অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവവൈവിധ്യം

ജൈവവൈവിധ്യം

  1. ജൈവവൈവിധ്യ സംരക്ഷണം
  2. ജൈവവൈവിധ്യ നിയമം 2002
  3. ജൈവവൈവിധ്യ തലങ്ങള്‍
  4. ജൈവമേഖലയും ജൈവവൈവിധ്യ ശേഖരവും
  5. ജൈവവൈവിധ്യ സംരക്ഷണത്തിന് ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങള്‍
  6. മണലാരണ്യ ദേശീയോദ്യാനം
  7. ജൈവവൈവിധ്യ സംരക്ഷണത്തില്‍ വന്യജീവി ഇടനാഴികളുടെ പങ്ക്
  8. നീര്‍ത്തടങ്ങള്‍ ജൈവവൈവിധ്യ കലവറകള്‍
  9. ജൈവവൈവിധ്യം കൊണ്ടുള്ള നേട്ടങ്ങള്‍
  10. ജൈവവൈവിധ്യത്തിന് ഭീഷണികള്‍
  11. ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും
  12. വൈവിധ്യത്തിലെ വൈവിധ്യം
  13. നേരിടുന്ന ഭീഷണികള്‍
  14. ഹോട്ട് സ്പോട്ടുകള്‍
  15. ജൈവവൈവിധ്യം സംരക്ഷിക്കൂ
  16. ജൈവവൈവിധ്യം നാടിന്‍റെ നിധി…
  17. മഴക്കാടുകളിലെ ജൈവവൈവിധ്യം
  18. ആവാസ വ്യവസ്ഥ വ്യതിയാനം വന്യജീവികളുടെ ആക്രമണത്തിന് ആക്കം കൂട്ടും
  19. കാലാവസ്ഥാ വ്യതിയാനവും ചില അസ്വാസ്ഥ്യങ്ങളും

ജൈവവൈവിധ്യ സംരക്ഷണം

ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും ഇന്ത്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങള്‍ക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേര്‍ന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലില്‍ക്കുന്നത്. ലോകത്തിന്റെ 2.4 ശതമാനം മാത്രം വിസ്തീര്‍ണം വരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പക്ഷെ ഈ ലോകത്തിലെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 7-8 ശതമാനം ജീവജാലങ്ങളുണ്ട്. ജീവജാലസമ്പത്തിന്റെ കാര്യത്തില്‍, സസ്തനികളില്‍ ഏഴാം സ്ഥാനവും, പക്ഷികളില്‍ ഒന്‍പതാം സ്ഥാനവും ഉരഗങ്ങളില്‍ അഞ്ചാം സ്ഥാനവുമാണ് ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 69 ഇനം പക്ഷികളും 156 ഇനം ഉരഗങ്ങളും 110 ഇനം ഉഭയജീവികളും ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നവയാണ്. വിളകളുടെ കാര്യത്തില്‍ 44 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. ആഗോള ശരാശരി 11 ശതമാനം മാത്രമാണ്. ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 23.39 ശതമാനം വനമാണ്. ആഗോളതലത്തില്‍ കണ്ടെത്തിയിട്ടുള്ള 34 ജൈവവൈവിധ്യ സ്ഥലങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലാണ്. ഹിമാലയം, ഇന്തോ ബര്‍മ്മ, പശ്ചിമ ഘട്ടം എന്നിവയാണവ. പശ്ചിമ ഘട്ടത്തിന് അടുത്തയിടെ ലോക പൈതൃക പദവി ലഭിക്കുകയുണ്ടായി. സസ്യ – ജന്തുജാല സമ്പത്തിന്റെ കാര്യത്തില്‍ അത് ജൈവവൈവിധ്യത്തിന്റെ പിള്ളത്തൊട്ടിലാണ്.

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഒന്ന് ജൈവവൈവിധ്യത്തിന്റെ സംരക്ഷണമാണ്. ലോകജന്തുശാസ്ത്ര പൈതൃകത്തിന് ഭീഷണിയായി നിരവധി ഘടകങ്ങള്‍ ഇന്നു രംഗത്തുണ്ട്. പ്രകൃതി വിഭവങ്ങളെ ജനങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുക എന്നതിനൊപ്പം, ജൈവവൈവിധ്യം കൂടി നിലിര്‍ത്തുക എന്നത് രാഷ്ട്രങ്ങളും ഗവവണ്‍മെന്റുകളം വ്യക്തികളും നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ ജൈവവൈവിധ്യം പരിരക്ഷിക്കുക എന്ന സന്ദേശവുമായി ലോകമെമ്പാടും എല്ലാ വര്‍ഷവും മെയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി ആചരിച്ചു വരുന്നു.

ജൈവവൈവിധ്യ നിയമം 2002

നമ്മുടെ രാജ്യത്തെ ജൈവവൈവിധ്യം പരിപാലിക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റ് 2002-ല്‍ പാസാക്കിയതാണ് ഇത്. ഇന്ത്യയുടെ പരമ്പരാഗതമായ ജൈവ വിഭവങ്ങളും വിജ്ഞാനവും പരിപാലിക്കുക എന്നതാണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ബയോളജിക്കല്‍ ഡൈവേഴ്സിറ്റി കണ്‍വന്‍ഷനിലെ അംഗമെന്ന നിലയില്‍ ആ സമ്മേളനം മുന്നോട്ടു വച്ച ഉദ്ദേശലക്ഷ്യങ്ങള്‍ പാലിക്കാനാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്. ജൈവവൈവിധ്യ നിയമം 2002 നടപ്പാക്കുന്നതിനായി ഇന്ത്യയില്‍ 2003 ല്‍ നാഷണല്‍ ബയോഡൈവേഴ്സിറ്റി അതോറിറ്റി നിലവില്‍ വന്നു. ജൈവവൈവിധ്യ പരിപാലം, ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, അവയുടെ മാന്യവും തുല്യവുമായ പങ്കുവയ്പ് തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ ഉപദേശിക്കാനും നിയന്ത്രിക്കാനും സ്വയം ഭരണാധികാരസ്ഥാപനം എന്ന നിലയില്‍ നാഷണല്‍ ബയോഡൈവേഴ്സിറ്റി അതോറിറ്റി പ്രവര്‍ത്തിക്കുന്നു.

ജൈവവൈവിധ്യ തലങ്ങള്‍

സമുദ്ര ജൈവവൈവിധ്യം എന്നാല്‍ കടലിലെയും സമുദ്രത്തിലെയും ജീവികളെ സംബന്ധിക്കുന്നതാണ്. ജൈവ വൈവിധ്യത്തില്‍ വളരെ സമ്പന്നമാണ് സമുദ്രത്തിലെ പരിസ്ഥിതി. 33 പുരാതന ജന്തുക്കളില്‍ 32ന്റെയും പ്രാതിനിധ്യം സമുദ്രത്തിലാണ്. മനുഷ്യന്റെയും സമുദ്രത്തിന്റെയും ആരോഗ്യ പരിപാലനത്തെ പ്രത്യക്ഷമായും പരോക്ഷമായും നിര്‍വഹിക്കുന്ന നിര്‍ണായക പ്രക്രിയകള്‍ നിയന്ത്രിക്കുന്നത് സമുദ്രജീവികളാണ്. മരങ്ങള്‍ മാത്രമല്ല, മറ്റു ചെറു സസ്യങ്ങള്‍ , മൃഗങ്ങള്‍ ,  സൂക്ഷ്മ ജീവികള്‍ , തുടങ്ങി വമേഖലയില്‍ കാണുന്നവയെല്ലാം ജൈവവൈവിധ്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ജനിതക വൈവിധ്യം ഓരോ പ്രത്യേക ജനുസുകളുടെയും ജനിതക കോശനിര്‍മ്മിതികളുടെയും സവിശേഷതകളുടെയും മൊത്തം എണ്ണത്തെ സൂചിപ്പിക്കുന്നു. മാറുന്ന പരിതസ്ഥിതികളുമായി യോജിച്ചു പോകുന്നതിന് ജനിതക വൈവിധ്യം സഹായിക്കുന്നു.

ഒരു സമൂഹത്തില്‍ കാണപ്പെടുന്ന വിവിധ തരം വര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യമാണ് വര്‍ഗ്ഗ വൈവിധ്യം. ഇതിന് രണ്ടു ഘടകങ്ങളുണ്ട്. വര്‍ഗ്ഗ സമ്പത്തും, വര്‍ഗ്ഗ തുല്യതയും. പാരിസ്ഥിതിക വൈവവിധ്യം എന്നാല്‍ ജീവിത സാഹചര്യങ്ങളില്‍ വിവിധ ജീവജാലങ്ങളുടെ സമൂഹങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാണ്. മരുഭൂമികള്‍ , പര്‍വതനിരകള്‍ , സമുദ്രങ്ങള്‍ , മഞ്ഞുമേഖലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥകളുണ്ട്. ഓരോ ആവാസ വ്യവസ്ഥയിലും വൈവിധ്യമാര്‍ന്ന ജീവിത ചുറ്റുപാടുകളോ വസതികളോ ആണ് ഉള്ളത്. കാര്‍ഷിക ജൈവവൈവിധ്യത്തില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം ജീവികളും ഉള്‍പ്പെടുന്നു. അപൂര്‍വ്വ വിത്തിനങ്ങള്‍, പക്ഷി മൃഗാദികള്‍ , കളകള്‍ , കീടങ്ങള്‍ , തുടങ്ങി ആ മേഖലയിലുള്ളതും അതിലൂടെ കടന്നു പോകുന്നതുമായ ചെടികളും ജീവികളും ഇതില്‍ ഉള്‍പ്പെടും.

ജൈവമേഖലയും ജൈവവൈവിധ്യ ശേഖരവും

ഇന്ത്യയില്‍ ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടെ 18 സ്ഥലങ്ങളെ ജൈവ മേഖലാ സംരക്ഷിത മേഖലയായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ചുറ്റുമുള്ള കരുതല്‍ മേഖലയും ഇതിന്റെ പരിധിയില്‍ വരുമെങ്കിലും കൃഷിക്കും ഇതര ഉത്പാദന പ്രക്രിയകള്‍ക്കും ഉപയോഗിക്കുന്നതില്‍ തടസമില്ല. സംരക്ഷിത മേഖലയിലെ സസ്യങ്ങളും ജീവജാലങ്ങളും മാത്രമല്ല, അവിടെ അധിവസിക്കുന്ന ഗോത്ര സമൂഹങ്ങളും അവരുടെ ജീവിത രീതികളും കാട്ടുമൃഗങ്ങളും എല്ലാം ഈ സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നു.

പ്രത്യേക സ്ഥലങ്ങള്‍

ഹോട്ട് സ്പോട്ട് എന്ന സാങ്കേതിക നാമത്തിലാണ് ഇത്തരം സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. മനുഷ്യരുടെ ഭീഷണി നിലില്ക്കുന്ന ചില പ്രത്യേക ജൈവവൈവിധ്യ സംരക്ഷിത ഭൂമിശാസ്ത്ര മേഖലയാണ് ഇത്. ഇത്തരം 25 കേന്ദ്രങ്ങളാണ് ഇന്ന് ലോകമെമ്പാടും ഉള്ളത്. വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങള്‍, പറവകള്‍, മൃഗങ്ങള്‍, സസ്തനികള്‍, ഉരഗങ്ങള്‍ ഉഭയജീവികള്‍ എന്നിവയാകും ഈ പ്രദേശത്ത് 60 ശതമാനവും കാണപ്പെടുന്നത്. ഭൗമോപരിതലത്തിന്റെ 2.3 ശതമാനം സ്ഥലം മാത്രമാണ് ഇത്തരത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നത്. ഇത്രയധികം ശ്രദ്ധ നല്‍കിയിട്ടും ഓരോ മേഖലയിലും ഉണ്ടായിരുന്ന സ്വാഭാവിക സസ്യ ജാലങ്ങളുടെ 70 ശതമാനവും നശിച്ചു പോയിക്കഴിഞ്ഞു. ഈ 34 ഹോട്ട് സ്പോട്ടുകളിലെയും 50 ശതമാനം സസ്യ ഇനങ്ങളും 42 ശതമാനം ജീവികളും വംശനാശ ഭീഷണി നേരിടുന്നവയുമാണ്.

ജൈവവൈവിധ്യ സംരക്ഷണത്തിന് ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങള്‍

വംശനാശ ഭീഷണി നേരിടുന്ന സസ്യജീവജാലങ്ങളെ സംബന്ധിച്ച് 1973 മാര്‍ച്ച് മൂന്നിനാണ് അമേരിക്കയിലെ വാഷിംങ്ടണില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ നടന്നത്. 2000 ഓഗസ്റില്‍ ഈ കരാറില്‍ 152 രാജ്യങ്ങള്‍ കക്ഷികളായി. അന്താരാഷ്ട്ര വ വ്യാപാരം നിരോധിക്കുക എന്നതായിരുന്നു ലക്ഷ്യം. വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന്‍ രാജ്യങ്ങളെയും ഭരണകൂടങ്ങളെയും സന്നദ്ധ സംഘടനകളെയും ഈ ലക്ഷ്യത്തിനായി അണിചേര്‍ക്കുകയും ഒരു അന്താരാഷ്ട്ര പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പു വരുത്തുകയും ചെയ്തു. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം സുസ്ഥിരമാക്കുക, പ്രകൃതിയുടെ ഐക്യവും വൈവിധ്യവും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഈ പ്രസ്ഥാം ലോക രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. 2001 വംബറില്‍ റോമിലാണ് ഇന്റര്‍ാഷണല്‍ ട്രീറ്റി ഓണ്‍ പ്ളാന്റ് ജറ്റിക് റിസോഴ്സ് ഫോര്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഒപ്പു വയ്ക്കപ്പെട്ടത്. ഭക്ഷ്യ ധ്യാങ്ങളുടെ കൃഷിയും അവയുടെ ജിതക സംരക്ഷണവും ആയിരുന്നു ഈ ഉടമ്പടിയുടെ ലക്ഷ്യം.

ബയോഡൈവേഴ്സിറ്റി കണ്‍വന്‍ഷന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന യുണൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ ഓണ്‍ ബയളോജിക്കല്‍ ഡൈവേഴ്സിറ്റി -1992 ഒരു വിവിധോദ്ദേശ്യ ഉടമ്പടിയാണ്. ജൈവവൈവിധ്യ സംരക്ഷണം, അതിന്റെ വിവിധ ഘടകങ്ങളുടെ സുസ്ഥിര ഉപയോഗം, ജനിതക വിഭവങ്ങളില്‍ നിന്നുള്ള ഗുണഫലങ്ങളുടെ തുല്യവും നീതിപൂര്‍ണവുമായ പങ്കുവയ്ക്കല്‍ എന്ന മൂന്നു ലക്ഷ്യങ്ങളാണ് പ്രധാനമായും ഇതിനുള്ളത്. 1972 ല്‍ നടന്ന വേള്‍ഡ് ഹെറിറ്റേജ് കണ്‍വന്‍ഷന്റെ പ്രധാന സവിശേഷത, അത് പ്രകൃതി സംരക്ഷണവും സാംസ്കാരിക സ്വത്തുക്കളുടെ സംരക്ഷണവും ഒറ്റ രേഖയില്‍ ബന്ധിപ്പിച്ചു എന്നുള്ളതാണ്. പ്രകൃതിയും സംസ്കൃതിയുമായി ജങ്ങള്‍ രിേട്ട് ഇടപെടുകയും ഇവ രണ്ടിന്റെയും സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ അടിസ്ഥാപരമായ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുന്നതായി ഈ സമ്മേളം തിരിച്ചറിഞ്ഞു. ഐക്യരാഷ്ട്ര സഭ വിഭാവം ചെയ്ത കടല്‍ നിയമം 1982 ലക്ഷ്യമാക്കുന്നത് സമുദ്ര ജൈവ വൈവിധ്യം പരിരക്ഷിക്കുകയും സമുദ്ര മലിനീകരണം തടയുകയും ചെയ്യുക എന്നതാണ്.

മണലാരണ്യ ദേശീയോദ്യാനം

ഇന്ത്യയുടെ ജൈവ വൈവിധ്യം പരിരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു പ്രത്യേക ജൈവമേഖലാ സംരക്ഷിത പ്രദേശമാണ് മണലാരണ്യ ദേശീയോദ്യാനം. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് രാജസ്ഥാനിലെ ജെയ്സാല്‍മര്‍ നഗരത്തിടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 3,162 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള വിശാലമായ ഒരു ദേശീയോദ്യാനമാണിത്. താര്‍ മരുഭൂമിയിലെ ആവാസ വ്യവസ്ഥയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് മണലാരണ്യ ദേശീയ ഉദ്യാനം. ഉദ്യാനത്തിന്റെ 20 ശതമാനവും മണല്‍ പരപ്പാണ്.

ജൈവവൈവിധ്യ സംരക്ഷണത്തില്‍ വന്യജീവി ഇടനാഴികളുടെ പങ്ക്

ഒരു വാസ സ്ഥല ഇടനാഴി, വന്യജീവി ഇടനാഴി അല്ലെങ്കില്‍ ഹരിത ഇടനാഴി എന്നു പറയുന്നത് റോഡ്, വികസനം, മരംമുറി തുടങ്ങി മനുഷ്യരുടെ പ്രവര്‍ത്തങ്ങള്‍ അനുവദനീയമല്ലാത്ത വന്യജീവികളുടെ മാത്രം ആവാസ മേഖലയാണ്. വന്യജീവി സമൂഹങ്ങള്‍ തമ്മിലുള്ള പാരസ്പര്യം വര്‍ധിപ്പിക്കുന്നതിനും അവയുടെ അമിതമായ വംശവര്‍ധനവ്‌ മൂലം സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനും ഇതു സഹായിക്കുന്നു.

നീര്‍ത്തടങ്ങള്‍ ജൈവവൈവിധ്യ കലവറകള്‍

നീര്‍ത്തടങ്ങള്‍ സങ്കീര്‍ണമായ ഒരു തരം ജൈവ വ്യവസ്ഥയാണ്. തീരദേശത്തെയും സമുദ്രത്തിലെയും ഉൾനാട്ടിലെയും വിവിധ ആവാസ കേന്ദ്രങ്ങള്‍ ഇവിടെ ഒന്നിക്കുന്നു. പ്രളയ സമതലങ്ങള്‍ , ചെളിപ്രദേശങ്ങള്‍ , ചതുപ്പുകള്‍ , മത്സ്യകുളങ്ങള്‍ , വേലിയേറ്റ മേഖലകള്‍ , തുടങ്ങി സ്വാഭാവികവും മനുഷ്യ നിര്‍മ്മിതവുമായ നീര്‍ത്തടങ്ങളുണ്ട്. ഇറാനിലെ റാംസറില്‍ 1971 ലാണ് നീര്‍ത്തടങ്ങളെ സംബന്ധിക്കുന്ന കണ്‍വെന്‍ഷന്‍ നടന്നത്. നീര്‍ത്തടങ്ങളും അവയുടെ സ്രോതസുകളും ഉചിതമായ രീതിയില്‍ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നിയമനിര്‍മ്മാണം നടത്തി അന്താരാഷ്ട്ര തലത്തില്‍ സഹകരണം ഉറപ്പാക്കിയ ഉടമ്പടിയാണ് ഇത്.

ജൈവവൈവിധ്യം കൊണ്ടുള്ള നേട്ടങ്ങള്‍

മൃഗങ്ങള്‍, വനവിഭവങ്ങള്‍, ഭക്ഷ്യവസതുക്കള്‍, മത്സ്യ സമ്പത്ത് തുടങ്ങിയവ പ്രദാനം ചെയ്യുന്നത് ജൈവവൈവിധ്യമാണ്. പുതിയ വിളകളുടെ കൃഷി, പുതിയ ഇനം വിത്തുകളുടെ ഉത്പാദനം, നൂതന ജൈവ കീടനാശിനികളുടെ സ്രോതസ് എന്നിവയെല്ലാം ജൈവവൈവിധ്യത്തിന്റെ സംഭാവനകളാണ്. നിരവധി ഔഷധ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യര്‍ക്കുള്ള പ്രധാനപ്പെട്ട നിരവധി ഔഷധങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നത് നമ്മുടെ സസ്യങ്ങളില്‍ നിന്നാണ്. കൂടാതെ തടി, എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ , സുഗന്ധ ദ്രവ്യങ്ങള്‍ , അത്തറുകള്‍ , ചായങ്ങള്‍ ,  കടലാസ്, മെഴുക്, റബര്‍ , കറകള്‍ , പശകള്‍ , കീടാശിനികള്‍ , കോര്‍ക്ക് തുടങ്ങി നിത്യജീവിതത്തിലെ എത്രയോ സാമഗ്രികള്‍ ഇവ മനുഷ്യര്‍ക്കു നല്കുന്നു. വിവിധ മേഖലകള്‍ക്കുള്ള സാമ്പത്തിക സ്രോതസു കൂടിയാണ് ജൈവവൈവിധ്യം. പാര്‍ക്കുകള്‍ , വനങ്ങള്‍ , തുടങ്ങി പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സങ്കേതങ്ങള്‍ ജൈവവൈവിധ്യത്തിന്റെ സംഭാവനയാണ്.

പരിസ്ഥിതി വിനോദസഞ്ചാരം പോലുള്ള മേഖലകള്‍ ഇന്ന് വളരെയധികം വളര്‍ച്ച നേടി കഴിഞ്ഞു.ജൈവവൈവിധ്യത്തിന് ഒരു സൌന്ദര്യശാസ്ത്ര മൂല്യം കൂടിയുണ്ട്. പരിസ്ഥിതി വിനോദസഞ്ചാരം, പക്ഷി നിരീക്ഷണം, ഓമന മൃഗങ്ങളെ വളര്‍ത്തല്‍ , ഉദ്യാന പരിപാലം തുടങ്ങിയവ ഉദാഹരണങ്ങള്‍ . പ്രകൃതിയിലെ വാതക ഘടങ്ങകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വനം, സമുദ്രം എന്നിവയുടെ പ്രവര്‍ത്തനം മൂലം കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും, സ്വാഭാവിക കീട നിയന്ത്രണങ്ങള്‍ക്കും പക്ഷികളും പ്രാണികളും വഴി സസ്യജാലങ്ങളില്‍ പരാഗണം നടക്കുന്നതിനും മണ്ണിന്റെ രൂപീകരണത്തിനും സംരക്ഷണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.

ജൈവവൈവിധ്യത്തിന് ഭീഷണികള്‍

കരയിലെയും തീരപ്രദേശങ്ങളിലെയും പ്രകൃതിദത്തമായ ജൈവ വ്യവസ്ഥകളുടെ നശീകരണമാണ് ജൈവവൈവിധ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി. മരങ്ങള്‍ മുറിക്കുമ്പോള്‍ , ചതുപ്പുകള്‍ നികത്തുമ്പോള്‍ , പുല്‍ മേടുകള്‍ ഉഴുതു മറിക്കുമ്പോള്‍ , കാടുകള്‍ കത്തിക്കുമ്പോള്‍ , അനേകായിരം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകളാണ് നശിപ്പിക്കപ്പെടുകയോ രൂപഭേദം വരുത്തപ്പെടുകയോ ചെയ്യുന്നത്. പുതിയ നാശകാരികളായ ജീവികള്‍ പ്രവേശിക്കുമ്പോള്‍ അവിടെ ജീവിച്ചിരുന്ന മറ്റു പല ഇനങ്ങളും അപ്രത്യക്ഷമാകുന്നു. ഇതു കൂടാതെ മനുഷ്യര്‍ ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളും ജീവജാലങ്ങളുടെ നാശത്തിന് കാരണമാകാറുണ്ട്. പലപ്പോഴും കാട്ടുതീയിടുന്നത് മനുഷ്യര്‍ തന്നെയാണ്.

പക്ഷികളുടെയും സസ്തനികളുടെയും വ്യാപാരം മൂലം 13 ശതമാനത്തോളം ജനുസുകള്‍ വംശനാശ ഭീഷണിയിലാണ്. വംശനാശം ഒരു സ്വാഭാവിക പ്രക്രിയയാണ്. ചില ജീവസമൂഹങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്പാടെ അപ്രത്യക്ഷമാവുകുയും തല്‍സ്ഥാനത്ത് പുതിയ ജീവജാലങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അത് ഭൂമിയുടെ ദീര്‍ഘമായ ജീവശാസ്ത്ര ചരിത്രത്തിന്റെ ഭാഗമാണ്. അനിയന്ത്രിതമായ മത്സ്യ ബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവയും മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും നാശത്തിനു കാരണമാകാം.

മലിനീകരണം പല തരത്തില്‍ സംഭവിക്കാം. എണ്ണ – പ്രകൃതി വാതക ഖനനം, എണ്ണ ചോര്‍ച്ച എന്നിവയാണ് ഇതില്‍ പ്രധാനം. ഒരു മേഖലയിലെ മുഴുവന്‍ കടല്‍ സമ്പത്തും നശിക്കുന്നതിന് ഇത്തരം അത്യാഹിതങ്ങള്‍ കാരണമാകുന്നു. കേരളത്തില്‍ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാന കാരണം അത് ആ മേഖലയിലെ ജൈവ വൈവിധ്യത്തിന് ഭീഷണിയാകും എന്ന് ബോധ്യപ്പെട്ടതോടെയാണ്.

ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും

ഇപ്പോഴത്തെ നിരക്കില്‍ സസ്യ വംശനാശം തുടര്‍ന്നാല്‍ 2025 ല്‍ എത്തുമ്പോള്‍ ലോകത്തിലെ 25 ശതമാനം സസ്യങ്ങളും നശിക്കുമെന്നാണ് കണക്കു കൂട്ടല്‍ . ഇവയുടെ സംരക്ഷണം നമ്മുടെ ഭക്ഷ്യ സുരക്ഷയുടെ ഭാഗം കൂടിയാണ്. സസ്യജാലങ്ങള്‍ ഇല്ലാതായാല്‍ പ്രാണി സമൂഹങ്ങളും കീടങ്ങളും ചേര്‍ന്ന് കാര്‍ഷിക വിളകളില്‍ വന്‍ ആക്രമണം നടത്തും. ഒപ്പം ജൈവ വൈവിധ്യത്തിന്റെ നാശം മൂലം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ വിളനാശത്തിനും കാരണമാകും. 20000 – ല്‍ അധികം സസ്യ ഇനങ്ങളില്‍ കേവലം രണ്ടോ മൂന്നോ ഡസന്‍ മാത്രമാണ് കൃഷിക്കും ഭക്ഷ്യാവശ്യങ്ങള്‍ക്കുമായി മനുഷ്യന്‍ ഗാര്‍ഹികവത്ക്കരിച്ചിരിക്കുന്നത്. രാജ്യത്തെ 12 ശതമാനം ഭൂമി മാത്രമാണ് വനമായി അവശേഷിക്കുന്നത്. ഈ സംരക്ഷിത മേഖലയുടെ ശൃംഖലയാണ് രാജ്യത്തെ വൈവിധ്യമാര്‍ന്ന വന്യ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതും.

ജീവന്‍്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണു ജൈവവൈവിധ്യം. പ്രത്യേക ആവാസവ്യവസ്ഥയില്‍ എത്രവിധം ജീവികള്‍ കാണുന്നു എന്നതാണു ജൈവവൈവിധ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ജൈവികമായ വൈവിധ്യം എന്ന വാക്കു ലോപിച്ചാണു ജൈവവൈവിധ്യം എന്ന വാക്കുണ്ടായത്.ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങള്‍, വ്യത്യാസങ്ങള്‍, പ്രത്യുല്‍പ്പാദന രീതികള്‍, ജനിതകഘടനയില്‍ കണ്ടുവരുന്ന അവസ്ഥാന്തരങ്ങള്‍, ആവാസവ്യവസ്ഥകള്‍, രൂപം എന്നിവയുടെ ആകത്തുകയാണു ജൈവവൈവിധ്യം .

എല്ലാ ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥയും ഇതില്‍പ്പെടും. കൂടുതല്‍ ജൈവവൈവിധ്യമുണെ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കുന്നു. ജൈവവൈവിധ്യം കാലാവസ്ഥയുമായും ബന്ധപ്പെടുന്നു. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണു കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യത്തിന്‍്റെ ശോഷണത്തിനും കാരണമാവുന്നുണ്ട്.

ഐക്യരാഷ്ര്ടസഭയുടെ പൊതുസഭ 1993 മുതലാണ് അന്താരാഷ്ര്ട ജൈവവൈവിധ്യദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 29 ആണ് ഈ ദിനമായി ആചരിച്ചിരുന്നത്. 2000 മുതല്‍ അത് മെയ് 22 ആക്കി നിശ്ചയിച്ചു. ആഗോളവ്യാപകമായി ജൈവവൈവിധ്യത്തിന്‍്റെ പ്രാധാന്യത്തെയും അതിന്‍്റെ നഷ്ടം വരുത്തുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് അന്താരാഷ്ര്ട ജൈവവൈവിധ്യ വര്‍ഷം ലക്ഷ്യമിടുന്നത്. എഡ്വേഡ് ഒ. വില്‍സണ്‍ (ഇ. ഒ. വില്‍സണ്‍) എന്ന അമേരിക്കന്‍ വന്യജീവി ശാസ്ത്രജ്ഞന്‍ 1988ലാണ് ആദ്യമായി ജൈവവൈവിധ്യം എന്ന പദം ഉപയോഗിക്കുന്നത്.

1960കളില്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി എന്ന പദം റെയ്മണ്ട് എഫ്. ഡാസ്മാന്‍ ആദ്യമായി ഉപയോഗിച്ചെങ്കിലും അതിനെ കൂടുതല്‍ ജനകീയമാക്കിയത് ഇ. ഒ. വില്‍സനാണ്. ഇന്നു ലോകം മുഴുവനും ഈ പദം ഉപയോഗിക്കുന്നു.

ഐക്യരാഷ്ര്ടസഭയിലെ പരിസ്ഥിതി സമിതി നിര്‍ണയിച്ച ലോകത്തിലെ 17 ശ്രേഷ്ഠ ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആസ്ത്രേലിയ, ബ്രസീല്‍, ചൈന, കൊളംബിയ, കോംഗോ, ഇക്വഡോര്‍, ഇന്തോനീസ്യ, മഡഗാസ്കര്‍, മലേസ്യ, മെക്സിക്കോ, ന്യൂഗിനിയ, പെറു, ഫിലിപ്പിന്‍സ്, ദക്ഷിണാഫ്രിക്ക, വെനിസ്വല എന്നിവയാണ് മറ്റു മഹാ ജൈവവൈവിധ്യ കേന്ദ്രങ്ങള്‍.

 

വൈവിധ്യത്തിലെ വൈവിധ്യം

 

ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതല്‍ ഒരു മില്ലിമീറ്ററിന്‍്റെ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ളാസ്മ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഭൂമുഖത്ത് ഒരുകാലത്തുണ്ടായിരുന്ന ജൈവവൈവിധ്യത്തിന്‍്റെ നൂറിലൊന്നു മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂയെന്നാണു ജീവശാസ്ത്രജ്ഞര്‍ പറയുന്നത്. കോടാനുകോടി വര്‍ഷങ്ങളിലൂടെ സംഭവിച്ച പ്രകൃതിപ്രതിഭാസങ്ങളുടെയും മനുഷ്യന്‍്റെ ഇടപെടലിന്‍്റെയും ഭാഗമാണ് ഇന്നു കണ്ടുവരുന്ന ജൈവവൈവിധ്യം.

 

മനുഷ്യനും സസ്യജന്തുജാലങ്ങളും സൂഷ്മജീവികളും ഉള്‍ക്കൊള്ളുന്ന ശൃംഖല ജൈവവൈവിധ്യമാണു രൂപപ്പെടുത്തുന്നത്. ഈ ശൃംഖലയില്‍ 1.  75 ദശലക്ഷം ജീവികളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇതിന്‍്റെ പതിന്മടങ്ങു ജീവികള്‍ ഇനിയും തിരിച്ചറിയപ്പെടാതുണ്ട്. ഈ 1.  75 ദശലക്ഷം ജീവികളിലെ ഒരു ഭാഗം മാത്രമാണു മനുഷ്യന്‍.  മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിധ്യത്തിലെ കോടിക്കണക്കിനു ശൃംഖലകളിലൊന്നിന്‍്റെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലായെന്ന് ജൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മനുഷ്യന്‍ ഇല്ലാതായാല്‍ ആവാസവ്യവസ്ഥയ്ക്കു പോറലേല്‍ക്കില്ളെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്.

പരിണാമശ്രേണിയിലെ അവസാന കണ്ണിയായ മനുഷ്യനെ നിലനിര്‍ത്തുന്നതു ജൈവസമ്പത്താണ്.  ജൈവവൈവിധ്യം മൂലം ലഭിക്കുന്ന നേട്ടങ്ങളെ ഇക്കോ വ്യൂഹ സേവനങ്ങള്‍ എന്നാണു വിളിക്കുന്നത്. ആഹാരം, വസ്ത്രം, ഒൗഷധം, തടി, ഇന്ധനം എന്നിവ നേരിട്ടുപയോഗിക്കുമ്പോള്‍ വായു, ജലം എന്നിവയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്നതും ജൈവവൈവിധ്യം തന്നെ. ജൈവസമ്പത്തിന്‍്റെ നാശം വളരെ വേഗത്തിലാണ്. അമിതമായ വിഭവചൂഷണവും അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന മാലിന്യവുമാണ് പ്രധാന കാരണങ്ങള്‍. ഒപ്പം കാലാവസ്ഥാവ്യതിയാനം, ജൈവ അധിനിവേശം എന്നിവയും. സസ്യസമ്പത്തിന്‍്റെ അഞ്ചിലൊന്നു വംശനാശത്തിന്‍്റെ വക്കിലാണെന്നാണു നിഗമനം. മഴക്കാടുകളും കണ്ടലുകളും വേഗത്തില്‍ ഇല്ലാതാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭൂമുഖത്തുനിന്ന് പ്രതിവര്‍ഷം 60 ലക്ഷം ഹെക്ടര്‍ മഴക്കാടുകള്‍ അപ്രത്യക്ഷമാകുന്നു.

 

ലോകത്തിലെ 17 മഹാജൈവ വൈവിധ്യകേന്ദ്രങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ആഗോള സസ്യജാല സമ്പത്തിന്‍്റെ 78 ശതമാനവുമുണ്ട്. 900 മീറ്റര്‍ മുതല്‍ 8000 മീറ്റര്‍ വരെ തലയെടുപ്പുള്ള കൂറ്റന്‍ പര്‍വതങ്ങള്‍, മരുഭൂമി, താഴ്വരകള്‍, പീഠഭൂമികള്‍, വിശാലമായ സമുദ്രതീരം എന്നിവയെല്ലാം ഇന്ത്യയുടെ ജൈവവൈവിധ്യ കലവറയെ പോഷിപ്പിക്കുന്നു. മഞ്ഞും മഴയും മരവും മരുഭൂമിയും മഴക്കാടുകളും കടലും കണ്ടലും എല്ലാം ഒന്നിച്ചു കാണപ്പെടുന്ന ഏകരാജ്യം ഇന്ത്യയാണ്.

 

ജൈവവൈവിധ്യത്തിന്‍്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ പത്തു ജൈവഭൂമിശാസ്ത്ര മേഖലകളായി തിരിച്ചിരിക്കുന്നു. 1. തിബത്തന്‍ ഹിമാലയന്‍ മേഖല. 2. ഹിമാലയ പര്‍വതമേഖല. 3. മരുഭൂമി മേഖല. 4. പശ്ചിമഘട്ട മേഖല. 5. അര്‍ധ ഊഷര മേഖല. 6. ഉത്തരപൂര്‍വ ഇന്ത്യ (വടക്കുകിഴക്കന്‍ മേഖല). 7. ഡക്കാന്‍ പീഠഭൂമി മേഖല. 8. ഗംഗാസമതലം. 9. തീരപ്രദേശം. 10. ദ്വീപുകള്‍ (അന്തമാന്‍ നിക്കോബാര്‍ മേഖലകള്‍) എന്നിവയാണവ.

 

മൂന്നരക്കോടി വര്‍ഷത്തെ ജൈവികസാന്നിധ്യത്തിന്‍്റെ ഫലമാണ് ഇന്നത്തെ ജൈവവൈവിധ്യം. അതു നിലനില്‍ക്കേണ്ടത് ഏറ്റവും അധികം ആവശ്യം മനുഷ്യനാണ്. എന്നാല്‍, ജൈവവൈവിധ്യത്തിന് ഏറ്റവും അപകടം വരുത്തുന്നതും ഭീഷണിയും മനുഷ്യന്‍ മാത്രമാണ്. ശിലായുഗകാലത്തു കല്ലുകൊണ്ടു നിര്‍മിച്ച ആയുധം ഉപയോഗിച്ചു മരം മുറിച്ചിരുന്ന മനുഷ്യന്‍ ഭൂമിയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു മലകള്‍ തന്നെ ഖനനം ചെയ്യാന്‍ തുടങ്ങി. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചു മലകള്‍ മൊത്തമായും അവന്‍ ഇടിച്ചുനിരപ്പാക്കി താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തി പ്രകൃതിയെ വികലമാക്കി. ഇതിനെല്ലാം പുറമെ സസ്യസമ്പത്തും നശിപ്പിച്ചു.

നേരിടുന്ന ഭീഷണികള്‍

ഭൂമിയില്‍ ജീവന്‍ തുടങ്ങിയതു മുതല്‍ അഞ്ചു വലിയ വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിന്‍്റെ ശോഷണത്തിനു കാരണമായിട്ടുണെ്ടന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. 54 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വന്‍ വിസ്ഫോടനത്തിലൂടെ ഭൂമിയില്‍ ബഹുകോശജീവികളുടെ വംശപരമായ പെരുപ്പം ഉണ്ടായതിനു ശേഷമാണ് ഇത്തരത്തില്‍ വംശനാശങ്ങളെ ജൈവവൈവിധ്യം അഭിമുഖീകരിച്ചത്. ദിനോസറുകളുടെ അന്ത്യത്തിനു കാരണമായെന്നു വിശ്വസിക്കുന്ന ആറര കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ക്രിറ്റേഷ്യസ് ടേര്‍ഷ്യറി വംശനാശമാണ് അവസാനമായുണ്ടായ കൊടിയ വംശനാശ സംഭവം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യശോഷണം മനുഷ്യന്‍്റെ ആവിര്‍ഭാവത്തെ തുടര്‍ന്നുള്ളതാണ്. ഹോളോസീന്‍ വംശനാശം എന്നു പേരിട്ടിരിക്കുന്ന ഇത് ആവാസവ്യവസ്ഥയുടെ നാശം, ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോടു കൂടിയതാണ്.

 

ഇപ്പോള്‍ ലോക ജനസംഖ്യ 700ഓളം കോടിയാണ്. അടുത്ത 50 വര്‍ഷം കൊണ്ട് 900 കോടി ജനങ്ങള്‍ക്കുള്ള ജീവിതവിഭവങ്ങള്‍ കണെ്ടത്തേണ്ടി വരുമെന്ന് ഐക്യരാഷ്ര്ടസഭ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1950 മുതല്‍ പ്രകൃതി വിഭവങ്ങള്‍ക്കുള്ള ഉപഭോഗം എക്കാലത്തേക്കാളും വലിയ തോതിലാണു വര്‍ധിക്കുന്നത്. ലോക ജനസംഖ്യ ഇക്കാലത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ആഗോള സമ്പദ്രംഗം അഞ്ചിരട്ടി മെച്ചപ്പെട്ടു.

നമ്മുടെ വാസക്രമത്തിലുണ്ടായ മാറ്റം പരിസ്ഥിതിയുമായുള്ള ബന്ധത്തിലും മാറ്റമുണ്ടാക്കി. ഈ വൈവിധ്യം നശിച്ചാല്‍ അതു ഭക്ഷ്യ വിതരണത്തിനും വിനോദാവസരങ്ങള്‍ക്കും ഒൗഷധങ്ങള്‍ക്കും ഊര്‍ജോല്‍പ്പാദനത്തിനും ഭീഷണിയാവും. അനിവാര്യമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കാനും ജൈവവൈവിധ്യങ്ങളുടെ തകര്‍ച്ച കാരണമാവും.

 

പ്രകൃതിവിഭവത്തേക്കാള്‍ എത്രയോ ഇരട്ടിയായാണു സസ്യ, ജന്തുജാലങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിനു സസ്യജാലങ്ങളും ആയിരക്കണക്കിനു ജന്തുജാലങ്ങളും വംശനാശഭീഷണി നേരിടുന്നുവെന്ന് റെഡ്ഡാറ്റാ ബുക്കില്‍ പറയുന്നു. ഗ്രാമങ്ങളില്‍പ്പോലും കൂണുപോലെ മുളച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ നമ്മുടെ അങ്ങാടിക്കുരുവികളെപ്പോലും അപ്രത്യക്ഷമാക്കി. ഭൂമിയിലെ പകുതിയിലേറെ വനസമ്പത്തും ഇല്ലാതായി. ആഗോളതാപനവും ജൈവവൈവിധ്യങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാണ്. ഭൂമിയുടെ രക്ഷാകവചമായ ഓസോണ്‍പാളിയുടെ വിള്ളല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എളുപ്പം ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കാനിടയാക്കി. ആഗോളതാപനം ഇതിനകം ആവാസകേന്ദ്രത്തെ ബാധിച്ചിരിക്കെ, ഇപ്പോഴത്തെ താപനില ഒരു ഡിഗ്രി വര്‍ധിച്ചാല്‍ പോലും പല ജീവജാലങ്ങളും നാശം നേരിടുമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

ഹോട്ട് സ്പോട്ടുകള്‍

ജൈവവൈവിധ്യത്തിനു സംരക്ഷണം നല്‍കുന്നതിനായി ഉഷ്ണ, സമശീതോഷ്ണമേഖലാ വനങ്ങളെ ജൈവവൈവിധ്യ കലവറ അഥവാ ഹോട്ട് സ്പോട്ടുകള്‍ എന്ന രീതിയില്‍ തിരിച്ചിട്ടുണ്ട്. ലോക ജൈവവൈവിധ്യത്തിന്‍്റെ 0. 5 ശതമാനം തനതു സസ്യങ്ങള്‍ ഈ ഭാഗത്തുണ്ടായിരിക്കണം, ആകെ സസ്യവിഭാഗങ്ങളില്‍ 70 ശതമാനം നഷ്ടപ്പെട്ടിരിക്കണം എന്നീ രണ്ടു വ്യവസ്ഥകളാണ് ഇതിനുള്ളത്. 1988ല്‍ ഇംഗ്ളീഷ് ജീവശാസ്ത്രകാരന്‍ ഡോ. നൊര്‍മന്‍ മിയേഴ്സ് ആണ് ഈ ആശയം ആവിഷ്കരിച്ചത്. ഇതനുസരിച്ചു ലോകത്ത് 36 ജൈവവൈവിധ്യ കലവറകളുണ്ട്. ഇന്ത്യയില്‍ പശ്ചിമഘട്ടവും പൂര്‍വഹിമാലയന്‍ പ്രദേശവും ഹോട്ട്സ്പോട്ടുകളാണ്. ജീവജാലങ്ങളുടെ സ്ഥാനികത്വം (ഒരു പ്രത്യേക നാട്ടില്‍ കൂടുതലായി കണ്ടുവരുന്ന ഇനങ്ങള്‍) കൂടുതലായി അനുഭവപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ്. അതിനാല്‍ അവിടെ കൂടുതല്‍ സംരക്ഷണം ആവശ്യമായിവരുന്നു.

 

പശ്ചിമഘട്ടം

ലോകത്തെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട പര്‍വതനിര. വടക്ക് കാംബേ ഉള്‍ക്കടല്‍ മുതല്‍ നീലഗിരി വരെ ഇടമുറിയാത്ത പര്‍വതനിരയാണു പശ്ചിമഘട്ടം. ഇതിനു ശേഷം പാലക്കാട് ചുരമാണ് ഈ പര്‍വതനിരകളിലെ പ്രധാനപ്പെട്ട ഒരു വിടവ്. ജൈവവൈവിധ്യത്തിലെ പ്രാധാന്യം സൂചിപ്പിക്കുന്നതിനു പശ്ചിമഘട്ടം ഉള്‍പ്പെട്ട ജൈവമേഖലയ്ക്കു ഹോട്ട് സ്പോട്ട് ബഹുമതി ലഭിച്ചിട്ടുണ്ട്. അനുകൂലമായ താപനിലയും വന്‍തോതിലുള്ള വര്‍ഷപാതവും ഈ വനങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈയില്‍ റഷ്യയിലെ സെന്‍്റ്പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃകസമിതി യോഗം പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹ്യാദ്രി, സഹ്യപര്‍വതം എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ടത്തിന് 1,600 കി..മീ. ദൈര്‍ഘ്യവും 1,60,000 ച.കി.മീ. വിസ്തൃതിയുമുണ്ട്. കേരളത്തിനു പുറമെ ഗുജറാത്ത്, മഹാരാഷ്ര്ട, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഇതു വ്യാപിച്ചുകിടക്കുന്നു. നിരവധി നദികള്‍ പശ്ചിമഘട്ടത്തില്‍നിന്നു പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറേക്ക് വളരെ വേഗത്തിലൊഴുകുന്നതും കിഴക്കോട്ട് സാവകാശം ഒഴുകുന്നവയുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്‍്റെ ഭാഗമായിരുന്ന കാലത്താണ് പശ്ചിമഘട്ടം രൂപപ്പെട്ടതെന്നാണു വിശ്വാസം. ഏഴുകോടി വര്‍ഷമെങ്കിലും പഴക്കമുണെ്ടന്നാണു ചരിത്രം.

 

ഇന്ത്യയില്‍ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. 2.7 കിലോമീറ്റര്‍ ആണ് ആനമുടിയുടെ ഉയരം. ലോകത്തെ ഏറ്റവും മികച്ച മഴക്കാടുകളിലൊന്നായ സൈലന്‍്റ്വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍ കടുവസംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിലാണ്. ജന്തുവൈവിധ്യത്തിനു പുറമേ 1500ഓളം കാട്ടുപൂക്കളും ഇവിടെയുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങള്‍പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.

കേരളത്തിലെ ജൈവ-സാമ്പത്തിക-പാരിസ്ഥിതിക മാറ്റങ്ങളെല്ലാം നിയന്ത്രിക്കുന്നതു പശ്ചിമഘട്ടമാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്‍്റെ ഗതി പശ്ചിമഘട്ടം നിയന്ത്രിക്കുന്നതുകൊണ്ടാണ് കേരളമുള്‍പ്പെടെയുള്ള പ്രദേശത്തു മഴ ലഭിക്കുന്നത്. കേരളത്തിനു പുറമെ, കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും മിക്ക നദികളുടെയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. കേരളത്തിലെ ബഹുഭൂരിഭാഗം നദികളുടെ ഉദ്ഭവവും പശ്ചിമഘട്ടത്തില്‍നിന്നാണ്.

മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട്

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് പഠിച്ച രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് പ്രഫ. മാധവ് ഗാഡ്ഗില്‍. 2010 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ട ഗാഡ്ഗിലിന്‍്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച,് 14 കൂടിക്കാഴ്ചകളും സര്‍ക്കാര്‍ ഏജന്‍സികളുമായി എട്ട് കൂടിയാലോചനകളും പൗരസമൂഹവുമായി 40 കൂടിയാലോചനകളും നടത്തി 2011 ആഗസ്തില്‍ 300 പേജ് വരുന്ന റിപോര്‍ട്ട് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഈ റിപോര്‍ട്ട് പ്രകാരം മൂന്നു മേഖലകളായിട്ടാണു പശ്ചിമഘട്ടത്തെ തിരിച്ചിരിക്കുന്നത്. മേഖല ഒന്നു പൂര്‍ണമായും സംരക്ഷണം വേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. അവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കാന്‍ പാടില്ലാത്തതാണ്. പ്രസ്തുത റിപോര്‍ട്ട് പ്രകാരം മേഖല ഒന്ന് സംരക്ഷിക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ കാടുകള്‍ സംരക്ഷിക്കപ്പെടും. മേഖല രണ്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെയാവാമെന്നു പറയുന്നു. മേഖല മൂന്നില്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവു വരുത്തിയിരിക്കുന്നു. നിബിഡവനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും നദികളുടെ ഉദ്ഭവസ്ഥാനങ്ങളും മേഖല ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വയനാട്, മൂന്നാര്‍, പെരിയാര്‍, അഗസ്ത്യമല തുടങ്ങി 18 അതീവ പരിസ്ഥിതി പ്രധാന മേഖലകള്‍ കേരളത്തിലുണെ്ടന്ന് റിപോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തെ മുഴുവനായും അതീവ പരിസ്ഥിതിമേഖലയായി പ്രഖ്യാപിക്കണം, സംരക്ഷണത്തിനു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം, പഞ്ചായത്ത്, ജില്ലാതലങ്ങളിലെ സമിതികളുടെ മേല്‍നോട്ടത്തിലായിരിക്കണം സംരക്ഷണപ്രവര്‍ത്തനങ്ങള്‍, ഇവിടങ്ങളില്‍ കീടനാശിനികളുടെയും പ്ളാസ്റ്റിക്കിന്‍്റെയും ഉപയോഗം നിരോധിക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശചെയ്യുന്നു.

ജൈവവൈവിധ്യം സംരക്ഷിക്കൂ

പ്രകൃതി വിഭവങ്ങള്‍ക്ക് അതിരുകളില്ലെന്ന് നമുക്കൊരു ധാരണയുണ്ട്. പ്രകൃതി കനിഞ്ഞേകിയ ജീവനോപാധികള്‍ക്കും ജൈവ വൈവിധ്യങ്ങള്‍ക്കും കണക്കില്ലെന്ന് നമ്മള്‍ വിചാരിച്ചു. അതൊക്കെ സ്വാഭാവികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെന്നായിരുന്നു വിശ്വാസവും. പക്ഷേ, ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നു മാത്രം.

ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നല്‍കുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവ വൈവിധ്യം. കോടാനുകോടി വര്‍ഷങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന ജൈവ വൈവിധ്യത്തിനു പിന്നില്‍. നാം ഉള്‍പ്പെടുന്ന ജീവന്റെ ശൃംഖലയാണ് അത് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യജാലങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ ശൃംഖല. 1.75 ദശലക്ഷം ഇനം ജീവികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയാത്ത പതിന്മടങ്ങ് ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

മൂന്നര കോടി വര്‍ഷത്തെ വിപ്ലകരമായ ചരിത്രത്തിന്റെ പരിണതിയാണ് ഇന്ന് ഭൂമിയില്‍ കാണുന്ന ജീവിതത്തിന്റെ ഈ ചിത്രകമ്പളം. ഇപ്പോള്‍ മനുഷ്യന്റെ കൈകടത്തലില്‍ അതിന് കാതലായ മാറ്റം വന്നിരിക്കുന്നു. പതിനായിരം വര്‍ഷം മുമ്പുണ്ടായ കാര്‍ഷിക വിപ്ലവവും മൂന്ന് നൂറ്റാണ്ട് മുമ്പ് മാത്രമുണ്ടായ വ്യാവസായിക വിപ്ലവവും ഭൂപ്രകൃതിയില്‍ വമ്പിച്ച രൂപമാറ്റമുണ്ടാക്കി. ശിലായുധങ്ങള്‍ കൊണ്ട് മരം മുറിച്ചിരുന്ന മനുഷ്യന്‍ ഭൂമിയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന് മലകള്‍ തന്നെ ഖനനം ചെയ്യാന്‍ തുടങ്ങി. സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ അമിതമായ വിളവെടുപ്പുകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതായി.

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. വന്‍ മരങ്ങള്‍ മുതല്‍ സൂക്ഷ്മജീവികള്‍ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത്് മനുഷ്യനുമാത്രമാണ.് പുല്‍മേടുകള്‍ നശിപ്പിക്കുന്നതും വനവിഭവങ്ങള്‍ വന്‍തോതില്‍ ചൂഷണംചെയ്യുന്നതും വനങ്ങള്‍ തോട്ടങ്ങളായി മാറ്റുന്നതും വനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമൊക്കെ സസ്യസമ്പത്തിന് കടുത്ത ഭീഷണിയാണ്.

പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളും മികച്ച പാര്‍പ്പിടങ്ങളും ആരോഗ്യ ശുചീകരണ സംവിധാനങ്ങളുമുണ്ടായി. പക്ഷേ, ഈ നേട്ടങ്ങള്‍ വര്‍ധിച്ച പാരിസ്ഥിതിക തകര്‍ച്ചയുണ്ടാക്കുന്നുവെന്ന് നാം മറന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥകളിലും ഇത് തകര്‍ച്ചയുണ്ടാക്കുന്നു.

1999 ല്‍ ലോക ജനസംഖ്യ 600 കോടിയിലെത്തി. അടുത്ത 50 വര്‍ഷത്തിനിടെ 900 കോടി ജനങ്ങള്‍ക്കുള്ള ജീവിത വിഭവങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് യു.എന്‍. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1950 മുതല്‍ പ്രകൃതി വിഭവങ്ങള്‍ക്കുള്ള ഉപഭോഗം എക്കാലത്തേക്കാളും വലിയ തോതിലാണ് വര്‍ധിക്കുന്നത്. ലോക ജനസംഖ്യ ഇക്കാലത്തിനിടെ ഇരട്ടിയായി. ആഗോള സമ്പദ് രംഗം അഞ്ചിരട്ടി മെച്ചപ്പെട്ടു. പക്ഷേ, ഗുണഫലം തുല്യമായി വിതരണം ചെയ്യപ്പെടാതെ ഏതാനും വ്യാവസായിക രാജ്യങ്ങളില്‍ മാത്രമൊതുങ്ങി.

അതേസമയം, നമ്മുടെ അധിവാസ ക്രമത്തിലുണ്ടായ മാറ്റം, പരിസ്ഥിതിയുമായുള്ള ബന്ധത്തിലും മാറ്റം വരുത്തി. ലോക ജനസംഖ്യയുടെ പകുതിയോളം പട്ടണങ്ങളിലും മഹാനഗരങ്ങളിലുമാണ് ജീവിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും പ്രകൃതി അവരുടെ നിത്യജീവിതത്തില്‍ നിന്ന് വളരെ ദൂരത്താണ്.

ജൈവവൈവിധ്യം, സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിയ സ്തംഭങ്ങള്‍ തന്നെയാണ്. ഈ വൈവിധ്യം നശിച്ചാല്‍ അത് ഭക്ഷ്യ വിതരണത്തിനും വിനോദാവസരങ്ങള്‍ക്കും ഔഷധങ്ങള്‍ക്കും ഊര്‍ജത്തിനും ഇന്ധനത്തിനുമൊക്കെ ഭീഷണിയാകും. അനിവാര്യമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാനും ജൈവ വൈവിധ്യങ്ങളുടെ തകര്‍ച്ച കാരണമാകും.

പ്രകൃതിയുടെ കണക്കിനേക്കാള്‍ 50 ഉം 100 ഉം ഇരട്ടിയായാണ് സസ്യ, ജന്തുജാലങ്ങള്‍ ഭൂമുഖത്തു നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്്. 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തില്‍ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു.

അടുക്കളത്തോട്ടവും വീട്ടുമൃഗങ്ങളും അപ്രത്യക്ഷമാകുന്നു. കര്‍ഷകരുടെ താത്പര്യവും പ്രത്യേക വിളകളില്‍ മാത്രമൊതുങ്ങുന്നു. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, ഭൂമിയിലെ നാല്‍പ്പത്തഞ്ചു ശതമാനം കാടുകളും അപ്രത്യക്ഷമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയാണ് ഇത്രയും വനനാശമുണ്ടായത്. പവിഴപ്പുറ്റുകളുടെയും ചതുപ്പു നിലങ്ങളുടെയും ഗണ്യമായ തിരോധാനവും പ്രശ്‌നമുണ്ടാക്കുന്നു.

ആഗോള താപനവും ജൈവ വൈവിധ്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാണ്. ഓസോണ്‍ പാളിയുടെ വിള്ളല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ എളുപ്പം ഭൗമോപരിതലത്തില്‍ എത്തിക്കും. ഇത് ജീവ കോശങ്ങള്‍ക്ക് ഭീഷണിയാണ്. ഇപ്പോള്‍ത്തന്നെ ആഗോള താപനം അധിവാസ കേന്ദ്രങ്ങളെയും ജീവജാലങ്ങളുടെ ജീവിതക്രമത്തെയും ബാധിച്ചിട്ടുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി തോതില്‍ വര്‍ധിച്ചാല്‍ പോലും പല ജീവജാലങ്ങളും നാശം നേരിടുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭക്ഷ്യോത്പാദന സംവിധാനവും തകരാറിലാകും. 
കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും വരാനിരിക്കുന്ന തലമുറകളും ആശ്രയിക്കുന്ന ജീവന്റെ പ്രഭവ കേന്ദ്രമാണ് ജൈവ വൈവിധ്യം. ജീവന്റെ ശൃംഖലയാണ് അത്.

അതേപോലെ, ജൈവ അധിനിവേശവും ജൈവവൈവിധ്യത്തിന് ഭീഷണിയാണ്. അന്യജീവജാലങ്ങള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായിത്തീരുന്നതിനെയാണ് ജൈവ അധിനിവേശം എന്നു പറയുന്നത്. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു. ജനസംഖ്യാവര്‍ധനയും രാജ്യാന്തരയാത്രകളും ആഗോളവ്യാപാരവും വിനോദസഞ്ചാരവും അധിനിവേശ ജീവജാതികളെ കൂടുതല്‍ ദൂരത്തേക്ക് വളരെ പെട്ടെന്ന് വ്യാപിപ്പിക്കാന്‍ സഹായിക്കുന്നു.

ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവും അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ഈ പശ്ചാത്തലം മുന്‍ നിര്‍ത്തിയാണ് 2009ലെ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന് യു എന്‍ നിശ്ചയിച്ചത്.

പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാന്‍ കാരണമായിത്തീര്‍ന്നത് നമ്മള്‍ തന്നെയാണ്. ഒരു ചെടി വളര്‍ത്തുമ്പോള്‍ അതു പടര്‍ന്നു പിടിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് നമ്മളറിഞ്ഞില്ല. അധിനിവേശ ജീവജാതികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയ ജൈവ വൈവിധ്യത്തെയും കൃഷിയെയും മത്സ്യബന്ധനത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നു. ഇത് രാജ്യത്തിന്റെ ത്വര വികസനത്തെ സാരമായി ബാധിക്കുന്നു.

ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും ഇക്കാലത്ത് ജൈവ വൈവിധ്യ ശോഷണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ഈ മേഖലയുടെ അമിതോപഭോഗം കുറയ്ക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് സുപ്രധാനമായ ഒരു നടപടി. പ്രകൃതി വിഭവങ്ങളുടെ നശീകരണ പ്രവണത അതിജീവിക്കാന്‍ കൂട്ടായ മാര്‍ഗങ്ങള്‍ തേടുന്നതിന് ബോധവത്കരണം കരുത്തു പകരും. ഭൂമിയുടെ ശോഭനമായ ഭാവിക്ക് അത്തരം നടപടികള്‍ കൂടിയേ മതിയാവൂ. ലക്ഷ്യബോധത്തോടെയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നാശം നമ്മുടെ അറിവിനും ബുദ്ധിക്കും അപ്പുറത്തായിരിക്കും.

യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മിറ്റി 1993 മുതലാണ് അന്താരാഷ്ട്ര ജൈവവൈവിധ്യദിനം ആചരിക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ഷവും മെയ് 22 നാണ് ജൈവവൈവിധ്യ ദിനം ആചരിച്ചു വരുന്നത്. 2010 ലെ ജൈവവൈവിധ്യ ദിന സന്ദേശം 'വികസനത്തിന് ജൈവവൈവിധ്യം' എന്നതാണ്. 2006ല്‍ യു.എന്‍ പൊതുസഭയുടെ അറുപത്തൊന്നാമത് സമ്മേളനത്തിലാണ് 2010 ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്. ആഗോള വ്യാപകമായി ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യത്തെയും അതിന്റെ നഷ്ടം വരുത്തുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം ലക്ഷ്യമിടുന്നത്്. പരിപാടികളുടെ നടത്തിപ്പില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കും. ഈ വര്‍ഷം അവസാനിക്കുന്നതോടെ ജൈവ വൈവിധ്യത്തിലുണ്ടാകുന്ന നഷ്ടത്തിന്റെ തോത് ഗണ്യമായി കുറച്ചു കൊണ്ടു വരുന്നതിന് പ്രത്യേക ലക്ഷ്യമിടുന്നു.

'ജൈവ വൈവിധ്യം ജീവനാണ്, ജൈവ വൈവിധ്യം തന്നെയാണ് ഭാവി' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജൈവ വൈവിധ്യ വര്‍ഷം ആചരിക്കുന്നത്. ഈ വൈവിധ്യം സംരക്ഷിക്കാന്‍ ഓരോരുത്തരുടെ ഭാഗത്തുനിന്ന് പരിശ്രമമുണ്ടാകണം. പാരിസ്ഥിതിക സന്തുലിതത്വം നിലനിര്‍ത്തി ഭൂമിയുടെ ഭാവി ശോഭനമാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ആഗോള സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കും.

നമുക്ക് ആരോഗ്യവും സമ്പത്തും ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെ നമ്മുടെ ജീവിതത്തിന്റെ നിലനില്പിന് ആശ്രയമായതെല്ലാം തരുന്ന ജീവ ശൃംഖലയും സംവിധാനവും നിലനിര്‍ത്താന്‍ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

ജൈവവൈവിധ്യം നാടിന്‍റെ നിധി…

കൊയ്തെടുക്കാന്‍ പാകത്തില്‍ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പാടങ്ങള്‍. വിളഞ്ഞു നില്‍ക്കുന്ന എണ്ണിയാല്‍ തീരാത്തത്ര ഇനം പഴങ്ങളും പച്ചക്കറികളും… അതെല്ലാം മലയാളത്തിന്‍റെ കഴിഞ്ഞ കാലമായി മാറിയിരിക്കുന്നു. അന്നെല്ലാം സമൃദ്ധിയൊരുക്കി പടര്‍ന്നു പന്തലിച്ചിരുന്ന കേരളത്തിന്‍റെ തനതു വിളകളില്‍ പാതിയും ഇനി വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഇല്ലാതായി കഴിഞ്ഞു. അവശേഷിക്കുന്നവയെയെങ്കിലും സംരക്ഷിക്കാന്‍ സീഡ് ബാങ്ക് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ്.
ജൈവവൈവിധ്യത്തില്‍ കേരളം സമ്പന്നം…
ജൈവവൈവിധ്യത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ തന്നെ സമ്പന്നമായ പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. വയനാട്ടില്‍ മാത്രം അമ്പതിലധികം പരമ്പരാഗത നെല്ലിനങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. പതിയെ പതിയെ എല്ലാം ഇല്ലാതായി തുടങ്ങി… വിദേശവിളകളുടെ വരവോടെയാണ് കേരളത്തിന്‍റെ തനതു വിളകള്‍ ഓരോന്നായി ഇല്ലാതായി തുടങ്ങിയത്. അതു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് സീഡ് ബാങ്ക് പോലുള്ള പദ്ധതിക്കു തുടക്കമിടുന്നതെന്ന് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. കെ. പി. ലാലാദാസ്. കാര്‍ഷിക യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഈ പ്രൊജക്റ്റ്.
ഇതേ സ്ഥിതി തന്നെയാണു കേരളത്തിന്‍റെ തനതു കന്നുകാലി ഇനങ്ങളും നേരിട്ടത്. വെച്ചൂര്‍, ഹൈറെയ്ഞ്ച് ഡ്വാര്‍ഫ്, ചെറുവള്ളി എന്നീ പശുക്കളും അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ ആടുകളും വംശനാശ ഭീഷണി നേരിടുകയാണ്. തണ്ണീര്‍തടങ്ങളും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതും, ജലാശയങ്ങളുടെ പുനരുജ്ജീവനവും ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. കണ്ടല്‍ കാടുകളുടെ സംരക്ഷണം, കിഴങ്ങുവിളകളുടെ വംശം നിലനിര്‍ത്തല്‍, കടലാമകളുടെ സംരക്ഷണം, വനവല്‍ക്കരണം എന്നിവയും ഏറ്റെടുത്തിട്ടുണ്ട്.
ജൈവവൈവിധ്യസംരക്ഷണം സംബന്ധിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നു ലാലാദാസ്. എക്സിബിഷനുകള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും പ്രസിദ്ധീകരണം, വീഡിയോ നിര്‍മാണം എന്നിവ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പാരിസ്ഥിതികമായി ഏറെ സവിശേഷതകളുള്ള അഞ്ചു പ്രദേശങ്ങളെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജൈവവൈവിധ്യ പുരസ്കാരം, ക്ലബുകള്‍, മഹാത്മജി ജൈവോദ്യാനം എന്നിവയും ബോര്‍ഡിന്‍റെ പരിധിയില്‍ വരുന്നതാണെന്നു ലാലാദാസ്.
അന്താരാഷ്ട്ര തലത്തില്‍ അംഗീകാരത്തിനായി പിപിആര്‍…
ബോര്‍ഡാണ് പഞ്ചായത്തുകളില്‍ ബയോഡൈവേഴ്സറ്റി മാനെജിങ് കമ്മിറ്റികള്‍ (ബിഎംസി) രൂപീകരിക്കേണ്ടത്. കേരളത്തിലാണ് ഏറ്റവുമധികം ബിഎംസികള്‍ രൂപീകരിച്ചിരിക്കുന്നത്. 978 പഞ്ചായത്തുകള്‍, 60 മുന്‍സിപ്പാലിറ്റികള്‍, അഞ്ച് കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബിഎംസികള്‍ ഉണ്ട്. സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്‍റെ രേഖയായ പീപ്ള്‍സ് ബയോഡൈവേഴ്സിറ്റി രജിസ്റ്റര്‍ (പിപിആര്‍) ഉണ്ടാക്കുന്നതും ബോര്‍ഡാണ്. പിപിആര്‍ നിയമസാധുതയുള്ള രജിസ്റ്ററാണ്. ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഒഫ് ലോയില്‍ പോലും അംഗീകരിക്കുന്ന രേഖയാണിത്. നമ്മുടെ ബസ്മതി അരി, മഞ്ഞള്‍ എന്നിവയുടെ പേറ്റന്‍റ് സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ കേസുകള്‍ വന്നിരുന്നു. അന്ന് പിപിആര്‍ ഇല്ലാതിരുന്നതിനാല്‍ കേസുകള്‍ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പിപിആര്‍ സഹായിക്കും. പിപിആര്‍ ഒരു പൊതുരേഖയല്ല എന്നതാണു മറ്റൊരു പ്രത്യേകത. വിദേശികള്‍ക്കു ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. രജിസ്റ്റര്‍ 70 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞതായും ലാലാദാസ്. കേരളത്തിന്‍റെ തനതായ ജൈവസാന്നിധ്യങ്ങള്‍ നിലനിര്‍ത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് ബോര്‍ഡാണ്. സൂക്ഷ്മമാണ് നമ്മുടെ ആവാസവ്യവസ്ഥ. സംരക്ഷിച്ചിച്ചെങ്കില്‍ വരും തലമുറയ്ക്കു കേരളത്തിന്‍റെ തനത് ജനുസുകള്‍ അന്യമാകും. ആ വലിയ ഉത്തരവാദിത്വമാണ് കേരള ജൈവസംരക്ഷണബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്.
കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് എന്ന ഈ സ്ഥാപനം 2002ലെ പാര്‍ലമെന്‍റ് ആക്റ്റ് പ്രകാരം സ്ഥാപിച്ചതാണ്. ബയോഡൈവേഴ്സിറ്റി ആക്റ്റ് പ്രകാരം ത്രിതല സംവിധാനമാണു നിലവില്‍ വന്നത്. ദേശീയ തലത്തില്‍ അഥോറിറ്റി, സംസ്ഥാനതലത്തില്‍ ബോര്‍ഡുകള്‍, പഞ്ചായത്തു തലത്തില്‍ മാനെജിങ് കമ്മിറ്റികള്‍ എന്നിവയാണു സ്ഥാപിതമാക്കാന്‍ ആക്റ്റില്‍ പറയുന്നത്.

മഴക്കാടുകളിലെ ജൈവവൈവിധ്യം

ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളാണ്  മഴക്കാടുകൾ. വളരെ സന്തുലിതമായ ആവാസവ്യവസ്തകളാണ് ഇവ. മഴക്കാടുകളിലെ മരങ്ങൾ വമ്പൻ വാട്ടർ പമ്പ്‌ കൾ പോലെ പ്രവർത്തിക്കുന്നു. ഇവയുടെ വേരുകളും അവയെ ചുറ്റിപ്പറ്റി ജീവിക്കുന്ന സൂക്ഷ്മ കുമിളുകളും വെള്ളത്തെ വലിച്ചെടുക്കുന്നു. ഈ വെള്ളത്തിന്റെ  ഒരു ഭാഗത്തെ മരങ്ങൾ ഇലകൾ വഴി അന്തരീക്ഷത്തിലേക്ക് വിടുന്നു. നീരാവി രൂപത്തിലുള്ള ഈ വെള്ളം മഴമേഖങ്ങളായി മാറുകയും മഴയായും മഞ്ഞായും പെയ്യുകയും ചെയ്യുന്നു.

168 cm മുതൽ 1000 cm വരെ വർഷത്തിൽ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളെ മഴക്കാടുകൾ എന്നുപറയുന്നു.ഇവിടെ മരങ്ങളും ചെടികളും ഇടതൂർന്ന് വളരുന്നു. ഇവിടുത്തെ ജൈവ വൈവിധ്യനിരീക്ഷണവും പഠനവും വളരെയേറെ കൌതുകമുണ ർത്തുന്ന ഒന്നാണ്.


മഴക്കാടുകളിലെ ജീവികളിലൂടെ .........

1.  വനത്തിലെ കർഷകർ

വാനരന്മാരാണ് മഴക്കാടുകളിലെ കർഷകർ. മരങ്ങളും ചെടികളും വളർത്തുന്നത് ഈ വാനരന്മാരാണ്. ഇവ നിരവധി മരങ്ങളുടെയും ചെടികളുടെയും പഴങ്ങളും കായ്കളും ഭക്ഷിക്കുകയും വിത്തുകൾ കാഷ്ഠം വഴിയും അല്ലാതെയും വന മണ്ണിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.മരങ്ങളിൽ കയറി ശിഖരങ്ങൾ ഒടിച്ച് പച്ചിലകൾ കടിച്ചും കൂടുണ്ടാക്കിയും ഉണ്ടാകുന്ന  വിള്ളലുകളിലൂടെ പതിക്കുന്ന സൂര്യപ്രകാശം താഴെയുള്ള കുറ്റി ചെടികൾക്കും  സസ്യങ്ങൾക്കും വളരാനുള്ള ഊർജം നല്കുന്നു.
2.പക്ഷി കൂട്ടവും കള കൂജനങ്ങളും

ലോകത്തിലെ പക്ഷികളിൽ അധികവും കാണുന്നത് മഴക്കാടുകളിലാണ്. നാം ഇതുവരെ കാണാത്ത വർണങ്ങളിലുള്ള പക്ഷികളും ഇതുവരെ കേൾക്കാത്ത പാട്ടുകളും മഴക്കാടുകളുടെ ഉള്ളറകളിൽ ഉണ്ടെത്രെ.
3. ഇത്തിരി കുഞ്ഞന്മാർ
ഉറുമ്പുകളും വണ്ടുകളും വിട്ടിലുകളും മണ്ണിരകളും ചീവീടുകളും കൂണുകളും ഒക്കെ മഴക്കാടുകളിലെ കുഞ്ഞു ജീവികൾ ആണ്. വനമണ്ണിലെ മൃതമായ സസ്യ ജന്തു അവശിഷ്ടങ്ങളെ തിന്ന് പുറന്തള്ളി ഇവ മണ്ണിൽ പോഷകങ്ങളെ ചേർക്കുന്നു. അങ്ങനെ ചെടികൾക്കും മരങ്ങൾക്കും തഴച്ചു വളരാൻ സാഹചര്യം ഉണ്ടാക്കുന്നു. 
4."വണ്ടത്താനെ , വണ്ടത്താനെ കളിയാടീടാൻ വരുമോ നീ?
പാടില്ലാ. പൂക്കളിലെ തേൻ നുകരാൻ പോകുന്നു."

തേനീച്ചകളും തേൻ വണ്ടുകളും മഴക്കാടുകളിൽ ധാരാളമുണ്ട്. ഇവ മരങ്ങളിലും ചെടികളിലും ഒക്കെ പാറി നടന്നു പൂമ്പൊടിയും പൂന്തേനും ശേഖരിക്കുന്നു.ഇതോടൊപ്പം പരാഗണവും നടക്കുന്നു.മനുഷ്യർക്ക് പോഷക സമ്പുഷ്ടമായ തേൻ ലഭിക്കുന്നത് ഇവയുടെ പ്രവർത്തനം മൂലമാണ്.
5."ഗർ .... ഗർ .." പാവം ക്രൂരന്മാർ

മഴക്കാടുകളിലെ ഭകഷ്യ ശ്ര്യംഖലയിൽ ഏറ്റവും മുകൾത്തട്ടിൽ വരുന്ന ഇരപിടിയന്മാരായ മാംസഭോജികൾ. ഇവ നശിച്ചാൽ സസ്യ ഭോജികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് ഭക്ഷ്യ ശ്ര്യംഖലയും കാടിന്റെ സന്തുലിതാവസ്ഥയും താറുമാറാകുന്നു.
6.ആന കമ്പോസ്റ്റ്
ആന തിന്നുന്നതിൽ 45ശതമാനം മാത്രമേ ദഹിപ്പിക്കുന്നുള്ളൂ.ബാക്കി ആനപിണ്ടമായി പുറത്തേക്ക് വരും. ഇത് മുളക്കാതെ  കിടക്കുന്ന വിത്തുകൾക്ക് വളമാകും.ചില സസ്യങ്ങളുടെ വിത്ത് മുളയ്ക്കണമെങ്കിൽ  ആനപ്പിണ്ടം കൂടിയേ തീരൂ.

മഴക്കാടുകളിൽ ഇനിയും കോടിക്കണക്കിനു ജീവജാലങ്ങളുണ്ട്. ഇവയൊക്കെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. ഒരു ചെടി നശിച്ചാലും ഒരു ജന്തു ജാതി നശിച്ചാലും മഴക്കാടിലെ ആവാസ വ്യവസ്ഥ താറുമാറാകും. മഴകാടുകൾ നഷ്ടമായാൽ നികത്താനാകാത്ത നഷ്ടങ്ങൾ ഭൂമിക്കു സംഭവിക്കും... അതിനാൽ നമ്മുടെ വനഭൂമി നാം സംരക്ഷിക്കുക

ആവാസ വ്യവസ്ഥ വ്യതിയാനം വന്യജീവികളുടെ ആക്രമണത്തിന് ആക്കം കൂട്ടും

 

വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിലുണ്ടണ്ടായ വ്യതിയാനമാണ് വന്യജീവികള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശനഷ്ടങ്ങള്‍ വിതക്കാന്‍ കാരണമെന്ന് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് നടത്തിയ പഠനത്തില്‍ കണ്ടെണ്ടത്തിയതായി പാരിസ്ഥിതികപഠന വിദഗ്ധര്‍. നഗരവത്കരണത്തിന്റെ ‘ാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിവന്നതും വനത്തിനുള്ളിലെ ‘ക്ഷ്യവസ്തുക്കളുടെ കുറവും കാലാവസ്ഥ വ്യതിയാനവും വനത്തിനുള്ളില്‍ ജനവാസ മേഖലയിലെ സസ്യലതാദികളുടെ വളര്‍ച്ചയും മൃഗങ്ങളെ കാട് വിട്ട് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുവെന്ന് പരിസ്ഥിതി പഠന വിദഗ്ധനായ സുധീര്‍ പറഞ്ഞു. കാട് ശുഷ്‌കമായതും വനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ടതും വന്യമൃഗങ്ങളുടെ സഞ്ചാര കേന്ദ്രത്തിനും പ്രജനനകേന്ദ്രങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ജോണ്‍ പെരുവന്താനം പറഞ്ഞു. കടുവക്ക് വനത്തിനുള്ളില്‍ 10 കിലോമീറ്റര്‍ ദൂരപരിധിയാണ് അതിന്റെ സൈ്വര്യവിഹാരത്തിന് വേണ്ടണ്ടത്. കുറഞ്ഞത് മാനുള്‍പ്പെടെ 700 ചെറു മൃഗങ്ങളെയാണ് ഒരു വര്‍ഷത്തേക്ക് ‘ക്ഷിക്കാന്‍ വേണ്ടണ്ടത്. വനത്തിലെ കുടിവെള്ളത്തിന്റെ കുറവ് മൂലം ജലാംശം കൂടുതലുള്ള കാര്‍ഷിക വിളകളായ വാഴ, തെങ്ങ്, എന്നിവ ‘ക്ഷ്യയോഗ്യമാക്കാന്‍ വേണ്ടണ്ടിയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. സാമ്പത്തിക സന്തുലനത്തോടൊപ്പം പാരിസ്ഥിതിക സന്തുലനവും മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന് ജോണ്‍ പെരുവന്താനം പറഞ്ഞു.
പുതിയ നിയമപ്രകാരം വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കും. വനത്തിനുള്ളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് മൂന്ന് ലക്ഷവും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായവും നല്‍കും. വന്യജീവികളുടെ ആക്രമണത്തില്‍ അംഗവൈകല്യമോ മാരകമായ മുറിവുകളോ സം’വിക്കുന്നവര്‍ക്ക് 75000 രൂപയുടെ ധനസഹായം ല’ിക്കും. 2013-14 വര്‍ഷങ്ങളില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായമായി 472315 ലക്ഷം രൂപ നല്‍കി.
ജനവാസ മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സുരക്ഷ നടപടികളുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇടുക്കിയില്‍ 16.30 കിലോമറ്റര്‍ ദൂരവും തേക്കടിയില്‍ 12.10 കിലോമീറ്റര്‍ ദൂരവും വൈദ്യുത വേലികളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈല്‍ഡ് ലൈഫ് ഇടുക്കി ഡിവിഷന്റെ ക്യാംപുകളുടെ സമീപത്തായി 750 മീറ്റര്‍ ദൂരത്തില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ട്രഞ്ചുകളും ഇടുക്കി ആദിവാസി സെറ്റില്‍മെന്റ് മേഖലകള്‍ കേന്ദ്രീകരിച്ച് ആനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ കയ്യാലകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ ഭാഗമായി ചിന്നാര്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് സോളാര്‍ വൈദ്യുതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വൈദ്യുത വേലികളും ഇതേ മേഖലയില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ട്രഞ്ചുകളും സ്ഥാപിച്ചു കഴിഞ്ഞു. ഷോലാ നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ തുടങ്ങിയ മേഖഖലകളിലെ ആനയുടെ പെട്ടെന്നുള്ള ആക്രമണം തടയുന്നതിന് കയ്യാലകളുടെ നിര്‍മ്മാ
ണവും പൂര്‍ത്തിയായി.

കാലാവസ്ഥാ വ്യതിയാനവും ചില അസ്വാസ്ഥ്യങ്ങളും

കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ത്യമാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ജീവന്‍റെ നിലനില്പിന് ഭീഷ ണിയാണെന്നുമുള്ള   വാദഗതി അനുദിനം ശക്തിപ്പെട്ടു വരികയാണ്. അത്തരത്തില്‍  ശ്രദ്ധേയമായ ഒന്നായിരുന്നു മാലിദ്വീപ് പ്രസിഡന്റ്  മുഹമ്മദ്‌ നഷീദിന്റെ അടുത്ത കാലത്തെ ചില പ്രഖ്യാപനങ്ങള്‍. സമുദ്ര ജലനിരപ്പില്‍ നിന്നും വെറും 2 .1 മീറ്റര്‍  മാത്രം ഉയര്‍ന്നു കിടക്കുന്ന 1191 ചെറു ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിക്കൊണ്ടിരിക്കയാണത്രെ  . രാജ്യത്തെ മുന്ന് ലക്ഷത്തിലധികം  വരുന്ന ജനങ്ങള്‍ക്ക്‌ കുടിയേറാന്‍ പറ്റിയ ഇടം തേടുകയാണ്  ആ രാജ്യമിന്ന്.

കാലാവസ്ഥയുടെ ശരാശരി അവസ്ഥയിലോ അതിന്റെ സ്വഭാവത്തിലോ ഉണ്ടാകുന്ന ദീര്‍ഘകാല  വ്യതിയാനത്തെയാണ്  കാലാവസ്ഥാ വ്യതിയാനമെന്ന് നാം വിവക്ഷിക്കുന്നത്. അങ്ങനെ എന്തെങ്കിലും ദീര്‍ഘകാല  വ്യതിയാനങ്ങള്‍ ഈ ഭുമുഖത്തു നടന്നോ, അഥവാ നടക്കുന്നുണ്ടോ ?  ഉണ്ടെന്ന  തിരിച്ചറിവാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളേ ക്കുറിച്ചും  അതു മുലം ഉണ്ടാകുന്ന ഭ‍വിഷ്യത്തുകളെക്കുറിച്ചും  പഠിക്കാന്‍ നമ്മെ പ്രേരിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്  മുഖ്യമായും രണ്ടു കാരണങ്ങളാണുള്ളത്.  അതില്‍ ആദ്യത്തെത് ഭുമിയില്‍ നടക്കുന്ന ചില പ്രതിഭാസങ്ങള്‍ മുലം ഉണ്ടാകുന്ന പ്രതിപ്രവ ര്‍ത്തനമാണ്. അഗ്നിപര്‍വതം, സമുദ്രജലപ്രവാഹം, സുനാമി, ഭുചലനം, ഹരിക്കെന്‍ ,സൈക്ലോണ്‍, എല്‍നിനോ തുടങ്ങിയവ ഈ  ഗണത്തില്‍ വരും. ഇവയൊക്കെ പ്രകൃതിയുടെ സ്വയം   സൃഷ്ടിയാണെന്നു പറയാമെങ്കിലും  ഇനി പറയുന്നവ മനുഷ്യന്‍റെ നേരിട്ടുള്ള പ്രവര്‍ത്തിയുടെ ഫലമായി ഉണ്ടാകുന്നവയാണ്. അതില്‍ മുഖ്യമായവ ഇവയാണ്.

ഹരിതഗൃഹ വാതകങ്ങള്‍
വ്യാവസായിക വിപ്ലവങ്ങള്‍ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. കുടില്‍ വ്യവസായങ്ങളില്‍ നിന്ന് ഫാക്ടറി സംവിധാനത്തിലേയ്ക്കുള്ള  ഒരു ചുവടു മാറ്റം  എന്നു വേണമെങ്കില്‍ പറയാം. അതോടെ മനുഷ്യന്‍ മനുഷ്യനെ ആശ്രയിചിരുന്നിടത്തു നിന്ന് യന്ത്രങ്ങളെ ആശ്രയിച്ചു കൊണ്ടൊരു ജീവിതക്രമത്തിനു  തുടക്കമിട്ടു. അവിടെ തുടങ്ങി, പ്രകൃതിയുടെ ദുരന്തവും. വ്യാവസായിക വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തോടെ മനുഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. അതുവഴി ഭൌമാന്തരിക്ഷത്തിലെയ്ക്ക് ഹരിതഗൃഹവാതകങ്ങള്‍ കണക്കില്ലാതെ പ്രവഹിക്കാന്‍ തുടങ്ങി. ആഗോള തപനത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളാണെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്. അതായത് അന്തരീക്ഷത്തില്‍ അവയുടെ അളവ് കൂട്‌ന്നതനുസരിച്ചു   താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഏകദേശം 116 മില്യന്‍ ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് ലോകത്താകമാനമായി ദിവസേന അന്തരീക്ഷത്തിലെയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഈ നിലക്ക് പോയാല്‍ 2020 ഓടെ ഇതിന്‍റെ അളവ് 140  മില്യന്‍ ടണ്‍ കവിയും എന്നു കണക്കുകള്‍ സുചിപ്പിക്കുന്നു.

പരിസ്ഥിതി മലിനീകരണം

ഭുമിയുടെ ആരോഗ്യം പരിഗണിക്കാതെയുള്ള മനുഷ്യന്‍റെ ഏതോരു പ്രവര്‍ത്തനവും പരിസ്ഥിതി മലിനീകരനമാണ്. . കാര്‍ഷികമേഖലയില്‍ വിഷ കാരികളായ വളങ്ങളുടെയും കീടനാശിനികളുടെയും  പ്രയോഗം, ഫാക്ടറികളില്‍ നിന്ന് വമിക്കുന്ന വിഷ വാതകങ്ങള്‍ തുടങ്ങി ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഭുമിയിലേക്ക് വലിച്ചെറിയുന്നതുവരെ  എന്തും പരിസ്തി മലിനീകരണമാണ്.  . പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള നടപടികള്‍ കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കുട്ടും.
എക്കോ സിസ്റ്റത്തെ നശിപ്പിക്കല്‍
ഏതോരു ചുറ്റുപാടിലും(environment ) ഉള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്ത്തുക്കളുടെ പരസ്പര സഹവര്‍ത്തിത്തെയാണ് എക്കോ സിസ്റ്റം എന്നു വിളിക്കുന്നത്‌. നിലങ്ങള്‍ നികത്തുന്നതും ഭുമി തരിശിടുന്നതും വന്യ മൃഗങ്ങളെ വേട്ടയാടലും എല്ലാം എക്കോ സിസ്ടതിന്മേലുള്ള മനുഷ്യന്‍റെ കൈ കടത്തല്‍ തന്നെ. മനുഷ്യന്റെ സുഖലോലുപതയോടുള്ള ആസക്തിയും ലാഭക്കൊതിയും എല്ലാം പ്രകൃതി വിഭവങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കയാണ്. അതുവഴി നഷ്ടപ്പെടുന്നത് പ്രകൃതി സൃഴ്ടിച്ച ആവാസ വ്യവസ്ഥ കൂടിയാണ്.
ജൈവ അധിനിവേശം (Bio  invasion )
ഒരു ആവാസ വ്യവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കു ജീവ ജാലങ്ങള്‍ കടന്നു കയറി അവിടത്തെ ആവാസ വ്യവസ്ഥ മാറ്റി മറിക്കുന്ന തരത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് ജൈവ അധിനിവേശം എന്നു വിളിക്കുന്നത്‌. അതിനുള്ള  ഉദാഹരണമാണ്  വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരുന്നെത്തി കേരളത്തിലെ ഉള്‍നാടന്‍ കായല്‍ ജലാശയങ്ങളെ മുഴുവന്‍ കീഴടക്കിയ  ആഫ്രിക്കന്‍ പായല്‍.

ജനിതിക മാറ്റം വരുത്തിയ ചെടിയിനങ്ങള്‍

ജനിതിക സാങ്കേതിക വിദ്യയിലൂദെ  ആഭികാമ്യ സ്വഭാവത്തിന്റെ മുല കാരണക്കാരായ ജീനുകളെ കണ്ടെത്തി ഒരുമിപ്പിച്ചു സത്ഗുണ വര്‍ഗങ്ങളെ സൃഷ്ട്ടിക്കുന്ന  വിദ്യയാണിത്. സംഗതി കേള്‍ക്കുമ്പോള്‍ മോശമല്ലെന്ന്  തോന്നിയാലും ജനിതിക മാറ്റം വരുത്തിയ ചെടികളും അവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും   മനുഷ്യരിലും പ്രകൃതിയിലും  എന്തൊക്കെ മാറ്റം      മറിച്ചി ലുകളാണ് വരുത്തുവാന്‍ പോകുന്നത് എന്ന സംശയം ബാക്കി നില്‍ക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങള്‍ നാം കണ്ടു കഴിഞ്ഞു. ഇനി അവ മുലം ഉണ്ടാകുന്ന  ഭവിഷ്യത്തുകള്‍ എന്തൊക്കെയാണെന്ന് നോക്കാം
ആഗോള താപനമാണ് അതില്‍ മുഖ്യമായിട്ടുള്ളത്. ഹരിതഗൃഹ വാതകങ്ങളാണ് ആഗോള താപനത്തിന്റെ മുഖ്യ കാരണമെന്ന് മുന്‍പ് സുചിപ്പിച്ചുവല്ലോ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം മുലം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനില 5 .8 ഡിഗ്രി വരെ ഉയരാമെന്ന് I .P .C .C നടത്തിയ പഠനങ്ങളില്‍ പറയുന്നു. തന്മുലം  ഒട്ടനവധി ജീവജാലങ്ങള്‍  ഭൂമിയി ല്‍  നിന്ന് അപ്രത്യക്ഷമാകും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ്  ഉയര്‍ന്നു പല ദ്വീപുകളും ഈ നുറ്റാണ്ടോടെ അപ്രത്യക്ഷമാകുമെന്ന്  നിരീക്ഷകര്‍  ചുണ്ടിക്കാട്ടുന്നു. അതുപോലെ കാലാവസ്ഥയിലും വലിയ എറ്റക്കുറച്ചിലുകളാണ്  ഉണ്ടാകുന്നത്. തന്മുലം പ്രത്യക്ഷപ്പെടുന്ന പുതിയ രോഗങ്ങള്‍, രോഗാണുക്കള്‍ തുടങ്ങി ആവാസവ്യവസ്ഥയിലും മനുഷ്യന്‍റെ ജിവിത ക്രമത്തിലും ഉണ്ടാകുവാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ല. .

എന്നാല്‍ ഇവയ്ക്കു ഉപരിയായി ലോകം അഭിമുഖീകരിയ്ക്കാന്‍ പോകുന്ന മറ്റൊരു പ്രശനമാണ് കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന അഭയാര്‍ഥി പ്രവാഹം. I P C C യുടെ കണക്കുകള്‍ പ്രകാരം 2050 ഓടെ ഏകദേശം 150 മില്യന്‍ പരിസ്ഥിതി അഭയാര്‍ഥികള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഇവര്‍ക്ക് ആര് എവിടെ വാസസ്ഥലം ഒരുക്കുമെന്നതാണ് പ്രധാന വിഷയം.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും പരിഹാരമുണ്ടാകേണ്ടത് ജീവന്‍റെ നിലനില്പിന് അനിവാര്യമാണെന്ന് അല്പം വയ്കിയാണെങ്കിലും  ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുള്ള അനവധി നടപടികളാണ് ഐക്യ രാഷ്ട്ര സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കീഴില്‍  നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വിലയിരുത്തുവാനും അതിന്റെ കണക്കുകള്‍ ശേഖരിയ്ക്കുവാനുമായി I P C ക രുപിക്രുതമായതാണ് അതില്‍ മുഖ്യം. അതു പോലെ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ശ്രദ്ധേയമായ ഒരു ചുവടു വയ്പായിരുന്നു 2012 -ലെ കിയോട്ടോ  ഉടമ്പടിയി ലൂ ടെ  സാധ്യമായത്. അമേരിക്ക , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ചുവടു മാറ്റിയെങ്കിലും മറ്റു വികസിത രാജ്യങ്ങള്‍ ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുവാന്‍ നിയമപരമായി ബാധ്യസ്ഥരാണ്. കിയോട്ടോ ഉടമ്പടിയുടെ തുടര്‍ച്ചയായി  കോപ്പന്‍ ഹേഗഗില്‍ ഒത്തു കുടിയ ലോക നേതാക്കള്‍ക്ക് പുതിയ ഉടമ്പടിയൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ആഗോള തപനത്തിന്റെ തീവ്രത  ലോകത്തിനു മുന്‍പില്‍ പൊതു വിഷയമായി  അവതരിപപിക്കാനായത് തന്നെ വലിയ നേട്ടമാണ്.

കാലാവസ്ഥാ വ്യതിയാനം കേരളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഭൂഗര്‍ഭജലത്തെ  അടിസ്ഥാനമാക്കിയുള്ള എല്ലാ കുടിവെള്ള പദ്ധതികളും തകരാറിലാണെന്ന് കേരളത്തിലെ ജലമന്ത്രി വെളിപ്പെടുത്തുന്നു. ഭൂ ഗര്‍ഭ ജലസമ്പത്ത്  താഴ്ന്നതാണ് പ്രശ്നം. അസാധാരണ വരള്‍ച്ചയായിരുന്നു കേരളത്തില്‍ ഈ വര്‍ഷം അനുഭവപ്പെട്ടത്. അതു പോലെ കേരളത്തിന്‍റെ മൊത്തം ആവാസ വ്യവസ്ഥയിലും കാതലായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് . ഒരു കോടിയിലധികം ജനങ്ങള്‍ മലനിരകളിലേയ്ക്ക് ഈ നുറ്റാണ്ടില്‍ തന്നെ കുടിയേറേണ്ടി വരും. കുട്ടനാടും കൊച്ചിയും വരെ വെള്ളത്തിനടിയിലാകും. കേരളത്തിലെ 44 നദികളിലും ഓര് ജലം നിറയും എന്നു തുടങ്ങി ആശങ്കകളുടെ നീണ്ട  പട്ടിക അവസാനിക്കുന്നില്ല.

പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ബോധപുര്‍വമായ ശ്രമം ജനങ്ങളുടെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രകൃതിസ്നേഹികള്‍ ആഗ്രഹിക്കുന്നു. അതുണ്ടായില്ലെങ്കില്‍ അടുത്ത മുന്നുനാല് തലമുറ കഴിയുമ്പോള്‍ ഭുമിയില്‍ ഏതൊക്കെ ജീവജാലങ്ങള്‍  അവശേഷിക്കുമെന്ന് പറയുകവയ്യ.

കാലാവസ്ഥാവ്യതിയാനം മുലം ഭീതിജനകമായ  വിപത്തുകളാണ് വരും നാളുകളില്‍ നമ്മെ കാത്തിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ I P C C യുടെ അധ്യക്ഷനും നോബല്‍ ജേതാവുമായ ഡോ..രാജേന്ദ്രകുമാര്‍ പച്ചൌരി പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്.
“ കാലാവസ്ഥാ വ്യതിയാനം ഒരു യാഫാര്‍ത്യമാണ്. അവസരത്തിന് ഒരു ചെറിയ വാതായനം മാത്രമാണ്  നമുക്കു മുന്നിലുള്ളത്. അതു വളരെ വേഗം അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും ഇനി പാഴാക്കരുത്  .

 

അവസാനം പരിഷ്കരിച്ചത് : 2/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate