অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തീപിടുത്തം

ആമുഖം

ഖര-ദ്രാവക-വാതക രൂപത്തിലുള്ള ഇന്ധനങ്ങൾ കത്തുന്നതുമൂലമാണ് പ്രധാനമായും തീപിടുത്തങ്ങൾ ഉണ്ടാകുന്നത് .ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഇവ സംഭവിക്കുമ്പോൾ തീ പെട്ടെന്ന് പടർന്നു പിടിക്കുകയും ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.അശ്രദ്ധമായി ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന തീ പിടുത്തവും സർവസാധാരണമാണ് .പെട്ടെന്ന് തീ പിടിക്കുന്ന സാധനങ്ങൾ ,കത്തിച്ച സിഗരറ്റ് എന്നിവ ചപ്പു ചവറുകളിൽ വലിച്ചറിയുന്നതുമൂലം ഉണ്ടാകുന്ന തീപിടുത്തങ്ങളും ചെറുതല്ല.തീ പിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ സൂഷ്മതയോടെയും നിയന്ത്രിതമായും ഉപയോഗിക്കുന്നതിലൂടെ തീപിടുത്തം മൂലമുള്ള അപകടങ്ങൾ ഒരു പരിധിവരെ കുറക്കാവുന്നതാണ്

കാട്ടിലെ മരങ്ങൾക്കോ ഉണങ്ങിയ പുല്ലുകൾക്കോ ഉണടാകുന്ന തീപിടുത്തതെയാണ് കാട്ടുതീ എന്ന് പറയുന്നത് .ഇതിൽ കൂടുതലും മനുഷ്യപ്രേരിതമായാണ് ഉണ്ടാകുന്നത് .ചില സമയങ്ങളിൽ ശക്തമായ ഇടിമിന്നലിന്റെ ഫലമായും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നു.

വൈദ്യുത പ്രവാഹ മൂലം ഉണ്ടാകുന്ന തീപിടുത്തം

പ്രകൃതി ക്ഷോഭങ്ങളായ ഭൂമി കുലുക്കം ,കൊടുംകാറ്റ്  എന്നിവ ഉണ്ടാകുമ്പോൾ വൈദ്യുത വിതരണശ്രിംഖലയ്‌ക്ക്‌ തകരാറുകൾ സംഭവിക്കുകയും തീ പിടുത്തം ഉണ്ടാകുകയും ചെയ്യുന്നു .വൈദ്യുതോപകരണങ്ങൾക്ക് ഉണ്ടാകുന്ന നിർമാണ വൈകല്യങ്ങളും ,മനുഷ്യന്റെ അശ്രദ്ധയും ഇത്തരം തീ പിടുത്തങ്ങൾക്ക് കാരണമാകാറുണ്ട്.

തീ പടർന്നു പിടിച്ചാല്‍ എന്ത് ചെയ്യണം

  • പരിഭ്രാന്തരാകാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുക
  • വീട്ടിലുള്ള മറ്റംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുക
  • മുകളിലത്തെ നിലയിലാണെങ്കിൽ പടികൾ വഴി മാത്രം താഴെയിറങ്ങുക .ലിഫ്റ്റ് ഉപയോഗിക്കരുത് .
  • വസ്ത്രത്തിനു തീ പിടിച്ചാൽ ,ഒരിക്കലും ഓടാൻ പാടില്ല .നിൽക്കുന്നസ്ഥലത്ത് വീണു കിടന്ന് ഉരുളുക
  • പുക അകത്തേയ്ക്ക് കടക്കാതിരിക്കാൻ ഒരു നനഞ്ഞ ടവ്വൽ വാതിലിന്റെ താഴെ ഭാഗത്ത് ഇടുക.
  • അടുത്തുള്ള ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുക.

സുരക്ഷാ മാർഗ്ഗങ്ങൾ മുൻ കരുതലുകൾ

  • അടുത്തുള്ള ഫെയർ സ്റ്റേഷന്റെ നമ്പർ എല്ലാ കുടുംബങ്ങളും അറിഞ്ഞിരിക്കുക.
  • തീപ്പെട്ടി ലൈറ്റർ എന്നിവ കുട്ടികൾക്ക് കൈയെത്തുന്ന സ്ഥലത്തു നിന്നും മാറ്റി വയ്ക്കുക.
  • തീ കിടപ്പു മുറിയിലേക്ക് പടരുന്നത് തടയാൻ മുറി അടച്ചിട്ട ശേഷം മാത്രം ഉറങ്ങുക.

കെട്ടിടത്തിലെ അപായ സൂചനകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ

  • പുറത്തു പുക കാണുന്നില്ലെങ്കിൽ പുറത്തേയ്ക്ക് ഇറങ്ങുക .മുകളിലത്തെ നിലയിലാണെങ്കിൽ പടികൾ വഴി മാത്രം താഴേക്കിറങ്ങുക.
  • കെട്ടിടത്തിനകത് പുക നിറഞ്ഞാൽ അവക്ക്‌ താഴെയായി തറയിൽ കുനിഞ്ഞു നിൽക്കുക .
  • അപകട വിവരം അടുത്തുള്ള പോലീസ് സ്റ്റേഷൻ ,ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ അറിയിക്കുക.
  • വീടിനു ബാൽക്കണി ഉണ്ടെങ്കിൽ ,അവിടെ തീ പിടിച്ചിട്ടില്ലെങ്കിൽ അവിടേയ്ക്ക് പോവുക.
  • നിലത്ത് തീ പടർന്നില്ലെങ്കിൽ ജനാലയ്ക്ക് അടുത്തുപോയി അത് തുറന്നിട്ട് അതിന്റെ അരികിൽ നിൽക്കുക.
  • ജലനിനടുത്തായി ബെഡ് ഷീറ്റ് ,ടവ്വൽ  എന്നിവ തൂക്കിയിടുക മറ്റുള്ളവർക്ക് നിങ്ങളെ കണ്ടെത്തുന്നതിനും സഹായം എത്തിക്കുന്നതിനും ഏതു കൊണ്ട് കഴിഞ്ഞേക്കാം.
  • രക്ഷാ പ്രവർത്തനങ്ങൾ വരുന്നത് വരെ ശാന്തരായിരിക്കുക .

അടുക്കളയിലെ തീപിടുത്തം

വീടുകളിൽ ഉണ്ടാകുന്ന തീ പിടുത്തതിന്റെ ഒരു പ്രധാന സ്രോതസ്സ് അടുക്കളയിലെ അടുപ്പു തന്നെയാണ്.കുടുംബങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും മുഴുവൻ വീടിനെ തന്നെയും നശിപ്പിക്കാൻ കഴിവുള്ള തീ പിടുത്തതിലെക്കെ നയിക്കൂ.പെട്ടെന്ന് കത്തുന്ന വസ്തുക്കളോ ഇന്ധനങ്ങളോ സമീപത്തുണ്ടെങ്കിൽ അപകടം വളരെ വലുതായിയിത്തീരും.അടുക്കളയിൽ നാം ഉപയോഗിക്കുന്ന അടുപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കേണ്ടതാണ് .ശരിയായ മുൻകരുതൽ എടുക്കുന്നത് വൻ അക്നിബാധ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.

അടുക്കളയിലെ മുൻകരുതൽ

  • പാചകം കഴിഞ്ഞാലുടൻ ഗ്യാസ് ഓഫ് ചെയ്തെന്ന് ഉറപ്പാക്കുക
  • പാചകം കഴിഞ്ഞ് വിറകടുപ്പിലെ തീ കെടുത്തി എന്നുറപ്പു വരുത്തുക
  • പാചകം ചെയ്യുമ്പോൾ സിന്തറ്റിക് വസ്ത്രങ്ങൾ ,അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കരുത് .മുടി പുറകിലാക്കി കെട്ടിവെയ്ക്കുക .
  • ഒരു കണക്ഷനിൽ തന്നെ ഒന്നിൽ കൂടുതൽ ഇലക്ട്രിക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.ഇത് വയർ ചൂടായി തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യത വർധിപ്പിക്കുന്നു.
  • പാചകം നടക്കുമ്പോൾ മുതിർന്നവർ എപ്പോഴും അടുക്കളയിൽ ഉണ്ടാക്കണം.
  • കത്തുന്ന അടുപ്പിൽ വച്ചിരിക്കുന്ന പാത്രങ്ങളുടെ കൈപ്പിടിയിൽ കുട്ടികൾക്ക് സ്പർശിക്കാൻ സാധിക്കാത്ത വിധത്തിൽ വയ്ക്കുക.

അടുക്കളയിൽ ചെയ്യാൻ പാടില്ലാത്ത അക്കാര്യങ്ങൾ

  • സ്‌റ്റോവിന്റെ ബർണറിന്റെ അടുത്തായി പാത്രം സൂക്ഷിക്കുന്ന സ്റ്റാന്റ് .ടവൽ എന്നിവ വക്കരുത്.
  • സ്ററൗവിന് മുകളിലായി കാബിനെറ്റിൽ /ഷെൽഫിൽ സാധനങ്ങൾ വയ്ക്കരുത് .ചിലപ്പോൾ കുട്ടികൾ അവയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ തീ പടർന്നു പിടിച്ചേക്കാം.
  • അടുപ്പിനു മുകളിലൂടി ആഞ്ഞൊന്നുമെടുക്കാൻ ശ്രമിക്കരുത്.
  • മണ്ണെണ്ണയും പെട്ടെന്ന് കത്തിപിടിക്കുന്ന മറ്റു വസ്തുക്കളും അടുപ്പിനടുത്തു വക്കരുത്.
  • കുക്കിങ് ഓവന്റെ വാതിലിനടുത്ത് കുട്ടികൾ പോകാൻ അനുവദിക്കരുത്.
  • അടുപ്പിനടുത്തു പോയി ചൂടുകായാൻ ശ്രമിക്കരുത്.

അവസാനം പരിഷ്കരിച്ചത് : 6/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate