Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / പരിസ്ഥിതി / ഭൂമിയിലെ പ്രധാന വില്ലന്മാര്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഭൂമിയിലെ പ്രധാന വില്ലന്മാര്‍

കാലാവസ്ഥ വ്യതിയാനം കാരണങ്ങള്‍ എന്തൊക്കെ

നമ്മുടെ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തതില്‍ വെച്ചേറ്റവും വലിയ കാലാവസ്ഥ വ്യതിയാനം ഇന്ന്‍ നേരിടുന്നു.എന്തൊക്കെ കാരണങ്ങള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നു.

  • ആഗോള താപനം
  • ഓസോണ്‍ ശോഷണം

ആഗോള താപനം

ഭൂമിയില്‍ പതിക്കുന്നസൂര്യകിരണങ്ങള്‍ പ്രതിഫലിച്ച് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത് ആഗോളതാപന (Global Warming)ത്തെപ്പറ്റി ആശങ്ക എത്ര വർദ്ധിച്ചിട്ടും, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങൾക്ക്‌ (greenhouse gases) കുറവ്‌ വന്നിട്ടില്ല. മാത്രമല്ല, വാതകവ്യാപനത്തിന്റെ തോത്‌ കാര്യമായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.

  • [1] In order, the most abundant greenhouse gases in Earth's atmosphere are:
  • Water vapor (H. 2O)
  • Carbon dioxide (CO. ...
  • Methane (CH4
  • Nitrous oxide (N. 2O)
  • Ozone (O3. …
  • Chlorofluorocarbons (CFCs)

ജീവജാലകങ്ങളുടെ പ്രവര്‍ത്തനഫലമായി CO2 അന്തരീക്ഷത്തില്‍‍ എത്തിച്ചേരുന്നുണ്ട്. CO2 ഉള്‍ക്കൊണ്ട് പുഷ്‌ടിപ്പെട്ട ഹരിത പ്ലവങ്ങളുടെ വന്‍ സഞ്ചയമാണ് ഇന്ന്‍ നാം കാണുന്ന എണ്ണയും പ്രകൃതി വാതകവും.പുരാതന വൃക്ഷങ്ങള്‍ കല്‍ക്കരി ആയി മാറിയതോടെ പരിസരമലിനീകരണത്തിന് ഇത് കാരണമായി.വ്യവസായവിപ്ലവത്തിന് മുബ് അതിന്‍റെ ശരാശരി അളവ് 280ppm .നമ്മുടെ കാലഘട്ടത്തില്‍ അത് 356ppm. അതായത് ആഗോളതാപനത്തിന്‍റെ 70% CO2 ആണ്.

നിറം,മണം,രുചി,ഇവയിലെതുമില്ലാത്ത CO2 ഇത്രയും വലിയ വിപത്ത് ആകുമെന്ന്‍ കാലം തെളിയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിലെ പ്രവര്‍ത്തനഫലമായി പുറത്ത്‌ പോകുന്ന CO2 ഏറ്റടുക്കാന്‍ വൃക്ഷവലയങ്ങള്‍ വനനശീകരണം മൂലം ഗണ്യമായി കുറഞ്ഞതോടെ CO2ന്‍റെ  ഭൂമിയിലെ ആഗീകരണതോത് കുറഞ്ഞു.സൂര്യനില്‍ നിന്നെത്തുന്ന താപത്തെ അന്തരീക്ഷത്തില്‍ തടഞ്ഞുനിർത്തുന്നത്‌ ഹരിതഗൃഹവാതകങ്ങളാണ്‌. ഈ വാതകങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭൂമി തണുത്തുവിറയ്ക്കുമായിരുന്നു.

അന്തരീക്ഷം,മണ്ണ്‍,വൃക്ഷങ്ങള്‍,കടല്‍,ഇതെല്ലാം CO2ന്‍റെ പ്രധാന സ്വീകര്‍ത്താക്കളാണ്.കടല്‍ ചില്ലറകരനല്ല കേട്ടോ. അന്തരീക്ഷത്തിലെ 55% CO2 നമ്മുടെ സമുദ്രങ്ങള്‍ ആഗീകരണം ചെയ്യുന്നു. വാഹനങ്ങളില്‍ നിന്നും,വ്യവസായശാലകളില്‍ നിന്നുമുള്ള ഈ വിഷവാതകത്തിന്‍റെ തോത് പകുതിയില്‍ കവിഞ്ഞിരിക്കുന്നു. ഇതിനെതിരെ അന്താരാഷ്ട്ര സഘടനങ്ങള്‍ രംഗപ്രവേശനം ചെയ്യുകയും നിരവതി ഉച്ചകോടികള്‍ ഒപ്പ് വെക്കുകയും ചെയ്തു. അതെല്ലാം CO2ന്‍റെ അളവ് കുറയ്ക്കുന്നതിന് വേണ്ടീട്ടുള്ളതാണ്.

വാതകങ്ങളുടെ കാര്യത്തില്‍‍‌ രണ്ടാമതായുള്ളത് CH4 ആണ്.20% ഭൂമിയിലേക്ക് സംഭാവനചെയുന്നത് CH4 ആണ്.നല്ല ഒന്നാന്തരം പ്രകൃതി വാതകം. മലിനീകരണമില്ലാതെ കത്തുകയും ചെയ്യും.അതുകൊണ്ട് ഇന്തനക്ഷാമം പരിഹരിക്കാന്‍ ഒന്നാന്തരം. .മനുഷ്യമലത്തില്‍‍ നിന്നും,ചപ്പുച്ചവറില്‍നിന്നും,ചാണകത്തില്‍ നിന്നും  CH4 ഇന്ന്‍ ഉല്‍പ്പാതിപ്പിക്കുന്നു .പക്ഷെ അന്തരീക്ഷത്തില്‍ നിറയുന്ന ഈ വാതകങ്ങളെല്ലാം താപം വര്‍ധിപ്പിക്കുന്നു.നമ്മുടെ നെല്പാടങ്ങള്‍ ഇന്ന്‍ CH4ന്‍റെ വന്‍ കലവറയാണ്.നമ്മുടെ കന്നുകാലികളും,ചിതലുകളും ഒന്നാന്തരം CH4 ഫാക്ടറികള്‍. ഇവ കഴിക്കുന്ന ഭക്ഷണത്തിലെ സെല്ലുലോസിനെ ദഹിപിക്കാന്‍ കഴിവുള്ളവയാണ് മേല്പറഞ്ഞവ. ഇവയുടെ അന്നപഥത്തില്‍ പ്രത്യേകതരം സൂക്ഷ്മജീവികള്‍ കുടികൊള്ളുന്നു. ഇവയുടെ പ്രവര്‍ത്തനഫലമായി രൂപം കൊള്ളുന്ന CH4 അധോവായുമൂലം മറ്റും പുറത്ത്‌ വരുന്നു. ലോകത്തില്‍ 8 കോടി ടണ്‍ ചിതലുകളെ നശിപ്പിക്കുന്നതും ദോഷമാണ്.കാരണം ഇവ മാലിന്യങ്ങളെ അകത്താകി ദഹിപ്പിക്കും.അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കും.അതുകൊണ്ട് ഇവയെ നശിപ്പിക്കുന്നത് അര്‍ത്ഥവാത്തായകാര്യമല്ല. ഹിമാലയത്തിലെ മഞ്ഞുമലകളില്‍ കൂടിപ്പാര്‍ക്കുന്നുണ്ടത്രേ CH4. ഒരുനാള്‍ ആഗോളതാപനം മൂലം മഞ്ഞുരുകി ഇതത്രയും പുറത്ത് വന്നാല്‍ നമ്മുടെ ചൂട് 700C മുകളിലാവും. ശാസ്ത്രലോകം ഇന്ന്‍ പറയുന്നത് വരാനിരിക്കുന്ന ദിനങ്ങള്‍ CH4 വാതകങ്ങളുടെതാണ്.CO2 നെ അപേക്ഷിച്ച് CH4 വാതകത്തിന് താപം പുറത്തവിടാനുള്ള കഴിവ് കൂടുതലാണ്. പക്ഷെ CH4ന് ആയ്യുസ് തീരെ കുറവാണ്.

N വിവിത രൂപങ്ങളായ NO2, NO, N2O, N2O3, NO3,N2O5, എന്നിവ മറ്റൊരു മുഖ്യധാര വാതകങ്ങളാണ്.ചിരിവതകമായി അറിയപ്പെടുന്ന N2O വ്യവസായശാലകളില്‍നിന്നും പുറന്തള്ളുന്നു.N അടങ്ങിയ രാസവളം പലതും ആഗോളതാപനത്തിന് ഉത്തരവാതികളാകുന്നു. ഹരിതഗ്രഹവാതകങ്ങളെ ഒഴിവാക്കാന്‍ കൃഷിപ്പണികളും, രാസവളങ്ങളും ഉപേക്ഷികാനും നമുക്ക് സാധിക്കില്ല.  ഹരിതഗ്രഹവാതകങ്ങളുടെ ഇടയിലേക്ക് ഒരാള്‍ കൂടി വന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന്‍ നമുക്ക് അറിയാം. അങ്ങിനെ ഇരിക്കെ SF5SF3,എന്ന പുതിയ വാതകത്തിന്‍റെ വരവ്.വ്യവസായശാലകളിലെ S ആണ് ഇതിന്‍റെ കാരണക്കാരന്‍. കേരളം എന്ന കൊച്ചുസംസ്ഥാനത്തിലെ കാടുകളില്‍ ഇന്ന്‍ നോക്കിയാല്‍‌ നമുക്ക് ഈ വില്ലന്മാര്‍ കാണിച്ചുകൂട്ടിയ കോലാഹലങ്ങള്‍ കാണാന്‍ കഴിയും. സസ്യങ്ങള്‍ പലതും യൂറോപ്പിലെ കാടുകള്‍ പോലെ ചുവപ്പും മഞ്ഞയും നിറങ്ങള്‍ അണിഞ്ഞിരിക്കുന്നു. താപനിലവര്‍ധിച്ചതുമൂലം മഴകുറവും,വിറ്റമിന്‍ കുറവും കാരണം സസ്യത്തിന്‍റെ സ്വാഭാവിക ആര്യോഗ്യത്തിനെ ഭാതിച്ചു. കാടുകളില്‍ പല നീര്‍ച്ചാലുകളും ഇന്നില്ല. മേടമാസത്തില്‍ പൂക്കുന്ന കണിക്കൊന്ന ഇന്ന് അതിന് മുബേ പൂക്കുന്നു. വിദേശിയിനം സസ്യങ്ങളുടെ വളര്‍ച്ച പെരുകുന്നു. അവ ഇവിടെ വളരുന്ന സസ്യങ്ങളെ നശിപ്പിക്കുന്നു.മണ്ണിന്‍റെ നിറവും,ലവണങ്ങളും,ധാതുക്കളും കുറഞ്ഞതാവാം ഇതിന് കാരണം. കാടുകളില്‍ വളരുന്ന തേക്ക്‌മരങ്ങളും, കാറ്റാടിമാരങ്ങളും മണ്ണിലുള്ള ജലാംശത്തിനെ കുടിച്ച് വറ്റിച്ചു. പുല്‍മയിതാനങ്ങളുടെ ഒരു കൂട്ടം തന്നെ നമുക്ക് കാടുകളില്‍ കാണാന്‍ കഴിയും.മരുഭൂമിയില്‍ മാത്രം വളരുന്നു സസ്യങ്ങളും ഇന്ന്‍ കേരളത്തില്‍ കാണാം. ഇത് മരുവല്കരണത്തിന്‍റെ കാരണമാണ്. രാജസ്ഥാനിലെ താര്‍ മരുഭൂമി പഞ്ചാബിലേക്ക് വ്യാപിക്കുന്നത് മറ്റൊരുദഹരണമാണ്. നമ്മുടെ നാട്ടില്‍ കാണുന്ന മുരിങ്ങ ഇന്ന്‍ വര്‍ഷം മുഴുവന്‍ പൂക്കുന്നു.ഇതിനെല്ലാം കാരണം പ്രകൃതിയുടെ ചില പ്രതിഭാസങ്ങളുടെ സന്തുലിതാവസ്ഥക്ക് മാറ്റം വന്നത്കൊണ്ടാണ്.

പ്രകൃതിയുടെ പ്രതിഭാസങ്ങളെതൊക്കെ എന്ന്‍ നോക്കാം

മഴ, മഞ്ഞ്‍, കാറ്റ്

ഇവക്കെല്ലാം എന്ത് സംഭവിച്ചു? ആറുമാസം മഴ ആണെങ്കില്‍ ആറുമാസം കനത്ത മൂടല്‍ മഞ്ഞും വെയിലും. മഴക്ക് പകരം ഡല്‍ഹിയിലേതിനു സാമ്യമായ കനത്ത മഞ്ഞുവീഴ്ച്ച കഴിഞ്ഞ തുലാം മാസത്തിലെ മഴക്ക്‌ പകരം നാം അനുഭവിച്ച്കഴിഞ്ഞു. കാലവസ്ഥാവ്യതിയാനത്തിന് കാരണം അന്തരീക്ഷ മലിനീകരനമാണ് എന്ന്‍ മനസിലാക്കാം.

ഓസോണ് ശോഷണം

അന്തരീക്ഷത്തിന്‍റെ 15-50 KM ഉയരത്തില്‍ സ്ട്രാറ്റോസ്ഫിയറില്‍‌ ദുര്‍ബലമായി കാണപ്പെടുന്ന അനേകം വാതകങ്ങളില്‍ ഒന്നാണ് O3. ഈ ഭാഗമാണ് O3 പാളി.  O3 സൂര്യപ്രകാശത്തില്‍ നിന്നും എത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ O നെ വികടിപ്പിച്ചും സംയോചിപ്പിച്ചും O3 ഉണ്ടാക്കുന്നു. അതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് ഒരു പരിതി വരെ അത് ആഗീകാരണം ചെയ്യുന്നു. ഇത് ജീവമണ്ടലമാകെ സംരക്ഷിക്കുകയും ചൂട് കുറക്കുകയും ചെയുന്നു.സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഈ പാളി വഴി പോകുമ്പോള്‍ അവയില്‍ നിന്നും പുറം തള്ളുന്ന നൈട്രിക് ഓക്സൈടുകള്‍ O3 ചക്രത്തില്‍ കൂടിക്കലര്‍ന്ന്‍ O3 ശോഷനത്തിന് കാരണമാവുന്നു.സി എഫ് സി, കാര്‍ബണ്‍‌ടെട്രാക്ലോറൈഡ്, മീഥയില്‍ ബ്രോമൈഡ്,ഹാലൊജന്‍(HFC,HCFC,) ഇവയെല്ലാം എ സി യില്‍ നിന്നും ,ഫ്രിട്ജില്‍ നിന്നും അമിതമായി പുറത്തേക്ക് പോകുന്നു. ഇതുകൂടാതെ ആസ്മാ രോഗികളുടെ ഇന്‍ഹേലറുകളിലും,റബ്ബറിലും, കംബ്യൂട്ടറുകളില്‍ ഉപയോകിക്കുന്ന ലായകങ്ങളിലും ഈ വാതകങ്ങളുടെ അംശം ഉണ്ട്. ഇവയിലുള്ള ക്ലോറിനുകള്‍ O3 നശീകരണത്തിനു കാരണമാവുന്നു.

1986 ല്‍‌ O3 പാളിയില്‍ വിള്ളലുണ്ടാകുന്നതിനെ കുറിച്ച് ആദ്യമായി മുന്നരിയിപ്പ് നല്‍കിയത് ഡേവിഡ് ഹോഫ്മാനാണ്.ഇതേകുറിച്ചുള്ള തെളിവുകള്‍ ലഭിച്ചത് antarica vortex എന്നറിയപ്പെടുന്ന ധ്രുവച്ചുഴലിയെപ്പറ്റി പഠനം നടത്തിയതിനുശേഷമാണ്.

1987 ല്‍ കാനഡയില്‍ montriol protocol ഉടബടിക്ക് ഒപ്പ് വെക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകരാഷ്ട്രങ്ങള്‍ തുടങ്ങുകയും. സി എഫ് സി പോലുള്ള വാതകങ്ങളുടെ ഉല്‍പ്പാദനം പടി പടി ആയി ക്കുറക്കുവാനുമായിരുന്നു തീരുമാനം. 1989 ല്‍ ഒപ്പ് വെക്കുകയും ചെയ്തു. നമ്മുടെ രാഷ്ട്രത്തലവന്‍മാര്‍ അത് പാടെ ഉപേക്ഷിച്ച മട്ടാണ്.വികസനത്തിന്റെ ഏണിപ്പടികള്‍ കയറുമ്പോള്‍ നമ്മള്‍ പരിസ്ഥിതിയെ മറക്കുന്നു.ഇന്നേവരെ ശാസ്ത്രം കൊണ്ടുവന്നിടുള്ള കണ്ടുപിടിത്തത്തില്‍ ചിലത് ഉപകാരപ്പെടുമ്പോള്‍ മറ്റുതരത്തില്‍ നമ്മള്‍ എന്തിന് വേണ്ടിയാണോ  ഉപയോഗിക്കുന്നത് ആ പ്രേതിഭസങ്ങളെ പ്രകൃതിയില്‍ നിന്നും ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്.

പ്രധാന ചര്‍ച്ചാ വിഷയം

സൂര്യനും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും നക്ഷത്ര സമൂഹങ്ങളുമാണ് നമ്മുടെ ആകാശഗംഗ.കൃത്യമായി നടക്കുന്ന അവയുടെ  ,പരിക്രമണവും, അകലവും വളരെ കൃത്യത ഉള്ളതാണ്. എന്നാല്‍ അവക്കിടയിലേക്ക് ബഹിരാകാശവാഹനങ്ങള്‍ ചുവടുറപ്പിക്കുമ്പോള്‍ നമ്മുടെ സൗരയൂഥ സിദ്ധാന്തത്തിനെ അത് ഭാതിക്കുമോ? അതായിരികുമോ നമ്മുടെ കാലാവസ്ഥാവ്യതിയാനത്തിന്‍ കാരണം. ഇതെന്‍റെ പ്രിയപ്പെട്ട വായനക്കാര്ക്കുള്ളതാണ്.

3.09375
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top