Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഴക്കൊയ്ത്ത്

മഴക്കൊയ്ത്ത്

സുസ്ഥിരതയ്ക്കായുള്ള ആസൂത്രണം: നാരായണ്‍പൂരിലെ സ്ത്രീകള്‍ അത് തെളിയിക്കുന്നു

വെള്ളത്താല്‍ സ‌മൃദ്ധമായ, നാരായണ്‍പൂരിലെ മഴവെള്ള സംഭരണിക്കു മുമ്പിലാണ് ഞങ്ങളപ്പോള്‍ നിന്നിരുന്നത്. മഴക്കാലം കഴിഞ്ഞ് വളരെനാളുകള്‍ക്കുശേഷം ഒരു ഏപ്രില്‍ മാസത്തിലെ ഒരു ഉഷ്ണദിനമായിരുന്നു അന്ന്, മഴക്കൊയ്ത്തിനുള്ള മിക്കയിടങ്ങളും ശൂന്യമായിരുന്നു. പക്ഷേ, ഇതേ മഴവെള്ള സംഭരണി നല്ല സ്വാദേറിയ വെള്ളം നാരായണ്‍പൂരില്‍ വസിക്കുന്നവര്‍ക്ക് വര്‍ഷം മുഴുവനും നല്‍കിയിരുന്നു. ഹര്യാനയിലെ റെവാരി ജില്ലയിലെ ഒരു ഗ്രാമമാണ് നാരായണ്‍പൂര്‍, ഇവിടത്തെ വെള്ളമാകട്ടെ തീര്‍ത്തും ഉപ്പുരസമുള്ളതും കുടിക്കാന്‍ പറ്റാത്തതുമായിരുന്നു. അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി നടത്തിയ ജല ഗുണമേന്മാ പരിശോധനയില്‍, റെവാരിയിലെ 24% കുഴല്‍ക്കിണറുകളിലെ വെള്ളം മാത്രമേ മെച്ചപ്പെട്ട ഗുണമേന്മയുള്ളതാ‍യിരുന്നുള്ളൂ, ശേഷിക്കുന്ന വെള്ളത്തിലാകട്ടെ വിവിധ അളവില്‍ ഉപ്പുരസവും സോഡിയത്തിന്‍റെ അംശവും ഉണ്ടായിരുന്നു.

“മഴവെള്ള സംഭരണികള്‍ ഉണ്ടെങ്കില്‍ ഗ്രാമവുമുണ്ട്” എന്ന മുദ്രാവാക്യവുമായി ഒരു കൂട്ടം സ്ത്രീകള്‍ നാരായണ്‍പൂരിലെ നശിച്ചുകൊണ്ടിരിക്കുന്ന മഴവെള്ള സംഭരണിയെ പുനരുദ്ധരിക്കാ‍നായി ഒത്തുചേര്‍ന്നു. “സാധാരണ ഒരു തുള്ളി വെള്ളത്തിനായി ഞങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്, അതുപോലെ വേനല്‍ക്കാലത്ത് ഒരു കുടം സ്വാദുള്ള വെള്ളത്തിനായി ഞങ്ങള്‍ക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. ഒടുവില്‍, നീണ്ട കാത്തിരിപ്പിനുശേഷം ഹാന്‍ഡ്പമ്പുവഴിയും കിണറ്റില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്”, പഴയകാലം അയവിറക്കിക്കൊണ്ട് ലളിത പറഞ്ഞു.

ഈ ഗ്രാമത്തില്‍ നല്ല വെള്ളം ലഭ്യമല്ലാതിരുന്നതിനാല്‍ മറ്റു ഗ്രാ‍മങ്ങളില്‍ നിന്നുള്ള വെള്ളമായിരുന്നു ആശ്രയം. കാത്തിരുന്നു മടുത്ത സ്ത്രീകള്‍ വെള്ളത്തിനായി പരതിനടന്നു. കിരണും മറ്റു ചില സ്ത്രീകളും ഈ പ്രവൃത്തി ആരംഭിക്കുമ്പോള്‍, അവര്‍ ഒറ്റയ്ക്കായിരുന്നു. മഴവെള്ള സംഭരണിയില്‍ അടിഞ്ഞ മണ്ണ് കോരിമാറ്റി വൃത്തിയാക്കിയെടുക്കുകയെന്ന കഠിനപ്രയത്നം ദൃഢനിശ്ചയത്തോടെ അവര്‍ സ്വയം ഏറ്റെടുത്തു. ഒടുവില്‍, മറ്റു ഗ്രാമങ്ങളിലെ സ്ത്രീകളും അവര്‍ക്കൊപ്പം ചേര്‍ന്നു. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അവര്‍ക്ക് 5 മാസം മുഴുവനും വേണ്ടിവന്നു.

ഹര്യാനയിലെ റെവാരി ജില്ലയിലെ, 225 കുടുംബങ്ങള്‍ അടങ്ങിയ ഗ്രാമമായ നാരായണ്‍പൂരില്‍ വളരെപ്പെട്ടെന്ന് മഴയുടെയും ഭൂഗര്‍ഭജലത്തിന്‍റെയും തോത് കുറയുകയായിരുന്നു. റെവാരി ജില്ലയിലെ മിക്കയിടങ്ങളും കേന്ദ്ര ഭൂഗര്‍ഭ ജല അഥോറിറ്റി അമിത ചൂഷണത്തിന് വിധേയമാക്കിയിരുന്നു.

ഹര്യാനയിലെ കുടിവെള്ള വിതരണ അഥോറിറ്റി നാരായണ്‍പൂരിനുവേണ്ട പാനയോഗ്യമായ വെള്ളം അയല്‍ഗ്രാമമായ പുണ്‍സികയില്‍ നിന്നും കൊണ്ടുവരുമായിരുന്നു. 2007 ലെ രൂക്ഷമായ വരള്‍ച്ചയോടെ പുണ്‍സികയിലെ ജനങ്ങള്‍ നാ‍രായണ്‍പൂരിലേക്ക് വെള്ളമെത്തിക്കുന്നതിനെ എതിര്‍ക്കാന്‍ തുടങ്ങി. കുറച്ചു വര്‍ഷങ്ങളായി, ജലവിതരണ വകുപ്പ് ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നിരുന്നാലും, ജലവിതരണം ഒരിക്കലും പതിവുപോലെയായിരുന്നില്ല മാത്രവുമല്ല മതിയായിരുന്നുമില്ല. ചില കുടുംബങ്ങള്‍ കുടിവെള്ളം കാശുകൊടുത്ത് വാങ്ങാന്‍ തുടങ്ങി. ഈ സന്ദിഗ്ധാവസ്ഥയിലാണ്, ഗ്രാമത്തിലെ പഴയ കുളം പുനരുദ്ധാരണം ചെയ്യുന്ന കാര്യം ചില സ്ത്രീകള്‍ ചിന്തിച്ചത്. 1990 ല്‍ പൈപ്പിലൂടെ ജലവിതരണം ആരംഭിക്കുന്നതിനു മുമ്പ് കുടിവെള്ളം ഈ കുളത്തില്‍ നിന്നായിരുന്നു എടുത്തിരുന്നത്. അന്ന് മുതല്‍ ഈ കുള്ളം അല്ലെങ്കില്‍ മഴവെള്ള സംഭരണി ഉപയോഗശൂന്യമായിരുന്നു.

ഈ പദ്ധതിക്കായി മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നതിന് അവര്‍ സോഷ്യല്‍ സെന്‍റര്‍ ഫോര്‍ റൂറല്‍ ഇനിഷ്യേറ്റീവ് ആന്‍ഡ് അഡ്‌വാന്‍സ്മെന്‍റ് (എസ്.സി.ആര്‍.ഐ.എ.) എന്ന സ്ഥാപനത്തെ സമീപിച്ചു. എസ്.സി.ആര്‍.ഐ.എ. ഇത് സമ്മതിക്കുകയും സാമ്പത്തികത്തിന്‍റെ കുറച്ചുഭാഗം ഗ്രാമത്തില്‍ നിന്നുതന്നെ സമാഹരിക്കാനും പറഞ്ഞു. ഗ്രാമത്തില്‍ നിന്നും സംഭാവനയായി 31950 രൂപ ലഭിക്കുകയും എസ്.സി.ആര്‍.ഐ.എ. മഴവെള്ള സംഭരണി പുനരുദ്ധരിക്കാനുള്ള ബാക്കിത്തുക നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. സ്ത്രീകള്‍തന്നെ ഹാര്‍ഡ്‌വെയര്‍ കടകളില്‍ ചെന്ന് ഇതിനുവേണ്ട വസ്തുക്കള്‍, ഈ പദ്ധതിയുടെ ലക്‍ഷ്യം വിശദീകരിച്ച് വിലപേശി വാങ്ങുകയും ചെയ്തു. ശ്രമദാനത്തിലൂടെ ചെലവിന്‍റെ ഒരു പങ്കും അവര്‍ നല്‍കി. പദ്ധതിയുടെ ആകെ ചെലവ് 73,950 രൂപയായിരുന്നു. എസ്.സി.ആര്‍.ഐ.എ. ബാക്കിയുള്ള 42,000 രൂപയും നല്‍കി. 2009 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയായി.

പഴകിനശിച്ച മഴവെള്ള സംഭരണിയില്‍ നിന്നും നിറയെ നല്ലവെള്ളമുള്ള കുളത്തിലേക്കുള്ള പ്രയാണം അത്ര സുകരമായിരുന്നില്ല. പ്രാരംഭത്തില്‍, ഒരു ചെറുസംഘം സ്ത്രീകള്‍ ഓരോ പ്രഭാതത്തിലും വീടുകളില്‍ നിന്നുമിറങ്ങി ഗ്രാമത്തിലെ കച്ചവടക്കാരില്‍ നിന്നും പണവും വിലകുറച്ച് നിര്‍മാണ സാമഗ്രികളും വാങ്ങുന്നതിനായി പുറപ്പെടുമായിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര്‍ അവരെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ദൃഢനിശ്ചയമുള്ളവരായിരുന്നു, അവര്‍ ദിവസം മുഴുവനും പുനരുദ്ധാരണ പ്രദേശത്ത് അധ്വാനിച്ചു. അവരുടെ ദൃഢനിശ്ചയം കണ്ട് ഗ്രാമത്തിലെ മറ്റു സ്ത്രീകളും അവര്‍ക്കൊപ്പം ചേര്‍ന്നു.

മഴവെള്ള സംഭരണിയിലെ വെള്ളം രണ്ട് കുഴല്‍ക്കിണറുകള്‍ വഴി ലഭിക്കും. ഒന്നില്‍ നിന്നുമുള്ള ഉപ്പുകലര്‍ന്ന വെള്ളം പൈപ്പ് ലൈനുകളിലൂടെ നേരത്തേയുള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് വീടുകളിലെത്തിക്കുന്നു. ശുദ്ധജലം ലഭ്യമായ കിണറിലെ വെള്ളം പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നില്ല. ആളുകള്‍ക്ക് ഈ കുഴല്‍ക്കിണറുകളില്‍ നിന്നും രണ്ടോ മൂന്നോ കുടം വെള്ളം ശേഖരിച്ച് കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും മാത്രം ഉപയോഗിക്കാം. ഗ്രാമാധികാരി (സര്‍പഞ്ച്) അനിത പറയുന്നത് ശുദ്ധമായ വെള്ളം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുവേണ്ടി ഇങ്ങനെ മനഃപൂര്‍വം ചെയ്യുന്നതാണെന്ന് വിശദീകരിക്കുന്നു. ഒരു നിശ്ചിത സമയത്തുമാത്രം എല്ലാ സ്ത്രീകളും കിണറിനു സമീപം ഒന്നിച്ചുകൂടുന്നതിനാല്‍ ആര്‍ക്കും അധിക ജലം കൊണ്ടുപോകാനാകില്ല. അതിലുപരി, വെള്ളം തലച്ചുമടായി, ഏകദേശം 800 മീറ്റര്‍ അകലെയുള്ള കിണറില്‍ നിന്നും കൊണ്ടുപോകണം എന്നതിനാല്‍ 2-3 കുടത്തിലേറെ വെള്ളം കൊണ്ടുപോകുകയെന്നത് എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. ഗ്രാമത്തിലെ സ്ത്രീകള്‍ കൈക്കൊണ്ട ഈ തീരുമാനം 2 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. “ഗ്രാമത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വാദുള്ള വെള്ളം ഈശ്വരന്‍റെ അനുഗ്രഹമാണ്. നമ്മളതിനെ നമ്മുടെ ക്ഷേത്രമെന്നപോലെ ആരാധിക്കുന്നു.” ഗ്രാമത്തിലെ ഒരു മുതിര്‍ന്ന സ്ത്രീ പറഞ്ഞു.

ഈ മഴവെള്ള സംഭരണിയില്‍ വര്‍ഷം മുഴുവനും വെള്ളമുണ്ടാകും മാത്രവുമല്ല ഗ്രാമീണരുടെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട വെള്ളം നല്‍കുന്നുമുണ്ട്. ഈ മഴക്കിണറിന് സമീപമുള്ള സ്കൂളില്‍ മറ്റൊരു മഴവെള്ള സംഭരണി നിര്‍മിച്ചിരിക്കുകയാണ് ഈ ഗ്രാമവാസികള്‍. സ്കൂളിന്‍റെ മേല്‍ക്കൂരയില്‍ നിന്നും പാകാത്ത സ്ഥലത്തും നിന്നുള്ള വെള്ളം അരിച്ച് വെള്ളംശുദ്ധീകരണി നിറയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നത് മഴവെള്ള സംഭരണിക്കു വളരെ അടുത്തായതിനാല്‍ മഴവെള്ള സംഭരണിയിലെ വെള്ളത്തിന്‍റെ അളവ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. കൂടുതല്‍ വെള്ളം വേണ്ടിവരുന്ന നെല്‍കൃഷിപോലുള്ളവ പാടില്ലെന്നും ഇവിടത്തെ ഗ്രാമീണര്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഈ ഗ്രാമം സമീപഗ്രാമങ്ങള്‍ക്ക് ഒരു മാതൃകയായിമാറിയിട്ടുണ്ട്. പതുക്കെയാണെങ്കിലും സ്ഥിരോത്സാഹത്തിന്‍റെ മാറ്റങ്ങള്‍ സമീപ ഗ്രാമങ്ങളിലും കാണാനാകും.

അവലംബം : http://www.cseindia.org

പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടം

തണ്ണീര്‍ത്തട പദ്ധതികളുടെ സ്വാധീനഫലമായി പാരിസ്ഥിതിക സന്തുലനാവസ്ഥ പുന‌‌ഃസ്ഥാപിക്കുക മാത്രമല്ല ജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടവുമുണ്ടായി. ഭോപ്പോള്‍ ജില്ലയിലെ ബഗ്രോഡ ഗ്രാമത്തില്‍, തണ്ണീര്‍ത്തട മിഷന്‍ മുന്‍‌കൈയെടുത്ത് 2006 പ്രവര്‍ത്തനം ആരംഭിച്ചശേഷം ഇതുവരെ 1275 ഹെക്ടര്‍ സ്ഥലത്തായി 65.03 ലക്ഷം രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചത്. നാലു വര്‍ഷത്തെ പദ്ധതിക്കാലയളവിനിടെ 6 നീരുറവകള്‍, 5 കുളങ്ങള്‍, പാറക്കല്ലുകള്‍ കൊണ്ടു തീര്‍ത്ത 10 ചെക്ക് ഡാമുകള്‍, 6000 ചാലുകള്‍ എന്നിവ നിര്‍മിക്കുന്നതിനും 57000 തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും 10 ഹെക്ടര്‍ സ്ഥലത്ത് വൈക്കോല്‍ കൃഷിചെയ്യുന്നതിനുമായി 43 ലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു.

ജല സംരക്ഷണ നടപടികളുടെ ഫലമായി വാട്ടര്‍ ലെവല്‍ 2005 ല്‍ 65 മീറ്റര്‍ ആയിരുന്നത് 2010 ല്‍ 43 മീറ്റര്‍ ആയി. 12 അംഗങ്ങള്‍ (3 വനിത അംഗങ്ങള്‍ അടങ്ങിയ) ഉള്‍പ്പെട്ട തണ്ണീര്‍ത്തട സമിതി നിലവിലുള്ള പ്രവൃത്തികള്‍ നിലനിര്‍ത്തുന്നതിനും അവയെ ഭാവിക്ക് അനുയോജ്യമായവിധം കാലാനുസൃതമായി നടപ്പാക്കുന്നതിനായി അവ അവലോകനം ചെയ്യുന്നതിനും പഞ്ചായത്തുകളുമൊത്ത് പ്രവര്‍ത്തിക്കുന്നു. ബഗ്രോഡയില്‍ ഇപ്പോള്‍ 13 ഹാന്‍ഡ്പമ്പുകള്‍ ഉണ്ട്. ഇവയെല്ലാംതന്നെ വര്‍ഷം‌മുഴുവനും ജലം ലഭ്യമാക്കുന്നവയുമാണ്. മാര്‍ച്ച് കഴിയുന്നതോടെ 4-5 ഹാന്‍ഡ് പമ്പുകള്‍ വരണ്ടുതുടങ്ങുന്ന പഴയ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. ഗ്രാമത്തിലെ സ്ത്രീകള്‍ സന്തോഷത്തോടെ പറയുന്നു, “തങ്ങളുടെ പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍, മാര്‍ച്ച്-ജൂണ്‍ മാസങ്ങളില്‍ 2 കിലോമീറ്ററോളം അകലെനിന്നും വെള്ളം കൊണ്ടുവരേണ്ട ദുരവസ്ഥയില്‍ നിന്നും തങ്ങളെ മോചിപ്പിച്ചു.”

ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം (എന്‍.ആര്‍.ഇ.ജി.എ.) ഗ്രാമീണര്‍ തങ്ങളുടെ ജലസംഭരണികള്‍ പുതുക്കിപ്പണിയുന്നതിന് ഉപയോഗിച്ചത് തണ്ണീര്‍ത്തട മിഷന്‍റെ പ്രയത്നത്തിന് മുതല്‍ക്കൂട്ടായി. ബഗ്രോഡിയയുടെ സമീപ ഗ്രാമമായ സെമ്രിഖുര്‍ദി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ജലസംഭരണി രൂപകല്പന ചെയ്ത മുംഗിയബായി എന്ന കര്‍ഷകന്‍ സ്ഥലത്തെ ആദരണീയവ്യക്തിയായി. മതിയായ പരിപാലനം ഇല്ലാത്തതിനാല്‍ വര്‍ഷം മുഴുവനും ടാങ്കിനുള്ളില്‍ ചെളികെട്ടുമായിരുന്നു. കന്നുകാലികള്‍ക്ക് ജലം ലഭ്യമാക്കിയിരുന്ന ജലസംഭരണി പുതുക്കിയെടുക്കാനും, അങ്ങനെ ഭൂഗര്‍ഭജലം പുനരുത്പാദിപ്പിക്കാനും ഈ വര്‍ഷം ആദ്യം പഞ്ചായത്ത് തീരുമാനിച്ചിരിന്നു. എന്‍.ആര്‍.ഇ.ജി.എ. പ്രകാരം തൊഴിലെടുക്കുന്ന നാട്ടുകാരുടെ സഹായത്തോടെ ടാങ്ക് പഴയ പ്രതാപത്തോടെ പുനരുദ്ധാരണം നടത്തി. പഞ്ചായത്താകട്ടെ തനത് ഫണ്ട് ഉപയോഗിച്ച് ടാങ്കിനുചുറ്റും കൃഷിചെയ്ത് മണ്ണ് സംരക്ഷണവും നടത്തി.t

തണ്ണീര്‍ത്തട സമിതിയുടെ സെക്രട്ടറിയും കര്‍ഷകനുമായ ബിജേഷ് പട്ടേല്‍ ഇപ്പോള്‍ തന്‍റെ വയലില്‍ ഇപ്പോള്‍ നെല്ല് വിളയിക്കുന്നുണ്ട്. അദ്ദേഹം അവകാശപ്പെടുന്നതെന്തെന്നാല്‍, “ഖാരിഫ് സീസണില്‍ ഞാന്‍ സോയാബീന്‍ കൃഷിചെയ്യുന്നു എന്നാല്‍, റാബി സീസണില്‍ ജലദൌര്‍ലഭ്യം മൂലം ഞാന്‍ പയര്‍വര്‍ഗങ്ങള്‍ മാത്രമേ കൃഷിചെയ്യുകയുള്ളൂ. എന്നിരുന്നാലും, നീരുറവകളുടെ നിര്‍മിക്കുകയും എന്‍റെ ഗ്രാമത്തിനും പരിസരത്തുമുള്ള ഡാമുകള്‍ നിര്‍ത്തലാക്കിയതോടെ, എന്‍റെ കുഴല്‍ക്കിണറില്‍ നിന്നും വര്‍ഷം മുഴുവനും ഇടതടവില്ലാതെ ജലം ലഭിക്കും. ഞാനിപ്പോള്‍ റാബി സീസണിലും ഗോതമ്പ് കൃഷിചെയ്യുന്നുണ്ട് മാത്രമല്ല, ഈ വര്‍ഷം എന്‍റെ കൃഷിയിടത്തിലെ 0.5 ഏക്കര്‍ സ്ഥലത്ത് ഞാനിപ്പോള്‍ നെല്‍കൃഷിചെയ്തുകഴിഞ്ഞു.” ഈ 0.5 ഏക്കര്‍ സ്ഥലത്തുനിന്നും ബിജേഷിന് 15 ക്വിന്‍റല്‍ ഉഷ ബസ്മതി ലഭിക്കും. ഇതിന് ക്വിന്‍റലിന് 2000 രൂപ എന്ന തോതില്‍ 30000 രൂപയാണ് അദ്ദേഹത്തിന് നേടിക്കൊടുക്കുന്നത്. തന്‍റെ വരുമാനം ഇനിയും വര്‍ധിപ്പിക്കുന്നതിന് നെല്‍കൃഷിയാണ് അദ്ദേഹം ഉദ്ദ്യേശിക്കുന്നത്.

അവലംബം : http://www.cseindia.org

 

ഐശ്വര്യ ഗ്രാമത്തിലെ മേല്‍ക്കുരയിലെ മഴക്കൊയ്ത്ത്

അമ്രേലിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാ‍യാണ് ഐശ്വര്യ ഗ്രാമം. ഒരു കുന്നിന്‍‌ചെരിവാണ് ഈ പ്രദേശം. ഗ്രാമത്തിലെ ജനസംഖ്യ 1957. സാക്ഷരതാ നിരക്ക് 80.7 ശതമാനം. ഭൂഗര്‍ഭജല അളവ് 80 അടി മുതല്‍ 90 അടിവരെയാണ്. ഭൂഗര്‍ഭജലത്തിന്‍റെ ഗുണമേന്മയും വളരെമോശമാണ്. കുടിവെള്ളത്തിനായി ഗ്രാമത്തില്‍ വിശ്വസനീയമായ മാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ലായിരുന്നു. ഇവിടെ തണ്ണീര്‍ത്തട പദ്ധതി ആരംഭിക്കുന്നതിനു മുന്‍‌പ് സര്‍ക്കാര്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുകയായിരുന്നു. തണ്ണീര്‍ത്തട പദ്ധതി നടപ്പിലാക്കുന്നതിനു മു‌ന്‍‌പ് ഇവിടത്തെ ജനങ്ങള്‍ ടാങ്കറിലെത്തുന്ന വെള്ളം ലഭിക്കുന്നതിനായി പരസ്പരം കലഹിച്ചിരുന്നു കൂടാതെ, കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്നു.

ഇത് കണക്കിലെടുത്ത് തണ്ണീര്‍ത്തട വികസനത്തില്‍ കുടിവെള്ളത്തിന് മുന്തിയ പരിഗണന നല്‍കിയിരുന്നു. തണ്ണീര്‍ത്തട വികസന സമിതികള്‍, പി.ഐ.എ., ഗ്രാമസഭ എന്നിവ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി മേല്‍ക്കുരയില്‍ മഴക്കൊയ്ത്തിനു തീരുമാനിച്ചു. ഈ പദ്ധതിയുടെ ആരംഭത്തില്‍ 7.91 ലക്ഷം രൂപ ചെലവിട്ട് 125 മേല്‍ക്കൂര മഴക്കൊയ്ത്ത് സംവിധാനങ്ങള്‍ നിര്‍മിച്ചു. സ്ഥലത്തെ വീടുകളില്‍ താമസിച്ചിരുന്നവരുടെ സഹായത്തോടെ വെവ്വേറെ വീടുകളിലായി ഈ സംവിധാനങ്ങള്‍ നിര്‍മിച്ചു. അതിനുശേഷം മിക്ക ഗ്രാമത്തിലെ മിക്കയാളുകളും മഴക്കൊയ്ത്തിനുള്ള ഈ സംവിധാനം സ്വീകരിച്ചു.

 

വെള്ളത്തില്‍ സൂര്യപ്രകാശം തട്ടാതിരുന്നാല്‍ അത് വര്‍ഷങ്ങളോളം പാനയോഗ്യമായിരിക്കും. അതുകൊണ്ട് സൂര്യപ്രകാശം തട്ടത്തവിധം ഭൂമിക്കടിയില്‍ ഒരു ജലസംഭരണി നിര്‍മിച്ചു. സംഭരണിയുടെ കുറഞ്ഞ ശേഷി 10000 ലിറ്റര്‍ ആയിരുന്നു കൂടാതെ, കുറഞ്ഞ അളവ് 7 അടി വീതിയും 7 അടി നീളവും 8 അടി ആഴവുമായിരുന്നു. എന്നിരുന്നാലും ഗ്രാമവാസികള്‍ അവരുടെ സൌകര്യത്തിനനുസരിച്ച് ഭൂഗര്‍ഭ ടാങ്ക് നിര്‍മിച്ചു. ഇപ്പോഴും വീട്ടിനുള്ള രൂപകല്പനയില്‍ത്തന്നെ മഴക്കൊയ്ത്തിനുള്ള സംവിധാനവും ഉള്‍പ്പെടുത്തി പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനാല്‍ ഇത് ക്രമേണ ഗ്രാമത്തിലെ ഒരു പരമ്പരാഗതരീതിയായിമാറി.

 

മഴക്കൊയ്ത്തിന്‍റെ നേട്ടങ്ങള്‍

  • നാട്ടുകാരൊന്നടങ്കം വര്‍ഷം മുഴുവനുമായി മഴവെള്ളം സംഭരിക്കാന്‍ തുടങ്ങുകയും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ സ്വയം‌പര്യാപ്തത കൈവരിക്കുകയും ചെയ്തു.
  • നാട്ടുകാര്‍ക്ക് പാനയോഗ്യമായ കുടിവെള്ളം ലഭ്യമായതിനാല്‍ ജലജന്യ രോഗങ്ങള്‍ പകരാനുള്ള അപകടസാധ്യത കുറയുകയും ചെയ്തു.
  • ഭൂഗര്‍ഗ ടാങ്കില്‍ നിന്നും ജലം എടുക്കുന്നതിന് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ചെറിയ പമ്പാണ് അവര്‍ ഉപയോഗിക്കുന്നത്. അങ്ങനെ അവര്‍ വൈദ്യുതിയും ലാഭിക്കുകയാണ്.
  • ഗ്രാമത്തില്‍ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും അഭിവൃദ്ധിയുടെയും അന്തരീക്ഷം ഒരുങ്ങി. അതിലുപരി ആളുകളുടെ ജീവിതശൈലിയിലും മാറ്റം ദൃശ്യമായി.
  • അവര്‍ ജലസേചനത്തിനുള്ള വെള്ളം പൈപ്പുകളിലൂടെ ശേഖരിക്കാനും തുടങ്ങി.

അവലംബം : http://www.cseindia.org

 

മഴവെള്ള സംഭരണത്തിലൂടെയും ഭൂഗര്‍ഭ ജല പോഷണത്തിലൂടെയും കുടിവെള്ള സുരക്ഷ.

മദ്ധ്യപ്രദേശിലെ ദതിയ ജില്ലയിലെ ദതീയ ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് ഹമിര്‍പൂര്‍. ജനസംഖ്യ 641. പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളാല്‍‌പെട്ടവരാണ് ഭൂരിഭാഗവും ‘ബുദില്‍ഘണ്ട്’ എന്ന പ്രദേശമാണ്. ജലദൗര്‍ലഭ്യം സാധാരണ അനുഭവം. തുടര്‍ച്ചയായ വരള്‍ച്ച അനുഭവപ്പെടുന്നു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് 100 ദിവസം (740m.m.ശരാശരി) മഴ ലഭിച്ചിരിക്കുന്നു. എങ്കില്‍ ഇപ്പോള്‍ 40 ദിവസം (340 mm) ആയി കുറഞ്ഞുപോയിരിക്കുന്നു.

പ്രാദേശിക നടപടി

ഗ്രമാതലത്തില് ശുദ്ധജലത്തിനും ശുചീകരണത്തിനുമുള്ള കമ്മറ്റി രൂപീകര്ച്ചു “സ്വജലധാര” എന്ന സ്കീം അനുസരിച്ച് ജലവിതരണ പദ്ധതി നടപ്പിലാക്കാനാണ് കമ്മറ്റി രൂപികരിച്ചത്. ഗ്രാമത്തില്‍ നിന്നും 40,000 രൂപാ പിരിച്ചെടുത്തു. എന്നാല്‍ ഇതിന് ആവശ്യമായ അനുമതി ലഭിച്ചില്ല. ഒരു സുസംഘടിതമായ ജലവിതരമ പദ്ധതിയുടെ അഭാവത്തില്‍ ഗ്രാമത്തിന് യതൊരു വിധ സാമ്പത്തിക വികസനവും സാദ്ധ്യമല്ല എന്ന് എല്ലാവരും മനസ്സിലാക്കുന്നു. ദൂരെ നിന്നും കുടിവെള്ളം എത്തിക്കാന്‍ ഏറെ സമയവും മനുഷ്യ പ്രയത്നവും വേണ്ടിവരുന്നു.

