പുല്ലുകൾ എന്നത് ലളിതസുന്ദരമായ ഒരു പദമാണ്. പായസി (Potovae) കുടുംബത്തിൽപ്പെട്ട ഏകപത്ര ബീജികളായ (local lalitious) ഹരിതസസ്യങ്ങളെയാണ് പൊതുവെ പുറ്റുകൾ എന്നുവിളിക്കുന്നത്ഗ്രാമിനെ എന്നായിരുന്നു ആദ്യത്തെ കുടുംബനാമം. ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ടിയുള്ള ധാന്യച്ചെടികൾ, കന്നുകാലിത്തീറ്റയ്ക്കായി വളർത്തുന്ന ചെടികൾ, അലങ്കാരാവശ്യങ്ങൾക്കായുള്ള പുൽത്തകിടികൾ, ഉദ്യാനങ്ങളിലെ അലങ്കാരപ്പുല്ലുകൾ, പുൽത്തലപ്പുകൾ വിശിഷ്ടമായ വിളകൾ, വിവിധ ഇനം മുളകൾ, പലതരം കളകൾ. ഇത്തരത്തിൽ വൈവിധ്യവും വൈചിത്യവും നിറഞ്ഞ സസ്യഗണമാണ് പുല്ലുകൾ.എകദേശം അറുനൂറോളം വർഗ്ഗത്തിൽപ്പെട്ട പതിനായിരത്തോളം പുല്ലിനങ്ങളെ ലോകത്താകമാനമുള്ള വിവിധ ഇടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നത് പുല്ലുകളുടെ തറവാട്ടു വലുപ്പം വിളിച്ചോതുന്നു. പായസി കുടുംബത്തിൽപ്പെട്ട ഇത്തരം സസ്യങ്ങൾ കൂടുതലായി വളർന്നു നിൽക്കുന്ന ഇടങ്ങളെ പൊതുവെ പുൽമേടുകൾ (Grass land) എന്നുവിളിക്കാം. ലോകത്താകമാനമുള്ള സസ്യങ്ങളിൽ 20 ശതമാനവും പുൽവർഗ്ഗത്തിൽപ്പെവയാണെന്നത് പുല്ലുപോലെ നിസ്സാരമായ കാര്യമല്ല. പോയേസി കുടുംബത്തിൽ ഉൾപ്പെടാത്തതും അതേ സമയം പുൽച്ചെടികളോട് സാമ്യമുള്ളതുമായ ചില സസ്യങ്ങളെയും പുല്ലുകളായി കണക്കാക്കുന്നുണ്ട്. പുല്ലുകളോട് സാദ്യശ്യമുള്ള സസ്യഘടനയുള്ളതുകൊണ്ട്മാത്രമാണ് ഇവയെ പുല്ലുകളുടെ ചാർച്ചക്കാരായി പരിഗണിച്ചുവരുന്നത്.
മറ്റ് സസ്യങ്ങളിൽനിന്ന് വ്യത്യസ്തമായി പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങൾക്ക് തനതായ രൂപ ഘടനയുളളതായി കാണാൻ കഴിയും. സാധാരണമായി ഇവയുടെ കാണ്ഡങ്ങൾ ഉള്ളു പൊള്ളയായിരിക്കും.കാണ്ഡത്തിൽ ഇടവിട്ട നിലയിൽ സന്ധികൾ കാണപ്പെടുന്നു. മിക്ക പുൽച്ചെടികളുടെയും ഇലകൾ ഒന്നിടവിട്ട രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. എന്നാൽ അപൂർവ്വമായി സർപ്പിളാകൃതി (spiral) യിൽ സംവിധാനംചെയ്ത ഇലകളോടുകൂടിയ പുൽ വർഗ്ഗങ്ങളുമുണ്ട്. ഇവയുടെ ഇലകൾ ഏറെക്കുറെ ലംബമായി നിലകൊള്ളുന്നു. ഇലകൾ
സന്ധികളിൽ നിന്നാണ് ആവിർഭവിക്കുന്നത്. ചില പുൽസസ്യങ്ങളുടെ ഇലകളുടെ അരികുകൾ മൂർച്ചയേറിയതാണ്. പുൽച്ചെടികളുടെ സ്വയംരക്ഷയ്ക്ക്പ്രകൃതി കനിഞ്ഞുനൽകിയ പ്രതിരോധ കവചമാണ് ഈ മൂർച്ചയേറിയ ഇലകൾ. ചില പുല്ലുകളുടെ ഇലയരികുകൾ മനുഷ്യനെയും മൃഗങ്ങളെയും മുറിവേൽപ്പിക്കാൻ തക്ക ശേഷിയുള്ളവയാണ്. ഇലകളുടെ ഉൽഭവസ്ഥാനത്തിന്റെയും മൂർച്ചയുള്ള ഭാഗത്തിന്റെയുമിടയിൽ ഒരു നേര്‍ത്ത സ്തരമോ രോമിലമായ ഭാഗമോ കാണപ്പെടുന്നു.ഇലകളുടെ ഉത്ഭവ സ്ഥാനത്തെ ഉറ പോലുള്ള ഭാഗത്തേക്ക് കീടങ്ങളും വെള്ളവും കയറാതിരിക്കാന്‍ ഈ കവചങ്ങള്‍ സഹായിക്കുന്നു. ഈ സ്താരത്തെ ലിഗ്യൂള്‍ എന്ന് പറയുന്നു. പൂക്കളുടെ ഘടനയിലും പുൽച്ചെടികൾ മറ്റ് സസ്യങ്ങളിൽനിന്നും വൈവിധ്യം പ്രകടമാക്കുന്നു.
ചെറിയ പൂക്കൾ ചേർന്ന പൂങ്കുലയാണ് പുൽസസ്യങ്ങളിൽ സാധാരണ കണ്ടുവരുന്നത്. പൊതുവെ ദ്വിലിംഗ പുഷ്പങ്ങളാണ് ഇത്തരം സസ്യങ്ങളിലുണ്ടാവുന്നത്. എന്നാൽ ചോളം പോലുള്ള പുൽവർഗ്ഗങ്ങൾ ഇതിനു അപവാദമായി വർത്തിക്കുന്നു. കാറ്റത്തു വായു വഴിയാണ് പുല്ലുകളിൽ പരാഗണം നടക്കുന്നത് . ഓരോ പൂങ്കുലയും അഥവാ കതിരുകളും ഗ്ളൂമ്സ് എന്നറിയപ്പെടുന്ന രണ്ടിലകൾ പോലെ തോന്നിക്കുന്ന ഭാഗങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഓരോ പുവിനെയും വലയം ചെയ്തു സംരക്ഷിക്കുന രണ്ടു ബ്രാക്കറ്റുകൾ ഉണ്ട് . ഇതിൽ പുറത്തേക്കുള്ള ബ്രാക്കറ്റിനെ ലമ്മാ (lemin10) എന്നും
അകത്തേക്കുള്ളതിനെ പാലിയ (lea) എന്നും വിളിക്കുന്നു. പുൽവർഗ്ഗങ്ങളുടെ ഇത്തരം സങ്കീർണ്ണ ഘടനയുള്ള പൂങ്കുലകൾക്ക് ഉദാഹരണമാണ് ഗോതമ്പിന്റെ കതിരുകൾ,
മരിജുവാന റാ മി എന്നറിയപ്പെടുന്ന ചൈന ഗ്രാസ്, റുപ്പിയ മാരിട്ടി എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടന്ന ഡച്ച് ഗ്രാസ്, ഫിഷഗ്രാസ്, ശുദ്ധജലത്തിൽ വളരുന്ന ഗുസ് ഗ്രാസ്, മോൺഡോഗ്രാസ്, നട്ടഗ്രാസ്, പെപ്പഗ്രാസ്, സൾഗാസ്, സിഗ്രാസ്, സ്ലീപ്പിംഗ് ഗാസ് തുടങ്ങിയവ പുൽചെടികളുടെ രൂപഘടനയുള്ള മറ്റ് സസങ്ങളാണ്. ഇവ യഥാർതത്തിൽ പുൽവർഗ്ഗത്തിൽപ്പെട്ടപയല്ലെങ്കിലും ഇത്തരം സസ്യങ്ങളെയും പുല്ലുകളായി പരി
ഗണിച്ചുവരുന്നുണ്ട്. ഏകദേശം 55 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ആവിർഭവിച്ചതെന്ന് കണക്കാക്കപ്പെടുന്ന സസ്യങ്ങളാണ് പുല്ലുകൾ. ഇക്കാര്യം തെളിയിക്കുന്ന നിരവധി ഫോസിൽ തെളിവുകൾ വിവിധ ഇടങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. പുരാതനകാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ അവശിഷ്ടങ്ങളിൽനിന്നുമാണ്.നെല്ല്, ഗോതമ്പ് തുടങ്ങിയ സസ്യങ്ങളുടെ ഫോസിൽ തെളിവുകൾ ആദ്യമായി ലഭിച്ചത്.
സസ്യലോകത്തെ ആശ്രയിക്കാതെ ഒരു നിമിഷം പോലും മനുഷ്യന് നിലനിൽക്കാനാവില്ല, മനുഷ്യനെന്നല്ല ഭൂമിയിലെ ഓരോ ജീവജാലത്തിന്റെയും അതിജീവനത്തിന് സസ്യങ്ങൾ അനിവാര്യമാണ്. സൂക്ഷമമായ ഫംഗസുകൾ മുതൽ മരങ്ങൾ വരെ ജൈവലോകത്തിന് വിവിധതരത്തിൽ പ്രയോജനപ്പെടുന്നു.
വലുപ്പങ്ങളും വർണ്ണവൈചിത്യങ്ങളും മാത്രമേ ഏതു രംഗത്തായാലും എളുപ്പത്തിൽ ശ്രദ്ധിയ്ക്കപ്പെടു. വൈവിധ്യങ്ങളുടെ സംഗമ വേദിയായ സായ ലോകവും ഈ പ്രപഞ്ച സത്യത്തിനു അപവാദമായി തീരുന്നില്ല. മഹാ മേരുക്കളുടെയും വർണ്ണ പകിട്ടാർന്ന വിവിധ സസ്യ ജാലങ്ങളുടെയും പ്രൗഢികൾക്കും പൊലിമകൾക്കും ഇടയിൽ പല്ലുകളുടെ സ്ഥാനം പലപ്പോഴും കാഴ്ചകൾക്ക് അപ്പുറത്താകുന്നു. ഇത്തരത്തിൽ ത്രണവൽക്കരിക്കാൻ മാത്രം നിസ്സാരക്കാരനല്ല പുൽവർഗ്ഗത്തിൽ പെട്ട സസ്യങ്ങൾ. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ആഹാരമേകുന്ന സസ്യഗണങ്ങളിൽ പുൽ വർഗ്ഗങ്ങൾക്ക് പ്രമുഖ സ്ഥാനമുണ്ട്. നെല്ല് ,ഗോതമ്പ് ,ചോളം, രാജി ,തിന അന്നമേകുന്ന പല്ലുകളുടെ പട്ടികക്ക് ദൈർഘ്യം ഏറെയുണ്ട്.സമ്പുഷ്ടമായ ആഹാരമേകുന്നതിനു പുറമെ നിരവധി ഔഷധങ്ങൾ നിർമ്മിക്കാനും പുല്ലുകൾ പ്രയോജനപ്പെടുന്നു. പുൽസസ്യങ്ങളിൽ പലതും സിദ്ധ ഔഷധങ്ങൾ അത്രേ.
പതിനായിരം വർഷങ്ങൾക്ക് മുമ്പ് അതായത് മനുഷ്യൻക്യഷിചെയ്യാൻ ആരംഭിച്ച കാലം മുതൽക്കു തന്നെ കൃഷിയിടങ്ങളിൽ പുൽവർഗ്ഗങ്ങൾക്ക് പ്രമുഖസ്ഥാനം നൽകിയിരുന്നു.
മനുഷ്നുള്ള ഭക്ഷണമെന്നതിനുപുറമെ കന്നുകാലികൾക്കുള്ള തീറ്റയായും അക്കാലത്ത് പുല്ലുകൾ പ്രയോജനപ്പെട്ടു. ക്രിസ്തുവിന് 2400 വർഷങ്ങൾക്ക് മുമ്പുതന്നെ മുള പോലുളള വിവിധതരം പുൽവർഗ്ഗങ്ങൾകൊണ്ട് കടലാസ്നിർമ്മിച്ചിരുന്നു. ത്രണവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങൾക്കിടയിലെ പ്രൗഢമായ ഇനങ്ങളാണ് വിവിധ തരം മുളകൾ. വ്യക്ഷസമാനംവളരുന്ന മുളകൾ പുൽവർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യങ്ങളാണ്. മനുഷ്യന് ഏറ്റവും ഉപകാരപെടുന്ന പുല്ലിനങ്ങളാണ്മുളകൾ.
വനാന്തരങ്ങളിൽ ജീവിച്ചിരുന്ന ആദിമകാലത്തു തന്നെ മനുഷ്യന് അമ്പും വില്ലും പോലുള്ള ആയുധങ്ങൾ നിർമ്മിക്കാൻ മുളയാളം അനുയോജ്യമായ സസ്യങ്ങൾ ഉണ്ടായിരുന്നില്ല.
മനുഷ്യൻ നിർമ്മിച്ച ഏറുമാടങ്ങൾ പോലുള്ള ആദിമ പാർപ്പിടങ്ങളുടെയും
പ്രധാന നിർമ്മാണ ഘടകം മുളകളായിരുന്നു. ഉള്ളുപൊളളയായതും വെള്ളത്തിൽ ഉപാങ്ങിക്കിടക്കുന്നതുമായ മുളകൾകൊണ്ടാണ് മനുഷ്യൻ തന്റെ ജലവാഹനങ്ങളായ ചങ്ങാടങ്ങൾ നിർമ്മിച്ചിരുന്നത്. ലോകം കീഴടക്കി കൊണ്ട് മനുഷ്യൻ പിൽക്കാലത്ത് നടത്തിയ മഹത്തായ സമുദ്രപര്യവഷണങ്ങളുടെ തുടക്കവും ഈ മുളച്ചങ്ങാടങ്ങളിൽ നിന്നായിരിക്കാം. മുള ഉപയോഗിച്ചുണ്ടാക്കുന്ന പൾപ്പിൽനിന്നും കടലാസ് നിർമ്മിക്കാമെന്ന മഹ
നായ കണ്ടുപിടുത്തം മനുഷ്യരാശിയുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതി.
മുള വർഗ്ഗത്തിൽപ്പെട്ട ഈറ, ഈറ്റ തുടങ്ങിയവ നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന നിരവധി വസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വിവിധതരം കുട്ടികൾ, പായകൾ, ബോർഡുകൾ തുടങ്ങിയവ ഈറ്റ കൊണ്ട് നിർമ്മിക്കുന്ന ചില ഉൽപ്നങ്ങളാണ്. പുല്ലുപായകളുടെ ലാളിത്യവും ശീതളിമയും മറ്റൊരു ഇരിപ്പിടത്തിനും അവകാശപ്പെടാനാവില്ല.
വ്യാവസായികവിപവത്തെത്തുടർന്ന് ലോകത്താകമാനമുള്ള വ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടായി. വിവിധ വ്യവസായങ്ങളുടെ അസംസ്കൃതപദാർത്ഥങ്ങളിൽ പുൽസസ്യങ്ങൾക്ക് പ്രമുഖമായസ്ഥാനമുണ്ട്. ഇവിടെയിം മുളവർഗ്ഗങ്ങൾ അവയുടെ ആധിപത്യം കാത്തുസൂക്ഷിക്കുന്നതായി കാണാം, കടലാസുവ്യവസായം പോലുള്ളപല പ്രമുഖ വ്യവസായങ്ങളുടെയും മുഖ്യ അസംസ്‌കൃത വസ്തു മുളയാണ്.
ഒരു പക്ഷെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ മനുഷ്യന് ചൊല്ലിക്കാടുത്തതും ഓട പോലുള്ള പുൽവർഗ്ഗങ്ങളായിരിക്കാം. ഉളുപൊള്ളയായ ഇവയുടെ കാണ്ഡത്തിനുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ പ്രക്യതി പരമായ സംഗീതമുണ്ടാവുന്നതായി മനുഷ്യൻ അനുഭവിച്ചറിഞ്ഞു. ആദ്യ സംഗീതോപകരണങ്ങളിലൊന്നായ ഓടക്കുഴലിന്റെ നിർമ്മാണത്തിലേക്ക്മനുഷ്യനെ കൊണ്ടെത്തിച്ചതും ഈ സംഗീത അനുഭവമായിരിക്കാം,തുടർന്ന് വിവിധ സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിൽ പുൽ
സസ്യങ്ങൾ മുഖ്യഘടകമായി. പിൽക്കാലത്ത് മനുഷ്യന്റെ സൗന്ദര്യബോധത്തിന്റെ പ്രതീകമായും പുല്ലുകൾ നിലകൊണ്ടു. സുന്ദരമായ ഉദ്യാനസസ്യങ്ങളിൽ പലതും പുല്ലുകളാണെന്നത് മനോഹരമായ ഒരു സത്യമാണ്. വെട്ടിയൊതുക്കിയ വിശാലമായ പുൽത്തകിടി ഇല്ലാതെ ഒരു ഉദ്യാനത്തിന്റെയും മനോഹാരിത പൂർണ്ണമാകില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായിരുന്ന പുരാതന ഉദ്യാനങ്ങളിലെല്ലാം പുൽത്തകിടികൾ അവിഭാജ്യഘടകമായിരുന്നു.
പുല്ലുകൾക്ക് സാംസ്‌കാരികമായും ഏറെ പ്രാധാന്യമുള്ളതായി കാണാം. വിവിധ സംസ്‌കാരങ്ങൾ വിവിധ പുല്ലുകൾക്ക് ദിവ്യത്വം ചാർത്തിക്കൊടുത്തിരിക്കുന്നു. ഉദാഹരണമായി ഭാരതീയ സംസ്ക്കാരത്തിൽ ദർഭപ്പുല്ലിനും കറുക പ്പുല്ലിനും അതിവിശിഷ്ടമായ സ്ഥാനമാണു
കാണാം.ദർഭയുടെയും കറുകയുടെയും ദിവ്യത്വം തെളിയിക്കുന്ന നിരവധി
എതിഹ്യകഥകൾ ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുണ്ട്.ആർഷസംസ്കാരത്തിലധിഷ്ഠിതമായ നിരവധി ചടങ്ങുകളിൽ ദർഭപ്പുല്ല് ഒരു അനിവാര്യ ഘടകമാണ്. ആയുസ്സും ഐശ്വര്യവും വർദ്ധിപ്പിക്കാൻ നടത്തുന്ന കറുകഹോമത്തിലെ പ്രധാന ഘടകമാണ് കറുകപ്പുല്ല്. പുല്ലുകളുടെ അനിവാര്യ സാന്നിധ്യമുല്ല മനുഷ്യജീവിതത്തിലെ ഏതാനും മേഖലകളെ കുറിച്ച് മാത്രമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഇതിലുപരിയായി പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങൾ മറ്റു പലതരത്തിലും നമുക്ക് പ്രയോജനപ്പെടുന്നുണ്ട്.
ഇംഗ്ലീഷ് നാമം- ഫെസ്ക്യൂ ഗ്രാസ്സ്
ശാസ്ത്രീയ നാമം – Festuca amethystina
കുടുംബം - Poaceae
കാണപ്പെടുന്ന സ്ഥലങ്ങൾ - യൂറോപ്പ്, ഇന്ത്യ
പേരുപോലെ തന്നെ വീട്ടുമുറ്റങ്ങളിൽ അലങ്കാരമായിമാറിയപുൽച്ചെടിയാണ്അലങ്കാരപുല്ല്(ഓര്‍ണമെന്റല്‍ ഗ്രാസ് )ഉദ്യാനങ്ങൾക്ക് മനോഹാരിത നൽകുന്ന ഈ പുല്ല് വളരുന്തോറും വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നതിനാൽ ഉറയിൻബാ മൊസ്ക്യൂ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നത്. പിന്നീടവ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഏകദേശം 50 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന ഏകവർഷിയായ പുൽസസ്യമാണ് ഈ വിഭാഗത്തില്‍പ്പെടുന്ന അലങ്കാര പുല്ല്. സൂചിപോലെയുള്ള നീളമേറിയ ഇലകളാണ് ഇവയുടെ പ്രധാന സവിശേഷത. ഈ ഇലകൾ മുളച്ചു വരുമ്പോൾ കരിഞ്ഞ പച്ചനിറത്തിലും മൂപ്പെത്തുന്നതോടെ പല നിറങ്ങളിലും കണ്ടു വരുന്നു. തഴച്ചുവളരുന്ന ഇലകൾ ഒറ്റനോട്ടത്തിൽ തണ്ടാണോ എന്ന് സംശയിച്ച് പോവും. ജൂണ്‍ മാസമാണ് ഇതിന്റെ പൂക്കാലം. വേരുകൾക്കിടയിൽനിന്നും മുളയ്ക്കുന്ന ചെറുതണ്ടുകളിലാണ്പൂക്കൾ ഉണ്ടാവുന്നത്. ഇളം വയലറ്റ് നിറത്തിലാണ് തണ്ടുകൾ കാണപ്പെടുന്നത്. പൂക്കളാകട്ടെ ചെറിയ കതിർ രൂപത്തിലും നിലലോഹിതവർണ്ണത്തിലുമി പൂക്കൾക്ക് അരിമണിപോലെ തോന്നിക്കുന്ന ഇതളുകളാണുള്ളത്. പൂക്കൾ എണ്ണത്തിൽ വളരെ കുറവായിരിക്കും. വേനൽക്കാലത്തിനുമുമ്പായി ഇവയ്ക്ക് പൂക്കൾ ഉണ്ടാവും. പൂക്കൾ പെട്ടന്നുകൊഴിഞ്ഞുപോവാറില്ല. ചെറുതെങ്കിലും വണ്ടുകളെയും പ്രാണികളെയും ഏറെ ആകർഷിക്കുന്നവയാണ്പൂക്കൾ. ഇവയുടെ സഹായത്താൽതന്നെയാണ് പൂക്കളിൽ പരാഗണം നടക്കുന്നതും. പരാഗണം നടന്ന്പൂക്കൾക്കുള്ളിലായി ചെറിയ വിത്തുകളും കാണാൻ കഴിയും. ഈ വിത്തുകൾ പുനരുൽപാദനത്തിന് അപൂർവ്വമായേ ഉപയോഗിച്ചുവരാറുള്ളൂ. വേരുൾപ്പെടുന്ന കാണ്ഡഭാഗം പറിച്ചുനട്ടാണ് പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്.
ഏതു തരം മണ്ണിലും വളരാൻ കഴിയുമെങ്കിലും ചളിനിറഞ്ഞ മണ്ണാണ് ഇവയ്ക്ക് ഏറെ ഇഷ്ടം. വളരാനായി നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഏത് ചൂടിനെയും വരൾച്ചയെയും ഒരു പരിധിവരെ പ്രതിരോധിച്ചു നിൽക്കാനും ഇവയ്ക്ക് കഴിവുണ്ടത്രെ, ചെടി വളരുന്ന പ്രദേശങ്ങളും മണ്ണിന്റെ ഘടനയനുസരിച്ച് ഇലകളിൽ വ്യത്യാസങ്ങൾ പ്രകടമാകാറുണ്ട്. ഉദാഹരണത്തിന് സൂര്യപ്രകാശത്തിന്റെ അഭാവമുള്ള ചെടികളിൽ ഇലകൾ വിളറിയ പച്ചനിറത്തിലായിരിക്കും. ചില അവസരങ്ങളിൽ ചാരനിറത്തിലും കാണാം
പൂന്തോട്ടങ്ങളുടെ അലങ്കാരമെന്നതിനുപുറമെ മറ്റു പല ഉപയോഗങ്ങളും ഈ പുല്ലിനെക്കൊണ്ടുണ്ട്. റോഡരികുകളിൽ കളയായി വളരുന്ന ഈ പുല്ല് ഇന്ന് മലിനജലം കെട്ടിക്കിടക്കുന്നിടങ്ങളിൽ വ്യാപകമായി കാണാറില്ല. ഇവിടങ്ങളിൽ ഇവ കൂട്ടമായി വളരുന്നത് അവിടത്തെ മലിനജലം വലിചെടുത്ത് പ്രദേശത്തെ മലീമസമാവുന്നതിൽനിന്നും ഒരുപരിധിവരെ തടഞ്ഞുനിർത്തുന്നു. അതിനാൽതന്നെ അഴുക്കുചാലുകളിൽ
ഇവ വളരുന്നത് പരിസ്ഥിതിക്ക് ഏറെ അനുയോജ്യമാണ്. ഇങ്ങനെ പ്രകൃതിക്കും പരിസ്ഥിതിക്കും സംരക്ഷണമായി ഈ കുഞ്ഞുപുല്ല് തന്റെ പ്രാധാന്യം തെളിയിക്കുന്നു.
വിവിധതരത്തിലുള്ള അലങ്കാരപുല്ലുകളുണ്ട്. ബിഗ് ബൂസ്റ്റെം, ലാര്‍ജ് ബ്ലൂ ഫെസ്ക്യൂ, റോസ് ഫൌണ്ടേയിന്‍ ഗ്രാസ്, വൈറ്റ് ഫൌണ്ടേയിന്‍ ഗ്രാസ്, ഇന്ത്യന്‍ ഗ്രാസ്, ചൈനീസ് സില്‍വര്‍ ഗ്രാസ്, ബ്ലൂ ലൈംഗ്രാസ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം.
ഇംഗ്ലീഷ് നാമം - ഇന്ത്യൻ ഗ്രാസ്
ശാസ്ത്രിയ നാമം - Sorghastrum nutans
കുടുംബം - Poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ - വടക്കെ അമേരിക്ക, മെക്സിക്കോ, ഇന്ത്യ
പുൽമൈതാനങ്ങളിൽ ഒറ്റയായി വളർന്നുനിൽക്കുന്ന സ്വർണ്ണവർണ്ണമുള്ള പൂക്കളോടുകൂടിയ പുൽസസ്യത്തെ കണ്ടിട്ടില്ലേ. അതാണ് ഇന്ത്യൻ ഗ്രാസ്. ഇവയുടെ തിളക്കമാർന്ന പൂക്കളെ കാണാൻ പ്രത്യേക ഭംഗിതന്നെയുണ്ട്. പൂക്കളുടെ ഈ മനോഹാരിത തന്നെയാണ് ഈ പുല്ലിന്റെ ഏറ്റവും വലിയ സവിശേഷത, ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ പുസ്തസ്യം വ്യാപകമായി കാണപ്പെടുന്നത്. വടക്കേ അമേരിക്കയും മെക്സിക്കായിലെ വടക്കൻ പ്രദേശങ്ങളും ഈ പുല്ലിന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നു. ഈ
പ്രദേശത്തെ പാറക്കെട്ടുകൾക്കിടയിലും പുൽമൈതാനങ്ങളിലുമാണ് ഇവ ആദ്യമായി കാണപ്പെട്ടത്. പിന്നീടിവപലയിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ ഇന്ന് തരിശുപദേശങ്ങളിലും വഴിയോരങ്ങളിലും സാധാരണമാണീ പുൽസസ്യം.
ഏകദേശം ഒന്നു മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ കൂട്ടമായി വളരുന്ന ഈ സസ്യത്തിന് നാരുപോലുള്ള വേരുകളാണുള്ളത്. ഇലകൾ ബലം കുറഞ്ഞ് താഴോട്ട് തുങ്ങിനിൽക്കുന്നതായി കാണാം. ഇലകൾക്ക് മദ്ധ്യഭാഗത്തായി നേർത്ത ഞരമ്പുകൾ തെളിഞ്ഞിരിക്കും. ഈ ഇലകൾ വിളറിയ പച്ചനിറത്തിൽ കട്ടി കുറഞ്ഞവയായിരിക്കും. ജൂലായ്-ആഗസ്ത് മാസങ്ങളിലാണ് ഇവയിൽ പൂക്കൾ ഉണ്ടാവുന്നത്. ഇവ മഞ്ഞനിറത്തിൽ
കതിരുരൂപത്തിൽ കമീകരിച്ചിരിക്കുന്നു. മൂന്നു മീറ്ററോളം നീളംവരുന്ന ഉറപ്പുള്ള തണ്ടിലായാണ് പൂക്കൾ രൂപംകൊളളുന്നത്. തണ്ടുകൾക്കിരുവശവുമായിട്ടായിരിക്കും പൂക്കളുടെ വിന്യാസം. ഇതളുകൾ ഭൂരിഭാഗവും സൂചിപോലെ കാണപ്പെടുന്നു. ഇതിന് നേരിയ സുഗന്ധവും അനുഭവപ്പെടാറുണ്ട്. ഇന്ത്യൻ ഗ്രാസിന്റെ പൂവിതളുകൾ കടും മഞ്ഞ നിറത്തിൽ തിളക്കമാർന്നവയാണ്. ഇവ വെയിലേൽക്കുമ്പോൾ സ്വർണ്ണവർണ്ണമാകുന്നു.
ചെറുജീരകത്തിന്റെ രൂപത്തിലുള്ള വിത്തുകളാണിതിന്റേത്. പുല്ലിന് പൂർണ്ണവളർച്ച എത്തുന്നതോടെ ഈ വിത്തുകളെല്ലാം കൊഴിഞ്ഞുപോവുന്നു. വിത്തുകൾ വഴിയാണ് ചെടിയുടെ പുനരുൽപാദനം സാധ്യമാവുന്നത്. ഏതുതരം മണ്ണിലും ഇന്ത്യൻ ഗ്രാസ് വളരുമെങ്കിലും ചെളിനിറഞ്ഞ പാടങ്ങളിലും ലവണത്വം കൂടിയ മണ്ണിലും ഇവ തഴച്ചുവളരുന്നതായി കാണാം. ഒാരോ വർഷം കഴിയുന്തോറും ഇലകൾ വെട്ടിയൊതുക്കുന്നത് ചെടി ത്വരിതഗതിയിൽ വളരാൻ സഹായിക്കുന്നു. കുറഞ്ഞ സൂര്യപ്രകാശമുള്ളിടത്ത് വളരാൻ ഇഷ്ട്ടപ്പെടുന്നവയാന് ഇന്ത്യൻ ഗ്രാസ്. ചെറിയതോതിലുള്ള ജലസേചനം ഇവയുടെ വളർച്ചക്ക് അനിവാര്യമാണ്. ഇന്ന് കാട്ടുതീ
മൂലം ഈ പുല്ല് വ്യാപകമായി കത്തിനശിക്കപ്പെടുന്നുണ്ട്. ഇവയുടെ വേരുകൾ ആഴത്തിൽ പടർന്നുപിടിക്കുന്നതിനാലും വിത്തുകൾ മണ്ണിൽ വീണടിഞ്ഞ് പുതുതൈകൾ എളുപ്പം കിളിർത്തു വരുന്നതിനാലും ഇതിന്‍റെ വംശത്തിന് നാശം സംഭവിക്കുന്നില്ല.
ഇത് ഇവയുടെ വംശനാശത്തെ ചെറുക്കാനും പൂർവ്വാധികം പുഷ്ടിയോടെ വളരാനും സഹായിക്കുന്നു.
വേരുകൾ പടർന്നുപിടിക്കുന്നതിനാൽ മണ്ണിലെ ജലാംശമെല്ലാം വലിച്ചെടുത്ത് സ്വന്തം വളർച്ചയെ നിലനിർത്താനുള്ള കഴിവ് ഈ പുല്ലിനുണ്ട്. ഇത്തരമൊരു കഴിവുള്ളതിനാൽ ഒരു പരിധിവരെ വരൾച്ചയെ പ്രതിരോധിയ്ക്കാൻ ഈ പുല്ലിന് കഴിയുന്നു. കൂടാതെ മണ്ണൊലിപ്പ് തടയാനും ഇവയുടെ വേരുകൾ സഹായിക്കുന്നു. അതിനാൽത്തന്നെ പുൽമൈതാനങ്ങളുടെയും വരമ്പുകളുടെയും സംരക്ഷണത്തിനു വേണ്ടിയും ഇത്
നട്ടുപിടിപ്പിക്കാറുണ്ട്. കൂടാതെ ഇതൊരു ഉത്തമ കാലിത്തീറ്റയായും വർത്തിക്കുന്നു.
ഇംഗ്ലീഷ് നാമം - ഇന്ത്യന്‍ ഗൂസ് ഗ്രാസ് , ക്രാബ് ഗ്രാസ്
ശാസ്ത്രീയ നാമം – Eleusine indica
കുടുംബം - poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - ദക്ഷിണാഫ്രിക്ക, സിംബാബെ, മിസോറി
ലോകത്താകമാനം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന പുൽവർഗ്ഗത്തിൽപ്പെട്ട സസ്യമാണ് ഇന്ത്യന്‍ ഗൂസ് ഗ്രാസ് , ആഫിക്ക ഇന്ത്യൻ ഗൂസ് ഗ്രാസിന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഈ പുല്ലു വളരുന്നുണ്ട്. മിസ്സോരിയായിലും ഈ വിഭാഗത്തില്‍ പെട്ട പുല്ലു ധാരാളമായി കണ്ടു വരുന്നു. വയര്‍ ഗ്രാസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി കാണപ്പെടുന്ന ഈ പുല്‍ചെടിയെ സിംബാബെയിലെയും ദക്ഷിണാഫ്രിക്കയിലെയും ജനങ്ങള്‍ ഉപയോഗ ശൂന്യമായ കളസസ്യമായാണ് കണക്കാകുന്നത്.
ഏകവർഷിയായ ഇന്ത്യൻ ഗുസഗാസ് ഏകദേശം 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്നു. മൃദുലവും നേര്‍ത്തതും ആയ ഇലകൾ ചില സമയങ്ങളിൽ മടങ്ങിയ രൂപത്തിലും കാണാൻ കഴിയും. ഇലകൾക്ക് ഏകദേശം 5 മുതൽ 35 സെന്റിമീറ്റർ നീളമുണ്ടാവും. വിരളമായി ഇവ രോമാവ്യതമായും കാണപ്പെടുന്നുണ്ട്.
ജൂലായ് മുതൽ ഒക്ടോബർ വരെയാണിതിന്റെ പൂക്കാലം. കാണ്ഡത്തിന്റെ മുകൾഭാഗത്ത് കൂട്ടമായാണ് പൂങ്കുലകള്‍ കാണപ്പെടുന്നത്. രണ്ട് നിരകളായി കാണപ്പെടുന്ന പൂങ്കുലയിൽ 3 മുതൽ 15 വരെ പൂക്കളുണ്ടാവാം. നേരെയോ ചെറുതായി വളഞ്ഞതോ ആയി കാണപ്പെടുന്ന പച്ചനിറത്തിലുള്ള പൂക്കളാണിവയ്ക്ക്. ചെറുപ്രാണികളും ശലഭങ്ങളുമാണ് ഈ പൂക്കളിൽ പരാഗണം നടത്തുന്നത്. ഇന്ത്യൻ ഗൂസ് ഗ്രാസിന്റെ വിത്തുകൾ ആരംഭത്തിൽ ഇളം കാപ്പിനിറത്തിലും പിന്നീട് കറുപ്പുനിറത്തിലും കാണപ്പെടുന്നു. വിത്ത് വഴിയാണ് പുല്ലിൽ പുനരുൽപാദനം സാധ്യമാകുന്നത്.
ചെറുതും ഉറപ്പുള്ളതുമായ ഈ വിത്തുകൾ വളരെ പെട്ടെന്ന് മുളയ്ക്കുന്നവയാണ്. വേനൽക്കാലമാണ് വിത്ത് നടാൻ ഉത്തമം. കായികപ്രജനനത്തിലൂടെയും ഇവയിൽ പുനരുൽപാദനം നടത്താം. വേരാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ വേരുകൾ വളരെ ഉറപ്പുളളതായതിനാൽ പറിച്ചെടുക്കാൻ ഏറെ പ്രയാസമാണ്. ഈ പുൽച്ചെടിയിൽ ലൈംഗികപ്രജനനത്തിനു തന്നെയാണ് ഏറെ പ്രാധാന്യം.
ഉദ്യാനങ്ങളിലും റോഡരികുകളിലും നഴ്സറികളിലും ഈ പുൽച്ചെടിയെ കണ്ടുവരുന്നുണ്ട്. വളരാൻ നല്ല സൂര്യ പ്രകാശം ആവശ്യമുള്ള ഇവ നല്ല ഈർപ്പമുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വളരുന്നു. ഒരിക്കൽ നട്ടുകഴിഞ്ഞാൽ പിന്നീട് ഇവയെ ഒഴിവാക്കാൻ വളരെ പ്രയാസമാണ്. കാരണം ഇവയുടെ ഉറപ്പേറിയ വേരുകൾതന്നെ. തുറസ്സായ സ്ഥലങ്ങളിലും മേച്ചിൽപ്പുറങ്ങളിലും പാഴ്ഭൂമികളിലും നടവഴികളിലും ഇവ തഴച്ചു വളരുന്നു. നദിക്കരയിലും കനാലുകൾക്ക് സമീപത്തും ഇതിന്റെ വളർച്ച ത്വരിതഗതിയിലായിരിക്കും. മണ്ണിലെ ഈർപ്പം കുറയുന്ന വരണ്ട കാലാവസ്ഥയിൽ ഇവയുടെ വളർച്ച മന്ദഗതിയിലും. മൈതാനങ്ങളിലും മറ്റും പാഴ്ച്ചെടിയായും ഇന്ത്യൻ ഗൂസഗാസ് കണ്ടുവരുന്നു, കാർഷികവൃത്തിയിൽ രാസവളനിയന്ത്രണത്തിലൂടെ ഇവയുടെ വളർച്ചയെ നിയന്തിക്കാറുണ്ട്.
ക്രോസ് ഫുട് ഗ്രാസ്, ഗൂസ് ഗ്രാസ്, ഗ്രാമ ഡി കാബല്ലോ, പെറ്റ് ഡി ഗല്ലിന, റപോക ഗ്രാസ് ,ക്രാബ് ഗ്രാസ്, മന്ഗ്രാസി എന്നീ പേരുകളിലും ഇന്ത്യന്‍ ഗൂസ് ഗ്രാസ് അറിയപ്പെടുന്നു.. നേരിയ തോതിൽ വിഷാംശം അടങ്ങിയിട്ടുള്ള ഇന്ത്യൻ ഗൂസ് ഗ്രാസില്‍ പ്രൂസിക് ആസിഡ് (Pnassic acid) അടങ്ങിയിരിക്കുന്നു
ഇംഗ്ലീഷ് നാമം – ഇന്ത്യന്‍ റൈസ് ഗ്രാസ്
ശാസ്ത്രീയനാമം - Oryzopsis hymenoides
കുടുംബം - Poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ അമേരിക്ക, ഇന്ത്യ
പേരിൽ ഇന്ത്യ എന്നുണ്ടെങ്കിലും പാശ്ചാത്യരുടെ പ്രിയവിഭവമായ ഒരു ധാന്യമാണ് ഇന്ത്യൻ റൈസ്ഗ്രാസ്കാഴ്ചയിൽ മനോഹരമായ ഈ പുൽച്ചെടിയുടെ പൂക്കൾ തന്നെയാണ് ഇവയുടെ ഏറ്റവും വലിയ ആകർഷണം, അതുകൊണ്ടുതന്നെ പൂക്കടകളിൽ ഇന്ത്യൻ റൈസ്ഗ്രാസ്പൂക്കൾക്ക് പ്രഥമ സ്ഥാനം തന്നെ നൽകിയിരിക്കുന്നു. അലങ്കാരാവശ്യങ്ങൾക്കു മാത്രമല്ല പക്ഷികളുടെ ഇഷ്ടഭക്ഷണമെന്ന നിലയിലും ഈ പുല്ലു പ്രാധാന്യമർഹിക്കുന്നു. അമേരിക്കയിലെ പടിഞ്ഞാറുഭാഗത്തെ സംസ്ഥാനമായ ഉത്താഹിലെ സംസ്ഥാന പുല്ലായും ഇത് അറിയപ്പെടുന്നു.
പുല്ലു വർഗ്ഗത്തിൽപ്പെട്ട ഇന്ത്യൻ റൈസ്ഗ്രാസ് ഒരു ബഹുവർഷിസസ്യമാണ്. വരൾച്ചയെ അതിജീവിക്കുന്ന ഇവ കൂടുതലായി കണ്ടുവരുന്നത് അമേരിക്കയിലെ ഉത്താഫ് മേഖലകളിൽ തന്നെ. തെക്കുപടിഞ്ഞാറൻ അമേരിക്കയിലെ നെവാഡയും ഉത്താഹമാണ് ഇന്ത്യൻ റൈസഗാസിന്റെ ജന്മസ്ഥലമെന്ന് കരുതുന്നത്. തണുത്ത കാലാവസ്ഥയിൽ ധാരാളമായി വളരുന്ന ഇന്ത്യൻ റൈസഗാസ് കൂട്ടമായാണ് കാണപ്പെടുന്നത്. ഇവ ഏകദേശം ഒരു മീറ്ററോളം ഉയരത്തിൽ വളരുന്നു. എണ്ണമറ്റ നീണ്ട ഇലകൾ അറ്റം ചുരുണ്ട് കാണപ്പെടുന്നു. ഇലകളുടെ അരികുകളിൽ നേർത്ത ഒരു വർ കാണാം. ബെല്ലിന്റെ ആകൃതിയിലുള്ള സഹപത്രങ്ങളാണിവക്ക്. എളുപ്പത്തിൽ തിരിച്ചറിയാനാവും. വിത്തിനെ പൊതിഞ്ഞിരിക്കുന്ന ഈ സഹപ്രതത്തിന്റെ പ്രത്യകതകൾ കൊണ്ടുതന്നെ ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാനാകും.
വസന്തകാലത്തിന്റെ അവസാനത്തോടെയാണ് ഇന്ത്യൻ റൈസ് ഗ്രാസിൽപൂക്കളുണ്ടാവുന്നത്. രോമങ്ങളന്ന് തോന്നിക്കുന്ന ചെറു ശാഖകളോടുകൂടിയ അയഞ്ഞ പൂങ്കുലകളാണിവക്ക്.പൂക്കളുണ്ടാവുന്ന കാണ്ഡം ഭംഗിയുള്ളതും പൊളളയുമായിരിക്കും. വെള്ള രോമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന വിത്തുകൾ അഗ്രഭാഗം കൂർത്ത് കാണപ്പെടുന്നു. ഇവയുടെ പൂക്കളും ഫലങ്ങളും ഒരുപോലെ ആകർഷകങ്ങളാണ്. വിത്തു വഴിയാണ് ഇന്ത്യൻ റൈസ് ഗാസിൽ പുനരുൽപാദനം സാധ്യമാകുന്നത്. വസന്തകാലാരംഭത്തിലാണ് ഈ ചെടിയുടെ വിത്തു മുളക്കുന്നത്. കൂടുതൽ ഉൽപാദനക്ഷമതയുള്ള വിത്തുകളാണെങ്കിൽ വിതച്ച് 15 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മുളക്കാൻ തുടങ്ങും. വളർച്ചയുടെ ആരംഭഘട്ടത്തിൽ തന്നെ ചെറിയതോതിൽ വളപ്രയോഗം നടത്താവുന്നതാണ്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള ഇന്ത്യൻ റൈസ് ഗാസ് ചൂടുളളതും വരണ്ടതുമായ പ്രദേശങ്ങളിലും ധാരാളമായി വളരുന്നു. എല്ലാതരം മണ്ണിലും ഇവക്ക് വളരാനാവുമെങ്കിലും വരണ്ട മണ്ണലിൽ ഇവയുടെ വളർച്ച മന്ദഗതിയിലായിരിക്കും. ലവണത്വമുള്ളതും അല്ല സ്വഭാവമുള്ളതുമായ മണ്ണിനെയും ഇവക്ക് അതിജീവിക്കാനാവും.
ഏറെ ഉപയോഗങ്ങളുള്ള ഒരു പുൽച്ചെടിയാണിത്. ഇതിന്റെ ഇലയും വിത്തുകളും പോഷകമൂല്യമുള്ളതുമാണ്. അതുകൊണ്ടു തന്നെ ഇവ ഭക്ഷ്യയോഗ്യവുമാണ്. ഇവയുടെ വിത്തിൽ വൻതോതിൽ പ്രോടീന്‍ അടങ്ങിയിരിക്കുന്നു. ഈ വിത്ത് പൊടിച്ച് ബ്രഡ് ഉണ്ടാക്കാം, അതുകൊണ്ടുതന്നെ ഇത് പാശ്ചാത്യരുടെ ഇഷ്ട വിഭവമാണെന്നും പറയാം. നല്ലൊരു കാലിത്തീറ്റയായും ഈ പുല്ല് ഉപയോഗിക്കുന്നു. പക്ഷികളുടെ പ്രത്യേകിച്ച് പ്രാവുകളുടെ ഇഷ്ടഭക്ഷണം കൂടിയാണ് ഇവയുടെ വിത്തുകൾ.
ആദ്യകാലങ്ങളിൽ ഇന്ത്യൻ റൈസ് ഗാസ് വൻതോതിൽ നാശത്തിന് വിധേയമായിരുന്നു. എന്നാൽ ഇന്ന് ഇവയ്ക്ക് എല്ലാവിധ സംരക്ഷണവും നൽകി പരിപാലിച്ചുവരുന്നു.
ഇംഗ്ലീഷ് നാമം – ജയിന്റ്റ് റീഡ് , വൈല്‍ഡ് കെയിന്‍
ശാസ്ത്രീയ നാമം - Arundo donax
കുടുംബം – Poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ്
ഭഗവാൻ ശ്രീകൃഷ്ണന്റെ മനോഹരമായ ഓടക്കുഴൽ നാദത്തിൽ മതിമറന്ന ആനന്ദിച്ചിരുന്ന ഗോക്കളെയും ഗോപസ്ത്രീകളെയും കുറിച്ചുള്ള കഥകൾ കേട്ടിട്ടില്ല. സ്വർഗ്ഗീയസംഗീതം പൊഴിക്കുന്ന പുല്ലാങ്കുഴല്‍ ഉണ്ടായതെങ്ങനെയെന്ന് ഒരു നിമിഷം ചിന്തിക്കൂ. പുൽവർഗ്ഗത്തിൽപ്പെട്ട ഈറയിൽ നിന്നാണത്രേ ഈ സംഗീതോപകരണം ഉണ്ടാക്കുന്നത്. നല്ലൊരു അലങ്കാരസസ്യം കൂടിയാണ് ഈ പുൽച്ചെടി, പുഴ നീരൊഴുക്കുള്ള പ്രതലങ്ങളിലും ഈറ വളർന്നു നിൽക്കുന്നതു കാണാൻ എന്തു ഭംഗിയാനെന്നോ
പോയേസി കുടുംബത്തിൽപ്പെട്ട ഈ പുൽച്ചെടിയുടെ സ്വദേശം ഇന്ത്യയാണെന്ന് കരുതുന്നു.
എങ്കിലും കാലിഫോര്‍ണിയയിലെ ലോസ് എന്ജല്സില്‍ ആണ് ഇത് ആദ്യമായി കാണപ്പെട്ടത്. ഇന്ന് ലോകത്താകമാനമുള്ള മിതോഷ്ണ മേഖലയില്‍ ഇവ ധാരാളമായി വളരുന്നുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ഏഷ്യയിലും ദക്ഷിണ യൂറോപ്പിലെ വടക്കുകിഴക്കൻ മേഖലകളിലും ഇവ കൃഷിചെയ്തുപോന്നിരുന്നു.
മുളയുമായി ഏറെ സാമ്യമുള്ള ഒരു ബഹു വര്ഷിയാണ് ഈറ. ഈറയുടെ ഭൂകാണ്ഡം കെട്ടുപിണഞ്ഞ നാരുകള്‍ പോലെയുള്ളതും കാഠിന്യം ഏറിയതും ആണ്.മണ്ണില്‍ ഒരു മീറ്റര്‍ ആഴത്തില്‍ പരന്നാണ് ഇവയുടെ വേരുകള്‍ വ്യന്യസിചിരിക്കുന്ന്ത്. ഇത്തരത്തിലുള്ള വേരുകളുള്ളതിനാൽ ഇൗറയ്ക്ക് വെള്ളപ്പൊക്കത്തെയും മണ്ണൊലിപ്പിനെയും ഒരു പരിധി വരെ തടഞ്ഞു നിർത്താൻ കഴിയുന്നു രണ്ട് മീറ്റർ മുതൽ ഇരുപത്തഞ്ച് മീറ്റര്‍ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ കാണ്ഡം പൊള്ളയായിരിക്കും. കാണ്ഡത്തിന്റെ ഇരുവശങ്ങളിലുമായി ഒന്നിടവിട്ട രീതിയിൽ ഇലകളും കാണാം. ഇലകൾക്ക് ഏകദേശം 30 മുതൽ 60 സെന്റിമീറ്റർ നീളമുണ്ടാവും അറ്റം കൂർത്ത രീതിയിലാണ് ഇലകൾ കാണുന്നത്. ഇലയുടെ അടിഭാഗം രോമാവ്യതമായും കാണപ്പെടുന്നു.വേനൽക്കാലം അവസാനിക്കുന്നതോടെ ഈറയിൽ പൂക്കൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ചെറു വണ്ടുകളും പ്രാണികളുമാണ് ഇവയിൽ പരാഗണം നടത്തുന്നത്. വെള്ളത്തൂവലുകൾ പോലെയുള്ള പൂക്കൾ ഏറെ ആകർഷകമാണ്.
വിത്തുകൾ വഴിയും കൊമ്പ് മുറിച്ചുനട്ടും ഇൗറയിൽ പുനരുൽപാദനം നടത്താറുണ്ട്. എന്നാൽ വിത്തുകളിൽ ഭൂരിഭാഗത്തിനും ഉൽപാദനശേഷി കുറവായതിനാൽ കായികപ്രജനനത്തിനാണ് ഏറെ പ്രാധാന്യം ഉൽപാദനക്ഷമതയുള്ള വിത്തുകൾ ഹരിതഗൃഹത്തിലെ പാത്രത്തിൽ ഈർപ്പമുള്ള മണ്ണിൽ വിതക്കുന്ന മൂന്നുമാസത്തിനകം മുളച്ചുവരുന്നു ഇവ ശൈത്യകാലം ആരംഭിക്കുന്നതോടുകൂടി വെവ്വേറെ പാത്രങ്ങളിൽ മാറ്റി നടണം. വസന്തകാലത്തിന്റെ അവസാനങ്ങളിൽ അനുയോജ്യമായ സ്ഥലങ്ങളിൽ മാറ്റിനടേണ്ടതാണ്. ഏകദേശം ഒരു കൊല്ലത്തിനകം വിളവെടുപ്പിന് പാകമാവുന്ന ഈറയിൽ കാലാവസ്ഥയനുസരിച്ച് കൊല്ലത്തിൽ രണ്ടു
മൂന്നു തവണ വിളവെടുപ്പ് നടത്താവുന്നതാണ്. വരണ്ട പ്രദേശങ്ങളില്‍ വളരുന്ന ഇവക്ക് ക്ഷാരഗുണവും അമ്ല ഗുണവുമുള്ള മണ്ണ് അനുയോജ്യമാണ്. ചതുപ്പ് നിലങ്ങളിലും വനപ്രദേശങ്ങളിലും സൂര്യപ്രകാശമേൽക്കുന്ന വരമ്പുകളിലും ഇവ ധാരാളമായി കണ്ടുവരുന്നു.
ഉറപ്പേറിയ ഇവയുടെ കാണ്ഡം ഉപയോഗിച്ച് പുല്ലാങ്കുഴൽ, ഊന്നുവടി,കസേര, കട്ടിൽ തുടങ്ങിയവ ഉണ്ടാക്കാറുണ്ട്. ഈറയുടെ പൂമ്പൊടിയിൽനിന്ന് മഞ്ഞനിറത്തിലുള്ള ചായം ഉണ്ടാക്കാമാത്രേ . മാത്രമല്ല കുട്ട, പായ, മുറം എന്നിവയും ഈറ കൊണ്ട് നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ തന്നെ. ഇത്രയേറെ ഉപയോഗപ്രദമായ ഈറ നല്ലൊരു ഔഷധം കൂടിയാണ്.
ഇംഗ്ലീഷ് നാമം - ട്രാവന്‍കൂര്‍ എലിഫന്‍റ് ഗ്രാസ്
ശാസ്ത്രീയ നാമം - ochlandra travancorica
കുടുംബം - poaceae
കാണപ്പെടുന്ന സ്ഥലങ്ങള്‍ - ഏഷ്യയിലെ ഉഷ്ണ മേഖല പ്രദേശങ്ങള്‍
കാട്ടിലെ ഈറ്റക്കുട്ടത്തിൽനിന്ന് ഇളം നാമ്പുകൾ പറിച്ചു തിന്ന് കൊലവിളിച്ച് നടന്ന ഒറ്റയാൻമാരായ ആനകളുടെ നിറമാർന്ന കഥകൾ വായന ആരംഭിച്ച നാൾ മുതൽ നമ്മുടെ മനസ്സിൽ പതിഞ്ഞ ബിംബങ്ങളാണ്. ആനകളുടെ ഇഷ്ടഭക്ഷണമായതിനാലാവണം ഇൗറ്റക്ക് ട്രാവൻകൂർ എലിഫന്റ് (ഗാസ് എന്ന വിളിപ്പേര് വന്നത്. സ്കൂളിലെ ആദ്യദിനത്തിന്റെ അപരിചിതത്ത്വത്തിൽ പരിശ്രമിച്ചപ്പോൾ ഈറ്റപ്പായകൊണ്ട് വേർതിരിച്ച് ക്ലാസ്റൂമിന്റെ അതിരുകൾ ചിലരിലെങ്കിലും കൗതുകം ജനിപ്പിച്ചിരിക്കാം. ഇങ്ങനെ ഇൗറ്റയക്കുറിച്ച് എത്രയെത്ര ഓർമ്മകൾ. ഇനി ഈറ്റയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം,
പുൽവർഗ്ഗത്തിൽപ്പെട്ട ഈറ്റയെന്ന സസ്യത്തെക്കുറിച്ച് കൂട്ടിക്കാലം മുതൽക്കുതന്നെ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ലോകത്താകമാനമുളള ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കണ്ടുവരുന്ന ഒരു പുൽച്ചെടിയാണിത്. അതു കൊണ്ടുതന്നെ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ പ്രത്യേകിച്ച് ഇന്ത്യയിലാണ് ഈ ജന്മം കൊണ്ടതെന്ന് കണക്കാക്കുന്നു. കാടുകളിലാണ് ഇവ ധാരാളമായി വളർന്നുകാണുന്നത്. ബഹുവർഷിയായ ഈ പുല്ല്കൂട്ടംകൂട്ടമായി കാണപ്പെടുന്നു. നർകുത്തനെ വളരുന്ന ഈറ്റ ഏകദേശം നാൽപ്പത് മുതൽ അറുപത് സെന്റ്മീറ്റർ വരെ ഉയരം വെക്കുന്നു. കാണ്ഡത്തിന് ചാരനിറമായിരിക്കും. പൊള്ളയായ കാണ്ഡത്തിൽനിന്നും വശങ്ങളിലേക്ക് ശാഖോപശാഖകൾ വിന്യസിച്ചിരിക്കുന്നു. വളർച്ചയുടെ ആരംഭഘട്ടത്തിൽ ഈ ശാഖകൾ രോമാവൃതമായി കാണപ്പെടുന്നു. രോമങ്ങൾക്ക് കറുപ്പുനിറമോ തവിട്ടുനിറമോ ആയിരിക്കും. നിലത്തുനിന്നും ഉയർന്നു നിൽക്കുന്ന കാണ്ഡഭാഗത്ത് ഇലകൾ കാണപ്പെടുന്നു. അറ്റംകൂർത്ത ഇവകൾക്ക് ഏകദേശം 9 മുതൽ 30 സെന്റീമീറ്റർ വരെ നീളം വരും. ഈ ഇലകൾ മിനുസമുളളതുമായിരിക്കും.
ഈറ്റയിൽ സഹപത്രങ്ങളോടുകൂടിയ പൂങ്കുലകളാണുള്ളത്, ഒറ്റയ്ക്കാ ജോഡികളായോ ആണ് ഈ സഹപത്രങ്ങൾ വിന്യസിച്ചിരിക്കുന്നത്. അണ്ഡാകൃതിയിലുള്ള പൂങ്കുലക്ക് ഏകദേശം 50 മുതൽ 65 മില്ലീമീറ്റർ വരെ നീളമുണ്ടാവും. ഇത് പൂർണ്ണമായും പൊഴിഞ്ഞുപോകുന്നവയാണ്. ഒരു പൂങ്കുലയിൽ ഒരു പെണപുഷ്പം മാത്രമേ ഉണ്ടാവുകയുള്ളൂ. വളരെ നേർത്ത പൂക്കളാണിവക്ക്, ഇതിൽ ചെങ്കുത്തായി കൂട്ടിച്ചേർത്തതു പോലെയാണ് അണ്ഡാശയം സ്ഥിതിചെയ്യുന്നത്. ഈറ്റയുടെ ഫലങ്ങൾ ബീജാവരണവുമായി സംയോജിച്ച് വിന്യസിച്ചിരിക്കുന്നു.
വിവിധ രൂപത്തിലുള്ള ആകർഷകമായ വസ്തുക്കളായാണ് ഈറ്റപ്പുല്ല് നമ്മുടെ ജീവിതത്തിലെ നിത്യസാന്നിധ്യമായത്. പണ്ടുകാലത്ത് നെല്ലുണക്കാൻ ഈറ്റകൊണ്ട് മെടഞ്ഞ കട്ടിയേറിയ പായതന്നെ വേണമായിരുന്നു. മാത്രമല്ല, കുട്ടകൾ നെയ്യുന്നതിനും മുറം ഉണ്ടാക്കുന്നതിനും വൻതോതിൽ ഈ കൃഷിചെയ്തിരുന്നു. ഇന്നും പഴങ്ങളും പലഹാരങ്ങളും ഈറ്റ ഉപയോഗിച്ചു നിർമ്മിച്ച പഴക്കൂടകളിലായിരുന്നത്ര സൂക്ഷിച്ചിരുന്നത്. പല വിടുകളിലും അലങ്കാരവസ്തുക്കളുടെ രൂപത്തിൽ കാണുന്ന ഈറ്റ ആനയുടെ പ്രിയവിഭവം എന്ന നിലയിലാണ് ഏറെ ശ്രദ്ധേയം. പുല്ലുകളുടെ അഭാവത്തിൽ കുതിരകളും ഈറ്റ ഭക്ഷിക്കാറുണ്ട്.
ഇംഗ്ലീഷ് നാമം - എസ്പാർട്ടോ ഗ്രാസ്
ശാസ്ത്രീയനാമം - Stipa tenacissima
കുടുംബം - poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ - യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ.
വ്യാവസായിക പ്രാധാന്യമുള്ള നിരവധി പുൽസസ്യങ്ങളെ നമുക്കറിയാം. ഇക്കൂട്ടത്തിൽപ്പെട്ട ഒന്നാണ് എസ് പാർട്ടോ ഗാസ്. പോസി കുടുംബത്തിൽപ്പെട്ട ഈ സസ്യം നിരവധി ഇനങ്ങളിൽ കണ്ടുവരുന്നു ഇതിൽ ഒരു വിഭാഗം പേപ്പർനിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. മറ്റുള്ളവ അലങ്കാരസസ്യ മായും ചിലത് കന്നുകാലികൾക്കുള്ള തീറ്റയായും ഉപയോഗിച്ചുവരുന്നു. നീഡിൽ ഗ്രാസ്,
മെക്സിക്കൻ ഫെതർ ഗ്രാസ് (Mexican feather grass), സ്പിയർ ഗ്രാസ് എന്നീ പേരുകളിലും എസ്പാർട്ടോ ഗ്രാസ് അറിയപ്പെടുന്നുണ്ട്.വടക്കൻ ആഫ്രിക്കയിലും സ്പെയിനിലുമാണ് എസ്പാർ്ട്ടോ ഗാസ് ധാരാളമായി കാണപ്പെടുന്നത്. ചിലർ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇവ വൻതോതിൽ കണ്ടുവരുന്നു. ബഹുവർഷിയായ എസ്പാർട്ടോ ഗ്രാസ് ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വളരുന്നു. കൂട്ടമായി കാണപ്പെടുന്ന ഇതിന് നീണ്ട നേർത്ത ഇലകളാണുള്ളത്. പച്ചനിറത്തിലുളള ഈ ഇലകൾ തിളക്കമാർന്നവയാണ് നീണ്ട തണ്ടില്‍ മേലാണ് പൂക്കള്‍ കാണപ്പെടുന്നത് . ദ്വിലിംഗപുഷ്പങ്ങളാണിതിനുള്ളത് . ചൂല്‍ പോലെ കാണപ്പെടുന്ന പൂങ്കുലയിൽ നിരവധി പുഷ്പങ്ങൾ കാണാം. കാറ്റ് വഴി പരാഗണം നടക്കുന്നു. വിത്ത് വഴിയാണ് എസ്പാർട്ടോ ഗാസിൽ പ്രത്യുൽപാദനം സാധ്യമാകുന്നത്. മാർച്ച് മാസത്തിൽ ഗ്രീൻ ഹൗസിലാണ് എസ് പാർട്ടോ ഗാസിന്റെ വിത്തുകൾ സൂക്ഷിക്കുന്നത്. രണ്ടാഴ്ചയ്ക്കകം ഈ വിത്തുകൾ മുളയ്ക്കുന്നു. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഇവയിൽ രാസവള പ്രയോഗം നടത്താറുണ്ട്. മുളച്ചുവന്ന തൈകൾ വേനൽക്കാലാരംഭത്തോടെ വെവ്വേറെ പാത്രങ്ങളിൽ മാറ്റി നടന്നു. ഇവ മിതമായ സൂര്യപ്രകാശമേൽക്കൽ സ്ഥലങ്ങളിൽ വെക്കുന്നതാണുത്തമം. വസന്തകാലത്ത് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി നടാം. ഇങ്ങനെ മാറ്റിനടുന്ന തൈകൾ വേനൽക്കാലമാവുമ്പോഴേക്കും കൂടുതൽ വളർച്ച പ്രാപിക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ കടലാരപദേശമൊഴികെ ഏത് മണ്ണിലും വളരാൻ ഈ പുല്ലിനാവും. ഉറപ്പ് വളരെ കുറവാണെങ്കിലും കഠിനമായ ഉഷ്ണത്തെ പോലും ഇവയ്ക്ക് അതിജീവിക്കാനാവും. ആദ്യകാലങ്ങളിൽ വ്യാവസായികാവശ്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ പുല്ല് കൃഷിചെയ്തിരുന്നത്.
ഇതിന്റെ ഇലകൾ നാരു നിർമ്മാണത്തിനും കാണ്ഡം പേപ്പർനിർമ്മാണത്തിനും പായ, കയർ തുടങ്ങിയവയുടെ നിർമ്മണത്തിനും ഉപയോഗിച്ചുവരുന്നു. ഉയർന്ന മൂല്യമുള്ള പേപ്പറുകളാണ് എസ്പാർട്ടോ ഗ്രാസിൽനിന്നും ഉണ്ട്. ഗ്രാസ് പേപ്പർനിർമ്മാണത്തിന് ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിക്കുന്ന സസ്യത്തിന്റെ ഇനങ്ങൾക്കനുസ
രിച്ച് പേപ്പറിന്റെ ഗുണത്തിലും വ്യത്യസ്തത കാണാമത്രെ. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സ്വാഭാവത്തിനനുസരിച്ചാണിത്. നീളം കുറഞ്ഞതും ഉറപ്പുള്ളതുമായ നാരുകളുടെ സാന്നിധ്യമാണ് പേപ്പർ നിര്‍മ്മാണത്തിന് അനുകൂലമാകുന്നത്. ഇവ ഉപയോഗത്തിനനുസരിച്ച് മുറിച്ച് 24 മണിക്കൂർ വെളളത്തിൽ കുതിര്‍ത്ത് വക്കുന്നു. ഒരു തരം മെഴുക് (wan) ഈ പാലിൽനിന്നും ഉൽപാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഒട്ടേറെ ഉപയോഗങ്ങളാല്‍ സമൃദ്ധമാണ് എസ്പാർട്ടോ ഗ്രാസ് അതുകൊണ്ട് തന്നെ ഇന്ന് ഈ പുല്ല് വൻതോതിൽ കൃഷിചെയ്തു വരുന്നു
ഇംഗ്ലിഷ് നാമം - ബിഷ
ശാസ്ത്രീയനാമം – ochlandra scriptoria
കുടുംബം – poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ ഏഷ്യയിലെ ഉഷ്ണമേഖലാ - ഉപോഷ്ണമേഖലാ പ്രദേശങ്ങള്‍
സസ്യങ്ങളുടെ ഗുണഗണങ്ങൾക്കനുസരിച്ചാണല്ലോ നാമവയെ ഓരോ വിഭാഗങ്ങളാക്കി തിരിക്കുന്നത് വിളസസ്യങ്ങൾ, ഉദ്യാനസസ്യങ്ങൾ എന്നിങ്ങനെ പോകുന്നു ആ തരം തിരിവ്, ധാന്യങ്ങളുടെ സാന്നിധ്യം കൊണ്ട് ചില സസ്യങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോൾ മറ്റുചിലവ മനോഹാരിതകൊണ്ട് ഹ്യദയത്തിൽ ഇടം തേടുന്നു. ഒരു കാലത്ത് വനാന്തരങ്ങളിൽ വളർന്നിരുന്നവർ ഇന്ന് പൂന്തോട്ടങ്ങളിൽ സകല പരിലാളനങ്ങളുമേറ്റ് വിരാജിക്കുന്നുണ്ട്. ഇത് പൊതുവെയുള്ള കാര്യം. എന്നാൽ ഒരു കാലത്ത് വനങ്ങളിലും പറമ്പുകളിലുമൊക്കെ അശമായിക്കിടന്നിരുന്ന ഒരു സസ്യം ഉദ്യാനങ്ങളിലും സാമ്പത്തികരംഗത്തും ഒരുപോലെ പ്രാധാന്യം നേടിയെന്നു പറയുമ്പോഴോ, അത്തരം ഒരു സസ്യമാണ് ഒട്ടൽ, 20 ൽ പരം വർഗ്ഗങ്ങങ്ങളിലെ പ്രധാന സാന്നിധ്യമാണ്. ഇന്ത്യയിലെ പടിഞ്ഞാറൻ മലനിരകളിൽ സമൃദ്ധമായി വളരുന്ന ഈ ബഹുവർഷി ഇന്ന് ഉദ്യാനങ്ങളിലെ പ്രധാന സാന്നിധ്യമാണ്. ആവശ്യാനുസരണം വെട്ടിയൊതുക്കി ഭംഗിയാക്കാമെന്നതുകൊണ്ടാണ് ഉദ്യാനങ്ങളില്‍ ഇത് പ്രധാനിയാകുന്നത്.
ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലും ഒരുപോലെ കാണപ്പെടുന്ന പുൽസസ്യമാണിത്. ഏകദേശം മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ പുൽച്ചെടി ശാഖോപശാഖകളായി കണ്ടുവരുന്നു. ഇവയുടെ ഒരു വേരിൽനിന്നുതന്നെ നിരവധി ശാഖകൾ വളർന്നുവരാറുണ്ട്. ഈ വേരുകൾ താരതമ്യേന വലുപ്പം കുറഞ്ഞതായിരിക്കും. തണ്ടുകൾ മുളയുടേതുപോലെ ഉറപ്പേറിയതും ഉള്ളുപൊള്ളയുമായിരിക്കും. തവിട്ടുനിറത്തിലാണിവ കാണപ്പെടുന്നത്. ചില പ്രദേശങ്ങളിൽ മഞ്ഞനിറത്തിലും കണ്ടുവരുന്നു. തണ്ടുകൾ മുള്ളുകളാൽ ആവരണം ചെയ്തിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. അതിനാൽ തന്നെ ഇവ സ്പർശിക്കുന്നത് ഏറെ കരുതലോടെയാവണം.ശാഖകൾക്കിരുവശത്തുമായാണ് ഇവയുടെ ഇലകൾ വിന്യസിച്ചിരിക്കുന്നത്. കടും പച്ചനിറത്തിലുള്ള ഇലകൾ നീണ്ടതും അഗ്രഭാഗം കൂർത്തതുമായിരിക്കും. ഏകദേശം 10 മുതൽ 25 സെന്റിമീറ്റർ നീളവും 10 മുതൽ 30 മില്ലീമീറ്റർ വീതിയുമുണ്ട്. ഈ ഇലകൾക്ക്. ചിലപ്പോൾ ഇലകൾ കൂട്ടമായും കാണാറുണ്ട്. താഴോട്ട് തുടങ്ങിയ രീതിയിലാണിവ വിന്യസിച്ചിരിക്കുന്നത്. അത്യപൂർവ്വമായേ ഒട്ടലിന് പൂക്കൾ കാണാറുളളു. ഇവയാകട്ടെ ശാഖാഗങ്ങളിൽ കുലകളായി നിലകൊള്ളുന്നു. വെളുപ്പുകലർന്ന പച്ചനിറമായിരിക്കും ഇവയ്ക്ക്. ഫലങ്ങളും അപൂർവ്വമായേ കാണാറുള്ളൂ. അതിനാൽതന്നെ വേരുൾപ്പെടുന്ന കാണ്ഡഭാഗം മുറിച്ചുനട്ടാണ് ചെടിയുടെ പുനരുൽപാദനം സാധ്യമാകുന്നത്. ഏതുതരം മണ്ണിലും സുലഭമായി വളരുന്ന ഒട്ടേലിന് നനവാർന്ന മണാണ് അഭികാമ്യം. നല സര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്നവയാണിവ. വളരുന്ന പ്രദേശത്തെ കാലാവസ്ഥ. മണ്ണിന്റെ ഘടന എന്നിവയിലെ വ്യത്യാസങ്ങൾക്കനുസരിച്ച് ഇവയുടെ വളർച്ചയിൽ വ്യതിയാനം സംഭവിക്കാറുണ്ട്.
പുൽസസ്യം എന്നതിനുപുറമെ നിരവധി ഉപയോഗങ്ങൾ ഒട്ടലിനുണ്ട്. ഇവയുടെ കമ്പികൾ വേലിനിർമാണത്തിന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. കൂടാതെ പായ, കുട്ട, ഗ്യഹോപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ ഇവകൊണ്ടു നിർമ്മിക്കാറുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രാധാന്യമുള്ള സസ്യമാണിതെന്നു പറയാം. നിരവധി പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പുല്ല്. പലതരം
പക്ഷികൾ ഒട്ടൽ ചെടിയിൽ കൂടണയാറുണ്ട്. വണ്ടുകൾ, പൂമ്പാറ്റകൾ, എന്നിവയുടെയും വാസസ്ഥലമാണിത്.
ഇംഗ്ലീഷ് നാമം - സീഗ്രാസ്
കുടുംബം - posidonaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - ലോകത്ത് എല്ലായിടത്തും ഉള്ള ജലാശയങ്ങള്‍
ആധുനികയുഗത്തിൽ വീട് മോടിപിടിപ്പിക്കാൻ ആഗ്രഹമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഉദ്യാനം മോടിപിടിപ്പിക്കുന്നതിൽ മാത്രമല്ല വീടിന്റെ സ്വീകരണമുറി അലങ്കരിക്കുന്നതിലും പ്രൗഢി കണ്ടെത്തുന്നവരാണ്. മലയാളികൾ. അത്തരത്തിൽ സ്വീകരണമുറിയ്ക്ക് മാറ്റുകൂട്ടുന്നതിൽ അകറിയത്തിനു പ്രഥമസ്ഥാനം തന്നെയുണ്ട്. ആധുനിക സാങ്കേതികവിദ്യ എന്ന് തന്നെ മികച്ചതായാലും വെളളത്തിലെ ഒാക്സിജന്റെ നിലനിൽപിന് സസ്യങ്ങൾ അത്യന്താപേക്ഷിതം തന്നെ. അതുകൊണ്ട് വിദേശമത്സ്യങ്ങൾ വരെ സ്ഥാനം പിടിച്ച അകേറിയത്തിന്റെ മാറ്റുകൂട്ടാൻ നടുന്ന ജലസസ്യമാണ് കടൽപ്പുല്ല്. സമുദ്രങ്ങളിലും ശുദ്ധജലത്തിലും ഒരുപോലെ വളരാൻ കഴിവുള്ള ഒരു പുൽച്ചെടിയാണ് കടൽപുല്ല്, ലോകത്താകമാനം ഏകദേശം അറുപതിധികം വിഭാഗങ്ങളിലായി കടൽപ്പുറ്റ് കാണുന്നു.
അടിസ്ഥാനപരമായി കരയിലെ സസ്യങ്ങളുടെ രൂപം തന്നെയാണ് കടൽപ്പുല്ലിനും അഴിമുഖങ്ങളിലും ആഴമില്ലാത്ത തീരപ്രദേശങ്ങളിലെ വെള്ളത്തിലും പുൽത്തകിടിപോലെ കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. സാധാരണ കരസസ്യങ്ങളെപ്പോലെ ഇലകളും വേരും പൂക്കളും കായും വിത്തും ഇവയ്ക്കുമുണ്ട്. മാത്രമല്ല പ്രകാശസംശ്ലേഷണ ത്തിലൂടെ ഭക്ഷണം ശേഖരിക്കാനുള്ള കഴിവും കടൽപ്പുല്ലിന്റെ ഒരു പ്രത്യേകത തന്നെയാണ്. എങ്കിലും കരസസ്യങ്ങളെപ്പോലെ ഉറപ്പുള്ള കാണ്ഡം ഇവയ്ക്കുണ്ടാവില്ല.
കടൽപ്പുറ്റുകൾക്ക് ഭൂകാണ്ഡമാണുള്ളത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള ഇവയുടെ ഇലകൾ ജലത്തിന്റെ ഒഴുക്കിനനുസരിച്ച് ഇളകുന്നതു കാണാൻ എന്തു ഭംഗിയാണെന്നാ. ധാരാളം പോഷകാംശങ്ങൾ അടങ്ങിയിട്ടുള്ള ഇലകളിലാണ് ചെടി അവയ്ക്കാവശ്യമുള്ള ഭക്ഷണം ശേഖരിച്ചുവെക്കുന്നത്. ശൈത്യകാലങ്ങളിലോ വസന്തകാലത്തിന്റെ ആരംഭത്തിലോ ആണ് ഇവയുടെ പൂക്കാലം. വളരെ ചെറിയ പൂക്കളാണ് ഇവക്ക്.കടല്‍പുല്ല് പൂർണ്ണമായും വെള്ളത്തിൽ മുങ്ങുന്നതോടെയാണ് ഇവയിൽ പരാഗണം നടക്കുക.
കായികപ്രജനനത്തിലൂടെയാണ് ഇവയിൽ പുനരുൽപാദനം നടക്കുന്നത്. മണ്ണിൽ പടർന്നുവളരുന്ന കടൽപ്പുല്ലിന്റെ വേരു മുളച്ച് പുതിയ തൈകൾ രൂപപ്പെടുന്നു. മണലിലും ചെളിയിലും സമൃദ്ധമായി വളരുന്ന കടൽപ്പുല്ലിന്റെ വളർച്ചയ്ക്ക് ലവണാംശമുള്ള ചുറ്റുപാടാണ് ഏറ്റവും അനുയോജ്യം. വേലിയേറ്റ വേലിയിറക്കളുടെ അഭാവത്തിൽ ഇവയുടെ വളർച്ച മുരടിക്കും. ചിലപ്പോൾ ചെടി തന്നെ ഉണങ്ങിപ്പോവാനും സാധ്യതഉണ്ട്. കടൽപ്പുവിന്റെ ജീവിതചകം പൂർത്തിയാകുന്നതും ജലത്തിനടിയിൽ നിന്നുതന്നെയാണ്. ചിലപ്പോൾ ആൽഗകൾ ആണ് കടൽപ്പുല്ലെന്നും തോന്നിപ്പോകും. എന്നാൽ ഇവ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. ആൽഗകൾക്ക് പൂക്കളോ ഇലയോ കാണ്ഡമോ വിത്തോ ഒന്നും തന്നെയുണ്ടാവില്ല. എന്നാൽ കടൽപ്പുല്ലിന് ഇവയെല്ലാം ഉണ്ട് താനും. കടലിനടിയിൽ വളരുന്ന കടൽപ്പുല്ലിന് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനുള്ള കഴിവുണ്ട്. കൂടാതെ കടലിനടിയിലെ ചെമ്മീൻ, ഞണ്ട്, ചെറുമത്സ്യങ്ങൾ തുടങ്ങിയവയുടെ നല്ലൊരു വാസസ്ഥലം കൂടിയാണ് ഈ പുല്ല്. ഇതിനൊക്കെപ്പുറമെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ഫ്രെഞ്ചുകാര്‍ കടൽപ്പുല്ലിന്റെ വൈക്കോൽ കിടക്കയായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒന്നാം ലോകമഹായുദ്ധ കാലത്ത് ഫ്രെഞ്ചുശക്തികൾ അവരുടെ അവകാശമായിട്ടാണ് കടൽപ്പുല്ലിനെ ആവശ്യപ്പെട്ടത്. കടലിനടിയിൽ മാത്രം കാണപ്പെട്ട ഈ ചെടി ഇന്ന് നമ്മുടെ സ്വീകരണമുറിയിലെത്തിയത് അവയുടെ മനോഹരമായ രൂപം കൊണ്ട് തന്നെയാണ്.
ഇംഗ്ലിഷ് നാമം - സിർപസ്
ശാസ്ത്രീയനാമം - scirpus supinus
കുടുംബം - cyperaceae
കാണപ്പെടുന്ന പ്രദേശങ്ങൾ -ലോകത്തിന്റെ വിവിധഭാഗങ്ങളില്‍
സിർപസ് ജീനസിൽ ഏകദേശം 120 സ്പീഷീസില്‍പ്പെട്ട പുല്‍സസ്യങ്ങളുണ്ട്. ഇവ സൈപെരെസി കുടുംബത്തിൽ ഉൾപ്പെടുന്നു. ക്ലബ് റഷ് ,ബൾറഷ്, ഗ്രസ് വീട്, ഡീര്‍ ഗ്രാസ് അഥവാ കരടിപുല്ല് എന്നിവ ഇവയുടെ പൊതുവായ പേരുകളാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ ജീനസ്സിൽപ്പെട്ട പുല്ലുകള്‍ കണ്ടുവരുന്നുണ്ട്. ഈർപ്പമുള്ള മണ്ണിലാണ് ഇത്തരം പുലകൾ നന്നായി വളരുന്നത്. ഈ ജീനസ്സിൽ ചില സ്പീഷിസുകൾക്ക് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളും ചിലതിന് ലവണാംശമുള്ള സ്ഥലങ്ങളുമാണ് വളർച്ചയ്ക്ക് പഥ്യം. തടാകങ്ങൾ, കുളങ്ങൾ, കരയോടു ചേർന്ന പുഴയുടെ ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഇവ തഴച്ചു വളരുന്നു.
ഈ സ്പീഷിസിൽപെട്ട ചിലസസ്യങ്ങൾക്ക് മൂന്ന് മീറ്ററോളം ഉയരം വെയ്ക്കുമ്പോൾ മറ്റ് ചിലതിന് 20 സെന്റിമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ മാത്രമെ ഉയരമുണ്ടാവൂ. സാധാരണയായി മറ്റ് പുലചെടികളുടെതു പോലെ മെലിഞ്ഞ ഇലകളാണ് സിർപസ് ജീനസ്സില്‍പ്പെട്ട ചെടികൾക്കുള്ളത്. ഇലകളെ രണ്ടായി വിഭജിച്ചുകൊണ്ട് ഒരു തണ്ട് കാണപ്പെടുന്നുണ്ട്. കാണ്ഡത്തിന് ഇരുവശത്തുമായി ഇലകൾ വിന്യസിയ്ക്കപ്പെട്ടിരിക്കുന്നു. ബ്രൗൺ നിറത്തിലുള്ള ഇവയുടെ കതിരുകൾ കുലകളായി കാണപ്പെടുന്നു. ഇതിനുള്ളില്‍ വിത്തുകൾ ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള ഒരു കുലയിൽ 10 മുതൽ 500 കതിരുകൾ വരെ ഉണ്ടാവാറുണ്ട്. ഫ്ളോറിഡയിൽ ഈ വർഗ്ഗത്തിൽപ്പെട്ട ധാരാളം പുല്‍സസ്യങ്ങൾ കാണപ്പെടുന്നുണ്ട്. ഇവിടുത്തെ ജലസാമിപ്യമുള്ള സ്ഥലതാണ് ഇവ വളരുന്നത്.
സിർപസ് സുപിനസ് എന്ന ശാസ്തീയനാമത്തിലറിയപ്പെടുന്ന ചെടി സിർപസ് ജീനസ്സിൽപ്പെട്ട ഒരു പ്രധാന പുല്‍സസ്യമാണ്. ഇവക്ക് 3 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഉയരമുണ്ടാകാരുണ്ട്
സിർപസ് സ്ക്വാറോസം, സിർപസ് ആര്‍ബി കുലാറ്റീസ് എന്നി ശാസ്ത്രീയനാമങ്ങളിലുള്ള ചെടികളും ഈ ഗണത്തിലെ പ്രമുഖരാണ്.
ഭൂമിയുടെ ആഴത്തിലേക്ക് വ്യാപിച്ചു കിടക്കുന്ന ഉറപ്പുള്ള വേരുകളാണ് സിർപസ് സസ്യങ്ങൾക്ക് ഉള്ളത്. ഇക്കാരണത്താൽ മണ്ണൊലിപ്പിനു സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രതിരോധത്തിനായി ഇത്തരം സസ്യങ്ങള്‍ ധാരാളമായി നട്ടുവളർത്താറുണ്ട്. ദുർബ്ബലമായ ചില വിളകൾക്ക് വളരാനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കാനും സിർപസ് ചെടികൾ കൃഷിചെയ്യുന്നു. ഉദാഹരണമായി നേരിട്ടു വെയിലേൽക്കുന്ന സ്ഥലങ്ങളില്‍ വളരാൻ കഴിയാത്ത ചെടികളെ സിർപസുകളുടെ തണലിൽ വളർത്തിയെടുക്കാം. ഇതിന്റെ ഇലകൾക്ക് ഔഷധ മൂല്യമുണ്ട്. . ഇക്കാരണത്താൽ പലവിധ ഔഷധങ്ങളുടെ ചേരുവയായി ഈ ഇലകൾ ഉപയോഗിയ്ക്കുന്നു സിർപസ് ചെടികളുടെ വേരുകൾക്കും ഔഷധമൂല്യമുണ്ട്. ശരത്ക്കാലത്തും ശൈത്യകാലത്തും ശേഖരിക്കുന്ന ഇവയുടെ വേരുകൾ ഉപയോഗിയ്ക്കുന്നതിന് മുമ്പ് നല്ല പോലെ ഉണാക്കാറുണ്ട്. ഇതിന്റെ ഇലകള്‍ കന്നുകാലികളുടെ ഭക്ഷണമായി പ്രയോജനപ്പെടുന്നു. ലെപിഡോപ്റ്റര സ്പീഷിസിൽപ്പെട്ട ജീവികളുടെ ലാർവകളുടെ ഇഷ്ടഭക്ഷണമാണ് ഈ ഇലകൾ
ഇംഗ്ലീഷ് നാമം – ഷുഗര്‍ കെയിന്‍
ശാസ്ത്രീയ നാമം - Saccharum officinarum
കുടുംബം - poeceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - തെക്ക് കിഴക്കന്‍ ഏഷ്യ , ബ്രസീല്‍ , ഓസ്ട്രേലിയ, അമേരിക്ക
ചുട്ടു പൊള്ളുന്ന മീനച്ചൂടില്‍ ക്ഷീണിതരായി വരുമ്പോള്‍ റോഡരികില്‍ കണ്ട കൊച്ചുകടയിൽനിന്നും ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിച്ചപ്പാൾ ഹാ എന്തൊരാശ്വാസം. ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ലമൂറുന്നില്ലേ മധുരിക്കുന്ന ആ കരിമ്പിനെക്കുറിച്ച് കൂടുതലറിയണ്ടേ പച്ചയ്ക്ക് കഴിക്കാൻ ഉത്തമമായ കരിമ്പിനെ പാവപ്പെട്ടവരുടെ ഭക്ഷണമായാണ് വിശേഷിപ്പിക്കുന്നത് പല വർഗ്ഗത്തിൽ ഇതു വിളസസ്യതിൽനിന്നാണ് നിത്യ ജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പഞ്ചസാര ഉണ്ടാക്കുന്നത്. ഏകദേശം 2500 വർഷങ്ങൾക്കു മുമ്പുതന്നെ ക്രിസ്റ്റൽ രൂപത്തിലുള്ള പഞ്ചസാര ഇന്ത്യയിൽ നിർമ്മിച്ചുവന്നിരുന്നത്.
തെക്ക്കിഴക്കൻ ഏഷ്യയിലെ ഉഷ്ണ -മിതോഷ്ണ മേഖലകളാണ് കരിമ്പിന്റെ ജന്മദേശമായി അറിയപ്പെടുന്നത് . എ. ഡി. എട്ടാം നൂറ്റാണ്ടിൽ അറബികൾ മുഖേന മെഡിറ്ററേനിയൻ മേഖലകളിൽ എത്തിയ പഞ്ചസാരയുടെ പ്രാധാന്യം കണക്കിലെടുത്താണ് സ്പെയിനിൽ കരിമ്പുകൃഷി ആരംഭിച്ചത്. തുടർന്ന് കൊളോനിയൽ കാലഘട്ടത്തിനു മുമ്പുതന്നെ കരിമ്പിന്റെ പ്രാധാന്യം പെയിനിൽനിന്നും അമേരിക്കയിലേക്കും വ്യാപിച്ചു. മധുരമുള്ള ബലമേറിയ കാണ്ഡം കൊണ്ടുതന്നെ ഏവർക്കും പ്രിയങ്കരമാണ് കരിമ്പ്. ഏക കാണ്ഠത്തോട്കൂടിയ കരിന് ഏകദേശം രണ്ട് മീറ്റർ മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുട്ടിയോജിപ്പിചതുപോലെ കാണപ്പെടുന്ന കാന്ധത്തിന് കടുത്ത നീലലോഹിതവർണമായിരിക്കാം. ഇവയിൽ ഉൾഭാഗം ക്രീം നിറത്തിൽ നാരുകളോടെ കാണപ്പെടുന്നു. ഇതാണ് കരിമ്പിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. കാണ്ഡത്തിന്റെ മുകൾഭാഗം ഇലകൾകൊണ്ട് നിറഞ്ഞിരിക്കും. കരിഞ്ഞ പച്ചനിറത്തിൽ നെൽച്ചെടിയുടെ ഇലയോട് സാമ്യമുള്ള ഇവയുടെ അരിക് ബ്ലെഡുപോലെ മൂർച്ചയേറിയതാണ്. കാണ്ഡം മുറിച്ചുനട്ടാണ് കരിമ്പിൽ പ്രധാനമായും പുനരുൽപാദനം നടത്തുന്നത്. കാണ്ഡത്തിന്റെ നിറം മാറിത്തുടങ്ങുന്നതോടെ വിളവെടുപ്പകാലം ആരംഭിക്കുകയായി. മൂപ്പെത്തുമ്പോൾ കാണ്ഡം വിളറിയ മഞ്ഞനിറമായി മാറും. ഈ നിറം വരുമ്പോഴാണ് മുറിച്ചു നടാൻ ഉത്തമം ചെയം. കളിമണ്ണ് തടസിയ മണ്ണിനങ്ങളാണ് കരിമ്പകവിക്ക് അനുയോജ്യം. മാത്രമല്ല മണ്ണിലടങ്ങിയ ചുണ്ണാമ്പിന്റെ അംശം ഇവയുടെ വളർച്ചയെ ത്വരിഗതിയിലാക്കുന്നു. ഉൽപാദനക്ഷമതയുള സാധാരണ കണ്ടുവരുന്ന കരിമ്പിൽ തന്നെ പല വകഭേദങ്ങളുണ്ട്.
പ്രധാനമായും പഞ്ചസാര ഉണ്ടാക്കാനാണ് കരിമ്പ് ഉപയോഗിക്കുന്നത്. ശർക്കര, റം, മെഴുക് തുടങ്ങിയവ ഉണ്ടാക്കാനും കരിമ്പ് ഉപയോഗിക്കാറുണ്ട്. കരിമ്പിന്റെ നീരെടുത്തതിനുശേഷം കിട്ടുന്ന ചണ്ടി പേപ്പർ, കാർഡ്ബോർഡ് തുടങ്ങിയവയുടെ നിർമ്മാണത്തിനായി വൻതോതിൽ ഉപയോഗിച്ചുവരുന്നു. ദക്ഷിണേന്ത്യയിലെ ഗണപതിഹോമം, കൊല്പൂജ, നവമിപൂജ തുടങ്ങിയ മതാചാരങ്ങളിൽ കരിമ്പിന് പവിത്രമായ സ്ഥാനമുണ്ട്.ഭക്ഷ്യാവശ്യത്തിനു വേണ്ടി ഏതാണ്ട് ഇരുനൂറോളം രാജ്യങ്ങളിൽ കൃഷിചെയ്തുവരുന്ന കരിമ്പിന്റെ ഉൽപാദനത്തിലും വിപണിയിലും വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്
2005 ലെ കണക്കുപ്രകാരം ബ്രസില്‍ ആണ് കരിമ്പൂൽപാദാനത്തില്‍ മുൻപന്തിയിൽ നിൽക്കുന്നത്. ഇന്ത്യ ഒട്ടും പിന്നിലല്ലതെ രണ്ടാംസ്ഥാനം അലങ്കരിക്കുന്നു.
ഇംഗ്ലീഷ് നാമം – ബര്‍മുഡ ഗ്രാസ്
സംസ്കൃത നാമം – ദുര്‍വ്വ
മറ്റു പേരുകള്‍ - ഡാവില്‍ഗ്രാസ് , ഗ്രാമ
ശാസ്ത്രീയ നാമം – cynodon dactylon
കുടുംബം - poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രേലിയ, അമേരിക്ക
ആചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണല്ലോ ഭാരതീയര്‍. ഈ ആചാരങ്ങളുമായി ബന്ധപ്പെട്ടു ധാരാളം പൂജകളും ഹോമങ്ങളും യാഗങ്ങളും നടത്താറുണ്ട്. യാഗങ്ങളിലും ഹോമങ്ങളിലും എല്ലാം അവിഭാജ്യ ഘടകമാണ് കറുക. ഹിന്ദുകള്‍ ആയുസ്സിനും ഐശ്വര്യ വര്‍ധനക്കും ആയി കറുക ഹോമം എന്ന പ്രത്യേക ഹോമം തന്നെ നടത്താറുണ്ട്. ഭാരതീയര്‍ പവിത്രമായി കരുതുന്ന ദശപുഷ്പ സങ്കല്‍പ്പത്തില്‍ പ്രമുഖ സ്ഥാനം കറുകക്ക് ഉണ്ട്.
ബഹുവർഷിയായ ഒരു പുൽസസ്യമാണ് കറുക. ഇതിന്റെ വേരുകൾ ആഴത്തിൽ പോവുന്നതും പടര്‍ന്നു വളരുന്നതും ആയിരിക്കും . പുതുതായി കിളിർക്കുന്ന വേരിന് വെള്ള നിറവും വളർച്ച പ്രാപിച്ചതിനു മഞ്ഞനിറവുമായിരിക്കും. ഏകദേശം എട്ട് സെന്റിമീറ്റർ നീളത്തിൽ കരിഞ്ഞ പച്ചനിറത്താടുകൂടിയ മെലിഞ്ഞ ഇലകളാണ് കറുകയുടേത്. ഇവയുടെ മദ്ധ്യഭാഗത്തായി തെളിഞ്ഞുനിൽക്കുന്ന ഞരമ്പുകൾ കാണാം. ചെടി മധ്യഭാഗത്തുനിന്നും വരുന്ന നീണ്ട തണ്ടുകളിൽ പൂക്കൾ കാണപ്പെടുന്നു. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവയ്ക്ക് പൂക്കൾ ഉണ്ടാവുന്നത്. ചെറുധാന്യക്കതിരിന്റെ രൂപത്തിലാണ് പൂക്കൾഉണ്ടാകുന്നത് . ഒാരോ കതിരിനും എട്ട്സെന്റിമീറ്ററോളം നീളമുണ്ടാവും. ഇവ ഒരു തണ്ടിൽ തന്നെ തട്ട് തട്ടുകളായി കാണപ്പെടുന്നു. താഴത്തെ തട്ടിലുള്ള പൂക്കൾ മുകളിലുള്ളതിനേക്കാൾ ചെറുതായിരിക്കാം. ഈ കതിരുകള്‍ക്കുള്ളില്‍ ധാരാളം വിത്തുകളും കാണാൻ കഴിയും. വിത്തുകൾ വഴിയും വേരിൽനിന്നും പൊട്ടിമുളച്ചും ചെറു തൈകൾ വഴിയുമാണ് കറുകയുടെ പുനരുൽപാദനം, വേരിൽനിന്നും പൊട്ടിമുളയ്ക്കുന്നു. ചെറുതൈകൾ പെട്ടന്നു വളർച്ച പ്രാപിക്കുന്നതിനാൽ ഇതാണ് ഏറെ അനുയോജ്യം. കാറ്റിന്റെ സഹായത്താൽ പരാഗണം സാധ്യമാവുന്നു.
ചിലപ്പോഴൊക്കെ കർഷകരുടെ ശ്രതുവാണ് കറുക എന്നുപറയാറുണ്ട്. കാരണം കൃഷിയിടങ്ങളിളിലെല്ലാം വിളകൾക്കിടയിൽ സർവ്വവ്യാപിയായി പടർന്ന് ചെടികളുടെ വളർച്ചയെ മന്ദഗതിയിലാക്കി ഉൽപാദനം കുറയ്ക്കുന്നു എന്നതുതന്നെ. എന്നാൽ ഹവായ് പോലുള്ള പ്രദേശങ്ങളിൽ കറുകയെ ഉദ്യാനങ്ങളിൽ ഭംഗിയായി നട്ടുപിടിപ്പിക്കാറുണ്ട്. കറുകപ്പുല്ല് നല്ലൊരു കാലിത്തീറ്റകൂടിയാണ്. വരൾച്ചയുളള കാലങ്ങളിലും ഒൗഷധഗുണങ്ങളും കറുകയ്ക്കുണ്ട്. വൃക്കസംബന്ധമായ രോഗങ്ങൾ, തൊലിപ്പുറത്തുണ്ടാവുന്ന അസുഖങ്ങള്‍, മൂത്രാശയവീക്കം, വയറിളക്കം, അപസ്മാരം എന്നിവക്കെല്ലാം കറുക ചേർത്തുണ്ടാക്കുന്ന ഔഷധം ഉത്തമമാണ്. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളുമായി കറുകപ്പുല് മനുഷ്യജീവിതത്തിൽ നിത്യസാന്നിദ്ധ്യമാണ്. ക്യാൻസറിന് പ്രതിവിധിയാണോ എന്നറിയാൻ കറുകയിൽ പുതിയ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.ഇത്തരത്തില്‍ ഒട്ടേറെ ഗുണങ്ങളുമായി കറുകപുല്ല് മനുഷ്യ ജീവിതത്തില്‍ നിത്യ സാന്നിദ്യം ആകുന്നു
ഇംഗ്ലീഷ് നാമം – കാനറി ഗ്രാസ്
ശാസ്ത്രീയ നാമം – phalaris canariensis
കുടുംബം – poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഇറ്റലി , വടക്കന്‍ ആഫ്രിക്ക, അമേരിക്ക, ഇന്ത്യ
കാനറി ഗ്രാസ് എന്ന് കേട്ടിട്ടും ഇതിന് ഈ പേർ വരാൻ കാരണമെന്താണെന്ന് അറിയണം. എകദേശം ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ പൂവിന്റെ ഇലകൾ കരിഞ്ഞ പച്ചനിറത്തിൽ നേര്‍ത്തതും മിനുസമേറിയതായിരിക്കാം. ഇലയുടെ മധ്യഭാഗങ്ങളിൽ നേര്‍ത്ത ഞരമ്പുകള്‍ ഉണ്ടാകും. ഇലകളെല്ലാം മേല്‍പ്പോട്ടു ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ വ്യന്യസിചിരിക്കുന്നു ഇവയ്ക്ക് ഉള്ളുപൊള്ളയായ ഇളം പച്ചനിറത്തില്‍ ഉള്ള തണ്ടായിരിക്കും. ജൂലായ് -സപ്തംബർ മാസമാണ് കാനറി ഗ്രാസിന്റെ പൂക്കാലം. വിരിഞ്ഞു വരുമ്പോള്‍ പച്ചനിറത്തിലോ മങ്ങിയ നീല ലോഹിത നിറത്തിലോ ഉള്ള പൂക്കള്‍ പിന്നീട് തവിട്ടു നിറമായി മാറ്റുന്നു. ഒരു ചെടിയിൽ ആൺ-പെൺ പൂക്കളെ വെവ്വേറെ കാണാം.
കാറ്റിന്റെ സഹായത്താലാണ് ഇവയിൽ പരാഗണം നടക്കുന്നത്. ചെടിയിൽ പൂക്കലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഭാഗം യഥാർത്ഥത്തിൽ പൂക്കളല്ല. ഇവയുടെ സഹപത്രങ്ങളാണ്. ഇവയ്ക്കുള്ളിലാണ് വെള്ള നിറത്തിലുള്ള പൂക്കൾ വിരിയുന്നത്. . വെള്ളനിറത്തിൽ പച്ചവരകളോടുകൂടിയതാണ് സഹപത്രം. പൂക്കള്‍ കൊഴിയുന്നതോടെ ഫലങ്ങൾ രൂപപ്പെട്ടുവരുന്നു. ചെറിയ പോളകൾ പോലെയാണീ ഫലങ്ങൾ. നെന്മണിയെപ്പോലെ തോന്നിക്കുന്ന ധാന്യമാണ് കാനറി ഗ്രാസിന്റെത്. തിളങ്ങുന്ന തവിട്ടുനിറത്തിലാണ് വിത്തുകൾ കാണുന്നത്. വിത്തുകൾ വഴിയും ചെടിയുടെ വേരുൾപ്പെടുന്ന ഭാഗങ്ങൾ പറിച്ചു നട്ടുമാണ് പുനരുൽപാദനം സാധ്യമാകുന്നത്
ഏതുതരം മണ്ണിലും വളരുന്ന ഇവ അമ്ല ഗുണമുള്ള മണ്ണ് ഏറെ ഇഷ്ട്ടപ്പെടുന്നു. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന പ്രദേശങ്ങളിലെ ഇവ വളരാറുളളു. കൂടാതെ നല്ല രീതിയിലുളള ജലസേചനവും ഇവയുടെ വളർച്ചക്ക് അനിവാര്യമാണ്
മുൻപ് സൂചിപ്പിച്ച പാലെ പക്ഷികൾക്കുള്ള മുഖ്യാഹാരമായാണ് കാനറി ഗ്രാസിന്റെ വിത്തുകൾ ഉപയോഗിക്കുന്നത്. കാനറി പക്ഷികൾക്കു മാത്രമല്ല വീടുകളിൽ വളർത്തുന്ന പക്ഷികൾക്കും ഇത് ആഹാരമാണ്.ഇറ്റലി, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇവയുടെ ഉണങ്ങിയ വിത്തുകൾ മനുഷ്യരും ഭക്ഷ്യയോഗ്യമാക്കാറുണ്ടത്രെ. പ്രോട്ടീൻ, അമിനോ ആസിഡ്, കാർബോഹൈഡ്രേറ്റ് എന്നിവ ഈ വിത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഒട്ടേറെ ഒൗഷധഗുണങ്ങളും ഇവക്കുണ്ട്. ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പുകൾ ഇല്ലാതാക്കാൻ ആയുർവേദത്തിൽ ഇവ ഉത്തമ ഔഷധമായി കണക്കാക്കുന്നു. കൂടാതെ പൊള്ളലേറ്റാലുള്ള വേദനക്ക് ശമനം കിട്ടുന്നതിനായി ഇവ അരച്ച ലേപനം ഉത്തമമാണ്. നാഡികൾക്കുണ്ടാവുന്ന വീക്കം, ജനനേന്ദ്രിയങ്ങൾക്കുണ്ടാകുന്ന തകരാറുകള്‍, അള്‍സര്‍ എന്നിവക്കും കാനറി ഗ്രാസിന്റെ വിത്തുകള്‍ കൊണ്ടുള്ള ഔഷധങ്ങള്‍ ഉപയോഗിക്കാറുണ്ട്
ഇത്തരത്തിൽ ഒട്ടേറെ ഉപയോഗങ്ങളുള്ള പുൽസസ്യമായി കാനറി ഗ്രാസ് വർത്തിക്കുന്നു.
ഇംഗ്ലീഷ് നാമം - വൈല്‍ഡ് കെയിൻ
ഹിന്ദിനാമം - കന്‍സ്
ശാസ്തീയനാമം - Saceharum spontaneum
കുടുംബം – Poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ - അമേരിക്ക, ആഫ്രിക്ക, ഏഷ്യ
മനുഷ്യനായാലും മറ്റ് ജന്തുക്കളായാലും അവയോട് സാദ്യശ്യമുള്ള മറ്റൊന്നിനെ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. ഈ അപരന്മാർ സാമ്യത്തോടൊപ്പം തന്നെ സ്വഭാവത്തിൽ വ്യത്യസ്തതകളും പ്രകടിപ്പിക്കും.സസ്യങ്ങൾക്കിടയിലും ഇത്തരം അപരന്മാർ കുറവല്ല.
നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പഞ്ചസാര, പഞ്ചസാര ഉൽപാദിപ്പിക്കുന്ന സസ്യമായ കരിമ്പിനെക്കുറിച്ച് നമുക്ക് ചിലതെല്ലാം അറിയാം. പുല്ലുകളുടെ ലോകത്ത് കരിമ്പിന്‍റെ ഒരു അപരനുണ്ട്. അതാണ് കെയ്ൻസ് ഗ്രാസ് കാഴ്ചയിൽ കരിമ്പിനോട് ഏറെ സാദൃശ്യം പുലർത്തുന്നതും വൈൽഡ് കെയ്ൻ, വൈൽഡ് ഷുഗർ കെയ്ൻ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. വെളുത്ത തൂവല്‍ പോലുളള ആകർഷകമായ പൂങ്കുലകളാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. മറ്റു പുല്‍ചെടികളില്‍ നിന്നും ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതും ഈ പൂങ്കുലകൾ തന്നെ. ചില ഒൗഷധങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്ന ഇവയെ ആയുർവേദത്തിൽ പങ്കജ് ഉദിയ (Pambaഎന്നുവിളിക്കുന്നു.
തെക്കൻ ഏഷ്യയിലാണ് കെയ്ൻസ് ഗാസ് ജന്മംകൊണ്ടതെന്ന് പറയപ്പെടുന്നു. നേപ്പാൾ, ഇന്ത്യ ,ഭൂട്ടാന്‍ തുടങ്ങിയിടങ്ങളിലും ഇവ കൂട്ടംകൂട്ടമായി കണ്ടുവരുന്നു. മൺസൂൺ മേഖലകളിലാണ് (മഴക്കാടുകള്‍) ഇവ ധാരാളാമായി വളരുന്നത്.
പോയേസി കുടുംബത്തിൽപ്പെട്ട് കെയ്ൻസ് ഗ്രാസ് ബഹുവർഷിയായ ഒരു പുൽച്ചെടിയാണ്. രണ്ടു മുതല്‍ നാല് മീറ്റർ വരെ ഉയ ര ത്തിൽ നിവർന്നു വളരുന്ന ഇതിന്റെ കാണ്ഡം ഉറ പ്പെരിയതായിരിക്കും. കരിമ്പിന്റെ ഇലയാട് ഏറെ സാമ്യമുള്ള ഇലകളാണിത്. പച്ചനിറത്തിൽ അറ്റം കൂർത്തതും രോമാവൃതവുമായ ഇലകളുടെ അരികുകൾ മൂർച്ചയേറിയതായിരിക്കും. ഇലകൾക്കു നടുവിൽ ഇളം പച്ചനിറത്തില്‍
ഞരമ്പ് കാണാവുന്നതാണ്. തുവലുകൾപോലെയുളള പൂങ്കുലകളാണ് ഇവയുടേത്. കോണാകൃതിയിലുള്ള പൂങ്കുലകൾക്ക് വെള്ളനിറമായിരിക്കും. പട്ടുപോലെ മൃദുലമായ ഈ പൂങ്കുലകൾ കാഴ്ചയിൽ വരെ ഏറെ ആകര്‍ഷകമായിരിക്കുമെന്ന് സൂചിപ്പിച്ചുവല്ലോ. ഇളം പൂങ്കുലകൾ ജോഡികളായാണ് കാണപ്പെടുന്നത്. പൂങ്കുലകളിലെ നാരുപോലുള്ള നിരവധി ചെറുപൂക്കളുടെ സാന്നിധ്യമാണ് സസ്യത്തെ മനോഹരമാക്കുന്നത്. ചെറു പൂക്കള്‍ക്ക് ഏതാണ്ട് രണ്ട് സെന്റീമീറ്റർ നീളമുണ്ടായിരിക്കും. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുളളമാസങ്ങളാണ് കെയ്ൻസ് ഗ്രാസിന്റെ പൂക്കാലം.
പാഴ് ഭൂമികളില്‍ സാധാരണ കണ്ടുവരുന്ന കളസസ്യമാണ് കെയ്ൻസ് ഗ്രാസ്. കാടുപോലെ പടർന്നു കാണപ്പെടുന്നതു കാരണം ഉപദ്രവകാരിയായ പുൽച്ചെടിയുടെ ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. മധുരമുള്ള ഇവയുടെ വേര് മൂത്രവർദ്ധക ഔഷധമായും പൈൽസിന് മരുന്നായും ഉപയോഗിച്ചുവരുന്നു. ഒട്ടേറെ ഉപദയാഗങ്ങളുള്ള ഈ പുൽച്ചെടിയെ ആയുർവ്വേദത്തിൽ ഒരു പ്രധാന ഒൗഷധമായാണ് പരിഗണിച്ചു വരുന്നത്. മണ്ണൊലിപ്പ് നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇതിന്റെ കാണ്ഡം പേപ്പർ നിർമ്മാണത്തിനു ഉപയോഗിച്ചുവരുന്നു. ഇലകൾ വീടിന്റെ മേൽക്കൂര മേയുന്നതിനും കയർ, ചൂല് എന്നിവയുടെ നിർമ്മാണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇംഗ്ലീഷ് നാമം – ഫിംഗര്‍ മില്ലെറ്റ്
ശാസ്ത്രീയ നാമം - Eleusine coracana
കുടുംബം – poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ - ഏഷ്യ, ആഫിക്ക
പുല്‍വർഗ്ഗത്തിൽപ്പെട്ട ഒരു ധാന്യവിളയാണ് കൂവരക്, വാണിജ്യപരമായി ഇവ റാഗി എന്നും മുത്താരി എന്നും അറിയപ്പെടുന്നു. എത്യോപ്യയിൽ ജന്മംകൊണ്ടതായി കരുതപ്പെടുന്ന റാഗി ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ആദ്യമായി കൃഷി ചെയ്തത്. ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കിഴക്കൻ ആഫ്രിക്കയിലും ഇന്ന് ധാരാളമായി കൂവരക് ക്യഷിചെയ്തുവരുന്നു. ഇന്ത്യയിൽ ഹിമാലയൻ താഴ്വരകളിലും കൂവരക്കണ്ടുവരുന്നുണ്ട്.
ഏകവർഷിയായ കൂവരക് എകദേശം 60 മുതൽ 120 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്നുന്ന വളരെ കട്ടിയേറിയ വേരുകളാണിതിന്റെത്. പച്ചനിറത്തിൽ ധാരാളം ഇലകളോടുകൂടി കാണപ്പെടുന്ന ഇവയിൽ ജൂലായ് --ആഗസ്ത് മാസങ്ങളിൽ പൂക്കളുണ്ടാവുന്നു. നിവർന്നുനിൽക്കുന്ന പൂങ്കുലകളിൽ ധാരാളം പൂക്കളുണ്ടാകും.
ഒരു ചെടിയിൽ തന്നെ ആൺ-പെൺ പൂക്കളെ കാണാനാവും. കാറ്റിലൂടെയാണ് കൂവരകിൽ പരാഗണം നടക്കുന്നത്. മാസങ്ങളോടെ പാകമാവുന്നു. വിത്ത് വഴിയാണ് കൂവരകിൽ പ്രത്യുൽപാദനം സാധ്യമാകിന്നത്. ചെടിയുടെ അഗ്രഭാഗത്ത് പ്രത്യേക തണ്ടിലായുണ്ടാകുന്ന വിത്തുകൾ സെപ്തംബർ-ഒക്ടോബര്‍ മാസങ്ങളോടെ പാകമാകുന്നു. വിത്ത് വഴിയാണ് കൂവരക്കില്‍ പ്രത്യുല്പാദനം സാധ്യമാകുന്നത്. വിത്തുകള്‍ വസന്ത കാലത്തിന്‍റെ അവസാനത്തോടെ നടുന്നതാണ് ഉത്തമം. ഏകദേശം രണ്ടാഴ്ചക്കുള്ളില്‍ മുളക്കുന്ന വിത്ത് മൂന്ന് മുതല്‍ അഞ്ചു മാസമാകുന്നതോടെ പൂര്‍ണ്ണ വളരച്ചയെതുന്നു. കൂവരകിന്റെ വിത്തുകള്‍ 50 വർഷത്തോളം യാതൊരു കേടുകൂടാതെ സൂക്ഷിച്ചുവെയ്ക്കാനാവുമത്രേ
വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഉഷ്ണമേഖലാ വിളയായ കൂവരകിന്റെ വളർച്ചക്ക് ധാരാളം സൂര്യ പ്രകാശം ആവശ്യമാണ്. ഏതുതരം മണ്ണിലും വളരാനുള്ള കഴിവുണ്ട്. വളരെ പെട്ടെന്നുതന്നെ മണ്ണില്‍ പരന്നു വ്യാപിക്കും. പ്രധാനമായും കാലാവസ്ഥ, മണ്ണിനങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും കൂവരക്കിന്റെ വളർച്ച, കൂവരകിന്റെ വിത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രധാനമായും ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ടിയാണ് കൂവരക് ഉപയോഗിക്കുന്നത്. വിത്ത് പൊടിച്ചുണ്ടാക്കുന്ന ധാന്യം കേക്ക്, പുഡ്ഡിംഗ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. അരി, ചോളം, സോർഗം എന്നിവയേക്കാൾ ധാരാളം പോഷകഘടകങ്ങൾ കൂവരകിൽ അടങ്ങിയിരിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്കും പ്രമേഹരോഗികൾക്കും കുട്ടികൾക്കും റാഗി ഉത്തമാഹാരമാണ്. മഹാരാഷ്ട്രയിൽ ബകരി എന്നൊരിനം ബ്രഡും കൂവരകിന്റെ പൊടിയിൽനിന്നും ഉണ്ടാക്കുന്നു. ഇന്ത്യയെക്കൂടാതെ ശ്രീലങ്കയിലും നേപ്പാളിലും കൂവരക് പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു. കൂവരക് നല്ലൊരു ഔഷധസസ്യം കൂടിയാണ്. ഇതിന്റെ ഇലയിൽ നിന്നെടുക്കുന്ന നീര് സ്ത്രികൾക്ക് പ്രസവസമയത്ത് നൽകാറുണ്ടത്രെ. നാട്ടു വൈദ്യത്തില്‍ കുഷ്ഠം, കരൾരോഗം, വസൂരി, പ്ലൂരസി, ന്യൂമോണിയ, പനി എന്നിവയ്ക്കുള്ള ഉത്തമ ഔഷധമായും കൂവരകിനെ പരിഗണിക്കുന്നു. കൂവരകിൽനിന്ന് ലഘുപാനീയങ്ങളും ലഹരിപാനീയങ്ങളും ഉണ്ടാക്കാറുണ്ട്. കൂവരകിന്റെ വൈക്കോൽ കാലിത്തീറ്റയായും ഉപയോഗിച്ചുവരുന്നു.
ഇംഗ്ലീഷ് നാമം – കോഗന്‍ ഗ്രാസ്
ശസ്ത്രീയ നാമം - Imperata cylindrica
കുടുംബം -Poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - തെക്ക് കിഴക്കന്‍ ഏഷ്യ , ഫീലിപ്പീന്‍സ്, ചൈന, ജപ്പാന്‍
പുല്‍വർഗ്ഗത്തിൽപ്പെട്ട ബഹുവർഷിയായ ഒരു കളസസ്യമാണ് കോഗൺ ഗാസ്.സമുദ്ര നിരപ്പിൽനിന്നും ഏകദേശം 200 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ വളരുന്ന ഇവ ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കൂടുതലായി കണ്ടുവരുന്നു. ഇത് കിഴക്കൻ ഏഷ്യ, ഫിലിപ്പീൻസി. ചൈന , ജപ്പാൻ തുടങ്ങിയിടങ്ങളാണ് കൊഗന്‍ ഗ്രാസിന്റെ സ്വദേശമായി കരുതപ്പെടുന്നത്.. ഏകദേശം 50 വർഷങ്ങൾക്കു മുമ്പ് തന്നെ തെക്കുകിഴക്കൻ അമേരിക്കയിലേക്കു വ്യാപിച്ച കോഗൺ ഗ്രാസ് ഇന്ന് ലോകതതില 73 ഓളം രാജ്യങ്ങളിലുമായി കണ്ടു വരുന്ന ഒരു കളസസ്യമായി മാറിയിരിക്കുന്നു. തരിശുഭൂമി, ചതുപ്പുനിലങ്ങൾ, മണൽ പ്രദേശങ്ങൾ, വഴിയോരങ്ങൾ എന്നുവേണ്ട എല്ലായിടങ്ങളിലും ഇവ കണ്ടുവരുന്നു.
എകദേശം 60 സെന്റിമീറ്റർ മുതൽ 120 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന പുല്‍ച്ചെടിയാണ് കോഗൺ ഗ്രാസ് . സാധാരണയായി രണ്ടു തരത്തിലുണ്ട്. ചുവപ്പ് കോഗൺ ഗ്രാസും സാധാരണയായി കണ്ടുവരുന്ന പച്ച കോഗൺ ഗ്രാസും. ഇതില്‍ ചുവപ്പിന്‍റെ ഇലകള്‍ കടും ചുവപ്പ് നിറത്തിലായിരിക്കും. എന്നാല്‍ സാധാരണ കാണുന്ന കോഗൺ ഗ്രാസ് ആവട്ടെ മഞ്ഞകലർന്ന പച്ചനിറമുള്ള ഇലകളോടു കൂടിയതും ഇലയുടെ മദ്ധ്യ ഭാഗത്ത് കട്ടി കൂടിയ വെളുത്ത ഞരബോഡ് കൂടിയതും ആയിരിക്കും. അറ്റം കൂര്‍ത്ത ഇലകളുടെ അരികുകള്‍ മൂര്‍ച്ചയേറിയത് ആണെങ്കിലും മൃദുലമായിരിക്കും.
വെളുത്ത തൂവൽപോലെയാണ് ഇവയുടെ പൂങ്കുലകള്‍ കാണപ്പെടുന്നത്, രോമാവ്യതവും മൃദുലവുമായ പൂങ്കുലയ്ക്ക് ഏകദേശം 7 മുതൽ 15 സെന്റീമീറ്റർ വരെ നീളമുണ്ടാവും,
കോഗൺ ഗ്രാസിന്റെ ഒരു ചെടിയിൽ തന്നെ ആയിരത്തിലധികം വിത്തുകളും കാണാൻ കഴിയും.വിത്തിലൂടെയും പുല്ല് പറിച്ചുനട്ടും ഇവയിൽ പുനരുൽപാദനം നടത്താം. അമ്ലഗുണമുള്ള മണ്ണില്‍ വളരുന്ന ഇവക്ക് രാസവളപ്രയോഗം അവശ്യമില്ല. ചുവന്ന കോഗൺ ഗാസിന്റെ വളർച്ചയ്ക്ക് മിതമായ സൂര്യപ്രകാശം മതിയാവും. എന്നാൽ സാധാരണ കോഗൺ ഗ്രാസിന് നല്ല സൂര്യപ്രകാശം കൂടിയേ തീരൂ. ചുവപ്പ് കോഗൺ ഗ്രാസിന് ഈർപ്പമുളള മണ്ണും പച്ചയ്ക്ക് വരണ്ട മണ്ണുമാണ് അനുയോജ്യം.
ഉപദ്രവകാരിയായ കളസസ്യമായിട്ടാണ് കോഗൺ ഗ്രാസിനെ കണ്ടുവരുന്നത്. ലോകത്ത് ഉപദ്രവകാരികളായ സസ്യങ്ങളിൽ ഏഴാം സ്ഥാനം തന്നെ കോഗൺ ഗ്രാസിനുണ്ട്. ആവാസവ്യവസ്ഥിതിയെ തന്നെ ഹാനികരമായി ബാധിക്കുന്ന സസ്യമാണിത്. പൈന്‍ പോലുളള വ്യക്ഷങ്ങളുടെ ഉൽപാദനക്ഷമത ഇല്ലാതാക്കുവാനും സമീപത്ത് വളരുന്ന ചെടികളുടെ വളർച്ച മുരടിപ്പിക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെയാവാം ലോകത്ത് ഉപദ്രവകാരികളായ സസ്യങ്ങളിൽ ഏഴാംസ്ഥാനം കോഗൺ ഗാസിന് ലഭിച്ചത്.എങ്കിലും ഫ്ളോറിഡയിലെ വരണ്ടുപ്രദേശങ്ങളിൽ പ്രധാനപ്പെട്ട ഒരു കളസസ്യമായി ഇവയെ പരിഗണിച്ചുവരുന്നു. ഉപദ്രവകാരികളാണെങ്കിലും ഒട്ടേറെ ഉപയോഗങ്ങളും ഈ കളസസ്യത്തക്കൊണ്ട്, ന്യൂഗിനിയയിൽ പരമ്പരാഗതമായി വീടിന്റെ മേൽക്കൂര പണിയുന്നത് കോഗൺ ഗാസ് ഉപയോഗിച്ചാണത്രേ, കടലോരങ്ങളിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ ഇവ വളർത്തുന്നു. കൂടാതെ പേപ്പർ, ബാഗ്, കൂട്ട മുതലായവയുടെ നിർമ്മാണത്തിനും കോഗൺ ഗ്രാസ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇതിനൊക്കെ പുറമെ ജലദോഷം, വയറിളക്കം, അതിസാരം എന്നുവേണ്ട ക്യാൻസറിനുപോലും ഔഷധമായി നാട്ടുവൈദ്യം ഇവയെ പരിഗണിക്കുന്നു.
ഇംഗ്ലീഷ് നാമം – കൌച്ച് ഗ്രാസ്
മറ്റു പേരുകള്‍ - ഡോഗ് ഗ്രാസ്
ശാസ്ത്രീയ നാമം - Elymus repens
കുടുംബം – poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - യൂറോപ്പ്
വളരെയധികം കുപ്രസിദ്ധിയാർജിച്ച ഒരു പുല്‍സസ്യമായാണ് കൗച്ച് ഗ്രാസ്
കൗച്ച് ഗാസിനെ കണക്കാക്കുന്നത്. ഉദ്യാനങ്ങളിലും മറ്റും പടർന്ന് വളരുന്ന ഒരു കളസസ്യമായതുകൊണ്ട് ഇവയെ ഉപദ്രവകാരിയായാണ് കണക്കാക്കുന്നത്. ട്വിച്ച്. കിക് ഗ്രാസ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവ നായ്കളില്‍ കണ്ടുവരുന്ന വയറുകടിക്കും മറ്റും ഉത്തമ ഔഷധമാണ്. അതുകൊണ്ട് തന്നെ ഇവയെ ഗ്രാസ് എന്നും വിളിക്കുന്നു.
കൌച്ച് ഗ്രാസിന്‍റെ സ്വദേശം യൂറോപ്പാനെന്നു കരുതുന്നു. എന്നാല്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇവ ധാരാളമായി കണ്ടുവരുന്നു.
ബഹുവർഷിയായ കൌച്ചു ഗ്രാസ് പുൽത്തകിടിപോലെ കൂട്ടം കൂട്ടമായാണ് വളരുന്നത്, മങ്ങിയ പച്ചനിറത്തിലുള്ള ഇവയുടെ കാണ്ഠത്തിന് ഏകദേശം 120 സെന്റിമീറ്റര്‍ വരെ ഉയരമുണ്ടാകും.ഉള്ള് പൊള്ളയായ കാണ്ഠമാണ് ഇവയുടെത്. തിളക്കമാര്‍ന്ന പച്ചനിറത്തിലുള്ള ഇലകള്‍ ആരെയും ആകർഷിക്കത്തക്ക വിധത്തില്‍ അറ്റം കൂർത്തതും ഉപരിതലം രോമാവ്യതമായതുമായിരിക്കും. ഏകദേശം 1 മുതൽ 26 സെന്റീമീറ്റര്‍ നീളമുള്ള മെലിയ ആ പൂങ്കുലകളാണ് കൗച്ച് ഗാസിന്റേത്. ഓരോ പൂങ്കുലയിലും മൂന്നു മുതൽ അഞ്ച് പൂക്കൾ കാണാവുന്നതാണ്. ചില ചെടികളിൽ അറ്റം കൂർത്ത പൂങ്കുലകളാവും ഉണ്ടാവുക. ആഴത്തിൽ വരുന്നതും എളുപ്പത്തിൽ പടരുന്നതുമായ വേരുകളാണ് കൗച്ച് ഗ്രാ സിന്‍റെത്. ഈ സസ്യം കാട് പോലെ വളരാന്‍ കാരണം ഈ വേരുകളാണ്.
കൌച്ച് ഗ്രാസില്‍ കായികപ്രജനനം വഴിയാണ് പുനരുൽപാദനം സാധ്യമാവുന്നത്. പടർന്ന് വളരുന്ന ഭൂകാണ്ഡത്തില് നിന്ന് വസന്തകാലത്ത് കാപ്പിനിറത്തോടുകൂടിയ മുള പൊട്ടുന്നു. പിന്നീട് ശൈത്യകാലത്തോടെ പച്ചനിറത്തിലുള്ള ശിഖരങ്ങളോടുകൂടി കാണ്ഡം രൂപപ്പെടുന്നു. ഇങ്ങനെ ഘട്ടംഘട്ടമായുള്ള വളരെ എളുപ്പത്തിൽ നടക്കുന്ന ഒരു പ്രകിയയാണ്. ഏതുകാലാവസ്ഥയിലും എല്ലാതരത്തിലുള്ള മണ്ണിലും ഇവ വളരും. പറമ്പുകള്‍
പറമ്പുകൾ, തോട്, കുഴി, ചതുപ്പുനിലങ്ങൾ എന്നുവേണ്ട ഇൗർപ്പമുള്ള സ്ഥലങ്ങളിലെല്ലാം ഇവ വ്യാപകമായി കണ്ടുവരുന്നു.
മനോഹരമായി ഒരുക്കിവെച്ചിട്ടുള്ള പൂന്തോട്ടങ്ങളിലും ധാന്യങ്ങൾ കൃഷിചെയ്യുന്ന വയൽ പ്രദേശങ്ങളിലും വളരുന്ന ഈ കളസസ്യത്തെ നശിപ്പിക്കുക വളരെ പ്രയാസമാണ്. ഒരിക്കൽ പിഴുതുകളഞ്ഞാലും ഇവ വീണ്ടും മുളച്ച് കാടുപോലെ പടർന്നുവളരും. ഈ ഉപദ്രവകാരിയെ നശിപ്പിക്കാൻ നിലവിൽ രണ്ട് മാർഗ്ഗങ്ങളാനു ഉള്ളത്. നിരന്തരമായി ഇവ സ്ഥിതിചെയ്യുന്ന മണ്ണ് കിളച്ച് ചെടിയുടെ വളർച്ചയെ തളർത്തുക. അല്ലെങ്കില്‍ രാസവള നിയന്ത്രണത്തിലൂടെയും കളനാശിനി പ്രയോഗിച്ചും വളർച്ച തടയുക. കൂടാതെ ഇത് വളരുന്ന സ്ഥലത്തെ മണ്ണ് ആഴത്തിൽ കുഴിച്ച് ചെടിയുടെ വേര് പാടെ നശിപ്പിച്ചും ചെടിയെ ഇല്ലാതാക്കാം.
അനിയന്ത്രിതമായി പടർന്നുകയറുന്ന കൗച്ച് ഗ്രാസ് ചെറുപ്രാണികളും ചിലയിനം ഷഡ്പദങ്ങളും ഭക്ഷിക്കാറുണ്ട്. പുരാതന കാലത്ത് ഔഷധ സസ്യമായും ഇവയെ ഉപയോഗിച്ചിരുന്നത്രേ.
ഇംഗ്ലീഷ് നാമം – കംഗാരു പുല്ല്
ശാസ്ത്രീയ നാമം – themeda triandra
കുടുംബം – poaceae
കാണപ്പെടുന്ന പ്രദേശങ്ങള്‍ - ഓസ്ട്രേലിയ, ആഫ്രിക്ക, ഏഷ്യ, പസഫിക് മേഖലയിലെ ച്ചില പ്രദേശങ്ങള്‍
മാറിലുള്ള തോള്‍സഞ്ചിയില്‍ കുട്ടിയേയും വഹിച്ചു തുള്ളിതുള്ളി സഞ്ചരിക്കുന്ന കംഗാരുവിനെ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും എല്ലാം കാണാത്തവര്‍ ചുരുക്കം. എന്നാല്‍ ഈ അത്ഭുത മൃഗത്തിന്‍റെ പേരില്‍ ഒരു പുല്ലിനവും ഉണ്ടെന്നു എത്ര പേര്‍ക്ക് അറിയാം. തെമെഡ ട്രിയാന്ഡ്ര എന്ന ശാസ്ത്രീയ നാമമുള്ള ഈ പുല്ലിനെ ദക്ഷിണാഫ്രിക്കക്കാര്‍ റെഡ്ഗ്രാസ് അഥവാ ചുവന്ന പുല്ല് എന്ന് വിളിക്കുന്നു. ഏഷ്യ, ഓസ്ട്രേലിയ,പസഫിക് മേഖലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഈ സസ്യം കണ്ടു വരുന്നു. കംഗാരുവിന്റെ ദേശമായ ഓസ്ട്രേലിയയില്‍ വ്യാപകമായി കണ്ടു വരുന്നതിനാലാന് ഈ പുല്ലിനു കംഗാരു പുല്ല് എന്ന വിളിപ്പേര് വീണത്. മനുഷ്യന്‍റെ കടന്നു കയറ്റം അധികമില്ലാത്ത മേഖലകളില്‍ ആണ് ഈ പുല്ലു നന്നായി വളരുന്നത്. ശരാശരി വര്‍ഷപാതം അതിന്‍റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. ഏറെകുറെ ഏതു തരത്തിലുള്ള മണ്ണിലും വളരാന്‍ കംഗാരു പുല്ലിനു കഴിയും. കളിമണ്ണിന്റെയും ജൈവാവശിഷ്ട്ടങ്ങളുടെയും അംശമുള്ള മണ്ണാണ് ഇതിന്‍റെ വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യം. തേമെട ജീനസ്സില്‍ ലോകവ്യാപകമായി 18 സ്പീഷിസില്‍ പെട്ട സസ്യങ്ങളുണ്ട്.
കൂട്ടം കൂട്ടമായി വളരുന്ന പുല്ലിനമാണ് കാഗാരുപ്പുറ്റ്. ഇതിന് ഏകദേശം ഒന്നരമീറ്ററോളം ഉയരമാണ്ടായിരിക്കും. ഇലകള്‍ക്ക് 50 സെന്റിമീറ്റര്‍ നീളവും 3 മില്ലിമീറ്റര്‍ വീതിയുമുണ്ട്. ഇലകളുടെ അരികുകള്‍ മൂര്‍ച്ചയേറിയതാണ്. ഇലകളുടെ മുകളിൽ രോമസമാനമായ ഭാഗങ്ങൾ കാണപ്പെടുന്നു, പൂമൊട്ടിനോട് സമാനമായ ഭാഗങ്ങളില്‍ നിന്നാണ് ഇലകള്‍ ആവിര്‍ഭവിക്കുന്നത്. കുലകളായാണ് ഇതിന്റെ കതിരുകൾ ഉണ്ടാവുന്നത്. ഒരു മൂലയിൽ നിരവധി കതിരുകൾ ഉണ്ടാവും.. മൂപ്പെത്തിയ ഇലകൾ ചുവപ്പ് നിറത്തിലോ തവിട്ടുനിറത്തിലോ മാറുന്നത് കാണാം. ഡിസംബർ മുതൽ ഏപ്രിൽ അവസാനം വരെയാണ് കംഗാരു പുല്ലു പുഷ്പിക്കുന്നത്. ഒരു കുലയില്‍ നിരവധി കതിരുകള്‍ ഉണ്ടാകുമെങ്കിലും അവയില്‍ കുറച്ച് എണ്ണത്തിനു മാത്രമേ ഉത്പാദന ക്ഷമത ഉണ്ടായിരിക്കുകയുള്ളൂ.പുഷ്പിച്ചതിനു ശേഷമുള്ള വര്‍ഷപാതം. ഊഷ്മാവ് എന്നിവ കംഗാരുപുല്ലില്‍ വിത്തുകള്‍ ഉണ്ടാകുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഉൽപാദനക്ഷമതയുള്ള കതിരുകളുടെ നിറം കറുപ്പായിരിയ്ക്കും. മൂപ്പെത്തിയ വിത്തുകൾക്ക് കറുപ്പു നിറമായിരിക്കും. പറിച്ചു വെയ്ക്കുന്ന വിത്തുകൾ താഴ്ന്ന ഉൗഷ്മാവിലും പെട്ടെന്ന് ഉണങ്ങാറുണ്ട്.
ഈ വിത്തുകൾക്ക് കുറച്ച് കാലം നിദാവസ്ഥയിൽ കഴിയാനാവും. പകൽസമയത്ത് ഉൗഷ്മാവിലുണ്ടാവുന്ന വ്യതിയാനങ്ങൾ ഈ നിദാവസ്ഥയ്ക്ക് ഭംഗമുണ്ടാക്കാറുണ്ട്. എന്നാൽ താപനില ക്രമീകരിച്ചാലും പന്ത്രണ്ട് മാസത്തോളം മാത്രമെ ഈ വിത്തുകൾ സൂക്ഷിച്ചു വെയ്ക്കാനാവും. അതിനുശേഷം വിത്തുകൾസ്വാഭാവികമായി മുളയ്ക്കാനുള്ള പ്രവണത കാണിയ്ക്കും.
വിത്തുപാകിയാണ് കംഗാരുപ്പുല്ലിന്റെ പുതിയ തലമുറയെ ഉൽപാദിപ്പിയ്ക്കുന്നത്, ശരത്ക്കാലമാണ് ഇതിന്റെ വിത്തുകൾ വിതയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വളരെ പതുക്കെ മുളയ്ക്കുകയും വളരുകയും ചെയ്യുന്ന സസ്യമാണ് കംഗാരുപ്പുല്ല്. വളർച്ചയുടെ ഘട്ടത്തിൽ പലവിധ കീടങ്ങളിൽ നിന്നും ഇതിനെ സംരക്ഷിക്കേണ്ടി വരുന്നു. വിത്ത് വിതയ്ക്കുന്നതിനു മുമ്പ് കൃഷിസ്ഥലത്തെ കീടങ്ങളെ നശിപ്പിയ്ക്കുകയാണ് ഏറ്റവും ഫലപ്രദമായ നടപടി. ചെറിയ പെട്ടികളിൽ വിത്ത് മുളപ്പിച്ചശേഷം കൃഷിസ്ഥലത്ത് വെച്ചു പിടിപ്പിയ്ക്കുന്ന രീതിയും നിലവിലുണ്ട്. പ്രധാനമായും കാലിത്തീറ്റയായാണ് കംഗാരുപ്പല് പ്രയോജനപ്പെടുന്നത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ കന്നുകാലി വളർത്തുന്നവർ അവരുടെഫാമുകളോടനുബന്ധിച്ച് വൻതോതിൽ കംഗാരുപ്പുല്ല് ക്യഷിചെയ്തുവരുന്നു.
ഇംഗ്ലീഷ് നാമം - കീപ്പിംഗ് സോഫ്റ്റ് ഗ്രാസ്
ശാസ്ത്രീയ നാമം - Holeus Mollis
കുടുംബം - poaceae
കാണപ്പെടുന്ന പ്രദേശങ്ങൾ ഏഷ്യ, യൂറോപ്പ്
പേര് സൂചിപ്പിക്കുന്നതുപോലെ മ്യദുവായ ഇലകളോടുകൂടിയ ഒരു പുൽച്ചടിയാണ് ക്രീപ്പിംഗ് സോഫ്റ്റ് ഗ്രാസ്, മൃദുലമായ എന്നർത്ഥം വരുന്ന മൊള്ളീസ് (Mallis) എന്ന ലാറ്റിൻ പദത്തിൽ നിന്നാണത്രെ ഹോള്‍കാസ് മോള്ളീസ് എന്ന പേര് ലഭിച്ചത്.
വനപ്രദേശങ്ങളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലും സാധാരണയായി കണ്ടുവരുന്ന ഈ പുൽചെടിയുടെ ജന്മദേശം യൂറോപ്പും പടിഞ്ഞാറൻ ഏഷ്യയുമാണെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടിൽ ബാർലിയും ഗോതമ്പും കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ ഒരു കളസസ്യമായാണ് ഇത് വളരുന്നത്.
പോയേസി കുടുംബത്തിൽപ്പെട്ട ഒരു ബഹുവർഷിയാണ് ഈ പുല്. ഏതാണ്ട് 50 സെന്റിമീറ്റർ ഉയരത്തില്‍ വളരുന്ന സസ്യത്തിന്റെ ഭൂകാണ്ഡം ഏകദേശം അഞ്ച് സെന്റീമീറ്റർ ആഴത്തിൽ സ്ഥിതിചെയ്യുന്നു. തിരശ്ചീനവും അറ്റം കൂര്‍ത്തതും ആയ ഇലകള്‍ക്ക് ആറ് മുതൽ എട്ട് സെന്റിമീറ്റർ വരെ നീളം വരും.പച്ചനിറത്തിലുള്ള ഇലയുടെ അരിക് വിവിധ നിറങ്ങളില്‍ കാണപ്പെടുന്നു.
ജൂലായ്-ആഗസ്ത് മാസങ്ങളാണ് ഇതിന്റെ പൂക്കാലം. ഇലകളെപ്പോലെ തന്നെ പൂക്കളും രണ്ടു നിറം കാണാൻ കഴിയും. പർപ്പിൾ നിറത്തിലും വെള്ള നിറത്തിലും. കാണ്ഡത്തിൽ സമാനമായി വിന്യസിച്ചിരിക്കുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് കാറ്റാണ്.ഫംഗസ്ബാധ ഏൽക്കുന്നത് ഇവയുടെ പൂക്കൾ എളുപ്പത്തില്‍ പൂക്കള്‍ പൊഴിഞ്ഞുപോവാൻ കാരണമായേക്കാം. സെപ്തംബർ മാസമാവുമ്പോഴേക്കും വിത്തുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
വിത്തുവഴിയും വേര് പൊട്ടിമുളച്ചും ഇവയിൽ പുനരുൽപാദനം സാധ്യമാവുന്നു വേര് പൊട്ടി മുളച്ചുള്ള പുനരുൽപാദനത്തിനാണ് ഏറെ പ്രാധാന്യം. കാരണം ഇവയടെ വിത്തുകൾ മിക്കതും ഉൽപാദനക്ഷമത ഇല്ലാത്തവയായിരിക്കും. വേരിൽ നിരവധി മുകുളങ്ങൾ കാണപ്പെടുന്നു. വേരിന്റെ മുറിഞ്ഞ ഭാഗങ്ങളിൽ നിന്ന് ആണ് പുതിയ തൈകൾ മുളച്ചു വരിക. ശരത്ക്കാലങ്ങളിൽ മുളച്ചു വരുന്ന തൈകൾക്ക് അതിശൈത്യം അതിജീവിക്കാനാവും. ബ്രിട്ടനിൽ വ്യാപകമായി കണ്ടുവരുന്ന ഒരിനം കീപ്പിംഗ് സോഫ്റ്റ് ഗ്രാസിന് വിത്ത്വഴി പുനരുൽപാദനം നടത്താൻ കഴിയില്ല.
ഏഴ് മുതൽ ഒൻപത് വർഷം കൊണ്ടാണ് ഇവ വളർച്ചയെത്തുന്നത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നൽകുന്ന വളപയോഗം ഇവയുടെ വളർച്ച ത്വരിതഗതിയിലാക്കുന്നു. വേരിന്റെ വളർച്ച മെയ് മുതൽ നവംബര്‍ വരെയുള്ള മാസങ്ങളിലാണ്. എന്നാൽ ജൂൺ-ജൂലായ് മാസങ്ങളിൽ വളർച്ച ത്വരിതഗതിയിലാവും. ഈ സമയത്ത് തൈ ഉൽപാദനത്തിന് പാകമായ നിരവധി മുകുളങ്ങൾ ഉണ്ടായിവരും. ഇവ അനുകൂല സാഹചര്യങ്ങളിൽ പുതിയ സസ്യമായി വളരും. ഈർപ്പമുള്ളതും അമ്ലസ്വഭാവത്തോടുകൂടിയതുമായ മണ്ണ് ആണ് ഇവയുടെ വളർച്ചയ്ക്കുത്തമം. സൂര്യപ്രകാശം അവശ്യഘടകമാണ്. തുറസ്സായ പുൽപ്രദേശങ്ങളിൽ കാണപ്പടുന്ന ഇവ കാൽസ്യം കാർബണേറ്റ് അടങ്ങിയ മണ്ണിൽ വളരില്ല.
പ്രധാനമായും അലങ്കാരസസ്യമായി ഉപയോഗിച്ചുവരുന്ന കീപ്പിംഗ് സോഫ്റ്റ് ഗ്രാസ് ഷഡ്പദങ്ങളുടെയും ചെറുപ്രാണികളുടെയും മാത്രമല്ല പന്നി, ഒച്ച്, മുയൽ തുടങ്ങിയവയുടെയും പ്രിയഭക്ഷണമാണ്. ഏറെ മനോഹരമായ ഇവയുടെ പൂങ്കുലകൾ വീടുകളും മറ്റും മോടിപിടിപ്പിക്കാനും ഉപയോഗിച്ചുവരുന്നു.
കടപ്പാട് : നമ്മുടെ സസ്യങ്ങള്‍ - പുല്ലുകള്‍
Poorna reference series - Science
അവസാനം പരിഷ്കരിച്ചത് : 3/13/2020