അപകടകാരികളായ പാരിസ്ഥിതിക മാലിന്യങ്ങളോ വസ്തുക്കളോ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. മലിനീകരണം എന്നറിയപ്പെടുന്ന ഈ പ്രക്രീയ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സാധാരണയായി സംഭവിക്കുന്നത്. ഭാവിയില്‍ വിരുദ്ധഫലങ്ങള്‍ സൃഷ്ടിക്കുന്ന ഏത് മനുഷ്യപ്രവര്‍ത്തനങ്ങളും മലിനീകരണം എന്ന പേരില്‍ അറിയപ്പെടുന്നു.
മലിനീകരണത്തിന്റെ ഉറവിടങ്ങള്
വായു മലിനീകരണം, ജല മലിനീകരണം, റേഡിയോ ആക്ടീവ് മലിനീകരണം എന്നിവ മലിനീകരണത്തിന്‍റെ പരമ്പരാഗത രൂപങ്ങളാണ്. കപ്പല്‍ മലിനീകരണം, വെളിച്ച മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ മലിനീകരണം എന്ന വാക്കിന്‍റെ വിശാലമായ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.
ഒച്ച എന്നതിന്‍റെ നിര്‍വ്വചനം തന്നെ ആവശ്യമില്ലാത്ത ശബ്ദം എന്നതാണ്. വായു മലിനീകരണത്തിന്‍റെ സുപ്രധാന ഘടകം ശബ്ദത്തില്‍ നിന്നുള്ള മലിനീകരണമാണെന്ന് പരക്കെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
ശബ്ദം വായുവിലൂടെ സഞ്ചരിക്കുന്നു. ചുറ്റും വ്യാപിച്ചിരിക്കുന്ന വായുവിന്‍റെ ഗുണതലങ്ങളെ ആസ്പദമാക്കിയാണ് അത് അളക്കുന്നത്. ശബ്ദത്തിന്‍റെ തോത് ഡെസിബല്‍ ആണ്. 90 ഡെസിബലില്‍ കൂടുതലുള്ള തുടര്‍ച്ചയായ ശബ്ദം കേള്‍വി നാശത്തിനും നാഢീവ്യൂഹത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ക്കും കാരണമാകാമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. പട്ടണങ്ങളില്‍ 45 ഡെസിബല്‍ ആണ് സുരക്ഷിതമായ ശബ്ദനിലയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലിയൂഎച്ച്ഒ) തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ സാധാരണയായി 90 ഡെസിബലിലും അധികം ശബ്ദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ശബ്ദയാനമായ പട്ടണങ്ങളില്‍ മൂന്നാം സ്ഥാനമാണ് മുംബൈക്കുള്ളത്. ന്യൂഡല്‍ഹി തൊട്ടു പിന്നിലായുണ്ട്.
ശബ്ദം അസ്വസ്ഥതകളും സ്വൈര്യക്കേടും മാത്രമല്ല സൃഷ്ടിക്കുന്നത്. അത് ധമനികള്‍ക്കു പിരിമുറുക്കവും സൃഷ്ടിക്കുന്നുണ്ട്. ഇതുമുലം അഡ്രിനാലിന്‍റെ ഒഴുക്ക് അതിവേഗത്തിലാവുകയും ഹൃദയത്തെ വളരെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യുന്നു. തുടര്‍ച്ചയായ ശബ്ദം കൊളസ്‍ട്രോള്‍ നില ഉയര്‍ത്തുകയും രക്തവാഹിനിക്കുഴലുകളുടെ സ്ഥിരമായ മുറുക്കത്തിനും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാവുകയും ചെയ്യുന്നു. ഉയര്‍ന്ന ശബ്ദം ഞരമ്പുരോഗത്തിനും ഞരമ്പുകള്‍ പൊട്ടുന്നതിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
വിഷാംശമുള്ള പദാര്‍ത്ഥങ്ങള്‍ നദികളിലും കായലുകളിലും സമുദ്രങ്ങളിലും മറ്റ് ജല സ്രോതസ്സുകളിലും എത്തിച്ചേരുമ്പോള്‍ അവ അവിടെ അലിഞ്ഞു ചേര്‍ന്നോ അതുപോലെ തന്നെയോ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെടുന്നു. ഇത് ജലത്തിന്‍റെ ഗുണമേന്‍മയെ ദുഷിപ്പിക്കുയും ജലത്തിലെ ആവാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. മലിനീകാരികള്‍ ഇറ്റുവീണ് ഭൂഗര്‍ഭ ജലനിക്ഷേപങ്ങളെ ബാധിക്കുകയും ചെയ്യാം.
ജല മലിനീകരണത്തിന്‍റെ പരിണിതഫലങ്ങള്‍ മനുഷ്യനെ മാത്രമല്ല, ജന്തുക്കള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവയെയും നാശകരമായ വിധത്തില്‍ ബാധിക്കുന്നു. മലിനജലം കുടിക്കുന്നതിനോ വിനോദത്തിനോ കൃഷിക്കോ വ്യവസായത്തിനോ ഒന്നും തന്നെ അനുയോജ്യമല്ല. ഇത് കായലുകളുടെയും നദികളുടെയും മനോഹാരിത നശിപ്പിക്കുന്നു.
ഹാനീകരങ്ങളായ പദാര്‍ഥങ്ങള്‍ വായുവിലേക്ക് പുറന്തള്ളുന്നതുമൂലമുണ്ടാകുന്ന മലിനീകരണമാണ് വായു മലിനീകരണം. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും അന്തരീക്ഷത്തിന്‍റെയും വസ്തുക്കളുടെയും ക്ഷതങ്ങള്‍ക്കും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന തരത്തില്‍ അന്തരീക്ഷത്തിന്‍റെ സംരക്ഷണ കവചമായ ഓസോണ്‍പാളിയുടെ pശോഷണത്തിനും ഇത് കാരണമാകുന്നു.
വ്യവസായങ്ങള്‍, വാഹനങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവ വായു മലിനീകരണത്തിനുള്ള ചില സുപ്രധാന കാരണങ്ങളാണ്. വായു മലിനീകരണത്തിന് വിവിധങ്ങളായ കാരണങ്ങളുണ്ട്. അവയില്‍ പലതും മനുഷ്യന്‍റെ നിയന്ത്രണത്തിലുള്ളവയല്ല. മരുഭൂമികളിലെ പൊടിക്കാറ്റ്, കാട്ടു തീ, പുല്ലുകളിലെ തീ എന്നിവയില്‍ നിന്നുണ്ടാകുന്ന പുക മുതലായവ വായുവിലെ രാസമലിനീകരണത്തിന് കാരണമാകുന്നു.
പ്രധാന വായു മലിനീകാരികളും അവയുടെ ഉറവിടങ്ങളും താഴെ പറയുന്നു
രാസ മലിനീകരണത്തിന് കാരണമാകുന്ന വിവിധ ഉറവിടങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:
എന്നിരുന്നാലും, സ്ഥിര മലിനീകാരി എന്ന നിലയില്‍ ഒരു പക്ഷേ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കുന്നത് രാസവസ്തുക്കളെയാണ്: സമുദ്ര ഭക്ഷണ ശൃംഖലയില്‍ പ്രവേശിക്കുന്ന പദാര്‍ഥങ്ങള്‍ ശൃംഖലയിലൂടെ കടന്നുപോയി വലിയ അളവില്‍ സമുദ്രത്തിലെ വലിയ ഇരപിടുത്തക്കാരില്‍ വരെ എത്തിച്ചേരുന്നു. സ്ഥിര മലിനീകാരികളില്‍ ഡിഡിറ്റി പോലുള്ള കീടനാശിനികള്‍, വ്യാവസായിക രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍ ഏറ്റവും പ്രസിദ്ധം പിസിബികളാണ്.
ശബ്ദ മലിനീകരണം നിറുത്തല്
വായു മലിനീകരണം ബാഷ്പീകരിക്കല്
ജല മലിനീകരണം ശുദ്ധീകരിക്കല്
രാസ മലിനീകരണം നിർമാർജ്ജനം ചെയ്യല്
ഉറവിടം : കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡ്, 2007 |
ഇന്ത്യയില പരിസ്ഥിതി സംരക്ഷണ വകുപ്പും താഴെ പറയുന്ന നിയമങ്ങളും നിലവിൽ വന്നു.
1.ജല മലിനീകരണ നിയന്ത്രണ നിയമം ,1974(Water ( Prevention and Control of pollution ) Act ,1974).
2.വനസംരക്ഷണ നിയമം,1972(Indian Forest Act ,1972).
3.വന്യ ജീവി സംരക്ഷണ നിയമം ,1980(The Wild Life Protection Act ,1980).
4.വായു മലിനീകരണ നിയന്ത്രണ നിയമം, 1983.(The Air (Prevention and Control of pollution )Act .1983.)
5.പരിസ്ഥിതി സംരക്ഷണ നിയമം,1986(The Environmental Protection Act ,1986)
വന്യ ജീവി സംരക്ഷണ നിയമം
,1972 അനുസരിച്ച് വന്യ ജീവികളെ വേട്ടയാടുന്നതും ,സംരക്ഷിക്കപെടെണ്ട വന്യ ജീവികളുടെ കൊമ്പും മറ്റും ഉപയോഗിച്ച് ഉള്ള ഉത്പന്നങ്ങൾ വിലക്കുന്നതും ,വന്യ ജീവികളെ കടത്തുന്നതും നിരോധിച്ചിരിക്കുന്നു .ഈ നിയമം അനുസരിച്ചുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് 6 മാസം മുതൽ 3 വർഷം വരെ തടവോ പിഴയോ നൽകാവുന്നതാണ്.ഏതാനും വർഷങ്ങൾക്ക് മുൻപ് ഹിന്ദി സിനിമ താരം സൽമാൻ ഖാൻ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്ടൻ മണ്‍സൂർ അലി ഖാൻ പട്ടോടി എന്നീ പ്രമുഖർ വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചു മൃഗങ്ങളെ വെട്ടയാടിയതിനെ തുടർന്ന് കുറ്റക്കാർ ആയിട്ടുണ്ട്.
വന സംരക്ഷണ നിയമം ,
1980 വനങ്ങള മറ്റു ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതും വന നശീകരണവും തടയുന്നു.ഈ നിയമം അനുസരിച്ചുള്ള കുട്ടങ്ങല്ക്ക് 15 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാം.പരിസ്ഥിതി സംരക്ഷണ നിയമം ,1986 അനുസരിച്ച് ഫാക്ടറികൾ തുടങ്ങുന്നതിനു മുൻപ് പരിസ്ഥിത്യ്ക്ക് നാശകരം അല്ലെന്നും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടെന്നും കാണിച്ചു പരിസ്ഥിതി വകുപ്പിന്റെ അനുമതി തെടെണ്ട്ഫത് ആണ് (6 വകുപ്പ് ).അത് പോലെ ഈ നിയമം അനുസരിച്ച് പരിസ്ഥിതിക്ക് ഹാനികരം ആകുന്ന വസ്തുക്കള നിരോധിക്കവുന്നത് ആണ് .ഇപ്രകാരമാണ് പ്ലാസ്റ്റിക് നിരോധനം സാധ്യമാകുന്നത് .ഈ നിയമം ലംഘിച്ചാൽ 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാം.കുറ്റം ആവർത്തിച്ചാൽ പ്രതി ദിനം 5000 രൂപ പിഴ ചുമത്താം.
സമകാലീന കേരളം നേരിട്ട ഗുരുതരം ആയ പ്രശ്നങ്ങളിൽ ഒന്ന് വരൾച്ചയാണ്.ഇതിനു പ്രധാന കാരണം തന്നീരതടങ്ങളുടെ(Wet Land ) ശോഷണം ആണ് .ജലാശയങ്ങൾ കൊണ്ടും മണ്‍സൂണ്‍ കൊണ്ടും പ്രകൃതി കേരളത്തെ അനുഗ്രഹിച്ചിരിക്കുന്നു .എന്നാൽ മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തികൾ കൊണ്ട് ജലം ഉപയോഗത്തിന് തികയാത്ത അവസ്ഥ സംജാതം ആയിരിക്കുന്നു .വരൾച്ചയിൽ നിന്നും പാഠം ഉൾകൊണ്ട സർക്കാർ പതിയ ജലനയം രൂപീകരിക്കുകയും മഴ വെള്ളം നിര്ബന്ധം ആയും ശേഖരിക്കണം എന്ന് നിയമ നിര്മ്മാണം നടത്തുകയും ചെയ്തു .
ജല മലിനീകരണ നിയന്ത്രണ നിയമം
,1974 അനുസരിച്ച് ജല മലിനീകരണം തടയാനും ജലത്തിന്റെ സംരക്ഷണത്തിനും ആയി മലിനീകരണ നിയന്ത്രണ ബോർഡ് (Pollution Control Board )രൂപീകരിച്ചിട്ടുണ്ട്.ഈ നിയമം അനുസരിച്ച് ജലം മലിനപ്പെടുത്തൽ ,നദികൾ,നീരുറവ തുടങ്ങിയവയിൽ വിഷ വസ്‌തുക്കൾ കലർത്തൽ ഒക്കെ ശിക്ഷാർഹം ആണ് . ഈ നിയമം അനുസരിച്ചുള്ള കുറ്റങ്ങൾക്ക് 6 മാസം മുതൽ 6 വർഷം വരെ തടവ് ലഭിക്കാം.
വായു മലിനീകരണം തടയുന്ന നിയമം
,1981 പ്രകാരം വായു മലിനീകരണം തടയൽ ,നിയന്ത്രണം ,വായുവിന്റെ നിലവാരം ഉയർത്തുക എന്നിവയെല്ലാം വ്യവസ്ഥ ചെയ്യുന്നു.വായു മലിനീകരണത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് വാഹനങ്ങൾ ആണ് .മോട്ടോർ വാഹന നിയമം,1988 വാഹനങ്ങളിൽ നിന്നുള്ള സ്പാർക്ക്,ഓയിൽ ,ശബ്ദം,കരി ഏവ നിയന്ത്രിക്കുന്നു.വാഹനങ്ങല്ക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (Pollution Control certificate ) നല്കുന്നതും ഈ നിയമം അനുസരിച്ചാണ് .ആറു മാസം ആണ് ഒരു സെര്ടിഫികാടിന്റെ കാലാവധി .ഈ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കാവുന്നതാണ്.
ശബ്ദ മലിനീകരണം തടയുന്ന നിയമം
ശബ്ദ മലിനീകരണം ആണ് മറ്റൊരു പ്രധാന പ്രശ്നം .ശബ്ദ മലിനീകരണം ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ,ഹൃദയ സംബന്ധ രോഗങ്ങൾ,കേൾവി കുറവ് ,ഉറക്കം ഇല്ലായ്മ ,തലവേദന ,മാനസിക പിരിമുറുക്കം ,ഓര്മ ശക്തി നശിപ്പിക്കൽ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .Noise Pollution (Regulation and Control )Rule അനുസരിച്ച് നാലു മേഖലകൾ ഉണ്ട് .അവ 1,വ്യാവസായിക മേഖല (75-70 Decibel ) 2, കച്ചവട മേഖല (60-65 Decibel )3.താമസ മേഖല (55-45 Decibel ) 4,നിശബ്ദ മേഖല .എന്നിവയാണ് .നിശബ്ദ മേഖലയിൽ വാഹനങ്ങൾ ഹോണ്‍ മുഴക്കാൻ പാടില്ല .ലൗഡ് സ്പീക്കറിന്റെ ഉപയോഗം രാവിലെ 6 മുതൽ വൈകുന്നേരം 10 വരെയെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട് .മതച്ചരങ്ങൾക്ക് ലൗഡ് സ്പീക്കർ അത്യാവശ്യം അല്ലെന്നു ചർച് ഓഫ് ഗോഡ് ഫുൾ ഗൊസ്പെൽ മിഷൻ V മേജസ്റിക് കോളനി വെൽഫൈർ അസോസിയേഷൻ എന്നാ കേസില കോടതി വ്യക്തം ആക്കിയിട്ടുണ്ട് .
സമുദ്ര തീരങ്ങൾ സംരക്ഷിക്കാനായി അവയെ CRZ ( Coastal Regulation Zone ) ആയി പ്രഖ്യാപിക്കുകയും സമുദ്ര തീരത്ത് പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും മറ്റും തടഞ്ഞിട്ടുണ്ട്.അശാസ്ത്രീയ മത്സ്യ ബന്ധനം മൂലം മത്സ്യസമ്പത്ത് നശിച്ചു ഒടുങ്ങുന്നതു തടയാനായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത് പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കാം നടത്തുന്ന പ്രവർത്തനങ്ങളിൽ എടുത്തു പറയത്തക്കതാണ്.
ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 21 ൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവകാശങ്ങളും ഉള്പ്പെടുമെന്നു സുപ്രീം കോടതി വ്യക്തമാക്കുക ഉണ്ടായി.M.C ,മേത്ത എന്നാ പ്രമുഖ അഭിഭാഷകൻ ഒരു കൂട്ടം വിധി ന്യായങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ട് . ഗംഗ ജല മലിനീകരണ കേസ് ,ശ്രീറാം ഫാക്ടറിയിലെ ഓലിയം ഗ്യാസ് ലീക്ക് കേസ് ഏവ ഇത്തരത്തിൽ പ്രസിദ്ധി ആർജിച്ച വിധി ന്യായങ്ങൾ ആണ്. കേരള ഹൈ കോടതി പൊതു സ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ട് നെബു ജോണ്‍ v ബാബു എന്നാ കേസിൽ കേരള ഹൈ കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട് .പരിസ്ഥിതി സംരക്ഷണത്തിൽ തികച്ചും സ്വഗതര്ഹം ആയ ഒരു വിധി ആണിത്.
ഇന്ത്യൻ ശിക്ഷ നിയമം 277,278 വകുപ്പുകൾ,ക്രിമിനൽ നടപടി നിയമം 133 വകുപ്പ് ഇവ പ്രകാരവും പരിസ്ഥിതി മലിനീകരണം നിയമ
നടപടികൾക്ക് വിധേയം ആക്കാവുന്നത് ആണ് .ഇന്ത്യൻ ശിക്ഷ നിയമം 277 വകുപ്പനുസരിച്ച് ജലം ഉപയോഗപ്പെടുത്താൻ ആകാത്ത രീതിയിൽ പൊതു ജലാശയങ്ങൾ മലിനപ്പെടുത്തുന്നതിനു 3 മാസം തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ് .278 വകുപ്പനുസരിച്ച് സ്ഥലവാസികളുടെ ആരോഗ്യത്തിനു ഹാനികരം ആയ രീതിയിൽ അന്തരീക്ഷ മലിനീകരണം നടത്തുന്നതിനു 500 രൂപ പിഴ ഈടാക്കാവുന്നതാണ്.ക്രിമിനൽ നടപടി നിയമം 133 വകുപ്പനുസരിച്ച് മലിനീകരണം മാറ്റാനായി RDO സമക്ഷം പരാതി ബോധിപ്പിക്കാവുന്നതാണ് .
അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതി നേരിടുന്ന മുഖ്യ പ്രശ്നങ്ങള ഓസോണ്‍ പാളിയിലെ വിള്ളലും ആഗോള താപനവും (Global warming ) ആണ് .ഫ്രിട്ജിലും മറ്റും ഉപയോഗിക്കുന്ന Chloro Fluro Carbon (CFC ) ആണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണം .ആഗോള തപനത്തിന്റെ കാരണം അന്തരീക്ഷത്തിലെ Carbon DI Oxide അളവ് കൂടിയതാണ് .വ്യവസായങ്ങൾ വാൻ തോതിൽ Carbon DI Oxide പുറന്തള്ളുന്നു.ഇത് ഗ്രീൻ ഹൗസ് പ്രതിഭാസത്തിനു കാരണം ആകുന്നു.ആഗോള താപനം മൂലം 2030 ആകുമ്പോഴേക്കും ലോക താപനില 4.5 ഡിഗ്രി സെൽഷിയാസ് വർദ്ധന ഉണ്ടാകും എന്നാണ് പഠനങ്ങൾ വ്യക്തം ആക്കുന്നത് .ഇതു സമുദ്ര നിരപ്പ് ആറടി വരെ വർദ്ധിക്കാൻ ഇടയാകും .ഇതു മൂലം പല പ്രമുഖ നഗരങ്ങളും സമുദ്രത്തിനു അടിയിൽ ആകും .ധ്രുവ പ്രദേശത്തെ മഞ്ഞു ഉരുകുന്ന രീതിയിൽ താപ നില കൂടിയാൽ 300 അടി വരെ സമുദ്ര നിരപ്പ് കൂടാവുന്നതും ഗുരുതരം ആയ പ്രത്യാഘാതങ്ങൾ ഉണ്ടാകവുന്നതും ആണ് .ഇതു ന്യൂയോർക്ക് പോലുള്ള പ്രമുഖ നഗരങ്ങള പോലും വെള്ളത്തിനടിയിൽ ആകാൻ കാരണമാകും .
ദേശീയ തലത്തിൽ ആയാലും അന്തർദേശിയ തലത്തിൽ ആയാലും നിയമങ്ങൾ കൊണ്ട് മാത്രം പരിസ്ഥിതി സംരക്ഷണം സാധ്യം അല്ല .ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക വഴി മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യം ആകുകയുള്ളൂ .ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷികേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് .ഗാന്ധിജിയുടെ ഈ പ്രസ്താവന തികച്ചും ഇതു വ്യക്തമാക്കുന്നു
"The Earth has enough for our need ,but not for every man's greed"
അവസാനം പരിഷ്കരിച്ചത് : 3/13/2020
ഒരു ഗ്രാമം അതിന്റെ പരിധിയില്‍ എന്തെങ്കിലും കാര്യത...
ഓസോണ് എന്നത് ഓക്സിജന്‍റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്...
നമുക്ക് വേനല്ക്കാ ലത്ത് ചൂടും ശീതകാലത്ത് തണുപ്പും ...
ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി ബയോഗ്യാസ് ഡെവലപ്...