൂലധനം സ്വയം സഹായ സംഘത്തിലുള്ള സന്പാദ്യങ്ങളില് നിന്നുമാണ് സമാഹരിച്ചത്. തുടക്കത്തില്, ഈ സംരംഭത്തില് നിന്നുള്ള ലാഭമെടുത്താണ് ഗ്രൂപ്പിന്‍റെ മുതല് മുടക്ക് എന്ന നിലയില് ബിസിനസ്സിനായി ധനം കണ്ടെത്തിയത്. ഇപ്പോള് ലാഭത്തിന്‍റെ 40% മൂലധനനിക്ഷേപത്തിലേക്കും ബാക്കി 60% സംഘാംഗങ്ങള് തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഈ സംരംഭം പഠനാര്‍ഹമായ ഒരു അനുഭവമാണെന്നും ഗ്രാമവാസികള്‍ക്ക് ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന സേവനമേഖലകളില്‍ ഗ്രാമീണസ്ത്രീകള്‍ക്കും ഗണ്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നും നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ഗ്രാമീണ വനിതകളുടെ ഉദ്യമം ഫലവത്താക്കുന്നതിന് അവര്‍ക്ക് സാങ്കേതികവും സാങ്കേതികേതരവുമായ സഹായവും സഹകരണവും നല്കിയാല് മതി എന്നതാണ് യാഥാര്‍ത്ഥ്യം. ഈ മാതൃക ഛത്തീസ്ഖട്ടിലേയും ഒറീസ്സയിലേയും രണ്ടു ഗ്രാമങ്ങളില്‍ക്കൂടി ഇതേപടി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അവലംബം : e-netmagazine, 2010 ലക്കം - 2

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate