Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / ഊർജ്ജ സംരക്ഷണം / ലോക ഊര്‍ജ്ജ സംരക്ഷണ ദിനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ലോക ഊര്‍ജ്ജ സംരക്ഷണ ദിനം

കരുതി വെക്കാം നല്ല നാളേക്കായി

 

ദേശീയ തലത്തില്‍ ഡിസംബര്‍ 14 ന് ഊര്‍ജ്ജസംരക്ഷണ ദിനമായി ആചരിക്കുകയാണ്. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ വൈദ്യൂതി വകുപ്പ്, കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍,സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, അനര്‍ട്ട്, വികാസ്പീഡീയ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഊര്‍ജ്ജ സംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ലോകരാജ്യങ്ങളിലെയും ഇതിനുള്ള പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. 2001 മുതല്‍ ഇന്ത്യയില്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ നിയമം നടപ്പാക്കിവരുന്നു. ഇന്ത്യാഗവണ്‍മെന്‍റിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനമാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി. ഊര്‍ജ്ജസംരക്ഷണ രംഗത്ത് പ്രൊഫഷണലുകളെ സൃഷ്ടിക്കുക. ഊര്‍ജ്ജം സംബന്ധിച്ച പ്രൊജക്ടുകള്‍, നയം, വിശകലനം, സാമ്പത്തികം, കാര്യക്ഷമതയുള്ള പദ്ധതികള്‍ എന്നിവയില്‍ യോഗ്യരായവരും ഗുണമേന്‍മയുള്ളവരുമായ വിദഗ്ധരെ സൃഷ്ടിക്കുകയുമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.
ഊര്‍ജ്ജത്തിന്‍റെ ഉപയോഗം സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക, ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്തുക.അനാവശ്യ ഊര്‍ജ്ജ ഉപയോഗം ഇല്ലാതാക്കുക, പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളും ഊര്‍ജ്ജമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുക തുടങ്ങിയവയിലും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഇ ദിനം.
1977 മുതല്‍ ഇന്ത്യാഗവണ്‍മെന്‍റിന്‍റെ നേതൃത്വത്തില്‍ പെട്രാളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷനാണ് ഊര്‍ജ്ജ സംരക്ഷണദിനം ആചരിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. 2001 മുതല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഈ ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നു.
മാര്‍ഗ്ഗങ്ങള്‍
* കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉത്പാദനം ഒരു പ്രധാന മാര്‍ഗ്ഗമാണ്.
* എല്‍.ഇ.ഡി ബള്‍ബുകളും ഫ്ളൂറസെന്‍റ് ലാബുകളും ഉപയോഗിക്കുന്നതിലൂടെ വീടുകളിലും പൊതു ഇടങ്ങളിലും വൈദ്യൂതി ലാഭിക്കാം.
* സൗരോര്‍ജ്ജം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം.
* ജല സംരക്ഷണം ഊര്‍ജ്ജസംരക്ഷണത്തിന്‍റെ അടിസ്ഥാന ഘടകമാണ്.
* ഊര്‍ജ്ജ സംരക്ഷണത്തില്‍ ഇന്‍സുലേഷന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. നാച്ചുറല്‍ റൂള്‍ ഇന്‍സുലേഷന്‍ ,ഹൗസ് ഇന്‍സുലേഷന്‍, കോട്ടണ്‍ ഇന്‍സുലേ ഷന്‍,സെല്ലിലോഡ് ഇന്‍സുലേഷന്‍,തുടങ്ങിയവ ഉദാഹരണങ്ങളാണ്.
* പാചകത്തിന് ബയോഗ്യാസ് പ്ലാന്‍റുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കാം.
* ആവശ്യം കഴിഞ്ഞാല്‍ സ്വിച്ച് ഓഫാക്കിയും വൈദ്യൂതി ഉപയോഗം കുറഞ്ഞ ഉപ കരണങ്ങള്‍ ഉപയോഗിച്ചും ഊര്‍ജ്ജം സംരക്ഷിക്കാം.
വൈദ്യൂതി ഉപയോഗം മൂലം നമുക്കുണ്ടാകുന്ന സാമ്പത്തികഭാരം കുറക്കുന്നതിനും അതിലൂടെ വരും തലമുറക്കായി ഊര്‍ജ്ജം കരുതിവെക്കുകയും ചെയ്യുന്നതിനുള്ള ഏകമാര്‍ഗ്ഗം ഓരോ വ്യക്തിയും ഊര്‍ജ്ജ ഉപയോഗം പരമാവധി ആവശ്യത്തിന് മാത്രം എന്ന നയം സ്വീകരിക്കുകയാണ് വേണ്ടത്.
* വീട് നിര്‍മ്മിക്കുമ്പോള്‍ പ്രകൃതിയില്‍ നിന്നുള്ള വെളിച്ചം അകത്ത് കട ക്കുന്ന വിധത്തില്‍ ബള്‍ബുകള്‍ തെളിയിക്കുന്നത് കഴിയും.
* ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പരമാവധി വൈദ്യൂതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
നിലവില്‍ വൈദ്യൂതി ഉപയോഗം കൂടിയ ബള്‍ബുകള്‍ ഇന്നു തന്നെ മാറ്റുമെന്ന് തീരുമാനിക്കുക, വിറകോ, എല്‍.പി.ജിയോ, ഉപയോഗിക്കുവാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാം.
വീടിന് പുറത്തോ ഓഫീസിന് പുറത്തോ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ബള്‍ബുകള്‍ തെളിയിക്കുക.ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി എന്നിവ വാങ്ങുമ്പോള്‍ വൈദ്യൂതി ഉപഭോഗം കുറഞ്ഞതിനെ തിരഞ്ഞെടുത്ത് വാങ്ങുക. ആളുകള്‍ മുറിക്കുള്ളില്‍ ഇല്ലാത്തപ്പോള്‍ എ.സി.ഓഫാക്കാന്‍ മറക്കരുത്. ചൂടുവെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജസംരക്ഷണത്തിനായി  അവലംബിക്കുന്നതാണ്.
ഈ രംഗത്തെ പഠനം, ഗവേഷണം, ബോധവല്‍ക്കരണം, പരിശീലനം, തുടങ്ങിയവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ച് വൈദ്യൂതി ഉല്‍പ്പാദിപ്പിക്കുവാന്‍ ഇന്ന് സാധിക്കുന്നില്ല.
കേരളത്തില്‍ ഇന്നുപയോഗിക്കുന്ന വൈദ്യൂതിയുടെ 65 ശതമാനവും അന്യസംസ്ഥാനങ്ങളിലെ താപവൈദ്യൂത നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നവയാണ്. താപ നിലയങ്ങളില്‍ നിന്നും കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകമാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനും പ്രകൃതിദുരന്തത്തിനും കാരണമാകുന്നത്. നീതിയുക്തമായും, കാര്യക്ഷമമായും വൈദ്യൂതി ഉപയോഗിക്കുന്നതിലൂടെ ഊര്‍ജ്ജം മറ്റുള്ളവര്‍ക്കുകൂടി പങ്ക് വെക്കാന്‍ കഴിയുന്നു. ഭൂമിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷിക്കുന്നതിനും നമുക്ക് സാധിക്കും. ഒരു യൂണിറ്റ് വൈദ്യൂതി നമ്മുടെ വീട്ടിലെത്തിക്കാന്‍ രണ്ട് യൂണിറ്റ് വരെ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കേണ്ടതായി വരുന്നു. അതിനാല്‍ ഊര്‍ജ്ജം ലഭിക്കുന്നതാണ് ഉല്‍പ്പാദിപ്പിക്കുന്നതിനെക്കാള്‍ ഉത്തമം.
കാലവര്‍ഷത്തിലുണ്ടായ മഴക്കുറവിനെ തുടര്‍ന്ന് ഈ വേനല്‍കാലത്ത് ഉണ്ടാവാന്‍ ഇടയുള്ള ഊര്‍ജ്ജ പ്രതിസന്ധിയെ മറികടക്കുന്നതിന്  നിര്‍ദ്ദേശങ്ങളു മായി വികാസ്പീഡിയ. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ വികാസ്പീഡിയയുടെ മലയാളം പതിപ്പാണ് വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്.  പോര്‍ട്ടലിലുള്ള ഊര്‍ജ്ജം എന്ന ഡൊമൈന്‍ വഴിയും ഫെയിസ് ബുക്ക് വഴിയും ഓണ്‍ലൈന്‍ പ്രചരണം, ബോധവല്‍ക്കരണ പരിപാടികള്‍, മത്സരങ്ങള്‍, പാരമ്പര്യേതര ഊര്‍ജ്ജസംവിധാനങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവ യാണ് ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ എനര്‍ജിമാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍ എന്നിവയുമായി സഹകരിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊജ്ജോല്‍സവങ്ങളും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമുകളും നടന്നു വരുന്നുണ്ട്.  ഇതോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുള്ള വിവിധ ഗവേഷണ പ്രൊജക്ടുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.  പ്രബന്ധ മത്സരത്തില്‍ വിജയികളായവരുടെ ലേഖനങ്ങള്‍ വികാസ്പീഡിയ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കുട്ടികളില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ അവബോധം വളര്‍ത്താന്‍ പരിപാടികള്‍ കൊണ്ട് കഴിയുമെന്നും അത് പുതിയ തലമുറക്കുള്ള വഴികാട്ടിയാണെന്നും, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയരാജ് പറഞ്ഞു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മറ്റും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കുന്ന തിനും ബയോഗ്യാസ് പ്ലാന്‍റുപോലുള്ള സംവിധാനങ്ങളെ ജനകീയമാക്കുന്നതിനും സോളാര്‍ പവ്വര്‍ സിസ്റ്റം ഗവണ്‍മെന്‍റ് സബ്സിഡിയോടെ നല്‍കുന്നതിനും അനര്‍ട്ട് വിവിധ പരിപാടികള്‍ നടത്തി വരുന്നുണ്ട്. ഈ വര്‍ഷം ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി മാലിന്യനിര്‍മ്മാര്‍ജ്ജനവും ഊര്‍ജ്ജ ഉല്‍പ്പാദനവും എന്ന വിഷയ ത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു വരുന്നുണ്ടെന്ന് അനര്‍ട്ട് വയനാട് ജില്ലാ ഓഫീസര്‍ വി. ശ്രീകുമാര്‍ പറഞ്ഞു.  വിവിധ ആശയങ്ങളെ സംയോജിപ്പിച്ച് ഊര്‍ജ്ജ സംരക്ഷണത്തിനുള്ള പ്രായോഗിക വശങ്ങള്‍ ജനങ്ങളില്‍ കൂടുതലായി എത്തിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങളും വികാസ്പീഡിയ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഊര്‍ജ്ജസംരക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, വികാസ്പീഡീയ തുടങ്ങിയവയുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതാണ്. ണണണ.്ശസമുലെറശമ.ശി എന്ന വെബ്സൈറ്റില്‍  നിന്ന് മലയാളം ഭാഷ തിരഞ്ഞെടുത്താല്‍ ഊര്‍ജ്ജം എന്ന ഡൊമൈനില്‍ നിന്നും ഊര്‍ജ്ജസംരക്ഷണം സംബന്ധിച്ച വിവരങ്ങള്‍ മലയാളത്തില്‍ ലഭിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളെക്കുറിച്ചറിയാന്‍ കേരളത്തില്‍ അചഋഞഠ  ന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഗവ : സബ്സിഡിയോടുകൂടി ഉപകരണങ്ങളുടെ വിതരണം പ്രധാനമായും അനര്‍ട്ട് വഴിയാണ്.
പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ക്കും വരും തലമുറക്കുകൂടി ആവശ്യമുള്ളതാണ്. ഓര്‍ക്കുക, ഊര്‍ജ്ജ സംരക്ഷണമെന്നത് ഓരോ പൗരന്‍റെയും കടമയാണ്.


ഊര്‍ജ്ജസംരക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, വികാസ്പീഡീയ തുടങ്ങിയവയുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതാണ്. ണണണ.്ശസമുലെറശമ.ശി എന്ന വെബ്സൈറ്റില്‍  നിന്ന് മലയാളം ഭാഷ തിരഞ്ഞെടുത്താല്‍ ഊര്‍ജ്ജം എന്ന ഡൊമൈനില്‍ നിന്നും ഊര്‍ജ്ജസംരക്ഷണം സംബന്ധിച്ച വിവരങ്ങള്‍ മലയാളത്തില്‍ ലഭിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളെക്കുറിച്ചറിയാന്‍ കേരളത്തില്‍ അചഋഞഠ  ന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഗവ : സബ്സിഡിയോടുകൂടി ഉപകരണങ്ങളുടെ വിതരണം പ്രധാനമായും അനര്‍ട്ട് വഴിയാണ്. പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ക്കും വരും തലമുറക്കുകൂടി ആവശ്യമുള്ളതാണ്. ഓര്‍ക്കുക, ഊര്‍ജ്ജ സംരക്ഷണമെന്നത് ഓരോ പൗരന്‍റെയും കടമയാണ്.

സി വി ഷിബു

3.21621621622
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top