অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടിവെള്ളം

കുടിവെള്ളം

ആമുഖം


വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ആഗോളതാപനം പോലെ തന്നെ ആഗോളതലപ്രശ്നമായി ജലവും ഇന്നു മാറിയിരിക്കുന്നു. ജലത്തിന്‍റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയതലമുറ ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവര്‍ത്തികമാക്കിയവരും ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു. വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടില്‍ കുടം വെച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയും തലക്കുളങ്ങളും, തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകള്‍ ചോലകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്‍ ആണ്. ജലത്തെ സ്നേഹിച്ചവരും, മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിന്മുറക്കാര്‍.

കുടിവെള്ളവും ശുചിത്വവും ബന്ധപെട്ട പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഏറെ രൂക്ഷമാണ്. ഓരോ വര്‍ഷക്കാലവും നമുക്ക് പകര്‍ച്ച വ്യാധികളുടെ കാലമാണ്. ഓരോ വേനല്‍കാലവും കുടിവെള്ള ക്ഷാമത്തിന്റെ കാലവുമാണ്. ഈ അവസ്ഥ ആവര്‍ത്തിക്കുന്നു എന്ന് മാത്രം അല്ല ഓരോ വര്‍ഷം കഴിയും തോറും പ്രശ്നത്തിന്റെ രൂക്ഷത കൂടി വരുകയും ചെയ്യുന്നു.

തദ്ദേശഭരണസ്ഥാപനങ്ങളും വിവധ സര്‍കാര്‍ ഏജന്‍സികളും ഈ പ്രേശ്നങ്ങലുടെ പരിഹാരത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുനുണ്ട്. എന്നിട്ടും പ്രശ്നം സജീവമായി നിലനില്കുന്നു. അതിനുള്ള കാരണം ഈ പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ക്ക്എളുപ്പവഴികളില്ല. ജനപങ്ങളിത്തതോടെയും ദീര്‍ഘ വീക്ഷണത്തോടെ തയ്യാറാക്കുന്ന പദ്ധധികളിലൂടെയും മാത്രമേ പരിഹാരം സാധ്യമാകുകയുള്ളു.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. ജനങ്ങള്കും ഏറെ ചെയ്യാനുണ്ട്. അതിനു ജനത്തെയും  തദ്ദേശഭരണസ്ഥാപനങ്ങളെയും പ്രേരിപ്പിക്കുന്നതിനായി ഒരു വിപുലമായ പരിശീലന പരിപാടി കില നടത്തുകയാണ്. ഗ്രാമസഭാ/വാര്‍ടുസഭാ മെംബര്മാരും (വോട്ടര്‍മാര്‍) ജനപ്രേധിനിധികലുമാണ് ഈ പരിശീലനപരിപടിയിലെ പങ്കാളികള്‍. കേരളത്തിലെ 19255 ഗ്രാമ-നഗര വാര്‍ടുകളിലായി ഏകദേശം 24 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്‌. തദ്ധെശഷപന്ങ്ങളുടെയും വിവിധ സര്‍കാര്‍ ഏജെന്‍സികളുടെയും പങ്ങളിതതോടെയാണ് ഈ പരിശീലന പരിപാടി നടത്തുന്നത്.

പരിശീലനത്തില്‍ പങ്ങളികലകുന്ന പരിശീലകര്‍, ജനപ്രെധിനിധികള്‍, വോട്ടര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടിയാണു ഈ കൈപ്പുസ്തകം തയ്യാരക്കിയിട്ടുള്ളത്‌.പരിശീലനത്തില്‍ പങ്ങേടുക്കുന്നുവര്‍ക്കെല്ലാം ഇതു തീര്‍ച്ചയായും പ്രയോജനപ്പെടും എന്ന് മാത്രമല്ല ഈ പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ക്കുള്ള ഇടപെടലുകള്‍ക്ക് പ്രേചോടനമാവുകയും ചെയ്യും. ഈ കൈപ്പുസ്തകം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ കിലയിലെ അസോസിയേറ്റ് പ്രോഫെസ്സര്‍ ഡോ. പീറ്റര്‍.എം.രാജ്, പുസ്തകം തയ്യാറാക്കുന്നതിന് സഹായിച്ച മറ്റുള്ളവര്‍ എന്നിവരോടെല്ലാം എന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ആധുനിക സമൂഹം മേല്‍പ്പറഞ്ഞതെല്ലാം വിസ്മരിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. സ്വാര്‍ത്ഥ ചിന്തയും ആധുനിക സൗകാര്യങ്ങളോടുള്ള ഭ്രെമവും, ഭാവിയെക്കുറിച്ചുള്ള ചിന്തയില്ലായ്മയുംമൂലം ജലസംരക്ഷണവും വിവേകപൂര്‍വമായ ഉപയോഗവും ഉപേക്ഷിച്ചു എന്ന്‍ മാത്രമല്ല ലഭ്യമായ വെള്ളത്തെ നശിപ്പിക്കാനും തുടങ്ങി. മാത്രമല്ല, പ്രകൃതിയുടെ വരദാനമായ വെള്ളം എല്ലാവരുടേയും അവകാശമാണെന്നും അത് സൗജന്യമായി ഉപയോഗിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ഉള്ള ബോധം വെള്ളക്കച്ചവടക്കാരുടെ പ്രചാരണ കോലാഹലങ്ങളില്‍ പെട്ട് നഷ്ടമായിക്കൊണ്ടുമിരിക്കുന്നു. പ്രശ്നം ഏറെ ഗുരുതരമാണ്. ചെയ്യേണ്ടത് ചെയ്തേ പറ്റു. ഏറെ വൈകിയാല്‍ പരിഹരിക്കാനാകാത്ത വിധം പ്രശ്നം നിയന്ത്രനാധീതമാകും. ഫലമോ സാദാരണക്കാരന് ജലത്തിന്മേലുള്ള അവകാശം നാഷ്ടമാവുകയും, അവനു അത് നിഷേധിക്കപ്പെടുകയും ചെയ്യും.

നാം ഓരോ വേനലിനെയും വരള്‍ച്ചയേയും ഭീതിയോടെയാണ് കാത്തിരിക്കുന്നത്. ഓരോ മഴക്കാലത്തും പകര്‍ച്ചവ്യാധികളുടെ ഭീകരത നാം അനുഭവിച്ച്കൊണ്ടിരിക്കുന്നു. മണ്ണ്-ജലം-ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒട്ടേറെ നിയവ്യെവസ്ഥകള്‍ ഉണ്ട്, നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുണ്ട്, പ്രത്യേക സ്കീമുകളുണ്ട്, ഫണ്ടുകളുമുണ്ട്. പക്ഷെ കാഴ്ച്ചപ്പാടിന്‍റെയും ശാസ്ത്രീയ ചിന്തയുടേയും അഭാവവും അവബോധക്കുറവും തെറ്റായ മനോഭാവവും പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ജനങ്ങളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്ന ഇന്നത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

അന്താരാഷ്‌ട്ര ജല സഹകരണ വര്‍ഷം- 2013

ജലസംരക്ഷനത്തിന്റെയും  ജലസഹകരത്തിന്റെയും പ്രാധാന്യം ലോകജനതയെ ബോധ്യപ്പെടുത്തുന്നതിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന (UNO) യുടെ ആഹ്വാന പ്രകാരം 2013 ജലസഹകരണ വര്‍ഷമായി ആചരിക്കുകയാണ്. കുടിവെള്ളം ഓരോരുത്തരുടെയും അവകാശമാണെന്നും അത് നേടിയെടുക്കുന്നതിന് പരസ്പരസഹകരണം അനിവാര്യമാണെന്നും ബോധ്യപ്പെടുത്തുന്നതോടൊപ്പം അതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജലത്തിന്‍റെ പ്രാധാന്യം


ജീവന്‍റെ ഉറവിടം ജലമാണ്. ജീവന്‍റെ നിലനില്‍പ്പിനു ആധാരവും ജലമാണ്. കുടിക്കാനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മാത്രമല്ല കാര്‍ഷിക-വ്യാവസായിക്കവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്പ്പാദനത്തിനും എല്ലാം വെള്ളം വേണം. മണ്ണിലാണ് വെള്ളം ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും എന്നതിനാല്‍ മണ്ണും മണ്ണിനെ മണ്ണാക്കി നിര്‍ത്തുന്നത് ജൈവവസ്തുക്കളാകയാല്‍ ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലത്തെ സംരക്ഷിക്കാനാവു. ഇവയെല്ലാം പ്രകൃതിയില്‍ പരസ്പര ബന്ധിതമായി നിലനില്‍ക്കുന്നു.

ജലത്തിന്‍റെ സവിശേഷതകള്‍


  • വായു കഴിഞ്ഞാല്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍കും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം
  • ഭൂമിയില്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടര്‍ച്ചയായി സംഭവിക്കുന്നു.
  • മഴയായി ഭൂമിയില്‍ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും (സെക്കന്‍റില്‍ 3 ന്‍=മീറ്റര്‍ ദൂരം വരെ) മണ്ണിനടിയിലൂടെ സാവധാനത്തിലും (1 മീറ്റര്‍ സഞ്ചരിക്കാന്‍ 3 ദിവസം വരെ) ചലിച്ചുകൊണ്ടിരിക്കുന്നു.
  • ഭൂഗര്‍ഭജലം പാറകളുടെയും മണ്ണിന്‍റെയും പാളികളിലൂടെ സാവധാനം സഞ്ചരിചുകൊണ്ടിരിക്കുന്നു. ഇത്തരംപാളികളെ ജലവാഹിനികള്‍ എന്നുപറയുന്നു.
  • ജലം അതിന്‍റെ യാത്രയില്‍ താഴോട്ടും ഇറങ്ങിക്കൊണ്ടിരിക്കുന്നു. അത് ഭൂഗര്‍ഭ ജലവിതാനത്തോട് ചേരുന്നു.
  • ജലത്തിന്‍റെലഭ്യത, മണ്ണിന്‍റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം എന്നിവ ജലത്തിന്‍റെ യാത്രയേയും ശേഖരിക്കപ്പെടുന്നതിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
  • ജല സ്രോതസ്സിന്‍റെ പ്രധാന ഭാഗം ഭൂഗര്‍ഭജലമാണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്ടമാകുന്നു. കൂടുതല്‍ പമ്പ് ചെയ്‌താല്‍ സമീപപ്രദേശങ്ങളിലെ ജലവിതാനം താഴും, കിണറുകള്‍ വറ്റി പോകും.
  • തീര പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനം സ്വാഭാവിക അവസ്ഥയില്‍ നിന്ന്‍ താഴ്ന്ന്‍ പോയാല്‍ അവിടേക്ക് ഉപ്പുവെള്ളം കയറി ബാക്കിയുള്ള വെള്ളവും ഉപ്പുവെള്ളമായി മാറും.
  • ഭൂഗര്‍ഭജലം ഒരിക്കല്‍ മാലിനീകരിക്കപ്പെട്ടാല്‍ ശുദ്ധീകരിക്കുക എളുപ്പമല്ല.
ജലം- ചില വസ്തുതകള്‍
  • ഭൂമിയില്‍ ഉപരിതലത്തിന്‍റെ 71 ശതമാനവും വെള്ളമാണ്.
  • ലഭ്യമാകുന്ന വെള്ളത്തിന്‍റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. (1.78 ശതമാനം വീതം മഞ്ഞപ്പാളികളായും ഭൂഗര്‍ഭജലമായും സ്ഥിതി ചെയ്യുന്നു.)
  • അവശേഷിക്കുന്ന 2.5 ശതമാനത്തിന്‍റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്.
  • ലോകജനസംഖ്യപ്രതിവര്‍ഷം 85 ദശലക്ഷം വീതം വര്‍ദ്ധിക്കുന്നു.
  • ലോകത്ത് ഉപയോഗിക്കുന്ന ജലത്തിന്‍റെ അഞ്ചില്‍ ഒരു ഭാഗം ഭൂഗര്‍ഭജല സ്രോതസ്സുകളില്‍ നിന്നാണ് ലഭിക്കുന്നത്.
  • ഏവരള്‍ച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടാകുന്നു. (കുറഞ്ഞ മഴ ദിവസങ്ങള്‍, ചരിഞ്ഞ ഭൂപ്രകൃതി എന്നിവ മൂലം വെള്ളം വളരെ വേഗം കടലിലെത്തുന്നു.)
നിലവിലെ അവസ്ഥ, പ്രശ്നങ്ങള്‍
  • ലോകം ഇന്നു അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലോന്ന്‍ കുടിവെള്ള മലിനീകരണമാണെന്നു ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ്  നാഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോഗ്രാം കണക്കാക്കുന്നു.
  • ആഗോലതലത്തിലായാലും ദേശീയതലത്തിലയാലും സംസ്ഥാനതലത്തിലായും ജലലഭ്യതയും സുരക്ഷിതമായ കുടിവെള്ളവും ഗൌരവപ്പെട്ട പ്രേശ്നമാണ്.(നമ്മുടെ നാട്ടില്‍ മഴക്കാലത്ത് പോലും കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളുണ്ട്.)
  • രാഷ്ട്രങ്ങള്‍ തമ്മിലും (ഉദാ. ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ ) സംസ്ഥാനങ്ങള്‍ തമ്മിലും (ഉദാ. കാവേരി നദീജലതര്‍ക്കം, മുല്ലപ്പെരിയാര്‍ പ്രശ്നം) പ്രദേശങ്ങള്‍ തമ്മിലും വെള്ളം സംബന്ധിച്ച് തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നു.
  • എല്ലാവര്ക്കും അവകാശപ്പെട്ട വെല്ലാന്‍ ചിലര്‍ കയ്യടക്കി വെള്ളത്തെ കച്ചവടച്ചരക്കാക്കിക്കൊണ്ടിരിക്കുന്നു. ചിലര്‍ അമിതമായി ചൂഷണം ചെയ്യുന്നു.
  • സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞ് കുപ്പിവെള്ളം വ്യാപകമായി വിറ്റഴിക്കപ്പെടുന്നു.
  • ജലക്ഷാമം നേരിടുമ്പോള്‍ തന്നെ ജലത്തിന്‍റെ അമിതോപയോഗവും ദുരുപയോഗവും പാഴാക്കലും നടക്കുന്നു.
  • ജലമലിനീകരണം രോഗങ്ങക്ക് കാരണമാകുന്നു. ജലക്ഷാമം കുടിവെള്ള പ്രശ്നം മാത്രമല്ല കൃഷിയേയും ബാധിക്കുന്നു. ഭക്ഷ്യോല്‍പ്പാദനം കുറയ്ക്കാനിടയാകുന്നു.
  • വെള്ളത്തിന്റെ പ്രശ്നം ജലവിതരണ പ്രശ്നമായി ചുരുക്കിക്കണ്ട്, ജലവിതരണ പദ്ധതികള്‍ ധാരാളമായി തയ്യാറാക്കുന്നു. ജലസംരക്ഷണം വിസ്മരിക്കുന്നു.
  • കുന്നിടിക്കലും, മണ്ണെടുക്കലും, വയല്‍ നികത്തലും, മണലൂട്ടലും വനനശീകരണവും ജലാശയങ്ങള്‍ നികത്തലും ജലപ്രെശ്നമായി ഇപ്പോഴും ഗൌരവമായി പരിഗണിക്കപ്പെടുന്നില്ല. ഇതെല്ലാം ജനം നിസ്സംഗതയോടെ കയ്യും കെട്ടി നോക്കി കാണുന്നു.
  • മണ്ണ്‍-ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതി വര്‍ഷങ്ങളായി നടപ്പാക്കിയിട്ടും ജല പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല.

 

ജലസ്രോതസ്സുകള്‍


നമ്മുടെ ജലസ്രോതസ്സുകളെ താഴെപറയും പ്രകാരം മൂന്നായി തരംതിരിക്കാം.

(എ) മഴവെള്ളം - ഏറ്റവും ശുദ്ധം (അന്തരീക്ഷം മലിനീകരിക്കപെട്ടില്ലെങ്കില്‍), നേരിട്ട്ശേഖരിക്കാം, ഉപരിതലത്തിലൂടെ ഒഴുകുന്നു, മണ്ണിലേക്കിറങ്ങുന്നു. നീരുറവകളിലും ജലാശയങ്ങളിലും എത്തുന്നു, ഭൂഗര്‍ഭ ജലമായി ശേഖരിക്കപ്പെടുന്നു. അവശേഷിക്കുന്നത് കടലിലെത്തുന്നു.

(ബി) ഉപരിതലജലം – അരുവികള്‍, തടാകങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍, കുളങ്ങള്‍ എന്നിവയില്‍ നിന്ന്‍ ലഭിക്കുന്നു. ശാസ്ത്രീയമായി സംരക്ഷിച്ചതോ അല്ലാത്തതോ ആയിരിക്കും.

(സി) ഭൂഗര്‍ഭജലം – ഭൂമിയുടെ ഉപരിതലത്തില്‍കൂടി അരിച്ചിറങ്ങി അന്തര്‍ഭാഗത്തുള്ള വിള്ളലുകള്‍, പാറക്കെട്ടുകളുടെ വിടവുകള്‍ എന്നിവയില്‍ കൂടി വന്ന്‍ രൂപപ്പെടുന്ന ജലം വര്‍ഷങ്ങളായി ശേഖരിക്കപ്പെട്ടു വരുന്നതാണിത്. അശാസ്ത്രീയമായി ഉപയോഗിച്ചാല്‍ തീര്‍ന്നുപോകും. തുറന്ന കിണര്‍/ബോര്‍വെല്‍/ട്യുബ് വെല്‍ വഴി ഇത് നാം എടുക്കുന്നു.

  1. ഭൂജലശേഷിയും ഭൂജല ഉപയോഗവും – കേരളത്തില്‍

ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജല ഉപയോഗം തീരപ്രദേശത്താണെന്നും, മാലിനീകരിക്കപ്പെടാനും ഉപ്പുവെള്ളം കയറാനും ഏറെ സാധ്യത ഇവിടെയാണെന്നും പട്ടിക വ്യക്തമാക്കുന്നു. അതീവ ശ്രേദ്ധ ഈ പ്രദേശത്തുള്ളവര്‍ കാണിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സംജാതമാകുക. മലനാട് പ്രദേശത്ത് മണ്ണ്‍-ജല സംരക്ഷണം ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ കേരളത്തില്‍ ജലലഭ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയു എന്ന്‍ പട്ടികയില്‍ നിന്ന്‍ വ്യെക്താകും. കാരണം അവിടെ നിന്ന്‍ ഭൂഗര്‍ഭജലം നീരുവകളായി മറ്റ് ഭാഗങ്ങളില്‍ എത്തുന്നു.

മഴ-ഒരേയൊരാശ്രയം
  • ഭൂമിയില്‍ ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്. ജലപരിവൃത്തി (വാട്ടര്‍ സൈക്കിള്‍)യിലൂടെ മഴ തുടര്‍ച്ചയായി സംഭവിക്കുന്നു.
  • വനങ്ങളും കാവുകളും സംരക്ഷിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും മഴയുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രെമിക്കേണ്ടതാണ്.
  • മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിന്‍റെ സംരക്ഷണം ഉറപ്പാക്കാനും മുഴുവന്‍ ജലവും ഒഴുകിപ്പോയി കടലിലെത്തതിരിക്കാനും നടപടികള്‍ സ്വീകരിക്കണം.
  • ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിച്ചും വിപുലപ്പെടുത്തിയും കൂടുതല്‍ ജലം സംരക്ഷിച്ചു നിര്‍ത്തേണ്ടതാണ്.
  • കുന്നിടിക്കാതെയുംവയലുകളും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും നികത്താതെയും മനലൂട്ടി പുഴ നശിപ്പിക്കാതെയും ഉപരിതല/ഭൂഗര്ഭാജലസ്രോതസ്സ് ശക്തിപ്പെടുത്തേണ്ടതാണ്.
  • കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തെ മഴവെള്ളത്താല്‍ സമൃദ്ധമാക്കുന്നു. എന്നിട്ടും നാം ജലദാരിദ്ര്യം അനുഭവിക്കുന്നു. മഴസമൃദ്ധി ജല സമൃദ്ധിയാകാണാമെങ്കില്‍ ലഭിക്കുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്തണം.

ജലത്തിന്റെ ഉപയോഗങ്ങള്‍

 

  • ഏറ്റവും കൂടുതല്‍ വെള്ളം കൃഷിക്കാണ്. വെള്ളം മണ്ണില്‍ താഴാന്‍ ഏറെ സഹായിക്കുന്ന കൃഷികളും (ഉദാ. നെല്ല്, തെങ്ങ്, പച്ചക്കറികള്‍ ) വെള്ളം ഒഴുക്കിക്കളയുന്ന കൃഷികളുമുണ്ട്. ശാസ്ത്രീയമായ കാര്‍ഷിക മുറകളിലൂടെയും ജലോപയോഗം കുറഞ്ഞ രീതിയിലുള്ള ജലസേചനത്തിലൂടെയും ഭൂപ്രകൃതിക്കനുയോജ്യമായ കൃഷികലൂടെയും ജലം സംരക്ഷിക്കപ്പെടാന്‍ കഴിയുന്നതാണ്.
  • കൃഷി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് വ്യാവസായികാവശ്യത്തിനാണ്. ജലം അമിതമായി ഉപയോഗിക്കുന്നതും ജലംതന്നെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതുമായ വ്യവസായങ്ങള്‍ ജലപ്രേശ്നം രൂക്ഷമാകും. അത്തരം വ്യവസായങ്ങല്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകേണ്ടതുണ്ട്.
  • മൂന്നാമതായി കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് ഗാര്‍ഹികാവശ്യങ്ങല്‍കക്കാണ്. അശാസ്ത്രീയമായും വീണ്ടു വിചാരമില്ലാതെയും വെള്ളം വീടുകളില്‍ ഉപയോഗിക്കുന്നത് ആപത്ത് വിളിച്ച് വരുത്തുന്നു. ധാരാളിത്തം ഒഴിവാക്കി ഓരോരുത്തരും മിതമായി ഉപയോഗിച്ചാല്‍ 50 ശതമാനം വരെ വെള്ളം പല വീടുകളിലും ലാഭിക്കാവുന്നതാണ്.
  • വൈദ്യുതി ഉല്‍പ്പധനത്തിനുവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പാഴാക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനശേഷം ആ വെള്ളത്തിന്റെ ശാസ്ത്രീയമായ  ഉപയോഗവും സംരക്ഷണവും ഉറപ്പ് വരുത്തണമെന്ന് മാത്രം.
  • ജലഗതാഗതത്തിനു വെള്ളം ഉപയോഗിക്കുന്നു. അതിലൂടെ ഉണ്ടാകുന്ന വ്യാപകമായ മലിനീകരണം (വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്ന ഹൌസ് ബോട്ടുകള്‍ കുട്ടനാടിനെ എത്രമാത്രം മലിനപ്പെടുത്തിയിരിക്കുന്നു എന്നതിന്‍റെതെളിവ് കൂടിയാണ് അവിടെ അടിക്കടിയുണ്ടാകുന്ന പകര്‍ച്ചവ്യാദികള്‍ ) നിയന്തിചില്ലെങ്കില്‍ ആ പ്രദേശത്തുള്ളവര്‍ക്ക് ശുദ്ധജലം അപ്രാപ്യമാകും.
  • മറ്റാശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നിടത്ത് ദുരുപയോഗവും (ഉദാ. ശുദ്ധീകരിച്ച കുടിവെള്ളം കൊണ്ട് വാഹനം കഴുകല്‍ ജലസേചനം, പൂന്തോട്ടം നനയ്ക്കല്‍ മുതലായവ) അമിതുപയോഗവും (ജലസേചനം, അമ്യുസ്മെന്‍റ് പാര്‍ക്കുകള്‍ മുതലായവ) പാഴാക്കലും (ഉദാ. പൊതുടാപ്പുകള്‍ തുറന്നിടുക, പൈപ്പ് തുറന്നിട്ട്‌ പല്ല് തെക്കുക, പൈപ്പ് പൊട്ടി വെള്ളം പോകുക, ടാങ്കുകള്‍ നിറഞ്ഞു പോകുക മുതലായവ) നിയമവിരുദ്ധമായ ഉപയോഗവും (ഉദാ. പൊതു ടാപ്പുകളില്‍ നിന്ന്‍ പൈപ്പിട്ട്വെള്ളം പിടിക്കുക, മോഷണം, പൂഴ്ത്തിവെയ്പ്പ് മുതലായവ) നടക്കുന്നത് ജനങ്ങള്‍ ഇടപെട്ട്നിയന്ത്രിച്ചാല്‍ ഒട്ടേറെ വെള്ളം സംരക്ഷിക്കാന്‍ കഴിയുന്നതാണ്.
ജലമാനേജ്മെന്‍റ് എന്ത്? എങ്ങനെ?
  • ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജലമാനേജ്മെന്‍റ്
  • ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം, മലിനപ്പെടാതിരിക്കാന്‍ എന്തുചെയ്യണം, എന്ത് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം, അതിന്‍റെ മുന്‍ഗണന എന്തായിരിക്കണം, ദുരുപയോഗവും അമിത ഉപയോഗവും പാഴാക്കലും എങ്ങനെ തടയാം. കുറച്ച് വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങള്‍ നിറവേറ്റാം എന്നിവയെല്ലാം ജലമാനേജ്മെന്റിന്‍റെ ഭാഗമായി ഓരോരുത്തരും സമൂഹം കൂട്ടായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കെണ്ടതാണ്. ( നമ്മേക്കാള്‍ കുറഞ്ഞ അളവില്‍ വെള്ളം ലഭിന്നിടത്തുള്ളവരും അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേട്ടുന്നുണ്ട് എന്ന്‍ നാം മനസ്സിലാക്കണം- രാജസ്ഥാനില്‍ 100. മി.ലി. മഴ ലഭിക്കുമ്പോള്‍ കേരളത്തില്‍ 3000. മി.ലി. മഴ ലഭിക്കുന്നു.)
  • ജലം പൊതു സ്വത്താകയാല്‍ ജല മാനേജ്മെന്‍റ് സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കണം.
  • ജലമാനേജ്മെന്‍റ് ഗ്രാമസഭയുടെ/വാര്‍ഡ്‌സഭയുടെ നിയന്ത്രനത്തില്‍ ആയിരിക്കണം.
പരമ്പരാകത ജലമാനേജ്മെന്‍റ്
  • പരമ്പരാകത ജലോപയോഗ രീതികള്‍ പരിശോധിച്ചാല്‍ പഴമക്കാര്‍ ജലത്തിന്‍റെ മഹത്വം മനസ്സിലാക്കിവരാണെന്ന്‍ കാണാം.
  • വീട്ടുവളപ്പിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍, തലക്കുളങ്ങള്‍, ചിറകള്‍, പോതുജലാശയങ്ങള്‍, അമ്പലക്കുളങ്ങള്‍, തോടുകളുടെയും നീരുരവകളുടെയും സംരക്ഷണം, വരമ്പിടല്‍-തട്ട് തിരിക്കല്‍-പറമ്പ് കിലക്കല്‍-പുതയിടല്‍ തുടങ്ങിയ കാര്‍ഷിക മുറകള്‍ എന്നിവയെല്ലാം പറമ്പരാകത ജലമാനേജ്മെന്റിന്‍റെ ഉദാഹരണങ്ങളാണ്.
  • വയലിലായാലും കരപ്രദേശത്തായാലും ഭൂപ്രക്രുത്തിക്കിണങ്ങും വിധവും ജലം സംരക്ഷിക്കപെടണ രീതിയിലും വിളകള്‍ കൃഷി ചെയ്യല്‍ (ഉദാ. നെല്ല്, തെങ്ങ് പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ മുതലായവ ) കാളത്തേക്ക്, കോട്ടത്തേക്ക്, കുടംവെയ്ക്കല്‍ (പരമ്പരാകത കനികാജലസേചന രീതി ) തുടങ്ങിയ ജലസേചന മാര്‍ഗങ്ങളും ഉത്തമമാതൃകകള്‍ ആണ്.
  • കിണറുകളില്‍ നിന്ന്‍ വേളം കൊരിയെടുക്കല്‍, കിണ്ടിഉപയോഗിക്കല്‍ എന്നിവ ഗാര്‍ഹിക ജല മാനേജ്മെന്റിന്‍റെ ഭാഗമായി കണ്ടെവരായിരുന്നു പൂര്‍വികര്‍.
  • ഗാര്‍ഹിക മലിനജലം ഉപയോഗിച്ചുള്ളപുരയിടകൃഷി, തെങ്ങിന്‍ ചുവട്ടിലും വാഴച്ചുവട്ടിലും പാത്രം കഴുകല്‍ മുതലായവ വെള്ളത്തിന്‍റെ പുനരുപയോഗം എങ്ങനെ ഇന്നു കാണിച്ചു തരുന്നവയാണ്.
പ്രശ്നങ്ങള്‍, കാരണങ്ങള്‍
  • ജലദൌര്‍ലഭ്യം/ജലക്ഷാമം-മണ്ണ്-ജലസംരക്ഷനക്കുറവ്‌, കൃഷിരീതികളിലും വിളകളിലും വന്ന മാറ്റം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, വനം-പുഴ-ജലാശയ നശീകരണം, മണലൂറ്റല്‍, വെള്ളത്തിന്റെ വിലയരിയാത്ത സമൂഹം നടത്തുന്ന ദുരുപയോഗം, അമിത ഉപയോഗം, ധൂര്‍ത്ത്, പാഴാക്കല്‍, ഗാര്‍ഹിക-കാര്‍ഷിക-വ്യാവസായികാവസ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന അമിത ജല ചൂഷണം, ജലവിതരണ പദ്ധതികളില്‍ നിന്ന്‍ നടത്തുന്ന മോഷണം, പൂഴ്ത്തിവെയ്പ്പ് മുതലായവ ജലധുര്‍ലഭ്യത്തിനു കാരണമാകുന്നു.
  • മലിനീകരണം-നഗരവത്കരണം, ജീവിതരീതിയില്‍ വന്ന മാറ്റം എന്നിവമൂലം മാലിന്യങ്ങള്‍ വര്‍ദ്ധിച്ചു, വീടുകള്‍ വര്‍ദ്ധിച്ചതോടെ കക്കൂസ്ടാങ്കും കിണറും അടുത്തടുത്തായി, മലിനജലം നേരിട്ട് ജലസ്രോതസ്സുകളില്‍ എത്തുന്നു, കക്കൂസ്മാലിന്യങ്ങള്‍ ടാങ്കില്‍ കൊണ്ട് പോയി ജലാഷയത്ത് തള്ളുന്നു, അമിത രാസവള-കീടനാശിനി പ്രയോഗം മൂലം മണ്ണും വെള്ളവും മലിനമാകുന്നു. വ്യാവസായിക മാലിന്യങ്ങള്‍ ജല്സ്രോതസ്സുകളില്‍ എത്തുന്നു, അറവ് ശാലകള്‍, പന്നി-കോഴി ഫാമുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ എത്തുന്നു.

സുരക്ഷിതമായ കുടിവെള്ളം


കുടിവെള്ളം സുരക്ഷിതവും ജനങ്ങള്‍ക്ക്സ്വീകാര്യവും ആകണം. കലക്കല്‍, നിറം, ഇഷ്ടപ്പെടാത്ത രുചി, മണം, രോഗാണുക്കള്‍, അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല. ആവശ്യമായ ധാതു ലവങ്ങള്‍ ഉണ്ടായിരിക്കുകയും വേണം.

ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്സ് (BIS)  കുടിവെള്ളത്തിന്റെ ഗുണനിലവാരമാനദണഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ കൊടുക്കുന്നു.

സുരക്ഷിതമായ കുടിവെള്ളം പൌരന്‍റെ അവാകാശം

പ്രകൃതി നല്‍കുന്ന സുരക്ഷിതമായ വെള്ളം മലിനപ്പെടുത്താന്‍ മനുഷ്യര്‍ക്ക് എന്ത് അവകാശം? ഈ ചോദ്യത്തില്‍ നിന്നാണ് ഏതൊരു പൌരന്റെയും അവകാശമായി ഐക്യരാഷ്ട്ര സംഘടന തന്നെ പ്രഖ്യാപിചിട്ടുള്ളത്. ഈ അവകാശബോധം ഓരോരുത്തര്‍ക്കും ഉണ്ടായാല്‍ മാത്രമേ ജലമാലിനീകരണത്തിനെതിരെയും അമിതചൂഷണത്തിനെതിരെയും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. അതുപോലെ ജലസംരക്ഷണത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന്‍ പിന്മാറുകയും അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരായി പ്രതികരിക്കുകയും ചെയ്യുകയുള്ളു.

കുടിവെള്ള ലഭ്യതയും ജീവിത ഗുണനിലവാരവും

എന്തുകൊണ്ടാണ് കുടിവെള്ളം അവകാശമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്? അത് ഒരാളുടെ ജീവിതാവശ്യം എന്നതിനോടൊപ്പം അന്തസ്സിന്റെ പ്രതീകവുമാണ്. കുടിവെള്ളം കിട്ടാതിരിക്കുന്നതും കുടിവെള്ളത്തിനു വേണ്ടി അലയേണ്ടി വരുന്നതും മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കേണ്ടി വരുന്നതും ഒരാളുടെ അഭിമാനത്തിന് ക്ഷതമെപ്പിക്കുന്നത് കൂടിയാണ്. മാത്രമല്ല അത് കിട്ടാതിരുന്നാല്‍ ജീവിതം ദുരിതപൂര്‍ണമാകും, മലിനജലമാണ്‌ കിട്ടുന്നതെങ്കില്‍ രോഗത്തിനും മരണത്തിനും അടിമപ്പെടുകയും ചെയും. അതിനാല്‍ സുരക്ഷിതമായ കുടിവെള്ള ലഭ്യത ഓരോ കുടുംബത്തിന്റെയും ജീവിത നിലവാരം ഉയര്‍ത്തുന്നത് തന്നെയാണ്.

ജലമലിനീകരണം എന്നാല്‍


വെള്ളത്തിന്റെ പി.എച്ച്.മൂല്യം അനുവദനീയമായ അളവില്‍ നിന്ന്‍ വ്യത്യാസപ്പെട്ടിരിക്കുകയോ വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ജൈവ ഘടകങ്ങളോ (കോളീഫോം, ഇ-കോളി ബാക്ടീരിയ, വൈറസ്സ്, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ (കാത്സ്യം കാര്‍ബനേററ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ളോറൈഡ്, ഫ്ലൂറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ് മുതലായവ) ഉണ്ടായിരിക്കുകയോ ചെയ്‌താല്‍ ആ വെള്ളം മലിനജലമാണ്‌. കുടിക്കാന്‍ പറ്റിയ സുരക്ഷിതവെള്ളമല്ല.

ജലമലിനീകരണം- പ്രത്യാഘാതങ്ങള്‍

  • രാസഘടകങ്ങളോ, ഉപ്പുവെള്ളം കയറിയോ മലിനമാകുന്ന ഭൂഗര്‍ഭജലസ്രോതസ്സ് എന്നെന്നേക്കുമായി ഉപയോഗശൂന്യമാകുന്നു.
  • രാസഘടകങ്ങളാലും ഉപ്പുവെള്ളത്താലും മലിനമാകുന്ന ജലസ്രോതസ്സ് മനുഷ്യന്‍റെ മാത്രമല്ല ആ പ്രദേശത്തുള്ള സസ്യങ്ങളുടെയും മൃഗങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നു.
  • മലിനജലം ഉപയോഗിക്കുന്നത് മൂലം മനുഷ്യര്‍ക്ക് പലവിധ രോഗങ്ങള്‍ പിടിപെടുന്നു.
  • ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെടുന്നത് വെള്ളത്തിലെ ജൈവാണുക്കള്‍ മൂലമാണ്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, പോളിയോ, മഞ്ഞപ്പിത്തം, ഗിന്നിപ്പുഴു രോഗം, കുടല്‍രോഗങ്ങള്‍, സ്കിസ്സ്റ്റോസോമിയാസ്സിസ് എന്നീ രോഗങ്ങള്‍ ഇതുമൂലം ഉണ്ടാകാനിടയുണ്ട്.
  • നിശ്ചിത അളവില്‍ കൂടുതല്‍ രാസാപദാര്‍ത്ഥങ്ങള്‍ കുടിവെള്ളത്തിലടങ്ങിയാല്‍ മാരകരോഗങ്ങളായ കാന്‍സര്‍, നാഡിവ്യൂഹത്തകര്‍ച്ച, ശ്വാസകോശരോഗങ്ങള്‍, തലച്ചോര്‍-കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയും ത്വക്ക് രോഗങ്ങള്‍ , പെശീഷയം, തളര്‍വാതം, എല്ലുകള്‍ക്കും പല്ലുകള്‍ക്കും തകരാറ് എന്നിവയും കൂടാതെ വൈകല്യമുള്ള കുട്ടികളുടെ ജനനവും ഉണ്ടാകാനിടയുണ്ട്.
ജലമലിനീകരണം എങ്ങനെയെല്ലാം.
  • വ്യാവസായിക മലിനീകരണം- വ്യാവസായശാലകളില്‍ നിന്ന്‍ സംസ്കരിക്കപ്പെടാതെ രാസമാലിന്യങ്ങള്‍ അടങ്ങിയ മലിനജലം അതേപടി പുറത്തേക്ക് വിടുന്നതും അത് ജലാശയങ്ങളില്‍ എത്തുന്നതും ആണ് ഏറ്റവും മാരകമായ ജലമലിനീകരണം. വ്യവസായശാലകളില്‍ ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെ അതിന്റെ പരിസരത്ത് തന്നെ കൂട്ടിയിടുന്നതും മാരകമായ അവസ്ഥ സൃഷ്ടിക്കുന്നു. മഴക്കാലത്ത് അവിടെ നിന്ന്‍ ഒലിച്ചു വരുന്ന ന്‍=വെള്ളം സമീപത്തെ ജലാശയങ്ങളില്‍ എത്തുന്നു.
  • നഗരമാലിന്യം മൂലമുള്ള മലിനീകരണം – കേരളത്തില്‍ വ്യാപകമായി നിലനില്‍ക്കുന്ന പ്രശ്നമാണ് നഗരമാലിന്യം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഈ പ്രശ്നം നിലനില്‍ക്കുന്നു. കഴിയുന്നുടത്തോളം ഉറവിടത്തില്‍ സംസ്കരിക്കാതെ അങ്ങിങ്ങ് ചിതരിക്കിടക്കുകയും പലകേന്ദ്രങ്ങളില്‍ ശേഖരിക്കപ്പെട്ടു  സംസ്കരിക്കപ്പെടാതെ കിടക്കുന്ന കാഴ്ച സാധാരണമാണ്. മഴക്കാലത്ത് ഇവ ഗുരുതരമായ ജലമലിനീകരണത്തിനിടയാക്കുന്നു.
  • കൃഷിയിടങ്ങളില്‍ നിന്നുള്ള മലിനീകരണം കൃഷിയിടങ്ങളില്‍ പലയിടത്തും അശാസ്ത്രീയമായും അമിതമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുകയാണ്. അവ വളരെ വേഗം ജലാശയങ്ങളിലും ജലവാഹിനികളിലും എത്തി ഉപരിതല ജലവും ഭൂഗര്‍ഭ ജലവും മലിനമാക്കുന്നു. കൂടാതെ മണ്ണും മലിനമാക്കുന്നു.
  • കക്കൂസ് മാലിന്യം മൂലമുള്ള മലിനീകരണം – വീടുകള്‍, ഫ്ലാറ്റുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഹോസ്റലുകള്‍ തുടങ്ങി മനുഷ്യവാസമുള്ളിടത്തെല്ലാം മല-മൂത്ര വിസര്‍ജനം നടക്കുന്നു. എല്ലായിടത്തും ഈ വിസര്‍ജ്യങ്ങള്‍ ടാങ്കുകളിലോ പിറ്റുകളിലോ ശേഖരിക്കുന്നു. സുരക്ഷിതമല്ലാത്ത അകലങ്ങളിലുള്ള (കക്കൂസ് ടാങ്കും കിണര്‍/ജലസ്രോതസ്സ് തമ്മിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം മണ്ണിന്‍റെ ഘടന അനുസരിച്ച് 7.5 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ ആണ്) കിണറില്‍/ജല്സ്രോതസ്സില്‍ ഈ കക്കൂസ് മാലിന്യം എത്തുന്നു. ഈ അവസ്ഥ മൂലം കേരളത്തിലെ ഭൂരിഭാഗം കിണറുകളും മനുഷ്യമാലിന്യത്താല്‍ മലിനീകരിക്കപ്പെടുന്നു.
  • കക്കൂസ് ടാങ്കുകളിലെ മാലിന്യം സമീപത്തുള്ള ഉപരിതല-ഭൂഗര്‍ഭജല വാഹിനികളിലും എത്തുന്നു. ഈ ജലവാഹിനികള്‍ വഴി കക്കൂസ് ന്‍=മാലിന്യങ്ങള്‍ ജലാശയങ്ങളിലെത്തുന്നു. അങ്ങനെ ജലാശയങ്ങള്‍ മലിനീകരിക്കപ്പെടുന്നു. ചിലയിടത്തെങ്കിലും പ്രധാനമായും ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവടങ്ങളില്‍ നിന്ന്‍ കാക്കൂസ് മാലിന്യം നേരിട്ട തോട്ടിലെക്കോ പുഴയിലെക്കോ തള്ളുന്നു.
  • അഴുക്ക് വെള്ളം മൂലമുള്ള മലിനീകരണം – മഴക്കലത്തുണ്ടാകുന്ന കലക്കവെള്ളം സുരക്ഷിതവെള്ളത്തെ മലിനമാക്കുന്നു. (ഉപരിതലത്തിലൂടെയോ അന്തര്‍ഭാഗതിലൂടെയോ കിണറുകളിലെത്തുന്നു ) കലക്കവെള്ളത്തില്‍ ഓക്സിജന്‍ കുറവായിരിക്കും, രോഗാണുക്കള്‍ ഏറെയുണ്ടായിരിക്കും.
  • കെട്ടിക്കിടക്കുന്ന വെള്ളം മൂലമുള്ള മലിനീകരണം – വെള്ളം കെട്ടികിടക്കാന്‍ ഇടയായാല്‍ അതില്‍ രോഗാണുക്കള്‍ നിറയുകയും,  നിറം മാറുകയും ദുര്‍ഗന്ധമുള്ളതാകുകയും ചെയ്യും. ഇത് മണ്ണിലൂടെ സമീപത്തുള്ള ജലസ്രോതസ്സില്‍ എത്തി നല്ല വെള്ളത്തെ മലിനമാക്കുന്നു.
  • തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം (കുടിയെറ്റത്തോഴിലാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍) നത്തുന്നത് മൂലവും ജലം മലിനീകരിക്കപ്പെടുന്നു.
ജലമലിനീകരണം തടയാന്‍ എന്തുചെയ്യണം
  • വ്യാവസായിക-ദ്രവ-ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഇന്നുസംവിധാനമുണ്ട്. നിയമവ്യവസ്തയുമുണ്ട്. യാതൊരു കാരണവശാലും വ്യാവസായികശാലയിലെ മാലിന്യങ്ങള്‍ അതേപടി കൂട്ടിയിടാനോ അതേപടി പുറത്തേക്ക് തള്ളാനോ അനുവദിക്കരുത്. അത് നമ്മുടെയും നമ്മുടെ മക്കളുടെയും ജീവിതമാണ് തകര്‍ക്കുക.
  • നഗരമാലിന്യങ്ങള്‍ ഏറെയും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതും നമ്മുടെ തെറ്റായ ശുചിത്വ ബോധം കൊണ്ട് വലിചെറിയുന്നതുമാണ്. അതിനാല്‍ മാലിന്യങ്ങള്‍ കുറയ്ക്കാനും അവരവര്‍ ഉണ്ടാക്കുന്ന മാലിന്യം സ്വയം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുമുള്ള യഥാര്‍ത്ഥ വിദ്യാസമ്പന്നരുടെ സംസ്കാരം നാം പുലര്‍ത്തണം. സംസ്കരിക്കാന്‍ കഴിയാത്തവ നിശ്ചിതസ്ഥാനങ്ങളില്‍ മാത്രം നിക്ഷേപിച്ച് അധികൃതരുമായി സഹകരിക്കണം. ജൈവ- അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • വീടുകള്‍, ഹോട്ടലുകള്‍, കടകള്‍, അറവ്ശാലകള്‍, കല്യാണമന്ധപങ്ങള്‍, ഇറച്ചി കടകള്‍ , കോഴി- പന്നി ഫാമുകള്‍ തുടങ്ങിയവയില്‍ നിന്ന്‍ മാലിന്യങ്ങള്‍ ഓടാകളിലേക്കും ജലാശയ പരിസരങ്ങളിലേക്കും തള്ളുന്നവരേയും പൊതുസ്ഥലങ്ങളില്‍ കൊണ്ട് വന്ന്‍ അവിടെ രഹസ്യമായി നിക്ഷേപിക്കുന്നവരെയും അതാതു പ്രദേശത്ത് ജനങ്ങളുടെ സ്ക്വാഡുകള്‍ രൂപീകരിച്ച് കയ്യോടെ പിടികൂടണം. അങ്ങനെയുള്ളവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കണം.
  • കക്കൂസ് ടാങ്കുകള്‍ വൃത്തിയായി അതിലെ മാലിന്യങ്ങള്‍ ടാങ്കില്‍ നിറച്ച് കൊണ്ട് പോകുന്നത് പതിവായിട്ടുണ്ട്. ഈ കക്കൂസ് മാലിന്യം എവിടേക്കാണ്‌ കൊണ്ട്പോകുന്നതെന്നോ എവിടെയാണ് കളയുന്നതെന്നോ അന്വേഷിച്ചിട്ടുണ്ടോ? തോടുകളിലും പുഴകളിലും ആളൊഴിഞ്ഞ സ്ഥലത്തും അവ തള്ളുന്നു. അത് അവിടെയുള്ളവരുടെ കുടിവെള്ളം മലിനമാക്കുന്നു. ഇത് കര്‍ശനമായി തടയാന്‍ ജനങ്ങളുടെ ഇടപെടല്‍ കൂടിയേ കഴിയു.
  • മാലിന്യപരിപാലനവും ശുചിത്വവും പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. അതിനാവശ്യമായ ശാസ്ത്രീയവും ഭലപ്രദവുമായ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടത് അവയുടെ ഉത്തരവാദിത്തമാണ്. അപ്രകാരം ചെയ്യാന്‍ വേണ്ട ജനകീയ ഇടപെടല്‍ ഗ്രാമസഭകള്‍/വാര്‍ഡ്‌സഭകള്‍ നടത്തേണ്ടതാണ്.
  • കൃഷിയിടങ്ങളില്‍ എന്തെല്ലാം രാസവസ്തുക്കളും കീടനാശിനികളും ആണ് ഉപയോക്കുന്നത്, എത്രമാത്രം അളവില്‍ ഉപയോഗിക്കുന്നു- ഇതിന്റെ കണക്കെടുക്കണം. അനിയന്ത്രിതമായ ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയും മാരകമായ കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കപ്പെടുക യും ചെയ്യണം. കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഗ്രാമസഭ/വാര്‍ഡ്‌സഭ ശ്രമിക്കേണ്ടതാണ്. ജൈവവള- ജൈവകീടനാശിനി ഉപയോഗം പ്രോസ്താഹിപ്പിക്കേണ്ടതുമാണ്.
  • കക്കൂസുകള്‍ വീട്ടിലായാലും മറ്റെവിടെയായാലും ജല്സ്രോതസ്സില്‍ നിന്ന്‍ നിശ്ചിത അകലത്തിലാണോ എന്ന്‍ ഗ്രാമസഭാങ്ങള്‍ക്ക് പരിശോദന നടത്തി കണ്ടെത്താവുന്നതാണ്. അങ്ങനെയെങ്കില്‍ അവ നിശ്ചിത അകലത്തിലും സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടക്കേണ്ടതാണ്.
  • കക്കൂസുകള്‍ വൃത്തിയാക്കുന്നതിനു രാസവസ്തുക്കള്‍ അടങ്ങുന്ന കീടനാശിനികള്‍ (ക്ലീനിംഗ് ലോഷന്‍, ക്ലീനിംഗ് പൌഡര്‍ എന്നിവ ) ഉപയോഗിക്കുന്നത് കക്കൂസ് മാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്ന്‍ ഗ്രാമസഭകളിലൂടെ/വാര്‍ഡ്‌സഭകളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണം.
  • വീടുകളില്‍ നിന്നോ മറ്റ് സ്ഥാപങ്ങളില്‍ നിന്നോ അഴുക്ക് വെള്ളം ഓടകളിലേക്ക് ഒഴുക്കിവിടുന്നതോ എന്ന്‍ പരിശോധിച്ച് കണ്ടെത്തണം. അങ്ങനെയുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടികളെടുക്കണം. (grey water, black water എന്നിവ സംസ്കരിക്കുന്നതിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് പോംവഴി).
  • പൊതുസ്ഥലങ്ങളിലുണ്ടാകുന്ന അഴുക്ക് വെള്ളം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഇതിനാവശ്യമായ ജനകീയ ഇടപെടലുകള്‍ നടത്തേണ്ടതാണ്.
  • കലക്കവെള്ളത്തെ 10-14 ദിവസം അനക്കാതെ വെച്ചും മുരിങ്ങക്കായ്, നെല്ലിക്ക ഉണക്കിപ്പോദിച്ച പൊടി, തുടങ്ങിയവ കലക്കവെള്ളത്തില്‍ കലക്കിയും കലക്കവെള്ളം ഒരു പരിധി വരെ സുരക്ഷിതമാക്കവുന്നതുമാണ്.
  • ജലസ്രോതസ്സുകള്‍ക്ക് സമീപം വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടോ ഇന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
ജലശുദ്ധീകരണം (സ്വയം ചെയ്യാവുന്നവ)
  • കിണര്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം കിണര്‍ വെള്ളം ഒരു പരിധിവരെ സുരക്ഷിതമാക്കവുന്നതാണ്.
  • ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് കിണര്‍ അണുവിമുക്തമാക്കല്‍ (1000 ലിറ്ററിന് 2-5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ഉപയോഗിക്കേണ്ടത്) ഇരുമ്പിന്‍റെ അംശം കുറയ്കാനും ക്ഷാരത കുറയ്ക്കാനും കൂടി ബ്ലീച്ചിംഗ്പൌഡര്‍ സഹായകരമാണ്.
  • ചുറ്റുമതില്‍ നിര്‍മിച്ച് ഉപരിതല അഴുക്ക് വെള്ള പ്രവേശനം തടയല്‍.
  • കിണറിനു സമീപം അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍
  • കിണറിന് സമീപം അലക്ക്, കുളി, പാത്രം കഴുകല്‍ തുടങ്ങിയവ ഒഴിവാക്കല്‍
  • ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് (നെല്ലിക്ക, നെല്ലിവൃക്ഷശാഖ, ഗ്രാംമ്പു, ജാതിക്ക, മാതളം, ചുക്ക്, ശതാവരി മുതലായവ) കുടിവെള്ളത്തിന്റെ നിറം, ഗന്ധം, കാഠിന്യം എന്നിവമാറ്റാവുന്നതാണ്.
  • കൃഷ്ണതുളസിയുടെ ഇല ചതച്ച് നീരാക്കി വെള്ളത്തില്‍ ഒഴിച്ചാല്‍ കോളീഫോം ബാക്ടീരിയയുടെ അളവ് കുറക്കാന്‍ സാധിക്കുന്നതാണ്.
  • ചിരട്ടയുടെ കരി ഉപയോഗിച്ച് വെള്ളത്തിലെ നൈട്രേറ്റ്, കീടനാശിനികള്‍ എന്നിവയുടെ അളവ് കുറയ്ക്കാവുന്നതാണ്.

എന്താണ് ശുചിത്വ കിണര്‍

ഉപരിതലത്തിലൂടെയും മണ്ണിനടിയിലൂടെയും  പുറമേ നിന്നുള്ള അഴുക്കുകളും മാലിന്യങ്ങളും കിണര്‍ വെള്ളത്തില്‍ എത്താതിരിക്കാനുള്ള സംവിധാനതോടുകൂടിയ കിണറാണ് ശുചിത്വ കിണര്‍. അതിന് ചുറ്റുമതില്‍ (ചുറ്റുകെട്ടു) ഉണ്ടായിരിക്കണം. ചുറ്റും വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടായിരിക്കണം, വല ഇട്ടിരിക്കണം.

കുടിവെള്ള ക്ഷാമം എന്തുകൊണ്ട്? പരിഹാരം എന്ത്?
  • ജലസംരക്ഷണം, മണ്ണ് സംരക്ഷണം എന്നിവ ഇല്ലാതാക്കുന്നു. (മണ്ണില്‍ വെള്ളം ഉണ്ടെങ്കിലെ ഉപയോഗിക്കാന്‍ കിട്ടൂ എന്ന തിരിച്ചരിവില്ല)
  • കുന്നിടിക്കല്‍, വയല്‍ നികത്തല്‍, മണലൂറ്റല്‍, താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തല്‍, ജലാശയങ്ങള്‍ നികത്തല്‍, വയല്‍ ഇഷ്ടികക്കളങ്ങളാക്കി മാറ്റല്‍ തുടങ്ങിയവ വ്യാപകമാകുന്നു.
  • വനനശീകരണവും വനം കയ്യേറ്റവും വ്യാപകമാകുന്നു.
  • ജലസംരക്ഷണ കാര്‍ഷിക മുറകള്‍ ഇല്ലാതാകുന്നു.
  • പുഴകള്‍, തോടുകള്‍, നീരുറവകള്‍ എന്നിവ സംരക്ഷിക്കുന്നില്ല എന്ന്‍ മാത്രമല്ല നശിപ്പിക്കുന്നു, കയ്യേറുന്നു.
  • ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗവും ജലമാനെജ്മെന്റും ഓരോരുത്തരുടെയും ഉത്തരവാടിത്തതമാണെന്ന തിരിച്ചരിവില്ലായ്മ
  • അശാസ്ത്രീയമായ ജല ഉപയോഗം, ദുര്‍വിനിയോഗം, പാഴാക്കല്‍, അമിത ഉപയോഗം (സ്വയം ചെയ്യുന്നു മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി നില്‍ക്കുന്നു)
  • അമിതമായ ജലചൂഷണം-കണക്കില്ലാതെ ഭൂഗര്‍ഭജലം ഊറ്റിയെടുക്കല്‍, പ്രത്യേകിച്ച് വ്യവസായികാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും
  • ജല ഉപയോഗം കൂടുതല്‍ ആവശ്യമായ കൃഷികളും വ്യാവസായങ്ങളും വ്യാപകമാക്കുന്നു.
  • കിണര്‍/ജലശായ റീചാര്‍ജിംഗ് ദുര്‍ബലം
  • പൈപ്പ് വെള്ളം കിട്ടാന്‍ തുടങ്ങിയതോടെ കിണറുകള്‍ കുളങ്ങള്‍ എന്നിവ സംരക്ഷിക്കാതായി
  • പമ്പ് സെറ്റ് ഉപയോഗിച്ചുള്ള പമ്പിംഗ് ജല ഉപയോഗം വര്‍ദ്ധിപ്പിച്ചു
  • ജലമലിനീകരണം മൂലം ഉള്ള വെള്ളം പോലും കുടിക്കാന്‍  പറ്റാതാകുന്നു.
  • കുറയുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കൂടുന്ന (വെള്ളം കിട്ടുന്നില്ലെങ്കിലും) ജലവിതരണ പദ്ധതികള്‍
  • ദീര്ഖവീക്ഷനമില്ലാതെ ആസൂത്രണവും പദ്ധതികളും (കുടിവെള്ള പദ്ധതി എന്നാല്‍ കുടിവെള്ള വിതരണ പദ്ധതി എന്ന മനോഭാവം)

കുടിവെള്ളക്ഷാമവും ജലമലിനീകരണ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പോംവഴി മേല്‍പ്പറഞ്ഞവ പരിഹരിക്കുക എന്നത് മാത്രമാണ്.

പൈപ്പ് വെള്ളം എത്രകാലം

സാധാരണക്കാരുടെയും പല വിദഗ്ദ്ധരുടെയും ധാരണ പൈപ്പ് നീട്ടി നീട്ടി എല്ലാവര്‍ക്കും വെള്ളം ലഭ്യമാക്കാം എന്നാണ്.അതിന്‍റെ ഭലമായി പൈപ്പിടല്‍/പൈപ്പ് നീട്ടല്‍ പദ്ധതികള്‍ തകൃതിയായി നടക്കുന്നു. ടാപ്പുകളുടെ എണ്ണം കൂടുന്നു. ഫലമോ? ചിലര്‍ക്ക് വെള്ളം കിട്ടും, ചിലര്‍ക്ക് വെള്ളപ്പോളും വെള്ളം കിട്ടും, ചിലര്‍ക്ക് കിട്ടുകയെ ഇല്ല. വേനല്കാലമായാല്‍ വെള്ളത്തിനു നെട്ടോട്ടവും. വേനല്‍ക്കാലത്ത് ടാപ്പിനടുത്ത് വെള്ളക്കുടങ്ങള് വരിവരിയായി വെച്ച ടാങ്കര്‍ ലോറി കാത്ത് നില്‍ക്കുന്നവരെ കാണാറില്ലേ? ആ കാഴ്ച എന്തിനെയാണ് സൂചിപ്പിക്കുന്നത്? വികലമായ അസൂത്രണത്തെയും ഫലപ്രാപ്തിയില്ലാത്ത ഫണ്ട് വിനിയോഗത്തെയും. എന്നിട്ടും നാം പ്രതീക്ഷിക്കുന്നു പൈപ്പ് നീട്ടിയാല്‍ വെള്ള പ്രശ്നം തീരുമെന്ന്‍. പൈപ്പിലൂടെ വരാനുള്ള വെള്ളം ഉണ്ടോ എന്നു ചിന്തിക്കാന്‍ നാം മറന്ന്‍ പോകുന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നു

കുപ്പിവെള്ളം പരിഹാരമോ?

ആധുനിക മലയാളിയുടെഒരു ഹരമായി കുപ്പിവെള്ളം മാറിക്കൊണ്ടിരിക്കുകയാണ്. പൈപ്പിലൂടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാം എന്നത് പോലെ അശാസ്ത്രീയമല്ലേ കുപ്പിവെള്ള സിന്ദ്ധാന്തവും. കുപ്പിവെള്ളം ശുദ്ധമാണോ? മലിനവെള്ളം കുടിക്കാനുള്ള ഭയമാണെങ്കില്‍ ചിലപ്പോള്‍ മാത്രം അത് വാങ്ങി കുടിച്ചത് കൊണ്ട് എന്ത് പ്രയോജനം? അങ്ങനെയെങ്കില്‍ കുടിക്കാന്‍ മാത്രമല്ല മറ്റു ഭക്ഷ്യാവശ്യങ്ങള്‍ക്കും എപ്പോഴും കുപ്പി വെള്ളം വാങ്ങേണ്ടേ? എല്ലാ ആവശ്യത്തിനും എപ്പോളും കുപ്പിവെള്ളം വാങ്ങാന്‍ കഴിയുമോ? എല്ലാവര്ക്കും പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കാന്‍ കഴിയുമോ? സ്വന്തം പുരയിടത്തും പരിസരങ്ങളിലും ജലം സംരക്ഷിക്കാന്‍ അല്‍പ്പം ശ്രമിച്ചാല്‍ നമുക്ക് വേണ്ട ശുദ്ധജലം കിട്ടില്ലേ? നമ്മുടെ ചുറ്റുമുള്ള ജലമലിനീകരണം തടയാന്‍ വേണ്ടത്  ചെയ്‌താല്‍ മലിനമാകാത്ത വെള്ളം കിണറുകളില്‍ നിന്നും പുഴകളില്‍ നിന്നും കിട്ടില്ലേ. അതല്ലേ ശാശ്വത പരിഹാരം, എല്ലാവര്ക്കും വേണ്ടിയുള്ള പരിഹാരമ, നാലെക്കുവേണ്ടിയുള്ള പരിഹാരം.

കുടിവെള്ളത്തിനായുള്ള നിയമവ്യെവസ്ഥകള്‍
  • നീരുറവകളും നീര്‍ച്ചാലുകളും, തോടുകളും പുഴകളും പൊതുസ്വത്താണ്. സമൂഹത്തിന്റെതാണ്‌, വ്യെക്തികളുടെയല്ല, ഈ കാര്യം നിയമ മൂലം വ്യെവസ്ഥ ചെയ്തിരിക്കുന്നു.
  • താഴെ പറയുന്നവ ഗ്രാമ പഞ്ചായത്തുകളുടെ / നഗരസഭകളുടെ അനിവാര്യ ചുമതലകളാണ്.
    • പൊതുസ്ഥലങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടാതെ സൂക്ഷിക്കുക.
    • പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുകകുളങ്ങളും മറ്റ് ജലസംരക്ഷിണികളും സംരക്ഷിക്കുക
    • ചുമതലയിലുള്ള ജലമാര്‍ഗക്ഷങ്ങളും കനാലുകളും പരിരക്ഷികുക
    • ദ്രവമാലിന്യം നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.
  • 1996 ലെ കേരള പഞ്ചായത്ത് രാജ് ( പോതുവായോ സ്വകാര്യമയതോ ആയ നീരുറവകള്‍, കുളങ്ങള്‍, കിണറുകള്‍ മറ്റ് ജലമാര്‍ഗങ്ങള്‍ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും.) ചട്ടങ്ങള്‍. (സമാനമായ ചട്ടങ്ങള്‍ മുനിസിപാലിറ്റിക്ക് വേണ്ടിയും ഉണ്ട്.)
  • ജലസംരക്ഷണത്തിനും മലിനീകരണ നിയന്ത്രനതിനുമായി പ്രാബല്യത്തില്‍ഉള്ള പ്രധാന നിയമങ്ങള്‍
    • 2001-ലെ കേരള നദി-നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം
    • 2002 ലെ  കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍
    • 2002 ലെ കേരള ഭൂഗര്‍ഭ ജലനിയത്രണ നിയമം.
    • 2003 ലെ കേരള ജലസേചന, ജലസംരക്ഷണ നിയമം
    • മുനിസിപ്പാലിറ്റി-പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ മഴവെള്ള സംഭാരണത്തിനായുള്ള ചട്ടങ്ങള്‍ 2008 ലെ കേരള ജലംനയം
    • 2008 ലെ നെല്‍വയല്‍ - തന്നീര്‍ത്തട സംരക്ഷണ നിയമം
    • 1996 ലെ വാട്ടര്‍ സപ്ലൈ & സീവേജ് ആക്റ്റ്
    • തീരദേശ നിയന്ത്രണ ചട്ടങ്ങള്‍ 1991- 2010

സുരക്ഷിതമായ കുടിവെള്ളം മിഥ്യയോ?


നാം ശുദ്ധമെന്നും സുരക്ഷിതമെന്നും കരുതി വാങ്ങിയും (പൈപ്പിലൂടെ, കുപ്പിയില്‍ ) ജലസ്രോതസ്സുകളില്‍  നിന്ന്‍ സൌജന്യമായി എടുത്തും ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണോ? ഭൂരിഭാഗവും അല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിറമോ മണമോ അരുചിയോ ഇല്ലാത്ത വെള്ളം കാണുമ്പോള്‍ നാം ശുദ്ധമെന്നും സുരക്ഷിതമെന്നും  നമ്മുടെ ശുദ്ധതകൊണ്ടോ മൂഡവിശ്വാസം കൊണ്ടോ വിശ്വസിക്കുന്നു. യാഥാര്‍ത്ഥ്യമെന്താണ്‌? അവയില്‍ ഭൂരിഭാഗത്തിലും കോളിഫോം ഏ-കോളി ബാക്ടീരിയകള്‍ ഉണ്ട്, പലതും സോപ്പ് അലിയാത്ത കഠിന ജലമാണ്. പലതും ഉപ്പ് രസമുള്ളതാണ്‌. ചിലതില്‍ അമ്ലാംശം കൂടുതല്‍ ആണെങ്കില്‍ ചിലതില്‍ ക്ഷാരാംശം കൂടുതലാണ്. ആര്‍ക്കറിയാം എന്താണ് അവസ്ഥ?

കുടിവെള്ള ഗുണനിലവാര പരിശോധന.
  • കുടിവെള്ളത്തിന്റെ ഗുണ നിലവാരത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ ഓഫ് ഇന്ധ്യന്‍ സ്റ്റാന്‍ഡേര്‍ഡ്ന്‍ (BIS) നിശ്ചയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച പട്ടിക ഈ കൈപ്പുസ്തകത്തിലെ ഖണ്ഡിക 14ല്‍ കൊടുത്തിട്ടുണ്ട്.
  • അത് പ്രകാരം നിശ്ചിത ഗുണനിലവാരമുള്ളതോ എന്നറിയാന്‍ എന്താണ് വഴി? കൂടെ കൂടെ കുടിവെള്ളം ഗുണനിലവാര പരിശോധന നടത്തുക. ഗുണനിലവാര പരിധി ലംഘിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത്കൊണ്ട്? എങ്ങനെ തടയാം?  എന്നീ കാര്യങ്ങള്‍ ഒറ്റക്കും കൂട്ടായും ആലോചിച്ച് പരിഹാര നടപടികള്‍ കണ്ടെത്തുക പൊതുവിതര കുടിവെള്ള പദ്ധതികളിലൂടെ വിതരണം ചെയുന്ന വെള്ളം (ജലനിധി/ തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ശാശ്രയ കുടിവല്ല പദ്ധതികള്‍ ഉള്‍പ്പടെ) കൂടെക്കൂടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വ്യെവസ്ഥ.
  • ആരാണ് ഗുണനിലവാര പരിശോധന നടത്തുക?

താഴെ പറയുന്നിടങ്ങളില്‍ ആയതിനുള്ള സൌകര്യങ്ങളുണ്ട്.

  • റീജിയണല്‍ അനലിറ്റിക്കല്‍ ലാബോറട്ടറി
  • കേരള വാട്ടര്‍ അതോറിറ്റിയുടെ പരിശോധന ശാലകള്‍
  • ജലവിഭവവികസന കേന്ദ്രത്തിന്‍റെ (CWRDM) പരിശോധന ശാലകള്‍
  • കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാര പരിശോധന ഹയര്‍ സെക്കണ്ടറി സ്കൂളികളിലെ ലാബുകളില്‍ പോലും ചെയ്യാം. പ്രാദേശിക ഭരണ സ്ഥാപനങ്ങളും നാഷണല്‍ സര്‍വീസ് സ്കീമും (എന്‍.എസ്.എസ്) ഒരുമിച്ച് ശ്രേമിച്ചാല്‍ ഇതു ചെയ്യാവുന്നതെയുള്ളു.

കുടിവെള്ള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സംവിധാനങ്ങള്‍


  • കേരളത്തിലെ കുടിവെള്ള വിതരണത്തില്‍ ഏറിയ പങ്കും നിറവേറ്റി വരുന്നത് കേരള വാട്ടര്‍ അതോറിറ്റിയാണ്.
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശ്വാശ്രയ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന അജന്‍സിയാണ്/പദ്ധതിയാണ് ജലനിധി.
  • പഠനഗവേഷണങ്ങള്‍ , ഗുണനിലവാര പരിശോധനകള്‍, ബോധവത്കരണംനടത്തുന്ന സ്ഥാപനമാണ്‌ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ജലവിഭവ വികസന കേന്ദ്രം (CWRDM).
  • ഭൂഗര്‍ഭജല ലഭ്യത ജലഗുണനിലവാരം എന്നിവ പരിശോധിക്കുന്നതിനുള്ള വകുപ്പാണ് ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റ്
  • മണ്ണിന്‍റെ ഘടന സവിശേഷത തുടങ്ങിയ വിവരങ്ങള്‍ സോയില്‍ സര്‍വേ വകുപ്പില്‍ നിന്ന്‍ ലഭിക്കുന്നതാണ്
  • മലിനീകരണം നിയന്ത്രിക്കാനും സ്ഥാപനങ്ങള്‍ക്ക് ലൈസ്സന്‍സ്‌ നല്‍കാനും മലിനീകരണത്തിനെതിരെ നടപെടിയെടുക്കാനും ചുമതലപ്പെട്ട സ്ഥാപനമാണ്‌ കേരള സ്റ്റേറ്റ് പൊലൂഷന്‍ കണട്രോള്‍ ബോര്‍ഡ്
ജലസംരക്ഷണ – ഗുണനിലവാര വര്‍ദ്ധനവ് പരിപാടികള്‍, ഫണ്ടുകള്‍

താഴെപറയുന്ന പരിപാടികളുടെ/സംവിധാനങ്ങളുടെ ഫണ്ടും സേവനവും വൈദഗ്ധ്യവും തദ്ദേശഭരണ സ്ഥാപങ്ങള്‍ക്ക് ഈ ആവശ്യത്തിനു ഉപയോഗിക്കാവുന്നതാണ്.

(1)എംജി.എന്‍.ആര്‍.ഇ.ജി.എസ് (2)ഐ.ഡബ്ല്യു.എം.പി (3) ജലനിധി, (4) സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് പരിപാടികള്‍, (6) മഴപ്പൊലിമ-കിണര്‍ റീചാര്‍ജിംഗ് (തൃശൂര്‍ ജില്ലയില്‍), (7) എം.എല്‍.എ. ഫണ്ട്, (8) എം.പി.ഫണ്ട്, (9) കേരള വാട്ടര്‍ അതോറിറ്റി പരിപാടികള്‍, (10) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി-പദ്ധതിയെതര ഫണ്ടുകള്‍.

കുടിവെള്ളവും പ്രാദേശിക പദ്ധതികളും


  • അതാത് പ്രദേശത്തെ കുടിവെള്ളത്തിന്റെ അവസ്ഥ, ലഭ്യത, പ്രശ്നങ്ങള്‍, സാധ്യതകള്‍ സംബന്ധിച്ച് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ നടത്തണം.
  • പദ്ധതിയിലെ മുന്‍ഗണന സംരക്ഷണത്തിനും മലിനീകരണ നിയന്ത്രനതിനുമായിരിക്കണം.
  • നിലവിലുള്ള ജലസ്രോതസ്സുകളും ജാലാശയങ്ങളും സംരക്ഷിക്കുന്നതിനായിരിക്കണം ഏറ്റവും മുന്തിയ മുന്‍ഗണന
  • ആവശ്യത്തിനുള്ള കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താതെ (ഇന്‍വെസ്സ്റ്റിഗേഷന്‍ നടത്തിയ ശേഷം മാത്രം വിതരണ പദ്ധതി) ഒരു കുടിവെള്ള വിതരണ പദ്ധതിയും ഏറ്റെടുക്കരുത്.
  • 5-10 വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും നിശ്ചിത ദൂരപരിധിയില്‍ നിശ്ചിത അളവില്‍ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്ന ദീര്‍ഘവീക്ഷണം പദ്ധതിക്കുണ്ടായിരിക്കണം.
  • കുടിവെള്ള വിതരണത്തിനു പൈപ്പ് നീട്ടുന്നതും ടാപ്പിടുന്നതും പരമാവധി ഒഴിവാക്കി പോതുതുറന്ന കിണറുകള്‍ നിര്‍മിക്കുന്നതിനു മുന്‍ഗണന നല്‍കണം. അവയില്‍ പമ്പ്സെറ്റുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണ്.
  • വെള്ളത്തിന്‍റെ ദുരുപയോഗവും അമിത ചൂഷണവും നിയന്ത്രിക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്
  • ദീര്‍ഘവീക്ഷണത്തോടെ ഒരു സമഗ്ര കുടിവെള്ള സംരക്ഷണ-പരിപാലന പദ്ധതി തയ്യാറാക്കുക, നടപ്പിലാക്കുക. (പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം, കിണറുകളുടെയും കുളങ്ങളുടെയും നവീകരണവും പുതിയവ നിര്‍മ്മിക്കലും മലിനീകരണ നിയന്ത്രണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.)
  • അതിനായി വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സാങ്കേതിക സഹായവും ഫണ്ടും സ്വരൂപിക്കുക. ആവശ്യമെങ്കില്‍ മാത്രം സ്വന്തമായി ഫണ്ട് വകയിരുത്തുക.
  • പ്രദേശത്തെ ജലസമ്പത്ത് ഹാനികരമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും (അവയെല്ലാം നിയമവിരുദ്ധമായവയായിരിക്കും) നിയന്ത്രിക്കുക, നിര്‍ത്തിവെപ്പിക്കുക, നിരോധിക്കുക, ആവശ്യമായ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുക
  • മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജിംഗ്, ജലസംരക്ഷണത്തിന് സഹായകരമാകുന്ന കൃഷികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക
  • ജലം സാമൂഹ്യ സമ്പത്ത് എന്നാ സന്ദേശം ഗ്രാമസഭാ/വാര്‍ഡ്‌സഭാ യോഗങ്ങങ്ങളിലൂടെയും മറ്റും നിരന്തരം ജനങ്ങളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുക, ജലസാക്ഷരതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുക.
  • കുടിവെള്ള പരിശോധന കൂടെ കൂടെ നടത്താനും വെള്ളത്തിന്‍റെ ഗുണ നിലവാരം ഉറപ്പുവരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുക.

സാമൂഹ്യബോധം


ഞാന്‍ നല്ല വെള്ളം പണം കൊടുത്ത് വാങ്ങി സുഖമായി ജീവിച്ചുകൊള്ലാം, കുടിവെള്ള പ്രശ്നമൊന്നും എനിക്ക് ഒരു പ്രശ്നമല്ല എന്നൊനും ആരും കരുതരുത്. അത് എനിക്ക് പണമുണ്ട് ഞാന്‍ കൊതുകുകടിയെല്‍ക്കാതെ സുരക്ഷിതമായി ജീവിച്ചുകൊള്ളാം ഇന്നു കരുതുന്നതുപോലെ മൌട്യമാണ്. വെള്ളം സംരക്ഷിക്കാനും മലിനമാക്കാതിരിക്കാനും ശ്രദ്ധിച്ച് ഉപയോഗിക്കാനുമുള്ള സാമൂഹ്യബോധം എല്ലാവരിലും ഉണ്ടാകണം. എന്‍റെ കാര്യം ഞാന്‍ തനിയെ നോക്കിക്കൊള്ളാം എന്ന  ആധുനിക സ്വാര്‍ത്ഥമനസ്ഥിതി വെള്ളത്തിന്റെ കാര്യത്തിലെങ്കിലും സാധ്യമല്ല. ഒരാളുടെ വീട്ടിലെ കിണറിലേക്ക് മറ്റേയാളുടെ വീട്ടിലെ കാക്കൂസ് ടാങ്കില്‍ നിന്ന്‍ മലിനമാലിന്യങ്ങള്‍ ഒലിച്ച് ഇറങ്ങുന്നത് എങ്ങനെ തടയും? എന്‍റെ വെള്ളം എന്ന മനോഭാവം മാറ്റി നമ്മുടെ വെള്ളം ഇന്നു ചിന്തിച്ചേ മതിയാവൂ.

വ്യക്തികള്‍, കുടുംബങ്ങള്‍ ചെയ്യേണ്ടത്
  • ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം സ്ഥലത്ത് സ്വയം ചെയ്യവുന്നിടത്തോളം ചെയ്യുക.
  • പരിസ്ഥിതിയും വെള്ളവും മലിനീകരിക്കാതെ താനുണ്ടാക്കുന്ന മാലിന്യങ്ങള്‍ സുരക്ഷിതമായി പരിപാലിക്കുക.
  • ജലത്തിന്‍റെ ദുരുപയോഗം/അമിത ഉപയോഗം/ പാഴാക്കല്‍ നടത്താതിരിക്കുക
  • സ്വന്തം സ്ഥലത്തുള്ള കിണര്‍ കുളം എന്നിവ നശിപ്പിക്കാതിരിക്കുക, സംരക്ഷിച്ച് ഉപയോഗിക്കുക
  • പുരയിടങ്ങളില്‍ വീഴുന്ന മഴവെള്ളം പുറത്തേക്ക് ഒഴുക്കി വിടാതെ അവിടെ തന്നെ സംരക്ഷിക്കുക
  • കിണര്‍ റീചാര്‍ജിംഗ് നടത്തുക
  • മഴവെള്ളം ശേഖരിച് ഉപയോഗിക്കുക
  • മഴക്കുഴികള്‍ നിര്‍മിക്കുക
  • കുന്നിടിക്കല്‍, വയല്‍ നികത്തല്‍, മണലൂറ്റല്‍ എന്നിവ നടത്താതിരിക്കുക
  • മുറ്റം കോണ്ക്രീറ്റ് ചെയ്യാതിരക്കുക
  • പൈപ്പ് തുറന്നിടാതിരിക്കുക, ടാങ്ക് നിറഞ്ഞ് വെള്ളം പാഴാക്കാതിരിക്കുക
  • പൊതുടാപ്പില്‍ നിന്ന്‍ വെള്ളം മോഷണം നടത്താതിരിക്കുക
  • വീട്ടിലെ മലിനജലം ഓടകളിലേക്കും ജലാശയങ്ങളിലേകും  ഒഴുക്കാതിരിക്കുക
  • നമ്മുടെ വെള്ളം എന്ന പോതുകാഴ്ച്ചപ്പാടിനു വിരുദ്ധമായി എന്ത് കണ്ടാലും പ്രതികരിക്കുക, പ്രവര്‍ത്തിക്കുക.
  • ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണ സ്ഥാപനവുമായി  സഹകരിച്ച് പ്രവര്‍ത്തിക്കുക
  • അശാസ്ത്രീയമായ പൈപ്പ്-ടാപ്പ് പദ്ധതികള്‍ക്ക് വേണ്ടി ആവശ്യം ഉന്നയിക്കാതിരിക്കുക. അത്തരം പദ്ധതികള്‍ക്കുള്ള ശ്രമങ്ങളെ എതിര്‍ക്കുക.
ഗ്രാമസഭ/വാര്‍ഡ്‌സഭ ചെയ്യേണ്ടത്
  • കുടിവെള്ളം ഒരു സാമൂഹ്യ വിഷയമാണ്, സാമൂഹ്യപ്രേശ്നമാണ്. അതുകൊണ്ട് വെള്ളത്തിന്‍റെ കാര്യത്തില്‍ ഒരു സാമൂഹ്യമേല്‍നോട്ടവും നിയന്ത്രണവും ഇടപെടലും ഗ്രാമസഭ/വാര്‍ഡ്‌സഭ ഉറപ്പ് വരുത്തണം. ഗ്രാമസഭാ/വാര്‍ഡ്‌സഭാ യോഗങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തണം.
  • ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം, അമിതോപയോഗവും ദുരുപയോഗവും മോഷണവും പൂഴ്ത്ത്തിവെയ്പ്പും തടയല്‍ എന്നിവയ്കായി അയല്‍ക്കൂട്ട തല സന്നദ്ധ സംഘങ്ങള്‍ രൂപികരിച്ച് പ്രവര്‍ത്തനങ്ങള സംഘടിപ്പിക്കണം.
  • ജലസംരക്ഷണ ജലമലിനീകരണം നടത്തുന്ന, അമിത ജലചൂഷണം ചെയ്യുന്നവര്‍ക്കെതിരെയും മറ്റ് നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സംഘടനയായി ഗ്രാമസഭകള്‍/വാര്‍ഡ്‌സഭകള്‍ മാറണം.
  • തങ്ങളുടെ ഗ്രാമസഭ/വാര്‍ഡ്‌സഭ പ്രദേശത്ത് മേല്‍പ്പറഞ്ഞ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ (കുന്നിടിക്കല്‍, വയല്‍ നികത്തല്‍, മണലൂറ്റല്‍, മലിനീകരിക്കല്‍, അമിത ചൂഷണം, ദുരുപയോഗം, പാഴാക്കല്‍, മോഷണം തുടങ്ങിയവ) ഒന്നും അനുവദിക്കില്ല എന്ന്‍ പ്രഖ്യാപിക്കണം, നടപ്പില്‍ വരുത്തണം.

ഭാവിതലമുറയ്ക്കായ്


മണ്ണും വെള്ളവും ജലസമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതെ നാളത്തെ തലമുറയ്ക്കായി കരുതിവേക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്. വെള്ളത്തെ സംരക്ഷിച്ച് കൊണ്ട് മാത്രമേ അതിനു കഴിയു. അതിന് വേണ്ടി ആത്മാര്‍ത്ഥമായ ഒരു പ്രതിജ്ഞ ഓരോ ഗ്രാമസഭാ മെമ്പറും/വാര്‍ഡ്‌സഭാ മെമ്പറും നമ്മുടെ മക്കളേയും മക്കളുടെ മക്കളേയും കുറിച്ച് നമുക്ക് ആശങ്കപ്പെടെണ്ടി വരില്ല.

അവസാനം പരിഷ്കരിച്ചത് : 7/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate