Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / പരിസ്ഥിതി / കരുതിവയ്ക്കാം വരും തലമുറയ്ക്കായി
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കരുതിവയ്ക്കാം വരും തലമുറയ്ക്കായി

കൂടുതല്‍ വിവരങ്ങള്‍ക്ക്

ആമുഖം

പ്രകൃതിയിൽ നിന്നും നമ്മുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ വരും തലമുറയ്ക്കു  കൂടി കരുതി വയ്ക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

വൈദ്യുതിയുടെ കാര്യമെടുക്കുകയാണെങ്കിൽ വർദ്ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് ഉത്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.കേരളത്തിൽ ഇന്നുപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും (ഏതാണ്ട് 65 %)അന്യസംസ്ഥാനങ്ങളിലെ താപവൈദ്യുത നിലയങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നവയാണ്.താപനിലയങ്ങളിൽ നിന്നും പുറം തള്ളുന്ന കാർബൺഡൈ ഓക്സൈഡ് വാതകമാണ് അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനും അതിനെ തുടർന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്കും ഒരു പ്രധാന കാരണം .അതിനാൽ വൈദ്യുതി നീതിയുക്തമായും കാര്യക്ഷമമായും ഉപയോഗിച്ച് മറ്റുള്ളവർക്ക് കൂടി ലഭ്യമാക്കാം.കൂടാതെ നമ്മുടെ സുന്ദര ഹരിതാപമായ ഭൂമിയെ അന്തരീക്ഷ  മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ നമ്മളാല്‍ ആവുന്നത് ചെയ്യാം.അതിനായി കുറച്ചു പൊടികൈകല്‍ ഇതാ.

ലൈറ്റിംഗ്

 • പകല്‍ സമയങ്ങളില്‍ വെളിച്ചത്തിനായി കഴിവതും സൂര്യപ്രകാശത്തെ ആശ്രയിക്കുക.
 • 60 w സാധാരണ ബള്‍ബ്‌ ഉപയോഗിക്കുന്നിടത്ത് തുല്യപ്രകാശത്തിനായി 14w സി.എഫ്.എല്‍ അല്ലെങ്കില്‍ 9wഎല്‍.ഇ.ഡി ബള്‍ബ്‌ ഉപയോഗിക്കുക.
 • ഫ്ലൂറസെന്റ്‌ ട്യൂബ് ലൈറ്റുകളില്‍ ഏറ്റവും കാര്യക്ഷമമായത് T 5 (28W)ട്യൂബ് ലൈറ്റുകളാണ്.എന്നാല്‍ 18w എല്‍.ഇ.ഡി ട്യൂബ് പ്രകാശത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ T5 നെ പിന്തള്ളും.
 • 15w ന്‍റെ സീറോവാട്ട് ബള്‍ബിനു പകരം ൦.1w ന്‍റെ LED ബള്‍ബ്‌ ഉപയോഗിച്ചാല്‍ 15w ബള്‍ബിനുവേണ്ടവൈദ്യുതികൊണ്ട് 150 LED ബള്‍ബുകള്‍ പ്രകാശിക്കും.
 • പ്രവര്‍ത്തി ചെയ്യുന്ന സ്ഥലത്ത് മാത്രം പ്രകാശം നല്‍കാന്‍ ഉതകുന്ന ടേബിള്‍ ലാമ്പ് ഉപയോഗിക്കുന്നത് നന്ന്‍.
 • ചുമരില്‍ ഇളം നിറത്തിലുള്ള ചായം പൂശിയാല്‍ പ്രകാശം പ്രതിഫലിക്കുക വഴി മുറിക്കകത്ത് കൂടുതല്‍ പ്രകാശം ലഭിക്കുന്നു.
 • സൂര്യപ്രകാശം മുറിക്കുള്ളില്‍ എത്തിക്കുവാന്‍ ഉതകുന്ന രീതിയില്‍ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുക.
 • ലൈറ്റിന്റെ റിഫ്ലക്ടറുകളും,ഷേഡുകളും ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുക.
 • ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യുതവിളക്കുകള്‍ ഓഫാക്കുക.

ഫാന്‍

 • റെസിസ്റ്റര്‍ ടൈപ്പ് രേഗുലെടരില്‍ ചൂടിന്‍റെ രൂപത്തില്‍ വൈദുതി നഷ്ട്ടപെടുതുന്നതിനാല്‍ കാര്യക്ഷമത കുറവാണ്.പകരം ഇലക്ട്രോണിക് രേഗുലെടര്‍ ഉപയോഗിക്കുക.
 • രേഗുലെടരില്‍ സ്പീഡ് കുറക്കുന്തോറും വൈദ്യുതി ഉപയോഗം കുറയുന്നു.
 • ഇലക്ട്രോണിക് രെഗുലെടര്‍ ഉപയോഗിച്ച് ശരാശരി വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഫാനിന് ഫുള്‍ സ്പീഡില്‍ വേണ്ടതിനേക്കാള്‍ പകുതിയോളം വൈദ്യുതി മതിയാകും.
 • സീലിംഗ് ഫാന്‍ ഉറപ്പിക്കുമ്പോള്‍ ഫാന്‍ ലീഫിന് സീലിങ്ങുമായി ഒരടി യെങ്കിലും അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
 • കറങ്ങുമ്പോള്‍ ബിയറിങ്ങ്ശബ്ദം ഉണ്ടാകുന്ന ഫാനുകള്‍ ഊര്‍ജനഷ്ട്ടം ഉണ്ടാക്കുന്നു.
 • 5 സ്റ്റാര്‍ ഫാനുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
 • കാര്യക്ഷമതയുള്ള സാധാരണ ഫാന്‍ നല്‍കുന്നതിന് തുല്യമായ കാറ്റ്,പകുതിമാത്രം വൈദ്യുതി ഉപയോഗിച്ച് BLDC ഫാനുകള്‍ നല്‍കുന്നു.

റഫ്രിജറേറ്റര്‍ (ഫ്രിഡ്ജ്‌ )

 • ആവശ്യത്തിനുമാത്രം വലിപ്പമുള്ളതും ഊര്‍ജകാര്യക്ഷമത കൂടിയതുമായ മോഡലുകള്‍ തെരഞ്ഞെടുക്കുക.
 • ഇന്‍വെര്ടര്‍ റഫ്രിജറേറ്റര്‍ കാര്യക്ഷതയില്‍ മുന്നില്‍ .
 • റഫ്രിജറേറ്ററിന്ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഭിത്തിയില്‍ നിന്നും 15 CMS അകലം പാലിക്കണം.
 • കൂടെ കൂടെ റഫ്രിജറേറ്റര്‍ തുറക്കുന്നത് ഊര്‍ജനഷ്ട്ടം ഉണ്ടാക്കും.
 • ആഹാരപതാര്‍ഥങ്ങള്‍ ചൂടാറിയതിനുശേഷം മാത്രം റഫ്രിജറേറ്ററില്‍ വയ്ക്കുക.
 • ആഹാര സാധനങ്ങള്‍ അടച്ചുമാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക.ഇത് ഈര്‍പ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും,തന്മൂലമുള്ള വൈദ്യുതി നഷ്ട്ടം ഒഴിവാകുകയും ചെയ്യുന്നു.
 • റഫ്രിജറേറ്ററിന്റെ വാതില്‍ ഭദ്രമായി അടഞ്ഞിരിക്കണം,ബീഡിങ്ങിലൂടെയുള്ള തണുത്ത വായുവിന്‍റെ ലീക്ക് ഇടക്ക് പരിശോധിക്കണം.
 • ഫ്രീസറില്‍ ഐസ് കൂടുതല്‍ കട്ട പിടിക്കുന്നത് ഊര്‍ജനഷ്ട്ടം ഉണ്ടാക്കുന്നു.
 • ഫ്രീസറില്‍ നിന്ന്‍ എടുക്കുന്ന സാധനങ്ങള്‍ അല്‍പ്പനേരം ഫ്രിഡ്ജിന്‍റെ താഴത്തെ തട്ടില്‍ വെച്ചാല്‍ നന്ന്‍.

ഇസ്തിരിപെട്ടി

 • ഓട്ടോമാറ്റിക് ഇസ്തിരിപെട്ടികള്‍ കാര്യക്ഷമത കൂടിയവയാണ്.ഇവ ഇ സാധനം ഇല്ലാത്തതിനെക്കാള്‍ പകുതി വൈദ്യുതി മാത്രം ഉപയോഗിക്കുന്നു.
 • ഇസ്തിരിപെട്ടി ഉപയോഗിക്കുന്ന സ്ഥലത്ത് കഴിവതും ഫാനിന്റെ ഉപയോഗം ഇല്ലെന്നു ഉറപ്പുവരുത്തുക വഴി ഇസ്തിരിപെട്ടിയില്‍ നിന്നും ചൂട് നഷ്ട്ടപെടുന്നത് ഒഴിവാക്കാം.
 • ഒരാഴ്ച്ചത്തേക്ക് വേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിലിടുന്നത് ശീലമാക്കുക.
 • അലക്കിയ വസ്ത്രങ്ങള്‍ പിഴിയാതെ ഉണക്കിയെടുക്കാന്‍ പറ്റുക യാണെങ്കില്‍ ഇസ്തിരിപെട്ടിയുടെ ഉപയോഗം കുറയ്ക്കാം.

ടെലിവിഷന്‍

 • സി.ആര്‍.റ്റി ടെലിവിഷനുകളെ അപേക്ഷിച്ച് എല്‍.ഇ.ഡി/എല്‍.സി.ഡി ടെലിവിഷനുകള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.
 • ടെലിവിഷന്‍ റിമോട്ടില്‍ മാത്രം ഓഫാക്കി ഇടുന്നത് വൈദ്യുതി നഷ്ട്ടത്തിന് ഇടയാക്കും അതിനാല്‍ സ്വിച്ച് ഓഫാക്കുക.
 • ആവശ്യത്തിന് മാത്രം വലിപ്പമുള്ള സ്ക്രീന്‍ തെരഞ്ഞെടുക്കുക.വലിപ്പം കൂടുംന്തോറും ഊര്‍ജ ഉപയോഗം വര്‍ദ്ധിക്കും.

കമ്പ്യൂട്ടര്‍

 • എല്‍.ഇ.ഡി മോണിറ്ററിന് വേണ്ടി വരുന്നതിന്‍റെ 1/8 ഭാഗം വൈദ്യുതി മതിയാകും.
 • കുറച്ചു സമയത്തേക്ക് കമ്പ്യൂട്ടര്‍ ആവശ്യമില്ലതേ വരികയാണെങ്കില്‍ സ്റ്റാന്റ് ബൈ
 • ഒരു പ്രാവശ്യം ഓഫാക്കി വീണ്ടും ഓണാക്കുമ്പോള്‍ ഒരു മണിക്കൂര്‍ സ്ലീപിംഗ്,സ്റ്റാന്റ് ബൈ മോഡില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയാണ് ചെലവാകുന്നത്.

മിക്സി

 • നിഷ്കര്ഷിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ജാറില്‍ നിറക്കുന്നത് ഒഴിവാക്കുക.
 • അരക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക,വെള്ളം കൂടിയാല്‍ അരയാന്‍ സമയം കൂടുതല്‍ എടുക്കും.എന്നാല്‍ കുറഞ്ഞാലോ മിക്സിയുടെ ലോഡ് കൂടും.
 • ഓവര്‍ലോഡ് റിലേ ഉള്ളത് നല്ലത്.

വെറ്റ് ഗ്രൈന്‍ഡര്‍

 • അരിയും ഉഴുന്നും കുതിര്‍ത്തശേഷം മാത്രമേ ആട്ടാവൂ.
 • രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം ആട്ടിയാല്‍ 15% വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നതാണ് കണക്കാക്കിയുട്ടുള്ളത്.
 • ആവശ്യത്തിന് മാത്രം സാധനങ്ങള്‍ നിറച്ച് വെള്ളം പലതവണയായി ചേര്‍ക്കുന്നത് ഉത്തമം.

ഇന്ഡക്ഷന്‍ കുക്കര്‍

 • വിറകോ എല്‍.പി.ജി യോ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കുക.
 • ഇവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗം കൂടുന്നതിനാല്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കേണ്ടി വരും.
 • ഇന്ഡക്ഷന്‍ കുക്കറിന്റെ പ്രതലത്തിലെ വൃത്തത്തെക്കാള്‍ കുറഞ്ഞ അടിവട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

വാഷിംഗ് മെഷീന്‍

 • ടോപ്‌ ലോഡിങ്ങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംങ്ങ് മെഷീനുകള്‍ കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നു.
 • വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷീന്‍ മെഷീനുകള്‍ വൈദ്യുതി കൂടുമ്പോള്‍ ഉപയോഗിക്കുന്നു.
 • നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക.

എയര്‍ കണ്ടീഷണര്‍

 • ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പത്തിനനുസരിച്ച് അനുയോജ്യമായവ തെരഞ്ഞെടുക്കുക.
 • എയര്‍ കണ്ടീഷ്ണറുകള്‍ ഘഡിപ്പിച്ച മുറികളിലേക്ക് ജനലുകള്‍,വാതിലുകള്‍,മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.
 • 26-27 ഡിഗ്രീ സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാന്റ് സെറ്റ് ചെയ്യുക.
 • എയര്‍ കണ്ടീഷ്ണരിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.
 • എയര്‍ കണ്ടീഷ്ണരിന്റെ കണ്ടെന്സര്‍ യുണിറ്റിനു ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.
 • വീടിന്‍റെ പുറം ചുമരുകളിലും,ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയിഡ് നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറക്കാന്‍ സഹായിക്കും.

വാട്ടര്‍ പമ്പ്

 • കിണറിന്റെ ആഴവും ,ടാങ്കിന്റെ ഉയരവും കണക്കിലെടുത്ത് മാത്രം പമ്പ് സെറ്റുകള്‍ തെരഞ്ഞെടുക്കുക.
 • പമ്പിന്റെ ഫൂട്ട് വാല്‍വുകള്‍ ആവശ്യത്തിന് വലുപ്പവും ധാരാളം സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം.ISI മാര്‍ക്ക്‌ ഉള്ളത് നന്ന്‍.
 • വെള്ളം കൊണ്ടുപോകുന്ന പൈപ്പുകള്‍ക്ക് കഴിവതും വളവും തിരിവും ഒഴിവാക്കുക.
 • ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് നല്ലത്.
 • ആഴം വളരെ കൂടിയ സ്ഥലങ്ങളില്‍ സബ്മെഴ്സിബില്‍ പമ്പുകള്‍ ഉത്തമം.

വാട്ടര്‍ ഹീറ്റര്‍

 • വാട്ടര്‍ ഹീറ്ററിന്റെ താപസൂചിക എത്രയും കുറച്ച് വയ്ക്കാമോ അത്രയും നല്ലത്.
 • താപനഷ്ടം കുറയ്ക്കുന്നതിനായി താപജലവിതരണ പൈപ്പുകള്‍ ഇന്സുലേറ്റ് ചെയ്യുക.
 • കഴിവതും സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ ഉപയോഗിക്കുക.

ഇന്‍വെര്‍ട്ടര്‍

 • ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്.കാര്യക്ഷമത കുറഞ്ഞ ഇന്‍വെര്‍ട്ടറും,ബാറ്ററിയും കൂടുതല്‍ വൈദ്യുതി പാഴാക്കും.
 • സോളാര്‍ പാനല്‍ സ്ഥാപിച്ച് അതുവഴി ഇന്‍വെര്‍ട്ടര്‍ ചാര്‍ജ് ചെയ്യുക വഴി വൈദ്യുത ഉപയോഗം കുറയ്ക്കാം.
 • ഓരോ ഗാര്‍ഹിക വൈദ്യുത ഉപഭോക്താവും അവരവരുടെ  സാമ്പത്തിക ശേഷിക്കനുസരിച്ച് ചെറിയ തോതിലെങ്കിലും ഒരു സൗരവൈദ്യുതോല്‍പാദന സംവിധാനം സ്ഥാപിച്ച് പരിപാലിക്കുന്നത് എല്ലാ വിധത്തിലും നല്ലൊരു മുതല്‍ കൂട്ടായിരിക്കും.

കടപ്പാട്:വിദ്യാഭ്യാസ പരിശീലന ഗവേഷണ വിഭാഗം എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍-കേരള

2.8
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top