Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ഊര്‍ജ്ജം / ഊർജ്ജ ഘടകങ്ങൾ / കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്

കെ ഇ എല്‍ - കൂടുതൽ വിവരങ്ങൾ

കെ ഇ എല്‍

കേരളസര്‍ക്കാറിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കെഇഎല്‍, വലിപ്പം, ഊര്‍ജ്ജസ്വലത, ഉല്‍പാദനക്ഷമത, ഇവയിലെല്ലാം മുന്നില്‍ നില്‍ക്കുന്ന പൊതുമേഖലാസംരംഭങ്ങളില്‍ ഒന്നാണ്. ഭാരതീയ കരസേനയും വ്യോമസേനയും മുതല്‍, ലോകപ്രശസ്ത ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍, മത്സരക്ഷമതയില്‍ മുന്നിട്ട് നില്‍ക്കുന്ന അനേകം എന്‍ജിനീയറിംഗ് കമ്പനികള്‍, ഇന്ത്യന്‍ റെയില്‍വേ പോലുള്ള ബൃഹത് സ്ഥാപനങ്ങള്‍, എന്നിവ വരെ വ്യാപിച്ചിരിക്കുന്ന, അസൂയാവഹവും വിപുലവുമായ ഒരു ഉപഭോക്തൃശൃംഖലയുടെ ആവശ്യങ്ങള്‍ സ്ഥിരമായി നിറവേറ്റിക്കൊണ്ടിരിക്കുന്ന ഒരു വിവിധോല്‍പന്ന കമ്പനിയാണ്, കെഇഎല്‍. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ നാലുല്‍പാദനയൂണിറ്റുകള്‍ സ്വന്തമായുള്ള കെഇഎല്‍, എല്ലാ പ്രമുഖ മെട്രൊകളിലും മറ്റു പല മുഖ്യനഗരങ്ങളിലും തുറന്നിട്ടുള്ള മാര്‍ക്കറ്റിംഗ് ഓഫീസുകളുടെ സഹായത്തോടെ രാജ്യത്തിലെമ്പാടും സാന്നിദ്ധ്യം കൈവരിച്ചിട്ടുണ്ട്.

ഞങ്ങളുടെ ദൗത്യം

ഞങ്ങളുടെ ഭാവി ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്ക്കായി:

 • അത്യാധുനിക സാങ്കേതിക വിദ്യകള്‍, പ്രക്രിയകള്‍, നൂതനപ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍, എന്നിവ സദാ പ്രയുക്തമാക്കുക
 • ധാര്‍മ്മികമായ വ്യാവസായിക നൈതികതയുടേയും മൂല്യങ്ങളുടേയും അന്തരീക്ഷത്തില്‍ കമ്പനിയുടെ താല്‍പര്യസംരക്ഷകരുമായി ദീര്‍ഘകാലബന്ധം സ്ഥാപിക്കുക
 • നിലനിര്‍ത്താവുന്നതും ലാഭപ്രദവുമായ വളര്‍ച്ചയിലൂടെ മൂല്യസൃഷ്ടി നടത്തുക
 • ഉയര്‍ന്ന പ്രചോദനവും, സ്വശക്തിയും സ്വായത്തമാക്കിയിട്ടുള്ള ടീം അഥവാ കൂട്ടായ്മയെ ഉല്‍പാദനക്ഷമതയുടെ പ്രേരണാഘടകമാക്കി മാറ്റുക

പ്രധാന പ്രൊജക്റ്റുകള്‍

വിവിധ പ്രതിരോധസ്ഥാപനങ്ങള്‍ക്ക് വേണ്ടി കെഇഎല്‍ ഏറ്റെടുത്തിട്ടുള്ള ചില സുപ്രധാന പദ്ധതികള്‍

 • ഫാല്‍ക്കണ്‍ മിസ്സൈല്‍ പ്രോജക്റ്റ്
 • ത്രിശ്ശൂല്‍ മിസ്സൈല്‍ പ്രോജക്റ്റ്
 • പ്രിഥ്വി മിസ്സൈല്‍ പ്രോജക്റ്റ്
 • പിനാക മിസ്സൈല്‍ പ്രോജക്റ്റ്
 • ആകാശ് മിസ്സൈല്‍ പ്രോജക്റ്റ്
 • സൈനിക പവര്‍ കാര്‍
 • ബാറ്ററി ചാര്‍ജ്ജറുകള്‍ - യുദ്ധടാങ്കുകള്‍
 • പൊതുവായത്
 • റഡാര്‍ ആപ്ളിക്കേഷന്‍സ്

അടിസ്ഥാന മൂല്യങ്ങള്‍

 • നീതി, സുതാര്യത, സമഗ്രത
 • വിശ്വാസം, പരസ്പരബഹുമാനം
 • തൊഴില്‍-പ്രവര്‍ത്തന തലങ്ങളില്‍ ഉല്‍കൃഷ്ടത വരിക്കാനുള്ള ഉല്‍ക്കടമായ തൃഷ്ണ
 • സംഘടനാപരവും സാമൂഹികവും ആയ ഉത്തരവാദിത്വം
 • പ്രതികരണാത്മകവും വിനയാന്വിതവും ആയ സേവനം

ഞങ്ങളെകുറിച്ച്

കേരളാ ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെഇഎല്‍), ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ 1964-ല്‍ സ്ഥാപിക്കപ്പെട്ടു. കെഇഎല്‍, കേരള സര്‍ക്കാരിന്‍റെ പൂര്‍ണ്ണഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിവിധോല്‍പന്ന കമ്പനിയാണ്. സംസ്ഥാനത്തിന്‍റെ വിവിധജില്ലകളില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് ഉല്‍പാദനശാലകളിലൂടെ ഈ ഐഎസ്സ്ഒ 9001 : 2000 സര്‍ട്ടിഫൈഡ് കമ്പനി അടിസ്ഥാനപരമായ എഞ്ചിനീയറിംഗ് സേവനങ്ങളും/ഉല്‍പന്നങ്ങളും ലഭ്യമാക്കുന്നു. അതുകൂടാതെ, ഉന്നതശ്രേണിയിലുള്ള വിവിധ പ്രതിരോധസ്ഥാപനങ്ങള്‍ക്കു വേണ്ടി ദേശീയപ്രാധാന്യം ഉള്ള പല പദ്ധതികളുടെ നിര്‍വ്വഹണവും കെഇഎല്‍ നടത്തിവരുന്നുണ്ട്.

പൊതു ആവശ്യങ്ങള്‍ക്കുതകുന്ന ബ്രഷ് ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍, റെയില്‍കോച്ചുകളിലെ ലൈറ്റിംഗിനും എയര്‍കണ്ടീഷനിംഗിനും ആവശ്യമായ ബ്രഷ് ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍, മീഡിയം പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍, കൂടാതെ സ്ട്രക്ച്ചറല്‍ ഉരുക്കുനിര്‍മ്മിതികള്‍, എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും കെഇഎല്‍ നിര്‍വ്വഹിക്കുന്നുണ്ട്.

പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നവിഭാഗങ്ങളില്‍, ഉന്നതആവര്‍ത്തി ആള്‍ട്ടര്‍നേറ്ററുകള്‍, ഫ്രീക്വന്‍സി കണ്‍വര്‍ട്ടറുകള്‍, പ്രത്യേകാവശ്യങ്ങള്‍ക്കുള്ള ആള്‍ട്ടര്‍നേറ്ററുകള്‍, മിസ്സൈല്‍ പ്രോജക്റ്റുകള്‍ക്കാവശ്യമായ പവര്‍പായ്ക്കുകള്‍, എന്നിവ ഉള്‍പ്പെടുന്നു. ഫാല്‍ക്കണ്‍, പൃഥ്വി, തൃശ്ശൂല്‍, ആകാശ് എന്നീ മിസ്സൈല്‍ പ്രോജക്റ്റുകള്‍ക്കുവേണ്ടി കെഇഎല്‍ രൂപകല്‍പന നല്‍കി നിര്‍മ്മിച്ചുകൊടുത്ത പവര്‍പായ്ക്കുകള്‍, അവയുടെ സാങ്കേതികയില്‍ പുതിയ വഴിത്താരകള്‍ തെളിയിച്ച പരിശ്രമങ്ങളാണ്. സൈനിക പവര്‍ കാറുകള്‍ക്കായി കരസേനയ്ക്കും, റഡാര്‍ ആപ്ലിക്കേഷനുകള്‍ക്കായി വ്യോമസേനയ്ക്കും കമ്പനി നിര്‍മ്മിച്ചുനല്‍കിയ പ്രത്യേക ആള്‍ട്ടര്‍നേറ്ററുകളും എടുത്തുപറയേണ്ട ഉല്‍പന്നങ്ങളാളത്രേ.

കമ്പനിയുടെ അഖിലേന്ത്യാവിപണന ശൃംഖല എല്ലാ മെട്രോകളിലും സ്ഥാപിച്ചിട്ടുള്ള പ്രാദേശിക ഓഫീസുകളില്‍ അധിഷ്ടിതമാണ്. ഈ ഓഫീസുകളിലൂടെ പൊതു വിപണിയിലെ ആവശ്യക്കാര്‍, സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍, ഭാരതീയ റെയില്‍വേ, വിവിധ പ്രതിരോധ സ്ഥാപനങ്ങള്‍, എന്നീ പ്രമുഖ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍, കെഇഎല്‍ നിറവേറ്റുന്നു.

ഡിവിഷനുകൾ

ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷന്‍

കെഇഎല്‍ ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷന്‍

റെയില്‍വേ കോച്ചുകളില്‍ ലൈറ്റിംഗിന്‍റേയും എയര്‍കണ്ടീഷനിംഗിന്‍റേയും ആവശ്യത്തിനുപയോഗിക്കുന്ന സ്റ്റാറ്റൊഡൈന്‍ ബ്രഷ് ലെസ്സ് ആള്‍ട്ടര്‍നേറ്ററിന്‍റെ ഉല്‍പാദനാര്‍ത്ഥം ഫ്രഞ്ച് കമ്പനിയായ ഈവിആര്‍-ല്‍ നിന്ന് അതിന്‍റെ സാങ്കേതികജ്ഞാനം സ്വാംശീകരിച്ചുകൊണ്ടാണ് ഈ ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് കമ്പനി, 1964-ല്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത്.
ഈ യൂണിറ്റില്‍ രണ്ട് ഡിവിഷനുകളുണ്ട് – സ്റ്റാറ്റൊഡൈന്‍ ആള്‍ട്ടര്‍നേറ്റര്‍ (ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍) ഡിവിഷനും, ഫൗണ്ടറി ഡിവിഷനും.
സ്റ്റാറ്റൊഡൈന്‍ ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷനിലെ സ്ഥാപിത വാര്‍ഷികോല്‍പാദന ശേഷി 3000 ആള്‍ട്ടര്‍നേറ്ററുകളാണ്. ഇന്‍ഡ്യന്‍ റെയില്‍വേ മാത്രം കെഇഎല്‍ ഉല്‍പാദിപ്പിച്ച 40,000 ആള്‍ട്ടര്‍നേറ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രതിവര്‍ഷം 1500 മെട്രിക് ടണ്‍ ഉല്‍പാദനശേഷി ഉള്ള ഫൗണ്ടറി ഡിവിഷന്‍ സ്ഫെരോയിഡല്‍ ഗ്രാഫൈറ്റ് അയണ്‍ കാസ്റ്റിംഗും ഗ്രേ അയണ്‍ കാസ്റ്റിംഗും ഉല്‍പാദിപ്പിക്കുന്നു. ഈ യൂണിറ്റില്‍ പൂര്‍ണ്ണമായി യന്ത്രവല്‍ക്കരിക്കപ്പെട്ട മോള്‍ഡിംഗ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസ്റ്റിംഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി, സങ്കീര്‍ണ്ണമായ ടെസ്റ്റ് ഉപകരണങ്ങള്‍ ഇവയോടൊപ്പം ബന്ധിപ്പിച്ചിരിക്കുന്നു. ഈ യൂണിറ്റില്‍ 2 x 3 ടണ്‍ ശേഷിയുള്ള ഇന്‍ഡക്ഷന്‍ ഫര്‍ണസ്സുകളും ഉപയോഗിക്കപ്പെടുന്നു.
ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, ക്രോംപ്റ്റണ്‍ ഗ്രീവ്സ് ലിമിറ്റഡ്, ബിഇഎംഎല്‍, ആര്‍&ഡിഇ (എഞ്ചിനീയേഴ്സ്) പൂന, ബിഡിഎല്‍ ഹൈദ്രാബാദ്, മുതലായ കമ്പനികള്‍ ഈ യൂണിറ്റിന്‍റെ ഉന്നതതല ഉപഭോക്താക്കളാണ്.
ക്വാളിറ്റി സംവിധാനം
ഉപഭോക്തൃ സംതൃപ്തി നേടാനായി എല്ലായ്പോഴും, ശരിയായ സമയത്ത്, ശരിയായ ഉല്‍പന്നവും സേവനവും, ഉപഭോക്താവിന്‍റെ ആവശ്യാനുസരണം, നല്‍കുക.
ഉല്‍പന്ന ശ്രേണി
> ട്രെയിന്‍ ലൈറ്റിംഗിനും എയര്‍കണ്ടീഷനിംഗിനുമായി ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ – 1 കി.വാട്ട് മുതല്‍ 40 കി.വാട്ട് വരെ, RRU/ERRU സഹിതം
> ഇന്ത്യന്‍ റെയില്‍വേയുടെ ജന്മശതാബ്ദി എക്സ്പ്രസ്സില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത 12 കി.വാട്ട് ആള്‍ട്ടര്‍നേറ്ററുകള്‍
> ആട്ടോമൊബൈല്‍ വാഹനങ്ങള്‍ക്കും ഡീസല്‍ എഞ്ചിനുകളിലെ ചാര്‍ജ്ജിംഗ് സംവിധാനത്തിനുമായി ഒരുക്കിയിട്ടുള്ള ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ 12 V, 24 V; 50 A വരെ
> ഉന്നത ആവര്‍ത്തി ആള്‍ട്ടര്‍നേറ്റര്‍ – 400 Hz; 100 kVA വരെ
> ബോയിംഗ് വിമാനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനും, ആവ്രോ, ഡോര്‍ണിയര്‍ എന്നീ വിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാനും ആവശ്യമായ ഗ്രൗണ്ട് പവര്‍ യൂണിറ്റുകള്‍.
> യുദ്ധവിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുവേണ്ട ഡ്യുയല്‍ വോള്‍ട്ടേജ് സംവിധാനത്തോടുകൂടിയ ഗ്രൗണ്ട് സപ്പോര്‍ട്ട് യൂണിറ്റുകള്‍
> മിസ്സൈല്‍ ജ്വലനത്തിനുള്ള ആക്സിലിയറി പവര്‍ സപ്പോര്‍ട്ടിന് വേണ്ട ഡിസിയിലും, മെയിന്‍സ് പവര്‍ സപ്ളെ ആവര്‍ത്തിയിലുള്ള എസിയിലും, ഉന്നത ആവര്‍ത്തിയിലും പ്രവര്‍ത്തിക്കുന്ന പവര്‍പായ്ക്കുകള്‍
> ബിഎല്‍ഡിസി (BLDC) ഫാന്‍
വില്‍പനകൂട്ടാന്‍ കാണിക്കുന്ന അതുല്യമായ ഗുണഘടകം (USP)
> ഇന്‍ഡക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍ – റോട്ടോറില്‍ വൈന്‍ഡിംഗില്ലാതെ, സ്റ്റേറ്റോറില്‍ തന്നെ രണ്ട് വൈന്‍ഡിംഗും അതായത് ആര്‍മേച്ചറും ഫീല്‍ഡും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബ്രഷ് രഹിത ശക്തി ഉത്തേജനം. തന്മൂലം ലഭ്യമാകുന്ന നിസ്സീമമായ പ്രവര്‍ത്തനവേഗത, വേഗമാറ്റസൗകര്യം ആവശ്യമുള്ള ട്രെയിന്‍, ആട്ടോമൊബൈല്‍ വാഹനങ്ങള്‍, കാറ്റാടിയന്ത്രങ്ങള്‍ എന്നിവയ്ക്ക് തികച്ചും അനുയോജ്യമാണ്.
> ഈര്‍പ്പവും, പൊടിയും, ദ്രവിക്കാനുള്ള സാദ്ധ്യതയും കൂടുതലുള്ള ചുറ്റുപാടില്‍ ഉപയോഗിക്കുന്നതിനായി, പൂര്‍ണ്ണമായി അടച്ചുപൊതിഞ്ഞ്, ഫാന്‍ വഴി ശീതീകരണം ഒരുക്കിയിട്ടുള്ള മോഡല്‍ ലഭ്യമാണ്.

ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്‍

വിവിധ സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍, ഗവണ്മെന്‍റ് വകുപ്പുകള്‍, പൊതുമേഖല/സ്വകാര്യമേഖലാ കമ്പനികള്‍ എന്നിവയ്ക്കായി, അത്യന്തം ഗുണമേന്മയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിക്കുന്നതിനായി, ’ബിഎച്ച്ഇഎല്‍’ (BHEL)-ന്‍റെ സാങ്കേതികസഹായത്തോടെ, എറണാകുളത്ത് മാമലയില്‍ 1969-ല്‍ സ്ഥാപിച്ചതാണ്, കെഇഎല്‍-ന്‍റെ ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്‍.
ടിയുവി(TUV)-ല്‍ നിന്നും ഐഎസ്സ്ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഈ ഡിവിഷന്‍, അങ്ങേയറ്റം സംതൃപ്തമായ ഉപഭോക്താക്കളുടെ ഒരു നീണ്ട നിര ദീര്‍ഘകാലമായി നിലനിര്‍ത്തുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതില്‍ അഭിമാനം കൊള്ളുന്നു. അവരില്‍ പലരും പതിറ്റാണ്ടുകളായി കെഇഎല്‍-ന്‍റെ കൂടെ നിലകൊള്ളുന്നവരാണ്. ആ വിശ്വാസം, ദൃഢവും ഊര്‍ജ്ജക്ഷമവും ആയ കെഇഎല്‍ ട്രാന്‍സ്ഫോര്‍മര്‍ എന്ന വിശ്വസ്ത കര്‍മ്മയോഗിക്കുള്ള യോഗ്യതാപത്രം തന്നെയാണ്. കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ അതുല്യമായ ഗുണമേന്മയെ വര്‍ഷങ്ങളായി ആശ്രയിക്കുന്ന ഇന്ത്യയൊട്ടുക്കുള്ള വൈദ്യുതബോര്‍ഡുകള്‍, ആരോഗ്യകരമായ ഒരു വൈദ്യുതവിതരണ സപ്ലെ സംവിധാനം അന്യൂനം നിലനിര്‍ത്തുന്നു.
വാര്‍ഷിക ഉല്‍പാദനശേഷി 6,00,000 kVA ഉള്ള ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്‍, തുടക്കത്തിനുപിന്നാലെ തന്നെ, 5,000 kVA, 33 kV ക്ലാസ്സ് ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മറിന്‍റെ രൂപകല്‍പന/ഉല്‍പാദന മേഖലയില്‍ ഒരു സുപ്രധാന പങ്കുവഹിക്കാന്‍ തുടങ്ങി. ഉപഭോക്താക്കളുടെ പ്രത്യേകാവശ്യങ്ങള്‍ നിറവേറ്റാന്‍ അവരുടെ നിര്‍ദ്ദേശാനുസൃതമായി ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കാനുള്ള പ്രാപ്തിയാണ്, കെഇഎല്‍-ന്‍റെ മറ്റൊരു സവിശേഷത.
കെഇഎല്‍ ട്രാന്‍സ്ഫോര്‍മര്‍ ഫാക്ടറി, ഇന്ത്യയില്‍, ഐഎസ്സ്ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ആദ്യത്തെ ഏതാനും ട്രാന്‍സ്ഫോര്‍മര്‍ ഫാക്ടറികളില്‍ ഒന്നാണ്. നാഷണല്‍ ടെസ്റ്റ് ഹൗസും, രാജ്യത്തെ വിവിധ സംസ്ഥാന വൈദ്യുത ബോര്‍ഡുകളും പവര്‍ കോര്‍പ്പറേഷനുകളും അംഗീകരിച്ചിട്ടുള്ള കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകള്‍, ബാങ്കളൂരിലെ സെന്‍ട്രല്‍ പവര്‍റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടൈപ് ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയത്രേ

ഉല്‍കൃഷ്ടത ഉന്നം വെച്ചുള്ള രൂപകല്‍പന
കര്‍ശനമായ സാങ്കേതികാവശ്യങ്ങള്‍ക്കും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കും അനുസൃതമായി കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ വേണ്ട മാറ്റങ്ങള്‍ യഥേഷ്ടം ഉള്‍ക്കൊള്ളിക്കാന്‍ സ്വന്തമായുള്ള ഗവേഷണ-വികസന (R&D) വിഭാഗത്തില്‍ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുവഴി, വിവിധ റേറ്റിംഗുകളോടുകൂടി പ്രത്യേക തരം ട്രാന്‍സ്ഫോര്‍മറുകളും രൂപകല്‍പനകളും ആവശ്യാനുസരണം നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കുന്നു. ഉല്‍കൃഷ്ടതയ്ക്കുവേണ്ടിയുള്ള നിഷ്ടാപൂര്‍വ്വമായ ഈ അനസ്യൂത യത്നത്തില്‍, പ്രത്യുല്‍പന്നമതിത്വമുള്ള കെഇഎല്‍-ന്‍റെ രൂപകല്‍പനാവിഭാഗം, ലോകനിലവാരത്തിലുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് രൂപം നല്‍കുവാന്‍, ഏറ്റവും നൂതനമായ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നു. തന്നെയുമല്ല, കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ കാര്യത്തില്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE)-യുടെ സ്റ്റാന്‍ഡാര്‍ഡുകള്‍ക്ക് അനുയോജ്യമായ വിധം അങ്ങേയറ്റം വിശ്വസനീയത, ഈട്, ഊര്‍ജ്ജക്ഷമത എന്നീ മേഖലകളില്‍ സാധ്യമായ ഏറ്റവും മികവുറപ്പ് വരുത്തുകയും ചെയ്യുന്നു.

പുതുചക്രവാളങ്ങള്‍ തേടി
തങ്ങളില്‍ ലീനമായിട്ടുള്ള, സാങ്കേതിക ഔല്‍കൃഷ്ട്യം, ഗുണമേന്മയുടെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത എന്നിവയുടെ പിന്‍ബലത്താല്‍ കെഇഎല്‍-ന്‍റെ ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്‍ വളര്‍ച്ചയ്ക്കായി, പുതിയ മൈത്രികള്‍ സ്ഥാപിച്ചും, പുതിയ പാതകള്‍ തെളിച്ചും ഒരുങ്ങിക്കഴിഞ്ഞു.

ഗുണമേന്മാസംവിധാനം
ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷനിലെ ട്രാന്‍സ്ഫോര്‍മറുകളുടെ രൂപകല്‍പന, (അസംസ്കൃത പദാര്‍ത്ഥങ്ങളുടെ) സംഭരണം, ഉല്‍പാദനം, ടെസ്റ്റിംഗ്, ഇറക്ഷനും കമ്മീഷനിംഗും, സര്‍വ്വീസിംഗ്, എന്നീ ഘടകങ്ങള്‍ക്ക്, ടിയുവി (TUV) സാക്ഷ്യപ്പെടുത്തിയിട്ടുള്ള ISO 9001ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം പ്രാപ്തമായിട്ടുണ്ട്.

ഉല്‍പന്ന ശ്രേണി
ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍: റേറ്റിംഗ് 5,000 kVA, 33 kV ക്ലാസ്സ്; രണ്ട് തരത്തില്‍ ലഭ്യമാണ് – ഓയില്‍ നിറച്ചതും, ഉള്‍വിടവുകളിലും പുറമേയും റെസിന്‍ നിറച്ചതും (ദ്രവമയമില്ലാത്തത് – ഡ്രൈ). ആട്ടോമാറ്റിക് വോള്‍ട്ടേജ് റെഗുലേഷന്‍ വഴി ഇതിന്‍റെ ലോഡ് ടാപ്പില്‍ മാറ്റം വരുത്തുന്നു.

ഭാവിയിലേയ്ക്കും യോജ്യമായ ഉല്‍പന്ന ശ്രേണി
ഇഎംയു (EMU), ലോക്കോ (LOCO), ഡൈനാമിക് റിയാക്ടീവ് പവര്‍ കോമ്പന്‍സേഷന്‍, ഫര്‍ണസ് ട്രാന്‍സ്ഫോര്‍മറുകള്‍ എന്നീ റെസിന്‍ കാസ്റ്റ് ഡ്രൈ ടൈപ്പ് വിശേഷാല്‍ ഉപയോഗ ട്രാന്‍സ്ഫോര്‍മറുകളുടെ ഉല്‍പാദനവും കെഇഎല്‍ വിജയപൂര്‍വ്വം ആരംഭിച്ചിട്ടുണ്ട്.

സ്ട്രക്ച്ചറല്‍ ഡിവിഷന്‍

മാമലയൂണിറ്റില്‍ സ്ഥിതിചെയ്യുന്ന കെഇഎല്‍ സ്ട്രക്ച്ചറല്‍ ഡിവിഷന്‍റെ വൈദഗ്ദ്ധ്യമേഖലകളില്‍‍, വൈദ്യുതി ഉല്‍പാദന/ജലസേചനാവശ്യങ്ങള്‍ക്കുള്ള അണക്കെട്ടുപദ്ധതികളില്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഗേറ്റുകള്‍, ഹോയിസ്റ്റുകള്‍, അവയുടെ നിയന്ത്രണോപകരണങ്ങള്‍ എന്നിവയുടെ രൂപകല്പനയും, ഫാബ്രിക്കേഷനും കമ്മീഷനിംഗും ഉള്‍പ്പെടുന്നു. ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള അനേകം പദ്ധതികള്‍ ടേണ്‍കീ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് അവയുടെ നിര്‍വ്വഹണം, ഈ ഡിവിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
“വാര്‍ഷികോല്‍പാദന ശേഷി 1200 മെട്രിക് ടണ്‍ ഉള്ള കെഇഎല്‍ സ്ട്രക്ച്ചറല്‍ ഡിവിഷന്‍, ഉരുക്കുപാലങ്ങള്‍, ഫാക്റ്ററി കെട്ടിടങ്ങള്‍, വ്യാവസായിക പ്രഷര്‍വെസ്സല്‍/ഉരുക്കുസ്ട്രക്ച്ചര്‍ ഫാബ്രിക്കേഷന്‍, സംഭരണ ടാങ്കുകള്‍, എന്നിവയുടെ രൂപകല്‍പനയും നിര്‍മ്മാണവും ഇന്ത്യന്‍
ഏറ്റെടുത്ത് ഉപഭോക്താവിന്‍റെ സാങ്കേതികാവശ്യാനുസൃതം നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്കുവേണ്ടി റെയില്‍വേ കോച്ചുകളുടെയും വാഗണുകളുടേയും ഹെഡ് സ്റ്റോക്കുകള്‍, ബോഗിചട്ടക്കൂടുകള്‍, ബോഗിബോള്‍സ്റ്റര്‍, എന്നിവയുടെ ഫാബ്രിക്കേഷനും ഉല്‍പാദനവും കെഇഎല്‍ തൃപ്തികരമായി നടത്തിവരുന്നുണ്ട്.”

ഉല്‍പന്ന ശ്രേണി
ഹൈഡ്രോളിക് ഗേറ്റുകള്‍, ഹോയിസ്റ്റുകളും, നിയന്തണോപകരണങ്ങളും, സ്ട്രക്ച്ചറല്‍ ഉരുക്ക് ഫാബ്രിക്കേഷന്‍, ബോഗികള്‍, തൂക്കുപാലങ്ങള്‍

ഏറ്റെടുത്തിട്ടുള്ള സുപ്രധാന പ്രോജക്റ്റുകള്‍
> കര്‍ണ്ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനുവേണ്ടി, കര്‍ണ്ണാടകയിലെ ഗെറുസൊപ്പ അണക്കെട്ട് പദ്ധതി. ഹൈഡ്രൊ മെക്കാനിക്കല്‍ ജോലികള്‍ – പെന്‍സ്റ്റോക്ക്, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഗാന്‍ട്രി ക്രെയിന്‍, ഹോയിസ്റ്റ്
> കര്‍ണ്ണാടക നീരാവതി നിഗം ലിമിറ്റഡിനുവേണ്ടി, കര്‍ണ്ണാടകയിലെ അപ്പര്‍ തുംഗാ പദ്ധതി : റേഡിയല്‍ ഗേറ്റുകള്‍, റോപ്പ് ഡ്രം ഹോയിസ്റ്റുകള്‍, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഗാന്‍ട്രി ക്രെയിന്‍
> ഐറ്റിഡി സിമന്‍റേഷന്‍ ഇന്ത്യ ലിമിറ്റഡിനുവേണ്ടി, മാന്‍സി വാക്കല്‍, ഉദയപൂര്‍, രാജസ്ഥാന്‍ : റേഡിയല്‍ ഗേറ്റുകള്‍, വെര്‍ട്ടിക്കല്‍ ഗേറ്റുകള്‍, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഹോയിസ്റ്റുകള്‍
> ജെ പി അസ്സോസ്സിയേറ്റിനുവേണ്ടി, നര്‍മ്മദാ പദ്ധതി : സ്ലൈഡ് ഗേറ്റുകള്‍
> ബിഇഎംഎല്‍-നു വേണ്ടി, BFAT വാഗണുകളുടെ ബോഗി ചട്ടക്കൂടുകള്‍
> ഐസിഎഫ്-നുവേണ്ടി, EMU കോച്ചുകളുടെ ബോഗി ചട്ടക്കൂടുകള്‍

എല്‍ റ്റി സ്വിച്ച്ഗിയര്‍ ഡിവിഷന്‍

യുഎന്‍ഇഎല്‍ഇസി (UNELEC), ഫ്രാന്‍സ് എന്ന കമ്പനിയുടെ സാങ്കേതികജ്ഞാനം സ്വീകരിച്ച്, 1977-ല്‍ ആരംഭിച്ച ഈ യൂണിറ്റിന്‍റെ എല്‍ റ്റി സ്വിച്ച്ഗിയര്‍ ഡിവിഷനില്‍, വ്യവസായ, വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കനുയോജ്യമായ ഐസൊലേറ്ററുകള്‍/ചേഞ്ചോവറുകള്‍, സ്വിച്ച് ഫ്യൂസുകള്‍, ഫ്യൂസ് യൂണിറ്റുകള്‍/കട്ടൗട്ടുകള്‍, ഡിസ്ട്രിബൂഷന്‍ ഫ്യൂസ് ബോര്‍ഡുകള്‍/പാനലുകള്‍, കാസ്റ്റിംഗുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു
കെ്എസ്സ്ഇബി (KSEB) (റീവയര്‍ ചെയ്യാവുന്ന ഫ്യൂസ് യൂണിറ്റുകള്‍), കെഇഎല്‍-ന്‍റെ മറ്റുയൂണിറ്റുകള്‍ (അലുമിനിയത്തിന്‍റേയും ഓടിന്‍റേയും കാസ്റ്റിംഗുകള്‍), പൊതുകമ്പോളം എന്നിവരെല്ലാം ഈ യൂണിറ്റിന്‍റെ ഉപഭോക്താക്കളാണ്.
ഉല്‍പന്ന ശ്രേണി
> ഫ്യൂസ് സ്വിച്ചുകള്‍
> ചേഞ്ചോവര്‍ സ്വിച്ചുകള്‍
> പോര്‍സലൈന്‍ ഫ്യൂസ് യൂണിറ്റുകളും കട്ടൗട്ടുകളും
> ഡിസ്ട്രിബൂഷന്‍ ഫ്യൂസ് ബോര്‍ഡുകളും ഇന്‍ഡസ്ട്രിയല്‍ ടൈപ്പ് സ്വിച്ച് ബോര്‍ഡുകളും
> ഡിസ്ട്രിബൂഷന്‍ ബോര്‍ഡുകള്‍ (SPN & TPN 2 to 16 ways)

ഉല്‍പന്നങ്ങള്‍

ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്‍ – മാമല യൂണിറ്റ്

> ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍: റേറ്റിംഗ് 5,000 kVA, 33 kV ക്ലാസ്സ്; രണ്ട് തരത്തില്‍ ലഭ്യമാണ് – ഓയില്‍ നിറച്ചതും, ഉള്‍വിടവുകളിലും പുറമേയും റെസിന്‍ നിറച്ചതും (ദ്രവമയമില്ലാത്തത് – ഡ്രൈ). ആട്ടോമാറ്റിക് വോള്‍ട്ടേജ് റെഗുലേഷന്‍ വഴി ഇതിന്‍റെ ലോഡ് ടാപ്പില്‍ മാറ്റം വരുത്തുന്നു.
> ഭാവിയിലേയ്ക്കും യോജ്യമായ ഉല്‍പന്ന ശ്രേണി: ഇഎംയു (EMU), ലോക്കോ (LOCO), ഡൈനാമിക് റിയാക്ടീവ് പവര്‍ കോമ്പന്‍സേഷന്‍, ഫര്‍ണസ് ട്രാന്‍സ്ഫോര്‍മറുകള്‍ എന്നീ റെസിന്‍ കാസ്റ്റ് ഡ്രൈ ടൈപ്പ് വിശേഷാല്‍ ഉപയോഗ ട്രാന്‍സ്ഫോര്‍മറുകള്‍
സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ – മാമല യൂണിറ്റ്
> ഹൈഡ്രോളിക് ഗേറ്റുകള്‍, ഹോയിസ്റ്റുകള്‍, അവയുടെ നിയന്ത്രണോപകരണങ്ങള്‍ എന്നിവയുടെ രൂപകല്പനയും, ഫാബ്രിക്കേഷനും കമ്മീഷനിംഗും
> ഉരുക്കുപാലങ്ങള്‍, ഫാക്റ്ററി കെട്ടിടങ്ങള്‍, വ്യാവസായിക പ്രഷര്‍വെസ്സല്‍/ഉരുക്കുസ്ട്രക്ച്ചര്‍ ഫാബ്രിക്കേഷന്‍, സംഭരണ ടാങ്കുകള്‍, എന്നിവയുടെ രൂപകല്‍പനയും നിര്‍മ്മാണവും
> റെയില്‍വേ കോച്ചുകളുടെയും വാഗണുകളുടേയും ഹെഡ് സ്റ്റോക്കുകള്‍, ബോഗിചട്ടക്കൂടുകള്‍, ബോഗിബോള്‍സ്റ്റര്‍, എന്നിവയുടെ ഫാബ്രിക്കേഷനും ഉല്‍പാദനവും

ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷന്‍ – കുണ്ടറ യൂണിറ്റ്

> ട്രെയിന്‍ ലൈറ്റിംഗിനും എയര്‍കണ്ടീഷനിംഗിനുമായി ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ – 1 കി.വാട്ട് മുതല്‍ 40 കി.വാട്ട് വരെ, RRU/ERRU സഹിതം
> ഇന്ത്യന്‍ റെയില്‍വേയുടെ ജന്മശതാബ്ദി എക്സ്പ്രസ്സില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത 12 കി.വാട്ട് ആള്‍ട്ടര്‍നേറ്ററുകള്‍
> ആട്ടോമൊബൈല്‍ വാഹനങ്ങള്‍ക്കും ഡീസല്‍ എഞ്ചിനുകളിലെ ചാര്‍ജ്ജിംഗ് സംവിധാനത്തിനുമായി ഒരുക്കിയിട്ടുള്ള ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ 12 V, 24 V; 50 A വരെ
> ഉന്നത ആവര്‍ത്തി ആള്‍ട്ടര്‍നേറ്റര്‍ – 400 Hz; 100 kVA വരെ
> ബോയിംഗ് വിമാനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനും, ആവ്രോ, ഡോര്‍ണിയര്‍ എന്നീ വിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാനും ആവശ്യമായ ഗ്രൗണ്ട് പവര്‍ യൂണിറ്റുകള്‍.
> യുദ്ധവിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുവേണ്ട ഡ്യുയല്‍ വോള്‍ട്ടേജ് സംവിധാനത്തോടുകൂടിയ ഗ്രൗണ്ട് സപ്പോര്‍ട്ട് യൂണിറ്റുകള്‍
> മിസ്സൈല്‍ ജ്വലനത്തിനുള്ള ആക്സിലിയറി പവര്‍ സപ്പോര്‍ട്ടിന് വേണ്ട ഡിസിയിലും, മെയിന്‍സ് പവര്‍ സപ്ളെ ആവര്‍ത്തിയിലുള്ള എസിയിലും, ഉന്നത ആവര്‍ത്തിയിലും പ്രവര്‍ത്തിക്കുന്ന പവര്‍പായ്ക്കുകള്‍
> ബിഎല്‍ഡിസി (BLDC) ഫാന്‍

എല്‍ റ്റി സ്വിച്ച്ഗിയര്‍ ഡിവിഷന്‍ – ഒലവക്കോട് യൂണിറ്റ്

> ഫ്യൂസ് സ്വിച്ചുകള്‍
> ചേഞ്ചോവര്‍ സ്വിച്ചുകള്‍
> പോര്‍സലൈന്‍ ഫ്യൂസ് യൂണിറ്റുകളും കട്ടൗട്ടുകളും
> ഡിസ്ട്രിബൂഷന്‍ ഫ്യൂസ് ബോര്‍ഡുകളും ഇന്‍ഡസ്ട്രിയല്‍ ടൈപ്പ് സ്വിച്ച് ബോര്‍ഡുകളും
> ഡിസ്ട്രിബൂഷന്‍ ബോര്‍ഡുകള്‍ (SPN & TPN 2 to 16 ways)

"ലോകനിലവാരവുമായി കിടപിടിക്കുന്ന എന്‍ജിനീയറിംഗ്, പവര്‍സിസ്റ്റം എന്നിവ സാധിതമാക്കുന്ന പ്രശ്നപരിഹാരങ്ങള്‍ വഴി കമ്പനിയുടെ താല്പര്യസംരക്ഷകര്‍ക്ക് മൂല്യവര്‍ദ്ധന ലഭ്യമാക്കുന്നതിനുസമര്‍പ്പിതവും, ആഗോളതലത്തില്‍ അംഗീകൃതവും ആയ ഒരു വ്യാവസായിക ഉദ്യമമായിത്തീരുക.

2.77142857143
KALARAJ.S Nov 18, 2015 12:01 PM

വളരെ നല്ലത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top