ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന ഇന്ത്യൻ ഗ്രാമീണ ഭവനങ്ങളിൽ വൈദ്യതി എത്തിക്കുവാൻ ഉദ്ദേശിച്ച് 2014 നവംബർ 20 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ്.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY ) 2015 ഏപ്രിൽ 4 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗ് ഇന്ത്യൻ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൻ യോജനയുടെ തുടർച്ചയും നവീകരിച്ച പതിപ്പുമാണ്.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി പദ്ധതിക്ക് കീഴിൽ ഫലപ്രദമായ വിതരണത്തിന് കാർഷിക–കാർഷികേതര ഫീഡറുകൾ വേർതിരിച്ച്, വൈദ്യുതി ട്രാൻസ്മിഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. യോജനയുടെ ഗുണഭോക്താക്കൾക്കായി ഫീഡർ തലത്തിൽ പ്രത്യേക ഡിസ്ട്രിബൂഷൻ ട്രാന്സ്ഫോര്മര് മീറ്ററിംഗ് നടപ്പാക്കും.

DDUGJY ഗ്രാമീണ കുടുംബങ്ങൾക്ക് കാര്യമായി പ്രയോജനപ്പെടുന്ന പദ്ധതിയാണ്. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ലോഡ് ഷെഡിങ് തുടർക്കഥയാകുന്നു സാഹചര്യത്തിൽ ഇതിന്റെ നടപ്പാക്കൽ വളരെ വേണ്ടതാണ്.

രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരൻ യോജനയുടെ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ആ പദ്ധതിയുടെ ചെലവഴിക്കാത്ത ഫണ്ട് പുതിയ പദ്ധതിയിൽ വിനയോഗിക്കും. മുൻ പദ്ധതിയിൽ, പാരമ്പര്യേതര വൈദ്യുതി സ്രോതസ് മന്ത്രാലയത്തിനുകീഴിൽ വൈദ്യുതീകരിച്ച വേർതിരിച്ച ഗ്രാമങ്ങൾ ഒഴിച്ച് രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. പുതിയ പദ്ധതി പ്രകാരം “ഒരു ലക്ഷം ഗ്രാമങ്ങൾക്കും ഒരു കോടി ഭാവനങ്ങൾക്കും ത്വരിത വൈദ്യുതീകരണം” നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഗ്രാമീണ ഭവനങ്ങൾക്കുള്ള മിനിമം ഗ്യാരന്റി പദ്ധതി “Minimum Needs Programme (MNP)”യും നടപ്പാക്കും. ഊർജ മന്ത്രാലയത്തിന്റെ നോഡൽ ഏജൻസിയായ റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷന് ആണ് ഈ യോജയയുടെ ചുമതലക്കാർ. ആസൂത്രണ കമ്മീഷന്റെ ഭാരത് നിർമാണ പ്രോഗ്രാമിന്റെ ഭാഗമായിരുന്ന ത്വരിത ഗ്രാമീണ പദ്ധതി (Accelerated Village Electrification Scheme (AVES) ) യുടെ തുടർച്ചയാണ് നിലവിലെ പദ്ധതി.

DDUGJY നടപ്പാക്കലും മേഖലയും

ഗ്രാമീണ ഭവനങ്ങളെയും ഗ്രാമങ്ങളെയും വൈദ്യുതീകരിക്കാനും തിരക്കുള്ള സമയത്തെ ലോഡ് ഷെഡിങ് സ്ഥിതി മെച്ചപ്പെടുത്താനും ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന സഹായിക്കും. മീറ്റർ അടിസ്ഥാനമാക്കിയുള്ള ബില്ലിംഗ് സ്ഥിതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്ഥാനാന്തര ട്രാൻസ്മിഷൻ–വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഇത് സഹായിക്കും. രാജീവ് ഗാന്ധി ഗ്രാമ വൈദ്യുതീകരൻ യോജനയുടെ ആദ്യത്തെ 12 വർഷങ്ങളിൽ ആന്ധ്രപ്രദേശ്, അസം, മധ്യപ്രദേശ്, ജമ്മു–കാശ്മീർ, ജാർഖണ്ഡ്, ഒഡിഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടകം,

കേരളം, പശ്ചിമബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങൾ പദ്ധതിയിൽ പങ്കെടുത്തിരുന്നു. ലക്ഷദ്വീപും ദേശിയ ശൃംഖലയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു.

മുൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പൂര്വാഞ്ചൽ മേഖലയിലെ 20 ജില്ലകളിൽ വൈദ്യുതീകരണ പദ്ധതികൾ പുരോഗമിക്കുന്നു. അഞ്ചു ജില്ലകളിലെ വൈദ്യുതീകരണം പവർ ഗ്രിഡ് കോര്പറേഷൻ പൂർത്തീകരിച്ചു. ശേഷിക്കുന്ന 15 ജില്ലകളിലെ നിർമാണം ചുമതലപ്പെട്ട ആറു കമ്പനികകൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ഒട്ടും വൈദ്യുതീകൃതമല്ലാത്ത ഗ്രാമങ്ങളെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കിയത്. ഈ ഘട്ടം പൂർത്തിയാക്കാൻ 90 ശതമാനം ചെലവ് കേന്ദ്ര ഗവൺമെന്റും ബാക്കി ഉത്തർ പ്രദേശ് പവർ കോര്പറേഷന് ലിമിറ്റഡും വഹിക്കുകയുണ്ടായി.

പദ്ധതി ചെലവ്

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന പദ്ധതിയുടെ രണ്ടു ഘട്ടങ്ങൾ നടപ്പാക്കാൻ 43033 കോടി രൂപയാണ് ചെലവ്. ഇതിൽ കേന്ദ്രഗവൺമെന്റ് വിഹിതമായി ബജറ്റ് അടങ്കലായ 33453 കോടി രൂപയും DDUGJV പ്രത്യേക ഫണ്ടിൽനിന്നും ചെലവഴിക്കും.

DDUGJY–ഒറ്റ നോട്ടത്തിൽ

2014 നവംബർ 20 ന് രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പദ്ധതിയെ പുതിയ പദ്ധതിയിൽ ലയിപ്പിച്ചാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്.

എല്ലാ വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്കും പുതിയ പദ്ധതി പ്രകാരം സഹായം കിട്ടാൻ അർഹത ഉണ്ടായിരിക്കും.

റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷന് ആണ് ഇതിന്റെ നോഡൽ ഏജൻസി.

DDUGJY-ലക്ഷ്യങ്ങൾ

ഗ്രാമീണ മേഖലയിൽ വൈദ്യുതി വിതരണ സമയം മെച്ചപ്പെടുത്തുക

തിരക്കുള്ള സമയത്തെ ലോഡ് ലഘൂകരിക്കൽ

മീറ്റർ അധിഷ്ഠിത വൈദ്യുതി ബിൽ അടിസ്ഥാനമാക്കി വിതരണവും ബില്ലിങ്ങും

ഗ്രാമീണ കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക

Source : DDUGJY portal