অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശുദ്ധ ജല ലഭ്യത

ആരോഗ്യമുള്ള സമൂഹത്തിന് ശുദ്ധ ജല ലഭ്യതയും അനിവാര്യം


ശുദ്ധജല ലഭ്യത ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു ചോദ്യചിഹ്നമായി തീർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്  ഇതിന്റെ ഭലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമുള്ള ഒരു സമൂഹം നിലവിൽ വരണമെങ്കിൽ മതിയായ ശുചിത്വം അനിവാര്യമാണല്ലേ? . ശുചിത്വം നിലനിർത്തണമെങ്കിൽ സമയബന്ധിതമായ മാലിന്യ സംസ്കരണം നടപ്പാക്കേണ്ടതുണ്ട് . പലപ്പോഴും മാലിന്യ സംസ്കരണത്തിനു് പ്രാധാന്യം നൽകുമ്പോൾ അത് ഖരമാലിന്യ സംസ്കരണത്തിൽ മാത്രമായി ചുരുങ്ങി പോകാറുണ്ട്.  പല കാരണങ്ങൾ കൊണ്ടും ദ്രവ മാലിന്യ സംസ്കരണം വിസ്മരിക്കപ്പെടുകയാണ്. ഖരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ  പ്രത്യക്ഷത്തിൽ മനസിലാക്കാൻ സാധിക്കും . എന്നാൽ ദ്രവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചോ  ദ്രവമാലിന്യങ്ങളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നത് എന്ന കാര്യമോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു . പരിസ്ഥിതി സംരക്ഷണo ഉറപ്പു വരുത്താൻ  മലിനജല സംസ്കരണത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത എന്താണെന്നു പരിശോധിക്കാം.

മലിനജലസ്രോതസുകൾ


ദൈനംദിന പ്രവർത്തനങ്ങളുടെ ഭലമായി വിവിധ തരത്തിലുണ്ട മലിനജലം പുറന്തളളപ്പെടുന്നു. ഇതിന്റെ പ്രധാന ശ്രോതസുകൾ വ്യവസായശാലകൾ , ക്യാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ,വീടുകൾ, ആശുപത്രികൾ തുടങ്ങി ദൈനംദിന ജീവിതത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രവർത്തനങ്ങളുടെ ഫലമായും മലിന ജലം പുറന്തളളപ്പെടുന്നു. ഇതു കൂടാതെ അറവുശാലകൾ ,മൽസ്യ മാംസ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ഭീമമായ അളവിൽ മലിനജലം പുറന്തള്ളപ്പെടുന്നു.

വെത്യസ്ഥ വിഭാഗത്തിലുള്ള മലിനജലം

മലിന ജല ഉറവിട സ്ഥാനങ്ങൾ മാറുന്നതനുസരിച്ച് അവയുടെ ഘടനയും വെത്യസ്ഥമായിരിക്കും .
പലപ്പോഴും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്നത് രാസമാലിന്യങ്ങൾ അധികമായി അടങ്ങിയിരിക്കുന്ന മലിനജലമായിരിക്കും .എന്നാൽ ഭക്ഷ്യ സംസ്കരണ ശാലകൾ മത്സ്യ - മാംസ മാർക്കറ്റുകൾ അറവുശാലകൾ വീടുകൾ ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും പുറന്തള്ളുന്നത് അധികമായി ജൈവാംശം അടങ്ങിയ മലിനജലമായിരിക്കും .ഡ്രൈനേജ് സൗകര്യം ഉള്ള പട്ടണ പ്രദേശങ്ങളിലെ കക്കൂസുകൾ പുറന്തള്ളുന്ന മലിനജലവും ഉയർന്ന അളവിൽ ജൈവമാലിന്യങ്ങൾ അടങ്ങിയതാണ്.

മലിനജലം സൃഷ്ട്രീയ്ക്കുന്ന പ്രശ്നങ്ങൾ.

ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മലിനജലം പലപ്പോഴും യാതൊരു വിധ സംസ്കരണവും കൂടാതെ  തുറസായ സ്ഥലങ്ങളിലേക്കും ജലസ്രാതസുകളിലേക്കും തുറന്നു വിടുന്നത് വ്യാപകമായ  ജല മലിനീകരണത്തിനും പരിസര മലിനീകരണത്തിനും അതിന്റെ ഫലമായി നാട്ടുകാരുടെ എതിർപ്പിനും ഇടയാക്കുന്നു. പലപ്പോഴും ഇവ എത്തി ചേരുന്നത് നദികളിലോ  ശുദ്ധജല സ്രോതസ്സുകളിലേക്കോ ആയിരിക്കും . കുടിവെള്ള പദ്ധതി പ്രദേശത്ത് ശുദ്ധജലവുമായി മലിനജലം കൂടി കലർന്ന് കൂടിവെളള വിതരണം നിർത്തിവക്കേണ്ട സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്.

മലിനജലത്തിൽ നിന്നും വേഗത്തിൽ ഉണ്ടാകാവുന്ന വിപത്തുകളിൽ പ്രധാനം ശുദ്ധജലമലിനീകരണം തന്നെയാണ്: കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതിലൂടെ ജലത്തിലൂടെ പകരുന്ന പകർച്ചവ്യാധികൾ വളരെ വേഗത്തിൽ പൊട്ടിപ്പുറപ്പെടുന്നതിന് ഇടയാക്കും. ഇത് അത്തരം ജലസ്രോതസുകളെ ആശ്രയിച്ചു കഴിയുന്നവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.   മലിന ജലം അമിതമായ തോതിൽ പുറന്തള്ളുന്നതും സംസ്കരണം നടക്കാതെ ഒഴുക്കിവിടുന്നതും തുറസ്സായ സ്ഥലങ്ങളിൽ കെട്ടി കിടക്കുന്നതും മലിന ജലം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്നതിനും തത് ഭലമായി ഭൂഗർഭ ജലം അമിതമായി മലിനീകരിക്കപ്പെടുന്നതിനും ഇടയാക്കും

വിവിധ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മലിനജലത്തെ യഥാസമയം സംസ്കരിക്കാൻ കഴിഞ്ഞില്ല എങ്കിൽ അവയിൽ അടങ്ങിയിരിക്കുന്ന ജൈവാംശം വിഘടിച്ച് അതിൽ നിന്നും വിവിധ തരത്തിലുള്ള വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും .  മീതെയിൻ മുഖ്യഘടകമായി അടങ്ങിയിരിക്കുന്ന ബയോഗ്യാസ് ആണ് ഇതിൽ പ്രധാനം .   ഇത്തരത്തിൽ പ്രതിദിനം വിവിധ സാഹചര്യങ്ങളിൽ പുറന്തള്ളുന്ന മലിനജലത്തിൽ നിന്നും ഭീമമായ അളവിൽ മീതെയിൽ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന എന്നാണ് ഈ രംഗത്തു നടത്തിയ നിരവധി പഠനങ്ങൾ തെളിയിക്കുന്നത്.

നിലവിലുള്ള സംസ്കരണരീതി

മലിനജല സംസം കരണത്തിനുള്ള സൗകര്യമുള്ള പ്രദേശങ്ങളിൽ എല്ലാ വിധത്തിലുള്ള മലിനജലവും ഒരു സ്ഥലത്ത് ഒരുമിച്ച് ശേഖരിച്ച് സംസ്കരിക്കുന്ന കേന്ദ്രീകൃത സംസ്കരണരീതിയാണ് സാധാരണയായി അവലംബിച്ചു വരുന്നത്. ഇത്തരം കേന്ദ്രീകൃത മലീന ജലസംസ്കരണ പ്ലാന്റുകളിൽ പ്രധാനമായും വിവിധ തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് സംസ്കരണം പൂർത്തിയാക്കുന്നത് . ഇപ്രകാരംവിവിധ ഘട്ടങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മലിനജലം സംസ്കരിക്കുമ്പോൾ ഇത് താരതമ്യേന പണചെലവുള്ള ഒരു പദ്ധതിയായി  മാറുന്നു. മലിനജല സംസ്കരണത്തിന്റെ അവസാന ഘട്ടത്തിൽ ജൈവാംശം അടിഞ്ഞുകൂടി ഉണ്ടാകുന്ന സ്ലഡ്ജ് ഒരു ബയോഗ്യാസ് പ്ലാന്റിന്റെ സഹായത്താൽ വീണ്ടും സംസ്കരിക്കുന്ന വിധത്തിലാണ് ഇപ്പോൾ നിലവിലുള്ള പദ്ധതികളിൽ ഏറിയപങ്കും തയ്യാറാക്കിയിരിക്കുന്നത്.

പ്രാധമിക അവലോകനം

മലിന ജല ഉദ്പാദന സ്രോതസുകളിൽ തന്നെ പ്രാധമിക സംസ്കരണം നടത്തിയ ശേഷം മാത്രം വീടുകൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിന്നുംമലിനജലം പുറത്തേക്ക് വിടുന്ന ഒരു ശൈലി വളർത്തിയെടുക്കാർ കഴീഞ്ഞാൽ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണം വലിയൊരളവുവരെ നിയന്ത്രിക്കാൻ കഴിയും. ഇതിനാവശ്യമായ നിയമനിർമ്മാണവും പ്രായോഗികമായ പദ്ധതികളും രൂപകൽപ്പന ചെയ്യേണ്ടിയിരിക്കുന്നു.

സംസ്കരണ മാർഗങ്ങൾ

രാസമാലിന്യങ്ങൾ അടങ്ങിയ മലിനജലം സംസ്കരിക്കുന്നതിന് ഇപ്പോൾ അവലംബിച്ചു വരുന്ന സംസ്കരണ മാർഗ്ഗം തന്നെയാണ് നല്ലത്. എന്നാൽ ജൈവ മാലിന്യങ്ങൾ അടങ്ങിയ മലിനജലം സംസ്കരിക്കുന്നതിന് ബയേമിതനേഷൻ സാങ്കേതിക വിദ്യയാണ് ഏറ്റവും അനുയോജ്യവും ചെലവു കുറഞ്ഞതും പ്രയോജനപ്രദവും. . കാരണം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ജൈവ മലിനജലത്തിൽ നിന്നും ജൈവ ഊർജ്ജ ഉത്പാദിപ്പിക്കാൻ കഴിയും.  വീടുകളിൽ ഉണ്ടാകുന്ന ജൈവ മലിനജലം സംസ്കരിക്കുന്നതിനു് ബയോഗ്യാസ് പ്ലാന്റോ അനൈറോബിക് സെപ്റ്റിക് ടാങ്കോ ഉപയോഗിക്കാം. സംസ്കരണ ശേഷം ബയോഗ്യാസ് ലഭിക്കുന്നു എന്നുള്ളതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത. തന്നെയുമല്ല ജൈവ മലിനജലം ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും അനുയോജ്യമായ വലിപ്പത്തിലുള്ള സംസ്കരണ പ്ലാന്റുകൾ  സ്ഥാപിച്ചാൽ സംസ്കരണം കഴിഞ്ഞ മലിനജലം മാത്രമേ കേന്ദ്രീകൃത സംസ്കരണ പ്ലാന്റകളിൽ എത്തുന്നുളളു. ഇത് കേന്ദ്രീകൃത സംസ്കരണ പ്ലാൻറിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിനും തുടർ ചെലവുകൾ കുറക്കുന്നതിനും ഇടയാക്കും
.


വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാർ അടുക്കളയിൽ നിന്നുണ്ടാകുന്ന മൽസ്യ മാംസാധികൾ കഴുകുന്ന വെള്ളം, ധാന്യങ്ങൾ കഴുകുന്ന വെള്ളം , കഞ്ഞി വെള്ളം തുടങ്ങി ജൈവാംശം അടങ്ങിയ മലിനജലം പൂർണമായും സംസ് കരിച്ച് ബയോഗ്യാസും ജൈവവളവുമാക്കി മാറ്റാം. ഉപ്രകാരം ചെയ്യാതെ പുറത്തേക്ക് ഒഴുക്കി വിട്ടാൽ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ള . കക്കൂസുകളുടെ സെപ്റ്റിക് ടാങ്ക് അനൈറോബിക് ആക്കി മാറ്റിയാൽ കക്കൂസിൽ നിന്നുണ്ടാകുന്ന മലിനജലവും ഇപ്രകാരം സംസ്കരിക്കാം,

സാമ്പത്തിക നേട്ടം

സംസ്കരണ ഭലമായി ലഭിക്കുന്ന ജൈവേർജ്ജം പ്രയോജനപ്പെടുത്തുക വഴി മലിനജല സംസ്കര ണത്തിന് വേണ്ടി വരുന്ന തുടർ ചെലവ് ലഘൂകരിക്കാൻ കഴിയും. ജൈവോർജ്ജ ഉദ്പാദനത്തിന് ശേഷം മലിന ജലം സംസ്കരിക്കാൻ വളരെ ചുരുങ്ങിയ സമയം മതിയാകും.സംസ്കരണ ശേഷം ഉണ്ടാകുന്ന സ്ലഡ്ജിന്റെ അളവും ഇത്തരം പ്ലാന്റുകളിൽ നന്നേ കുറവായിരിക്കും,, ഇത് തുടർസംസ്കരണ ചെലവുകൾ കുറക്കുന്നതിനും കേന്ദ്രീകൃത സംസ്കരണ പ്ലാന്റ് നിർമ്മിക്കാർ ആവശ്യമായ സ്ഥലത്തിന്റെ അളവ് കുറക്കുന്നതിനും സഹായിക്കും .

സാമൂഹിക നേട്ടം

മലിനജല സംസ്കരണത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക നേട്ടങ്ങൾ നിരവധിയാണ്. യഥാസമയം സംസ്കരിക്കപ്പെടുന്നതിനാൽ മലിനജലം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി ഭൂഗർഭ ജലം മലിനമാകുന്നതിന്റെ തോത് കുറക്കാൻ കഴിയും . ജൈവ മലിനജലത്തിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങു ടെ അളവ് കുറയുന്നതിനാൽ അന്തരീക്ഷ മലിനീകരണ തോത് ലഘൂകരിക്കാൻ സഹായിക്കും. ജലമലിനീകരണം തടയുന്നതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനും അതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും സാധിക്കും.

ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ മതിയായ ശുചിത്വം നിലനിർത്തേണ്ടത് ആവശ്യമാണ് .ഇൻഡ്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങും അതിവിദൂരമല്ലാത്ത സമീ പ ഭാവിയിൽ ഗുരുതരമായ ശൂദ്ധജല ദൗർലഭ്യം നേരിടാൻ പോകുന്നൂ എന്നാണ് പല അന്താരാഷ്ട്ര ഏജൻസികളും നടത്തിയ പoനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഇൻഡ്യയിൽ കോടിക്കണക്കിൽ രൂപയുടെ ശുദ്ധജല വിപണിയാണ് ഉണ്ടാകാൻ പോകുന്നത് എന്നും ഈ പംനത്തിൽ പ്രതിപാദിക്കുന്നു . ഈ  വിപണിയിൽ കണ്ണുംനട്ട്  പല ബഹുരാഷ്ട്ര കമ്പനികളും ഇൻഡ്യയിൽ പദ്ധതികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രകൃതി കനിഞ്ഞു നൽകിയ ശുദ്ധജല സ്രോതസുകൾ അലക്ഷ്യമായി മലിനമാക്കിയതിനു ശേഷം ജീവൻ നിലനിർത്താൻ  പ്രാണവായുവിനോടൊപ്പം പ്രാധാന്യമുള്ള ശുദ്ധജലം ബഹുരാഷ്ട്ര കമ്പനികൾ തീരുമാനിക്കുന്ന വില നൽകി വാങ്ങി കുടിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കിൽ നാമോരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .


വീടുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ദിവസേന ഉത്പാദിപ്പിക്കുന്ന ജൈവ മലിനജലം സംസ്കരിച്ച ശേഷം മാത്രം പുറത്തേക്ക് വിടുന്ന സംവിധാനം നിലവിൽ വന്നാൽ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണം വലിയൊരളവുവരെ നിയന്ത്രിക്കാൻ കഴിയും എന്നുള്ള കാര്യത്തിൽ സന്ദേഹമില്ല.  അതിന് എല്ലാ വിഭാഗം ജനങ്ങളു ടെയും കൂട്ടായ പരിശ്രമം അത്യന്താപേക്ഷിതമാണ്. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്ന ജൈവ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകൾക്ക് ഒരേ സമയം ഖരമാലിന്യങ്ങളും ജൈവ മലിനജലവും സംസ്കരിക്കാനുള്ള ശേഷി ഉണ്ട്. എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ മാത്രം ആശ്രയിക്കാതെ ഓരോരുത്തർക്കും സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഇതിന് അനുയോജ്യമായ പദ്ധതീകൾ ഏറ്റെടുത്ത് നടപ്പാക്കാൻ തയ്യാറായാൽ മാത്രമേ അനുദിനം വർദ്ധിച്ചു വരുന്ന ജലമലിനീകരണ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുകയുള്ളു.

ജൈവ മലിനജലം സംസ്കരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ബയോടെക് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. വീടുകളിൽ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റിൽ തന്നെ ആ വീട്ടിൽ ഉണ്ടാകുന്ന മലിനജലവും സംസ്കരിച്ച് ദ്രവ ജൈവവളമാക്കി മാറ്റാൻ സാധിക്കും.
ഇവ കൂടാതെ റബ്ബർഷീറ്റ് നിർമ്മാണ വേളയിൽ ഉണ്ടാക്കുന്ന മലിനജലവും തേങ്ങാ സംസ്കരണ ശാലകളിൽ നിന്നും പുറന്തളളുന്ന മലിനജലവും മറ്റ് ധാന്യ സംസ്കരണ ശാലകളിൽ നിന്നുണ്ടാകുന്ന  മലിനജലവും സംസ്ക രീച്ച്‌ ബയോഗ്യാസ് ഉത്പാദിപ്പിച്ച് ആ സ്ഥാപനങ്ങളിലെ ഇന്ധന ആവശ്യങ്ങൾക്ക് വിറകിനും LPG ക്കും പകരം ഉപയോഗിക്കാം. സ്വന്തമായി ജനറേറ്ററുകൾ ഉള്ളവർക്ക്  കുറഞ്ഞ ചെലവിൽ വൈദ്യുതി ഉദ്പാതിപ്പിക്കാനും കഴിയും: ഇതിനാവശ്യമായ സാദ്ധ്യതാ പഠനം, പ്രോജക്ട് തയാറാക്കൽ , പദ്ധതി നടത്തിപ്പ് തുടങ്ങിയ എല്ലാവിധ സാങ്കേതിക സഹായവും ബയോടെക്കിന്റെ ഓഫീസുകളിൽ നിന്നും ലഭിക്കുന്നു

കടപ്പാട്-http:drsajidas.com

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate