অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാലിന്യസംസ്കരണത്തിനും ഊര്‍ജസംരക്ഷണത്തിനും നൂതന മാര്‍ഗങ്ങളുമായി ഗ്രീന്‍ എനര്‍ജി സെന്‍റര്‍

മാലിന്യസംസ്കരണത്തിനും ഊര്‍ജസംരക്ഷണത്തിനും നൂതന മാര്‍ഗങ്ങളുമായി ഗ്രീന്‍ എനര്‍ജി സെന്‍റര്‍

 

നമ്മുടെ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻപുറങ്ങളിൽപോലും മാലിന്യനിർമ്മാർജ്ജനം ഒരു പ്രശ്നമാണിന്ന്. ഇതിനൊരു പരിഹാരമായി തൃശൂര്‍ കാഞ്ഞാണിയിലെ സുനിൽ പുരുഷോത്തമന്‍ അവതരിപ്പിക്കുന്ന അതിനൂതന രീതിയിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ ഇന്ന് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

രണ്ടു പേരടങ്ങുന്ന വീട്ടിലെ മാലിന്യംകൊണ്ടുപോലും പാചകവാതകം ഉൽപ്പാദിപ്പിക്കുവൻ സാധിക്കുന്നതും വളരെ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ളതും എവിടേക്ക് വേണമെങ്കിലും മാറ്റി സ്ഥാപിക്കാന്‍ കഴിയുന്നതും കൊതുകുശല്യവും ദുർഗന്ധവും ഇല്ലാത്തതുമായ നൂതനരീതിയിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ ഫൈബർ ഗ്ലാസുകൊണ്ട് നിര്‍മിച്ചതാണെന്ന പ്രത്യേകതയുമുണ്ട്.

വർഷങ്ങളായി ഗൾഫിൽ ഫൈബർ ഗ്ലാസുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്ന സുനില്‍ പുരുഷോത്തമന്‍ 2010ലാണ് കാഞ്ഞാണി കേന്ദ്രമാക്കി ഗ്രീൻ എനർജി സെന്‍ററിന് രൂപം കൊടുത്തത്.
മാലിന്യസംസ്കരണത്തോടൊപ്പം ഊർജ്ജസംരക്ഷണവും ലക്ഷ്യമിടുന്ന ഗ്രീൻ എനർജി സെന്‍റര്‍ വളരെ പെട്ടന്നുതന്നെ വളർച്ചയുടെ പടവുകൾ താണ്ടാൻ തുടങ്ങി.
മാലിന്യപ്രശ്നവും ഇന്ധനക്ഷാമവും രൂക്ഷമായ നാട്ടില്‍ ഒരു അനുഗ്രഹമായാണ് ഈ പദ്ധതിയെ ജനങ്ങൾ കണ്ടത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തുനിന്നു പോലും ഗ്രീൻ എനർജി സെന്‍ററിന്‍റെ ബയോഗ്യാസ് പ്ലാന്‍റിനുവേണ്ടി അന്വേഷണങ്ങള്‍ എത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനകം 3000ത്തോളം പ്ലാന്‍റുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.
ശുചീകരണം ശാശ്വതമായി നിലനിൽക്കണമെങ്കിൽ അതിന്‍റേതായ ഒരു സംസ്കാരംതന്നെ വളർത്തിയെടുക്കേണ്ടതുണ്ട്. അവനവൻ വൃത്തിയായിരിക്കാൻ അന്യനെ മലിനമാക്കുന്നത് ശരിയല്ല. സ്വന്തം ശരീരംപോലെ വീടും പരിസരവും ജീവിക്കുന്ന പ്രദേശവും വൃത്തിയായി സൂക്ഷിക്കുക ഓരോരുത്തരുടെയും കടമയാണ്. മാലിന്യം പുറന്തള്ളാൻ കഴിയാതെ, നാടിന് വിപത്തായി പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതെ, അത് അസംസ്കൃതവസ്തുവായി ഉപയോഗിക്കാന്‍ കഴിയുമെന്ന അവബോധം ജനങ്ങളിലെത്തിക്കാന്‍ സുനിലിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞു. ബയോഗ്യാസ് പ്ലാന്‍റുകളില്‍കൂടി മാലിന്യനിര്‍മ്മാര്‍ജ്ജനം നടക്കുന്നതോടൊപ്പം പാചകവാതകവും വളവുമെല്ലാം നിര്‍മ്മിക്കാമെന്നും സുനില്‍ കാണിച്ചുകൊടുത്തു.
ചെലവു കുറഞ്ഞ രീതിയിaല്‍, വിവിധ സാഹചര്യങ്ങള്‍ക്കും സ്ഥലപരിമിതിക്കും അനുസൃതമായരീതിയില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള മോഡലുകള്‍ നിര്‍മ്മിച്ചു നല്‍കാനും ഗ്രീന്‍ എനര്‍ജി സെന്‍റര്‍ ശ്രദ്ധിക്കുന്നു

ഫൈബര്‍ ഗ്ലാസ്‌ കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ മികച്ച ഗുണനിലവാരവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്താനും കഴിയും. തുരുമ്പുപിടിക്കുകയില്ലെന്ന പ്രത്യേകതയും ഫൈബര്‍ ഗ്ലാസ്‌ പ്ലാന്‍റുകള്‍ക്കുണ്ട്.
ഭക്ഷണാവശിഷ്ടങ്ങള്‍, ധാന്യങ്ങള്‍, മത്സ്യം, മാംസം, അവ കഴുകിയ വെള്ളം, തേങ്ങാവെള്ളം, പച്ചക്കറികളുടേയും പഴവര്‍ഗ്ഗങ്ങളുടേയും തൊലിയും അവശിഷ്ടങ്ങളും, കഞ്ഞിവെള്ളം, അരി കഴുകുന്ന വെള്ളം, പക്ഷിമൃഗാദികളുടെ വിസര്‍ജ്ജ്യങ്ങള്‍, റബര്‍ ഷീറ്റ് കഴുകിയ വെള്ളം, ജാതിത്തോട്, ചക്കമടല്‍, പുഷ്പങ്ങള്‍ തുടങ്ങി അഴുകിപ്പോകുന്നവയില്‍നിന്നെല്ലാം ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാം.
തുടക്കത്തിലേ പ്രവര്‍ത്തനത്തിനുവേണ്ടി ചാണകം അല്ലെങ്കില്‍ കള്‍ച്ചര്‍ ആവശ്യമാണെങ്കിലും പിന്നീട് ചാണകമോ കള്‍ച്ചറോ ഇല്ലാതെതന്നെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാം. ഒരിക്കല്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ യാതൊരുവിധ പരിചരണവും ഇല്ലാതെ തന്നെ പ്ലാന്‍റ് സുഗമമായി പ്രവര്‍ത്തിക്കുന്നതാണ്. ഇതില്‍ അജൈവവസ്തുക്കള്‍ (പ്ലാസ്റ്റിക്‌, കുപ്പിച്ചില്ല്, സോപ്പ്, ഡിറ്റര്‍ജന്‍റ്, കീടനാശിനി, സിട്രിക് ആസിഡ്) എന്നിവ ഒഴിവാക്കണം.
മാലിന്യസംസ്കരണത്തിനുശേഷം പുറത്തുവരുന്ന വളം ദുര്‍ഗന്ധമില്ലാത്തതും രാസവസ്തുക്കള്‍ ഇല്ലാത്തതുമാണ്. ഇവ അടുക്കളത്തോട്ടത്തിലേക്കും ചെടികള്‍ക്കു വളമായും ഉപയോഗിക്കാം.
സ്ഥലപരിമിതിയുള്ളവര്‍ക്കായി മണ്ണിന്‍റെ മുകളില്‍ വെക്കാവുന്ന ഫൈബര്‍ പോര്‍ട്ടബിള്‍ പ്ലാന്‍റുകളും, ഫ്ളാറ്റുകള്‍, സ്കൂളുകള്‍, ഹോസ്റ്റലുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കായി വലിയ തരം പ്ലാന്‍റുകളും വ്യത്യസ്ത മോഡലുകളില്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിവരെ ചെരുക്കുവാനും കഴിയും. മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന പാചകവാതകം എല്‍.പി.ജിയുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കും

.
ഏതു കാലാവസ്ഥക്കുമിണങ്ങുന്ന ഈ പ്ലാന്‍റുകള്‍ മാറ്റിസ്ഥാപിക്കാനും ബുദ്ധിമുട്ടില്ല.
ബയോഗ്യാസ് പ്ലാന്‍റിനൊപ്പം തന്നെ സൂര്യപ്രകാശത്തില്‍ 90ഡിഗ്രി ചൂട് നല്‍കുന്ന 100ശതമാനം അപകടരഹിതവും ഇന്ധനച്ചെലവും പ്രവര്‍ത്തനച്ചെലവും ഇല്ലാതെ എളുപ്പത്തില്‍ സ്ഥാപിക്കാവുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകളും ഗ്രീന്‍ എനര്‍ജി സെന്‍ററില്‍ ലഭ്യമാണ്.
അജൈവവസ്തുക്കള്‍ സംസ്ക്കരിക്കുന്നതിന് ഇന്‍സിനരേറ്ററും ഗ്രീന്‍ എനര്‍ജി നിര്‍മിക്കുന്നുണ്ട്.
ബയോഗ്യാസ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വേണ്ട അറിവ് പകര്‍ന്നുതരാന്‍ സുനില്‍ അപ്പോഴും തല്പ്പരനാണ്. ഉപയോഗശൂന്യമായ യൂണിറ്റുകള്‍ വീണ്ടും പ്രവര്‍ത്തനയോഗ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കള്‍ച്ചര്‍ ഡെവലപ്മെന്‍റിന് സഹായിക്കാനും സുനില്‍ സദാ സന്നദ്ധനാണ്.

ഫോണ്‍: 0487 6556550, 8891929394

കടപ്പാട്-nammudemalayalam.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate