ആമുഖം
ഒരു പ്രദേശത്തെ മുഴുവനും വെള്ളത്തിനടിയിൽ ആകുന്ന പ്രതിഭാസമാണ് വെള്ളപൊക്കം.
തുടർച്ചയായി പെയ്തിറങ്ങുന്ന ശക്തമായ മഴമൂലം കായലുകളും. നദികളും കരകവിഞ്ഞൊഴുകി അത്യാഹിതങ്ങൾ സംഭവിക്കുന്നു. ചുഴലിക്കാറ്റും സുനാമി പോലുള്ള പ്രകൃതി ക്ഷോഭങ്ങളും വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട് .പര്വതങ്ങളിലെ മഞ്ഞുരുകി നദികൾ നിറയുന്നത് വഴിയും, ജലസംഭരണികൾ തുറന്നു വിടുന്നതിലൂടെയും ഇത് സംഭവിക്കാം.
കേരളത്തിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്ന ഒന്നാണ് വെള്ളപൊക്കം.നമ്മുടെ സംസ്ഥാനത്തിന്റെ ശതമാനം പ്രദേശങ്ങളിൽ കാലാവർഷാസമയത്ത് വെള്ളപൊക്കം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് കണക്കാക്കിയിരുന്നു.
വെള്ളപൊക്കം ഉണ്ടാകുന്നതിനു മുൻപ്
- വെള്ളപൊക്കം ഉണ്ടായാൽ സുരക്ഷിത സ്ഥലത്തേയ്ക്ക് പോകേണ്ട വഴികൾ കുടുംബാംഗങ്ങൾ എല്ലാവരും മനസിലാക്കി വയ്ക്കുക.
- മണൽ ഭിത്തികൾ വെള്ളപൊക്കത്തിൽ തകരാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സിമന്റും ഇഷ്ടികയും കൊണ്ടുള്ള ഉറപ്പേറിയ ഭിത്തികൾ നിർമ്മിക്കുക.
- അടുപ്പുകൾ,വാട്ടർ ഹീറ്റർ .വൈദ്യുത പാനലുകൾ ,കക്കൂസ് ടാങ്ക് എന്നിവ ഉയർത്തി സ്ഥാപിക്കുക.
- അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എമർജൻസി കിറ്റ് കരുതുക.അവയിൽ താഴെ പറയുന്ന സാധനങ്ങൾ ഉൾപെടുത്തേണ്ടതാണ്.
- കൊണ്ടുനടക്കാവുന്ന റേഡിയോ .ടോർച്ച്,ബാറ്ററികൾ,ശുദ്ധജലം,ഭക്ഷണ സാധനങ്ങൾ,(ബിസ്കറ്റ്,റൊട്ടി)പഞ്ചസാര,ഉപ്പ്,മണ്ണെണ്ണ,മെഴുകുതിരി,തീപ്പെട്ടി,വിലകൂടിയ സാധനങ്ങൾ,വിലയേറിയ രേഖകൾ,വസ്ത്രങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് ബാഗ് ,കുട,പാന്പുകളിൽനിന്ന് രക്ഷ നേടുന്നതിനായി മുളവടി,പ്രഥമ ശുശ്രുഷ ഉപകരണങ്ങൾ ,മരുന്നുകൾ,എന്നിവ എമർജൻസി കിറ്റിൽ ഉൾപ്പെടുന്നു.
വെള്ളപൊക്കം ഉണ്ടാകുന്ന സാഹചര്യം മനസിലായാൽ
- റേഡിയോ,ടി.വി എന്നിവയിൽ വരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക.
- പരിഭ്രാന്തരാകാതിരിക്കുക.കിംവദന്തികൾ പരത്താതിരിക്കുക.
- ആവശ്യമായ ഭക്ഷണം,വെള്ളം വസ്ത്രങ്ങൾ എന്നിവ തയ്യാറാക്കി വായിക്കുക.
- കൃഷി ആയുധങ്ങൾ വളർത്തു മൃഗങ്ങൾ എന്നിവയെ ഉയർന്ന സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുക.
- വെള്ളപൊക്കം ഉണ്ടായാൽ വീട്ടിൽ നിന്നും മാറ്റേണ്ട സാധനങ്ങൾ ഏതൊക്കെയെന്നു തീരുമാനിക്കുക.
വെള്ളപ്പൊക്ക സമയത്ത്
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- ഭക്ഷണ സാധനങ്ങൾ മൂടി വയ്ക്കുക.അമിത ഭക്ഷണം ഒഴിവാക്കുക.
- കട്ടൻചായ ,കഞ്ഞിവെള്ളം,കരിക്കിൻ വെള്ളം,എന്നിവ ഉപയോഗിക്കുക.
- വയറിളക്കം ഉണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓ.ആർ.എസ് ലായനി ലഭ്യമാക്കുക.
- ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ ചുണ്ണാമ്പ് ഉപയോഗിച്ച് പരിസരം വൃത്തിയാക്കുക.
- അധികാരികളേയും ,സന്നദ്ധ പ്രവർത്തകരേയും രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുക.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നാൽ
- ചൂട് നൽകുന്ന വസ്ത്രങ്ങൾ ,അത്യാവശ്യ മരുന്നുകൾ ,വിലപിടിപ്പുള്ള വസ്തുക്കൾ , വിലയേറിയ രേഖകൾ എന്നിവ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് എമർജൻസി കിറ്റിനോടൊപ്പം എടുക്കുക.
- നിങ്ങൾ പോകുന്ന സുരക്ഷിത സ്ഥലത്തെ പറ്റി പ്രാദേശിക സന്നദ്ധ പ്രവർത്തകരെ അറിയിക്കുക
- . വിലപിടിപ്പുള്ള ഉപകരണങ്ങളും വസ്ത്രങ്ങളും ,കട്ടിൽ,മേശ എന്നിവയുടെ മുകളിൽ വയ്ക്കുക .
- വീടുമായുള്ള ബന്ധം വിച്ഛേദിക്കുക.
- വൈദ്യുത ഉപകരണങ്ങൾ ഏറ്റവും ഉയരത്തിൽ വയ്ക്കുക.
- കക്കൂസ് കുളിമുറി ഓടകൾ എന്നിവിടങ്ങളിൽ മണൽ നിറച്ച ചാക്ക് ഇടുക.പുറമെ നിന്നുള്ള അഴുക്ക് അകത്തേയ്ക്ക് കയറുന്നത് തടയുന്നതാണിത്.
- എത്രയും വേഗം വാതിൽ പൂട്ടി അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുക.
- ഒഴുക്കുവെള്ളം ,വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്.
- ആറ് ഇഞ്ച് എങ്കിലും ഘനത്തിൽ ഒഴുകുന്ന വെള്ളത്തിന് നിങ്ങളെ വീഴ്ത്താൻ സാധിക്കും ,ആയതിനാൽ വെള്ളത്തിലൂടെ നടക്കേണ്ടി വന്നാൽ ഒഴുക്കില്ലാത്ത ഭാഗം തെരഞ്ഞെടുക്കുക.മുന്നിലുള്ള താരയുടെ ഉറപ്പ് നോക്കുന്നതിനായി ഒരു വടി കരുതുക.വെള്ളപ്പൊക്ക പ്രദേശത്ത് വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കുക.നിങ്ങളുടെ വാഹനത്തിന് ചുറ്റും വെള്ളം ഉയർന്നാൽ വാഹനം ഉപേക്ഷിച്ച് അടുത്തുള്ള ഉയർന്ന പ്രദേശത്ത് അഭയം തേടുക ഒഴുക്കുള്ള വെള്ളത്തിലാണ് വാഹനം എങ്കിൽ അതിനുള്ളിൽ ഇരിക്കുക വാഹനത്തിനുള്ളിലേക്ക് വെള്ളം കയറുന്നുവെങ്കിൽ വാഹനത്തിന്റെ മുകളിൽ അഭയം തേടുക .
അവസാനം പരിഷ്കരിച്ചത് : 6/30/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.