പുതിയ ആശയം-

തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കു ശേഷം ഗ്രാമവാസികള്‍ തീരുമാനിച്ചത് സ്വന്തനിലയിലുള്ള ഒരു സമഗ്ര ജലവിഭവ പദ്ധതിക്ക് രൂപം നല്‍കാനാണ്. പദ്ധതിയുടെ ലക്‌ഷ്യം ഭൂഗര്‍ഭ ജല ശേഖരണം വര്‍ദ്ധിപ്പിക്കുകയാണ്. മഴവെള്ളം കൊയ്ത്തിനുള്ള ടാങ്കുകള്‍ എല്ലാ വീടുകളിലും നിര്‍മ്മിക്കാനുള്ള പദ്ധതി ഉണ്ടാക്കി ഇതിലൂടെ ജലപരിപോഷണവും പരിപാലനവും സാദ്ധ്യമാകുമല്ലോ? നിലവിലുള്ള കിണറുകള്‍ക്ക് നീര്‍ചാലുകള്‍ നല്‍കി പുതുക്കുവാനും, കുഴല്‍ കിണറുകളും തടയണകളും നിര്‍മ്മിക്കുവാനും പദ്ധതികള്‍ രൂപികരിച്ചു.

 

എല്ലാ ജലസംഭരണികളെയും പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങി.

ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത്, റോഡ്/കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മണല്‍ സംഭരിക്കുന്ന സ്ഥലങ്ങളിലുള്ള വലിയ ഗര്‍ത്തങ്ങളെ മഴവെള്ള സംഭരണികളാക്കാന്‍ വേണ്ട ആസൂത്രിത പരിശ്രമങ്ങള്‍ നടത്തി. ഇത് ഭൂഗര്‍ഭ ജലപോഷണത്തെ ത്വരിതമാക്കും എന്നാണ് വിചാരിക്കുന്നത്. കൂടുതല്‍ പ്രദേശത്ത് ജല നിക്ഷേപം നടക്കുന്നതിന് യോജിച്ച തരത്തിലും തടയണകളും മറ്റ് തരം ചെറു അണകളും PHED.യുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കപ്പെട്ടു. ഇതിന്‍റെ ഫലമായി ഒട്ടുമുക്കാലും ഹാന്‍ഡ് പമ്പുകള്‍ സജീവമായി. വീടുകളുടെ കൂരകള്‍ക്കു മുകളിലെ വെള്ളം പ്ലാസ്റ്റിക് പൈപ്പുകളിലൂടെ താഴെ കൊണ്ടു വന്ന് പ്രത്യേകം സജ്ജീകരിച്ച കുഴികളില്‍ ഏര്‍‌പ്പെടുത്തി. അംഗന്‍വാടി/വിദ്യാലയങ്ങളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിക്കുന്നു. ഖരഹിത് എന്ന എന്‍.ജി.ഓ. ഓരോ യൂണിറ്റിനും 500 രൂപ വീതം നല്‍കുന്നുണ്ട്. 1200 രൂപ വരെ കുടുംബങ്ങള്‍ സ്വയം കണ്ടെത്തുന്നു.

ഹമിര്‍പൂരിലെ ഓരോ വീട്ടിലും കുടിവെള്ളം സിനിശ്ചിതമാക്കുകയാണ് ലക്‌ഷ്യം. ഈ ലക്‍‌ഷ്യം പൂര്‍ത്തികരിക്കപ്പെട്ടു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമവാസികള്‍ സ്വയം പണിതീര്‍ത്തു. ദൃശ്യമായ ഭൗതിക നേട്ടങ്ങള്‍ സംഭാവന ചെയ്ത ഈ ജലവിഭവപാലന പദ്ധതി ഒരു പ്രത്യേക അനുഭവമാണ്. പി.എച്ച.ഇ.ഡി നിര്‍മ്മിച്ച തടയണ.

 

Checkdam constructed by PHED and Rooftop rainwater harvesting

Source : http://pib.nic.in/release/release.asp?relid=57116&kwd=

2.91666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top