অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഴവെള്ള സംഭരണം

മഴവെള്ള സംഭരണം

  1. മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:
  2. മഴവെള്ള സംഭരണ ഉപകരണങ്ങള്‍
    1. 3R പ്ലാനിംഗ് ടൂള്‍
    2. ആവശ്യങ്ങളും പരിമിതികളും
  3. വിവരണവും ഫലങ്ങളും
  4. ബിസിനസ് ഡെവലപ്‌മെന്റ്‌ - മൈക്രോ ഫിനാന്‍സിങ്ങ്‌
    1. ആവശ്യങ്ങളും പരിമിതികളും
    2. വിവരണവും ഫലങ്ങളും
  5. വിവിധോപയോഗ ജല സേവനങ്ങള്‍ (MUS)
    1. പുരയിടങ്ങള്‍ക്കായുള്ള MUS: ആളൊന്നുക്ക് പ്രതിദിനം 50 – 200 ലിറ്റര്‍ വെള്ളം
    2. സാമൂഹിക പരിമാണത്തിലുള്ള MUS: പ്രാദേശിക തല ഏകീകൃത ജലവിഭവ നിര്‍വഹണം
  6. വിവിധോപയോഗ ജല സേവനത്തിന്റെ പ്രവര്‍ത്തന രീതികള്‍
  7. പ്രായോഗികാനുഭവങ്ങള്‍
  8. സംസം മഴവെള്ള സംഭരണ ടൂള്‍
  9. ഉപരിതല ജലം - പൊതുവായത്‌
  10. ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍

മഴവെള്ളത്തെ പ്രകൃതിദത്ത ജലസംഭരണികളിലോ, ടാങ്കുകളിലോ സംഭരിക്കുന്ന സാങ്കേതിക സമ്പ്രദായമാണ് മഴവെള്ള സംഭരണം. ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് അരിച്ചുകടക്കുന്നതിനു മുമ്പായി സംഭരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.. മഴവെള്ളത്തെ മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന രീതിയില്‍, മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ വീട്ടാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി ലോഹ തകിടുകളോ, പ്ലാസ്റ്റിക് തകിടുകളോ ഉപയോഗിച്ച് തടുത്തു നിര്‍ത്തി സംഭരണിയിലേക്ക് വഴിതിരിച്ചു വിടും. ഇതിനായി ഇലകളോ, പുല്ലോ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സംഭരിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും, തോട്ടം നനക്കാനും, ജലസേചനത്തിനും ഉപയോഗിക്കാനാകും.

മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:

എന്ത്‌: മഴവെള്ള സംഭരണത്തിലൂടെ ജല വിതരണവും, ഭക്ഷ്യോല്‍പ്പാദനവും, ഭക്ഷ്യസുരക്ഷയും മെച്ചപ്പെടും..

ആര്‌: വെള്ളത്തിനു ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴവെള്ള സംഭരണം ഒരു അനുഗ്രഹമായിരിക്കും.

എങ്ങനെ: മഴവെള്ള സംഭരണം മെച്ചപ്പെട്ട ജല വിതരണത്തിനും, ഭക്ഷ്യ സുരക്ഷക്കും വഴിതെളിക്കുക വഴി വരുമാന സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.

മഴവെള്ള സംഭരണ ഉപകരണങ്ങള്

3R (റീ ചാര്‍ജ്, റീടെന്‍ഷന്‍ &, റീ യൂസ്)

3R പ്ലാനിംഗ് ടൂള്‍

WASH (water, sanitation and hygiene) പദ്ധതികള്‍ , വെള്ളം തങ്ങി നില്‍ക്കുന്ന പ്രദേശത്തേക്കാള്‍ , ഒരു ജനതയുടെ ഗാര്‍ഹിക ജലവിതരണ, ശുചിത്വ, ആരോഗ്യപരിപാലന വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന തരത്തിലുള്ള ഏകീകൃത ജലവിഭവ നിര്‍വഹണ പദ്ധതികളാണ്. എന്നിരുന്നാലും WASH പദ്ധതികളേയും ഭക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളേയും പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി വസ്തുതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു വരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ WASH പദ്ധതികളേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു കൊണ്ട് ഒരു ജനതയോടെന്ന സമീപന രീതിയില്‍ നിന്നും, വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപന രീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീത ഫലങ്ങളും, വെള്ളത്തിന്റെ ആവശ്യം കൂടി വരുന്നതുമെല്ലാം പരിഗണിക്കുമ്പോള്‍ വെള്ളം അത് തങ്ങി നില്‍ക്കുന്ന പ്രദേശത്തു തന്നെ കാര്യക്ഷമമായി സംഭരിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്. 3R (Recharge, Retention and Re-use) സമീപന രീതി വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശത്തെ സംഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍ സംഭരണ പ്രദേശത്തെ വിഭവവങ്ങളെ ഭക്ഷ്യ സുരക്ഷയും, ജല ലഭ്യതയും ഉറപ്പു വരുത്താനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും 3R സമീപന രീതി പ്രാദേശിക പദ്ധതി ആവിഷ്‌കരണങ്ങളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രക്രിയ ഏറെ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.

ആവശ്യങ്ങളും പരിമിതികളും

ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും കണ്‍സോര്‍ഷ്യം എത്യോപ്യയിലും, നേപ്പാളിലും നടപ്പിലാക്കിയ 3R പ്രോജക്ടുകളെക്കുറിച്ചുള്ളതാണ്. വിവിധ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു പ്ലാനിംഗ് ടൂള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, എത്യോപ്യയിലും, നേപ്പാളിലും ഉപയോഗിച്ച ടൂള്‍ മറ്റു നാടുകളില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ചില്ലറ ഭേദഗതികളോടു കൂടിയേ സാധ്യമാകൂ എന്നതില്‍ അതിശയോക്തിയില്ല. ജല നിര്‍വഹണ, സ്ഥലസംബന്ധമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സര്‍ക്കാര്‍ - സര്‍ക്കാരേതര സംഘടനകള്‍ക്കു വേണ്ടിയായിരിക്കും ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും തയ്യാറാക്കുന്നത്.

വിവരണവും ഫലങ്ങളും

2012-ല്‍ നേപ്പാളിലാണ്‌ RAIN, Acacia Water എന്നീ സംഘടനകള്‍ ഒത്തൊരുമിച്ച് 3R പ്രവര്‍ത്തന സമ്പ്രദായത്തിന് രൂപം കൊടുത്തു തുടങ്ങിയത്. പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തുന്ന സംഘടനകള്‍ക്ക്, പദ്ധതികളില്‍ 3R സമീപന രീതി അവലംബിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വരുന്നു. പദ്ധതി പ്രദേശത്തിന്റെ ഭൗതിക, സാമൂഹിക പരിതസ്ഥിതികളെ കണക്കിലെടുത്ത് ഈ സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന രീതിയാണിത്. 2012-ല്‍ MetaMetaയും RAIN ഉം ചേര്‍ന്ന് എത്യോപ്യയില്‍ നിലവിലുള്ള പ്രകൃതിവിഭവ നിര്‍വഹണ ഘടനയുടെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ 3R സംവിധാനത്തേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ടുന്ന പരിശ്രമം തുടങ്ങിയിട്ടുണ്ട്. ജലവിഭവ നിര്‍വഹണ പദ്ധതികളില്‍ ഒരു പ്ലാനിംഗ് ടൂള്‍ എന്ന നിലയില്‍ 3R ഉള്‍പ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു

ഈ രണ്ട് പ്രോജക്ടുകളും. എന്നിരുന്നാലും സര്‍ക്കാര്‍ - സര്‍ക്കാരേതര സംഘടനകളുടെ ഇപ്പോഴത്തെ പദ്ധതി ആവിഷ്‌കരണ പ്രക്രിയകളില്‍ മാറ്റം വരുത്തുന്നതിന് കൂടുതള്‍ അറിവും, ത്രാണിയും പ്രതിജ്ഞാബദ്ധതയും വേണ്ടിയിരിക്കുന്നു.

ഇതിലേക്കായി 3R കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുന്ന RAIN ഉം സഹസ്ഥാപനങ്ങളും ഒരു 3R പ്ലാനിംഗ് ടൂളും പ്രായോഗിക പരിശീലന മൊഡ്യൂളുകളും വിഭാവനം ചെയ്ത് തയ്യാറാക്കി വരുന്നു.

  • നേപ്പാളില്‍ സമാനമായൊരു മൊഡ്യൂള്‍ WUMP പ്ലാനിംഗ് ടൂളിന് വേണ്ടി തയ്യാറാക്കാനായി RAIN ഉം Helvetas Swiss Int. Nepal ഉം യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
  • എത്യോപ്യയില്‍ 3R പ്ലാനിംഗ് മൊഡ്യൂളുകള്‍ തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ RAIN ഉം MetaMeta യും സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ബിസിനസ് ഡെവലപ്‌മെന്റ്‌ - മൈക്രോ ഫിനാന്‍സിങ്ങ്‌

ജലവിതരണത്തിന് നല്ലൊരു സമാന്തര മാര്‍ഗ്ഗമാണ് മഴവെള്ള സംഭരണം എന്ന അഭിപ്രായം പരക്കെ ഉണ്ടെങ്കിലും ഈ സംവിധാനത്തിനെതിരെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. മഴവെള്ള സംഭരണ സംവിധാനം തയ്യാറാക്കാന്‍, ദാരിദ്ര്യമനുഭവിക്കുന്ന ഗ്രാമീണര്‍ക്ക് താങ്ങാനാവുന്നതിലും കൂടുതല്‍ ചെലവു ചെയ്യേണ്ടി വരുന്നുവെന്നതാണ് അതില്‍ ഒരു പ്രധാന വിലയിരുത്തല്‍. ഒരു വികേന്ദ്രീകൃത ചെറുകിട ജലവിതരണ സംവിധാനമെന്ന നിലയില്‍ ഇതിനു വേണ്ടുന്ന പ്രാരംഭ ചെലവുകള്‍ താരതമ്യേന കൂടുതലാണ്. എന്നിരുന്നാലും ഈ സംവിധാനത്തിന്റെ ലൈഫ് സൈക്കിള്‍ കോസ്റ്റ്‌സ് (LCC) സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വിലയിരുത്തല്‍ അത്ര ശരിയല്ലെന്നു മനസ്സിലാക്കാനാകും. ഉദാഹരണത്തിന് ഒരു മഴവെള്ള സംഭരണ ടാങ്ക് 20 വര്‍ഷം വരെ ഉപയോഗിക്കാവുന്നതാണ്. മഴവെള്ള സംഭരണം കൂടുതല്‍ വരുമാനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും അനുകൂല സാഹചര്യമൊരുക്കുന്നതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കും. എല്‍.സി.സി. സ്ഥിതിവിവരക്കണക്കുകള്‍ ഇത്തരം ഉറപ്പുകള്‍ തന്നാല്‍പ്പോലും പ്രാരംഭ ചെലവുകള്‍ക്ക് മുതല്‍മുടക്കാന്‍ പലരും തയ്യാറാകുന്നില്ല.

ആവശ്യങ്ങളും പരിമിതികളും

നേപ്പാള്‍ , ബുര്‍ക്കിന ഫാസോ, സെനിഗള്‍ എന്നീ നാടുകളില്‍ മഴവെള്ള സംഭരണത്തിനായുള്ള ഫിനാന്‍സിംഗിനെക്കുറിച്ച് റെയിന്‍ ഫൗണ്ടേഷന്റെ (RAIN) അനുഭവങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. ഈ അനുഭവങ്ങളെ മഴവെള്ള സംഭരണവും, മൈക്രോ ഫിനാന്‍സും, ബിസിനസ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട മറ്റു സംരംഭങ്ങളുമായി താരതമ്യം ചെയ്യുകയാണിവിടെ.

മഴവെള്ള പദ്ധതികളുടെ മാറിവരുന്ന സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും സര്‍ക്കാരേതര സംഘടനകള്‍ക്കും, മറ്റു ഗവേഷകര്‍ക്കും ഇത് സഹായകമായിരിക്കും.

വിവരണവും ഫലങ്ങളും

 

2010 മുതല്‍ നേപ്പാളില്‍ RAIN ഫൗണ്ടേഷന്‍ മഴവെള്ള സംഭരണത്തിനായുള്ള മൈക്രോ ക്രെഡിറ്റില്‍ 3 പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മൈക്രോ ഫിനാന്‍സിംഗിനെക്കുറിച്ചുള്ള സാധ്യതാ പഠനം ബുര്‍ക്കിനാ ഫാസോയിലും, നേപ്പാളിലും നടത്തുകയുണ്ടായി. നേപ്പാളില്‍ RAIN -ന്റെ പാര്‍ട്ണര്‍ BSP-നേപ്പാള്‍ സബ്‌സിഡി തുക 25 ശതമാനം വരെ കുറയ്ക്കുന്നതില്‍ വിജയിച്ചു. പെട്ടെന്ന് ലഭ്യമാകുന്ന ഈ വായ്പകളുടെ ആദ്യ ഫലങ്ങള്‍ പ്രതീക്ഷക്കു വകനല്‍കുന്നതായിരുന്നു. 2012-ല്‍ WASTEഇതെക്കുറിച്ച് വിശകലനം നടത്തിയപ്പോള്‍ മഴവെള്ള സംഭരണ പദ്ധതികള്‍ക്ക് മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ തികച്ചും അനുയോജ്യമാണെന്നു കണ്ടു. ഇതിനും പുറമേ ആംസ്റ്റര്‍ഡാമിലെ വി.യു. യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥി നേപ്പാളില്‍ മഴവെള്ള സംഭരണത്തിനുള്ള മൈക്രോ ക്രെഡിറ്റിനെക്കുറിച്ച് കുറേക്കൂടെ സമഗ്രമായ ഗവേഷണം നടത്തുകയുണ്ടായി

വിവിധോപയോഗ ജല സേവനങ്ങള്‍ (MUS)

വിവിധോപയോഗ ജല സേവനങ്ങള്‍ (Multiple Use Services (MUS)) ജലസേവന രംഗത്തെ ഒരു നൂതന ആശയമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന തരം മുതല്‍മുടക്കുകള്‍ക്കുള്ള സാധ്യതകള്‍ക്ക് വഴിതെളിക്കുന്നതോടൊപ്പം നഗരപ്രാന്ത പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീ-പുരുഷ സമത്വത്തിനും വഴിയൊരുക്കുന്ന ആശയമാണിത്. ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വെള്ളം ലഭിക്കുന്ന തരത്തില്‍ പുതിയ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും, നിലവിലുള്ളവ മെച്ചപ്പെടുത്തുകയുമാണ് (MUS) ചെയ്യുന്നത്. ആഗോളാടിസ്ഥാനത്തില്‍ , പൊതുവേ വെള്ളം ഉപയോഗിക്കുന്നവര്‍ എല്ലാം തന്നെ വിവിധാവശ്യങ്ങള്‍ക്കായുള്ള ജലസേചനത്തിന് ഗാര്‍ഗിക സംവിധാനങ്ങളാണുപയോഗിക്കുന്നത്. അവ നിയമസാധുതയുള്ള സംവിധാനങ്ങളായിരിക്കാം, അല്ലായിരിക്കാം. ഇത്തരം വിവിധോപയോഗങ്ങളെക്കുറിച്ച് പദ്ധതി ആവിഷ്‌കരിക്കുക വഴി അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള മുതല്‍മുടക്കിന് കൂടുതല്‍ ഫലങ്ങള്‍ ലഭിക്കും. അതോടൊപ്പം ആരോഗ്യം, ഗാര്‍ഹിക ജോലികളുടെ കഷ്ടപ്പാടുകളില്‍ നിന്നും സ്വാതന്ത്ര്യം, ഭക്ഷണം, വരുമാനം, സ്ത്രീ-പുരുഷ സമത്വം എന്നീ കാര്യങ്ങളും മെച്ചപ്പെടും.

ആരോഗ്യത്തേയും, ഉപജീവനത്തേയും മെച്ചപ്പെടുത്തുന്നതും, നിലനിര്‍ത്താവുന്നതുമായ ജല സേവനങ്ങളോടുള്ള 
ഒരു സമഗ്ര സമീപനരീതിയാണ് വിവിധോപയോഗ ജലസേവനങ്ങള്‍

പുരയിടങ്ങള്‍ക്കായുള്ള MUS: ആളൊന്നുക്ക് പ്രതിദിനം 50 – 200 ലിറ്റര്‍ വെള്ളം

വീടിനരുകിലോ, പറമ്പിലോ, പരിസരപ്രദേശത്തോ ജലലഭ്യത ഉണ്ടായിരിക്കുമ്പോള്‍ സാധാരണഗതിയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഉല്‍പാദനപരമായ ആവശ്യങ്ങള്‍ക്കും ആ വെള്ളമാണുപയോഗിക്കുക പതിവ്. ജലലഭ്യതയും ജലോപയോഗവും തമ്മിലുള്ള ഈ പ്രായോഗികമായ പരസ്പരബന്ധത്തെക്കുറിച്ച് മള്‍ട്ടിപ്പിള്‍ യൂസ് വാട്ടര്‍ ലാഡറില്‍ പ്രതിപാദിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം. പ്രതിദിനം ആളൊന്നുക്ക് 50 മുതല്‍ 200 ലിറ്റര്‍ വരെ വെള്ളം നല്‍കുമ്പോള്‍, അതില്‍ 3 മുതല്‍ 5 ലിറ്റര്‍ വരെ സുരക്ഷിതമായ കുടിവെള്ളം ആയിരിക്കും. വരുമാനം ഉണ്ടാക്കിക്കൊണ്ട് പണം തിരിച്ചടക്കുന്ന വിവിധോപയോഗ സംവിധാന മുതല്‍മുടക്കിന്റെ കാലാവധി 3 വര്‍ഷമാണ്. പുരയിടങ്ങള്‍ക്കായുള്ള എം.യു.എസ്. പ്രധാനമായും സ്ത്രീകള്‍ക്ക് സഹായകരമായിരിക്കും. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വെള്ളം കണ്ടെത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം വഹിക്കേണ്ടി വരുന്നതും അവര്‍ തന്നെയാണല്ലോ. പുരയിടം മാത്രമുള്ള, ഭൂസ്വത്ത് കുറവായവര്‍ക്കും ഈ പദ്ധതി പ്രയോജനം ചെയ്യും.

സാമൂഹിക പരിമാണത്തിലുള്ള MUS: പ്രാദേശിക തല ഏകീകൃത ജലവിഭവ നിര്‍വഹണം

വീട്ടാവശ്യങ്ങള്‍ക്കും, ജലസേചനത്തിനും, മൃഗപരിപാലനത്തിനും, മരങ്ങള്‍ വളര്‍ത്തുന്നതിനും, മത്സ്യം വളര്‍ത്തലിനും, ആഘോഷങ്ങള്‍ക്കും, പരിസ്ഥിതി സംബന്ധമായ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ചുള്ള സമഗ്രമായ സമീപനരീതിയാണ് എം.യു.എസ്. അവലംബിക്കുന്നത്. പുരയിടത്തിലും, വയലുകളിലുമായി മഴ, ഉപരിതല ജലം, ഭൂഗര്‍ഭജലം, ചതുപ്പു നിലങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ജലസ്രോതസ്സുകളില്‍ നിന്നാണ് വിവിധ ഉപയോഗങ്ങള്‍ക്കായുള്ള വെള്ളം കണ്ടെത്തുന്നത്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകീകൃത ജലവിഭവ നിര്‍വഹണ സംവിധാനങ്ങള്‍ ലാഭകരവും, സുസ്ഥിരവും ആയിരിക്കും.

ഗുണങ്ങള്

ദോഷങ്ങള്

- ലിംഗഭേദമന്യെ സ്ത്രീകളുടേയും, പുരുഷന്‍മാരുടേയും ആവശ്യങ്ങള്‍ക്ക് തുല്യപരിഗണന

- പൊതു പദ്ധതികള്‍ക്കു സ്വാശ്രയ പദ്ധതികള്‍ക്കും സാമ്പത്തിക മുതല്‍മുടക്കിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും..


- “ഓരോ തുള്ളിക്കും കൂടുതല്‍ ഉപയോഗം” എന്ന രീതിയിലൂടെ വെള്ളത്തിന്റെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നു.


- പ്രാദേശികമായ ഏകീകൃത ജല വിനിയോഗ ഏര്‍പ്പാടുകള്‍ പദ്ധതിയുടെ ഉടമസ്ഥതയ്ക്ക് ആക്കം കൂട്ടും.


- എല്ലാ ഉപയോഗങ്ങളും പരിഗണിക്കുന്നതിനാല്‍ കേടുപാടുകളും, അഭിപ്രായ ഭിന്നതകളും, പദ്ധതികള്‍ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതകളും ഇല്ലാതാകും..


- വിവിധ ഉപയോഗങ്ങള്‍ക്കായുള്ള വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമായ മുന്‍ധാരണയോടെയായിരിക്കും പദ്ധതി ആവിഷ്‌കരണം.


- ദൗര്‍ലഭ്യം നേരിടുന്ന ജലവിഭവവും, സാമ്പത്തിക സ്രോതസ്സുകളും സുതാര്യമായും തുല്യമായും പാരിസ്ഥിതികമായി നിലനില്‍ക്കുന്ന തരത്തില്‍ പങ്കിടാന്‍ വഴിതുറക്കും.

- ജല മേഖലയിലെ മിക്ക പദ്ധതികളും വിവിധോപയോഗത്തിനനുസൃതമായി രൂപകല്‍പ്പന ചെയ്തവയല്ല. അതുകൊണ്ടു തന്നെ പദ്ധതി ആവിഷ്‌കരണം പലര്‍ക്കും അപരിചിതമായി തോന്നിയേക്കാം.

- ചിലപ്പോള്‍ വിവിധോപയോഗമെന്ന ആശയം യഥാര്‍ത്ഥ ജല പദ്ധതിക്കു പുറമേ ആയേക്കാം. അതിന് തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നതോടൊപ്പം "നിയമലംഘനം" എന്ന പേരില്‍ പിഴയും ചുമത്താനുള്ള സാധ്യതയുണ്ട്.


- വെള്ളത്തിന്റെ ഉപയോഗങ്ങളെക്കുറിച്ചുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അത് വ്യക്തതയോടെ ദീര്‍ഘവീക്ഷണത്തോടെ നേരത്തേ തന്നെ തയ്യാറാക്കിയിരിക്കണം.

വിവിധോപയോഗ ജല സേവനത്തിന്റെ പ്രവര്‍ത്തന രീതികള്‍

ഒരു പ്രദേശത്തെ ജനങ്ങളെക്കുറിച്ചും, അവരുടെ ആവശ്യങ്ങളെക്കുറിച്ചും, ലഭ്യമായ സ്രോതസ്സുകളെക്കുറിച്ചും പഠിച്ചു കഴിഞ്ഞാല്‍ ആ ജനതയുടെ ആരോഗ്യ - ഉപജീവന ഘടകങ്ങള്‍ക്കു കൂടി പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഏകീകൃത ജല സേവനം ആസൂത്രണം ചെയ്യാവുന്നതാണ്. ശരിയായ സാങ്കേതികതയും, ഉപ പദ്ധതികളും എങ്ങനെ തീരുമാനിക്കാം? എന്നു കാണുക.

  1. 1. ജലം: വിവിധോപയോഗ ജല സേവനങ്ങള്‍ എന്നത് ഏതെങ്കിലും ഒരു ജനവാസ പ്രദേശത്ത് ഒരേ സാങ്കേതിക തന്നെ ആവര്‍ത്തിക്കുന്നതില്‍ ഒതുങ്ങുന്നതല്ല. സുസ്ഥിരമായ ഒരു സേവനം വിജയകരമായി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഏറെ പ്രധാനം ആ പ്രദേശത്തിനുയോജ്യമായ ശരിയായ സാങ്കേതിക തിരഞ്ഞെടുക്കുന്നതാണ്. ഉപ പദ്ധതികള്‍ (പരിപാലനം, നിര്‍വഹണം, പരിശീലനം) തിരഞ്ഞെടുക്കുന്നതും തുല്യ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ഉപ പദ്ധതികളുടെ ഒരു പ്രധാന ഘടകം നിര്‍വഹണമാണ്. ജല ഉപയോക്താക്കളുമായി കൂടിയാലോചിച്ച് അവരുടെ ആവശ്യങ്ങള്‍ക്കും, ലഭ്യമായ ജലസ്രോതസ്സുകള്‍ക്കുമനുസൃതമായി ഒരു നിര്‍വഹണ ഘടനക്കു രൂപം കൊടുക്കുക. നിര്‍വഹണ കാര്യങ്ങള്‍ പ്രാദേശിക കമ്മറ്റിയേയോ അല്ലെങ്കില്‍ സ്വകാര്യ വ്യക്തിയേയോ, ചെറിയ സംഘങ്ങളേയോ ഏല്‍പ്പിക്കാവുന്നതാണ്.

  1. 2. ആരോഗ്യം: സുരക്ഷിതമായ കുടിവെള്ളം നല്‍കുന്നതിലൂടെ മാത്രമേ ആരോഗ്യ ഘടകം മെച്ചപ്പെടുത്താനാവൂ. പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കി കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യപരിപാലനം, ശുചിത്വം, പോഷകം എന്നീ ഘടകങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കിക്കൊണ്ട് ആരോഗ്യ ഘടകത്തെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും.
  2. 3. ഉപജീവനം: സമഗ്രമായ ജല സേവനങ്ങള്‍ നല്‍കുന്നതിലൂടെ മാത്രമേ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയൂ. പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ ഉപജീവനം മെച്ചപ്പെടുത്താന്‍ തരത്തില്‍ (കൃഷി, കന്നുകാലി വളര്‍ത്തല്‍, കച്ചവടം തുടങ്ങിയവ) ഉപജീവനവുമായി ബന്ധപ്പെട്ട കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുക്കാവുന്നതാണ്. കര്‍മ്മ പദ്ധതികള്‍ വിപുലമാകുന്തോറും അത് സ്വാഭാവികമായും വിദ്യാഭ്യാസം പോലുള്ള മറ്റു മേഖലകളിലും ഗുണകരമായ ഫലം നല്‍കും.

പ്രായോഗികാനുഭവങ്ങള്‍

നേപ്പാള്‍ സ്മാള്‍ഹോള്‍ഡര്‍ മാര്‍ക്കറ്റ് ഇനീഷ്യേറ്റീവ് (SIMI), ഇന്റര്‍നേഷണല്‍ ഡെവലപ് മെന്റ് എന്റര്‍പ്രൈസ് (IDE), വിന്‍റോക്ക് (Winrock)എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നേപ്പാളില്‍ വിവിധോപയോഗ ജലസേവനങ്ങള്‍ തുടങ്ങിയത്. നീരുറവകളിലും, അരുവികളിലും സ്ഥാപിക്കുന്ന സംഭരണ ടാങ്കുകളില്‍ നിന്നും വെള്ളം ഭൂഗുരുത്വാകര്‍ഷണത്തിന്റെ ശക്തി മാത്രമുപയോഗിച്ച് പൈപ്പുകളിലൂടെ ഗ്രാമത്തിലുള്ള ജലസംഭരണിയിലേക്ക് പമ്പു ചെയ്യുന്ന സംവിധാനമാണവയിലൊന്ന്. 10 മുതല്‍ 40 വരെ കുടുംബങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ വെള്ളം കിട്ടുന്നുണ്ട്. ഈ വെള്ളം ഗാര്‍ഹികാവശ്യങ്ങള്‍ക്കും, കൃഷിക്കും ഉപയോഗിക്കുന്നു. തുള്ളി നന അഥവാ ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ചെടികള്‍ വളരാനുള്ള സാഹചര്യം കുറേക്കൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡ്രിപ് ഇറിഗേഷന്‍ ഉപയോഗിക്കുന്നവരില്‍ അറുപതു ശതമാനം പേരും ഗാര്‍ഹിക ജല സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.

സംസം മഴവെള്ള സംഭരണ ടൂള്‍

മഴക്കാലത്ത് വെള്ളം സംഭരിച്ച് പിന്നീട് വേനല്‍ക്കാലത്ത് ആ വെള്ളം ഉപയോഗപ്പെടുത്താനുള്ള ലളിതമായ ഒരു സംവിധാനമാണ് മഴവെള്ള സംഭരണം. താങ്കളുടെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനം എങ്ങനെയായിരിക്കണമെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂളാണിത്.

താങ്കളുടെ വാസസ്ഥലത്തിനനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനത്തെക്കുറിച്ചറിയാന്‍ ഈ ടൂളിലെ നാല് പടികള്‍ സഹായിക്കും.

