Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / പരിസ്ഥിതി / മണ്ണ് സംരക്ഷണം നല്ലജീവിതത്തിന്
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മണ്ണ് സംരക്ഷണം നല്ലജീവിതത്തിന്

ആമുഖം

ഒരു നല്ല ജീവിതത്തിന് പ്രകൃതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. അമേരിക്കയിലെ വിസ്‌കോന്‌സില്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോറ്റൊസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസ്സുകളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ വിവേകരഹിതരായ മനുഷ്യരുടെ പ്രവൃത്തികള്‍ മണ്ണെന്ന മാതാവിന്‍റെ മാറുപിളര്‍ന്ന് സ്വയം വിപത്തുകള്‍ ഏറ്റുവാങ്ങുന്ന നിലയിലേക്കെത്തിയിരിക്കുന്നു.

പണം, ലാഭം എന്നീ ഘടകങ്ങള്‍ മാത്രം ലക്ഷ്യമാക്കുന്നവര്‍ ഭൂമിയെ പല വിധത്തില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് അവന്‍റെ നിലനില്‍പ്പിനെത്തന്നെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന വസ്തുത സ്വയം തിരിച്ചറിയുന്നില്ല. ഇന്ന് പ്രപഞ്ചത്തോട് കാണിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുനിയാത്തതിനാലാണ് ഇന്നും നാം നിലനില്‍ക്കുന്നത്. ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ, ഒരു തുള്ളി കീടനാശിനി മണ്ണില്‍ ഒഴിക്കുമ്പോഴോ ഒരുപിടി മണ്ണ് ഒലിച്ചു പോകുമ്പോഴോ, ഒരു കോടി ജീവനാണ് ഇല്ലാതാകുന്നതെന്ന തിരിച്ചറിവില്‍ വേണം നാം ജീവിക്കേണ്ടത്. വ്യക്തി, സമൂഹം, ഭരണകൂടം എന്നിങ്ങനെയുള്ള വേര്‍തിരിവ് അതിലുണ്ടാകരുത്. ഓരോ വിഭാഗവും അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. പ്രപഞ്ചത്തില്‍ ഭൂമി, ജലം, വായു എന്നീ മൂന്ന് മണ്ഡലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ഒന്നിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയാല്‍ പ്രകൃതിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. അതിനാല്‍ അനുദിനം നാശത്തിലേക്ക് നീങ്ങുന്ന ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.


അതിനാല്‍തന്നെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കാര്യമായി വിശദീകരിക്കുന്നുണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം അതില്‍ വ്യക്തമാണ്. ആധുനിക ലോകത്ത് പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും വഴിയില്‍ പ്രകൃതി സംരക്ഷണമെന്നത് ഒരു മിത്തായി മാറി. കുഴിച്ചും മണ്ണെടുത്തും ഇഷ്ടിക ചുട്ടും മാലിന്യം നിക്ഷേപിച്ചും രൂപാന്തരം വരുത്തിയും പാറപൊട്ടിച്ചും രാസമാലിന്യം തളിച്ചും കുന്നിടിച്ചും സ്‌ഫോടനങ്ങള്‍ നടത്തിയും ലോകമെമ്പാടും ഭൂമി നേരിടുന്ന ഇത്തരം നാശങ്ങള്‍ ചെറുക്കുവാനുള്ള സമയമായി. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങള്‍ ഭൂമി കുലുക്കമായും സുനാമിയായും കൊടുങ്കാറ്റായും കടല്‍ക്ഷോഭമായും വരള്‍ച്ചയായും, പേമാരിയായുമൊക്കെ പലയിടങ്ങളിലും കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് നാം ഇന്ന് ലോകമണ്ണ് ദിനമായി ആചരിക്കപ്പെടുന്നത്.

ഭൂമിയെ ഈ നാശത്തില്‍ നിന്നും കരകയറ്റുവാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയെന്നതാണ് ദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലക്ഷ്യമിടുന്നത്. സര്‍വ്വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഭൂമി ദിനം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസത്തെ ആചരണം കൊണ്ട് എല്ലാം നേരെയാക്കാനാകില്ലെങ്കിലും നമ്മുടെ ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ക്കുവാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്‍റെ ഇടം നഷ്ടപ്പടും എന്ന ചിന്ത വളര്‍ത്തുവാനും ഭൂമിയെ രക്ഷിക്കുവാനുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ ഭൂമി ദിനം ആചരിക്കുന്നതിന് അര്‍ത്ഥമുണ്ടാകും.

പൊന്ന് വിളയും മണ്ണ്

 

മണ്ണില്‍ കളിക്കാത്ത കൂട്ടികളുണ്ടാവില്ല. മണ്ണില്‍ വീണുരുണ്ട് കുറുമ്പുകാട്ടുന്നവരും മണ്ണുവാരി തിന്ന് കുസൃതികാട്ടുന്നവരും കുറവല്ല. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും മണ്ണാണ് കൂട്ട്. മണ്ണപ്പം ചുട്ടും മണ്ണുവാരിക്കളിച്ചും കളിവീടുണ്ടാക്കിയും പിന്നിട്ട ബാല്യം എത്രവേഗത്തിലാണ് നാം മറക്കുന്നത്. വളര്‍ന്നു വലുതാകുമ്പോള്‍ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കും.

കൈയില്‍ ചെളിപുരളുന്നത് കുറച്ചിലാണ്. മണ്ണില്‍ പണിയെടുക്കുന്നവരോട് പുച്ഛം! കൈയില്‍ കിട്ടിയതെന്തും ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയും. അല്ലെങ്കില്‍ കുഴിച്ചുമൂടും. അതുമൂലം മണ്ണിനെന്തു സംഭവിക്കുമെന്ന ആലോചനയേയില്ല. ഇങ്ങനെ അവഗണിക്കേണ്ടതാണോ മണ്ണ്. കുറേക്കൂടി കരുതലും പരിചരണവും മണ്ണിന് ആവശ്യമല്ലേ?

മരങ്ങള്‍ വെട്ടിനശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതും നാം പ്രകൃതിയോടും വരുംതലമുറയോടും കടുത്ത ദ്രോഹമല്ലേ ചെയ്യുന്നത്? ഇങ്ങനെ ചില ചോദ്യങ്ങള്‍ നമ്മള്‍ സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മണ്ണിനെയും ജീവനെയും സംരക്ഷിക്കാന്‍ നമുക്കെന്തുചെയ്യാന്‍ കഴിയും? അണ്ണാറക്കണ്ണനും തന്നാലായത് എന്നുപറയുന്നതുപോലെ നമുക്കും ചിലതെല്ലാം ചെയ്യാന്‍ സാധിക്കും. പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്.കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തന്‍ മനുഷ്യരെ പ്രേരിപ്പിക്കാം. അങ്ങനെ മണ്ണിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നമുക്കും പങ്കാളിയാകാം.

മണ്ണെങ്ങനെയുണ്ടായി?

ഇന്നുകാണുന്ന രീതിയിലുള്ള മണ്ണ് രൂപപ്പെടുന്നതിന് ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തിരിക്കാം. ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണുണ്ടാകാന്‍ ആയിരം വര്‍ഷം വേണമത്രെ! എങ്ങനെയാണ് മണ്ണുണ്ടാകുന്നത്? അനേകം കോടി വര്‍ഷം മുമ്പ് ഭൂമി ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഗോളമായിരുന്നത്രെ! കാലക്രമേണ അത് തണുക്കാന്‍ തുടങ്ങിയപ്പോള്‍ പാറകളുണ്ടായി. പാറകള്‍ക്ക് ഭൗതികവും രാസപരവുമായ നിരവധി മാറ്റങ്ങളുണ്ടായി. പ്രകൃതിശക്തികളായ ചൂടും തണുപ്പും കാറ്റും മഞ്ഞും മഴയും ഇടിമിന്നലും ഭൂകമ്പങ്ങളും പാറകളില്‍ ക്ഷതമേല്‍പ്പിച്ചുകൊണ്ടിരുന്നു. ഫലമോ? പാറകള്‍ സാവധാനം തകര്‍ന്ന് പൊടിപൊടിയായി മണ്ണുണ്ടായി. നല്ല മണ്ണുണ്ടാകാന്‍ ഇതുമാത്രം പോരാ. മണ്ണില്‍ വേണ്ടത്ര ജൈവാംശം ചേരണം. വായു കയറണം. അപ്പോള്‍ മാത്രമേ മണ്ണിന് പാകത വരൂ. ജീവജാലങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായി അപ്പോഴേ മണ്ണ് മാറിത്തീരൂ. ഇതിനും വേണം ആയിരക്കണക്കിന് വര്‍ഷം.

നല്ല മണ്ണ്

ഭൂമി കരയായി കാണുന്നിടത്തൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് ധരിക്കരുത്. കരയുടെ 28ശതമാനം നിതാന്ത വരള്‍ച്ച നേരിടുന്ന മരുഭൂമിയാണ്. ധാതുക്കളും പോഷകങ്ങളുമില്ലാത്ത വന്ധ്യഭൂമി 23ശതമാനംവരും. 22ശതമാനം ഭൂമിയിലെ മണ്ണ് വളരെ നേര്‍ത്തതും 10ശതമാനം ഭൂമി വെള്ളംകെട്ടിക്കിടക്കുന്നതുമാണ്. ആറ് ശതമാനം ഭൂമി സ്ഥിരമായി മഞ്ഞുപാളികളാല്‍ മൂടികിടക്കുന്നതുമാണ്. ശേഷിക്കുന്ന 11ശതമാനമേ കൃഷിക്ക് യോഗ്യമായുള്ളൂ. ഏത് കൃഷിക്കും വിത്തിറക്കുന്ന മണ്ണ് പ്രധാനപ്പെട്ടതാണ്. "മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം' എന്ന് പഴമൊഴി. ഒട്ടേറെ ജൈവ രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതില്‍ 25% ഭാഗം വായുവും 25% ഭാഗം ജലവും ഉണ്ടാവണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം.

മണ്ണ് പൊന്നാകട്ടെ!

കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗ രവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യംകൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്.

മലിനമാകുന്ന മണ്ണ്

കൃഷിക്ക് യോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം കൂനിന്മേല്‍ കുരുവെന്നോണം ഉള്ള മണ്ണ്തന്നെ മലിനീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.  പ്രതിവര്‍ഷം ലോകത്താകമാനം ആയിരം കോടി ടണ്‍ ഖരമാലിന്യം ആളുകള്‍ വലിച്ചെറിയുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ മുതല്‍ ശാസ്ത്ര സാങ്കേതിക പുരോഗതി സൃഷ്ടിച്ച പ്ലാസ്റ്റിക്, പോളിത്തീന്‍ ബാഗുകള്‍, കടലാസ്, നൈലോണ്‍ തുടങ്ങി മോട്ടോര്‍ കാര്‍വരെ ഇതിലുള്‍പ്പെടുന്നു. ഖരമാലിന്യങ്ങളില്‍ ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈലോണ്‍ തുടങ്ങിയവ മണ്ണിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനില്‍പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും. ഉല്‍പാദനവര്‍ധനയ്ക്കുവേണ്ടി കര്‍ഷകര്‍ പ്രയോഗിക്കുന്ന രാസവ ളങ്ങളും കീടനാശിനികളും മ ണ്ണിനെ വിഷലിപ്തമാക്കുന്നുണ്ട്. ഇങ്ങനെ യുള്ള മണ്ണില്‍ വിളയിച്ചെടുക്കുന്ന വിളകളില്‍ മാരകമായ തോതില്‍ വിഷാംശം കലര്‍ന്നിരിക്കും. ഇത് ഭക്ഷിക്കുന്ന മനു ഷ്യരില്‍ ഗുരുതരമായ പല രോഗ ങ്ങളും ഉണ്ടാകും.

മണ്ണിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു. കോണ്‍ക്രീറ്റ് സൗധങ്ങള്‍ താങ്ങിനിര്‍ത്താനുള്ള വെറുമൊരു പ്രതലമല്ല മണ്ണ്. മറിച്ച് അനേകം കോടി സസ്യജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ് എന്ന് തിരിച്ചറിയണം. എങ്കിലേ മണ്ണിനെ സ്നേഹിക്കാനും ലാളിക്കാനും കഴിയൂ. മണ്ണൊഴുകുന്നുഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.

മണ്ണ് രാസ-ജൈവ പരിണാമങ്ങളുടെ പണിശാല.

മണ്ണ്,ജീവാങ്കുരങ്ങള്‍ ഇതള്‍നീട്ടിയ, ആദിമസംസ്കാരങ്ങള്‍ക്ക് വിളനിലമായ ഭൂമി. കോടാനുകോടി സൂക്ഷ്മജീവികള്‍ക്കും ചരാചരങ്ങള്‍ക്കും അഭയകേന്ദ്രം. അനേകം രാസ-ജൈവ പരിണാമങ്ങളുടെ പണിശാല. കരയിലും കടലിലുമായി ഏതാണ്ട് ഒരടി കനത്തിലുള്ള മേല്‍മണ്ണ് ജീവന്റെ പുതപ്പാണ്. ആഹാരം,വസ്ത്രം, പാര്‍പ്പിടം തുടങ്ങി മനുഷ്യ നിലനില്‍പ്പിനാവശ്യമായ സുപ്രധാന വസ്തുക്കളുടെയെല്ലാം ഉല്‍പാദനം മണ്ണുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.  
എന്നാല്‍ മനുഷ്യരുടെ അത്യാചാരങ്ങള്‍ മണ്ണിന്റെ ജീവന്‍ കെടുത്തുകയാണ്. പ്രകൃതി ചൂഷണം, അമിതമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം,വനശീകരണം, പെരുകുന്ന മാലിന്യങ്ങള്‍, അശാസ്ത്രീയമായ കൃഷിരീതി, അനിയന്ത്രിതമായ യന്ത്രവല്‍ക്കരണം, നഗരവല്‍ക്കരണം തുടങ്ങിയവ ലക്ഷോപലക്ഷം വര്‍ഷം കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മാറ്റി മറിച്ചിരിക്കുന്നു.

നമ്മുടെ മണ്ണ് നമ്മുടെ ജീവന്‍

മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്.കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്.മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ.
മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍,വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചുനിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍,നമുക്ക് മണ്ണിനെ സംരക്ഷിക്കാം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും കുന്നുകള്‍ പിളര്‍ന്ന് മണ്ണെടുക്കുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം.
കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മാറ്റിമറിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ആഗോളതലത്തില്‍ മണ്ണിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2014 അന്താരാഷ്ട്ര കുടംബ കൃഷി വര്‍ഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ അഞ്ച് മണ്ണുദിനമായി ആചരിച്ച് വരുന്നുണ്ട്. ഇതിന് 2013 മുതല്‍ യുഎന്‍ഒയുടെ അംഗീകാരം ലഭിക്കുകയുംചെയ്തിരുന്നു. "മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം.

മണ്ണ് ജീവന്റെ അടിസ്ഥാന ഘടകം :-

ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം,വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്.

മണ്ണ് സംരക്ഷിക്കാം- ജീവന്‍ നിലനിര്‍ത്താം:-

ഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളിലെ സസ്യജാല വളര്‍ച്ചയോടെ, ജൈവാംശംചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനത്തെ പെഡോജെനസിസ് എന്നാണ് വിളിക്കുന്നത്.തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപംകൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെഹൊറിസോണ്‍ എന്നുപറയുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷകസമ്പുഷ്ടമായ മേല്‍ഭാഗം ഒലിച്ചുപോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് പറയുന്നത്. നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാനമായും കാരണമാകുന്നത്.കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും പണിതുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു.
ഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.
പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ. ആ ജൈവവൈവിധ്യമാണ് നമ്മുടെ വലിയ സമ്പത്തും.

മണ്ണും ജീവജാലങ്ങളും

അതിസൂക്ഷ്മവും ചെറുതും വലുതുമായ ധാരാളം ജീവജാലങ്ങളുടെ വാസകേന്ദ്രമാണ് മണ്ണ്. ഇവയെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ മൈക്രോ ഫൗന, മെസോഫൗന,മാക്രോ ഫൗന എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 0.2 മി. മീറ്ററിലും താഴെ വലുപ്പമുള്ളവയാണ് സൂക്ഷ്മവിഭാഗത്തില്‍പെട്ടവ.സാധാരണഗതിയില്‍ നഗ്നനേത്രങ്ങളെക്കൊണ്ട് കാണാന്‍ കഴിയാത്തവയാണ് ഇവ. വ്യത്യസ്ത വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുജീവികളായ ആല്‍ഗെ, ബാക്ടീരിയ, വൈറസ്, ഫംഗസ്,പ്രോട്ടോസോവ എന്നിവയുടെയെല്ലാം വിളനിലമാണ് മണ്ണ്.ആരോഗ്യകരമായ, ജീവസുറ്റ മണ്ണിന്റെ നിലനില്‍പ്പിന് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറുമ്പുകള്‍,പ്രാണികള്‍, വണ്ടുകള്‍, പുഴുക്കള്‍, മണ്ണിരകള്‍,

തേരട്ടകള്‍,ഷഡ്പദങ്ങള്‍, എട്ടുകാലികള്‍, തവള, ഉരഗങ്ങള്‍, എലി, അണ്ണാന്‍,മു

യല്‍, പക്ഷികള്‍ മുതലായവയും സസ്യജാലങ്ങളും മണ്ണിനെ ചൈതന്യവത്താക്കുന്നു. മണ്ണിലെ ഭക്ഷ്യശൃംഖലയെ ഉല്‍പാദകര്‍,ഉപഭോക്താക്കള്‍, വിഘാടകര്‍ എന്നിങ്ങനെ തരംതിരിക്കാം -

നല്ല മണ്ണ്

ഭൂമി കരയായി കാണുന്നിടത്തൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് ധരിക്കരുത്. കരയുടെ 28ശതമാനം നിതാന്ത വരള്‍ച്ച നേരിടുന്ന മരുഭൂമിയാണ്. ധാതുക്കളും പോഷകങ്ങളുമില്ലാത്ത വന്ധ്യഭൂമി23ശതമാനംവരും. 22ശതമാനം ഭൂമിയിലെ മണ്ണ് വളരെ നേര്‍ത്തതും10ശതമാനം ഭൂമി വെള്ളംകെട്ടിക്കിടക്കുന്നതുമാണ്. ആറ് ശതമാനം ഭൂമി സ്ഥിരമായി മഞ്ഞുപാളികളാല്‍ മൂടികിടക്കുന്നതുമാണ്.ശേഷിക്കുന്ന 11ശതമാനമേ കൃഷിക്ക് യോഗ്യമായുള്ളൂ. ഏത് കൃഷിക്കും വിത്തിറക്കുന്ന മണ്ണ് പ്രധാനപ്പെട്ടതാണ്. "മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം' എന്ന് പഴമൊഴി. ഒട്ടേറെ ജൈവ രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം.അവശേഷിക്കുന്നതില്‍ 25% ഭാഗം വായുവും 25% ഭാഗം ജലവും ഉണ്ടാവണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം.

മലിനമാകുന്ന മണ്ണ്

കൃഷിക്ക് യോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം കൂനിന്മേല്‍ കുരുവെന്നോണം ഉള്ള മണ്ണ്തന്നെ മലിനീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.  പ്രതിവര്‍ഷം ലോകത്താകമാനം ആയിരം കോടി ടണ്‍ ഖരമാലിന്യം ആളുകള്‍ വലിച്ചെറിയുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ മുതല്‍ ശാസ്ത്ര സാങ്കേതിക പുരോഗതി സൃഷ്ടിച്ച പ്ലാസ്റ്റിക്, പോളിത്തീന്‍ ബാഗുകള്‍, കടലാസ്, നൈലോണ്‍ തുടങ്ങി മോട്ടോര്‍ കാര്‍വരെ ഇതിലുള്‍പ്പെടുന്നു. ഖരമാലിന്യങ്ങളില്‍ ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈലോണ്‍ തുടങ്ങിയവ മണ്ണിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനില്‍പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും.ഉല്‍പാദനവര്‍ധനയ്ക്കുവേണ്ടി കര്‍ഷകര്‍ പ്രയോഗിക്കുന്ന രാസവ ളങ്ങളും കീടനാശിനികളും മ ണ്ണിനെ വിഷലിപ്തമാക്കുന്നുണ്ട്.ഇങ്ങനെ യുള്ള മണ്ണില്‍ വിളയിച്ചെടുക്കുന്ന വിളകളില്‍ മാരകമായ തോതില്‍ വിഷാംശം കലര്‍ന്നിരിക്കും. ഇത് ഭക്ഷിക്കുന്ന മനു ഷ്യരില്‍ ഗുരുതരമായ പല രോഗ ങ്ങളും ഉണ്ടാകും.

മണ്ണിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.കോണ്‍ക്രീറ്റ് സൗധങ്ങള്‍ താങ്ങിനിര്‍ത്താനുള്ള വെറുമൊരു പ്രതലമല്ല മണ്ണ്. മറിച്ച് അനേകം കോടി സസ്യജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ് എന്ന് തിരിച്ചറിയണം. എങ്കിലേ മണ്ണിനെ സ്നേഹിക്കാനും ലാളിക്കാനും കഴിയൂ. മണ്ണൊഴുകുന്നുഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ.വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.

മണ്ണ് പലതരം

മണ്ണിന്റെ നിറം,ഘടന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മണ്ണിനങ്ങളെ പഠന സൗകര്യത്തിനായി തരംതിരിച്ചിട്ടുണ്ട്.

1.എക്കല്‍ മണ്ണ്

ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമായ എക്കല്‍ മണ്ണ് ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു മണ്ണിനമാണ്.
2.കരിമണ്ണ്
പരുത്തികൃഷിക്ക് പേരുകേട്ട കരിമണ്ണ്,ഡക്കാന്‍ പീഢഭൂമിയിലും മഹാരാഷ്ട്ര,മധ്യപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്.അഗ്നിപര്‍വ്വത സ്ഫോടനഫലമായാണ് കരിമണ്ണ് രൂപപ്പെടുന്നത്.

3.ചെമ്മണ്ണ്

മൂന്നാമത്തെ പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്.അയേണ്‍ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഇതിന് ചുവപ്പ് നിറം നല്‍കുന്നത്.

4.ലാറ്ററൈറ്റ് മണ്ണ്

മിതമായ തോതില്‍ മാത്രം ഫലഭൂയിഷ്ടിയുള്ള ക്ഷാരഗുണം കൂടിയതാണിത്.കേരളം,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.

5.പീറ്റ് മണ്ണ്.

ചതുപ്പ് പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഈ മണ്ണിനം കണ്ടല്‍ ചെടികളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.പല സംസ്ഥാനങ്ങളുടേയും തീരപ്രദേശങ്ങളില്‍ പീറ്റ് മണ്ണ് കാണപ്പെടുന്നുണ്ട്.

6.പര്‍വ്വത മണ്ണ്

ഇടതിങ്ങിയ വനങ്ങളുടെ വളര്‍ച്ചയ്ക് സഹായകമായ ജൈവസമൃദ്ധമായ മണ്ണാണിത്.തേയില കൃഷിക്ക് യോജിച്ച ഈ മണ്ണ് വിവിധ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.

7.മരുഭൂമിയിലെ മണ്ണ്.

ജലാംശവും ജൈവാംശവും തീരെയില്ലാത്ത മണ്ണാണിത്.മരുപ്രദേശങ്ങളിലല്‍ കാണപ്പെടുന്നു.

8.ചുണ്ണാമ്പ് മണ്ണ്

ജീര്‍ണ്ണിച്ച ജൈവാംശങ്ങളുടെ അളവ് കുറഞ്ഞതും കാര്‍ബണിക പദാര്‍ത്ഥങ്ങള്‍ കൂടുതലുള്ളമായ മണ്ണാണിത്.ചോക്കിന്റേയോ ചുണ്ണാമ്പിന്റേയോ ആധിക്യമാണ് ഇതിന് കാരണം.നനയുന്തോറും ദൃഢതയേറുന്ന ചുണ്ണാമ്പ് മണ്ണ് വേനല്‍കാലത്ത് വരണ്ടുപോകും.ഇതില്‍ വളരുന്ന സസ്യങ്ങള്‍ക്ക് തിളക്കമാര്‍ന്ന മഞ്ഞനിറമാണുണ്ടാകുക.

9.കളിമണ്ണ്

മനുഷ്യന്റെ സാമൂഹിക-സാംസ്കാരിക വളര്‍ച്ചയെ നേരിട്ട് സ്വാധീനിച്ച മണ്ണിനമാണ് കളിമണ്ണ്.കുഴമ്പ് പരുവത്തില്‍ കാണപ്പെടുന്ന മൃദുലമായ മണ്ണാണിത്.പാത്ര-ശില്പ നിര്‍മ്മാണത്തിന് അനുയോജ്യമായ കളിമണ്ണ് കൃഷിക്ക് അനുയോജ്യമല്ല.

10.മണല്‍

വന്‍തോതില്‍ വ്യവസായിക പ്രാധാന്യമുള്ള മണ്ണിനമാണിത്.കെട്ടിട നിര്‍മ്മാണം ഗ്ലാസ്സ് നിര്‍മ്മാണം,ഇഷ്ടിക നിര്‍മ്മാണം,ജലശുദ്ധീകരണം,കടലാക്രമണ പ്രതിരോധ മാര്‍ഗം തുടങ്ങിയ മേഖലകളിലെല്ലാം മണല്‍ ഉപയോഗിച്ചുവരുന്നു.എളുപ്പം ജലം വലിച്ചെടുക്കാന്‍ കഴിയുന്നതിനാല്‍ തണ്ണിമത്തന്‍,കടല തുടങ്ങിയ വിളകളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.മണലിലടങ്ങിയിരിക്കുന്ന സിലിക്കയുടെ അംശം ഈ മണ്ണുമായി സ്ഥിരം ഇടപെടുന്നവര്‍ക്ക് ദോഷം ചെയ്തേക്കാം.ശ്വസനത്തിലൂടെ ഇത് ശരീരത്തിലെത്തിയാല്‍ സിലിക്കോസിസ് എന്ന രോഗത്തിന് കാരണമാകും.

11.പശിമ രാശിമണ്ണ്

മണല്‍,എക്കല്‍,കളിമണ്ണ് തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ കലര്‍ന്നുണ്ടാകുന്ന മണ്ണാണിത്. കാഠിന്യമേറിയമണ്ണാണെങ്കെലും ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്നതിനാലും ജൈവാംശമുള്ളതിനാലും കൃഷിക്ക് അനുയോജ്യമാണ് പശിമ രാശി മണ്ണ്.

ചില പ്രത്യേക കൃഷിരീതികള്‍

1.ഹൈഡ്രോപോണിക്സ് (Hydroponics) :-മണ്ണില്ലാതെ ചെടിക്കാവശ്യമായ മൂലകങ്ങളും പോഷകങ്ങളും കലര്‍ത്തിയ ജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതി.
2.എയ്റോ പോണിക്സ് (Aeroponics):-മണ്ണിന് പകരം വായുവിലൂടെ നേരിട്ട് ആവശ്യമായ പോഷകഘടകങ്ങള്‍ ചെടികള്‍ക്ക് നല്‍കി വളര്‍ത്തുന്നു.

മണ്ണുമായി ബന്ധപ്പെട്ട ചില ശാസ്ത്രശാഖകള്‍

1.പെഡോളജി (Pedology):- മണ്ണ് രൂപീകരണം,വര്‍ഗ്ഗീകരണം,ഭൗതീകവും രാസപരവും ജൈവീകവുമായ സവിശേഷതകള്‍ ഫലപുഷ്ടി തുടങ്ങിയവയെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ.
2.എഫഡോളജി (Ephadology):-സസ്യങ്ങളിലുള്ള മണ്ണിന്റെ സ്വാധീനത്തെകുറിച്ചുള്ള ശാസ്ത്രശാഖ.

മണ്ണ്‍, ജല സംരക്ഷണത്തിന്റെ ആവശ്യകത

മണ്ണും ജലവും ജൈവസമ്പത്തും അടങ്ങുന്ന പ്രകൃതി വിഭവത്രയത്തിന്റെ വികസനമാണ് ഭുമിയില്‍ ജീവന്റെ നിലനില്‍പ്പിനു അടിസ്ഥാനം . പ്രക്രതി വിഭവങ്ങളുടെ സന്തുലിതവും ശാസ്ത്രീയവുമായ പരിപാലനവും വിനിയോഗവും സുസ്ഥിരമായ കാര്‍ഷിക വികസനത്തിന് അനിവാര്യമാണ്.

രണ്ടു കാലവര്‍ഷങ്ങളാല്‍ അനുഗ്രഹീതമായ നമ്മുടെ സംസ്ഥാനം മഴക്കാലം കഴിഞ്ഞാല്‍ കടുത്ത വരള്‍ച്ചയുടെ പിടിയില്‍ അമരുന്നു . രൂക്ഷമായ മണ്ണ്‍ ഒലിപ്പ് മൂലം ഉത്പാദന ക്ഷമമായ മേല്‍മണ്ണ് നശിക്കുകയും സസ്യങ്ങള്‍ക്കു ആവശ്യമായ പോഷകങ്ങള്‍ നഷ്ടപെടുകയും കാര്‍ഷിക ഉത്പാദനം കുറയുകയും ചെയുന്നു. ജലസംഭരണികളിലും നദീ മുഖങ്ങളിലും മണ്ണടിയുകയും മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാതെ ഭുജല ലഭ്യത കുറയുകയും ചെയുന്നു.

നീര്‍ത്തട പരിപാലനം (Watershed Management)

പ്രകൃതി വിഭവ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മാതൃക നീര്‍ത്തടാധിഷ്ടിതമായ പരിപാലനം ആണെന്ന് ശാസ്ത്രീയമായി അംഗീകരിക്കപെട്ടിട്ടുണ്ട്. മഴവെള്ളം ഒട്ടും നഷ്ടപ്പെടുത്താതെ മണ്ണില്‍ പിടിച്ചു വെക്കാനും മണ്ണും ജൈവ വൈവിധ്യവും സംരക്ഷിക്കാനും നീര്‍ത്തടാധിഷ്ടിത മണ്ണ് – ജല പരിപാലനം മാത്രമാണ് പോം വഴി . നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃഷി ഭുമികളിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ , സംരക്ഷണ കൃഷി മുറകള്‍, നീര്‍ച്ചാല്‍ സംരക്ഷണ മാര്‍ഗങ്ങള്‍, മഴവെള്ള സംഭരണം എന്നിവയാണ്.

  കൃഷി ഭുമികളിലെ മണ്ണ്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

മഴക്കാലത്ത്‌ കിട്ടുന്ന ജലം വേനല്‍ക്കാലത്തെക്ക് ശേഖരിച്ചു വയ്ക്കുന്നതിനു ഏറ്റവും ഉത്തമമായ സംഭരണി മണ്ണ് തന്നെയാണ്. ഭൂമിയുടെ ചരിവും മണ്ണിന്‍റെ സ്വഭാവവുമനുസരിച്ചു ഉള്‍ക്കൊള്ളാവുന്നത്ര മഴവെള്ളം വീഴുന്നിടത്ത് തന്നെ സംഭരിക്കുക എന്നതാണ് ലക്ഷ്യം

1. കയ്യാലകള്‍/ ബണ്ടുകള്‍

മിതമായ ചരിവുള്ള പ്രദേശത്ത്അവലംബിക്കാവുന്ന ഉത്തമമായ മണ്ണ് സംരക്ഷണ മാര്‍ഗമാണിത്. സമോച്ചരേഖയിലൂടെ മണ്ണ് കൊണ്ട് ബണ്ട് നിര്‍മിക്കാവുന്നതാണ്.

ഈ ബണ്ടുകളെ തീറ്റപ്പുല്ല് നട്ടു ബലപ്പെടുത്താവുന്നതാണ്

2. കല്ല്‌ കയ്യാലകള്‍


താരതമ്യേന ചരിവ് കൂടിയ പ്രദേശത്ത് സമോച്ചരെഖയിലൂടെ കല്ലടുക്കി മണ്ണിട്ട്‌ ബലപ്പെടുത്തുന്നതാണ് കല്ലു കയ്യാലകള്‍ . മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തി

മണ്ണിലേക്ക് ഇറക്കാം . ബണ്ടുകള്‍ക്ക് മുകളില്‍ തീറ്റപ്പുല്ല് , പൈനാപ്പിള്‍ എന്നിവ വളര്‍ത്തി കൂടുതല്‍ ബലപ്പെടുത്താം.

3. വേദികകള്‍/ തട്ടുതിരിക്കല്‍

ചെരിവുള്ള ഭുമിയെ നിരപ്പുള്ള നിരവധി തട്ടുകളാക്കി കൃഷി ചെയ്യാന്‍ പാകപ്പെടുത്തിയെടുക്കുന്ന രീതിയാണിത് . വേദികകളില്‍ ജലം തങ്ങി നിന്ന് മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നു . വേദികകളുടെ ആയുസ് കൂട്ടുന്നതിനു അനുയോജ്യമായവിളകളും കൃഷി രീതികളും തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.

4. കോണ്ടൂര്‍ ട്രെഞ്ചുകള്‍

കോണ്ടൂര്‍ രേഖയിലൂടെ ചാലുകള്‍ കീറി ആ മണ്ണ് കൊണ്ട് ചാലിന് താഴെ ബണ്ട് പിടിപ്പിച്ചു വേണം ഇവ നിര്‍മിക്കുവാന്‍. ബണ്ടിനു മുകളില്‍ പുല്ലു വച്ച് പിടിപ്പിക്കാവുന്നതുമാണ്.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുള്ള ചെരിവ് കൂടിയ പ്രദേശങ്ങളില്‍ ഇവ ഒഴിവാക്കേണ്ടതാണ്.

5. മഴക്കുഴികള്‍

ചരിവിനു കുറുകെ സമോച്ചരേഖയില്‍ നിശ്ചിത അകലത്തില്‍ കുഴികള്‍ നിര്‍മിച്ചു കൃഷിയിടത്തിലെ മണ്ണും ജലവും ഒഴുകി നഷ്ടപ്പെടാതെ സംരക്ഷിക്കാം. ഇവയില്‍ നിറഞ്ഞു ജലം സാവധാനം മണ്ണിലേക്കിറങ്ങുന്നു.

6. വൃക്ഷത്തടങ്ങള്‍

വൃക്ഷത്തലപ്പുകളില്‍ വീഴുന്ന മഴവെള്ളം അതതു വൃക്ഷങ്ങളുടെ ചുവട്ടില്‍ അനുയോജ്യമായ വലിപ്പത്തില്‍ തയ്യാറാക്കിയ തടങ്ങളില്‍ തന്നെ സംഭരിച്ചു

സാവധാനം മണ്ണിലേക്ക് ഇറക്കാം.

7. സസ്യപ്രബലനങ്ങളോടുകൂടിയ മണ്‍തിടിലുകള്‍

ചെറിയ ചരിവുകളില്‍ നിശ്ചിത കോണ്ടൂര്‍ രേഖയിലൂടെ മണ്‍തിടിലുകള്‍ ഉണ്ടാക്കുകയും അവയ്ക്ക് മീതെ തീറ്റപ്പുല്ലോ , കുറ്റിചെടികളോ വച്ച് പിടിപ്പിക്കുകയും ചെയുന്ന രീതിയാണിത് . സസ്യങ്ങളുടെ വേരിറങ്ങി മണ്‍തിടിലുകള്‍ ബലപ്പെടുകയും ചെയ്യും .

8. പുല്‍വരമ്പുകള്‍ / തിരണകള്

ചരിവിനു കുറുകെ കോണ്ടൂര്‍ രേഖകളില്‍ തീറ്റപ്പുല്ല് കൊണ്ട് തിരണകള്‍ ഉണ്ടാക്കുന്ന രീതിയാണിത് . രാമച്ചവും ഫലപ്രദമാണ്. പടരുന്ന വേരുള്ള പുല്ചെടികളാണ് അഭികാമ്യം.

9. ചെറു കുളങ്ങള്‍

പുരയിടത്തില്‍ നിന്നും വെള്ളം ഒഴുകി പോകുന്ന സ്ഥലങ്ങളില്‍ മഴക്കാലത്തിനു മുമ്പായി ചെറു കുളങ്ങള്‍ നിര്‍മിച്ചു ജലവും അതിനൊപ്പം ഒഴുകിപോകുന്ന

മണ്ണും തടഞ്ഞു നിര്‍ത്താം. വശങ്ങള്‍ പുല്ലു വച്ച് ബലപ്പെടുത്താവുന്നതാണ്

  സംരക്ഷണ കൃഷി മുറകള്‍

 

ശാസ്ത്രീയമായ കൃഷി രീതികളിലൂടെ പുരയിടത്തില്‍ നിന്നും മഴ വെള്ളം ഒഴുകി നഷ്ടപ്പെടാതെ സാവധാനം മണ്ണിലേക്ക് താഴ്ത്താം.

1. കോണ്ടൂര്‍ കൃഷി

ഭുമിയുടെ ചരിവിനു കുറുകെ കോണ്ടൂര്‍ വരമ്പിന് സമാന്തരമായി കൃഷി ചെയ്യുന്നതിനെ കോണ്ടൂര്‍ കൃഷി എന്ന് പറയുന്നു. മഴ വെള്ളം പിടിച്ചു നിര്‍ത്തുകയും

ജലം മണ്ണിലേക്ക് ഊര്‍ന്നിറങ്ങി മണ്ണ് ഒലിപ്പ് കുറയ്ക്കുകയും ഭുമി കൂടുതല്‍ കൃഷി യോഗ്യമാക്കുകയും ചെയുന്നു.

2. ബഹുതല കൃഷി

ഉയരം കൂടിയതും കുറഞ്ഞതുമായ സസ്യങ്ങള്‍ നിശ്ചിത രീതിയില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണിത്. സസ്യങ്ങള്‍ തമ്മില്‍ സൂര്യ പ്രകാശത്തിനോ

വായുവിനോ വെള്ളത്തിനോ പോഷകങ്ങള്‍ക്കോ വേണ്ടിയുള്ള മത്സരം ഉണ്ടാകുന്നില്ല, മാത്രമല്ല രോഗ-കീടാക്രമണം കുറയ്ക്കുകയും പരിപാലനം

താരതമ്യേന എളുപ്പമാവുകയും ചെയുന്നു.

3. ഇടവരികൃഷി


മണ്ണ് ഒലിപ്പ് തടയുന്ന വിളകളും, മണ്ണിളക്കല്‍ ആവശ്യമുള്ള വിളകളും ഒന്നിടവിട്ടുള്ള വരികളില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് ഇടവരികൃഷി.

താരതമ്യേന ചരിവ് കുറഞ്ഞ പ്രദേശത്താണ് ഈ മാര്‍ഗം ഫലപ്രദം.

4. സമ്മിശ്ര കൃഷി

പ്രകൃതി വിഭവ സംരക്ഷണത്തിനും കര്‍ഷകന്‍റെ വരുമാനം വര്‍ധിപ്പിക്കാനും ഉതകുന്ന കൃഷി രീതിയാണിത്. ആഴത്തില്‍ വേരുകളുള്ള വിളകളോടൊപ്പം ഉപരിതലത്തില്‍ വ്യാപിക്കുന്ന വേരുകളുള്ള വിളകള്‍ ഒരുമിച്ചു കൃഷി ചെയ്യാം.

5. ഇടവിള കൃഷി

തെങ്ങിന്‍ തോപ്പുകളിലും മറ്റും വിളകള്‍ക്കിടയില്‍ ധാരാളം സ്ഥലം ലഭിക്കുന്നു . സൂര്യ പ്രകാശവും മണ്ണിലെ ഈര്‍പ്പവും ഉപയുക്തമാക്കി

വിവിധ തരത്തിലുള്ള വിളകള്‍ കൃഷി ചെയ്യാവുന്നതാണ് . മണ്ണില്‍  കൂടുതല്‍ ആവരണം സൃഷ്ടിക്കുന്നതോടൊപ്പം കര്‍ഷകന്‍റെ വരുമാനവും വര്‍ധിക്കുന്നു.

6. പുതയിടല്‍

കൃഷി ഭുമിയിലെ ചപ്പുചവറുകള്‍, പച്ചില വള ചെടികള്‍ എന്നിവ ഇട്ടു മണ്ണിനു ആവരണം സൃഷ്ടിക്കുന്നതാണ് പുതയിടല്‍. മണ്ണിലെ ജലാംശം നിലനിര്‍ത്തുകയും ജീര്‍ണിക്കുമ്പോള്‍ ജൈവാംശമായി മാറുകയും ചെയ്യുന്നു. അങ്ങനെ മണ്ണിലെ ജൈവ ഘടകങ്ങളും സൂക്ഷ്മ ജീവികളും വര്‍ധിച്ചു മണ്ണിനെ ഫലസംപുഷ്ടമാക്കുന്നു.

7. വിള പരിവര്‍ത്തനം

ഒരേ സ്ഥലത്ത് ഓരോ പ്രാവശ്യവും വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നത് മണ്ണിന്‍റെ ജലാഗിരണ ശേഷിയും വിഭവ സംരക്ഷണ ശേഷിയും വര്‍ധിപ്പിക്കുകയും രോഗ-കീടാക്രമണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വ്യതസ്ത കുടുംബത്തില്‍പ്പെട്ട വിളകള്‍ കൃഷി ചെയുന്നതാണ് ഉചിതം . ഉദാ- പയര്‍, നെല്ല്, പച്ചക്കറി.

8. പുല്‍കൃഷി

പുല്‍കൃഷി ചെലവു കുറഞ്ഞ ഒരു മണ്ണ് സംരക്ഷണ മാര്‍ഗമാണ്. മണ്ണിന്‍റെ ജലാഗിരണ ശേഷി വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല മണ്‍തരികളെ കൂട്ടിയോജിപ്പിച്ച് വേരുപടലങ്ങള്‍ മണ്ണൊലിപ്പ് തടയുന്നു. തീറ്റപ്പുല്‍ വച്ചു പിടിപ്പിച്ചാല്‍ കാലിത്തീറ്റയായി കൂടി ഉപയോഗിക്കാം

9. ആവരണവി ളകള്‍

തോട്ടങ്ങളില്‍ ആവരണ വിളകള്‍ വളര്‍ത്തിയാല്‍ മഴത്തുള്ളികള്‍ നേരിട്ട് മണ്ണില്‍ പതിച്ചു മണ്ണ് ഒലിപ്പ് ഉണ്ടാകുന്നതു തടയാം. വിവിധ തരം പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികളാണ് ഉപയോഗിക്കുന്നത് . ഇത് കര്‍ഷകന് അധിക വരുമാനം നേടികൊടുക്കുകയും മണ്ണിലെ നൈട്രജന്‍റെ അളവ് വര്‍ധിപ്പിക്കുകയും ചെയുന്നു.

10. ജൈവവേലികള്‍

ചരിവുകള്‍ക്ക് കുറുകെ സസ്യങ്ങള്‍ വേലിപോലെ നിരയായി വച്ച് പിടിപ്പിക്കുന്നതാണ് ജൈവവേലികള്‍. ശീമക്കൊന്ന, സുബാബുള്‍, മുരിങ്ങ, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. പച്ചിലവളമായും കാലിത്തീറ്റയായും, പുതയിടാനും മറ്റും ഇവ ഉപയോഗിക്കാമെന്നുമാത്രമല്ല , കര്‍ഷകന് വരുമാന മാര്‍ഗവുമാണ്‌.

11. തരിശ് നിരയിടല്‍

ചരിവിനെതിരെ ഇടയ്ക്കിടെ കുറച്ചു സ്ഥലം കൃഷി ചെയ്യാതിരിക്കുക എന്ന രീതിയാണിത്. കൃഷി ചെയ്യാതെ തരിശിടുന്ന ഭാഗത്ത്‌ പുല്ലും മറ്റും യഥേഷ്ടം വളരാന്‍ അനുവദിക്കണം. ഇത് മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്നതിനു കാരണമാകും. കൃഷി ചെയ്യുന്ന ഭാഗത്ത്‌ നിന്നും ഇളകിയ മണ്ണ് ഒലിച്ചു പോകാതെ ഈ സ്ഥലത്ത് നിക്ഷേപിക്കപ്പെടുന്നു.

12. സീറോ ടില്ലേജ്

വിളവെടുപ്പിനു ശേഷം ബാക്കി നില്‍ക്കുന്ന സസ്യാവശിഷ്ടങ്ങള്‍ നിലനിര്‍ത്തി, മണ്ണിളക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ വിത്തിടുന്ന ഒരു സംബ്രദായമാണിത് . മണ്ണിലെ ജലാംജലാംശം സംരക്ഷിക്കുന്നതിനും മണ്ണ്ഒലിപ്പു തടയാനും ഇത് സഹായിക്കും.

13. കാര്‍ഷിക വനവത്കരണം

അനുയോജ്യമായ ഇനം വൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുക വഴി മണ്ണിനെ ഉറപ്പിച്ചു സംരക്ഷിക്കുവാന്‍ കഴിയും. അധിക വരുമാനവും ലഭിക്കും. വിവിധ ഗുണങ്ങളുള്ളതും വിളകളെ പ്രതികൂലമായി ബാധിക്കാത്തതുമായ വൃക്ഷങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കണം.

നീര്‍ചാലുകളിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

നീരൊഴുക്കിന്‍റെ വേഗത കുറച്ചു മണ്ണിടിച്ചില്‍ കുറയ്ക്കാനും, പാര്‍ശ്വങ്ങളുടെ ശോഷണം തടയാനും നീര്‍ച്ചാലുകളില്‍ നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്രദമാണ്

 • തടയണകള്‍ (ചെക്ക് ഡാം)

നീരൊഴുക്കിനെതിരെ തുടര്‍ച്ചയായി തടസങ്ങള്‍ സൃഷ്ടിച്ചു ജലപ്രവാഹത്തിന്റെ ശക്തി കുറയ്ക്കുക എന്നതാണ് തടയണകളുടെ ഉദ്ദേശ്യം. ഭുമിയുടെ ചരിവ്, മഴയുടെ തോത്, തോടിന്റെ വീതി തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചു നീരൊഴുക്കിന്റെതോത് മനസിലാക്കുകയും അനുയോജ്യമായ ചെക്ക് ഡാം നിര്‍മിക്കുകയുമാണ്‌ വേണ്ടത്.

 1. ജൈവതടയണകള്‍

നീര്‍ച്ചാലുകളുടെ ആരംഭത്തോടടുത്തുള്ള ഭാഗങ്ങളില്‍ ഇത്തരം തടയണകള്‍ ഫലപ്രദമാണ്. പുല്‍വര്‍ഗങ്ങള്‍, പച്ചിലവളങ്ങള്‍ തുടങ്ങിയ ചെടികള്‍ ചാലിന് കുറുകെ വച്ച് പിടിപ്പിച്ചു ഒഴികിവരുന്ന മണ്ണിനെ തടഞ്ഞു നിര്‍ത്താം.

 1. ബ്രഷ് വുഡ് തടയണകള്‍

നീരൊഴുക്ക് ശക്തിയാര്‍ജിക്കുന്ന ഇടങ്ങളില്‍ ഇത്തരം തടയണകള്‍ നിര്‍മിക്കാം. ചാലിന് കുറുകെ നിരകളായി തളിര്‍ക്കുന്ന മരക്കുറ്റികള്‍ നടുകയും അവയ്ക്കിടയില്‍ ചുള്ളിക്കമ്പുകള്‍, മരച്ചില്ലകള്‍, വള്ളിപ്പടര്‍പ്പു തുടങ്ങിയവ നിറച്ചു കെട്ടി ബലപ്പെടുത്തിയുമാണ് ബ്രഷ് വുഡ് തടയണകള്‍ ഉണ്ടാക്കുന്നത്. മരക്കുറ്റികള്‍ ക്രമേണ തളിര്‍ത്ത് തടയണകള്‍ ബലപ്പെടുകയും, നീരൊഴുക്കിന്റെ വേഗത കുറച്ചു മണ്ണ് ഒലിപ്പ് തടയുകയും ചെയുന്നു.

 1. ലോഗ് വുഡ് / പാഴ്ത്തടി തടയണകള്‍

തോടുകളില്‍ നീരോഴിക്കിനു കുറുകെ മരത്തടികള്‍ കെട്ടി ഉറപ്പിചു നിര്‍മിക്കുന്ന തടയണകളാണിത്. ഇവ ഒഴുകി വരുന്ന മണ്ണിനെ തടഞ്ഞു വയ്ക്കുകയും നീരൊഴുക്കിന്റെ വേഗത കുറയ്ക്കുകയും ചെയുന്നു.

 1. ഗാബിയന്‍ ചെക്ക്ഡാം

നിശ്ചിത കട്ടിയുള്ള വേലിക്കമ്പി കൊണ്ട് തയ്യാറാക്കിയ ബോക്സുകള്‍ക്കുള്ളില്‍ കല്ലുകള്‍ നിറച്ചു നിര്‍മ്മിക്കുന്ന തടയണകളാണിവ. കമ്പികള്‍ ഉപയോഗിക്കുന്നതിനാല്‍ പാറകള്‍ ഇളകാതിരിക്കുകയും, ദീര്‍ഘകാലം നിലനില്ക്കുകയും ചെയും.

 1. കല്ല്‌, കോണ്‍ക്രീറ്റ് തടയണ

നീരൊഴുക്കിന്റെ തോതും തോടുകളുടെ വീതിയും കൂടുതല്‍ ഉള്ള ഇടങ്ങളില്‍ കാട്ടുകല്ലു , കരിങ്കല്ല്,സിമന്റു തുടങ്ങിയവ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കാം.

 • പാര്‍ശ്വഭിത്തികള്‍

നീര്‍ച്ചാലുകളുടെയും അരുവികളുടെയും അരികു ഇടിഞ്ഞു വീണു നാശോന്മുഖമാകുന്നത് തടയാനാണ് ചാലുകളുടെ പാര്‍ശ്വങ്ങളില്‍ ഭിത്തി നിര്‍മിക്കുന്നത്. കരയിടിച്ചില്‍ തടയാനും, കൃഷി സ്ഥലങ്ങളില്‍ മണ്ണടിയുന്നത് തടയാനും പാര്‍ശ്വഭിത്തികള്‍ സഹായിക്കുന്നു.

 1. സസ്യങ്ങള്‍ കൊണ്ടുള്ള സംരക്ഷണം

നീര്‍ച്ചാലുകളുടെ പാര്‍ശ്വങ്ങളില്‍ കൈത, രാമച്ചം, ഈറ്റ, മുള തുടങ്ങിയ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചു പാര്‍ശ്വങ്ങള്‍ ഇടിയുന്നത് നിയന്ത്രിക്കാം. ചെലവു കുറഞ്ഞതും ഫലപ്രദവുമായ മാര്‍ഗമാണിത് .

 1. കയര്‍ ഭൂവസ്ത്രം

തികച്ചും പ്രക്രതി സൌഹാര്‍ദ്ദ രീതിയില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചും തോടുകളുടെ പാര്‍ശ്വങ്ങള്‍ സംരക്ഷിക്കാം. മീതെ പുല്‍വര്‍ഗങ്ങള്‍ വച്ച് ബലപ്പെടുത്തേണ്ടത് ആവശ്യമാണ്.

 1. കല്ല്‌ കൊണ്ടുള്ള പാര്‍ശ്വഭിത്തി

നീരൊഴുക്കിന്റെ തോതും കല്ലിന്റെ ലഭ്യതയും അനുസരിച്ചു കാട്ടുകല്ല്‌ ,കരിങ്കല്ല്, സിമന്റ്‌ തുടങ്ങിയവ ഉപയോഗിച്ചു തോടുകളുടെ പര്‍ശ്വഭിത്തി നിര്‍മിക്കാം.

iv മഴവെള്ള സംഭരണം

പൊതുവേ മഴ ലഭ്യത കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് മഴവെള്ള സംഭരണത്തിന് സാദ്ധ്യതകള്‍ കൂടുതലാണ്. നിലവിലുള്ള ജല സ്രോതസുകളെ ആശ്രയിക്കാതെ തന്നെ നിത്യോപയോഗത്തിനുള്ള വെള്ളം ഈ രീതിയില്‍ സംഭരിക്കാം.

1. ഫെറോ സിമന്റ്‌ സംഭരണി

മേല്‍ക്കൂരയില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തെ പി വി സി പാത്തികളിലൂടെ ടാങ്കുകളില്‍ ശേഖരിച്ചു നേരിട്ട് ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്.

15000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ഫെറോ സിമന്റ്‌ ടാങ്ക് നിര്‍മ്മിച്ചാല്‍4പേരടങ്ങുന്ന കുടുംബത്തിനു 4 മാസം വരെ പാചകേതര ആവശ്യങ്ങള്‍ക്കുള്ള

വെള്ളം 1000ചതുരശ്ര അടി മേല്‍ക്കൂര വിസ്തീര്‍ണത്തില്‍ നിന്നും കണ്ടെത്താവുന്നതാണ് .

2. ജലസംഭരണികള്‍

ഉപരിതല പ്രവാഹം ശേഖരിക്കാനുതകുന്ന കുളങ്ങള്‍ ഭുഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനു അനിവാര്യമാണ്. കൃഷി ആവശ്യത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി കുളങ്ങളുടെ പുനരുദ്ധരണവും പുതിയ ജല സ്രോതസുകളുടെ വികസനവും ആവശ്യമാണ് . ഇതുവഴി ഭുജലസ്രോതസിന്‍മേലുള്ള ആശ്രയത്വം കുറയുകയും വേനല്‍ക്കാലത്തു കൂടുതല്‍ ജലം ലഭ്യമാകുകയും ചെയ്യും.

3. കിണര്‍ റീചാര്‍ജിംഗ്

മഴയുള്ള സമയത്ത് മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം പാത്തികളില്‍ക്കൂടി ശേഖരിച്ചു കിണറിനു മുകള്‍വശത്തായി എടുത്ത കുഴികളിലേക്കോ അല്ലെങ്കില്‍ ഫില്‍റ്റര്‍ വഴി നേരിട്ട് കിണറുകളിലേക്കോ ഇറക്കുന്ന രീതിയാണ്‌ ഇത്. വേനല്‍ക്കാലത്ത് ജല ലഭ്യത വര്‍ദ്ധിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകള്‍ ശക്തിപ്പെടുത്തുവാനും ഈ മാര്‍ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴല്‍കിണറുകളും ഇപ്രകാരം മഴവെള്ളം ഭുജലത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകള്‍ എത്തിത്തുടങ്ങും.

ആണ്ടുതോറും സമൃദ്ധമായി ലഭിക്കുന്ന മഴവെളളം കൃഷിഭൂമിയിലെ മണ്ണില്‍ ഊര്‍ത്തിറങ്ങാന്‍ അനുവദിച്ച് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതും ചെലവുകുറഞ്ഞ ജലസംരക്ഷണരീതിയാണ്. നേരത്തെ പറഞ്ഞ മണ്ണു സംരക്ഷണ രീതികള്‍ ജലസംരക്ഷണത്തിനു കൂടി ഉതകുന്നതാണ്.

ചരിവുളള പ്രദേശങ്ങളില്‍ കോണ്ടൂര്‍ ബണ്ടുകള്‍ക്കിടയില്‍ വീണ്ടും വരമ്പും ചാലും കോരി വേണം കൃഷി നടത്താന്‍. സമതലങ്ങളില്‍ ഈ രീതി മഴവെളളം കെട്ടി നിന്നു മണ്ണില്‍ ഊര്‍ന്നിറങ്ങാന്‍ സഹായിക്കും. തെങ്ങിനു ചുറ്റും രണ്ടു മീറ്റര്‍ വീതിയും അര മീറ്റര്‍ താഴ്ചയുമുളള തടങ്ങള്‍ എടുക്കുന്നതു ഒരു ജലസംരക്ഷണ പ്രവൃത്തി കൂടിയാണ്.

മഴവെളളം ശേഖരിക്കാന്‍ കൃഷി സ്ഥലങ്ങളില്‍ അവിടവിടെ മഴക്കുഴികള്‍ എടുക്കുന്ന സമ്പ്രദായം ജലസംരക്ഷണത്തിനു വലിയ തോതില്‍ ഉതകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് വീടുകളുടെ മുകളില്‍ വീഴുന്ന മഴവെളളത്തെ മഴക്കൊയ്ത്തു (Rain Harvesting) സമ്പ്രദായങ്ങളിലൂടെ ശേഖരിക്കുന്നതും. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുതിനുകൂടി സഹായകരമാകും.. നാട്ടിലുളള തോടുകള്‍, കുളങ്ങള്‍, മറ്റു തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്.

കടപ്പാട്-12065gmrsforboysvellachal.blogspot.in,

http:madhuramscience.blogspot.in

https:krishi.info

3.41304347826
Shahana Aug 05, 2020 07:03 PM

മണ്ണ് കൊണ്ടുള്ള ഉപയോഗങ്ങൾ

Arjun Aug 01, 2017 04:17 PM

Super

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top