অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാജീവ്ഗാന്ധി ഗ്രാമീണ എല്‍.പി.ജി. വിത്രിക്

രാജീവ്ഗാന്ധി ഗ്രാമീണ എല്‍.പി.ജി. വിത്രിക് (RGGLV)

2009 ഒക്‌ടോബര്‍9 ന് പദ്ധതി നടപ്പില്‍വന്നു. ചെറുകിട എല്‍.പി.ജി. വിതരണ ഏജന്‍സികള്‍സ്ഥാപിച്ച് ഗ്രാമീണമേഖലയിലും, ഒറ്റപ്പെട്ടതും കുറഞ്ഞ വിതരണമുള്ള മേഖലയിലും (പ്രതിമാസം 600 സിലിണ്ടര്‍(റീഫില്‍വില്പന) ഉള്ള സ്ഥലങ്ങള്‍) അവയുടെ ആധിക്യം ശക്തമാക്കുക എന്നാണ് പദ്ധതിലക്‍‌ഷ്യം.

വ്യാപ്തി

 

8 സംസ്ഥാനങ്ങളിലായി 1200 സ്ഥലങ്ങളില്‍, എല്‍.പി.ജി. വിതരണം കുറവുള്ളയിടത്താണ് പദ്ധതി പ്രാരംഭമിട്ടത്.


ക്രമനമ്പര്‍

സംസ്ഥാനം

സംസ്ഥാന പദ്ധതി പ്രദേശങ്ങളുടെ എണ്ണം

1

മധ്യപ്രദേശ്

97

2

ഉത്തര്‍പ്രദേശ്

290

3

രാജസ്ഥാന്‍

192

4

പശ്ചിമബംഗാള്‍

175

5

ബീഹാര്‍

251

6

ജാര്‍ഖണ്ഡ്

80

7

ചത്തീസ്ഗഡ്

39

8

ഒറീസ

101

പദ്ധതിയുടെ പ്രത്യേകതകള്‍

പ്രത്യേകതകള്‍

  • RGGLV യുടെ കീഴിലുള്ള ഏജന്‍സികള്‍ചെറുതാണ്, കുറഞ്ഞ മൂലധനം, അടിസ്ഥാന സൗകര്യങ്ങള്‍എന്നിവ മതിയാകും. നിലവിലുള്ള റീഫില്‍വില്‍പനയായ 2,500 ന് പകരം 600 എണ്ണം പ്രതിമാസം നല്‍കിയാല്‍മതി
  • പ്രവര്‍ത്തനം, നിക്ഷേപം എന്നിവയുടെ തോതില്‍പ്രാവര്‍ത്തികമല്ലാത്ത സാധാരണ ഡീലര്‍കേന്ദ്രങ്ങളില്‍പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ഇത്തരം ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാനാകും.
  • ഗ്രാമങ്ങളില്‍നിന്നുള്ള ഏകദേശം 1500 ഉപഭോക്താക്കള്‍ക്ക് RGGLV വിതരണക്കാര്‍സേവനം ചെയ്താല്‍മതി.
  • ഈ ഏജന്‍സികള്‍സ്വയം പ്രവര്‍ത്തിക്കേണ്ടവയാണ്. വിതരണക്കാര്‍തന്നെ ഏജന്‍സി നടത്തണം. കുടുംബാംഗങ്ങളുടെയും ഒന്നോ രണ്ടോ ജീവനക്കാരുടെയും സഹായത്തോടെ
  • വീട്ടില്‍സിലിണ്ടര്‍ എത്തിക്കുന്നതിന് സംവിധാനമില്ല.
  • വിതരണക്കാരന്‍റെ പ്രായം 21 നും 45 നും മധ്യേ എന്ന് നിജപ്പെടുത്തിയിട്ടുള്ളത് ഗ്രാമീണ യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുന്നതിനാണ്.
  • വിതരണക്കാര്‍വിതരണ മേഖലയിലെ സ്ഥിരതാമസക്കാരനായിരിക്കണം.
  • പദ്ധതിപ്രകാരം എല്ലാ ഏജന്‍സികളും ഭാര്യ-ഭര്‍ത്താക്കന്‍മാരുടെ പേരിലായിരിക്കും. അവിവാഹിതരാണെങ്കില്‍തുടര്‍ന്ന് വിവാഹിതരായാല്‍ജീവിതപങ്കാളി സ്വയം 'വ്യവസായ പങ്കാളി'യാകുമെന്ന് വ്യവസ്ഥയുണ്ട്.
  • ഗ്രാമീണ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണീ ഉറപ്പ്
  • പുതിയ RGGLV വിതരണം സ്ഥാപിക്കാന്‍ആവശ്യം ഏകദേശം 3.21 ലക്ഷം രൂപയും, 20X24 മീറ്റര്‍വരുന്ന സ്ഥലം അപേക്ഷകന്‍റെ ഉടമസ്ഥതയില്‍ ഉണ്ടാവണം എന്ന് നിര്‍ബന്ധമാണ്.
  • 1800 പുതിയ എല്‍.പി.ജി. കണക്ഷനുകള്‍നല്‍കുമ്പോള്‍ത്തന്നെ മുടക്കുമുതല്‍തിരിച്ച് ലഭിക്കും. വിതരണക്കാരന്‍റെ പ്രതിമാസ വരുമാനം ഏകദേശം 7,520 രൂപയാണ്.
  • പദ്ധതിയുടെ പ്രത്യേകത ഒരു ഇന്‍റര്‍വ്യൂവും ഇല്ല, ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക കഴിവ് അടിസ്ഥാനത്തില്‍80% ത്തിന് മുകളില്‍മാര്‍ക്കുനേടുന്നവരില്‍നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് വിതരണണാവകാശം ലഭിക്കും.
  • അതാത് സംസ്ഥാനങ്ങളില്‍, പദ്ധതികളിലെ 25% എസ്.സി./എസ്.റ്റി. വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിരോധവകുപ്പ് അംഗങ്ങള്‍, പാരാ മിലിട്ടറി അംഗങ്ങള്‍, ശാരീരിക വൈകല്യമുള്ളവര്‍/ കായിക താരങ്ങള്‍ എന്നിവര്‍ക്ക് ഒരു വിഭാഗമായി 25% സംവരണം നല്‍കുന്നു. പൊതുവിഭാഗത്തില്‍, ആവശ്യാര്‍ത്ഥികളില്ലെങ്കില്‍ അടുത്ത തവണത്തെ പരസ്യം ഓപ്പണ്‍വിഭാഗത്തിലായിരിക്കും.

 

ഉറവിടം : http://pib.nic.in/release/release.asp?relid=53240&kwd

രാജീവ്ഗാന്ധി ഗ്രാമീണ എല്‍.പി.ജി. വിത്രക് (RGGLV) തെരഞ്ഞെടുപ്പിനുള്ള ലഘുലേഖ

RGGLV അപേക്ഷാഫോറം

അവസാനം പരിഷ്കരിച്ചത് : 3/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate