Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നൂതന ഗ്രാമീണസംരംഭം

വിവിധ തരത്തിലുള്ള ഗ്രാമീണ കണ്ടുപിടുത്തങ്ങൾ

ഒരു നൂതന പരീക്ഷണ ജൈവവാതക യൂണിറ്റിന്‍റെ രൂപരേഖ

ഈ ജൈവവാതക സംവിധാനത്തിന്‍റെ നേട്ടങ്ങള്‍

  • ജൈവവാതക പ്ളാന്‍റിന്‍റെ നിര്‍മ്മാണ ചെലവ് കുറവ്
  • അത് വീട്ടില് നിര്‍മ്മിക്കാം
  • ജൈവവാതക പ്ളാന്‍റിന്‍റെ ശേഷി ഏതു സമയത്തും നിഷ്പ്രയാസം വര്‍ദ്ധിപ്പിക്കാം
  • അടുക്കളമാലിന്യങ്ങളും അസംസ്ക്കൃതവിഭവമാക്കാം.

ശ്രദ്ധയ്ക്ക്:ഇതൊരു തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരീക്ഷണ ആശയം മാത്രം

അവലംബം : മി. കെ. ഓംകാര്‍

ഗ്രാമീണ വനിതകള്‍ക്ക് വരുമാനദായകമായ ഒരു നൂതന സംരംഭം

 

 

 

പൊടിപ്പു യന്ത്രത്തോടൊപ്പം കണ്ട കോയമ്പത്തൂരിലെ കെ.വിവേകാനന്ദന്‍.

കോയമ്പത്തൂരിലെ (തമിഴ്നാടു) കെ.വിവേകാനന്ദന്‍ലക്ഷം രൂപ നിക്ഷേപിച്ച് മുളകും, മല്ലിയും പൊടിക്കുന്നതിനു വേണ്ടിയുള്ള ഒരു 3 എച്ച്.പി. പിന്‍ പൊടിപ്പ് യന്ത്രം ഉണ്ടാക്കി. "ഗാര്‍ഹിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതില് താല്‍പ്പര്യമുള്ള ഗ്രാമീണ വനിതകള്‍ക്ക് മാതൃകയാര്‍ന്ന വരുമാനമുണ്ടാക്കല്‍ യന്ത്രമാണ് ഇത്”, മി.വിവേകാനന്ദന്‍പറയുന്നു.

സ്ഥാപിക്കുന്നതിനുള്ള വലിയ ചെലവും, കൂടിയ വൈദ്യുതി ഉപയോഗവും കാരണം നിലവിലുള്ള മുളക്-മല്ലി പൊടിക്കല്‍യന്ത്രങ്ങള്‍, വൈദ്യുതി ആശ്രയമില്ലാത്ത ഗ്രാമപ്രദേശങ്ങള്‍ക്ക് അനുയോജ്യമല്ല.

നേരിട്ട വെല്ലുവിളികള്

ഒരു യന്ത്രം വികസിപ്പിച്ചെടുത്തതോടെ 90 ശതമാനം പൊടിപ്പ് പ്രശ്നവും പരിഹരിക്കപ്പെടുവാന്‍വിവേകാനന്ദനനായി ഇത്തരത്തില്‍ഓളം അത്തരം യന്ത്രങ്ങള്‍അയാള്‍നിര്‍മ്മിച്ചു. എന്നാല്‍ 20 എണ്ണം വാങ്ങുവാനേ ആള്‍ക്കാരുണ്ടായിരുന്നു എന്നത് അയാളെ ഞെട്ടിച്ചു. വാങ്ങിയ കുറെപ്പേര്‍, മുളകും മല്ലിയും അരിപ്പ് പ്രതലത്തിലൂടെ കടന്നു വരുന്നില്ലെന്നും, പൊടിക്കുന്ന സമയത്ത് വളരെയധികം പൊടി ഉണ്ടാക്കുന്നുവെന്നുമുള്ള
വിവേകാനന്ദന്‍വില്‌ഗ്രോ (ഗ്രാമീണ തൊഴില്‍സംരംഭകരെ സഹായിക്കുന്ന ഒരു സംഘടന) യെക്കുറിച്ച് അറിയാനിടയവുകയും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനായി അവരെ സമീപിക്കുകയും ചെയ്തു. വില്‌ഗ്രോവിലെ പ്രവര്‍ത്തകര്‍ഈ പ്രശ്നം തരണം ചെയ്യാന്‍പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പുറത്തേക്ക് കൊണ്ടുവന്നു. ആദ്യമായി 1 എച്ച്.പി. യുടെ ഒറ്റ ഫേസ് യന്ത്രം നിര്‍മ്മിക്കുവാന്‍സാങ്കേതിക
വിദഗ്ധര്‍വിവേകാനന്ദനെ സഹായിച്ചു, എന്തുകൊണ്ടെന്നാല്‍, തുടക്കത്തില്‍എച്ച്.പി. വേഗതയില്‍ യന്ത്രത്തിന് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. (ഗ്രാമപ്രദേശങ്ങളില്‍ വോള്‍ട്ടേജ് വ്യതിയാനം കാരണം, 1 എച്ച്.പി. യുടെ ഒറ്റ ഫേസ് യന്ത്രത്തിനാണ് മുന്‍ഗണന)
പല പരീക്ഷണങ്ങള്‍ക്കും ശേഷം, മുളകും മല്ലിയും പ്രതലത്തില്‍അടയാന്‍ കാരണം അവയിലെ നാരിന്‍റെ അംശമല്ല, മറിച്ച് യന്ത്രത്തിന്‍റെ കേന്ദ്രബിന്ദു കറങ്ങുന്ന വേഗതയാണെന്ന് അവര്‍ കണ്ടെത്തി. അങ്ങിനെ യന്ത്രത്തിന്‍റെ ഭാരം കുറയ്ക്കുകയും, അതിന്‍റെ ഭിത്തിയുടെ കനം, രൂപം, സ്റ്റേറ്റര്‍റോട്ടര്‍ എന്നിവയുടെ ചുറ്റളവ് ഇവ ഗ്രാമീണ ഉപയോഗത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തുകയും ചെയ്തു.

വില

വിവേകാനന്ദന്‍ഗ്രാമീണ ആവശ്യത്തിനായി, യന്ത്രത്തിന്‍റെ തരത്തിലും അതിലുപയോഗിച്ച സാധനങ്ങളുടെ വിലയും കണക്കിലെടുത്തു കൊണ്ട് അതിന്‍റെ വില താഴോട്ടു കൊണ്ടുവന്നു. ഓരോ യന്ത്രത്തിനും 11500 വിലയിട്ടു (മോട്ടോറു‌ള്‍‌പ്പെടെ).

കൂടുതല്‍വിവരങ്ങള്‍ക്ക് വായനക്കാര്‍ക്ക് ബന്ധപ്പെടാവുന്നത്:
കെ.വിവേകാനന്ദന്‍,
മെ. വിവേക എഞ്ചിനീയറിംഗ് വര്‍ക്ക്, പുതിയ നം. 116-118,
സതിറോഡ്, ആര്‍.കെ.പുരം, ഗണപതി,
കോയമ്പത്തൂര്‍ – 641 006,
മൊബൈല്‍ നം. 94437-21341

അവലംബം: ദി ഹിന്ദു.

എലിശല്യം അകറ്റാന്‍ നൂതന വിദ്യ

എലികള്‍ കൃഷിക്ക് കടുത്ത ഭീഷണിയാണ്, പ്രത്യേകിച്ചും മഴക്കാലങ്ങളില്‍.

എലിശല്യം നേരിടാന്‍ കൃഷിക്കാര്‍ സ്വീകരിക്കുന്ന രീതികള്‍
  • എലിവിഷം ചോളമാവിലോ ചാമപ്പൊടിയിലോ കലര്‍ത്തി ഒരു പ്ളാസ്റ്റിക് കവറില്‍ നിറച്ച് മരത്തില്‍ വയ്ക്കാറുണ്ട്. ഈ മിശ്രിതം കഴിച്ച് എലികള്‍ ചാകും. എന്നാല്‍ മഴക്കാലത്ത് ഇത് ഫലപ്രദമാകുന്നില്ല.
  • നിലക്കടല, എള്ള്, മല്ലി എന്നിവയില്‍ എലിവിഷം കലര്‍ത്തി തുണിയില്‍ കെട്ടി മരങ്ങളില്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഇത് കിളികള്‍ കൊത്തി ചാകുന്നതിനാല്‍ അപകടകരമാണ്.
  • എലിപിടുത്തക്കാരെ ഏര്‍‌പ്പെടുത്താറുണ്ട്, എന്നാല്‍ ഒരെലിക്ക് 25മുതല്‍ 30 രൂപവരെ കൊടുക്കേണ്ടിവരുന്നതിനാല്‍ ഇത് ചിലവേറിയ ഒന്നാണ്.

നൂതന എലിക്കെണി

കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള ശ്രീ. അരുണ്‍കുമാര്‍ എലിശല്യമകറ്റാന്‍ പ്രകൃതിയോജ്യമായ എലിക്കെണി തയ്യാറാക്കിയിട്ടുണ്ട്. ഒരു മുളംകുട്ടയുടെ നാല് കോണുകളിലും വയര്‍ വരിഞ്ഞ് അതിനോട് ഒരു പ്ളാസ്റ്റിക്നൂല്‍ കെട്ടുന്നു.

rural_inno_tackle_rodent.JPG

ആ പ്ളാസ്റ്റിക് ചരട് ഒരു ഓലമടലില്‍ കെട്ടും. ഓലമടല്‍ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാന്‍ അങ്ങനെ കഴിയും. മുളംകുട്ടയ്ക്കകത്ത് ഒരു കെണിയൊരുക്കി അതിനകത്ത് തേങ്ങാക്കൊത്ത് വയ്ക്കുന്നു.

തേങ്ങാക്കൊത്ത് തിന്നാന്‍ വരുന്ന എലികള്‍ ഈ എലിക്കെണയില്‍ കുടുങ്ങും. ചത്ത എലിയെ മണ്ണില്‍ കുഴിച്ചിടുന്നു. മൂന്ന്, നാല് എലികളെ വരെ ഇങ്ങനെ കൊല്ലാന്‍ കഴിയും. എന്നാല്‍ ഇതും ഒരു സ്ഥായിയായ പരിഹാരമല്ല. എന്നാല്‍ ചത്ത എലി അതിന്‍റെ ശരീരത്തില്‍നിന്നും ഒരു ഫെറമോണ്‍ പുറപ്പെടുവിക്കുന്നു; അതുമൂലം മറ്റ് എലികള്‍ക്ക് അപകടം മണക്കുന്നു. അവ മറ്റു സ്ഥലങ്ങളിലേക്കു പോകുന്നു.

ശ്രീ. കുമാര്‍ രൂപകല്‍പന ചെയ്ത എലിപ്പത്തായത്തിന് 30 മുതല്‍ 35 രൂപവരെ വിലവരും.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ശ്രീ. എസ് ആര്‍ ഷെട്ടിക്കരെ, ചിന്നക്കനൈ‌കനഹള്ളി,
തുംകൂര്‍ ജില്ല, 572226.
ഫോണ്‍ : ‏ 08133 – 269564 മൊബൈല്‍ : 09900824420.

3.08333333333
manjith Nov 06, 2017 09:53 AM

നല്ലത്

Anonymous Nov 06, 2017 09:52 AM

അടിപൊളി

Anonymous Jun 18, 2017 06:15 PM

ഒരു പാട് ലേഖനങ്ങള്‍ക്കും വിജ്ഞാനം പങ്കുവെക്കാനും സാധ്യതയുള്ള ഒരു താള്‍. എന്നാല്‍ ഇതില്‍ വേണ്ടത വിഭവങ്ങളില്ല.

Jesvin P George Oct 07, 2016 12:50 PM

നല്ലത്

DEVIPRIYA AJITH Aug 08, 2016 02:35 PM

കുടുതൽ കാര്യം അറിയുവാൻ സാധിച്ചു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top