പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കള്‍ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാന്‍ ഈ ദിവസം ഉപയോഗിക്കാം
തണ്ണീര്‍ത്തടങ്ങളേയും അവയുടെ പരിസ്ഥിതി പ്രാധാന്യത്തെപ്പറ്റിയും അവ മാനവികതക്ക് നല്കുന്ന സഹായത്തെപ്പറ്റിയും ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യാം.
Darwin Day is a celebration to commemorate the anniversary of the birth of Charles Darwin on February 12, 1809. The day is used to highlight Darwin's contribution to science and to promote science in general.ചാള്‍സ് ഡാര്‍വ്വിന്റെ ജന്മദിനം.ഡാര്‍വ്വിന്റെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാനും പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകള്‍ക്കും ഈ ദിനം ഉപയോഗപ്പെടുത്താം.
ഭാരതത്തില്‍ നടത്തിയ ഗവേഷണത്തിന് ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ച ഏക കണ്ടുപിടുത്തമാണ് രാമന് ഇഫക്ട്.തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് സി.വി,രാമന് ലോകത്തെ അറിയിച്ച ദിവസത്തിന്റെ ഓര്‍മ്മക്കായിട്ടാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്.
പരിസ്ഥിതി ശാസ്ത്രം ഇന്ന് നിരവധി ശാസ്ത്രമേഖലകളുടെ സങ്കലനമാണ്.പരിസ്ഥിതി ശാസ്ത്രത്തെപ്പറ്റിയുള്ള പഠനങ്ങള്‍ക്കും പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പങ്കിനെപ്പറ്റിയുള്ള ചര്ച്ചക്കായുമൊക്കെ ഈ അവസരം ഉപയോഗിക്കാം.
ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ക്ലബ്ബിന്റെ ഹരിതവല്‍കരണ പരിപാടികളുടെ ക്ലൈമാക്സ് ആണ് അദ്ധ്യയന വര്‍ഷത്തിന്റെ ഒടുവില്‍ വരുന്ന ഈ ദിനം.സ്കൂളിലെ മറ്റംഗങ്ങളെയും പരിപാടികളില്‍ പങ്കെടുപ്പിക്കാം.
എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992-ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റിലാണ് (UNCED). ഇതേ തുടര്‍ന്ന് യു.എന്‍. ജനറല്‍ അസംബ്ലി1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.
പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ് കാലാവസ്ഥ എന്ന് കുട്ടികളെ അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ ഉപയോഗപ്പെടുത്താം.സമീപത്ത് കാലാവസ്ഥാ കേന്ദ്രമുണ്ടെങ്കില്‍ സന്ദര്‍ശിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതും ഉചിതമായിരിക്കും
അന്തര്‍ദ്ദേശീയ ജലപാതയില്‍ 1919 ല്‍ ഭാരതത്തിന്റ ആദ്യത്തെ കപ്പല്‍ യാത്ര നടത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ഏപ്രില്‍ 5 ദേശീയ കപ്പലോട്ട ദിനമായി ആചരിക്കുന്നത്. ഭാരത ഉപഭൂഖണ്ഡത്തിന് ചുറ്റുമുള്ള സമുദ്രങ്ങളെയും നീണ്ട തീരപ്രദേശങ്ങളെയും സമദ്രജൈവവൈവിദ്ധ്യത്തെയും പറ്റി മനസ്സിലാക്കാന്‍ അനുയോജ്യമായ ദിവസം. അവധിക്കാലത്ത് വിദ്യാലയങ്ങളില്‍ നിന്ന് പഠനയാത്ര നടത്താം.
എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തില്‍ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേര്‍ത്തത്. 1950 മുതല്‍, എല്ലാ വര്‍ഷവും ഏപ്രില്‍ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു
പരിസ്ഥിതി എന്ന വാക്കിന് വളരെ വിശാലമായ അര്‍ത്ഥതലങ്ങളുണ്ട്. ഇതില്‍ മനുഷ്യനിര്‍മ്മിതമായ ചുര്റുപാടുകളും ഉള്‍പ്പെടും. നാടിന്റ കലാ സാംസ്കാരിക പൈതൃകങ്ങള്‍ ഏതൊരു പൗരനും അഭിമാനം നല്കേണ്ടവയാണ്.ഈ ദിനത്തില്‍ പ്രാദേശിക ചരിത്ര സ്മാരകങ്ങളെപ്പറ്റ് ഒരു പ്രോജക്ട് ഏറ്റെടുക്കുകയും മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
ഏപ്രില്‍ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22-നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
എല്ലാ വര്‍ഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം)ആചരിക്കുന്നത്.യു എന്‍ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുന്‍കൈ എടുത്ത്1993മുതല്‍ 2000 വരെ ഡിസംബര്‍ 29നു് നടത്തപ്പെട്ടിരുന്ന കണ്വെക്ഷന് ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു. തുടര്‍ന്ന് 2000 ഡിസംബര്‍ 20ന് ഈ ദിനം ഡിസംബറില്‍ അവധിദിവസങ്ങള്‍ കൂടുതലാണെന്ന് കാരണത്താല്‍ മേയ് 22 ലേക്ക് മാറ്റപ്പെട്ടത്.ജൈവവൈവിദ്ധ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന എക്സിബിഷനുകള്‍,സ്ലൈഡ് ഷോ,സിനിമാ പ്രദര്‍ശനം,പ്രശ്നോത്തരി തുടങ്ങിയവ സംഘടിപ്പിക്കാം.പ്രദേശത്തെ ഫീല്‍ഡ് പബ്ലിസ്റ്റി ഓഫീസുകള്‍,ഗവേഷണസ്ഥാപനങ്ങള്‍,കോളേജുകള്‍,സര്‍വ്വകലാശാലകള്‍,സന്നദ്ധസംഘടനകള്‍ എന്നിവയുമായിച്ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കാം.
ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.
ലോകത്തു പലയിടത്തും പുകയില വന്‍തോതില്‍ കൃഷി ചെയ്യുന്നു. പുകയിലെ ഉല്‍പ്പന്നങ്ങള്‍ ലോകത്ത് വന്‍കിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാര്‍ഗ്ഗമാണ്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയിലയും പുകയില ഉല്‍പ്പന്നങ്ങള്‍ വഴിയും നടക്കുന്നത്.
പുകയിലയുടെ പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്, അതായത് ഒരു വര്‍ഷം 50ലക്ഷം പേര് പുകയിലജന്യ രോഗങ്ങള്‍കൊണ്ട് മരിച്ചുവീഴുന്നു പുകയില ഉപയോഗം അര്‍ബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു.ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങള്‍ക്ക് ഇട നല്കുന്നു.
എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭ ജെനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്,മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്ബണുകള് എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാര്‍ബണ്‍ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.
ആണവ ആയുധങ്ങളുടെ വിപത്തിനെപ്പറ്റി ബോധവല്കരണം നടത്താന്‍ ഏറ്റവും അനുയോജ്യമായ ദിവസം.റേഡിയേഷന് മനുഷ്യനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാം.
സെപ്തംബര്‍ 16 നാണ് ലോക ഓസോണ്‍ ദിനമായി ആചരിക്കുന്നത്. 1988-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഓസോണ്‍ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987സെപ്റ്റംബര്‍ 16-ന് മോണ്ട്രിയോളില് ഉടമ്പടി ഒപ്പുവച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.ഓസോണ്‍ ശോഷണത്തെക്കുറിച്ച് അറിയാനും ഓസോണ്പാളിയുടെ സംരക്ഷണത്തിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഈ അവസരം ഉപയോഗിക്കാം.
തങ്ങള്‍ വാങ്ങുന്നത് എന്ത് എന്ന് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഈ ദിനാചരണത്തിന് പ്രത്യേക പ്രസക്തിയുണ്ട്. വിഭവങ്ങളുടെ ഉപയോഗം കുറക്കുക,പുനരുപയോഗിക്കുക,പുനഃചംക്രമണം ചെയ്യുക (Reduce – Reuse - Recycle) എന്ന ആശയത്തിന്റെ പ്രചാരണത്തിന് ഈ സന്ദര്‍ഭം ഉപയോഗിക്കാം.
പാര്‍പ്പിടം എന്നാല്‍ നാം മനുഷ്യര്‍ താമസ്സിക്കുന്ന വീടുമാത്രമല്ല,മറിച്ച് ഭൂമിയിലെസമസ്ത ജീവജാലങ്ങളുടെയും വാസഗേഹങ്ങളുടെയും അതിശയിപ്പിക്കുന്ന വൈവിദ്ധ്യത്തിന്റെ ആകെത്തുകയാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.പല ആവാസഗേഹങ്ങളുടെയും പ്രധാന ഭീഷണി മനുഷ്യനാണ് എന്നത് ഈ ദിനാചരണത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.
ജൈവമണ്ഡലത്തിന്റ അവകാശികള്‍ നാം മാത്രമല്ലെന്നും മറ്റ് ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമുണ്ടെന്നുംതിരിച്ചറിയാനുള്ള അവസരം.മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനും അതിനെതിരെ പ്രതികരിക്കാനും ക്ലബ്ബംഗങ്ങള്‍ക്ക് മുന്‍കൈയെടുക്കാം.
വന്യജീവികലെന്നാല് മനുഷ്യശ്രദ്ധ എളുപ്പത്തില്‍ ലഭിക്കുന്ന കടുവ,സിംഹം,പുലി എന്നിവ മാത്രമല്ലെന്നും മനുഷ്യന് ഇണക്കി വളര്‍ത്താത്ത ജന്തുക്കളും സസ്യങ്ങളുമടങ്ങിയ ബൃഹത്തായ ജൈവവൈവിദ്ധ്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്.കാടുകളില്‍ മാത്രമല്ല വീട്,പറമ്പ്,പൂന്തോട്ടം തുടങ്ങി നമ്മുടെ അടുത്ത ചുററുപാടുകളിലും വന്യജീവികളുടെ സാന്നിദ്ധയമുണ്ടന്നും പരിസ്ഥിതി പഠനത്തിന്റെ ആദ്യ ദശയില്‍ത്തന്നെ മനസ്സിലാക്കേണ്ടതാണ്.വന്യജീവികള്‍ നേരിടുന്ന ഭീഷണികള്‍,രാജ്യത്തെ വന്യജീവി നിയമങ്ങള്‍,CITES തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങള്‍ തുടങ്ങിയവയെപ്പറ്റി പഠിക്കാനും ഈ അവസരം വിനിയോഗിക്കാം.വന്യജീവികളെ സംബന്ധിച്ച സ്ലൈഡ് ഷോ,സിനിമാ പ്രദര്‍ശനം,പ്രശ്നോത്തരി തുടങ്ങിയവ സംഘടിപ്പിക്കാം
വെള്ളപ്പൊക്കം,ചുഴലിക്കാറ്റ്,ഭൂചലനം,വരള്‍ച്ച,ഉരുള്‍പൊട്ടല്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പേപ്പര്‍ കട്ടിംഗുകള്‍ ശേഖരിച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാം.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കാം.നിങ്ങളുടെ അടുത്തുള്ള അഗ്നിശമന സേനാ ഓഫീസുമായി ബന്ധപ്പട്ടാല്‍ അവര്‍ സ്കൂളിലെത്തി പരിശീലനങ്ങള്‍ നല്‍കും.സ്കൂളുകളില്‍ ഇപ്പോള്‍ ദുരന്ത നിവാരണ ക്ലബ്ബുകളുണ്ടല്ലോ? അവരുമായി സഹകരിച്ച് ഇക്കാര്യങ്ങള്‍ നടപ്പാക്കാം.
ഭൂമിയുടെ ഭാവി കുട്ടികളുടെ കൈയിലാണ്. അവര്‍ പരിസ്ഥിതി സംബന്ധിയായി എന്തൊക്കെ ചെയ്യുന്നു എന്നതു സംബന്ധിച്ചാണ് ഭൂമിയുടെ നിലനില്പ് തീരുമാനിക്കപ്പെടുന്നത്. പ്രകൃതി സംരക്ഷണത്തില്‍ കുട്ടികളുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാം.പരിസ്ഥിതി സംബന്ധിയായ ചില കര്മ്മപ്രവര്ത്തനങ്ങള് ഏറ്റെടുക്കുകയും സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ആകാം.
അവസാനം പരിഷ്കരിച്ചത് : 6/22/2020
ഇ-മാലിന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