  1. മഴവെള്ള സംഭരണ സംവിധാനം കൃത്യമായി എവിടെയാണെന്ന് ഭൂപടത്തില്‍ അടയാളപ്പെടുത്തുക.
  2. മേല്‍ക്കൂരയുടെ അളവ്, നിര്‍മ്മാണ വസ്തുക്കള്‍ തുടങ്ങിയ വിവരങ്ങള്‍.
  3. പ്രതിദിനം ആവശ്യം വരുന്ന വെള്ളത്തിന്റെ അളവ് (ലിറ്ററില്‍).
  4. ഫലം ഉടനെ കാണാം! പ്രദേശം, മഴയുടെ തോത്, ജല ലഭ്യത, ആവശ്യമായ സംഭരണ സംവിധാനം തുടങ്ങിയ പല വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം ആ വിവരങ്ങളുടെ സ്രോതസ്സും രേഖപ്പെടുത്തിയിരിക്കും.

മഴവെള്ള സംഭരണ സാങ്കേതിക സമ്പ്രദായങ്ങള്

ഉപരിതല ജലം - പൊതുവായത്‌

 

നേരിട്ട് സംഭരിക്കപ്പെടാതെ പോകുന്ന മഴവെള്ളവും, കൃഷിക്ക് ഉപയോഗിച്ചതും, തറയിലേക്ക് വലിച്ചെടുക്കപ്പെടുന്നതുമായ ജലമാണ് ഉപരിതല ജലം. മഴ പെയ്ത ശേഷം ഇടവിട്ടൊഴുകുന്ന അരുകികളില്‍ നിന്നും, ചതുപ്പു പ്രദേശങ്ങളില്‍ നിന്നും

ഒഴുകിപ്പോകുന്ന മഴവെള്ളത്തെ കുളങ്ങളിലോ, സംഭരണികളിലോ സംഭരിക്കുകയാണ് ഉപരിതല ജലസംഭരണത്തിനുള്ള മാര്‍ഗ്ഗം. ഇങ്ങനെ സംഭരിക്കുന്ന വെള്ളം പിന്നീട് ഗാര്‍ഹികാവശ്യങ്ങള്‍ക്കും (ശുദ്ധീകരണം ആവശ്യമാണ്), ജലസേചനത്തിനും, കന്നുകാലികള്‍ക്കുമെല്ലാം ഉപയോഗപ്പെടും. ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്ന വെള്ളം തുറന്ന സംഭരണികളെ അപേക്ഷിച്ച് വെള്ളം ആവിയായി നഷ്ടപ്പെടുന്നത് തടുക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം

വരള്‍ച്ചയുള്ള സമയത്ത് ജലസംഭരണികള്‍ നിര്‍മ്മിക്കുമ്പോള്‍ സിമന്റ് കുഴക്കാനായി ഉപയോഗിക്കുന്ന വെള്ളം കലക്ക വെള്ളമായിരിക്കും എന്നതിനാല്‍ സംഭരണിയുടെ ബലക്ഷയത്തിനു അത് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള കൂടിയ ചൂട് ജലസംഭരണികളില്‍ നിന്നും ബാഷ്പീകരണം കൂടുതലാകാന്‍ കാരണമായേക്കും, വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ നിര്‍മ്മിതികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് വെള്ളം ഒഴുകിപ്പോകുന്നതിന്റെ തോത് വര്‍ദ്ധിച്ചേക്കാം. .

മഴവെള്ള സംഭരണം പ്രാരംഭ പദ്ധതികള്

ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍

മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.

തമിഴ്‌നാട് സംസ്ഥാനത്തില്‍ മാത്രം ഏകദേശം 4,000 ക്ഷേത്രക്കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളെല്ലാം തന്നെ ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ജലസംഭരണികളായി വര്‍ത്തിക്കുന്നു. കാലക്രമേണ വേണ്ടത്ര ശ്രദ്ധ പതിയാത്തതിനാല്‍ പല കുളങ്ങളിലും മണ്ണും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ഇവയില്‍ പലതും ജീര്‍ണ്ണോദ്ധാരണം ചെയ്യേണ്ട നിലയിലാണുള്ളത്.

ജലവിതരണത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സ്വയംസന്നദ്ധ സംഘടനകളും ഇത്തരം കുളങ്ങള്‍ നന്നാക്കിയെടുത്ത് മഴവെള്ള സംഭരണത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ നടന്നു വരികയാണ്.

അവസാനം പരിഷ്കരിച്ചത് : 10/2/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate