പാരിസ്ഥിതികം
ഒരു ജിവിക്ക് ജീവിക്കാനുതങ്ങുന്ന എല്ലാ സാഹചര്യങ്ങളുമടങ്ങുന്ന ചുറ്റുപാടിനെയാണ് Eco system എന്നു പറയുന്നത്. ഇവിടെ ജൈവീക ഘടകങ്ങളും അജൈവീക ഘടകങ്ങളും പലതരത്തിലുള്ള പരസ്പര സമ്പർക്കം നടത്തിയാണ് Echo system സന്തുലനാകസ്ഥയിൽ നിർത്തുന്നത്. ആവാസ വ്യവസ്ഥയിലെ ഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. Biotic Components
ആവാസ വ്യവസ്ഥയിലെ ജീവനുള്ള ഘടകങ്ങളാണിവ. ഇവയുടെ പരസ്പരമുള്ള പ്രവർത്തനങ്ങളുടെ ഫലമായണ് ആവാസ വ്യവസ്ഥ സന്തുലിതമായിൽ നിൽക്കുന്നത്.പ്രധാനമായും ഇവയെ മൂന്നായു തിരിച്കിരിക്കുന്നു.
- ഉത്പാദകർ.
- ഉപഭോക്താക്കൾ.
- വിഘാടകർ.
1. ഉത്പാദകർ.
പ്രാത്ഥമിക ഊർജ്ജ സ്രോതസ്സായ് അസൂര്യനിൽ നിന്നുമുള്ള ഊർജ്ജത്തെ കാർബൺ ഡൈ ഓക്സൈഡിന്റേയും വെള്ളത്തിന്റേയും സഹായത്താൽ അന്നജം ഉത്പാതിപ്പിക്കാൻ കഴിവുള്ള ഹരിത സസ്യങ്ങളാണ് ഉത്പാതകർ. ചിലർത്തരം ബാക്ടീരിയകളും ആൽഗകളും അവയുടേ ശരീരത്തിലെ ക്ലോറോഫില്ലിന്റെ സഹായത്താൽ സ്വന്തമായി ഭക്ഷണം ഉത്പാതിപ്പിക്കുന്നു. ഹരിത സസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സഹായത്താൽ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ അന്നജം നിർമ്മിക്കുന്ന പ്രവർത്തനത്തേ പ്ക്രാശ സംശ്ലേഷാണം Photo Synthesis എന്നു പറയുന്നു. പ്രകാശ സംശ്ലേഷണം വഴിയാണ് സൂര്യനിൽനിന്നുള്ള ഊർജ്ജം ഭൂമിയിലെ ജീവജാലങ്ങൾക്ക് ലഭിക്കുന്നത്.
2. ഉപഭോക്താക്കൾ.
ഹരിത സസ്യങ്ങളെ ഭ്ക്ഷണമായി ഉപയോഗിക്കുന്ന ജീവജാലങ്ങളേ പ്രാധമിക ഉപഭോക്താക്കളെന്നും പ്രാഥമിക ഉപഭോക്താക്കളെ ഭക്ഷണമായി ഉപയോഗിക്കുന്ന ജീവജാലങ്ങളേ ദ്വിതീയ ഉപഭോക്താക്കളെന്നും പറയുന്നു. ദ്വിതീയ ഉപഭോക്താക്കളെ ഭക്ഷണമായി ഉപയോഗിക്കുന്ന ജീവികളെ ത്രിതീയ ഉപഭോക്താക്കൾ എന്നു പറയുന്നു. ഇവരെല്ലാവരും നശിക്കുമ്പോൾ വിഘാടകർ ഇവരെ തിന്നു നശിപ്പിച്ച് വീണ്ടും ഭൂമിയിലേക്ക് ചേർക്കുന്നു.
3. വിഘാടകർ.
ഉത്പാതകരും ഉപഭോക്താക്കളും കാലക്രമത്തിൽ നശിക്കുമ്പോൾ അവയെ വിഘടിപ്പിച്ച് ഭൂമിയിൽ ചേർക്കുന്ന സൂക്ഷമ ജീവികളാണ് വിഘാടകർ.
ഇത്തരം ജൈവീക ഘടകങ്ങൾക്കുപുറമേ മറ്റു ചില അജൈവീക ഘടകങ്ങളുടെ സേവനംകൂടി അവാസ വ്യവസ്ഥയുടെ നിലനിൽപ്പിനു ആവശ്യമാണ്. അവ മണ്ണ്, വായു , ജലം, താപനില, അന്തരീക്ഷ മർദ്ദം എന്നിവയാണ്.
2. Abiotic Components.
ആവാസവ്യവസ്ഥയിലെ ജൈവീക ഘടകങ്ങളുടെ നിലനിൽപ്പിനു പൂരകമായി പ്രവർത്തിക്കുന്ന ഘടകങ്ങളാണ് Abiotic components.ഉദാ: കാലാവസ്ത. ജലം, വായു, മണ്ണ്‌് മുതലായവ. അജൈവീക ഘടകങ്ങളുടെ അഭാവത്തിൽ ജൈവീക ഘടകങ്ങൾക്കു നിൽനിൽപ്പില്ല.
മലിനീകരണം
നാം നിത്യേന കേൾക്കുന്ന ഒരു പദമാണ് മലിനീകരണം. യഥാർത്ഥത്തിൽ എന്താണ് മലിനീകരണം കൊണ്ട് അർത്ഥമാക്കുന്നത്. നമുക്കും നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളുടേയും ആരോഗ്യത്തേയും നിലനിൽപ്പിനേയും ദോഷകരമായി ബധിക്കുന്നതരത്തിൽ വായു, ജലം, മണ്ൺ എന്നിവക്കുണ്ടാകുന്ന മാറ്റത്തേയണ് മലിനീകറാണം കൊണ്ട് അർത്ഥമാക്കുന്നത്. മലിനികരണം പ്കൃതിയാ ഉണ്ടാകുന്നതും മാനുഷിക ഇടപെടൽ മൂലം ഉണ്ടാക്കുന്നതും എന്നിങ്ങനെ രണ്ടായി തരം തിരിക്കവുന്നതാണ്.
Pollutants
മലീനീകരണത്തിനു കാരണമാകുന്ന പദാർത്ഥങ്ങളെ Pollutants ഏന്നുപറയുന്നു. Polllutantsനെ പ്രദാനമായും രണ്ടായി തിരിച്ചിരിക്കുന്നു.
1.Biodegradabel Pollutants
സൂക്ഷമജീവികളുടെ പ്രവർത്തനഫലമായി വിഘടിച്ച് ഇല്ലാതാവുന്ന pollutantsനെ Biodegradable pollutants എന്നു പറയുന്നു.ഉദാ: ഘാർഹിക മാലിന്യങ്ങൾ, മുൻസിപ്പാലിറ്റി മാലിന്യങ്ങൾ, കാർഷിക മലിന്യങ്ങൾ മുതലായവ.
2. Non Biodegradable Pollutants
സൂക്ഷമജീവികളുടെ പ്രവർത്തനത്തിനു വിധേയമാകാത്തതും വിഘടിക്കാതതുമായ മലിനീകരണാത്തിനു കാരണമാകുന്നതുമായ പദാർത്ഥങ്ങളാണ് Non biodegradable Pollutants.ഉദാ: DDT, BHC,Plastic wastes, polythene wastes മുതലായവ.ഇത്തരം പദാർത്ഥങ്ങൾ അനേകകാലം നശിക്കതെ നിലനിൽക്കുകയും മനുഷ്യനും പ്രകൃതിക്കും ഒരേപോലെ ഹനികരമായി വർത്തിക്കൂകയും ചെയ്യുന്നു.
വിവിധ തരം മലിനീകരണം.
പ്രകൃതിയുടെ ഏതുഭാഗത്താണ് മലിനീകരണം എന്നതിനെ ആസ്പദമാക്കി മലിനീകരണത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
- വായു മലിനീകരണം.
- ജലമലിനീകരണം.
- മണ്ൺ മലിനീകരണം.
ഉത്ഭവത്തിന്റെ അടിസ്ഥാനത്റ്റിൽ മലിനീകരണത്തെ രണ്ടായി തിരിച്ചിരിക്കുന്നു.
1.Natural Pollution
പ്രകൃതിദത്തമായി ഉണ്ടാകുന്ന അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണങ്ങൽ. ഉദാ: അഗ്നിപർവ്വത സ്പോടനം മൂലം അൻതരീക്ഷത്തിലുണ്ടാകുന്ന പൊടിപടലങ്ങൾ.
2.Anthropogenic Pollution
മനുഷ്യന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന മലിനീകരണങ്ങൾ. ഉദാ: വ്യാവസായിക്ക മലിനീകരണങ്ങൾ. കാർശിക
മലിനീകരണങ്ങൾ.
മലിനീകരണത്തിനു കാരണമാകുന്ന വസ്ഥുവിന്റെ ഭൗതീക അവസ്ഥയുടെ അടിസ്ഥാനത്തിൽ മലിനീകരണത്തെ 5 തരത്തിൽ
തിരിച്കിരിക്കുന്നു.
- Gaseous Pollution
- Dust Pollution
- Thermal Pollution
- Noise Pollution
- Radioactive Pollution
മലിനീകരണം എങ്ങനെ തരം തിരിക്കമെന്നു നമ്മൾ കണ്ടുകഴിഞ്ഞു. ഇനി മലിനീകരംകൊണ്ട് മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും എങ്ങനെ ദോശകരമായി ബാധിക്കുന്നു എന്നും നോക്കാം
അന്തരീക്ഷ മലിനീകരണം
ഭൂമിയുടെ പുറത്ത് ഭൂമിയെ പൊതിഞ്ഞ് കാണപ്പെടുന്ന ഭൂമിയുടെ സംരക്ഷണ കവചമാണ് അന്തരീക്ഷം. ജീവജാലങ്ങളുടെ നിലനിൽപ്പിനും ഹരിത സസ്യങ്ങളുടെ പ്രകശ സംശ്ലേശണത്തിനും ആവശ്യമായ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് മുതലായ മൂലകങ്ങൾ പ്രധാനം ചെയ്യുന്നതോടൊപ്പം വിനാശകാരികളായ ultra violet രശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്നത് ഒഴിവാക്കി മനുഷ്യനേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്നതും അന്തരീക്ഷമാണ്.
.ഭൂമിയുടെ അന്തരീക്ഷത്തെ പല പാളികളായി തിരിച്ചിരിക്കുന്നു. അതിൽ ഏറ്റവും തഴത്തെ പാളിയാണ് Troposphere. ഭുമിയുടെ ഉപരിതലത്തിൽനിന്നും ഏകദേഷം 17 കി.മി ഉയരത്തിൽ കാണുന്ന ഈ ഭാഗമാണ് അന്തരീക്ഷ മാസ്സിന്റെ 80 % വഹിക്കുന്ന ഭാഗം. ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവഷ്യമായ എല്ലാ ഘടകങ്ങളും ഉൾകൊള്ളൂന്ന വാതക മണ്ഡലമാണ് Troposphere. Troposphereന്റെ 80% വും വായുവും 20 % Aerosol(വായുവിൽ അടങ്ങി ചേർന്ന ഘര പദാർത്തങ്ങൾ)ഉം ആണ്. അന്തരീക്ഷത്തിലെ മുഖ്യ ഘറ്റകം വായു ആയതിനാൽ അന്തരീക്ഷ മലിനീകരണം എന്നതുക്കൊണ്ട് അർത്ഥമാക്കുന്നത് വായുമലിനീകരണമാണ്. .. . Troposphere നെ പൊതിഞ്ഞു നിൽകുന്ന വാതക കവചമാണ് അന്തരീക്ഷം. അതായത് നാം ജീവിക്കുന്നത് ഈ വയു കവചത്തിനകത്താണ്. നമ്മുടെ ജീവകാലങ്ങൾക്ക് ശ്വാസോഛ്വാസം നടത്തുന്നതിനും ഹരിത സസ്യങ്ങൾക്ക് പ്രകാശ സംസ്ലേശനം നടത്തുന്നതിനും ആവശ്യമായ ഓക്സിജൻ, ചെടികൾക്ക് അന്നജ നിർമ്മാണത്തിനാവശ്യമായ കാർബൻ ഡൈ ഒാക്സൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഭൂമിയുടെ ആവരണമാണ് അന്തരീക്ഷം. ജീവജാലങ്ങൾക്കും ഹരിത സസ്യങ്ങൾക്കും ദോശകരമായി ബാധിക്കുന്ന തരത്തിൽ പകൃതിദത്തമായോ മാനുഷിക ഇടപെടൽ മൂലമോ ഉണ്ടാകുന്ന എല്ലാവിധ പ്രവർത്തനങ്ങളേയും അന്ത രീക്ഷ മലിനീകരണം എന്നുപരയുന്നു.
അന്തരിക്ഷ മലിനീകരണം എങ്ങനെ ഉണ്ടകുന്നു.
അന്തരീക്ഷ മലിനീകരണം രണ്ടു തരത്റ്റിലുണ്ടകുന്നു.
1. Natural air Pollution
പ്രകൃതിയാ ഉള്ള കാരണങ്ങളാൽ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണങ്ങളാണ് Natural Pollution എന്ന വിഭാഗത്തിൽ പെടുന്നത്.
- അഗ്നി പർവ്വത സ്ഫോടനം മൂലമുണ്ടാകുന്ന പൊടിപടലങ്ങൾ.
- അന്തരീക്ഷത്തിലെത്തുന്ന POllen, dust, smoke മുതലായവ.
- കാട്ടുതീ. മുതല്ലായവ.
2. Anthropogenic air pollution
മനുഷ്യന്റെ ഇടപെടൽ മൂലം അന്തരീക്ഷത്തിന്റെ സ്വാഭാവിഗതയിൽ ഉണ്ടാകുന്ന ഹാനികരമായ മാറ്റങ്ങളാണ് Anthropogenic Air Pollution വ്യവസായിക വിപ്ലവത്തിന്റെ ഒരു പരിണിതഫലമാണ് അന്തരീക്ഷമലിനീകരണം.അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്ന പ്രവർത്തനങ്ങൾ തഴെ പറയുന്നവയാണ്.
- വ്യവസായശാലകളിൽനിന്നും അന്തരീക്ഷത്തിലേക്ക് പുറം തള്ള്പ്പെടുന്ന വിഷവാതകങ്ങളായ carbon monoxide (CO), hydro carbons, Sulphar dioxide (SO2), Nitrogen Oxides തുടങ്ങിയവ അടങ്ങുന്ന പുക.
- മോട്ടോർ വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന carbon monoxide അടങ്ങിയ പുക.
- രാസവളങ്ങൾ, രാസ കീട നാശിനികൾ, കുമിൾ നാശിനികൾ, കളനാഷിനികൾ എന്നിവയുടെ പ്രയോഗം മൂലം അന്തരീക്ഷത്തിലെത്തുന്ന രാസ പദാർത്തങ്ങൾ.
- റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, സ്പ്രേ മുതലായവയിൽ അടങ്ങിയിരിക്കുന്ന ഫ്രീയോൺ എന്ന ബ്രാന്റ് നാമത്റ്റിൽ അറിയപ്പെടുന്ന Chlorofluorocarbon.
- പ്ലാസ്റ്റിക്ക്, പോളിതീൻ, തുടങ്ങിയവ കത്തിക്കുന്നതുമൂലമുണ്ടാകുന്ന മാരകമായ വിഷ വാതകങ്ങൾ.
- വാതക സിലിണ്ടറുകളുടെ ചോർച്ചമൂലം അന്തരീക്ഷത്തിലെത്റ്റിച്ചേരുന്ന വിഷവാതകങ്ങൾ. മുതലായവ.
അന്തരീക്ഷ മലിനീകരണത്തിന്റെ പരിണിത ഫലങ്ങൾ.
വ്യവസായശാലകളോ രാസവള പ്രയോഗമോ ഇല്ലാത്ത നമ്മുടെ ലക്ഷദ്വീപിൽ അന്തരീക്ഷ മലിനീകരണം ഉണ്ടോ ? എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. ഭൂമിയുടെ ഏതു ഭാഗത്ത് അന്തരീക്ഷ മലിനീകരണം നടന്നാലും നേറിട്ടോ അല്ലാതെയൊ നമ്മെ ബാധിക്കുന്നു എന്നുള്ളതാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
അന്തരീക്ഷമലിനീകരണം രോഗങ്ങൾക്കു കാരണമാകുന്നു.
അന്തരീക്ഷ മലിനീകരണം മൂലം അന്തരീക്ഷത്തിലെത്തുന്ന വിഷ വാതകങ്ങൾ ശ്വസിക്കുന്നതുമൂലം പല മാരക രോഗങ്ങൾക്കും നാം അടിപ്പെടുന്നു. വായുവിൽ അടങ്ങിയിരിക്കുന്ന suspended particles ആസ്ത്മ, chronic bronchitis എന്നിങ്ങനെയുള്ള രോഗങ്ങൾക്കു കാരണമാകുന്നു.
മോട്ടോർ വാഹനങ്ങളിലേയും മറ്റു യന്ത്രങ്ങളിലേയും ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം(incomplete combustian) മൂലമുണ്ടാകുന്ന carbon monoxide നമ്മൾ ശ്വസിക്കുമ്പോൾ അത് രക്തത്തിലെ ഹീമോ ഗ്ലോബിനുമായി രാസപ്രവർത്ത്നത്തിലേർപ്പെട്ട് കാർബോക്സീ ഹീമോ ഗ്ലോബിൻ എന്ന കൊമ്പോണ്ട് ആയി മാരുന്നു. ഒരിക്കലും വിഘടിക്കാത്ത ഈ സം യുക്തം രക്തത്തിൽ ഓക്സിജൻ വഹിക്കാനുള്ള ശേശി കുറക്കുകയും അതുമൂലം പല രോഗങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യുന്നു.
ആസിഡ് മഴ
അന്തരീക്ഷ മലിനീകരണത്തിന്റെ പരിണിത ഫലമാണ് Acid Rain. ഭൂമിയിലെ ജീവജാലങ്ങൾക്കും കെറ്റിടങ്ങൾക്കും ഇത് വിനാശകാരിയാകുന്നു. എങ്ങനെയാണ് acid rain ഉണ്ടാകുന്നത് എന്നു നോക്കം.വ്യവസായശലകളിൽനിന്നും പുറത്തുവറുന്ന SO2, NO2 എന്നീ സംയുക്തങ്ങൾ അന്തരീക്ഷത്ത് വെച്ച് ജലവുമായി പ്രവർത്തിച് HNO3, H2SO4 എനിങ്ങനെയുള്ള വീര്യം കൂടിയ ആസിഡുമേഘങ്ങളായി രൂപപ്പെറ്റുകയും അന്തരീക്ഷ മർദ്ധം കുരഞ്ഞ സ്ഥലത്ത് മഴയായി പെയ്യുകയും അവിടത്തെ ജീവജാലങ്ങൾക്കും കെടങ്ങൾക്കും നാശനഷ്ടം വിതക്കുകയും ചെയ്യുന്നും. ലോകത്ഭുതങ്ങളിൽ ഒന്നായ നമ്മുടെ താജ്മഹൽ ഇത്തരത്തിൽ ആസിഡ് മഴയുടെ ഭീഷനിയിലാണ്.
ജല മലിനീകരണം
മനുഷ്യന്റേയും മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിൻ വളരെ അത്യന്താപേക്ഷിതമായ ഘടകമാണ് ജലം. മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ കുടി വെള്ള സ്രോതസ്സുകൾ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം പ്രവർത്തനങ്ങള്ളാണ് ജലമലിനീകരണത്തിനു കാരണമാകുന്നത് എന്നു നോക്കാം.
- രാസ വളങ്ങളുടെ പ്രയോഗം:വൻ തോതുലുള്ള രാസവളങ്ങൾ കൃഷിയിടത്തിൽ പ്രയാഗിക്കുമ്പോൾ അവ മഴവെള്ളാത്തോടോപ്പം ഒലിച്ച് ജലാശയങ്ങളിൽ എത്തിച്ചേർന്ന് ശുദ്ധജലവുമായി കലർന്ന്, ശുദ്ധജലവും മലിനപ്പെടുന്നു. ഇവ കുറ്റിക്കൂന്നതുമൂലം മനുഷ്യരുടെ ശരീരത്തിൽ രാസവസ്ഥുക്കൾ എത്താനിടയാകുന്നു. ഇങ്ങനെ ജലാശയത്തിൽ വിഷപദാർത്ഥങ്ങൾ കലരുമ്പോൾ ജലത്തിലെ ജീവികൾ നഷിക്കുന്നു,. കൂടാതെ പലതരം പായലുകൾ വളരാനിടയാകുന്നു. ഈ പായലുകൾ ഓക്സിജൻ വലിച്ചെടുക്കുകയും മറ്റു ശുദ്ധജലജീവികൾക്ക് അതുകാരണം ഓക്സിജൻ ലഭിക്കാത്ത അവസ്ത ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ജീവികൾ ജലാശയത്തിൽതന്നെ ഓക്സിജൻ കിട്ടാതെ ചീഞ്ഞളിയുന്ന പ്രതിഭാസ മാണ് Biological Eutrophication
- സെപ്റ്റിക്ക് ടാങ്കിലെ മലിനജലം ശുദ്ധജലസ്രോതസ്സിൽ ചെന്നെത്തുന്നതുകാരണം ശുദ്ധ ജലം മലിനമാകുന്നു. ഇത് തടയാൻ സെപ്റ്റിക് ടാങ്കും കിണറും ഏക്ദേശം 15 മീറ്റർ അകലത്തിൽ സ്ഥാപിക്കുക.
- ചപ്പുചവറുകൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, സർജ്ജിക്കൽ വേസ്റ്റ്, എന്നിവ ജലാശയത്തിൽ പുറംതള്ളാതിരിക്കുക.
- ജലാശയങ്ങളിലേക്ക് ഈന്ധന ചോർച്ച ഇണ്ടാകാതെ സൂക്ഷിക്കുക .
- ഫാക്ടറികളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമൂള്ള സംസ്കരിക്കാത്ത മലിന ജലം ശുദ്ധലസ്രോതസ്സികളിലേക്ക് ഒഴുക്കാതിരിക്കുക. സ്കരിക്കാത്ത മലിനജലം ശുദ്ധ ജല സ്രോതസ്സിലേക്ക് ഒഴുക്കാതിരിക്കുക.
- വൻ തോതിലുള്ള മണ്ണൊലിപ്പ് ജലമലിനീകരണത്തിനു കാരണമാകും.
- Salinity intrusion കടൽ വെള്ളം കടന്നുകയറുന്നത് ജലമലിനീകരണത്തിനു കാരണമാകും.ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ജല മലിനീകരണവും അതുമൂലം നമുക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒഴിവാക്കൻ കഴിയും
മണ്ണ് മലിനീകരണം
കരഭാഗത്തിന്റെ ഏറ്റവും പുറത്തെ പാളിയാണ് മണ്ണ്. ഹരിത സസ്യങ്ങൾക്ക് ഭൂമിയിൽ പിടിച്ചുനിൽക്കാനും അവക്ക് ആവശ്യമായ പോശക ഘടകങ്ങൾ വലിച്ചെടുക്കുന്നതിന് ഒരു മാധ്യമമായി വർത്തിക്കുകയും ചെയ്യുന്നത് മണ്ണാണ്.മണ്ണിൽ തന്നെ ഏറ്റവു പുറത്തെ പാളിയിലാണ് വളക്കൂറുള്ള ഭാഗം. അതിനാൽ മേൽ മണ്ണ് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മണ്ണ് മലിനീകരണമാകുന്ന കാരണങ്ങൾ ഏതെക്കെയാണെന്നു നോക്കാം.
- രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിക്കുന്നതുമൂലം മണ്ണിലെ ഉപകാരപ്രദമായ സൂക്ഷമ ജീവികൾ നഷിക്കുകയും സൂക്ഷമ ജീവികളുടെ വിഘടന പ്രവർത്തനങ്ങൾ ഇല്ലാതാവുകയും ചെയ്യും.
- ഇന്ധന ചോർച്ചമൂലം ഇന്ധനങ്ങൾ മണ്ണിൽ കലരുന്നത് തടയുക.
- മണ്ണൊലിപ്പ്പുമൂലം മേൽമണ്ണു ഒലിച്ചുപോകാൻ ഇടയക്കും അതിനാൽ മണ്ണൊലിപ്പ് തടയാനുള്ള് ഉപാദികൾ അനുവർത്തിക്കുക്ക ( തട്ടു നികത്തൽ, ചെടികൾ നട്ടുപിടിപ്പിക്കൽ, Green carpet മുതലായവ)
തീരപ്രദേശ മലിനീകരണം
നമുടെ ദ്വീപുകൾക്കുചുറ്റും തീരമാണല്ലോ അതിനാൽ കടൽ തീരത്തുണ്ടാകുന്ന മലിനികരണ പ്രവർത്തനങ്ങൾ നമ്മുടെ പരിസ്ഥിതിയേയും കടൽ സമ്പത്തിനേയും പ്രതികൂലമായി ബാധിക്കും. ഇപ്പോൾ തന്നെ കാലാവസ്ഥാവ്യധിയാനം കാരണം നമ്മുടെ നാടുകളിൽ സുലഭമായി കണ്ടുവരുന്ന പല മത്സ്യ ഇനങ്ങൾ ദേശാടനം ചെയ്തു തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതിനാൽ നമ്മുടെ Coastal Area സംരക്ഷിക്കുന്നതിനു വേണ്ടി നമുക്ക് പ്രയത്നിക്കേണ്ടതുണ്ട്.
തീരദേശ മലിനീകരണം എങ്ങനെ ഉണ്ടാകുന്നുവെന്നും അത് എങ്ങനെ തടായാമെന്നും നോക്കാം.
- കടൽ തീരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക.
- കടൽ തീരത്തുനിന്നും മണൽ വാരാതിരിക്കുക.
- മാലിന്യങ്ങൾ കടൽ തീരത്തു കുഴിച്ചുമൂടുന്നതും കത്തിക്കുന്നതും ഒഴിവാക്കുക.
- സംസ്കരിക്കാത്ത ദ്രവ മാലിന്യങ്ങൾ കടലിലേക്ക് ഒഴുക്കി വിടാതിരിക്കുക.
- പവിഴപ്പുറ്റുകൾ നഷിപ്പിക്കാതിരിക്കുക.
- പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയാതിരിക്കുക.
- കടലിലേക്ക് ഇന്ധന ചോർച്ച ഉണ്ടാകാതെ നോക്കുക.
- തിരമാലകൾ കാരണമുള്ള മണ്ണൊലീപ്പ് തടയുക.
- Indused soil Erosion ഒഴിവക്കുക( കടൽ തീരത്തെ അസാങ്കേതിക നിർമ്മിതികൾ കാരണമയുണ്ടാകുന്ന മണ്ണൊലിപ്പാണ് indused soil Erossion
ആഗോള താപനവും ഗ്രീൻ ഹസ് ഇഫക്റ്റും.
അന്തരീക്ഷ മലിനികരണത്തിന്റെ തീവ്ര ഫലമാണ് ആഗോള താപനവും ഹരിത ഗ്രഹ പ്രഭാവവും.പത്തൊൻപതാം നൂറ്റണ്ടിന്റെ അവസാനത്ത്തിൽ ഇ.ഗ്ലണ്ടിൽ നടന്ന വ്യവസായിക വിപ്ലാത്തിന്റെ ഫലമായി ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഉത്പാതന രംഗത്ത് വന്തോതിൽ യന്ത്രവത്കരണം നടപ്പാക്കുകയും വൻ തോതിൽ DDT പൊലെയുള്ള രാസവളങ്ങളും കീട നാശിനികളും ഉതപാതിപ്പിക്കുവനുംവ്യാപകമായി ഉപയോഗിക്കുവാനും തുടങ്ങി. ഫോസ്സിൽ ഇന്ധനങ്ങളുടെ ഉപഭോഗം വർദ്ധിച്ചു. ഇതുകാരണം ഫാക്ടറികളിൽനിന്നും വ്യവസായശാലകളിൽനിന്നും അന്തരീക്ഷത്തിലേക്ക് ധാരാളം വിഷവാതകങ്ങൾ വരാൻ തുടങ്ങി. ഇത്തരം വാതകങ്ങൾ അന്തരീക്ഷത്ത് ഒരു കവചം പോലെ ഭുമിയെ പൊതിഞ്ഞ് നിൽക്കുകയും സൂര്യൽനിൽനിന്നും ഭൂമിയിലേക്ക് പതിക്കുന്ന കിരണങ്ങൾ തിരിച്ചു അന്തരീക്ഷത്തിലേക്ക് പോകുമ്പോൾ ഈ വയുപടലത്റ്റിലെ വാതകങ്ങൾ കിരണങ്ങളിലെ ചൂട് ആഗിരണംചെയ്ത് പല ദിക്കിലേക്കയി പ്രതിഫലിപ്പിക്കുന്നു.ഇതുകാരണം അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി പർദ്ധിക്കാനിടയകുന്നു.ഇപ്രകാരം അന്തരീക്ഷ താപനില വർദ്ധിക്കുന്ന പ്രതിഭാസമാണ് ഹരിതഗ്രഹ പ്രഭാവം.
ആഗോള താപനവും സമുദ്രനില ഉയര്‍ച്ചയും
ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വർദ്ധിക്കുമെന്നു നാം മനസ്സിലാക്കി. ഇപ്രകാര ക്രമാധീതമായി താപനില ഉയർന്നാൽ പരിസ്ഥിതിക്കും ജീവനും വൻ നാഷനഷ്ടങ്ങൽ ഉണ്ടാക്കും. ഇപ്രകാരം താപനില ഉയർന്നാൽ കടൽ വെള്ളം വികസിക്കും. അതുകാരണം സമുദ്ര നിരപ്പ് ഉയരാനിടയാകുന്നു. കൂടാതെ താപനില ഉയരുന്നതു കാരണം ആർട്ടികിലേയും അന്റാർട്ടിക്കിലേയും ഭീമാകാരങ്ങളായ ഐസു പാളികളിൽ വിള്ളലുണ്ടാവികയും അവ ഉരികി സമുദ്രത്തിൽ ചേരുകയും ചെയ്യും. അതുമൂലം സമുദ്ര നിരപ്പിൽ ക്രമാദീതമായ ഉയർച്ച ഉണ്ടാവുകയും MSL (Mean Sea Level ) നെക്കാൾ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്യും
IPCC (Intergovernmental Panel on Climate Change യുടെ കണക്കുകൂടലുകൾ പ്രകാരം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സമുദ്ര നിരപ്പ് ഏതാണ്ട് 45 cm വരെ ഉയരുമെന്നാണ്. ഇങ്ങനെ സംഭവിച്ചാൽ ലക്ഷദ്വീപുപോലെയുള്ള സമുദ്രനിരപ്പു താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും അവിടത്തെ ഉപജീവനമാർഗ്ഗങ്ങൾ (LIvelihood)തടസ്സപ്പേടുകയും ചെയ്യും.
സമുദ്ര നിരപ്പ് ഉയരുന്നതുമൂലം ലക്ഷദ്വിപിലുണ്ടാകാവുന്ന വിപത്തുകൾ എന്തെല്ലാമെന്നു നോക്കം.
- കടൽ നിരപ്പ് ഉയർന്നാൽ salinity intrusion അഥവാ കടൽ വെള്ളം കയറി ശുദ്ധവെള്ളം ഉപ്പുവെള്ളമായി മാറും.
- ഉപ്പുവെള്ളം കയറുന്നതുമൂലം ക്കുടിവെള്ള ക്ഷാമമുണ്ടാകും.
- കൃഷി ചെയ്യാൻ പറ്റാതെവരും.
- തായ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയു കീടാണുക്കളും കൊതുകും പടരാനിടയവുകയും ചെയ്യും.
- ശക്തമായ തിരമാലകളുണ്ടാവുകയും coastal erossion ഉണ്ടാവുകയും ചെയ്യും.
- കടൽ തീരത്തെ കെട്ടിടങ്ങൾക്കും മറ്റു നിർമ്മിതികൾക്കും കേടുപാടുകൾ സംഭവിക്കും.
- ഉപ്പുരസമുള്ള വെള്ളമായതിനാൽ ഇരുമ്പു പോലെയുള്ള ലോഹങ്ങൾക്കു corrosion സംഭവിക്കും.
- പകർച്ചവ്യാതികൾ വ്യാപകമാകും.
- Costal Economy ഇല്ലാതാവും.
- ജന ജീവിതം ദുരിത പൂർണ്ണമാകും.
മാലിന്യ നിര്‍മ്മാര്‍ജ്ജനം
മാലിന്യങ്ങളാണ് നമ്മൾ നേറിടുന്ന ഏറ്റവു വലിയ് അഭീഷണി. നമ്മൾ പല സാധന സാമഗ്രികൾ നിത്യ ജീവിതതിൽ ഉപയോഗിക്കുന്നു. കാലക്രമത്തിൽ അവ നമുക്ക് വേണ്ടാതാവികയും അവ നമ്മൾ എങ്ങോട്ടെങ്കിലും വലിച്ചെറിയുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാവരും ചെയ്യുമ്പോൾ നമ്മുടെ പരിസരം ഒരു മാനിന്യകൂമ്പാരമായി മാറും . അതിനാൽ ഈ പ്രവണതയെ നിയന്ത്രിക്കണം.
waste management ൽ നാം പാലിക്കേണ്ട ഒരു നിയമമാണ്. 4R
- Refuse: വളരെ അത്യാവശ്യമെന്നു തോന്നുന്ന സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുക.
- Reduce: മാലിന്യങ്ങളായി മാറാൻ സധ്യതയുള്ളവ വളരെ കുറച്ചുമാത്രം ഉപയോഗിക്കുക.
- Recycle: സംസ്കരിച്ചും രൂപ ഭേദം മാറ്റിയും ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ Recycle ചെയ്ത് ഉപയോഗിക്കുക.
- Reuse::പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ പരമാവധി പുനരുപയോഗിക്കുക.മാലിന്യങ്ങളെ രണ്ടായി തരം തിരിക്കാം
1. Solid waste
2. Liquid Waste
നമുക്ക് എറ്റവും ഭീഷണിയായി വരുന്നത് ഖര മാലിന്യങ്ങളാണ്.
ഇവ പലവിധത്തിൽ പ്രകൃതിക്ക ദോശകരമല്ലാതെ നിർമ്മാർജ്ജനം ചെയ്യാവുന്നതാണ്.
- ഗാർഹിക മാലിന്യങ്ങൾ കമ്പോസ്റ്റാക്കി അടുക്കളത്തോട്ടത്തിലുപയോഗിക്കുക.
- കാർഷിക മാലിന്യങ്ങൾ മണ്ണിര കമ്പോസ്റ്റാക്കി വൾമായി മാറ്റിയെടുക്കുക.
- മാലിന്യങ്ങൾ ഒന്നുംതന്നെ കത്തിക്കാതിരിക്കുക. കത്തിക്കുന്നതുമൂലം വ്യാപകമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും.
- പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയും പേപ്പർ ബാഗുകളും തുണി സഞ്ചികളും സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുക.
- നശിച്ചുപോകാത്ത ലോഹം, ഗ്ലാസ് പോലെയുള്ള മാലിന്യങ്ങൾ കൂടുതൽ ഭലം ആവശ്യമില്ലാത്ത Plane cement concreat ൽ ഉൾപ്പെടുത്തി നിർമ്മാർജ്ജനം ചെയ്യാവുന്നർത്താണ്.
മഴ വെള്ള സംഭരണം
ഭൂമുയിലെ ജീവന്റെ നിലനിൽപ്പിനു നിദാനമായ് ഘടകമാണ് ജലം. ജലം നമുക്ക് നിർമ്മിക്കുവാൻ സാധ്യമല്ല പക്ഷേ ജലമുള്ള പദാർത്ഥങ്ങളിൽനിന്നും വേർത്തിരുച്ചെടുക്കാനേ പറ്റൂ. നമുക്ക് ജലം ലഭിച്ചുകൊണ്ടിരിക്കുന്നത് Water cycle എന്ന പ്രക്രിയ മുടങ്ങാതെ നടക്കുന്നതുമൂലമാണ്. നമുക്ക് ജലം ലഭിക്കുന്നത് പ്രാഥമികമായി രണ്ടു സ്രോതസ്സുകളിൽ നിന്നാണ്.
1. മഴയിൽ നിന്നും
2. മഞ്ഞിൽനിന്നും.
ഇപ്രകാരം ഭൂമിയിൽ എത്തുന്ന ജലം മൂന്നു വിഭാഗമായി മാറുന്നു.
1.Cappillaray Water
2.Surface Water
3. Ground Water എന്നിങ്ങനെ
മഴവെള്ളത്തിലെ കൂടിയ ശതമാനം ഭാകവും താഴ്‌ന്ന പ്രദേശങ്ങളിലൂടെ ഒലിച്കിറങ്ങി നദികൾ, അരുവികൾ,കുളങ്ങൾ എന്നിവിടങ്ങളിൽ ചെന്നെത്തുകയും അവിടെ സംഭരിക്കപ്പെടുകയും ചെയ്യുന്നു. ഇതിൽ തന്നെ ഭൂരിഭാഗം ജലവും ഒഴുകി സമുദ്രത്തിൽ ചെന്നു പതിക്കുന്നു.
മഴവെള്ളത്തിലെ കുറഞ്ഞ ശതമാനം മണ്ണിലൂടെ അഴ്‌ന്നിറങ്ങി മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളിൽ തങ്ങിനിൽക്കുന്നു. ഇതാണ് സസ്യങ്ങൾക്ക് ലഭ്യമായ ഏക ജല സ്രോതസ്സ്. ഇതിനെ Cappillary Water എന്നു പറയുന്നു. മൂന്നാമത്തെ വിഭാഗമാണ് ഭൂഗർഭ ജലം. മഴ വെള്ളം മണ്ണിൽകൂടി ആഴ്‌ന്നിറങ്ങി ഭൂമുയുടെ ഒരു പ്രത്യേക താഴ്ചയിൽ കെട്ടിക്കിടക്കുന്നു ഇതിനെ യാണ് ഭൂഗർഭ ജലം എന്നറിയപ്പ്പെടുന്നത്. നദികളോ അരുവികളോ ഇല്ലാത്ത് ലക്ഷദ്വീപിലെ ജനങ്ങങ്ങുടെ പ്രധാന ജല സ്രോതസ്സ് ഭൂഘർഭ ജലമാണ്. മഴവെള്ളം മണ്ണീലുടേ താഴ്‌ന്നിറങ്ങി കടൽ വെള്ളത്തിനു മീതെ ഒരു ലെൻസു പോലെ കെട്ടിക്കിടക്കുന്നു. മഴവെള്ളത്റ്റിനു കടൽ വെള്ളത്തെക്കാൾ സാന്ദ്രത കുറവായതിനാലാണ് ഇപ്രകാരം കടൽ വെള്ള്ത്തിനു മീതെ നിൽക്കുന്നത്. ഭൂഗർഭജലം നമ്മൾ ഉപയോഗിക്കുംതോറും ഭൂഗർഭ ജലത്തിന്റെ അളവു കുറഞ്ഞുവരും. അതിനാൽ പരമാവധി മഴവെള്ളം ഭൂമിയിൽ താഴ്‌ത്തി Ground Water Level Recharge ചെയ്യേണ്ടതാണ്. വേനൽ കാലത്ത് കടൽ വെളളം കഴറി നമ്മുടെ കുടിവെള്ളം ഉപ്പുരസമുള്ളതായി മാറുന്നത് കുറക്കാനും Ground Water Level Recharge ചെയ്യൽ അനിവാര്യമാണ്.
നമ്മുടെ ഇന്നത്തെ അവസ്ഥനോക്കിയാൽ നമുക്ക് കാണാൻ സധിക്കും കൃഷിയിടം നികത്തുന്നതുമൂലവും വീടിന്റെ മുറ്റം വെള്ളം താഴ്‌ന്നിറങ്ങാത്തവിധത്തിൽ കോൺഗ്രീറ്റു ചെയ്യുന്നതുമൂലവും മഴവെള്ളം ഭൂമിയിലേക്ക് താഴ്‌ന്നിറങ്ങാതെ കടലിൽ ചെന്ന് ഇല്ലാതാകുന്നു.
ജല ദൗർലഭ്യം കുറക്കാനും ഭൂഗർഭ ജലനിരപ്പ് ഉയർത്തനും താഴെ പറയുന്ന ഉപാദികൾ പാലിക്കുക.
- വെള്ളം അമൂല്യമാണ്, അതു പരമാവധി കുറച്ച് ഉപയോഗിക്കുക.
- അടുക്കളയിലെ മലിന ജലം അടുക്കളത്തോട്ടം നനക്കാൻ ഉപയോഗിക്കുക.
- വാഹനം കഴുകാനും മൃഗങ്ങളെ കുളിപ്പിക്കാനും ശുദ്ധജലം അതികം ഉപയോഗിക്കാതിരിക്കുക.
- മോട്ടോർ പമ്പ് ഉപയോഗിച്ച് അധിക സമയം വെള്ളം പമ്പ് ചെയ്താൽ ഭൂഗർഭനിരപ്പ് താഴാനും കടൽ വെള്ളം കഴറിവരനും കാരണമാകും.അതിനാൽ അതിക സമയം മോട്ടോർ പമ്പ് ഉപയോഗിക്കാതിരിക്കുക.
- മഴവെള്ള സംഭരണികൾ ഉണ്ടാക്കി മഴവെള്ളം സംഭരിച്ച് സൂക്ഷിക്കുക.
- മേൽക്കൂരയിലൂടെ ഒഴുകിവരുന്ന മഴവെള്ളം കിണറിലേക്ക് തിരിച്ചുവിടുക. അതുമൂലം ഭൂഗർഭ നിരപ്പ് ഉയരാനിടയാകും.
- ബാഷ്പീകരണം മൂലം ജലനഷടം തടയാൻ പുല്ലുകളും മരങ്ങളും നട്ടുപിറ്റിപ്പിക്കുക. ഇതുമൂലം സൂര്യപ്രകാശം നേരിട്ട് ഭൂമിയിൽ പതിക്കുന്നത് തടയാനാകും.
- തീരപ്രദേശത്തെ ഘനന പ്രവർത്തനങ്ങൾ മൂലം ജലം കടല്ലുമായി കലരുന്നത് തടയുന്ന പാറക്കെട്ടുകൾ തകരാനിയയാകും. അതിനാൽ അത്തരം ഘനന പ്രവർത്തനം ഒഴിവാക്കുക.
- കാനകൾക്കു പകരം Soak pit സ്ഥാപിക്കുക. ഇതുമൂലം പരമാവധി വെള്ളം refill ചെയ്യാനാകും.
- മഴക്കുയികൾ സ്ഥാപിക്കുക.
- മരങ്ങൾക്കു തടമെടുക്കുക
- മരങ്ങൾക്കു പച്ചില വളങ്ങൾകൊണ്ട് പുതയിടുന്നത് ശീലമാകുക്ക.
- ജനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്ത്റ്റിയെറ്റുക്കുക.
- ഇത്രയും കാര്യങ്ങൾ പാലിക്കുന്നു എന്നുർപ്പുവരുത്താൻ നിയമങ്ങൾ രൂപീകരിക്കുക. മഴവെള്ളം സംഭരിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഭൂഗർഭ ജല നിരത്ത് ഉയർത്താൻ സാധ്യമാവുകയുള്ളൂ.
പ്രകൃതി വിഭവങ്ങളും അവയുടെ ഉപയോഗങ്ങളും
എന്താണ് പ്രകൃതി വിഭവം?. പ്രകൃതി പ്രതിഭാസമോ പ്രകൃതി പ്രതിഭാസത്തിന്റെ ഫലമായുണ്ടാകുന്നതോ ആയതും അതിന്റെ സേവനം മനുഷ്യന്റെ ദീർഘകാല ഉന്നമനത്തുനുതകുന്നതുമായ എല്ലാത്തിനേയും പ്രകൃതി വിഭവം അഥവാ Natural Resources എന്നു പറയുന്നു. എന്താണ് നാം ഇതിനേക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യഗത?.
ഒരു പ്രദേശത്തിന്റെ സുസ്ഥിര വികസനത്തിനും അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രക്കൃതി വിഭവങ്ങളുടെ ബുദ്ധിപരമായ ഉപയോഗവും, പരിപാലനവും അത്യാവശ്യമാണ്.അതിനാൽ ലക്ഷദ്വീപിന്റെ സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രക്കൃതി വിഭവങ്ങൾ എങ്ങനെ ഉചിതമായി ഉപയോഗിക്കാമെന്ന് നമുക്ക് വിലയിരുത്താം.
ആസൂത്രുതമല്ലതെയുള്ള വിഭവങ്ങളുടെ അമിത ചൂഷണം പ്രകൃതിയുടെ അസന്തുലിതാവസ്തക്കും തന്മൂലം പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു.
പ്രകൃതി വിഭവങ്ങളെ അവയുടെ ലഭ്യതക്കനുസരിച്ച് രണ്ടായി തിരിച്ചിരിക്കുന്നു.
1. Inexhaustible Resources}
2. Exhaustible Resources
1. Inexhaustible Resources
മനുഷ്യന്റെ ഉപയോഗം മൂലം ലഭ്യതക്കു കുറവുവരാത്ത് വിഭവങ്ങളാണ് Inexhaustible resources പ്രകൃതിക്ക് യാതൊരു ദോശവും വരുത്താതവയാണ് ഇത്തരം വിഭവ സ്രോതസ്സുകൾ. നമ്മൾ പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന ഫോസ്സിൽ ഇന്ധനങ്ങൾക്കു പകരമായി ഉപയോഗിക്കൻ പറ്റുന്ന വിഭവങ്ങളാണ് Inexhaustible Resources.ഉദാ: സൗരോർജ്ജം.പവനോർജ്ജം, ഹൈഡ്രോ പവർ മുതലായവ.
2.Exhaustible Resources
മനുഷ്യന്റെ ഉപയോഗം മൂലം അളവിൽ കുറവുണ്ടാകുന്നതും തീർന്നുപോകാൻ സാധ്യതയുള്ളതുമായ വിഭവങ്ങളാണ് Exhaustible Resources. നെ പുന:സൃഷ്ടിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ചിരിക്കുന്നു.
പ്രധാന പ്രകൃതി വിഭവങ്ങൾ.
1. മണ്ണ്
ഒരു Renewable resource ആണ് മണ്ണ് മണ്ണിൽ വാൂവും ഈർപ്പവും ജൈവവസ്തുക്കളും സൂക്ഷമ ജീവികളും അടങ്ങിയിട്ടിണ്ട്. നമ്മൾ കൃഷി ചെയ്യാൻ മണ്ണ് അത്യാവശ്യമാണ്. നല്ല വളക്കൂറുള്ള മണ്ണിൽ നിന്നും നല്ല ഉൽപാദനം ഉണ്ടാകും, അതിനാൽ മണ്ൺ സംരഖിക്കേണ്ടത് അത്യാവശ്യമാണ്. മേൽ മണ്ണ് മഴവെള്ളത്റ്റിന്റെ കുത്തൊലിപ്പ്പുകാരണം ഒലിച്ചുപോഴി ഫലഭൂയിഷ്ടമായ മണ്ൺ നഷ്ടപ്പെടുന്ന പ്രതിഭാസമാണ് മണ്ണൊലിപ്പ്പ്പ്. മണൊലിപ്പിന്റെ കാരണങ്ങൾ ഇല്ലാതാക്കി മണ്ൺ സംരക്ഷിക്കേണ്ടതാണ്.മണ്ണിന്റെ ഫലഭൂയിഷ്ടി നിലനിർത്തനുള്ള ചില പ്രക്രിയകൾ നോക്കം.
1.Organic Farming
പൂർണ്ണമായും രാസവളങ്ങളും, രാസ കീടനാശിനികളും, രാസ കള നശിനികളും ഒഴിവാക്കി ജൈവ വളങ്ങളൂം, ജൈവ കീടനാശിനികളും, കളനാശിനികളും മാത്രം ഉപയോഗിച്ചുള്ള കൃശി സമ്പ്രദായമാണിത്. അത്യുത്‌പാദനത്റ്റിനു വേണ്ടി രാസവളങ്ങളും കീടനാശിനികൾ ഉപയോഗിക്കൗന്ന്തുമൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കിയ വിദേശ രാജ്യക്കാർ വൻ പൊതുജന പ്ന്തുണയോടെ Organic FAarming ലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്.
2. Crop Rotation
ഇടവേളകളിലായി ധാന്യകങ്ങളും പയറു വർഗ്ഗത്റ്റിൽപെട്ട ചെടികളും മാറി മാറി കൃഷി ചെയ്യൂന്ന സൂമ്പ്രദായമാണിത്.
3. Countour Ploughing
ഭൂമിയുടെ കുത്തനെയുള്ള ചെരിവ് ഒഴിവാക്കി പല തട്ടുകളിലായി കൃഷിനടത്തുന്ന പ്രക്രിയയാണിത്. ഇതുമൂലം, മണ്ണൊലിപ്പ തടായാനും പരമാവധി മഴവെള്ളം ഭൂമിയിൽ ആഴ്‌ന്നിറങ്ങാനും പട്ടുന്നു.
2. Water Resources
ഭൂമിയിലെ 'എറ്റവും പ്രധാനപ്പെട്ട വിഭവമാണ് ജലം. ഭൗമോപരിതലത്റ്റിലെ മുക്കാൽ ഭാഗവും ജലമണെങ്കിലും വളരെ കുറഞ്ഞ ശതമാനമാണ് കുടിക്കനും മട്ടു ആവശ്യങ്ങൾക്കും ലഭ്യമായിട്ടുള്ളത്. ജനസംഖ്യാ വർദ്ധനവുകാരണം ജലത്തിന്റെ ആവശ്യഗത വർദ്ധ്ധിച്ചിരിക്കുകയാണ്.
ജല സംരക്ഷണത്തിനുള്ള ഉപാദികൾ.
1. ജലസേചനോപാദികളുടെ പ്രാപ്തി മെച്ചപ്പെടുത്തി കാർഷികവൃത്തിക്കാവശ്യമായ ജലം പരിമിദപ്പെടുത്തുക.
2. പുനരുപയോഗിക്കാൻ പറ്റുന്ന മലിനജലം സസ്കരിച്ച് പുനരുപയോഗിക്കുക.
3.മഴവെള്ളം സംഭരിക്കുകയും അത് പരമാവധി മണ്ണിൽ താഴ്‌ന്നിറങ്ങാനുള്ള പ്രവർത്തനങ്ങൽ നറ്റപ്പിലാക്ക്കുക.
3.Land Resources
ഭൂമിയുടെ1/4 ഭാഗവും കരയാണ്.മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഉപകാരപ്രദമായ പലതും കരയിൽനിന്നു നമുക്ക് ലഭിക്കുന്നു. Land Resources നെ പലതായി തരം തിരിച്ചിരിക്കുന്നു.താഴെ പറയുന്നവയാണവ.
1. വനങ്ങൾ.
2.പുൽ മേടുകൾ.
3.ചതപ്പു നിലങ്ങൾ.
4.മരുഭൂമി. മുതലായവ. ഇവ ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ട്.
4. Energy Resources
മനുഷ്യന്റെ നിത്യജീവിതതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ വിഭവമാണ് ഊർജ്ജം. കൃഷിക്കും വ്യവസായത്തിനും ഗതഗത്തിനും വാർത്താവിനിമയത്തിനും ഊർജ്ജം അത്യാവശ്യമാണ്.
ഊർജ്ജ സ്രോതസ്സിനെ പുൻ:സൃഷ്ടിക്കാൻ പറ്റുന്നതിന്നത് , പറ്റാത്തത് എന്നിങ്ങനെ രണ്ടായി തിരിച്കിരിക്കുന്നു.
1. Non Renewable Resources
ഉപയോഗിക്കുംതോറും കുറഞ്ഞുവരുന്നതും പുൻ:സൃഷ്ടിക്കാൻ പറ്റാത്തതുമായ ഊർജ്ജ സ്രോത്സ്സുകളാണ് Non Renewable Energy Resources. അനേക കാലത്തെ പരിക്രമണ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ വിഭവങ്ങളാണിവ, ഉദാ: ഫോസ്സിൽ ഇന്ധനങ്ങൾ.
അനേക വർഷങ്ങൾക്കുമുമ്പ് ജീവിച്കിരുന്ന ദിനോസറുകളും വൻവൃക്ഷങ്ങളും പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി ഭൂമിക്കടിയിൽപെട്ട്, താപ രാസപ്രക്രിയകൾക്കു വിധേയമായി ഉണ്ടായതാണ് ഫോസ്സിൽ ഇന്ധനങ്ങൾ. ഫോസീൽ ഇന്ധനങ്ങൾ ലഭ്യത കുറഞ്ഞുവരുന്നതിനാൽ അവയുടെ വില വർദ്ധിച്കുവരുന്നു. നാം ഉപയോഗിക്കുന്ന ഫോസ്സിൽ ഇന്ധനങ്ങളായ പെട്രോളും ഡീസലുൽം മണ്ണെണ്ണയും ഭൂമിക്കടിയിൽനിന്നും ക്രൂഡ് ഓയിൽ എന്ന ഒറ്റ സംയുക്തമായാണ് ലഭിക്കുന്നത്. ഇതിനെ ഓയിൽ റിഫൈനരികളിൽവെച്ച് സംസകരിച്ചാണ് പലതരം ഇന്ധനരൂപങ്ങളായി ലഭിക്കുന്നത്. ഫോസ്സിൽ ഇന്ധനങ്ങൽ വ്യാപകമായ അന്തരീക്ഷ മലിനീകരണത്തുനു കാരണമാകുന്നു. ഫോസ്സിൽ ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന Carbon Monoxide പോലെയുള്ള വാതകങ്ങൾ അഗോളതാപനത്തിനു കാരണമാകുന്നു.
2.Renewable Energy Resources
മനുഷ്യന്റെ ഉപയോഗം മൂലം ലഭ്യതയിൽ യാതൊരുകുറവും വരാത്ത ഊർജ്ജ സ്രോതസ്സുകളാണ് Renewable energy Resources ഇവ പ്രകൃതിക്കു യാതൊരുവിധ ദോഷവും വരുത്താത്തവയാണ്.
കടപ്പാട് : greenislands.weebly.com